Monday, April 22, 2013

തുഞ്ചനിലെ മീറ്റും ഈറ്റും ചാറ്റും


ബ്ലോഗ്ഗര്‍ മീറ്റിന്റെ ആവേശത്തിലായിരുന്നു ഉറക്കം ഉണര്‍ന്നത്. നേരത്തെ തന്നെ കുളിച്ച്, പല്ല് തേച്ച് കുട്ടിമാഷുടെ നമ്പര്‍ ഡയല്‍ ചെയ്തു. ഏകദേശം എട്ടു മണിയോട് കൂടി പുറപ്പെടാം എന്ന തീരുമാനത്തിലെത്തി.

അപ്പോഴേക്കും രാഗേഷിന്റെ വിളി വന്നു. പട്ടാമ്പി റെയില്‍വേ സ്റ്റേഷനില്‍ ആണെന്ന് പറഞ്ഞു. വല്ലവരും അതേ ട്രെയിനില്‍ വരുന്ന വിവരം കിട്ടിയാല്‍ അറിയിക്കണം എന്നു പറഞ്ഞതിന് അബസ്വരന്‍ സമ്മതം മൂളി.

ഏകദേശം എട്ടുമണിയോട് കൂടിത്തന്നെ അബസ്വരനും, കുട്ടിമാഷും പ്രകൃതി രമണീയമായ ഇരിമ്പിളിയത്ത് നിന്നും തുഞ്ചന്റെ മണ്ണിലേക്ക് പുറപ്പെട്ടു. അധികം വൈകാതെ മൊബൈല്‍ കരഞ്ഞു. മറുതലക്കല്‍ അന്‍വരികള്‍ !!! വരില്ലേ എന്നും എപ്പോള്‍ എത്തുമെന്നും ഉള്ള ചോദ്യം. ഏകദേശ സമയവും പറഞ്ഞു കൊടുത്ത് തിരൂരിലേക്കുള്ള യാത്ര തുടര്‍ന്നു.

ഒന്‍പതോടെ തിരൂരില്‍ എത്തി. തുഞ്ചന്‍ പറമ്പിന്റെ മുന്നില്‍ ബ്ലോഗേഴ്സ് മീറ്റിനെ സൂചിപ്പിച്ചു കൊണ്ടുള്ള സ്വാഗത ബാനര്‍. അകത്തേക്ക് കയറിയപ്പോള്‍ അധികം തിരക്ക് കണ്ടില്ല. മീറ്റിംഗ് ഹാളിലേക്ക് കയറിയപ്പോള്‍ സാബു കൊട്ടോട്ടി പലര്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന തിരക്കിലായിരുന്നു. കൊട്ടോട്ടിയുടെ കൈ പിടിച്ച് പരിചയപ്പെട്ടു. പിന്നെ റെജിസ്ട്രെഷന്‍ കൌണ്ടറിലേക്ക്. അവിടെ ജയന്‍ ഡോക്ടര്‍ ആളെണ്ണം ഇരൂന്നൂറു രൂപ വാങ്ങി സ്വന്തം പോക്കറ്റിലേക്ക് ഇടുന്ന തിരക്കില്‍ ആയിരുന്നു.റെജിസ്റ്റര്‍ ചെയ്തവരില്‍ പതിനാലാമാനായി. മീറ്റിനുള്ള ഐഡന്റിറ്റി കാര്‍ഡില്‍ പേരും, ബ്ലോഗ്‌ പേരും എഴുതി ഷര്‍ട്ടില്‍ കുത്തിവെച്ചു.

ചക്കയാണോ ചക്കക്കുരു ആണോ ആദ്യം ഉണ്ടായത് എന്ന കൂലങ്കഷ ചര്‍ച്ചക്കിടെ
അപ്പോഴാണ്‌ പുറത്ത് ചെറിയ മതില്‍കെട്ടില്‍ ഗുരു ഇരിക്കുന്നത് കണ്ടത്. ഗുരു മറ്റാരും ആയിരുന്നില്ല. വടക്കേല്‍!!! വടക്കേലിന്റെ അടുത്തേക്ക് ചെന്ന് കത്തി തുടങ്ങിയപ്പോഴേക്കും കൊട്ടാരക്കര ഷരീഫ്ക്കയും.


പരിചയപ്പെടല്‍ അവിടെ തുടങ്ങുകയായിരുന്നു.
ആളുകള്‍ ഒഴുകിയെത്തി...

അന്‍വരികളും,ജോഷിയും, ബെഞ്ചിയും എല്ലാം നല്ല ഫോമില്‍. രാഗേഷും, പത്രക്കാരനും എല്ലാം അപ്പോഴേക്കും അവിടെയെത്തി. ഫേസ് ബുക്കില്‍ കാണുന്ന ഫോട്ടോയുമായി ഒരു സാമ്യവും ഇല്ലാത്ത മുഖവുമായാണ് ഓഷീറ്റ്സിലെ ചുവന്ന പോരാളി ഗഫൂര്‍ക്ക ദോസ്ത് എത്തിയത്. വെള്ളനാടന്‍ ഡയറിക്കാരന്‍ മനോജ്‌ ഡോക്ടറും, ഭ്രാന്തന്‍ അംജിത്തും, സാദത്ത് വെളിയംകോടും, കൂത്തറ ഹാഷിമും  എല്ലാം രംഗം കീഴടക്കി...
പിന്നെ പരിചയപ്പെടലിന്റെ മഹോത്സവം ആയിരുന്നു. പലരെയും ഒരുമിച്ചു പരിചയപ്പെട്ടത് ആശയക്കുഴപ്പം ഉണ്ടാക്കി, അങ്ങിനെ റെജിയെ പോലുള്ളവരോട് ഒന്നിലധികം തവണ പരിചയപ്പെട്ടു !!!


ഒരു കൊട്ട ലിങ്കുമായെത്തിയ അബസ്വരന്‍ കിട്ടിയ ചാന്‍സില്‍ ലിങ്കിടല്‍ കര്‍മ്മം തുടങ്ങി.
റിയാസ് ഭായ് തന്ന പണി


ലിങ്കിടല്‍ കര്‍മ്മത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മനോജ്‌ ഡോക്ടര്‍ക്ക് ലിങ്ക് നല്‍കിക്കൊണ്ടാണ് അബസ്വരന്‍ നടത്തിയത്.അപ്പോഴേക്കും സജീവേട്ടന്‍ കാരിക്കേച്ചര്‍ വര തുടങ്ങിയിരുന്നു. നിമിഷങ്ങള്‍ കൊണ്ട് ചിത്രങ്ങള്‍ രൂപപ്പെടുന്നത് കണ്ടപ്പോള്‍ അബസ്വരനും ഒരു പൂതി. അങ്ങിനെ അതിനു ഇരുന്നു. നിമിഷങ്ങള്‍ക്കകം രൂപം അദ്ദേഹം വരച്ചു.


ആ ചിത്രം വണ്ടിയില്‍ വെക്കാന്‍ പോയപ്പോഴാണ് റോബിന്റെ വിളി വന്നത്. റിയാസ് അലിയും ദര്‍ശനയും എത്തിക്കഴിഞ്ഞ വിവരം അറിയിക്കാന്‍ . നേരെ അവരുടെ അടുത്തേക്ക് ചെന്നു. മുന്നില്‍ ഓണ്‍ലൈനില്‍ പലതവണ അബസ്വരനോട് ഏറ്റുമുട്ടിയ സംഗീത്. പരസ്പരമുള്ള ഒരു കെട്ടിപ്പിടുത്തം അല്ലാതെ മറ്റൊന്നുമായിരുന്നില്ല ആ രംഗം കീഴടക്കിയത്.
അപ്പോഴേക്കും ദര്‍ശനയിലെ ഇ ലോകം മുതലാളി റിയാസ് ഭായ് മുന്നിലെത്തി.
അവിടെയും കെട്ടിപ്പിടുത്തം.. ഒപ്പം അബസ്വരനെ എടുത്ത് പൊക്കി തൂക്കം നോക്കാനും റിയാസ് ഭായ് മറന്നില്ല. സ്നേഹത്തിന്റെ ഊഷ്മള നിമിഷങ്ങള്‍.


