Friday, March 08, 2013

അവള്‍ സ്ത്രീ


ലോക വനിതാ ദിനം
സമൂഹത്തിന് നേര്‍വഴി കാട്ടുന്ന വനിതകളുടെ ദിനം.
സമൂഹത്തെ വഴിപിഴപ്പിക്കുന്ന വനിതകളുടേയും ദിനം !!

കുഞ്ഞുങ്ങളെ പത്ത് മാസം ചുമന്ന്, ജന്മം നല്‍കി മുലയൂട്ടി വളര്‍ത്തിയ അമ്മമാരുടേയും ദിനം.
ജന്മം നല്‍കിയ കുഞ്ഞിന്റെ ജീവനെടുക്കുന്ന ധര്‍മിസ്ത ജോഷിമാരുടേയും ദിനം !!!

ചോര നീരാക്കി കുഞ്ഞുങ്ങളെ പോറ്റുന്ന കാരുണ്യവതികളുടേയും ദിനം.
മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ കുഞ്ഞുങ്ങളെ വിറ്റ് കാശാക്കുന്ന രാഖിമാരുടേയും ദിനം !!!

അമ്മാത്തൊട്ടിലിലെത്തിയ പൈതങ്ങളെ വളര്‍ത്തുന്ന സ്നേഹനിധികളുടേയും ദിനം.
അമ്മത്തൊട്ടിലിലേക് പിഞ്ചു പൈതങ്ങളെ എറിയുന്ന മനസ്സാക്ഷിരഹിതരുടേയും ദിനം !!!

അമ്മയാവാന്‍ കൊതിയോടെ കാത്തിരിക്കുന്നവരുടെ ദിനം.
കുഞ്ഞിനെ കൊല്ലാന്‍ ഓപ്പറേഷന്‍ തിയേറ്ററിന് മുന്നില്‍ ക്യൂ നില്‍ക്കുന്നവരുടേയും ദിനം !!!

കൂടെ വളര്‍ന്ന അരുമ സഹോദരിമാരുടേയും ദിനം.
പണത്തിനായ്‌ സഹോദരന്റെ രക്തം ചിന്തിയ രേഖമാരുടേയും ദിനം !!!

ജീവിതത്തില്‍ താങ്ങും തണലുമായ ഭാര്യമാരുടേയും ദിനം.
ഭര്‍ത്താവിനെ തളര്‍ത്തിക്കിടത്തി അന്യന്റെ മുന്നില്‍ ശരീരം സമര്‍പ്പിക്കുന്നവരുടേയും ദിനം !!!

ഭര്‍ത്താവിന്റെ ജീവനായ് സ്വന്തം ജീവന്‍ കൊടുക്കുന്നവരുടേയും ദിനം.
കാമുകനൊപ്പം പോകാന്‍ ഭര്‍ത്താവിന്റെ ജീവനെടുക്കുന്ന വിദ്യാലക്ഷ്മിമാരുടേയും ദിനം !!!

മാനം നഷ്ടമാവാതിരിക്കാന്‍ ജീവന്‍ ബലികഴിക്കുന്ന മഹതികളുടെ ദിനം.
കാമം വില്‍പ്പനക്ക് വെക്കുന്ന അഭിസാരികമാരുടേയും ദിനം !!!

ലോകത്തിന് മാതൃകയായ മദര്‍ തെരേസമാരുടേയും ദിനം.
വ്യഭിചാരത്തിനായ് കൂട്ടികൊടുക്കുന്ന ഗ്രീഷ്മമാരുടേയും ദിനം !!!

ധീരരായ ജാന്‍സി റാണിമാരുടേയും ദിനം.
കലയെന്ന ഓമനപ്പേരിട്ട് ഉടുതുണിയഴിക്കുന്ന ഷക്കീലമാരുടേയും ദിനം !!!

പീഡനങ്ങള്‍ക്കിരയാവുന്ന നിഷ്ക്കളങ്ക ബാല്യങ്ങളുടേയും ദിനം.
ലക്ഷ്യങ്ങള്‍ വിഫലമാകുമ്പോള്‍ വ്യഭിചാരം പീഡനമാക്കിമാറ്റുന്നവരുടേയും ദിനം !!!

ക്രൂരതക്കിരയായ അഭയമാരുടേയും ദിനം.
ക്രൂരതയുടെ പര്യായമായ സെഫിമാരുടേയും ദിനം !!!

