Wednesday, May 08, 2013

രണ്ടാം പ്രണയം



ആദ്യ പ്രണയത്തിന്റെ വിജയകരമായ പരാജയത്തിനു ശേഷം ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ....

"അടുത്ത തവണ ക്ലാസ്‌ ആരംഭിക്കുമ്പോള്‍ തന്നെ പുതിയൊരു ലൈന്‍ വലിച്ചു കണക്ഷന്‍ കൊടുക്കുക, എന്നിട്ട് അവളോടൊപ്പം പഴയവളുടെ മുന്നിലൂടെ നടക്കുക"  എന്ന മഹത്തായ ലക്ഷ്യം.

അങ്ങിനെ പുതിയ വര്‍ഷത്തെ ക്ലാസുകള്‍ തുടങ്ങി.

ക്ലാസ്‌ കയറ്റത്തോടൊപ്പം ഡിവിഷനുകളില്‍ പല മാറ്റങ്ങളും സംഭവിച്ചിരുന്നത് കൊണ്ട് ഞങ്ങളുടെ ക്ലാസില്‍  ഉണ്ടായിരുന്ന പലരും മറ്റു ഡിവിഷനുകളിലേക്ക് മാറ്റപ്പെട്ടു.

ഞങ്ങളുടെ ഡിവിഷനിലേക്ക് പല പുതുമുഖങ്ങളും എത്തുകയും ചെയ്തു.

നമ്മുടെ സോറി എന്റെ ആദ്യ നായിക മറ്റൊരു ക്ലാസിലേക്ക്‌ മാറിയത്‌  എന്നെ സംബന്ധിച്ചിടത്തോളം ആശ്വാസം നല്‍കുന്നതായിരുന്നു.

"ലവളുടെ വൃത്തികെട്ട മൂന്ത കാണേണ്ടല്ലോ" എന്ന ആശ്വാസം !!

ഇത് കേള്‍ക്കുമ്പോള്‍ സ്വാഭാവികമായും നിങ്ങളുടെ മനസ്സില്‍ ഒരു സംശയം ഉയരും -
"അവളുടെ മൂന്ത വൃത്തി കെട്ടതാണെങ്കില്‍ പിന്നെ എന്തിനാ നീ അവളെ ട്യൂണ്‍ ചെയ്യാന്‍ പോയത്‌?" എന്ന ന്യായമായ സംശയം.

സത്യം പറയട്ടെ..!!

ഞാന്‍ ലൈനടിക്കുന്ന സമയത്ത്‌ അവള്‍ക്ക് നല്ല സൗന്ദര്യം ഉണ്ടായിരുന്നു.

പക്ഷേ ഞാന്‍ ചതിക്കപ്പെട്ടപ്പോള്‍ 'മുഖം മനസ്സിന്റെ കണ്ണാടിയാണ്' എന്ന് കാമുകന്‍മാരുടെ ആധികാരിക റെഫറന്‍സ്‌ ഗ്രന്ഥമായ എന്‍സൈക്ലോപീഡിയ ലൈനാടിക്കയില്‍ പറഞ്ഞിട്ടുള്ള കാര്യം എന്റെ മനസ്സിലേക്കെത്തി.

അവളുടെ മനസ്സ്‌ ശരിയല്ലാത്തത് കൊണ്ടല്ലേ ഞാന്‍ അവളുടെ പരിഹാസത്തിന് വിധേയമാകേണ്ടി വന്നത് !!!

അത് അവളുടെ മനസ്സിന്റെ വൈരൂപ്യം കൊണ്ടല്ലേ ???

ആ വൈരൂപ്യം നിറഞ്ഞ അവളുടെ മനസ്സ് അവളുടെ മുഖത്തിനും വൈരൂപ്യം ഉണ്ടാക്കുക സ്വാഭാവികം...

അങ്ങിനെ പുതിയ ക്ലാസില്‍ പുതിയ കാമുകിക്ക് വേണ്ടി എന്റെ കണ്ണുകള്‍ പരതി നടന്നു.

