Wednesday, August 08, 2012

ചൊവ്വയിലേക്ക്‌ വാണം വിടുമ്പോള്‍


അങ്ങിനെ ഭാരത സര്‍ക്കാര്‍ കോടികള്‍ മുടക്കി ചൊവ്വാ ഗ്രഹ പര്യവേഷണത്തിനു ഒരുങ്ങുന്നു.

ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യക്ക്‌ ഇപ്പോള്‍ ആകെയുള്ള ഒരു കുറവ് ചൊവ്വയിലേക്ക്‌ വാണം വിടാത്തത് തന്നെ ആണല്ലോ അല്ലേ ???!!!

ഇത്തരം കാര്യങ്ങളെ ചോദ്യം ചെയ്യുകയോ. വിമര്‍ശിക്കുകയോ ചെയ്യുമ്പോള്‍ ആദ്യം തന്നെ ലഭിക്കുന്ന ചില സ്ഥാനമാനങ്ങള്‍ ഉണ്ട് - വികസന വിരോധി, ശാസ്ത്ര വിരോധി, ഇന്ത്യയെ പിന്നോട്ട് വലിക്കാന്‍ ശ്രമിക്കുന്നവര്‍ എന്നിങ്ങനെ നീണ്ടു പോകും ആ പട്ടിക...

രാജ്യം സൂപ്പര്‍ പവര്‍ ആകണമെങ്കില്‍ ഇത്തരം ഗവേഷണങ്ങള്‍ അത്യാവശ്യം ആണ് എന്നാണ് ചിലരുടെ അഭിപ്രായം.
എന്നാല്‍ രാജ്യത്തിനു ഒരു സൂപ്പര്‍ പദവി ലഭിച്ചാല്‍ എല്ലാം ആയോ ?
ഉറക്കാത്ത അടിത്തറയില്‍ കെട്ടിപ്പൊക്കുന്ന വീടു പോലെയും, ഊതി വീര്‍പ്പിച്ച ബലൂണ്‍ പോലെയും സൂപ്പര്‍ പവര്‍ പദവി നേടിയെടുത്തിട്ട് നമുക്ക്‌ എന്ത് പ്രയോജനം ?
ഇന്ത്യ എന്ന് പറയുമ്പോള്‍ കണ്ണുകളിലേക്ക് വരുക ദാരിദ്ര്യവും പട്ടിണിയും നിറഞ്ഞ കാഴ്ച തന്നെ അല്ലേ ???

രാജ്യത്തെ വലിയൊരു വിഭാഗം പട്ടിണിയും, ദാരിദ്ര്യവും അനുഭവിക്കുമ്പോള്‍ നമ്മള്‍ ലോക ശക്തി ആണ് എന്ന് ഊറ്റം കൊള്ളുന്നതില്‍ വല്ല അര്‍ത്ഥവും ഉണ്ടോ ???

ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐ എസ് ആര്‍ ഒയില്‍ നിന്ന് പോലും പുറത്ത്‌ വന്നു കൊണ്ടിരിക്കുന്നത് അഴിമതിയുടെയും, ചക്കൊളത്തി പോരിന്റെയും കഥകള്‍ ആണ്. ഇന്നലത്തെ ഹീറോ ആയിരുന്ന മാധവന്‍ നായരും മറ്റും ഇന്ന് സര്‍ക്കാര്‍ വിലക്കുകള്‍ നേരിടുകയാണ്. സംശയത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുകയാണ്.

ഇന്ത്യ വളരെ പ്രതീക്ഷയോടെ നോക്കുന്ന ജി എസ് എല്‍ വിയെ ആകാശത്തേക്ക് വിടുമ്പോള്‍ എത്തി ചേരുന്നത് ബംഗാള്‍ ഉള്‍ക്കടലില്‍ ആണ്. അങ്ങിനെ അടിസ്ഥാനമായി പരിഹരിക്കേണ്ടതും, ഗവേഷണങ്ങള്‍ നടത്തേണ്ടതുമായ കാര്യങ്ങള്‍ നമ്മുടെ രാജ്യത്തേയും, ശാസ്ത്ര മേഖലയേയും നോക്കി കൊഞ്ഞനം കുത്തുമ്പോഴാണ്  നമ്മുടെ സര്‍ക്കാര്‍ ചൊവ്വയിലേക്ക്‌ വാണം വിടാന്‍ നോക്കുന്നത് !!!
വിരോധാഭാസം എന്നല്ലാതെ എന്താണ് പറയുക ???

നമ്മള്‍ ഇപ്പോഴും യുദ്ധവിമാനങ്ങളും മറ്റു ആയുധങ്ങളും അന്യ രാജ്യങ്ങളില്‍ നിന്ന് വാങ്ങുകയാണ് ചെയ്യുന്നത്.
ഈ ഇടപാടുകളില്‍ എല്ലാം നടക്കുന്ന അഴിമതികളും പരസ്യമായ രഹസ്യമാണ്. ഇങ്ങിനെ കോടികള്‍ മുടക്കി വാങ്ങുന്ന പല യുദ്ധവിമാനങ്ങളും തകര്‍ന്നു വീഴുന്നത്  നമ്മുടെ മാധ്യമങ്ങളിലെ ഉള്‍പേജുകളിലെ ചെറിയ കോളം വാര്‍ത്തയായി ഒതുങ്ങുന്നു. ഇത്തരം വിമാനങ്ങളും, ആയുധങ്ങളും എല്ലാം നിര്‍മ്മിക്കുന്ന കാര്യത്തില്‍ സ്വയം പര്യാപ്തത നേടിയിട്ട് പോരേ ചൊവ്വയിലേക്കുള്ള വാണം വിടല്‍ ???

അമേരിക്ക പോലുള്ള ആനകള്‍ പിണ്ഡം ഇടുന്നത് കണ്ടിട്ട്, ഇന്നും പോത്തിന്റെ അവസ്ഥയിലേക്ക് പോലും എത്താത്ത നമ്മള്‍ ആന പിണ്ഡം ഇടാന്‍ ശ്രമിക്കുന്നത്, രാജ്യത്തെ പട്ടിണി പാവങ്ങളോടും, മറ്റും കാണിക്കുന്ന അവഹേളനവും, ക്രൂരതയും അല്ലേ ???

ഇന്ത്യ ഒരു സമ്പന്ന രാഷ്ട്രവും, പട്ടിണി ഇല്ലാത്ത രാഷ്ട്രവും ആണെങ്കില്‍ ഈ ചെലവ് ഒന്നും അനാവശ്യം അല്ല. രാഷ്ട്രപതി കോടികളുടെ യാത്ര നടത്തിയാല്‍ അതും അനാവശ്യം അല്ല. എന്നാല്‍ പട്ടിണി കിടക്കുന്നവര്‍ ധാരാളം ഉള്ള നാട്ടിലെ ഭരണാധികാരികള്‍ പട്ടിണിക്കാണ്  പരിഹാരം കാണേണ്ടത്. അല്ലാതെ കോടികള്‍ ചിലവിട്ടു ചൊവ്വയിലെ പാറ തുരക്കുകയല്ല വേണ്ടത്‌.

"പട്ടിണി മാറ്റാന്‍ സ്വിസ്സ് ബാങ്കിലെ കള്ളപ്പണം ഉപയോഗപ്പെടുത്തിയാല്‍ പോരേ, എന്തിനാണ് ഇത്തരം കാര്യങ്ങളെ എതിര്‍ക്കുന്നത് ?" എന്ന അഭിപ്രായം പങ്കുവെക്കുന്നവരും ഉണ്ട്.
പട്ടിണിയും, ദാരിദ്ര്യവും മാറ്റാന്‍ ഏതു പണം ഉപയോഗപ്പെടുത്തിയാലും അതിനെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഏതെങ്കിലുമൊക്കെ പണം ഉപയോഗപ്പെടുത്തി പട്ടിണിയും, ദാരിദ്ര്യവും മാറ്റിയ ശേഷം ചൊവ്വയിലേക്കോ, വേണമെങ്കില്‍ പ്ലൂട്ടോയിലേക്കോ വാണം വിട്ടോള്ളൂ....
ഒരു പരാതിയും ഇല്ല.
അപ്പോള്‍ ജയ്‌ വിളിക്കാന്‍ ഞമ്മളും ഉണ്ടാകും !!!


പെട്രോള്‍ വില വര്‍ദ്ധനയിലൂടെയും മറ്റും രാജ്യത്തെ പൗരന്മാര്‍ ദുരിതം അനുഭവിക്കുമ്പോള്‍ ഇതൊന്നും മനസ്സിലാക്കതെയോ, ഉള്‍കൊള്ളാതെയോ, ഫലപ്രദമായ പരിഹാരങ്ങള്‍ കണ്ടെത്താതെയോ  ചൊവ്വയിലേക്ക്‌ വാണം വിടാന്‍ താല്‍പര്യം കാണിക്കുന്നവര്‍ അഴിമതി നടത്താന്‍ ഉള്ള പുതിയ മേഖലകള്‍ കണ്ടെത്തുകയാണ് എന്ന് വല്ലവരും സംശയിച്ചാല്‍ അതിനെ നമുക്ക്‌ കുറ്റപ്പെടുത്താന്‍ കഴിയുമോ ???

"ദാരിദ്ര്യം മൊത്തം നിര്‍മ്മാര്‍ജനം ചെയ്ത ശേഷം മാത്രമേ എല്ലാ ശാസ്ത്ര ഗവേഷണങ്ങളും നടത്താന്‍ പാടുള്ളൂ" എന്ന ഒരു നിലപാടും എനിക്കില്ല. എന്നാല്‍ ഒരു ദരിദ്ര രാജ്യം ഗവേഷണങ്ങളും മറ്റും നടത്തുമ്പോള്‍ അതിനു വ്യക്തമായ മുന്‍ഗണനാ ക്രമം ഉണ്ടാവണം.


ചൊവ്വ ഗവേഷണത്തേക്കാള്‍ അത്യാവശ്യം ഉള്ള ഒരു പാട് കാര്യങ്ങള്‍ നമ്മുടെ രാജ്യത്തിന്റെ ശാസ്ത്ര മേഖലയില്‍ അവശേഷിക്കുന്നുണ്ട്.
വികസിത രാജ്യങ്ങള്‍ നടത്തുന്ന അഴിഞ്ഞാട്ടം കണ്ടു അതിനു പിന്നാലെ പോവുകയല്ല ഇന്ത്യ ചെയ്യേണ്ടത്‌.
"നാം ഗവേഷണത്തിനായി ചിലവൊഴിക്കുന്ന പണം കൊണ്ട് എന്ത് ഗുണമാണ് രാജ്യത്തിലെ സാധാരണക്കാര്‍ക്ക് ഉണ്ടാവുക ?" എന്ന്  വ്യക്തമായി ചിന്തിക്കണം.

"അടിസ്ഥാന കാര്യങ്ങളില്‍ മുടന്തുമ്പോള്‍ മേനി പറഞ്ഞു നടക്കാന്‍
ചൊവ്വയിലേക്ക്‌ കോടികള്‍ നിറച്ച വാണം അയച്ചത് കൊണ്ട് ഇന്ത്യയിലെ സാധാരണക്കാരന് എന്ത് ഗുണം ആണ് ലഭിക്കുക ?" എന്ന് ആയിരം വട്ടം ചിന്തിക്കണം.

നമ്മുടെ ഭരണകര്‍ത്താക്കള്‍ക്കും, നേതാക്കള്‍ക്കും, ഉദ്യോഗസ്ഥര്‍ക്കും സല്‍ബുദ്ധിയും, വിവേകവും ഉണ്ടാവാന്‍ ഉള്ള മാര്‍ഗ്ഗങ്ങളെ പറ്റിയുള്ള ഗവേഷണം ആണ് ഏറ്റവും അത്യാവശ്യമായി നടക്കേണ്ടത്.

അത്തരം ഗവേഷണങ്ങളെ പറ്റി ജനങ്ങള്‍ അധികം വൈകാതെ ചിന്തിച്ചു തുടങ്ങും എന്ന പ്രത്യാശയോടെ.....

അബസ്വരം :
അമ്മക്ക് പ്രസവവേദന, മകള്‍ക്ക് വീണ വായന.

(ഈ പോസ്റ്റിന്റെ കമന്റുകളും വായിക്കാന്‍ മറക്കരുതേ...)

സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ക്ക് ഇവിടെ ക്ലിക്കുക

102 comments:

 1. ഇത്തരം വാണം വിടലുകള്‍ എതിര്‍ക്കപ്പെടെണ്ടത് തന്നെ.

  ReplyDelete
 2. അങ്ങനെ പറയരുത്....
  ഞാന്‍ സമ്മതിക്കില്ല....
  നമ്മള്‍ ഇന്ത്യന്‍ പൌരന്മാര്‍ അധികവും മേലോട്ട് നോക്കി ഇരിക്കുന്നവരാ... ഇനിയിപ്പോ അങ്ങനെ ഇരിക്കുമ്പോള്‍ ചൊവ്വയിലേക്ക് നോക്കി അഭിമാനം കൊള്ളാമല്ലോ.....

  ReplyDelete
  Replies
  1. hallo vinod
   അഭിമാനം കൊണ്ടാല്‍ വയര്‍ നിറയുമോ

   Delete
 3. ഭാവിയില്‍ നമ്മുടെ രാഷ്ട്രീയക്കാരോക്കെ അങ്ങോട്ട്‌ പൊയ്ക്കോട്ടേ എന്നതിന് വേണ്ടിയാണ് എങ്കില്‍.. ഇതിനു സമ്മതം...ഇവിടെ നമുക്ക് സമാധാനം കിട്ടുമല്ലോ..

  ReplyDelete
 4. ഇത്തരം വാണം വിടലിന്‍റെ പ്രസക്തി വളരെ വലുതാണ്‌...... അത് മനസ്സിലാക്കാന്‍ കുറച്ച് താമസിച്ചാലും പിന്നീട് മനസ്സിലാക്കും.....

  ReplyDelete
  Replies
  1. വാണം വിടലിന് തീര്‍ച്ചയായും പ്രസക്തി ഉണ്ട്. ഓരു സംശയവും ഇല്ല. എന്നാല്‍ സ്വന്തം രാജ്യത്തെ ജനങ്ങളുടെ പട്ടിണി മാറ്റുന്നതിനെക്കാള്‍ വലിയ പ്രസക്തി ചൊവ്വയിലേക്ക്‌ വാണം വിടുന്നതില്‍ ഇല്ല എന്ന് തന്നെയാണ് എന്റെ വിശ്വാസം.
   ആ പട്ടിണിയുടെ ദുരിതങ്ങള്‍ നമ്മള്‍ നേരിട്ട് മനസ്സിലാക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി...

   Delete
  2. വാണം വിടല്‍ നടക്കട്ടെ , ചിലപ്പോള്‍ ഈ പട്ടിണിപാവങ്ങളെ വാണത്തില്‍ കയറ്റി അങ്ങോട്ടയക്കാനുള്ള പദ്ധതിയും ഉണ്ടാകും

   Delete
 5. We can't wait for research to wait till the poverty is completely eliminated. Research is equally important as having poverty eliminated. My point is simple, government should stop wasting money on unwanted things that we clearly know is doing no good:

  1. Just see how much money is wasted on Hajj subsidy, that's a huge amount. should have been used for good things like eliminating poverty.

  2. Recently how much gold has been mined out from Pathmanabha Swami temple in thiruvanandhapuram, should sell and use that for poor.

  3. How much has wasted on harthal, advertising for election, to blow up crackers when whoever the hell wins. why can't people use this money to help poor?

  these are very few examples.. you can find more..( I know you will start arguing crap that clearly make no sense, i have no time for that so i'm anonymous.. )

  ReplyDelete
  Replies
  1. എല്ലാ തരത്തില്‍ ഉള്ള അനാവശ്യ ചിലവുകളും ഒഴിവാക്കണം. ഒരു സംശയവും ഇല്ല.

   അതും നിര്‍ത്തലാക്കണം എന്നത് തന്നെയാണ് എന്റെ അഭിപ്രായം.അതിനെ കുറിച്ചുള്ള പോസ്റ്റും ഈ ബ്ലോഗില്‍ വന്നിട്ടുണ്ട്.ഹജ്ജ്‌ സബ്സിടിയെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്കുക.

   ഹര്‍ത്താലുകളും, തിരഞ്ഞെടുപ്പിന്റെ അനാവശ്യ ചിലവുകളും എല്ലാം നിയന്ത്രിക്കുക തന്നെ വേണം ഒരു സംശയവും ഇല്ല.

   പിന്നെ പറയാന്‍ ഉള്ളത് എന്തായാലും, അത് സ്വന്തം വ്യക്തിത്വം പ്രകടിപ്പിച്ചു കൊണ്ടാവുമ്പോള്‍ അത് ധീരതയാണ് !!!!

   Delete
  2. എന്തിനേയും ഏതിനെയും കണ്ണും പൂട്ടി കുറ്റം പറയുക, നല്ലത് കണ്ടാല്‍ പോലും അംഗീകരിക്കാന്‍ വിസമ്മതം പ്രകടിപ്പിക്കുക, സ്വന്തം രാജ്യത്തെയും അതിലെ സൗകര്യങ്ങളെയും, ഭാരനകര്ത്താക്കളെയും കുറ്റം പറയുക, ഇവ എല്ലാ ഭാരതീയന്റെയും മുഖമുദ്രയാണ്.

   നമ്മുടെ രാജ്യം എത്രത്തോളം വളര്ന്നുവെന്നും എന്തൊക്കെ ചെയ്യണമെന്നും തീരുമാനിക്കുവാന്‍ നമ്മള്‍ തിരഞ്ഞെടുത്ത ഭരണകൂടമുണ്ട്. ഇവിടെ വാണക്കാര്യം പറഞ്ഞു സമയം കളയണോ?

   ശാസ്ത്രലോകം വളരണം. അത് ഓരോ പൌരന്റെയും ആവശ്യമാണ്‌. ഒരു രാജ്യത്തിലെ ജനങ്ങളുടെ സ്വപ്നമാണ്!

   Delete
  3. It's that same anonymous.

