Saturday, February 09, 2013

എന്റെ ഹണീ, ലവ് യൂ !!!


തലക്കെട്ട് കണ്ടപ്പോള്‍ പ്രണയവും ഹണിമൂണും ആണ് വിഷയം എന്ന് കരുതിയിട്ടുണ്ടാവും അല്ലേ..

സംഭവം ഹണിമൂണിലെ ഹണി തന്നെയാണ്...

ഹണി അതായത് തേന്‍ ...

ഒരു പക്ഷെ ഭൂമിയിലേക്ക് പിറന്നു വീഴുന്ന ഭൂരിപക്ഷം മനുഷ്യരും ജീവിതത്തിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ രുചിച്ചു നോക്കിയിട്ടുള്ള ഒരു പദാര്‍ത്ഥം.

പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന ഏറ്റവും പരിശുദ്ധമായ ആഹാരങ്ങളില്‍ ഒന്നായ തേന്‍ ഒരു ദിവ്യൌഷധം കൂടിയാണ്.  പ്രകൃതിയില്‍നിന്ന് മനുഷ്യന്‍ ആദ്യമായി കണ്ടെത്തിയ മധുര പദാര്‍ഥം തേനാണ്. കരടി, കുരങ്ങ് തുടങ്ങിയ മൃഗങ്ങളെ അനുകരിച്ചായിരിക്കണം ആദിമ മനുഷ്യന്‍ ഇതൊരു ഭക്ഷ്യവസ്തുവായി സ്വീകരിച്ചത്.  പ്രാചീന കാലം മുതല്‍ തന്നെ തേനിന്റെ ഗുണം മനുഷ്യന്‍ മനസ്സിലാക്കിയിരുന്നു. ഈജിപ്ഷ്യന്‍ പിരമിഡുകളില്‍ ഫറൊവമാരുടെ മമ്മികള്‍ക്ക്‌ സമീപം പോലും തേന്‍ നിറച്ച ഭരണികള്‍ കണ്ടെത്തിയത് ഇതിനു തെളിവാണ്.

തേനീച്ചകള്‍ (Apis mellifera) പൂക്കളില്‍നിന്ന് പൂന്തേന്‍ വലിച്ചെടുത്ത് ഉമിനീരുമായി കലര്‍ത്തി വയറിനുള്ളിലെ അറയില്‍ (honey stomach) സംഭരിച്ച് തേനീച്ചക്കൂട്ടിലേക്കു കൊണ്ടുവരുന്നു. തേനീച്ചകളുടെ ഉമിനീരിലടങ്ങിയിരിക്കുന്ന ഇന്‍വര്‍ട്ടേസ് (Invertase) എന്ന എന്‍സൈം പൂന്തേനിലെ സുക്രോസിനെ ഗ്ളൂക്കോസ്, ഫ്രക്റ്റോസ് എന്നീ ലഘു ഘടകങ്ങളാക്കി വിഘടിപ്പിക്കുന്നു. ഇപ്രകാരം മധുരം വര്‍ദ്ധിപ്പിക്കപ്പെട്ട തേനിനെ, തേനീച്ചകള്‍ വയറില്‍നിന്നും തികട്ടി കൂട്ടിലെ മെഴുകുകൊണ്ടുണ്ടാക്കിയ തേനറകള്‍ക്കുള്ളിലാക്കുന്നു. തേനിലെ അധിക ജലാംശം തേനീച്ചകള്‍ ചിറകുകള്‍ വീശി നീക്കംചെയ്തശേഷം തേന്‍മെഴുക് ഉപയോഗിച്ച് തേനറകള്‍ അടക്കുന്നു. ഇത്തരത്തിലുള്ള തേനറകളില്‍നിന്നു ശേഖരിക്കുന്ന തേന്‍ സവിശേഷമായ നിറവും ഗന്ധവും ഗുണവുമുള്ള ആഹാരപദാര്‍ഥമാണ്.

ജനുവരി മുതല്‍ മെയ് വരെയുള്ള മാസങ്ങളിലാണ് തേന്‍ കൂടുതലായി കിട്ടുന്നത്.  വിവിധ തരം ഔഷധഗുണമുള്ള പൂക്കളുടെ തേന്‍ തേനീച്ചകള്‍ സംഭരിക്കുന്നത് കൊണ്ടാണ് തേനിനും വിവിധതരം ഔഷധഗുണം കണ്ടുവരുന്നത്.  തേന്‍ ഉപയോഗിക്കേണ്ടത് അതു പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന രീതിയില്‍ തന്നെയാണ്.  തേന്‍ ചൂടാക്കിയാല്‍ അതിലെ തരികള്‍ ഉണങ്ങിപ്പോകുകയും ഗുണം കുറയുകയും ചെയ്യും. മാത്രമല്ല തേന്‍ ചൂടോടെ അകത്തേക്ക് ഉപയോഗിക്കാന്‍ പാടില്ല എന്ന് ആയുര്‍വേദം നിഷ്ക്കര്‍ഷിക്കുകയും ചെയ്യുന്നു.