മലയാളം ബ്ലോഗ്ഗേഴ്സ് ഗ്രൂപ്പിന്റേയും, ഇ മഷി ഓണ്‍ലൈന്‍ മാസികയുടെയും ആശംസയടങ്ങിയ ബാനര്‍ റിയാസ് ഭായ് പുറത്തെടുത്തു. അത് നല്ല സ്ഥലം നോക്കി കെട്ടാന്‍ ഉള്ള ഉത്തരവാദിത്വം റോബിനും, അബസ്വരനും, സംഗീതും, വടക്കേലും ഏറ്റെടുത്തു. അപ്പോഴാണ്‌ ഒരു പ്രശ്നം ഉയര്‍ന്നു വന്നത്. ബാനര്‍ കെട്ടാന്‍ ഉള്ള കയര്‍ കൊണ്ടു വന്നിട്ടില്ല !! അടുത്ത് കടകള്‍ ഉണ്ടോ എന്ന് അന്യേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഒടുവില്‍ വടക്കേലും, അബസ്വരനും ആ കടുംകൈ ചെയ്തു. തുഞ്ചന്‍ പറമ്പില്‍ ഒരു ഭാഗത്ത് കെട്ടിയിരുന്ന പ്ലാസ്റ്റിക്ക് കയര്‍ കട്ടെടുത്ത് പ്രശ്നം പരിഹരിച്ചു...!! ബ്ലോഗ്‌ ടെമ്പ്ലേറ്റ് എഡിറ്റ്‌ ചെയ്യുന്നതില്‍ മാത്രമല്ല, കരിങ്കല്‍ കഷ്ണം ഉപയോഗിച്ച് കയര്‍ മുറിക്കുന്നതിലും താനൊരു പുലിയാണെന്ന് വടക്കേല്‍ തെളിയിച്ചു.

മീറ്റില്‍ പങ്കെടുത്ത മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ് അഡ്മിന്‍സ്

അത് കഴിഞ്ഞു നില്‍ക്കുമ്പോഴാണ് തല്‍ഹത്ത് അടുത്തെത്തിയത്. "ദര്‍ശനയിലെ ഇ ലോകം പരിപാടിയില്‍ അബസ്വരന്റെ പേര് പറഞ്ഞതിന് ചിലവ് ഒന്നും ഇല്ലേ ?" എന്ന ചോദ്യവുമായി.

അബസ്വരന്‍ പേഴ്സ് തുറന്നു... ഒരു ലിങ്ക് എടുത്ത് കയ്യില്‍ കൊടുത്തു... !!!
ഈ ചതി എന്നോട് വേണ്ടിയിരുന്നില്ല എന്ന മട്ടിലുള്ള തല്‍ഹുവിന്റെ നോട്ടം ദയനീയമായിരുന്നു.

പിന്നെ മീറ്റിംഗ് തുടങ്ങി.
സാബു കൊട്ടോട്ടി തുടക്കമിട്ടു... ബ്ലോഗ്ഗെര്‍മാര്‍ ഓരോരുത്തരായി പരിചയപ്പെട്ടു. ഇടയില്‍ ബ്ലോഗ്ഗര്‍ ശിവകാമിയുടെ കുട്ടികള്‍ നന്ദികയും ദേവികയും ഗാനം ആലപിച്ചു.

അപ്പോഴാണ്‌ അവിചാരിതമായ ഒരു അവസരം കൈ വന്നത്. ബ്ലോഗ്ഗര്‍ ജിലു ഏഞ്ചലയുടെ "വേനൽപ്പൂക്കൾ" എന്ന കവിതാ സമാഹാരം പ്രകാശന കര്‍മ്മം നടത്താനുള്ള ഭാഗ്യം അബസ്വരന് കൈ വന്നത്. ദര്‍ശന ടി വിയിലെ റിയാസ് ഭായിക്ക് "വേനല്‍പ്പൂക്കള്‍" നല്‍കി പ്രകാശനം നടത്തുമ്പോള്‍ അബസ്വരന്‍ അഭിമാനത്തിന്റെ പരകോടിയിലായിരുന്നു...
മനു നെല്ലായയായിരുന്നു "വേനല്‍പ്പൂക്കളെ" സദസ്സിനു പരിചയപ്പെടുത്തി കൊടുത്തു കൊണ്ട് സംസാരിച്ചത്.


അധികം വൈകാതെ ടീ ബ്രൈക്ക് വന്നു. വടയും, ചായയും കുടിച്ചു കഴിഞ്ഞപ്പോഴേക്കും അബസ്വരന്റെ പേര് പരിചയപ്പെടലിനായി വിളിച്ചു...
മൈക്ക് കയ്യില്‍ എടുക്കുമ്പോള്‍ "ലിങ്ക് ലിങ്ക്" എന്ന കമന്റ് മുന്നില്‍ ഇരിക്കുന്നവരില്‍ നിന്നും...

ബൂലോകത്തെ ഒരു പാവം ലിങ്ക് കച്ചവടക്കാരനാണ് എന്ന് പറഞ്ഞു തുടങ്ങിയ അബസ്വരന് ഒരു കാര്യമേ ബ്ലോഗ്ഗെര്‍മാരോട് പറയാന്‍ ഉണ്ടായിരുന്നുള്ളൂ - "നിങ്ങള്‍ പോസ്റ്റ്‌ എഴുതാന്‍ ഒരു മണിക്കൂര്‍ എടുക്കും എങ്കില്‍ അത് മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ ചുരുങ്ങിയത് രണ്ടു മണിക്കൂര്‍ ചിലവാക്കണം. ആളുകള്‍ വായിക്കാത്ത പോസ്റ്റുകള്‍ കൊണ്ട് നിങ്ങള്‍ക്കോ, സമൂഹത്തിനോ, സാഹിത്യത്തിനോ ഒരു ഗുണവും ഇല്ല." 

ആര്യാടന്റെ കറന്റ് വകുപ്പ് ഇടയ്ക്കിടെ പ്രശ്നം ഉണ്ടാക്കിയെങ്കിലും വലിയ ബുദ്ധിമുട്ടുകള്‍ ഇല്ലാതെ അതിനെ തരണം ചെയ്തു.

സതീഷ്‌ കരുമണ്ണില്‍, ലീല എം ചന്ദ്രന്‍ എന്നിവരുടെ കവിതാലാപനം ചടങ്ങിനു മാറ്റ് കൂട്ടി.

ഇസ്മായില്‍ കുറുമ്പടിയുടെ "നരകക്കോഴി" എന്ന പുസ്തകത്തിന്റെ പ്രകാശനം ഷരീഫ് കൊട്ടാരക്കര നടത്തി. ആബിദ് തറവട്ടത്ത് ആണ് ആദ്യപ്രതി ഏറ്റുവാങ്ങിയത്.മനോജ്‌ രവീന്ദ്രന്‍ നിരക്ഷരന്‍ പുസ്തകത്തെ സദസ്സിനു പരിചയപ്പെടുത്തിക്കൊടുത്തു.

പരിചയപ്പെടല്‍ തുടര്‍ന്നു...
ചിലര്‍ പരിചയപ്പെടല്‍ മറ്റു വിഷയങ്ങളിലേക്ക് ഉള്ള യാത്രയാക്കിയപ്പോള്‍ കൊട്ടോട്ടിയുടെ വക സമയ ക്രമം പാലിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍... ഈ ഓര്‍മ്മപ്പെടുത്തല്‍ ഇടക്കിടക്ക് ആവശ്യമായപ്പോള്‍ കൊട്ടോട്ടിയുടെ പേര് മാറ്റി "കൊട്ട് വടി" എന്നാക്കി...!!!

രണ്ടു വൈദ്യന്മാര്‍
അതോടെ കൊട്ടോട്ടി പതുക്കെ ഊരി ആ ഉത്തരവാദിത്വം ഷരീഫ്ക്കയുടെ തലയില്‍ വെച്ചു കൊടുത്തു.  

പരിചയപ്പെടല്‍ കഴിഞ്ഞപ്പോള്‍ ഉയര്‍ന്നു വന്ന ചോദ്യം "ഗ്രൂപ്പ് ഫോട്ടോ എടുത്ത ശേഷം ഭക്ഷണം കഴിക്കണമോ, അതോ ഭക്ഷണം കഴിച്ചു ഗ്രൂപ്പ് ഫോട്ടോ എടുക്കണമോ ?" എന്നതായിരുന്നു. ഭക്ഷണ ശേഷം ചില ബ്ലോഗര്‍മാര്‍ അപ്രത്യക്ഷരാവാനുള്ള സാധ്യതയും, തടികൂടി ക്യാമറ ഫ്രൈമില്‍ ഒതുങ്ങാതിരിക്കാനുള്ള സാധ്യതയും കണക്കിലെടുത്ത് "ആദ്യം ഫോട്ടോ പിടുത്തം തന്നെ ആവാം" എന്ന തീരുമാനത്തില്‍ ബ്ലോഗര്‍മാര്‍ എത്തി.

