Saturday, May 18, 2013

അബസ്വരിയുടെ കണ്ണോട് കണ്ണോരം
ഇത് അബസ്വരിയുടെ ആദ്യ പോസ്റ്റ്‌ ആണ്.

അബസ്വരിക്കും ഒരു ബ്ലോഗ്ഗര്‍ ആവണം എന്ന മോഹം കലശലായി ബാധിച്ചപ്പോള്‍ വല്ലതും എഴുതി പോസ്റ്റ്‌ ചെയ്യാന്‍ അബസ്വരന്‍ പറഞ്ഞു. എന്നാല്‍ ഓള്‍ക്ക് എഴുതാന്‍ വയ്യത്രേ.!!!
അപ്പൊ പിന്നെ എങ്ങിനെ ബ്ലോഗ്ഗറാകും എന്ന് ഞമ്മള്‍ ?? അങ്ങനെ കൂലങ്കഷമായ ചര്‍ച്ചക്ക് ശേഷം അബസ്വരി പാടിയ ഒരു പാട്ട് പോസ്റ്റ്‌ ചെയ്യാന്‍ തീരുമാനിച്ചു. സ്വന്തമായി ബ്ലോഗ്‌ ഉണ്ടാക്കി കൊടുക്കാന്‍ നിന്നെങ്കിലും "അത് വേണ്ട ഇങ്ങടെ ബ്ലോഗില്‍ കൊറച്ചു സ്ഥലം തന്നാ മതി" എന്ന ന്യായമായ ആവശ്യമാണ് അബസ്വരി ഉന്നയിച്ചത്. ഒരു കസിന്റെ കല്യാണ തലേന്ന് ഓര്‍ക്കസ്ട്രയുടെ പിന്‍ബലത്തില്‍ പാടിയതാണ് ഈ പാട്ട്.

നിങ്ങള്‍ക്ക് യോഗണ്ടെങ്കില്‍ ഇനിയും ഇത്തരത്തിലുള്ള ഓര്‍ക്കസ്ട്ര ഉള്ളതും ഇല്ലാത്തതുമായ പാട്ടുകള്‍ കേള്‍ക്കാം. പാട്ട് ശാസ്ത്രീയമായും അശാസ്ത്രീയമായും പഠിക്കാന്‍ പോകാത്തത് കൊണ്ട് അതിന്റെതായ ഗുണം പാട്ടിന് ഉണ്ടാകും !!! പാട്ട് കേള്‍ക്കുന്നതും, പാട്ട് പാടുന്നതും ഒരുപാട് ഇഷ്ടമാണ് എന്നത് മാത്രമാണ് അബസ്വരിയുടെ കൈമുതല്‍. പിന്നെ അബസ്വരനില്‍ നിന്നും കിട്ടിയ കൊറച്ചു തൊലിക്കട്ടിയും.

പാട്ടിന്റെ സംഗതിയെ പറ്റിയും മറ്റും പറയാനുള്ളത് ഇങ്ങള്‍ പറയാന്‍ മറക്കില്ലല്ലോ.

അബസ്വരം :
അപ്പൊ എസ് എം എസ് അയക്കാന്‍ മറക്കേണ്ടാ !!!


96 comments:

 1. എസ് എം എസ് അയക്കാം :p

  ReplyDelete
 2. ഇങ്ങളാണു ബ്ലോഗിലെ റിയൽ എസ്റ്റേറ്റ്‌ മാഫിയ അല്ലേ;)

  എത്ര ഏക്കർ സ്ഥലം കൊടുത്തു? :)

  ഏതായാലും പുതിയ ബ്ലോഗിണിക്ക്‌ ആശംസകൾ

  ReplyDelete
  Replies
  1. നാലഞ്ച് ഏക്കര്‍ പോയി :)

   Delete
 3. ഉഗ്രനായിട്ടുണ്ട് ട്ടോ..!!

  ReplyDelete
 4. ഉഗ്രനായിട്ടുണ്ട് ട്ടോ..!!!

  ReplyDelete
 5. കൊള്ളാം , പാട്ട് എനിക്കിഷ്ടപ്പെട്ടു

  ReplyDelete
 6. ഇച്ചിരി സ്ഥലം കൊടുക്ക് ഇക്കാ. പാവം പാട്ടു പാടി ജീവിക്കട്ടെ............