അഭിമാനത്തിന്‍ പ്രതീകമായ കല്‍പ്പന ചൗളമാരുടേയും ദിനം.
അപമാനത്തിന്‍ പ്രതീകമായ ശോഭമാരുടേയും ദിനം !!!

സഹനത്തിന്‍ പ്രതീകമായ ഇറോം ശര്‍മ്മിളമാരുടേയും ദിനം.
അസഹിഷ്ണുതയുടെ പ്രതീകമായ ധനുമാരുടേയും ദിനം !!!

സ്ഥലപ്പേര്‍ ചേര്‍ത്തുവെച്ചറിയപ്പെടാന്‍ വിധിക്കപ്പെട്ട പെണ്‍കുട്ടികളുടേയും ദിനം.
സ്ഥലപ്പേര്‍ ചേര്‍ത്തുവെച്ചറിയപ്പെടുന്ന വെടികളുടേയും ദിനം !!!

പറയൂ സഖേ...
വനിതാ ദിനം സ്ത്രീകളുടേതോ അതോ സ്ത്രീത്വത്തിന്റെയോ ?

അബസ്വരം :
ജന്മം കൊണ്ട് മാത്രം സ്ത്രീത്വം ലഭിക്കില്ല. കര്‍മ്മം മുതല്‍ വസ്ത്രധാരണം വരെ സ്ത്രീത്വത്തിന്റെ ലക്ഷണങ്ങള്‍ ആണ്.

സമര്‍പ്പണം :
സമൂഹത്തിന് മാതൃകയായി ജീവിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും അബസ്വരാശംസകളോടെ...


സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ക്ക് ഇവിടെ ക്ലിക്കുക


50 comments:

 1. സ്ത്രീകള്‍ ഇങ്ങനെയൊക്കെ തന്നെയാണ്

  ReplyDelete
 2. രണ്ടു കൈഒരുമിച്ചു കൊട്ടിയാലെ ശബ്ദമുണ്ടാകൂ ... ഈ പൊല്ലാപ്പിനൊക്കെ കൂടെ നില്‍ക്കുന്ന ആണുങ്ങള്‍ക്ക് എന്നാണാവോ ഒരു ദിനം....ഈ ദിനങ്ങളൊക്കെ ഒന്നുകില്‍ ഒരു സ്ത്രീ അല്ലെങ്കില്‍ ഒരു പുരുഷന്‍ ഉണ്ടാക്കിയതല്ലേ... എല്ലാവര്ക്കും നല്ലത് വരട്ടെ...

  ReplyDelete
 3. DEAR ABSAR IKKA വനിത ദിനത്തില്‍ വേദനയോടെ

  ReplyDelete
 4. പറഞ്ഞതൊന്നും എതിര്‍ക്കാനാവുന്നില്ല, തികച്ചും സത്യം.

  ReplyDelete
 5. എതിര്‍ക്കാനാകാത്ത അഭിപ്രായങ്ങള്‍.

  ReplyDelete
 6. പെണ്ണേ..നിന്റെ കണ്ണ് നിറയാതിരിക്കട്ടെ...നീ നിറയിപ്പിക്കയും അരുത്...

  ReplyDelete
 7. ജന്മം കൊണ്ട് മാത്രം സ്ത്രീത്വം ലഭിക്കില്ല.

  ReplyDelete
 8. Mahesh KottarathilFriday, March 08, 2013

  Good one doctor...

  ReplyDelete
 9. സ്ത്രീകളെ കുറിച്ച് നമുക്ക് നല്ല ഓര്‍മ്മകള്‍ മാത്രം വച്ചു പുലര്‍ത്താം അല്ലെ

  ReplyDelete
 10. 'മാതാവിന്റെ കാലിനടിയിലാണ് സ്വര്‍ഗം'(മുഹമ്മദ്‌ നബി -സ.അ).സ്ത്രീയുടെ മൂല്യം ഇതിലപ്പുറമുണ്ടോ ?തിരിച്ചറിയട്ടെ ലോകം !

  ReplyDelete
 11. അബ്സര്‍ക്ക നന്നായി എഴുതി ...പക്ഷെ വസ്ത്രധാരണത്തെ കുറിച്ച് പറയരുത് ഫെമിനിസ്റ്റുകള്‍ പണി തരും .

