Wednesday, August 22, 2012

വായ മൂടിക്കെട്ടുന്ന പച്ച രാഷ്ട്രീയക്കാര്‍


"ഹരിത വിപ്ലവം" എന്ന മുദ്രാവാക്യവും ഉയര്‍ത്തിപ്പിടിച്ചു കൊണ്ട്  മന്ത്രിക്കുപ്പായം തലനാരിഴക്ക് വഴിമാറിയതിന്റെ ക്ഷീണം തീര്‍ക്കാന്‍  ആറു  എം എല്‍ എ മാര്‍ ചേര്‍ന്ന് തുടങ്ങിയ ബ്ലോഗ്‌ നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാകുമല്ലോ.
ഇല്ലെങ്കില്‍  ഇവിടെ ക്ലിക്കിയാല്‍ അവിടെ എത്താം.

ഈ പോസ്റ്റ്‌ ഇടുന്നത് അവിടെ വന്ന പല കമന്റുകളും അവര്‍ ഡിലീറ്റ്‌ ആക്കുന്നുണ്ട് എന്ന വാസ്തവം നിങ്ങളെ അറിയിക്കാന്‍ വേണ്ടി മാത്രമാണ്.

"ഇവിടെ നമ്മള്‍ മൗനമാവരുത്, മാറി നില്‍ക്കരുത്‌ " എന്ന് അവര്‍ തന്നെ പറഞ്ഞ പോസ്റ്റിന്റെ കമന്റുകള്‍ക്കാണ് ഈ ഗതി എന്ന് ഓര്‍ക്കണം !!!

ഇത്തരം ഒരു ഡിലീറ്റ്‌ കര്‍മ്മത്തിനുള്ള സാധ്യത മുന്‍കൂട്ടി കണ്ടു കൊണ്ട് തന്നെയാണ്  അവിടെ വരുന്ന കമന്റുകള്‍ ഇ മെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യാന്‍ തീരുമാനിച്ചത്‌. ഇ മെയില്‍ വഴി വന്ന പല കമന്റുകളും അവരുടെ സൈറ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതിനുള്ള തെളിവുകള്‍ ആണ് ഇവിടെ കൊടുക്കുന്നത്.

അവര്‍ക്ക്‌ അനുകൂലമായും, അവരെ പിന്താങ്ങിയും വരുന്ന കമന്റുകള്‍ക്ക്‌  അവര്‍ നന്ദി യഥേഷ്ടം വാരി വിതറുമ്പോള്‍, അവരുടെ നിലപാടുകളിലെ പൊള്ളത്തരങ്ങളെ  പറ്റി ചോദ്യം ചെയ്യുന്ന കമന്റുകള്‍ക്ക്‌ മറുപടി നല്‍കാന്‍ അവര്‍ തയ്യാറാവുന്നില്ല. മാത്രമല്ല അവര്‍ അത്തരം കമന്റുകള്‍ ഡിലീറ്റ്‌ ആക്കി ഒളിച്ചോടുകയാണ്  ചെയ്യുന്നത്.  സ്പാം ചെയ്ത് എതിര്‍ അഭിപ്രായം ഉന്നയിക്കുന്നവരുടെ കമന്റുകള്‍ ബ്ലോഗില്‍ വരാതിരിക്കാനും അവര്‍ ശ്രദ്ധിക്കുന്നുണ്ട് എന്നു വേണം മനസ്സിലാക്കാന്‍.

ഇത്തരം സഹിഷ്ണുത പോലും ഇല്ലാത്തവര്‍ ആണോ നമ്മുടെ ഹരിത വിപ്ലവ എം എല്‍ എ മാര്‍ ????

മുകളിലെ ചിത്രത്തില്‍ കാണുന്ന കമന്റ്  അവിടെ ഉണ്ടോ എന്ന്  നോക്കൂ.....

എഴുതിയ ആള്‍ ഡിലീറ്റ്‌ ആക്കിയത് ആണെങ്കില്‍ അക്കാര്യം അവിടെ കാണുമല്ലോ...
'പൊടി പോലുമില്ല കണ്ടുപിടിക്കാന്‍' എന്ന അവസ്ഥയില്‍ ആണ്  പല കമന്റുകളും.

മെയിലില്‍ ലഭിച്ചതും അവിടെ വരാത്തതുമായ മറ്റൊരു കമന്റിന്റെ സ്ക്രീന്‍ ഷോട്ട്  താഴെ കൊടുക്കുന്നു.
അവിടെ ഞാന്‍ ആദ്യം ഇട്ട കമന്റ്  താഴെ കൊടുക്കുന്നു.

നമ്മുടെ നാട്ടിലെ എല്ലാ രാഷ്ട്രീയ കക്ഷികളും നിങ്ങള്‍ പോസ്റ്റില്‍ പറഞ്ഞ ആശയങ്ങള്‍ മുന്നോട്ട് വെച്ച് തന്നെയാണ് ജനങ്ങളിലേക്ക് കടന്നു വന്നിട്ടുള്ളത്. എന്നാല്‍ ആളുകളുടെ കണ്ണില്‍ പൊടിയിട്ട് തങ്ങളുടെ പ്രധാന കാര്യം നടന്നു കഴിഞ്ഞാല്‍ പിന്നെ സ്വന്തത്തിലേക്ക് ഒതുങ്ങും എന്ന ചരിത്രം നമ്മള്‍ പല തവണ കണ്ടിട്ടുണ്ട്.

നിങ്ങള്‍ പോസ്റ്റില്‍ പറയുന്നു ഈ കൂട്ടായ്മയില്‍ "രാഷ്ട്രീയം ഇല്ല" എന്ന്.
ഇത് തെറ്റല്ലേ ?
നിങ്ങള്‍ എല്ലാവരും ഒരു രാഷ്ട്രീയ പക്ഷത്ത്‌ കൃത്യമായി നിലയുറപ്പിക്കുന്നവര്‍ അല്ലേ ?
ആ രാഷ്ട്രീയ ചട്ടക്കൂടില്‍ തന്നെ തുടര്‍ന്ന് ഇത്തരം പ്രഖ്യാപനം നടത്തുന്നതില്‍ എന്ത് അര്‍ത്ഥം ആണ് ഉള്ളത് ???
ആ രാഷ്ട്രീയ ചട്ടക്കൂടില്‍ നിന്ന് പുറത്ത്‌ വന്ന ശേഷം ആണ് നിങ്ങള്‍ ഈ പ്രഖ്യാപനം നടത്തുന്നത് എങ്കില്‍ അതില്‍ ആത്മാര്‍ഥത ഉണ്ടാകുമായിരുന്നു.

കേരളം സാമ്പത്തികമായി വളരെ പ്രയാസങ്ങള്‍ നേരിടുന്നുണ്ട് എന്ന് നിങ്ങള്‍ക്ക്‌ നന്നായി അറിയാമല്ലോ. ഈ അവസ്ഥയില്‍ എം എല്‍ എ മാര്‍ ആയ നിങ്ങളുടെ ശമ്പളം വന്‍ തോതില്‍ വര്‍ധിപ്പിച്ചപ്പോള്‍ എന്ത് കൊണ്ട് നിങ്ങള്‍ "അത് അനാവശ്യമാണ് " എന്ന് പറഞ്ഞില്ല ???
ആത്മാര്‍ഥതയുള്ള ജനപ്രതിനിധികള്‍ അതല്ലേ ചെയ്യേണ്ടത്‌ ???

പിന്നെ ഈയിടെ ഖജനാവില്‍ നിന്ന് പണം ഒഴുക്കി എം എല്‍ എമാര്‍ക്ക്‌ ഐ പാഡ് നല്‍കുന്ന പരിപാടി ഉണ്ടായപ്പോള്‍ എന്തുകൊണ്ട് അതിനെതിരെ പ്രതികരിച്ചില്ല ?? ഇത്തരം അനാവശ്യങ്ങള്‍ക്ക് ഒന്നും പ്രതികരിക്കാതെ "തിന്മക്കെതിരെ നന്മയുടെ മനക്കരുത്തുമായി" എന്ന് പറയുന്നതില്‍ വല്ല അര്‍ത്ഥവും ഉണ്ടോ ???

അക്കമിട്ടു പറയുകയാണെങ്കില്‍ ഇതുപോലെ ധാരാളം വിഷയങ്ങള്‍ ഉണ്ട്.
ജനാധിപത്യത്തെ ശുദ്ധീകരിക്കാന്‍ പലരും മുന്നോട്ട് വെച്ച ചില നിര്‍ദ്ദേശങ്ങള്‍ ഇവിടെ ക്ലിക്കിയാല്‍ വായിക്കാം.
ഇത്തരത്തില്‍ ഉള്ള ഒരു മുന്നേറ്റം നടത്താന്‍ നിങ്ങള്‍ക്ക്‌ ചങ്കുറപ്പുണ്ടോ ??? ഇപ്പോള്‍ ഉള്ള രാഷ്ട്രീയ പാര്‍ട്ടി ലേബല്‍ അഴിച്ചു വെച്ച്, അതുമൂലം കിട്ടിയ സ്ഥാനങ്ങള്‍ ത്യജിച്ച് ജനങ്ങളോടൊപ്പം മാത്രം നില്‍ക്കാന്‍ നിങ്ങള്‍ തയ്യാറുണ്ടോ ???
അതിനു നിങ്ങള്‍ തയ്യാറാണെങ്കില്‍ നിങ്ങളുടെ കൂടെ ആളുകള്‍ ഉണ്ടാവും. അല്ലെങ്കില്‍ "പൊതുജനത്തെ വീണ്ടും കഴുതയാക്കുന്ന ഒരു പുതിയ തന്ത്രം" എന്നതില്‍ കവിഞ്ഞു ഇതിനു എന്ത് പ്രസക്തി ആണ് ഉള്ളത് എന്ന് സ്വയം വിലയിരുത്തുക.

നിങ്ങളെ വിമര്‍ശിക്കുമ്പോള്‍ നിങ്ങള്‍ ആദ്യം എന്നെ മറ്റേ പാര്‍ട്ടിയുടെ ആളായി മുദ്രകുത്താന്‍ ആവും ശ്രമിക്കുക എന്ന് നന്നായി അറിയാം. വിശ്വസിച്ചാലും ഇല്ലെങ്കിലും ഞാന്‍ മറ്റേ പാര്‍ട്ടിയുടെ ആളും അല്ല എന്ന കാര്യം തുറന്നു പറയട്ടെ.