  അബ്സ്വരിക്ക് ബൂലോകത്തേക്ക് സ്വതാഗം.............................

  ഗ്രൂപ്പില്‍ ആഡ് ചെയ്യാന്‍ മറക്കണ്ട :p( ഓരോരുത്തര്‍ക്ക് ഓരോ പണി കിട്ടുമ്പോള്‍ എന്താ സന്തോഷം)

  ReplyDelete
  Replies
  1. അന്റെ കെട്ടിച്ചു ഓളെ ഒരു ബ്ലോഗ്ഗര്‍ ആക്കി ഗ്രൂപ്പിലേക്ക് ആടിയിട്ട് തന്നെ കാര്യം... ഹും

   Delete
 7. പാട്ട് കൊള്ളാം
  പിന്നെ ''ഇങ്ങടെ ബ്ലോഗില്‍ കുറച്ചു സ്ഥലം തന്നാ മതി '' ഇത് വിശ്വസിക്കണോ?
  അതോ ഒരു പെരുന്തച്ചന്‍ ആവാന്‍ താല്പര്യമില്ലാത്തത് കൊണ്ട് 'എന്‍റെ ബ്ലോഗില്‍ തന്നെ രണ്ടു സെന്റ്‌ സ്ഥലം തരാം നീ അവിടെ എഴുതിയാല്‍ മതി' എന്ന് പറഞ്ഞോ?
  സബീര്‍ മേലേതില്‍

  ReplyDelete
  Replies
  1. ഹിഹി.. ഇങ്ങക്ക് കാര്യം തിരിഞ്ഞു :)

   Delete
 8. ഇതു കലക്കിയേട്ടൊ , നന്നായിട്ട് പാടിയിട്ടുണ്ടല്ലൊ ...
  വേണമെന്ന് വച്ച് പാടിയത് തന്നെയേട്ടൊ ..
  ഹൃദയത്തില്‍ നിന്നും ആശംസകള്‍ " പാട്ട് നിര്‍ത്തണ്ട "
  സഹിക്കാന്‍ ഞങ്ങള്‍ തയ്യാറ് .. സംഗതികള്‍ ടെമ്പൊ പിടിച്ച് വന്നിട്ടുണ്ട് :)
  " ഇത് അബ്സറെ , പണിയാണേട്ടൊ .. ഇത്തിരി സ്ഥലം ചോദിച്ച്
  അവസ്സാനം സ്വന്തമാക്കനുള്ള പണി .. സൂക്ഷിച്ചൊ ..

  ReplyDelete
  Replies
  1. പാസ്വേര്‍ഡ്‌ എന്റെ കയ്യിലാ ;)

   Delete
 9. പാട്ട് മോഷമൊന്നുമല്ല ഉഷാറാണ് ആശംസകള്‍

  ReplyDelete
 10. ഒട്ടും അപസ്വരമില്ലാത്ത അബസ്വരി.. വളരെ നന്നായിട്ടുണ്ട്. പാട്ടും ഈ ബ്ലോഗില്‍ ഷെയര്‍ കൊടുക്കലും

  ReplyDelete
 11. kalakki abaswari ............. nallavannam paadununde ... :)
  go ahead ... itha ... :)

  ReplyDelete
 12. അബസ്വരിയുടെ പാട്ട് സൂപ്പര്‍ ആയിട്ടുണ്ടല്ലോ അബസ്വരാ .... ഓള്‍ ദി ബെസ്റ്റ്‌

  ReplyDelete
 13. വളരെ നന്നായി അബസ്വരീ

  ReplyDelete
 14. kollaam nannaayitund veendum varatte puthiya puthiya pareekshanangal

  ReplyDelete
 15. http://smakoottaaymaa.blogspot.ae/

  ReplyDelete
 16. ശ്രുതി കേമം
  സംഗതി ജോര്‍
  ഷഡ്ജം വളരെ നന്നായി
  ചരണം പാടുമ്പോള്‍ അല്പം കൂടെ ശ്രദ്ധിക്കണെ
  ആ പല്ലവിയെ അല്പം കൂടെ ഉയര്‍ത്തിപ്പിടിയ്ക്കണം
  ശ്വാസം പോകാതെ സൂക്ഷിയ്ക്കണം
  രണ്ടാമത്തെ വരി ഒന്നൂടെ എടുത്തേ, കേള്‍ക്കട്ടെ
  ങ്ഹാ..ഇപ്പോള്‍ ശരിയായി
  വളരെ നന്നായി പാടി കേട്ടോ.