ഫോട്ടോ പിടുത്ത ലൊക്കേഷന്‍ അന്യേഷിക്കുകയായിരുന്നു അടുത്ത പരിപാടി. തുഞ്ചന്റെ തത്തയുടെ സമീപമുള്ള മരച്ചുവട് ആയിരുന്നു ആദ്യ ലൊക്കേഷന്‍ . ബ്ലോഗര്‍മാര്‍ അവിടെ നിരനിരന്നു...
ബ്ലോഗ്ഗര്‍മാരെ എല്ലാം ഒറ്റ ഫ്രൈമില്‍ വ്യക്തമായി പകര്‍ത്തുന്നതില്‍ എല്ലാ ക്യാമറകളും പരാജയപ്പെട്ടു. മലയാളി ബ്ലോഗ്ഗര്‍മാരുടെ കൂട്ടായ്മക്ക് മുന്നില്‍ ജപ്പാനില്‍ നിന്നും, അമേരിക്കയില്‍ നിന്നും എത്തിയ ക്യാമറകള്‍ പരാജയം സമ്മതിച്ചു !!!

അതിനു ശേഷം ലൊക്കേഷന്‍ മാറ്റി മുന്‍ വശത്തുള്ള സ്തൂപത്തിനു മുന്നില്‍ വെച്ചും ബ്ലോഗര്‍മാര്‍ ഫോട്ടോ ഷൂട്ട്‌ നടത്തിയതായി പല ഫോട്ടോകളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു. എന്നാല്‍ അത് അബസ്വരന്‍ അറിഞ്ഞില്ല. അബസ്വരന്‍ മാത്രമല്ല മറ്റു പലരും ആ ഫോട്ടോയില്‍ ഉണ്ടായില്ല. അങ്ങനെ തുഞ്ചന്‍ പറമ്പില്‍ സംഘമിച്ച എല്ലാ ബ്ലോഗ്ഗെര്‍മാരേയും ഒറ്റ ഫ്രൈമില്‍ ഉള്‍ക്കൊള്ളിച്ചുള്ള ഫോട്ടോ സ്വപ്നമായി അവശേഷിച്ചു. (വല്ലവരും അത്തരത്തില്‍ ഉള്ള ഫോട്ടോ പകര്‍ത്തിയിട്ടുണ്ടോ എന്നറിയില്ല. ഉണ്ടെങ്കില്‍ പങ്കുവെക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു). 

പിന്നെ പ്രധാന കര്‍മ്മമായ ഈറ്റ് ആയിരുന്നു. നാടന്‍ സദ്യ. പായസത്തിന്റെ അകമ്പടിയോട് കൂടി. പാചകക്കാരുടെ കൈപുണ്യത്തെ കുറിച്ച് 'മഹത്തരം' എന്ന ഒറ്റവാക്കില്‍ ഒതുക്കാം. ഭക്ഷണത്തിനിടയില്‍ "പപ്പടം തന്നാല്‍ ബ്ലോഗില്‍ വന്നു കമന്റ് ഇടാം" എന്ന മോഹന വാഗ്ദാനം നല്‍കി കമന്റാഗ്രഹികളുടെ പപ്പടം തട്ടിയെടുക്കാനുള്ള ശ്രമവും ചില ബ്ലോഗ്ഗര്‍മാര്‍ നടത്തി.

പിന്നീട് ചര്‍ച്ചക്കുള്ള സമയമായിരുന്നു. ബ്ലോഗ്ഗര്‍മാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് പലരും തങ്ങളുടെ അഭിപ്രായം പങ്കുവെച്ചു. അക്ഷരത്തെറ്റുകള്‍ പല ബ്ലോഗുകളുടേയും ശാപമായി മാറിയതിനെ കുറിച്ചും ചര്‍ച്ച നടന്നു. അപ്പോഴാണ്‌ ഇ മഷി ഓണ്‍ലൈന്‍ മാസികയുടെ അണിയറ പ്രവര്‍ത്തകര്‍ പുതുമുഖ ബ്ലോഗര്‍മാര്‍ക്ക് കൈത്താങ്ങുമായി എത്തിയത്. "എഴുതുമ്പോള്‍ അക്ഷരതെറ്റുകള്‍ പറ്റുന്ന ബ്ലോഗര്‍മാര്‍ അവരുടെ പോസ്റ്റുകള്‍ പബ്ലിഷ് ചെയ്യുന്നതിന് മുന്‍പ് ഇ മഷി എഡിറ്റോറിയല്‍ ടീമിന് നല്‍കിയാല്‍ അക്ഷരത്തെറ്റുകളും, വ്യാകരണ തെറ്റുകളും തിരുത്തി അതിനെ മികവുറ്റ പോസ്റ്റാക്കാന്‍ സൗജന്യമായി സഹായിക്കും" എന്ന വാഗ്ദാനമാണ് ടീം ഇ മഷി നല്‍കിയത്.

ബ്ലോഗര്‍മാരെ ഉദ്ധരിക്കാന്‍ എന്ന പേരില്‍ തുടങ്ങി, കിടപ്പറ പോസ്റ്റുകളും, രതി പോസ്റ്റുകളും എഴുതിവിട്ടു ഓണ്‍ ലൈന്‍ രംഗത്തെ "മുത്തുച്ചിപ്പി" സൈറ്റ് ആയി മാറിയ ബൂലോകം.കോമിനു എതിരെ റെജി ആഞ്ഞടിച്ചു. വന്‍ കരഘോഷത്തോടെയാണ് സദസ്സ് റെജിയുടെ വാക്കുകളെ സ്വീകരിച്ചത്.

കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ സാമൂഹിക പ്രശ്നങ്ങളില്‍ ഉള്‍പ്പെട്ട  മാലിന്യസംസ്കരണത്തേയും,  കീടനാശിനി ഉപയോഗത്തേയും കുറിച്ചുള്ള ചര്‍ച്ചകള്‍ വളരെ ശ്രദ്ധേയമായിരുന്നു. ബ്ലോഗ്ഗര്‍മാര്‍ ഈ വിഷയത്തില്‍ വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെക്കുകയും ചെയ്തു. മാലിന്യം ശേഖരിച്ച്, പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ മറ്റുള്ളവയില്‍ നിന്നും വേര്‍ത്തിരിച്ച ശേഷം പ്ലാസ്റ്റിക്ക് പുന:സംസ്കരണത്തിനായി അയക്കുകയും,  മറ്റുള്ളവ അരച്ച് കോണ്ക്രീറ്റ് തറകളില്‍ ഇട്ടുണക്കി ജൈവവളമായി ഉപയോഗിക്കുകയും ചെയ്യാം എന്ന നിര്‍ദ്ദേശമാണ് ബ്ലോഗ്ഗര്‍മാരില്‍ നിന്നും ഉയര്‍ന്നു വന്നത്. ജൈവവളം ഉപയോഗിക്കുന്നത് വഴി രാസവളത്തിന്റെ ഉപയോഗം മൂലമുണ്ടാകുന്ന കീടങ്ങളെ അകറ്റി നിര്‍ത്താനും കഴിയും. കീടങ്ങള്‍ കുറയുമ്പോള്‍ സ്വാഭാവികമായും കീടനാശിനികളുടെ ഉപയോഗവും കുറക്കാം. ഇതല്ലാം നടപ്പിലാക്കാനുള്ള ഇച്ചാശക്തി രാസവള, കീടനാശിനി നിര്‍മ്മാതാക്കള്‍ക്ക്‌ ഓശാന പാടുന്ന ഭരണകര്‍ത്താക്കള്‍ക്ക് ഉണ്ടാകുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.

