Saturday, September 01, 2012

വിശുദ്ധ ഖുര്‍ആന്‍ മലയാള പരിഭാഷ - E book Free


വിശുദ്ധ ഖുര്‍ആന്‍ മലയാള പരിഭാഷ ഇ ബുക്ക്‌ ആയി ഡൌണ്‍ ലോഡ്‌ ചെയ്ത് ഉപയോഗിക്കാം.
തികച്ചും സൗജന്യമായി....

പുസ്തകത്തില്‍ പേജ് മറിച്ച് വായിക്കുന്നത് പോലെ വായിക്കാന്‍ ഇ ബുക്കില്‍ സൗകര്യം ഉണ്ടായിരിക്കും.

രണ്ട് ഇ ബുക്കുകള്‍ ലഭ്യമാണ്.

ആദ്യത്തെ ഇ ബുക്കില്‍ മലയാളം തര്‍ജ്ജുമ മാത്രമാണ് ഉള്ളത്.

രണ്ടാമത്തെ ഇ ബുക്കില്‍ തര്‍ജ്ജുമയോടൊപ്പം  അറബി വാചകങ്ങളും, വിശദീകരണങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ രണ്ടാമത്തെ ഇ ബുക്കിന്റെ ഫയല്‍ സൈസ് വലുതാണ്.  നല്ല Configuration ഉള്ള കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ രണ്ടാമത്തെ ഇ ബുക്ക്‌ തുറക്കാന്‍ കൂടുതല്‍ സമയം എടുത്തേക്കാം.

നിര്‍ദ്ദേശങ്ങള്‍ :

01. ഇ ബുക്ക്‌ ഉപയോഗിക്കാനായി Adobe flash player നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഉണ്ടായിരിക്കേണ്ടതാണ്.
നിങ്ങളുടെ കമ്പ്യൂട്ടറില്‍ Adobe flash player ഇല്ലെങ്കില്‍  ഇവിടെ ക്ലിക്കിയാല്‍ സൗജന്യമായി ഡൌണ്‍ ലോഡ്‌ ചെയ്യാം.

02. ഇവിടെ ക്ലിക്കി വിശുദ്ധ ഖുര്‍ആന്‍ മലയാള പരിഭാഷ മാത്രമുള്ള ഇ ബുക്ക്‌ ഡൌണ്‍ ലോഡ്‌ ചെയ്യാം.
ഈ ലിങ്കില്‍ വരുന്ന Holy Quran Malayalam E Book എന്ന ഫയല്‍ ഡൌണ്‍ലോഡ്‌ ചെയ്യുക.
15  Mb ആണ് ഫയല്‍ സൈസ്.

ഇവിടെ ക്ലിക്കിയാല്‍ പരിഭാഷയോടൊപ്പം വിശദീകരണവും ഉള്ള ഇ ബുക്ക്‌ ഡൌണ്‍ ലോഡ്‌ ചെയ്യാം.
65 Mb ആണ് ഫയല്‍ സൈസ്‌.

03. ഡൌണ്‍ ലോഡ്‌ ചെയ്ത ഫയല്‍  Win Rar, 7 Zip തുടങ്ങിയ ഏതെങ്കിലും File Archiver സോഫ്റ്റ്‌ വെയര്‍ ഉപയോഗിച്ച്  extract ചെയ്യുക.

തുടര്‍ന്നു വരുന്ന Flash Player ഐക്കണ്‍ ക്ലിക്കി ഇ ബുക്ക്‌ നിങ്ങള്‍ക്ക്‌ വായിക്കാം.

വായനാ സൗകര്യത്തിനായി Zoom അഡ്ജസ്റ്റ്‌  ചെയ്ത്  ഉപയോഗപ്പെടുത്തുക.


ഖുര്‍ആന്‍ മലയാള പരിഭാഷ MP3 സൗജന്യമായി ഡൌണ്‍ലോഡ്‌ ചെയ്യാന്‍ ഇവിടെ ക്ലിക്കുക.