  ഇനി എസ് എം എസ് ചോദിച്ചോളൂ

  (റിയാലിറ്റി ഷോയുടെ ജഡ്ജ് ആയി ഒന്ന് സങ്കല്പിച്ച് നോക്കിയതാണേയ്...)

  ReplyDelete
  Replies
  1. ഹഹ അജിത്തേട്ടാ ... ഇനി നിങ്ങള്‍ക്ക് ജഡ്ജി ആയി പോകാനുള്ള യോഗ്യതയായി

   Delete
 17. മുന്‍കമന്റ് പാട്ട് കേള്‍ക്കുന്നതിനുമുമ്പെഴുതിയതാണ്.
  ഇപ്പോഴാണ് പാട്ടുകേട്ടത്
  ശരിയ്ക്കും ഒരു അഭിനന്ദനം അര്‍ഹിയ്ക്കുന്നുണ്ട് അബസ്വരി

  ReplyDelete
 18. കണ്ണോട് കണ്ണോരം നോക്കിയിരുന്നാലും.....ഇല്ലെങ്കില്‍ കൂടാരവും കൊണ്ടു ഒട്ടകം പോകും. ആശംസകള്‍.

  ReplyDelete
 19. നല്ലതിനെ വര്‍ണ്ണിക്കാന്‍ വാക്കുകള്‍ വേണ്ടല്ലോ..കൂടുതല്‍ പറയുന്നില്ല. അത്രക്ക് നന്നായിട്ടുണ്ട്. ഇപ്പോള്‍ അഞ്ചു തവണ കേട്ടുകഴിഞ്ഞു.

  ReplyDelete
 20. ഇത്ര നന്നായി പാടുന്ന ആളെ അബസ്വരി എന്നു വിളിച്ചതിന് ബ്ലോഗനാര്‍ കാവിലമ്മ മാപ്പുതരട്ടെ......
  ഏതായാലും ഇത്രയൊക്കെ ആയ സ്ഥിതിക്ക് അബസ്വരിക്ക് ഗൂഗിള്‍ മുതലാളിയോടു പറഞ്ഞ് ഒരു നാലു സെന്റ് വാങ്ങിക്കൊടുത്തുകൂടെ.....

  ReplyDelete
  Replies
  1. ഞാന്‍ പറഞ്ഞതാ... ബ്ലോഗ്‌ ഉണ്ടാക്കി കൊടുക്കുകയും ചെയതതാ. പക്ഷേ ഈ ബ്ലോഗില്‍ തന്നെ പോസ്റ്റിയാല്‍ മതി എന്ന് പറഞ്ഞു ഒറ്റക്കാലില്‍ നിന്നു :)

   Delete
 21. പ്രിയ സുഹൃത്തേ കാതിനും മനസ്സിനും കുളിരേകിയ സ്വരം ....... അത് തന്നെ അല്ലെ ഈ പാട്ടുകാരിയുടെ അനുഗ്രഹം ...... ഇഷ്ടമായി

  ReplyDelete
 22. Ashiqui 3 ;) ... Pattu nannayirikkunnu...

  ReplyDelete
 23. Ashiqui 3 ;) ... Pattu nannayitikkunnu...

  ReplyDelete
 24. കേള്ക്കുന്നവന് മധുരമെങ്കിൽ പിന്നെ എന്തിനു ഒലക്കമൂട്ടിലെ സംഗതി ?? അടിപൊളി / അടിപൊളി ... ഒരു പാട് ഇഷ്ടായി .. ക്ലിയർ സൌണ്ട് ... അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ .... അബസ്വരിക്കും .... :ഡി

  ReplyDelete
 25. പാട്ട് കൊള്ളാലോ.....അപ്പൊ ഇത് കുടിയേറ്റഭൂമി ആയല്ലേ. :)

  ReplyDelete
 26. അബ്സ്വരന്റെ ഭാര്യ ഇത്രക്ക് പോന്നതാല്ലെ! അപ്പൊ വെര്‍തെയായില്ല.നന്നായിട്ടുണ്ട്...(അല്പം സ്ഥലം കൊടുക്കൂട്ടൊ..)

