Friday, September 07, 2012

ടൈഗ്രിസ്‌ പറയാതെ പോയത്‌ - 09


ടി വി വാര്‍ത്ത കേട്ട് എല്ലാവരും ഞെട്ടി....
ആ  വീട്ടില്‍ നിന്നും കൂട്ടക്കരച്ചില്‍ ഉയര്‍ന്നു...
അപ്പോഴേക്കും സുധിയുടെ അച്ഛനും അമ്മയും എല്ലാം അവിടേക്കെത്തിയിരുന്നു....

ഈ വാര്‍ത്ത കേട്ടതും സുധിയുടെ അമ്മ കുഴഞ്ഞു വീണു....
മൂസാക്കയും എല്ലാം ചേര്‍ന്ന് അവരെ കിടക്കയില്‍ കിടത്തി....
അവരുടെ മുഖത്ത് വെള്ളം തളിച്ചു....

"സുധിയേട്ടനെ ടി വി യില്‍ കാണിച്ചതിന് എന്തിനാ എല്ലാവരും കരയുന്നത് ???" ഒന്നും മനസ്സിലാവാത്ത കുട്ടികള്‍ പരസ്പരം ചോദിച്ചു....
സുധിയുടെ മറ്റു സഹോദരിമാരും ഫാസിലയും വൈകാതെ അവിടേക്കെത്തി.

ഫാസില മരവിച്ച അവസ്ഥയില്‍ ആയിരുന്നു....
"തനിക്കെങ്കിലും വീട്ടുക്കാരോട് സത്യാവസ്ഥ തുറന്ന് പറഞ്ഞ് സുധിയേട്ടനെ ഈ യാത്രയില്‍ നിന്നും പിന്തിരിപ്പിക്കാമായിരുന്നില്ലേ???" അവളുടെ മനസ്സില്‍ കനലെരിഞ്ഞു.

                                                                    ****

സുധിയെ ബന്ദിയാക്കിയത്  ഞെട്ടലോടെ തന്നെയായിരുന്നു ഇന്ത്യന്‍ ഭരണകൂടവും ശ്രവിച്ചത്.

സുധിയെ ബന്ദിയാക്കിയ വാര്‍ത്ത പുറത്ത് വന്ന് ഏകദേശം ഒന്നര മണിക്കൂറിനുള്ളില്‍ പ്രധാനമന്ത്രി പ്രത്യേക കാബിനെറ്റ്‌ മീറ്റിംഗ് വിളിച്ചു....
ഇന്ത്യന്‍ മെഡിക്കല്‍ സംഘത്തിലെ അംഗമായിട്ടായിരുന്നു സുധീര്‍ പോയത് എന്നതു കൊണ്ട് സര്‍ക്കാരിന്  ഈ സംഭവത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ കഴിയുമായിരുന്നില്ല...
ഉയര്‍ന്ന സുരക്ഷിതത്വം ഭാരത സര്‍ക്കാര്‍ മെഡിക്കല്‍ സംഘത്തിന് വാഗ്ദാനം നല്‍കിയതായിരുന്നല്ലോ...

കാബിനെറ്റ്‌ മീറ്റിങ്ങിനു ശേഷം പ്രധാനമന്ത്രിയും, ആഭ്യന്തരമന്ത്രിയും, വിദേശകാര്യമന്ത്രിയും അടങ്ങിയ പ്രത്യേക സംഘം രാഷ്ട്രപതിയെ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി...

പ്രധാനമന്ത്രി അമേരിക്കന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ചു....

സുധീറിന്റെ അവസ്ഥയെ കുറിച്ച് ആര്‍ക്കും വ്യക്തമായ ധാരണ ഉണ്ടായിരുന്നില്ല....

സുധീര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകുമോ എന്ന ആശങ്ക അവര്‍ക്കുണ്ടായിരുന്നു....

                                                                    ****

സമയം ഒമ്പത്‌ മണി ആയിരിക്കുന്നു...
കൂടുതല്‍ വിവരങ്ങള്‍ ഒന്നും ലഭ്യമായിട്ടുണ്ടായിരുന്നില്ല....
എട്ടരയോട് കൂടി തന്നെ ചൂടുള്ള വാര്‍ത്ത കിട്ടിയതിന്റെ സന്തോഷത്തില്‍ ചാനല്‍ പ്രതിനിധികള്‍ ആ ഗ്രാമത്തില്‍ എത്തിയിരുന്നു....
മിക്കവാറും എല്ലാ ചാനലുകളുടേയും പ്രതിനിധികള്‍ ഒ ബി വാനുമായി ആ കോളനിയില്‍ നിലയുറപ്പിച്ചു...
സുധിയുടെ വീടിന്റെ ചിത്രങ്ങളും ബന്ധുക്കളുടെ കണ്ണീരും ചാനലുകള്‍ ചൂടോടെ ടി വി സ്ക്രീനില്‍ എത്തിച്ചു...