വൈറ്റമിന്‍ ബി, സി എന്നിവ തേനില്‍ ധാരാളമുള്ളതിനാല്‍ ഇതു പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കും.  ശരീരത്തിലുണ്ടാകുന്ന വ്രണങ്ങള്‍ വളരെ വേഗം ഉണക്കാനുള്ള അപാരമായ കഴിവും തേനിനുണ്ട്.
ഫ്രക്റ്റോസ്: 40%, ഗ്ളൂക്കോസ്: 34%, ജലാംശം: 17.7%, സുക്രോസ്: 1.9%, ഡെക്സ്ട്രിനുകളും മെഴുകും : 1.5%, ധാതുക്കള്‍ : 0.18% എന്നിവയാണ് തേനിലെ മുഖ്യ ഘടക പദാര്‍ഥങ്ങള്‍. പലതരം എന്‍സൈമുകളും തേനിലുണ്ട്.  സോഡിയം, പൊട്ടാസിയം, കാത്സ്യം, ചെമ്പ്, ഫോസ്ഫറസ്, ഗന്ധകം, ഇരുമ്പ്, മാംഗനീസ്, അയഡിന്‍ എന്നിവയും തേനില്‍ അടങ്ങിയിരിക്കുന്നു.

പൂന്തേനിന്റെ സ്രോതസ്സിനനുസരിച്ച് തേനിന്റെ നിറം, മണം, മാധുര്യം തുടങ്ങിയ ഗുണങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കും. തേനിന് കടും തവിട്ടു നിറം മുതല്‍ സ്വര്‍ണ്ണ നിറം വരെയുള്ള നിറഭേദങ്ങളുണ്ട്.

ഔഷധമെന്ന നിലയിലും തേനിന് ഉപയോഗമുണ്ട്. പല ആയുര്‍വേദ ഔഷധങ്ങളുടെയും മുഖ്യ ഘടകമാണ് തേന്‍. ചെറുതേനീച്ചകള്‍ ശേഖരിക്കുന്ന 'ചെറുതേന്‍' ആണ് ഔഷധഗുണം കൂടിയ ഇനം. ചെറുതേനീച്ചകള്‍ക്ക് ശരീരത്തിന് വലുപ്പം കുറവായതിനാല്‍ ചെറിയ ഔഷധസസ്യങ്ങളുടെ പുഷ്പങ്ങളില്‍ നിന്നാണ് ഇവ മുഖ്യമായും തേന്‍ ശേഖരിക്കുന്നത്. അതിനാല്‍ ഔഷധഗുണം കൂടുതലായിരിക്കും എന്നു കരുതപ്പെടുന്നു.

വിശുദ്ധ ഖുര്‍ആനും തേനിന്റെ ഗുണത്തെ പറ്റി പറയുന്നുണ്ട് :

"നോക്കുക: നിങ്ങളുടെ നാഥന്‍ തേനീച്ചകള്‍ക്ക് വഹ്യ് നല്‍കി. എന്തെന്നാല്‍, 'പര്‍വതങ്ങളിലും വൃക്ഷങ്ങളിലും മണ്ണിനു മുകളില്‍ പടര്‍ത്തപ്പെടുന്ന വള്ളികളിലും നിങ്ങള്‍ കൂടുകളുണ്ടാക്കുക. സകലവിധ ഫലങ്ങളില്‍നിന്നും സത്ത് വലിച്ചെടുക്കുക. നിന്റെ റബ്ബ് ഒരുക്കിത്തന്ന വഴികളില്‍ ചരിക്കുക.' ഈ ഈച്ചയുടെ ഉള്ളറകളില്‍നിന്ന് വര്‍ണവൈവിധ്യമുള്ള ഒരു പാനീയം സ്രവിക്കുന്നു. അതില്‍ മനുഷ്യര്‍ക്ക് രോഗശാന്തിയുണ്ട്. നിശ്ചയം, ചിന്തിക്കുന്ന ജനത്തിന് ഇതിലും ദൃഷ്ടാന്തമുണ്ട്. -  ഖുർആൻ: 16:68-69

ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റിസ്‌ തേനിന്റെ ഔഷധ വീര്യം ഇങ്ങനെ വിശദമാക്കുന്നു - "തേൻ ചൂടു നൽകുന്നു, പഴുപ്പുകൾ വൃത്തിയാക്കുന്നു. ചുണ്ടുകളിലെ വ്രണങ്ങൾ ഭേദമാക്കുന്നു, കുരുക്കളെയും ഒലിക്കുന്ന വ്രണങ്ങളെയും സുഖപ്പെടുത്തുന്നു." ശ്വാസതടസത്തിനും മറ്റുപല രോഗങ്ങൾക്കും പ്രതിവിധിയായി തേൻ ഉപയോഗിക്കുവാൻ അദ്ദേഹം തന്റെ രോഗികൾക്ക്‌ നിർദ്ദേശം നൽകിയിരുന്നു. തന്റെ ആരോഗ്യത്തിന്റെ കാരണം അന്യേഷിച്ച ശിഷ്യനോട് തേന്‍ കുടിക്കലും, തേച്ചുകുളിയും ആണെന്ന് ഹിപ്പോക്രാറ്റിസ്‌ പറഞ്ഞുവത്രേ !!

മഹാത്മാ ഗാന്ധിയുടെ നിത്യേനയുള്ള ആഹാര പദാര്‍ത്ഥങ്ങളില്‍ തേനും ഉള്‍പ്പെട്ടിരുന്നു.

സുശ്രുത സംഹിതയിൽ എട്ടു തരം തേനിനെപ്പറ്റി പറയുന്നു :

01. പൌത്തികം - പൂത്തികളെന്ന പേരുള്ളതും മഞ്ഞ നിറവുമുള്ള ഈച്ചകൾ സംഭരിക്കുന്ന തേൻ.

02.  ഭ്രാമരം - വണ്ടുകളെപ്പോലെ വലിപ്പമുള്ള ഈച്ചകൾ സംഭരിക്കുന്നത്. വഴുവഴുപ്പുള്ളതും, വളരെ മധുരമുള്ളതുമാണ്.

03. ക്ഷൌദ്രം - മഞ്ഞ നിറത്തിലുള്ള ചെറിയ ഈച്ചകൾ സംഭരിക്കുന്നത്.

04. മാഷികം (വൻ‌തേൻ) - തവിട്ടു നിറമുള്ള വലിയ ഈച്ചകൾ സംഭരിക്കുന്നത്.

05. ക്ഷാത്രം - കുടയുടെ ആകൃതിയിൽ വട്ടത്തിൽ പറക്കുന്ന ഈച്ചകൾ സംഭരിക്കുന്നത്. രക്തപിത്തവും, കൃമിയും, പ്രമേഹവും ചികിത്സിക്കുവാൻ ഉപയോഗിക്കുന്നു.

06. അർഘ്യം - പുറ്റുമണ്ണിൽ കൂടുണ്ടാക്കി, തേൻ ശേഖരിക്കുന്നതും കൂർത്ത മുഖവും, വണ്ടിന്റെ സ്വഭാവത്തോടു കൂടിയ ഈച്ചകൾ (അർഘം) സംഭരിക്കുന്ന തേൻ. ഇതിന് വെള്ള നിറമായിരിക്കും.

07. ഔദ്ദാലകം - തവിട്ടു നിറത്തിലുള്ള ചെറിയ ഈച്ചകൾ(ഉദ്ദാലം) പുറ്റുകളിൽ ശേഖരിക്കുന്ന തേൻ. ഇതിന് ചവർപ്പും പുളിയും ചെറിയ എരിവും ഉണ്ട്. കുഷ്ഠരോഗ, വിഷ ചികിത്സയിൽ ഉപയോഗിക്കുന്നു.

08. ദാളം - തവിട്ടു നിറത്തിലുള്ള ചെറിയ ഈച്ചകൾ വൃക്ഷങ്ങളുടെ പൊത്തുകളിൽ ശേഖരിക്കുന്ന തേൻ. ഛർദ്ദി, പ്രമേഹ ചികിത്സ തുടങ്ങിയ അസുഖങ്ങളിൽ ഉപയോഗിക്കുന്നു.