ആലിഫ്‌ "വഴിക്കാഴ്ച" എന്ന് പേരിട്ട് നടത്തിയ മൊബൈല്‍ ക്ലിക്സ്‌ എക്സിബിഷനും ശ്രദ്ധേയമായി.ഒരു ഭാഗത്ത് ചര്‍ച്ച നടക്കുമ്പോള്‍ മറുഭാഗത്ത് പലരും ചെറു സംഘങ്ങള്‍ ആയുള്ള ചാറ്റില്‍ ആയിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്, വിവിധ മേഖലകളില്‍പ്പെട്ടവര്‍ തമ്മില്‍ പരിചയപ്പെടാന്‍ കിട്ടിയ അവസരം മിക്കവരും ശരിക്കും വിനിയോഗിച്ചു. ഈ മീറ്റ്‌ സംഘടിപ്പിച്ച ജയന്‍ ഡോക്ടറും, സാബു കൊട്ടോട്ടിയും, ഡോ.ആര്‍.ക്കെ തിരൂരും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. സത്യം പറഞ്ഞാല്‍ പരിചയപ്പെടാനും, മറ്റുമായി ഏകദിന മീറ്റ്‌ "ആനവായയിലെ അമ്പഴങ്ങ" മാത്രമേ ആയുള്ളൂ. പലര്‍ക്കും ഇനിയും ഒരുപാട് സംസാരിക്കാനുണ്ടായിരുന്നു. ഇനി ഇത്തരം ഏകദിന മീറ്റുകളേക്കാള്‍ ഒന്നോ രണ്ടോ ദിവസം ഒന്നിച്ചു താമസിക്കാന്‍ കഴിയുന്ന തരത്തിലുള്ള മീറ്റുകളുടെ സാധ്യതകളെ കുറിച്ച് നമ്മള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.

'അക്ഷരങ്ങളെ സ്നേഹിക്കുക' എന്ന ഒരേ വികാരത്തോടെ സ്കൂള്‍ വിദ്യാര്‍ഥികള്‍ മുതല്‍ മുത്തശ്ശന്മാര്‍ വരെ പങ്കെടുത്ത മീറ്റ്‌ ഏകദേശം നാലരയോട് കൂടി സമാപിച്ചു. ആളുകള്‍ പിരിഞ്ഞു പോകുമ്പോള്‍ മനസ്സിനു അറിയാത്ത ഒരു വിഷമം. ചുരുങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ കിട്ടിയ സൗഹൃദം വളരെ വലുതായിരുന്നു. പൊന്‍മളക്കാരന്‍, സി.വി.ബഷീര്‍ക്ക, രാഗേഷ്, ജിതിന്‍, അഷ്‌റഫ്‌, സാദത്ത്, രൂപ, റെജി, ജോഷി, സജി, അനവരികള്‍, ബെഞ്ചി, വിഡ്ഢിമാന്‍ , ഡോ.മനോജ്‌, ഇ.എ..സജീം, .... ലിസ്റ്റ് അപൂര്‍ണ്ണമാണ്.....
ഇനിയും ലോകത്തിന്റെ കോണുകളില്‍ വെച്ച് കണ്ടുമുട്ടണമെന്ന ആഗ്രഹത്തോടെ...

കൂടുതല്‍ വിശദമായ പോസ്റ്റുകള്‍ മറ്റുള്ളവരില്‍ നിന്നും പ്രതീക്ഷിച്ചുകൊണ്ട്...

അബസ്വരം :
മ്മളെ ക്കൊണ്ട് ആവുന്ന തരത്തില്‍ അവിടേയും ലിങ്ക് വിതറി. ചുട്ടയിലെ ശീലം ബ്ലോഗ്‌ മീറ്റിലും എന്നല്ലേ ചൊല്ല്.

തുഞ്ചന്‍ മീറ്റുമായി ബന്ധപ്പെട്ട മറ്റു ബ്ലോഗര്‍മാരുടെ പോസ്റ്റുകളിലേക്കുള്ള ലിങ്കുകള്‍ :
01. രൂപ കരുമാരപറ്റ
02. മനു നെല്ലായ
03. സന്ദീപ് സലീം
04. ഡോ.ജയന്‍ ഏവൂര്‍
05. പ്രദീപ്‌ പൈമ
06. കാര്‍ട്ടൂണിസ്റ്റ് സജീവ്‌
07. പി.ടി.അഷറഫ്

108 comments:

 1. " തിര " ഖത്തറില്‍ ആയതിനാല്‍ ബ്ലോഗ്‌ മീറ്റില്‍ പങ്കെടുക്കുവാന്‍ പറ്റിയില്ല. എന്നാല്‍ ഇപ്പോള്‍ പങ്കെടുത്തത്പോലെ തന്നെ ആയിരിക്കുന്നു. വിവരങ്ങള്‍ അറിഞ്ഞതില്‍ സന്തോഷം ..എല്ലാ ആശംസകളും നേരുന്നു

  ReplyDelete
 2. നല്ലൊരു വിവരണം അബ്‌സര്‍ജീ.... സൗഹൃദം വളരട്ടെ... എഴുത്തുകൂട്ടായ്മ ഇനിയുമുയരട്ടെ.... ആശളംസകള്‍!

  ReplyDelete
 3. എന്റെ പേരെങ്ങാനും വിട്ടു പോയെങ്കിൽ ഡോക്ടർക്കെതിരെ കേസ് കൊടുക്കാൻ നിൽക്കുകയായിരുന്നു ഞാൻ നമ്മടെ ഗ്രൂപ്പിൽ... ആശ്വസിക്കണ്ട, പരാതികളുമായി ഒരുപാടു പേർ വരാൻ സാധ്യതയുണ്ട്

  ReplyDelete
 4. ചുമ്മാതല്ല നമ്മുടെ ഇഞ്ചൂരെ ചെക്കൻ ഇഞ്ചി കടിച്ച പോലെ നില്ക്കുന്നത് കണ്ടത് .. :)


  ഇതൊരു ചെറു കടി മാത്രമേ ആയുള്ളൂ ഡോക്ടർ ബാക്കി കൂടി പോരട്ടെ ..

  ReplyDelete
 5. ചുരുക്കത്തില്‍ മനോഹരമാക്കി .... മീറ്റും ഈറ്റും പോസ്റ്റും ..

  ReplyDelete
 6. ഇന്നലെ മുതല്‍ നോക്കി ഇരിക്കുകയാ ഇങ്ങനെ ഒരു പോസ്റ്റ് അത് വായനക്കാരുടെ മുമ്പിലേക്ക് എത്തിച്ചതിനു ആദ്യമേ നന്ദി പറയട്ടെ ബ്ലോഗ്‌ മീറ്റ്‌ വിജയകരമായി എന്നതില്‍ സന്തോഷിക്കുന്നു താങ്ക്സ് ഡോക്ടര്‍

  ReplyDelete
 7. മലയാളം ബ്ലോഗേഴ്സ്‌ ഗ്രൂപ്പിലേക്ക് ഒരു റിക്വസ്റ്റ് അയച്ചിട് കാലം ഒരുപാടായി ഒന്നു അസ്സ്പ്പറ്റ് ചെയൂ

  ReplyDelete
  Replies
  1. നിങ്ങളുടെ റിക്വസ്റ്റ് ഗ്രൂപ്പില്‍ കാണുന്നില്ലല്ലോ. നിങ്ങള്‍ ബ്ലോഗ്ഗര്‍ ആണെങ്കില്‍ ഈ ബ്ലോഗില്‍ ഉള്ള മലയാളം ബ്ലോഗേഴ്സിന്റെ ലോഗോ ക്ലിക്കി ഒരിക്കല്‍ കൂടി ജോയിന്‍ ക്ലിക്കൂ.

   Delete
 8. മീറ്റില്‍ വന്നു ഈറ്റും ചാറ്റും ചെയ്യാന്‍ പറ്റാത്തതില്‍ സങ്കടം പങ്കുവെയ്ക്കുന്നു.

  ReplyDelete
 9. ശരിക്കും മീറ്റില്‍ പങ്കെടുത്ത അനുഭവം തോന്നി.ദേശാടനകിളികള്‍ ഒരുമിച്ചു കൂടി വീണ്ടും പലവഴിക്കായി പറന്നകന്നു,വിണ്ടും ഒരുമിച്ചു കൂടുമെന്ന പ്രതീക്ഷയോടെ ,അല്ലെ ഇക്ക

  ReplyDelete
 10. മീറ്റും ഈറ്റും ചാറ്റും എല്ലാം വന് വിജയമായതിൽ സന്തോഷം. രസകരമായ ഈ പോസ്റ്റും കൂടിയായപ്പോൾ എല്ലാം തികഞ്ഞു.

