Thursday, October 18, 2012

V S അഥവാ വാക്ക്മാറി സഖാവ്


അങ്ങിനെ ഒരിക്കല്‍ കൂടി ധീരനും വീരനും ശൂരനും ആയ വി എസ് പി ബിയുടേയും, പിണറായിയുടെയും മുന്നില്‍ ഒച്ചാനിച്ചു നിന്ന് സമസ്ത അപരാധങ്ങളും ഏറ്റു പറഞ്ഞ് ഏത്തമിട്ടു കൊണ്ടിരിക്കുന്നു !!!

കമ്മ്യൂണിസത്തിന്റെ രക്ഷകന്‍ എന്ന നിലയില്‍ സ്വയം അവരോധിക്കുകയും, ജനപക്ഷത്ത് നില്‍ക്കുന്നു എന്ന തോന്നല്‍ ഉണ്ടാക്കി പാമരന്മാരെ തെറ്റിദ്ധരിപ്പിച്ച് അധികാരത്തിന്റെ ചക്കരക്കുടം ആസ്വദിക്കുകയും ചെയ്യുന്ന വി എസ്സിന്റെ മുഖം മൂടി ഒരിക്കല്‍ കൂടി അഴിഞ്ഞു വീഴുന്നു.

പിണാറായി സഖാവിനെ ഡാങ്കേയോട് ഉപമിച്ചു കയ്യടി വാങ്ങിയ വി എസ് അതെല്ലാം തെറ്റായി എന്ന് ഏറ്റു പറഞ്ഞിരിക്കുന്നു. ഇപ്പോള്‍ അന്ന് വി എസ്സിന് വേണ്ടി കയ്യടിച്ചവര്‍ക്ക് എന്താണ് പറയാന്‍ ഉള്ളത് ???

ടി പി വധത്തില്‍ പാര്‍ട്ടി നിലപാടിന് എതിരെ നിന്ന് വീര പരിവേഷം നേടിയ വി എസ് ആ വിഷയത്തില്‍ തന്റെ നിലപാട് തെറ്റായിരുന്നു എന്ന് പറയുമ്പോള്‍ ടി പിയെ കൊന്ന സി പി എം നിലപാട് ശരിയായിരുന്നു എന്നല്ലേ പ്രഖ്യാപിക്കുന്നത് ? എന്തുണ്ട് പറയാന്‍ വി എസ് മൂട് താങ്ങികളേ നിങ്ങള്‍ക്ക് ???

ടി പിയുടെ വീട്ടില്‍ തിരഞ്ഞെടുപ്പ് ദിവസം പോയി ഒഴുക്കിയ കണ്ണീര്‍, മുതലക്കണ്ണീരിനേക്കാള്‍ തരം താഴ്ന്നതായിരുന്നു എന്ന സത്യമല്ലേ ഇപ്പോള്‍ മറനീക്കി പുറത്ത് വന്നിരിക്കുന്നത് ???

കൂടംകുളത്തേക്ക് പോയത് തെറ്റായി എന്ന് പറയുന്ന വി എസ് കൂടംകുളം സമരവും തെറ്റാണ് എന്ന് പ്രഖ്യാപിക്കാന്‍ തയ്യാറാകുമോ ?

എം എല്‍ എ സീറ്റ് കിട്ടാതിരുന്നപ്പോള്‍ ആളുകളെ തെരുവിലേക്ക് ഇറക്കി സീറ്റ് നേടിയെടുക്കുകയും, മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുകയും ചെയ്ത വി എസ് പിന്നീട് നടത്തിയത് അധികാരം നില നിര്‍ത്താനുള്ള ഊഞ്ഞാലാട്ടം ആയിരുന്നു. വി എസിന്റെ പ്രഖ്യാപനങ്ങള്‍ ഓരോന്നും പിണറായിയുടെ പാര്‍ട്ടി അരിഞ്ഞു വീഴ്ത്തിയപ്പോള്‍ വി എസ് അധികാരത്തില്‍ കടിച്ചു തൂങ്ങാനായി മാത്രം നിലപാടുകളില്‍ വെള്ളം ചേര്‍ത്തു. മൂന്നാര്‍ ജെ സി ബി ആട്ടക്കലാശ മഹാമഹം എല്ലാം അതിന്റെ ഉദാഹരണങ്ങള്‍ !!!

വി എസിന്റെ രാഷ്ട്രീയ പാരമ്പര്യം കണക്കിലെടുത്ത് അദ്ദേഹത്തിനു ഇളവുകള്‍ നല്‍കി എന്നാണ് ചിലരുടെ വാദം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഇത്തരം ഇളവുകള്‍ ഉണ്ട് എന്ന് പറയുന്ന കമ്മ്യൂണിസ്റ്റുക്കാരാ നിങ്ങള്‍ക്ക് നാണവും മാനവും ഉണ്ടോ ? എല്ലാവരെയും ഒരു പോലെ ഉള്‍ക്കൊള്ളുന്നു, പാര്‍ട്ടിക്ക് മീതെ ഒന്നും ഇല്ല എന്നെല്ലാം പ്രഖ്യാപിക്കുന്ന നിങ്ങള്‍ക്ക് എങ്ങിനെയാണ് 'വി എസ്സിന് ഇളവുകള്‍ നല്‍കി' എന്ന് വാദിക്കാന്‍ നാവ് പൊങ്ങുന്നത് ?
അതോ സിപിഎം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അല്ലാതെയായി മാറിയോ ?

മാതൃ സംഘടനയെ തള്ളിപ്പറഞ്ഞ് പാര്‍ട്ടി വിട്ടവരെ പാര്‍ട്ടിക്ക് വിശേഷിപ്പിക്കാനുള്ള മഹത്തായ പദമാണല്ലോ "കുലംകുത്തി" എന്ന പദം !!!

"കുലം കുത്തികള്‍ എന്നും കൂലംകുത്തികള്‍ ആയിരിക്കും" എന്ന പിണറായി വിജയന്റെ വാക്കുകളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് ചില കുലം കുത്തി വിശേഷങ്ങള്‍ പങ്കുവെക്കട്ടെ....

01. മാതൃസംഘടനയായ സി പി ഐ യില്‍ നിന്ന് 1964 ല്‍ ഇറങ്ങി പോന്ന കുലം കുത്തികള്‍ രൂപീകരിച്ച സംഘടനയാണ് CPI(M).

02. ഈ കുലം കത്തി സംഘടനയുടെ ഇന്നത്തെ സംസ്ഥാന സെക്രട്ടറിയാണ് പിണറായി വിജയന്‍.

03. കുലംകുത്തികളുടെ സംസ്ഥാന സെക്രട്ടറി സ്ഥാനം വഹിക്കുന്നത് കൊണ്ട് തന്നെ പിണറായിയാണ് ഇന്ന് കേരള സംസ്ഥാനത്തെ ഏറ്റവും പ്രഗല്‍ഭനായ കുലംകുത്തി.

04. അന്ന് ഇറങ്ങി പോന്ന 32 നേതാക്കളില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏക കുലംകുത്തിയാണ് വി.എസ്.

അന്ന് ഇറങ്ങി പോന്നവരില്‍ ഇന്നുള്ള  ഏക കുലംകുത്തി എന്ത് ചെയ്താലും വിട്ടു വീഴ്ച കാണിക്കണം എന്ന് പാര്‍ട്ടി ഭരണ ഘടനയില്‍ പറഞ്ഞിട്ടുണ്ടോ ??

എം എം ലോറന്‍സിന്റെ ഭാര്യയുടെ മാനസിക അവസ്ഥയെ പോലും രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുന്ന വി എസിന് ജയ് വിളിക്കാന്‍ ഇനിയും സ്വബോധമുള്ളവര്‍ തയ്യാറാകുമോ ???

വി എസ്സിന്റെ അവസാനത്തെ തെറ്റ് തിരുത്തല്‍ ആണ് ഇതെന്ന് കരുതുന്നവര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് തെറ്റി. വി എസ് ഇനിയും പാര്‍ട്ടിയെ ധിക്കരിക്കും. പിണറായിയെ കൊട്ടും, പക്ഷേ തന്റെ കസേര തെറിക്കും എന്ന് ഉറപ്പാവുമ്പോള്‍ പി ബി യിലും സംസ്ഥാന കമ്മറ്റിയിലും ചെന്ന് സമസ്ത അപരാധങ്ങളും ഏറ്റു പറഞ്ഞ് ഏത്തമിടുകയും ചെയ്യും. ഇതെല്ലാം തിരിഞ്ഞു കൊണ്ടിരിക്കുന്ന ഒരു ചക്രം പോലെ ഇനിയും ആവര്‍ത്തിക്കും. കഴുതകളായ വി എസ് ആരാധകര്‍ അദ്ദേഹത്തിന്റെ മൂട് താങ്ങി വിഡ്ഢികള്‍ ആയി തുടരുകയും ചെയ്യും.

ഭൂമിദാന കേസും, അരുണ്‍ കുമാറിന്റെ നിയമന വിവാദവും എല്ലാം മൂടി വെക്കാന്‍ ഉള്ള പുതിയ തന്ത്രങ്ങള്‍ ആണ് അച്ചുമാമ്മന്‍ ഇപ്പോള്‍ നടത്തുന്ന കപട നാടകങ്ങളുടെ പരമമായ ലക്ഷ്യം എന്ന് വല്ലവരും ചിന്തിച്ചാല്‍ അവരെ കുറ്റം പറയാന്‍ കഴിയുമോ ?

കേരളം കണ്ട ഏറ്റവും വലിയ അവസരവാദ രാഷ്ട്രീയക്കാരന്‍ എന്ന പട്ടം ഇനി വി എസ്സിന് സ്വന്തം.

പാര്‍ട്ടിയേയും, ജനങ്ങളേയും ഒരേ പോലെ കുരങ്ങ് കളിപ്പിപ്പിക്കുന്ന പ്രമുഖ നേതാവ് ആരാണ് എന്ന് ചോദിച്ചാല്‍ അതിനു വി എസ് എന്ന ഉത്തരം മാത്രമേ ഉണ്ടാകൂ.

ഇനിയും വി എസ് എന്ന ആട്ടിന്‍ തോലണിഞ്ഞ രാഷ്ട്രീയ നപുംസകത്തിന്റെ മൂട് താങ്ങാതെ ചിന്തിക്കൂ സഹോദരാ !!!

അബസ്വരം :
കുലംകുത്തലുകള്‍ക്ക് ആവശ്യമായ കത്ത്‌, പ്രസ്താവന, അനുസരണക്കേട്‌, വിഭാഗീയത, പോസ്റ്റര്‍, വെറുക്കപ്പെടല്‍, മാധ്യമ സിണ്ടിക്കേറ്റ് തുടങ്ങിയവ മൊത്തമായും, ചില്ലറയായും ഏറ്റവും കുറഞ്ഞ നിരക്കില്‍ വാടകക്ക് കൊടുക്കുന്നു.

എല്ലാ ഉപഭോക്താക്കള്‍ക്കും ക്ഷീണം മാറ്റാന്‍ അച്ചുതാനന്ദ ഫാര്‍മ്മസ്യൂട്ടിക്കല്‍സ് നിരവധി വര്‍ഷങ്ങളുടെ ഗവേഷണ ഫലമായി വികസിപ്പിച്ചെടുത്ത ഒരു കുപ്പി "അഭിസാരികാരിഷ്ടവും" സൗജന്യമായി നല്‍കുന്നു.

ബന്ധപ്പെടുക...
അച്ചുമാമാസ്‌ കുലം കുത്തി വാടക സ്റ്റോര്‍,
അച്ചുതാനന്ദപുരം.

തിരഞ്ഞെടുത്ത ലോക്കല്‍ ഏരിയ കമ്മറ്റികളിലും ലഭ്യമാണ് !!!