   Just read your post about Hajj subsidy. Good to hear you too feel same. And sorry about me being a bit harsh; I hate when people start arguing against development without seeing the whole picture. Hope you and everybody with a 'personality' understand that... :)

   And the bit about being courageous:
   I represent nobody. I'm nobody for nobody's own good. I'm among you and everyone, I live in cyberspace and never in the real world. I'm this totally insecure anonymous with all the good ideas that have no voice in the real world.
   So far, so good..
   And, what's in a name?

   Delete
  4. @ Roy.P.K,


   ഇ\കണ്ണും പൂട്ടി എന്ത് കുറ്റം ആണ് ഇതില്‍ പറഞ്ഞിട്ടുള്ളത്‌ ???
   കണ്ണ് തുറന്നു വെച്ച് നോക്കുമ്പോള്‍ ഉള്ള കുറ്റം മാത്രം അല്ലേ പറഞ്ഞിട്ടുള്ളൂ???
   കണ്ണ് തുറന്നു വെച്ച് നോക്കുമ്പോള്‍ കാണുന്നത് കുറ്റം ആയാല്‍ അത് പറയരുത് എന്നാണോ ???

   തമ്മില്‍ ഭേദം തൊമ്മന്‍ എന്ന നിലയില്‍ ഓരോ തവണയും മാറി മാറി കുത്തുമ്പോള്‍ ഉണ്ടാവുന്നത് അല്ലേ ഈ തിരഞ്ഞെടുത്ത ഭരണ കൂടം എന്ന് പറയുന്നത് ?? ഈ തിരഞ്ഞെടുത്ത ഭരണകൂടം അഴിമതിയും മറ്റും നടത്തുന്നത് ഒന്നും നിങ്ങള്‍ കാണുന്നില്ലേ ? അതോ തിരഞ്ഞെടുത്ത ഭരണകൂടം എന്ത് ചെയ്താലും അതിനു എതിരെ പ്രതികരിക്കരുത് എന്നോ ???

   വാണക്കര്യത്തെക്കാള്‍ പട്ടിണിക്കാര്യം ആണ് പറഞ്ഞിട്ടുള്ളത്‌. ഇന്ത്യയില്‍ പട്ടിണിക്കാര്യത്തിനു വേണ്ടി എത്ര പറഞ്ഞാലും അത് സമയം പാഴാക്കല്‍ ആവില്ല !!!

   ജനങ്ങളുടെ ഏറ്റവും വലിയ സ്വപ്നം ചൊവ്വയിലേക്ക്‌ വാണം എത്തിക്കണം എന്നതില്‍ അല്ല. ആമാശയത്തിന് വിശപ്പ്‌ അറിയാതിരിക്കാന്‍ ഉള്ള തരത്തില്‍ എങ്കിലും ഭക്ഷണം കഴിക്കാന്‍ കഴിയണം എന്നതാണ്. ദിവസം ഒന്നോ രണ്ടോ നേരം എങ്കിലും വായിലൂടെ വല്ലതും അകത്താക്കണം എന്നതാണ്. അതാണ്‌ ജനങ്ങളുടെ ഏറ്റവും വലിയ സ്വപ്നവും , അടിസ്ഥാന പ്രശ്നവും...

   Delete
  5. അനോണീ,ചൊവ്വയിലേക്ക്‌ വാണം വിട്ട് വികസിപ്പിക്കുന്നതിനുമുന്പ്‌ അന്യരാജ്യങ്ങളിലേക്ക് എരക്കാന്‍പോവുന്ന സാധനങ്ങള്‍ സ്വന്തമായി ഉണ്ടാക്കണം എന്ന് പറയുന്നതാണോ വികസന വിരോധം?പട്ടിണിക്കാരുടെ വിഷമം അറിയില്ലെങ്കില്‍ അത് പറയൂ.മൂന്നും നാലും നേരം വെട്ടിവിഴുങ്ങിയവന് ചൊവ്വയിലേക്ക്‌ വാണം വിടാന്‍ തോന്നും.പട്ടിണിക്കാരന് തന്റെ കുടംബത്തിന് ഒരു നേരത്തെ ഭക്ഷണം കൊടുക്കാന്‍ കഴിഞ്ഞാലേ വികസനമാവൂ.മനുഷ്യജീവന്റെ വില മനസ്സിലാക്കാത്ത നിങ്ങളോട് സഹതാപവും പുച്ഛവും തോന്നുന്നു.

   Delete
  6. Mr.Sakeer,

   നിങ്ങള്‍ പറഞ്ഞത്‌ ശരിയാണ്; അനോണിക്ക് മനുഷ്യജീവന്റെ വിലയറിയില്ല. അനോണിക്ക് അറിയാവുന്നത് അനോണിയുടെ ജീവന്റെ വിലയും അനോണി മൂന്നും നാലും നേരം വെട്ടിവിഴുങ്ങുന്നതിനിടയില്‍ കിട്ടുന്ന സമയത്തിനുള്ളില്‍ ഉണ്ടാക്കിവിടുന്ന കണക്കറ്റ എണ്ണം അനോണികുട്ടികളുടേയും അവര്‍ പടച്ചുവിടുന്ന പുതിയ തലമുറയിലെ എണ്ണമറ്റ അനോണി-പെരക്കുട്ടികളെയും, അങ്ങനെ ബെല്ലും ബ്രേക്കും ഇല്ലാതെ ആവര്‍ത്തിക്കുന്ന അനോണി എന്ന ജീവിവര്‍ഗത്തിലെ പട്ടിണിയില്ലാത്ത കോടിക്കണക്കിന് അനോണികളുടെയും ജീവന്‍റെ വില മാത്രമാണ് : ഇതെല്ലാം കൂടെ ഭാഗ്യവശാല്‍ ഒരു അര രൂപയോളം ഉണ്ടാവാന്‍ സാധ്യത ഉണ്ടെന്നാണ് സാമ്പത്തിക ശാസ്ത്രജ്ഞരായ മറ്റ് അനോണികള്‍ പറയുന്നത്.

   പിന്നെ വികസന വിരോധം? അനോണിക്ക് തന്‍റെ സുനാപ്പിയുടെയും അതിലൂടെയുള്ള വികസനത്തോടും മാത്രമാണ് താല്പര്യമുള്ളത്.അത് വികസിച്ചു വികസിച്ചു ചൊവ്വ വരെ എത്തിയാല്‍ അനോണിക്ക് സന്തോഷം മാത്രം.

   Mr.Sakeer, നിങ്ങളോട് അനോണിക്ക് സഹതാപമോ പുച്ഛമോ തോന്നുന്നെയില്ല, കാരണം നിങ്ങള്‍ അനോണിയെ പോലെയേ അല്ല. നിങ്ങള്‍ ഇന്ത്യ മഹാരാജ്യത്തിലെ ഓരോ വിശക്കുന്ന പൌരനും രാവിലെ മുതല്‍ വൈകുന്നേരം വരെ കാല്‍നടയായി ഭക്ഷണം എത്തിക്കുകയും, താങ്കള്‍ ആഹാരം ഒരുനേരം മാത്രം ആതും വെട്ടിവിഴുങ്ങതെയാണ് കഴിക്കുന്നതെന്നും ; അന്യരാജ്യങ്ങളില്‍ നിന്നും എരന്ന്‍ കിട്ടുന്ന ചോറും പപ്പടവും എങ്ങനെ സ്വന്തമായി ഉണ്ടാക്കാം എന്നും അതെങ്ങനെ കഴിക്കണമെന്നും നിശ്ചയമുള്ള ആളാണെന്നും അനോണിക്ക് അറിയാവുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ അനോണിക്ക് ബഹുമാനം കലശലായി അനുഭവപ്പെടുന്ന അത്യന്തം അപൂര്‍വമായ മുഹൂര്‍ത്തങ്ങളില്‍ ഒന്നാണിത്.

   ബയഭക്തിയോടെ, അടിയന്‍
   അനോണി.

   Delete
  7. അനോണിക്ക് ജീവന്റെ വില അറിയില്ല എന്നത്‌ അനോണിയുടെ കമന്റ് വായിച്ചപ്പോള്‍ തന്നെ മനസ്സിലായി.അത് അനോണി സമ്മതിച്ചു ഭവ്യതപ്പെടേണ്ടതില്ല.അനോണിയുടെ വികസനം അനോണിയുടെ സുനാപ്പികാര്യത്തില്‍ മാത്രമാണെന്ന് സമ്മതിച്ചതും നന്നായി.ചൊവ്വയിലേക്ക്‌ വാണം വിട്ടില്ലെന്കിലും സുനാപ്പി വികസനം നടത്താമല്ലോ.നിങ്ങളോട് ശരിക്കും പുച്ഛം തോന്നി.ഇപ്പൊ കൂടുതലായി തോന്നി.ഇന്ദ്യാമാഹാരാജ്യെത്തെ ഓരോ പൌരനും ഭക്ഷണം കൊടുക്കാനുള്ള ചുമതലയും ഉത്തരവാദിത്വവും സക്കീറിനാണോ,ചൊവ്വയിലേക്ക്‌ വാണംവിടുന്ന സര്‍ക്കാരിനാണോഎന്ന് പോലും മനസ്സിലാക്കാനുള്ള സാമാന്യബോധംമില്ലാത്ത അനോണിയോടുള്ള പുച്ഛവും സഹതാപവും കൂടി.അന്യരാജ്യങ്ങളില്‍ നിന്ന് എരന്നു വാങ്ങുന്ന വിമാനവും പപ്പടവും തമ്മില്‍ ഉള്ള വ്യതാസംപോലും അനോണിക്ക് മനസ്സിലാക്കാനുള്ള ബോധംമില്ലാതെ പോയല്ലേ.ബോധം ഉള്ളവരെ കാണുമ്പോള്‍ അനോണി നല്ലം ബഹുമാനിചോള്ളൂ.ഒരു കുഴപ്പവും അതിലില്ല.

   Delete
 6. സംഗതി പ്രാധാന്യം അര്‍ഹിക്കുന്ന വിഷയമ തന്നെയാണ്, രണ്ടുന്‍ വേണും പട്ടിണിയും മാറണം, വാണവും വിടണം, നമ്മുക്കും പറയാലോ നമ്മുടെ നാടും പുരോഗമിക്കുന്നുണ്ടെന്നു

  ReplyDelete
 7. ആരു എന്തൊക്കെ പറഞ്ഞാലും ഇന്ത്യ ഒരു ദരിദ്ര രാഷ്ട്രമാണ്. അധികാര സമ്പന്ന വര്‍ഗം അത് കണ്ടിലെന്നു നടിക്കുന്നു. കാരണം ഈ ദരിദ്രരില്‍ പലര്‍ക്കും വോട്ടവകാശം ഇല്ല. ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി ദിവസം മുഴുവനും ജോലി ചെയ്യുന്ന ലക്ഷകണക്കിന് ആളുകള്‍ ഉള്ള നമ്മുടെ രാജ്യം ചൊവ്വയിലേക്ക് പര്യവേഷണ "വാണം" വിടുന്നത് ഒരിന്ത്യന്‍ എന്നാ നിലക്ക് ഞാന്‍ എതിര്‍ക്കുന്നു... 'എന്റെ രാജ്യം ചൊവ്വയില്‍ ആധിപത്യം സ്ഥാപിച്ചു' എന്ന് പറയുന്നതിനേക്കാള്‍ ഞാന്‍ ഇഷ്ടപ്പെടുന്നത് 'എന്റെ രാജ്യത്തില്‍ ഈ വര്ഷം ഒരു ശതമാനം ദരിദ്രര്‍ കുറഞ്ഞു' എന്നതാണ്.. (ഇങ്ങനെയൊരു ലേഖനം എഴുതിയതിനു ടോക്ടരിക്കക്ക് ഒരുപാട് നന്ദി)

  ReplyDelete
 8. "കുഞ്ഞിന്റെ കുമ്പിവേവാറ്റാതെ ആറ്റുകാലമ്മയ്ക്ക് നേര്‍ച്ചകുടം കമിഴ്ത്തുന്നവര്‍
  പലിശക്കടംകൊണ്ട കാശിനാല്‍ കാശിയ്ക്ക് തീര്‍ത്ഥാടനം ചെയ്തു പുണ്യം പെറുന്നവര്‍
  പലിശയാല്‍ മുതലിന് ഗോപുരം കെട്ടുവോര്‍ പുലിശമന്ത്രം രാജ്യതന്ത്രമായ് മാറ്റുവോര്‍
  പലവഴി ഉഴച്ചിട്ടുമന്നമില്ലാത്തവര്‍ വിലയറ്റ പ്രാണനും തിരുവ കൊടുത്തവര്‍"
  - വി മധുസൂദനന്‍ നായര്‍

  ReplyDelete
 9. ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യപെടെണ്ട്താണ് , അതിനു ഇനിയും കൂടുതല്‍ പ്രധ്യാന്യം വേണം , പക്ഷെ ചൊവ്വ പരിവേഷണം പോലെയുള്ള വന്‍ പദ്ധതികള്‍ക്ക് നയതന്ദ്രപരമായും പ്രാധാന്യങ്ങള്‍ ഉണ്ടെന്നത് ഒരു വസ്തുതയാണ് .

  ദുരിതാശ്വപ്രവര്‍ത്തനങ്ങള്‍ക്കും അയാള്‍ രാജ്യങ്ങളില്‍ സംഭവിക്കുന്ന കേടുതികള്‍ക്കും ഇന്ത്യ വന്‍തുകകള്‍ സംഭാവന ചെയ്യാറുണ്ട്.അതൊകെ ഒരു മോശം കാര്യം ആണെന്ന് എന്തോ പുണ്യാളനു വിശ്വസിക്കാന്‍ ആവുന്നില്ല.

  എന്തായാലും താങ്കളുടെ കുറുപ്പിനോട് ഉദേശശുദ്ധിയോടു പൂര്‍ണ്ണമായ വിയോജിപ്പില്ല ,അതുകൊണ്ട് അടുത്ത പോസ്റ്റില്‍ കാണാം

  ReplyDelete
  Replies
  1. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും, കെടുതികള്‍ക്കും സംഭാവാന നല്‍കുമ്പോള്‍ അവിടെ മനുഷ്യ ജീവന് സംരക്ഷണം നല്‍കാനും, ആശ്വാസം നല്‍കാനും ഉള്ള ശ്രമം തന്നെയാണ് നടക്കുന്നത്. ഒരു സംശയവും ഇല്ല. അത്തരം കാര്യങ്ങളെ പ്രോല്‍സാഹിപ്പിക്കുകയും വേണം. കാരണം നമ്മളും നാളെ ആ അവസ്ഥയില്‍ എത്തിക്കൂടാ എന്നില്ല. എന്നാല്‍ ചൊവ്വയിലേക്ക്‌ വാണം വിടുന്നത് കൊണ്ട് എത്ര മനുഷ്യജീവന് ആണ് ആശ്വാസം ലഭിക്കുക ?

   Delete
 10. രാജ്യത്തിന്റെ പട്ടിണി മാറണം. അത്യാവശ്യം തന്നെ. എന്നാല്‍ ശാസ്ത്ര സാങ്കേതിക രംഗത്ത്‌ സ്വയം പര്യാപ്തത നമ്മള്‍ കൈവരിക്കണം.. പണ്ട് ഉപഗ്രഹങ്ങള്‍ അയക്കാന്‍ അമേരിക്കക്കും റഷ്യക്കും മാത്രം അറിയാവുന്ന കാലത്താണ് നമ്മള്‍ PSLV ലോഞ്ച് നടത്തിയത്. അന്നും എല്ലാവരും പരിഹസിച്ചിരുന്നു ഇന്ത്യ ആകാശത്തേക്ക് വിടുന്നതെല്ലാം ഇരട്ടി വേഗത്തില്‍ ഭൂമിയിലേക്ക്‌ വരുമെന്ന്. അന്നീ ഉപഗ്രഹങ്ങളുടെ പ്രസക്തിയൊന്നും മനസ്സിലായിരുന്നില്ല. ആധുനിക കമ്മ്യൂണിക്കേഷനും ഇന്റര്‍നെറ്റും ഒക്കെ വരുന്നതിനു മുന്‍പാണത്. നമ്മള്‍ക്കിപ്പോള്‍ ഇത്രയും കുറഞ്ഞ ചിലവില്‍ നെറ്റ് സൌകര്യങ്ങള്‍ ലഭ്യാമായത് അന്നയച്ച ആ താഴേക്ക്‌ പോരുന്ന 'വാണങ്ങളുടെ' പരീക്ഷണങ്ങള്‍ കൊണ്ടാണ്. ചൊവ്വാ ദൗത്യത്തിനും ഇത് പോലെ ഭാവിയിലേക്കുള്ള ചില നേട്ടങ്ങള്‍ ഉണ്ട്. ഭാവിയുടെ ഇന്ധനം ആയേക്കാവുന്ന Rare Earth Elements ഒരു പക്ഷെ ധാരാളമായി നമുക്ക് അവിടെ നിന്ന് ലഭിച്ചേക്കാം.. ( ലഭിക്കാതെയും ഇരിക്കാം ) അന്ന് നമ്മള്‍ ഇന്ന് ഉപഗ്രഹ സംവിധാനത്തില്‍ സ്വയം പര്യാപ്തരായത് പോലെ ഇന്ധനതിലും സ്വയം പര്യാപ്താരാകം.. അനാവശ്യം എന്ന് നമ്മള്‍ നിര്‍വചിക്കുന്നതെല്ലാം അനാവശ്യങ്ങള്‍ അല്ല.. പല രാജ്യങ്ങളും നേടിയ പുരോഗതിക്ക് അടിസ്ഥാനം തന്നെ അവരുടെ foresighted ആയ ഗവേഷണങ്ങള്‍ ആണ്.. കൂടുതല്‍ വിശദമായി ഈ വിഷയത്തെ ഞാന്‍ ഒരു പോസ്റ്റ്‌ ആക്കുന്നുണ്ട്.. എന്തായാലും ഇതൊരു ചര്‍ച്ചക്ക് വേദിയാക്കിയതിനു ആശംസകള്‍

  ReplyDelete
  Replies
  1. അതെ. ശാസ്ത്ര സാങ്കേതിക രംഗത്ത്‌ നമ്മള്‍ സ്വയം പര്യാപ്തത നേടണം. യുദ്ധവിമാനങ്ങളും, ആയുധങ്ങളും സ്വയം ഉണ്ടാക്കാന്‍ കഴിയണം. കുഴല്‍ക്കിണറില്‍ വീണ കുട്ടികളെയും ആളുകളെയും ജീവനോടെ പുറത്തെടുക്കാന്‍ കഴിയണം. ഇപ്പോഴും ഭൂമിയിലേക്ക് മടങ്ങി കൊണ്ടിരിക്കുന്ന ജി എസ് എല്‍ വി വാണത്തെ ഇങ്ങോട്ട് തിരിച്ചു വരാത്ത അവസ്ഥയില്‍ ആക്കണം. അതൊന്നും ചെയ്യാതെ "ചൊവ്വയിലേക്ക്‌ വാണം വിടുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ് അതുകൊണ്ട് നമുക്കും ഒന്ന് വിട്ടേക്കാം" എന്ന് കരുതുന്നത് ആണ് തെറ്റ്.സൌരോര്‍ജ്ജം തന്നെ ഫലപ്രദമായി ഉപയോഗിക്കുകയാണെങ്കില്‍ നമുക്ക്‌ എന്തൊക്കെ ചെയ്യാന്‍ കഴിയും. അതിനുള്ള ഫലപ്രദമായ നടപടികള്‍ ഇന്ന് എവിടെ എത്തി നില്‍ക്കുന്നു ??? കയ്യില്‍ ഉള്ളവ ഉപയോഗിക്കാതെ ചൊവ്വയിലെ ഇന്ധനത്തില്‍ (ഉണ്ടോ ഇല്ലയോ എന്ന് പോലും തീരുമാനം ആയിട്ടില്‍) എന്ത് അര്‍ഥം ആണ് ഉള്ളത് ??? ഇത്രയും കാര്യങ്ങളും പട്ടിണിയും അവശേഷിക്കുമ്പോള്‍ ആദ്യം ഇന്ത്യക്ക്‌ അത്യാവശ്യമായ കാര്യങ്ങള്‍ ആദ്യം വികസിപ്പിക്കട്ടെ...
   അതല്ലേ വേണ്ടത്‌ ??? അതല്ലേ യഥാര്‍ഥത്തില്‍ ഉള്ള ദീര്‍ഘ ദൃഷ്ടി ?