നല്ല തേനിന്‌ പശുവിന്‍ നെയ്യിന്റെ മണമുണ്ടാകും. തേനും അല്‍പം ചുണ്ണാമ്പും കയ്യില്‍ വെച്ച്‌ മര്‍ദ്ധിച്ചാല്‍ ശുദ്ധ തേനാണെങ്കില്‍ ഉള്ളം കയ്യില്‍ ചൂടനുഭവപ്പെടും. ഒരു ഗ്ലാസ്‌ വെള്ളത്തില്‍ തുള്ളി തുള്ളിയായി ഒഴിക്കുമ്പോള്‍ നല്ല തേനാണെങ്കില്‍ അത്‌ തുള്ളിയായി തന്നെ അടിയില്‍ പോവുകയും സാവധാനം വെള്ളത്തില്‍ അലിയുകയും ചെയ്യും. ഒരു തുള്ളി തേന്‍ വെള്ളക്കടലാസില്‍ ഒഴിച്ചാല്‍ , തേനിലെ ജലംശം കടലാസില്‍ പതിയുകയാണെങ്കില്‍ അത്‌ മായം ചേര്‍ത്തതണെന്ന്‌ അനുമാനിക്കാം.

രസം മുതല്‍ ശുക്ലം വരെയുള്ള സപ്തധാതുക്കളുടെ പോഷണത്തിന് ആയുര്‍വേദം അനുശാസിക്കുന്നവയാണ് രസായനങ്ങള്‍ . പ്രകൃത്യാ രസായനസ്വഭാവമുള്ളതിനു പുറമെ അനവധി ഔഷധ ഗുണങ്ങളും ഉള്ള ഒന്നാണ് തേന്‍ . തേന്‍ നയനങ്ങള്‍ക്ക് ഹിതകരമാണെന്ന് അഷ്ടാംഗഹൃദയത്തില്‍ പറയുന്നുണ്ട്. തേന്‍ ദുര്‍മേദസ്സ് ഇല്ലാതാക്കുകയും തണ്ണീര്‍ദാഹം, കഫം, വിഷം, എക്കിള്‍, പിത്തം, കുഷ്ഠം, പ്രമേഹം, ഛര്‍ദി, ശ്വാസകാസങ്ങള്‍, അതിസാരം എന്നിവ ശമിപ്പിക്കുകയും ചെയ്യുന്നു. തേന്‍ പുരട്ടിയാല്‍ വ്രണം ശുദ്ധമാവുകയും വേഗത്തില്‍ ഉണങ്ങുകയും ചെയ്യുന്നു. തേനിന് രൂക്ഷസ്വഭാവമുള്ളതിനാല്‍ അത് വാതത്തെ വര്‍ദ്ധിപ്പിക്കുന്നു.

വേനല്‍ക്കാലത്തും ചൂടുദേശത്തും ചൂടുള്ള വസ്തുക്കളോടു ചേര്‍ത്തും ചൂടാക്കിയ രീതിയിലും തേന്‍ ഉപയോഗിക്കാന്‍ പാടില്ലെന്നത്  ആയുര്‍വേദ മതം. ശരീരവണ്ണം കുറയ്ക്കാനായി ചിലര്‍ ചൂടുള്ള വെള്ളത്തില്‍ തേന്‍ ചേര്‍ത്തു കഴിക്കാറുണ്ട്. ഇത് ആയുര്‍വേദപ്രകാരം തെറ്റാണ്. എന്നാല്‍ തിളപ്പിച്ചാറ്റിയ വെള്ളത്തോടൊപ്പം തേന്‍ കഴിക്കുന്നത് ദോഷകരമല്ല. അതുകൊണ്ട് തന്നെ രസായനങ്ങളിലും ലേഹ്യങ്ങളിലും മറ്റും ചൂടാറിയ ശേഷമാണ് തേന്‍ ചേര്‍ക്കുന്നത്.

തേന്‍ മുഖത്തു തേക്കുന്നത് നിറം വര്‍ദ്ധിക്കാന്‍ സഹായിക്കുകയും ചര്‍മത്തിന് മാര്‍ദ്ദവം നല്‍കുകയും ചെയ്യുന്നു. തേനും മഞ്ഞളും ചേര്‍ത്ത് മുഖത്ത് പുരട്ടാവുന്നതാണ്. വരണ്ട മുഖമുളളവര്‍ ഇതില്‍ അല്‍പം പാലും ചേര്‍ക്കണം. ഇത് മുഖത്തുതേച്ച് പതിനഞ്ചു മിനിറ്റിനു ശേഷം കഴുകിക്കളയണം. മുഖം വൃത്തിയാകാനും നിറം വര്‍ദ്ധിക്കാനും ഇത് സഹായിക്കും.

ഒരു ഔണ്‍സ് നെല്ലിക്കാനീരില്‍, അര ഔണ്‍സ് തേന്‍ ഒഴിച്ച് ഒരുനുള്ള് മഞ്ഞള്‍ പൊടിയും ചേര്‍ത്ത് അതിരാവിലെ കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്.

