Tuesday, January 01, 2013

അബസ്വര സംഹിത - ഒന്നാം ഖണ്ഡം


വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഫേസ് ബുക്കില്‍ ഇട്ട സ്റ്റാറ്റസ്സുകളില്‍ നിന്നും തിരഞ്ഞെടുത്തവയാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

അബസ്വരസംഹിത ഇവിടെ ജനിക്കുന്നു. :)


                                                                      01
                                                                     ****
09.09.2011
"അങ്ങിനെ ഈ ഓണത്തിനും ചാനലുകാര്‍ മാവേലിയെ പരമാവധി കോമാളിയാക്കി മാറ്റി.

അബസ്വരം :
ഒരു നല്ല ഭരണകര്‍ത്താവിനെ ഇങ്ങിനെ പൊട്ടന്‍ വേഷം കെട്ടിക്കുന്നത് ശരിയാണോ??"

                                                                      02
                                                                     ****
17.09.2011
ലോക്പാല്‍ ബില്ലിന് വേണ്ടി നിരാഹാരം നടത്തിയത് പോലെ, പെട്രോള്‍ വില നിയന്ത്രണത്തില്‍ പൊതുജനങ്ങള്‍ക്കും ഇടപെടാന്‍ ഉള്ള അവകാശത്തിനു വേണ്ടി ഒരു നിരാഹാര സമരമോ, അഹിംസാ സമരമോ നടത്തേണ്ട കാലം ഇന്ത്യയില്‍ അതിക്രമിച്ചിരിക്കുന്നു.
രാഷ്ട്രീയ മുതലെടുപ്പിന്നു വേണ്ടിയുള്ള ഏകദിന സമരങ്ങള്‍ കൊണ്ട് ഇനി ഗുണം ഇല്ല.
പെട്രോള്‍ വില കുറച്ചില്ലെങ്കില്‍ ഇന്ത്യ മുഴുവനും അനിശ്ചിത കാലത്തേക്ക് സ്തംഭിക്കണം. പൊതുജനങ്ങളുടെ പേരില്‍....

അബസ്വരം :
രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികള്‍ ഇല്ലാതെ, ദേശീയ പതാക മാത്രം വഹിച്ചുകൊണ്ടുള്ള ഒരു സമരം.
                                                                      03
                                                                     ****
16.10.2011
"രക്തസാക്ഷികളെ പറ്റിയും,ചോരയില്‍ മുക്കിയ ചെങ്കൊടിയെ പറ്റിയും, ധീരതയെ പറ്റിയും, ജീവത്യാഗത്തെ പറ്റിയും, വെടിവെക്കാന്‍ വരുമ്പോള്‍ നെഞ്ച് വിരിച്ച് കാണിച്ചു കൊടുക്കുന്നതിന്റെ ആവശ്യകതയെ കുറിച്ചും എല്ലാം വാതോരാതെ പ്രസംഗിക്കുന്ന ഡി വൈ എഫ് ഐ യില്‍ ഉള്‍പ്പെട്ട രാജേഷ്‌ സഖാവ് ഒരു ആരോപണം വന്നപ്പോഴേക്കും വികാരാതീനനായി പൊട്ടിക്കരഞ്ഞത്‌ എന്തിനാണ്???
ഇത്രക്കും ദുര്‍ബല ഹൃദയന്‍മാരണോ ചെഗുവേരയെ പറ്റി പറയുന്നത് ???

അബസ്വരം :
രാജേഷ്‌ സഖാവേ നിങ്ങള്‍ ചെഗുവേരക്ക് വേണ്ടി ജയ് വിളിച്ചാല്‍ അത് ചെഗുവേരയെ അപമാനിക്കുന്നതിന് തുല്യമാണ്."
                                                                      04
                                                                     ****
28.10.2011
ഉടുതുണി അവള്‍ സ്വയം ഉരിഞ്ഞപ്പോള്‍ നായികയായി...
അവളുടെ ഉടുതുണി നാട്ടുകാര്‍ ഉരിഞ്ഞപ്പോള്‍ പീഡിതയും...!!!

അബസ്വരം :
പ്രാണന്‍ പോയാലും മാനം വില്‍ക്കരുത്‌.

                                                                      05
                                                                     ****
07.12.2011
"പുരുഷത്വം ഇല്ലാത്ത പുരുഷനും, സ്ത്രീത്വം ഇല്ലാത്ത സ്ത്രീയും കുടുംബത്തിനും സമൂഹത്തിനും ശാപമാണ്. പുരുഷത്വവും സ്ത്രീത്വവും ജന്മം കൊണ്ട് മാത്രം കിട്ടുന്നതല്ല. അതില്‍ വ്യക്തിയുടെ കര്‍മ്മം മുതല്‍ വസ്ത്രധാരണം വരെ ഉള്‍പ്പെട്ടിട്ടുണ്ട്."

അബസ്വരം :
ആണായും പെണ്ണായും പിറന്നാല്‍ മാത്രം പോരാ, ജനിക്കപ്പെട്ട പുരുഷത്വത്തോടും, സ്ത്രീത്വത്തോടും നീതി പുലര്‍ത്തിക്കൊണ്ട് തന്നെ ജീവിക്കണം. അല്ലങ്കില്‍ അത്തരം ജന്മങ്ങള്‍ നപുംസക ജന്മങ്ങളായി മാറും.
                                                                      06
                                                                     ****
11.12.2011
അങ്ങിനെ സ്വയം പ്രഖ്യാപിത ദൈവമായി വേഷം കെട്ടിയ ഇടമണേല്‍ സുധാമണിയുടെ (ചിലര്‍ അമ്മയെന്നും വിളിക്കാറുണ്ട് ) ദൈവീകതയും പുറത്തു വന്നു. രോഗികളെ ശുശ്രൂഷിക്കുന്ന മാലാഖമാരായ നഴ്സുമാരെ തല്ലി ചതച്ചു കൊണ്ട്.

മനുഷ്യ ദൈവങ്ങളുടെ പിന്നാലെ പോകുന്ന പാമര ജനങ്ങളേ ...
മനുഷ്യന് ഒരിക്കലും ദൈവം ആകാന്‍ കഴിയില്ല എന്ന സത്യം തിരിച്ചറിയുക...

അബസ്വരം :
വിയര്‍ക്കാതെ നേടിയ പണത്തിന്റെ ഒരു അംശം ദാനം ചെയ്യുന്നത് കൊണ്ട് ആരെയും മഹത്വവല്ക്കരിക്കേണ്ട കാര്യം ഇല്ല. അത് ഒരു മുഖംമൂടി അണിയല്‍ മാത്രമാണ്.

                                                                      07
                                                                     ****
17.12.2011
എന്താണ് നിക്ഷ്പക്ഷമായ എഴുത്ത്‌????

ലോകത്തിലെ എല്ലാവരെയും തൃപ്തിപ്പെടുത്തി നിക്ഷ്പക്ഷമായി മാത്രം എഴുതി എന്ന് വിലയിരുത്തിയ എത്ര എഴുത്തുക്കാര്‍ (ഏതു വിഷയത്തില്‍ ആയാലും) ഭൂമിയില്‍ ഉണ്ട്???

അവരുടെ പേരുകള്‍ പറഞ്ഞു തരാമോ???

ഓരോരുത്തരും സ്വന്തം പക്ഷത്ത്‌ നിന്ന് എഴുതുന്നു. അത് വായിക്കുന്നവരില്‍ ഭൂരിപക്ഷം എഴുത്തിനെ നിക്ഷ്പക്ഷം എന്ന് വിലയിരുത്തിയാല്‍ ആ എഴുത്തിനെ നിക്ഷ്പക്ഷമായി വ്യാഖ്യാനിക്കപ്പെടുന്നു. അപ്പോള്‍ ഭൂരിപക്ഷം അല്ലേ എഴുത്തിന്റെ (എന്തിന്റെ കാര്യത്തിലും) നിക്ഷ്പക്ഷമാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത്‌???

അല്ലാതെ 100% പേരും അംഗീകരിച്ചാലേ നിക്ഷ്പക്ഷം ആകൂ എന്നുണ്ടോ?????


അബസ്വരം :
വല്ലിപ്പാന്റെ കണ്ണില്‍ കുത്തിയാലും രണ്ടഭിപ്രായം !!!

                                                                      08
                                                                     ****
26.12.2011
എല്ലാ ഭാര്യമാരും തങ്ങളുടെ ഭര്‍ത്താവിനെ പൂര്‍ണ്ണമായി സ്നേഹിക്കാനും, ഉള്‍കൊള്ളാനും, "ആത്യാവശ്യത്തിനെങ്കിലും" ബഹുമാനിക്കാനും തയാറാവുന്ന ദിവസം വന്നാല്‍ അന്ന് ഫെമിനസത്തിന്റെ അന്ത്യദിനം ആയിരിക്കും.

കുടുംബ ജീവിതം എങ്ങിനെ സമാധാനപരമായി മുന്നോട്ട് കൊണ്ടുപോകാം എന്ന്
ചിന്തിക്കുന്നതിനേക്കാള്‍ കൂടുതല്‍, ഭര്‍ത്താവിനെ എങ്ങിനെ താന്‍ വരച്ച വരയില്‍ നിര്‍ത്താം എന്നതിനെ കുറിച്ചാണ് ഫെമിനിസ്റ്റുകള്‍ ചിന്തിക്കുന്നത്.

അബസ്വരം :
സ്ത്രീത്വം എന്തെന്നറിയാത്ത സ്ത്രീകളുടെ കൂട്ടായമയാണ് അഭിനവ ഫെമിനിസം.

                                                                      09
                                                                     ****
29.12.2011
"ശോഭനാ ജോര്‍ജ്‌  "പ്രതീക്ഷയോടെ " എന്ന സിനിമക്ക്‌ തിരക്കഥ എഴുതുന്നു.

ബാലവേലക്ക് എതിരെയാണ് തന്റെ സിനിമ എന്ന് ശോഭനാ ജോര്‍ജ്‌ പറയുന്നു.

അബസ്വരം :
പ്രശസ്ത ബാലന്‍മാരായ രാഹുല്‍ ഗാന്ധി, കെ.മുരളീധരന്‍, ഹൈബി ഈഡന്‍, പി.സി.വിഷ്ണുനാഥ്, അനൂപ്‌ ജേക്കബ്‌ തുടങ്ങിയവരെ കൊണ്ട് ജോലി ചെയ്യിക്കാതെ ആ ജോലികള്‍ തന്നെപോലെ മുതിര്‍ന്നവര്‍ക്ക് നല്‍കണം എന്നതായിരിക്കുമോ കഥയുടെ ഇതിവൃത്തം ????

                                                                      10
                                                                     ****
31.12.2011
"വര്‍ഗ്ഗീയ ലഹളകള്‍ ഇല്ലാത്ത....
മുല്ലപ്പെരിയാര്‍ തകരാത്ത....
നഴ്സുമാര്‍ തല്ലി ചതക്കപ്പെടാത്ത ....
പെട്രോളിന് വില കുറയുന്ന....
സ്നേഹവും സൗഹാര്‍ദ്ദവും വര്‍ദ്ധിക്കുന്ന...
സന്തോഷം നിറഞ്ഞ....
പുതുവത്സരം എല്ലാ ഫേസ് ബുക്കീ ബുക്കന്മാര്‍ക്കും ആശംസിക്കുന്നു....."

അബസ്വരം :
ഹാപ്പി ന്യൂ ഇയര്‍
                                                                      11
                                                                     ****
26.01.2012
സന്തോഷകരമായ ഈ റിപ്പബ്ലിക്ക് ദിന ആഘോഷവേളയിലും, രാജ്യത്തിന്റെ അഭിമാനമായ ഐ എസ് ആര്‍ ഒ യില്‍ നിന്നും പുറത്ത് വരുന്നത് അഴിമതിയുടെയും, ചക്കൊളത്തി പോരിന്റെയും നാറിയ കഥകള്‍ !!!!

പ്രിയ ഗാന്ധിജീ, താങ്കള്‍ ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ എന്തായിരിക്കും താങ്കളുടെ പ്രതികരണം?
എന്തായിരിക്കും താങ്കള്‍ക്ക് ഇന്ത്യന്‍ ജനതയോട്‌ പറയാനുണ്ടാവുക???

അബസ്വരം :
അഴിമതികള്‍ കേള്‍ക്കാത്ത ഒരു റിപബ്ലിക്ക്‌ ദിനം രാജ്യത്തിന് ഉണ്ടാകുന്നത് കാണാന്‍ ഉള്ള യോഗം ഞങ്ങള്‍ക്ക്‌ ഉണ്ടാകുമോ രാഷ്ട്രപിതാവേ ???"

                                                                      12
                                                                     ****
07.02.2012
"എന്നാല്‍ തനിക്ക് കുട്ടിക്കാലംമുതല്‍ യേശുവിനെ അടുത്തറിയാം." - സക്കറിയ

അപ്പോള്‍ സക്കറിയ യേശുവിനെ തന്റെ ബാല്യകാല സുഹൃത്ത്‌ ആക്കിയോ?????
ഒന്നിച്ചു കളിച്ചു പഠിച്ചു വളര്‍ന്നവര്‍ എന്നൊക്കെ പറയുമ്പോലെ....

അബസ്വരം :
എന്തൊക്കെ കേള്‍ക്കണം...!!!
                                                                      13
                                                                     ****
11.02.2012
"നമ്മള്‍ പലരും മനുഷ്യ ബുദ്ധിയുടെ വളര്‍ച്ചയെ കുറിച്ച് അഭിമാനിക്കാറുണ്ട്. എന്നാല്‍ നദിയെ പോലെ ആവേണ്ട ഹൃദയം ചുരുങ്ങി പൊട്ടക്കിണറിന്റെ അവസ്ഥയില്‍ ആയിരിക്കുകയാണ്...."
- സുധാമണി (അമൃതാനന്ദമയി).

അബസ്വരം :
അതേ അതേ....
അതുകൊണ്ടാണല്ലോ ശമ്പളം ചോദിച്ച നഴ്സുമാരെ അമൃതാ ആശുപത്രിയില്‍ തല്ലി ചതച്ചത്.
ശമ്പളം കൊടുത്തില്ലെങ്കിലും വാചകമടി ഒട്ടും കുറക്കേണ്ട.
അത് ചിലവുള്ള പണി അല്ലല്ലോ !!!!!
                                                                      14
                                                                      ****
09.02.2012
"മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്" എന്ന് പറഞ്ഞ നേതാവിന്റെ അനുയായികള്‍ മത ആചാര്യനിലെ വിപ്ലവകാരനെ കണ്ടത്താനല്ല ശ്രമിക്കേണ്ടത്.
മറിച്ച് മതമില്ലാത്തവനിലെ വിപ്ലവകാരിയെ ആണ് കണ്ടെത്തേണ്ടത്.

അബസ്വരം :
ആചാര്യന് അങ്ങിനെ ഒക്കെ പറയാം.
പക്ഷേ വോട്ട് കിട്ടാന്‍ ഇങ്ങിനെ ഒക്കെ പറയണം !!!

