Monday, August 13, 2012

ലണ്ടന്‍ വിടുമ്പോള്‍


ഒരു ഒളിമ്പിക്സ്‌ കൂടി നമ്മോട്‌ വിട പറഞ്ഞു.

വലിയ നേട്ടങ്ങള്‍ നേടാന്‍ കഴിഞ്ഞില്ലെങ്കിലും ഇന്ത്യയുടെ മുന്‍കാല ഒളിമ്പിക്സ്‌ ചരിത്രവുമായി താരതമ്യം ചെയ്യുമ്പോള്‍ അഭിമാനിക്കാനുള്ള വക നല്‍കിക്കൊണ്ട് തന്നെയാണ് കായിക താരങ്ങള്‍ ലണ്ടന്‍ വിട്ടത്‌.

ഇന്ത്യന്‍ ടീമിനൊപ്പം നടന്ന അന്ജ്യാത സുന്ദരിയുടെ വിശേഷങ്ങളാണ് ഒളിമ്പിക്സിന്റെ ആദ്യ ദിനങ്ങളില്‍ ഇന്ത്യയെ വാര്‍ത്തയില്‍ നിറച്ചത്‌. എന്തായാലും അന്ജ്യാത "സുന്ദരി" ആയത് കൊണ്ട് രക്ഷപ്പെട്ടു. അതുവല്ല "സുന്ദരനും" ആയിരുന്നെങ്കില്‍ എന്റമ്മോ എന്താവും ഇവിടത്തെ സ്ഥിതി !!!
ഫെമിനിസ്റ്റുകള്‍ കയറി കൊലവിളി....
ഇല്ലേയ്, ഞാനൊന്നും പറയുന്നില്ലേയ്......

അന്ജ്യാത സുന്ദരി വിഷയം തണുത്തപ്പോഴേക്കും ഷൂട്ടിംഗ് റേഞ്ചില്‍ നിന്നും ഉള്ള വാര്‍ത്തകള്‍ വന്നു തുടങ്ങി. കഴിഞ്ഞ തവണത്തെ ചാമ്പ്യന്‍ ബിന്ദ്ര ഫൈനല്‍ പോലും കാണാതെ പുറത്തായപ്പോള്‍ ഗഗന്‍ നാരംഗ് മാനം കാത്തുകൊണ്ട് ആദ്യ മെഡല്‍ നേടി. വെങ്കലത്തിന്റെ രൂപത്തില്‍.

അതിനു ശേഷമായിരുന്നു ഇന്ത്യയുടെ പുകഴ്പ്പെറ്റ ടെന്നീസ്‌ താരങ്ങള്‍ കളത്തിലേക്ക്‌ ഇറങ്ങിയത്‌.
ഒളിമ്പിക്സ്‌ ദിനങ്ങള്‍ അടുത്തു വന്നപ്പോള്‍ ഏറ്റവും കൂടുതല്‍ വിവാദങ്ങള്‍ ഉയര്‍ന്നത് ടെന്നീസ്‌ കോര്‍ട്ടില്‍ നിന്നും ആയിരുന്നല്ലോ. കഴിവുണ്ടായിട്ടും, കളിക്കാരന്‍ കളിയേക്കാള്‍ വലുതാവുകയും, അവര്‍ക്ക്‌ മൂക്ക് കയര്‍ ഇടാന്‍ ടെന്നീസ്‌ ഭരണകര്‍ത്താക്കള്‍ക്ക് കഴിയാതെ പോവുകയും ചെയ്തതിന്റെ ഫലമായിരുന്നു ടെന്നീസ്‌ പുരുഷ ഡബിള്‍സിലെ തോല്‍വി.