കുറച്ചു ദിവസത്തെ പരതലിന്റെ ഫലമായി എന്റെ കണ്ണുകള്‍ ഒരു രൂപത്തില്‍ തന്നെ ഉറച്ചു നില്‍ക്കാന്‍ തുടങ്ങി.

അതെ...

എന്റെ കണ്ണുകള്‍ രണ്ടാമത്തെ കാമുകിയെ കണ്ടെത്തി കഴിഞ്ഞിരിക്കുന്നു....!!!

ആദ്യ കാമുകിയുമായി താരതമ്യം ചെയ്യുമ്പോള്‍ സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഇവള്‍ തന്നെയായിരുന്നു ഒരു പണത്തൂക്കം മുന്നില്‍...

ആദ്യത്തെ പറ്റ് പറ്റാതിരിക്കാന്‍ അവളുടെ സ്വഭാവം ഒന്ന് മനസ്സിലാക്കിയ ശേഷം കണക്ഷന്‍ കൊടുത്താല്‍ മതി എന്ന് തീരുമാനിച്ചു.

അവളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ശ്രമിച്ചു.

വിജയ ശതമാനം ഉയര്‍ത്താന്‍ എല്ലാവരേയും പാസാക്കിയിരുന്ന കാലം അല്ലാതിരുന്നത് കൊണ്ട് അവള്‍ ഈ ക്ലാസ്സില്‍ സെക്കന്‍ഡ്‌ ഇയര്‍ ആണ്.

അതറിഞ്ഞപ്പോള്‍ എനിക്കും സന്തോഷമായി.

പഠിപ്പിസ്റ്റ് അഹങ്കാരം ഉണ്ടാവില്ലല്ലോ....

കഷ്ടിച്ച് തോറ്റ അവളും കഷ്ടിച്ച് പാസായ ഞാനും തന്നെയാണ് നല്ലം യോജിക്കുക.

ചങ്കരനൊത്ത ചക്കി എന്ന പോലെ....

കുത്തിക്ക് ഒത്ത കുലം എന്ന പോലെ....

അങ്ങിനെ മറ്റുവല്ലവരും വന്നു മണിക്കുട്ടിയുടെ  ഓട്ടം നിര്‍ത്തി എന്നെ ഓവര്‍ ടൈക്ക് ചെയ്യുന്നതിന് മുന്‍പ്‌ തന്നെ ലൈഫ്‌ ലൈന്‍ പോലും ഉപയോഗിക്കാതെ അവളെ ലോക്ക്  ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു.

പ്രണയം ആദ്യം ഒരു സമ്മാനത്തിലൂടെ പ്രകടിപ്പിച്ചു തന്റെ ഹൃദയം തുറക്കാന്‍ ഞാന്‍ തീരുമാനിച്ചു.

അവള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട സാധനം തന്നെ സമ്മാനമായി നല്‍കാന്‍ ആഗ്രഹിച്ചു.

ആ സാധനം എന്താണ് എന്ന് കണ്ടെത്തുകയായിരുന്നു ഏറ്റവും ദുഷ്കരമായ കാര്യം.

കുറച്ചു ദിവസത്തെ നിരീക്ഷണത്തില്‍ നിന്നും ഒരു കാര്യം കൂടി ഞാന്‍ മനസ്സിലാക്കി.

അവള്‍ക്ക് ഭൂമിയില്‍ വെച്ച് ഏറ്റവും ഇഷ്ടമുള്ള സാധനം പുളി അച്ചാര്‍ ആണ് എന്ന മഹത്തായ കണ്ടെത്തല്‍ നടത്തി....!!

അവള്‍ അത് ആസ്വദിച്ചു തിന്നുന്നത് പലപ്പോഴും എന്റെ റെറ്റിനയില്‍ പതിഞ്ഞു.