                                                                      15
                                                                     ****
20.02.2012
ഇസ്ലാം മത കാര്യങ്ങളില്‍ ഇസ്ലാം മതത്തില്‍ ഉള്ളവര്‍ അല്ലാത്തവര്‍ അഭിപ്രായം പറഞ്ഞാല്‍ അത് വര്‍ഗീയതക്ക് ഇടയാക്കും എന്ന കാന്തപുരത്തിന്റെ പ്രസ്താവനയോട് ഒരിക്കലും യോജിക്കാന്‍ കഴിയില്ല. എന്തിനെ കുറിച്ചും അഭിപ്രായം പറയാന്‍ ഒരു ജനാധിപത്യ രാജ്യത്തിലെ പൗരന്മാര്‍ക്ക് അവകാശം ഉണ്ട്.

എന്നാല്‍ മതകാര്യങ്ങളില്‍ ഉള്ള അഭിപ്രായങ്ങള്‍ ആ വിഷയത്തെ കുറിച്ചുള്ള അടിസ്ഥാന കാര്യങ്ങളെ കുറിച്ച് പഠിച്ച ശേഷം / മനസ്സിലാക്കിയ ശേഷം പറയുന്നതാണ് ഏറ്റവും നല്ലത്.
അല്ലാതെ പിണറായി പറഞ്ഞ പോലെ "എല്ലാം മുടിയും കത്തും" എന്നത് പോലെയുള്ള വിടുവായിത്തം ഒരിക്കലും പുലമ്പാതിരിക്കുന്നതാണ് നല്ലത്.

അബസ്വരം :
അറിയില്ലങ്കില്‍ മൗനം വിദ്വാന് ഭൂഷണം.

                                                                      16
                                                                     ****
25.02.2012
മതത്തിന്റെ പേരില്‍ ഉണ്ടാകുന്ന അക്രമങ്ങളെയും കൊലപാതകങ്ങളെയും തള്ളി പറയുന്നവര്‍ പോലും രാഷ്ട്രീയത്തിന്റെ പേരില്‍ ഉള്ള അക്രമ - കൊലപാതകങ്ങളെ നിസ്സാരവല്‍ക്കരിക്കുകയോ / പുണ്യവല്ക്കരികുകയോ ചെയ്യാനാണ് ശ്രമിക്കുന്നത്.

കൊലപാതകങ്ങളും, അക്രമങ്ങളും രാഷ്ട്രീയത്തിന്റെ പേരില്‍ ഉള്ളതായാലും, മതത്തിന്റെ പേരില്‍ ഉള്ളതായാലും, ഇനി മറ്റ് എന്തു വിഷയത്തിന്റെ പേരില്‍ ഉള്ളതായാലും എതിര്‍ക്കപ്പെടെണ്ടത് തന്നെയാണ്.

അബസ്വരം :
ചീത്തപ്പേര് മതത്തിന്റെ തലയില്‍.
വോട്ട് രാഷ്ട്രീയക്കാരുടെ പെട്ടിയില്‍.
                                                                      17
                                                                     ****
08.03.2012
ഏറ്റവും മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ്‌ വിദ്യാ ബാലന്...

സ്ത്രീ വിമോചകരേ ആഹ്ലാദിപ്പിന്‍ അര്‍മ്മാദിപ്പിന്‍.....

അബസ്വരം :
അവാര്‍ഡ്‌ അഭിനയത്തിനോ അതോ ഉളിപ്പില്ലാതെ തുണി ഉരിഞ്ഞതിനോ എന്ന സംശയം മാത്രം ബാക്കി.....!!
                                                                      18
                                                                     ****
11.03.2012
ജനപ്രതിനിധി സ്ഥാനം രാജിവെക്കുന്നവര്‍ ആ മണ്ഡലത്തില്‍ അടുത്ത തിരഞ്ഞെടുപ്പ്‌ നടത്താനുള്ള മുഴുവന്‍ ചിലവും വഹിക്കണം എന്ന നിയമം കൂടി നമ്മുടെ ഭരണ ഘടനയില്‍ ഉള്‍പ്പെടുത്തണം.

മാത്രമല്ല ഇത്തരം നീചന്‍മാരെ ഭാവിയില്‍ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ നിന്നും വിലക്കുകയും വേണം.
അല്ലെങ്കില്‍ ഇത്തരം രാഷ്ട്രീയ കോമരങ്ങളുടെ നാണം കെട്ട അഴിഞ്ഞാട്ടങ്ങള്‍ ദരിദ്രരാഷ്ട്രമായ ഇന്ത്യയിലെ ഖജനാവിനെ കൂടുതല്‍ ശുഷ്ക്കമാക്കും.

അബസ്വരം :
ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കട്ടെ.

                                                                      19
                                                                     ****
12.03.2012
അങ്ങിനെ സിന്ധു ജോയിക്ക് വി എസ്സിന്റെ വഹ അഭിസാരിക പട്ടം !!!!

എതിര്‍പക്ഷത്ത് നില്‍ക്കുന്നവരെ തള്ളച്ചി എന്നും, വല്യമ്മ എന്നും ഒക്കെ വിളിക്കാന്‍ ഉള്ള സംസ്കാരം അങ്ങയെപോലെ ഉള്ള അപൂര്‍വ ജനുസ്സില്‍ ഉള്ള സ്ത്രീവിമോചകര്‍ക്ക് മാത്രമേ ഉണ്ടാകൂ.
കഷ്ടമാണ് സഖാവേ ഇത്തരം പ്രസ്താവനകള്‍.

അബസ്വരം :
എന്തായാലും നിര്‍ജീവമായിരുന്ന തന്റെ പേര് വീണ്ടും സജീവമാക്കാനുള്ള കച്ചിത്തുരുമ്പ് ആയിരുന്നു വി എസ്സിന്റെ ഈ പ്രസ്താവന എന്ന് ആര് സമ്മതിച്ചില്ലെങ്കിലും സിന്ധു ജോയി സമ്മതിക്കും. പുറത്തേക്ക് എന്തൊക്കെ പറഞ്ഞാലും വി എസ്സിന് ഇങ്ങിനെ പറയാന്‍ തോന്നിയതില്‍ നന്ദി സൂചകമായി സിന്ധു ജോയി മാര്‍ക്സിന് രണ്ടു കൂട മെഴുകുതിരി നേര്‍ന്നിട്ടുണ്ടാവും.

"നാണവും മാനവും പോയാലും തരക്കേടില്ല, മത്സരിക്കാന്‍ സീറ്റ്‌ നേടണം" എന്നതാണല്ലോ ഇന്നത്തെ രാഷ്ട്രീയത്തിന്റെ അടിസ്ഥാന തത്വം.


                                                                      20
                                                                     ****
19.03.2012
"കാലിത്തീറ്റക്ക് വില കുറഞ്ഞു." - വാര്‍ത്ത

അബസ്വരം :
വോട്ടവകാശമുള്ള ഇരുകാലികളേ.....
ആഹ്ലാദിപ്പിന്‍........അര്‍മ്മാദിപ്പിന്‍......!!!

                                                                      21
                                                                     ****
21.03.2012
തിരഞ്ഞെടുപ്പില്‍ തോല്‍വിയും ജയവും സ്വാഭാവികം.

തോല്‍വി അംഗീകരിക്കുകയും അത് ഉള്‍ക്കൊള്ളുകയും തെറ്റുകള്‍ തിരുത്തുകയും ആണ് വേണ്ടത്. അല്ലാതെ തോല്‍ക്കുമ്പോള്‍ ജാതി മത വര്‍ഗീയതകളിച്ചാണ് തങ്ങളുടെ എതിരാളികള്‍ വിജയിച്ചത് എന്ന് പറഞ്ഞു വോട്ടര്‍മാരെ അപമാനിക്കുകയല്ല വേണ്ടത്.

വോട്ട് നേടാന്‍ നാറിയ കളികള്‍ കളിക്കാത്ത ഏതു രാഷ്ട്രീയപാര്‍ട്ടിയാണ് ഇവിടെയുള്ളത് ?

അബസ്വരം :
വീണിടത്ത് കിടന്ന് ഉരുളാതെ എണീക്കാന്‍ നോക്ക് ചങ്ങായീ.

                                                                      22
                                                                     ****
22.03.2012
തിരഞ്ഞെടുപ്പുകളില്‍ ജയിക്കാന്‍ ഒരു ദിവ്യ ഔഷധം....
"അഭിസാരികാരിഷ്ടം"

ഇതു വാങ്ങി നിങ്ങളുടെ എതിരാളികള്‍ക്ക്‌ നല്‍കുക...

നിര്‍മ്മാണം :
അച്യുതാനന്ദ ഫാര്‍മസ്യൂട്ടിക്കല്‍സ്.....

എല്ലാ ലോക്കല്‍, ഏരിയ ബ്രാഞ്ച് കമ്മറ്റികളിലും സുലഭം.

അബസ്വരം :
മകന്‍ ചത്താലും മരുമോളുടെ കണ്ണീര്‍ കാണണം.

                                                                      23
                                                                     ****
24.03.2012
ഒരു മരണ വീട്ടില്‍ സാക്ഷിയാവേണ്ടി വന്നത് ....

ഭാര്യ മരിച്ചു കിടക്കുന്നു....
ഭര്‍ത്താവിന് ആയുര്‍വേദ മരുന്ന് നിര്‍മ്മാണ കമ്പനി ഉണ്ട്....
ഭാര്യയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ വന്ന ചില ആയുര്‍വേദ മേഖലയിലെ ആള്‍ക്കാരോട് ഭര്‍ത്താവ് പറയുകയാണ്‌...
"ആയുര്‍വേദ ഷോപ്പിന്റെ ഏജന്‍സി തുടങ്ങിയാല്‍ ഇപ്പോള്‍ നല്ല ലാഭം ആണ്."

ആ ഭര്‍ത്താവ് കച്ചവടത്തെ പറ്റി വാചാലനായപ്പോള്‍ പ്രായമുള്ള മറ്റൊരാള്‍ വന്നു പറഞ്ഞു...."ഇത് സംസാരിക്കാനുള്ള സ്ഥലം അല്ല ഇതെന്ന്."
എന്നിട്ടാണ് അയാള്‍ തന്റെ കച്ചവടത്തിന് താല്‍ക്കാലികമായെങ്കിലും കടിഞ്ഞാണ്‍ ഇട്ടത്.


അബസ്വരം :

ഇത്തരക്കാരെ എന്ത് വിളിക്കണം ???

                                                                      24
                                                                     ****
06.04.2012
ഏതെങ്കിലും ഒരു മതത്തില്‍പ്പെട്ടവന് കൂടുതലായി ഒരു മന്ത്രിസ്ഥാനം നല്‍കിയാല്‍ സാമൂഹിക സന്തുലിതാവസ്ഥ തകരും എന്ന് പറയുന്ന വി എസ്സ്, മുരളി തുടങ്ങിയവരെ പോലെ ഉള്ള രാഷ്ട്രീയക്കാരാണ് മതത്തിന്റെ പേരില്‍ വിഭാഗീയ ചിന്തകള്‍ ജനങ്ങളില്‍ കുത്തിവെക്കാന്‍ ശ്രമിക്കുന്നത്.

ഇങ്ങിനെ രാഷ്ട്രീയക്കാര്‍ നട്ടു വളര്‍ത്തി വലുതാക്കിയ വിഭാഗീയ ചിന്തകള്‍ വളര്‍ന്നു വലുതായി പൊട്ടി തെറിക്കുമ്പോള്‍ അതിനെ മത കലാപം ആയി വിശേഷിപ്പിക്കുകയും, ആ കലാപങ്ങളുടെ ചീത്തപ്പേര് മതങ്ങളുടെ തലയില്‍ കെട്ടിവെക്കപ്പെടുകയും ചെയ്യുന്നു.

കപട രാഷ്ട്രീയക്കാരേ....

നിങ്ങളാണ് മത കലാപങ്ങളുടെ മൂലകാരണം എന്ന് ഇനിയെങ്കിലും തിരിച്ചറിയുക.

ഭിന്നിപ്പിച്ച് ഭരിക്കാനുള്ള കുടില തന്ത്രം അവസാനിപ്പിക്കുക.

അബസ്വരം :
തല്ല് കൊള്ളാന്‍ മതം.
നേട്ടം കൊയ്യാന്‍ രാഷ്ട്രീയക്കാരും !!!
                                                                      25
                                                                     ****
08.04.2012
മാധവന്‍ നായര്‍ വിശ്വാസ വഞ്ചന കാട്ടി - കേന്ദ്ര സര്‍ക്കാര്‍.

അബസ്വരം :
പറച്ചില്‍ കേട്ടാല്‍ തോന്നും വിശ്വാസ വഞ്ചന കാട്ടാനുള്ള അവകാശം കേന്ദ്ര സര്‍ക്കാരിന് മാത്രമാണ് എന്ന്.
വര്‍ഷങ്ങളായി ജനങ്ങള്‍ സഹിച്ചു കൊണ്ടിരിക്കുന്നത് സര്‍ക്കാരുകള്‍ ജനങ്ങളോട്‌ കാണിച്ചു കൊണ്ടിരിക്കുന്ന വിശ്വാസ വഞ്ചനയാണ്.

ജനത്തെ സര്‍ക്കാര്‍ജി ചതിച്ചാല്‍ സര്‍ക്കാര്‍ജിയെ മാധവന്‍ജി ചതിക്കും !!!
ആകെ മൊത്തം ടോട്ടല്‍ നഷ്ടം ജനംജിക്ക്‌ മാത്രം !!!

                                                                      26
                                                                     ****
11.04.2012
സിനിമാ നടന്‍ ജഗതി ശ്രീകുമാറിന്റെ ജീവന്‍ മറ്റേതൊരു വ്യക്തിയുടെയും ജീവനെപോലെ വിലപ്പെട്ടതാണ്. എന്നാല്‍ കോടികള്‍ ആസ്തിയുള്ള ജഗതി ശ്രീകുമാറിനെ വെല്ലൂരിലേക്ക് കൊണ്ടുപോകാനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കും എന്ന് പറയുന്നത് പ്രതിഷേധാര്‍ഹം ആണ്.

കാരണം ലക്ഷകണക്കിന് പട്ടിണിക്കാരായ രോഗികള്‍ ആവശ്യത്തിന് മരുന്നും ചികിത്സയും ലഭിക്കാതെ നരകിച്ചു മരിക്കുമ്പോള്‍ ഒരു പണക്കാരന്റെ ചികിത്സക്ക് വേണ്ട പണം സര്‍ക്കാര്‍ നല്‍കുന്നത് ആരെ പ്രീണിപ്പിക്കാന്‍ ആണ്???

ഭൂരിപക്ഷ ന്യൂനപക്ഷ അസന്തുലിതാവസ്ഥയെ കുറിച്ച് വ്യാകുലപ്പെടുന്നവര്‍ ഇവിടെ പണക്കാരനും പാവപ്പെട്ടവനും തമ്മില്‍ ഉള്ള അസന്തുലിതാവസ്ഥ സര്‍ക്കാര്‍ കാണുന്നില്ലേ????

അബസ്വരം :
നേതാവിന്റെ കണ്ണ് വോട്ട് പെട്ടിയില്‍ തന്നെ. 

