Monday, September 10, 2012

ഭാര്യോപയോഗ വില നിലവാര പട്ടിക


അങ്ങിനെ കെട്ട്യോള്‍മാര്‍ക്ക്  പ്രതിമാസ ശമ്പളം നല്‍കാന്‍ വ്യവസ്ഥയുള്ള ബില്ലുമായി കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം വരുന്നു !!!

അഴിമതി തടയാന്‍ ഉള്ള ലോക്പാല്‍ ബില്‍ ശുഷ്കാന്തിയോടെ തകര്‍ത്ത് കയ്യില്‍ തന്ന, പെട്രോള്‍ വില നിയന്ത്രണാധികാരം കുത്തക മുതലാളിമാര്‍ക്ക്  കൈമാറിയ കേന്ദ്ര സര്‍ക്കാരാണ് ഈ ക്ഷേമ ബില്ലുമായി വരുന്നത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

ഭക്ഷണം പാചകം ചെയ്യുന്നതുള്‍പ്പെടെ ഭാര്യമാര്‍ ദിവസേന വീട്ടില്‍ ചെയ്യുന്ന ജോലികള്‍ക്ക് ഒരു നിശ്ചിത തുക പ്രതിമാസ വേതനമായി നല്‍കാന്‍ ഭര്‍ത്താവിനെ ബാധ്യസ്ഥരാക്കുന്ന ഈ ബില്ലിന്റെ കരട് തയ്യാറായി വരികയാണ് . കരടുബില്‍ തയ്യാറായാല്‍ 6 മാസത്തിനകം ഇത് പാര്‍ലിമെന്റില്‍ അവതരിപ്പിക്കുമെന്ന് മന്ത്രാലയം പറയുന്നു. ഭര്‍ത്താവിന്റെ പ്രതിമാസ വരുമാനത്തിന്റെ 10 മുതല്‍ 20 ശതമാനം വരെ തുക ഭാര്യയുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുന്ന വ്യവസ്ഥയെ കുറിച്ചാണ് ആലോചിക്കുന്നത്.

ഭാര്യ എന്നത്  ഇനി മുതല്‍ ഒരു സാങ്കേതിക പദം മാത്രമാകുന്നു എന്നര്‍ത്ഥം.

അതായത്  ജീവിതകാലത്തേക്ക്  മുഴുവനായി കരാറെടുത്ത ഒരു കരാര്‍ തൊഴിലാളി !!!

സ്വന്തം കെട്ടിയോനും കുട്ട്യോള്‍ക്കും വെച്ചുണ്ടാക്കുന്നതിനു ശമ്പളം വേണമെങ്കില്‍ പിന്നെ "കുടുംബം" എന്ന പദത്തിനു എന്ത് അര്‍ത്ഥമാണുള്ളത് ?

കൂലിക്ക്  വെച്ചുണ്ടാക്കി വിളമ്പി കൊടുക്കുന്ന സ്ത്രീയെ വിശേഷിപ്പിക്കാന്‍ ഉള്ള വാക്കാണോ "ഭാര്യ" എന്നത് ?

ഈ ശമ്പളത്തിനു പുറമേ ഓള്‍ടെ വസ്ത്രം, ഭക്ഷണം തുടങ്ങിയ മറ്റു ചിലവുകളും ഈ കെട്ടിയോന്‍ തന്നെ വഹിക്കേണ്ടേ ?

കെട്ടിയോന്‍ കെട്ട്യോള്‍ക്ക് ചിലവിനു കൊടുക്കണം എന്ന് പറഞ്ഞാല്‍ അത് മനസ്സിലാവും. ഇങ്ങിനെ നോക്കാത്തവര്‍ക്ക് എതിരേ നിയമ നടപടിയും സ്വീകരിക്കാം. അതൊക്കെ ചെയ്യേണ്ട കാര്യങ്ങള്‍ തന്നെയാണ്. ഒരു സംശയവും ഇല്ല. ഇതിനൊക്കെയുള്ള വകുപ്പ് ഇപ്പോള്‍ തന്നെ ഉണ്ട് എന്നാണ് എന്റെ അറിവ്. എന്നാല്‍ ഇതിനെ ഒരിക്കലും ശമ്പളമായോ മറ്റോ കാണാന്‍ കഴിയില്ല.

ഇന്ന്  യാന്ത്രികമായിക്കൊണ്ടിരിക്കുന്ന കുടുംബ ബന്ധങ്ങള്‍ കൂടുതല്‍ യാന്ത്രികമാക്കാന്‍ മാത്രമല്ലേ ഇത്തരം തുഗ്ലക്കിയന്‍ നയങ്ങള്‍ സഹായിക്കൂ ?

കുടുംബ ബന്ധങ്ങളിലെ കടപ്പാടുകള്‍ക്കും, ഉത്തരവാദിത്വങ്ങള്‍ക്കും വിലയിടാമെങ്കില്‍ പിന്നെ ഈ ബന്ധത്തിനൊക്കെ എന്ത് പ്രസക്തിയാണ് ഉള്ളത് ???

വിവാഹം ആവശ്യമുണ്ടോ ?

കുട്ടികളെ വേണം എന്നുള്ളവര്‍ക്ക് വല്ല ഗര്‍ഭപാത്രവും വാടകക്ക് എടുത്താല്‍ പോരേ ?

പിന്നെ കാര്യം സാധിക്കാന്‍ വ്യഭിചാരം നിയമ വിധേയമാക്കി നമ്മുടെ ഓരോ വില്ലേജ് ഓഫീസിന്റെ കീഴിലും സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ ബാര്‍ അറ്റാച്ച്ഡ് ചുവന്ന തെരുവുകളോ,  ചുവന്ന വീടുകളോ  തുടങ്ങിയാല്‍ പോരേ ?

"വിനോദ നികുതി" എന്ന പേരില്‍ സര്‍ക്കാരിനു ഒരു നല്ല വരുമാന മാര്‍ഗ്ഗവും ആകും...

പുരുഷനും സ്ത്രീക്കും തുല്യ അവകാശം എന്ന് പറയുന്നതിനെ എങ്ങിനെയാണ് ഈ ബില്ല് ന്യായീകരിക്കുക ?
ഈ ബില്ല് വരുമ്പോള്‍ സംരക്ഷിക്കപ്പെടുന്നത് സ്ത്രീയുടെ മാത്രം താല്‍പര്യങ്ങള്‍ അല്ലേ ??

ഇനി ഗര്‍ഭം ധരിക്കുന്നതിനും പ്രസവിക്കുന്നതിനും ഭാര്യക്ക് കൂലി കൊടുക്കേണ്ട നിയമവും കൂടി കൊണ്ടു വരേണ്ട കുറവേ ഉള്ളൂ. കാരണം ഇതൊക്കെ പുരുഷന്റെ മാത്രം ബാധ്യതയും ആവശ്യവും ആണല്ലോ അല്ലേ !!!!!
കെട്ട്യോള്‍മാര്‍ക്ക് ഇതൊന്നും വേണ്ടായിരിക്കും !!!!

ഓരോ കാര്യത്തിനും വേണ്ട നിരക്കുകളുടെ പട്ടിക കൂടി ഇനി ബാര്‍ബര്‍ ഷാപ്പില്‍ ഒട്ടിക്കുന്ന പോലെ ഒട്ടിച്ചു വെച്ച്  അപ്പപ്പോള്‍ തന്നെ പണം കൊടുത്ത് ഇടപാട്  തീര്‍ത്ത്  രശീതിയും നല്‍കാനുള്ള സൗകര്യം കൂടി ഏര്‍പ്പെടുത്തണം.

കൊടുക്കുന്ന പണത്തിനു എന്തായാലും രശീതി വേണം. അല്ലെങ്കില്‍ നാളെ പൈസ കിട്ടിയില്ല എന്ന് പറഞ്ഞു കേസ് കൊടുത്താല്‍ അതിന്റെ പിന്നാലേയും പോകേണ്ടി വരില്ലേ ???

കമ്പോള വില നിലവാര ബുള്ളറ്റിന്‍ എന്ന് പറയുന്ന പോലെ ഇടയ്ക്കിടെ ഈ വില നിലവാരം പരിഷ്കരിക്കുകയും ചെയ്യാം.