അങ്ങിനെ പുളി അച്ചാറിലൂടെ എന്റെ സ്നേഹം അവളോട് തുറന്നു പറയാന്‍ തീരുമാനിച്ചു.

പുളി അച്ചാര്‍ കാണുമ്പോള്‍ അവള്‍ നാണത്തോടെ ചോദിക്കും "എന്തിനാ ഇത് ?"

അപ്പോള്‍ പറയണം....
"എനിക്ക് നിന്നെ ഇഷ്ടമാണ്... എന്നെ പ്രണയിച്ചാല്‍ നിന്നെ ഞാന്‍ പുളിയച്ചാറു കൊണ്ട് മൂടും. നീ ഇല്ലാത്ത ജീവിതം കുരു ഇല്ലാത്ത പുളിയച്ചാര്‍ പാക്കറ്റ്‌ പോലെയാണ് ..."

അതില്‍ അവള്‍ വീഴും എന്നതായിരുന്നു എന്റെ കണക്ക് കൂട്ടല്‍.

സ്വന്തമായി വരുമാനം ഇല്ലാത്തത്‌  അതിനുള്ള പണം കണ്ടത്തുക എന്നതായിരുന്നു നേരിടേണ്ടി വന്ന അടുത്ത പ്രശ്നം.

ഉപ്പയോടോ ഉമ്മയോടോ ചോദിച്ചാലോ ??? ആദ്യം ചിന്തിച്ചു.

പിന്നെ അത് ശരിയാവില്ലെന്നു തോന്നി....
കാരണം "കാമുകിക്ക് ഒരു സമ്മാനം കൂടി സ്വന്തമായി വാങ്ങി കൊടുക്കാന്‍ കഴിയാത്ത നീ എന്തിനാണ് പ്രേമിക്കുന്നത് ?" എന്ന് ചോദിച്ചാല്‍ ഞാന്‍ എന്ത് മറുപടി പറയും.

കുറച്ചു സമയത്തെ കൂലങ്കുശിതമായ ചിന്തക്ക് ശേഷം സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഒരു വഴി തലമണ്ടയില്‍ മിന്നി മിന്നി കത്തി.

അങ്ങിനെ ഉപ്പയുടെ പോക്കറ്റില്‍ നിന്നും അമ്പത്‌ പൈസ അടിച്ചു മാറ്റി.

പത്ത് പൈസയുടെയും, ഇരുപത്തഞ്ചു പൈസയുടെയും പുളിയച്ചാര്‍ പാക്കറ്റ് ഉണ്ടായിരുന്നെങ്കിലും ഒരു നല്ല കാര്യത്തിനായത് കൊണ്ട് ഇരുപത്തഞ്ച് പൈസയുടെ രണ്ടു ഫാമിലി പാക്ക്‌ തന്നെ വാങ്ങി.

ഫാമിലിക്ക് വേണ്ടിയല്ലേ... അപ്പോള്‍ ഫാമിലി പാക്ക്‌ തന്നെയാണല്ലോ വേണ്ടത് !!!

ആദ്യം ഒരു പാക്കറ്റ് ആണ് അവള്‍ക്ക് കൊടുക്കാന്‍ ഉദ്ദേശിച്ചിരുന്നതെങ്കിലും അവളോടുള്ള സ്നേഹം മൂത്തതിനാല്‍ രണ്ടും കൊടുക്കാന്‍ തീരുമാനിച്ചു.

"നീ പുളിയച്ചാര്‍ തിന്നിലെങ്കിലും അവളെ പുളിയച്ചാര്‍ തീറ്റിക്കണം" എന്ന എന്‍സൈക്ലോപീഡിയ ലൈനാടിക്കയിലെ വാചകവും ആ തീരുമാനത്തെ സ്വാധീനിച്ചു.

അങ്ങിനെ ഒരു ഇന്റര്‍വല്‍ സമയത്ത്‌  അവള്‍ക്ക് നേരെ ഞാന്‍ പുളിയച്ചാര്‍ പാക്കറ്റുകള്‍ നീട്ടി.