                                                                      27
                                                                     ****
12.04.2012
ജയിലില്‍ നിന്നും രക്ഷപ്പെട്ട അച്ഛനും, മന്ത്രിയായ മകനും തമ്മില്‍ ഉള്ള പ്രശ്നം പോലും പറഞ്ഞു തീര്‍ക്കാന്‍ കഴിയാത്ത സമുദായ നേതാക്കള്‍ സമുദായ സന്തുലിതാവസ്ഥയെ പറ്റി ജല്പനങ്ങള്‍ നടത്തുമ്പോള്‍ കഷ്ടം തോന്നുന്നു.
ആദ്യം അത്തരം പ്രശ്നങ്ങള്‍ തീര്‍ത്തു സ്വന്തം  നേതൃഗുണം പ്രകടിപ്പിച്ചിട്ടു  പോരെ സുകുമാരേട്ടാ സമുദായ സന്തുലനത്തെ കുറിച്ച് വ്യാകുലപ്പെടാന്‍ ???

അബസ്വരം :
വീട് നന്നാക്കാന്‍ അറിയാത്തവനാണ് നാട് നന്നാക്കാന്‍ ഇറങ്ങിയിരിക്കുന്നത്.

                                                                      28
                                                                     ****
15.04.2012
മതമില്ലാത്ത ജീവനോടൊപ്പം നടന്നിരുന്നവര്‍ വോട്ടിന് വേണ്ടി മത സന്തുലിതാവസ്ഥയെ കുറിച്ച് വ്യാകുലപ്പെടുമ്പോള്‍ "മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്" എന്ന് പറഞ്ഞവര്‍ അഭിസാരികയായി സോറി കറിവേപ്പിലയായി മാറുന്നു !!!!

അബസ്വരം :
നാടോടുമ്പോള്‍ നടുവേ ഓടണം, ഓടരുതെന്ന് ഗുരു പറഞ്ഞാലും !!!

                                                                      29
                                                                     ****
16.04.2012
ഹജ്ജ്‌ നയത്തിലെ പുതിയ നിര്‍ദ്ദേശങ്ങള്‍ സ്വാഗതാര്‍ഹമാണ്.
എന്നാല്‍ സര്‍ക്കാരും സുപ്രീം കോടതിയും, സ്വകാര്യ ട്രാവല്‍ ഏജന്‍സികള്‍ നടത്തുന്ന അമിത ചാര്‍ജിന് നിയന്ത്രണം കൊണ്ട് വരാന്‍ തയ്യാറാവണം.

ചില രാഷ്ട്രീയ നേതാക്കളുടെ പിന്തുണയോടെ കേരളത്തിലെ ഒരു സ്വകാര്യ ട്രാവല്‍ എജന്‍സി ഹജ്ജ്‌ ക്വാട്ടയിലെ ഭൂരിപക്ഷം സീറ്റുകള്‍ സ്വന്തമാക്കുന്നതും പരസ്യമായ രഹസ്യമാണ്. ഇത്തരം മുതലെടുപ്പുകള്‍ക്ക് നേരെ സര്‍ക്കാര്‍ ഫലപ്രദമായ നടപടി എടുക്കുകയും, ട്രാവല്‍ എജന്‍സികള്‍ക്ക് ഹജ്ജ്‌ യാത്രക്ക് വാങ്ങാവുന്ന പരമാവധി തുക സര്‍ക്കാര്‍ നിശ്ചയിക്കുകയും വേണം.

സബ്സിഡി ഒഴിച്ചുള്ള ബാക്കി സീറ്റുകള്‍ സ്വകാര്യ എജന്‍സികള്‍ക്ക് വിട്ടു കൊടുക്കുന്നതിനു പകരം ആ സീറ്റുകളില്‍ സബ്സിഡി  തുക കുറക്കാതെ തന്നെ സര്‍ക്കാര്‍ നേരിട്ട് യാത്ര സൗകര്യം ഒരുക്കുകയാണെങ്കില്‍ ട്രാവല്‍ ഏജന്‍സികളുടെ ഈ ചൂഷണത്തെ ഫലപ്രദമായി മറികടക്കാന്‍ കഴിയും.

അബസ്വരം :
സബ്സിഡി നേടിക്കൊണ്ട് അനുഷ്ടിക്കേണ്ട ഒരു കര്‍മ്മം ആണോ ഹജ്ജ്‌ ?
ചിന്തിക്കുക.

                                                                      30
                                                                     ****
18.04.2012
"ഗണേഷിനെതിരെ വജ്രായുധം പ്രയോഗിക്കും" - ബാലകൃഷ്ണ പിള്ള

അബസ്വരം :
പണ്ട് ഒന്ന് ആ ആയുധം ഉപയോഗിച്ചത്‌ കൊണ്ടാ ഇന്ന് ഇങ്ങിനെ അനുഭവിക്കേണ്ടി വന്നത് !!!

അയ്യേ...
തെറ്റിദ്ധരിക്കല്ലേ...
അഴിമതികാട്ടി കട്ടെടുത്ത് ജയിലില്‍ പോയ കാര്യമാ ഞാന്‍ ഉദ്ദേശിച്ചത്. അങ്ങിനെ ജയില്‍ സുഖവാസം നടത്താന്‍ യോഗം ഉണ്ടായിരുന്നില്ലെങ്കില്‍ ഇന്ന് മന്ത്രിക്കസേരയില്‍ ഇരുന്ന് നാടിനെ "സേവിക്കാമായിരുന്നല്ലോ" !!!

അല്ല.... എവിടെ പോയീ നമ്മുടെ മിസ്റ്റര്‍:സന്തുലിതന്‍ ???

"സുകുമാരേട്ടാ...
ആദ്യം സ്വന്തം സമുദായത്തിലെ ഈ പ്രശ്നം ഒന്ന് സന്തുലിതമാക്കി കൊടുക്കൂന്നേ...അല്ലെങ്കി ആ ചങ്ങായീടെ മന്ത്രിക്കുപ്പായും പോകും !!!
അപ്പോ സന്തുലിതം പിന്നെയും കുളമാകും.പിന്നെ മറ്റു മതക്കാരെ കുറ്റം പറഞ്ഞിട്ട് കാര്യണ്ടാവില്ലാട്ടോ..."

                                                                      31
                                                                     ****
19.04.2012
നടേശജിയെ പ്രധാനമന്ത്രിയാക്കുക.
സുകുമാരേട്ടനെ മുഖ്യമന്ത്രി ആക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സന്തുലന കമ്മറ്റി നടത്തുന്ന സന്തുലനയാത്രയില്‍ പങ്കാളികളാവൂ...
സന്തുലനം നഷ്ടമാകാതിരിക്കാന്‍ നടേശേട്ടന്റെ മദ്യത്തില്‍ നില്‍ക്കുക.

അബസ്വരം :
കൊക്കറ്റം തിന്നാലും കോഴി കൊത്തിക്കൊത്തിയേ നില്‍ക്കൂ.

                                                                      32
                                                                     ****
21.04.2012
"കമ്മ്യൂണിസം മതത്തിന് എതിരല്ല" എന്ന തെറ്റിധാരണ ജനങ്ങളില്‍ വളര്‍ത്താന്‍ അഭിനവ കമ്മ്യൂണിസ്റ്റുക്കാര്‍ ഉന്നയിക്കുന്ന വാദമാണ് "ഒരു കമ്മ്യൂണിസ്റ്റ്‌ക്കാരനും മത വിശ്വാസി ആകാം" എന്നത്.

ആ പ്രസ്ഥാവന തെറ്റാണ് എന്ന് അറിഞ്ഞുക്കൊണ്ട് തന്നെയാണ് കമ്മ്യൂണിസത്തെ പഠിച്ച കമ്മ്യൂണിസ്റ്റുക്കാര്‍ പോലും ആ "വോട്ട് സിദ്ധാന്തം" അവതരിപ്പിക്കുന്നത്.

അവരുടെ ഉദ്ദേശം നല്ല ഒരു കമ്മ്യൂണിസ്റ്റ്‌ക്കാരനെ ഉണ്ടാക്കി എടുക്കുക എന്നതില്‍ അല്ല. മറിച്ച് "മതവും വിശ്വാസവും ഏതായാലും കുഴപ്പമില്ല, പെട്ടിയില്‍ വോട്ട് വീണാല്‍ മതി" എന്നതാണ് നേതാക്കളുടെ ഇന്നത്തെ ഏക ലക്ഷ്യം.

കമ്മ്യൂണിസ്റ്റ്‌ക്കാര്‍ കമ്മ്യൂണിസത്തെയും മാര്‍ക്കിസത്തെയും വളര്‍ത്താന്‍ ആത്മാര്‍ഥതയോടെ ശ്രമിക്കുന്നുണ്ടെങ്കില്‍ ചെയ്യേണ്ടത്‌ "കമ്മ്യൂണിസം മത വിശ്വാസത്തിനു എതിരാണ് " എന്ന സത്യം തുറന്ന് പറഞ്ഞ് "മത വിശ്വാസം ഉപേക്ഷിച്ച് കമ്മ്യൂണിസത്തിലേക്ക്‌ കടന്നു വരൂ" എന്ന പ്രഖ്യാപനമാണ് നടത്തേണ്ടത്. അതിന് അവര്‍ തയ്യാറുണ്ടോ?

"കമ്മ്യൂണിസത്തില്‍ അടിയുറച്ചു വിശ്വസിക്കുന്നവര്‍ മാത്രം ഞങ്ങള്‍ക്ക്‌ വോട്ട് ചെയ്‌താല്‍ മതി" എന്ന് 'മൂലധനം' നെഞ്ചോട് ചേര്‍ത്ത്‌ പിടിച്ച് പറയാന്‍ തയ്യാറാവാത്തിടത്തോളം അവര്‍ കളിക്കുന്നത് അവസരവാദ വോട്ട് രാഷ്ട്രീയം തന്നെയാണ്.

അബസ്വരം :
"പ്രിയപ്പെട്ട മാര്‍ക്സ്‌, താങ്കളുടെ വൈരുദ്ധ്യാത്മക ബൗദ്ധിക വാദം മുഴക്കി പോകുന്ന ഇന്നത്തെ നേതാക്കള്‍ക്ക്‌ അവര്‍ ചെയ്യുന്നത് എന്തെന്ന് അവര്‍ക്ക്‌ തന്നെ അറിയില്ല. അവരോട് ക്ഷമിക്കേണമേ..............."
                                                                      33
                                                                     ****
23.04.2012
അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പാര്‍ട്ടി വരുത്തുന്ന പ്രത്യയശാസ്ത്ര മാറ്റങ്ങള്‍ ...

1. CPI (M) എന്നതിന്റെ പൂര്‍ണ്ണ രൂപം കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ് ഇന്ത്യ (മതം) എന്നാക്കി മാറ്റും.
2. മുസ്ലിം സഖാവിനെ കാണുമ്പോള്‍ "ലാല്‍സലാമു അലൈക്കും" എന്ന് പറയണം.
3. ഹിന്ദു സഖാവിനെ കാണുമ്പോള്‍ "ഓം ഇങ്കുലാബായ നമ:" എന്ന് പറയണം.
4. ക്രിസ്ത്യന്‍ സഖാവിനെ കാണുമ്പോള്‍ "സഖാവേലൂയാ സഖാവേലൂയാ " എന്ന് പറയണം.
5. "ഒരു കുരിശ്, ഒരു ചന്ദ്രക്കല, ഒരു ഓംങ്കാരം വോട്ടിന് " എന്ന മന്ത്രം ഇടയ്ക്കിടെ ചൊല്ലണം.

അബസ്വരം :
മാര്‍ക്കിസം പിണറായിസമായി പരിണമിക്കുമ്പോള്‍ !!!

                                                                      34
                                                                     ****
26.04.2012
ഇന്നത്തെ കാലത്ത്‌ എസ് എസ് എല്‍ സി ക്ക് എല്ലാ വിഷയങ്ങള്‍ക്കും A+ നേടി വിജയിക്കുന്നവരേക്കാള്‍ അഭിനന്ദനം അര്‍ഹിക്കുന്നത് തോല്‍ക്കുന്നവരാണ്.

കാരണം പരീക്ഷ നടക്കുമ്പോള്‍ വഴിയിലൂടെ പോകുന്നവര്‍ പോലും വിജയിക്കുന്ന നിലവാരത്തിലേക്ക് നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥ എത്തിയിരിക്കുന്ന ഈ വ്യവസ്ഥിതിയില്‍ അതിനെയും അതിജീവിച്ചു പത്താം ക്ലാസ്‌ തോല്‍ക്കുന്നവര്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു.

അബസ്വരം :
പരാജിതര്‍ക്ക് അബസ്വരാഭിനന്ദനങ്ങള്‍ !!!

                                                                      35
                                                                     ****
27.04.2012
മാതാപിതാക്കള്‍ പറയേണ്ട പോലെ പറഞ്ഞാല്‍ മക്കള്‍ നന്നാവും.
അല്ലാതെ "എന്റെ കുട്ടി വാശിക്കാരിയാ... അവള്‍ പറഞ്ഞാല്‍ കേള്‍ക്കില്ല" എന്ന് മറ്റുള്ളവരോട്‌ പൊങ്ങച്ചം പറഞ്ഞു നടക്കുന്ന മാതാപിതാക്കള്‍ ആണെങ്കില്‍ കുട്ടികള്‍ കേള്‍ക്കില്ല...നന്നാവില്ല .

അബസ്വരം :
ചൂരല്‍ കഷായം വേണ്ടയിടത്ത് പഞ്ചസാര കഷായം കൊടുത്താല്‍ അസുഖം മാറില്ല!!!

                                                                      36
                                                                     ****
29.04.2012

പോക്കര്‍ : "മിണ്ടല്ലെടാ... മിണ്ടാതെ ഇരിക്കെടാ ശല്യപ്പെടുത്താതെ !!!"

കാദര്‍ : "എന്താടാ പോക്കരേ ? എന്ത് പറ്റി ?"

പോക്കര്‍ : "എന്റെ ഉള്ളിലെ മാനവികതയെ ഇന്നലെ ആരോ മുടി ഉപയോഗിച്ച് തൊട്ടുണര്‍ത്തി. ഇപ്പോള്‍ മാനവികത പിരിവ് നല്‍കൂ മാനവികത പിരിവ് നല്‍കൂ എന്നൊരു ശബ്ദം ചെവിയില്‍ മുഴങ്ങുന്നു... അതിനോടാണ് മിണ്ടാതെ ഇരിക്കാന്‍ പറയുന്നത് !!"

അബസ്വരം :
ചോറില്‍ കിടക്കുന്ന കല്ലെടുത്തു മാറ്റാന്‍ വയ്യ ...
ഗോപുരം ചമക്കാന്‍ കല്ല്‌ ചുമക്കാം പോലും !!!

                                                                      37
                                                                     ****
02.05.2012
കെ പി സി സി പ്രസിഡന്റ് ആയിരിക്കുമ്പോള്‍ മന്ത്രി സ്ഥാനത്തിന് വേണ്ടി ആക്രാന്തം കാണിച്ചു കയ്യില്‍ ഇരിക്കുന്നത് കളയുകയും, ഉത്തരത്തില്‍ ഉള്ളത് എടുക്കാന്‍ കഴിയാതെ പോവുകയും പറ്റാതെ എട്ടിന്റെ പണി കിട്ടിയ മുരളീ...