  ReplyDelete
 27. എന്‍റെ പ്രിയ ഗാനങ്ങളില്‍ ഒന്നാണ്.. അബസ്വരമില്ലാതെ പാടി.. :)

  ReplyDelete
 28. SMS അയക്കാന്‍ കാശ് വേണം...

  ReplyDelete
 29. ഒരു സന്തോഷ ബര്‍ത്താനം..

  പുതിയ ബ്ലോഗ്ഗ് തുടങ്ങിയെ പറ്റൂ...

  ReplyDelete
 30. വീണ്ടും വീണ്ടും കേള്‍ക്കാന്‍ തോന്നിപ്പിക്കുന്ന ഗാനം.......

  ReplyDelete
 31. Good Song,nice to hear

  ReplyDelete
 32. പാട്ട് കേള്‍ക്കുകയും അഭിപ്രായം പങ്കുവെക്കുകയും ചെയ്ത എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.

  ReplyDelete
 33. കുറേ അബസ്വരങ്ങള്‍ക്ക് ശേഷം ഒരു 'മധുരസ്വരം'!!! വളരെ നന്നായിട്ടുണ്ട്. ഇത് അബസ്വരങ്ങള്‍ക്കും മീതെ നിന്നാല്‍ അദ്ഭുതമില്ല..

  ReplyDelete
 34. നമ്മളെ ചിരിക്കുട്ടൻ ചേട്ടനൊന്നും സ്വന്തമായി ബ്ലോഗിൽ ഇല്ലാത്തത് കൊണ്ട് മഹതി രക്ഷപ്പെട്ടു..അല്ലേൽ പാട്ടിന് അഭിപ്രായം പറഞ്ഞു കൊന്നേനെ അവരെ ...

  ReplyDelete
 35. This comment has been removed by the author.

  ReplyDelete
 36. അബ്സർക്ക അപ്പൊ ഇതാണു ഇങ്ങളെ ബലം ല്ലെ അസ്വാദക്നെ ഒന്നിൽ കൂടുതൽ കേൾപ്പിക്കൻ കഴിഞ്ഞാൽ അതു തന്നെയാണ്‌ കഴിവ് ഷംലത്ത തകർത്തു ഇതു അബസ്വരം എന്നു പറഞ്ഞ അബ്സർകക്ക് ഒരു കൊട്ട് ഹല്ല പിന്നെ

  ReplyDelete
 37. ലിങ്കോട് ലിങ്കോരം ... നന്നായി

  ReplyDelete
 38. ലിങ്കോട് ലിങ്കോരം ... നന്നായി

  ReplyDelete
  Replies
  1. അൻവർക്കാ, കൃത്യമായ പ്രയോഗം... :) ഇതൊരു ലിങ്ക് കൊടുക്കലല്ലെന്നാരു കണ്ടു? :) ബ്ലോഗ് തുടങ്ങുന്നതിനു മുമ്പ് പരസ്യവും ലിങ്ക് വിതരണവും :) പ്രീമാർക്കറ്റിംഗ് എന്നോ എന്താ ഇതിന് പറയ്യാ... :)

   Delete
  2. ലിങ്കോട് ലിങ്കോരം...

   ഹഹഹ...സൂപ്പര്‍

   Delete
 39. നന്നായി പാടുന്നുണ്ട് മിസ്സിസ് ഡോക്ടര്‍.

  ReplyDelete
 40. ആദ്യമായാണ്‌ കമന്റുന്നത്.പറയാതെ വയ്യ...കേള്‍ക്കാന്‍ ഇമ്പമുള്ള സ്വരം..high pitch ഒക്കെ പാടുമ്പോഴുള്ള അനായാസത ശരിക്കും വീണ്ടും വീണ്ടും കേള്‍ക്കാന്‍ കൊതിപ്പിക്കുന്നു.അബസ്വരിയുടെ പാട്ടില്‍ ഒട്ടും അപസ്വരം ഇല്ല
  ഇനി മുതല്‍ അബസ്വരന്റെ പോസ്റ്റിന്റെ കൂടെ അബസ്വരിയുടെ പാട്ടും കൂടെ ആയിക്കോട്ടെ..പുട്ടിനു തേങ്ങ പോലെ..നമുക്കാണെങ്കില്‍ അങ്കവും കാണാം താളിയുമൊടിക്കാം..