ആശംസകള്‍.

അതിനു അവര്‍ ആദ്യം മറുപടി നല്‍കിയില്ല.

പുകഴ്ത്തിയവര്‍ക്ക് ഉള്ള നന്ദി പ്രകടനം മാത്രമാണ് നല്‍കിയത്‌.
സുനീര്‍ ബാബു എന്നൊരാള്‍ അവര്‍ മറുപടി നല്‍കാതെ മൗനം പാലിക്കുന്നതിനെ വിമര്‍ശിക്കുകയും ചെയ്തു.

അതിനിടയില്‍ എന്റെ കമന്റിനെ വിമര്‍ശിച്ചു കൊണ്ട് കമന്റിട്ട ഒരാള്‍ക്ക്  നല്‍കിയ മറുപടിയുടെ ഭാഗമായി  ഞാന്‍ താഴെ കാണുന്ന പരാമര്‍ശം നടത്തി.

അബ്സാര്‍ മാത്രമല്ല മറ്റു പലരും വിമര്‍ശനങ്ങളും സംശയങ്ങളും ഉന്നയിച്ചിട്ടുണ്ട്. അവക്കൊന്നും ഈ എം എല്‍ എ മാര്‍ മറുപടി നല്‍കിയിട്ടില്ല. പുകഴ്ത്തുന്നവര്‍ക്ക് ഉള്ള നന്ദി മാത്രമാണ് അവര്‍ നല്‍കുന്നത്.

വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാത്തവരോടും, ചോദിച്ച സംശയങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്കാത്തവരോടും എനിക്ക് ബഹുമാനം തോന്നാറില്ല.
കാരണം ഒളിച്ചോടുന്നവരോട് തോന്നാന്‍ ഉള്ളതല്ലല്ലോ ബഹുമാനം.

അതിനെ തുടര്‍ന്ന് എം എല്‍ എമാര്‍ പ്രതികരിച്ചു...

ഇതായിരുന്നു ആ പ്രതികരണം....

താങ്കളുടെ നിര്‍ദേശങ്ങള്‍ സശ്രദ്ധം കേട്ടു.
അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചതില്‍ ഏറെ സന്തോഷം.

ഞങ്ങള്‍ക്കിതിലൊരു അടിയുറച്ച വിശ്വാസമുണ്ട്‌. അത് രാഷ്ട്രീയത്തിനും സ്ഥാന മാനങ്ങള്‍ക്കും അപ്പുറത്താണ്. ഞങ്ങള്‍ ഞങ്ങളുടെ സ്വന്തം നിലപാട് തറകളില്‍ നിന്ന് കൊണ്ട് തന്നെ ആ വിശ്വാസങ്ങള്‍ മുറുകെ പിടിക്കും.

ഞങ്ങള്‍ ഉയര്‍ത്തിയ ആശയങ്ങളോട് നീതി പുലര്‍ത്താന്‍ കഴിയാതെ വരുമ്പോള്‍ സത്യസന്ധമായി പറയനുല്‍ ആര്‍ജവവും ഞങ്ങള്‍ കാണിക്കും. വിശ്വാസത്തിന് നന്ദി.

അവരുടെ പ്രതികരണത്തിന്  ഞാന്‍ നല്‍കിയ മറുപടി...

അഭിപ്രായങ്ങള്‍ പറഞ്ഞതില്‍ സന്തോഷ പ്രകടനമോ, നന്ദി വാക്കോ അല്ല പ്രതീക്ഷിക്കുന്നത്. മറുപടികള്‍ ആണ്. അറിയാന്‍ വേണ്ടിയാണ് ചോദ്യങ്ങള്‍ ചോദിച്ചത്‌. അവക്ക്‌ വ്യക്തമായ മറുപടി നല്‍കാന്‍ കഴിയുമെങ്കില്‍ അത് നല്‍കുക.

നന്ദിക്ക് വേണ്ടിയോ, നിങ്ങളെ സന്തോഷിപ്പിക്കാനോ അല്ല ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുള്ളത് എന്ന് തിരിച്ചറിയുമല്ലോ...

വ്യക്തമായ മറുപടി പ്രതീക്ഷിക്കുന്നു.

ഇതിനു ശേഷം പടന്നക്കാരന്‍, നിസി, ബാബു  തുടങ്ങിയവരും സമാനമായ അഭിപ്രായങ്ങളുമായി മുന്നോട്ട് വന്നു.
അതോടു കൂടി അവര്‍ പുകഴ്ത്തുന്നവര്‍ക്ക്  മാത്രം നന്ദിയര്‍പ്പിച്ചു സായൂജ്യം അടഞ്ഞു. നിസിയും, ബാബുവും അവിടെ ഇട്ട കമന്റുകള്‍ ഇ മെയിലില്‍ വന്നു. അവക്ക്‌ ഒരു മറുപടി കൂടി എഴുതണം എന്ന തീരുമാനത്തില്‍ അവിടെ പോയി നോക്കിയപ്പോള്‍ ആണ്  ആ കമന്റുകള്‍ അവിടെ നിന്നും അപ്രത്യക്ഷമായ വിവരം മനസ്സിലാക്കാന്‍ കഴിഞ്ഞത്. അതിനെ കുറിച്ച് ഒരു കമന്റ് ഇട്ടെങ്കിലും അതും നിമിഷങ്ങള്‍ക്കകം അപ്രത്യക്ഷമായി. അതിന്റെ സ്ക്രീന്‍ ഷോട്ട് ആണ് ആദ്യത്തെ ഫോട്ടോയില്‍ കൊടുത്തിട്ടുള്ളത്.

അവിടെ നിന്നും അപ്രത്യക്ഷമായ നിസിയുടെ കമന്റ് മെയിലില്‍ വന്നത്.


അവര്‍ ഡിലീറ്റ്‌ ആക്കിയ ചില കമന്റുകളുടെ അവശിഷ്ടങ്ങളുടെ സ്ക്രീന്‍ ഷോട്ട് !!കൊള്ളാം നേതാക്കളേ...

നിങ്ങളുടെ കയ്യില്‍ തന്നെയാണ് ഭരണം കിട്ടേണ്ടത്...

നിങ്ങള്‍ തന്നെയാണ് നാട് ഭരിക്കാന്‍ ഏറ്റവും യോഗ്യര്‍ !!!!

മാന്യമായ രീതിയില്‍ അഭിപ്രായം പറയുന്ന ജനങ്ങളുടെ വാക്കുകള്‍ക്ക്  നേരേ കണ്ണും കാതും തുറന്നു വെക്കാനും, അവക്ക്‌ മറുപടി നല്‍കാനും ഉള്ള സഹിഷ്ണുതയും  ചങ്കൂറ്റവും ഇല്ലാത്ത നിങ്ങളാണോ നാട് നന്നാക്കാന്‍ പോകുന്നത്‌ ??
നിങ്ങളുടെ അധികാര രാഷ്ട്രീയ വടംവലിക്കായി നിഷ്കളങ്കരായ പൊതു ജനങ്ങളെ ഇനിയും കഴുത വേഷം കെട്ടിക്കേണ്ടതുണ്ടോ ???

നിങ്ങളുടെ രാഷ്ട്രീയ കാപട്യത്തിന് പ്രകൃതിയെ സ്നേഹിക്കുന്ന ജനങ്ങളെ മുതലെടുത്ത്‌  അവരെ "തുള്ളി ചാടടാ കുഞ്ഞിരാമാ" കളി കളിപ്പിക്കണോ ???

അബസ്വരം :
കാക്ക കുളിച്ചാല്‍ കൊക്കാകുമോ ?


സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ക്ക് ഇവിടെ ക്ലിക്കുക

161 comments:

 1. ഇവര്‍ ആളുകളെ പറ്റിക്കാന്‍ അഭിനയിക്കുകയാണ്
  ഡോഗിന്റെ വാല്‍ കുഴലില്‍ ഇട്ടാല്‍ നീരില്ല എന്നാണല്ലോ ശാസ്ത്രം.

  ReplyDelete
 2. ഹ ഹ ഹ അബ്സാര്‍ക്കാ നിങ്ങള്‍ ഒരു സംഭവം തന്നെ അവരെയും പറ്റിച്ചു അല്ലെ , നമ്മള്‍ ഇതുപോലുള്ള വല്ലപ്പോഴും കിട്ടുന്ന അവസരങ്ങള്‍ ഉപയോഗിക്കണം പ്രതികരിക്കണം :

  ആശംസകള്‍ അഭിനന്ദനങ്ങള്‍ , ഇത് ഒന്ന് നോക്കൂ പല്ലില്ലായെന്നു കണ്ടു അണ്ണാക്കിലേക്ക് കൈയിടരുത്

  ReplyDelete
 3. അബ്സാര്‍ക്കാ പുണ്യാളന്റെ കമന്റും ഡിലിറ്റ്‌ ചെയ്തിരിക്കുന്നു ...... എന്താ ചെയ്യുക ,

  ReplyDelete
  Replies
  1. ആ കമന്റും പോയോ....
   നല്ല നേതാക്കള്‍...

   Delete
 4. കുറച്ചു യുവാക്കള്‍ സമാജികരാകുന്നു എന്ന് ഊറ്റം കൊണ്ടവര്‍ ഇന്നെവിടെ? യുവാക്കള്‍ മുന്നോട്ടു വന്നാല്‍ എന്തെങ്കിലും ചെയ്യും എന്നൊരു വിശ്വാസം എനിക്കും ഉണ്ടായിരുന്നു. മുകളിലെ ചിരിച്ചു നില്‍ക്കുന്ന ഫോട്ടോകളില്‍ കാണിച്ചിരിക്കുന്ന ഒരാളാണ് എന്റെ നാടിന്റെ MLA എന്ന് പറയാന്‍ ഞാന്‍ നാണിക്കേണ്ടി വരുമോ??

  ReplyDelete
 5. Kill me kill me........ahahahah Faagyam enteth delettiyilla.....

  ReplyDelete
 6. കേരളം ഒരു ഭ്രാന്താലയം എന്ന് പറഞ്ഞ ശ്രീ വിവേകാനന്ദനെ അറിയാതെ സ്മരിച്ചുപോകുന്നു..