അബസ്വരം :
പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്തുമല്ലോ......

സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ക്ക് ഇവിടെ ക്ലിക്കുക

49 comments:

 1. ഖുര്‍ആന്റെ ഈ ഡിജിറ്റല്‍ രൂപം നന്നായിട്ടുണ്ട്.വായിക്കാന്‍ എളുപ്പം.സൗകര്യപ്രദം.
  ഇത് കൂടുതല്‍ ആളുകളിലേക്ക് എത്തട്ടെ.

  ReplyDelete
 2. ഡൌണ്‍ലോഡണം...

  ടാങ്ക്സ്..

  ReplyDelete
 3. ഹാ ഇവിടെ അപ്രൂവലൊക്കെ വേണോ..?

  ഇങ്ങക്കും അഭിപ്രായങ്ങളെ പേട്യാ...?

  ReplyDelete
  Replies
  1. മത രാഷ്ട്രീയ പോസ്റ്റുകളില്‍ പലപ്പോഴും തെറി അഭിഷേകം നടക്കുന്നു. അരിശം തീര്‍ക്കാന്‍ അശ്ലീല സൈറ്റ് കളിലേക്ക്‌ ഉള്ള ലിങ്കും ഇടുന്നു. അതുകൊണ്ടാ മോടറേഷന്‍ വെച്ചത്. തെറിപലക ആക്കെണ്ടല്ലോ എന്ന് കരുതി...വിമര്‍ശനങ്ങള്‍ എല്ലാം പുറത്ത്‌ വിടാറുണ്ട്, തെറിയും അനാവശ്യ മതാധിക്ഷേപവും ഒഴികെ...

   Delete
 4. എം പി ത്രീ നോക്കി നടക്കുവാരുന്നു.., താങ്ക്സ്.., താങ്കളുടെ ഈ ഉദ്യമത്തിനു അർഹമായ കൂലി ലഭിക്കട്ടെ..

  ReplyDelete
 5. എം പീ ത്രീ നോക്കി നടക്കുവാരുന്നു.., താങ്കളുടെ ഈ ഉദ്യമത്തിനു നാഥൻ അർഹമായ കൂലി തരട്ടെ..

  ReplyDelete
 6. പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്് ഇതൊരു മുതല്‍ക്കൂട്ട്് തന്നെ..
  പടച്ചവന്‍ അര്‍ഹമായ പ്രതിഫലം നല്‍കട്ടെ- ആമീന്‍

  ReplyDelete
 7. നന്ദി .................കഴിഞ്ഞ റമളാന്‍ തുടങ്ങി നോക്കുന്നതാണ് ...

  ReplyDelete
 8. ഇത് കുടുതല്‍ ആളുകളിലേക്ക് എത്തിക്കുക അള്ളാഹു അര്‍ഹമായ പ്രതിഫലം നല്കുമാരാവട്ടെ ആമിന്‍ (എന്റെ എഫ്ബി വാളില്‍ ഷെയര്‍ ചെതിട്ടുണ്ട്)

  ReplyDelete
 9. നന്നായിരിക്കുന്നു. പലര്‍ക്കും ഉപകരിക്കും.

  ReplyDelete
 10. ഉപകാരപ്രദമായ ഒരു പോസ്റ്റ്‌. പടച്ചോന്‍ ഇത് ഒരു സ്വാലിഹായ അമലായി സ്വീകരിക്കുമാറാകട്ടെ..
  ആമീന്‍

