Thursday, October 04, 2012

ടൈഗ്രിസ്‌ പറയാതെ പോയത്‌ - 10


കുറച്ച്  കഴിഞ്ഞ ശേഷവും ഒന്നും സംഭവിക്കാതിരുന്നപ്പോള്‍ സുധി അറിയാതെ കണ്ണുകള്‍ തുറന്നു.
തനിക്ക്‌ നേരെ തോക്ക് ചൂണ്ടിയിരുന്ന മുഖം മൂടി ധരിച്ച ആള്‍ വീഡിയോ ക്യാമറയുടെ ഡിസ്പ്ലേയിലേക്ക്‌ നോക്കുകയാണ്.

അതിന് ശേഷം അവര്‍ നാല് പേരും മുറിയില്‍ നിന്നും പുറത്തിറങ്ങി വാതില്‍ പൂട്ടി തിരിച്ചു പോയി.

സുധിക്ക് അപ്പോഴാണ്‌ ശ്വാസം നേരെ വീണത്‌.
"രണ്ടാം ജന്മം കിട്ടുക." എന്ന വാചകത്തിന്റെ അര്‍ത്ഥം അദ്ദേഹത്തിന് മനസ്സിലായി.

ബന്ദികളുടെ ചിത്രം ടി വി യില്‍ കാണിച്ച് മോചനത്തിനായി പലതും ആവശ്യപ്പെടുന്ന പതിവ് അദ്ദേഹത്തിന്റെ മനസ്സിലേക്കെത്തി.

തലയില്‍ അപ്പോഴും നല്ല വേദന ഉണ്ടായിരുന്നു.
സുധി മുറിയുടെ ചുമരില്‍ ചാരിയിരുന്നു.

                                                                    ****

ഏകദേശം പതിനൊന്ന് മണിയോട് കൂടി സുധിയെ ബന്ധിയാക്കിയതിന്റെ ആദ്യ ചിത്രങ്ങള്‍ അല്‍ ജസീറ പുറത്ത് വിട്ടു.
സുധിയുടെ തലയിലേക്ക്‌ തോക്ക് ചൂണ്ടി നില്‍ക്കുന്ന രംഗമായിരുന്നു ചാനല്‍ പുറത്ത് വിട്ടത്. അതിലും ബ്ലാക്ക്‌ ടൈഗേര്‍സ് തങ്ങളുടെ ആവശ്യം ആവര്‍ത്തിച്ചു.

സുധി ജീവിച്ചിരിക്കുന്നുണ്ട് എന്ന് ലോകത്തെ ബോധ്യപ്പെടുത്തുകയായിരുന്നു ഭീകരുടെ ലക്ഷ്യം.

അധികം വൈകാതെ മറ്റു ചാനലുകളും അത് സംപ്രേക്ഷണം ചെയ്തു.

"സുധീര്‍ കുവൈത്തിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി കിട്ടി എന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നും പോയിട്ടുള്ളത്" മലയാള ചാനലുകള്‍ തങ്ങളുടെ പുതിയ കണ്ടെത്തലുകള്‍ പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ ആവേശത്തോടെ അവതരിപ്പിച്ചു.
ഒപ്പം സുധിയുടെ പുതിയ വീഡിയോ ക്ലിപ്പിങ്ങുകളും.

സുധി ജീവനോടെയുണ്ട് എന്ന വാര്‍ത്ത ആശ്വാസകരമായിരുന്നെങ്കിലും, ഭീകരരുടെ അടുത്ത്‌ തോക്കിന് കീഴടങ്ങി ഇരിക്കുന്ന കാഴ്ച്ച മാതാപിതാക്കള്‍ക്ക്‌ ഹൃദയഭേദകമായിരുന്നു.

ആ ഗ്രാമത്തിലെ ചില നേതാക്കന്മാര്‍ സംസ്ഥാന മന്ത്രിമാരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചു.

"കേന്ദ്ര സര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്യുന്നുണ്ട്" ഇതായിരുന്നു ഉന്നതങ്ങളില്‍ നിന്നും അവര്‍ക്ക്‌ കിട്ടിയ മറുപടി.

"സത്യം തുറന്ന് പറഞ്ഞാലോ ???" ഫാസില പലവട്ടം ആലോചിച്ചു.
പക്ഷേ ആ സത്യം അവളുടെ നാവില്‍ നിന്നും പുറത്ത് വന്നില്ല.
അവള്‍ തന്റെ സമയം പ്രാര്‍ത്ഥനക്കായി മാറ്റി വെച്ചു.