   Delete
 11. എല്ലാത്തിനെയും വിമര്‍ശനബുദ്ധിയോടു സമീപിക്കുന്നത് നല്ലതാണ്.പക്ഷെ നന്മ കാണാന്‍ മറന്നു പോകരുത്. രാജ്യത്തിന്റെ പുരോഗതി എന്നാല്‍ എല്ലാ മേഖലകളിലുമുള്ള പുരോഗതി എന്നാണ് .സ്വന്തം രാജ്യത്തിന് വേണ്ടി തങ്ങളുടെ ബുദ്ധിയും പരിശ്രമവുംഉപയോഗിക്കാന്‍ തയ്യാറാകുന്നവരെയൊക്കെ സേവനം അന്യ രാജ്യങ്ങളില്‍ ചെയ്തോളു എന്നാണോ പ്രോത്സാഹിപ്പിക്കേണ്ടത്.ചന്ദ്രയാന്‍ വിജയിച്ചില്ലേ? ഭാവിയില്‍ ചൊവ്വപര്യവേഷണവും അങ്ങനെയാകണം.പട്ടിണി മാറ്റേണ്ടതാണ്, ഇതൊക്കെ ഉപേക്ഷിച്ചാല്‍ ഇവിടുത്തെ പട്ടിണി മാറുമെന്ന് ഒരു ഉറപ്പുമില്ല.ശാസ്ത്രത്തിന്റെ എല്ലാ മേഖലകളും ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്.അതെല്ലാം ഉപേക്ഷിച്ചാലോ.

  ഇത്രയും ജനസംഖ്യയുള്ള ഒരു രാജ്യത്ത്‌ എങ്ങനെ പട്ടിണി മാറ്റണം.ആധുനിക സൌകര്യങ്ങള്‍ ആരെങ്കിലും ഉപേക്ഷിക്കുമോ.ആത്മാര്‍ഥതയോടെ ജോലി ചെയ്യുന്ന എത്രയാളുകള്‍ ഉണ്ടാകും.ചിലപ്പോള്‍ ഐ.ടി. മേഖലയില്‍ കണ്ടേക്കും.ഇല്ലെങ്കില്‍ അവര്‍ക്കു തൊഴിലിനെ ബാധിക്കുമെന്നത് കൊണ്ട്. സര്‍ക്കാരിന്റെ ശമ്പളം വാങ്ങി എങ്ങനെ ജോലി ചെയ്യാതിരിക്കാംഎന്നു ചിന്തിക്കുന്നവര്‍ എത്രയോ ഉണ്ടാകും.തൊഴിലുറപ്പ് പദ്ധതിയെന്ന പേരില്‍ ഇപ്പോള്‍ ഒരു പരിപാടി നടക്കുന്നുണ്ടല്ലോ.അതിന്റെയൊക്കെ നേട്ടം എത്രയ്ക്കുണ്ട് .എവിടെയായാലും ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്നവര്‍ക്ക് "പണി" കൊടുക്കാന്‍ നോക്കും.

  എന്തൊക്കെ പറഞ്ഞാലും പിന്നെയും നേട്ടങ്ങളുണ്ടാകിയത് ഇസ്രോ പോലെയുള്ളവയാണ്.

  ReplyDelete
  Replies
  1. അതാണ്‌ ഞാന്‍ പറഞ്ഞത്‌ വ്യക്തമായ മുന്‍ഗണനാ ക്രമം ഉണ്ടാവണം എന്ന്.
   ഇവിടെ പുരോഗതിയോ ഗവേഷണമോ പാടില്ല എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടോ ???
   ഇന്ത്യക്ക് ഏറ്റവും ആവശ്യമായ കണ്ടത്തലുകള്‍ എല്ലാം നടത്തിക്കഴിഞ്ഞ ശേഷം ശാസ്ട്രഞ്ഞര്‍ ബോറടിച്ച് ഇരിക്കുമ്പോള്‍ ഒരു ചൊവ്വാ പര്യവേഷണം നടത്താന്‍ തീരുമാനിച്ചതോന്നും അല്ലല്ലോ...
   ചൊവ്വ പര്യവേഷണം നടത്തിയാല്‍ മാത്രമേ ശാസ്ട്രഞ്ഞ്യര്‍ ഇവിടെ ജോലി ചെയ്യൂ ???

   ശാസ്ത്രത്തിന്റെ എല്ലാ മേഖലകളിലെയും ഗവേഷണം ഉപേക്ഷിക്കണം എന്ന് എവിടെയാണ് ഞാന്‍ പറഞ്ഞത്. ഈ പോസ്റ്റില്‍ ചൊവ്വ പര്യവേഷണത്തെ പറ്റി മാത്രം ആണ് പറഞ്ഞിട്ടുള്ളത് അല്ലാതെ എല്ലാ ശാസ്ത്ര ഗവേഷണങ്ങളെയും അല്ല എന്ന് ആദ്യം മനസ്സിലാക്കുക.

   ഈ ഇസ്രോ ഉണ്ടാക്കിയ അഴിമതി കഥകളും, ചക്കൊളത്തി പോരുകളും കേട്ടിട്ടുണ്ടാവും എന്ന് കരുതുന്നു.

   Delete
 12. ദീപസ്തംബം മഹാശ്ചര്യം..
  നമുക്കും കിട്ടണം പണം..
  അത്രേ ഉള്ളൂ.. :)

  അതിന്റെ കൂടെ തന്നെ വികസനവും ചൊവ്വ പഠനവും ഒക്കെ വേണമെന്ന അഭിപ്രയോം ഉണ്ടെനിക്ക്..

  പിന്നെ ഈ ചോവ്വയിലെക്കുള്ള വാണം വിടല്‍ നോക്കി നിന്നാല്‍ "നോക്കുകൂലി" കിട്ടുമെങ്കില്‍ എന്തിനേം അനുകൂലിക്കാന്‍ ഞാനും റെഡി.. :P

  ReplyDelete
 13. കോടികള്‍ ചിലവാക്കി വാണം വിട്ടു കളിയ്ക്കാന്‍ ചൊവ്വയില്‍ ദീപാവലി ഉണ്ടോ?
  ശാസ്ത്രത്തിന്റെ മുന്നേറ്റം നല്ലതുതന്നെ...പക്ഷെ പട്ടിണിക്കാരായ സാധാരണ ജനങ്ങള്‍ ഉള്ള ഇന്ത്യയില്‍ ഇത്തരത്തില്‍ ഉള്ള സമ്പ്രദായം വേണോ എന്നത് ആലോചിക്കേണ്ട വിഷയമാണ്...ഇത്തരത്തില്‍ ചിന്തനീയമായ പോസ്റ്റുകള്‍ ഇടുന്ന ഡോക്ടര്‍ക്ക്‌ ആശംസകള്‍...

  ReplyDelete
 14. അല്ലെങ്കിലും 'മേലാളന്മാര്‍ 'വികസിപ്പിച്ച് വികസിപ്പിച്ച് 'കീഴാളന്‍ഒരുവിധം നന്നായി മേലോട്ടു നോക്കി നക്ഷത്രങ്ങള്‍ എണ്ണുക
  തന്നെയാണ്...
  പുരോഗതി വിലയിരുത്തപ്പെടേണ്ടത് പ്രജകളുടെ സംതൃപ്ത ജീവിതം അളവുകോലാക്കി വേണം.

  ReplyDelete
 15. അടുത്തുള്ളവന് പട്ടിണിയാല്‍ ജീവന്‍ പോകുന്നു ,
  നാം ചന്ദ്രനില്‍ ജീവന്‍ ഉണ്ടോ എന്ന് നോക്കുന്നു.,!!

  ReplyDelete
 16. ഭൂമി 'പരന്നതാണെന്ന്' മുതല്‍ 'ചൊവ്വാദോഷം' വരെ വിളമ്പി ദക്ഷിണ വാങ്ങി ജീവിക്കുന്ന മത ജ്യോതിഷക്കാര്‍ക്ക് ഈ നാട്ടുകാരുടെ പട്ടിണി മാറ്റാന്‍ ബാധ്യതയില്ലേ? ശാസ്ത്രജ്ഞന്മാര്‍ ആകാശത്തേക്ക് 'വാണം' വിട്ടതിന്റെ ഫലമായാണ് ഇന്ന് നമ്മള്‍ ഇന്ന് ഇന്ന് കമ്പ്യുടരിലൂടെ ഇങ്ങനെ സംവദിക്കുന്നത് പോലും.ചൊവ്വയിലെ ഭൂമിശാസ്ത്രത്തെ കുറിച്ചുള്ള പഠനം വിവിധ രാജ്യങ്ങള്‍ നടത്തുന്നുണ്ട്.അതില്‍ നമ്മുടെ രാജ്യവും പങ്കെടുക്കുന്നുണ്ടെങ്കില്‍ വളരെ നല്ലത്.

  ReplyDelete
  Replies
  1. മത ജ്യോതിഷികളെക്കാള്‍ പട്ടിണി മാറ്റാന്‍ ഉള്ള ബാധ്യത സര്‍ക്കാരിനാണ്. കാരണം സര്‍ക്കാര്‍ ആണ് ജനങ്ങളില്‍ നിന്ന് നികുതി വാങ്ങുന്നത്.

   ആവശ്യം ഉള്ള സ്ഥലത്തേക്ക് വാണം വിടുന്നതില്‍ ഒരു എതിര്‍പ്പും ഇല്ല. എന്നാല്‍ ചൊവ്വയിലേക്ക്‌ ദരിദ്ര രാഷ്ട്രമായ ഇന്ത്യ വാണം വിടുമ്പോള്‍ അത് അനാവശ്യ ചെലവ് തന്നെയാണ്.
   ചോവ്വയെക്കാള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പഠനം നടത്തേണ്ടത് ഇന്ത്യക്കാര്‍ക്ക്‌ എങ്ങിനെ പട്ടിണി കൂടതെ കഴിയാം എന്നതിനെ കുറിച്ചാണ്.

   Delete
 17. ശക്തിയായി വിയോജിക്കുന്നു.

  സൂപ്പര്‍ പവര്‍ ആകുക എന്നതല്ലലോ ഈ തരം പരീക്ഷണങ്ങളുടെ അര്‍ഥം. നമ്മള്‍ പുറത്തുനിന്നു സാങ്കേതിക വിദ്യ /അല്ലെങ്കില്‍ ആയുധങ്ങള്‍ വാങ്ങുന്നത് അതിവിടെ വികസിപ്പിച്ചു എടുക്കാന്‍ അവാതാത്തത് കൊണ്ടാനാനല്ലോ. അതുപോലെ എല്ലാ കാര്യങ്ങളിലും സ്വയം പര്യാപ്തത നെടണ്ടേ. ഗവേഷണം അടുത്ത തലമുറയ്ക്ക് കൂടി വേണ്ടിയാണ്. നമുക്ക് ഇത്രയൊക്കെ ബുദ്ധിമാന്മാരായ ശാസ്ട്രഞ്ഞര്‍ ഉണ്ടായിട്ടും, ഒന്നും ചെയ്യാതിരുന്നതിനു അവര്‍ നമ്മളെ പഴിക്കാതിരിക്കട്ടെ.

  ഇന്ത്യ ശാസ്ത്ര വിഷയങ്ങളില്‍ ഉള്ള പരീക്ഷണങ്ങള്‍ നിര്‍ത്തിയാല്‍ ഇവിടുത്തെ പട്ടിണി മാറും എന്ന് തോന്നുന്നില്ല.. അതിനു നട്ടെല്ലുള്ള, കഴിവുള്ള, യുവ ഭരണാധികാരികള്‍ ആണ് വേണ്ടത്. വന്ദ്യ വയോധികര്‍ക്ക് നിര്‍ബന്ധിത അവധി കൊടുത്തു യുവാക്കള്‍ മുന്നോട്ടു വരണം.

  ഇതിരിയില്ലാത്ത കേരളത്തിലെ എം എല്‍ എ മാര്‍ക്ക് , പൊതുജനത്തിന്റെ പണം എടുത്തു ഗാലക്സി എസ ത്രീ കൊടുക്കുന്നതുപോലുള്ള പരിപാടി നിര്‍ത്തട്ടെ. അഞ്ചു വര്ഷം പോലും തികയാത്ത എം എല്‍ എ മാര്‍ക്കും , അവരുടെ പേര്‍സണല്‍ സ്ടാഫ്ഫിനും പെന്‍ഷന്‍ നിര്‍ത്തട്ടെ. എഴുപതിനായിരം കോടിയുടെ അഴിമതി നടത്താതെ ഇരിക്കട്ടെ...അങ്ങനെ കുറെ നോക്കിയാല്‍ പട്ടിണി മാറും.

  ഇതില്‍ സാധാരണക്കാരന് എന്ത് ഗുണം എന്ന് ചോദിക്കരുത്..അങ്ങനെ എങ്കില്‍ ആദായ നികുതി പരിധി കൂട്ടുകയോ കുറയ്ക്കുകയോ ചെയ്തത് കൊണ്ട് സാധാരണക്കാരന് നേരിട്ട് ഉണ്ടാകുമോ ? ചില ഗുണങ്ങള്‍ സമൂഹത്തിനു മൊത്തമാനുണ്ടാകുക. അതില്‍ സാധാരണക്കാരനു നേരിട്ടല്ലെങ്കിലും ഏതെങ്കിലും തരത്തില്‍ പങ്കാളിത്തം ഉണ്ടാകുമെന്ന് മാത്രം..

  ReplyDelete
  Replies
  1. നമ്മള്‍ പുറത്തുനിന്നു സാങ്കേതിക വിദ്യ /അല്ലെങ്കില്‍ ആയുധങ്ങള്‍ വാങ്ങുന്നത് അതിവിടെ വികസിപ്പിച്ചു എടുക്കാന്‍ അവാതാത്തത് കൊണ്ടാനാനല്ലോ. അതുപോലെ എല്ലാ കാര്യങ്ങളിലും സ്വയം പര്യാപ്തത നെടണ്ടേ.

   ###

   ചൊവ്വയിലേക്ക്‌ പോകുന്നതിനു മുന്‍പ്‌ ആദ്യം ഇത്തരത്തില്‍ ഉള്ള കാര്യങ്ങള്‍ അല്ലേ ചെയ്യേണ്ടത് ?

   ****

   ഗവേഷണം അടുത്ത തലമുറയ്ക്ക് കൂടി വേണ്ടിയാണ്.

   ###

   തീര്‍ച്ചയായും.... എന്നാല്‍ പട്ടിണി ഇന്നത്തെ തലമുറയെയും ബാധിക്കുന്നതാണ്...

   ****

   ഇന്ത്യ ശാസ്ത്ര വിഷയങ്ങളില്‍ ഉള്ള പരീക്ഷണങ്ങള്‍ നിര്‍ത്തിയാല്‍ ഇവിടുത്തെ പട്ടിണി മാറും എന്ന് തോന്നുന്നില്ല..

   ###

   എല്ലാ ശാസ്ത്ര പരീക്ഷണങ്ങളും നിര്‍ത്തണം എന്ന് ആര് പറഞ്ഞു ??? ഓരോന്നിനും മുന്‍ഗണന നിശ്ചയിക്കുകയാണ് വേണ്ടത്‌. അപ്പോള്‍ അറിയാം ചൊവ്വ വിഷയം ഇന്ന് ഇന്ത്യയുടെ ആവശ്യങ്ങളില്‍ എത്രാം സ്ഥാനത്ത്‌ വരും എന്ന്..

   ****

   വന്ദ്യ വയോധികര്‍ക്ക് നിര്‍ബന്ധിത അവധി കൊടുത്തു യുവാക്കള്‍ മുന്നോട്ടു വരണം.