സുധിയുടെ സുഹൃത്തുക്കളുമായി ചര്‍ച്ച സംഘടിപ്പിക്കാനും അവര്‍ മത്സരിച്ചു....

ഒരു ചാനലിന്റെ പ്രതിനിധി സുധിയുടെ അച്ഛനു നേരെ ചോദ്യ ശരം അയച്ചു...
"എന്തിനാണ്  ഇത്രയും പ്രശ്നങ്ങള്‍ ഉള്ള ഇറാക്കിലേക്ക്  മകനെ അയച്ചത് ??? പെട്ടന്ന് പണം സമ്പാദിക്കാന്‍ വേണ്ടി ആയിരുന്നില്ലേ ??"

അതിന്  മറുപടി നല്‍കിയത്  മൂസാക്കയായിരുന്നു  "ഇങ്ങളെ മക്കള് ഈ അവസ്തേപ്പെട്ടാലേ ഇങ്ങക്ക് അയ്ന്റെ എടങ്ങേറ്  മനസ്സിലാവൂ... ഹല്‍കുല്‍ത്ത്‌ ചോദ്യം ചോയ്ക്കാതെ മുണ്ടാതെ പൊയ്ക്കോ പഹയന്മാരേ..."

ഈ മറുപടിക്ക് ശേഷം ചാനലുകാരുടെ ചോദ്യങ്ങള്‍ നിലച്ചു....

ആ കോളനി പുറത്ത്‌ നിന്നുള്ള ആളുകളെ ഉള്‍കൊള്ളാനുള്ള ശേഷിയില്ലാതെ വീര്‍പ്പ് മുട്ടി.....

എന്ത് ചെയ്യണമെന്നറിയാത്ത സുധിയുടെ മാതാപിതാക്കള്‍....
അവരെ എങ്ങിനെ ആശ്വസിപ്പിക്കണമെന്ന് അറിയാത്ത നാട്ടുകാര്‍.....

സുധീറിന്റെ അമ്മയുടെ കരച്ചില്‍ ചാനലുകള്‍ ആഘോഷിച്ചു കൊണ്ടിരുന്നു....
അവരുടെ നിലവിളികള്‍ മലയാളികളെ ദു:ഖത്തിലാഴ്ത്തി.....

ഏകദേശം പത്ത് മണിയോട് കൂടി ഭീകരരുടെ പ്രസ്താവന അല്‍ ജസീറയെ ഉദ്ധരിച്ച്  സി എന്‍ എന്‍ പുറത്ത് വിട്ടു.

ഒരു വീഡിയോ ക്ലിപ്പിംഗ് തെളിവായും അവര്‍ നല്‍കിയിരുന്നു.....

മുഖം മൂടി അണിഞ്ഞ ഒരാളാണ് പ്രസ്താവന നടത്തിയിരുന്നത്...

"ഞങ്ങള്‍ ബ്ലാക്ക്‌ ടൈഗേഴ്സ് ആണ്. സുധീര്‍ എന്ന ഇന്ത്യന്‍ ഡോക്ടര്‍ ഞങ്ങളുടെ കസ്റ്റഡിയില്‍ ഉണ്ട്. രണ്ട് ദിവസം മുന്‍പ്‌  സഖ്യസേന അറസ്റ്റ്‌ ചെയ്ത ഞങ്ങളുടെ നാല്  പ്രവര്‍ത്തകരെ മോചിപ്പിക്കണം. ഇന്ത്യ ഇറാക്കിലേക്ക് ഒരിക്കലും സൈന്യത്തെ അയക്കില്ല എന്ന ഉറപ്പ് ലഭിക്കണം. ഈ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ സുധീറിനെ മോചിപ്പിക്കാം. അതിന് തയ്യാറായില്ലെങ്കില്‍ ബന്ദിയുടെ ശവം പ്രതീക്ഷിക്കാം."
ഇതായിരുന്നു ഭീകരരുടെ പ്രസ്താവന.

