Wednesday, March 27, 2013

തത്സമയം ഒരു പരിണാമംതത്സമയം ഒരു പരിണാമം കാണാന്‍ ആദ്യം ഈ വീഡിയോ കാണുക !!!


                                             


യുക്തിവാദികളുടെ ആത്മീയാചാര്യനും, കുലകുരുവുമായ ജബ്ബാര്‍ മാഷ്‌ ഖുര്‍ആന്‍ "ആദ്യമായി" പഠിച്ചു "മനസ്സിലാക്കിയ" സാഹചര്യമാണ് മുകളിലെ വീഡിയോയില്‍ അദ്ദേഹം വിശദീകരിക്കുന്നത്. രണ്ടു വ്യത്യസ്ത സ്ഥലങ്ങളില്‍ നടത്തിയ പ്രസംഗത്തിന്റെ ക്ലിപ്പുകള്‍ ആണ് വീഡിയോയില്‍ ഉള്ളത്.

ഒറ്റയിരുപ്പിനു ഖുര്‍ആന്‍ മുഴുവനും വായിച്ചു യുക്തിവാദി ജബ്ബാര്‍ യുക്തിവാദി ആയ ഗദ !!!

ഹരികൃഷ്ണന്‍സ്  സിനിമ പോലെ ഇരട്ട ക്ലൈമാക്സോടെ...

ആദ്യത്തെ കഥയില്‍ ജബ്ബാര്‍ പറയുന്നു പതിനേഴാം വയസ്സില്‍ പത്താം ക്ലാസ്സ്‌ കഴിഞ്ഞു വെറുതെ ഇരിക്കുന്ന കാലത്ത് വായനശാലയില്‍ പോകുക പതിവാണെന്നും, അങ്ങനെ അവിടെ നിന്ന് കിട്ടിയ ഖുറാന്‍ പരിഭാഷ ആണ് 'ആദ്യം' വായിച്ചത് എന്നും. അങ്ങനെയാണ് താന്‍ നിരീശ്വരവാദി ആയതെന്നും ജബ്ബാര്‍ വിശദീകരിക്കുന്നു.

രണ്ടാമത്തെ കഥയില്‍ പറയുന്നു, പതിനേഴാം വയസ്സില്‍ പത്താം ക്ലാസ്സ്‌ കഴിഞ്ഞു വെറുതെ ഇരിക്കുമ്പോള്‍, ഇസ്ലാമിനെ കുറിച്ച് ഒരു പാട് സംശയങ്ങള്‍ ഉണ്ടായിരുന്നു എന്നും, അങ്ങനെ ആ സംശയങ്ങള്‍ തീര്‍ക്കാനായി മൂപ്പരുടെ ഒരു ബന്ധു നല്‍കിയ ഖുര്‍ആന്‍ പരിഭാഷ ആണ് 'ആദ്യം' വായിച്ചത് എന്നും, അങ്ങനെയാണ് നിരീശ്വരവാദിയായത് എന്നും.


ഖുര്‍ആന്‍ "ആദ്യമായി" താന്‍ പഠിച്ചതിനെ പറ്റി പോലും യുക്തിസഹമായി പറയാന്‍ കഴിയാത്ത ആള്‍ ആണ് ഖുര്‍ആനിനെ വളച്ചൊടിച്ച് ഇസ്ലാം വിമര്‍ശനവുമായി ഇറങ്ങി പുറപ്പെട്ടിട്ടുള്ളത് എന്ന് ജബ്ബാര്‍ ഭക്തര്‍ ഇനിയെങ്കിലും തിരിച്ചറിയുന്നത് നന്നായിരിക്കും.

ഫേസ് ബുക്കില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയില്‍ നസരുദ്ധീന്‍ മണ്ണാര്‍ക്കാട് ഇട്ട കമന്റ് വളരെ പ്രസക്തമാണ്.
നസരുദ്ധീന്‍ പറയുന്നു...
"ഒരാഴ്ച കൊണ്ടാണ് ഖുറാൻ മുഴുവൻ പരിഭാഷ സഹിതം വായിച്ചു വിശദീകരണം പരിശോധിച്ച് തീര്‍ത്തത്. !!
ഖുറാനിൽ 30 ജുസുആണ് ഉള്ളത്. മുപ്പതു വര്‍ഷം മുന്‍പും ആഴ്ചയിൽ ഏഴു ദിവസമേ ഉണ്ടാവാൻ സാധ്യതയുള്ളൂ.
അപ്പോൾ ആകെ 30 ജൂസുഹു വായിച്ചു പഠിക്കാൻ (വെറും വായനക്കല്ല . മനസ്സിലാക്കുക ) മാഷ്‌ എടുത്തത്‌ 7 ദിവസങ്ങൾ.

അപ്പോൾ ഒരു ദിവസം തല നാരിഴ കീറി പഠിച്ചത് 4.28 ജുസുഹ് . അതായത് ശരാശരി 890 ആയത്തുകൾ !!! . മനുഷ്യന്റെ മസ്തിഷ്കത്തിന്റെ കപ്പാസിറ്റി 45 മിനുട്ടാണ്‌. അതിൽ കൂടുതൽ ശ്രദ്ധിക്കാൻ കഴിയില്ല . ശാസ്ത്രം പറയുന്നത് ഓരോ 45 മിനുട്ട് കൂടുമ്പോഴും ചുരുങ്ങിയത് 15 മിനുട്ട് വിശ്രമിച്ചാൽ മാത്രമേ മസ്തിഷ്കം ശരിയായി ശ്രദ്ധിക്കൂ. അപ്പോൾ മാഷ്‌ 24 പ്രാവശ്യം 15 മിനുട്ട് റസ്റ്റ്‌ എടുത്തു എന്ന് കരുതുക .(മിനിമം ആണ്.). 6 മണിക്കൂർ ദിവസവും പാഴായി . അതായത് ആകെയുള്ള 7 ദിവസത്തിൽ നിന്ന് ഒന്നേമുക്കാൽ ദിവസം പാഴായി. ഇനി ബാക്കിയുള്ളത് വെറും 5.25 ദിവസമാണ്. മാഷ്‌ 7 ദിവസം ഭക്ഷണം കഴിക്കാൻ പോലും മെനക്കെട്ടില്ല എന്ന് കരുതുക. (അതിനാല് തന്നെ ടോയിലെറ്റിൽ പോകാനും സമയം വെസ്റ്റ്‌ ആക്കിയില്ല ). 7 ദിവസം എങ്ങനെ ജീവിച്ചു എന്നൊന്നും ചോദിക്കരുത്. എത്ര ധൃതിയിൽ ഭക്ഷണം കഴിച്ചാലും ഒരു 1 നേരത്തിനു 15 മിനുട്ട് പോവും. അത് കൊണ്ട് ഭക്ഷണം പോലും കഴിക്കാതെ ആണ് 7 നാൾ തള്ളി നീക്കിയത്. ഗവേഷണം പൂര്‍ത്തിയാകും വരെ ഗ്ലൂക്കോസ് നല്‍കിയതായും റിപ്പോർട്ടുകൾ ഇല്ല .

ശേഷിച്ച 5.25 ദിവസം കൊണ്ടാണ് ഖുറാൻ മുഴുവൻ തല നാരിഴ കീറി പരിശോധിച്ചത് ഞാൻ പറഞ്ഞത് മനുഷ്യ സാധ്യമായ സമയമാണ്. അപ്പോൾ ഒരു ദിവസം 1187 ആയത്തുകൾ സൂക്ഷ്മമായി പഠിച്ചു. . ഒരു മണിക്കൂറിൽ 50 ആയത്തുകൾ സൂഷ്മമായി പഠിച്ചു. അതായത് ഒരു മിനിറ്റിൽ ഒരു ആയത്ത് വിഷദീകരണ സഹിതം വായിച്ചു മനസ്സിലാക്കി . അപാരം തന്നെ. !!!"