  ReplyDelete
 11. I really missed it .. പ്രവാസിയായി പോയതിൽ ഖേദിക്കുന്നു .. ങീ ങീ ..

  ReplyDelete
 12. ആഗ്രഹമുണ്ടായിരുന്നു. പക്ഷെ,സഹായി അവാന്‍ ആരെയും കിട്ടിയില്ല. ങ്ങ്ഹാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ ഇനി അടിത്തതില്‍ കാണാം ?

  ReplyDelete
 13. ആഗ്രഹം ഉണ്ടായിരുന്നു.പക്ഷേ,സഹായി ആവാന്‍ ആരെയും കിട്ടിയില്ല. ഇന്‍ഷാ‍ാല്ലാഹ്. ഇനി അടുത്തതില്‍

  ReplyDelete
  Replies
  1. ഇന്ഷാ അല്ലാഹ്

   Delete
 14. സംഗതി ഉഷാറായി .. കേട്ടൊ ..
  നമ്മുടെ തൊട്ടടുത്ത് നടന്നിട്ട്
  വരാന്‍ പറ്റാത്തതിലെ സങ്കടമേ ഉള്ളൂ ...
  ഇനിടക്കെഴുതിയ വരി മനസ്സില്‍ കൊണ്ട് കേട്ടൊ ..
  ""പോസ്റ്റ് എഴുതാന്‍ ഒരു മണിക്കൂര്‍ മതി
  അതു മറ്റുള്ളവരില്‍ എത്തിക്കാന്‍ രണ്ടു മണിക്കൂര്‍ വേണമെന്നും
  എല്ലാരിലും എത്തിപെടാത്ത പൊസ്റ്റ് കൊണ്ട് പ്രത്യേക്കിച്ചൊരു ഗുണവുമില്ലെന്നും ..""
  ഞാന്‍ ഈ ഗണത്തില്‍ പെടുന്നവനാണോന്നൊരു സംശയം :)
  പോസ്റ്റ് എഴുതിയാല്‍ എങ്ങും പൊസ്റ്റാറില്ല , ആരെയും കൂട്ടാറുമില്ല
  അതിനിങ്ങനെ ഒരു അടി കിട്ടുമെന്ന് കരുതിയില്ല പൊന്നെ ..!
  എല്ലാം മംഗളമായി നടന്നുവല്ലൊ , അതു തന്നെ സന്തൊഷം
  നല്ല വിവരണം ഡോക്ടറേ ...!

  ReplyDelete
 15. ആശംസകൾ.....................നല്ല വിവരണം

  ReplyDelete
 16. ആശംസകൾ.........................

  ReplyDelete
 17. പോസ്റ്റ്‌ വളരെ ഇഷ്ടമായി
  പക്ഷെ എനിക്ക് വല്യ നഷ്ടമായി !

  ReplyDelete
  Replies
  1. നിങ്ങളുടെ പുസ്തകം പ്രകാശിപ്പിക്കുമ്പോള്‍ തീര്‍ച്ചയായും നിങ്ങള്‍ അവിടെ വേണ്ടിയിരുന്നു...
   അത് ഇല്ലാതിരുന്നത് വലിയൊരു നഷ്ടം തന്നെയാണ്...

   Delete
 18. കൊള്ളാം.. ഓർമ്മ പുതുക്കാൻ ഇടയ്ക്കിടെ വരാം..

  ReplyDelete
 19. കൊള്ളാം.. ഓർമ്മ പുതുക്കാൻ ഇടയ്ക്കിടെ വരാനൊരിടമായി..

  ReplyDelete
 20. ചെയ്, നഷ്ടബോധം തോന്നുന്നു... നല്ല വിവരണം, മീറ്റ് കണ്ട പ്രതീതി

  ReplyDelete
 21. നല്ല അവതരണം... കൊണ്ടുവന്ന ലിങ്കുകള്‍ ചെലവാകാതെ വന്നപ്പോള്‍ ഹാളിലെ കസേരകള്‍ക്കടിയില്‍ വിതറിയതും ഞങ്ങള്‍ അതു കൈയോടെ പിടി കൂടിയതും എന്തേ ഡോക്ടറേ എഴുതാതിരുന്നത്?.. :)

  ReplyDelete
  Replies
  1. ഹഹ.... എന്തായാലും അത് നിങ്ങള്‍ തന്നെ ഇവിടെ പറഞ്ഞുവല്ലോ....

   Delete
 22. നല്ല വിവരണം..ആശംസകൾ..

  ReplyDelete
 23. എല്ലാവരെയും കാണാൻ കഴിഞ്ഞതിൽ സന്തോഷം ...
  കുറഞ്ഞ വാക്കുകളില മീറ്റിനെ കുറിച്ച് എല്ലാം പറഞ്ഞു
  ആശംസകൾ

  ReplyDelete
 24. വരാന്‍ കഴിയാത്തതില്‍ വിഷമമുണ്ട് . എല്ലാം നന്നായി നടന്നല്ലോ , അത് കേട്ടാല്‍ മതി , ഇവിടെ സൌദിയില്‍ ആയിരുന്നാലും ഇന്നലെ മനസ്സ് അവിടെ ആയിരുന്നു ...

  ഈ വിവരണത്തിന് വളരെ നന്ദി

  ReplyDelete
 25. സൗന്ദര്യം എല്ലാക്കാലത്തും എനിക്കൊരു ശാപമായിരുന്നു ...പ്രൊഫൈൽ ചിത്രം പുതുക്കിയിട്ടുണ്ട് .. ഇനി എന്നെ നശിപ്പിക്കരുത് .... കൊച്ചുമൊതലാളീ

  ReplyDelete
  Replies
  1. ഓരോരുത്തരുടെ യോഗം.... ശാപ മുക്തി നേടാന്‍ സള്‍ഫ്യൂരിക്ക് ആസിഡ് പുരട്ടി നോക്കാവുന്നതാണ് :p

   Delete
 26. കിടിലന്‍ ....എല്ലാ ഭാവുകങ്ങളും.എനിക്കു വല്ലാത്ത ഒരു 'ചമ്മല്‍'ഉണ്ടായിരുന്നു -എന്നെപോലെ 'നരകയറിയവര്‍ 'തുലോം തുച്ഛം!പരിപാടികള്‍ ഇനിയും തുടരട്ടെ...

  ReplyDelete
 27. blog meet il koodathathinte vishamam maari,meet il koodiya pole aanu ithu vaayikumbol anubhavapettathu .... :)
  nannayirikkunu .... :)

  ReplyDelete
 28. ലളിതമായ വരികള്‍, നര്‍മ്മം മേമ്പൊടി ചേര്‍ത്ത് ഡോക്ടര്‍ മരുന്ന് പകര്‍ന്നു തന്നു, കയ്പ്പല്ല, കടും മധുരം...കഴിച്ചപ്പോള്‍ ഉത്സാഹം കൂടിയ പോലെ...പിന്നെ നിരാശ, പോകാനോ ആരെയും കാണാനോ കഴിഞ്ഞില്ലല്ലോ എന്ന ഒരു കൊച്ചു ദു:ഖം...ഇനിയും അവസരം വരാതിരിക്കില്ല എന്ന സമാധാനത്തില്‍...ആശംസകള്‍, ഇനിയും എഴുതുമല്ലോ?

  ReplyDelete
  Replies
  1. ഇനിയും അവസരങ്ങള്‍ വരട്ടെ... കാത്തിരിക്കാം ...

   Delete
 29. കൊച്ചിയില്‍ നിന്നും തനിയെ 4 Hr യാത്ര ! ( ഒരു പ്രസ്‌ മീറ്റില്‍ / മീഡിയ പെട്ടു )
  ആദ്യം എത്താന്‍ കഴിഞ്ഞില്ല എങ്കിലും പങ്കെടുക്കാന്‍ പറ്റി.
  പലരെയും കണ്ടു. പരിചയപ്പെട്ടു. അതും അവസാന നിമിഷം.. പൂരത്തിന്‍റെ ചെണ്ട കൊട്ട് മനസ്സില്‍ കിടന്നു കൊട്ടിയപ്പോള്‍
  ബാക്കി വച്ച് ഞാനും നടന്നു...