പലരും സുധിയുടെ വീട്ടുകാരെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അതെല്ലാം വിഫലമായി.

നിലവിളികളും തേങ്ങലുകളും ആ ഗ്രാമത്തിന്റെ അന്തരീക്ഷത്തില്‍ അലിഞ്ഞു ചേര്‍ന്നുകൊണ്ടിരിന്നു...

അടുത്ത പ്രഭാതത്തിലെ പത്രങ്ങളുടെ പ്രാധാന വാര്‍ത്തയും  മറ്റൊന്നായിരുന്നില്ല.

                                                                    ****

ഒരു ബഹളം കേട്ടാണ് സുധി ഉറക്കത്തില്‍ നിന്നും ഉണര്‍ന്നത്.
അദ്ദേഹം പെട്ടന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു.

തന്റെ കൈകള്‍ കൂട്ടികെട്ടിയ കാര്യം അദ്ദേഹം തിരിച്ചറിഞ്ഞു.
"താന്‍ ഇപ്പോള്‍ ഇറാക്കി ഭീകരരുടെ ബന്ദിയാണ് " എന്ന സത്യം അദ്ദേഹത്തിന്റെ മനസ്സിലേക്കെത്തി.

കുറച്ചു പേര്‍ വരാന്തയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നുണ്ട്.
പുറത്ത് നിന്ന് സംസാരവും കേള്‍ക്കാം.

രണ്ടു പേര്‍ വന്ന് സുധിയെ തടവിലിട്ട മുറിയുടെ വാതില്‍ തുറന്നു.

അവര്‍ അകത്തേക്ക്‌ കടന്നു.
"എഴുന്നേല്‍ക്ക്..." അതിലെ ഒരാള്‍ ആജ്ഞാസ്വരത്തില്‍ ആവശ്യപ്പെട്ടു.

ഒരാള്‍ സുധിയുടെ കാലുകളിലെ  കെട്ടഴിച്ചു.
സുധിയെ എഴുന്നേല്‍ക്കാനും അയാള്‍ സഹായിച്ചു.

എഴുന്നേറ്റപ്പോള്‍ ഭീകരര്‍ കറുത്ത തുണികൊണ്ട് സുധിയുടെ കണ്ണുകള്‍ കെട്ടി.

"തന്നെ കൊല്ലാന്‍ കൊണ്ട് പോവുകയാവും..." ഭയം വീണ്ടും സുധിയുടെ മനസ്സിനെ കീഴടക്കി.

"നടക്ക് " അവര്‍ സുധിയോട്‌ ആവശ്യപ്പെട്ടു.

ഒരാള്‍ സുധിയുടെ കയ്യില്‍ പിടിച്ചിരുന്നു.

അവരോടൊപ്പം നടന്നു.

കുറച്ചു വളവുകളും തിരിവുകളും പിന്നിട്ട് ഒരിടത്തെത്തി.

മുഖത്ത് കെട്ടിയിരുന്ന കറുത്ത തുണി അവര്‍ അഴിച്ചെടുത്തു.

സുധി  കണ്ണ് തുറന്നു നോക്കി.

തടവിലിട്ടിരുന്ന മുറിയോട് സമാനമായ മറ്റൊരു മുറിയായിരുന്നു അത്.

അവിടേക്ക് എത്താന്‍ മൂന്ന് നാല് മിനുറ്റ് നടക്കേണ്ടി വന്നിരുന്നു.

തന്നെ തടവിലിട്ടിരിക്കുന്നത് ഒരു വലിയ കെട്ടിടത്തിലാണെന്ന് സുധിക്ക്‌ തോന്നി.

ആ മുറിയിലെ കട്ടിലില്‍ ഒരാളെ കിടത്തിയിട്ടുണ്ടായിരുന്നു.

അയാളുടെ തോളില്‍ നിന്നും രക്തം വരുന്നുണ്ട്.
വസ്ത്രം രക്തത്തില്‍ കുതിര്‍ന്നിരിക്കുന്നു.

അയാള്‍ വസ്ത്രം ധരിച്ചിരുന്നതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞില്ല.
ഒരു ബള്‍ബില്‍ നിന്നും ഉള്ള പ്രകാശത്തില്‍ മുറിയിലുണ്ടായിരുന്ന ആറു പേരേയും സുധി നോക്കി.