കുട്ടികള്‍ വേണ്ട എന്നാഗ്രഹിക്കുന്ന ദമ്പതിമാര്‍ സംഭോഗത്തിനു പുറപ്പെടുന്നതിനു മുന്‍പ് പത്ത് തുള്ളി തേന്‍ യോനിയില്‍ ഒഴിച്ചാല്‍ ആ സുരതത്തില്‍ കുട്ടികള്‍ ഉണ്ടാവില്ല എന്ന കാര്യം അവിതര്‍ക്കിതമാണ് എന്ന് കുചിമാരതന്ത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ജലദോഷവും തൊണ്ടപഴുപ്പും അകറ്റുവാൻ തേൻ പാലിൽ കലർത്തികഴിക്കുന്നത്‌ പ്രയോജനപ്രദമാണ്‌.

ജലദോഷത്തിന് ഏറെ ഫലപ്രദമായ ആന്റി വൈറല്‍ ഫോര്‍മുലയാണ് നമ്മുടെ തേനെന്നാണ് പെന്‍സില്‍വാനിയ സ്റ്റേജ് കോളെജ് ഓഫ് മെഡിസിന്‍ സ്റ്റഡിയില്‍ നടന്ന ഒരു പഠനത്തില്‍ കണ്ടെത്തിയത്.

തേനും സമം ചെറുനാരങ്ങാനീരും ചേർത്ത്‌ ഓരോ സ്പൂൺ കഴിക്കുന്നതും തൊണ്ടവേദനയകനും ശരീര ഭാരം കുറക്കാനും സഹായിക്കുന്നു.

ചിറ്റമൃത് ചതച്ചു നീരെടുത്ത്, തേന്‍ ചേര്‍ത്ത് കഴിക്കുന്നതും പ്രമേഹത്തിന് ഉത്തമമാണ്.

രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഒരു ടീ സ്പൂൺ വെളുത്തുള്ളി നീരും രണ്ടു ടീസ്പൂൺ തേനും ചേർത്തുകഴിക്കുന്നത്‌ ഫലപ്രദമാണ്‌.

തീപ്പൊള്ളലേറ്റാൽ ഉടൻ തന്നെ പൊള്ളിയ ഭാഗത്തു തേൻ ലേപനം ചെയ്യുക. തീപൊള്ളലിന് തേന്‍ കൊണ്ടുള്ള ധാരയും വളരെ ഫലപ്രധമാണ്.

തേൻ ഒരു അണുനാശിനിയാണ്‌. അതുകൊണ്ട്‌ മുറിവിലും വ്രണത്തിലുമൊക്കെ തേൻ പുരട്ടുന്നത്‌ അണുബാധ തടയാനും, വേഗത്തില്‍ ഉണങ്ങാനും സഹായിക്കുന്നു.

തേന്‍ രക്തത്തെ ശുദ്ധീകരിക്കുകയും കണ്ണിന്റെ കാഴ്ച മെച്ചപ്പെടുത്തുകയും ചെയ്യും. ത്രിഫലാ ചൂര്‍ണ്ണത്തില്‍ തേന്‍ ചേര്‍ത്ത് കഴിക്കുന്നത് കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. കൊളസ്ട്രോള്‍ കുറക്കാനും ഇത് വളരെയധികം സഹായിക്കും.

കുട്ടികള്‍ ഉറക്കത്തില്‍ മൂത്രമൊഴിക്കുന്നത് തടയാന്‍ രാത്രി രണ്ടു ടീസ്പൂണ്‍ തേന്‍ കൊടുക്കുന്നത് നല്ലതാണ്.

ആടലോടകത്തിന്റെ ഇലച്ചാറില്‍ കുരുമുളക്‌ പൊടിച്ചതും തേനും ചേര്‍ത്ത്‌ കഴിച്ചാല്‍ ചുമക്ക്‌ ശമനമുണ്ടാകും.

കിടക്കുന്നതിനു മുന്‍പ് ഒരു ഗ്ലാസ് തണുത്ത വെള്ളത്തില്‍ രണ്ടു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് കുടിച്ചാല്‍ സുഖകരമായ ഗാഡനിദ്ര ലഭിക്കുന്നതാണ്.കുട്ടികളെ ഉറക്കാനും ഇത് ചെയ്യാവുന്നതാണ്.

തേൻ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :

01. തേൻ തീയിൽ വച്ച്‌ ചൂടാക്കാൻ പാടില്ല. വെയിലത്തു വച്ച്‌ ജലാംശം വറ്റിക്കാം.

02. ചൂടുള്ള ഭക്ഷണ സാധനങ്ങളുമായി കലർത്തി ഉപയോഗിക്കുവാൻ പാടില്ല.