  ReplyDelete
 11. ഇങ്ങനെ ഒന്ന് പങ്കുവെച്ചതിനു നന്ദി

  ReplyDelete
 12. വളരെ സന്തോഷം അബ്സാര്‍ ഇക്ക നന്ദി , ഭഗവത്‌ ഗീത വാങ്ങി വായിച്ചു , ബൈബിള്‍ വാങ്ങി വായിച്ചു , ഖുറാനില്‍ എന്താണ് എന്നറിയാം മോഹമുണ്ടായിരുന്നു പോസ്റ്റല്‍ ആയി പഠിപ്പിക്കും എന്ന് പറഞ്ഞിടതൊക്കെ എഴുതി നോക്കി പരചിലെ ഉണ്ടായിരുന്നുള് ആരും മറുപടി തന്നില്ല ...... ഇനി വിരല്‍ തുമില്‍ അല്ലെ ഖുറാന്‍ വളരെ സന്തോഷം സ്നേഹപൂര്‍വ്വം @ PUNYAVAALAN

  ReplyDelete
 13. അബ്സര്‍...തൊപ്പി ഊറി സലാം ....! നല്ലൊരു കാര്യം. ഇതിന്റെ കൂലി പടച്ചവന്‍ നല്‍കട്ടെ ആയിരമായിരം അനുഗ്രഹമായി.

  ReplyDelete
 14. HI,
  i cant open can u mail me to Kannurjoe@gmail.com

  ReplyDelete
  Replies
  1. മറ്റൊരു സിസ്റ്റം ഉപയോഗിച്ച് ഡൌണ്‍ ലോഡ്‌ ചെയ്യാന്‍ ശ്രമിച്ചു നോക്കൂ.

   Delete
 15. വളരെ നല്ലൊരു കാര്യം.....ഈ സദുദ്ധേഷത്തിന്നു അര്‍ഹമായ പ്രതിഫലം ലഭിക്കട്ടെ

  ReplyDelete
 16. പ്രാര്‍ത്ഥനകള്‍ക്കെല്ലാം നന്ദി, പ്രിയ സുഹൃത്തുക്കളേ.....

  ReplyDelete
 17. വളരെ നല്ല ഒരു ഉപകാരം . ഇത്തരം നല്ല കാര്യങ്ങള്‍ക്ക് അള്ളാഹു അര്‍ഹമായ പ്രതിഫലം നല്‍കട്ടെ

  ReplyDelete
 18. മ്മക്ക് ഈ ഖുറാന്‍ ഒന്നും പത്യമല്ല....സ്വല്‍പ്പം യുക്തിവാദിയാ....

  ReplyDelete
 19. നന്ദി പ്രിയ സുഹൃത്തേ ഈ പരിചയപ്പെടുത്തലിന്.അല്ലാഹു അനുഗ്രഹിക്കട്ടെ .

  ReplyDelete
 20. ഖുറാന്‍ വായിച്ചു നോക്കണം , മനസ്സിലാക്കാന്‍ ശ്രമിക്കണം എന്നൊക്കെ കുറെക്കാലമായി മനസ്സില്‍ വിചാരിക്കുന്നു . പുസ്തകം മേടിച്ചു വീട്ടില്‍ കൊണ്ടുവന്നാല്‍ വീട്ടുകാര്‍ ഓരോന്നും ചോദിച്ചു വശം കെടുത്തും.. (പുവര്‍ ഓള്‍ഡ്‌ പീപിള്‍ )
  മതപരമായ കാര്യങ്ങളെപറ്റി ബൂലോകത്തില്‍ പല ഇടത്തും ചൂട് പിടിച്ച ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഇടപെടാന്‍ കഴിയാതെ മാറി നില്‍കേണ്ടി വന്നിട്ടുണ്ട്.. പലരും ഖുറാന്‍ വചനങ്ങള്‍ ഉദ്ധരിച്ചു പൊയന്റുകള്‍ പെടക്കുമ്പോള്‍ ഇനി ബ്ലിങ്കസ്യാ ന്നും പറഞ്ഞു നിക്കണ്ടല്ലോ.. കാര്യമറിയാന്‍ ഒന്ന് ക്ലിക്കി നോക്കിയാല്‍ പോരെ.....ഈ നല്ല പോസ്റ്റിനു നന്ദി...