(ഈ പോസ്റ്റിന്റെ കമന്റുകളും വായിക്കാന്‍ മറക്കരുതേ)

സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ക്ക് ഇവിടെ ക്ലിക്കുക

60 comments:

 1. കുലംകുത്തലുകള്‍ക്ക് ആവശ്യമായ കത്ത്‌, പ്രസ്താവന, അനുസരണക്കേട്‌, വിഭാഗീയത, പോസ്റ്റര്‍, വെറുക്കപ്പെടല്‍, മാധ്യമ സിണ്ടിക്കേറ്റ് തുടങ്ങിയവ മൊത്തമായും, ചില്ലറയായും ഏറ്റവും കുറഞ്ഞ നിരക്കില്‍ വാടകക്ക് കൊടുക്കുന്നു.

  ReplyDelete
 2. പുതിയ കാര്യങ്ങള്‍ കാണുമ്പോള്‍ വിഗ്രഹങ്ങള്‍ പലതും ഉടഞ്ഞുപോകുന്നു.

  ReplyDelete
 3. അങ്ങേര് എന്തൊക്കെ കാര്യങ്ങളിലാ തെറ്റ് ഏറ്റ് പറഞ്ഞതെന്ന് ഒന്ന് മാധ്യമങ്ങളിൽ നിന്ന് വായിച്ച് മനസ്സിലാക്കേണ്ടതായിരുന്നു ഡോക്ടറിക്കാ, ഇതിപ്പോ കാളപെറ്റപ്പോൾ കയറെടുത്തോട്യേ പോലെയായി. ഇത് ചുമ്മാ എന്തേലും പറയാനായി പോസ്റ്റിട്ട പോലെ. ആശംസകൾ.

  ReplyDelete
  Replies
  1. മാധ്യമങ്ങളില്‍ നിന്നും, ചാനലുകളില്‍ നിന്നും ശരിക്ക് മനസ്സിലാക്കിയിട്ട് തന്നെയാണ് പോസ്റ്റ്‌ ഇട്ടത് :)

   Delete
  2. മ്......... മനസിലാക്കി മനസിലാക്കി.... ഉണ്ട!

   Delete
  3. ഒന്നും പറയാനില്ലാത്തപ്പോള്‍ ഉണ്ടയില്‍ കടിക്കുക തന്നെയാണ് നല്ലത് !!!

   Delete
  4. ങ്ങൾക്കാരേലും എന്തേലും നാല് പറയണം ന്നേ ള്ളൂ. അതൊക്കെ ശര്യാവണം ന്നില്ല.....
   ഈ വി.എസ് വിഷയത്തിൽ ഡോക്ടർക്ക് സംഭവിച്ച വല്ല്യേ പിഴവ് വൈകാതെ മനസ്സിലാവും.!

   Delete
  5. നഗിനെ വിചാരിച്ചു ആശ്വസിക്കാനുള്ള നിങ്ങളുടെ സ്വാതന്ത്ര്യത്തെ ഞാന്‍ ഒരിക്കലും ചോദ്യം ചെയ്യില്ല !!!!

   Delete
 4. ഒരാളുടെ നിലനില്‍പ്പിന്റെ കൂടെ പ്രശ്നമായി വരുമ്പോള്‍ പലരും ഒരു പക്ഷെ ചെയ്യാവുന്ന ഒന്നേ സഖാവ് ചെയ്തിട്ടുള്ളൂ.. കാര്യം കാണാന്‍ കഴുതക്കാലും പിടിക്കേണ്ടി വരും എന്ന വചനം ഓര്‍ക്കുക. താങ്കളുടെ മുന്‍പത്തെ പോസ്റ്റുകളിലൂടെ ഒന്ന് കണ്ണോടിച്ചപ്പോള്‍ താങ്കള്‍ ഒരു കടുത്ത വി എസ് വിരോധി ആണെന്ന് മനസ്സിലായി, അതുകൊണ്ട് തന്നെ ഇത് പോലൊരു പോസ്റ്റിനു താങ്കളെ പ്രേരിപ്പിച്ചത് എന്താണ് എന്ന ചോദ്യത്തിന് പ്രസക്തിയില്ല.. എങ്കിലും ചോദിക്കുന്നു, എന്തിനു വേണ്ടിയായിരുന്നു ഈ പോസ്റ്റ്‌?

  ReplyDelete
  Replies
  1. അതെ... കാര്യം കാണാന്‍ കഴുതക്കാല്‍ പിടിക്കുന്ന ഒരു വ്യക്തിയാണ് വി എസ്. അവസര വാദ രാഷ്ട്രീയക്കാരന്‍ എന്നതില്‍ ഉപരി അദ്ദേഹത്തിനു വേറെ പ്രത്യേകത ഒന്നും ഇല്ല എന്ന് തന്നെയാണ് ഞാന്‍ പറഞ്ഞത്.
   എനിക്ക് വി എസ്സിനോട് വ്യക്തിപരമായി വിരോധം ഒന്നും ഇല്ല. അദ്ദേഹത്തിന്റെ നിലപാടുകളോടുള്ള വിയോജിപ്പ്‌ മാത്രം !!!
   ഈ പോസ്റ്റ്‌ എന്തിനു വേണ്ടിയായിരുന്നു എന്ന് പോസ്റ്റ്‌ വായിച്ചിട്ടും മനസ്സിലായില്ലെങ്കില്‍ എനിക്ക് അത് മനസ്സിലാക്കി തരാന്‍ കഴിയില്ല... അല്ലെങ്കിലും എല്ലാം എല്ലാവര്‍ക്കും മനസ്സിലാക്കി തരാന്‍ കഴില്ലല്ലോ... :)

   Delete
 5. പാർട്ടിയെ അനുസരിക്കുന്ന മാന്യനായ ഒരു രാഷ്ട്രീയക്കാരൻ എന്നതാവും പാർട്ടി അണീകൾക്കിടയിലെങ്കിലും വി എസ് ഇനി മുതൽ അറിയപ്പെടുക :)

  ReplyDelete
 6. വീയെസ്സ് കീ........:)

  ReplyDelete
 7. വി .എസ്....പിണറായി മൂക്ക് കൊണ്ട് -അല്ല സര്‍വാംഗം കൊണ്ട് -'ക്ഷ'വരപ്പിച്ച പടുമരം എന്നേ പറയാന്‍ പറ്റൂ.

  ReplyDelete
 8. VS എന്നും അങ്ങനെ തന്നെയായിരുന്നു.. "വികസനവിരോധ സഖാവ്" പിന്നെയും തന്റെ തനി സ്വരൂപം നാട്ടുകാരെ കാണിച്ചു എന്ന് പറഞ്ഞാല്‍ മതി.. ജനങ്ങള്‍ക്ക്‌ വേണ്ടി എന്തൊക്കെയോ ചെയ്തു എന്ന പ്രതീതി സൃഷ്ടിച്ചു കയ്യടി വാങ്ങി... ഇപ്പൊ ആ ചെയ്തതിനു മാപ്പ് പറയുന്നു.. അപ്പൊ ജനങ്ങള്‍ പിന്നേം ശശി... :P പോസ്റ്റ്‌ നന്നായി .. ആശംസകള്‍.

  ReplyDelete
 9. അവസരവാദ രാഷ്ട്രീയക്കാരുടെ അഖിലേന്ത്യാപ്രസിഡന്റാണ് വിഎസ്

  ReplyDelete
 10. i support V.S...paarttiyude swartha taalparyangalkku munnil addehatthinu swantham nilapaadukal adiyaravu parayendi vannu..athraye ullu..ee oru mappu parachilinte peril addehatthe vilayiruthunnath shariyalla...

  ReplyDelete
  Replies
  1. ജനപക്ഷത്ത് നില്‍ക്കുന്നു എന്ന് ധരിപ്പിക്കാന്‍ യമണ്ടന്‍ പ്രസ്താവനകള്‍ ഇറക്കുകയും, അധികാരം കൈ പിടിയില്‍ ഒതുക്കാന്‍ അവയെല്ലാം തിരുത്തുകയും ചെയ്യുന്നതിനെ ഇത്ര നിസ്സാരവല്‍ക്കരിക്കണോ ?
   പിന്നെ ഈ ഉരുണ്ടു കളി ആദ്ദേഹത്തിന്റെ ആദ്യത്തെ ഉരുളല്‍ ഒന്നും അല്ല...

   Delete
 11. engane vivaram ellatha 3kida postkal sent cheyyatheeee......vs arayirunnalum ella karyangalilum abhiprayam parayunna keralathile ake nethavalle vs.....allathe lokam kulugiyalum panam adichumattan vendi mathram janicha vaa thurakkatha nariya nethakanmarude edayile oru star alle eee vayasannn....

  ReplyDelete
  Replies
  1. താങ്കളുടെ അറിവില്‍ വിവരമുള്ള ഒന്നാം കിട പോസ്റ്റ്‌ എന്താണ് എന്ന് ഒന്ന് വിശദമാക്കി തരുമോ ?
   എല്ലാ കാര്യങ്ങള്‍ക്കും അഭിപ്രായം പറഞ്ഞു പിന്നീട് അത് വിഴുങ്ങുന്നതാണോ നേതാവിന്റെ ഗുണം ?
   അധികാരം നിലനിര്‍ത്താനായി വി എസ് ചര്‍ദ്ദിച്ചത് പല തവണ ഭക്ഷിച്ചത് അനോണികുട്ടന്‍ കണ്ടില്ലേ ???
   പറയാനുള്ളത് സ്വന്തം രൂപത്തില്‍ വന്നു പറയാന്‍ ഉള്ള തന്റേടം എങ്കിലും പ്രകടിപ്പിക്കൂ... :)

   Delete
 12. താങ്കളുടെ ഭാഷ ഒക്കെ നല്ലതാണു...പക്ഷെ പാര്‍ട്ടി കാര്യങ്ങള്‍ പാര്‍ടിക്ക് വിട്ടിട്ടു സമാധാനമായി താങ്കള്‍ കഞ്ഞി കുടിക്കു ..

  ReplyDelete
  Replies
  1. പാര്‍ട്ടി കാര്യങ്ങള്‍ ഞങ്ങളെ പോലെ ഉള്ളവര്‍ പറയുമ്പോള്‍ പൊള്ളുന്നുണ്ട് അല്ലേ ???
   പാര്‍ട്ടിക്കും, പിണറായിക്കും, വി എസ്സിനും എല്ലാം എല്ലാ കാര്യത്തിലും സമാധാനമില്ലാതെ കയറി തലയിട്ടു കഞ്ഞി കുടിക്കാം..
   എന്നാല്‍ അവരുടെ അവസരവാദ കളികളെ പറ്റി ആര്‍ക്കും ഒന്നും പറയാന്‍ പാടില്ല അല്ലേ.. കൊള്ളാമല്ലോ ഈ നിലപാട്...
   ഇങ്ങിനെയാണ്‌ കഞ്ഞി കുടിക്കേണ്ടത് എന്ന് മൂലധനത്തില്‍ പറഞ്ഞിട്ടുണ്ടോ ?

   Delete
 13. എന്ത് കിട്ടിയിട്ടാണ് ജനം മുഴുവന്‍ ഇയാള്‍ക്ക് ജയ് വിളിക്കുന്നതെന്ന് എത്ര ആലോചിട്ടും മനസ്സിലാവാത്ത കാര്യമാണ്. താരാരാധന വല്ലാതെ മലയാളികളിലും കൂടുന്നു .... ഇത്തവണ വെറും പ്രതിപക്ഷ നേതാവായി ഒതുങ്ങി കൂടുന്നതിന്റെ പിന്നില്‍ മറയ്ക്കാനും ഒളിക്കാനും എന്തെങ്കിലുമൊക്കെ ഉണ്ടാവാം ..... സ്നേഹാശംസകള്‍

  ReplyDelete
 14. രാഷ്ടീയമല്ലേ ....