ഭൂപതിയും, ബൊപ്പണ്ണയും രാജ്യ താല്പര്യങ്ങളേക്കാള്‍ വ്യക്തി താല്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി ലിയാണ്ടര്‍ പേസിന് ഒപ്പം കളിക്കാന്‍ വിസമ്മതിച്ചപ്പോള്‍ അവിടെ പരാജയപ്പെട്ടത്‌ സ്പോര്‍ട്സ്‌മാന്‍ സ്പിരിറ്റ്‌ തന്നെ ആയിരുന്നു. ജൂനിയര്‍ താരത്തിന് ഒപ്പം കളിക്കാനില്ല എന്ന് പറഞ്ഞു പേസും ടെന്നീസ്‌ പ്രേമികളെ ഞെട്ടിച്ചു. ഒടുവില്‍ സാനിയയെ ഡബിള്‍സില്‍ പങ്കാളിയായി നല്‍കാം എന്ന വാഗ്ദാനത്തെ തുടര്‍ന്നാണ് പേസ് കളത്തില്‍ ഇറങ്ങിയത്. സാനിയയാകട്ടെ തന്റെ താല്പര്യം നോക്കാതെ പേസിന് ഒപ്പം കളിപ്പിക്കാന്‍ നിര്‍ബന്ധിപ്പിച്ച ടെന്നീസ്‌ അസോസിയേഷന്റെ തീരുമാനത്തില്‍ ഉള്ള അതൃപ്തി പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തതോടെ ചിത്രം പൂര്‍ണ്ണമായി.

ഏറെ തയ്യാറെടുപ്പുകള്‍ നടത്തി എന്ന് അവകാശപ്പെട്ട്, "മനപ്പൊരുത്തത്തോടെ" കളിച്ച ഭൂപതി-ബൊപ്പണ്ണ സഖ്യത്തിന്റെ കാര്യം രണ്ടാം റൗണ്ടില്‍ തന്നെ തീരുമാനം ആയി. പേസ് - വിഷ്ണു സഖ്യവും, പേസ് - സാനിയ സഖ്യവും രണ്ടാം റൗണ്ടില്‍ പരാജയം ഏറ്റതോടെ ടെന്നീസ് താരങ്ങളെക്കാള്‍ കൂടുതല്‍ ടെന്നീസിനെ സ്നേഹിക്കുന്നവരുടെ വിജയമാണ് ഉണ്ടായത്‌. ഭൂപതി - പേസ് സഖ്യം ഇറങ്ങിയിരുന്നെങ്കില്‍ ഇതിലും കൂടുതല്‍ നമുക്ക്‌ മുന്നോട്ട് പോകാന്‍ കഴിയുമായിരുന്നില്ലേ ??

രാജ്യത്തിനു വേണ്ടി വ്യക്തി താല്പര്യങ്ങള്‍ മറന്ന്  കളിക്കാന്‍ തയ്യാറാവാത്ത താരങ്ങള്‍ എത്ര വലിയ നേട്ടങ്ങള്‍ ഉണ്ടാക്കിയവരാണെങ്കിലും അര്‍ഹിക്കുന്നത്  പരാജയം തന്നെയാണ്. കാലം അത് ഇന്ത്യന്‍ ടെന്നീസ്‌ താരങ്ങള്‍ക്ക് നല്‍കി.

അമ്പെയ്ത്തില്‍ ലോക റാങ്കിംഗില്‍ മുന്നില്‍ നില്‍ക്കുന്നവര്‍ പോലും ദുര്‍ബലരുമായി ഏറ്റുമുട്ടുമ്പോള്‍ അലക്ഷ്യമായി അമ്പെയ്ത് പരാജയം ഏറ്റുവാങ്ങി. വഴിയിലൂടെ പോകുന്നവരിലോ, ആകാശത്ത്‌ പറക്കുന്ന വിമാനത്തിലോ അമ്പ്‌ കൊള്ളാഞ്ഞത് തന്നെ മഹാഭാഗ്യം !!!

ഇതിനിടയിലാണ് വിജയകുമാറിന്റെ വെള്ളി വരുന്നത്. അമിത പ്രതീക്ഷകള്‍ ഇല്ലാത്ത ഒരു താരം അച്ചടക്കത്തോടെ നടത്തിയ തയ്യാറെടുപ്പിന്റേയും, അതില്‍ നിന്നും ലഭിച്ച ആത്മവിശ്വാസത്തിന്റെയും പിന്‍ബലത്തില്‍ തോക്കെടുത്തതിന്റെ അനന്തരഫലമായിരുന്നു അഭിനന്ദനാര്‍ഹാമായ ആ നേട്ടം. അച്ചടക്കവും, ആത്മവിശ്വാസവും ആണല്ലോ ഏതൊരു കായിക താരത്തിനും അടിസ്ഥാനമായി വേണ്ടത്‌.