  ReplyDelete
 7. രാഷ്ട്രീയ കാരെ പറ്റി ജനങ്ങള്‍ ഇനിയും ഒരു പാട് പഠിക്കാനുണ്ട് .അബ്സര്‍ ഭായ് ഫേസ് ബുക്ക്‌ പേജില്‍ പബ്ലിഷ് ചെയ്യു.ഇവരുടെ പൊള്ളത്തരം ജനങ്ങള്‍ അറിയട്ടെ

  ReplyDelete
  Replies
  1. ഫേസ്‌ ബുക്കില്‍ ലിങ്കുകള്‍ നല്‍കിയിട്ടുണ്ട്...

   Delete

 8. ഹരിത രാഷ്ട്രീയക്കാരോട് അവരുടെ പേജില്‍ നാന്‍ ഉന്നയിച്ച ചില വിഷയങ്ങള്‍ ആണ് താഴെ കാണുന്നത്, അതിനു അവര്‍ തന്ന മറുപടിയും കാണുക.. ഈ വിഷയങ്ങളില്‍ ഒന്നും കഴമ്പു ഇല്ലത്രെ..!! ജനഗളെ വീണ്ടും കഴുതകള്‍ ആക്കുന്നു..!!
  തെറ്റ് എന്റേത് തന്നെയാണ് , ഞാന്‍
  ഇത്...തരം കഴമ്പില്ലാത്ത കാര്യങ്ങള്‍ അവരോടു ചോതിക്കാന്‍ പാടില്ലായിരുന്നു,..!
  ഇന്ന് ജനങ്ങള്‍ നേരിടുന്ന ഇത്തരം നീറുന്ന പ്രശ്നകള്‍ ഹരിത രാഷ്ട്രീയക്കാര്‍ക്ക് കഴമ്പു ഇല്ലാതായി തോന്നുന്നു ..!! സ്വാഭാവികം.. നാനും അത് തന്നെയാണ് ചൂണ്ടികാട്ടിയത്.. , ജനകളുടെ ബുദ്ധിമുട്ടുകള്‍ കേള്‍ക്കാന്‍ ജനപ്രതിനിതികള്‍ക്ക് താല്പര്യം ഇല്ല..!!
  ഇവര്‍ ഇന്നത്തെ തലമുറയുടെ പ്രശ്നഗളില്‍ ഇടപെടാതെ എങ്ങനെ യാണ് വരും തലമുറയ്ക്ക് വേണ്ടി പോരാടുക..?
  ഇപ്പോള്‍ കാര്യങ്ങള്‍ ഏറക്കുറെ വ്യക്തമാവുന്നുണ്ട്
  https://www.facebook.com/#!/photo.php?fbid=3324952577249&set=a.1661031820270.70869.1671430391&type=1&theater

  ReplyDelete
 9. അത് ശരി, ഇതാണോ ഒരു ബ്ലോഗ്‌ പോസ്റ്റ്‌ ആക്കി കൊണ്ട് വന്നിരിക്കുന്നത്? ഒരു ജനാധിപത്യ രാജ്യത്ത്‌ നേതാക്കളോടോത്ത് ദിനേശ്‌ ബീഡി വലിക്കാം, കട്ടന്‍ ചായ കുടിക്കാം, ഏറി വന്നാല്‍ അവര്‍ പങ്കെടുക്കുന്ന ചടങ്ങുകളില്‍ സന്നിഹിതരാകാം എന്ന് വച്ച് അവരെ എതിര്‍ത്തു കൊണ്ട് അവരുടെ തന്നെ ബ്ലോഗില്‍ പോയി കമന്റിടുക എന്നൊക്കെ പറഞ്ഞാല്‍? സ്വാതന്ത്ര്യം കൂടിയതാ ഈ രാജ്യത്തിന് പറ്റിയ വലിയ കുഴപ്പം. സ്വപ്നം കുറച്ചു കടുത്തു പോയി വൈദ്യരേ. സ്വയം ചികില്‍സിക്കൂ

  ReplyDelete
 10. അയ്യോ...എന്റെ വായും അവര്‍ മൂടിയോ...സാരമില്ല...
  നമ്മളെത്ര ചൊറിഞ്ഞാലും അറിയാത്ത തൊലിക്കട്ടി ഉള്ളവരാണവര്‍, എങ്കിലും വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ നേരിടാനുള്ള കരുത്ത്‌ ഇല്ല എന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു...

  ReplyDelete
 11. അവര്‍ രാഷ്ട്രീയമൈലേജ് മാത്രം നോക്കുന്നു
  കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടില്‍ തന്നെ

  ReplyDelete
  Replies
  1. അവരുടെ വാചകമടി കേട്ടപ്പോള്‍ പഴയ സിനിമാ ഡയലോഗ് ആണ് ഓര്‍മ്മ വന്നത്...

   "ആ ചെറിയ സ്പാന്നറ് ഇടത്താ... ഇപ്പൊ ശര്യാക്കിത്തരാ..." എന്ന ഡയലോഗ്...

   Delete
 12. ഞാനിതെന്റെ വാളിൽ ഷെയർ ചെയ്യുന്നു. അവർ മുക്കിയാൽ നമ്മൾ പൊക്കും.

  ReplyDelete
  Replies
  1. താങ്ക്യൂ നാസ്സര്‍ക്കാ...........

   Delete
 13. കഷ്ടം അബ്സാര്‍, കേരളത്തിലെ രാഷ്ട്രീയകാരെ ഇനിയും നിങ്ങള്ക്ക് മനസ്സിലായില്ലേ.. ഇല്ലെങ്കില്‍ നയ്സരി മുതല്‍ ഒന്ന് കൂടി പഠിച്ചു വരൂ...
  നല്ല പോസ്റ്റ്.. അത്യാവിശ്യം വേണ്ടത് തന്നെ

  ReplyDelete
 14. ഞാൻ ഇട്ട കമെന്റ് അവർ ഡിലീറ്റ് ചെയ്തിട്ടില്ല, ആദ്യ പാരഗ്രാഫിൽ വിമർശനം ചൊരിഞ്ഞ് അവസാനിക്കുമ്പോൾ അവരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചിരുന്നു, അതു കൊണ്ടാവും.

  കമെന്റുകൾ ഡിലീറ്റ് ചെയ്യുന്നത് ഒരു ബ്ലോഗർക്കും ഭൂഷണമല്ല എന്ന് ഞാൻ അവരെ കമെന്റിലൂടെ അറിയിച്ചിട്ടുണ്ട്... അബ്സറിട്ട കമെന്റുകളിൽ പ്രസക്തമായ കാര്യങ്ങളായിരുന്നു, അവർ അത് മുക്കിയതിലൂടെ അവരുടെ കാപട്യമാണ് പുറത്ത് വന്നിരിക്കുന്നത്. (ഇത്ര പുകിലാവുമായിരുന്നേൽ ബ്ലോഗ് തുടങ്ങേണ്ടിയിരുന്നില്ല സതീശാ എന്ന് പ്രതാപൻ ഇപ്പോൾ പറയുന്നുണ്ടാവുമായിരിക്കും)

  ReplyDelete
 15. കൊള്ളാം നേതാക്കളെ!!!

  നിങ്ങളുടെ കയ്യില്‍ തന്നെയാണ് ഭരണം കിട്ടേണ്ടത്


  നിങ്ങള്‍ തന്നെയാണ് നാട് ഭരിക്കേണ്ടത്!!!!

  കിടിലന്‍ :-)

  ReplyDelete
 16. ഇത്തരം കപടനേതാക്കള്‍ക്കെതിരെ ഓണലൈന്‍ മാധ്യമങ്ങളിലൂടെ പ്രതികരിക്കണം.എന്തായാലും ഇത് നല്ലപണിയായി ഇക്കാ

  ReplyDelete
 17. Latest Joke, CBI will conduct an inquiry on coal scam. Now only you will know the result. What happened to the JPC probe on 2G scam. KALLAM THANNE CASE ANNESHIKUNNU.

  ReplyDelete
 18. Latest Joke, CBI will conduct an inquiry on coal scam. Now only you will know the result. What happened to the JPC probe headed by P.C Chacko on 2G scam. KALLAMMAR THANNE CASE ANNESHKUNNU. End result of all these inquiries will be there was no corruption everything was done according to the rules.

  Election commission asked the political parties whether they can introduce a system in the voting machine so that people can cast a negative vote i.e people can say they are not interested in the candidates mentioned in the list. Political parties said no need to that.

  ReplyDelete
 19. അബ്സറെ നീ പുലിയാണേട്ടാ ...
  ഒന്നു നിറം കൂട്ടാന്‍ അവരൊരൊന്ന് ചെയ്യുമ്പൊള്‍
  ഇങ്ങനെ ചെന്ന് പാവങ്ങള്‍ക്ക് പണി കൊടുക്കരുതേട്ടൊ ..
  ഉള്ളില്‍ തന്നെ അവര്‍ക്ക് കുത്തി കേറുന്ന ചിലതിനേ
  കുറിച്ച് ജനങ്ങള്‍ പ്രതികരിക്കുമ്പൊള്‍ ചങ്കൂറ്റത്തോടെ
  നിന്ന് മറുപടി കൊടുക്കാന്‍ നമ്മളാല്‍ തെരെഞ്ഞെടുത്തവര്‍
  മടിക്കുന്നത് കാണുമ്പൊള്‍ , എന്തിനാണ് ഈ വോട്ടും , തെരഞ്ഞെടുപ്പുമൊക്കെ ..
  ഇനിയും തിരിച്ചറിയാതെ പൊകുന്നതൊ , അതൊ നമ്മള്‍ മനപൂര്‍വം
  കണ്ണുകളടക്കുന്നുവോ .. ? പ്രതികരണ ശേഷിയുള്ളൊരു തലമുറ
  വളര്‍ന്നു വരട്ടെ .. കെടാതെ കാക്കുവാനാകട്ടെ ..

  ReplyDelete
 20. കൈ നനയാതെ മീന്‍ പിടിക്കാനാണ് അധിക രാഷ്ട്രീയക്കാരും ശ്രമിക്കാറുള്ളത് ... മിടായിയില്‍ പൊതിഞ്ഞു വിഷം നല്‍കുവാന്‍ മടിയില്ലാത്തവര്‍ ...ബ്ലോഗിന്റെയും സോഷ്യല്‍ മീടിയകളുടെയും ഒക്കെ ലോകം അവര്‍ക്ക് അന്യമാണ് ... അവിടെയൊക്കെ കൂലിക്ക് ആളെ വെച്ചു മാനേജ് ചെയ്യും ..അതിനെടെല്‍ എന്തിനാണ് കുഴക്കുന്ന ചോദ്യങ്ങള്‍ ചോദിക്കുന്നത് ... നമ്മളെല്ലാം പോട്ടന്മാരാനെന്നാണ് അവരുടെ വിചാരം ...