  ReplyDelete
 15. Najmal Babu KorambayilFriday, October 19, 2012

  മറ്റു പാര്‍ട്ടിക്കാരെ വി എസ്സിന് എന്തും വിളിക്കാം അതിനു സഖാക്കന്മാര്‍ കയ്യടിക്കും കുത്തി മറിയും , പാര്‍ട്ടി സെക്രട്ടെരിയെ വിളിച്ചപ്പോള്‍ വിധം മാറി , വായോ വൃദ്ധനെ കൊണ്ട് ലേലു അല്ലുവും പറയിപ്പിച്ചു .ഇതെവിടുത്തെ നീതി !

  ReplyDelete
 16. വി എസ്സിൽ നിന്ന് മലയാളികൾക്കു ഇതു വരെ ഒന്നും കിട്ടിയിട്ടില്ല.. സ്വന്തം ആവശ്യങ്ങൾക്കായി ജനക്കൂട്ടത്തെ ഇളക്കിവിട്ട് കയ്യടി വാങ്ങി അതു നേടിയെടുക്കുകയും.., പാർട്ടി പറയുംബോൾ ജനങ്ങളെയും, മറ്റു ആശയങ്ങളെയും തള്ളി വിനീതവിധേയനായി നിൽക്കുന്നത് സ്ഥിരം കാഴ്ചയാണു.., ഇപ്പോഴുള്ള ചുവടു മാറ്റവും ചില കാര്യസാദ്ധ്യങ്ങൾക്കു വേണ്ടി തന്നെയാണെന്നുഌഅത് വരും ദിവസങ്ങളിൽ തെളിയും...

  ReplyDelete
 17. മൂപ്പര്‍ ഇത് കൊണ്ടൊന്നും തളരില്ല ,ഇന്നല്ലേല്‍ നാളെ വരും ഐസ്ക്രീമും കൊണ്ട് ..അത് ക്ലച്ച് പിടിക്കാഞ്ഞാല്‍ പിന്നെ പാര്‍ട്ടിക്ക് ട്ട് കൊട്ടും .പിന്നെ മാപ്പ് പറയും അപ്പോള്‍ വീണ്ടും ഐസ്ക്രീം !!! പണ്ടൊരു സിനിമയില്‍ ശ്രീനിവാസന്‍ പറഞ്ഞപോലെ ,കല്യാണം പാല് കാച്ചല്‍ പാലുകാച്ചല്‍ കല്യാണം !!.......politics means poli triks എന്ന് പറഞ്ഞത്‌ എത്ര ശരി !!

  ReplyDelete
 18. വി എസിന് പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകണമെന്ന ചിന്തപോലുമില്ല എന്ന് കേരളം മുഴുവ
  ന്‍
  മനസിലാക്കിയിരിക്കുന്നു.കുടുംബത്തില്‍ കലഹമുണ്ടാകുമ്പോള്‍ വീടുപേക്ഷിച്ച് കാശിക്ക് പോകുന്ന വീട്ടുകാരണവരല്ല വി എസ്. മറിച്ച്, മുറിപ്പത്തലുമായി നില്‍ക്കുന്ന പിടിവാശിക്കാരനായ കാരണവര്‍ തന്നെയാണദ്ദേഹം, കുരുത്തക്കേട്‌ കാണിക്കുന്നവരെ ശിക്ഷിക്കാന്‍ . വി എസിനെ പാര്‍ട്ടിക്ക് പുറത്താക്കി പടിയടയ്ക്കാനും വി എസ് വിരുദ്ധര്‍ക്കാവില്ല. കാരണം, വി എസ് പോയാല്‍ തറവാടിന്റെ അടിക്കല്ലിളകുമെന്ന് കേന്ദ്രന്മാര്‍ തൊട്ട് സംസ്ഥാനന്മാര്‍ വരെയുള്ളവര്‍ക്കറിയാം. പാര്‍ട്ടി പറഞ്ഞപോലെ തെറ്റ് ഏറ്റു പറയുകയും തന്‍റെ നിലപാടുകള്‍ അവതരിപ്പിക്കുകയും ,പാര്‍ട്ടി നിലപാടുകള്‍ അതല്ല എന്ന് വ്യക്തമാക്കുകയും ആണ് അദേഹം ചെയ്തത്. തന്‍റെ പാര്‍ട്ടിയുടെ നിലപാടുകളോട് യോജിക്കാന്‍ പറ്റാതെ ചില പരസ്യ നിലപാടുകള്‍ എടുക്കേണ്ടി വന്നു.അത് സംഘടനാ പരമായി തെറ്റ് ആയിരുന്നു. അതിനു തെറ്റ് ഏറ്റു പറഞ്ഞു ,ഇത് പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം ആണ് എന്നും അദ്ദേഹം പറയുന്നു. പാര്‍ട്ടി നിര്‍ദേശം അനുസരിച്ചത് സ വി എസ്സില്‍ ഉള്ള ഉന്നതമായ കമ്മുനിസ്റ്റ്‌ ബോധം ആണ് കാണിക്കുന്നത്. ഈ പാര്‍ട്ടിയെ വി എസ്സ് ഇപ്പോഴും സ്നേഹിക്കുന്നു.സി പി എമില്‍ തന്നെ തുടരണം എന്ന് വി എസ്സ് ആഗ്രഹിക്കുന്നു. താന്‍ കാരണം പാര്ട്ടി തകരരുത്‌ എന്നും വി എസ്സ് ആഗ്രഹിക്കുന്നു.

  ReplyDelete
  Replies
  1. കാരണവര്‍ വീട്ടിലെ അംഗങ്ങളെ ഡാങ്കേയോടും, വീട്ടിലെ അംഗങ്ങള്‍ കാരണവരെ വിഗ്രഹം ചുമക്കുന്ന കഴുതയോടും ഉപമിക്കുന്നതാണോ വീടിന്റെ സംസ്കാരം ?

   കാരണവര്‍ തന്നെ കുരുത്തക്കേട് കാട്ടുമ്പോള്‍ കുടുംബത്തിന്റെ നിലവാരം അളക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാവുമോ സഖാവേ ?

   ഇത്രയും കാലമായിട്ടും കാരണവര്‍ക്ക് തെറ്റേത്, ശരിയേത് എന്ന് മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ അറിയില്ലെങ്കില്‍ ആ കാരണവര്‍ക്ക് എന്തോ കുഴപ്പം ഉണ്ട് എന്നല്ലേ മനസ്സിലാക്കേണ്ടത് അനോണി സഖാവേ ?
   സംഘടനാപരമായി ഇടക്കിടെ തെറ്റുകള്‍ ചെയ്ത് ജനങ്ങളുടെ മുന്നില്‍ ആളാവുകയും, പിന്നെ അത് തിരുത്തി എന്ന് പറഞ്ഞ് പാര്‍ട്ടിയിലെ കസേര സംരക്ഷിക്കുകയും ചെയ്യുന്നതാണോ കമ്മ്യൂണിസ്റ്റ് ബോധം അനോണി സഖാവേ ?

   പാര്‍ട്ടി കാരണം താന്‍ തകരരുത് എന്നത് മാത്രമാണ് അദ്ദേഹത്തിന്റെ ആഗ്രഹം. അല്ലെങ്കില്‍ അദ്ദേഹം ഒരിക്കലും പാര്‍ട്ടി നിലപാടുകളെ പരസ്യമായി വെല്ലുവിളിച്ചു സെക്രട്ടറിയെ പുച്ചിക്കുമായിരുന്നില്ല. ഇതെല്ലാം ഇനി എന്നാ സഖാക്കള്‍ തിരിച്ചറിയുക !!!???

   Delete
 19. അബ്സര്‍ ..ബ്ലോഗില്‍ രാഷ്ട്രീയ എഴുത്തുകള്‍ പാടില്ല എന്നൊന്നുമില്ല .പക്ഷെ അങ്ങിനെ എഴുതുമ്പോള്‍ അതിനു പിന്നില്‍ വ്യക്തമായ രാഷ്ട്രീയമാന്യത കൂടി പാലിക്കേണ്ട ഉത്തരവാദിത്വമുണ്ട്.വ്യക്തിഹത്യയിലേക്ക് തരംതാഴുക എന്നത് നല്ലൊരു പ്രവണത ആയി ഞാന്‍ കരുതുന്നില്ല.ചാനലിലെ വാര്‍ത്തകള്‍ ശ്രദ്ധിച്ച ശേഷമാണ് താങ്കള്‍ ഇതെഴുതിയത് എന്ന് പറയുന്നു. ഒന്ന് ചോദിച്ചോട്ടെ ചാനല്‍ വാര്‍ത്തകള്‍ നൂറു ശതമാനം സത്യസന്ധമാണ്‌ എന്ന് താങ്കള്‍ കരുതുന്നുണ്ടോ ?..അങ്ങിനെ ആയിരുന്നെങ്കില്‍ മനോരമ പത്രവും ചാനലും ഉള്‍പ്പെടെയുള്ള മാധ്യമ ഭീകരന്മാര്‍ സി.പി.എമ്മിനെ തെരഞ്ഞുപിടിച്ച് വെട്ടയാടുന്നതിനെ സംബന്ധിച്ച് എന്തേ താങ്കള്‍ എഴുതുന്നില്ല?..അത് തീര്‍ച്ചയായും താങ്കളുടെ വ്യക്തിപരമായ അവകാശത്തില്‍ പെടുന്നതാണ്.ഞാന്‍ ചോദ്യം ചെയ്യുന്നില്ല.പിന്നെ ..വി.എസ്..അദ്ദേഹത്തെക്കുറിച്ച് താങ്കള്‍ക്ക് എന്തറിയാം?..ഒന്ന് ചോദിച്ചോട്ടെ അബ്സര്‍ ..ഒരു ചെറീയ ലാത്തിചാര്‍ജിന്റെ വേദന താങ്കള്‍ ഇന്നുവരെ അനുഭവിച്ചിട്ടുണ്ടോ?. കാല്‍പത്തിയില്‍ ബയനട്ട് കുട്ടിക്കയറ്റി,മര്‍ദ്ദിച്ച് അവശനാക്കിയപ്പോഴും"ഇങ്ക്വിലാബ് " വിളിച്ച ഒരു കമ്യൂണിസ്റ്റ്കാരനെ താങ്കള്‍ക്ക് അറിയുമോ?മര്‍ദ്ദനത്തിനു ശേഷം ആള് ചത്തുപോയി എന്ന് കരുതി മറവു ചെയ്യുവാന്‍ ഏര്‍പ്പാടാക്കപ്പെട്ട ഒരു കമ്യൂണിസ്റ്റ്കാരനെ താങ്കള്‍ക്ക് അറിയാമോ?ഇല്ലെങ്കില്‍ അറിയണം.അതാണ്‌ സഖാവ് വി.എസ്. കമ്യൂണിസ്റ്റ് പാര്‍ട്ടി എന്നാല്‍ വ്യക്തിയല്ല.തുറന്ന സംവാദങ്ങള്‍ അനുവദിക്കപ്പെട്ടിട്ടുള്ള ഏക രാഷ്ട്രീയ പ്രസ്ഥാനമാനത്. അതില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികം.പക്ഷെ ആ പ്രസ്ഥാനത്തിന്റെ കരുത്തിനെ തകര്‍ക്കുവാന്‍ ആര്‍ക്കുമാവില്ല.വി എസ്,പിണറായി ഇരുവരും പാര്‍ട്ടിയുടെ അനിഷേധ്യ നേതാക്കള്‍ തന്നെയാണ്.അവര്‍ക്കിടയിലെ തര്‍ക്കങ്ങള്‍ ആശയപരമാണ്.അത് കൈകാര്യം ചെയ്യുവാനുള്ള ആര്‍ജ്ജവം ഉള്ള പാര്‍ട്ടിയാണ് സി .പി.എം.പാര്‍ട്ടി സെക്രട്ടറിയെയും മുഖ്യമന്ത്രിയും സസ്പെന്ഡ് ചെയ്ത് സി .പി.എം അത് തെളിയിച്ചിട്ടും ഉണ്ട് .അങ്ങിനെ ഒരു നിലപാട് എടുക്കുവാന്‍ വേറെ ഏത് പാര്‍ട്ടിക്ക് കഴിഞ്ഞിട്ടുണ്ട് എന്നും താങ്കള്‍ ചിന്തിക്കൂ. അബ്സര്‍ എനിക്ക് താങ്കളോട് വിരോധമൊന്നുമില്ല .പക്ഷെ എന്തെങ്കിലും എഴുതിക്കൂട്ടും മുന്‍പ് ആദ്യം അതെക്കുറിച്ച് ആദ്യമൊന്നു പഠിക്കൂ.(ചാനല്‍ വാര്‍ത്തകള്‍ അല്ല ഞാന്‍ ഉദ്ദേശിച്ചത്).മൂന്നാം തരം തന്ത്രത്തില്‍ കൂടി ബ്ലോഗിന്റെ പോപ്പുലാരിറ്റി കൂട്ടാന്‍ താങ്കള്‍ക്ക് കഴിഞ്ഞേക്കും.അതായിരുന്നു താങ്കളുടെ ഉദ്ദേശ്യം എന്നും എനിക്കറിയാം. ഉറവ വറ്റിയ ഒരു ബ്ലോഗറായി താങ്കള്‍ മാറിയോ?. എഴുത്തൊരു കലയാണ്‌.അതിനെ വ്യഭിചരിക്കരുത്‌.ഇത് നിലവാരമില്ലായ്മ ആയിപ്പോയി അബ്സര്‍ .