മന്ത്രിയായി മത്സരിച്ചു ഉപതെരെഞ്ഞെടുപ്പില്‍ തോറ്റ മുരളീ...

അധികാരത്തിനു വേണ്ടി പുതിയ പാര്‍ട്ടി ഉണ്ടാക്കിയ ഉണ്ടാക്കിയ മുരളീ...

എം എല്‍ എ ആവാന്‍ മുന്‍പ്‌ തെറി വിളിച്ച അലുമിനിയം പട്ടേലിന്റെയും, മദാമയുടെയും പാര്‍ട്ടിക്കാരോടൊപ്പം കൂടി വീണ്ടും തോറ്റ മുരളീ...

കാലിനടിയില്‍ നിന്ന് മണ്ണെല്ലാം ഒലിച്ചു പോയപ്പോള്‍ മൂന്നു രൂപാ മെമ്പറാവാന്‍ കൊതിച്ച മുരളീ...

മൂന്നു രൂപാ മെമ്പര്‍ ആയപ്പോള്‍ എം എല്‍ എ ആ വാന്‍ കൊതിച്ച മുരളീ....

എം എല്‍ എ ആയപ്പോള്‍ മന്ത്രി ആവാന്‍ കഴിയാതെ പോയത് സ്വന്തം പാര്‍ട്ടിക്കാര്‍ സഹായിച്ചത്‌ കൊണ്ടാണ് എന്ന് പറഞ്ഞ മുരളീ...

മുരളീ...
താങ്കള്‍ തന്നെയാണ് ഇന്ന് ആക്രാന്തത്തിനു എതിരെ പറയാന്‍ ഏറ്റവും യോഗ്യതയുള്ള നേതാവ്!!


അബസ്വരം :
ഒരു ആക്രാന്തക്കാരനേ മറ്റൊരു ആക്രാന്തക്കാരന്റെ മനസ്സ്‌ നന്നായറിയാന്‍ കഴിയൂ.

                                                                      38
                                                                     ****
05.05.2012
"മിക്കവാറും ഞാന്‍ ഒരു കുഞ്ഞിനെ ദത്തെടുത്തേക്കാം. അതിനുള്ള പരിശീലനത്തിന്റെ ഭാഗമായാണ് പട്ടിയെ വളര്‍ത്തുന്നത്." - രഞ്ജിനി ഹരിദാസ്‌.

അബസ്വരം :
സംസ്ക്കാരം നഷ്ട്ടപ്പെടുമ്പോള്‍ പട്ടിയും മനുഷ്യനും തമ്മിലുള്ള വ്യത്യാസം കുറയുന്നു.
അങ്ങിനെ സ്വന്തം മുഖവും സംസ്ക്കാരവും ഒരു പട്ടിയില്‍ കാണുന്നവര്‍, പട്ടിയെ വളര്‍ത്തുന്ന പോലെ തന്നെയാണ് കുട്ടിയേയും വളര്‍ത്തുക എന്ന് തെറ്റിദ്ധരിച്ചാല്‍ അത് ഒരു മഹാപാപം ഒന്നുമല്ല !!!
                                                                      39
                                                                     ****
06.05.2012
"യുവതിയുടെ ബാഗില്‍ ചോരക്കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. അവിഹിത ഗര്‍ഭത്തില്‍ പിറന്ന കുഞ്ഞിനെ പ്രസവിച്ചയുടന്‍ കുളിമുറിയില്‍ വച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബാഗില്‍ ഒളിപ്പിക്കുകയായിരുന്നുവെന്ന് യുവതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കിളിമാനൂര്‍ സ്വദേശിനിയായ നീതു (24)വാണ് കുട്ടിയുടെ മൃതദേഹം ബാഗിലൊളിപ്പിച്ച് ആശുപത്രിയില്‍ എത്തിയത്." - വാര്‍ത്ത.

അബസ്വരം :
ഈ വിഷയത്തില്‍ നമ്മുടെ ഫെമിനിസ്റ്റ്‌ മഹിളാമണികളുടെ പ്രതികരണം ഒന്നും കണ്ടില്ലല്ലോ.
ഇത് വല്ല ആണായി പിറന്നവനുമാണ് ചെയ്തിരുന്നെങ്കില്‍ എന്തൊക്കെയാകുമായിരുന്നു വനിതാ സംഘടനകളുടെ പ്രസ്താവനാ മല്‍സരം.

അഭിനവ ഫെമിനിസ്റ്റുകളേ....
ആദ്യം സ്വന്തം വിഭാഗത്തില്‍പ്പെട്ടവര്‍ ചെയ്യുന്ന തെറ്റുകള്‍ക്കെതിരെ പ്രതികരിക്കൂ...
എന്നിട്ടാവാം പുരുഷ പീഡനം !!!
                                                                      40
                                                                     ****
07.05.2012
മനുഷ്യനെ സ്നേഹിക്കാനും തിരിച്ചറിയാനും കഴിയാത്തവര്‍ക്ക്‌ ഒരിക്കലും യഥാര്‍ത്ഥ വിപ്ലവം നടത്താന്‍ കഴിയില്ല...

അക്രമങ്ങളും കൊലപാതകങ്ങളും നടത്തി അതിനെ "വിപ്ലവം" എന്ന ഓമനപ്പേരിട്ട് വിളിക്കാന്‍ മാത്രമേ കഴിയൂ.

അബസ്വരം :
കൂര കയറി കോഴിയെ പിടിക്കാത്ത ഗുരുക്കള്‍ ആകാശത്ത്‌ കയറി വൈകുണ്ഡം കാണിക്കുമോ !!!

                                                                      41
                                                                     ****
10.05.2012
മാതൃസംഘടനയെ തള്ളിപ്പറഞ്ഞ് പാര്‍ട്ടി വിട്ടവരെ പാര്‍ട്ടിക്ക് വിശേഷിപ്പിക്കാനുള്ള മഹത്തായ പദമാണല്ലോ "കൂലംകുത്തി" എന്ന പദം !!!

"കൂലം കുത്തികള്‍ എന്നും കൂലംകുത്തികള്‍ ആയിരിക്കും" എന്ന പിണറായി വിജയന്റെ വാക്കുകളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് ചില കൂലം കുത്തി വിശേഷങ്ങള്‍....

1. മാതൃസംഘടനയായ സി പി ഐ യില്‍ നിന്ന് 1964 ല്‍ ഇറങ്ങി പോന്ന കൂലം കുത്തികള്‍ രൂപീകരിച്ച സംഘടനയാണ് CPI(M).
2. ഈ കൂലം കത്തി സംഘടനയുടെ ഇന്നത്തെ സംസ്ഥാന സെക്രട്ടറിയാണ് പിണറായി വിജയന്‍.
3. കൂലംകുത്തികളുടെ സംസ്ഥാന സെക്രടറി സ്ഥാനം വഹിക്കുന്നത് കൊണ്ട് തന്നെ പിണറായിയാണ് ഇന്ന് കേരള സംസ്ഥാനത്തെ ഏറ്റവും പ്രഗല്‍ഭനായ കൂലംകുത്തി.
4. അന്ന് ഇറങ്ങി പോന്ന 32 നേതാക്കളില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏക കലംകുത്തിയാണ് വി.എസ്.

അബസ്വരം :
ജന്മനാലുള്ളത് തൂത്താല്‍ പോകുമോ ?


                                                                      42
                                                                     ****
15.05.2012

ഗണേഷ്‌കുമാര്‍ മികച്ച മന്ത്രി ആണെന്ന അഭിപ്രായം ബാലകൃഷ്ണപ്പിള്ള പുച്ചിച്ചു തള്ളി  - വാര്‍ത്ത.

അബസ്വരം :
വിത്ത്‌ ഗുണം പത്ത്‌ ഗുണം എന്നല്ലേ ചൊല്ല് !!!
രണ്ടിനെയും പേറേണ്ടി വന്നത്  മലയാളി ജന്മങ്ങളുടെ തലയിലെഴുത്ത്‌ !!!

                                                                      43
                                                                     ****
19.05.2012
"സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല. അവസരവും ധാരാളം ഉണ്ട്. ഒരുപാട് സുഹൃത്തുക്കള്‍ ക്ഷണിക്കാറും ഉണ്ട്. പക്ഷേ അതിനൊക്കെ ഒരു കഴിവ് വേണ്ടേ" - എം.എ.ബേബി.

അബസ്വരം :
കഴിവുള്ളതും അറിയുന്നതുമായ പണികള്‍ മാത്രമേ ചെയ്യൂ എങ്കില്‍ എന്തിനാ അഞ്ചു കൊല്ലം വിദ്യാഭ്യാസ മന്ത്രിയുടെ കസേരയില്‍ ഇരുന്നത്.

താങ്കള്‍ക്ക് ഒട്ടും ചേരാത്ത പണി ആണ് എന്ന് മനസ്സിലായിട്ടും ആ കസേരയില്‍ ഇരിക്കുമ്പോള്‍ ഈ ബോധോദയം ഒന്നും ഉണ്ടായില്ലേ ????

മന്ത്രിയാകുമ്പോള്‍ എല്ലാവരും സഹിക്കണം. അഭിനയിച്ചാല്‍ അത് കാണുന്നവര്‍ മാത്രം സഹിച്ചാല്‍ മതിയല്ലോ. താങ്കള്‍ക്ക് ഏറ്റവും നല്ല ജോലി അഭിനയം തന്നെയാണ് !!!!!

                                                                      44
                                                                     ****
20.05.2012
"പിണറായിയെ സെക്രട്ടറി സ്ഥാനത്ത്‌ നിന്ന് മാറ്റണം എന്നാവശ്യപ്പെട്ട് പ്രകാശ്‌ കാരാട്ടിനും, സീതാറാം യെച്ചൂരിക്കും വി എസ്സിന്റെ കത്ത്‌ ." - വാര്‍ത്ത.

അബസ്വരം :
എന്റെ വിളക്കിലെ എണ്ണയാണ് കത്തി പോകുന്നത്. ഞാന്‍ തന്നെ വെളിച്ചപ്പെടട്ടെ !!!

                                                                      45
                                                                     ****
21.05.2012

കുലം കുത്തലുകള്‍ക്ക് ആവശ്യമായ കത്ത്‌, പ്രസ്താവന, അനുസരണക്കേട്‌, വിഭാഗീയത, പോസ്റ്റര്‍, വെറുക്കപ്പെടല്‍, മാധ്യമ സിണ്ടിക്കേറ്റ് തുടങ്ങിയവ മൊത്തമായും, ചില്ലറയായും ഏറ്റവും കുറഞ്ഞ നിരക്കില്‍ വാടകക്ക് കൊടുക്കുന്നു.

എല്ലാ ഉപഭോക്താക്കള്‍ക്കും ക്ഷീണം മാറ്റാന്‍ അച്ചുതാനന്ദ ഫാര്‍മ്മസ്യൂട്ടിക്കല്‍സ് നിരവധി വര്‍ഷങ്ങളുടെ ഗവേഷണ ഫലമായി വികസിപ്പിച്ചെടുത്ത ഒരു കുപ്പി "അഭിസാരികാരിഷ്ടവും" സൗജന്യമായി നല്‍കുന്നു.

ബന്ധപ്പെടുക :
അച്ചുമാമാസ്‌ കുലം കുത്തി വാടക സ്റ്റോര്‍,
അച്ചുതാനന്ദപുരം.

തിരഞ്ഞെടുത്ത ലോക്കല്‍ ഏരിയ കമ്മറ്റികളിലൂടെയും ഇവ ലഭ്യമാക്കുന്നുണ്ട്.!!!

അബസ്വരം :
വാക്ക് പോക്കര്‍ക്കും, നെല്ല് കൊയിലകത്തും !!!

                                                                      46
                                                                     ****
23.05.2012
ടി.പി വധത്തില്‍ സാംസ്കാരിക നായകര്‍ പ്രതികരിക്കത്തതിനെതിരെ ഒരു പാട് വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്ന സമയമാണല്ലോ....

ഒരു കാര്യം ആലോചിച്ചിട്ടുണ്ടോ, സാംസ്കാരിക നായകര്‍ എന്ന് അവകാശപ്പെടുന്നവര്‍ പ്രതികരിച്ചത്‌ കൊണ്ട് എന്തൊക്കെ മാറ്റമാണ് ഇന്ന് നമ്മുടെ നാട്ടില്‍ ഉണ്ടായിട്ടുള്ളത്‌ ????

ഒരു പത്ര പ്രസ്താവന, രണ്ടു ദിവസത്തെ ചര്‍ച്ച, കുറച്ച് വിവാദം എന്നതില്‍ കവിഞ്ഞ് എന്ത് ഗുണമാണ് അത്തരക്കാരുടെ വാക്കുകള്‍ ഉണ്ടാക്കിയിട്ടുള്ളത്.

പ്രതികരിക്കേണ്ടത് ജനങ്ങള്‍ ആണ്.
നമ്മില്‍ ഒരു ഒരുത്തനാണ് ഇന്ന് കൊല്ലപ്പെട്ടിരിക്കുന്നത് എന്ന സത്യം മനസ്സിലാക്കിയ ജനങ്ങള്‍.
നാളെ നമുക്കും ഈ സ്ഥിതി വരാം എന്ന് ചിന്തിക്കുന്ന ജനങ്ങള്‍.

അങ്ങിനെ ചിന്തിക്കുന്നവര്‍ ഉണ്ടെങ്കില്‍ പ്രതികരിക്കട്ടെ....
ബാക്കിയുള്ളവര്‍ സമൂഹത്തിന്റെ, മനസാക്ഷിയുടെ കുപ്പത്തൊട്ടിയില്‍ വിശ്രമിക്കട്ടെ.

അബസ്വരം :
ഇന്ന് നീ, നാളെ ഞാന്‍ !!!
                                                                      47
                                                                     ****
30.05.2012
അസുഖം മാറണം എന്ന ആഗ്രഹവും ആവശ്യവും ഉണ്ടാകേണ്ടത് രോഗിക്കാണ് ....
രോഗിക്ക്‌ ആ ആവശ്യമില്ലെങ്കില്‍ ഡോക്ടര്‍ എന്ത് ചെയ്തിട്ടും കാര്യം ഇല്ല.

അബസ്വരം :
അനുഭവം ചക്കക്കുരു !!!
                                                                       48
                                                                      ****
02.06.2012
"കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പതിപ്പിച്ചിരിക്കുന്ന നേതാക്കളുടെ ചിത്രങ്ങള്‍ തടവുകാരുടെ കലാസൃഷ്ടികള്‍ ആണ് " - പിണറായി വിജയന്‍.

അബസ്വരം :
കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കാന്‍ ജയില്‍ എന്താ ആര്‍ട്ട് ഗാലറിയാണോ ???

നാട്ടില്‍ നടത്തിയ "കലാസൃഷ്ടി" കളുടെ ഫലമായല്ലേ പ്രതികള്‍ ജയിലില്‍ എത്തിയത്‌ ?