യാച്ചു പട്ടം ഇട്ട കമന്റും പ്രത്യേകം പ്രാധാന്യമര്‍ഹിക്കുന്നു...
"ഞാന്‍ മുമ്പ്‌ ജോലിയെടുത്തിരുന്ന കമ്പനിയിലെ ഒരു ശ്രീലങ്കന്‍ മുസ്ലീം കൃസ്തു മതത്തിലേക്ക്‌ മതം മാറിയ വ്യക്തിയായിരുന്നു.കാരണം അന്വേഷിച്ച എന്നോട് അയാള്‍ പറഞ്ഞത്;ഇസ്ലാം ഭയങ്കര കടുകട്ടിയാണ്.മദ്യപിക്കാന്‍ പറ്റില്ല, അഞ്ചു നേരം നിസ്കരിക്കണം.... ഇങ്ങനെ ഒരുപ്പാട് പരാതികള്‍ .ജീവതം അടിച്ചു പൊളിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അതിനു തടസ്സമാകുന്നതിനെയെല്ലാം നികാരിക്കും.ഒരു ജബ്ബാറും പാതിരിയും പോയത് കൊണ്ടോ അവര്‍ എന്തെങ്കിലും വിളിച്ചു പറഞ്ഞത് കൊണ്ടോ ഇവിടെ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല.അവഗണിക്കുന്നതാണ് നല്ലത്."

ഇനിയെങ്കിലും "വായില്‍ തോന്നിയത് യുക്തിവാദിക്കും, കോതക്കും പാട്ട്" എന്ന പോലെ ജബ്ബാര്‍ വിളിച്ചു പറയുമ്പോള്‍ ഇരുവട്ടം ചിന്തിക്കുക. മനുഷ്യന്റെ അറിവ് പരിമിതമാണ് എന്ന് തിരിച്ചറിയാന്‍ ഉള്ള യുക്തി ഉണ്ടെങ്കില്‍ !!!

എന്തായാലും വല്ലിപ്പ കുരങ്ങനാണ് എന്ന് വിശ്വസിക്കുന്ന ജബ്ബാര്‍ ആ ജീവിയുടെ സ്വഭാവം പ്രകടിപ്പിച്ച്, കുരങ്ങന്റെ ജീന്‍ തന്നിലുണ്ട് എന്ന് തെളിയിക്കാന്‍ ശ്രമിക്കുന്നതില്‍  അത്ഭുതപ്പെടേണ്ട എന്ന് മാത്രം ഓര്‍മ്മിപ്പിച്ചു കൊണ്ട്....

ന്റെ വല്ലിപ്പയും, കപീഷിന്റെ വല്ലിപ്പയും ഒന്നാണ് എന്ന് വിശ്വസിക്കുന്ന ജബ്ബാറാദികളില്‍ നിന്ന് കൂടുതലെന്ത് പ്രതീക്ഷിക്കാന്‍ ????

അബസ്വരം :
ജബ്ബാറാദി ശിഷ്യഗണങ്ങളുടെ വിപ്ലവ വാക്യം...
"ഖുര്‍ആന്‍ എന്ന് കേട്ടാല്‍ തിളക്കണം ചോര ഞെരമ്പുകളില്‍
കുരങ്ങനെന്നു കേട്ടാലോ അഭിമാന പൂരിതമാവണം അന്ത:രംഗം !!!"

യുക്തിവാദം എന്ന വാതരോഗം പോസ്റ്റ്‌ വായിക്കാന്‍ ഇവിടെ ക്ലിക്കുക.

സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ക്ക് ഇവിടെ ക്ലിക്കുക

53 comments:

 1. നാസാക്കാരന്‍ മുകളിലോട്ടു കയ്യും ഉയര്‍ത്തി പ്രാര്‍ഥിക്കുന്നു ...." പടച്ചവനേ രക്ഷിക്കണേ " എന്ന് .....അപ്പോളാണ് ജബ്ബാര്‍ കാക്കാന്റെ യുക്തി ...!

  ReplyDelete
  Replies
  1. നാസക്കാര് പ്രാര്‍ഥിച്ചാ അതും ശാസ്ത്രീയം... മത വിശ്വാസി പ്രാര്‍ഥിച്ചാല്‍ ആണല്ലോ അശാസ്ത്രീയം !!

   Delete
 2. ശാസ്ത്രീയവും അശാസ്ത്രീയവും കൂടി എന്നിട്ട് യുദ്ധം

  ReplyDelete
 3. ജബ്ബാറിനെ യുക്തി വാദി സംഘം പുറത്താക്കി...ഇനി അങ്ങേർക്കു ആശ്രയം ആരാണോ പഹവാനേ?
  പിന്നെ പലരുടെയും പ്രസംഗം ഇങ്ങനൊക്കെ തന്നെ...വിശകലനം ചെയ്‌താൽ ആകെ വലയും.....
  അപസ്വരം: പാവം ജബ്ബാര്...മന:പ്രയാസം വന്നാൽ സാക്ഷാൽ ജബ്ബാറിനെ പോലും വിളിക്കാൻ പറ്റാത്ത സാധു...

  ReplyDelete
 4. ജബ്ബാറിനെ യുക്തി വാദി സംഘം പുറത്താക്കി...ഇനി അങ്ങേർക്കു ആശ്രയം ആരാണോ പഹവാനേ?
  പിന്നെ പലരുടെയും പ്രസംഗം ഇങ്ങനൊക്കെ തന്നെ...വിശകലനം ചെയ്‌താൽ ആകെ വലയും.....
  അപസ്വരം: പാവം ജബ്ബാര്...മന:പ്രയാസം വന്നാൽ സാക്ഷാൽ ജബ്ബാറിനെ പോലും വിളിക്കാൻ പറ്റാത്ത സാധു...

  ReplyDelete
 5. ഒരാഴ്ച കൊണ്ട് ഖുര്'ആൻ പരിഭാഷ മുഴുവൻ വായിച്ച മഹാൻ ... വിശ്വസനീയം . മാഷ് ഒന്ന് കൂടെ വായിക്കാൻ തയ്യാറാണെങ്കിൽ ഞാൻ ഇരിക്കാം കൂടെ .എത്ര യുക്തി യുഗങ്ങൾ ഇരുന്നാലും കഴിയുമെന്നു തോന്നുന്നില്ല .

  ReplyDelete
 6. ജബ്ബാര്‍ പണ്ടേ മണ്ടനാ.....അല്ലെങ്കില്‍ പത്താം ക്ലാസ് പാസ്സാവാന്‍ പതിനേഴു വയസ്സ് വരെ .....???