എന്റെ പ്രതീക്ഷകള്‍ തെറ്റിച്ചു കൊണ്ട് "ഇത് എന്തിനാണ് ?" എന്ന് ചോദിക്കുക പോലും ചെയ്യാതെ അവള്‍ അത് വാങ്ങി..

"വാങ്ങി" എന്ന് പറയുന്നതാണോ അതോ "എന്റെ കയ്യില്‍ നിന്നും തട്ടിപ്പറിച്ചു" എന്ന് പറയുന്നതാണോ ശരി എന്നറിയില്ല !!!

ഞാന്‍ അനുരാഗ വിലോചനനായി അവളുടെ മുന്നില്‍ നിന്നെങ്കിലും അവള്‍ക്കൊരു ഭാവമാറ്റവും ഉണ്ടായിരുന്നില്ല...

ഒരു കവര്‍ തുറന്നു അവള്‍ പുളി അച്ചാര്‍ തീറ്റ ആരംഭിച്ചിരിക്കുന്നു...
അവള്‍ അത് ആര്‍ത്തിയോടെ തിന്നുന്നത് ഞാന്‍ വിജ്രിംഭിതനായി നോക്കി നിന്നു....

അനുരാഗം വിളമ്പാനുള്ള വാക്കുകള്‍ പറയാന്‍ ഞാന്‍ തയ്യാറെടുത്തു.

പെട്ടന്നാണ് പിന്നില്‍ നിന്നും ഒരു ശബ്ദം കേട്ടത്....
"ഇത്താത്താ... ഇക്കും വാണം..."

ശബ്ദം കേട്ടപ്പോള്‍ ഞാന്‍ തിരിഞ്ഞു നോക്കി...

ആ മുഖം കണ്ടു ഞെട്ടി !!!

അവളായിരുന്നു അത്....

ആദ്യ പ്രണയത്തിലെ നായിക !!!

ഇത്താത്ത അവള്‍ക്ക് ഒരു പാക്കറ്റ്‌ കൊടുത്തു.

ഞാന്‍ ഒന്നും മനസ്സിലാവാതെ നോക്കി നില്‍ക്കുകയായിരുന്നു.

"ഇത്താത്തയോ ? ഏതു വകയില്‍ ?" ഞാന്‍ സംശയിച്ചു.

ഞാന്‍ ലൈന്‍ വലിക്കാനായി കാമുകിക്ക് നല്‍കിയ സമ്മാനം ആക്രാന്തത്തോടെ മുന്‍ കാമുകി തിന്നുന്നത് കണ്ടപ്പോള്‍ എന്റെ നാവ് ഒതുങ്ങി കിടന്നില്ല...

"ഇത്താത്തയോ ? ഏതു വകയില്‍ ?" ഞാന്‍ ചോദിച്ചു.

ഇത്തത്തയാണ് അതിനു മറുപടി നല്‍കിയത്‌....

"ഇബളെന്റെ അന്‍സത്തിയാ... സി ഡിവിസനിലാ.." ഇത്താത്ത അക്ഷര സ്ഫുടതയോടെ പറഞ്ഞു...

ഹൃദയം തുളക്കുന്ന വാക്കുകളായിരുന്നു അത്...

ഒരിക്കല്‍ ചതിച്ച കാമുകിയുടെ ഇത്താത്തയെ ഒരു കാരണവശാലും പ്രേമിക്കരുത് എന്ന എന്‍സൈക്ലോപീഡിയ ലൈനാടിക്കയിലെ പാഠം ഞാന്‍ ഓര്‍ത്തെടുത്തു.

ആ കുടുംബത്തില്‍ നിന്നും ഉള്ള ഒരു കാമുകിയെ തനിക്ക്‌ വേണ്ടാ എന്ന തീരുമാനത്തിലെത്താന്‍ കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല...