  ReplyDelete
 12. സമൂഹത്തിന്റെ താഴേത്തട്ടിൽ നിൽക്കുന്ന ഉടുതുണിക്ക് മറുതുണിയില്ലാത്ത, അന്തിയുറങ്ങാനിടമില്ലാത്ത അമ്മമാർ ദിനാചരണങ്ങളെപ്പറ്റിയൊന്നു അറിയുന്നില്ല...... ടൗൺഹാളിലെ ബുദ്ധിജീവി സെമിനാറുകളൊന്നും അവരുടെ ജീവിതാവസ്ഥയെ മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തിലേക്ക് എത്തുന്നുമില്ല

  ReplyDelete
 13. സ്ത്രീ അമ്മയാണ് ...
  സ്ത്രീ ദേവിയാണ് ...
  സ്ത്രീ കൂടപിറപ്പാണ് ...
  അവള്‍ തന്നെയാണ് ...........................................!
  കാമം വില്‍ക്കുന്നവളും , വാങ്ങുന്നവനും ഒരെ ഗണത്തില്‍ പെടും ...
  വില്‍ക്കുന്നത് നിവര്‍ത്തികേടും , വാങ്ങുന്നത് ആവശ്യത്തിനുമെന്നുള്ള
  ലേബല്‍ ഗുണം ചെയ്യും സമൂഹത്തിന് ...... എന്തു പറയാനാണ് സഖേ ..
  ഒരൊരൊ അബസ്വരങ്ങളേ :)

  ReplyDelete
 14. ഇന്ന് ഇവളില്‍ ആരാണ് അമ്മ ആരാണ് കാമുകി ആരാണ് സ്നേഹിത എന്ന് ഞാന്‍ എങ്ങനെ തിരിച്ചറിയും

  ReplyDelete
 15. താങ്കള്‍ പറഞ്ഞപോലെ ഇത് എല്ലാ തരം സ്ത്രീ കളുടെയും ദിനം ! വൈവിധ്യമുള്ളിടത്തെ നല്ലയും ചീത്തയും ഉള്ളൂ- അതങ്ങനെ തുടരട്ടെ ----
  ഇന്നലെ ഞാനും ഒരു പോസ്റ്റ്‌ ഇട്ടിരുന്നു. കണ്ടിരുന്നോ?
  www.anithakg.blogspot.com
  അനിത

  ReplyDelete
 16. സ്ത്രീ തന്നെ മാറണം, മനുഷ്യനും

  ReplyDelete
 17. സെന്‍സുണ്ടാവണം സെന്‍സിറ്റിവിറ്റിയുണ്ടാവണം സെന്‍സിറ്റിബിലിറ്റിയുണ്ടാവണം...

  ReplyDelete
 18. ജന്മം കൊണ്ട് മാത്രം സ്ത്രീത്വം ലഭിക്കില്ല. പരമമായ സത്യം
  അത് തിരിച്ചും അങ്ങിനെത്തന്നെ... ജന്മം കൊണ്ട് മാത്രം ഒരു പുരുഷനും പരമപുരുഷനാകുന്നില്ല. നമ്മിലെ കര്‍മ്മമാണ് നമ്മെ ആണാക്കുന്നതും പെണ്ണാക്കുന്നതും ആണും പെണ്ണും കേട്ടതാക്കുന്നതും....

  ReplyDelete
  Replies
  1. തീര്‍ച്ചയായും വേണുവേട്ടാ

   Delete
 19. സ്ത്രീ ഒരു വളഞ്ഞ അസ്ഥിയണ്‌
  നിങ്ങള്‍ അവളെ കൂടുതല്‍ വളയ്ക്കരുത്, നിവര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യരുത്
  അതവളുടെ നാശത്തിലെ ഭവിക്കൂ..
  (മുഹമദ് നബി (സ.അ ))

  ReplyDelete
 20. Abdul Jaleel PakaraSaturday, March 09, 2013

  കലക്കി ഡോക്ടര്‍ സര്‍ അടിപൊളി ഇഷ്ട്ടപ്പെട്ടു കേട്ടോ

  ReplyDelete
 21. Mubashir KunduthodeSaturday, March 09, 2013

  ജന്മംകൊണ്ട് മാത്രം സ്ത്രീത്വം ലഭിക്കില്ല കര്‍മത്തിലും അവള്‍ സ്ത്രീയാവട്ടെ ....................... നല്ല ഒന്നാന്തരം പോസ്റ്റ്‌ ഒരുനൂറ് ഇഷ്ടം വാരി വിതറുന്നു