തെളിവിനായി സുധിയുടെ തിരിച്ചറിയല്‍ കാര്‍ഡും, ക്രെഡിറ്റ്‌ കാര്‍ഡും ഭീകരന്‍ പ്രദര്‍ശിപ്പിച്ചു.

താമസിയാതെ ഈ വാര്‍ത്ത മറ്റു ചാനലുകളും ഏറ്റെടുത്തു.....
ഈ വാര്‍ത്ത കേട്ടതോടെ എല്ലാവരുടെയും ഭയം ഇരട്ടിച്ചു....

"ഒരു പാക്കിസ്ഥാന്‍ പൗരനെ ബാഗ്ദാദില്‍ വെച്ച് ഇറാക്കി പോരാളികള്‍ തട്ടിക്കൊണ്ട് പോയി" എന്ന പുതിയൊരു വാര്‍ത്തയും അധികം വൈകാതെ ബി ബി സി പുറത്ത് വിട്ടു.

"കേന്ദ്ര സര്‍ക്കാറിന്റെ കാബിനെറ്റ്‌ മീറ്റിംഗ് വീണ്ടും ചേരുന്നുണ്ട് " എന്ന വാര്‍ത്ത ദേശീയ ചാനലുകളില്‍ ബ്രൈക്കിംഗ് ആയി കാണിച്ചു കൊണ്ടിരുന്നു.

ഡോ.സുധീറിനെ മോചിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ വേഗം കൈകൊള്ളാന്‍ കാബിനെറ്റ്‌ മീറ്റിംഗിന് ശേഷം പ്രധാനമന്ത്രി അമേരിക്കയോടും, ബ്രിട്ടനോടും ആവശ്യപ്പെട്ടു....

"ഇന്ത്യ ഇറാക്കികള്‍ക്ക്‌ ഒരിക്കലും എതിരല്ല. ഒരു കാരണവശാലും ഇന്ത്യ ഇറാക്കിലേക്ക് സൈന്യത്തെ അയക്കില്ല. ഇറാക്കികളുടെ ആരോഗ്യ സംരക്ഷണം എന്ന ഉദ്ദേശ്യം കൊണ്ട് മാത്രമാണ്  മെഡിക്കല്‍ സംഘത്തെ അയച്ചത്. ഇറാക്ക് എന്നും ഇന്ത്യയുടെ സുഹൃത്തായിരിക്കും." പത്ര സമ്മേളനത്തില്‍ പ്രധാനമന്ത്രി ഇന്ത്യയുടെ നിലപാട്‌ വ്യക്തമാക്കി.

ഈ വാര്‍ത്ത ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് വിദേശ ചാനലുകളും ഏറ്റു പിടിച്ചു....

                                                                    ****

ഈ സമയം തന്നെ തടവിലിട്ട മുറിയില്‍ സുധി ഏകനായി കഴിയുകയായിരുന്നു.....
മാനസികമായി ആകെ തളര്‍ന്ന അവസ്ഥയില്‍.

മുറിയില്‍ ഒരു ചെറിയ ബള്‍ബ്‌ മാത്രം കത്തുന്നുണ്ട്....
സമയം എത്രയായി എന്നതിനെ കുറിച്ച് പോലും അദ്ദേഹത്തിന് ധാരണയുണ്ടായിരുന്നില്ല.....

സുധിയുടെ മനസ്സിലേക്ക്  നാട്ടിലെ കാര്യങ്ങള്‍ കടന്നു വന്നു...
താന്‍ ഇറാക്കില്‍ ആണ് എന്ന സത്യം അറിയുന്ന നാട്ടിലെ ഏക വ്യക്തി ഫാസിലയാണ്...

ഫാസിലയും സുധിയും കളിക്കൂട്ടുകാരായിരുന്നെങ്കിലും മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ്‌ മാത്രമാണവര്‍ മനസ്സ് തുറന്നത്....

സുധിയുടെ മനസ്സിലേക്ക് ആ സംഭവം ഓടിയെത്തി....

ഫാസില പ്ലസ്‌ ടു വിന് പഠിക്കുന്ന സമയം....
വീട്ടില്‍ നിന്നും ഏതാണ്ട് ഒന്നര കിലോമീറ്റര്‍ അകലെയായിരുന്നു ഫാസിലയും അജിതയും പഠിച്ചിരുന്ന സ്കൂള്‍.....
ഇരുവരും മറ്റു കൂട്ടുകാരികളോടൊപ്പം നടന്നായിരുന്നു സ്കൂളിലേക്ക് പോയിരുന്നത്....