എന്‍സൈക്ലോപീഡിയ ലൈനാടിക്കയില്‍ പറയാത്ത ഒരു കാര്യം കൂടി ഞാന്‍ പഠിച്ചെടുത്തു...

പ്രേമിക്കുന്നതിനു മുമ്പ്‌ കാമുകിയുടെ അനുജത്തിയേയോ, ഇത്താത്തയേയോ മുന്‍പ്‌ പ്രേമിച്ചിട്ടില്ല എന്ന് ഉറപ്പ്‌ വരുത്തണം എന്ന മഹത്തായ പാഠം പഠിച്ചു കയ്യിലിരുന്ന പുളിയച്ചാര്‍ പോയ നിരാശയില്‍ തിരിഞ്ഞു നടക്കുമ്പോള്‍ ഇത്താത്തയും, അന്‍സത്തിയും പുളി അച്ചാര്‍ പാക്കറ്റ് ചവച്ചരച്ച്  തുപ്പുകയായിരുന്നു !!!


പോസ്റ്റ്‌ മോഷണം സംസ്കാര ശൂന്യതയാണ് എന്ന് ബൂലോക കള്ളന്മാരെ ഓര്‍മ്മപ്പെടുത്തുന്നു.



46 comments:

 1. വല്ലാത്തൊരു പ്രണയം പഹയാ

  ReplyDelete
 2. ആ ഡോക്ടർ കുപ്പയതിനുള്ളിലും ഒരു കാമുകനുണ്ടായിരുന്നല്ലേ .. ഹഹ..
  കലക്കി ഇക്കാ പോസ്റ്റ്‌.. :)

  ReplyDelete
 3. മൂന്തയോ.. മോന്തയോ???? എന്നാലും കലക്കി

  ReplyDelete
 4. അല്ലാ, ചക്കികൊത്ത ചങ്കർ എന്നല്ലേ, ഹൊ ഈ എൻസൈക്ലോ പീടികയേ സമ്മതിക്കണം
  ചിരിച്ചു ഡോക്ടറേ ചിരിപ്പിച്ചു..........................

  ReplyDelete
 5. കൌമാരചാപല്യങ്ങള്‍ രസകരമായി അവതരിപ്പിച്ചിരിക്കുന്നു ഡോക്ടര്‍.
  ആശംസകള്‍

  ReplyDelete
 6. 'എന്‍സൈക്ലോപ്പീഡിയ ലൈനാടിക്ക'
  - ആസ്വദിച്ചു ഡോക്ടറെ..... :)

  ReplyDelete
 7. ഒന്നും രണ്ടും പൊട്ടി. മൂന്നാം പ്രണയം ഉടന്‍ പ്രതീക്ഷിക്കാമോ?
  ഇനി പ്രണയിക്കുമ്പോള്‍ ഈ രണ്ടു കാമുകിമാരുടെ ഉമ്മയെ ആവാതെ നോക്കണേ

  ReplyDelete
 8. ബീവിക്ക് ഓർത്തു ചിരിക്കാം ,കാരണം എല്ലാ പ്രണയവും പോട്ടിപോകും
  ഹ ഹ ഹ

  ReplyDelete
 9. Shakeer MurthasaWednesday, May 08, 2013

  അല്ലാ . മെഗാ സീരിയൽ പോലെ നീട്ടി വലിച്ചു കൊണ്ട് പോകനാണോ പ്ലാൻ . ആകെ മൊത്തം എത്ര പ്രണയം ഉണ്ടായിരുന്നൂ ന്നങ്ങു പറഞ്ഞാൽ നമുക്ക് പ്ലാൻ ചെയ്ത് വായിക്കാം

  ReplyDelete
 10. നന്നായിട്ടുണ്ട് കേട്ടോ. ചിരിപ്പിച്ചു അച്ചാര്‍ പ്രണയം.