  ReplyDelete
  Replies
  1. രാഷ്ട്രീയ മാന്യത കാണിക്കാത്തവരെ കുറിച്ച് എഴുതുമ്പോള്‍ ആ പോസ്റ്റിലും മാന്യത കുറയുന്നത് സ്വാഭാവികമല്ലേ ചങ്ങാതീ ?
   കട്ടവനെ കള്ളന്‍ എന്ന് വിളിക്കുമ്പോള്‍, 'കള്ളന്‍' എന്നത് മാന്യതയില്ലാത്ത പദം അല്ല, അങ്ങിനെ പറയരുത് എന്ന് പറഞ്ഞ് വിലപിക്കുന്നതില്‍ അര്‍ത്ഥം ഉണ്ടോ സഖാവേ ?

   വി എസിന്റെ അത്രയും വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍ നടത്തിയ മറ്റൊരു നേതാവ് കേരളത്തില്‍ ഉണ്ടോ ? പിണറായി മുതല്‍, ഫാരിസ് അബൂബക്കര്‍ ഉള്‍പ്പെടെ, എം എം ലോറന്‍സും ഭാര്യയും വരെ അതില്‍ ഉള്‍പ്പെടില്ലേ ?
   അങ്ങിനെയുള്ള ഒരു വ്യക്തിയെ കുറിച്ച് പറയുമ്പോള്‍ വ്യക്തിഹത്യ നടത്തി എന്ന് പറയുന്നതില്‍ എന്ത് അര്‍ത്ഥം ആണ് ഉള്ളത് ?

   ഞാന്‍ വി എസ്സിനെ ഈ പോസ്റ്റില്‍ തെറി വിളിച്ചിട്ടുണ്ടെങ്കില്‍ ആ വാചകം ചൂണ്ടിക്കാണിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.

   ചാനലിലെ തല്‍സമയ സംപ്രേക്ഷണങ്ങളും, വി എസ്സിന്റെ പ്രസ്താവനകളുടെ വീഡിയോ ക്ലിപ്പുകളും ഒക്കെ കണ്ടു മനസ്സിലാക്കിയ കാര്യങ്ങള്‍ തെറ്റാണ് എന്നാണോ പറയുന്നത് ? വി എസ് സ്വന്തം വായ കൊണ്ട് പറഞ്ഞ കാര്യങ്ങളുടെ ദ്രിശ്യങ്ങള്‍ പോലും വിശ്വസിക്കാന്‍ പാടില്ല എന്നാണോ അനോണി സഖാവ് പറയുന്നത് ??

   മാധ്യമ വാര്‍ത്തകളോ, കോടതി വിധികളോ തങ്ങള്‍ക്ക് എതിരാവുമ്പോള്‍ മാത്രം അതിനെതിരേ ശബ്ദിക്കുന്നത് സി പി എമ്മിന്റെ സ്ഥിരം പരിപാടിയല്ലേ ?
   മാധ്യമ പക്ഷപാതിത്വത്തെ കുറിച്ച് ഞാന്‍ എഴുതിയിട്ടുണ്ട്. അത് നിങ്ങള്‍ കാണാതെ പോയത് എന്റെ കുറ്റം അല്ല.
   അത് ഇവിടെ ക്ലിക്കി വായിക്കാം !!!

   ചോദ്യം ചെയ്ത ശേഷം "ചോദ്യം ചെയ്യുന്നില്ല" എന്ന് പറയുന്നത് കേള്‍ക്കാന്‍ പ്രത്യേക സുഖം ഉണ്ട്!!!

   ഞാന്‍ ലാത്തി ചാര്‍ജ്ജ് കൊണ്ടിട്ടില്ല. എന്നാല്‍ ലാത്തി ചാര്‍ജ്ജ് കൊണ്ടവര്‍ക്ക് മാത്രമേ അവസരവാദത്തെ പറ്റി പറയാന്‍ പാടുള്ളൂ എന്ന് ഏത് പ്രത്യയ ശാസ്ത്രം ആണ് പറയുന്നത് എന്ന് ഒന്ന് പറഞ്ഞു തരുമോ ?

   മര്‍ദ്ദിച്ചു അവശനാക്കുമ്പോള്‍ നാല് ഇങ്കിലാബ് വിളിച്ചയാള്‍ പിന്നെ എന്ത് അവസരവാദ കളിയും നടത്തിയാല്‍ അതിന് എതിരെ പറയരുത് എന്നതാണോ അനോണി സഖാവിന്റെ സിദ്ധാന്തം?

   തുറന്ന സംവാദങ്ങള്‍ അനുവധിക്കപ്പെട്ടിട്ടുള്ള പാര്‍ട്ടി ആണെങ്കില്‍ പിന്നെ എന്തിനാണ് വി എസ്സിനെ കൊണ്ട് ഇടയ്ക്കിടെ തിരുത്തിക്കുന്നതും, പരസ്യ പ്രസ്താവനകള്‍ പാടില്ല എന്ന് പി ബി തിട്ടൂരം ഇറക്കുന്നതും എന്ന് ഒന്ന് വിശദമാക്കുമോ ?

   പ്രസ്ഥാനത്തിന്റെ കരുത്ത് ബംഗാളിലെ ഒരു വനിത വിചാരിച്ചപ്പോള്‍ തകര്‍ന്നത് നിങ്ങള്‍ കണ്ടില്ലേ ?
   അതോ കണ്ണടച്ച് കണ്ടില്ല എന്ന് നടിക്കുകയാണോ ?

   ഈ മാപ്പ് പറയിക്കലും, മിണ്ടരുത് കുഞ്ഞിരാമാ എന്ന് പറയുന്നതും ആണോ കൈകാര്യം ചെയ്യാനുള്ള ആര്‍ജ്ജവം ??

   ഒരാളെ കൊന്നതിനെ ന്യായീകരിക്കുന്നതും, അതിനെ എതിര്‍ക്കുന്നതും എല്ലാം ആശയപരമായ തര്‍ക്കം തന്നെ ആവും അല്ലേ ?? അതൊക്കെ പാര്‍ട്ടിയുടെ സ്വന്തം കാര്യവും ആകും അല്ലേ ?

   എനിക്ക് താങ്കളോടും ഒരു വിരോധം ഇല്ല. പിനരായിയോടോ, വി എസ്സിനോടോ വിരോധം ഇല്ല. അവരുടെ അവസരവാദപരമായ നിലപാടുകളോടും, ജനദ്രോഹപരമായ നയങ്ങളോടും മാത്രമാണ് എന്റെ വിരോധം.

   പഠിക്കാത്ത ഒരു സംഭവത്തെ കുറിച്ച് എഴുതുവാന്‍ ഞാന്‍ ഇതുവരെ പഠിച്ചിട്ടില്ല.

   ബ്ലോഗിന്റെ പോപ്പുലാരിറ്റി വി എസ്സിനെ പോലെ ഉള്ളവരുടെ പൊള്ളത്തരങ്ങള്‍ തുറന്നു പറയുമ്പോള്‍ കൂടുന്നുണ്ടെങ്കില്‍ അതിന്റെ കാരണം എന്താവും എന്ന് സ്വയം ചിന്തിച്ചു നോക്കൂ. എന്റെ ഉദ്ദേശ്യം എല്ലാം മനക്കണ്ണ് കൊണ്ട് കാണാന്‍ ഉള്ള നിങ്ങളുടെ കഴിവിനെ അഭിനന്ദിക്കുന്നു.

   സി പി എം ന്റെ പൊള്ളത്തരങ്ങള്‍ പറയുന്നവര്‍ എല്ലാം ഉറവ വറ്റിയിട്ടാണ് എന്ന് വിചാരിച്ചു നിങ്ങള്‍ക്ക് സ്വയം ആശ്വസിക്കാനുള്ള സ്വാതന്ത്ര്യത്തെ ഞാന്‍ ചോദ്യം ചെയ്യുന്നുന്നില്ല.

   എഴുത്ത് എഴുത്താണ്. അതില്‍ വാസ്തവങ്ങള്‍ വായിച്ചു പൊള്ളുമ്പോള്‍ ചിലര്‍ക്ക് അതിലെ കലയെ മനസ്സിലാക്കാന്‍ കഴിയില്ല. അപ്പോള്‍ അത് വ്യഭിചാരമായും മറ്റും വിലയിരുത്തി സ്വയം ആശ്വസിക്കാം. അതില്‍ എനിക്ക് ഒരു പരാതിയും ഇല്ല.

   നിലവാരം കൂടി എന്ന് നിങ്ങളുടെ വായയില്‍ നിന്നും കേള്‍ക്കാനായി സി പി എമിന്റെ കൂലി എഴുത്ത്ക്കാരന്‍ ആയി അധപതിക്കാന്‍ എനിക്ക് താല്പര്യം ഇല്ല.


   Delete
 20. Aanathamillatha ,nattellitha oru nethavayittan ippol VS enna nattellillatha oru athikaramohi

  ReplyDelete
 21. ഓന്താണേയ് ഓന്താണേയ്
  രാഷ്ട്രീയക്കാരെല്ലാം ഓന്താണേയ്...!!!

  ReplyDelete
  Replies
  1. ഓന്ത് ഇതിനെക്കാള്‍ മെച്ചമാണ്.....:)

   Delete
 22. നല്ല എഴുത്ത്...എല്ലാം ചെയ്തിട്ടു അവസാനം ഏറ്റുപറഞ്ഞു കഴിഞ്ഞാല്‍ എല്ലാത്തിന്നും പരഹാരമായി..

  ഈ വിഷയത്തിനു ശേഷം താങ്കളുടെ ക്ലിനിക്കിന്നുചുറ്റും പാര്‍ട്ടിക്കാര്‍ വട്ടമിട്ടുനടക്കുന്നുണ്ടെന്നു ആരൊക്കെയോ പറയുന്നതുകേട്ടു....സുക്ഷിച്ചോ....തലയില്ലാതെ ഉടലുകണാന്‍ തീരെ മുഞ്ചുണ്ടാകൂല കേട്ടോ വൈദ്യരെ....