ഇക്കണക്കിനു പോയാല്‍ സമീപ ഭാവിയില്‍ നമ്മുടെ കിടപ്പറകളില്‍ പ്രത്യക്ഷപ്പെടാന്‍ സാധ്യതയുള്ള ഭാര്യോപയോഗ വില നിലവാര പട്ടിക :

ഇന്ന് റൊക്കം നാളെ കടം

തലോടല്‍ - 50 രൂപ
കെട്ടിപ്പിടുത്തം - 75 രൂപ
ചുംബനം - 150 രൂപ.

ബാക്കി എന്നെക്കൊണ്ട് പറയിപ്പിക്കേണ്ട സര്‍ക്കാരേ...

20.12.2014 - ഫ്ലാഷ് ന്യൂസ്‌ :
ഭാര്യയെ കെട്ടിപ്പിടിക്കാനുള്ള നിരക്ക്  75 രൂപയില്‍ നിന്ന് 110 രൂപയാക്കി വര്‍ദ്ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്തു കൊണ്ട്  "അഖിലേന്ത്യാ ഭാര്യ തൊഴിലാളി യൂണിയന്‍" (AIBTU) നാളെ വിജയ ദിനമായി കൊണ്ടാടുന്നു. എന്നാല്‍ ഈ നിരക്ക് വര്‍ദ്ധന  അന്യായമാണെന്ന്  "അഖിലേന്ത്യാ അവശ ഭര്‍ത്താവ് യൂണിയന്‍" (AIABU) അറിയിച്ചു. ഇതില്‍ പ്രതിഷേധിച്ചു നാളെ രാജ്യ വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കുമെന്നും  AIABU ഭാരവാഹികള്‍ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.

അബസ്വരം :
കൃഷ്ണവിലാസം ഭഗീരഥന്‍ പിള്ള,  ചെറിയ വെടി നാല്  വലിയ വെടി ഒന്ന്.

സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ക്ക് ഇവിടെ ക്ലിക്കുക


92 comments:

 1. വിനാശകാലേ വിപരീത ബുദ്ധി.കുടുംബബന്ധത്തിന്റെ വില തിരിച്ചറിയാന്‍ കഴിയാത്ത നാറികള്‍ ഇത്തരം നിയമങ്ങളുമായി വരും.

  ReplyDelete
 2. എന്ത് ചെയ്യാനാ പ്രതിച്ഛായ നഷ്ടപ്പെട്ട് ഇരിക്കുമ്പോള്‍ ജനങ്ങളുടെ കണ്ണില്‍ പൊടി വാരി ഇടാന്‍ എന്തെങ്കിലും കൊണ്ട് വരണ്ടേ... സ്ത്രീ വോട്ടുകള്‍ ആണ് ലക്ഷ്യം... ഇതിലും നല്ലത് വ്യെഭിചാരം നിയമം ആക്കുന്നത് തന്നെ

  ReplyDelete
 3. ഈ നിയമവുമായിവരുന്നവരെ മുക്കാലിയില്‍ കെട്ടിയടിക്കണം

  ReplyDelete
 4. Riyaz PadikkathazhaTuesday, September 11, 2012

  പ്രഞ്ചിട്ടന്റെ സ്റ്റൈലില്‍ പറയുവാണേല്‍ .......അത് പോളിചൂട്ട !!൧ സംഗതി മേപ്പോട്ട പോയില്ലേ .കളര്‍ ആയിട്ടുണ്ട് .ചുംബനം 50,----??? അതാണ് .നമ്മളുടെ ചിന്തകളെ പുതിയ ദിശയിലേക്ക് thorannu വിട്ട അബ്സര്ക ...നീണാള്‍ വാഴട്ടെ

  ReplyDelete
 5. അബ്സറിക്കാ നിങ്ങക്ക് കാര്യം പിടികിട്ടീല്ല അല്ലെ...?

  അഴിമതിപ്പണം വെളുപ്പിക്കാനുള്ള അടുത്ത ട്രിക്ക് ആയിരിക്കും ഈ നിയമം.

  നമ്മുടെ പ്രിയപ്പെട്ട കോപ്പിലെ അഴിമതിവീരന്‍ മന്ത്രിമാരും എമ്മെല്ലേ മാരും പൊതുപ്രവര്‍ത്തകര്‍ ആയതുകൊണ്ട് അവരുടെ സ്വത്ത് വെളിപ്പെടുത്തണം. പക്ഷെ അവരുടെ കെട്ട്യോളുമാര് എത്ര സമ്പാദിച്ചു എന്ന് വെളിപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ. അതുമല്ല, പ്രസ്തുത നിയമപ്രകാരം ഭര്‍ത്താവ് ഭാര്യക്ക് കൊടുക്കുന്ന "കിമ്പളം" നിയമവിധേയവും ആകുന്നു. അതായത് അഴിമതിപ്പണം ഭാര്യയുടെ പേരില്‍ "കിമ്പളം" ആക്കി നിക്ഷേപിച്ചു വെളുപ്പിക്കാനുള്ള ഒരു കുറുക്കുവഴി.

  ചുരുക്കിപ്പറഞ്ഞാല്‍ കുറേക്കൂടി വൃത്തിയായി അഴിമതി നടത്താനുള്ള ഒരു മറ ആണ് ഈ നിയമം എന്നെ എനിക്ക് തോന്നുന്നുള്ളൂ.

  ഫാര്യക്ക് ചമ്പാവന കൊടുക്കാന്‍ നിയമം പോലും... ഫൂ... എന്തോന്ന് വിവരംകെട്ട ആളുകളാണ് ഈ നാട് ഭരിക്കുന്നത്... കഷ്ടം!

  ReplyDelete
  Replies
  1. അങ്ങിനെ ഒരു സാധ്യതയും ഉണ്ടല്ലേ ഭായീ...

   Delete
 6. ഇതിനെ ഒരു ചെറിയ നിര്‍ബന്ധിത സമ്പാദ്യ പദ്ധതിയായി കണ്ടുകൂടെ. ഒരു വേള ഭര്‍ത്താവ് ഉപേക്ഷിച്ചാലും കുറച്ചു പണം അവളുടെ പേരിലും ഉണ്ടാവില്ലേ. ശമ്പളം എന്ന പേര് വേണ്ട.

  പിന്നെ ആക്ഷേപഹാസ്യം കലക്കി. പ്രത്യേകിച്ചും വില നിലവാരപട്ടിക.

  ReplyDelete
 7. അല്ലേലും തലപ്പതിരിക്കുന്നോന്മാരുടെയൊക്കെ വീട്ടിലെ സ്ഥിതി ഭാര്യാ ഭരണവും...അതല്ലെങ്കില്‍ അവളുമാരെ കാണാന്‍ കിട്ടുന്നില്ല എന്നാ പരാതിയും ഒക്കെയാവും .... ശമ്പളം കൊടുത്താലെങ്കിലും കൊച്ചമ്മമാരുടെ പെരുമാറ്റത്തില്‍ ഒരു മാറ്റമുണ്ടാവുമെന്ന് പ്രതീക്ഷിച്ചാവും... ഈ പരിപാടി...
  എന്തായാലും പാവപ്പെട്ടവന്റെ കുടുംബതിലെക്കീ ബില്ലല്ല അടുപ്പില്‍ തീ പുകയാന്‍ എന്തെന്കിലുമാണ് വേണ്ടതെന്നു ഒന്നരിഞ്ഞിരുന്നെങ്കില്‍ സര്‍ക്കാരേ ഒത്തിരി നന്നായിരുന്നു .....

  ReplyDelete
 8. അല്പന് ഐശ്വര്യം വന്നാല്‍ അര്‍ദ്ധ രാത്രിയില്‍ കുട പിടിക്കും എന്നത് എത്ര ശരിയാണ്. ബാക്കിയുള്ളവര്‍ ഇവിടെ മനസ് മടുത്തു ബന്ധങ്ങളുടെ കെട്ടുറപ്പിനെ പറ്റി വാചാലമായി തകരുന്ന ബന്ധങ്ങളെ ഊട്ടിയുറപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ സര്ക്കാര് അതിനെ തകര്‍ത്തെറിയാന്‍ ശ്രമിക്കുന്നു.
  നമ്മുടെ സ്ത്രീവേദികള്‍ക്ക് എന്തൊക്കെയോ ചെയ്യണമെന്നുണ്ട്. പക്ഷെ ചെയ്യുന്നതെല്ലാം പലപ്പോളും മണ്ടതരമാവുന്നു എന്ന് ഇപ്പോളെങ്കിലും പറയാതെ വയ്യ.
  സ്നേഹത്തിനു വില പറയുന്ന കാലം, ബന്ധങ്ങള്‍ക്ക് വില പറയുന്ന കാലം. ഇനി പ്രസവിച്ചതിനു കുഞ്ഞും സ്ത്രീക്ക് പണം കൊടുക്കേണ്ട കാലം വിദൂരതിലാവുമെന്നു തോന്നുന്നില്ല.
  എല്ലാം വിറ്റു കാശാക്കുന്ന സര്‍ക്കാരിനു ഇനി വില്‍ക്കാന്‍ ബന്ധങ്ങള്‍ മാത്രമേ ഉള്ളെന്നു തോന്നുന്നു...