  ReplyDelete
 11. ഇനിയും പ്രണയകഥ പറയാന്‍ ചന്തൂന്റെ ജന്മം ബാക്കി

  ReplyDelete
 12. അബ്സര്‍, കഥയായാലും അനുഭവമായാലും നന്നായി ആസ്വദിച്ചു വായിച്ചു. എന്നാലും കണ്ടെത്തിയ സമ്മാനം! കുറെ മുമ്പത്തെ കാലമായതുകൊണ്ട്, അന്നത്തെ കുട്ടികള്‍ക്ക് വിലകൂടിയ സമ്മാനങ്ങള്‍ ഒന്നും കിട്ടിതുടങ്ങിയിട്ടില്ലാതതുകൊണ്ട് ആ പാവം അത് വാങ്ങിച്ചു, ആര്‍ത്തിയോടെ തിന്നു. ഇന്നാണെങ്കില്‍! ഒന്ന് ഓര്‍ത്തു നോക്കിക്കേ---
  ആശംസകളോടെ,
  അനിത

  ReplyDelete
  Replies
  1. അതൊക്കെ ഒരു കാലം. ഇന്ന് ഐ ഫോണില്‍ കുറഞ്ഞതുമായി ചെന്നാല്‍ അതോടെ തീരും...

   Delete
 13. ithrayum naal achaarittu vachirunna randaam pranayam vaayanakkaark touchings aayi thannathil prathyekam thaanku..

  ReplyDelete
 14. നന്നായി അവതരിപ്പിച്ചതുകൊണ്ട് കര്‍പ്പൂരാദി ലേഹ്യം കഴിച്ചപോലെ..ആകെ ഒരു കുളിര്‍മ്മ.

  ReplyDelete
 15. ആശംസകള്‍ നല്ല എഴുത്ത്...പഴയ സ്കൂള്‍ കാലം

  ReplyDelete
 16. ആദ്യം ഒന്നു ചിരിക്കട്ടെ ഹഹഹ ഹഹ രണ്ടു പുളിയച്ചാറിൽ
  ചാലിച്ച മുഹബ്ബത്ത് തുടക്കം തന്നെ പാളി അല്ലെ

  ReplyDelete
 17. ഒരു ബാല്യകാല ഓര്‍മയിലേക്കാണ് ഈ പ്രണയം കൊണ്ട് പോയത് പുളി അച്ചാറും ജോകര മിട്ടായിയും തിരിപ്പ മുട്ടായിയും ഒക്കെ ഉള്ള ബാല്യത്തിലേക്ക് സംഗതി ചിരിയായി

  ReplyDelete
 18. പുളിയച്ചാറും ചിലപ്പോ പുളിക്കും അല്ലെ മന്സാ ...

  ReplyDelete
 19. puli achaar ishta maayi.. ini valla podi achaar premamundo purathu vidaan...

  ReplyDelete
 20. വളരെ നല്ല ബ്ളോഗ്ഗർ...എല്ലാ ആശംസകളും ,അബ്സർ മുഹമ്മദ്‌ സാഹിബ് .....

  ReplyDelete
 21. പുളി അച്ചാർ പ്രണയം കൊള്ളാം !

  ReplyDelete
 22. ചിരിപ്പിച്ചു. പണി വരുന്ന വഴി അറിയാന്‍ കഴിയില്ല എന്ന് പറയുന്നത് ഇതിനല്ലേ. :)

  ReplyDelete
 23. മനസ്സിലായി , എനിക്കെല്ലാം മനസ്സിലായി
  അച്ചാറിലും പ്രണയം തുടങ്ങുമെന്ന് മനസ്സിലായി ..

  ReplyDelete
 24. പുളിയച്ചാർ നഷ്ടപ്പെട്ട അണ്ണാൻ ആണല്ലേ ഡോകടർ ...
  ലൈനാടിക്കയിൽ ഒരു വാചകം കൂടി ചേര്ക്കൂ ഡോക്ടർ .....

  " പണം നഷ്ടപ്പെടുത്തി പ്രണയിക്കരുത് എന്ന് "


  ആസ്വദിച്ചു .. ആശംസകൾ

  ReplyDelete
 25. പുളി അച്ചാര്‍ പ്രണയം കലക്കി.