03. വളരെ ചൂടുള്ള അന്തരീക്ഷത്തിൽ കൂടുതൽ ജോലി ചെയ്യുമ്പോൾ അധികമായി തേൻ
കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

04. എരിവും പുളിയുമുള്ള ഭക്ഷണം, വിസ്കി, റം, ബ്രാണ്ടി തുടങ്ങിയവയുമായി കലർത്തി തേൻ കഴിക്കുന്നത്‌ നല്ലതല്ല.

05. തേൻ ഫ്രിഡ്ജിൽ വച്ച്‌ തണുപ്പിക്കേണ്ടതില്ല.

കാര്യങ്ങള്‍ ഇങ്ങിനെ ഒക്കെ ആണെങ്കിലും ഇന്ന് മാര്‍ക്കറ്റില്‍ ലഭിക്കുന്ന പല തേനുകളിലും മായം ഉണ്ട് എന്നതാണ് വസ്തുത. പല പ്രശസ്തമായ കമ്പനികളും തേനില്‍ ആന്റി ബയോട്ടിക്കുകളും മറ്റു രാസവസ്തുക്കളും കലര്‍ത്തിയാണ് വിപണിയില്‍ എത്തിക്കുന്നത് എന്ന് സി എന്‍ എന്‍ - ഐ ബി എന്‍ ചാനല്‍ രണ്ടു മൂന്നു വര്‍ഷം മുന്‍പ് തെളിവുകള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തേന്‍ ജീവിതത്തിന്റെ ഒരു ഭാഗമാക്കുക. മായമില്ലാത്ത തേന്‍ ജീവിതത്തിന്റെ ഭാഗമാക്കുക എന്ന് വ്യക്തമായി തന്നെ പറയാം അല്ലേ....!!!

അബസ്വരം :
അപ്പൊ ഇനി കുറച്ചു തേന്‍ അടിച്ചിട്ട് കാണാം...


Click Here For More Health Related Articles

40 comments:

 1. ഈ ഹണിമൂണ്‍ കൊള്ളാം !!!

  ReplyDelete
 2. കൊള്ളാം ആശംസകള്‍

  ReplyDelete
 3. സ്പൂണ്‍ ഉണ്ടോ ലോട്ടറേ കുറച്ചു തേന്‍ കുടിക്കാന്‍?

  ReplyDelete
 4. സ്പൂണ്‍ ഉണ്ടോ ലോട്ടറേ കുറച്ചു തേന്‍ കുടിക്കാന്‍?

  ReplyDelete
  Replies
  1. കുറച്ചു തേന്‍ തന്നാല്‍ സ്പൂണ്‍ തരാം :)

   Delete
 5. പ്രിയപ്പെട്ട ഇക്ക,
  വളരെ ഉപകാരപ്രദമായ പോസ്റ്റ്‌
  മായമില്ലാത്ത തേന്‍ ലഭിക്കണം എങ്കില്‍ ഇന്ന് തേനീച്ച കൂട്ടിലേക്ക് തന്നെ പോണം.
  ആശംസകള്‍ !
  സ്നേഹത്തോടെ,
  ഗിരീഷ്‌

  ReplyDelete
 6. ഭയങ്കര പറ്റിക്കല്‍സ് ആയിപ്പോയി
  ഹണിയാണുപോലും ഹണി
  ലവ്വാണുപോലും ലവ്

  എന്നാലും കുഴപ്പമില്ല, തേനല്ലെ

  ReplyDelete
 7. U are right...it has such medicinal properties...but one has to look for the quality of it.

  ReplyDelete
 8. Gireesh KS പറഞ്ഞമാതിരി വളരെ ഉപകാരമായ പോസ്റ്റ്‌ ! തേനും നായകുരണ കുരുവിന്റെ പൊടിയും ചേര്‍ത്ത് കഴിച്ചാല്‍ ഫലം എന്താണ് ?

  ReplyDelete
  Replies
  1. ശുഷ്ക്കാന്തിക്ക് നല്ലതാ.. കുര്യച്ചനാവാം :p

   Delete
  2. വൈദ്യരെ അത് പോലെ വയാഗ്രയെയും മുസ്ലിപവറിനെയും തോല്പിക്കുന്ന കുറെ സംഗതികള്‍ ഇല്ലേ ഇങ്ങളുടെ വൈദ്യശാസ്ത്രത്തില്‍ !

   Delete
 9. നല്ല വിവരണം...:)
  തേനിന്റെ ഗുണകണങ്ങള്‍ ഒരുപാടാണ് ...
  നല്ല തേന്‍ കിട്ടുക എന്നതും ഒരു പാട് തന്നെ...!