മറ്റു ചിലര്‍ ഇടക്ക് മുറിയിലേക്ക് കടന്നു വരുന്നുണ്ട്.
ചിലര്‍ പുറത്തേക്കിറങ്ങി പോകുന്നു.

തലേ ദിവസം തന്റെ അടുത്ത് വന്ന പ്രൌഡിയുള്ള വ്യക്തിയും ആ മുറിയില്‍ ഉണ്ടായിരുന്നു.

"നിങ്ങള്‍ ഡോക്ടറല്ലേ? ഇയാളെ ചികിത്സിക്കുക..." അവരുടെ നേതാവ് എന്ന് തോന്നിക്കുന്ന ആ വ്യക്തി ആജ്ഞാപിച്ചു.

സുധി തന്റെ കൈകള്‍ ചലിപ്പിക്കാന്‍ ശ്രമിച്ചു.

"കൈകളിലെ കെട്ടഴിച്ചു തരൂ..." എന്ന് അവരോട്  ആവശ്യപ്പെടാന്‍ സുധിക്ക്‌ തോന്നിയില്ല.

"കെട്ടഴിച്ചു കൊടുക്കൂ..." നേതാവ് തന്റെ സംഘത്തിലുണ്ടായിരുന്നവരോട് പറഞ്ഞു.

ഒരു യുവാവ് കൈകളിലെ കെട്ടഴിച്ചു കൊടുത്തു.

കൈകള്‍ക്ക്‌ സ്വാന്തന്ത്ര്യം കിട്ടിയപ്പോള്‍ സുധിക്ക്‌ എന്തോ ഒരു വലിയ ആശ്വാസം തോന്നി.
കൈകളുടെ സ്വാതന്ത്ര്യത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ നിമിഷങ്ങളിലൂടെ ആയിരുന്നല്ലോ കടന്നു പോയിക്കൊണ്ടിരുന്നത്.

രോഗിയുടെ അടുത്ത് ചെന്ന് കണ്‍പോളകള്‍ തുറന്നു നോക്കി.
രോഗി അബോധാവസ്ഥയിലായിരുന്നു.
പരിശോധനക്കായി രോഗിയുടെ വസ്ത്രം അഴിച്ചു മാറ്റാന്‍ നോക്കി.
എന്നാല്‍ സുധിക്ക്‌ തനിയെ അതിനു കഴിഞ്ഞില്ല.
നിസ്സഹായാവസ്ഥ നേതാവിന് മനസ്സിലായി.

"സഹായം വല്ലതും ആവശ്യമുണ്ടെങ്കില്‍ ചോദിക്കാം..." നേതാവ് പറഞ്ഞു.

അവിടെയുണ്ടായിരുന്ന തന്റെ ഒരു അനുയായികളോട്  വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

രണ്ടു  പേരുടെ സഹായത്തോടെ രോഗിയുടെ വസ്ത്രം അഴിച്ചുമാറ്റി.
രോഗിയെ വിശദമായി പരിശോധിച്ചു.

തോളിന് വെടിയേറ്റതാണ്.
മുറിവില്‍ നിന്നും രക്തം ഇപ്പോഴും വരുന്നുണ്ട്.
സംഭവം നടന്നിട്ട് അധിക സമയം ആയിട്ടില്ല.
വെടിയുണ്ട തോളില്‍ തന്നെയുണ്ട്.

ചെറുതായി കീറിയാല്‍ മാത്രമേ അത് പുറത്തെടുക്കാന്‍ കഴിയൂ.

പെട്ടന്നാണ് സുധിക്ക്‌ സമയത്തിന്റെ കാര്യം ഓര്‍മ്മ വന്നത്.
സുധി : "ഒരു വാച്ച് തരുമോ???"

ഒരാള്‍ പുറത്തേക്ക് പോയി ഉടനെ വാച്ചുമായി തിരിച്ചു വന്നു.

സുധി വാച്ച് വാങ്ങി നോക്കി.

സുധിയുടെ വാച്ച് തന്നെ ആയിരുന്നു അത്.

സമയം ഏഴര കഴിഞ്ഞിരിക്കുന്നു.

നേരം പുലര്‍ന്നു എന്ന കാര്യം കൂടി അപ്പോഴാണ്‌ സുധിക്ക്‌ മനസ്സിലായത്‌.