  ReplyDelete
 7. മലപ്പുറത്ത്‌ ആണെന്ന് തോന്നുന്നു ഒരു പാതിരി ,മൂപ്പര്‍ പണ്ട് മാപ്പിളയുടെ വീട്ടില്‍ നിന്ന് മൂന്നു നേരം വെട്ടി വിഴുങ്ങി ദര്‍സ്സിലോദി പഠിച്ചു മോയിലാരായി ,പിന്നീട് മാമോദിസ മുങ്ങി പാതിരി ആയ കഥയുണ്ട് ... മൂപ്പര്‍ക്ക് ഖുര്‍ആന്‍ മുഴുവനും പഠിച്ചിട്ട് ഖുര്‍ആനില്‍ മുഹമ്മദ്‌ നബി (സ ) യെ പരാമര്‍ശിച്ചതിനെക്കാളും ഈസാ (അ.സ ) (യേശു ) മിനെ കുറിച്ചാണ് ഉള്ളതെന്നും അത് കൊണ്ടാണ് ഞാന്‍ പാതിരിയായത് എന്ന് പറഞ്ഞു നാട് നീളെ പ്രസംഗിച്ചു നടക്കുന്ന ഒരു വിഡിയോ ക്ലിപ്പ് കാണുകയുണ്ടായി ... അവനും ഇവനും ഒക്കെ വായിച്ചതു ഖുര്‍ആന്‍ തന്നെയാണോ എന്നാണു എന്‍റെ സംശയം . ”നമ്മുടെ ദാസന് നാം അവതരിപ്പിച്ചുകൊടുത്തതില്‍ നിങ്ങള്‍ സംശയാലുക്കളാണെങ്കില്‍ അതിലുള്ളപോലെ ഒരദ്ധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അല്ലാഹുവിനെക്കൂടാതെ നിങ്ങള്‍ക്കുള്ള സഹായികളെയും വിളിച്ചുകൊള്ളുക. നിങ്ങള്‍ക്കത് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ (നിങ്ങള്‍ക്കത് ഒരിക്കലും ചെയ്യാന്‍ കഴിയുകയില്ല) മനുഷ്യരും കല്ലുകളും ഇന്ധനമായി കത്തിക്കപ്പെടുന്ന നിരകാഗ്നിയെ നിങ്ങള്‍ കാത്തുസൂക്ഷിക്കുക. സത്യനിഷേധികള്‍ക്കായി ഒരുക്കപ്പെട്ടതാകുന്നു അത്.” (2:23-24).ഖുര്‍ആനിലുള്ളതുപോലെ ചെറിയൊരു അധ്യായമെങ്കിലും കൊണ്ടുവരാനാണ് ഇവിടത്തെ വെല്ലുവിളി. ഇക്കാര്യം പലതവണ വിശുദ്ധ ഖുര്‍ആനില്‍ ആവര്‍ത്തിച്ചുവരുന്നുണ്ട്. അര്‍ത്ഥത്തിലും ഒഴുക്കിലും സൗന്ദര്യത്തിലും ഇതിനോട് അടുത്തുനില്‍ക്കുന്ന ഒരു അധ്യായം കൊണ്ടുവരാനുള്ള വെല്ലുവിളി ഇന്നും സാക്ഷാത്കരിക്കപ്പെടാതെ നിലനില്‍ക്കുകയാണ്. ജബ്ബാറിനെ പോലെയുള്ള എട്ടാം ക്ലാസ്സും ,പെട്ടി പാട്ടും കൊണ്ട് നടക്കുന്ന യുക്തി വാദിക്കു ഇതും ഖുര്‍ആനില്‍ ഉണ്ട് എന്ന് മനസ്സിലാക്കാനുള്ള യുക്തി പോലും ഇല്ലാതെ പോയല്ലോ .

  ReplyDelete
 8. കുറേ ബുദ്ധി ഉണ്ടായിട്ട് എന്ത് കാര്യം വിവേകം വേണ്ടേ ഈ യുക്തിസ്വയംപൊക്കികൾക്ക്........
  ഇവരെ പോത്തുകൾ എന്ന് പേരിടാം

  ReplyDelete
  Replies
  1. പോത്തുകള്‍ കലാപം ഉണ്ടാകും....:)
   പോത്തുകളാണ് കൂടുതല്‍ മെച്ചം ;)

   Delete
 9. haha...haaaaaaa.......enne kond vayyaa........

  ReplyDelete
 10. ഒരാളെ ഇങ്ങിനെ "പുകഴ്ത്തി" വല്യോനാക്കണോ?? അവഗണിക്കേണ്ടവയെ അങ്ങിനെ തന്നെ മൗനം കൊണ്ട് മറുപടി നൽകണം; മറിച്ച് ശ്രദ്ധിക്കാനാളുണ്ടെന്ന് തോന്നുമ്പോൾ സൈക്കിളിൽ നിന്നു വീണാലും അത് 'വിദ്യ' ആക്കുകയും ഒരു "ചിരി" സമ്മാനിക്കുകയും ചെയ്യും.. !!

  ReplyDelete
  Replies
  1. ജബ്ബാര്‍ ആരാധകനായ ഒരുത്തന് എങ്കിലും അയാളുടെ തനി നിറം മനസ്സിലായാല്‍ അത് നല്ലതല്ലേ...

   Delete
  2. പാടില്ല......
   നമ്മുടെ നിശ്ശബ്ദത ,ഇക്കൂട്ടര്‍ക്ക് വളമാകും ....
   തുറന്നു കാണിക്കണം....ഇവരുടെയൊക്കെ യുക്തിരഹിത കള്ളത്തരങ്ങളെ ...
   സല്യൂട്ട് അബ്സാര്‍ ....

   Delete
 11. ജബ്ബാറിനെ ഫൈമസ്ആക്കാന്‍ ങ്ങള്‍ കോയ വാങ്ങിച്ചോ ഐ മീന്‍ കോഴ കോഴ ;)

  ReplyDelete
  Replies
  1. കുപ്രശസ്തന്‍ ആക്കാനുള്ള കോഴക്കാ ചെലവ് കൂടുതല്‍ :)

   Delete
 12. "ഞാൻ മനസ്സിലാകിയത്",,,,!
  സത്യത്തിൽ യുക്തിവാദം സ്വാതന്ത്ര്യ ജീവിതം ആഗ്രഹിക്കുന്ന മനസ്സിന്റെ യഥാര്തങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടം,,,,,!
  കാരണം മതം പറഞ്ഞ കാര്യങ്ങൾ പാലിക്കേണ്ടി വരില്ലേ എന്നാ ചിന്തയിൽ നിന്നുണ്ടാകുന്നതാണ്
  ഈ യുക്തിവാദം

  ReplyDelete
  Replies
  1. അതെ.. തോന്നിയ പോലെ തോന്ന്യാസിയായി ജീവിക്കാന്‍ സ്വയം എടുക്കുന്ന ലൈസന്‍സ്.. പിന്നെ അതിനെ ന്യായീകരിക്കാനുള്ള ഗമണ്ടന്‍ ശ്രമവും.

   Delete
  2. "തോന്ന്യസ്സായി" "ഗമണ്ടന്‍"""""""""""""""""; എന്ന രണ്ടു വാക്കുകള്‍ മാറ്റിയാല്‍ എങ്ങനെയുണ്ടാവും അബ്സര്‍.. എല്ലാവര്ക്കും അവനവന്ടെ ബുദ്ധിയില്‍ വരുന്നതല്ലേ ചിന്ത ... അല്ലാതെ ജബ്ബാറിനെ പോലെ അബ്സരും ചിന്ടിക്കണം എന്ന് പറയുന്നത് ശരിയാണോ??

   Delete
  3. ആ വാക്കുകള്‍ മാറ്റേണ്ട ആവശ്യം ഉണ്ടോ ? എല്ലാവരും ഒരേ പോലെ ചിന്തിക്കണം എന്ന് ഞാന്‍ എവിടയാണ് പറഞ്ഞിട്ടുള്ളത് ? ജബ്ബാറിന്റെ ചിന്തകള്‍ ജബ്ബാര്‍ പറയുന്നപോലെ എന്റെ അഭിപ്രായങ്ങളും ചിന്തകളും എനിക്ക് പറയാന്‍ പാടില്ലേ ?