  ReplyDelete
 10. വളരെ നല്ലതും അറിവ് നൽകുന്നതുമായ പോസ്റ്റ്

  ReplyDelete
 11. നല്ല വിവരണം...:)
  തേനിന്റെ ഗുണകണങ്ങള്‍ ഒരുപാടാണ് ...
  നല്ല തേന്‍ കിട്ടുക എന്നതും ഒരു പാട് തന്നെ...!

  ReplyDelete
 12. തേനില്‍ ചാലിച്ചൊരു പോസ്റ്റ്‌ !!! ഹെന്‍റെ വൈദ്യരേ ...... :)

  ReplyDelete
 13. തേന്‍ നിറഞ്ഞൊഴുകുന്ന പോസ്റ്റ്‌ :) തന്ന അറിവുകള്‍ക്ക് നന്ദി സ്നേഹപൂര്‍വ്വം ഒരു കുഞ്ഞുമയില്‍പീലി

  ReplyDelete
 14. തേനില്‍ ഇത്രയൊക്കെ ഐറ്റം ഉണ്ടല്ലേ എനിക്കാകെ അറിഞ്ഞിരുന്നത് മൂന്നു ഐറ്റം ആണ് മലം തേന്‍, ചെറു തേന്‍ ,സാധാ തേന്‍ നല്ല വിക്ഞാന പ്രദമായ പോസ്റ്റ് അബ്സര്‍

  ReplyDelete
 15. അപ്പോള്‍ ഈ തേന്‍ ആളൊരു പുലിയാ ല്ലേ ?..ഉപകാര പ്രദമായ പോസ്റ്റ്‌ ..നന്ദി ..

  ReplyDelete
 16. വളരെ നല്ല തേന്‍ എഴുത്ത് ഒരു പാട് അറിയാനു അറിയാന്‍ ഉണ്ടായിരുന്നു ഫോണ്‍ നമ്പര്‍ പ്ലീസ്

  ReplyDelete
 17. "തമാശ ആസ്വദിക്കാൻ വന്നയാൾക്ക് തേനിന്റെ രസതന്ത്രം കൊടുത്ത് മയക്കിയപോലെ" എന്നോ മറ്റോ ഒരു ചൊല്ലുണ്ടല്ലോ ഡോക്ടറെ. ഇത്തവണ വിഷയം തേൻശാസ്ത്രമായതുകൊണ്ട് കുറേയൊക്കെ മനസ്സിൽ കയറി എന്നേ പറയാനാവൂ.....

  ReplyDelete
 18. Mubashir KunduthodeSunday, February 10, 2013

  മധുരമുള്ള പോസ്റ്റ്‌ ...... പക്ഷെ ഇന്ന് തേനെന്നും പറഞ്ഞു മാര്‍ക്കറ്റില്‍ നിന്നും കിട്ടുന്നത് കൃത്രിമമായി ഉണ്ടാക്കിയ വ്യാജനാണ് ....

  ReplyDelete
 19. Hashim ThoduvayilSunday, February 10, 2013

  തേന്‍ നല്ല അസ്സല്‍ തേന്‍

  ReplyDelete
 20. തേനിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിഞ്ഞു.നന്ദി.

  ReplyDelete
 21. കൊതിച്ചത് വേറെയാ പക്ഷെ വിധിച്ചത്‌ ... എന്തായാലും അറിവ് പകര്‍ന്ന ഒരു പോസ്റ്റ്‌ നന്ദി അബ്സര്‍ജീ

  ReplyDelete
 22. തേന്‍ അസ്സലായിട്ടോ.....

  ReplyDelete
 23. തേനിന്റെറ ഔഷധ ഗുണങ്ങളെ കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിഞ്ഞു....വളരെ നന്ദി....

  ReplyDelete
 24. തേനോളം മധുരമുണ്ട് , തേനിന്റെ ഗുണത്തിനും ..
  വളരെ വിശാലമായ , ഗുണകരമായ പൊസ്റ്റ് ..
  നന്നായീ പഠിച്ച് തന്നെ എഴുതിയിട്ടുണ്ട് പ്രീയ കൂട്ടുകാരന്‍ ..
  അഭിനന്ദനങ്ങള്‍ ....
  ""അഞ്ഞൂറ് ഗ്രാം തേന്‍ ശേഖരിക്കാന്‍ ഒരു
  തേനീച്ചയ്ക്ക് ഏകദേശം 40,000 കി.മീറ്റര്‍ സഞ്ചരിക്കണം
  20 ലക്ഷം പൂക്കളും സന്ദര്‍ശിക്കണം.
  ഇത്ര അദ്ധ്വാനം അതിനു പുറകിലുള്ളതുകൊണ്ടാണ് തേനിനിത്രമധുരവും.""