കൊലപാതകം, ബലാല്‍സംഗം, വെട്ട്, കുത്ത്, മോഷണം, ഗുണ്ടായിസം എന്നിവയെ എല്ലാം കായിക വിനോദങ്ങള്‍ ആയി ഉടനടി അംഗീകരിക്കുക കൂടി ചെയ്താല്‍ എല്ലാം ശുഭം !!!

                                                                      49
                                                                     ****
14.06.2012
ഇന്ന് ക്ലിനിക്കില്‍ വന്ന ഒരു രോഗിയുടെ ആവശ്യം കേട്ട് കണ്ണ് തള്ളി.

മൂപ്പരുടെ വയസ്സ് 65, ബ്ലഡ്‌ ഷുഗര്‍ - 400.

രോഗി : "ഒരു ദിവസത്തെ ഉഴിച്ചിലിന് എന്താ ചാര്‍ജ്ജ്‌ ?"
ഞാന്‍ : "600 രൂപ".
രോഗി : "ആണുങ്ങളെ ആണുങ്ങള്‍ ആണോ ഉഴിയുക ?"
ഞാന്‍ : "അതെ."
രോഗി : "പെണ്ണുങ്ങളെ ഉഴിയുന്നതോ?"
ഞാന്‍ : "സ്ത്രീകള്‍."
രോഗി : "ഒരു കാര്യം തുറന്നു ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്‌. എന്നെ ഒന്ന് സ്ത്രീകളെക്കൊണ്ട് ഉഴിച്ചില്‍ നടത്താന്‍ കഴിയുമോ ? വേണമെങ്കില്‍ ഇരട്ടി പണം നല്‍കാം...."

"അതിനുള്ള സംവിധാനം ഇവിടെ ആവുന്നതേയുള്ളൂ...."എന്ന് ഞാന്‍ പറഞ്ഞതോടെ മൂപ്പര് എഴുന്നേറ്റു.....

അബസ്വരം :
ക്ലിനിക്കില്‍ ഒരു പര്‍ദ്ദ ഇല്ലാത്തതിന്റെ കുറവ് ഇന്നാണ് മനസ്സിലാക്കിയത്‌. അത് ഉണ്ടെങ്കില്‍ അത് ധരിച്ചു ഞാന്‍ തന്നെ നന്നായി ഉഴിഞ്ഞു കൊടുത്തിരുന്നു....
ലവന്റെ അണ്ഡകടാഹം പൊട്ടിച്ചു കയ്യില്‍ കൊടുത്തിരുന്നു....


                                                                      50
                                                                     ****
15.06.2012

തിരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടിയുടെ പരാജയം ഉറപ്പാക്കാനുള്ള "അച്ചുമാമാസ്‌ ഒഞ്ചിയം സഞ്ചാരം" സി ഡികള്‍ക്കായി "PB കത്ത്‌ - കുത്ത്" എന്ന് ടൈപ്പ്‌ ചെയ്ത്‌ എ കെ ജി സെന്ററിലേക്ക് എസ് എം എസ് ചെയ്യുക.

തിരഞ്ഞെടുത്ത ലോക്കല്‍, ഏരിയ കമ്മറ്റികളിലും സി ഡികള്‍ ലഭ്യമാണ്.!!!

അബസ്വരം :
പണ്ടേ ദുര്‍ബ്ബല,പിന്നെ ഗര്‍ഭിണി,പോരാഞ്ഞിട്ട് പ്രേതബാധയും !!!


                                                                      51
                                                                     ****
22.06.2012
ഒന്നാം ക്ലാസ്‌ മുതല്‍ ഡിഗ്രി വരെ പഠിച്ച എല്ലാ ടെക്സ്റ്റ്‌ ബുക്കുകളും സൂക്ഷിച്ചു വെച്ചിട്ടുള്ള എത്ര പേരുണ്ട് ???
എന്റെ കയ്യില്‍ ഉണ്ട്.

എന്നാല്‍ അതിന്റെ ക്രെഡിറ്റ്‌ എനിക്ക് അവകാശപ്പെട്ടതല്ല.
എന്റെ ഉമ്മാക്ക് അവകാശപ്പെട്ടതാണ് ആ ക്രെഡിറ്റ്‌.

അബസ്വരം :
ഒരു പക്ഷേ ആ സൂക്ഷിച്ചു വെക്കലില്‍ നിന്നായിരിക്കാം സെന്റിമെന്റ്സിന്റെ ബാല പാഠങ്ങള്‍ ഞാന്‍ പഠിച്ചത്.
                                                                      52
                                                                     ****
26.06.2012
ഒരേ സമയം കോണ്‍ഗ്രസ്സിനെ തെറി വിളിക്കുകയും, പ്രണബിന്റെ മൂട് താങ്ങുകയും ചെയ്തു കൊണ്ട്, അമ്മയുടെ കൂടെ കിടക്കുമ്പോള്‍ തന്നെ അച്ഛന്റെ കൂടെ പോകാം എന്ന് തെളിയിച്ച "മൂലധന" ശാസ്ത്രന്ജ്യര്‍ക്ക് ലാല്‍സലാമഭിവാദ്യങ്ങള്‍.

ഈ ശാസ്ത്രീയമായ തെളിയിക്കലിന് അടുത്ത വര്‍ഷത്തെ നോബല്‍ സമ്മാനം കിട്ടാനുള്ള സാധ്യതയും ഉണ്ട്.

അബസ്വരം :
മാനം വിറ്റും നാണം കളയണം !!!
                                                                      53
                                                                     ****
02.07.2012
അങ്ങിനെ ജീവിതത്തില്‍ ആദ്യമായി ഒരു മന്ത്രിയുടെ കൈ പിടിച്ച് നാല് കുലുക്കല്‍ കുലുക്കി...

ഇന്ന് സഹകരണ ആശുപത്രി സന്ദര്‍ശിച്ച  മദ്യ മന്ത്രി കെ.ബാബുവിന് ആണ് എന്റെ കൈ പിടിച്ചു കുലുക്കിയ ആദ്യ മന്ത്രി എന്ന പദവി നേടാനുള്ള മഹാഭാഗ്യം ഉണ്ടായത്‌ !!!

മദ്യവകുപ്പും, ആയുര്‍വേദവും നിശ്ചിത അനുപാതത്തില്‍ കൂട്ടികലര്‍ത്തിയാല്‍ പലതും തടയും സോറി നടക്കും എന്ന കാര്യം നമ്മുടെ മന്ത്രിയും തിരിച്ചറിഞ്ഞോ ആവോ...!!!

അബസ്വരം :
ഇന്ന് മൂപ്പരുടെ കൈ സ്പര്‍ശനം ഏറ്റ ശേഷം എന്റെ കൈക്ക് എന്തോ ഒരു ആക്രാന്ത കൂടുതല്‍. രോഗിയുടെ പോക്കറ്റില്‍ കയ്യിട്ട് വാരാന്‍ എന്തോ പ്രത്യേക ആവേശം...

മുല്ല പൂമ്പൊടി ഏറ്റുകിടക്കും കല്ലിനുമുണ്ടൊരു സൗരഭ്യം എന്ന് കാരണവന്മാര്‍ പറഞ്ഞത്‌ വെറുതെയല്ല.
                                                                      54
                                                                     ****
07.07.2012
"മകളെ പ്രദര്‍ശന വസ്തുവാക്കുന്നതില്‍ താല്‍പര്യമില്ല." - അഭിഷേക് ബച്ചന്‍.

അബസ്വരം :
ഇപ്പോള്‍ താല്പര്യത്തോടെ പ്രദര്‍ശനത്തിന് വെച്ചിരിക്കുന്നത് ഭാര്യ ഐശ്വര്യയെ ആണ്. മകളെ പ്രദര്‍ശനത്തിനു വെക്കുമ്പോള്‍ അറിയിക്കുമായിരിക്കും !!!!


                                                                      55
                                                                     ****
04.08.2012
സൈനക്ക്‌ വെങ്കലം - അഭിനന്ദനങ്ങള്‍
ചൈനക്കാരി മുന്നില്‍ നില്‍ക്കുമ്പോള്‍ പരിക്ക് പറ്റി പുറത്ത് പോയി...

അബസ്വരം :
"ചൈനക്കാരിക്ക് പരിക്ക് പറ്റാന്‍ കാരണം അമേരിക്കയുടെയും, യുഡിഎഫിന്റെയും കറുത്ത കരങ്ങള്‍ ആണ്" എന്ന് പറഞ്ഞ് നാളെ ഹര്‍ത്താല്‍ ഉണ്ടാവുമോ???

                                                                      56
                                                                     ****
07.08.2012
"ഇന്ത്യ ചൊവ്വാ ഗ്രഹ പര്യവേഷണത്തിന് ഒരുങ്ങുന്നു." - വാര്‍ത്ത.

ഭൂമിയില്‍ ഉള്ള ഇന്ത്യയുടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം ആയോ ??

ദാരിദ്ര്യത്തില്‍ നട്ടം തിരിയുന്ന ഈ രാജ്യത്തിന്റെ പണം ചൊവ്വയിലേക്ക്‌ അയക്കേണ്ടതുണ്ടോ ???

ഇന്ത്യയിലെ ദരിദ്രരുടെ മുഖത്തെ പ്രയാസം തിരിച്ചറിഞ്ഞ്, അതിനു പരിഹാരം കാണാന്‍ കഴിയാത്തവര്‍ എന്ത് കാഴ്ചയാണ് ചൊവ്വയില്‍ നിന്ന് കണ്ടെത്താന്‍ ശ്രമിക്കുന്നത് ??

അബസ്വരം :
അമ്മക്ക് പ്രസവ വേദന, മകള്‍ക്ക് വീണ വായന !!!

                                                                      57
                                                                     ****
14.08.2012
ഇന്ത്യന്‍ മണ്ണില്‍ ജനിച്ചു വീണ ഓരോ പൗരന്റെയും അവകാശവും അഭിമാനവുമായ ഇന്ത്യാ മഹാരാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനം ഒരിക്കല്‍ കൂടി കടന്നു വരുന്നു.
അടിമയില്‍ നിന്നും ഉടമയിലേക്ക് നാം മാറിയ മഹത്തായ സുദിനം.

നിയമ വ്യവസ്ഥക്ക് മുന്നില്‍ ആയിരം ചോദ്യങ്ങള്‍ ഉയര്‍ത്തി നില്‍ക്കുന്ന മദനിമാരേയും, സൊമാലിയാദി രാജ്യങ്ങളില്‍ കൊള്ളക്കാരുടെ തടവില്‍ കഴിയുന്ന സഹോദരങ്ങളേയും,  ഒരു നേരത്തെ ഭക്ഷണം കിട്ടാതെ വിഷമിക്കുന്ന കുരുന്നുകളെയും, അഴിമതി വീരന്മാരായി സ്വാതന്ത്ര്യം അനുഭവിക്കുന്ന കല്‍മാഡിമാരേയും, ഭക്ഷണത്തിലൂടെ വിഷം തീറ്റിപ്പിക്കുന്ന കീടനാശിനി നിര്‍മ്മാതാക്കളേയും, പൊതുമുതല്‍ നശിപ്പിച്ച് നാട് നന്നാക്കുന്ന സാമൂഹ്യ - രാഷ്ട്രീയ പ്രവര്‍ത്തകരേയും, പോലീസ്‌ സംരക്ഷണം തേടുന്ന മനുഷ്യദൈവങ്ങളേയും, പെട്രോള്‍ വിലയും ഭരണ ചക്രവും നിയന്ത്രിക്കുന്ന അംബാനിമാരേയും സ്മരിച്ചു കൊണ്ട് ഏവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍.

അബസ്വരം :
ജയ് ഹിന്ദ്‌.
                                                                      58
                                                                     ****
15.08.2012
ഇന്ന് ഒരു പോസ്റ്റ്‌ കണ്ടു "വെള്ളക്കാര്‍ പോയി കൊള്ളക്കാര്‍ വന്നതിന്റെ ആഘോഷം" എന്ന്.

ഈ വെള്ളക്കാര്‍ ഇവിടെ നടത്തിയ കൊള്ള ഒന്നും ഇക്കൂട്ടര്‍ കണ്ടില്ലേ ആവോ???

വെള്ളക്കാര്‍ ഇവിടെ വന്നത് തന്നെ കൊള്ളയടിക്കാന്‍ ആണ് എന്ന വാസ്തവം എന്തുകൊണ്ട് ഇക്കൂട്ടര്‍ തിരിച്ചറിയാതെ പോയി?

നമ്മുടെ രാജ്യത്തിലെ ഭരണകര്‍ത്താക്കള്‍ വരുത്തിവെച്ച പല പോരായ്മകളും നമുക്ക് ഉണ്ടെങ്കിലും, സ്വാതന്ത്ര്യം ഉണ്ട് എന്നത് മഹത്തായ ഒരു കാര്യം തന്നെയാണ്.

സ്വന്തം രാജ്യക്കാര്‍ നടത്തുന്ന കൊള്ള, അന്യരാജ്യക്കാര്‍ നടത്തുന്ന കൊള്ളയേക്കാള്‍ എത്രയോ ഭേദം ആണ് എന്ന് തിരിച്ചറിയാന്‍ കഴിവില്ലെങ്കില്‍ അക്കൂട്ടര്‍ വല്ല പലസ്തീനിലെക്കോ മറ്റോ പോയി സ്വാതന്ത്ര്യത്തിന്റെ വില മനസ്സിലാക്കി വരട്ടെ.

അബസ്വരം :
നാട് നന്നാവണമെങ്കില്‍ ആദ്യം നാട്ടുക്കാര്‍ നന്നാവണം.


                                                                      59
                                                                     ****
21.08.2012
"രാഷ്ട്രപതിയായിരിക്കേ ലഭിച്ച സമ്മാനങ്ങളില്‍ 155 എണ്ണം അമരാവതിയില്‍ സ്വന്തം കുടുംബ ട്രസ്റ്റ് നടത്തുന്ന മ്യൂസിയത്തിലേക്കു പ്രതിഭാ പാട്ടീല്‍ കൊണ്ടുപോയി. രാഷ്ട്രപതിമാര്‍ അവര്‍ക്കു ലഭിക്കുന്ന സമ്മാനങ്ങള്‍ രാഷ്ട്രപതി ഭവനിലെ തന്നെ മ്യൂസിയത്തില്‍ ഏല്‍പ്പിക്കുകയാണു പതിവ്." - വാര്‍ത്ത.

അബസ്വരം :
രാഷ്ട്രപതി ഭവന്റെ അടിയാധാരം അവരുടെ കണ്ണില്‍ പെടാതിരുന്നത് നന്നായി..
അല്ലെങ്കില്‍ അതും...

                                                                      60
                                                                     ****
31.8.2012
കൂട്ടത്തില്‍ ഒന്നിനെ കള്ളപ്രചരണങ്ങള്‍ ആരോപിച്ചു തല്ലി കൊല്ലുമ്പോള്‍ നാണവും മാനവും ഇല്ലാതെ അത് നോക്കി നിന്ന് ആസ്വദിക്കുന്നവര്‍ അല്ല , സത്യം പുറത്ത് കൊണ്ട് വന്നു ദുരാരോപണ കുബുദ്ധികളുടെ കള്ളത്തരം വെളിച്ചത്ത് കൊണ്ടുവരാന്‍ കഴിവുള്ളവര്‍ തന്നെയാണ് എന്ന് തെളിയിച്ചത് മലയാളം ബ്ലോഗേഴ്സിന്റെ വിജയം തന്നെ ആണ്.