   Delete
 13. എന്റെ ഒരു സുഹൃത്തുമായി നിരവധി തവണ ' ഹിന്ദു - മുസ്ലിം വിശ്വാസപരമായ' വിഷയങ്ങളെ സംബന്ധിച്ച് ചര്‍ച്ച ചെയ്തിട്ടുണ്ട് ...ഒരു ' നല്ല ഹൈന്ദവ വിശ്വാസി ' എന്നതില്‍ അദ്ദേഹത്തോട് എനിക്ക് മതിപ്പ് തോന്നുകയും ചെയ്തിട്ടുണ്ട് .
  എന്നാല്‍ കഴിഞ്ഞ ദിവസം അബ്സാര്‍ സാഹിബിന്റെ പോസ്റ്റുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ അദ്ദേഹം , ജബ്ബാര്‍ കാക്കയെ ന്യായീകരിച്ച്കൊണ്ട് കമന്റുകള്‍ ചെയ്തപ്പോള്‍ എനിക്ക് ബോധ്യപ്പെട്ടു , ആ ബോധ്യപ്പെടല്‍ ആണ് ഡോക്ടര്‍ സാബ് അവസാന വരിയായി കുറിച്ചിരിക്കുന്നത് ....
  " ഖുര്‍ആനെന്നു കേട്ടാല്‍ തിളക്കണം ചോര ഞരമ്പുകളില്‍ .....
  കുരങ്ങനെന്നു കേട്ടാലോ അഭിമാന പൂരിതമാകണം അന്ത:രംഗം...."
  >>>>>>>>>>>>>>>>>ഹക്കിം ഖാന്‍

  ReplyDelete
 14. Rahmathulla KuttipuliyanWednesday, March 27, 2013

  "മനുഷ്യന്റെ മസ്തിഷ്കത്തിന്റെ കപ്പാസിറ്റി 45 മിനുട്ടാണ്‌. അതിൽ കൂടുതൽ ശ്രദ്ധിക്കാൻ കഴിയില്ല . "

  യുക്തിയും ശാസ്ത്രവുമൊക്കെ ഖുര്‍ആനെ എതിര്‍ക്കാനെ പുള്ളീ അവലംബിക്കാറുള്ളൂ. അല്ലാത്തുംബോഴൊക്കെ പുള്ളി പറയുന്നത്‌ തന്നെയാണു യുക്തിയും ശാസ്ത്രവും. ഒന്നാംതരം കളവ്‌ തണ്റ്റെ ബ്ളോഗിലുടെയും ഫേസ്ബുക്കിലുടെയും മറ്റും എഴുതുന്നയാളാണു ഇ എ ജബ്ബാര്‍.

  ജബ്രാ പ്രചരിപ്പിക്കാറുള്ള നിസ്സാരമായ ഒരു കളവ്‌ നോക്കാം. ഒരിക്കല്‍ 'മാധ്യമം' പത്രത്തില്‍ സ്ത്രീകള്‍ ജോലി ചെയ്യുന്നില്ല എന്ന് പുള്ളീ ബ്ളോഗില്‍ എഴുതി.അതിനു കാരണം ഇസ്ളാം അതനുവദിക്കുന്നില്ലെന്നും, ഇസ്‌ലാം സ്ത്രീവിരുദ്ദമാണു. 'മാധ്യമ'ത്തിണ്റ്റെ വനിതാ ലേഖിക അതിണ്റ്റെ രണ്ട്‌ ദിവസം മുന്‍പ്‌ പോലും രിപ്പോര്‍ട്ട്‌ ചെയ്തിതിരുന്ന കുറിപ്പ്‌ ഞാന്‍ യാദ്രശ്ചികമായി കണ്ടു. തെളിവ്‌ സഹിതം പുള്ളിക്കാരണ്റ്റെ ബ്ളോഗില്‍ ഇട്ടപ്പോള്‍ 'സഹിഷ്ണുതയുടെയും' 'സത്യസന്ധതയുടെയും' മൂര്‍ത്തിഭാവമായ ഇ എ ജബ്ബാര്‍ അത്‌ ഭംഗിയായി ഡിലീറ്റി. പല ബ്ളോഗര്‍മാരും മറുപടി കമണ്റ്റ്‌ എതിര്‍പ്പുണ്ടെങ്കിലും അവിടെ നിലനിര്‍ത്തും. ടിയാന്‍ അങ്ങിനെയല്ല താന്‍ കെട്ടിപടുത്ത നുണകള്‍ പൊളിയുന്നു എന്ന് കണ്ടാല്‍ ഉടന്‍ കളം മാറ്റി ചവിട്ടും. എന്നീട്ടോ ഘോരം ഘോരം എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നത്‌ പ്രവാചകനും മുസ്ളിങ്ങള്‍ക്കും സഹിഷ്ണുതയില്ല, സത്യസന്ധതയില്ല! എങ്ങിനെയുണ്ട്‌!

  ReplyDelete
 15. "തവള !എന്താണ് തവള .....?"വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചിരുന്ന കാലത്തു ഖുര്‍ആന്‍ 'ഉണ്ടാക്കാന്‍'മിനക്കെട്ടിരുന്ന കൂപമണ്ഡൂകങ്ങളുടെ യുക്തിഹീനത...!അതിപ്പോള്‍ കുയുക്തികളുടെ പൊട്ടക്കിണറ്റിലെ തവളകള്‍ക്ക് ഒരാഴ്ചപോലും വളരെ നിസ്സാരം...!!മനുഷ്യനു ദൈവം നല്‍കിയ 'അമാനത്ത്'എത്രവേഗമാണ് അവന്‍ ഏറ്റെടുത്തത്!!

  ReplyDelete
 16. പോസ്റ്റ്‌ എനിക്ക് പിടിച്ചു..
  നമ്മുടെ നാട്ടില്‍ പണ്ടൊരു യുക്തി വാദി ഉണ്ടായിരുന്നു... ക്ഷേത്രത്തില്‍ പൊങ്കാല സമയത്ത് അതിനു വന്ന വിശ്വാസികള്‍ക്ക് ദൈവമില്ലാ, നിങ്ങള്‍ ആ കാശ് കൊണ്ട് നല്ലത് വല്ലതും ചെയ്യൂ എന്നൊക്കെയുള്ള നോട്ടീസ് വിതരണം ചെയ്ത മനുഷ്യന്‍ ഇപ്പോള്‍ അമ്പലങ്ങളില്‍ നിന്ന് പുറത്തിറങ്ങാറില്ല... :)

  അതെസമയം മറ്റൊരു കാര്യം പറഞ്ഞാല്‍ വിഷമം തോന്നരുത്, ഇത് പോലെ വ്യക്തികളെ പരിഹസിക്കുന്ന പോസ്റ്റുകള്‍ ബ്ലോഗ്ഗില്‍ വായിക്കുന്നത് അത്ര സുഖകരമല്ല.. (ബ്ലോഗ്‌ സ്വാതന്ത്ര്യം ഉണ്ട് എല്ലാര്‍ക്കും... ഇത് എന്റെ ഒരു തോന്നല്‍...,.. ഒന്നും തോന്നരുത്... )