  ReplyDelete
 21. എന്റെ കൈയ്യിലുണ്ട് ഒരു മലയാള പരിഭാഷ
  പരിശുദ്ധ ഖുറാന്റെ .. പുസ്തകം ..
  ഒരുപാട് നന്ദീ പ്രീയ സഖേ .. സമൂഹത്തിലേക്ക്
  വെളിച്ചം വീശുവാന്‍ , അക കണ്ണ് തുറക്കുവാന്‍
  പുണ്യ ഗ്രന്ഥത്തിലൂടെ , അതിന്റെ നല്ല വശങ്ങളിലൂടെ നമ്മുക്കാകട്ടെ ..
  കരുണാമയന്‍ നിന്നില്‍ അനുഗ്രഹം ചൊരിയട്ടെ അബ്സറേ..

  ReplyDelete
 22. ഈ അനുഗ്രിത പോസ്റ്റ്‌ നടത്തിയ അബ്സര്‍ ഡോക്ടര്‍ക്ക് പടച്ചവന്‍ സ്വര്‍ഗം നല്കുമാര്‍ ആകട്ടെ

  ReplyDelete
 23. നല്ല ശ്രമം . ഈ ഉദ്യമം അഭിനന്ദനീയം . നന്മകള്‍ നേരുന്നു. നാഥന്‍ അനുഗ്രഹിക്കട്ടെ

  ReplyDelete
  Replies
  1. ആമീന്‍... നന്ദി ഭായ്‌...

   Delete
 24. നന്ദിയുണ്ട് അബ്സറിക്കാ. ആശംസകൾ.

  ReplyDelete
 25. വളരെ നന്ദി , ഞാനും കുറെ ആയി തിരഞ്ഞു നടക്കാന്‍ തുടങ്ങിയിട്ട് , അള്ളാഹു ഇതൊരു സാലിഹായ അമലായി സ്വീകരിക്കുമാരാകട്ടെ - പ്രാര്‍ത്ഥനകളില്‍ ഞങ്ങളെയും ഉള്‍പെടുത്തുക

  ReplyDelete
 26. thanx !...അറിവിലേക്കുള്ള പാത തുറന്നുതന്നതിന് !!

  ReplyDelete
 27. എനിക്കും ഹക്കീം പറഞ്ഞതേ പറയാനുള്ളൂ... അള്ളാഹും ഇത് ഒരു സ്വാലിഹായ അമലാക്കി തീർക്കുമാറാകട്ടെ... ആരൊക്കെ ഇത് വിസിറ്റ് ചെയ്ത് വായിക്കുന്നോ അതിന്റെ പുണ്യം നിങ്ങൾക്കും ലഭിക്കം

  ReplyDelete
  Replies
  1. ആമീന്‍............. നന്ദി മൊഹീ ...

   Delete
 28. MP3 ചെരിയമുണ്ടാത്ത്തിന്റെ അതെ പരിഭാഷ തന്നെ ആണോ. അതോ വേറെ ആണോ അബ്സര്‍.

  ReplyDelete
  Replies
  1. അതേ ടീം തന്നെയാണ്.

   Delete
 29. നന്ദി പ്രിയ അബ്സാര്‍ ...................

  ReplyDelete
 30. ഇതിന്റെ മേല്‍ നിന്നും അപസ്വരങ്ങള്‍ എന്ന് എടുത്തു മാറ്റാന്‍ ശ്രമിക്കണം. ഖുര്‍ആന്‍ അപസ്വരമോ?

  ReplyDelete
  Replies
  1. അപസ്വരവും, അബസ്വരവും തമ്മില്‍ ഉള്ള വ്യത്യാസം മനസ്സിലായില്ലെങ്കില്‍ ഹോം പേജ് സന്ദര്‍ശിക്കുക :)

   Delete
 31. بارك الله فيك

  ReplyDelete
 32. അള്ളാഹു ഖൈർ ചെയ്യട്ടെ

  ReplyDelete
 33. അള്ളാഹു ഖൈർ ചെയ്യട്ടെ!!!

  ReplyDelete
 34. Muhammed Mubashir. TKThursday, March 05, 2015

  Thank u..

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....