  (ലേഖനം നന്നായിട്ടുണ്ട്..അഭിനന്ദനാര്‍ഹം )

  ReplyDelete
  Replies
  1. വൈകിയാലും വന്നല്ലോ.. അതാണ്‌ കാര്യം :)

   Delete
 30. അബ്സാറിക്ക പേഴ്സ് തുറന്നപ്പോള്‍ ഞാന്‍ കരുതി ഇപ്പൊ അഞ്ഞൂറിന്‍റെ രണ്ടു നോട്ടുകള്‍ ഇടുത്തു കയ്യില്‍ തന്നിട്ട്, "ഇന്നാ മോനെ പേര് പറഞ്ഞതിനു പെരുത്ത്‌ നന്ദി" എന്ന് പറയും എന്ന്.
  പുള്ളിക്കാരന്‍റെ കയ്യില്‍ അകെ ഉള്ളത് ലിങ്ക് അറ്റാച്ചഡ് വിസിറ്റിംഗ് കാര്‍ഡ്‌ ആണെന്ന് എനിക്കറിയില്ലായിരുന്നു.

  തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ട പിച്ചക്കാരനും ലിങ്ക് കൊടുത്ത ആളാണ് നമ്മുടെ ആശാന്‍.

  ആശാനെ പോസ്റ്റ്‌ കലക്കി കേട്ടോ

  ReplyDelete
  Replies
  1. കുട്ടികളുടെ കയ്യില്‍ അധികം കാശ് കിട്ടിയാല്‍ വഴി തെറ്റുമെന്നാ കാരണവന്മാര്‍ പറഞ്ഞിട്ടുള്ളത്.. ലിങ്ക് കൊടുത്താല്‍ വഴിതെറ്റും എന്നവര്‍ പറഞ്ഞിട്ടില്ല :)

   Delete
 31. ഇനി അടുത്തതില്‍ നോക്കാം.

  ReplyDelete
 32. വടക്കെലിന്റെ ദൃതരാഷ്ട്രാലിഗനത്തിന് നിന്നും പുറത്തു വന്നപ്പോ ഒരാളുണ്ട് ഷേക്ക്‌ ഹാൻഡ്‌ തരുന്നു. "പത്രക്കാരൻ" എന്ന് പറഞ്ഞു കൈ കൊടുത്തപ്പോ ഒരു കയ്യിൽ ഒരു കാർഡ്‌ !!!! അബ്സാറിക്കാ !!!!!

  മീറ്റ്‌ കഴിഞ്ഞു പോകുമ്പോ കാറിൽ ലിഫ്റ്റ്‌ തന്നതിൽ ഉള്ള നന്ദികൊണ്ട് വഴിയിൽ വഴി പറഞു തന്ന വഴിയാത്രക്കാരനായ വല്ല്യാപ്പന് ലിങ്ക് കൊടുത്ത കാര്യം ഞാൻ ആരോടും പറഞ്ഞിട്ടില്ല.. ഹും

  ReplyDelete
  Replies
  1. ഹഹ... ഇപ്പൊ ആരും അറിഞ്ഞിട്ടും ഉണ്ടാവില്ല.. രഹസ്യമാക്കി വെച്ചത് നന്നായി :)

   Delete
 33. രസകരമായ വിവരണം. ശരിക്കും മിസ്‌ ചെയ്തു. വൈദ്യര്‍ കല്‍പ്പിച്ചത് പോലെ ഇനി ഇത്തരം ഏകദിന മീറ്റുകള്‍ ചുരുങ്ങിയത്‌ രണ്ട് ദിവസമെങ്കിലും വേണം. മലമ്പുഴ, പീച്ചി, വയനാട്‌, അട്ടപ്പാടി.. എവിടെയെങ്കിലും താമസിച്ച്. എന്നാലും ലക്കട്ടരെ, ആ വഴി പറഞ്ഞു തന്ന വല്യാപ്പന് ലിങ്ക് കൊടുത്തത്‌ കൊറച്ച് കടന്ന കയ്യായില്ലേ?

  ReplyDelete
 34. രസകരമായ വിവരണം. ശരിക്കും മിസ്‌ ചെയ്തു. വൈദ്യര്‍ കല്‍പ്പിച്ചത് പോലെ ഇനി ഇത്തരം ഏകദിന മീറ്റുകള്‍ ചുരുങ്ങിയത്‌ രണ്ട് ദിവസമെങ്കിലും വേണം. മലമ്പുഴ, പീച്ചി, വയനാട്‌, അട്ടപ്പാടി.. എവിടെയെങ്കിലും താമസിച്ച്. എന്നാലും ലക്കട്ടരെ, ആ വഴി പറഞ്ഞു തന്ന വല്യാപ്പന് ലിങ്ക് കൊടുത്തത്‌ കൊറച്ച് കടന്ന കയ്യായില്ലേ?

  ReplyDelete
  Replies
  1. കുട്ടികള്‍ ദുരാരോപണം ഉന്നയിക്കുകയാ ആരിഫക്കാ... ഞമ്മള് അങ്ങിനെ ചെയ്യും ന്നു ഇങ്ങക്ക് തോന്നുന്നുണ്ടോ ?

   Delete
 35. മീറ്റില്‍ വന്നു ഉണ്ട പോലെ !!! നല്ല അവലോകനം !!!

  ReplyDelete
 36. ഞാൻ നാട്ടിൽ വരുന്നതിനു മുൻപെ നടത്തിയ ഈ ഈറ്റും മീറ്റും ബൂലോകത്തിലെ എന്റെ മഹത്വം കുറച്ചു കാണിക്കാനുള്ളതാണോ എന്ന കാര്യത്തിൽ എനിക്ക് സംശയമില്ലാതില്ലാതില്ലാതില്ല.എന്നിട്ടും ഇക്കാര്യം മാത്രം പൊതു ചർച്ചയിൽ വരാത്തതിലുള്ള അമർഷം ഞാൻ മറച്ചു വെക്കുന്നില്ല. എന്റെ മുന്നിലെ കുബ്ബൂസിൽ കോയിക്കറി ഒഴിച്ച് കടിച്ചു പറിച്ച് ഞാൻ എന്റെ പ്രതിഷേധം ഇവിടെ അറിയിക്കുന്നു... :)

  ശരിക്കും വരാൻ കഴിയാത്തതിൽ വിഷമം തോന്നുന്നു ട്ടോ, എല്ലാവരെയും കാണാനും പരിചയപ്പെടാനുമുള്ള ഒരു വലിയ അവസരം നഷ്ടമായി

  ReplyDelete
  Replies
  1. ഇനിയും മീറ്റുകള്‍ നടക്കട്ടെ...

   Delete
 37. ഇന്നലെ മുതല്‍ നോക്കിയിരിക്കുവാരുന്നു ഇങ്ങനെ ഒരു പോസ്റ്റിനു വേണ്ടി....

  എന്തായാലും നന്നായി....

  പക്ഷെ...എന്നെ പോലെ പലര്‍ക്കും മീറ്റ്‌ മിസ്സായി :(

  ഖേദം രേഖപ്പെടുത്തിക്കൊള്ളുന്നു....

  ആ....ഇനി അടുത്ത മീറ്റില്‍ നോക്കാം...

  ReplyDelete
 38. വളരെ നല്ല വിവരണം. മീറ്റില്‍ പങ്കെടുത്ത പ്രതീതി

  അല്‍പ്പം അസൂയയോടെ .. മീറ്റില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയ ഒരു പാവം മുംബൈക്കര്‍ :(

  ReplyDelete
 39. ഇഷ്ടപ്പെട്ടു വായിച്ചു
  ഒന്നൂടെ വിശദമായി വായിയ്ക്കാന്‍ പിന്നീട് വരാം

  ReplyDelete
 40. മീറ്റ് അടിപൊളി ആയിരുന്നു എന്നറിഞ്ഞതില്‍ സന്തോഷം....

  ReplyDelete
 41. mmakku pattteela varaannn... :( adutha masam pattonkilu oru meettum koodi vaykkeen... :(

  ReplyDelete
 42. panorama modil phodo eduthu koodaayirunno.. :p

  ReplyDelete
 43. എന്റെ നാമം ഇനിയും പരാമര്‍ശിക്കാമായിരുന്നു... :)


  ഇങ്ങളെ ഒക്കെ കാണാന്‍ പറ്റിയത് തന്നെ സന്തോഷം..