  ReplyDelete
 41. പാട്ട് വളരെയധികം നന്നായിട്ടുണ്ട്. അബസ്വരിക്ക് (ആ പേരെങ്കിലും മര്യാദക്ക് പറയാമായിരുന്നില്ലേ? :)) അഭിനന്ദനങ്ങൾ..., നിർത്തരുത്, പാടിക്കൊണ്ടിരിക്കുക. പക്ഷേ, അബസ്വരൻ പറഞ്ഞത് ചിലതങ്ങട് വിശ്വസിക്കാൻ പ്രയാസം....,
  കല്യാണത്തിന് പാടിയത്, ഓർക്കസ്ട്രയുടെ കൂടെ.... :)
  പിന്നെ, സംഗീതം പഠിച്ചില്ലെന്നുള്ളത് വിശ്വസിക്കാൻ ഇത്തിരികൂടി പ്രയാസമുണ്ട്...,
  എന്തായാലും നല്ല ഭാവിക്ക് ആശംസകൾ... :)

  ReplyDelete
 42. പാട്ട് വളരെ നന്നായിട്ടുണ്ട്. ഇഷ്ടപ്പെട്ടു. നല്ല സ്വരശുദ്ധിയും... അബസ്വരിക്ക് (ആ പേരെങ്കിലും മര്യാദക്ക് കൊടുത്തൂടായിരുന്നോ) അഭിനന്ദനങ്ങൾ...
  പക്ഷേ, അബസ്വരന്റ വാക്കുകളിൽ ചിലത് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്...
  കല്യാണത്തിന് പാടിയത്...., ഓർക്കസ്ട്രയുടെ പിൻബലത്തിൽ....,
  പിന്നെ, സംഗീതം പഠിച്ചിട്ടില്ലെന്നുള്ളത് വിശ്വസിക്കാൻ ഇത്തിരികൂടി ബുദ്ധിമുട്ടുണ്ട്... :)))
  നന്മകൾ നേരുന്നു...

  ReplyDelete
 43. Superb!!!!!! expecting more updates....

  ReplyDelete
 44. ലിങ്ക് കച്ചോടം നടത്തുമ്പോള്‍ ഇനി അല്‍പ്പം പാട്ടും ആവാം ല്ലേ.
  നിധീഷ്‌ വര്‍മ്മ

  ReplyDelete
 45. പാട്ടൊക്കെ കൊള്ളാം, പക്ഷെ ഒരു മറുനാടന്‍ മലയാളിയുടെ ഭാഷ പോലെ ഉണ്ടല്ലോ ചില സ്ഥലങ്ങളില്‍? അതെന്താ അങ്ങനെ?
  ഏതായാലും ഇനിയും പ്രതീക്ഷിക്കുന്നു.
  പിന്നെ സ്വന്തമായി ഒരേക്കര്‍ പാട്ട് പാടാന്‍ പതിച്ചു കൊടുക്കണം, ആ നോക്കുകുത്തി വെച്ചപോലെത്തെ ഫോട്ടം (ങ്ങളത്)മാണ്ട ട്ടോ!

  ReplyDelete
  Replies
  1. അതങ്ങനെ ആയിപ്പോയി ;)

   Delete
 46. അബ്സാര്‍ ഭായി , ഇത് സൂപ്പര്‍ ... ഇനിയും പ്രതീക്ഷിക്കുന്നു.

  ഇത്താത്ത, കീപ്‌ ഇറ്റ്‌ അപ്

  ReplyDelete
 47. ഇത്തയുടെ പാട്ട് സൂപര്‍. !


  വെറും രണ്ടു സെന്റ്‌ സ്ഥലം കൊടുത്തതില്‍ പ്രതിഷേധിക്കുന്നു .


  (well done, Really nice )

  ReplyDelete
 48. പാട്ട് നന്നായിട്ടുണ്ട്

  ReplyDelete
 49. എനി എന്തെല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യണം.....