  ReplyDelete
  Replies
  1. നൌഷാദ് ഭായ് പറഞ്ഞത് വളരെ ശരിയാണ്
   നമ്മുടെ പൊട്ടത്തരം അവര്‍ക്ക് നല്ലോണം അറിയാം
   നമുക്ക് വേറെ അധികം മാര്‍ഗമില്ലെന്നും അവര്‍ക്കറിയാം

   Delete
  2. ഇവര്‍ എല്‍.ഡി.എഫ് എമ്മെല്ലെമാരയിരുന്നെങ്കില്‍ വടക്കേലെ നൌഷാദ് ഉറഞ്ഞു തുള്ളിയേനെ! ഹമ്മോ, ദിപ്പോ മലക്കം മറിഞ്ഞത് കണ്ടില്ലേ?

   Delete
  3. ഈ ഒരു അഭിപ്രായം പറയാന്‍ പോലും അനോണിയുടെ മുഖം മൂടി...കൊള്ളാം...

   Delete
 21. നല്ല ശ്രമങ്ങളെ രാഷ്ട്രീയം നോക്കാതെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. ആരെയാണ് വിമര്‍ശിക്കാന്‍ കാരണങ്ങള്‍ ഇല്ലാത്തത് (അബ്സറിനെ ഉള്‍പെടെ). സ്വിച്ച് ഇടുമ്പോള്‍ സംഭവിക്കുന്നത്‌ പോലെ കേരള രാഷ്ട്രീയത്തെ ശുദ്ധീകരിക്കണം എന്ന് വാശി പിടിക്കുന്നതില്‍ അര്‍ത്ഥമുണ്ടോ? സ്വയം നന്നാവുക, നല്ല കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുക . അതല്ലേ കൂടുതല്‍ എളുപ്പം.

  ReplyDelete
  Replies
  1. ആരാണ് ഇവിടെ രാഷ്ട്രീയം നോക്കിയത് ? "രാഷ്ട്രീയം ഇല്ല" എന്ന് പറഞ്ഞ് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് എം എല്‍ എ ആയി വാചകമടി നടത്തുന്നവരല്ലേ യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയം നോക്കുന്നത് ???

   അബ്സാരിനെ വിമര്‍ശിക്കരുത് എന്ന് അബ്സാര്‍ പറഞ്ഞോ ? അബ്സാരിനെ മാന്യമായ രീതിയില്‍ വിമര്‍ശിച്ചവര്‍ക്ക് എല്ലാം മറുപടി കൊടുത്തത് ഈ ബ്ലോഗില്‍ കാണാം. അത് പോലെ അംഗീകരിക്കേണ്ടവ അംഗീകരിച്ചിട്ടും ഉണ്ട്. മാന്യമായ വിമര്‍ശനങ്ങളില്‍ നിന്ന് ഞാന്‍ ഒളിച്ചോടാറില്ല.

   സ്വിച്ച് ഇടുമ്പോലെ ശുദ്ധീകരിക്കണം എന്ന് ഞാന്‍ എവിടെയാണ് പറഞ്ഞത് ? എവിടെയാണ് വാശി പിടിച്ചത്‌ ?

   ശുദ്ധീകരണം നടത്താന്‍ പോകുന്നവര്‍ ആദ്യം സ്വയം ശുദ്ധമാകേണ്ടേ? പ്രത്യേകിച്ച് നാട് നന്നാക്കുന്നവര്‍ ???

   എന്തിലോക്കെയാണ് ഞാന്‍ നന്നാവേണ്ടത് എന്ന് പറഞ്ഞാല്‍ ഉപകാരം ആയിരുന്നു...

   നല്ല കാര്യങ്ങളെ തീര്‍ച്ചയായും പ്രോത്സാഹിപ്പിക്കും. എന്നാല്‍ വ്യക്തി നേട്ടത്തിന് വേണ്ടി ജനങ്ങളെ കുരങ്ങ്‌ കളിപ്പിക്കുന്നതിനെതിരെ മിണ്ടാതിരിക്കല്‍ ആണ് പ്രോല്‍സാഹനം എന്ന് ഞാന്‍ കരുതുന്നില്ല.

   എളുപ്പം ആണോ പ്രയാസം ആണോ എന്നതും വിഷയമല്ലല്ലോ...

   ആത്മാര്‍ത്ഥയുണ്ടോ, അതോ ആളെ കണ്ണില്‍ പൊടി ഇടാനാണോ എന്നതൊക്കെ അല്ലേ പ്രസക്തമായ വിഷയം ???

   Delete
 22. ഡോക്ടറെ,
  ഡിസിപ്ലിന്‍ പാലിച്ചില്ലെങ്കില്‍ നിങ്ങടെ ഡിസ്പന്‍സറി അവന്മാര് പൂട്ടിക്കും.
  ഏതായാലും "പച്ച" വിപ്ലവം ഇറക്കി നോക്കിയിട്ടും മലപ്പുറത്തുപോലും നിങ്ങള് അവരെ ക്ലച്ചു പിടിപ്പിക്കാത്തത് കഷ്ടമാ കേട്ടോ......

  ReplyDelete
 23. Mubarak KarayamuttamThursday, August 23, 2012

  Ee photoyil kaanunna Sreyaams kumar vayanaatil kayyeri ennu aaropanamulla bhoomiyekurichu ivarude nilapaadu enthaanu ?

  ReplyDelete
 24. Sureshan PayyarattaThursday, August 23, 2012

  ഇങ്ങനെയെങ്കിലും നാട്ടുകാര്‍ അറിയട്ടെ ഈ വാലുകുലുക്കി പക്ഷികളുടെ പൊള്ളത്തരം . കാല്‍ കാശിനു വിവരം ഇല്ലാത്ത ഈ അഭിനവ ഗന്ധിയന്മാരെ ജനം ശ്രദ്ധിച്ചത് അവരുടെ മിടുക്കല്ല എന്ന് ജനം മനസ്സിലാക്കട്ടെ .

  ReplyDelete
 25. രാഷ്ട്രീയക്കാരെ സുഖിപ്പിച്ചുകൊണ്ടും മൂടുതാങ്ങിക്കൊണ്ടും വൃഥാ കമന്റിയിട്ട് എന്ത് കാര്യം..? താങ്കള്‍ ചോദിച്ചതുപോലുള്ള മറുപടി അര്‍ഹിക്കുന്ന ചോദ്യങ്ങളില്‍ നിന്നും സ്കൂട്ട് ആവുകയും ,ചുമ്മാ കേറി ' ആള്‍ ദി ബെസ്റ്റ് ' കൊടുക്കുന്ന കമന്റുകള്‍ക്കു പോലും നന്ദി പ്രകാശനം നടത്തുകയും ചെയ്യുന്ന ഇവര്‍ സോദ്യേശപരമായിട്ടാണ് ഇപ്പരിപാടിക്ക് ഇറങ്ങിയിരിക്കുന്നതെന്ന് വിശ്വസിക്കാന്‍ പ്രയാസം...ഈ ഏര്‍പ്പാടില്‍ രാഷ്ട്രീയമില്ല എന്ന് ഇവര്‍ പറയുന്നതില്‍ ഒരടിസ്ഥാനവുമില്ല . അരാഷ്ട്രീയതയില്‍ പോലും അതിന്റേതായ രാഷ്ട്രീയം ഉണ്ട്..അപ്പോഴാ പൊളിറ്റിക്സ് ഇല്ലാത്ത ഗ്രീന്‍ പോളിടിക്സ് പോലും....എന്തരോ എന്തോ..?


  ReplyDelete
 26. ഇവരുടെയൊക്കെ വാലുകള്‍ പിരിഞ്ഞു പിരിഞ്ഞു പോകുകയല്ലാതെ നിവരില്ല,അബ്സാര്‍ ഭായ് രണ്ട് കല്ലെടുത്ത്‌ എറിയാന്‍ ഭാഗ്യം കിട്ടിയതില്‍ അഭിമാനിക്കുക

  ReplyDelete
 27. ഹാ ഹാ ഹാ ഹാ ങ്ങള് വല്ല്യെ ഡാക്കിട്ടറാണ്,മറ്റേ ആള് വല്ല്യേ കൊമ്പനാണ് ന്നൊക്കെ പറഞ്ഞിട്ട് ഇതിനുള്ള ബുദ്ധീം കൂടി ങ്ങൾക്ക് ഇല്ല്യാണ്ടേയലോ ന്റെ അബ്സറിക്കാ. ഈ വക വല്ല സൈറ്റിലും അവർക്ക് അനുയോജ്യമായതും,അവരെ പുകഴ്ത്തിയതും അല്ലാത്ത ഏതേലും കമന്റ്സ് കാണ്വോ ? അന്തല്ല്യേ മ്മക്ക്,അവരാരാ മക്കൾ.! അവസാനം വടി പിടിച്ചതാരൊക്കെയാ, പ്രതികരിക്കാൻ പോയ അബ്സറിക്കയും മൂസാക്കയും.! അല്ലാതെ അവരല്ലല്ലോ ? അവരിതൊന്നുമല്ല ഇതിലപ്പുറം ചെയ്യും. ങ്ങളെന്ത് ന്നേ വിചാരിച്ച് മ്മള് സ്വന്തം ബ്ലോഗ്ഗിൽ ഭയങ്കര സഹിഷ്ണുക്കളായി വിമർശനോം തെറിയുമൊക്കെ സൂക്ഷിക്കും പോലെ അവർ സൂക്ഷിക്കും ന്നോ ? ന്നാ അവർക്കതിന് നിന്നാ പോരേ ? ന്തായാലും അനുഭവം ഗുരു അല്ല കുരു. ഇനിയത് പഴുത്ത് പൊട്ടാതെ നോക്കിക്കോളും.! ആശംസകൾ.

  ReplyDelete
 28. ഉദര നിമിത്തം ബഹുകൃത വേഷം എന്നല്ലേ ഡോക്ടറെ ....