   ###

   ഇന്ന് വയോധികരായി അധികാരത്തില്‍ ഇരിക്കുന്ന പലരും യുവാക്കള്‍ ആയി തന്നെയാണ് അധികാര ജീവിതത്തിനു തുടക്കം കുറിച്ചത്. അധികാരത്തില്‍ എത്തുമ്പോള്‍ ലക്ഷ്യം മറക്കുന്നു. പ്രായം അല്ല വിഷയം. കാഴ്ചപ്പാട് ആണ് വിഷയം.

   ****

   എഴുപതിനായിരം കോടിയുടെ അഴിമതി നടത്താതെ ഇരിക്കട്ടെ...അങ്ങനെ കുറെ നോക്കിയാല്‍ പട്ടിണി മാറും.

   ###

   തീര്‍ച്ചയായും ഇതെല്ലം വേണം. ഒരു സംശയവും ഇല്ല. അതുപോലെ തന്നെ ഇതുപോലെ ഉള്ള അനാവശ്യ ചിലവുകള്‍ ഒഴിവാക്കുകയും വേണം.

   Delete
 18. വാണം വിടുന്നത് നല്ലത് തന്നെ. ഇത്രേം വലിയ വാണം വിടുന്ന സമയവും പണവും കൊണ്ട്. ഇതിനെക്കാള്‍ പൌരന്മാര്‍ക്ക് ഉപകാരമുള്ള എത്രയോ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. കടത്തിണ്ണയില്‍ കഴിയുന്നവന്‍ സാറ്റലൈറ്റ്‌ ടി വി കണക്ഷന്‍ വാങ്ങിയാ അത് പുരോഗതി ആണോ? ഞാന്‍ പൂര്‍ണമായും യോജിക്കുന്നു.

  ReplyDelete
 19. അവിടെ പോയി ഒരു കൊടിയും കുത്തി , രണ്ടു ജയ്‌ വിളിയും വിളിച്ചു , പത്ത് ഓട്ടും ചോദിക്കാന്‍ ഒരു തരത്തിലും സമ്മതിക്കില്ലാ ല്ലേ ...:)

  ReplyDelete
 20. ഞാന്‍ മുന്നേ പറഞ്ഞ ഒരു കാര്യം ഉണ്ട് അമേരിക്കയും റഷ്യയും മാത്രം rocket launching Technology നടത്തുന്ന സമയത്താണ് ഇന്ത്യ സ്വന്തമായി അത് വികസിപ്പിക്കാന്‍ നോക്കിയത്. അന്നും ശക്തമായ വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വന്നു . പക്ഷെ ഇന്ന് 2G 3G എന്നീ spectrums വില്‍ക്കുക വഴി ( അഴിമാതിയില്ലാതെ ആണെങ്കില്‍) )ഇന്ത്യക്ക് ലഭിക്കാന്‍ പോകുന്നത് അന്നതിന് വേണ്ടി ചിലവിട്ടത്തിന്റെ ആയിരം മടങ്ങാണ്. ഇനി ചൊവ്വ പര്യവേക്ഷണം എന്തിനു എന്നാണ്?? മാധ്യങ്ങള്‍ എന്നും ഊതി വീര്‍പ്പിക്കുന്ന കാരണങ്ങള്‍ മാത്രമേ നമ്മള്‍ കാണുന്നുള്ളൂ. ദയവു ചെയ്തു ISROയുടെ വെബ്സൈറ്റ് എടുത്തു നോക്കുക . വ്യക്തമായി അവര്‍ എഴുതിയിട്ടുണ്ട്. അവര്‍ ആഗ്രഹിക്കുന്ന ഫലങ്ങളെ കുറിച്ച്. ചിലപ്പോള്‍ അതെല്ലാം നടന്നില്ല എന്ന് വരം. പക്ഷെ അത് കൊണ്ട് നമുക്കാ ഉദ്യമത്തില്‍ നിന്ന് പിന്‍ തിരിയേണ്ട ആവശ്യമില്ല. ഇത് ആരോടും മത്സരിക്കാന്‍ വേണ്ടി മാത്രമല്ല ഒരു കാര്യം കൂടെ പറഞ്ഞു നിര്‍ത്താം. നാസ മൂണ്‍ പ്രൊജക്റ്റ്‌ ചെയ്യുന്നതിന് വേണ്ടി ഡെവലപ്പ് ചെയ്തതാണ് microelectronics എന്നാ ഫിസിക്സ്‌ ബ്രാഞ്ച് . ആ ഗവേഷണ ഫലമാണ് നമ്മളിന്നു ഉപയോഗിക്കുന്ന ലാപ്ടോപ് കളിലെക്കും മോബൈലുകളിലെക്കും നയിച്ചത്. അത് പോലെ നാസ പ്രോജെക്ടിന്റെ ഭാഗമായി തന്നെയാണ് ഇന്റര്‍നെറ്റ്‌ എന്ന ആശയം ആദ്യമായി വരുന്നത്. ഇപ്പോള്‍ മാര്‍സ് പ്രോജെക്ടിന്റെ ഭാഗമായി നമ്മള്‍ self cleaning solar panels ഡെവലപ്പ് ചെയ്യേണ്ടതുണ്ട്.. അതും ഭാവിയിലെ ഊര്‍ജ ആവശ്യങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകും.. ഇങ്ങനെ ഒരുപാടുണ്ട്. സ്ഥല പരിമിതി മൂലം നിര്‍ത്തുന്നു. ശരിയാണ്. ദാരിദ്ര്യം ഒരു വലിയ പ്രശ്നമാണ്. ഭരണാധികാരികളാണ് അതിനു കാരണം. പക്ഷെ അത് പറഞ്ഞു ഇത്തരം സംരംഭങ്ങളില്‍ നിന്ന് പിന്നോട്ട് പോകുന്നത് കഷ്ട്ടപ്പെട്ട് ഈ മേഖലകളില്‍ ഖവേഷണം ചെയ്യുന്നവരോടുള്ള അനീതിയാണ്.

  ReplyDelete
  Replies
  1. സാമ്പത്തികമായി ഉന്നതിയില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍ അത്തരം ഗവേഷണങ്ങള്‍ നടത്തട്ടെ. അമേരിക്ക ഇപ്പോള്‍ ചൊവ്വ പര്യവേഷണം നടത്തുന്നുണ്ടല്ലോ... അമേരിക്കന്‍ പ്രോജെക്ടിന്റെ ഭാഗമായി വന്ന ഇന്റര്‍നെറ്റ് ഇന്ന് ഇന്ത്യക്കാര്‍ ഉപയോഗിക്കുന്ന പോലെ, ചൊവ്വയില്‍ നിന്ന് വല്ല കണ്ടത്തലുകളും നടത്തിയാല്‍ അത് നമുക്ക്‌ ഉപയോഗിച്ച് കൂടേ? നമ്മള്‍ കണ്ടത്തിയത് മാത്രമേ നമ്മള്‍ ഉപയോഗിക്കൂ എന്നില്ലല്ലോ !!!

   സോളാര്‍ പാനല്‍ ഉപയോഗിച്ചു തന്നെ നമുക്ക്‌ ഒരുപാട് ഊര്‍ജം ഉല്പാദിപ്പിക്കാം. എന്നാല്‍ നമുക്ക് എത്രത്തോളം അത് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്നുണ്ട് ? അത് എത്ര ഫലപ്രദമായി നമ്മള്‍ കൈകാര്യം ചെയ്യുന്നുണ്ട് ?

   നിങ്ങള്‍ പറഞ്ഞ പോലെ ഭാരണധികാരികള്‍ തന്നെയാണ് ദാരിദ്ര്യത്തിനു പ്രധാന കാരണം. ഇത്തരം അനാവശ്യ മാര്‍ഗങ്ങളില്‍ പണം ചിലവോഴിക്കുന്ന ഭരണാധികാരികള്‍....

   കഷ്ടപ്പെട്ട് പട്ടിണി കിടക്കുന്ന ആളുകളോട്‌ ചെയ്യുന്ന അത്രയും വലിയ അനീതിയല്ല ഗവേഷണം നടത്തുന്നവരോട് ഉള്ള അനീതി.

   Delete
 21. ഈ വാണം വിടുന്നതിനേക്കാള്‍ എത്രയോ പൈശാചികമായ തമാശയായിരുന്നു ഇവിടുത്തെ പട്ടിണി മരണങ്ങള്‍ കാണാതെ യുറോപ്യന്‍ യൂണിയന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി നമ്മുടെ മൌനി പ്രധാനി 1000 കോടി ഡോളര്‍ സംഭാവന ചെയ്തത്

  ReplyDelete
  Replies
  1. അത് പേരെടുക്കാന്‍ ചെയ്ത പരിപാടിയാണ്.സ്വന്തം നാടിന്റെ വേദന മനസ്സിലാക്കാതെ ഭരിക്കുന്ന നാറികള്‍.

   Delete
 22. ഒരു ട്രാൻസ്പോർട്ട് ബസ്സ് പോലും ശരിക്ക് ഓട്ടാൻ അറിയാത്തവന്മാരാ ഇനി വാണം!! ഫൂ...


  കാശ് കുമിഞ്ഞിട്ട് പരീക്ഷണനിരീക്ഷണങ്ങൾ നടത്താൻ മുട്ടി നിൽക്കുവാണേൽ പെട്രോളിനൊരു അൾട്ടർനേറ്റീവ് കണ്ട്പിടിക്കെടോ...

  ReplyDelete
 23. അബ്സര്‍ ഇക്ക "പട്ടിണി മാറ്റാന്‍ സ്വിസ് ബാങ്കിലെ കള്ള പണം ഉപയോഗിച്ച് കൂടെ " എന്നുള്ളത് ഇന്നലെ ഞാന്‍ പറഞ്ഞ അഭിപ്രായം ആണ് .അതിനു ഇക്ക തന്ന മറുപടി "കള്ളാ പണം പിടിച്ച് എടുതില്ലലോ " എന്നായിരുന്നു . പട്ടിണി മാറ്റാന്‍ അതും ഒരു മാര്‍ഗം ആണെന്നെ ഞാന്‍ പറഞ്ഞു ഉള്ളു . ചൊവ പരിവേഷണം നിര്‍ത്തിയാല്‍ ഭാരതത്തിന്റെ പട്ടിണി മാറുമോ ? അതിനു ആര്‍ജവം ഉള്ള ഒരു ഭരണ കൂടം ആണ് വേണ്ടത് . കോടികള്‍ കൊണ്ടുള്ള അഴിമതി കളികള്‍ കാണുന്ന നമ്മള്‍ക്ക് എല്ലാം അഴിമതി നടത്താന്‍ ആണെന്നുള്ള തോനാല്‍ ഒരു തെറ്റല്ല . എന്നാല്‍ എല്ലാം അതിനു വേണ്ടി മാത്രം ആകണമെന്നും ഇല്ല . പിന്നെ ഒരു കാര്യം കൂടി ലോകത്ത് എല്ലാ പരീക്ഷണവും നൂറു ശതമാനം വിജയം ആയിരുന്നില്ല . ഇത്തരം "വാണം" വിടലിന്റെ ഗുണം/ദോഷം കാലം തെളിയികട്ടെ . അന്നും ഒരു പോസ്റ്റ്‌ ഇടാന്‍ ഉള്ള അവസരം ഉണ്ടാകട്ടെ . ജയ് ഹിന്ദ്‌ .

  ReplyDelete
  Replies
  1. പട്ടിണി മാറ്റാന്‍ തീര്‍ച്ചയായും കള്ളപ്പണം പിടിച്ചെടുക്കുന്നത് നല്ലത് തന്നെയാണ്...
   എന്നാല്‍ അതിനോടൊപ്പം തന്നെ അനാവശ്യ ചിലവുകള്‍ ഒഴിവാക്കി, അവയെ അത്യാവശ്യമുള്ള മേഖലകളിലേക്ക്‌ കൊണ്ട് വരണം. ആരോഗ്യ രംഗവും, ഗതാഗത സൗകര്യവും എല്ലാം ചെറിയ ഉദാഹരണങ്ങള്‍ മാത്രം.

   ഭരണ കൂടത്തിനു തീര്‍ച്ചയായും ആര്‍ജ്ജവം വേണം. നാടിനും, ജനങ്ങള്‍ക്കും ഏറ്റവും നല്ലത് എന്ത് എന്ന് തിരിച്ചറിയാനുള്ള ആര്‍ജവവും അത് നടപ്പിലാക്കാനുള്ള ആര്‍ജവവും...

   ഇന്ത്യ ഗവേഷണങ്ങള്‍ നടത്തുന്നതിനെയോ പരീക്ഷണങ്ങള്‍ നടത്തുന്നതിനെയോ ഞാന്‍ ചോദ്യം ചെയ്തിട്ടില്ല. പക്ഷെ ഗവേഷണം നടത്തുന്ന മേഖലകള്‍ തിരഞ്ഞെടുക്കുന്നതില്‍ ആണ് കാര്യം.
   ഈ പോസ്റ്റില്‍ ഞാന്‍ സൂചിപ്പിച്ചത്‌ ചൊവ്വ ഗ്രഹത്തിലേക്ക്‌ ഉള്ള വാണം വിടലിനെ കുറിച്ച് മാത്രം ആണ്. അതുകൊണ്ട് ചിലപ്പോള്‍ നേട്ടങ്ങള്‍ ഉണ്ടായേക്കാം. പക്ഷേ പട്ടിണിക്കാരന്റെ വയറ്റത്ത് കയറി നിന്ന് ചൊവ്വയിലേക്ക്‌ വാണം വിടുന്നതിന്റെ പ്രസക്തിയും, മനുഷ്യത്വവും ആണ് ചോദ്യം ചെയ്യപ്പെടുന്നത്.

   വാണം വിടലിന്റെ ഗുണ-ദോഷം കാലം തെളിയിക്കുന്നതിന് മുന്‍പ്‌ എത്ര ജന്മങ്ങള്‍ പട്ടിണി കൊണ്ടും, രോഗത്തിനു ചികിത്സ ലഭിക്കാതെയും ഇന്ത്യയില്‍ നിന്ന് വിട പറഞ്ഞിട്ടുണ്ടാകും എന്നത് കൂടി ചിന്തിക്കേണ്ടി വരും.ഈ കോടികള്‍ ഉപയോഗിച്ച് പത്ത്‌ പേരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞാല്‍ അതല്ലേ ഏറ്റവും വലിയ ഗുണം ?

   ജയ് ഹിന്ദ്‌...

   Delete
 24. വാണം വിടട്ടെ നാമും ഒട്ടും മടി കൂടാതെ
  വേണം ഇതിന്നായിട്ടു അല്‍പം ക്ഷമയും മറ്റും.
  അമേരിക്കക്കാര്‍ വാണം വിടുന്ന നേരം
  ചുമ്മാ വളിയും വിട്ടീട്ടങ്ങനെയിരുന്നാല്‍ പോരാ.
  പശിയും മറ്റും അല്‍പം സഹിച്ചിരിക്കാം
  ലേശം മുഷിപ്പ് വന്നാല്‍ മോശം നമുക്ക് തന്നെ.
  ചിന്ത കൊടുത്തീടെണം അല്‍പം വിഷയത്തിങ്കല്‍
  എന്താ നിനക്ക് തോന്നി,പറയൂ മടി കൂടാതെ?

  ReplyDelete
  Replies
  1. സഹിക്കാന്‍ ചന്തുവിന്റെ ജീവിതം പിന്നേയും ബാക്കി...:)

   Delete
 25. വയറിനകത്ത്‌ ഒന്നുമില്ലങ്കില്‍ നമ്മള് മാത്രമേ അറിയൂ!

  ReplyDelete
 26. ആരവിടെ...!!
  അപ്രിയസത്യങ്ങള്‍ തുറന്നുപറയുന്ന ഈ വികസനവിരോധിയും ശാസ്ത്രവിരോധിയും പിന്തിരിപ്പനുമായ ഡോക്ടറെ ചൊവ്വയിലേയ്ക്ക് നാടുകടത്തൂ..

  ReplyDelete
  Replies
  1. അവിടെ നിന്നും ബ്ലോഗ്‌ പോസ്റ്റ്‌ ഇട്ടു ലിങ്ക് വിതരണം നടത്താന്‍ പറ്റുമെങ്കില്‍ ഒരു കൈ നോക്കാമായിരുന്നു...

   മാത്രമല്ല, ചൊവ്വാ ദോഷം മൊത്തമായും ചില്ലറയായും ഭൂമിയിലേക്ക് കയറ്റി അയക്കുന്ന ഒരു കേന്ദ്രം തുടങ്ങുകയും ചെയ്യാം..:)

   Delete
 27. വാണം.വിടുക .....അതും ചൊവ്വയിലേക്ക് ,നല്ല കാര്യം മുകളില്‍ പറഞ്ഞത് പോലെ ഈ പോസ്റ്റ്‌ ഒരു ചര്‍ച്ചക്ക് വേദിയാകുന്നു എന്നതില്‍
  സന്തോഷം ..ഞാന്‍ ശക്തമായി ഈ വാണം വിടലിനെ എതിര്‍ക്കുന്നു ..എന്നതിനപ്പുറം .........ശാസ്ത്ര സാങ്കേതിക രംഗത്ത് വലിയ ഒരു നാഴികക്കല്ല് ഈ വാണം വിടലിലൂടെ ഇന്ത്യ നേടും എനാണ് എങ്കില്‍ .......ഇതിനെ എതിര്‍ക്കുന്നത് തെറ്റല്ലേ ?

  --

  ReplyDelete
  Replies
  1. നാഴികക്കല്ല് എന്തിനാ,പട്ടിണി കിടന്ന് മയ്യത്തായവന്റെ കബറിനു മുകളില്‍ മീസാന്‍ കല്ലിന് പകരം വെക്കാനോ?