വല്ലവരും പറഞ്ഞതിന്റെ ശരിയും തെറ്റും നോക്കാതെ, പെണ്ണായി എന്ത് നുണയും പറഞ്ഞാല്‍ മൂട് താങ്ങുന്നവര്‍ ആണ് ആണുങ്ങള്‍ എന്ന് തെറ്റിദ്ധരിച്ച ബുദ്ധി ജീവികളുടെ മുന്നില്‍ സത്യം തുറന്നു കാട്ടുന്നതാണ് ആണത്തം എന്നും, നട്ടെല്ല് എന്നും തെളിയിക്കുവാന്‍ നമുക്ക് കഴിഞ്ഞു.

നപുംസകം ആണോ എന്ന് സംശയം ഉന്നയിച്ചവര്‍ ഫേസ്‌ ബുക്കും പൂട്ടി ഓടിപോയി... അവരോട് ഒന്നേ പറയാന്‍ ഉള്ളൂ.. ഒന്നുകില്‍ ആണാവണം അല്ലങ്കില്‍ പെണ്ണാവണം. രണ്ടും കെട്ടത് ആവരുത്.

അബസ്വരം :
പുരുഷത്വവും സ്ത്രീത്വവും ജന്മം കൊണ്ട് മാത്രം കിട്ടുന്നതല്ല. അതില്‍ കര്‍മ്മം മുതല്‍ വസ്ത്രധാരണം വരെ ഉള്‍പ്പെട്ടിട്ടുണ്ട്.

                                                                      61
                                                                     ****

19.9.2012
”നിശ്ചയം അള്ളാഹു ക്ഷമാശീലരുടെ കൂടെയാണ്.”എന്ന് ഖുര്‍ആന്‍ പഠിപ്പിച്ചിരിക്കുന്നു. അല്ലാഹുവും നബിയും പഠിപ്പിച്ചത് ക്ഷമയുടെ ഗുണങ്ങളാണ്.

ഖുര്‍ആനും ഹദീസും വിശദീകരിച്ചു തരുന്നത് സഹനത്തിന്റെ പാഠങ്ങളാണ് .

മതം അറിയാതെയും പഠിക്കാതെയും മതം കൈകാര്യം ചെയ്യുന്നവരും, രാജാവിനെക്കാള്‍ വലിയ രാജഭക്തി കാണിക്കുന്നവരും ആണ് സമൂഹത്തില്‍ പ്രശ്നം ഉണ്ടാക്കുന്നത്‌...

മുസ്ലിം പേരുള്ളവര്‍ അക്രമം നടത്തുമ്പോള്‍ അതിനെതിരെ മുസ്ലിംങ്ങള്‍ തന്നെ പ്രതികരിക്കണം. നിശബ്ദത പാലിക്കരുത്. അങ്ങിനെ നിശബ്ദമായി ഇരുന്നാല്‍ അത് അക്രമം നടത്തുന്നവര്‍ക്കുള്ള പ്രോത്സാഹനം ആകും.

അബസ്വരം :
ഒരു സിനിമ കൊണ്ടോ, നാടകം കൊണ്ടോ തകര്‍ക്കാന്‍ കഴിയുന്നതല്ല മുഹമ്മദ് നബി (സ)യുടെ വ്യക്തിത്വവും, ഇസ്ലാമിന്റെ മഹത്വവും.
                                                                      62
                                                                     ****
27.09.2012
"ഒരു ദ്വിഭാഷിയായി ദിവസവും അമ്മ (സുധാമണി) ദര്‍ശനം നല്‍കുന്ന കസേരയുടെ തൊട്ടടുത്ത് ഞാന്‍ ഇരിക്കും." - സ്വാമി അമൃത സ്വരൂപാനന്ദ.

അബസ്വരം :
അപ്പൊ ഈ ദൈവ വേഷം കെട്ടി നടക്കുന്ന, ലക്ഷങ്ങളുടെ പ്രശ്നങ്ങള്‍ക്ക് അത്താണിയാണ് എന്ന് അവകാശപ്പെടുന്ന സുധാമണിയമ്മക്ക് ഭാഷ തര്‍ജ്ജുമ ചെയ്യാന്‍ പോലും ആള്‍ സഹായം വേണം.

ദൈവത്തിന്റെ ഉത്തമ ലക്ഷണം !!!!
                                                                      63
                                                                     ****
28.09.12
അങ്ങിനെ ചരിത്രത്തിന്റെ മഹാ താളുകളില്‍ ഇടം പിടിച്ചു ശ്വേതയുടെ പേറ് ഫിലിമില്‍ ആയി !!!!

അബസ്വരം :
ഒന്നുകില്‍ ശ്വേതക്ക് നാണവും മാനവും വേണം, അല്ലെങ്കില്‍ അത് ഓള്‍ടെ കെട്ടിയോന് വേണം, അതും അല്ലങ്കില്‍ അത് ഫിലിമില്‍ ആക്കിയ ബ്ലെസ്സിക്ക് വേണം, അതുമല്ലെങ്കില്‍ അത് വാര്‍ത്തയാക്കിയ മാധ്യമങ്ങള്‍ക്ക് വേണം, ഏറ്റവും ചുരുങ്ങിയത് ഇതു പോസ്റ്റ്‌ ചെയ്ത എനിക്കെങ്കിലും വേണം !!!
അല്ലാ പിന്നെ !!!
                                                                      64
                                                                     ****
29.10.2012
"കടലില്‍നിന്ന് മീന്‍ പിടിക്കാനുള്ള അവകാശം ഹിന്ദുക്കള്‍ക്ക്‌ മാത്രമാണ്. കടല്‍ത്തീരം ഹിന്ദുവിന്‍േറതാണ്." - തൊഗാഡിയ

അബസ്വരം :
മാനസിക രോഗം ഉണ്ടാവുന്നതും, നട്ട പ്രാന്ത് പിടിക്കലും ഒരു കുറ്റമോ, തെറ്റോ അല്ല. എന്നാല്‍ അങ്ങിനെ നട്ടപ്രാന്ത് പിടിച്ചവരെ മൈക്ക് കെട്ടി തെരുവുകളില്‍ അമേധ്യം വിതറാന്‍ കയറൂരി വിടുന്നത് കുറ്റവും, തെറ്റും തന്നെയാണ്.

                                                                      65
                                                                     ****
7.11.2012
അങ്ങിനെ ലോകത്തിലെ ഏറ്റവും വലിയ ഭീകരവാദ - തീവ്രവാദ രാഷ്ട്രമായ അമേരിക്കയുടെ തലപ്പത്ത് ഒരിക്കല്‍ കൂടി ഒബാമ ഇരിപ്പുറപ്പിച്ചു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യ നാളുകളില്‍ ഇറാനെതിരെയുള്ള പ്രസ്താവനകള്‍ ഇറക്കി മേല്‍ക്കോയ്മ നേടിയ റോംനിയെ, അതിനെക്കാള്‍ വലിയ ഇറാന്‍ വിരുദ്ധത പ്രകടപ്പിച്ചു കൊണ്ട് ഒബാമ കടത്തി വെട്ടി. അമേരിക്ക സ്നേഹിച്ചു കുട്ടിച്ചോറാക്കിയ ഇറാക്കിനും, അഫ്ഗാനിനും എല്ലാം പിന്‍ഗാമി ആകാന്‍ ആകുമോ ഇറാന്റെ വിധി ?

നോര്‍ത്ത് കൊറിയയിലും, ഇസ്രായേലിലും, ഫ്രാന്‍സിലും, ബ്രിട്ടനിലും തുടങ്ങി സ്വന്തം ആയുധപ്പുരകളില്‍ വരെ ആണവായുധങ്ങള്‍ നിറച്ചു വെച്ചിരിക്കുന്നത് കാണാതെ പോകുന്ന അമേരിക്ക "യുദ്ധാവശ്യങ്ങള്‍ക്ക് അല്ല ആണവ പരീക്ഷണം നടത്തുന്നത്" എന്ന് പ്രഖ്യാപിച്ച ഇറാന്റെ ആണവായുധങ്ങളെ പറ്റി പ്രസ്താവനകള്‍ ഇറക്കുമ്പോള്‍ മറ്റു രാജ്യങ്ങള്‍ പാലിക്കുന്ന മൗനം അപഹാസ്യമാണ്. ഓരോ രാജ്യത്തിന്റെ മൗനവും അമേരിക്കക്ക് ഉള്ള സമ്മതമായി മാറുമ്പോള്‍, ലോകം അമേരിക്കയുടെ കാലില്‍ അടിയറവെക്കപ്പെടുന്നു.


അബസ്വരം :

എന്റെ ദിനം അടുത്ത് വരുന്നു !!!

                                                                      66
                                                                     ****
18.11.2012
"യു ഡി എഫിന് കണ്ടകശനിയാണ്. പരിഹാര ക്രിയ ചെയ്തില്ലെങ്കില്‍ അത് കൊണ്ടേ പോകൂ." - കെ.മുരളീധരന്‍

അബസ്വരം :
പരിഹാര ക്രിയയില്‍ മുരളിയെ മന്ത്രിയാക്കി പൂജിക്കുന്ന ക്രിയ പ്രത്യേകം ഉള്‍പ്പെടുത്തണം. അതില്ലാത്ത പക്ഷം മുരളീരവത്തിന്റെ രൂപത്തില്‍ കണ്ടക ശനി പിന്നാലെ തന്നെ ഉണ്ടാകും.!!!


                                                                      67
                                                                     ****
 
21.11,2012
കസബ്, നിങ്ങള്‍ അര്‍ഹിക്കുന്ന പ്രതിഫലം തന്നെയാണ് ഏറ്റു വാങ്ങിയത്.
നിങ്ങളുടെ ചലനമറ്റ മുഖം കാണുമ്പോള്‍ സഹതാപമല്ല തോന്നുന്നത്. ദേശത്തിനു വേണ്ടി ജീവന്‍ ത്യജിച്ച കര്‍ക്കരയുടേയും, സന്ദീപിന്റേയും, സലാസ്ക്കറിന്റേയും, ജീവന്‍ വെടിഞ്ഞ നൂറു കണക്കിന് ആളുകളുടെയും അവരുടെ കുടുംബങ്ങളുടെയും എല്ലാം മുഖമാണ് ഞങ്ങള്‍ക്ക് ഓര്‍മ്മ വരുന്നത്.


അബസ്വരം :

ഇന്ത്യക്ക് എതിരെ ആയുധം എടുക്കുന്നവര്‍ക്ക് ഇതൊരു പാഠം ആയിരിക്കട്ടെ.


                                                                      68

                                                                     ****
07.12.12
"കേരള യുക്തിവാദി സംഘം മലപ്പുറം ജില്ലാ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് ഇ.എ ജബ്ബാറിനെയും ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് പാറക്കല്‍ മുഹമ്മദിനെയും സംസ്ഥാന കമ്മിറ്റി പുറത്താക്കി. ഇവരുടെ നേതൃത്വത്തില്‍ സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് ജില്ലാകമ്മിറ്റിയെ സസ്പെന്‍റ് ചെയ്തതായും സംസ്ഥാന പ്രസിഡന്‍റ് യു. കലാനാഥനും ജനറല്‍ സെക്രട്ടറി രാജഗോപാല്‍ വാകത്താനവും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജില്ലാ പ്രസിഡന്‍റിനെയും ജനറല്‍ സെക്രട്ടറിയെയും സംഘടനയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ 15 ദിവസത്തിനകം വിശദീകരണം നല്‍കാന്‍ ഇരുവര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്.

സംസ്ഥാന പ്രസിഡന്‍റ് യു. കലാനാഥന്‍െറ സങ്കുചിത ചിന്തയാണ് ജില്ലാ കമ്മിറ്റിക്ക് എതിരായ നടപടികള്‍ക്ക് പിന്നിലെന്ന് ഇ.എ. ജബ്ബാര്‍ പ്രതികരിച്ചു." - വാര്‍ത്ത.

അബസ്വരം :
എന്റെ ജബ്ബാറേ, യുക്തിയെ കൂട്ട് പിടിച്ചു ദൈവത്തിന് എതിരേ ഗീര്‍വാണം മുഴക്കി ഇവിടെ വരെ ആയി അല്ലേ ?

കലാനാഥന്റെ സങ്കുചിതത മനസ്സിലാവാന്‍ ജബ്ബാറിന് ഇത്രയും കാലം എടുത്തു അല്ലേ ? സ്വന്തം സങ്കുചിത മനോഭാവമാണ് ദൈവത്തിന് എതിരേ തിരിയാന്‍ ജബ്ബാറിനെ പ്രേരിപ്പിക്കുന്നത് എന്ന സത്യം മനസ്സിലാക്കാനുള്ള യുക്തി ഇനി എന്നാണാവോ ജബ്ബാറിനു കിട്ടുക ??!!!

യുക്തിവാദിയായ ജബ്ബാറും തെറ്റുകള്‍ ചെയ്യുന്നുണ്ട് എന്ന് തിരിച്ചറിയാന്‍ കലാനാഥന് ഇപ്പോഴെങ്കിലും കഴിഞ്ഞല്ലോ ?

ദൈവ വിശ്വാസികളുടെ വിശ്വാസത്തില്‍ തെറ്റുകള്‍ കണ്ടത്തുന്നതിനു മുന്‍പ് സ്വന്തം തെറ്റുകള്‍ ഒന്ന് വിലയിരുത്തുന്നത് നന്നാവും.

യുക്തിഇല്ലാത്തവര്‍ യുക്തിവാദികള്‍ ആയാല്‍ ഇങ്ങനെ ഇരിക്കും !!!

                                                                      69
                                                                     ****
13.12.2012

എഴുതുമ്പോള്‍ വരുന്ന അക്ഷര തെറ്റുകള്‍ ബ്ലോഗ്ഗര്‍മാരുടെ ഒരു വലിയ പ്രശ്നം ആണ്.

ഇന്നെനിക്ക് കണ്ണൂരില്‍ നിന്നും ഉള്ള ഒരു ബ്ലോഗ്ഗര്‍ അയച്ച മെസേജ് ഇങ്ങിനെ :

"ഇപ്പൊ മനസിലായി താനൊരു ഡോഗ്ട്ടരാണെന്ന് !!"

Doctor എന്നത് Dogtor ആയി.

1275 - 1325 വര്‍ഷങ്ങള്‍ക്ക് ഇടയില്‍ ആണ് doctor എന്ന പദം ആദ്യമായി ഉപയോഗിച്ചത് എന്ന് കരുതപ്പെടുന്നു. doctor എന്ന പദം ഉത്ഭവിച്ചത് docēre എന്ന ലാറ്റിന്‍ പദത്തില്‍ നിന്നും ആണ്. to te

ach എന്നാണു അതിന്റെ അര്‍ത്ഥം. പള്ളികളില്‍ ബൈബിള്‍ പഠിപ്പിക്കുന്നവരുമായി ബന്ധപ്പെട്ടാണ് ഈ പദം ഉപയോഗിച്ച് തുടങ്ങിയത് എന്നും കരുതപ്പെടുന്നു.