ഒരു ദിവസം ക്ലാസ്‌ കഴിഞ്ഞ് എല്ലാവരും കൂടി വീട്ടിലേക്ക്‌ തിരിച്ച് വരുമ്പോള്‍ എതിരെ വന്ന ഒരു കാര്‍ ഫാസിലയെ ഇടിച്ചു വീഴ്ത്തി....
ഡ്രൈവര്‍ കാര്‍ നിര്‍ത്താതെ രക്ഷപ്പെട്ടു....

കൂട്ടുകാരികള്‍ നിലവിളിച്ചു....
നാട്ടുകാര്‍ ഓടിക്കൂടി...
അവര്‍ ഫാസിലയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു....

സുധി കോഴിക്കോട്‌ മെഡിക്കല്‍ കോളേജില്‍ മൂന്നാം വര്‍ഷ എം ബി ബി എസ്സിനു പഠിക്കുന്ന സമയമായിരുന്നു അത്. രണ്ടു ദിവസത്തെ അവധികിട്ടിയത് കൊണ്ട് സുധി വീട്ടില്‍ ഉണ്ടായിരുന്നു....

സംഭവം അറിഞ്ഞ ഉടനെ ഫാസിലയുടെ മാതാപിതാക്കളോടൊപ്പം സുധിയും ആശുപത്രിയിലേക്ക് കുതിച്ചു....
അവിടെയുണ്ടായിരുന്ന ഡോക്ടറുമായി സംസാരിച്ചു....

"പരിക്ക് ഗുരുതരമല്ല. ലെഫ്റ്റ് ടിബിയക്ക്‌  ഫ്രാക്ച്ചര്‍ ഉണ്ട്. വലതു കാലില്‍ നല്ല മുറിവും ഉണ്ട്. കുറച്ച് ദിവസം ആശുപത്രിയില്‍ കിടന്ന് ഇന്‍ഫെക്ഷന്‍ വരാതെ നോക്കണം." ഡോക്ടര്‍ പറഞ്ഞു...

മുറിവ് ഉണങ്ങുന്നത് വരെ ആശുപത്രിയില്‍ കിടക്കുകയാണ് നല്ലത് എന്ന കാര്യം സുധി ഫാസിലയുടെ ഉപ്പയോട്‌ പറഞ്ഞു...

പക്ഷേ കൂടുതല്‍ ദിവസം സ്വകാര്യ ആശുപത്രിയില്‍ കിടന്ന് ചികിത്സ നടത്താനുള്ള സാമ്പത്തിക സ്ഥിതി അവര്‍ക്കുണ്ടായിരുന്നില്ല.

"എന്നാല്‍ നമുക്ക്‌  മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകാം. അവിടെയാകുമ്പോള്‍ കുറഞ്ഞ ചിലവേ വരുകയുള്ളൂ.പിന്നെ എന്റെ അധ്യാപകര്‍ അവിടെയുള്ളത് കൊണ്ട് പേടിക്കേണ്ട ആവശ്യവും ഇല്ല." സുധി ഫാസിലയുടെ ഉപ്പയോട്  പറഞ്ഞു....

അവര്‍ക്ക്‌ അതില്‍ എതിര്‍പ്പില്ലായിരുന്നു....

അന്ന് തന്നെ ഫാസിലയെ മെഡിക്കല്‍ കോളെജിലേക്ക് മാറ്റി....
അവിടത്തെ വിദ്യാര്‍ത്ഥി  ആയതിനാല്‍ പ്രത്യേക സൗകര്യങ്ങള്‍ ഫാസിലക്ക് ലഭ്യമാക്കാന്‍ സുധിക്ക്‌ കഴിഞ്ഞു.....

"രാത്രി മാത്രം ആരെങ്കിലും ആശുപത്രിയില്‍ നിന്നാല്‍ മതി...." സുധി ഫാസിലയുടെ ഉമ്മയോട്‌ പറഞ്ഞു.