  കഷ്ടം കഷ്ടം ........

  ReplyDelete
 9. ഹി ഹി.. എനിക്കെ ശമ്പളം നേരെ ചൊവ്വേ കിട്ടുന്നില്ല പിന്നെയാ ഭാര്യക്ക് ( ഭാഗ്യം.. കല്യാണം കഴിച്ചിട്ടില്ല ).. ഓരോ നിയമങ്ങള്‍

  ReplyDelete
 10. ഭായ്, പ്രസവിക്കുന്നതിനു ഭാര്യക്ക് എത്ര രൂപ ശമ്പളം കൊടുക്കണം എന്നാ പറയുന്നത്...???

  ReplyDelete
 11. അപ്പോളിനി പെണ്ണുങ്ങള്‍ വേറെ ജോലിക്ക് പോയി കഷ്ടപേടെണ്ട.പഠനം കഴിഞ്ഞാല്‍ വിവാഹം .ഭാര്യാ
  പദവിയില്‍ നിന്നും മുരുമകളിലെക്കും അമ്മയിലേക്കും അമ്മായി അമ്മയിലേക്കും ഉദ്യോഗക്കയറ്റം .അതിനനുസരിച്ച് ശമ്പള വര്‍ദ്ധനവ്‌.കൂടുതല്‍ കുഞ്ഞുങ്ങളെ പോറ്റി വളര്‍ത്തുന്ന ഭാര്യക്ക് പ്രത്യേക ബോണസ്‌ .ആഹാ എത്ര സുന്ദരമായ ബില്ലുകള്‍ .ബില്‍ പാസ്സായി കഴിഞ്ഞാല്‍ അതിനു മുന്‍പുള്ള സേവനങ്ങള്‍ക്ക് ശബളക്കുടിശ്ശിക തരുമോ ആവൊ?കാശിത്തിരി പോക്കറ്റില്‍ വീണേനെ .. :) കഷ്ടം...കുടുംബത്തിന്റെ ഭദ്രത മൂല്യങ്ങള്‍ എന്നിവ ചോദ്യം ചെയ്യുന്ന ഇത്രയ്ക്കും തരം താണ ബില്‍ ഇനി വരാനില്ല .വിനാശകാലേ വിപരീത ബുദ്ധി .

  ReplyDelete
 12. പടച്ചോനെ ഇത് എടങ്ങേറ് ആവോല്ലോ!!!!! ഇനി കൂലീം കൂടി വേണന്ന് പറഞ്ഞ് കെട്ട്യോള്‍ മെക്കട്ട് കേരാന്‍ തുടങ്ങിയാല്‍ മന്സ്യംമാര് സുയിപ്പ്‌ ആയി പോവും !!!!!!!!!!!! ഇപ്പ തന്നെ ബീടരുടെ ആവശ്യങ്ങള്‍ സാധിച്ചു കൊടുക്കാന്‍ പെടുന്ന പെടാ പാട് ഞമ്മക്കെല്ലേ അറിയൂ !!! ഇന്റെ റബ്ബുല്‍ ആലമീനായ തമ്പുരാനേ ഇജ്ജ്‌ ഞമ്മളെ കാക്കണേ!!!!!!

  ReplyDelete
 13. എല്ലാം പണത്തൂക്കം കൊണ്ടളക്കുമ്പോള്‍ ഇതും ഇതിലപ്പുറവും നടക്കും!!!

  ReplyDelete
 14. ഹഹഹ...കുറച്ച് കൊല്ലങ്ങള്‍ക്ക് മുമ്പ് അടുക്കളസമരം നടത്തിയ കുറച്ച് അഭിനവ കൊച്ചമ്മമാരെ ഓര്‍മ്മവന്നു!! എനി എന്തൊക്കെ സമരം വരാനിരിക്കുന്നു....അടുക്കള സമരം മുതല്‍ കിടപ്പറ സമരം വരേ!!

  ReplyDelete
 15. കഷ്ട്ടം, ഈ നാട് നന്നാവുമെന്ന പ്രതീക്ഷ ഒന്നും എനിക്കില്ല, കാര്യങ്ങള്‍ ദിവസന്തോറും വഷളാവുന്നു എന്നല്ലാതെ നല്ല തീരുമാനങ്ങള്‍ ഒന്നും വരുന്നില്ലല്ലോ :( ഭാര്യക്ക് ശമ്പളം കൊടുക്കാന്‍ കുടുംബം ഉണ്ടാകേണ്ട കാര്യം ഇല്ലല്ലോ ,വേറെ പല പണിക്കും പോയാമതി ..........അബ്സര്‍ ജി പറഞ്ഞതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു ,ഇതൊക്കെ കേട്ട് നില്‍ക്കുന്ന നമളെ ആദ്യം തല്ലണം.............ഈ ബില്‍ പാസാക്കിയാല്‍ ഗവണ്മെന്റ് തന്നെ കൊടുക്കേണ്ടി വരും ശമ്പളം &^%*&)*)_()_!

  ReplyDelete
 16. ഒന്ന് പതുക്കെ പറ ഇക്കാ. ശമ്പളം കൊടുക്കുന്നതാ ലാഭം. ശമ്പളം കൊടുക്കുകയാണെങ്കില്‍ പിന്നെ മറ്റു ചെലവുകള്‍ക്ക്‌ വേറെ കൊടുക്കേണ്ടെന്നേ!! മറ്റൊരു പ്രശ്നം. ഈ നിരക്ക് എങ്ങനെ കണ്ടു പിടിക്കും??? ആര്‍ക്കു വേണം നിങ്ങടെ 75 ഉലുവ, അടുത്തവീട്ടിലെ ചേട്ടായി 200 രൂപയാ തന്നത് എന്ന് പറയുമോ?? ആകെ കുഴഞ്ഞു പോയല്ലോ എന്റീശ്വരാ....
  വാല്‍കഷണം: ഇതേ നിരക്കില്‍ അന്യര്‍ക്ക് സേവനം ലഭ്യമാക്കുമോ??

  ReplyDelete
  Replies
  1. ഹഹ... ഒരേ ജോലിക്ക് പല കൂലികള്‍ കിട്ടാന്‍ തുടങ്ങിയാല്‍ ഏറ്റവും നല്ല കൂലി കിട്ടുന്നിടത്ത് ജോലി ചെയ്യുന്നത് തെറ്റൊന്നും അല്ലല്ലോ അല്ലേ....

   Delete
 17. കെട്ടി കുടുങ്ങിയെന്ന് പറഞ്ഞാല്‍ മതിയല്ലൊ ..
  ഇനിയെന്തൊ ചെയ്യും ??
  അല്ല നമ്മളീ പുരുഷന്മാര്‍ക്കൊരു ബില്ലുമില്ലേ ??
  നമ്മളെന്താ അറവു മാടുകളാണോ , മനസ്സും ഹൃദയവുമില്ലാത്ത ?
  ഒരൊ സീസണിലും കോടികള്‍ സ്വകാര്യവിമാന കമ്പനികള്‍ കൊയ്യുന്നു ..
  അതൊന്നും നേരെയാക്കാനോ , പ്രവസിക്കൊരു നല്ലത് ചെയ്യാനോ ഒരു ചെറ്റകളുമില്ല ..
  വായില്‍ വരുന്നത് വേറെയെന്തൊക്കെയാ .. കേറ്റി അയച്ചൊളും
  നമ്മള്‍ തന്നെ കുറെ എണ്ണത്തിനേ , വോട്ടും കൊടുത്ത് ..
  അവസ്സാന വരികള്‍ കലക്കിയേട്ടൊ .. കുറച്ച് കൂടി പ്രതീഷിച്ചൂ :)
  കൂട്ടുകാരന്റെ ചില വരികള്‍ കാണുമ്പൊള്‍ രക്തം തിളക്കം ..