  ReplyDelete
  Replies
  1. അതെ റിനീ ...
   ആ അദ്ധ്വാനം തന്നെ ആയിരിക്കാം ഇതിന്റെ ഗുണത്തിനു പിന്നില്‍ ...

   Delete
 25. തേനീച്ച കണ്ണിക്കണ്ട പൂന്തേനൊക്കെയടിച്ചു ഫിറ്റായി കൂട്ടില്‍ വന്നു വാള് വക്കുന്നതാണല്ലേ ഈ തേൻ! ഇനി അമ്മച്ചിയാണേ ഞാന്‍ ബ്രാന്റഡ് തേന്‍ മാത്രേ കഴിക്കൂ!!

  ReplyDelete
  Replies
  1. ഹഹ... ആ കണ്ടെത്തല്‍ കലക്കി :)

   Delete
 26. യുക്‍തോ മധു സിതാ..
  അറിവും മധുരവും പകര്‍ന്നു നല്‍കിയ ലേഖനം

  ReplyDelete
 27. ഈ നല്ല ലേഖനം വായിക്കാന്‍ വൈകിയതില്‍ ക്ഷമിക്കണേ പ്രിയ അബ് സാര്‍ ...ഖുര്‍ആന്‍ പരാമര്‍ശിച്ച ഈ വിഷയം എത്രമാതരം മധുരതരം!അഭിനന്ദിക്കാന്‍ വാക്കുകളില്ല...

  ReplyDelete
 28. വൈകി വായിച്ച വളരെ നല്ല പോസ്റ്റ്‌ ..

  ReplyDelete
 29. അബ്സർ ഡോക്ടർ
  ഞാനിന്നാണ് ഈ പോസ്റ്റ്‌ വായിക്കുന്നത് .. തേനിനെ കുറിച്ച് അറിയാനായി
  ചെന്നെത്തിയതോ പഴയ ഒരു സിംഗത്തിന്റെ ഗുഹയിലും .. ഹി ഹി ..

  ഇതുമായി ബന്ധപ്പെട്ടു കുറച്ചു ഡൌട്ട് ഉണ്ട് .. തേൻ കുടിച്ചാൽ വാതം ഉണ്ടാകുമോ ?
  അത് പോലെ എന്താണീ ശ്വാസകാസങ്ങൾ ?

  ReplyDelete
  Replies
  1. തേന്‍ കൂടുതല്‍ കഴിച്ചാല്‍ വാതം വര്‍ദ്ധിക്കും. വാതം എന്നത് കൊണ്ട് പരാലിസിസ് ആല്ല ഉദ്ദേശിക്കുന്നത്. എണ്‍പത് തരത്തില്‍ ഉള്ള വാത രോഗങ്ങളില്‍ ഒന്ന് മാത്രമാണ് പരാലിസിസ്. ശരീരം കുറച്ച് ഡ്രൈ ആയാലും ആയുര്‍വേദ രീതിയില്‍ വാതം വര്‍ദ്ധിച്ചു എന്നാണ് പറയുക. എന്നാല്‍ എന്ന് വാതം എന്ന് പറയുമ്പോള്‍ കുഴഞ്ഞു കിടക്കുന്ന പരാലിസിസ് രോഗിയെ ആണ് ആളുകളുടെ മനസ്സിലേക്ക് എത്തുന്നത്. അത് ശരിയല്ല.

   ശ്വാസം - ശ്വസിക്കാന്‍ ഉള്ള ബുദ്ധിമുട്ട് അനുഭവപ്പെടുന്ന രോഗം. ആസ്ത്മ എന്ന് പെട്ടന്ന് മനസ്സിലാക്കാനായി പറയാം.

   കാസം - മ്മള്‍ നാടന്‍ ഭാഷയില്‍ പറയുന്ന ചുമ, കൊര എന്നൊക്കെ പറയുന്ന സാധനം.

   Delete
 30. തേനിനെ കുറിച്ചുള്ള വിവരങ്ങൾക്ക് നന്ദി. നല്ല കലർപ്പില്ലാ‍ാത്ത തേൻ ഇന്ന് കിട്ടാക്കനിയായിരിക്കുന്നു.

  ReplyDelete
 31. ഹൃദയം നിറഞ്ഞ തേനാശംസകൾ...............

  ReplyDelete
 32. വായിച്ചു. നല്ല പോസ്റ്റ്

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....