   Delete
 28. ഭരണാധികാരികള്‍ ചിന്തികേണ്ട വിഷയം തന്നെ ,അഭിനന്ദനങ്ങള്‍

  ReplyDelete
 29. അങ്ങനെ പ്രവര്‍ത്തങ്ങളെ എതിര്‍ക്കുന്നത് ശരിയാണോ ? കാരണം നമ്മള്‍ അനുഭവിക്കുന്ന സാങ്കേതിക വിദ്യകള്‍ ഒക്കെ പരാജയപ്പെട്ട പരീക്ഷണങ്ങള്‍ വീണ്ടു നടത്തി നേടിയാതല്ലേ? എന്നാല്‍ ഈ പരീക്ഷണങ്ങള്‍ നടത്തുമ്പോള്‍ തന്നെ ജനങ്ങളുടെ പട്ടിണി മാറ്റാന്‍,ജീവിക്കാനുള്ള സ്വകാര്യം ഒരുക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാവണം .എന്നാല്‍ 'ഉള്ളവന് ' കുടുതല്‍ നല്കാന്‍ താല്‍പ്പര്യം എടുക്കുന്ന ഭരണ വര്‍ഗ്ഗം ഇല്ലാത്തവനെ മറക്കുകയാണ് .ഇതാണ് മാറേണ്ടത്

  ReplyDelete
  Replies
  1. ഒരു പരീക്ഷണവും പാടില്ല എന്നാരാണ് പറഞ്ഞത് ? പരാജയം ഉണ്ടാവുമോ എന്ന പേടി കൊണ്ടും അല്ല അത് വേണ്ട എന്ന് പറഞ്ഞത്. മുന്‍ കമന്റുകള്‍ വായിക്കുമല്ലോ...

   Delete
 30. Nishad ShamsudeenThursday, August 09, 2012

  Kollam machu...u r correct...

  ReplyDelete
 31. ശാസ്ത്ര വളര്‍ച്ച അനിര്‍വാര്യം...
  പക്ഷെ അതോടൊപ്പം തന്നെ വളരേണ്ട മറ്റു ചില കാര്യങ്ങള്‍ കൂടിയുണ്ടിവിടെ.
  അതില്‍ ഒന്നാണ് ഭരണകര്‍ത്താക്കള്‍ക്ക് ഉണ്ടാകേണ്ട അവബോധം. ദാരിദ്ര നിര്‍മാര്‍ജ്ജനം , തൊഴിലില്ലായ്മ പരിഹരിക്കല്‍ ഈ വക മുഖ്യ അജണ്ടകളും ശാസ്ത്ര പുരോഗതിക്കൊപ്പം അവശ്യം പരിഗണിക്കപെടെണ്ടവയാണ്. ലക്ഷ കണക്കിനു ആളുകള്‍ പട്ടിണിയും പരിവട്ടവുമായി കഴിയുന്ന ഒരു രാജ്യം അതിനു നേരെ കണ്ണടച്ച് കേവലം മറ്റു വിഷയങ്ങളില്‍ മാത്രം ശ്രദ്ധിക്കുന്നത് ശരിയാണോ എന്ന ഈ ലേഖനത്തിലെ വലിയ കാഴ്ച്ചപാടിനു അഭിനന്ദനങള്‍!!

  ReplyDelete
 32. മണ്ടന്മാര്‍ക്കും ഡോക്ടര്‍ ആകാം.

  ReplyDelete
  Replies
  1. തീര്‍ച്ചയായും. നിങ്ങളെ പോലെ മരമണ്ടന്മാര്‍ ധാരാളം ഉള്ള സമൂഹത്തില്‍ മണ്ടന്മാര്‍ തന്നെയാണ് ഡോക്ടര്‍മാര്‍ ആവുക.
   നിങ്ങള്‍ അര്‍ഹിക്കുന്ന ഡോക്ടറെ അല്ലേ നിങ്ങള്‍ക്ക്‌ ലഭിക്കൂ....

   Delete
  2. അനോണിക്ക് വടികൊടുത്ത്‌ അടിവാങ്ങിയപ്പോ സമാധാനും സന്തോശും ആയീലേ

   Delete
 33. പൊതുജനങ്ങള്‍ തീര്‍ച്ചയായും ഇതിനെ വിലയിരുത്തേണ്ടതുണ്ട്. ശാസ്ത്ര മേഖലയിലെ പരീക്ഷണങ്ങളും വികസനവും തീര്‍ച്ചയായും നമുക്ക് വേണ്ടത് തന്നെ. പക്ഷെ ആദ്യ പരിഗണന നാടിന്റെ വികസനത്തിനും പട്ടിണി ഇല്ലാതാക്കാനുമായിരിക്കണം.

  ReplyDelete
 34. വാണം വിട്ടും ഓണം ഉണ്ണണമെന്നല്ലേ?? എനി പട്ടിണി പേടിക്കേണ്ട...മൊഫീലല്ലേ കിട്ടാന്‍ പോകുന്നത്

  ReplyDelete
 35. വെള്ളം നിറഞ്ഞാല്‍ തുറന്നു വിടാന്‍ പാകത്തിന് ഡാമിന്റെ ഷട്ടറുകള്‍ ആദ്യം അറ്റകുറ്റ പണി നടത്തി സൂക്ഷിക്കുക. എന്നിട്ട് മതി ചൊവ്വയും വാണം വിടലും എല്ലാം.

  ReplyDelete
 36. പട്ടിണി മാറ്റിയിട്ടു മതി ചൊവ്വാ ദൌത്യം എന്ന വാദം അംഗീകരിക്കാന്‍ കഴിയില്ല .ലോകമെമ്പാടും പട്ടിണി നില നില്‍ക്കുന്നുണ്ട് .പൂര്‍ണ്ണമായി പട്ടിണി നിര്‍മ്മാര്‍ജ്ജനം ചെയ്ത ഒരു രാജ്യത്തിന്‍റെ പേര് പറയാമോ ?പട്ടിണി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതോടൊപ്പം തന്നെ പ്രധാനമാണ് മറ്റു രംഗങ്ങളിലെ വളര്‍ച്ചയും .ഒരു തരത്തില്‍ അവയൊക്കെ പരസ്പര പൂരകങ്ങളാണ് .പട്ടിണി മാറ്റിയിട്ടു മതി ആരോഗ്യ രംഗത്തെ ഗവേഷണങ്ങള്‍ എന്ന് പറയാന്‍ കഴിയുമോ ?കൃഷിക്കും സ്പോര്‍ത്സിനും പ്രതിരോധത്തിനും ചെലവഴിക്കുന്ന തുകയും പട്ടിണി മാറ്റിയിട്ടു മതി എന്നും പറയാന്‍ കഴിയില്ല .അത് പോലെ തന്നെ ശാസ്ത്ര സാങ്കേതിക രംഗത്ത് ,വാണം വിടല്‍ എന്ന് താങ്കള്‍ അധിക്ഷേപിക്കുന്നത് പോലെയുള്ള ദൗത്യങ്ങളും അത്യാവശ്യം തന്നെ .വളരെ ഉപരിപ്ലവമായി ശാസ്ത്ര പുരോഗതിയെ പറ്റി വിലയിരുത്തരുത് .സുരേഷ് ഗോപി ചിത്രങ്ങളിലെ പോലെ വാചാടോപം കൊണ്ടെന്തു കാര്യം ?

  ReplyDelete
  Replies
  1. പട്ടിണിയുടെ ദുഃഖ ചിത്രം മനസ്സിലാക്കാന്‍ കഴിയാത്തവര്‍ക്ക്‌ ഇത് അംഗീകരിക്കാന്‍ കഴിയില്ല എന്ന് അറിയാം.

   ലോകം എമ്പാടും പട്ടിണി നില നില്‍ക്കുന്നത്‌ കൊണ്ട് നമ്മുടെ നാട്ടിലും പട്ടിണി ആയിക്കോട്ടെ എന്നാണോ ? "അടുത്തവന്റെ വീട്ടില്‍ ഭ്രാന്തന്‍ ഉള്ളത് കൊണ്ട് നമ്മുടെ വീട്ടിലും ഒരു ഭ്രാന്തന്‍ ആയിക്കോട്ടെ" എന്ന നിലപാട്‌ അല്ലേ ?

   ലോകത്ത് ഇന്ത്യയെ പോലെ പട്ടിണി അനുഭവിക്കുന്ന ഏതൊക്കെ രാജ്യങ്ങള്‍ ആണ് ചൊവ്വയിലേക്ക്‌ ദൌത്യം നടത്തിയിട്ടുള്ളത് എന്ന് പറയാന്‍ കഴിയുമോ ???

   തീര്‍ച്ചയായും മറ്റു രംഗങ്ങളിലെ വളര്‍ച്ച അത്യാവശ്യമാണ്. എന്നാല്‍ ഇന്ത്യയില്‍ അടിസ്ഥാന കാര്യങ്ങളില്‍ എല്ലാം വളര്‍ച്ച കൈവരിച്ചു കഴിഞ്ഞോ ? ഇപ്പോഴും പല അടിസ്ഥാന കാര്യങ്ങള്‍ക്കും അന്യജ്യങ്ങളെ അല്ലേ ആശ്രയിക്കുന്നത് ???
   ഒരു രാജ്യം പട്ടിണിയില്‍ ഞെരിപിരി കൊള്ളുമ്പോള്‍ ചൊവ്വയിലേക്ക്‌ വാണം വിട്ടാല്‍ ഉണ്ടാവുന്ന നേട്ടങ്ങള്‍ എന്തൊക്കെയാണ് എന്ന് വിശദമാക്കാമോ ???

   ആരോഗ്യ രംഗത്തെ ഗവേഷണങ്ങള്‍ പട്ടിണി മാറ്റിയിട്ടു മതി എന്ന് ആരാണ് പറഞ്ഞത് ?
   ഞാന്‍ പറഞ്ഞോ ? ആരോഗ്യ രംഗത്തെ പുരോഗതി ഓരോ മനുഷ്യനും നേരിട്ട് ഗുണം ചെയ്യുന്നതാണ്. അതുപോലെ എന്ത് ഗുണം ആണ് ഇന്ത്യന്‍ പൌരന്മാര്‍ക്ക് ഈ വാണം വിടല്‍ കൊണ്ട് ഉണ്ടാവുന്നത് ??? പോസ്റ്റില്‍ ഗവേഷണങ്ങള്‍ ഒന്നും വേണ്ട എന്നാണോ അതോ വ്യക്തമായ മുന്‍ഗണനാ ക്രമം വേണം എന്നാണോ പറഞ്ഞിട്ടുള്ളത്‌ എന്ന് ഒന്ന് ശരിക്ക് വായിച്ചു നോക്കുമല്ലോ...

   കൃഷിയുടെയും പ്രതിരോധത്തിന്റെയും കാര്യം പാടില്ല എന്നു എവിടെയാണ് പറഞ്ഞത്‌. എഴുതാപ്പുറം വായിക്കേണ്ടതുണ്ടോ ?


   എവിടേക്കും വാണം വിടാന്‍ പാടില്ല എന്ന് എവിടെയെങ്കിലും ഞാന്‍ പറഞ്ഞിട്ടുണ്ടോ ?

   വാണം വിടല്‍ എന്ന് പറയുന്നതില്‍ എന്ത് അധിക്ഷേപം ആണ് ഉള്ളത്. റോക്കറ്റ്‌ വിടല്‍ എന്ന് പറഞ്ഞാല്‍ അധിക്ഷേപം മാറുമോ ? എങ്കില്‍ റോക്കറ്റ് എന്നതിന് മലയാളം ഡിക്ഷണറിയില്‍ കൊടുത്ത തര്‍ജ്ജുമ എന്താണ് എന്ന് നോക്കുക. അതില്‍ വാണം എന്ന് കാണാം... അപ്പോള്‍ മലയാള പദം ഉപയോഗിച്ചത് ആണോ അധിക്ഷേപം ?


   ഉപരിപ്ലവമായി ശാസ്ത്ര പുരോഗതിയെയോ പട്ടിണിയെയോ വിലയിരുത്താന്‍ പാടില്ല. ശാസ്ത്രം എന്നാല്‍ ചൊവ്വയിലേക്ക്‌ വാണം വിടല്‍ മാത്രം അല്ലല്ലോ. "ചൊവ്വയിലേക്ക്‌ വാണം വിട്ടു" എന്ന് പ്രഖ്യാപിച്ചാല്‍ ഉണടാകുന്ന "അഭിമാനം" കഴിച്ചാല്‍ പട്ടിണി മാറുമോ ???

   പറയേണ്ടത് അതിനു അനുസരിച്ച രീതിയില്‍ തന്നെ അല്ലേ പറയേണ്ടത്‌ ? അത് സുരേഷ് ഗോപിയെ പോലെ പറഞ്ഞാല്‍ എന്ത് മാമുക്കോയയെ പോലെ പറഞ്ഞാല്‍ എന്ത് ? പറയാനുള്ളത്‌ വ്യക്തമായി പറയുന്നുണ്ടോ എന്നത് മാത്രമല്ലേ വിഷയം ??

   Delete
 37. താങ്കള്‍ താങ്കളുടെ മോബയ്ളിന്റെയും ലാപ്‌ ടോപ്പിന്റെയും ഇന്റര്‍ നെടിന്റെയും ചെലവ് കുറച്ചു താങ്കളുടെ ചുറ്റുവട്ടത് ഉള്ളവരുടെ പട്ടിണി മാറ്റി വരൂ..
  ആദ്യം അടുത്തുള്ളവര്‍ നന്നായി ജീവിക്കട്ടെ എനിട്ട്‌ താങ്കള്‍ക്ക് ലാപ്ടോപ് ഉപയോഗിച്ച് തുടങ്ങാം
  ബാധ്യത എല്ലാര്ക്കും ഉണ്ട് .. തന്റെ അയല്പക്കതുള്ളവര്‍ പട്ടിണി ആണോ എന്ന് നോക്കാതെ ഭക്ഷണം കഴിക്കരുത് എന്നല്ലേ നബിവചനം തന്നെ

  ReplyDelete
  Replies
  1. ഒരു വ്യക്തി സ്വന്തം ചിലവുകള്‍ നിയന്ത്രിക്കുക തന്നെ വേണം ഒരു സംശയവും ഇല്ല.

   പക്ഷേ പൊതു ഖജനാവില്‍ നിന്ന് എടുത്ത്‌ പണം ചിലവൊഴിക്കുന്നതും, ഒരാള്‍ സ്വയം അധ്വാനിച്ചു ഉണ്ടാക്കിയ പണം ചിലവോഴിക്കുന്നതും തമ്മില്‍ ഉള്ള വ്യത്യാസം ആദ്യം തിരിച്ചറിയുമല്ലോ.

   എന്റെ ഇന്റര്‍നെറ്റിന്റെയും, ലാപ്പ് ടോപ്പിന്റെയും ബില്ല് സര്‍ക്കാര്‍ ആണ് അടക്കുന്നത് എങ്കില്‍ നിങ്ങള്‍ ഉന്നയിക്കുന്ന ആരോപണത്തില്‍ കാര്യം ഉണ്ട്. ആ ബില്ലുകള്‍ സര്‍ക്കാര്‍ അല്ല കൊടുക്കുന്നത് എന്ന് നിങ്ങളെ വിനീതമായി അറിയിക്കട്ടെ !!!

   ഒരു വ്യക്തിയുടെ പണം അയാളുടെ പണം ആണ്. എന്നാല്‍ സര്‍ക്കാരിന്റെ പണം എന്നത് എല്ലാവരുടെയും പണം ആണ്. അതില്‍ ധനികനും ദരിദ്രനും ഉള്‍പ്പെടും. ആദ്യം അത് മനസിലാക്കുക. എന്താണ് പറയുന്നത് എന്ന് മനസ്സിലാക്കാനുള്ള സാമാന്യ വിവേകം പ്രകടിപ്പിക്കുക.

   എന്റെ അയല്‍പ്പക്കത്ത് ഭക്ഷണം കിട്ടാതെ ആരും പട്ടിണി കിടക്കുന്നില്ല എന്ന വിവരവും അറിയിക്കട്ടെ !!!

   Delete
 38. ചര്‍ച്ച ചെയ്യപെടേണ്ട വിഷയം തന്നെ ..
  ഇവിടെ , ഒരു നേരുണ്ട് ..കൂട്ടുകാര ..
  നമ്മുടെ രാജ്യത്തിന്റെ ഭാവി ചിന്തകള്‍ക്ക്
  മുതല്‍ കൂട്ടാകുന്ന ചിലതാണിതെങ്കിലും ..
  പട്ടിണി മാറ്റാതെ മറ്റെന്തു കൊടുത്തിട്ടും
  ഒരു രാജ്യവും പുരോഗതി കൈയ്യ് വരിക്കില്ല ..
  വിശക്കുന്നവന്റെ മുന്നില്‍ ടെക്നോളജി വിളമ്പിയിട്ട്
  കാര്യമില്ല തന്നെ , ആദ്യം ദാരിദ്ര്യ നിര്‍മാജ്ജനത്തിന്‍
  ഊന്നല്‍ നല്‍കിയിട്ട് തന്നെയാവണം ഇതുപൊലെയുള്ള
  ഉയര്‍ന്ന ചിന്തകള്‍ .. ആകാശത്തില്‍ നിന്നും അപ്പം
  കിട്ടുവാന്‍ പ്രാര്‍ത്ഥിക്കുന്നവന്റെ കണ്ണുകളിലേക്ക്
  നക്ഷ്ത്രത്തിന്‍ പകരം സാറ്റലൈറ്റുകള്‍ കണ്ണു ചിമ്മിയിട്ട്
  എന്തു ഫലം , കൂടെ ഒറ്റക്ക് കട്ടുമുടിക്കുന്ന ഭരണസാരഥികളേ
  കൊണ്ട് മുട്ടീട്ട് നടക്കാന്‍ വയ്യ ,, യോജിക്കുന്നു സഖേ പൂര്‍ണമായിട്ട് ..

  ReplyDelete
 39. റോഡ് പണിയാന്‍ കാശില്ല. പകരം സ്വകാര്യവത്കരിക്കുന്നു. സ്കൂള് നടത്താന്‍ കാശില്ല അതും സ്വകാര്യവത്കരിക്കുന്നു, രോഗം ചികിത്സിക്കാന്‍ കാശില്ല, സ്വകാര്യവത്കരിക്കുന്നു. ഇങ്ങനെ ജനത്തിന് ആവശ്യമായ എന്തും സ്വകാര്യവത്കരിക്കുന്നു. അതേ സമയം ഭാവിയില്‍ സ്വകാര്യമേഖലക്ക് ഉപകാരപ്രദമായേക്കാവുന്ന പരിപാടികളില്‍ മാത്രം നികുതി ദായകരുടെ പണം ധൂര്‍ത്തടിക്കുന്നു. നാം എതിര്‍ക്കേണ്ടത് ഈ പ്രവണതയെയാണ്.
  കാശില്ലന്ന് പറയുന്ന രാഷ്ട്രീയക്കാരനെ ഒറ്റപ്പെടുത്തുക.