  ReplyDelete
 22. സൂപ്പര്‍... എഴുത്ത്...പക്ഷെ..
  നിങ്ങള്‍ പരമാര്‍ശിച്ച സ്ത്രീയുടെ ഓരോ മോശം വേഷവും അതിന്റെ തുടക്കം ചികഞ്ഞു പോയാല്‍, ഒരു പുരുഷനെയോ, അല്ലെങ്കില്‍ പുരുഷന്‍ അടക്കി വാഴുന്ന ഒരു സമൂഹത്തെയോ കാരണക്കാരനായി കാണാം....

  ReplyDelete
 23. Niyas Vannathan VeettilSaturday, March 09, 2013

  പുരുഷകേന്ദ്രീകൃതമായ സമൂഹത്തില്‍ നിരാലംബരായ സ്ത്രീകളുടെ ഉണര്‍വിനെ ഉത്തേജിപ്പിക്കുന്നതാകട്ടെ ഈ വനിതാ ദിനം..നല്ല എഴുത്ത്...

  ReplyDelete
 24. chendakal unarthum ..nalla work :)

  ReplyDelete
 25. നിഷ്കളങ്കമായുള്ള കുഞ്ഞുങ്ങളുടെ പാല്‍പുഞ്ചിരി കാണുമ്പോഴെല്ലാം ആഗ്രഹിക്കാറുണ്ട് ആ കുഞ്ഞിന്റെ പ്രായം മതിയായിരുന്നു എന്ന് . ഒരു ടെന്‍ഷനും ഇല്ല. എല്ലാവരാലും സ്നേഹിക്കപ്പെടുന്ന പ്രായം. ആരോടും ഒന്നിനോടും പ്രത്യേകിച്ചു ബാധ്യതകളോ, കുറ്റപ്പെടുതലുകളോ, ചോദ്യങ്ങളോ, പ്രടിബധതകലോ ഒന്നും ഇല്ലാതെ സ്നേഹം മാത്രം കിട്ടുന്നൊരുപ്രായം.

  പക്ഷെ ഇന്നത്തെ കാലത്ത് കുഞ്ഞുവാവയെ തനിച്ചു എവിടെയെങ്കിലും കിടത്താന്‍ തന്നെ പേടിയാണ്. ആണെന്നോ പെണ്ണെന്നോ ഇല്ലാതെ തങ്ങളുടെ ആഗ്രഹ പൂര്‍ത്തീകരണത്തിന് കുഞ്ഞുങ്ങളെ പോലും വെറുതെ വിടാത്ത കുറെ നാരാധമന്മാരുടെ സമൂഹത്തിലാണ് നമ്മളിന്ന്‍. ബന്ധങ്ങല്‍ക്കൊന്നും യാതൊരു വിലയും ഇല്ലാതായി മാറുകയാണോ?..എങ്ങോട്ടാണ് ഈ ലോകം പോകുന്നത്

  ചിലപ്പോഴെങ്കിലും പേടി തോന്നാറുണ്ട് , എന്തിനെന്നോ? ഈ സമൂഹത്തിലാണല്ലോ നമ്മുടെ കുഞ്ഞുങ്ങളും വളരേണ്ടത് എന്നോര്‍ത്ത്. ഇവിടെ നിന്ന് കൊണ്ട് അവര്‍ക്ക് എന്തായിരിക്കും ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയുക? എന്ത് നന്മ ആണ് അവര്‍ക്ക് ഇതില്‍നിന്നൊക്കെ ഉള്‍ക്കൊള്ളനാവുക? ആ.......അറിയില്ല.....സ്വന്തം കുഞ്ഞുങ്ങളെ ഒരുപാട് സ്നേഹിക്കുന്ന ഒരച്ഛന്റെ ജല്പനങ്ങളായി നിങ്ങള്‍ക്കിതിനെ കാണാം......

  ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങള്‍ മാത്രം ഇനിയും അവശേഷിക്കുന്നു....

  ReplyDelete
 26. വസ്ത്രധാരണം വിട്ടുള്ള കളിയില്ലല്ലേ വൈദ്യരെ ? :)

  ReplyDelete
 27. ഇതാണോ പെണ്ണ് ?