  ReplyDelete
 23. കേരളം വിസ്സിനെ എത്രത്തോളം വിശ്വസിച്ചോ,അത്രയും വി എസ് കേരളത്തെ വഞ്ചിച്ചു.പിടിച്ചു നില്‍ക്കാന്‍ വേണ്ടി ആദര്‍ശപുരുഷന്‍ രഹൂഫ്‌മായി വരെ കൂട്ട്കൂടി.വിഎസ് ഇനിയും പാര്‍ട്ടിയെ ധിക്കരിക്കും.മാപ്പ് പറയുകയും ചെയ്യും.പോസ്റ്റില്‍ പറഞ്ഞപോലെ ചക്രം പോലെയത് കറങ്ങിക്കൊണ്ടിരിക്കും.നല്ല പോസ്റ്റ്‌.ആശംസകള്‍

  ReplyDelete
 24. വി.എസ് എന്ന പ്രവര്‍ത്തകന്‍ സ്വീകരിച്ച വ്യക്തിപരമായ പല നിലപാടുകളും CPM എന്ന രാഷ്ട്രീയ സംഘടന അതിന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്വീകരിച്ചിട്ടുള്ള നയങ്ങളില്‍ നിന്ന് വിരുദ്ധമായതിനാല്‍ ആണ് പാര്‍ട്ടിയോടും അതിന്റെ പ്രവര്‍ത്തകരോടും അദ്ദേഹം മാപ്പ് പറഞ്ഞത്. തീര്‍ത്തും വ്യക്തിപരവും, സംഘടനാപരവുമായ ഒരു വിഷയം മാത്രമാണ് അത്. ഭരണത്തില്‍ ഇരുന്നു കൊണ്ട് അഴിമതി നടത്തിയെന്നോ, അധികാര ദുര്‍വിനിയോഗം നടത്തിയെന്നോ അതിനര്‍ത്ഥമില്ല. അദ്ദേഹം മാപ്പ് പറഞ്ഞ വിഷയങ്ങള്‍ സംഘടനയുടെ നയങ്ങളുമായി യോജിക്കാതെ വന്നത് കൊണ്ടാണ് അദ്ദേഹത്തിന് ഇങ്ങനെയൊരു സാഹചര്യത്തെ അഭിമുഖീകരിക്കേണ്ടി വന്നത്. പാര്‍ട്ടി സെക്രട്ടറിയെ വിമ൪ശിച്ചപ്പോഴും, കൂടംകുളത് വിരുദ്ധ നിലപാട് എടുത്തപ്പോഴും, TP-യുടെ വീട് സന്ദര്‍ശിച്ചപ്പോഴും, കൈയടിച്ചു പ്രോത്സാഹിപ്പിച്ചവര്‍ VS-ഉം പാര്‍ട്ടിയും തമ്മിലുള്ള പ്രശ്നങ്ങളെ പ൪വതീകരിക്കാന്‍ ആഗ്രഹിച്ചവര്‍ മാത്രമാണ്. താന്‍ കൂടി വളര്‍ത്തി വലുതാക്കിയ ഒരു പ്രസ്ഥാനത്തില്‍ നിന്ന് പുറത്തു പോകുന്നതിലെ വിഷമവും, അച്ചടക്കം ഇല്ലാത്ത ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന ദുഷ്പേര് ഒഴിവാക്കാനും ആകാം അദ്ദേഹം മാപ്പ് പറഞ്ഞത്.

  TP വിഷയത്തില്‍ എടുത്ത നിലപാട് തെറ്റാണു എന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. തിരെഞ്ഞെടുപ്പ് ദിവസം TP- യുടെ വീട് സന്ദ൪ശിച്ചതിലെ തെറ്റാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. അത് അച്ചടക്ക ലംഘനമായിരുന്നു എന്നാണ് പറഞ്ഞത് അല്ലാതെ ഒരു കൊലപാതകത്തെ ന്യായീകരിക്കലല്ല. പാര്‍ട്ടി വിലക്ക് മറികടന്നു കൂടംകുളം യാത്ര നടത്തിയത് തെറ്റാണു എന്ന് പറഞ്ഞ അദ്ദേഹം കൂടംകുളം സമരം തെറ്റാണു എന്ന് പറഞ്ഞിട്ടില്ല. VS സ്വീകരിച്ചിട്ടുള്ള എല്ലാ നിലപാടുകളും പ്രവര്‍ത്തികളും പൂര്‍ണ്ണമായും ശരിയായിരുന്നു എന്ന് ഒന്നും പറയുന്നില്ല, പക്ഷെ രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ ഒരു വ്യക്തിയുടെ പ്രസ്താവനകളെ സ്വന്തം താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് വ്യാഖ്യാനിക്കരുത്.

  ReplyDelete
  Replies
  1. പാര്‍ട്ടി നിലപാടില്‍ നിന്ന് വ്യത്യസ്തമായ നിലപാട് സ്വീകരിച്ചു ജനപക്ഷത്ത് നില്‍ക്കുന്നു എന്ന പ്രതീതി ഉണ്ടാക്കിയത് കൊണ്ടല്ലേ വി എസ് ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ സ്വീകര്യനായതും, വിഗ്രഹം ചുമക്കുന്ന കഴുത എന്ന വിശേഷണം പാര്‍ട്ടിക്കാരുടെ വായില്‍ നിന്ന് കേള്‍ക്കേണ്ടി വന്നതും ? എന്നിട്ട് ഇപ്പോള്‍ ഇതുവരെ പറഞ്ഞത് തെറ്റാണു എന്ന് പറയുമ്പോള്‍ വി എസ് പറയുന്നത് ജനപക്ഷത്ത് നിന്നത് തെറ്റാണ് എന്ന് കൂടി അല്ലേ?

   അഴിമതിയുടെയും,അധികാര ദുര്‍വിനിയോഗത്തിന്റെയും എല്ലാം അന്യെഷണങ്ങള്‍ വി എസ് നേരിടുന്നുണ്ടല്ലോ. അതുകൊണ്ട് തന്നെ വി എസ് അധികാരം ദുരുപയോഗം ചെയ്തിട്ടില്ല എന്ന് അസനിഗ്ദമായി പ്രഖ്യാപിക്കാന്‍ കഴിയുമോ ?

   പാര്‍ട്ടിയിലെ പ്രശനങ്ങളെ പര്‍വതീകരിക്കാന്‍ ഏറ്റവും കൂടുതല്‍ ശ്രമിച്ചത് വി എസ് തന്നെ ആയിരുന്നു എന്നതല്ലേ വാസ്തവം ? പൊതു ജനങ്ങളെ അദ്ദേഹം അതിനായി ചൂണ്ടയില്‍ ഇരയായി കോര്‍ത്തു. വി എസ്സിന്റെ അവസര വാദം ശരിക്ക് മനസ്സിലാക്കാത്തവര്‍ അദ്ധെഹത്തിനായി ജയ് വിളി നടത്തി.

   പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോകുന്ന വിഷമം ആണോ അതോ അധികാരത്തില്‍ നിന്ന് പുറത്ത് പോകുന്ന വിഷമം ആണോ വി എസ്സിനെ കൊണ്ട് മാപ്പ് പറയിപ്പിച്ചത് എന്ന് ഒന്ന് സ്വയം വിലയിരുത്തുമല്ലോ.

   അച്ചടക്കമില്ലാത്ത രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന ദുഷ്പേര് അദേഹത്തിനു ഇന്നും ഇന്നലെയും ഒന്നും കിട്ടിയതല്ലല്ലോ...
   അച്ചടക്കം ലംഘിച്ചു ജനങ്ങളുടെ കണ്ണില്‍ പൊടി ഇടുകയും. അത് കഴിഞ്ഞാല്‍ മാപ്പ് പറഞ്ഞു പാര്‍ട്ടിയിലെ കസേര ഇളകാതെ നോക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് ഇനിയും എന്ത് കൊണ്ട് തിരിച്ചറിയാന്‍ ഉള്ള സാമാന്യ ബുദ്ധി പ്രകടിപ്പിക്കുന്നില്ല ???

   ടി പി വിഷയത്തില്‍ പാര്‍ട്ടി തീരുമാനത്തിനു എതിരെ എടുത്ത തന്റെ നിലപാട് ശരി ആയിരുന്നു എന്ന് വീ എസ് ആവര്‍ത്തിച്ചുവോ ? പാര്‍ട്ടി കൊന്ന ഒരാളുടെ വീട് സന്ദര്‍ശിക്കാന്‍ തിരഞ്ഞെടുപ്പ് ദിവസം പാടില്ല എന്ന് മൂല ധനത്തിലോ, പാര്‍ട്ടി നിയമ സംഹിതയിലോ പറഞ്ഞിട്ടുണ്ടോ ?

   കൂടംകുളം സമരം ശരിയാണ് എന്ന് ഇപ്പോഴും അദ്ദേഹം ആവര്‍ത്തിക്കുന്നുണ്ടോ ? അങ്ങിനെ ശരിയാണ് എങ്കില്‍ പിന്നെ അത്തരം ഒരു സമര സ്ഥലം സമര വീരനായ വി എസ് സന്ദര്‍ശിക്കുന്നതില്‍ എന്ത് തെറ്റാണു ഉള്ളത് എന്ന് ഒന്ന് വിശദമാക്കുമോ ?

   വി എസ് സ്വീകരിച്ചിട്ടുള്ള എല്ലാ നിലപാടുകളും, പ്രവര്‍ത്തികളും പൂര്‍ണ്ണമായും തെറ്റായിരുന്നു എന്ന് ഞാനും പറഞ്ഞിട്ടില്ല. ഉണ്ടോ ? ഉണ്ടെങ്കില്‍ ആ വാചകം ചൂണ്ടിക്കാണിക്കുമല്ലോ...

   എനിക്ക് വി എസിനോട് ഒരു രാഷ്ട്രീയ വിരോധവും തീര്‍ക്കാന്‍ ഇല്ല. കാരണം ഞാന്‍ "മറ്റേ പാര്‍ട്ടിയുടെ" വക്കാലത്ത്ക്കാരന്‍ അല്ല.

   വി എസ്സിന്റെ ഏതൊക്കെ പ്രസ്ഥാനവകളെ ആണ് ഞാന്‍ സ്വന്തം താല്പര്യങ്ങള്‍ക്ക് അനുസരിച്ച് വ്യാഖ്യാനിച്ചത് എന്ന് ഒന്ന് വ്യക്തമാക്കുമോ ?

   Delete
 25. വി എസ് പണ്ടേ അധികാര മോഹിയായിരുന്നെന്നും മുഖ്യമന്ത്രിക്കസ്സേരയാണ് ലക്ഷ്യമെന്നും ഗൗരിയമ്മ പറഞ്ഞതില് കാര്യമുണ്ട് .അല്ലെങ്കില് തദ്ദേശ ഭരണ സ്ഥാപങ്ങളിലെ തെരഞ്ഞെടുപ്പില് പാര്ട്ടിയുടെ ഉജ്വല വിജയം കണ്ടപ്പോള് മതി മറന്ന്, ഒരു വര്ഷം ബാക്കിനില്ക്കെ ,നായനാരെ രാജി വയ്പ്പിക്കുമായിരുന്നില്ലല്ലോ .

  പിന്നീട് നടക്കുന്ന തെരഞ്ഞെടുപ്പില് മത്സരിച്ചു ജയിച്ച് മുഖ്യമന്ത്രിയാകാനായിരുന്നു മോഹം .കേരളത്തില് ഒരു കമ്മ്യുണിസ്റ്റ് മന്ത്രിസഭയ്ക്ക് ആദ്യമായി കാലാവധി തികയ്ക്കാനുള്ള അവസ്സരമാണ് അധികാരത്തിന്റെ ആര്ത്തിമൂത്ത വി എസ് ഇല്ലാതാക്കിയത് .എന്തുവേണ്ടി ?