  ReplyDelete
 44. മീറ്റനുഭവങ്ങളുടെ വിവരണം ഹൃദ്യമായി.

  സന്തോഷകരം.

  ReplyDelete
 45. മീറ്റിനെപ്പറ്റിയുള്ള നല്ല വിവരണം....നന്ദി അബ്സർ(ദാർ)ജി

  ReplyDelete
 46. ങേ....ആദ്യം ഇട്ട കമന്റ് ഏത് വഴി പോയി?
  നല്ല വിവരണം തന്നതിന് നന്ദി അബ്സർ(ദാർ)ജി

  ReplyDelete
  Replies
  1. കുരുങ്ങി പോയതാ.. ഇപ്പോള്‍ വന്നിട്ടുണ്ട് :)

   Delete
 47. എന്റെ നാട്ടിൽ നടന്ന മീറ്റിൽ എനിക്ക് പങ്കെടുക്കാൻ സാതിച്ചില്ല പക്ഷെ ഈ പോസ്റ്റും പോട്ടങ്ങളും കണ്ടപ്പോൾ ഞാനും പങ്കെടുത്തപോലെ തോന്നി

  ReplyDelete
 48. സ്നേഹ മീറ്റുകൾ തകർക്കട്ടെ.............

  ReplyDelete
 49. നന്നായി പറഞ്ഞിരിക്കുന്നു. മീറ്റിൽ വച്ച് പരിജയപെടാൻ കഴിഞ്ഞതിൽ സന്തോഷം.

  ReplyDelete
 50. നല്ല വിവരണം.മീറ്റ് കണ്ട പ്രതീതി.
  ചില പ്രത്യേക സാഹചര്യങ്ങളാല്‍ അവസാനനിമിഷത്തില്‍ യാത്ര മാറ്റിവച്ചതില്‍ ഇപ്പോള്‍ ഖേദം തോന്നുന്നു.

  ReplyDelete
 51. പരിപാടിയില്‍ പങ്കെടുത്തപോലെയുള്ള ഒരു അനുഭവം....ഫോട്ടോയില്‍ നിന്ന് തിളങ്ങുകയാണല്ലോ

  ReplyDelete
 52. പോരായ്മകൾ പരിഹരിച്ച് നല്ലൊരു തുഞ്ചൻ മീറ്റ് അടുത്തതവണ പ്രതീക്ഷിക്കാം. അതുവരെ പോസ്റ്റുകളെഴുതി അറുമാദിപ്പിൻ....

  ReplyDelete
 53. വിവരണം കലക്കി.... ഫോട്ടോകളും.... എന്റെ ബ്ലോഗിന്റെ ലിങ്കിനും പ്രത്യേക നന്ദി.

  ReplyDelete
 54. നന്നായി വിവരിച്ചു. മീറ്റില്‍ ഡോക്ടര്‍മാര്‍ പലവിധം പലതരം.. ഈ ഡോക്ടര്‍മാര്‍ക്കാണ് ലോകത്ത് ഏറ്റവും ജോലികുറവെന്ന് തോന്നിപ്പോയത് മീറ്റില്‍ വന്നപ്പോള്‍ ആണ്.

  ReplyDelete
 55. aparichithanaaya oraalayi meetil vykunneram vare antham vittu njanum irunnirunnu..:(

  ReplyDelete
  Replies
  1. വന്നിരുന്നോ ? പരിചയപ്പെട്ടില്ലല്ലോ... :(

   Delete
  2. എനിക്ക് തീരെ ലുക്ക്‌ ഇല്ലായിരുന്നു :D

   Delete
 56. സംഗമം നന്നായി ആസ്വദിച്ചു എന്നറിയുന്നതിൽ സന്തോഷം!
  നമുക്ക് എല്ലാവർക്കും കൂട്ടായി മലയാളം ബ്ലോഗെഴുത്തിന്റെ ഉന്നമനത്തിനായി പരിശ്രമിക്കാം.
  ഭാവുകങ്ങൾ!
  (തിരക്കിൽ പെട്ടു വലഞ്ഞു പോയി. ഇന്നാണ് എനിക്കൊരു പോസ്റ്റിടാനായത്!)

  ReplyDelete
 57. എഴുത്തിനെ പ്രണയിക്കുന്ന മനസ്സുകളെ കൂട്ടി ചേര്ക്കുന്ന ഒരു വേദിയായി കൂടി തുഞ്ചൻ പറമ്പ് മാറി എന്നത് ഒരു വേനല മഴ പോലെ മനസ്സിൽ ചാറിയ ഒരു സന്തോഷ നിമിഷങ്ങളായിരുന്നു അത് ...

  Snehaashamsakal...


  ReplyDelete
 58. വിവരണം വായിച്ചും പടങ്ങള്‍ കണ്ടും സന്തോഷിക്കുന്നു...

  ReplyDelete
 59. ചിത്രങ്ങളും വിവരണവും അടിക്കുറിപ്പുകളും വളരെ നന്നായിട്ടുണ്ട് ഡോക്ടർ.. നേരിൽ പരിചയപ്പെടാനായതിലും ഒരുപാട് സന്തോഷിക്കുന്നു.. ഇത്തരം കുട്ടായ്മകൾ ഇനിയുമുണ്ടാകട്ടെ, അതോടൊപ്പം തുടങ്ങി വച്ച ചർച്ചകളിലൂടെ ബ്ലോഗ് ലോകത്തിന്റെ വളർച്ചയും...

  ReplyDelete
 60. ചിത്രങ്ങളും വിവരണവും അടിക്കുറിപ്പുകളും വളരെ നന്നായിട്ടുണ്ട് ഡോക്ടർ.. നേരിൽ പരിചയപ്പെടാനായതിലും ഒരുപാട് സന്തോഷിക്കുന്നു.. ഇത്തരം കുട്ടായ്മകൾ ഇനിയുമുണ്ടാകട്ടെ, അതോടൊപ്പം തുടങ്ങി വച്ച ചർച്ചകളിലൂടെ ബ്ലോഗ് ലോകത്തിന്റെ വളർച്ചയും...

  ReplyDelete
 61. വളരെ നല്ല വിവരണവും,ഫോട്ടോകളും.
  ആശംസകള്‍

  ReplyDelete
 62. ഇനിയെന്തു പറയാന്‍ ...! അവലോകനം പൊളിച്ചടുക്കിയില്ലേ... നന്നായിട്ടുണ്ട് വൈദ്യരേ.... ആശംസകളോടാശംസകള്‍

  ReplyDelete
 63. golden memories
  good righting absar bhai

  ReplyDelete
 64. Marakkilla doctore. ....engale

  ReplyDelete
  Replies
  1. ഞമ്മളും മറക്കൂലാ... അല്ല ഇങ്ങള് പിടിച്ച പോട്ടം പടം ഒക്കെ എവടെയാ കോയാ ?

   Delete
 65. സജീവേട്ടന്റെ 2013 തുഞ്ചൻ ബ്ലോഗ് മീറ്റ് പോസ്റ്റ് കാണാൻ ഇവിടെ ക്ലിക്ക് . ചെയ്യുക. ഇത് കണ്ടില്ലെങ്കിൽ നഷ്ടമാണ്.

  ReplyDelete
  Replies
  1. തീര്‍ച്ചയായും ലിങ്ക് നല്‍കിയതിനു നന്ദി..

   Delete
 66. അബസ്വരോവ്,
  അസ്സലായി. മുൻപ് നമ്ന്ന മീറ്റുകളിലേയ്ക്ക്
  എന്നെ കൊണ്ടുപോയി.

  എന്റെ ലിങ്ക് ഇവിടെ ഇട്ടതിൽ
  നീരുവിനും ഒരു ചുടുകണ്ണീർക്കണം :)

  ReplyDelete
 67. വരാനായില്ല, പക്ഷെ ഇതിലൂടെ മുഴുവനും അറിയാനായത്തില്‍ സന്തോഷം

  ReplyDelete
 68. മീറ്റ് നന്നായി. ഉച്ച വരെ എല്ലാരുടേയും കൂടെ ഒത്തിരി നെരം സന്തോഷത്തോടെ നിന്നു,
  പിന്നെ അവിടുന്നിറങ്ങി.