  ReplyDelete
 28. nalla avatharanam

  ReplyDelete
 29. കലക്കി ഡോക്ടര്‍ സര്‍ അടിപൊളി ഇഷ്ട്ടപ്പെട്ടു കേട്ടോ,,, ആ AMIRTHA എന്ന പൂതനയെ കൂടി പ്രതിപാതിക്കെണ്ടിയിരുന്നു കേട്ടോ

  ReplyDelete
 30. ഞാന്‍ കെട്ടാന്‍ പോകുന്ന എന്റെ പെണ്ണ് ലിയയുടെയും ദിനം.........

  ജന്മം കൊണ്ട് മാത്രം ഒരു പെണ്ണും പെണ്ണാവുന്നില്ല... സ്ത്രീത്വത്തിന്റെ അത്യുന്നതങ്ങളില്‍ എത്തുന്നുമില്ല....

  സ്നേഹാശംസകള്‍ ഡാക്കിട്ടാറെ.......
  പ്രാര്‍ത്ഥനകളോടെ
  അസിന്‍.....,........

  ReplyDelete
 31. ജന്മം കൊണ്ട് ആരും സ്ത്രീ ആകുന്നില്ല

  ഈ കുറിപ്പ് ഇന്നാണ് കാണുന്നത്

  ReplyDelete
  Replies
  1. വൈകിയാലും വന്നല്ലോ.. :)

   Delete
 32. നല്ല ചിന്ത, സാധാരണപോലെ ധാർമ്മികരോഷം ഇവിടെയും തിളച്ചു മറിഞ്ഞു.

  ReplyDelete
 33. സാഹചര്യത്തിന്റെ സൃക്ഷ്ടി ആണ് ഓരോരോ സ്ത്രീയും

  ReplyDelete
 34. പെണ്ണായി പിറന്നതില്‍ അഭിമാനിക്കുന്നു..പക്ഷെ ഇത്തരം ദിവസങ്ങളോട് താല്‍പര്യവും ഇല്ല (അത് കൊണ്ടൊന്നും വലിയ കാര്യം ഇല്ലാത്തതു കൊണ്ട്). എല്ലാര്‍ക്കും അവരുടെതായ ന്യായങ്ങള്‍ മാഷെ...., അല്ലാതെന്ത.. ആണായാലും പെണ്ണായാലും ആദ്യം മനുഷ്യന്‍ ആകണം അല്ലെ? എന്തായാലും കുറിപ്പ് അഭിനന്ദനാര്‍ഹം :)

  ReplyDelete
 35. അടിസ്ഥാന പരമായി ഈ ദിനങ്ങളൊക്കെ കൊച്ചമ്മമാർക്ക് അല്ലെങ്കിൽ കൊച്ചപ്പന്മാര്ക്ക് വേഷം കെട്ടാൻ മാത്രമുള്ളതാണ് . ഫലം കിട്ടേണ്ട കഷ്ടപ്പെടുന്നവരായ സമൂഹം ഇപ്പോഴും അങ്ങനെതന്നെ നിലനില്ക്കുന്നു .
  ,എന്നാലും
  എന്തങ്കിലും മാറ്റം വന്നാലോ ?
  അത് കൊണ്ട് തന്നെ ഇത്തരം എഴുത്തുകളോട് ആഭിമുഖ്യം കാണിക്കുന്നു .
  നല്ല ലേഖനമാണ് . അല്ല നല്ല പ്രസ്താവനകൾ

  അഭിനന്ദനം .. ഡോക്ടർ ...... :)

  ReplyDelete
 36. അബസ്വര വരികള്‍ എന്നെത്തെയും പോലെ ഇന്നും നന്ന്....
  അബസ്വരങ്ങളുടെ വായനക്കാരന്‍ ആണ് ഞാനെന്നു അഭിമാനത്തോടെ പറയാറുണ്ട്‌.....
  ഈ കുറിപ്പുകളും അങ്ങനെ തന്നെ....
  അഭിനന്ദനങ്ങള്‍.....  പിന്നെ , ക്ഷമിക്കുക,
  ഒരു വാക്ക് മൊത്തത്തില്‍ പുലര്‍ത്തിയ വരികളോട് ചേരാതെ നില്‍ക്കുന്നു....
  വേറെ വാക്ക് ഉപയോഗിക്കാമായിരുന്നു...
  "സ്ഥലപ്പേര്‍ ചേര്‍ത്ത് വെച്ചരിയപ്പെടുന്ന _______ദിനം "