  പിന്നീട് വന്ന തെരഞ്ഞെടുപ്പില് വി എസ് ജയിച്ചെങ്കിലും മുന്നണി തോറ്റമ്പി .തുടര്ന്ന് നടന്ന തെരഞ്ഞെടുപ്പില് മുഖ്യമന്ത്രിയാകാന് വേണ്ടി നായനാരെ മത്സരിപ്പിക്കാതെ വി എസ് മത്സരിച്ചു .എന്നാല് പാര്ട്ടി ജയിച്ചു ;വി എസ് തോല്ക്കുകയും ചെയ്തു .അങ്ങനെ അന്നത്തെ സീനിയറായിരുന്ന സുശീലാ ഗോപാലനെ മുഖ്യമന്ത്രിയാക്കാന് ഇ എം എസ് നിര്ദേശിച്ചു .അത് വി എസ് വെട്ടി .

  മത്സരിക്കാത്ത നായനാരുടെ പേര് വി എസ് നിര്ദേശിച്ചു .അത് വിജയം കണ്ടു .അങ്ങനെ കമ്മ്യുണിസ്റ്റ് പാര്ട്ടിയില്നിന്ന് ഒരു വനിതാ മുഖ്യമന്ത്രിയാകുന്നതും ജാതിപരമായി ഈഴവ മുഖ്യമന്ത്രി ഉണ്ടാകുന്നതും തടയാന് വി എസ്സിന് കഴിഞ്ഞു .

  വി എസ് പാര്ലമെന്റ്റി മോഹത്തിന്റെ കടുത്ത അടിമയായിരുന്നെന്ന് ലോകമറിയുന്നത് മാരാരികുളത്ത് തോറ്റപ്പോഴാണ്.കാണേണ്ടതായിരുന്നു ആ ശരീര ഭാഷ .മുറിവേറ്റ സിംഹം എന്നൊക്കെ കേട്ടിട്ടേ ഉള്ളൂ .രാജ്യം നഷ്ടപെട്ട രാജാവിനെപോലെ ....നൈരാശ്യവും പ്രതികാരവും ആ മുഖത്ത് പ്രതിഫലിച്ചിരുന്നു .താന് തോറ്റെങ്കിലും പാര്ട്ടിക്ക് അധികാരം കിട്ടിയതിന്റെ സന്തോഷം അടുത്തെങ്ങും കണ്ടില്ല .

  എന്നാല് തൊട്ടു മുന്പ്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില് പാര്ട്ടി ദയനീയമായി തോറ്റപ്പോള് ഉള്ളുതുറന്ന് പൊട്ടിച്ചിരിക്കുന്ന വി എസ്സിനെയാണ് കണ്ടത് .പാര്ട്ടിയുടെ പരാജയം തനിക്ക് പ്രശ്നമല്ല,തന്റെ പരാജയമാണ് വലുതെന്ന സന്ദേശമാണ് അന്ന് കണ്ടത് .

  പാര്ട്ടി തോറ്റാലും വേണ്ടില്ല തന്റെ എതിരാളിയായ പിണറായിയുടെ കണ്ണുനീര് കാണാനുള്ള ആകാംഷയും അവിടെ കണ്ടു .അതിനെയാണ് കിടക്കുന്ന കൂട്ടില് കാഷ്ടിക്കുന്ന പക്ഷിയെന്ന് സുകുമാര് അഴീക്കോട് വിശേഷിപ്പിച്ചത് .അതാണ് മലയാള ഭാഷയില് അതിനുള്ള ഏറ്റവും മികച്ച വിശേഷണം .

  ReplyDelete
  Replies
  1. പൂര്‍ണ്ണമായും യോജിക്കുന്നു സാദിക്ക് ഭായ്

   Delete
 26. മോനെ ഇത് രാഷ്ട്രീയം ആണ്. അധികാരം ലഭിക്കാന്‍ തന്നെ ആണ് രാഷ്ട്രീയം കളിക്കുന്നത്. കളികള്‍ കളിക്കാനും കളിപ്പിക്കാനും അറിയാവുന്നവര്‍ക്കെ ഇതില്‍ നിലനില്‍പ്പുള്ളൂ... വീ എസ് മാപ്പ് പറഞ്ഞെങ്കില്‍ അത് അത്ര വലിയ തെറ്റ് ഒന്നും അല്ല. ഈ മാപ്പ് പറച്ചിലില്‍ അദ്ദേഹം നിലപാടുകള്‍ മാറ്റി എന്നൊന്നും പറഞ്ഞിട്ടും ഇല്ല. ശ്രദ്ധിച്ചു കേട്ട് നോക്കിയാല്‍ മനസിലാകും. വീ എസ് ഇങ്ങനെ പറഞ്ഞത് കൊണ്ട് ഒരു ശരാശരി മലയാളിക്ക് ഒരു ചുക്കും നഷ്ടപ്പെടാന്‍ ഇല്ല. പക്ഷെ ഒരു സമുദായത്തിന്റെ മുഴുവന്‍ അന്തസ്സ് കളഞ്ഞു കുളിച്ച തങ്ങളുപ്പാപ്പ ചെയ്തത് ആണ് താങ്കളുടെ ഭാഷയില്‍ ചെറ്റത്തരം.

  ReplyDelete
  Replies
  1. വി എസ്സിന്റെ മൂട് താങ്ങുന്നവര്‍ക്ക് വി എസ്സ് മാപ്പ് അല്ല വേറെ എന്ത് പറഞ്ഞാലും അതില്‍ തെറ്റ് തോന്നില്ല. കാരണം അന്ധമായി പിന്തുണക്കുക എന്നതില്‍ കവിഞ്ഞു ഒരു ലക്ഷ്യവും അത്തരക്കാര്‍ക്ക് ഉണ്ടാവില്ലല്ലോ.

   വി എസ് എന്നത് ഒരു സാധാ നിലയില്‍ ഉള്ള കപട രാഷ്ട്രീയക്കാരന്‍ ആണ് എന്നാണു ഞാനും പറഞ്ഞിട്ടുള്ളത്. അല്ലാതെ മഹത്വവല്‍ക്കരിക്കേണ്ട ഒരു വ്യക്തിത്വം ഒന്നും അല്ല എന്ന്. പലരും വിഗ്രഹം ചുമക്കുന്ന എന്തോ ഒന്നായിട്ടാണല്ലോ വി എസ്സിനെ കാണുന്നത് !!!

   നിലപടുകള്‍ തെറ്റായിരുന്നു, ചെയ്തത് തെറ്റായി പോയി എന്നൊക്കെ പറയുമ്പോളും വി എസ് നിലപാട് മാറ്റിയിട്ടില്ല എന്ന് വ്യാഖാനിക്കാന്‍ പാര്‍ട്ടി ക്ലാസില്‍ പോയവര്‍ക്ക് മാത്രമേ കഴിയൂ !!!

   പിന്നെ തങ്ങളുപ്പാപ്പനെ ഇവിടെ കൊണ്ട് വന്നതിന്റെ ഉദ്ദേശ്യം വ്യക്തം. ഉപ്പപ്പാന്റെ ആളാക്കി മാറ്റുവാന്‍ ആണ് അല്ലെ ശ്രമം. കൊള്ളാം മലക്കേ ബുദ്ധി !!!
   എന്റെ ഭാഷയില്‍ എന്താണ് ചെറ്റത്തരം എന്ന് ഞാന്‍ തന്നെ പറഞ്ഞോളാം. നിങ്ങളുടെ ഭാഷ എന്റെ വായയിലേക്ക് കയറ്റേണ്ട ആവശ്യം ഇല്ല.

   Delete
  2. പലരും വിഗ്രഹം ചുമക്കുന്ന ഒന്നായിട്ടു ആണ് വീ എസ്സിനെ കാണുന്നത് എന്നതില്‍ താങ്കള്‍ക്കു എതിര്‍പ്പില്ല. ശരി തന്നെ. ആരാണ് ഈ 'പലരും'? വീ എസ് അത്ര മോശക്കാരന്‍ ആയിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ പൊതു പരിപാടികളില്‍ എന്തിനു ജനം തടിച്ചു കൂടുന്നു? എന്തിനു അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ മാധ്യമങ്ങള്‍ ഇടിച്ചു കേറുന്നു? ഇത്ര ഒക്കെ പ്രശ്നങ്ങളും ആക്ഷേപങ്ങളും അദേഹത്തിന് എതിരെ ഉണ്ടായിട്ടും എന്തുകൊണ്ട് കേരള രാഷ്ട്രീയത്തില്‍ ഇത്ര ജനപിന്തുണയും മാധ്യമ പിന്തുണയും ഉള്ള മറ്റൊരു ഒരു നേതാവ് ഇല്ലാത്തത്? ഈ 'പലരില്‍' കേരളത്തിലെ ബഹു ഭൂരിപക്ഷം ജനങ്ങളും പെടില്ലേ? അതിനു തെളിവ് അല്ലെ ഇപ്പോഴും അദേഹത്തിന് ലഭിക്കുന്ന ജന പിന്തുണ? അച്ചുതാനന്തന്‍ ജനങ്ങളുടെ പ്രിയങ്കരന്‍ ആയി മാറിയത് എന്ത് കൊണ്ട്? കാരണം അദ്ദേഹം ജനങ്ങള്‍ ആഗ്രഹിക്കുന്നത് പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അത്ര തന്നെ. പിന്നെ താങ്കളെ പോലെ പലരും അദ്ദേഹത്തെ എന്തിനു വെറുക്കുന്നു? കാരണം വേറൊന്നും അല്ല അച്ചുതാനന്തന്‍ മൊട കണ്ടാല്‍ ഇടപെടും മോനെ.....

   Delete
  3. വിഗ്രഹം ചുമക്കുന്ന കഴുതയായി കണ്ടതു സി പി എമ്മിലെ സഖാക്കള്‍ തന്നെയാണ് എന്ന കാര്യം നിങ്ങള്‍ മറന്നുവോ ?

   അത്തരം ഒരു ആളെ കാണാന്‍ ആളുകള്‍ ഇടിച്ചു കയറുക സ്വാഭാവികം. സിനിമാ താരങ്ങള്‍ വന്നാല്‍ ഈ വീ എസ്സിനേക്കാള്‍ ആളുകള്‍ ഇടിച്ചു കയറുന്നത് നിങ്ങള്‍ കണ്ടിട്ടില്ലേ ? പല നേതാക്കളുടെയും പരിപാടികള്‍ക്ക് ആളുകള്‍ ഇടിച്ചു കയറാരുണ്ട്. അത് വെ എസ്സിന്റെ മാത്രം പ്രത്യേകതയൊന്നും അല്ല എന്ന് മനസ്സിലാക്കാന്‍ നിങ്ങള്‍ക്ക് എന്ത് കൊണ്ട് കഴിയാതെ പോയി ?

   നിങ്ങള്‍ ഒരു വശത്തെ കണ്ണ് കൊണ്ട് മാത്രം കാണുന്നത് കൊണ്ടായിരിക്കും വി ഈസിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ മാത്രമാണ് മാധ്യമങ്ങള്‍ ഇടിച്ചു കയറുക എന്ന് തെറ്റിധരിച്ചിട്ടുണ്ടാവുക !!!

   ജനപിന്തുണ മാരാരിക്കുളത്ത് കൂടിയപ്പോള്‍ തന്നെ ആണല്ലോ അദ്ദേഹം മലമ്പുഴയിലേക്ക് മാറിയത് അല്ലേ ?

   ഈ പലര് എന്ന് പറഞ്ഞത് ആരാണ് എന്ന് ഈ കമന്റിലെ ആദ്യ വാചകത്തില്‍ വ്യക്തം ആക്കിയിട്ടുണ്ട്. ഞാന്‍ എഴുതിയ മുന്‍ കമന്റ് നിങ്ങള്‍ മനസ്സിലാക്കിയതില്‍ പിഴച്ചിരിക്കുന്നു എന്ന് മനസ്സിലായി !!!!