  ReplyDelete
 50. നന്നായിട്ടുണ്ട്..ഈ ശബ്ദവും ശ്രുതിയും താളവും എന്നും ഉണ്ടായിരിക്കട്ടെ

  ReplyDelete
 51. പാട്ട് വളരെ വളരെ നന്നായിട്ടുണ്ട്,അബ്സർ മുഹമ്മദ്‌ സാഹിബ് ....പരമ കാരുണികനായ ദൈവത്തിന്റെ അനുഗ്രഹത്താൽ, ഇനിയും കൂടുതൽ ഗാനങ്ങൾ ഉടൻ പ്രതീക്ഷിയ്ക്കുന്നു...

  ReplyDelete
 52. പാട്ട് വളരെ വളരെ നന്നായിട്ടുണ്ട്,അബ്സർ മുഹമ്മദ്‌ സാഹിബ് ....പരമ കാരുണികനായ ദൈവത്തിന്റെ അനുഗ്രഹത്താൽ, ഇനിയും കൂടുതൽ ഗാനങ്ങൾ ഉടൻ പ്രതീക്ഷിയ്ക്കുന്നു...

  ReplyDelete
 53. എന്റെ ഓര്‍കുട്ട് അക്കൌണ്ടില്‍ ആഡ് ചെയ്തിട്ടുള്ള ഗാനം. നന്നായി പാടിയിട്ടുണ്ടല്ലോ. :-)

  ReplyDelete
 54. Replies
  1. അനക്ക് ഇപ്പൊ ഒന്നും കാണില്ല, കേള്‍ക്കില്ല... !!! കല്യാണം ഒറപ്പിച്ചു കല്യാണ ദിവസത്തിനായി കാത്തിരിക്കുന്ന എല്ലാവരുടെയും പ്രശ്നമാ അത് .. :P

   പോസ്റ്റില്‍ ഉള്ള വീഡിയോയുടെ പ്ലേ ബട്ടന്‍ ഞെക്ക് കോയാ...

   Delete
 55. എനിക്കു വളരെ ഇഷ്ട്ടപ്പെട്ട ഒരു പാട്ടുകളില്‍ ഒന്ന്. 'വീരപുത്രന്‍' എന്ന സിനിമയിലെ. നല്ല ഭംഗിയായി തന്നെ പാടി. ശബ്ദവും ഈ പാട്ട് പാടിയ ശ്രേയ ഘോഷാലിന്‍റെതിനോട് അടുത്തു നില്‍ക്കുന്നു....
  Very good attempt....keep trying !!

  ReplyDelete
 56. പാട്ട് എനിക്കും ഇഷ്ടപ്പെട്ടു. നന്നായിട്ടുണ്ട്.

  ReplyDelete
 57. നല്ല സ്വരം, താളവും, ശ്രുതിയും, സങ്ങതിയുമെല്ലാം ആവശ്യത്തിനു ഉണ്ട്
  (ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ആദ്യ കാലങ്ങളില്‍ കണ്ടതിന്റെ ഒരു ഗുണം)
  ഇനി ലിങ്ക് കൊടുക്കുമ്പോള്‍ ഒരുപാട്ട് ഫ്രീ എന്ന ഓഫര്‍ കൊടുക്കാലോ..
  ഇത്രകാലം ലിങ്ക് കൊടുത്തു വെറുപ്പിച്ചവരെ ഒക്കെ സന്തോഷിപ്പിക്കാന്‍ പറ്റിയ സുവര്‍ണ്ണവസരം..

  ReplyDelete
 58. റെക്കോര്‍ഡ്‌ കേട്ട പോലെ ഉണ്ട് ....!!!! നന്നായിട്ടുണ്ട് ഷംല ..റിയാലിറ്റി ഷോയിലോ ,സിനിമിയിലോ ഒക്കെ ശ്രമിക്കാം .അഭിനന്ദനങള്‍ ഒപ്പം ആശംസകളും ....

  ReplyDelete
 59. റെക്കോര്‍ഡ്‌ കേട്ട പോലെ ഉണ്ട് ....!!!! നന്നായിട്ടുണ്ട് ഷംല ..റിയാലിറ്റി ഷോയിലോ ,സിനിമിയിലോ ഒക്കെ ശ്രമിക്കാം .അഭിനന്ദനങള്‍ ഒപ്പം ആശംസകളും ....

  ReplyDelete
 60. അസ്സലായി പാടി. അബസ്വരി എന്ന പേരിന് ഒരര്‍ഹതയും ഇല്ല.