  ഇതൊക്കെയും അതിന്റെ അഡ്വാന്‍സ്ഡ് മാതൃകകള്‍ ആണ്.

  ഇവന്മാര്‍ നന്നാവില്ല !!

  ReplyDelete
 29. ഡോക്ടറെ ഇവരുടെ ഈ രോഗങ്ങള്‍ക്ക് ചികിത്സയില്ല ...
  എത്ര നാറിയാലും ഇവന്മാര്‍ക്ക് നീറില്ല....
  നീലക്കുരുക്കന്മാര്‍ പിന്നെയും വേഷം മാറി വരും....

  ReplyDelete
 30. അബ്സാര്‍ ഭായീ ഇതൊക്കെ രാഷ്ട്രീയക്കാരുടെ പൊറാട്ട് നാടകങ്ങള്‍ എല്ലെ ! ഇതുമാതിരി എന്തെല്ലാം നമ്മള്‍ കേട്ടിരിക്കുന്നു ! "മലപ്പുറം കത്തി ,അമ്പും വില്ലും , മെഷീന്‍ഗെണ്ണ്‍ ,ഓലകെടെമൂട്" എന്നെല്ലാം പാടി കൊട്ടും കുരവയുമായി ഒക്കെ വരും ! എല്ലാറ്റിനും അവസാനം "പവനാഴി ശവമാവും" തുമ്പയില്‍ നിന്ന് വിടുന്ന റോകറ്റ്മാതിരി ചീറ്റിപോവും !! ഇടതുപക്ഷമായാലും വലതുപക്ഷമായാലും ഒരേ നാണയത്തിന്റെ ഇരു വശങ്ങള്‍ എല്ലെ ?
  എന്തായാലും ഇവരുടെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടിയ അബ്സാര്‍ ഭായീക്ക് അഭിനന്തനങ്ങള്‍ !!!!!!

  ReplyDelete
 31. ഹ ഹ ഹ ,ഞാനും അവിടെ ഒന്ന് പോസ്റ്റിയിട്ടുണ്ട് അത് കാണാതായാല്‍ ഒന്ന് കണ്ടു പിടിച്ചു തരണേ അബ്സര്‍ ജി ..........ഞാന്‍ പോയി കണ്ടു നിങ്ങളുടെ വിളിയാട്ടം ,തുടരുക ഈ യുദ്ധം

  ReplyDelete
 32. നാടകമേ ഉലക...!!!

  ReplyDelete
 33. ബ്ലോഗ്ഗറോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും ആ ........

  ReplyDelete
 34. അല്ല അബ്സര്‍ക്കാ നിങ്ങളുടെ ബ്ലോഗ്ഗില്‍ കമന്റിട്ടാല്‍
  ഇങ്ങനെ കാണിക്കുന്നു
  " അനുമതിക്കു ശേഷം നിങ്ങളുടെ അഭിപ്രായം ദൃശ്യമാകും".
  ഇവിടെയും നമ്മുടെ അഭിപ്രായം പറയാന്‍ താങ്കളുടെ അനുമതി വേണോ ??
  എവിടെയോ ഒരു സ്പെല്ലിംഗ് ..................

  ReplyDelete
  Replies
  1. രാഷ്ട്രീയ, മത വിഷയങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ വായിച്ചു അതില്‍ എതിര്‍പ്പുള്ളവര്‍ പല തവണ തെറി കമന്റുകള്‍ ഇട്ടിട്ടുണ്ട്. മാത്രമല്ല ചിലര്‍ അരിശം തീരാതെ അശ്ലീല സൈറ്റുകളിലേക് ഉള്ള ലിങ്കുകളും കൊണ്ട് വന്നു വിതറി. അതോടെ മോഡറേഷന്‍ ആവശ്യമായി വന്നു.

   തെറി ഇല്ലാത്ത എല്ലാ കമന്റുകളും പ്രസിദ്ധീകരിക്കും.എന്നെ വിമര്‍ശിച്ചത് ആണെങ്കില്‍ പോലും.വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്യും. മറ്റു പോസ്റ്റുകള്‍ നോക്കിയാല്‍ അത്തരത്തില്‍ ഉള്ള ധാരാളം കമന്റുകള്‍ കാണാം.

   ഈ ബ്ലോഗില്‍ അനോണിയായും മറ്റും വന്നു തെറിപറയാന്‍ മാത്രം ശ്രമിക്കുന്നവര്‍ക്ക്‌ കമന്റ് ബോക്സില്‍ സ്ഥലം നല്‍കാന്‍ കഴിയില്ല. തെറി പറയുന്നതും, വിമര്‍ശനവും രണ്ടും രണ്ടാണല്ലോ.....
   തെറിയോ, അശ്ലീലമോ, മതങ്ങളെ അനാവശ്യമായി ചീത്ത വിളിക്കുന്നതോ അല്ലാത്ത എല്ലാ കമന്റുകളും ഇവിടെ പ്രസിദ്ധീകരിക്കും. അതൊരിക്കലും അഭിപ്രായ സ്വാതന്ത്ര്യത്തിനു ഉള്ള തടസ്സം ആവില്ലല്ലോ...

   Delete
 35. അവര്‍ പാളയത്തിലെ പടക്ക് പേരിട്ടത് ആണ് ഹരിത വിപ്ലവം എന്ന് അല്ലാതെ ഇതിനു ആദര്ശ ശുദ്ധിയോ സാമൂഹിക പ്രതിബദ്തയോ നാടിന്റെ നന്മയോ ഒന്നും ഇല്ല ആളുകളിക്കാന്‍ സ്പേസ് ഇല്ലാതെ വന്നപ്പോള്‍ ഉണ്ടാക്കിയ ഒരു [പോരാട്ട നാടകം മാത്രമായിരുന്നു ഇത്

  ReplyDelete
 36. അബ്സാര്‍ ഡോക്ടര്‍, ഇത്തരം ഒരു ഉദ്യമത്തിന് എല്ലാ പിന്തുണയും നല്‍കുന്നു..പ്രതാപന്‍ ഞങ്ങളുടെ അയല്‍ മണ്ഡലത്തിലെ എം.എല്‍.എയാണ്. പ്രതാപന്റെ ചില പൊതു ചടങ്ങുകളിലെ പ്രസംഗങ്ങള്‍ സഹിക്കാന്‍ കഴിയില്ല. "പ്രിയപ്പെട്ട നാട്ടുകാരെ....." എന്ന് ഒരു വളിച്ച ചിരിയും മുഖത് ഫിറ്റ് ചെയ്തു പ്രസംഗിച്ചു തുടങ്ങുന്ന ഇവരുടെയൊക്കെ ഉള്ളിന്റെയുള്ളില്‍ സ്വാര്‍ഥതയാണ്. തങ്ങള്‍ക്ക് (വ്യക്തിപരമായി) മെച്ചമുണ്ടാവുന്ന എന്തിനും ഏതിനും മുന്നിട്ടിറങ്ങും ഇവര്‍. എന്നാലോ ലക്ശ്യത്തിലോട്ടും എതുകയുമില്ല. ഇപ്പോഴത്തെ ഹരിത രാഷ്ട്രീയത്തിന്റെയും ഭാവി ഇതൊക്കെ തന്നെയാണ്. വിവിധ ചാനലുകള്‍ പെരുകിയപ്പോള്‍ ഉണ്ടായ ന്യൂസ് അവര്‍ എന്ന പോലുള്ള പരിപാടികളിലൂടെ കയറി വന്നവര്‍ ആണിവര്‍....(ഒരു തരാം റിയാലിറ്റി ഷോ വിജയികളെ പോലെ).

  ReplyDelete
 37. പറ്റിക്കൽസ്
  ഇതൊക്കെ ഒരോ നാടകം അല്ലെ എന്റെ ഡോക്ടറേ ചുമ്മാ അണികളെ കണ്ണിൽ പൊടി വാരിതേക്കാൻ വേണ്ടി മാത്രം ഉണ്ടാക്കുന്ന് ഏർപ്പാടാണിത്

  ReplyDelete
 38. സുഹൃത്തെ, ഇന്ന് കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കളില്‍ കാണുന്ന ഒരു തരം മാനസികാവസ്ഥയാണ് വി എസ്സോ ഫോബിയ. പത്ര ദ്രിശ്യ മാധ്യമങ്ങളില്‍ നിറഞ്ഞു നില്കാനുള്ള അമിതമായ ത്വര. താന്‍ അവഗനിക്കപെടുന്നു എന്നാ തോന്നലാനിതിനു കാരണം. സഖാവ് വി എസ്സില്‍ നിന്നും പകര്‍ന്ന ഈ വ്യാധി യു ഡി എഫിനെ ഗ്രസിച്ചിരിക്കുന്നു. സുധീരന്‍, ഹരിതന്മാര്‍, വെള്ളപള്ളി, പി സി ജോര്‍ജ്, സുകുമാരന്‍ നായര്‍ തുടങ്ങിയ നേതാക്കളില്‍ ഇത് ഇപ്പോള്‍ വ്യാപകമായി കാണുന്നു.

  ReplyDelete
 39. എവരേ ഇങ്ങനെ എതിര്‍ക്കണ്ട ആവശ്യം ഇല്ല... അവര്‍ തുടങ്ങിയത് 2g scam ഒന്നും നേരെ കൊണ്ട് വരാന്‍ അല്ല... അവരുടെ ഇപോലത്തെ ലക്ഷ്യം നെല്ലിയാമ്പതി അല്ലെ...അവര്‍ക്ക് അവിടെ നീതി നടപ്പാക്കാന്‍ പറ്റുമോ എന്ന് നോക്കാം. അതിനു ഇപ്പോള്‍ അവരെ സപ്പോര്‍ട്ട് ചെയ്യാം ഇപ്പോള്‍

  ReplyDelete
 40. ഗ്രീന്‍ രാഷ്ട്രീയം 'ഗ്രിഡ്'രാഷ്ട്രീയമെന്നും അപവാദങ്ങള്‍ !തോല്‍ക്കുന്നവര്‍ നമ്മള്‍ തന്നെ!!

  ReplyDelete
 41. ഇത് താങ്കള്‍ക്കും ബാധകമല്ലേ? ഞാന്‍ ഇവിടെ എഴുതിയ കമന്റുകള്‍ താങ്കള്‍ പ്രസിദ്ധീകരിച്ചിട്ടില്ല.