  ReplyDelete
 40. എങ്ങനെ എങ്കിലും കുറച്ചു കാശ് അടിച്ചു മാറ്റണം അതിനോരോ പദ്ധതികള്‍ എന്നല്ലാതെ എന്ത് പറയാന്‍

  ReplyDelete
 41. "ഇന്ത്യ എന്ന് പറയുമ്പോള്‍ തന്നെ കണ്ണിലേക്ക് വരുന്ന കാഴ്ച ദാരിദ്ര്യവും പട്ടിണിയും തന്നെയല്ലേ?"
  നീലിക്ക് ഈ കാഴ്ച സൊമാലിയ എന്ന് പറയുമ്പോള്‍ ആണ് .ഇവിടെ പാവങ്ങള്‍ക്ക് രണ്ടു രൂപയ്ക്ക് അരി ,സൌജന്യ ചികില്‍സ ,വീട് വച്ച് കൊടുക്കുക , എല്ലാവര്ക്കും സൌജന്യ അടിസ്ഥാന വിദ്യാഭ്യാസം ഇങ്ങനോക്കെയുണ്ട്.അര്‍ഹിക്കുന്നവര്‍ക്കാണോ ഇതൊക്കെ കിട്ടുന്നത്.

  "ഐ എസ ആര്‍ ഓ യില്‍ നിന്ന് പോലും പുറത്തു വരുന്ന വാര്‍ത്തകള്‍ അഴിമതിയുടെയും ചക്കൊളത്തി പോരിന്റെയും"
  ഇതൊന്നുമില്ലാത്ത ഏതു സ്ഥാപനം ഉണ്ട് ? പരീക്ഷണങ്ങള്‍ പരാജയപ്പെടുന്നതിനെ ഇത്ര ആക്ഷേപതോടെ കാണേണ്ട. ഡോക്ടര്‍മാര്‍ മെഡിസിന്‍ കുറിച്ച് കൊടുക്കുന്നത് പോലും ഒരു പരീക്ഷനമല്ലേ.ഫലിച്ചാല്‍ ഫലിച്ചു.
  ഇത്തരം അഴിമതികള്‍ ഇല്ലാതാകാന്‍ ആദ്യം രാഷ്ട്രീയം അഴിമതി മുക്തമാകണം. എന്ത് വൃത്തികെട് കാട്ടിയാലും പിന്നെയും ജയിപ്പിച്ചു മന്ത്രിയാകാന്‍ ജനങ്ങള്‍ തയ്യാറാകുമ്പോള്‍ ഇതൊക്കെ സഹിക്കണം.
  "പട്ടിണി മാറ്റിയ ശേഷം ചോവ്വയിലെക്കോ വേണമെങ്കില്‍ പ്ലൂട്ടോയിലെക്കോ വാണം വിട്ടോള്" നല്ല നിര്‍ദ്ദേശം. നടന്നത് തന്നെ.മുകളില്‍ കണ്ടു താങ്കളുടെ അയല്പക്കത്തോന്നും പട്ടിണിക്കാരില്ലാന്നു,ഇവിടേം അങ്ങനെ തന്നെ. ഇനി പട്ടിനിക്കാരെ കണ്ടു പിടിക്കാന്‍ സര്‍വേ നടത്തേണ്ടി വരുമോ?

  ആരോഗ്യമുള്ള ഒരാള്‍ക്ക്‌ കൂലിപ്പണി ചെയ്‌താല്‍ ഒരു ദിവസം അഞ്ഞൂറ് രൂപ കുറഞ്ഞത് കിട്ടും. അത് കൊണ്ടുപോയി വെള്ളമടിച്ച് നശിപ്പിച്ചു നടക്കുന്നവരെയൊന്നു മാറ്റിയെടുക്കാന്‍ വല്ല വഴിയും ഉണ്ടോ.കുറെ പട്ടിണി മാറിക്കിട്ടും.

  'വാണം വിടല്‍' എന്ന പ്രയോഗം അധിക്ഷേപമല്ലായെന്നു താന്കള്‍ പറഞ്ഞെങ്കിലും നീലിക്ക് പരിഹാസമായാണ് തോന്നുന്നത്. കാഴ്ചപ്പാടിന്റെ കുഴപ്പമാകും.ഐ എസ ആര്‍ ഓ തമാശയ്ക്ക് വാണം വിട്ടു കളിക്കാന്‍ പോവാണെന്നൊരു ധാരണയുണ്ടോ ? അവിടെയുള്ളവര്‍ക്ക് ആവശ്യത്തിന് ബുദ്ധിയും യുക്തിയും കാണും.അവര്‍ തീരുമാനിക്കട്ടെ.താങ്കളോ നീലിയോ കൂടുതല്‍ പറഞ്ഞിട്ടൊന്നും കാര്യമില്ല.

  ഇതൊക്കെ പറയുമ്പോള്‍ മറ്റുള്ളവര്‍ പറഞ്ഞതിനെ പരിഹാസരൂപെനയും മറു ചോദ്യങ്ങള്‍ വച്ചും നേരിടുന്നത് നല്ലത് തന്നെ. ബാക്കിയെല്ലാ പരീക്ഷണങ്ങളും നടക്കട്ടെ , ഇത് മാത്രം പട്ടിണി മാറ്റിയിട്ടു മതി എന്ന് പറയരുത്.

  സമ്പന്ന രാജ്യങ്ങളെക്കുറിച്ചു പറയുംപോലെയാണോ ഇവിടെ. അടിസ്ഥാന വിദ്യാഭ്യാസത്തിനു ശേഷം സ്വന്തമായി ജോലി ചെയ്തു പണം ഉണ്ടാക്കിയാണ് പിന്നീട് അവര്‍ പടിക്കുകയെന്നു കേട്ടിട്ടുണ്ട്.വയസ്സായവര്‍ക്കും രോഗികള്‍ക്കും ഗവണ്മെന്റ്‌ സംരക്ഷണം ഉണ്ട്.ജനസംഖ്യ ഇതുപോലെയില്ല.നിയമങ്ങള്‍ സ്വയം പാലിച്ചു ജീവിക്കുന്നവരാണ്. ബന്ധങ്ങള്‍ക്ക് വിലയില്ല. ജാതി മത വേര്‍തിരിവില്ല. ഇവിടെ അങ്ങനെയല്ല.എല്ലാ രംഗത്തും പുരോഗതി വരണമെന്ന് ആഗ്രഹിക്കു.
  രാജ്യത്തെ പട്ടിണി മാറണം എന്ന ആഗ്രഹത്തെ ബഹുമാനിക്കുന്നു.ഒരു നല്ല ആശയത്തെ ഇങ്ങനെ കണ്ണുമടച്ചു എതിര്‍ക്കുക മാത്രം ചെയ്യരുത്.
  വീണ്ടും വായിക്കാന്‍ വരാം.

  ReplyDelete
  Replies
  1. സോമാലിയയിലും ഈ പ്രശ്‌നങ്ങള്‍ ഒക്കെ ഉണ്ട്. എന്നാല്‍ അവര്‍ ചൊവ്വാ ദൗത്യം പോലെ ഉള്ളവക്ക് ഇറങ്ങിത്തിരിച്ചതായി എന്റെ അറിവില്‍ ഇല്ല.

   ഈ രണ്ടു രൂപ അരിപദ്ധതിയും, വീടും, ചികിത്സയും എല്ലാം നടപ്പിലാക്കിയിട്ടു ആ പ്രശ്‌നങ്ങള്‍ എല്ലാം പരിഹാരിക്കപ്പെട്ടുവോ ? ഇപ്പോഴും, അരിവാങ്ങാന്‍ കഴിയാത്ത, വീട് ഇല്ലാത്ത, ചികിത്സ ലഭിക്കാതെ നരകിക്കുന്ന കോടികള്‍ നമ്മുടെ രാജ്യത്ത്‌ ഇല്ലേ ? മുന്‍ പറഞ്ഞവ കൊണ്ട് ഇവക്കെല്ലാം പൂര്‍ണ്ണ പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ ചൊവ്വയിലേക്ക്‌ വാണം വിടുന്നതിനെ ഞാനും അനുകൂലിക്കും.

   ചാക്കോളത്തി പോരും, അഴിമതിയും ഇല്ലാതെ സ്ഥാപനങ്ങള്‍ മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയാത്തത്‌ സര്‍ക്കാരുകളുടെ പരാജയം അല്ലേ ? ഇത്തരം കാര്യങ്ങളില്‍ പരിഹാരം കാണുന്നത് ഒക്കെയല്ലേ മനുഷ്യനെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങള്‍. ഇതൊന്നും ചെയ്യാതെ അഴിമതി എല്ലാ ഇടത്തും ഉണ്ടല്ലോ എന്ന് പറഞ്ഞു നിസ്സാരവല്ക്കരിക്കുകയാണോ വേണ്ടത്‌ ?

   പരീക്ഷണം പരാജയപ്പെടുന്നടിനെ ആരാണ് ആക്ഷേപിച്ചത് ? പരാജയങ്ങള്‍ ഉണ്ടാവും. എന്നാല്‍ ഏറ്റവും ആവശ്യമുള്ള കാര്യങ്ങളില്‍ പോലും നമുക്ക് പൂര്‍ണ്ണ വിജയം നേടാന്‍ കഴിഞ്ഞിട്ടില്ല എന്ന കാര്യം ആണ് ഞാന്‍ പറഞ്ഞത്. അത് തിരിച്ചറിയുമല്ലോ.

   അതെ, അഴിമതി മുക്തമാക്കുക തന്നെ വേണം. ജനങ്ങളുടെ ആവശ്യം മനസ്സിലാക്കുന്ന ഭരണാധികാരികള്‍ വരണം. അപ്പോള്‍ ഇത്തരത്തില്‍ ഉള്ള ചൊവാ വിഷയത്തേക്കാള്‍ അവര്‍ പ്രാധാന്യം നല്‍കുക പട്ടിണി പോലുള്ള അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് തന്നെ ആയിരിക്കും.

   പട്ടിണി പോലുള്ള കാര്യങ്ങള്‍ മാറ്റാന്‍ കഴിയുന്നില്ലെങ്കില്‍ പ്ലൂട്ടോയിലേക്ക്‌ വാണം വിട്ടു എന്ന് പറയുന്നതില്‍ എന്ത് അര്‍ത്ഥം ആണ് ഉള്ളത് ??

   പട്ടിണിക്കാരെ കണ്ടെത്താന്‍ ഒരു സര്‍വ്വേയും വേണ്ട. നമ്മുടെ രാജ്യം ആകെ ഒന്ന് സന്ദര്‍ശിച്ചാല്‍ മതി. എന്റെയും നിങ്ങളുടെയും അയല്‍വാസികള്‍ മാത്രം ഉള്‍പ്പെടുന്നത് അല്ലല്ലോ ഇന്ത്യാ മഹാരാജ്യം.

   ഈ അഞ്ഞൂറ് രൂപ കൂലി കിട്ടുന്നത് കേരളത്തിലെ മാത്രം കാര്യമാണ് എന്ന് ഓര്‍ക്കുക. സമൂഹത്തിലെ പട്ടിണി വിഭാഗങ്ങള്‍ക്ക്‌ എല്ലാം ഇത്തരം കൂലിപ്പണി ചെയ്യാന്‍ ഉള്ള ആരോഗ്യം ഉണ്ടോ എന്നും ഓര്‍ക്കുക.

   വാണം വിടല്‍ എന്നത് മലയാളത്തില്‍ പറഞ്ഞതാണ്. അത് പരിഹാസം ആയി തോന്നുന്നുണ്ടെങ്കില്‍ ഒരുപക്ഷേ നിങ്ങള്‍ പറഞ്ഞ പോലെ കാഴ്ചപ്പാടിന്റെ പ്രശ്നം തന്നെ ആയിരിക്കാം...

   ഐ എസ് ആര്‍ ഒ യില്‍ ഉള്ളവര്‍ക്ക്‌ ബുദ്ധി ഇല്ല എന്ന് ഞാന്‍ പറഞ്ഞോ ? അവര്‍ തമാശക്ക് ആണ് ചെയ്യുന്നത് എന്നും ഞാന്‍ പറഞ്ഞോ ? പക്ഷേ ചോവ്വയെക്കാള്‍ പ്രാധാന്യം രാജ്യത്തെ മനുഷ്യ ജീവനുകള്‍ക്ക് ആണ് എന്ന തിര്ച്ചരിവ് എന്ത് കൊണ്ടോ ഭരണകര്‍ത്താക്കള്‍ക്ക് ഇല്ലാതെ പോയി.

   "ഞാനും നിങ്ങളും പറഞ്ഞിട്ട് കാര്യം ഇല്ല" എന്ന് കരുതി ഓരോ പൌരനും മൌനം പാലിക്കുന്നത് കൊണ്ടാണ് നമ്മുടെ നാടും, ഭരണ കര്‍ത്താക്കളും ഈ അവസ്ഥയില്‍ നില്‍ക്കുന്നത്‌. പ്രതികരികേണ്ട ഇടത്തില്‍ പ്രതികരിക്കണം. മൗനം പ്രതികരണ ശേഷി നഷ്ടപ്പെട്ടാല്‍ പിന്നെ ഇത്തരം കൊള്ളരുതായ്മകളുടെ അടിമകള്‍ ആയി നമ്മള്‍ മാറും.

   ഞാന്‍ ആരെയും പരിഹാസ രൂപ ചോദ്യങ്ങള്‍ വെച്ച് നേരിടാറില്ല. പരിഹാസമായ കമന്റുകള്‍ക്ക്‌ അതെ രീതിയില്‍ തന്നെ മറുപടി നല്‍കുന്നു എന്ന് മാത്രം. അത് പരിഹാസമായി തോന്നുന്നത് നിങ്ങള്‍ മുന്‍പ്‌ സൂചിപ്പിച്ച പോലെ കാഴ്ചപ്പാടിന്റെ പ്രശ്നം ആകാം.

   പരീക്ഷണങ്ങള്‍ക്ക് വ്യക്തമായ മുന്‍ഗണനാ ക്രമം വേണം. അതാണ്‌ ഞാന്‍ പറഞ്ഞിട്ടുള്ളത്‌. പോസ്റ്റ്‌ നോക്കുക. സമ്പന്ന രാജ്യങ്ങളും ഇന്ത്യയും തമ്മില്‍ ഒരുപാട് വ്യത്യാസം ഉണ്ട്. ഇന്ത്യ ഒരു സമ്പന്ന രാജ്യം ആണെങ്കില്‍ ഇത്തരം കാര്യങ്ങളെ ഒന്നും എതിര്‍ക്കുകയും ഇല്ല.

   ഒരിക്കലും കണ്ണടച്ചു എതിര്‍ത്തിട്ടില്ല. കണ്ണു തുറന്നു മനസ്സിലാക്കിയ ശേഷം തന്നെയാണ് എതിര്‍ക്കുന്നത്.

   തീര്‍ച്ചയായും നിങ്ങളെ പോലെ വിമര്‍ശനങ്ങള്‍ തുറന്നു വ്യക്തമായി അവതരിപ്പിക്കുന്നവര്‍ ഇനിയും ഇവിടെ വരണം. പോസ്റ്റുകള്‍ വായിക്കണം, നിങ്ങളുടെ പ്രതികരണം അറിയിക്കണം. പ്രതികരണ ശേഷി നമ്മുക്ക് ഉണ്ടാവണം...

   Delete
 42. ആകാശത്തിലേക്ക് വാണം വിടുന്നവര്‍
  ഭൂമിയെ കുറിച്ച് ചിന്തിക്കാറില്ല ...
  മുഴുപ്പട്ടിണിയുള്ളവന്റെ വേദനയില്‍
  പഞ്ചനക്ഷത്ര ഹോട്ടല്‍ കെട്ടാനാവില്ലല്ലോ
  ചന്ദ്രനില്‍ ഒരു ഏഴു നക്ഷത്ര ഹോട്ടല്‍ വേണം
  ചൊവ്വയില്‍ ഒരു അമ്യൂസ്മെന്റ് പാര്‍ക്കും
  പരലോക ചിന്തയുടെ ക്യൂരിയോസിറ്റിയില്‍
  ജ്യോതിശാസ്ത്രവും നാസയും
  ബഹിരാകാശം ചുറ്റിക്കറങ്ങുമ്പോള്‍
  പട്ടിണിക്കാരന്റെ നവഗ്രഹ ദോഷത്തിനു
  ജ്യോതിഷിയുടെ പരിഹാര ചിന്തനം
  ശാസ്ത്രവും വിശ്വാസവും
  സുഖ ചിന്തനത്തിന്റെ രണ്ട്‌ വഴികള്‍

  ReplyDelete
 43. നമ്മുടെ ഭരണ കര്‍ത്താക്കള്‍ക്കും ഉദ്യോഗസ്തര്‍ക്കും സല്‍ബുദ്ധിയും വിവേകവും ഉണ്ടാവാനുള്ള മാര്‍ഗങ്ങളെ പറ്റിയുള്ള ഗവേഷണം ആണ് ഏറ്റവും അത്യാവശ്യമായി നടത്തേണ്ടത് .... സത്യം

  ReplyDelete
 44. ആകാശത്തില്‍ പോകാതെ ആര്യഭാട്ടനും വരാഹ മിഹിരനും ഭാസ്കരനും ഒക്കെ അറിഞ്ഞതിന്റെ അടുത്തു പോലും എത്തിയിട്ടില്ല കൊടികള്‍ ചിലവാക്കിയുള്ള ഈ ബഹിരാകാശ മാമാങ്കങ്ങള്‍ ...പണ്ടും നമ്മള്‍ ഇങ്ങനെ ആയിരുന്നല്ലോ ...പട്ടിണിക്കാരന്‍ പ്രതിഷേധിക്കുമ്പോള്‍ അന്ന് നമ്മള്‍ ആകാശത്തേക്ക് വെടി വെച്ചു ...ഇന്ന് വാനം വിടുന്നു ...നിയമം തോല്‍ക്കുന്നിടത്ത് ശാസ്ത്രം ജയിക്കുന്നു ...പ്രബഞ്ചം കീഴടക്കുന്ന മനുഷ്യന്റെ കഴിവില്‍ അഭിമാനിച്ചു പട്ടിണിക്കാര്‍ തല്‍കാലം മുണ്ട് മുറുക്കി ഉടുക്കട്ടെ മാഷെ

  ReplyDelete
 45. അയലോക്കത്തെ വീട്ടിൽ പുതിയ വസ്തു വഹകൾ വാങ്ങുമ്പോൾ ബാങ്കീന്നു കടോം മേടിച്ച് പത്രാസ് കാണിക്കുന്ന പൊങ്ങച്ചക്കാരുടെ അവസ്ഥയല്ലേ.. കൂടും കുടുക്കയും ബാങ്കുകാരു കൊണ്ട് പോകുമ്പോ കിടന്നു കയ്യും കാലുമിട്ടടിച്ചു വലിയ വായിൽ കിടന്നു കീറിയാലുണ്ടല്ലോ..,

  ReplyDelete
 46. "ചൊവ്വയുടെ" കാര്യം തീരുമാനമായി ഇനി "ദോഷത്തില്‍ നിന്നും മോക്ഷം കിട്ടും" അടുത്ത വാണം "ശനിയെ" ലക്ഷ്യമാക്കിയാവട്ടെ "ദശ"ക്കും ഒരു പ്രതിവിധി വേണ്ടേ?