രോഗിയുടെ പള്‍സ് പരിശോധിച്ചു.

ഗുരുതരാവസ്ഥയില്‍ ആയിരുന്നില്ല രോഗി.

"കുറച്ച് വെള്ളം തരുമോ??" അപേക്ഷിക്കുന്ന രീതിയില്‍ ആണ് സുധി ചോദിച്ചത്.

വൈകാതെ വെള്ളവും മുറിയിലേക്കെത്തി.

സുധി കുറച്ച് വെള്ളം എടുത്തു രോഗിയുടെ മുഖത്ത് ശക്തിയായി തെളിച്ചു.
രോഗി ഞെരക്കത്തോടെ കണ്ണുകള്‍ തുറന്നു.

മുറിയില്‍ കൂടി നിന്നവരുടെ മുഖത്ത് ആശ്വാസം പ്രകടമായിരുന്നു.

"മുറിവില്‍ നിന്നും രക്തം വരുന്നുണ്ട്. കീറി വെടിയുണ്ട പുറത്തെടുത്ത ശേഷം തുന്നലിടേണ്ടി വരും.ഏതെങ്കിലും ആശുപത്രിയില്‍ കൊണ്ടു പോവുകയാണ് നല്ലത്." സുധി അവരുടെ നേതാവിനോട് പറഞ്ഞു.

"ആശുപത്രിയില്‍ കൊണ്ടു പോകാന്‍ കഴിയില്ല. ഡോക്ടര്‍ ഇവിടെ വെച്ചു തന്നെ ചികിത്സിക്കണം. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ അത് എത്തിച്ചു തരാം." നേതാവ് തന്റെ നയം വ്യക്തമാക്കി.

"വെടിയുണ്ട നീക്കുന്നതിന് പ്രത്യേക ഉപകരണങ്ങള്‍ ആവശ്യമാണ്‌. അത് ആശുപത്രിയിലേ ഉണ്ടാവുകയുള്ളൂ." സുധി തന്റെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തി.

"നമ്മുടെ മെഡിക്കല്‍ ബോക്സ് കൊണ്ടു വരൂ..." നേതാവ് തന്റെ അനുയായികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

അധികം വൈകാതെ വലിയൊരു ഇരുമ്പു പെട്ടി ആ മുറിയിലേക്കെത്തി.

പെട്ടി അവര്‍ തന്നെ തുറന്നു.
സുധി അതിലെ സാധനങ്ങള്‍ കണ്ട് അത്ഭുതപ്പെട്ടു.

അത്യാവശ്യ ചികിത്സക്ക് ആവശ്യമായ എല്ലാ സാധനങ്ങളും ആ പെട്ടിയില്‍ ഉണ്ടായിരുന്നു.
സ്റ്റെത്തും തെര്‍മോമീറ്ററും മുതല്‍ തുന്ന് ഇടാനുള്ള വിവിധ തരം സൂചികളും, സര്‍ജിക്കല്‍ ബ്ലേഡുകളും എല്ലാം അതില്‍ ഉണ്ട്.

"വേദനയില്ലാതെ വെടിയുണ്ട എടുക്കണമെങ്കില്‍ ഇന്‍ഞ്ചെക്ഷന്‍ നല്‍കേണ്ടി വരും..." സുധി നേതാവിനെ നോക്കി പറഞ്ഞു.

നേതാവ് : "ആവശ്യമുള്ള മരുന്നുകള്‍ എഴുതി നല്‍കൂ... എത്തിച്ചു തരാം."

ഒരാള്‍ പേനയും കടലാസും എടുത്തു സുധിക്ക്‌ നേരേ നീട്ടി.

ആവശ്യമായ മരുന്നുകളുടെ പേര് സുധി അതില്‍ എഴുതി.

മരുന്നുകളുടെ പേരെഴുതിയ കടലാസ് നേതാവ് പരിശോധിച്ചു.

"ഇത് വേറെ ഒരു പേപ്പറിലേക്ക് മാറ്റി എഴുതൂ...." നേതാവ് അവിടെയുണ്ടായിരുന്ന ഒരാളോട് ആവശ്യപ്പെട്ടു.

അയാള്‍ മരുന്നുകളുടെ പേരുകള്‍ എല്ലാം മറ്റൊരു കടലാസിലേക്ക് പകര്‍ത്തി എഴുതി.
എന്നിട്ട് ആ പുതിയ കടലാസുമായി ഒരാളെ മരുന്ന് വാങ്ങാനായി പറഞ്ഞയച്ചു.