  പരദൂഷണ ട്രാക്ക് ഈ പോസ്റ്റ് വായിവച്ചപ്പളാ അറിഞ്ഞെ. ബോറായിതോന്നി, മൈക്ക്
  കെട്ടി അതിക്ഷേപവും അതിനായി ഉള്ള കയ്യടിയും. അതിൽ കൂടുതൽ ആ മണ്ടത്തരത്തിനു
  പോസ്റ്റിലൂടെ ഉള്ള ഈ ബൂസ്റ്റിങ്ങും ഒക്കെ അയ്യേന്ന് തോന്നിപ്പിച്ചു.
  ബ്ലോഗിലൂടെ സംവാദവും ഉടക്കുകളും ഒക്കെ നിലനിൽക്കെ കൂടിച്ചേർന്ന് എല്ലാം മറന്ന്
  ഒത്തു ചിരിക്കാൻ മാത്രാ ഈ ബ്ലോഗ് മീറ്റിനു ഇത്ര സന്തോഷത്തോടെ എത്തുന്നെ. അതിൽ
  നിന്ന് അപരന്റെ അസാനിദ്ധ്യത്തിലുള്ള കുറ്റം പറച്ചിൽ (പരദൂഷണം) പോലെ ഈ ചെയ്തിയെ
  തോന്നിയതിൽ വീണ്ടും അയ്യെ തോനുന്നു
  ഷെയിം റെജി, ഷെയിം അബ്ഷർ….. വെരി ബിഗ് ഷെയിം…
  ബ്ലോഗിഉലൂടെ ഉള്ള അഭിപ്രായ വിത്യസങ്ങൾ പ്രകടിപ്പിക്കനല്ലാ മറിച്ച് അവയെല്ലം
  മറന്ന് കൂടിച്ചേരാനാണ് ബ്ലോഗ് മീറ്റെന്ന് ഞാൻ ഉൾപ്പെടെ ഒന്നൂടെ
  ഓർക്കുന്നതായിരിക്കും നല്ലതെന്ന് തോനുന്നു.
  അഭിപ്രായ വിത്യാസം പ്രകടിപ്പിക്കാൻ ബ്ലോഗെന്ന നെടുനീളൻ മാധ്യമത്തെ
  ഉപയോഗപ്പെടുത്തുന്നതാണ് നല്ലതെന്നും തോനുന്നു. ഇനിയെങ്കിലും ബ്ലോഗ് മീറ്റുകളെ
  സന്തോഷത്തിനായി മാത്രം വിട്ടു നൽകൂ എന്നപേക്ഷിക്കുന്നു.
  (ചർച്ചക്കിടെ നടന്നെന്ന് പറയുന്ന ഈ ‘അയ്യേ മാറ്ററിനെ’ സംഘാടകർ ഒട്ടും
  അംഗീകരിക്കുന്നില്ലെന്നു തന്നെ കരുതുന്നു)


  * ഒലിപ്പീരു ഗ്രൂപ്പ്പോലെ ഇനി ഒരു പരദൂഷണ ഗ്രൂപ്പൂടെ (ഫെയിസ്ബുക്ക്)
  ഉണ്ടാവാതിരിക്കട്ടെ എന്നാഗ്രഹിക്കുന്നു.

  ReplyDelete
  Replies
  1. അഭിപ്രായ സംവാദങ്ങള്‍ നടക്കുമ്പോള്‍ അതില്‍ യോജിപ്പുകളും വിയോജിപ്പുകളും പ്രകടമാവുക സ്വാഭാവികം. തുഞ്ചന്‍ മീറ്റിനെ കളിയാക്കിയുള്ള പോസ്റ്റുകള്‍ ഇട്ട ബൂലോകം സൈറ്റിനെ മീറ്റില്‍ വിമര്‍ശിച്ചത് ഒരിക്കലും പരദൂഷണം ആയി കാണാന്‍ കഴിയില്ല. അത് ഇത്തരം നല്ല കാര്യങ്ങളെ (മീറ്റ്‌) എതിര്‍ക്കുന്നവര്‍ക്ക് എതിരെയുള്ള രോഷപ്രകടനവും, അങ്ങിനെ എതിര്‍ക്കുന്നവരുടെ സാംസ്ക്കാരിക നിലവാരം വ്യക്തമാക്കുന്നതുമായ പ്രസ്താവനയായി മാത്രമേ റെജിയുടെ വാക്കുകളെയും അതിനെ പിന്തുണക്കുന്നവരുടെ നിലപാടുകളെയും കാണാന്‍ കഴിയൂ. പരദൂഷണത്തിനുള്ള മരുഅപടി പരദൂഷണം ആയി വ്യാഖ്യാനിക്കാന്‍ എളുപ്പവും ആണല്ലോ.!!!

   എല്ലാം ഒലിപ്പീരിന്റെ കണ്ണിലൂടെ ഏകപക്ഷീയമായി കാണുന്നത് കൊണ്ടാവം ഗ്രൂപ്പുകള്‍ എല്ലാം പരദൂഷണത്തിനു ഉള്ളതാണ് എന്ന് നിങ്ങള്‍ക്ക് തോന്നാന്‍ കാരണം. പരസ്പരം പ്രോത്സാഹിപ്പിക്കലും മറ്റും പരദൂഷണവും പുറംചൊറിയലും ആയി വിലയിരുത്താന്‍ സങ്കുചിത മനസ്സ് ഉള്ളവര്‍ക്ക് മാത്രമേ കഴിയൂ. "ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൌതുകം" എന്ന നിലവാരത്തില്‍ ഉള്ള ഒരു പ്രസ്താവന ആയി മാത്രമേ നിങ്ങളുടെ ഒളിപ്പീര് ഗ്രൂപ്പ് പരാമര്‍ശത്തെ ഞാന്‍ കാണുന്നുള്ളൂ.

   Delete
 69. ഇത്തവണത്തെ മീറ്റവലോകനങ്ങളിൽ
  എല്ലാം ഉൾക്കൊള്ളിച്ച ആലേഖനമാണിത് കേട്ടൊ ഭായ്

  ReplyDelete
 70. ഞാനും ഉണ്ടായിരുന്നു..........അതു കൊണ്ട് മീറ്റിന്റെ ഫോട്ടോസ് കണ്ടപ്പോൾ കുറേ സന്തോഷം തോന്നി...

  ReplyDelete
 71. ഇനിയും നടക്കട്ടെ മീറ്റുകൾ...പല പോസ്റ്റുകളിലായി ചിത്രങ്ങളും വിവരണങ്ങളും പെറുക്കിക്കൂട്ടി നല്ലൊരനുഭവം! നന്നായി

  ReplyDelete
 72. ഡോക്റ്ററെ മ്മളെ പോലിള്ള ആളുകള്ക്ക് ഒരിക്കലും വരാംബട്ടൂല്ലാന്നു അറിഞ്ഞൊണ്ട് പൂതി വെപ്പിക്കാ അല്ലെ ? ഇങ്ങലെല്ലാരും സുയിക്കീൻ .. ദുഫായിക്കാരായിപ്പോയീലെ :) :)

  ReplyDelete
 73. ഞാനെവിടെ എന്‍ നിഴലെവിടെ .......:)

  ReplyDelete
 74. ഞാനെവിടെ എന്‍ നിഴലെവിടെ..........:)

  ReplyDelete
 75. ഇന്നാണ് വായിക്കാന്‍ സാധിച്ചത് ..
  നല്ല വിവരണം

  വരാന്‍ സാധിക്കാതെ പോയതില്‍ വിഷമവും തോന്നി...

  ReplyDelete
 76. വായിച്ചപ്പോള്‍ സന്തോഷം തോന്നി. മുന്‍പും വായിച്ചിരുന്നു - പക്ഷെ ബ്ലോഗേഴ്സ് ഗ്രൂപ്പില്‍ ആക്റ്റീവ് ആയശേഷം ഉള്ള വായനയില്‍ ആളുകളെ പരിച്ചയക്കൂടുതല്‍ തോന്നി...
  എന്നാണാവോ മ്മക്ക് എല്ലാരേം ഒന്നു മീറ്റാന്‍ പറ്റുക.

  ReplyDelete
 77. അസൂയ തോന്നുന്നു ഈ ഒത്തൊരുമയും കൂടി ചേരലും കാണുമ്പോള്‍

  ReplyDelete
 78. നന്നായി. മീറ്റിൽ പങ്കെടുത്തതുപോലെ തോന്നുന്നു.

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....