  ReplyDelete
  Replies
  1. ഒരു പുരുഷ ക്ഷേമ വകുപ്പ് മന്ത്രാലയം തുടങ്ങാന്‍ ഉള്ള സമയം എന്നോ അതിക്രമിച്ചിരിക്കുന്നു റിനീ...........

   ഏറ്റവും ചുരുങ്ങിയത് പുരുഷ സംരക്ഷണ - വിമോചന സമിതി എങ്കിലും..:)

   Delete
  2. Oru Purusha "Kshama Vakuppa" Nallathu, Purushan Kshamikkuka, be patient untill next bill comes

   Delete
  3. Absar Bhai, Oru Purusha "Kshama Vakuppaa" undakkuka, Purushannu kshamikkukayellathe tharamilllaa, be patient until next bill comes

   Delete
 18. ബാക്കി എന്നെക്കൊണ്ട് പറയിപ്പിക്കേണ്ട സര്‍ക്കാരെ .....രസകരമായി ചിന്തിപ്പിക്കേണ്ട സത്യങ്ങള്‍ പറഞ്ഞു .....ആശംസകള്‍

  ReplyDelete
 19. ഇതൊക്കെ കേൾക്കുമ്പോൾ ഞാനിപ്പൊ എന്തിനാ ഇനി കല്യാണം കഴിക്കുന്നത് എന്നാലോചിക്കുവാ. കാരണം ഭാര്യ എന്നത് ഇങ്ങനെ ഒരു ശമ്പളക്കാരിയായി മാറി, ഇനി ചിലപ്പോൾ 'കുട്ടികളെ പ്രസവിച്ചു കൊടുക്കപ്പെടും' എന്നൊരു ബോർഡും വച്ച് ചില 'ശിശു പ്രസവ' കടകൾ തുറക്കപ്പെടില്ലാ എന്നാരു കണ്ടു ?! നമ്മൾക്ക് നമ്മുടെ രക്തത്തിൽ ഒരു കുഞ്ഞു വേണമെങ്കിൽ ആ കടയിലേക്ക് കയറി ചെന്ന്, അവിടുള്ള പ്രദർശനത്തിന് വച്ച ഇഷ്ടപ്പെട്ട ആരിലെങ്കിലും നമുക്കാ കുഞ്ഞിനെ കിട്ടുന്ന രീതിയിൽ നമുക്കാ 'അമ്മയെ' തിരഞ്ഞെടുത്ത്, നമ്മുടെ രക്തത്തിലെ കുഞ്ഞിനെ അവളിലാക്കാം. ആഹാ എന്ത് നല്ല പരിപാടി.! ഞാനിങ്ങനത്തെ ഒരു സ്റ്റോർ തുടങ്ങാൻ പോവുകയാ....... ആശംസകൾ അബ്സറിക്കാ.

  ReplyDelete
 20. ഈ മന്ത്രിയുടെ വീട്ടിലുണ്ടായ പ്രശ്നം പൊതു ജനങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ഉദ്ദേശം എന്ന് തോന്നുന്നു..ഇവരൊന്നും തന്നെ ഇന്ത്യന്‍
  ഭാര്യ ഭര്‍തൃ ബന്ധം എന്താണെന്നു ഇത് വരെ മനസ്സിലാക്കിയിട്ടില്ല...അത് കാശ് കൊടുത്തു വാങ്ങാനുള്ള ഒരു ബന്ധവുമല്ല, എന്നിരിക്കെ അടുക്കള
  പണിക്കു ശമ്പളം കൊടുക്കാനുള്ള തീരുമാനം കൂടുതല്‍ അടിപിടിയിലെക്കും വിവാഹ ബന്ധം തകര്‍ക്കാനുമേ ഉപകിരിക്കുള്ളൂ.. തമാശയില്‍ പോലും ഭാര്യ വീട്ടില്‍ ചെയ്യുന്ന ദൈനദിന കാര്യങ്ങള്‍ക്ക് പൈസ ചോദിയ്ക്കാന്‍ ധൈര്യം കാണിക്കാത്ത നമ്മുടെ ഇന്ത്യന്‍ സംസകരത്തിന് ഏല്‍ക്കുന്ന ശക്തിയായ ഒരു പ്രഹരമയിരിക്കുമെന്നതില്‍ തര്‍ക്കമില്ല..അതുകൊണ്ട് തന്നെ ഇത് പാര്‍ലിമെന്റില്‍ ബില്ലില്‍ ഇട്ടാല്‍ വാദ പ്രതിഭാഗ കോലാഹലങ്ങള്‍ ഉണ്ടാവും എന്ന് തീര്‍ച്ച..

  ഭാര്യമാര്‍ ചെയ്യേണ്ട ഡ്യൂട്ടികള്‍ Charter of duties തയ്യാറാക്കണം. ഓവര്‍ ടൈം
  അലവന്‍സ്, ഒക്കെ കൊടുക്കാം. നിയമനം കരാര്‍ വ്യവസ്ഥയില്‍ ആയാലും മതി.

  ReplyDelete
 21. യാതൊരു പ്രായോഗികതയും ബോധവും ഇല്ലാത്ത ബില്‍, വീട്ടമ്മ മാര്‍ക്ക് പോലും ചിരി വരുന്നു

  ReplyDelete
 22. Kalikaalam kolam thullum naadin kathakal....iniyum ethra varaanirikunnu feminisathinte vakthaakkalaaya chila tharunimanikalude ahankaaram onnukoodikoodum ellaam anubhavikkaan pavam bharthaakkanmaarum

  ReplyDelete
 23. എന്റര്ടെയ്മെന്റ് ടാക്സ് പുറകേ വരും ... അപ്പഴാ എല്ലാ പുംഗവന്മാര്ക്കും കാര്യത്തിന്റെ ഗൌരവം പിടികിട്ടാന്‍ പോണേ...

  അല്ല .. എനിക്കൊരു സംസയം .. ഇവിടെ ലേബര്‍ ലോ ആപ്ളിക്കബിള്‍ ആണോ ?? അല്ല 30 ദിവസത്തെ നോട്ടീസ് കൊടുത്ത് പിരിച്ചു വിടാന്‍ വല്ല വകുപ്പുമുന്ടോന്നറിയാനാ.. ;-)

  ReplyDelete
 24. So we have to pay salary for cooking and washing
  Pravasikal Kollathil oru maasamo , randu kollathil randu masamo nalkiyal mathi alle?

  ReplyDelete
 25. ഈ ....................... മക്കളെ ഞാൻ... ഹും... @ധധധധക്ഷക്ഷ@*(ഃക്ഷ@ഃഃഃഃ(%!)(*&^#!@#@#*@*&$^@#*(&^)(@*#!@#&^@# ബാക്കി പിന്നെ ഞാൻ പുഴയിൽ പോയിട്ട് വിളിച്ച് പറയാം... തന്തയില്ലാത്തവന്മാർ.

  ഭാര്യമാർക്ക് ഇത്തരം ജോലികൾ പുറത്തും ചെയ്ത് 75, 150 ഒക്കെ സമ്പാദിക്കാം എന്നു കൂടി കൊടുത്തേക്കട്ടെ....

  ReplyDelete
 26. വിവാഹ ബന്ധത്തിന്‍റെ പവിത്രതയ്ക്ക് ഒരു വിലയും കല്പിക്കാത്ത സര്‍ക്കാറിന്റെ തുഗ്ലക്ക്‌ നയം. തെരഞ്ഞെടുപ്പ്‌ അടുക്കും തോറും സ്ത്രീകളെ കുപ്പിയിലാക്കാന്‍ ഓരോരോ പരിപാടിയും കൊണ്ടിറങ്ങിക്കോളും. വളരെ നന്നായി അവതരിപ്പിച്ച ഒരു ആക്ഷേപ ഹാസ്യം.