  ReplyDelete
 17. വ്യക്തികൾ എന്തിലെങ്കിലും വിശ്വസിക്കുന്നതും, വിശ്വസിക്കാതിരിക്കുന്നതും, ഒരിക്കൽ വിശ്വസിച്ചതിൽ നിന്നും വ്യതിചലിച്ച് മറ്റൊരു വിശ്വാസത്തിലേക്ക് മാറുന്നതും, മാറിയ ശേഷം തന്റെ തീരുമാനം ശരിയാണെന്ന് തന്നെത്തന്നെ ബോധ്യപ്പെടുത്താൻ (മന:സാക്ഷിയെ വഞ്ചിക്കൽ) പഴയ വിശ്വാസത്തെ തള്ളിപ്പറയുന്നതും, കുറെക്കഴിഞ്ഞു അവിടന്നും മാറി മറ്റൊരു വിശ്വാസത്തിലെക്കോ, ഒരു പക്ഷെ പഴയ വിശ്വാസത്തിലേക്ക് തന്നെയോ മടങ്ങിപ്പോകുന്നതുമൊക്കെ നമ്മൾ കണ്ടു കഴിഞ്ഞതല്ലേ? ജബ്ബാറിനെ അയാൾ വിശ്വസിച്ച സംഘടനയിൽ നിന്നും മാത്രമല്ലേ അയാളെ പുറത്താക്കിയത്? (കാരണം എന്തെന്ന് എനിക്കറിയില്ല!!). അയാൾക്കിനിയും തന്റെ വിശ്വാസത്തിൽ തന്നെ വേണമെങ്കിൽ തുടരാം, തുടരാതിരിക്കാം, അയാള് തീരുമാനിക്കട്ടെ.
  ഇനി എന്റെ വിശ്വാസം: ഒരു വിശ്വാസത്തെയും മുഴുവനായും ശരി എന്ന് പറയാനാകില്ല. ഒരാൾ ശാസ്ത്രത്തിലോ മതത്തിലോ അല്ലെങ്കിൽ മറ്റെന്തെങ്കിലുമോ വിശ്വസിച്ചാലും ഇല്ലെങ്കിലും ആത്മവിശ്വാസവും പരസ്പര വിശ്വാസവും ഉണ്ടെങ്കിൽ ജീവിക്കാം...

  ReplyDelete
  Replies
  1. ജബ്ബാര്‍ വിശ്വസിക്കുകയോ വിശ്വസിക്കാതെ ഇരിക്കുകയോ ചെയ്യട്ടെ. പക്ഷേ മൂപ്പര്‍ നടത്തുന്നത് ഖുര്‍ആന്‍ വളച്ചൊടിച്ചു കൊണ്ടുള്ള അധിക്ഷേപിക്കല്‍ ആണ്. പലരും അത് ശരിയെന്നു വിശ്വസിക്കുകയും ചെയ്യുന്നു. അങ്ങിനെ ഉള്ള ഒരാളുടെ മുഖംമൂടി തുറന്നു കാണിക്കാന്‍ കിട്ടിയ അവസരം ഉപയോഗിച്ചു എന്ന് മാത്രം.

   ജബ്ബാറിനെ പുറത്താക്കിയത് മായി ബന്ധപ്പെട്ട് ഇട്ട അബസ്വരം :
   ########

   07.12.12

   "കേരള യുക്തിവാദി സംഘം മലപ്പുറം ജില്ലാ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് ഇ.എ ജബ്ബാറിനെയും ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് പാറക്കല്‍ മുഹമ്മദിനെയും സംസ്ഥാന കമ്മിറ്റി പുറത്താക്കി. ഇവരുടെ നേതൃത്വത്തില്‍ സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് ജില്ലാകമ്മിറ്റിയെ സസ്പെന്‍റ് ചെയ്തതായും സംസ്ഥാന പ്രസിഡന്‍റ് യു. കലാനാഥനും ജനറല്‍ സെക്രട്ടറി രാജഗോപാല്‍ വാകത്താനവും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

   ജില്ലാ പ്രസിഡന്‍റിനെയും ജനറല്‍ സെക്രട്ടറിയെയും സംഘടനയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ 15 ദിവസത്തിനകം വിശദീകരണം നല്‍കാന്‍ ഇരുവര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്.

   സംസ്ഥാന പ്രസിഡന്‍റ് യു. കലാനാഥന്‍െറ സങ്കുചിത ചിന്തയാണ് ജില്ലാ കമ്മിറ്റിക്ക് എതിരായ നടപടികള്‍ക്ക് പിന്നിലെന്ന് ഇ.എ. ജബ്ബാര്‍ പ്രതികരിച്ചു." - വാര്‍ത്ത.

   അബസ്വരം :

   എന്റെ ജബ്ബാറേ, യുക്തിയെ കൂട്ട് പിടിച്ചു ദൈവത്തിന് എതിരേ ഗീര്‍വാണം മുഴക്കി ഇവിടെ വരെ ആയി അല്ലേ ?

   കലാനാഥന്റെ സങ്കുചിതത മനസ്സിലാവാന്‍ ജബ്ബാറിന് ഇത്രയും കാലം എടുത്തു അല്ലേ ? സ്വന്തം സങ്കുചിത മനോഭാവമാണ് ദൈവത്തിന് എതിരേ തിരിയാന്‍ ജബ്ബാറിനെ പ്രേരിപ്പിക്കുന്നത് എന്ന സത്യം മനസ്സിലാക്കാനുള്ള യുക്തി ഇനി എന്നാണാവോ ജബ്ബാറിനു കിട്ടുക ??!!!

   യുക്തിവാദിയായ ജബ്ബാറും തെറ്റുകള്‍ ചെയ്യുന്നുണ്ട് എന്ന് തിരിച്ചറിയാന്‍ കലാനാഥന് ഇപ്പോഴെങ്കിലും കഴിഞ്ഞല്ലോ ?

   ദൈവ വിശ്വാസികളുടെ വിശ്വാസത്തില്‍ തെറ്റുകള്‍ കണ്ടത്തുന്നതിനു മുന്‍പ് സ്വന്തം തെറ്റുകള്‍ ഒന്ന് വിലയിരുത്തുന്നത് നന്നാവും.

   യുക്തിഇല്ലാത്തവര്‍ യുക്തിവാദികള്‍ ആയാല്‍ ഇങ്ങനെ ഇരിക്കും !!!

   Delete
 18. ജബ്ബാര്‍ മാഷ്‌ ഇങ്ങളെ പിടിച്ചു കടിച്ചാ ? :P

  ReplyDelete
  Replies
  1. അതിനു ആദ്യം മൂപ്പര് ഒന്ന് നേരിട്ട് വരണ്ടേ... :)

   Delete
 19. മണ്ടത്തരം വിളമ്പുന്നത് എന്തിന്റെ പേരിലായാലും മണ്ടത്തരം തന്നെ. അവഗനിക്കെണ്ടാവരെ അവഗനിക്കുകയല്ലേ ഉചിതം. അയാളുടെ യുക്തിവാദം പലപ്പോളും പിഞ്ചു പൈതലിന്റെ യുക്തിയില്ലായ്മ ആയി എനിക്കും തോന്നീട്ടുണ്ട്

  ReplyDelete
  Replies
  1. ചിലത് അവഗണിക്കുന്നത് മുതലെടുക്കുകയാണ് അയാള്‍. ഒരു യുക്തിവാദിക്ക് എങ്കിലും അയാളുടെ ഇരട്ടത്താപ്പ് മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ അത് നല്ലതാണെന്ന് തോന്നുന്നു.

   Delete
 20. Shanavas Abdul RahmanThursday, March 28, 2013

  17 - വയസ്സില്‍ വായിച്ചപ്പോള്‍ അദ്ദേഹത്തിന് ബുദ്ധി തിരിഞ്ഞിട്ടുണ്ടാവില്ല. ഇപ്പോള്‍ വീണ്ടും ഒന്ന് എടുത്തു വായിച്ചു നോക്കാന്‍ പറ. മാറ്റങ്ങള്‍ കണ്ടേക്കാം ... കാരണം ചിന്തിക്കുന്നവര്‍ക്ക് അതില്‍ ദൃഷ്ടാന്തങ്ങളുണ്ട് ..

  ReplyDelete
 21. MisriyaJafer PeruvambaFriday, March 29, 2013

  mumbe aro paranjathorkkunnu. kalavu parayunnavarkku mumb enda paranjath ennu ormayundakilla polum . athanu avar mattipparayunnathennu....kallam parayumpol iniyenkilum ezhuthi vekkane jabbaare....