എല്ലാ ദിവസവും വൈകുന്നേരം അവളുടെ ഉമ്മ ആശുപത്രിയിലേക്ക്‌ വരും, രാവിലെ തിരിച്ച് പോകും....
മറ്റു കുട്ടികളെ സ്കൂളിലേക്ക് അയക്കേണ്ടതല്ലേ...
പകല്‍ ചിലപ്പോള്‍ അവളുടെ ഉപ്പയും വന്നിരിക്കും....

സാധ്യമാവുമ്പോഴെല്ലാം സുധി ക്ലാസില്‍ നിന്നും ക്ലിനിക്കില്‍ നിന്നും മുങ്ങി ഫാസിലയുടെ അടുത്തെത്തി.
അങ്ങിനെ അവളുമായി സംസാരിക്കാന്‍ കൂടുതല്‍ സമയം ലഭിച്ചു....

നാട്ടില്‍ വെച്ച് സംസാരിക്കുമ്പോള്‍ അജിതയോ മറ്റോ കൂടെ ഉണ്ടാവുമായിരുന്നു....
ആശുപത്രിയിലായപ്പോള്‍ ആരുടേയും ശല്യം ഇല്ലാതെ സംസാരിക്കാന്‍ സമയം ലഭിച്ചു.....

ഫാസിലയുടെ മുറിവുകള്‍ സുധി തന്നെയായിരുന്നു ഡ്രസ്സ്‌ ചെയ്ത് കൊടുത്തിരുന്നത്.....
നഴ്സുമാരും മറ്റും അതിനെ എതിര്‍ക്കുകയും ചെയ്തില്ല....

ഫാസിലയുടെ മുറിവുകള്‍ ഉണങ്ങി തുടങ്ങി....
ഒരാഴ്ചക്ക് ശേഷം അവളെ ഡിസ്ച്ചാര്‍ജ് ചെയ്തു....

പുതുവര്‍ഷ ദിനം അടുത്തു വന്നു....
"എനിക്ക് എന്താണ് ന്യൂ ഇയറിന് നല്‍കുക ???" ഒരു  ദിവസം മരുന്നുകളുമായി ചെന്നപ്പോള്‍ ഫാസില സുധിയോട്‌  ചോദിച്ചു.....

"നീ എനിക്ക് എന്താണ് നല്‍കുക ??" സുധി അതേ ചോദ്യം തിരിച്ച് പ്രയോഗിച്ചു....

ഫാസില : "എന്താണ്  വേണ്ടത്‌ ?"

പെട്ടന്ന് സുധിയെ അടച്ചിട്ട മുറിയുടെ വാതില്‍ തുറക്കപ്പെട്ടു...

വാതില്‍ തുറക്കുന്ന ശബ്ദം സുധിയെ ചിന്താലോകത്ത് നിന്നും ഉണര്‍ത്തി...

നാലു പേര്‍ മുറിയുടെ അകത്തേക്ക്‌ കയറി...
അതില്‍ ഒരാള്‍ മുഖം മൂടി അണിഞ്ഞിരുന്നു....
അയാള്‍ സുധിയുടെ തലക്ക് നേരെ തോക്ക് ചൂണ്ടി....

മറ്റൊരാള്‍ കയ്യില്‍ ഉണ്ടായിരുന്ന വീഡിയോ ക്യാമറ പ്രവര്‍ത്തിപ്പിച്ചു....
തന്റെ അന്ത്യ നിമിഷം ക്യാമറയില്‍ പകര്‍ത്താനുള്ള തയ്യാറെടുപ്പാണെന്ന് സുധിക്ക്‌ മനസ്സിലായി....
സുധി വിറക്കുകയാണ്...
തൊണ്ട വരണ്ടിരിക്കുന്നു....
ദൈവത്തെ മനസ്സില്‍ ധ്യാനിച്ചു...

"തന്റെ അന്ത്യ നിമിഷം വൈകാതെ ഇന്റര്‍നെറ്റിലും ചാനലുകളിലും വരും. അത് കാണുമ്പോള്‍ എന്താകും വീട്ടുകാരുടെ അവസ്ഥ ???" സുധിയുടെ മനസ്സില്‍ അപ്പോഴും വീട്ടുക്കാരെ കുറിച്ചുള്ള ചിന്തകള്‍ ആയിരുന്നു....
വീട്ടുകാരുടെ മുഖങ്ങള്‍ സുധിയുടെ മനസ്സിലൂടെ കടന്നു പോയി...