  ReplyDelete
 27. ഇക്കാലത്ത് മിക്ക വീട്ടുകളിലും ഭര്‍ത്താവും,ഭാര്യയും ഉദ്യോഗസ്ഥര്‍ ആയിരിക്കും, അപ്പോള്‍ വീട്ടുജോലിയില്‍ ഭര്‍ത്താക്കന്മ്മാരും ഭാര്യയെ സഹായിക്കാറുണ്ട് അതൊന്നും അറിയാതാണോ ഇവര്‍ ഈ ബില്ലും കൊണ്ട് വന്നിരിക്കുന്നത്.
  (ഭാര്യമാര്‍ക്ക് വീട്ടുകാര്യങ്ങള്‍ നോക്കുന്നതിന് ശമ്പളവും,ഡി എ ,ടി എ ,പെന്‍ഷന്‍ ഇതൊക്കെ കൊടുക്കുന്നത് നിയമം ആക്കുന്നതില്‍ എനിക്ക് എതിര്‍പ്പില്ല! )

  ReplyDelete
 28. ഈ നിയമവുമായി വരുന്നവന്റെ കേന്ദ്രബിന്ദുവില്‍ മുളകരച്ചുതേക്കണം

  ReplyDelete
 29. ഞാൻ വിവാഹം കഴിക്കുന്നില്ലാാാാാ

  ReplyDelete
 30. ഭാര്യമാരെ നന്നായി നോക്കുന്ന ഭര്‍ത്താക്കന്മാര്‍ക്ക് വേണ്ടിയുളളതല്ലാ ഈ നിയമെമെന്നാണ് എനിക്ക് തോന്നുന്നത്... ചിലരെങ്കിലും ഭാര്യയ്ക്ക് ചിലവിന് കൊടുക്കാതെ അടിമയെ പോലെ ഭാര്യമാരെ കണക്കാക്കുന്നവരില്ലേ... അവര്‍ക്ക് ഈ നിയമം പ്രയോജനപ്പെടുമെങ്കില്‍ നമ്മളെന്തിനാ ഇതിന് തടയിടുന്നത്...... കല്യാണം കഴിക്കുമ്പോള്‍ ഇനി ഇവള്‍ക്ക് ജീവിതകാലം മുഴുവന്‍ ചിലവിന് കൊടുക്കണമെന്ന് പറഞ്ഞ് സ്ത്രീധനം ചോദിച്ച് വാങ്ങുന്നവര്‍ക്ക് ഇങ്ങനെയെങ്കിലും പണി കൊടുക്കേണ്ടേ....

  ReplyDelete
 31. മനോഹരമായി എഴുതി.

  ReplyDelete
 32. ഹഹഹ ഈ ന്യൂസ് ഒരാഴ്ച മുമ്പ് പത്രത്തിൽ ഉണ്ടായിരുന്നു, സംഗതികളുടെ പോക്ക് കണ്ടിട്ട് ഇത് ഒരു സീരിയസ് ന്യൂസാണ്, വൈകാതെ നിയമമാകാൻ സാധ്യതയുള്ള ഒന്നു.

  ഭാര്യമാർക്കുള്ള് ഫുഡ് & അക്കമ്മഡേഷന്ന് ചാർജ്ജ് നമുക്കീടാക്കാം... ഡ്യൂട്ടി സമയം നിജപ്പെടുത്തണം - ഡ്യൂട്ടി സമയം സീരിയലിരുന്ന് കാണുന്നതിന് ഡിഡക്ഷൻ വേണം. നേരത്തെ കാലത്തെ ഡ്യൂട്ടി തുടങ്ങണം... എന്റമ്മോ? :)))))) ചിരിച്ച് പണ്ടാരടങ്ങും ഈ നിയമം വന്നാൽ....

  ReplyDelete
 33. എന്ത് വിചിത്രമായ ആചാരങ്ങള്‍... ഇനിയും ഉണ്ടോ ഇത്തരം മനോഹരമായ ആചാരങ്ങള്‍.....,..... ലാലേട്ടന്‍ ചോദിച്ച പോലെ നമുക്കും ചോദിക്കാം.....

  പിന്നെ ഈ നിയമം നമ്മുടെ തലതെറിച്ച കേന്ദ്രം സ്വയം ഇഷ്ട്ടപ്രകാരം ഉണ്ടാക്കിയതല്ല എന്നാണ് അറിവ്....
  ഏതോ നല്ലവനായ ഭര്‍ത്താവ് നകിയ 'സന്തോഷത്തില്‍ " പുളകിതയായ ഭാര്യ കോടതി യുടെ കാല് പിടിച്ചു....
  കോടതി പണി സകലമാന ഭര്‍ത്താക്കന്മാര്‍ക്കും ഒരുമിചിട്ടങ്ങു പൂശി.... കേന്ദ്ര തിനോടും പറഞ്ഞു..... ഒരു നിയമം ഉണ്ടാക്കാന്‍......,.....
  സ്ത്രീകളെ എങ്ങെനെ സേവിക്കാം എന്ന് പാചകവാതക , പച്ചക്കറി , അല്ലറ ചില്ലറ സാധനങ്ങല്‍ക്കൊക്കെ വില കൂട്ടി പരീക്ഷിച്ചു കൊണ്ടിരിക്കുന്ന കേന്ദ്രേട്ടന്‍ ഉടനെ ഇതങ്ങു നിയമം ആക്കികളയന്നും വെച്ച്......
  നോട്ട് ദി പോയിന്റ്‌ യുവര്‍ ഓണര്‍ : മലയാളം ബ്ലോഗേഴ്സ് അണ്ണന്മാര്‍ മാത്രം ആണ് ഭാര്യയെ ഇത്ര മനോഹരമായി സ്നേഹിക്കുന്നത്.....
  മൂന്നും നാലും കെട്ടുന്ന അണ്ണന്മാരെ നിലയ്ക്ക് നിര്‍ത്താന്‍ ഇത് നല്ല പണി അല്ലെ....????

  ReplyDelete
 34. അങ്ങനെ ശമ്പളം കിട്ടുമെന്ന് വിചാരിച്ച് എഹ്റെന്കിലും ഒരുത്തി എന്‍റെ ഭാര്യയാവാന്‍ വല്ലോം മോഹിച്ചാല്‍ അവള്‍ടെ കഷ്ടകാലം....
  :-)

  ReplyDelete
 35. എത്താന്‍ വൈകിയതില്‍ ക്ഷമി...ഞാന്‍ അങ്ങിനെയാണെന്നു അറിയാമല്ലോ.പോസ്റ്റ്‌ കലക്കി....ഇനി എന്തൊക്കെയാണാവോ പടച്ച തമ്പുരാനേ അനുഭവിക്കേണ്ടി വരിക.ചില രാജ്യങ്ങളില്‍ പെണ്ണിന് പ്രസവിക്കാനും വേണം സര്‍ക്കാര്‍ അനുമതി.ഇല്ലേല്‍ ഉള്ള ജോലിയും കളഞ്ഞു നക്ഷത്രങ്ങള്‍ എണ്ണേണ്ടി വരും!'പെണ്ണൊരുമ്പെട്ടാല്‍.............'എന്ന് പറയാറില്ലേ ?ഏതായാലും ആകെ മൊത്തം എമര്‍ജിംഗ്....!!നടക്കട്ടെ,നടക്കട്ടെ....

  ReplyDelete
 36. കല്യാണം കഴിച്ചോരു പെട്ടു...നമ്മളു രക്ഷപെട്ടു ഇനി എന്ത് ചെയ്യുന്നാണ് ....

  ReplyDelete
 37. ശമ്പളം ആണേ അത് മാത്രം വേറെ ഒന്നും എന്നെകൊണ്ട് തരാന്‍ പറ്റില്ല എന്ന് ഭര്‍ത്താവും അങ്ങ് തിരുമാനിക്കും പിന്നെ. ബില്ല് വേറെ വരേണ്ടി വരും ഹല്ല.പിന്നെ.. ആ ന്യുസ് വായിച്ചത് മുതല്‍ ടെന്‍ഷനാ.. എന്ടള്ളോ ആലോചിക്കാന്‍ വയ്യ. ബില്ല് വന്നാല്‍ അടുത്ത വാരം തന്നെ മഹിളാ അസോസിയേഷന്റെ കിഴില്‍ ഇങ്ങനെയൊരു സമരവും പ്രതിക്ഷിക്കാം "ശമ്പളം 10% ത്തില്‍ നിന്ന് 50% ആക്കി ഉയര്‍ത്തുക വിട്ടു ജോലിക്ക് ജോലിക്കാരിയെ വെക്കുക etc..." കാത്തിരുന്നു കാണാം. കല്യാണം കഴിഞ്ഞ നിങ്ങളൊക്കെ എന്തെങ്കിലും പറഞ്ഞു അട്ജസ്ട്ടു ചെയ്യുമായിരിക്കും നമ്മടെ കാര്യം പോക്കാ ...