തന്നെ തട്ടിക്കൊണ്ടു വന്നവര്‍ പുലര്‍ത്തുന്ന ജാഗ്രതയില്‍ സുധിക്ക്‌ ആശ്ചര്യം തോന്നി.

രോഗിയുടെ ബ്ലഡ്‌ പ്രഷറും മറ്റും പരിശോധിച്ചു.

അതിലൊന്നും വലിയ പ്രശ്നം ഉണ്ടായിരുന്നില്ല.

മുറിവ് പറ്റിയ ഭാഗങ്ങള്‍ വൃത്തിയാക്കിക്കൊണ്ടിരിക്കുന്നതിനിടയില്‍ മരുന്നുകളെത്തി.

ഏതാണ്ട്‌ പത്ത് മിനുട്ട്  മാത്രമേ മരുന്നുകള്‍ കൊണ്ടുവരാന്‍ എടുത്തിട്ടിള്ളൂ.

'ഇത്രയും അടുത്ത് മരുന്ന് കടകളുണ്ട്'  എന്ന വസ്തുത സുധിയുടെ ആശ്ചര്യം ഉയര്‍ത്തി.

മുറിവിന് ചുറ്റും ലോക്കല്‍ അനസ്തേഷ്യ നല്‍കിയ ശേഷം മുറിവ് ഒന്നുകൂടി കീറി വെടിയുണ്ട പുറത്തെടുത്തു.

മുറിവില്‍ തുന്നലിട്ട് ബാന്‍ഡേജ് ചെയ്തു.
മുറിവ് ഉണങ്ങുന്നതിനുള്ള മരുന്നുകളും നല്‍കി.

"ഭക്ഷണം കഴിക്കണോ???" സുധി രോഗിയോട് ചോദിച്ചു.

രോഗി : "വേണ്ട, കുറച്ച് വെള്ളം മതി."

സുധി തന്നെ വെള്ളം എടുത്ത് കൊടുത്തു.

ഇതെല്ലാം കഴിഞ്ഞപ്പോള്‍ സുധി നേതാവിനെ ദയനീയമായി ഒന്ന് നോക്കി.

"ഡോക്ടറുടെ വീട്ടില്‍ ആരൊക്കെയാണ് ഉള്ളത്?" നേതാവ് ചോദിച്ചു.

സുധി തന്റെ കുടുംബ പശ്ചാത്തലം വിവരിച്ചു...

"ചോദിച്ചതിന് മാത്രം ഉത്തരം പറഞ്ഞാല്‍ മതി..." സുധിയുടെ വിവരണം കുറച്ച് അധികമായപ്പോള്‍ നേതാവ് താക്കീതിന്റെ സ്വരത്തില്‍ പറഞ്ഞു.

സുധിക്ക്‌ തന്റെ നാവിറങ്ങി പോകുന്നതു പോലെ തോന്നി.

"നിങ്ങളെ ഞങ്ങള്‍ തട്ടിക്കൊണ്ട് പോന്നത് ലോകം മുഴവനും അറിഞ്ഞിട്ടുണ്ട്. ഞങ്ങള്‍ അറിയിച്ചിട്ടുണ്ട്. മൂന്ന് ദിവസം മുന്‍പ്‌ അമേരിക്കന്‍ സൈന്യം പിടി കൂടിയ ഞങ്ങളുടെ നാല് പ്രവര്‍ത്തകരെ മോചിപ്പിക്കണം എന്ന ആവശ്യം ഞങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. അതുപോലെ തന്നെ ഇന്ത്യ ഇറാക്കിലേക്ക് സൈന്യത്തെ അയക്കില്ല എന്ന കാര്യത്തിലും ഉറപ്പ്‌ ലഭിക്കണം. ഈ വ്യവസ്ഥകള്‍ അമേരിക്കയും ഇന്ത്യയും അംഗീകരിച്ചാല്‍ മാത്രമേ ഞങ്ങള്‍ നിങ്ങളെ മോചിപ്പിക്കൂ. അല്ലെങ്കില്‍....." നേതാവ് വാചകം പൂര്‍ത്തിയാക്കിയില്ല.
(തുടരും....:)

15 comments:

 1. ഒഴുക്കോടെ വായിക്കാന്‍ കഴിഞ്ഞു.വ്യത്യസ്ത തലത്തിലേക്ക് കഥ പോകുന്നു.അടുത്തതിനായി ആകാക്ഷയോടെകാത്തിരിക്കുന്നു.