  സ്നേഹത്തോടെ ,ഹക്കിം ഖാന്‍

  ReplyDelete
 37. വനിതാ ദിനം എന്ന് പറഞ്ഞാല് നല്ല അമ്മ മാരുടെയും നല്ല സ്ത്രീ കളുടെയും ആണ്. അല്ലാതെ പണത്തിനു ഉടുതുണി ഉരിയുന്ന മങ്കമാരുടെ അല്ല ,,,,,,,,,,,,,,,

  ReplyDelete
 38. സ്ത്രീ - അവളെ ആരാധിക്കണം എന്ന് പറഞ്ഞ മഹാന്മാർ ഉണ്ട്.
  സ്ത്രീ - അവളെ ഒരുകാലത്തും വിശ്വസിക്കരുത് എന്ന് പറഞ്ഞ മഹാന്മാരും ഉണ്ട്. എല്ലാം അവരുടെ അനുഭവത്തിൽ.
  ഒരു വ്യക്തി വേറൊരു വ്യക്തിയില്നിന്നു വ്യത്യാസപ്പെട്ടിരിക്കുന്നു. ഒരു സ്ത്രീയും വേറൊരു സ്ത്രീയില്നിന്നു വ്യത്യാസപ്പെട്ടിരിക്കുന്നു. താങ്കള് എഴുതിയ സ്ത്രീജനങ്ങൾ എല്ലാം ഇതിലൊക്കെ പെടുന്നു. ബ്ലോഗ്‌ നന്നായി. സ്ത്രീ നല്ല നിലക്ക് ചിന്തിക്കട്ടെ, പ്രവര്ത്തിക്കട്ടെ - അവൾക്കു വേണ്ടിയും മറ്റുള്ളവര്ക്ക് വേണ്ടിയും. പുരുഷൻ അതിനു താങ്ങാകട്ടെ. സ്ത്രീ - പുരുഷ ബന്ധങ്ങളിൽ സ്ത്രീ ബോധവതിയാവുകയും പുരുഷൻ അതറിഞ്ഞു പ്രവര്ത്തിക്കുകയും ചെയ്യാൻ സാധിക്കട്ടെ.

  ReplyDelete
 39. സ്ത്രീ - അവളെ ആരാധിക്കണം എന്ന് പറഞ്ഞ മഹാന്മാർ ഉണ്ട്.
  സ്ത്രീ - അവളെ ഒരുകാലത്തും വിശ്വസിക്കരുത് എന്ന് പറഞ്ഞ മഹാന്മാരും ഉണ്ട്. എല്ലാം അവരുടെ അനുഭവത്തിൽ.
  ഒരു വ്യക്തി വേറൊരു വ്യക്തിയില്നിന്നു വ്യത്യാസപ്പെട്ടിരിക്കുന്നു. ഒരു സ്ത്രീയും വേറൊരു സ്ത്രീയില്നിന്നു വ്യത്യാസപ്പെട്ടിരിക്കുന്നു. താങ്കള് എഴുതിയ സ്ത്രീജനങ്ങൾ എല്ലാം ഇതിലൊക്കെ പെടുന്നു. ബ്ലോഗ്‌ നന്നായി. സ്ത്രീ നല്ല നിലക്ക് ചിന്തിക്കട്ടെ, പ്രവര്ത്തിക്കട്ടെ - അവൾക്കു വേണ്ടിയും മറ്റുള്ളവര്ക്ക് വേണ്ടിയും. പുരുഷൻ അതിനു താങ്ങാകട്ടെ. സ്ത്രീ - പുരുഷ ബന്ധങ്ങളിൽ സ്ത്രീ ബോധവതിയാവുകയും പുരുഷൻ അതറിഞ്ഞു പ്രവര്ത്തിക്കുകയും ചെയ്യാൻ സാധിക്കട്ടെ.

  ReplyDelete
 40. കൊള്ളാം ...നന്നായിരിക്കുന്നു ഈ മിശ്ര ചിന്തകള്‍

  ReplyDelete
 41. കൊള്ളാം ... നല്ല ചിന്തകള്‍. ഏകദേശം എല്ലാ വശങ്ങളും ഒന്നു തൊട്ടു പോയിട്ടുണ്ട്... :)

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....