  ReplyDelete
 38. ഇതു കൊലച്ചതിയാണ്.ഇതിനു തുടക്കം കുറിച്ചവരെ തല്ലിപൊറം പൊളിക്കണം

  ReplyDelete
 39. എന്തൊക്കെ കാണനം? വിചിത്രമാണീ ലോകം!
  രസകരമായി കുറിപ്പ്‌

  ReplyDelete
 40. ഈ വാർത്തയുടെ ലിങ്ക് ഉണ്ടോ?

  ReplyDelete
 41. ഈ പ്രതികരണം വളരെ നന്നായി. തിരിച്ചൊരു മെനു നമുക്കും ആലോചിക്കേണ്ടി വരും.

  ReplyDelete
 42. രസകരമായി എഴുതി....കുടുംബബന്ധങ്ങളുടെ പവിത്രത തകര്‍ക്കുന്ന പരിപാടിയാണ്...

  ReplyDelete
 43. hi hi................

  ഭാര്യമാരുടെ സേവനം തൃപ്തികരമല്ലെങ്കില്‍ അവരെ ഉടനടി പിരിച്ച്ുവിടാനുള്ള അവകാശവും ഭര്‍ത്താക്കന്‍മാര്‍ക്ക് നല്‍കണം..
  പിന്നെ നഷ്ടപരിഹാരം എന്നും പറഞ്ഞ് കുടുംബ കോടതിയില്‍ സീനുണ്ടാക്കാന്‍ വരരുത്.

  ReplyDelete
 44. ഇങ്ങനെയുള്ള നിയമങ്ങള്‍ കൊണ്ടുവന്നാല്‍ ആളുകള്‍ക്ക് വീട്ടില്‍ കലഹം ഒഴിഞ്ഞു സമയം കാണൂല്ലാ ....നിയമ നിര്‍മാണം നടത്തുന്നവര്‍ക്ക് ആരുടേയും ശല്യമില്ലാതെ കൊള്ളയടിച്ചുകൊണ്ടേ ഇരിക്കാമല്ലോ.......ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനുള്ള എല്ലാ കുതന്ത്രങ്ങളും ഇനി ഒന്നൊന്നായി വരാന്‍ ഇരിക്കുന്നതെ ഉള്ളു......എല്ലാ സാധനങ്ങള്‍ക്കും വിലകൂട്ടിയാല്‍ ജനങ്ങള്‍ക്ക്‌ ജീവിക്കുവാന്‍ തട്ത്രപ്പെടാന്‍ തന്നെ സമയം ഉണ്ടാവുകയില്ല..... അനീതിയോട് സമരം ചെയ്യാന്‍ പിന്നെ എവിടെയാണ് സമയം ഉണ്ടാകുക....

  ReplyDelete
 45. കുടുമ്പം തകര്‍ക്കാന്‍ സര്‍ക്കാര്‍ വക ഓരോരോ പണികള്‍ , പോസ്റ്റ്‌ ഉഗ്രനായി

  ReplyDelete
 46. കെട്ടിയോള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ ചിലവും ,അതേപോലെ കിടപ്പറ ജോലിയുടെ വേതനവും(ഭാര്യയോ ഭര്‍ത്താവോ ) ആര് വഹിക്കനമെന്നുള്ളത് കൂടി കരട്‌ബില്ലില്‍ ഉള്‍പ്പെടുത്താന്‍ താല്‍പ്പര്യപ്പെടുന്നു ....എന്ന് വേദനയോടെ ഒരു ഭര്‍ത്താവ്.... ഒപ്പ്

  ReplyDelete
 47. എനിക്ക് പറയാന്‍ ഉള്ളത് ....ഞാന്‍ ഒരു ഉപപോഗവസ്തു വാങ്ങാന്‍ ആലോചിക്കുന്നു
  ദിവസകുലിക്ക് ഒരു ദിവസം എത്ര വേണം എന്ന് മുതലിനെ കണ്ടു തീരുമാനിക്കാം...
  പണം എനിക്ക് പ്രശനം അല്ല ദിവസവും "കാര്യം" നടക്കണം .....
  പിന്നെ എനിക്ക് മടുത്താല്‍ ബോണസും വാങ്ങി പോക്കോളണം ഞാന്‍ വേറെ തിരക്കും
  കാരണം ഞാന്‍ നല്ല പണിക്കാരനാ..ഇഹു ഇഹു ഇഹു ...പിന്നെ എന്‍റെ വക ടിപ്സ്
  ഉണ്ടാകും ദിവസവും രാത്രിയില്‍ ഞാന്‍ കുടിച്ച് പുസവുംബോള്‍ കലുമാടക്കി തൊഴിച്ചാല്‍
  1000 രൂപ അദികം കൊടുക്കും എനിക്ക് മനഷാശി കുടുതലാ ...താല്പര്യം ഉള്ളവര്‍ക്ക്
  അപേഷിക്കാം മെയ്‌ ഇമെയില്‍ id saif.rem@gmail.com
  *** അടികുറിപ്പ്..എനിക്ക് ഒരു തെണ്ടിയെയും പേടി ഇല്ല (ഫെമിനിസ്റ്റുകള്‍ സുഷിക്കുകാ)

  അല്ലപിന്നെ ..കോപ്പ്....

  ReplyDelete
 48. അബ്സര്‍ ഡോക്ടരെ മുകളില്‍ പറഞ്ഞത് ഇടണേ..

  ReplyDelete
 49. എന്തായാലും പെണ്ണ് കെട്ടണോ വേണ്ടയൊ എന്ന് ഒന്ന് ആലോചിക്കണം

  ReplyDelete
 50. സത്യത്തില്‍ ഇവര്‍കൊക്കെ വട്ടാണോ. ഭാര്യക്ക്‌ ശമ്പളമോ ? തു

  ReplyDelete
 51. ഈ ബില്ലിനെ അനുകൂലിക്കുന്ന ഒറ്റ പുരുഷ കേസരി പോലും ഇല്ലാന്ന് മനസിലായി.എനിക്കും വലിയ താല്പരിയം ഇല്ല. പക്ഷെ അഭിനവ കൊച്ചമ്മമാര്‍ മാത്രമല്ല നമ്മുടെ സമൂഹത്തിലുള്ളത്.പിതാവിന്റെ മദ്യപാനം മൂലം വയറു വലിച്ചുമുറുക്കി പട്ടിണി കിടക്കുന്ന,ആയിരകണക്കിന് കുഞ്ഞുങ്ങള്‍ ഉണ്ട്നമ്മുക്കിടയില്‍,കിടപ്പറയില്‍ ഭര്‍ത്താവിന്റെ ഉപഭോഗവസ്തുവായി മാത്രം ഒതുങ്ങി പോകുന്ന അനേകായിരം സ്ത്രീകള്‍ ഉണ്ട്.അവര്‍ക്ക് തീര്‍ച്ചയായും ഇത് ഒരു ആശ്വാസം തന്നെയാകും.പരസ്പരം ഉള്ള മനസിലാക്കലുകളും ,സ്നേഹവും ഉണ്ടെങ്കി ഏതു ബില്ല് വന്നാലും കുടുബം ശിഥിലമാകില്ല

  ReplyDelete
  Replies
  1. കുടുംബത്തെ നോക്കത്തവര്‍ക്ക് എതിരെ നിയമ നടപടി ഉണ്ടാവണം ഒരു സംശയവും ഇല്ല. പിതാവിന്റെ മദ്യപാനം തന്നെ പോലെ തന്നെ ഭര്‍ത്താവിനെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ചു മറ്റുള്ളവരോടൊപ്പം പോകുന്ന ഒരുപാട് ഭാര്യമാരും നമ്മുടെ നാട്ടില്‍ ഉണ്ട്. അവരൊക്കെ ഭര്‍ത്താവിനെ അത്രയും കാലം പിഴിഞ്ഞതിനു നഷ്ടപരിഹാരം നല്‍കാന്‍ ഉള്ള വകുപ്പുകള്‍ ഒന്നും ഇതുവരെ ശ്രദ്ധയില്‍പെട്ടിട്ടില്ല. സ്നേഹം ഉണ്ടെങ്കില്‍ ഇത്തരം ബില്ലുകള്‍ ഇല്ലങ്കിലും കുടുംബം ശിഥിലമാവില്ല. എന്നാല്‍ വ്യക്തി, കുടുംബ സ്വാതന്ത്രത്തിലേക്കും പവിത്രതയിലേക്കും കടന്നു കയറുന്ന ഇത്തരം ബില്ലുകളെ അംഗീകരിക്കാന്‍ കഴിയില്ല.