  ReplyDelete
  Replies
  1. നിങ്ങളുടെ ഏതൊക്കെ കമന്റുകള്‍ ആണ് ഇവിടെ പ്രസിധീകരിക്കതിരുന്നിട്ടുള്ളതു എന്ന് പറയുമോ ?
   ഇവിടത്തെ ചര്‍ച്ചകളില്‍ ഒന്നും നിങ്ങളെ കണ്ടതായി ഓര്‍ക്കുന്നില്ല.

   പിന്നെ നിങ്ങള്‍ ബൂലോകത്ത് വായ തുറക്കുന്നത് തന്നെ ഇസ്ലാമിനെ ചീത്ത വിളിക്കാനും, തെറി വിളിക്കാനും ആണ്. അത്തരം കമന്റുകള്‍ പ്രസിദ്ധീകരിക്കാന്‍ കഴിയില്ല. ഏതൊരു മതത്തിനെ കുറിച്ച് ആയാലും അന്യാവശ്യമായി അധിക്ഷേപിക്കുന്ന തരത്തില്‍ ഉള്ള കമന്റുകള്‍ പ്രസിദ്ധീകരിക്കില്ല.മത അധിക്ഷേപം നിങ്ങളുടെ സ്വന്തം ചിലവില്‍ നടത്തിയാല്‍ മതി.

   Delete
  2. നിങ്ങള്‍ എന്റെ ബ്ളോഗിലെ എത്ര പോസ്റ്റുകള്‍ വായിച്ചിട്ടുണ്ട്? ഇസ്ലാമിനെ വിമര്‍ശിച്ചുകൊണ്ട് ഞാന്‍ പല പോസ്റ്റുകളും എഴുതിയിട്ടുണ്ട്. അവിടെ ഞാനെഴുതിയ ഒരു തെറി താങ്കളൊന്ന് ചൂണ്ടിക്കാണിച്ചേ. അല്ലെങ്കില്‍ ബൂലോകത്ത് മറ്റെവിടെയെങ്കിലും എഴുതിയ തെറി ആയാലും മതി.

   വിമര്‍ശിക്കുന്നത് തെറി പറയലാണെന്നു മനസിലാക്കനുള്ള ആര്‍ജവമേ നിങ്ങള്‍ക്കുള്ളു. നിങ്ങള്‍ ഇപ്പോള്‍ പരാമര്‍ശിക്കുന്ന ബ്ളോഗില്‍ എഴുതിയതും തെറി ആണെന്ന് അവര്‍ക്ക് തോന്നി. നിങ്ങള്‍ ചെയ്ത പോലെ അവരും അത് ഡെലീറ്റ് ചെയ്തു. വിമര്‍ശനം തെറി ആണെന്ന് മുസ്ലിങ്ങളില്‍ നിന്നും അവരും പഠിച്ചു കാണും.

   എം എല്‍ എമാര്‍ രാജി വച്ച് ജന പക്ഷത്ത് ചേരണമെന്നൊക്കെ പറയുന്നത് ശുദ്ധ അസംബന്ധമാണു മാഷേ. ഏത് ജന പക്ഷത്തു ചേരണം? ഏത് ജനമാണ്, നെല്ലിയാമ്പതി വിഷയം ഉയര്‍ത്തി പ്രക്ഷോഭത്തിനിറങ്ങിയത്?

   നിങ്ങള്‍ ചോദിക്കേണ്ട ചോദ്യങ്ങള്‍ ഈ അസംബന്ധ ചോദ്യമായിരുന്നില്ല. രണ്ടു പതിറ്റാണ്ടോളമായി വി എസ് എന്ന രാഷ്ട്രീയക്കാരന്‍ ഈ വിഷയത്തില്‍ ഇടപെട്ടിട്ട്. എന്തുകൊണ്ട് ഇവര്‍ അന്നൊന്നും അദ്ദേഹത്തോടൊപ്പം ഭൂമാഫിയക്കെതിരെ പ്രക്ഷോഭത്തിനു ചേര്‍ന്നില്ല എന്നായിരുന്നു ചോദിക്കേണ്ടിയിരുന്നത്.

   എം എല്‍ എ മാര്‍ ശമ്പളം കൂട്ടുന്നതും അവര്‍ ഐ പാഡ് വാങ്ങുന്നതും ജനത്തിനെതിരെ എന്നത് ദുര്‍വ്യാഖ്യാനമല്ലേ? ഏതാണീ ജനം? നൂറു രൂപയില്‍ താഴെ കൂലി വാങ്ങിയിരുന്ന കൂലിപ്പണിക്കാര്‍ ഇന്ന് 400 ഉം 500 ഉം രൂപ കൂലി വാങ്ങുന്നു., ഇവരും ജനത്തില്‍ പെടുമോ ആവോ.
   എം എല്‍ എ മാരെ തെരഞ്ഞെടുക്കുന്നതും ജനം തന്നെയല്ലേ? അതോ ഇനി വല്ല പട്ടിയോ പന്നിയോ മറ്റോ ആണോ?

   ഇവരുടെ ഇടപെടല്‍ ഒരു പക്ഷെ സ്വാര്‍ത്ഥത ആയിരിക്കാം അല്ലെങ്കില്‍ മോഹഭംഗമായിരിക്കാം. വിഷയം അവര്‍ ഇടപെടുന്നു എന്നതാണ്. വന ഭൂമി ഭൂമാഫിയ കയ്യേറുന്നതിനെതിരെ നടത്തുന്ന നീക്കത്തെ സ്വാഗതം ചെയ്യുകയാണ്, ജന പക്ഷത്തുള്ളവര്‍ ചെയ്യേണ്ടത്. അല്ലാതെ വെറുതെ വിമര്‍ശിക്കാന്‍ വേണ്ടി വിമര്‍ശിക്കുകയല്ല. അര്‍ത്ഥശൂന്യമായ ചോദ്യങ്ങള്‍ ചോദിക്കാന്‍ ആര്‍ക്കും പറ്റും.

   Delete
  3. നിങ്ങളെ പോലെ വ്യാജ വേഷവും കെട്ടി ഇസ്ലാം വിരോധവുമായി മാത്രം നടക്കുന്ന ആണും പെണ്ണും കെട്ട ബ്ലോഗുകള്‍ ഞാന്‍ വായിക്കാറില്ല. കാരണം വിവരമില്ലായ്മയില്‍ നിന്ന് ഉടലെടുക്കുന്ന വിഡ്ഢിത്തങ്ങള്‍ വായിച്ചു സമയം പാഴാക്കാന്‍ ഞാന്‍ നില്‍ക്കാറില്ല !!!

   പലരുടെയും ബ്ലോഗുകളില്‍ നിങ്ങളുടെകമന്റുകള്‍ കണ്ടിട്ടുണ്ട്. അവക്ക്‌ നിങ്ങള്‍ക്ക്‌ നല്‍കുന്ന മറുപടിയില്‍ നിന്ന് ഒഴിഞ്ഞു മാറുന്നതും, ഉപ്പുമാങ്ങയെ കുറിച്ച് പറയുമ്പോള്‍ നിങ്ങള്‍ കുന്തത്തിനു വിശദീകരണം നല്‍കുന്നതും എല്ലാം പല ബ്ലോഗുകളിലും കണ്ടിട്ടുണ്ട്. നിങ്ങളുടെ മഹത് വചനങ്ങള്‍ എഴുതിയ ഇടങ്ങളില്‍ തന്നെ എല്ലാം ഉണ്ടാകും. അവിടെ പോയി നോക്കുക.

   സ്വന്തം വ്യക്തിത്വം പോലും പ്രകടിപ്പിക്കാന്‍ ഉള്ള കഴിവില്ലാത്ത നിങ്ങള്‍ ആണോ ആര്‍ജ്ജവത്തെ പറ്റി പറയുന്നത് ? കൊള്ളാം ഗാളിദാസാ....

   ഞാന്‍ എം എല്‍ എ മാരുടെ ബ്ലോഗില്‍ എഴുതിയത് തെറി ആണെങ്കില്‍ അത് അവര്‍ പറയട്ടെ !!!
   തെറി പറയുന്നതും, മത അധിക്ഷേപം നടത്തുന്നതും, വിമര്‍ശിക്കുന്നതും തമ്മില്‍ ഉള്ള വ്യത്യാസം തിരിച്ചറിയാനുള്ള സാമാന്യ ബുദ്ധി നിങ്ങള്‍ക്ക്‌ ഇല്ലാതെ പോയത്‌ എന്റെ കുറ്റം അല്ല !!!

   "വിമര്‍ശനം തെറി ആണ് എന്ന് മുസ്ലിങ്ങളില്‍ നിന്ന് അവര്‍ പഠിച്ചു കാണും" എന്ന് നിങ്ങള്‍ പറയുന്നതില്‍ തന്നെ നിങ്ങള്‍ക്ക്‌ ഇസ്ലാമിനോട് ഉള്ള അന്ധമായ വിദ്വേശം വ്യക്തമല്ലേ ???
   നിങ്ങളുടെ ഇസ്ലാം വിരോധത്തിനുള്ള വ്യക്തമായ ഉദാഹരണം ആണ് മുകളില്‍ പറഞ്ഞ വാചകം.
   "വിമര്‍ശനം തെറി ആണ് " എന്ന് ഖുര്‍ആനില്‍ പറഞ്ഞിട്ടില്ല !!!

   എം എല്‍ എ മാര്‍ രാജിവെച്ചു ജനപക്ഷത്ത്‌ ചേര്‍ന്നേ തീരൂ എന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. കാപട്യം ഇല്ല എന്ന് തെളിയിക്കണം എങ്കില്‍ അങ്ങിനെയാണ് ചെയ്യേണ്ടത്‌ എന്നാണു പറഞ്ഞത്‌. ആ കമന്റ് മുഴുവന്‍ വായിച്ചാല്‍ അത് മനസ്സിലാവും, തലയില്‍ ഇസ്ലാം വിരോധത്തിന് പുറമേ മറ്റു വല്ലതും ഉണ്ടെങ്കില്‍ !!!
   പിന്നെ ഞാന്‍ പറഞ്ഞതിലെ അസംബന്ധം എന്താണ് എന്ന് ഒന്ന് വിഷധീകരിക്കുമോ ???


   Delete
  4. ഞാന്‍ എന്ത് ചോദ്യം ആരോട് ചോദിക്കണം എന്ന് ഞാന്‍ തീരുമാനിച്ചോളാം. അതിനു കാളിദാസ ഗുരുവിന്റെ ഉപദേശം ആവശ്യമില്ല.