ഒരു അക്ഷരം മാറിയപ്പോഴേക്കും, പഠിപ്പിക്കുന്നവന്‍ നായയായി !!!

അക്ഷര തെറ്റുകള്‍ ഇല്ലാതെ എഴുതാന്‍ ബ്ലോഗ്ഗെര്‍മാര്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടിയിരിക്കുന്നു.

അബസ്വരം :
യാസീന്‍ ഓതി ആയിരം വട്ടം പ്രാര്‍ഥിച്ചാലും ചില സ്പെല്ലിംഗ് മിസ്സ്ടൈക്കുകള്‍ മാറില്ല !!!


                                                                      70
                                                                     ****

15.12.2012
അങ്ങിനെ നാളെ ജീവിതത്തില്‍ ആദ്യമായി ഒന്ന് കാരണവര്‍ വേഷം കെട്ടാന്‍ പോകുന്നു. സഹോദരിയുടെ മോളുടെ വിവാഹം ഉറപ്പിക്കലിനു അമ്മാവന്‍ സ്ഥാനം.
ആകെ മൊത്തം ടോട്ടല്‍ ഉള്ള ഏക അമ്മാവന്‍ !!!
നാളെ അബസ്വരന്‍ അമ്മാവന്‍ ഒരു കലക്ക് കലക്കും.

ചെക്കന്റെ വീട്ടുകാര്‍ വന്നു തിരിച്ചു പോകുമ്പോഴേക്കും ഒരു ബ്ലോഗ്‌ ലിങ്ക് എങ്ങിനെ കയ്യില്‍ കൊടുക്കാം എന്നതിനെ പറ്റി കൂലങ്കഷനായി ഗവേഷിച്ചു ചിന്തിച്ചു കൊണ്ടിരിക്കുന്നു !!!


അബസ്വരം :

എല്ലാവരും കൂടി കൈകാര്യം ചെയ്ത് അമ്മാവന്റെ യു ആര്‍ എല്‍ തകര്‍ക്കുമോ ന്നാ പേടി !!!
                                                                      71
                                                                     ****
19.12.2012
അമേരിക്കയിലെ ഒരു വിദ്യാലയത്തില്‍ അക്രമി ഇരുപത് പേരെ വെടി വെച്ച് കൊന്നപ്പോള്‍ ഒബാമയുടെ കണ്ണില്‍ നിന്നും ഒഴുകിയ കണ്ണുനീര്‍, ഇറാക്കിലേയും, അഫ്ഗാനിലേയും, പലസ്തീനിലെയും കുഞ്ഞുങ്ങളെയും, മനുഷ്യ ജീവികളെയും അമേരിക്കയുടെ തന്നെ പിന്തുണയോടെ ബോംബെറിഞ്ഞും മറ്റും കൊന്നു വീഴ്ത്തുമ്പോള്‍ എവിടെയായിരുന്നു ??

അമേരിക്കന്‍ പൌരന്മാരുടെ ജീവനേക്കാള്‍ മറ്റു രാജ്യങ്ങളിലെ പൌരന്മാരുടെ ജീവന് വിലക്കുറവ് ഉണ്ടോ ?


അബസ്വരം :

ആരാന്റെ അമ്മക്ക് പ്രാന്ത് പിടിച്ചാല്‍ കാണാന്‍ നല്ല ചേല്.


                                                                      72
                                                                     ****
20.12.2012
അങ്ങിനെ നിരപരാധികളായ മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന ഇറ്റാലിയന്‍ കൊലയാളികള്‍ക്ക് ഇറ്റലിയില്‍ പോയി കേക്ക് മുറിച്ച് ക്രിസ്തുമസ് ആഘോഷിക്കാന്‍ ഉള്ള അനുമതി ഇന്ത്യന്‍ നിയമവ്യവസ്ഥ നല്‍കുന്നു.

താന്‍ ചെയ്ത തെറ്റ് എന്താണ് എന്ന് കൂടി തെളിയിക്കാതെ ജയിലില്‍ അടച്ച മദനിക്ക് വല്യപെരുന്നാളും വെള്ളിയാഴ്ചയും ഒന്നിച്ചു വന്നിട്ടും ഇതേ നിയമ വ്യവസ്ഥ ജാമ്യം നിഷേധിക്കുന്നു !!!

ഇറ്റലിക്കാരെ തിരിച്ചു കൊണ്ടുവരാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ആഭ്യന്തര മന്ത്രിക്ക് പോലും ഒരു ഉറപ്പും ഇല്ല. എന്നാല്‍ മദനിയെ വീണ്ടും ജയിലില്‍ എത്തിക്കണം എങ്കില്‍ അത് നിഷ്പ്രയാസം കഴിയും എന്ന് എല്ലാവര്‍ക്കും അറിയുകയും ചെയ്യാം. എന്നിട്ടും എന്തിനീ ഇരട്ടത്താപ്പ്?

അബസ്വരം :

ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ ഇത്തരം നപുംസക നിലപാടുകള്‍ കാണുമ്പോള്‍ ഈ നിയമ വ്യവസ്ഥയെ തന്നെയാണല്ലോ ഞാനും പിന്തുടരുന്നത് എന്നോര്‍ത്ത് പലപ്പോഴും ലജ്ജ തോന്നുന്നു.


                                                                      73
                                                                     ****
22.12.2012
രണ്ടു മൂന്നു ദിവസമായി ഗ്യാസിന്റെ റെഗുലേറ്റര്‍ ചെറിയ തോതില്‍ ലീക്ക് തുടങ്ങിയിട്ട്. ഇടയ്ക്കിടെ ലീക്ക് ആവും. റെഗുലേറ്റര്‍ ഓഫ് ആക്കിയാലും സ്റ്റൊവ്വ് കത്തുന്നു. കയ്യില്‍ ഉള്ള ഞൊടുക്ക് വിദ്യകള്‍ പയറ്റി നോക്കിയെങ്കിലും സംഭവം ഏറ്റില്ല. ഗ്യാസ് സുരക്ഷയെ കുറിച്ചുള്ള കമ്പനിക്കാരുടെ ബോധവല്‍ക്കരണ വാചകങ്ങള്‍ കൂടി മനസ്സിലേക്ക് വന്നപ്പോള്‍ റെഗുലേറ്ററും ഊരി ഗ്യാസ് എജന്‍സിയിലെക്ക് വിട്ടു.

അവിടെ ചെന്ന് കാര്യം അവതരിപ്പിച്ചു. അവിടത്തെ ടെക്നീഷ്യന്‍ കുറച്ചു കൈ കസര്‍ത്തുകള്‍ നടത്തി റെഗുലേറ്റര്‍ വെള്ളത്തില്‍ ഒന്ന് മുക്കി വെച്ച് ഗ്യാസ് അതിലൂടെ കടത്തിവിട്ടു കുഴപ്പം ഒന്നും ഇല്ല എന്ന് പറഞ്ഞു. കുഴപ്പം ഇല്ലാതെ ഇതുവരെ വരാന്‍ എനിക്ക് എന്താ വട്ടുണ്ടോ എന്ന് ഞാനും. ഇപ്പോള്‍ ഉള്ള 90 % കുറ്റികള്‍ക്കും ലീക്ക് ഉണ്ടെന്നും അതെല്ലാം സ്വാഭാവികമാണെന്നും ടെക്നീഷ്യന്‍ നിസാരമായി പറഞ്ഞപ്പോള്‍ അത്ഭുതത്തോടെയാണ് ഞാനത് കേട്ടത്. ഇത്രയും സുരക്ഷ നോക്കതെയാണോ അവര്‍ സിലിണ്ടറുകളും, റെഗുലേറ്ററുകളും സപ്ലൈ ചെയ്യുന്നത്. !!!

റെഗുലേറ്റര്‍ കമ്പ്ലൈന്റ് ഉണ്ട് എന്നും അതു മാറ്റി തരണം എന്ന ആവശ്യത്തില്‍ ഞാന്‍ ഉറച്ചു നിന്നു. അതിനു സാധ്യമല്ല എന്നതില്‍ ഗ്യാസ് എജന്‍സിക്കാരും. അങ്ങിനെ രണ്ടു കൂട്ടരും തങ്ങളുടെ നിലപാടില്‍ ഉറച്ചു ഒരുപാട് സമയം സംസാരിച്ചു.

ഒടുവില്‍ പറഞ്ഞു. "എനിക്ക് നിങ്ങള്‍ റെഗുലേറ്റര്‍ മാറ്റി തരേണ്ട. എന്നാല്‍ ഒരു കാര്യം ചെയ്യണം. ഞാന്‍ റെഗുലേറ്ററിന് കമ്പ്ലൈന്റ് ഉണ്ട് എന്ന ആവശ്യവുമായി ഇവിടെ വന്നിരുന്നു എന്നും, എന്നാല്‍ 90% കണക്ഷനും ഇത്തരം പ്രശ്നങ്ങള്‍ ഉള്ളത് കൊണ്ടും, റെഗുലേറ്ററിന് ഒരു കേടും ഇല്ല എന്ന് നിങ്ങള്‍ക്ക് ബോധ്യം ഉള്ളത് കൊണ്ടും റെഗുലേറ്റര്‍ മാറ്റി തരില്ല എന്നും, ഇനി ഇതിന്റെ പേരില്‍ വല്ല അപകടവും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാധിത്വം മാനേജര്‍ക്കും, ഗ്യാസ് എജെന്‍സിക്കും ആണ് എന്നും വെള്ള പേപ്പറില്‍ എഴുതി റവന്യൂ സ്റ്റാമ്പ് ഒട്ടിച്ചു ഒപ്പും സീലും വെച്ച് ഡിക്ലറേഷന്‍ ആയി നല്‍കുകയാണെങ്കില്‍ റെഗുലേറ്റര്‍ മാറ്റി തരേണ്ടതില്ല."

അതോടെ മൂപ്പര്‍ ആകെ ഒന്ന് നോക്കി. നിമിഷങ്ങള്‍ക്കകം പുതിയ റെഗുലേറ്റര്‍ എന്റെ കയ്യില്‍ എത്തി. ഒരു ആക്കിയ നോട്ടവും നോക്കി ഞാന്‍ ഗ്യാസ് ഏജന്‍സിയുടെ പടിയിറങ്ങി.


അബസ്വരം :

ചീറി പൊളിച്ച് ശല്യം ചെയ്യുന്ന കുട്ടിക്ക് മാത്രമേ പാലുള്ളൂ.


                                                                      74
                                                                     ****
24.12.2012
ഓ സച്ചിന്‍ ....
ഞാനും വിടപറയുന്നു...
ഏകദിന മത്സരങ്ങള്‍ കാണുന്നതില്‍ നിന്നും..!!!

അബസ്വരം :
ഇന്ത്യന്‍ ജനതയുടെ വികാരമായി മാറാന്‍ കഴിഞ്ഞ പ്രിയ സച്ചിന്‍ !!!
ഭാവി ജീവിതത്തിന് സര്‍വ്വ ആശംസകളും...

                                                                      75
                                                                     ****
28.12.2012
 
അങ്ങിനെ സൂപ്പര്‍ ബ്ലോഗ്ഗര്‍ മത്സരത്തിനു എനിക്ക് വേണ്ടി ഞാന്‍ നാല് വോട്ടുകള്‍ ചെയ്തു.

എന്റെ ഒരേ ഒരു കമ്പ്യൂട്ടറില്‍ നിന്നാണ് ഇവ ചെയ്തത്. വിവിധ ബ്രൌസറുകള്‍ വഴി. deep freeze പോലെ ഉള്ള സോഫ്റ്റ്‌ വെയറുകള്‍ കമ്പ്യൂട്ടറില്‍ ഉപയോഗിച്ച് ഓരോ തവണയും വോട്ടു ചെയ്യുന്നതിന് മുന്പ് സിസ്റ്റം റീ സ്റ്റാര്‍ട്ട് ചെയ്യുക.

ഐ പി മാറ്റുന്ന സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ കൂടുതല്‍ മനോഹരമായി കള്ളവോട്ട് ചെയ്യാം എന്നും ചിലരില്‍ നിന്ന് അറിഞ്ഞു.ഐ പി മാറ്റുന്ന പരിപാടി ഞാന്‍ പരീക്ഷിച്ചു നോക്കിയിട്ടില്ല. എന്നാല്‍ വ്യത്യസ്ത ബൌസറുകള്‍ വെച്ച് ഞാന്‍ എനിക്ക് നാല് തവണ കള്ളവോട്ട് ചെയ്തതായി ഇതിനാല്‍ പ്രഖ്യാപിക്കുന്നു.

അബസ്വരം :
കള്ളവോട്ട് ചെയ്ത എന്നെ ഞാന്‍ തന്നെ അഭിനന്ദിക്കുന്നു. !!!

                                                                      76
                                                                     ****
29.12.12

ഇന്ത്യന്‍ മന:സാക്ഷിയുടെ നൊമ്പരമായി മാറിയ പ്രിയ സഹോദരീ...
ഞങ്ങളോട് ക്ഷമിക്കുക.

അബസ്വരം :
വധശിക്ഷക്ക് എതിരേ മുറവിളി കൂട്ടുന്നവര്‍ എവിടെ പോയി ?
'ശിക്ഷ കടുത്തതായാലേ കുറ്റകൃത്യങ്ങള്‍ കുറയൂ' എന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി വധശിക്ഷയെ എതിര്‍ക്കുന്ന നപുംസക മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് ഇനി എന്നാണോ ഉണ്ടാവുക ?

                                                                      77
                                                                     ****
31.12.2012
അങ്ങിനെ ഒരിക്കല്‍കൂടി ഒരു വര്‍ഷം വിട പറയുകയും, പുതിയൊരു വര്‍ഷം മുന്നിലേക്ക് കടന്നു വരുകയും ചെയ്യുന്നു. ഒരു പുതിയ ദിനം എന്നതില്‍ കവിഞ്ഞു വലിയ പ്രസക്തി ഒന്നും ഇല്ലെങ്കിലും പുതവര്‍ഷത്തെ നാം ഓരോരുത്തരും പ്രത്യാശയോടെയാണ് കാണുന്നത്. ഇന്നലെകളുടെ നഷ്ടങ്ങളും, പ്രയാസങ്ങളും നാളെകളില്‍ ഉണ്ടാവില്ല എന്ന് നമ്മള്‍ പ്രതീക്ഷിക്കുന്നു, ആഗ്രഹിക്കുന്നു.

കഴിഞ്ഞ വര്‍ഷത്തെ നമ്മുടെ സാമൂഹിക അവസ്ഥ വിലയിരുത്തുകയാണെങ്കില്‍ മോശം എന്ന വാക്കേ 2012 നെ വിശേഷിപ്പിക്കാന്‍ ഉണ്ടാവൂ. സാമൂഹികമായ അധപതനം വേഗത്തില്‍ ആക്കിയ വര്‍ഷങ്ങളില്‍ ഒന്നായി 2012 നെ വിലയിരുത്താം. വില വര്‍ദ്ധന സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കി. വര്‍ഷം അവസാനിച്ചത് ഡല്‍ഹി പീഡനവും, ഇരയുടെ ദാരുണമായ മരണവും നല്‍കിയ ഞെട്ടലോടെയാണ്.