   Delete
 52. പുരുഷന്റെ ജോലി അനുസരിച്ച്‌ ശമ്പളം നിശ്ചയിച്ചാൽ പ്രതിരോധ മന്തി ആന്റണിയുടെ ഭാര്യയുടെ ശമ്പളം എന്തായിരിക്കും. :)

  ReplyDelete
  Replies
  1. കേട്ടിട്ടില്ലേ ESMA (എലിസബത്തിന്റെ ശമ്പളം മതി ആന്റണിയ്ക്ക്)

   Delete
 53. ഭാര്യക്ക്‌ അപ്പോള്‍ അത്രയും വിലയെ സര്‍ക്കാര്‍ കണ്ടിട്ടുള്ളൂ ?ഇരുപതു ശതമാനം ശമ്പളം കൊടുക്കുമ്പോള്‍ ഇനി ലീവ് ,ഗ്രടുവിടി ,പ്രോവിടന്റ്റ്‌ ഫണ്ട് ഒക്കെ എത്ര ശതമാനം വെച്ച് കൊടുക്കേണ്ടി വരും ?മണ്ടക്കൊനാപ്പന്മാരെ ഒക്കെ തിരഞ്ഞെടുത്തു വിടുന്ന ഈ പൊതുജനത്തിന് ഇത് തന്നെ വേണം

  ReplyDelete
 54. ഹഹഹഹ്...... തുഗ്ലക്ക്‌ രണ്ടാമന്മാര്‍ ..!!!!

  ReplyDelete
 55. HA HA NAMMUDE NAADUM NANNAVUNNUNDU HI HI HI HI HI

  ReplyDelete
 56. എന്റമ്മോ തകര്‍ത്തു. കിടിലന്‍ എഴുത്ത് അബ്സര്‍ ഭായ് ...നാട് ഭരിക്കുന്നത്‌ തുഗ്ലക് അല്ല സൂപ്പര്‍ തുഗ്ലക്കുകള്‍ ആണ്. തങ്ങള്‍ പറഞ്ഞ പോലെ ഇതിലും നല്ലത് സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ ചുവപ്പ് തെരുവുകള്‍ തുറക്കുന്നതാണ്. അവിടെ ആവുമ്പോള്‍ രൊക്കം കാശ് കൊടുത്താല്‍ മതിയല്ലോ.

  ReplyDelete
 57. മുഖ സ്തുതി പറയുകയാണെന്ന് ധരിക്കല്ലേ ..
  നിര്‍ദിഷ്ട നിയമ നിര്‍മ്മാണത്തിന്റെ വിമര്‍ശനം എന്നതിനേക്കാള്‍ ഏറെ ഈ പോസ്റ്റ്‌ ,ആഭാസകരമായ സ്ത്രീ വിരുദ്ധ ഭാഷാ പ്രയോഗം കൊണ്ടും ഇമേജുകള്‍ കൊണ്ടും അപലപനീയമാണ്. തങ്ങള്‍ക്കു മനസ്സിലാകാത്തതിനെയെല്ലാം മറ്റെന്തോ 'ആക്കി' മനസ്സിലാക്കുന്ന രീതി മറ്റുള്ളവരുടെ അനുഭവത്തെ സഹാനുഭൂതിയോടെ നോക്കിക്കാണാന്‍ ഉള്ള ശേഷിയില്ലായ്മ ആണ് .
  [ഒരു പക്ഷെ ദരിദ്രമായ വായനാ പശ്ചാത്തലവും! ]

  ReplyDelete
  Replies
  1. മുഖസ്തുതിയാണ് എന്ന് ധരിക്കുന്നില്ല !!!

   ആഭാസകരമായ സ്ത്രീ വിരുദ്ധ വാക്കുകള്‍ എന്തൊക്കെയാണ് ഇതില്‍ ഉള്ളത് എന്ന് ഒന്ന് ചൂണ്ടി കാണിക്കുമോ ? ഇമേജുകളില്‍ എന്തൊക്കെയാണ് അപലപിക്കാന്‍ ഉള്ളത് എന്ന് വ്യക്തമാക്കുമോ ? ഇത്തരം ചിത്രങ്ങള്‍ ഒന്നും നിങ്ങള്‍ മുഖ്യധാര മാധ്യമങ്ങളില്‍ കണ്ടിട്ടില്ലേ ?

   ഇതില്‍ എന്താണ് എനിക്ക് മനസ്സിലാവാത്തത് എന്നാണു നിങ്ങള്‍ക്ക് മനസ്സിലായത് ?
   മറ്റുള്ളവരുടെ അനുഭവം എന്നതില്‍ പുരുഷന്മാരുടെ അനുഭവം ഉള്പ്പെടില്ലേ ? അതോ സ്ത്രീകള്‍ മാത്രമാണോ മറ്റുള്ളവര്‍ എന്ന പട്ടികയില്‍ വരുക ???

   വായനാ പശ്ചാത്തലം സമ്പുഷ്ടമായവര്‍ക്ക് മാത്രം ഉള്‍ക്കൊള്ളാവുന്ന രീതിയില്‍ എങ്ങിനെയാണ് എഴുതുക !!!
   വായനാ പശ്ചാത്തലത്തെക്കാള്‍ കൂടുതല്‍ വേണ്ടത് അനുഭവ പശ്ചാത്തലം അല്ലേ ???

   Delete
 58. അബലന്മാരായ പുരുഷന്മാർക്കു നേരെ ഭാര്യമാരിൽ നിന്നുള്ള അതിക്രമം തടയാൻ ഒരു പുരുഷസംരക്ഷണ ബിൽ താമസിയാതെ പാർലമെന്റ് പാസാക്കുന്നതണ്.....

  ReplyDelete
 59. ഒരു പക്ഷെ അക്ഷരാര്‍ഥത്തില്‍ 'ഭര്‍ത്താക്കന്മാര്‍' ആയിരിക്കുന്നവര്‍ക്ക് മാത്രം ആസ്വദിക്കാന്‍ കഴിയുന്ന തമാശയായും അനുഭവ പശ്ചാത്തലം, ഒരാള്‍ക്ക്‌ വേണമെങ്കില്‍ വായിക്കാം . ഇതില്‍ തമാശ പറയുന്നയാള്‍, തമാശയ്ക്ക് വിധേയരാവുന്നവരെക്കാള്‍ എപ്പോഴും കൂടുതല്‍ അധികാരവും സ്വാതന്ത്ര്യവും ഉള്ള വ്യക്തിയായിരിക്കും.
  പിന്നെ എഴുത്ത് , വായന, അനുഭവം എന്നിവയെപ്പറ്റി :
  ഏതൊരു എഴുത്തിലും അനുഭവങ്ങള്‍, പലപ്പോഴും അദൃശ്യമെങ്കിലും അനിവാര്യമായ ഒരു സാന്നിധ്യം ആണ് എന്നും , നമ്മള്‍ വായിക്കുന്നത് കൂടുതലോ കുറവോ എന്നതിനേക്കാള്‍ കാതലായ പ്രശ്നം പുസ്തകങ്ങലോടൊപ്പം തുറന്നു പിടിക്കുന്ന മനസ്സുകള്‍ ആണ് എന്നും ഞാന്‍ വിചാരിക്കുന്നു .

  ReplyDelete
  Replies
  1. ഭര്‍ത്താക്കന്മാര്‍ മാത്രമല്ല ഭാര്യമാരും ആസ്വദിച്ചിട്ടുണ്ട്. മുന്‍ കമന്റുകള്‍ നോക്കുമല്ലോ !!!

   പിന്നെ തമാശയും, അധികാരവും ഒക്കെ കൂട്ടി കുഴക്കുന്നത് എന്തിനാണ് എന്ന് മനസ്സിലായില്ല.
   ഈ എഴുത്തില്‍ അദൃശ്യമായ അനുഭവം മാത്രമല്ല, ദൃശ്യമായ അനുഭവും ഉണ്ട്.
   മനസ്സുകള്‍ തുറക്കേണ്ടത് പുസത്കങ്ങളെക്കാള്‍ ഉപരിയായി ജീവിതത്തിലേക്ക് ആകണം എന്നതാണ് എന്റെ അഭിപ്രായം !!