  ReplyDelete
 47. അമേരിക്ക പോലുള്ള ആനകള്‍ പിണ്ഡം ഇടുന്നത് കണ്ടിട്ട്, ഇന്നും പോത്തിന്റെ അവസ്ഥയിലേക്ക് പോലും എത്താത്ത നമ്മള്‍ ആന പിണ്ഡം ഇടാന്‍ ശ്രമിക്കുന്നത്, രാജ്യത്തെ പട്ടിണി പാവങ്ങളോടും, മറ്റും കാണിക്കുന്ന അവഹേളനവും, ക്രൂരതയും അല്ലേ ???

  ReplyDelete
 48. ഈ വാണം വിടല്‍ വിജയമായാലും, പരാജയമായാലും കുറച്ചു ശാസ്ത്രഞ്ഞരുടെയും, രാഷ്ട്രീയക്കാരുടെയും 'പട്ടിണി' മാറികിട്ടും ..... മുന്‍ രാഷ്ട്രപതിയേയും ചേര്‍ത്ത് വാണം വിടണം എന്നൊരു അഭിപ്രായമുണ്ട്... അവരിനി അവിടം കൂടെയേ ഉള്ളു കാണാന്‍.....

  ReplyDelete
 49. Jaleel VilliappallySaturday, August 18, 2012

  താങ്കളോട് ഞാന്‍ യോജിക്കുന്നു . ജനസംഖ്യയുടെ പകുതി (ശരാശരി 60 കോടി ) യില്‍ കൂടുതല്‍ ആളുകള്‍ ഇപ്പോളും കക്കൂസ് പോലും ഇല്ലാതെ നമ്മുടെ ഭാരതത്തില്‍ നരകയാഥന അനുഭവിക്കുന്നുണ്ടത്രേ.....

  ReplyDelete
 50. ആദ്യം അടിസ്ഥാന വികസന സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുക അതിന്‌ ശേഷം വാണം വിടുക എന്ന ചിന്തക്കാരാണ്‌ അധികവും.... നേരത്തെ വായിച്ചിരുന്നു കമെന്‌റിട്ടിരുന്നില്ല... ആശംസകള്‍

  ReplyDelete
 51. thalkkala aashwasathinu(kalkkari,2g)vaanam vidunnathil thettilla :)

  ReplyDelete
  Replies
  1. ഇവന്മാരെ ഒക്കെ കയറ്റിയാണ് വാണം വിടുന്നത് എങ്കില്‍ ആശ്വസിക്കാമായിരുന്നു...
   മന്ത്രി കള്ളന്മാര്‍...

   Delete
 52. ഡോക്ടര്‍,
  ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് അത്യന്താപേക്ഷിതമായ ഒരു കാര്യമാണ് കൃഷിസ്ഥലങ്ങള്‍ . അതിന്റെ അപര്യാപ്തത കാരണമാണ് പുരാതന മേസപ്പോട്ടെമിയന്‍ ജനതയും അറേബിയന്‍ സംസ്കാരവും നാശോന്മുഖമായത് (Montgomery, 2007, PNAS). മനുഷ്യന് താമസിക്കാനും വേണ്ടത് സ്ഥലം തന്നെയാണ്. വര്‍ദ്ധിച്ചു വരുന്ന ജനസംഖ്യ ലോകരാജ്യങ്ങളുടെ വലിയ ഒരു തലവേദനയാകുകയും താമസിക്കാനും കൃഷിചെയ്യാനും പുതിയ സ്ഥലങ്ങള്‍ കണ്ടെത്തേണ്ടി വരികയും ചെയ്യുന്ന അവസ്ഥയില്‍ നിന്നാണ് ചന്ദ്രനിലേക്കും ചൊവ്വയിലേക്കും മനുഷ്യന് നോക്കേണ്ടി വരുന്നത്. ഇന്ത്യ തങ്ങളുടെ ബഹിരാകാശ പരിപാടി തുടങ്ങുന്ന സമയത്ത് ചിത്രത്തില്‍ ഇല്ലാതിരുന്ന ചൈന വരെ ഇപ്പോള്‍ ചന്ദ്രനില്‍ ആളെ ഇറക്കാന്‍ ഉള്ള തയ്യാറെടുപ്പില്‍ ആണല്ലോ. നാസ ചന്ദ്രനെ പണ്ടേ ഉപേക്ഷിച്ചിരുന്നെങ്കിലും കഴിഞ്ഞ ദശകത്തോടെ പൂര്‍വാധികം ശക്തിയോടെ തിരിച്ചെത്തി. ഹീലിയം 3 എന്ന ഒരു ഊര്‍ജ സ്രോതസ്സ് (അപകട രഹിതമായി ന്യൂക്ലിയാര്‍ ഊര്‍ജം ഉണ്ടാക്കുന്ന ഐസോടോപ്പ്) ചന്ദ്രനില്‍ മറഞ്ഞു കിടക്കുന്നത് മറ്റൊരു കാരണം ആണ്. ചൈനയുടെ നോട്ടം അതിലാണ് താനും. International Lunar Exploration Working Group എന്ന സംഘടന 2004 ഇല് നടത്തിയ അന്തര്‍ദേശീയ ചാന്ദ്ര കോണ്‍ഫറന്സില്‍ നടന്ന ഒരു ചര്‍ച്ച ചന്ദ്രനില്‍ മനുഷ്യര്‍ താമസിക്കാന്‍ തുടങ്ങുമ്പോള്‍ അവിടെ ഏതു തരം നിയമങ്ങള്‍ ആണ് ഉണ്ടാക്കേണ്ടത് എന്നതിനെ കുറിച്ചായിരുന്നു. ഭാരതീയരായ നമ്മുടെ വരും തലമുറയ്ക്കും താമസിക്കാന്‍ പുതിയ സ്ഥലം വേണ്ടി വരും എന്ന തിരിച്ചറിവ് ഉള്ള ക്രാന്ത ദര്‍ശി കളായ ശാസ്ത്രജ്ഞര്‍ നമുക്കുണ്ട് എന്നതില്‍ അഭിമാനിക്കണം നമ്മള്‍ . ചന്ദ്രനിലും ചൊവ്വയിലും ഉള്ള വിഭവങ്ങള്‍ ഉപയോഗിക്കാന്‍ നമുക്ക് കഴിയണം എന്നുണ്ടെങ്കില്‍ നമ്മള്‍ ഈ പര്യവേഷണങ്ങള്‍ നടത്തിയേ മതിയാവൂ. താങ്കളെ പോലെ ഉള്ള, സമൂഹത്തില്‍ ശക്തമായ ഇടപെടലുകള്‍ നടത്താന്‍ കഴിയുന്ന ആളുകള്‍ ഇങ്ങനെ ഉള്ള നീക്കങ്ങളെ പിന്തുണയ്ക്കുക തന്നെ വേണം.

  ReplyDelete
  Replies
  1. ഇത് ചന്ദ്രനിലെ വിഷയം അല്ല ചൊവ്വയിലെ വിഷയം ആണ് എന്ന് തിരിച്ചറിയുമല്ലോ.

   പിന്നെ ചൊവ്വയിലെ കാര്യങ്ങളെ പറ്റി അമേരിക്ക പോലുള്ള സമ്പന്ന രാഷ്ട്രങ്ങള്‍ ഗവേഷണങ്ങള്‍ നടത്തുന്നുണ്ട്. അവയുടെ ഫലം എല്ലാം നമുക്കും ഉപയോഗിച്ച് കൂടെ ??? അത് വരുന്നത് വരെ ഒന്ന് കാത്തിരിക്കുന്നതില്‍ തെറ്റില്ലല്ലോ...
   ചൊവ്വയിലെ വിഭവങ്ങള്‍ ഉപയോഗിക്കുന്നതിനേക്കാള്‍ നമ്മള്‍ പ്രാധാന്യം നല്‍കേണ്ടത്‌ ഭൂമിയിലെ വിഭവങ്ങള്‍ ഉപയോഗിക്കുന്നതിനു തന്നെ അല്ലേ....

   Delete
  2. ഡോക്ടര്‍,
   ചന്ദ്രനിലൂടെ ആണ് നമ്മള്‍ ചൊവ്വയിലേക്ക് നോക്കാന്‍ തുടങ്ങുന്നത് എന്നതുകൊണ്ടും ചന്ദ്രനില്‍ നമ്മള്‍ പോയിരിക്കുന്നു എന്നതുകൊണ്ടും ആണ് ചന്ദ്രനെ കുറിച്ച് പറഞ്ഞു തുടങ്ങിയത്. ചൊവ്വയിലേക്ക് നോക്കാന്‍ തുടങ്ങുന്നതും ചന്ദ്രനിലേക്ക് നോക്കിയതിന്റെ അതേ കാരണങ്ങള്‍ കൊണ്ടാണ് എന്നത് തുറന്നു പറഞ്ഞാലേ മനസ്സിലാക്കൂ എന്ന രീതി വിഷമിപ്പിക്കുന്നു.
   മറ്റെല്ലാ മേഖലകളിലും പോലെ ഗവേഷണ രംഗത്തും രാഷ്ട്രീയമുണ്ട്, മേധാവിത്ത പ്രവണതകളും ഉണ്ട്. തീരുമാനങ്ങള്‍ എടുക്കാനുള്ള സമിതികളില്‍ എനിക്ക് അംഗത്വം വേണമെങ്കില്‍ ഞാന്‍ എന്‍റെ മേധാവിത്വം തെളിയിച്ചിരിക്കണം എന്ന രാഷ്ട്രീയം നമുക്ക് ബാധകമാണ്. ചന്ദ്രനില്‍ സ്ഥലം അളന്നു തിരിച്ചു കൈവശപ്പെടുത്താന്‍ ആരംഭിച്ച വിവരം പാപ്പരാസികള്‍ വഴി എങ്കിലും നമ്മള്‍ അറിയുന്നില്ലേ? അങ്ങനെ ഉള്ള ഒരു ഘട്ടത്തില്‍ ചൊവ്വയിലേക്ക് നോക്കാതിരുന്നാല്‍ അവസാനം കുംബിളിലെ കഞ്ഞി കൊണ്ട് തൃപ്തിപ്പെടുന്ന വിഭാഗത്തിലായിരിക്കും എന്റെയും താങ്കളുടെയും വരും തലമുറകള്‍ക്ക് സ്ഥാനം.
   ഭൂമിയിലെ വിഭവങ്ങള്‍ ഉപയോഗപ്പെടുത്താനുള്ള ഒരു പദ്ധതിയും ഉപേക്ഷിച്ചുകൊണ്ടല്ല ചൊവ്വയിലേക്ക് നോക്കാന്‍ ഇസ്രോ തുടങ്ങുന്നത്. ഇസ്രോയുടെ എല്ലാ കഴിവുകളും പരമാവധി ഉപയോഗിക്കാന്‍ ആണ് അവര്‍ ശ്രമിക്കുന്നത്. പരിമിതമായ വിഭവങ്ങള്‍ ഭാവിയില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ എങ്ങനെ ഇല്ലാതാക്കാം എന്നത് സസ്റ്റെയിനബ് ള്‍ ഡെവലപ്മെന്റ് ഗവേഷണത്തിന്റെ ഭാഗമാണ്. അതു തന്നെ ആണ് ചൊവ്വ പര്യവേക്ഷണത്തിന്റെ അടിത്തറയും.

   Delete
  3. ചന്ദ്രനില്‍ ഒരിക്കലും നമ്മള്‍ ഇന്ത്യക്കാര്‍ പോയിട്ടില്ലല്ലോ...

   കുഴല്‍ കിണറില്‍ വീണ ആളുകളെ പോലും ഫലപ്രദമായി രക്ഷപ്പെടുത്താന്‍ പോലും ഉള്ള കാര്യങ്ങള്‍ നമ്മക്ക് ചെയ്യാന്‍ കഴിയാതെ ഇരിക്കുമ്പോള്‍ ചന്ദ്രനില്‍ പോയി പാറ തുറന്നു അഭിമാനിക്കുന്നതില്‍ അര്‍ഥം ഇല്ല എന്ന് തന്നെയാണ് എന്റെ വിശ്വാസം.

   ചന്ദ്രനില്‍ സ്ഥലം അളന്നു കൈവശപ്പെടുത്തുനതു എല്ലാം ചുമ്മാ മാധ്യങ്ങളില്‍ വരാന്‍ ഉള്ള പാപ്പരാസി വാര്‍ത്തകള്‍ അല്ലേ... അതില്‍ ഒക്കെ എന്ത് അര്‍ഥം ആണ് ഉള്ളത് ??

   ഇപ്പോള്‍ ഒരുപാട് തലമുറകള്‍ക്ക് കുമ്പിളിലെ കഞ്ഞി പോലും നമ്മുടെ നാട്ടില്‍ ലഭിക്കുന്നില്ലല്ലോ. ആദ്യം ഈ ഭൂമിയിലെ കുമ്പിളിലെ കഞ്ഞി ഉറപ്പ്‌ വരുത്തിയിട്ടു പോരെ ചൊവ്വാ കുമ്പിളിലെ കഞ്ഞി ?

   ഒരു ഗവേഷണത്തിനും വ്യക്തമായ മുന്‍ഗണനാ ക്രമം വേണം എന്ന് പറഞ്ഞത് എന്തുകൊണ്ട് മനസ്സിലാക്കാന്‍ കഴിയാതെ പോകുന്നു. നമ്മുടെ നാട്ടില്‍ കീടനാശിനി കൊണ്ട് ആളുകളെ കൊല്ലുന്നു... ഇതിനൊന്നും ഒരു പരിഹാരവും കാണാതെ ചോവയ്യിലേക്ക് വാണം വിട്ടു ഊര്‍ജ്ജവും, സമയവും പാഴക്കുന്നതില്‍ ഒരു അര്‍ത്ഥവും ഇല്ല സഹോദരാ....

   ഇസ്രോയിലെ തന്‍ പോരിമക്ക് വേണ്ടി ഖജനാവിനെ ബോധമില്ലാതെ ശൂന്യമാക്കുന്നതിലും അര്‍ഥം ഇല്ല. വരും തലമുറകള്‍ക്ക് ഉള്ള അതേ പ്രാധാന്യം ഇന്നത്തെ തലമുറക്കും ഉണ്ട്. പത്ത് തലമുറ കഴിഞ്ഞു ചൊവ്വയില്‍ നിന്ന് വെള്ളം കൊണ്ട് വന്നു കൊടുത്താല്‍ ഈ തലമുറയുടെ ദാഹം മാറില്ലോ !!!

   Delete
  4. താങ്കള്‍ പറഞ്ഞുവരുന്നത് എന്റെയും താങ്കളുടെയും പ്രശ്നങ്ങള്‍ ആദ്യം തീര്‍ക്കൂ എന്നിട്ടാവാം അടുത്ത തലമുറയുടെയും അതിനടുത്ത തലമുറയുടെയും കാര്യങ്ങള്‍ ആലോചിക്കുന്നത് എന്നാണ് എന്ന് ഞാന്‍ ചിന്തിച്ചാല്‍ അതു തെറ്റാവുമോ? ചന്ദ്രനില്‍ പോയി പാറ തുരന്ന് അതില്‍ അഭിമാനിക്കുന്നത് സാധാരണ ജനങ്ങള്‍ ആയിരിക്കണം. ശാസ്ത്രമേഖലയ്ക്ക് അത് അഭിമാനത്തേക്കാള്‍ ഏറെ മറ്റെന്തൊക്കെയോ ആണ്. അത് താങ്കള്‍ക്കു മനസ്സിലാക്കാനാവും എന്ന് ഞാന്‍ വിശ്വസിക്കുന്നു. പാപ്പരാസികളുടെ പേര് ഉപയോഗിച്ചത് ഔദ്യോഗികക്കാരുടെ ആധികാരികത എനിക്ക് അവകാശപ്പെടാനാവത്തത് കൊണ്ട് തന്നെ ആണ്.
   മനുഷ്യന്റെ മേന്മയ്ക്ക് വേണ്ടി അല്ലാത്ത ശാസ്ത്രം എവിടെയും ഗവേഷണം ചെയ്യപ്പെടുന്നില്ല എന്നത് ഒരു വസ്തുതയാണ്. ഒരു ഗവണ്മെന്റും അതിനെ പിന്തുണയ്ക്കുന്നില്ല. നമ്മളുടെ പരിധിക്കു പുറത്തുള്ള കാര്യങ്ങള്‍ മനസ്സിലാക്കാന്‍ നമുക്കുള്ള പരിമിതികള്‍ എന്ന് മാത്രമേ താങ്കളുടെ പോസ്റ്റിനെ പറ്റി ഞാന്‍ ചിന്തിക്കുന്നുള്ളൂ. 'വാദേ വാദേ ജാതേ തത്വബോധാ' എന്ന രീതിയില്‍ സംവദിക്കാന്‍ ശ്രമിച്ചു എന്ന് മാത്രം. എന്‍റെ വാദങ്ങള്‍ താങ്കളില്‍ അടിച്ചേല്‍പ്പിച്ചു കൂടുതല്‍ ശരി ഞാനാണ് എന്ന് സ്ഥാപിക്കാന്‍ ഉള്ള ശ്രമം ആയി എന്‍റെ അഭിപ്രായങ്ങളെ കാണില്ല എന്ന് വിശ്വസിച്ചോട്ടെ?