  ReplyDelete
 61. nalla shabdam.nalla eenam.ithu vene oru thozhilaakkaatto.pinee tembo murikiyo ,valinjo offaayo ennonnum parayaan njammakku areela..kathinimbamulla gaanam...aashamsakal...

  ReplyDelete
 62. അബസ്വരങ്ങൾക്കിടയിലെ മൃദു സ്വരം.
  നന്നായിട്ടുണ്ട്. എന്റെ ആശംസകൾ പറയണേ.. :)

  ReplyDelete
 63. ചിത്രക്കും സുജാതക്കുമെല്ലാം ശേഷം ആര് എന്ന ചോദ്യത്തിനുള്ള ഉത്തരമായി.

  കുറെ കാലമായി ബ്ലോഗിലേക്കൊന്നും സഞ്ചാരമില്ലാത്തതിനാൽ ഇപ്പോഴാണ് ഈ കുയിൽ നാദം ശ്രവിക്കുന്നത് :) ഇത്രയും മനോഹരമായി പാടുന്ന കെട്ടിയോളുടെ സർഗ്ഗ ശേഷി അബ്സർ ഉത്തേജിപ്പിക്കണമെന്ന് ആൾ ബ്ലോഗേഴ്സ് അസോസിയേഷൻ - ജിദ്ധ ഏരിയ കമ്മിറ്റിയംഗം മൊഹിയുദ്ദീൻ മണലിപ്പറമ്പിൽ അഭ്യർത്ഥിക്കുന്നു :)  ReplyDelete
  Replies
  1. ഒരു മികച്ച ഗായകന്റെ ഈ വിലയിരുത്തല്‍ പ്രത്യേക പ്രാധാന്യം അര്‍ഹിക്കുന്നു. ഒരായിരം നന്ദി :D

   Delete
 64. നനായിട്ടുണ്ട് ട്ടോ ..

  ReplyDelete
 65. നന്നായി പാടി...

  ReplyDelete
 66. നന്നായിട്ടുണ്ട് ... ഒത്തിരി ഇഷ്ടായി .. നല്ല സ്വരം. ശ്രുതിയും ശുധമായിട്ടുണ്ട്. ഇനിയും പ്രതീക്ഷിക്കുന്നു.

  ReplyDelete
 67. നന്നായിട്ടുണ്ട് .. നല്ല സ്വരം .ശ്രുതിയും ശുധ്ധമായിട്ടുണ്ട്. ഇനിയും പാടുകള്‍ പ്രതീക്ഷിക്കുന്നു.

  ReplyDelete
 68. വിശ്വാസം വരുന്നില്ല... ഇത് കെട്ട്യോള്‍ തന്നെ പാടിയതാണോ?

  ReplyDelete
 69. എടാ ഭാഗ്യവാനെ..അസൂയണ്ട്ട്ടോ.

  ReplyDelete
 70. എടാ ഭാഗ്യവാനെ..അസൂയണ്ട്ട്ടോ.

  ReplyDelete
 71. എന്തൊരു രസമാ .ഡോക്ടര്‍ ഭാഗ്യവാനാ..ടച്ച്‌ വുഡ് .പാട്ടിന്റെ ഇടയില്‍ വന്നു ലിങ്ക് വിതറുമോ എന്നായിരുന്നു എന്റെ പേടി ..തകര്‍ത്തു

  ReplyDelete
 72. നന്നായി പാടിയിട്ടുണ്ട്... കൂടുതല്‍ പാട്ടുകള്‍ പ്രതീക്ഷിക്കുന്നു :)

  ReplyDelete
 73. ഒട്ടകത്തിനു സ്ഥലം കൊടുത്ത പോലെയാകുമോ? പാട്ട് സൂപര്‍ ആയിട്ടുണ്ട്‌

  ReplyDelete
 74. ഹ ഹ.... കളിയാക്കണ്ട.... പാട്ട് നന്ന്...
  ഡോക്ടര്‍ സൂക്ഷിച്ചോ :)

  ReplyDelete
 75. പാട്ട് കൊള്ളാം...കലക്കി...പക്ഷേ ങ്ങള് ഓരെ കൊലുസിന്റെ ശബ്ദം കേട്ടില്ല മുടീലെ പൂവ് തൊട്ടില്ല എന്നൊക്കെ പരാതി പറയുന്നുണ്ടല്ലോ..

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....