   ജനങ്ങള്‍ ആഗ്രഹിക്കുന്നത് പറഞ്ഞു അദ്ദേഹം കയ്യടി നേടുന്നു എന്ന് പറയുന്നത് വാസ്തവം ആവു. ഒരു സംശയവും ഇല്ല. എന്നാല്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നത് പറഞ്ഞു കയ്യടി സ്വന്തമാക്കിയ ശേഷം അതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നു എന്നതല്ലേ വാസ്തവം ????
   അങ്ങിനെ കയ്യടിച്ച ജനങ്ങളെ വിഡ്ഢികള്‍ ആക്കുന്നു. !!!

   അദ്ദേഹത്തെ ഞാന്‍ വെറുക്കുന്നില്ല. അദ്ദേഹത്തിന്റെ അവസരവാദ നിലപാടുകളെയാണ് വെറുക്കുന്നത്. അതുപോലും നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയാതെ പോയി അല്ലേ ??
   അച്ചുതാനന്ദന്‍ കയ്യടി വാങ്ങാന്‍ ഉള്ള എന്ത് കണ്ടാലും ഇടപ്പെട്ട് കയ്യടി വാങ്ങിയ ശേഷം, പി ബി യിലോ മറ്റോ പോയി കുമ്പസരിച്ചു ജനങ്ങളെ വിഡ്ഢികള്‍ ആക്കുകയാണ് എന്ന് നിങ്ങളെ പോലെ ഉള്ളവര്‍ക്ക് തിരിച്ചറിയാന്‍ കഴിയാതെ പോയത് എന്റെ കുറ്റമല്ല മോനേ....

   Delete
 27. ഇങ്ങനൊയൊക്കെ ആണെങ്കിലും സഖാവിന്റെ ജനകീയനിലപാടുകള്‍ കുറച്ചു പേര്‍ക്കെങ്കിലും പ്രചോദനമായിട്ടുണ്ട്. എന്നാല്‍ അവര്‍ സഖാവിനോട് കാണിച്ച കൂറ് സഖാവിന് അങ്ങോട്ട്‌ കാണിക്കാനായില്ല എന്നതാണ് സത്യം. ഒരുപക്ഷെ തന്റെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയും അതിനെതിരെ പോരാടുകയും ചെയ്താല്‍. താന്‍ ചോരനീരാക്കി വളര്‍ത്തിയ പ്രസ്ഥാനം പുറത്താക്കിയെക്കാം, എന്നാല്‍ മനസ്സ് മരവിച്ചിട്ടില്ലാത്ത ഒരു പറ്റം ജനസമൂഹത്തില്‍ താങ്കള്‍ ഒരു വീരയോദ്ധാവ് ആയിരിക്കും, നേരിന് വേണ്ടി പോരാടിയ വിപ്ലവകാരി.

  ഞാനും ഇതേ വിഷയത്തെകുറിച്ച് എഴുതിയട്ടുണ്ട്‌...,,,

  ReplyDelete
  Replies
  1. "അവര്‍ സഖാവിനോട് കാണിച്ച കൂറ് സഖാവിനു അങ്ങോട്ട്‌ കാണിക്കാനായില്ല എന്നതാണ് സത്യം "

   അതെ.. അത് തന്നെയാണ് സത്യം. സഖാവ് പ്രസ്താനവനകള്‍ ഇറക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു അവരുടെ കൂറ് സ്വന്തമാക്കി. സ്വന്തം കസേര നിലനിര്‍ത്താന്‍ ആ പ്രസ്താവനകളില്‍ വെള്ളം ചേര്‍ത്ത് കൂറ് കാണിച്ച ജനങ്ങളെ വിഡ്ഢികള്‍ ആക്കുകയും ചെയ്തു.

   നിങ്ങളുടെ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു റോബിന്‍

   Delete
 28. സഖാവു പണ്ടേ അങ്ങിനെയാണു ചങ്ങാതീ... മനപ്പൂര്‍വം പ്രശ്ണങ്ങളുണ്ടാക്കും. എന്നിട്ട്‌ തനിക്കു നേരെ കുന്തം വരുമ്പോള്‍, തണ്റ്റെ കൂടെ നിന്നവരുടെ ആസനം ആ കുന്തത്തിണ്റ്റെ നേരെ പിടിക്കും.. ഇത്തവണ പക്ഷെ അതിനു പറ്റിയ ആളെ കിട്ടിയില്ല. അപ്പോള്‍ പിന്നെ. ലേലു അല്ലു ലേലു അല്ലു...ലേലു അല്ലു...

  ReplyDelete
 29. വി എസ് ഒരു പാര്‍ട്ടിയുടെ ഭാഗം ആണ് അപ്പൊ ആ പാര്‍ട്ടി പറയുന്ന തരത്തില്‍ ഉള്ള നയങ്ങളിലും നിയമങ്ങളിലും വി എസും പങ്കു ചേരേണ്ടത് ഉണ്ട്അതില്‍ നിന്ന് വിസ് വ്യെതി ചലനത്തെ വീസ് തിരുത്തി എന്നെ ഒള്ളൂ സ്വയം വിമര്‍ശന പരമായ ഈ തിരുത്തലുകള്‍ സ്വാഗതാര്‍ഹം പക്ഷെ ഈ പോസ്റ്റ് സദാ മദ്യമങ്ങള്‍ വിഷയം കണ്ടെത്തുന്ന പോലെ മാത്രമായി

  ReplyDelete
 30. പാര്‍ട്ടിക്കാര്‍ക്ക് ഉള്‍കൊള്ളാനാവില്ലെങ്കിലും വിയെസ് നടത്തുന്നത് അവസരവാദമാണ്.പാര്‍ട്ടി തോക്കുമ്പോള്‍ ചിരിക്കാന്‍ വിഎസ്സിനെ പോലെ ഉള്ളവര്‍ക്കെ കഴിയൂ.ഇന്ന് കമ്മ്യൂണിസപ്രത്യയശാസ്ത്രമെന്നൊക്കെ പറയുന്നത് കടലാസില്‍മാത്രമാണ്.പേരുകളിലുള്ള വ്യത്യാസമല്ലാതെ കൊണ്ഗ്രസ്സുംസിപിഎമും തമ്മില്‍ വ്യത്യാസമൊന്നും ഇല്ല.പത്തിരുപത് എംപിമാര്‍ മാത്രമുള്ളസിപിഎം തങ്ങളാണ് എല്ലാമെന്ന രീതിയില്‍ സംസാരിക്കുന്നത് കാണുമ്പോള്‍ കഷ്ടം തോന്നുന്നു.ബംഗാളില്‍ നിന്ന് കിട്ടിയത്കൊണ്ടൊന്നും അവര് പഠിച്ചിട്ടില്ല.അവസരവാദം കളിക്കുന്നതിനിനെ പിന്താങ്ങുന്ന സഖാക്കളുടെ പ്രസ്താവനകള്‍ രസകരമായിട്ടുണ്ട്.

  ReplyDelete
 31. അട്ടര്‍ വെയിസ്റ്റ്!

  (ഈ പോസ്റ്റല്ല. ഇതില്‍ പറയപ്പെട്ട ഞേതാവ്!!)

  ReplyDelete
 32. രാഷ്ട്രീയമല്ലേ ഡോക്ടറെ ... പ്രതി പക്ഷ നേതാവിന്റെതാനെങ്കിലും അതും ഒരു മൊഞ്ചുള്ള കസേര തന്നെയല്ലേ ... ഒരു സുപ്രഭാതത്തില്‍ അതോക്കെയങ്ങു പോയാ ആര്‍ക്കേലും സഹിക്കുമോ.. അതും ഈ വയസ്സാം കാലത്ത് ഒന്ന് അറിഞ്ഞിരുന്നു ഞെളിയാന്‍ പറ്റിയ കസേര... ഏത് ജനങ്ങള്‍ക്ക്‌ വേണ്ടിയാണെങ്കിലും ഒരു രാഷ്ട്രീയക്കാരനും അധികാരങ്ങളും പദവികളും അടിയറ വെക്കാന്‍ താല്‍പ്പര്യപ്പെടില്ല എന്നതിന്റെ അവസാനതെതും.. ഏറ്റവും ശക്തവുമായ ഉദാഹരണമാണ് വീ എസ

  ReplyDelete
 33. എത്ര അപ്ശകുനമാണെങ്കിലും , സോറി , അപഷബ്ദമാനെന്കിലും ഇത്ര മണ്ടത്തരം വേണോ ? ആ , കൊഴപ്പമില്ല . ആള്‍ക്കാര്‍ക്ക് മനസിലാവുന്നുണ്ട് . അത് മതിയല്ലോ . ഈ മണ്ടത്തരം വേണേല്‍ ഷെയര്‍ ചെയ്തു അര്‍ഹിക്കുന്ന ഫലം വേണേല്‍ വാങ്ങിത്തരാം കേട്ടോ

  ReplyDelete
  Replies
  1. ആള്‍ക്കാര്‍ക്ക് മനസ്സിലാവുന്നുണ്ട് വി എസ്സിന്റെ കളികള്‍. എന്നാല്‍ അത് ഇപ്പോഴും ചില മണ്ടന്മാര്‍ക്ക് മനസ്സിലാവുന്നില്ല.അതാണ്‌ വാസ്തവം. ഷെയര്‍ ചെയ്ത് അര്‍ഹിക്കുന്ന പ്രതിഫലവുമായി നിങ്ങള്‍ വരുന്ന നിമിഷത്തെ കാത്തിരിക്കുന്നു.

   Delete
 34. ഒരുതനി.വി.എസ്.വിരോദിആയകോണ്‍ഗ്രെസ്അനുഭാവിയുടെപോസ്റ്റ്‌ആയെ..ഇതിനെകാണാന്‍കഴിയു....

  ReplyDelete
  Replies
  1. ഹിഹി.. അല്ലെങ്കിലും ഈ വി എസ് ആരാധകരുടെ അടിസ്ഥാന പ്രശ്നം ഇത് തന്നെ ആണല്ലോ.വി എസ്സിനോയോ, സി പി എമ്മിനെയോ കുറ്റം പറഞ്ഞാല്‍ ഉടനെ എതിര്‍ പാര്‍ട്ടിയുടെ ആളായി മുദ്രകുത്തുക. എന്റെ മറ്റു പോസ്റ്റുകള്‍ നോക്കിയാല്‍ മനസ്സിലാവും ഞാന്‍ കോണ്ഗ്രസ്ക്കാരനോ, യുഡിഎഫ്ക്കാരനോ ആണെന്ന് !!!

   Delete
 35. Fazila Abdul JabbarSunday, October 20, 2013

  കേരള രാഷ്ട്രീയത്തിലോ കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഇലോ VS ന്റെ സ്ഥാനം എന്തും ആകട്ടേ . എനിക്ക് മറ്റൊന്ന് തോന്നാറുണ്ട്..... വേലിക്കൽ ശങ്കരൻ അച്ചുതാനന്ദന് എന്തും എങ്ങിനെയും പറയാം. പക്ഷേ പ്രബുദ്ധ കേരളത്തിന്റെ മുഖ്യ മന്ത്രിയോ പ്രതി പക്ഷ നേതാവോ ഒക്കെ ആയ vs അച്ചുതാനന്ദൻ വാ പൊളിക്കുമ്പോൾ ലോക മേമ്പാടും ഉള്ള മലയാളി ലജ്ജിച്ചു തല താഴ്ത്തുന്നു .പ്രതികരിക്കാൻ പോലും ആവാതെ. അത്യന്തം ജുഗുപ്സ വാഹം ആയ ആന്ഗ്യവിക്ഷേപങ്ങളും നിന്ദ്യം ആയ ഭാഷാ ശൈലിയും. അത് സ്ത്രീ ജനങ്ങലോടോ മത നൂന പക്ഷങ്ങലോടോ ആകുമ്പോൾ തീര്ത്തും നിന്ദ്യം എന്ന് തന്നേയ് പറയാം.