അബസ്വരനെ സംബന്ധിച്ചിടത്തോളം ഈ വര്‍ഷത്തിന്റെ തുടക്കം മോശമായിരുന്നെങ്കിലും വര്‍ഷം അവസാനിക്കുന്നത് സന്തോഷത്തോടെയാണ്. പുതുവര്‍ഷം കൂടുതല്‍ സന്തോഷം നല്‍കും എന്ന് നിങ്ങളെ പോലെ ഞാനും പ്രത്യാശിക്കുന്നു.


അബസ്വരം : 

ഏവര്‍ക്കും സന്തോഷവും, സമാധാനവും നിറഞ്ഞ പുതുവര്‍ഷം ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു,
പ്രാര്‍ഥിക്കുന്നു.

അബസ്വര സംഹിത രണ്ടാം ഖണ്ഡം ഇവിടെ ക്ലിക്കി വായിക്കാം

സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ക്ക് ഇവിടെ ക്ലിക്കുക

46 comments:

 1. ഇനിയും അബസ്വരങ്ങള്‍ ബൂലോകത്ത് മുഴങ്ങട്ടെ.
  നവവത്സരാശംസകള്‍!!!

  ReplyDelete
 2. 23-05-12 വരെയുള്ളത് വായിച്ചു.
  ഇനി നാളെ ബാക്കി വായിക്കാം കേട്ടോ ഉരുളയ്ക്കുപ്പേരി

  ReplyDelete
  Replies
  1. വായിക്കണം അജിത്തേട്ടാ........

   Delete
  2. ശൊന്നാല്‍ ശൊന്നപടി ശെയ്‌വേന്‍.

   വായിച്ചു കേട്ടോ

   Delete
  3. ഒരു തടവ് ശോന്നാല്‍ അത് സെഞ്ച മാതിരി അല്ലേ... :)

   Delete
 3. ആശംസകള്‍
  അബ്സാര്‍ അതുമൊരു പൊസ്റ്റാക്കി

  http://prathapashali.blogspot.com/2012/12/blog-post_31.html

  ReplyDelete
 4. കുറച്ചേറെ പണിയെടുത്തിട്ടുണ്ടല്ലോ ഡോക്ടറെ..നന്നായി.

  ReplyDelete
 5. ഇനിയിപ്പോള്‍ facebookil പോകേണ്ട ആവശ്യം ഇല്ല നേരെ ഇങ്ങോട്ട് വണ്ടി വിട്ടാല്‍ മതി, മുഴങ്ങട്ടെ ഈ അപ അല്ല സുസ്വരങ്ങള്‍. അല്ലെങ്കില്‍ വേണ്ട ചുട്ട മറുപടികള്‍, ഇത് സംഭവം കലക്കീല്ലോ ഡോക്കിട്ടറെ :-)
  പുതുവര്‍ഷ ആശംസകള്‍. അതെ വെടിക്കെട്ടുകള്‍ തന്നെ പൊട്ടട്ടെ ഇവിടെ, രണ്ജിനിയുടെ പട്ടി വളര്‍ത്തല്‍ അസ്സലായി :-)

  ReplyDelete
 6. ഇത് മുയ്മന്‍ വായിച്ചാല്‍ എന്ത് തരും അബ്സര്‍ക്കാ ? :) .
  ഇതു വല്ലാത്ത പണി ആയിപ്പോയി. സമയം കിട്ടുന്നതിനനുസരിച് വായിച്ച തീര്‍ക്കാം. :)

  ReplyDelete
 7. അബസ്വരങ്ങൾ കൊള്ളാം കേട്ടോ...

  ReplyDelete
 8. ഈ സംഹിതക്ക് ഒരു പുസ്തക രൂപം കൊടുത്താല്‍ അത് എല്ലാവര്ക്കും ഉപകാരപ്പെടും. എന്നു മാത്രവുമല്ല അത് നല്ലൊരു അക്ഷരാക്ഷയ മുതല്‍ക്കൂട്ടുമാവില്ലേ?ഒരു ശ്രമം ,ആവഴി ചിന്തിക്കുമോ?

  ReplyDelete
 9. എന്റെ പടച്ചോനെ.... കണ്ണ് കഴച്ചു :) ഡോക്ടര്‍ വക അസ്സല് പണി :) പുതുവത്സരാശംസകള്‍

  ReplyDelete
 10. മൂന്ന് തവണ ആയി വായിച്ചു തീര്‍ത്തു... സംഭവം കൊള്ളാം. 2013 തുടങ്ങിയല്ലോ ഇനി ഉടന്‍ തന്നെ സ്റ്റാറ്റസ് ശേകരിച്ചു തുടങ്ങാം കേട്ടോ...

  ReplyDelete
 11. ഹി ഹി..ഇത് വരെ വായിച്ചു വന്നപ്പോഴേക്കും ഒരു മഴ തോര്‍ന്ന പോലെ... ഒരു യുഗം അവസാനിച്ച പോലെ... 09-09-2011 ന്റെ പ്രത്യേകത എന്താണ് ? അന്നാണോ അബസ്വരം ഫെയ്സ് ബുക്കില്‍ വരാന്‍ തുടങ്ങിയത്..? അതിനു മുന്നത്തെ ഒക്കെ എവിടെയാണ് ? അബസ്വര സംഹിത രണ്ടാം ഖണ്ഡം ഇനി അടുത്ത കൊല്ലമേ ഉണ്ടാകൂ ?

  എന്തായാലും ഈ വര്‍ഷം നന്മ സംബന്ധമായ എഫ് ബി സ്റ്റാറ്റസ് ഒരുപാട് എഴുതാന്‍ സാധിക്കട്ടെ ... എല്ലാ വിധ ആശംസകളും നേരുന്നു...

  ReplyDelete
  Replies
  1. അബസ്വരം ഫേസ് ബുക്കില്‍ സജീവമായത് 2011 ലില്‍ ആണ്. തുടക്കത്തില്‍ ഉള്ള പല സ്റ്റാറ്റസ്സുകളും മിസ്‌ ആയി... കിട്ടിയ ഇടത്തുനിന്നു വെച്ച് തുടങ്ങിയതാ പ്രവീ :)

   Delete
 12. ഹ ഹ ഹ ഹ പലതും മഹത് വചനങ്ങള്‍ ആണല്ലോ അബ്സാര്‍ ക്കാ ........ പലതിനോടും ശക്തിയായി യോജിക്കുന്നു
  സ്നേഹനിര്‍ഭരമായ പുതുവത്സര ആശംസകള്‍ ..........സ്നേഹത്തോടെ പുണ്യവാളന്‍

  ReplyDelete
 13. അബസ്വരമെന്നല്ല, അപസ്വരമെന്നാണു വേണ്ടതു.

  ReplyDelete
  Replies
  1. അബസ്വരം എന്ന് തന്നെയാണ് ഉദ്ദേശിച്ചത്. എബൌട്ട്‌ മി പേജ് നോക്കൂ :)

   Delete
 14. പുതിയൊരു പോസ്റ്റ് പിറക്കുന്നു.... :)

  ആശംസകള്

  ReplyDelete
 15. പുതുവര്‍ഷത്തില്‍ പഴമയിലേക്ക് നോക്കിയൊരു പോസ്റ്റ്‌ വാട്ട്‌ എന്‍ ഐഡിയ ഡോക്ടര്‍ നല്ലൊരു പുതുവര്‍ഷം നേരുന്നു ട്ടോ

  ReplyDelete
 16. മഹാനായ അബദ്ധംഡോക്ടര്‍ ശ്രീമാന്‍ അബ്സാര്‍ വൈദ്യഷിരോമണി (ഹും കോപ്പാ)...ഇഹു ഇ൯ഹു ഈഹൂ ..

  ReplyDelete
 17. ഇത് എന്താ സ്റ്റാമ്പ് ശേഖരണം പോലെ സ്റ്റാറ്റസ് ശേകരണണമോ ?

  ReplyDelete
 18. ഉഷാര്‍ ആവുന്നുണ്ട്‌ ഈ അബസ്വരങ്ങള്‍ ,.,.,.ലിങ്ക് അവാര്‍ഡിനൊപ്പം .,.,അനു മോദനങ്ങളും പാരിധോഷികങ്ങളും ഒക്കെ നേരിട്ടും ,..,പാര്‍സല്‍ ആയും കൊട്ടേഷന്‍ വെവസ്തയിലും ഒക്കെ കൃത്യമായി കിട്ടുന്നുണ്ടല്ലോ അല്ലെ .,.,ലിങ്കിയറെ.,.

  ReplyDelete
 19. absarka nammude emerging keralaye patiyum air india ye patiyum oru cmmntum ille

  ReplyDelete
 20. ഒരു പുസ്തകത്തിനുള്ള സ്കോപ് ഉണ്ടല്ലോ??? ആശംസകൾ..!!

  ReplyDelete
 21. നന്നായിരിക്കുന്നു...ഇനിയും ഒരുപാട് എഴുതാന്‍ സാധിക്കട്ടെ...ആശംസകള്‍

  ReplyDelete
 22. njan muzhuvanum vaayichu..adipoly

  ReplyDelete
 23. അഭിനന്ധനാര്‍ഹാമായ വാക്കുകള്‍.കൂടുതല്‍ എഴുതുക

  ReplyDelete
 24. കുറച്ചു കാലമായി അബസ്വരങ്ങള്‍ വായിക്കാന്‍ തുടങ്ങിയിട്ട്.ബ്ലോഗില്‍ കമന്റ് ഇടാറില്ലെങ്കിലും പോസ്റ്റുകള്‍ സ്ഥിരമായി വായിക്കാറുണ്ട്.ചിന്തിക്കുന്ന വ്യക്തിത്വമാണ് നിങ്ങള്‍ ആശംസകള്‍

  ReplyDelete
 25. ഒരു മിനിമം 25 എണ്ണം വീതമുള്ള എപ്പിസോഡുകളാക്കുന്നതായിരുന്നു ഉചിതം. വായിച്ചുതീരുവാന്‍ ഇച്ചിരി സമയമെടുത്തേ. സംഗതി മിക്കതും ജോറായീന്ന്‍...

  ReplyDelete
  Replies
  1. തീര്‍ച്ചയായും.. അടുത്ത തവണ ശ്രദ്ധിക്കാം.

   Delete
 26. ഹോ ഇത് വായിച്ചു തീരാന്‍ ഇശ്ശി സമയമെടുത്തു. എന്നാലും സംഗതികള്‍ കലക്കിയിടുണ്ട്. ഇതൊക്കെ ശേഖരിച്ചു വച്ചിരുന്നു അല്ലെ :)

  ReplyDelete
 27. ഡോക്ടർ പലപ്പോഴും ഇടുന്ന സ്റ്റാറ്റസുകൾ താൽപ്പര്യത്തോടെ വായിക്കാറുണ്ട്.സാമൂഹ്യസാംസാകാരിക മേഘലകളിലെ വിവിധ വിഷയങ്ങളിലുള്ള മൂർച്ചയുള്ള നിരീക്ഷണങ്ങൾ ഒളിപ്പിച്ചുവെച്ച പരിഹാസവും ഹാസ്യവും കലർത്തി ഡോക്ടർ അവതരിപ്പിക്കുന്നത് വായിക്കുന്നത് രസകരവും ചിന്തിപ്പിക്കുന്നവയുമാണ്. സൈബർസ്പേസിൽ നഷ്ടമാവാതെ അവ ക്രോഡീകരിച്ച് ഇങ്ങിനെ അടുക്കി വെച്ചത് വളരെ നന്നായി.......

  ReplyDelete
 28. great thoughts. congrajs

  ReplyDelete
 29. ഉടുതുണി സ്വയം ഉരിഞ്ഞപ്പോള്‍ അവള്‍ 'നായിക' ... നാട്ടുകാര്‍ ഉരിഞ്ഞപ്പോള്‍ 'പീഡിത' ". അത് കലക്കി അബസ്വരന്‍ ..... അതുപോലെ വിദ്യാബാലന്റെ അവാര്‍ഡിനു ഉള്ള അബസ്വരവും , ജഗതിയുടെ ചികിത്സയ്ക്കുള്ള അബസ്വരവും തകര്‍പ്പന്‍....... ആശംസകള്‍ ......

  ReplyDelete
 30. കുറച്ചു ലേറ്റ് ആയി...എന്നാലും ഹാപ്പി ന്യൂ ഇയര്‍

  ReplyDelete
 31. താങ്കളുടെ ബ്ലോഗ്‌ പരാമര്‍ശിക്കപ്പ്ട്ടിരിക്കുന്നു ഈ ലിങ്കില്‍ കാണുക. ഏരിയലിന്റെ കുറിപ്പുകള്‍

  ReplyDelete
  Replies
  1. വായിച്ചു. ഈ പരിഗണനക്ക് ഒരായിരം നന്ദി

   Delete
 32. വായന കുറവും എഴുത്ത് കൂടുതലുമുള്ള ജീവിയാണ് ഞാന്‍. അതിനാല്‍ ഇപ്പോഴും കണ്ടില്ലെങ്കില്‍ പരിഭവിക്കരുത്... കാണാം

  ReplyDelete
 33. നിറയെ സ്‌നേഹാശംസകള്‍ ഡിയര്‍ അബ്‌സര്‍.

  പിണറായി പറഞ്ഞത് പറയാന്‍ കെ.പി.എ.സി ലളിതയുടെ കഥാപാത്രം വിയറ്റ്‌നാം കോളനിയില്‍ പറയുന്നതു പോലെ MA വരെ പഠിക്കേണ്ട കാര്യമൊന്നുമില്ല. മതപഠനം ബ്രെയിന്‍ സര്‍ജറി ടോപ്പിക്കാണെന്ന് പ്രചരണമൊക്കെ നടത്തുന്നവരുണ്ടാവാം. സത്യത്തില്‍ ഗാഡമോ സങ്കീര്‍ണ്ണമോ അല്ലെന്ന് മാത്രമല്ല ആര്‍ക്കും എളുപ്പത്തില്‍ നിധാരണം ചെയ്യാനാവുന്ന വളരെ സരളമായ അസംബന്ധമാണത്. എല്ലാ മുടീം കത്തും-തണത്ത വസ്തുത. അതില്‍ സംശയമുള്ളവര്‍ ഉണ്ടെങ്കില്‍ അവര്‍ക്കും ഒരു ദിനം ഉണ്ടെന്ന് കൂടി അറിയണം.

  ReplyDelete
  Replies
  1. മതത്തിനു മതത്തിന്റേതായ കാഴ്ചപ്പാടുകളും വിശ്വാസങ്ങളും ഉണ്ട്. അത് എന്താണ് എന്ന് മനസ്സിലാക്കാതെയും, പഠിക്കാതെയും ആണ് പിണറായിമാര്‍ വിടുവായിത്തം നടത്തുന്നത്.

   Delete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....