   Delete
 60. ഇതിനിടെ.. ദമ്പതിമാരുടെ കിടപ്പറയില്‍ ഒളിഞ്ഞുനോക്കി ചുംബനമൊന്നിനു നൂറു രൂപ വീതം നോക്കുകൂലി ആവശ്യപ്പെട്ട പ്രശ്നത്തില്‍ രണ്ടു അവിവാഹിതര്‍ അറസ്റ്റിലായി..!!!!

  ReplyDelete
  Replies
  1. ഹി ഹി ഹി ...ഒന്ന് മിണ്ടാട്ടക്കാരന്‍ അടുത്തതാര് അബ്സറാണോ ??

   Delete
  2. kuluki alla kalakki hahahahah

   Delete
 61. Sharafali KuzhiyamparambaSunday, September 16, 2012

  എന്നാല്‍ അവിഹിത കേട്ടിപിടികള്‍ക്ക് ഫൈന്‍ ഈ ഡാക്കുമോ ?????

  ReplyDelete
 62. ... ഒരു പാട് സ്വപനങ്ങളും മോഹങ്ങളും ഒക്കെ ഉണ്ടായിരുന്നു ..... അതെല്ലാം പോയി .... ഞാന്‍ പെണ്ണ് കെട്ടുന്നില്ല .. നോമ്പ്നോക്കാന്‍ തീരുമാനിച്ചു ...

  ReplyDelete
 63. 'ബാക്കി എന്നെകൊണ്ട് പറയിപ്പിക്കണ്ട സര്‍ക്കാരേ...' എന്നെ കൊണ്ടും...

  ഹി..ഹി...

  ReplyDelete
 64. അമ്പത് കോടിയിലധികം വരുന്ന ഭാര്യമാര്‍....ചട്ടമനുസരിച്ച് എല്ലാവര്ക്കും ബാങ്ക് അകൌണ്ടുകള്‍.
  പലതുള്ളി പെരുവെള്ളം . ബാങ്കുകാര്‍ക്ക് കോളും..! മന്മോഹന്‍ജിയുടെ ലളിതമായ സാമ്പത്തിക ശാസ്ത്രം..!!.

  ReplyDelete
 65. Naarayanan Kutty MapaalaTuesday, September 18, 2012

  കെട്ടി പിടിക്കാനും തലോടലിന്നും ഉമ്മ വെക്കാനും ഒക്കെ വില വിവര പട്ടിക കണ്ടു ഇത് തിരിച്ചും ഉണ്ടാകുമല്ലോ ?
  അതിന്നു വിലയിടണ്ടേ ?
  ഇപ്പൊ ഒരു കഥ ഓര്‍മ്മവരുന്നു
  ഒരു ഭാര്യയും ഭര്‍ത്താവും ഒരു നാള്‍ ഒരു എഗ്രിമെന്റ് വെച്ചു
  ഓരോ പ്രാവശ്യം പ്രാപിക്കുമ്പോഴും പത്തു രൂപ വെച്ചു ഒരു
  പെട്ടിയില്‍ ഇടുക എന്നായിരുന്നു അത്
  ആര് മാസത്തിന്നു ശേഷം അവര്‍ ആപെട്ടി തുറന്നു
  ഭാരതാവ് അത്ഭുതത്തോടെ ചോദിച്ചു ഇതില്‍ അന്പതിന്റെം നൂരിന്റെം ഒക്കെ നോട്ടുകള്‍ ഉണ്ടല്ലോ ഇതെങ്ങിനെ വന്നു എന്ന്
  ഭാര്യ ; അതിന്നു എല്ലാവരും നിങ്ങളെ പോലെ പിശുക്കന്‍ അല്ലല്ലോ എന്നായിരുന്നു അവളുടെ മറുപടി ;
  ഭാര്യയുടെ വില ശരിക്കും മനസിലാക്കുന്നവരും കൂട്ടത്തിലുണ്ടായിരുന്നു എന്ന് സാരം .....

  ReplyDelete
 66. ഇതിലൂടെ യഥാര്‍ത്തത്തില്‍ ഇവര്‍ എന്താണ് ചെയ്യുന്നത് സ്ത്രീയെ നമ്മളുടെ പൂര്‍വീകര്‍ കണ്ട പ്പോലെ അടിമകള്‍ ആയി കാണാന്‍ നമ്മെ ശീലിപ്പിക്കുക അല്ലാതെന്തു പറയാന്‍

  ReplyDelete
 67. ഇഷ്ടായി..:) ഇതേ വിഷയത്തില്‍ ഞാന്‍ ഇട്ട ഈ പോസ്റ്റു ഒന്ന് വായിക്കുമല്ലോ...
  http://www.thasneemali.blogspot.com/2012/09/blog-post.html

  ReplyDelete
 68. ഹി ഹി സംഭവം കലക്കി ....ആദ്യായിട്ടാ ഇവിടെ ഒരു കമന്റ് ...അബ്സാര്‍ ഡോട്ടരെ ഇനിയുമെഴുതുക :)


  # ആ തലോടലിനു ഇച്ചിരി ഡിസ്കൌണ്ട് കിട്ട്വോ ? ;)

  ReplyDelete
 69. ഇനി എന്തൊക്കെ ബില്ലുകളാണാവോ വേറെ വരാന്‍ പോകുന്നത്.
  തുടര്‍ചിന്തകള്‍ നന്നായിരിക്കുന്നു.
  അവസാനം വരാനിരിക്കുന്ന സമരങ്ങള്‍ കാണാന്‍ കഴിയുന്നതാണ്.

  ReplyDelete
 70. മുന്‍കാല പ്രാബല്യത്തോടെ ആയിരിക്കുമോ ബില്‍ പാസ്സാവുക ...അപ്പോള്‍ എത്ര പ്രവിസ്യം എന്ന് എങ്ങിനെയ കണക്കാകുക...
  ഒരല്പം വിദ്യാഭ്യാസവും വിവരവും ഉള്ള ആള്‍ക്കാരെ തിരനെജ്ടുത്തു അയക്കാന്‍ ഇനിയ്ന്ന നമ്മള്‍ പഠിക്കുക ....
  അനുഭവിക്കുക തന്നെ ... എന്തായാലും നന്നായി എഴുതിയത് ഇക്ക .....

  ReplyDelete
 71. ഒന്ന് രണ്ട്‌ മൂന്ന് ..ഞാന്‍ എണ്ണം പിടിക്കാന്‍ പോകുയാ..എനിക്ക് മൊത്തത്തില്‍ എത്ര ശബളം തരേണ്ടി വരും അബൂശമീല്‍ ..28 വര്‍ഷത്തെ ശമ്പളം ...ഹീ...

  ReplyDelete
 72. വൈക്കം മുഹമ്മദ്‌ ബഷീര്‍ തന്നെ വര്‍ഷങ്ങള്‍ സഹിച്ചതിന് ഭാര്യക്ക് പെന്‍ഷന്‍ കൊടുത്തിരുന്നു എന്ന് ഒരിക്കല്‍ വായിച്ചിരുന്നു .....ഇനിയിപ്പോള്‍ അതിന്‍റെ ലിങ്ക് ആരോ കൊടുത്തു കാണുമോ ?/ നല്ല പ്രതികരണം

  ReplyDelete
 73. ബാച്ചിലർ ലൈഫാ ശരണമെന്റയ്യപ്പാ

  ReplyDelete
 74. ആ വിലനിലവാരം...!!

  ഇത്തിരി റേറ്റ് കുറയ്ക്കാമെങ്കില്‍ നന്നായിരുന്നു

  ReplyDelete
 75. എന്ദരു നല്ല നിയമം ഇനിയും ഇങ്ങനെയുള്ള നിയമം ഉണ്ടാവുമോ ആവോ ?????????????

  ReplyDelete
 76. ഡാക്കിട്ട്രെ! കലക്കി :) യാത്രാ ബത്ത, പ്രൊമോഷന്‍, ബന്ധം പിരിയുമ്പോ സര്‍വീസ്‌ തുക ഒക്കെണ്ടാവ്വോ ആവ്വോ?

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....