  ReplyDelete
 36. അന്ധമായ വി എസ് വിരോധം മാത്രം നിഴലിച്ചു നില്ക്കുന്ന ഒരു പോസ്റ്റ്‌ എന്ന് പറയാതെ വയ്യ!


  എന്തൊക്കെ പറഞ്ഞാലും, ഇന്ന് ജീവിച്ചിരിക്കുന്ന കമ്യുനിസ്റ്റുകാരിൽ, യഥാർത്ഥ കമ്യുണിസ്റ്റ് ആശയങ്ങളിൽ, അടിയുറച്ചു നില്ക്കുന്ന ഒരാളെ ഉള്ളു . അത് വി എസ് ആണ്. അഴിമതിക്കെതിരെ വിട്ടു വീഴ്ചയില്ലാത്ത കുരിശു യുദ്ധങ്ങൾ നടത്തുന്ന ഒരാള് എന്ന നിലക്ക് ഞാൻ അദ്ദേഹത്തെ ആരാധിക്കുന്നു. ഞാൻ ഒരു കമ്യുണിസ്റ്റ് അനുഭാവി ഒന്നും അല്ല. എന്നെ പോലെ തന്നെ അനേകം പേര്, അദ്ദേഹത്തിലെ നന്മ തിരിച്ചറിയുന്ന ഒരുപാട് പേര്, കക്ഷി രാഷ്ട്രീയത്തിനതീതമായി അദ്ദേഹത്തെ പിന്തുണക്കുന്നുമുണ്ട്.

  അദ്ദേഹം ഇടപെട്ട ഏതു പ്രശ്നങ്ങളിൽ ആണ് ന്യായം ഇല്ലാത്തതു ? ഒരെണ്ണം ചൂണ്ടി കാണിക്കൂ ! അഴിമതിക്കെതിരെ, പീഡന വീരന്മാര്ക്കെതിരെ ആണ് അദ്ദേഹത്തിന്റെ പോരാട്ടം. അതിനു നീതി ന്യായ വ്യവസ്ഥയുടെ ഏതറ്റം വരെയും അദ്ദേഹം പോകാൻ തയാറാണ്. അത് തന്നെ അല്ലെ ഈ നാട്ടിലെ സാധാരണക്കാരും ആഗ്രഹിക്കുന്നത് ?

  മറ്റു പാര്ട്ടികളിലെ പോലെ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാത്ത ഒന്നാണ് സി പി എം. അതിന്റെ ചട്ടക്കൂട് വേറെയാണ്. അതിന്റെ ഉള്ളിൽ നിന്ന് തന്നെ ശരി എന്ന് തോന്നുന്ന സ്വന്തം നിലപാടുകൾ ഉറക്കെ പറയാൻ ധൈര്യമുള്ള ഏതു പാര്ട്ടി പ്രവര്തകാൻ ഉണ്ട് ? വി എസ് നു എതിരെ അച്ചടക്ക നടപടികൾ എടുക്കാതിരിക്കാൻ പാര്ട്ടിയെ പ്രേരിപ്പിക്കുന്നതും, ജന പിന്തുണയും, അദ്ദേഹം പ്രതികരിക്കുകയും, ഇടപെടുകയും, ച്യെയ്യുന്ന പ്രശ്നങ്ങളിലെ നന്മയാണ് എന്ന് ഞാൻ കരുതുന്നു. നിലപാടുകളിൽ നിന്നും പിന്തിരിഞ്ഞു നടക്കാതെ, പക്ഷെ പാര്ട്ടിക്കു വിധേയനായി നില്ക്കുന്നുണ്ടാവാം.താൻ കൂടി വെള്ളവും, വളവും നല്കി വളര്ത്തിയ പാര്ട്ടിയിലെ ഒരു തിരുത്തൽ ശക്തിയായി നില്ക്കാനുള്ള ആഗ്രഹം കൊണ്ടാവില്ലേ അത് ?

  ടി പി കേസിലോ, ലാവ്‌ലിന്‍ കേസിലോ തന്റെ നിലപാട് തെറ്റായിരുന്നു എന്ന് വി എസ് പറഞ്ഞിട്ടില്ല. >>>ലാവ്‌ലിന്‍ കേസില്‍ നവംബര്‍ അഞ്ചിനു സി.ബി.ഐ. കോടതി അനുകൂലവിധി പ്രസ്‌താവിച്ചാല്‍ അത്‌ അധികാരരാഷ്‌ട്രീയത്തിലേക്കു പിണറായി വിജയന്റെ ശക്‌തമായ മടങ്ങിവരവാകും. ലാവ്‌ലിന്‍ കേസില്‍ പിണറായി അഴിമതി നടത്തിയില്ലെന്നു കോടതി പറയട്ടെയെന്നായിരുന്നു കഴിഞ്ഞദിവസം വി.എസിന്റെ പ്രതികരണം. ടി.പി. ചന്ദ്രശേഖരന്‍ വധം പാര്‍ട്ടിയുടെ അന്തസ്‌ കെടുത്തിയെന്നും അദ്ദേഹം അഭിമുഖത്തില്‍ തുറന്നടിച്ചു<<<< http://www.mangalam.com/print-edition/keralam/108484 ഇത് ഇന്നത്തെ മംഗളം വാര്ത്ത..

  താങ്കൾ പരിഹസിച്ച " മൂന്നാർ ആട്ടക്കലാശം " എങ്ങനെ ആണ് പരാജയപ്പെട്ടത് ? അതിന്റെ പിന്നിൽ വി എസ് ആയിരുന്നോ ? പാര്ട്ടിയുടെയും, ഭരണം പിന്താങ്ങുന്ന മറ്റു പാര്ട്ടികളുടെയും, എതിർപ്പുകൾ അവഗണിച്ചു പോകാൻ ഒരു മുഖ്യന് സാധിക്കുമോ ? വ്യക്തിപരമായി എന്തെങ്കിലും അജണ്ടയുടെ പേരില് അല്ലല്ലോ മൂന്നാർ ദൌത്യം നിര്തെണ്ടി വന്നത് ?

  ഭൂമി ദാന കേസോ, മകന്റെ നിയമനമോ മൂടി വെക്കാൻ വേണ്ടി ആണ് വി എസ് പല പ്രശ്നങ്ങളിലും ഇടപെടുന്നത് എന്ന അഭിപ്രായം തെറ്റാണ്. കാരണം, ഈ പ്രശ്നങ്ങൾ ഉണ്ടാവും മുന്നേ തന്നെ അദ്ദേഹം ഇങ്ങനെ ഒക്കെ തന്നെയായിരുന്നു.!തന്നെയുമല്ല, അദ്ദേഹത്തിന് എതിരായ കേസുകൾ അതിന്റെ വഴിക്ക് പോകട്ടെ എന്ന നിലപാടിൽ ആണല്ലോ അദ്ദേഹം. "ഒത്തു തീര്പ്പു" രാഷ്ട്രീയത്തിന് അദ്ദേഹം നിന്ന് കൊടുക്കും എന്ന് എനിക്ക് തോന്നിയിട്ടില്ല !  വി എസ് ഒരു വിശുദ്ധൻ ആണോ എന്ന് പറയാൻ ഞാൻ ആളല്ല.വ്യക്തിപരമായി ഇന്നത്തെ കമ്യുണിസ്റ്റ് പാര്ട്ടിയുടെ പോക്കിൽ തൃപ്തനും അല്ല. പക്ഷെ ഇന്ന് ജീവിച്ചിരിക്കുന്ന രാഷ്ട്രീയക്കാരിൽ ഭേദം എന്ന് ഞാൻ കരുതുന്നു. അദ്ദേഹത്തെ പോലെ ഒരാള് കൂടി ഇല്ലായിരുന്നെങ്കിൽ, ഇടതും, വലതും കൂടി ഒന്നായി, കേരളം വിറ്റു കാശാക്കിയേനെ!

  ReplyDelete
  Replies
  1. അങ്ങിനെ തെറ്റിധരിക്കാനുള്ള നിങ്ങളുടെ സ്വാതന്ത്ര്യത്തെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല.

   താങ്കള്‍ എന്നല്ല ആര്‍ക്കും അദ്ദേഹത്തെ ആരാധിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. അയാള്‍ നീതിന്യായ വ്യവസ്ഥയുടെ അറ്റം വരെ പോയത് നോക്കിയാല്‍ അത് പിള്ള കേസില്‍ മാത്രമല്ലേ ഉള്ളൂ. ബാക്കിയൊക്കെ പാതിവഴിയില്‍ ഉപേക്ഷിക്കുകയോ, അവസാനിക്കുകയോ ചെയ്തില്ലേ ?

   പിന്നെ പാര്‍ട്ടിയില്‍ കിടന്നു കുറച്ച് ഒച്ചയിട്ടത് കൊണ്ട് മാത്രം ഒന്നും ആയില്ലല്ലോ. എന്തൊക്കെ അയാള്‍ സത്യസന്ധമായി നടപ്പിലാക്കി എന്നല്ലേ നോക്കേണ്ടത് ? ഇടക്കിടക്ക് നിലപാട് മാറ്റുന്നവരോട് പുച്ഛം മാത്രമേയുള്ളൂ. പാര്‍ട്ടി വി എസ്സിനെ തിരുത്തിയോ, വി എസ് പാര്‍ട്ടിയെ തിരുത്തിയോ എന്ന് ശരിക്ക് ഒന്ന് പരിശോധിക്കുന്നത് നന്നാവും.

   അന്ന് അഭിമുഖത്തില്‍ പറഞ്ഞതിന്റെ മുകളില്‍ എല്ലാം പാര്‍ട്ടി പരസ്യമായി തന്നെ മണല്‍ കൊണ്ട് വന്നു കൂട്ടിയത് അറിഞ്ഞില്ലേ ?

   മൂന്നാര്‍ ആട്ടക്കലാശം ഒരു മുഖ്യമന്ത്രി ആയ അദേഹത്തിനു പാര്‍ട്ടിയെ ധികരിച്ച് നടത്താന്‍ കഴിയില്ല എങ്കില്‍ അദ്ദേഹം ഭൂമി തിരിച്ചു പിടിക്കും എന്ന് ആദ്യം വീമ്പ് ഇളക്കരുതായിരുന്നു. അങ്ങിനെ ഇളക്കിയ പക്ഷം വി എസ്സിന് നട്ടെല്ല് ഉണ്ടെങ്കില്‍ നടപ്പിലാക്കാത്ത പക്ഷം മുഖ്യമന്ത്രി കസേരയില്‍ നിന്ന് രാജിവെച്ച് ഇറങ്ങെണ്ടിയിരുന്നു. അല്ലാതെ അധികാരം നിലനിര്‍ത്താന്‍ സ്വന്തം വാക്കുകള്‍ വിഴുങ്ങുകയല്ല വേണ്ടിയിരുന്നത്.

   എല്ലാം അതിന്റെ വഴിക്ക് വിട്ട് ഒന്നുമില്ലാതാക്കി തീര്‍ക്കുന്നത് തന്നെയാണല്ലോ ഇന്നത്തെ രാഷ്ട്രീയം.
   അയാള്‍ ഉള്ളത് കൊണ്ട് മാത്രം കേരളം വില്‍ക്കാതിരിക്കുകയോ, ഇല്ലാത്തത് കൊണ്ട് മാത്രം കേരളം വില്‍ക്കുകയോ ചെയ്യില്ല എന്ന് തന്നെയാണ് എന്റെ വിശ്വാസം.

   Delete
 37. സത്യം ..പരമാത്രം

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....