  ReplyDelete
 22. Razak Kunhippa KottayilFriday, March 29, 2013

  ഇജ്ജ് ഗബ്ബാര്‍ അല്ല മോനേ ഇജ്ജ് ഒന്നാന്തരം ഹിമാര്‍ ആണ്

  ReplyDelete
 23. ദൈവത്തില്‍ വിശ്വസിക്കുന്നവരെ കളിയാക്കുന്ന യുക്തിവാദികള്‍ ദൈവം ഇല്ലെന്നു വിശ്വസിക്കുന്നവരാണ് .ഈ രണ്ടു വിശ്വാസങ്ങളും താരതമ്യം ചെയ്യുമ്പോള്‍ ദൈവത്തെ എതിര്‍കുന്നത് ഏത് യുക്തിയുടെ അടിസ്ഥാനത്തിലാണ് ????

  ReplyDelete
  Replies
  1. വിശ്യാസം എന്നാല്‍ എല്ലാം ഒരു പോലെ അല്ലെ മുഹമ്മാദെ?? പടച്ചോന്‍ ഉണ്ടന്ന് ഒരു കൂട്ടര്‍ ഇല്ലാന്ന് ഒരു കൂട്ടര്‍.. രണ്ടും "വിശ്വാസം" അല്ലെ ഉറപ്പല്ലല്ലോ? മുഹമ്മദു എപ്പോലെങ്ങിലും ഇത് എന്റെ സഹോധരനാണ്, ഇതെന്റെ ബാപ്പയാണ്, ഇത് എന്റെ friend ആണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു എന്ന് പറഞ്ഞിട്ടുണ്ടോ? ഉണ്ടാവില്ല കാരണം അത് ഉറപ്പുള്ള കാര്യമാണ് വിശ്വസിക്കണ്ട കാര്യമല്ല.. അത് പോലെ തന്നെയാണ് ജബ്ബരിന്റെയും ജാബാരിനെ എതിര്‍ക്കുന്നവരുടെയും വിശ്വാസം... both of them believe..not sure...

   Delete
  2. Ismail SmileartFriday, March 29, 2013

   oru cheru kunjante yukthipolum illaatha bhayankara yukthi vaadi

   Delete
 24. വിശ്വാസ്സം എന്നത് , ഒരൊ മനുഷ്യന്റെയും മാനസികമായ ചിന്തകളും
  മനസ്സിന്റെ തലങ്ങളും , ജീവിച്ച് വരുന്ന സാഹചര്യങ്ങളുമാണ്
  ജനിക്കുമ്പൊള്‍ ആരും സ്വന്തം അമ്മിഞ്ഞ പാലിനോടല്ലാതെ
  മറ്റൊന്നിലും വിശ്വസ്സിക്കുന്നില്ല എന്നത് തന്നെ സത്യം
  അതു കൊണ്ട് തന്നെയാവാം ഏത് സാഹചര്യങ്ങളിലാണോ
  വളരുന്നത് ആ സാഹചര്യങ്ങളൊടൊത്ത് മനുഷ്യന്‍ ജീവിക്കുന്നതും വിശ്വസ്സിക്കുന്നതും
  അതു പൊലെ , ജനനം കൊണ്ട് മുസ്ലീം ആയത് കൊണ്ടല്ല കാര്യം
  പരിശുദ്ധ ഖുറാന്‍ എന്ന വിശുദ്ധ ഗ്രന്ഥം ഉയര്‍ത്തി കാട്ടുന്ന മൂല്യങ്ങളുണ്ട്
  അതു ജീവിതത്തിലേക്കും , പ്രവര്‍ത്തികളിലേക്കും പകര്‍ത്തുന്നവനെ
  യഥാര്‍ത്ഥ മുസ്ലീം ആകുന്നുള്ളു എന്നത് തന്നെ വസ്തുത ....!
  അതു ചിലപ്പൊള്‍ ചിലതിലൂടെ , ചില വികട ചിന്തകളിലൂടെ
  പ്രശസ്തി ആഗ്രഹിക്കുന്നതിലൂടെയൊക്കെ ചിലര്‍ ചിലതിലേക്ക്
  വഴുതി വീഴും , അതു അവഗണിക്കുന്നതു തന്നെയാണ് ഉചിതം , കാരണം
  അയാള്‍ അതേ അര്‍ഹിക്കുന്നുള്ളൂ , ക്ലാസ്സിക്ക് ആയ ചിന്തകളൊടും
  വിശ്വാസ്സങ്ങളൊടും പണ്ട് തൊട്ടെ ചിലര്‍ക്ക് കടിയാണ് , എതൊരു കര്യം
  ചിന്തിക്കുമ്പൊഴും , പറയുമ്പൊഴും അതിന്റെ ആഴം തൊട്ടതിന് ശേഷമേ
  അതിനെ കുറിച്ചൊരക്ഷരം പറയാന്‍ പാടുള്ളൂ , തിന്മയിലേക്ക് നയിക്കുന്ന
  ഒരൊറ്റ കാര്യം പൊലും പലപ്പൊഴായി വായിച്ച് , ഒരു കുന്നുമണിയോളം
  അറിഞ്ഞ എനിക്ക് പരിശുദ്ധ ഖുറാനില്‍ ഉള്ളതായീ തൊന്നിയിട്ടില്ല ..
  ഒരൊ വിശുദ്ധ ഗ്രന്ഥങ്ങളും , സമൂഹത്തിന്റെ നല്ലതിന് വേണ്ടി മാത്രം
  എഴുതപെട്ടിട്ടുള്ളതാണ് , അതറിയാനുള്ള വിവേകവും , വിഞ്ജാനവും
  ഉള്ളവര്‍ക്കേ അതിന്റെ മൂല്യവും , അതിന്റെ പ്രസക്തിയും അറിയുവനാകൂ ...!

  ReplyDelete
  Replies
  1. തീര്‍ച്ചയായും റിനീ...

   Delete
 25. ജബ്ബാറിനെ തെറി പറഞ്ഞപ്പോൾ ഡാക്ടർക്കും ഒരു വല്ലാത്ത മനോസുഖം...!

  ReplyDelete
  Replies
  1. ഈ പോസ്റ്റില്‍ ഞാന്‍ തെറി പറഞ്ഞ ഭാഗം കോപ്പി ചെയ്ത് ഇടുവാന്‍ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു !!!

   Delete
 26. താൻ പറയുന്ന കള്ളങ്ങൾ ഒക്കെ റെക്കോര്ഡ് ചെയ്യപെടുന്ന ഒരുകാലതാണ് ഞാൻ ജീവിക്കുന്നത് എന്ന സത്യം മനസ്സിലാക്കാൻ പോന്ന യുക്തിപൊലുമില്ലാത യുക്തിവാതി

  ReplyDelete
 27. 6. എന്നാല്‍ ആരാണോ നിഷേധിച്ചവര്‍, (നബിയേ) താങ്കള്‍ അര്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കുന്നതും നല്‍കാതിരിക്കുന്നതും തുല്ല്യമാണ്‌. അവര്‍ വിശ്വസിക്കുകയില്ല.