കുറച്ച് സമയത്തിനു ശേഷം വീഡിയോ റെക്കോര്‍ഡ്‌ ചെയ്തിരുന്ന ആള്‍ കൈ ഉയര്‍ത്തി തോക്ക് പിടിച്ചു നില്‍ക്കുന്ന ആള്‍ക്ക് സിഗ്നല്‍ നല്‍കി...

"കാഞ്ചി വലിക്കാനുള്ള അറിയിപ്പായിരിക്കും..." സുധി കണ്ണുകള്‍ അടച്ചു...
വെടിയൊച്ച കാതില്‍ മുഴങ്ങുന്നത് പ്രതീക്ഷിച്ചിരുന്നു....
(തുടരും....:)26 comments:

 1. ഇറാക്കിലൂടെയും ടൈഗ്രീസിലൂടെയുമുള്ള ഈ യാത്ര തുടരട്ടെ,അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  ReplyDelete
 2. നന്നായിട്ടുണ്ട് .. അടുത്ത ഭാഗത്തിന് വേണ്ടി കാക്കുന്നു

  ReplyDelete
 3. വ്യത്യസ്തമായ ശൈലി. ഇഷ്ടായിട്ടോ.

  ആകാംഷയോടെ കാത്തിരിക്കുന്നു...

  ReplyDelete
 4. തുടക്കം നന്നായിടുണ്ട് .ആശംസകള്‍

  ReplyDelete
 5. നിങ്ങള് വിനുവേട്ടന് പഠിക്കുവാണോ.. സസ്പെന്‍സില്‍ കൊണ്ട് നിര്‍ത്തി.. ടെ ടെന്‍ഷനും സസ്പെന്‍സും എനിക്കിഷ്ടമല്ല കേട്ടോ.. പെട്ടന്ന് ബാക്കി പോരട്ടെ.

  ReplyDelete
 6. വീണ്ടും കാത്തിരിപ്പ് .....

  ReplyDelete
 7. വീണ്ടും കാത്തിരിപ്പ് ..
  സസ്പെന്‍സും പ്രണയവും കൂടി കലര്‍ന്ന കഥയുടെ അടുത്ത ഭാഗത്തിനായ് ......

  ReplyDelete
 8. അസ്സലായി. അടുത്തതിനായി ആകാംക്ഷാപൂർവ്വം കാത്തിരിക്കുന്നു.

  ReplyDelete
 9. വേഗം വരട്ടെ അടുത്ത ഭാഗം...

  ReplyDelete
 10. പാല്‍പ്പായസം ആയതോന്ടാണോ ഇച്ചിരി വിളമ്പുന്നത്. കുറച്ചൂടെ താ മനുഷ്യാ ...

  ReplyDelete
 11. ഉദ്വേഗത്തിന്റെ നിമിഷങ്ങള്‍....; കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

  ReplyDelete
 12. സംഗതി കൊള്ളാം..നല്ല ആവേശത്തോടെ മുന്നോട്ടു പോകുന്നു...പക്ഷെ നോവലിന്റെ ഇടക്കുള്ള ഈ കാലതാമസം ഒഴിവാക്കികൂടെ കഴിഞ്ഞ ഭാഗം ഇറങ്ങീട്ടു രണ്ടു മാസം കഴിഞ്ഞു....വായനയുടെ തുടര്‍ച്ച നഷ്ട്ടപെടുന്നു..

  ReplyDelete
 13. നന്നായിട്ടുണ്ട്.. കഥയുടെ പിരിമുറുക്കം നഷ്ടപ്പെടാതെ മുന്നോട്ടു കൊണ്ടുപോകുന്നുട്... മുന്‍പേ കമന്റ്‌ ചെയ്തവര്‍ പറഞ്ഞപോലെ ഓരോ ഭാഗത്തിനും ഇടയിലെ കാലതാമസം ഒഴിവാക്കിക്കൂടെ / ഒഴിവാക്കാന്‍ ശ്രമിച്ചൂടെ??