   Delete
  5. അടുത്ത തലമുറകളുടെ കാര്യം ഇത് കഴിഞ്ഞിട്ട് ആലോചിച്ചാല്‍ മതി എന്നല്ല. എന്നാല്‍ ഭൂമിയില്‍ തന്നെ അടുത്ത തലമുറക്ക്‌ വേണ്ടി ഒരുപാട് ചെയ്യാന്‍ ഉണ്ട്. അതൊന്നും ചെയ്യാതെ പാറ തുറന്നു അഭിമാനം കൊണ്ടത്‌ കൊണ്ട് കാര്യം ഇല്ല. കാരണം അഭിമാനം കഴിച്ചാല്‍ ഇന്നത്തെ തലമുറയുടെ പ്രശ്നങ്ങള്‍ തീരില്ലല്ലോ. പറഞ്ഞത്‌ മനസ്സിലായിട്ടുണ്ടാവും എന്ന് കരുതുന്നു.നമ്മള്‍ ആലീസിന്റെ അത്ഭുത ലോകത്ത്‌ ജീവിക്കുന്ന പോലെ ജീവിച്ചിട്ടു കാര്യം ഇല്ല. യാഥാര്‍ത്യങ്ങളില്‍ ജീവിക്കണം...

   നമ്മുടെ പരിധിക്ക് ഉള്ള കാര്യങ്ങളെ കുറിച്ച് ആണ് നാം ആദ്യം ചിന്തിക്കേണ്ടത്. നമ്മുടെ പരിധിക്ക് ഉള്ളില്‍ ഉള്ള ഭൂമിയെ കുറിച്ച്.. അതല്ലേ വേണ്ടത്‌ ??? ഇന്ത്യ ചൊവ്വയിലേക്ക്‌ പണം മുടക്കുന്നതിന് മുന്‍പ്‌ എത്രയോ കാര്യങ്ങള്‍ സ്വന്തമായി കണ്ടത്താനും വികസിപ്പിക്കാനും ഒക്കെ ഉണ്ട്. അത് മനസ്സിലാക്കാന്‍ പോസ്റ്റും മുന്‍ കമന്റുകളും ഒരിക്കല്‍ കൂടി വായിക്കുക.

   അഭിപ്രായങ്ങളെയും, ചര്‍ച്ചകളെയും ഞാന്‍ തെറ്റായ രീതിയില്‍ ഒരിക്കലും കാണില്ല സുഹൃത്തേ.....
   എന്റെ അഭിപ്രായങ്ങളെയും അങ്ങിനെ കാണാതിരുന്നാല്‍ മതി ..:)
   ചര്‍ച്ചകള്‍ തീര്‍ച്ചയായും നടക്കണം....

   Delete
 53. ഇന്ത്യ സയന്‍സ് ആന്‍ഡ്‌ ടെക്നോളജിയില്‍  (ചൊവ്വയിലേക്ക് മുടക്കുന്നത് കൂട്ടി)  ചിലവഴിക്കുന്നത് ആകെ വരുമാനത്തിന്റെ ഒരു ശതമാനത്തില്‍ താഴെ മാത്രം.  ഏഴു എട്ടു വര്ഷം ഹജ്ജിനു കൊടുക്കുന്ന കാശാണ് ഇതിനു ചെലവക്കുന്നെ. നമുക്ക് അതും നിര്തലാക്കിയാലോ?

  ReplyDelete
  Replies
  1. എന്താ സംശയം ഭായീ....!!!

   സബ്സിഡി നേടി ചെയ്യേണ്ട ഒരു കാര്യം അല്ല ഹജ്ജ്‌.
   ഹജ്ജ്‌ സബ്സിഡിയുടെ പിറകില്‍ ഒരുപാട് കളികള്‍ ഉണ്ട്.

   അതുമായി ബന്ധപ്പെട്ട വിശദമായ പോസ്റ്റ്‌ മുന്‍പ്‌ ഇട്ടിരുന്നു.
   താഴെയുള്ള ലിങ്കില്‍ ക്ലിക്കി വായിക്കാം.

   ഹജ്ജ്‌ സബ്സിഡി നിര്‍ത്തലാക്കുക.

   വായിക്കുമല്ലോ !!!

   Delete
 54. ഭരണകുടതിനു പ്രഥാന ജോലി ദരിദ്രര്‍ക്ക് ഭക്ഷണം കൊടുക്കലല്ല. ഇത്തരം ബ്ലോഗുകൊണ്ട് കുടുതല്‍ ജനപ്രീതി കൈവരും പക്ഷെ മാറ്റം ഒന്നും വരില്ല. ഇന്ത്യ ഒരിക്കലും സോഷ്യലിസ്റ്റ്‌ രാജ്യമല്ല. മുതലാളിത്തം സാമ്പത്തിക പ്രക്രിയ ആയി സീകരിചിരിക്കുന്ന ജനാതിപത്യ രാജ്യമാണ്. എവിടെ വ്യക്തികളുടെ സാമ്പത്തിക ഉന്നതി വ്യക്തികളുടെ ഉത്തരവാതിതമാണ്‌ . രാഷ്ട്രം അതിനു സഹായകം ആകും എന്ന് മാത്രമേയുള്ളൂ. ഉപഗ്രഹവും ബഹിരാകാശ ഗവേഷണവും പെട്ടന്ന് വാര്‍ത്ത പ്രാധാന്യം നേടുന്ന സംഭവമാണ് . അതിനു ചിലവാക്കുന്നതിനീകള്‍ അതികം തുക .ദാരിധ്യ നിര്‍മാര്‍ജനത്തിന് രാഷ്ട്രം ചിലവ്വക്കുന്നുണ്ട്. ഇതൊന്നും പെട്ടന്ന് ഫലം തരുന്നതോ വാര്‍ത്ത പ്രാധാന്യം നേടുന്നതോ അല്ല. രാഷ്ട്രം പുരോഗതിനീടിയില്ല എന്ന് ആര്‍ക്കാണ് പറയാന്‍ കഴിയുക? 1947 ലെ ഇന്ത്യ അല്ലല്ലോ 2012 ലെ ഇന്ത്യ

  ReplyDelete
  Replies
  1. ദരിദ്രര്‍ക്ക് ഭക്ഷണം കൊടുക്കല്‍ സര്‍ക്കാരിന്റെ പ്രധാന ജോലിയിലും ഉത്തവര്വാധിത്വത്തിലും വരുന്ന കാര്യമല്ല എന്നത് പുതിയ അറിവാണ് !!!!

   മാറ്റം വരില്ല എന്ന മുന്‍വിധി കൊണ്ടോ, ജനപ്രീതി ഉണ്ടാവും "എന്ന" ഭയം കൊണ്ടോ ഇത്തരം ബ്ലോഗുകള്‍ എഴുതാതിരിക്കാന്‍ കഴിയില്ലല്ലോ ?????

   വ്യക്തികളുടെ സാമ്പത്തിക ഉന്നതിയും, രാജ്യത്തെ പൗരന്മാരുടെ പട്ടിണിയും ഒരു പോലെയാണോ വിലയിരുത്തേണ്ടത് ???

   രാഷ്ട്രം മന്ത്രിമാരുടെയും കുത്തക മുതലാളിമാരുടെയും സാമ്പത്തിക അഭിവൃദ്ധിക്ക് മാത്രം സഹായം ചെയ്‌താല്‍ മതിയോ ??

   ചൊവ്വയിലേക്ക് ഉള്ള വാണം വിടല്‍ പെട്ടന്ന് വാര്‍ത്താ പ്രാധാന്യം നേടും എന്നതില്‍ സംശയമില്ല.അത്കൊണ്ട് തന്നെയാണല്ലോ ഇത്തരം പ്രഖ്യാപനങ്ങളിലൂടെ ഇന്ത്യ തിളങ്ങുന്നു എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. പിന്നെ പട്ടിണി ഒരുപാട് കാലം ആയി മാറ്റമില്ലാതെ തുടരുകയും, പട്ടിണിക്കാരുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്യുന്നത് കൊണ്ടും അത് വാര്‍ത്താ പ്രാധാന്യം നേടില്ല അല്ലേ !!!

   രാഷ്ട്രം ഒരു പുരോഗതിയും നേടിയില്ല എന്ന് ഞാന്‍ പറഞ്ഞോ ???
   എന്നാല്‍ അടിസ്ഥാനമായ പല കാര്യങ്ങളിലും പുരോഗതി നേടിയിട്ടില്ല എന്നത് വാസ്തവം തന്നെ അല്ലേ ??

   1947 ലെ ഇന്ത്യയും 2012 ലെ ഇന്ത്യയും തമ്മില്‍ ഒരുപാട് വ്യത്യാസം ഉണ്ട്. അന്നത്തെക്കാള്‍ എത്രയോ പട്ടിണി കൂടി.
   മന്ത്രിമാരുടെ കക്കല്‍ വര്‍ദ്ധിച്ചു. മുതലാളിമാര്‍ കൂടുതല്‍ മുതലാളിമാരും, ദരിദ്രര്‍ കൂടുതല്‍ ദരിദ്രരും ആയി !!!!! ഇതൊക്കെ മാറ്റം തന്നെയാണ്.

   പിന്നെ മാറാത്ത ഒന്നുണ്ട്.. സ്വന്തം അഭിപ്രായം പറയാന്‍ പോലും അന്ജ്യാത വേഷം കെട്ടി വരുന്ന അനോണികള്‍. അവരുടെ നട്ടെല്ലിനു മാത്രം ഒരു മാറ്റവും വന്നിട്ടില്ല !!!

   Delete
 55. prathyasha yode njanum kathirikknnu...gud writing..

  ReplyDelete
 56. ഡോക്ടര്‍ നിങ്ങള്‍ ഈ വിഷയം വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു , നിങ്ങള്‍ ഇതില്‍ ചൂണ്ടി കാട്ടിയിരിക്കുന്നത് നൂറുശതമാനവും സത്യമാണ് , അഭിനന്ദനങ്ങള്‍ ...നമ്മുടെ സമ്പത്തിന്‍റെ ഭൂരിഭാഗവും ഇരുപതു ശതമാനം പോലും വരാത്ത കുറെ ആളുകളുടെ കയ്യില്‍ ആണ് , ഇവരെ ചൂണ്ടികാട്ടിയാണ് നമ്മള്‍ ലോക ശക്തി ആയി എന്ന് പറയുന്നത് , ബാക്കി വരുന്ന എണ്‍പത് ശതമാനവും പട്ടിണി പാവങ്ങള്‍ തന്നെയാണ് എന്നത് നമുക്ക് നിഷേധിക്കാന്‍ കഴിയാത്ത സത്യമാണ് .അനാവശ്യമായി നമ്മുടെ സര്‍ക്കാര്‍ ചിലവാക്കുന്ന പണത്തിന്‍റെ നൂറില്‍ ഒരു അംശം മതിയല്ലോ നമ്മുടെ ഹൃദയത്തിലെ അപമാനമായ റെഡ് സ്ട്രീറ്റിലെ സഹോദരിമാരെ പുനരധിവസിപ്പിക്കാന്‍ .....

  ReplyDelete
 57. Suresh GopalakrishnanTuesday, October 23, 2012

  എത്ര സത്യം ..പക്ഷെ, ഈ യാഥാര്‍ത്ഥ്യങ്ങള്‍ ആര് മനസ്സിലാക്കാന്‍...? ഒരു പക്ഷെ, നമ്മടെ നാട് അറുപതുകളില്‍,നടന്ന "പട്ടിണി മാറ്റൂ സര്‍ക്കാരെ" എന്ന കാലങ്ങളിലേക്ക് പോകുകയായിരിക്കാം...പുരോഗതി വേണം... പക്ഷെ ...ഇത്രക്കങ്ങോട്ടു വേണോ ? ആരറിയാന്‍ ? ? ആരോട് പറയാന്‍ ?

  ReplyDelete
 58. ജനങ്ങളുടെ പട്ടിണി മാറ്റുന്നത് തന്നെ ആണ് ഭരണകൂടങ്ങളുടെ ആദ്യ ലക്‌ഷ്യം ആകേണ്ടത്. പക്ഷെ മുകളില്‍ പറഞ്ഞത് പോലെ തന്നെ ഭാരതീയന്റെ നികുതി ധനം ചിലവിടുമ്പോള്‍ ഒരു മുന്ഗണന വേണമെന്നത് പോലെ തന്നെ പട്ടിണി മാറ്റാന്‍ ഏതു ദുഷ് ചെലവ് ആദ്യം ഒഴിവാകണം എന്നതിന് കൂടി ഒരു മുന്ഗണന ക്രമം വേണം. ആദ്യം സ്വിസ് ബാങ്കിലെ കള്ളപണം വരട്ടെ, പിന്നെ അഴിമതിക്കാരായവരുടെ സ്വത്തുക്കള്‍ കണ്ടു കെട്ടട്ടെ! . ഇത് തന്നെ ഇപ്പോഴത്തെ കണക്കനുസരിച്ച് ഭാരതത്തിലെ പട്ടിണിപ്പാവങ്ങളുടെ വിശപ്പ്‌ മാറ്റാന്‍ ധാരാളമാണ്. അത് കഴിഞ്ഞു പോരെ ശാസ്ത്ര സാങ്കേതിക രംഗത്ത് നേട്ടങ്ങള്‍ക്ക്‌ ഒരു ഭാഗമാഗന്‍ പോകുന്ന ഇന്ത്യയുടെ ശ്രമങ്ങളെ തടയിടുന്നത് .!?

  ReplyDelete
  Replies
  1. സ്വിസ്സ് ബാങ്കിലേയും മറ്റും പണം ഉപയോഗിച്ച് പട്ടിണി മാറ്റിക്കഴിഞ്ഞാല്‍, ആയുധങ്ങള്‍ക്കും മറ്റു യുദ്ധസാമഗ്രികള്‍ക്കും മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്നത് അവസാനിച്ചാല്‍, പിന്നെ ചൊവ്വയിലേക്ക് വാണം വിടുന്നതില്‍ ഒരു എതിര്‍പ്പും ഇല്ല. ഇവ എല്ലാം നടക്കാത്തിടത്തോളം ചൊവ്വയിലേക്ക് വാണം വിടുന്ന തരത്തില്‍ ഉള്ള പരിപാടികളെ അംഗീകരിക്കാന്‍ കഴിയില്ല. !!!

   Delete
 59. ദരിദ്ര നിര്‍മാര്‍ജന വകുപ്പ് എന്നൊരു വകുപ്പും അതിനു വേണ്ടി ഓരോ ബജറ്റിലും കോടികള്‍ നീക്കി വെയ്ക്കാറും ഉണ്ട്. ഇതില്‍ പത്തു ശതമാനം പോലും ദരിദ്രര്‍ക്ക് കിട്ടുന്നില്ല എന്നതാണ് സത്യം. ചൊവ്വയിലേക്ക് വാണം വിടാനുള്ള പൈസ എടുക്കാതെ തന്നെ നമ്മുടെ നാട്ടിലെ ദാരിദ്രം മാറ്റാനുള്ള പണം നമ്മുക്കുണ്ട്. പക്ഷെ അങ്ങിനെ ചെയ്യണം എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹം ഉള്ള ഒരു ഭരണകൂടം ഇല്ലാതെ പോയി.

  ReplyDelete
 60. ഓര്‍മിപ്പിച്ചത് എന്തായാലും നന്നായി ഒരു വാണം വിട്ടേക്കാം...

  ReplyDelete
 61. ഈ ലേഖനത്തെ എതിർക്കുന്ന പുരോഗമന വാദികളായ ചേട്ടൻമാരും അനിയന്മാരും ഒന്നോർക്കണം. ടെക്നോളജിക്കോ ഗവേഷണത്തിനോ എതിരേ ഇവിടെ ആരും ഒന്നും പറഞ്ഞിട്ടില്ല ...
  മിസൈൽ ടെക്നോളജി, ക്രയോജെനിക് റോക്കറ്റ് ഒക്കെ ഡിഫെൻസ് ആവശ്യത്തിനും ഉപഗ്രഹവിക്ഷേപണത്തിനും ഒക്കെ കൊള്ളാം. അബ്സാർ ഭായ് അതിനെ ഒന്നുമല്ല എതിർത്തത്. ചൊവ്വയിലേക്ക് വാണം വിട്ട് അവിടുന്ന് 450 കോടി മുടക്കി 2 കിലോ പാറ കൊണ്ടുവന്നു പുഴുങ്ങിയാൽ നമ്മുടെ നാട് നന്നാവുമോ? അടിസ്ഥാന ആവശ്യങ്ങൾക്ക് മുൻതൂക്കം കൊടുക്കണം എന്നുമാത്രമേ പറഞ്ഞിട്ടുള്ളൂ - അബ്സാർ ഭായ് പറഞ്ഞതിനോട് ഞാൻ 101% യോജിക്കുന്നു.

  ReplyDelete
 62. Yeah Absar, the concerns are true. You might wish to read this: http://www.factpages.net/2013/11/blog-post.html. It has some other issues talked about too. We see a lot of people commenting here, but it is a pity that we do not see these issues talked about in the print media. The issue is not whether we spent money in other things too. But the issue is whether the money spent in this mission would get the country anything? If it was a missile, we could have used to defend it ourselves. What would this 450 crores fetch us other than mere fame? Regards Absar.

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....