   വി എസ് ന്റെ ഒപ്പം എന്താണ് ഇവര്‍ നില്‍ക്കാഞ്ഞത് എന്ന് നിങ്ങള്‍ക്ക്‌ അവരോട് ചോദിക്കാനുണ്ടെങ്കില്‍ അത് നിങ്ങള്‍ ചോദിക്കുക.

   ഐ പാഡ് അവരുടെ തറവാട്ടിലെ കാഷ്‌ എടുത്തതല്ല വാങ്ങുന്നത്. ഖജനാവില്‍ നിന്നാണ്. നിരവധി പേര്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുമ്പോള്‍ ഖജനാവിലെ പണം എം എല്‍ മാരുടെ ആഡംബരത്തിനായി ഉപയോഗികുന്നതില്‍ നിങ്ങള്‍ക്ക്‌ തെറ്റൊന്നും തോന്നുന്നില്ല അല്ലേ...
   തോന്നില്ലല്ലോ.. കാരണം നിങ്ങളുടെ മനസ്സില്‍ ലോകത്തുള്ള തെറ്റ് ഇസ്ലാം മാത്രം ആണല്ലോ അല്ലേ !!!

   ജനം ആരാണ് എന്ന് നിങ്ങള്‍ക്ക്‌ അറിയില്ലേ??? ഇല്ലെങ്കില്‍ വിക്കിയില്‍ തപ്പി നോക്കുക. ചിലപ്പോള്‍ മനസ്സിലായെക്കാം !!!

   നൂറു രൂപ കൂലി വാങ്ങിയിരുന്നവര്‍ അന്ന് ഒരു കിലോ പഞ്ചസാരക്ക് 8 രൂപ ആണ് നല്‍കിയിരുന്നത് എങ്കില്‍ ഇന്ന് അഞ്ഞൂറ് രൂപ കൂലി വാങ്ങുമ്പോള്‍ പഞ്ചസാരക്ക് നല്‍കുന്നത് 30 രൂപയാണ് എന്ന് എന്താ കാളിദാസാ മറന്നു പോയേ ???
   അല്ലെങ്കിലും കാളിദാസന്റെ ഓര്‍മ്മയില്‍ ഇസ്ലാം വിരോധം ഒഴികെ മറ്റുള്ളവ ഒന്നും ശരിക്ക് വര്‍ക്ക്‌ ആവില്ലല്ലോ അല്ലേ ???
   ഇവര്‍ പൊതു ജനത്തില്‍ പെടുമോ എന്നറിയാന്‍ വിക്കിയില്‍ നോക്കുക !!!

   എം എല്‍ എ മാരെ ജനം തിരഞ്ഞെടുക്കുന്നത് ഖജനാവിലെ പണം ദുരുപയോഗം ചെയ്ത് അവര്‍ക്ക്‌ ആഡംബര ജീവിതം സര്‍ക്കാര്‍ ചിലവില്‍ നല്‍കാന്‍ ആണോ ???
   പട്ടിയും പന്നിയും ആണോ വോട്ടു ചെയ്യുക എന്ന് കാളിദാസന് അറിയില്ലേ ???
   കാളിദാസന്‍ ഇപ്പോഴും ഈ നിലവാരത്തില്‍ തന്നെയാണോ നില്‍ക്കുന്നത്‌ ???

   അവര്‍ ഇടപെടുന്നത് സ്വാര്‍ഥതക്കോ മോഹഭംഗത്തിനോ വേണ്ടി ആണെങ്കില്‍ അത് തുറന്നു സമ്മതിക്കാനുള്ള ആര്‍ജ്ജവം കാണിക്കണം. അതിനു വേണ്ടി തന്നെയാണ് ഞാന്‍ കമന്റ് അവിടെ ഇട്ടത്. അതില്‍ നിന്നും ഒളിച്ചോടുക വഴി അവര്‍ ചെയ്യുന്നത് ആ ആരോപണം സത്യമാണ് എന്ന് തെളിയിക്കുകയാണ്.

   ജനത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടിയുള്ള ഇടപെടലുകളെ അബ്സാര്‍ സ്വാഗതം ചെയ്യില്ല. അത് അബ്സാരിന്റെ സ്വാതന്ത്ര്യം. കാളിദാസന്‍ വേണമെങ്കില്‍ സ്വാഗതം ചെയ്തോള്ളൂ... അതില്‍ ഒരു പരാതിയും അബ്സാറിനു ഇല്ല.
   കാളിദാസന്‍ പറഞ്ഞപോലെ സ്വാഗതം ചെയ്യുന്നവര്‍ മാത്രമേ ജനപക്ഷത്ത്‌ വരൂ എന്നൊന്നും ഇല്ലല്ലോ !!!

   വിമര്‍ശിക്കാന്‍ ഉണ്ടെങ്കില്‍ വിമര്‍ശിക്കും. അല്ലാതെ "വിമര്‍ശിക്കാന്‍ വേണ്ടി വിമര്‍ശിച്ചു" എന്ന പേര് കിട്ടുമോ എന്നൊന്നും കരുതി വിമര്‍ശിക്കാതിരിക്കാന്‍ കഴിയില്ല. അത് വെറുതെ ആയിരുന്നോ, കാര്യത്തിനു ആയിരുന്നോ എന്നൊക്കെ കാലം തെളിയിക്കും. അതിന്റെ ഒന്നും അവസാന വാക്ക്‌ കാളിദാസന്റെത്‌ അല്ലല്ലോ !!!

   അര്‍ത്ഥ ശൂന്യമായ ചോദ്യങ്ങള്‍ ചോദിക്കാന്‍ ആര്‍ക്കും പറ്റും എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം ആണ് കാളിദാസന്‍. കാളിദാസന്‍ അങ്ങിനെ ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കുന്ന വ്യക്തി ആണ് എന്നും അറിയാം. അതുകൊണ്ടാവും മറ്റുള്ളവര്‍ ചോദിക്കുന്ന അര്‍ത്ഥം ഉള്ള ചോദ്യങ്ങള്‍ കണ്ടാലും കാളിദാസന് അത് അര്‍ത്ഥ ശൂന്യമായി തോന്നുന്നത്‌ !!!!

   Delete
  5. താങ്കള്‍ ഞാന്‍ എഴുതുന്ന ബ്ളോഗ് വായിക്കാറില്ല. ഞാന്‍ മറ്റ് ബ്ളോഗുകളില്‍  എഴുതുന്നതും വായിക്കാറില്ല. എങ്കിലും ഞാന്‍ എഴുതുന്നത് തെറിയാണെന്നങ്ങ് തീരുമാനിക്കും. അപ്പോള്‍ ഏതെങ്കിലും വല്ല മലക്ക് വന്ന് പറഞ്ഞുതരുന്നതായിരിക്കും ഈ അസംബന്ധം.

   എന്റെ ബ്ളോഗ് ആണും പെണ്ണും കെട്ടതാണെന്ന് പറഞ്ഞതുകൊണ്ട് ചോദിക്കുകയാ, താങ്കളുടെ ബ്ളോഗ് ഏത് ഗണത്തില്‍ വരും? ആണോ പെണ്ണോ? ബ്ളോഗിലെ ആണിനെയും പെണ്ണിനേയും തിരിച്ചറിയാനുള്ള ഒടിവിദ്യ കൂടി പറഞ്ഞുതന്നാല്‍ നന്നയിരിക്കും.

   എന്റെ വ്യക്തിത്വം തന്നെയാണു ഞാന്‍ എന്റെ ബ്ളോഗില്‍  പ്രകടിപ്പിക്കുന്നത്. അല്ലാതെ ആരോടെങ്കിലും കടം കൊണ്ട വ്യക്തിത്വമല്ല. പിന്നെ സ്വകാര്യതകളൊക്കെ വെളിപ്പെടുത്താന്‍ ഇവിടെ നടക്കുന്നത് കല്യാണാലോചനയൊന്നുമല്ലല്ലോ. എന്റെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള ഇടമായേ ഞാന്‍ ബ്ളോഗുകളെ കാണുന്നുള്ളൂ. വായിക്കേണ്ടവര്‍ക്ക് അത് വായിക്കാം. വായിച്ചില്ലെങ്കിലും വിരോധമില്ല. താങ്കള്‍ താങ്കളുടെ കുടുംബചരിത്രവും ഭൂമി ശാസ്ത്രവും ഒക്കെ ആരെ വേണമെങ്കിലും എഴുതി അറിയിച്ചോളൂ.

   ഞാന്‍ കുര്‍ആനെയും  ഇസ്ലാമിനെയും മുസ്ലിങ്ങളെയും മൊഹമ്മദിനെയും വിമര്‍ശിക്കാറുണ്ട്. ഇവയൊന്നും വിമര്‍ശനത്തിനതീതമാണെന്ന് ദൈവീക ചിന്ത എനിക്കില്ല. മുസ്ലിമായത്കൊണ്ട് വിമര്‍ശനങ്ങളൊക്കെ തെറിയാണെന്ന് താങ്കള്‍ തീരുമാനിക്കുന്നു. ഞാന്‍ എഴുതുന്നതില്‍ പിശകുണ്ടെങ്കില്‍ അത് എഴുതുന്നിടത്ത് ചൂണ്ടിക്കാണിക്ക്. എന്നിട്ട് ശരി ഏതാണെന്ന് വായനക്കാരെ ബോധ്യപ്പെടുത്ത്. അതാണ്, ആണത്തം എന്നൊക്കെ പറയുന്നത്.

   Delete
  6. എം എല്‍ എല്‍ മാര്‍ രാജി വച്ച് ജന പക്ഷത്തു ചേര്‍ന്നേ തീരൂ എന്ന് താങ്കളെഴുതിയതായി ഞാന്‍ പറഞ്ഞില്ലല്ലോ.താങ്കളെഴുതിയതിതായിരുന്നു.

   രാഷ്ട്രീയ ചട്ടക്കൂട്ടില്‍ നിന്നും പുറത്തു വന്ന ശേഷം ആണു നിങ്ങള്‍ ഈ പ്രഖ്യാപനം നടത്തുന്നതെങ്കില്‍  എതില്‍ ആത്മാര്‍ത്ഥത ഉണ്ടാകുമായിരുന്നു എന്നാണ്.