  ആരാണ്‌ നിഷേധിച്ചവരെന്ന ചോദ്യത്തിന്‌ ഒരുപാടു പേരുണ്ട്‌ എന്നാണ്‌ ഉത്തരം. അറബിയിലെ കാഫിര്‍ എന്ന പദമാണ്‌ ഇവിടെ ഉപയോഗിച്ചിരിക്കുന്നത്‌. കാഫിര്‍ എന്ന പദത്തിന്‌ വളരെ വിശാലമായ ഒരു അര്‍ത്ഥമുണ്ട്‌. നമ്മുടെ നാട്ടില്‍ അതൊരു തെറിയായിട്ടാണ്‌ ചിലര്‍ കാണുന്നത്‌. സത്യം മനസ്സിലാക്കി അതംഗീകരിക്കാന്‍ തയ്യാറല്ലാത്തവനെ കാഫിര്‍ എന്നു വിളിക്കാം. ഭാഷാപരമായി, കര്‍ഷകനെയും, ഒരു വസ്തു ഒളിച്ചു വെക്കുന്നവനെയും ഒക്കെ കാഫിര്‍ എന്നു വിളിക്കാം. ഖുര്‍ആന്‍ സത്യമാണ്‌, മുഹമ്മദ്‌ നബി സ്വല്ലല്ലാഹു അലൈഹി വസല്ലം അല്ലാഹുവിന്റെ പ്രവാചകനാണ്‌ എന്നൊക്കെ വ്യക്‌തമായി അറിയാമായിരുന്ന ഒരു പാടു പേര്‌, നബിയുടെ കാലത്തു തന്നെ ഉണ്ട്‌. സാമൂഹികമായതോ മറ്റോ ചില കാരണങ്ങള്‍ കൊണ്ടോ, അതല്ലെങ്കില്‍ സ്വന്തം അഹങ്കാരം കൊണ്ടോ അവര്‍ ഖുര്‍ആനിനേയോ പ്രവാചകനേയോ അംഗീകരിക്കാന്‍ തയ്യാറായില്ല. അതു കൊണ്ട്‌ അവരെ കാഫിര്‍ എന്നു വിളിക്കേണ്ടി വരുന്നു. ഇവിടെ പരാമര്‍ശിക്കുന്നത്‌ അത്തരം ആളുകളെ ആണ്‌. കാരണം അവരോട്‌ പ്രബോധനം നടത്തിയാലും ഫലമില്ല എന്നു പറയുന്നുണ്ടല്ലോ. അവര്‍ വിശ്വസിക്കില്ല. എന്നാല്‍ ഒരു സാധാരണ അമുസ്ലിം നാളെ ചിലപ്പോള്‍ മുസ്ലിമായി എന്നു വരാം. അതായത് ഒരു സാധാരണ അമുസ്ലിമിനോടു പ്രബോധനം നടത്തിയാൽ ഫലമുണ്ടായേക്കാം. എന്നാൽ ചിലര്ക്ക് ഒരു ഫലവും ചെയ്യില്ല. ചിലപ്പോളതു വിപരീത ഫലവും ചെയ്തെക്കാം.

  7. അല്ലാഹു അവരുടെ ഹൃദയത്തെയും കാതുകളേയും മുദ്ര വച്ചിരിക്കുന്നു. അവരുടെ കണ്ണുകള്‍ക്ക്‌ മീതെ ഒരു മറയുമുണ്ട്‌. അവര്‍ക്ക്‌ കഠിനമായ ശിക്ഷയാണുള്ളത്‌.

  അത്തരം ആളുകളുടെ അഹങ്കാരവും ധിക്കാരവും കാരണം അവരുടെ ഹൃദയത്തെ അല്ലാഹു സീല്‍ ചെയ്‌തിരിക്കുകയാണ്‌. അവരുടെ മരണാനന്തര ജീവിതത്തിലേക്ക്‌ ഉപകരിക്കുന്നതൊന്നും അവര്‍ കേള്‍ക്കില്ല. അത്തരം കാര്യങ്ങളൊന്നും അവര്‍ക്ക്‌ കാണാനും കഴിയില്ല. അങ്ങിനെ കടുത്ത നിഷേധത്തിലും ധിക്കാരത്തിലുമായി അവര്‍ മരണപ്പെടുകയും അങ്ങിനെ കഠിനമായ ശിക്ഷയില്‍ ചെന്നു ചേരുകയും ചെയ്യും.

  ReplyDelete
 28. ഇസ്ലാം എന്ന idealogy യിൽ വിശ്വസിക്കുന്നവർ തന്നെ കണ്ടാൽ കീരിയും പാമ്പും പോലെ പെരുമാരുന്നില്ലേ?
  ഉദാ. സുന്നികളും മുജഹിടുകളും. മുജഹിദു പ്രസ്ഥാനത്തിൽ നിന്നും സുന്നികളിൽ നിന്നും വീണ്ടും തെറ്റി പിരിയുന്നില്ലേ?
  പിന്നെയെന്തേ യുക്തിവാദികൾ തെറ്റിപിരിഞ്ഞാൽ മാത്രം ഒരു സംഭവം ആകുന്നതു? രണ്ടും രണ്ടു idelogy ആണെന്ന്
  കരുതിയാൽ പോരെ? ഉദാ . പ്രവാചകന്റെ മുടി കത്തില്ല എന്ന ചിലരുടെ വിശ്വാസം അതെ ideology യിൽ വിശ്വസിക്കുന്ന മറ്റു ചിലര്ക്
  യുക്തിക്ക് നിരക്കാത്തത് ആവുന്നില്ലേ?
  പിന്നെ "പോത്തുകളാണ് കൂടുതൽ മെച്ചം " എന്നെഴുതുന്നത് തെറി തന്നെയല്ലേ?
  മറ്റു ചില വിശ്വാസികൾ "ഹിമാർ" എന്നൊക്കെ എഴുതിയതും കണ്ടു.

  ReplyDelete
  Replies
  1. നിങ്ങള്‍ ഈ പോസ്റ്റ്‌ ശരിക്കും വായിക്കുകയും, വീഡിയോ കാണുകയും ചെയ്തില്ലേ ?
   ഈ പോസ്റ്റിലെ വിഷയം യുക്തിവാദികള്‍ തെറ്റി പിരിഞ്ഞത് ആണോ അതോ ജബ്ബാര്‍ രണ്ടിടത്ത് രണ്ടു തരത്തില്‍ ഖുര്‍ആന്‍ "ആദ്യമായി" വായിച്ച സംഭവം വിശദീകരിക്കുന്നത് ആണോ എന്ന് ആദ്യം മനസ്സിലാക്കുക.!!!

   പിന്നെ യുക്തിവാദികളുടെ തെറ്റിപിരിയലുമായി ബന്ധപ്പെട്ട് ഒരു കമന്റ് വന്നപ്പോള്‍ അതിനുള്ള മറുപടിയാണ് നല്‍കിയിട്ടുള്ളത്.അല്ലാതെ തെറ്റിപ്പിരിയല്‍ ഈ പോസ്റ്റിലെ ഒരു വിഷയം അല്ല എന്ന് ആദ്യം മനസ്സിലാക്കുക.

   സാമാന്യ യുക്തിക്ക് നിരക്കുന്നത് മാത്രമാണ് മതം പറയുന്നത് എങ്കില്‍ പിന്നെ മതത്തില്‍ "വിശ്വാസം" എന്ന ഘടകത്തിന് എന്ത് പ്രസക്തി ആണ് ഉള്ളത്.

   "പോത്തുകള്‍" എന്നത് തെറി വാക്ക് ആണോ ?
   "ആണ്" എന്നത് തെറി വാക്ക് ആണോ ?
   "കൂടുതല്‍" എന്നത് തെറി വാക്ക് ആണോ ?
   "മെച്ചം" എന്നത് തെറി വാക്ക് ആണോ ?

   ഇനി ഈ വാക്കുകള്‍ കൂട്ടിവെച്ചാല്‍ കിട്ടുന്ന "പോത്തുകള്‍ ആണ് കൂടുതല്‍ മെച്ചം" എന്ന് പറഞ്ഞതില്‍ എന്ത് തെറിയാണ് ഉള്ളത് ? ഒന്ന് വ്യക്തമാക്കുമോ ?