  ReplyDelete
 26. പണി പാലും വെള്ളത്തില്‍ കിട്ടി എന്ന് കേട്ടിട്ടുണ്ട്....,ആദ്യമായ പുളിങ്ങചാറില്‍ കിട്ടുന്നത് കാണുന്നെ. :) കഥ ഭേഷായി ട്ടൊ.

  http://dishagal.blogspot.in/

  ReplyDelete
 27. പ്രണയം കലക്കി ..

  ReplyDelete
 28. കൊള്ളാമല്ലോ ഹ ഹ കലക്കി

  ReplyDelete
 29. എത്രാമത്തേതിൽ നിർത്തും ?

  എന്തായാലും വായനക്കാർക്കു കോളു തന്നെ..

  ReplyDelete
 30. ആർത്തിയോടെ പുളിയച്ചാർ തിന്നുന്ന കാമുകിയെ വിജ്രംഭിതനായി നോക്കുന്ന കാമുകൻ. അവസാനം ഗുണപാഠം പഠിച്ച്‌ തിരിഞ്ഞു നടക്കുന്ന കാമുകൻ തിരിഞ്ഞു നോക്കുമ്പോൾ കണ്ട സീൻ അത്യുഗ്രം!!!

  ReplyDelete
 31. ഇങ്ങക്ക് അങ്ങിനെ തന്നെ വേണം വേണ്ടാത്ത പണിക് പോയിട്ടല്ലേ..
  അല്ലാ ഇപ്പൊ ആ കാമുകീസ് എവ്ടീന് ..
  ഇങ്ങള് ഓരെ പിന്നെ കണ്ടീര്ന്നോ ...??

  ReplyDelete
 32. പുളിയച്ചാര്‍ നഷ്ടം! :)

  ReplyDelete
 33. ഹോ ഭാഗ്യം പുളി അച്ചാര്‍ ആയത്

  ReplyDelete
 34. ഇങ്ങള് എന്തീത്ത് കാമുകനാ!! നിക്കാഹും കയിഞ്ഞ് രണ്ടൂന്ന് മാസം കയിഞ്ഞു കൊട്ക്കണ്ട സമ്മാനാണാ പ്രേമിക്കാമ്പോമ്പോ കൊടുക്കണ്?

  ReplyDelete
 35. ഹ ഹ ഹ .....ഇത്രേം പ്രതീക്ഷിച്ചില്ല ഡോക്ടര് സാറേ .........

  ReplyDelete
 36. nice story........... ha ha ha

  ReplyDelete
 37. പുളിയച്ചാർ കിട്ടുമ്പോൾ “ഇത് എന്തിനാണ്‌ ?” എന്ന് ചോദിക്കണോ ? കഴിക്കാണുള്ളതാണെന്ന് അറിയില്ലേ......:)

  രസകരം....:)

  ReplyDelete
 38. ഓർമകളിലേ സ്കൂൾ ജിവിതം

  ReplyDelete
 39. ഓർമകളിലേ സ്കൂൾ ജിവിതം

  ReplyDelete
 40. എന്റെ ഒരു സുഹൃത്തും ഇതുപോലെ പ്രണയ പരവശനായി പ്രണയിനിക്ക് പുളിയച്ചാര്‍ സമ്മാനിച്ചിട്ടുണ്ട്... 'പുളിയച്ചാര്‍ പ്രണയം' കാരണം അവനൊരു ഇരട്ടപ്പേര് വീണു-പുളി. അവന്റെ ആ പ്രണയവും അതിനു ശേഷമുള്ള പല പ്രണയങ്ങളും അമിട്ട് പൊട്ടുന്ന പോലെ പൊട്ടിയെങ്കിലും പുളി എന്ന പേര് മാത്രം ഇനിയും അവനെ വിട്ട് പോയിട്ടില്ല...

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....