  ReplyDelete
 2. നന്നായിട്ടുണ്ട്. അടുത്തലക്കത്തിനായി .........

  ReplyDelete
 3. നന്നായിട്ടുണ്ട് . അടുത്ത ലക്കം ഉടന്‍ പ്രതീക്ഷിക്കുന്നു.

  ReplyDelete
 4. വായിച്ചു തീര്‍ന്നതറിഞ്ഞില്ല ബാക്കി അതുടുണ്ടാകുമോ ....? akaamshayaa

  ReplyDelete
 5. വായിച്ചു തീര്‍ന്നതറിഞ്ഞില്ല ബാക്കി അതുടുണ്ടാകുമോ :-)

  ReplyDelete
 6. Flowing well, Waiting for more!!

  ReplyDelete
 7. അഭിനന്ദനങള്‍....വീണ്ടും കാത്തിരിപ്പ് .......

  ReplyDelete
 8. ഇതിന്റെ മറ്റുള്ള ഭാഗങ്ങള്‍ വായിക്കാത്തത് കൊണ്ടാകാം വായിച്ചു വന്നപ്പോള്‍ പെട്ടെന്ന് സുധി എന്ന രോഗി ഡോക്ടര്‍ ആയത് പോലെ തോന്നിയത. പിന്നീട് അത് വായിച്ച് രണ്ടും രണ്ടാണെന്ന് തിരിച്ചെടുത്തു കേട്ടോ.
  സുന്ദരമായ എഴുത്ത്‌.
  സമയം പോലെ പഴയ ഭാഗങ്ങള്‍ വായിക്കണം.

  ReplyDelete
  Replies
  1. നിങ്ങളെ പോലെ ഉള്ള മികച്ച കഥയെഴുത്ത്കാര്‍ വായിക്കുന്നുണ്ട് എന്ന് അറിയുന്നത് തന്നെ സന്തോഷകരമാണ് റാംജി ചേട്ടാ...

   Delete
 9. പെട്ടന്ന് വായിച്ചു തീര്‍ന്നപോലെ തോന്നി...അതോ ഈ ഭാഗം ചെറുതാണോ....

  ReplyDelete
 10. ഇത്തവന സസ്പെൻസില്ല.അടുത്തത് വരട്ടെ.

  ReplyDelete
 11. അബ്സറേ , കഥ വഴിമാറുന്നുണ്ട് ..
  പുതിയ തലങ്ങളിലേക്ക് പൊകുന്നുണ്ട് ..
  ഇത്തിരി കൂടി എഴുതൂ , വായിച്ച് പെട്ടെന്ന് തീര്‍ന്നു പൊകുന്നു :)
  അധികം വൈകിക്കണ്ടേട്ടൊ , തുടര്‍ച്ച ...
  മരുന്ന് എഴുതിയ കുറിപ്പടി , മാറ്റി എഴുതിയ രീതി
  കഥകാരന്റെ മികവ് വെളിവാക്കുന്നേട്ടൊ .. തുടരുക സഖേ ..

  ReplyDelete
 12. അല്‍പം വൈകിയാണെങ്കിലും ഇപ്പോഴാ വായിച്ചെ... തങ്ങളിലൊരുവനെ ചികിത്സച്ചതിനാല്‍ ഡോക്ക്ടറോട്‌ അനുകമ്പ തോന്നി ഭീകരര്‍ അയാളെ വിട്ടയക്കുമോ എന്ന് ആകാംക്ഷയോടെ കാത്തിരിക്കുന്നു... :) ഒഴുക്കോടെ എഴുതിയതിനാല്‍ പെട്ടെന്ന് തീര്‍ന്നത്‌ പോലെ...

  ReplyDelete
 13. നന്നായിട്ടുണ്ട് ഇക്കാ .. പക്ഷെ ഈ കാത്തിരുപ്പ് ആണ് വിരസം ..
  എഴുത്തിന്റെ ഒഴുക്കില്‍ പെട്ടന്ന് വായിച്ചു തീര്‍ന്ന പോലെ
  അടുത്ത പാര്‍ട്ട്‌ ഉടനെ ഉണ്ടാകുമോ ?....

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....