   പിന്നെ "ഹിമാര്‍" എന്ന് ഞാന്‍ എഴുതിയിട്ടില്ല. ഞാന്‍ എഴുതാത്തതിന് ഞാന്‍ എന്ത് പറയാന്‍ !!!

   Delete
  2. യുക്തിവാദികളുടെ തെറ്റിപിരിയലുമായി ബന്ധപ്പെട്ടു നടത്തിയ കമന്റ്‌ നു തന്നെയാണ് മറുപടി എഴുതിയത്.
   ജബ്ബാര് രണ്ടു സമയത്ത് പറഞ്ഞ കാര്യങ്ങളെ കുറിച്ച് ജബ്ബാറിന് മാത്രമേ ഉത്തരം നല്കാൻ കഴിയൂ. ഇസ്ലാമിക പണ്ഡിതരും
   പല വൈരുധ്യങ്ങളും പറയുന്നത് കേട്ടിടുണ്ട്. ഇസ്ലാമിക പണ്ഡിതൻ എന്ന് അവകാശപ്പെടുന്ന ഒരു പ്രമുഖൻ ഒരിക്കൽ മുസ്ലിം റിപ്പോർട്ട്‌
   ചെയ്ത ഹദീസ് കേട്ടപ്പോൾ ആദ്യം പ്രതികരിച്ചത് ഇത് സഹീഹായ ഹദീസ് അല്ലെന്നും ഇടമറുകിന്റെ പുസ്തകത്തിൽ നിന്ന് നിങ്ങൾ എടുത്തതെന്നും ആയിരുന്നു. പിന്നീടു യുവത publications പബ്ലിഷ് ചെയ്ത ബുക്കിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ മാറ്റി. അതുകൊണ്ട് അദ്ദേഹം ഹദീസ് വായിക്കാത്ത ആളാണെന്ന് ഞാൻ പറയില്ല . പിന്നെ പോസ്റ്റിനു മാത്രമല്ലല്ലോ അതുമായി ബന്ധപ്പെട്ടു എഴുതുന്ന കമെന്റ് കളോടും പ്രതികരിക്കുക സ്വാഭാവികം (താങ്കളും അങ്ങിനെ പ്രതികരിക്കുന്നുണ്ടല്ലോ.).
   പിന്നെ "പോത്തുകളാണ് കൂടുതൽ മെച്ചം " എന്ന വാചകം താങ്കൾ എഴുതിയത് പോത്തുകളെ കുറിച്ച് എഴുതിയ ലേഖനത്തിൽ അല്ലല്ലോ?
   മറിച്ചു ജബ്ബാറിനെ പോലുള്ള യുക്തിവാദികൾ പോത്തുകളെ കാൾ മോശം ആണ് എന്നല്ലേ? ഇത് താങ്കള്ക് തെറി അല്ലെങ്കിൽ താങ്കൾ പറയുന്നത് "സുരാജു വെഞ്ഞാരം മൂടിന്റെ ' വിലകുറഞ്ഞ തമാശയായി മാത്രമേ കാണാൻ കഴിയൂ . "ഹിമാർ ", "ഇവനെയൊക്കെ തല്ലി കൊല്ലണം " എന്നൊക്കെ വിശ്വാസികൾ എഴുതുമ്പോൾ മറ്റുള്ളവരെ വിമർശിക്കുന്ന വിശ്വാസികളുടെ മതബോധം അവര്തന്നെ വെളിവാക്കുന്നുണ്ടല്ലോ ?!

   Delete
  3. നിങ്ങള്‍ ആ കമന്റിനുള്ള മറുപടി ആണ് ഇട്ടതു എങ്കില്‍ ആ കമന്റിന്റെ റിപ്ലൈ ഓപ്ഷന്‍ ആണ് ഉപയോഗിക്കേണ്ടത്.
   പുതിയ കമന്റ് ആയി ഇടുമ്പോള്‍ അത് ആ പോസ്റ്റിനെ വിലയിരുത്തുന്നത് ആയിട്ടാണ് കണക്കാക്കുക.അക്കാര്യം തിരിച്ചരിയുമല്ലോ !!

   പിന്നെ ഒരിക്കലും "ആദ്യം" രണ്ടു പ്രാവശ്യം ഉണ്ടാവില്ലല്ലോ. ഇവിടെ പോസ്റ്റിന്റെ വിഷയം അതാണ്‌. അല്ലാതെ ഹദീസ് ശരിയാണോ അല്ലയോ എന്ന് പറയുന്ന പോലെ അല്ല ഇത്. എല്ലാം കൂടി കൂട്ടിക്കെട്ടിയിട്ടു കാര്യമില്ല.

   പോത്തുകളെ കുറിച്ച് എഴുതുന്ന ലേഖനത്തില്‍ മാത്രമേ പോത്ത് എന്ന വാക്ക് വരാവൂ എന്നാണോ പറയുന്നത് ?

   പോത്തുകള്‍ ആണ് മെച്ചം എന്ന് തോന്നുമ്പോള്‍ അങ്ങിനെ തന്നെ അല്ലേ പറയേണ്ടത്?
   പോത്ത് എന്നത് തെറി ആണ് എന്ന് സഹോദരന്‍ ഏതു കിത്താബില്‍ നിന്നാണ് പഠിച്ചത് ?

   സുരാജ് വെഞ്ഞാരംമൂടിന്റെ തമാശയുടെ വില എത്രയാണ് എന്ന് എനിക്ക് അറിയില്ല. അതുകൊണ്ട് തന്നെ അതിനേക്കാള്‍ കൂടുതല്‍ ആണോ അല്ലയോ എന്നും എനിക്കറിയില്ല. ഞാന്‍ കാര്യമായി പറഞ്ഞത് തമാശയായി കാണാന്‍ ഉള്ള നിങ്ങളുടെ ഹ്യൂമര്‍ സെന്‍സിനെ അഭിനന്ദിക്കുന്നു.!!!

   പോസ്റ്റില്‍ പറഞ്ഞ കാര്യത്തിനു നിങ്ങള്‍ ഇതുവരെ ഒന്നും ഒന്നും മിണ്ടിയിട്ടില്ല എന്ന് തിരിച്ചറിഞ്ഞാല്‍ നന്നാവും!!!

   പോസ്റ്റില്‍ പറഞ്ഞ വിഷയത്തെ കുറിച്ച് വല്ലതും പറയാന്‍ ഉണ്ടെങ്കില്‍ പറയുക.

   Delete
 29. എന്റെ പള്ളീ .. ഇതാരാണ് ഈ ജബ്ബാർ ?.. എനിക്കാ ലിങ്ക് വർക്ക് ആകുന്നുമില്ല ഇവിടെ .. ഇന്ന് തൊട്ടു ജബ്ബാറിനെ അന്വേഷിച്ചു കൊണ്ടുള്ള യാത്രയിലാണ് ഞാൻ .. ജബ്ബാർ അപ്പൊ ഫേമസ് ആയിക്കഴിഞ്ഞ സ്ഥിതിക്ക് യൂ ടൂബ് തന്നെ ശരണം ..

  ReplyDelete
 30. ഞാന്‍ ഇതൊക്കെ വായിച്ചു പിന്നെ ചിരിച്ചു

  ReplyDelete
 31. :) ബല്ലാത്ത ഹലാക്ക് തന്നെ ല്ലേ ഡോക്ടറെ....

  ReplyDelete
 32. ബല്ലാത്ത ഹലാക്ക് തന്നെ ല്ലേ ഡോക്ടറെ :)

  ReplyDelete
  Replies
  1. അല്ല പിന്നേ... :)

   Delete
 33. അബ്സാറിക്ക ഇങ്ങള് ജബ്ബാർ കാക്കന്റെ യുക്തി പൊളിച്ചടുക്കി

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....