   ഇതില്‍ നിന്നും എനിക്കു മനസിലായത് ഇവര്‍ അവരുടെ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും അതു വഴി നേടിയ സ്ഥാനങ്ങളില്‍ നിന്നും ഒഴിവായി താങ്കളേപ്പോലുള്ളവരുടെ പക്ഷത്ത് ചേര്‍ന്നെങ്കിലേ താങ്കള്‍ക്ക് തൃപ്തി ആകുന്ന രീതിയില്‍ ആത്മാര്‍ത്തത വെളിപ്പെടൂ എന്നു തന്നെയല്ലേ? അല്ലെങ്കില്‍ താങ്കളെന്താണുദ്ദേശിക്കുന്നതെന്ന് തെളിച്ചു പറ.

   കാപട്യം ഇല്ല എന്നു തെളിയണമെങ്കില്‍ രാഷ്ട്രീയ ചട്ടക്കൂടിനു പുറത്തു വരണം എന്നൊക്കെ പറയുന്നതിനെയാണു ഞാന്‍ ശുദ്ധ സംബന്ധം എന്നു വിശേഷിപ്പിച്ചത്. പാര്‍ലമെന്ററി വ്യവസ്ഥിതി നിലവിലുള്ള ഏത് സ്ഥലത്തും  രാഷ്ട്രീയ ചട്ടക്കൂടിനു വെളിയില്‍ നിന്നുകൊണ്ട് ഒന്നും ചെയ്യാന്‍ ആകില്ല എന്ന് സുബോധമുള്ള ആര്‍ക്കും മനസിലാകും. ഇന്‍ഡ്യയിലടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ പ്രതീക്ഷ ആയിരുന്നു അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ സമരം. പക്ഷെ അതെങ്ങും എത്തിയില്ല. വെറുതെ നിരഹാരം കിടന്നതുകൊണ്ടൊന്നും കാര്യമില്ല എന്നു മനസിലായപ്പോള്‍ അണ്ണാ ഹസാരെ രാഷ്ട്രിയ പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിച്ചു. അതാണു പ്രയോഗിക നടപടി.

   എം എല്‍ എ മാര്‍ക്കെതിരെ ആക്രോശിക്കുന്ന താങ്കള്‍ ഈ വിഷയത്തില്, ഇതു വരെ എന്തു ചെയ്തു? എത്ര പൊതു ജനത്തെ സംഘടിപ്പിച്ചു?

   താങ്കള്‍ക്ക് ബോധ്യമാകാന്‍ വേണ്ടി അവര്‍ രാഷ്ട്രീയമുപേക്ഷിച്ച് താങ്കളുടെ കൂടെ ചേരണമെന്നു പറഞ്ഞതു തന്നെയാണ്, ഇതിലെ അസംബന്ധം.

   Delete
  7. താങ്കള്‍ ആരോട് എന്തു ചോദ്യം ചോദിക്കണമെന്നത് താങ്കളുടെ സ്വാതന്ത്ര്യം തന്നെയാണ്. മറുപടി കിട്ടുമെങ്കില്‍ മേടിക്കുക. അല്ലെങ്കില്‍ ഇതുപോലെ എഴുതു വാശി തീര്‍ക്കുക.

   താങ്കള്‍ ചോദിച്ച ചോദ്യങ്ങളൊക്കെ പൊതു വേദിയില്‍ എഴുതി പരസ്യം ചെയ്തപ്പോള്‍ ഞാന്‍ അതിനോട് പ്രതികരിച്ചു. അത് അസംബന്ധ ചോദ്യങ്ങളാണെന്ന് എനിക്കു തോന്നി. അത് ഞാന്‍ എഴുതി. ഇഷ്ടമായില്ലെങ്കില്‍ ഇവ നീക്കം ചെയ്തോളൂ.

   വി എസിന്റെ ഒപ്പം നില്‍ക്കാത്തത് എന്തുകൊണ്ടാണെന്ന് എനിക്കു ചോദിക്കണമെന്നില്ല. അവരോട് ഒരു ചോദ്യം ചോദിക്കണമെന്നും എനിക്കില്ല. അവര്‍ ഇപ്പോള്‍ ഉയര്‍ത്തുന്ന വിഷയം അതീവ ഗൌരവതരമാണ്. അതുകൊണ്ട് അതിനെ ഞാന്‍ ചോദ്യം ചെയ്യാനും ഉദ്ദേശിക്കുന്നില്ല.

   ലോട്ടറി മാഫിയക്കെതിരെയുണ്ടായ നീക്കത്തില്‍ വി ഡി സതീശന്‍ വി എസിന്റെ പക്ഷത്തു നിന്ന് കേരള സംസ്ഥാനത്തിന്റെ താല്‍പ്പര്യത്തിനു വേണ്ടി വാദിച്ചു. അതിനദ്ദേഹത്തെ ഞാന്‍ അഭിനന്ദിക്കുന്നു. ഇപ്പോള്‍ കേരളത്തില്‍ അതിന്റെ ഗുണവും  ഉണ്ടായിട്ടുണ്ട്.

   അവര്‍ ഇതില്‍ ഇടപെടാന്‍ താമസിച്ചു പോയി എന്നത് ശരിയാണ്. അത് അക്ഷന്തവ്യമായ തെറ്റാണെന്ന അഭിപ്രായം എനിക്കില്ല. പക്ഷെ അവര്‍ക്ക് ഇടപെടാന്‍ അവകാശമില്ല, താങ്കളേപ്പോലെയുള്ള മഹാന്‍മാര്‍ക്കൊക്കെ തൃപ്തി ആകുന്ന തരത്തിലേ ഇടപെടാന്‍ പടുള്ളൂ എന്ന ധാര്‍ഷ്ട്യമൊന്നും എനിക്കില്ല. ഇന്ന ആളുകള്‍ക്കേ ഈ വിഷയത്തിലൊക്കെ ഇടപെടാവൂ എന്ന് വാശിയും എനിക്കില്ല. ലോകത്തിന്റെ പല രാജ്യങ്ങളിലും ഹരിത രാഷ്ട്രീയ പാര്‍ട്ടികളുണ്ട്. ഓസ്റ്റ്രേലിയ പോലുള്ള രാജ്യങ്ങളില്‍ അവര്‍ ഭരണ പക്ഷത്തുമാണ്. അതുപോലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇല്ലെങ്കിലും ഓരോ പാര്‍ട്ടിയിലും  ഭൂമി സംരക്ഷിക്കുന്ന ചെറിയ ഒരു വിഭാഗമെങ്കിലും ഉണ്ടെങ്കില്‍ അതിനെയാണ്, പകൃതി സ്നേഹികള്‍ ആദരിക്കേണ്ടത്. അല്ലാതെ അവരെ പുലഭ്യം പറഞ്ഞോ അസംബന്ധ ചോദ്യങ്ങള്‍ ചോദിച്ചോ, ഉത്തരം കിട്ടാതെ വരുമ്പോള്‍  അവഹേളിച്ചോ ആത്മ രതി അനുഭവിക്കുകയല്ല വേണ്ടത്.

   Delete
  8. ഐ പാഡ് മാത്രമല്ല. അവര്‍ ധരിക്കുന്ന വസ്ത്രവും കഴിക്കുന്ന ഭക്ഷണം താമസിക്കുന്ന സ്ഥലവും ഉപയോഗിക്കുന്ന ഫോണുമൊന്നും അവരുടെ തറവാട്ടിലെ കാശുകൊണ്ടാല്ല. അതൊക്കെ പൊതു ജനത്തിന്റെ കാശാണ്.

   ഈ സൈബര്‍ കാലത്ത് എം എല്‍ ക്ക് ഐ പാഡ് നല്‍കിയതിനെ ഇത്രയേറെ വിമര്‍ശിക്കുന്ന താങ്കളൊക്കെ ഏത് നൂറ്റാണ്ടിലാണു ജീവിക്കുന്നത്?

   താങ്കള്‍ക്കറിയില്ലേ മുസ്ലിം ലീഗിന്റെ മന്ത്രി സര്‍)വകലശാലയുടെ സ്വത്ത് സ്വന്തക്കാരുടെ പേര്‍ക്ക് എഴുതിക്കൊടുക്കാന്‍  ശ്രമിച്ചത്? മന്ത്രി മന്ദിരത്തിന്റെ ഗംഗ എന്ന പേര്, തേജസ് എന്നാകി മാറ്റിയുഅത്? മന്ത്രിയെ സുഖിപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്തകള്‍ പച്ച ബ്ളൌസ് ധരിക്കണമെന്നു നിര്‍ദ്ദേശമുണ്ടായത്. ഇതൊലൊന്നും ഏതെങ്കിലും  ധാര്‍മ്മിക രോഷം താങ്കള്‍ പ്രകടിപിച്ചതായി ഞാന്‍ വായിച്ചിട്ടില്ല.

   ധൂര്‍ത്തടിക്കുന്നതും സര്‍ക്കാര്‍ സ്വത്ത് അടിച്ചു മറ്റുന്നതുമൊക്കെ തെറ്റു തന്നെ. പക്ഷെ ഈ ആധുനിക യുഗത്തില്‍ എം എല്‍ എ മാര്‍ക്ക് ഐ പാഡ് കൊടുത്തു എന്നത് അത്ര വലിയ അപരാധമായി എനിക്കു തോന്നുന്നില്ല.

   Delete
  9. ജനം ആരാണെന്ന് മനസിലാകാന്‍ എനിക്ക് ഒരിടത്തും തപ്പി നോക്കേണ്ട ആവശ്യമില്ല. ഞാനും താങ്കളും ഈ എം എല്‍ മാരെ തെരഞ്ഞെടുത്തവരും ഒക്കെ ജനത്തില്‍ പെടും.

   കൂലിപ്പണിക്കാരുടെ കൂലി മാത്രമല്ല, പഞ്ചസാരയുടെയും സ്വര്‍ണ്ണത്തിന്റെയും നിത്യോപയോഗ സാധനങ്ങളുടെയുമൊക്കെ വില കൂടി. അപ്പോള്‍ എം എല്‍ എ മാരുടെ ശമ്പളം കുറച്ചു കൂട്ടിയതിനെ ഇത്രയേറെ വിമര്‍ശിക്കേണ്ടതുണ്ടോ? അവര്‍ക്ക് വേണമെങ്കില്‍ അതൊഴœ