  ReplyDelete
  Replies
  1. ആനുകാലിക വിഷയങ്ങളും മറ്റും വരുമ്പോള്‍ വൈകി പോകുന്നതാണ്...
   പിന്നെ ഇ മഷി മാഗസിനുമായി ബന്ധപ്പെട്ടകാര്യങ്ങളും ഒക്കെ വരുമ്പോള്‍ വൈകി പോകുന്നു...
   എങ്കിലും ശ്രമിക്കാം...:)

   Delete
 14. ഹോ ... വല്ലാത്ത സ്ഥലത്താണല്ലൊ കൊണ്ട് നിര്‍ത്തിയേ ...
  പെട്ടെന്ന് തുടരൂ കേട്ടൊ .. അബ്സര്‍ ..
  ഈമഷിയൊക്കെയായ് തിരക്കിലാണല്ലേ ..
  എങ്കിലുമിതു മറക്കണ്ടേട്ടാ .. ഇഷ്ടായീ ശൈലീ ..

  ReplyDelete
 15. innu thanne bakki koodi ittoode.......

  ReplyDelete
 16. സസ്പെസുകള്‍ നിറച്ചു നോവല്‍ മുന്നേറുന്നു
  കാഞ്ചി വലിക്കുമോ?
  സുധിയെ തീവ്ര വാദികള്‍ തടുമോ
  ഫാസിലയെ സുധി കെട്ടുമോ?
  കെട്ടിയാല്‍ ജനിക്കുന്ന കുട്ടിക്ക് പോട്ടിടുമോ?

  ReplyDelete
 17. കൊള്ളാലോ ഡോക്ടര്‍ .കാത്തിരിപ്പ്‌ അതികം നീട്ടാതെ വേഗം അടുത്ത ഭാഗം പോന്നോട്ടെ

  ReplyDelete
 18. ങ്ങള് ത് എന്ത് ഭാവിച്ചാ ഡോക്ടറേ..! മനുഷ്യനെ മുള്‍മുനേല് നിര്‍ത്താതെ കാര്യം പറയീന്ന്..!!
  കാത്തിരിക്കുന്നു..!
  ആശംസകളോടെ..പുലരി

  ReplyDelete
 19. കൊള്ളാം പണ്ടത്തെ ആനുകാലിക നോവലുകള്‍....! റീമിക്സ് റോക്സ്...! നന്നായിട്ടുണ്ട് ഭായ്..

  ReplyDelete
 20. യോ യോ യോ വെടി പൊട്ടാന്‍ പോകുന്നെ ......

  ReplyDelete
 21. ഈ ലക്കം വായിക്കാന്‍ അല്‍പം വൈകി, ഭീകരര്‍ സുധിയെ എന്തെ ചെയ്യുമെന്ന് ആകാംക്ഷയോടെ കാത്തിരിക്കുന്ന വായനക്കാരിലൊരാള്‍, തുടര്‍ക്കഥകളുടെ എല്ലാ ചേരുവകളും അതിനനുസരിച്ച്‌ ആകാംക്ഷയുടെ മുള്‍ മുനയില്‍ നിര്‍ത്തി അവസാനിപ്പിച്ചതും നന്നായി... ആശംസകള്‍

  ReplyDelete
 22. വെൺ സൂര്യൻ പോൽ
  നിൻ സുറമയെന്നിൽ
  തേൻ ഉതിരും ഓര
  നിൻ വാക്കുകളോരോ
  മധു ലഹരിപോലെ
  പല ഫല മാധുര്യപോൽ
  എൻ ഫാസിലാ നീ.....................


  ഇത് വായിച്ചിരുന്നു
  കമാന്റാൻ മറന്നു

  എന്തായിരിക്കും അടുത്തത്

  ReplyDelete
 23. ആഹാ ..ഇത് സൂപ്പെര്‍ .. ന്നാലും വല്ലാത്തോരിടത്തായിപ്പോയി കൊണ്ട് നിറുത്തിയത് ..
  ബാക്കി ഭാഗത്തിന് കാത്തിരിക്കുന്നു

  ReplyDelete
 24. മനോഹരമായിരിക്കുന്നു...നിശബ്ധമാക്കപെട്ട ഒരു ജനതയുടെ അത്മരോധനങ്ങള്ലും, യുദ്ധത്തിന്റെ ഭയാനകതകളും വല്ലാതെ മനസിനെ മുറിപ്പെടുത്തുന്നു.പറയാതെ പറയുന്ന പ്രണയത്തിന്റെ മാധുര്യം നിറഞ്ഞു നില്‍ക്കുമ്പോഴും ആകാംഷ മാത്രം പിന്നെയും ബാക്കി യാകുന്നു...ഭാവുകങ്ങള്‍ എല്ലാരേയും പോലെ ഞാനും ആകാംഷയോടെ കാത്തിരിക്കുന്നു ...........

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....