ഏറെ പ്രതീക്ഷകള്‍ അര്‍പ്പിച്ച സൈനയുടെ സെമിയിലെ പരാജയത്തെ ഒരിക്കലും കുറ്റപ്പെടുത്താന്‍ കഴിയില്ല. തന്നെക്കാള്‍ മികച്ച, ലോക റാങ്കിംഗില്‍ മുന്നില്‍ ഉള്ള ഒരു താരത്തിന്റെ മുന്നില്‍ പരാജയപ്പെടുന്നതിനെ ഒരിക്കലും മോശമായി കാണാന്‍ കഴിയില്ല. വെങ്കല മെഡല്‍ പോരാട്ടത്തില്‍ ആദ്യ സെറ്റ് സൈനക്ക്‌ നഷ്ടമായെങ്കിലും, തുടക്കത്തില്‍ വളരെ പിന്നില്‍ നിന്നിരുന്ന സൈന നടത്തിയ തിരിച്ചു വരവ് അപാരമായിരുന്നു. രണ്ടാം സെറ്റ് സജീവമാകുന്നതിനു മുന്‍പ്‌  തന്നെ ചൈനക്കാരി പരിക്ക് പറ്റി പിന്മാറിയപ്പോള്‍ സൈനക്ക്‌ ദൈവം നല്‍കിയ സമ്മാനമായാണ് മെഡല്‍ മാറിയത്‌.

കോടികള്‍ വരുമാനം കിട്ടുന്ന പരസ്യചിത്രങ്ങളില്‍ അഭിനയിക്കാന്‍ വന്‍ കമ്പനികള്‍ ഓഫര്‍ നല്‍കിയിട്ടും, "അതിനു വേണ്ടി സമയം മാറ്റി വെച്ചാല്‍ പരിശീലനത്തെ ബാധിക്കും" എന്ന് പറഞ്ഞ് അവയെ തട്ടി മാറ്റി, കളിയോട് കൂറ് കാണിച്ചതിന് ലഭിച്ച സമ്മാനം. എതിരാളി പിന്മാറിയിട്ടാണെങ്കിലും സൈന അത് അര്‍ഹിക്കുന്നത് തന്നെയായിരുന്നു.

"ചൈനക്കാരിക്ക് പരിക്ക് പറ്റാന്‍ കാരണം സാമ്രാജ്യത്വ - മുതലാളിത്വ ശക്തികളുടെ കറുത്ത കരങ്ങളാല്‍ ഉള്ള ഇടപെടല്‍ കൊണ്ടാണ് " എന്നു പറഞ്ഞു കേരളത്തില്‍ ഒരു ഹര്‍ത്താല്‍ ഉണ്ടാവും എന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല !!!

മെഡല്‍ നേടിയില്ലെങ്കിലും അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ച ഇര്‍ഫാന്റെ പ്രകടനം എടുത്തു പറയേണ്ടതാണ്. നടത്ത മല്‍സരത്തിനിടയില്‍ ഒരാള്‍ കുഴഞ്ഞു വീണത്‌ കണ്ടപ്പോള്‍ 'അത് ഇന്ത്യക്കാരനാവും' എന്നാണ്  ആദ്യം കരുതിയത്‌. എന്നാല്‍ ലോക റാങ്കിംഗില്‍ തന്നേക്കാള്‍ മുന്നിലുള്ള പലരെയും അട്ടിമറിച്ചു കൊണ്ട് ദേശീയ റെക്കോര്‍ഡോടെ പത്താം സ്ഥാനത്ത്‌ ഫിനിഷ്‌ ചെയ്ത ഇര്‍ഫാന്‍, ഇന്ത്യക്കാരുടെയും പ്രത്യേകിച്ച് മലയാളികളുടേയും മനസ്സില്‍ ഇടം നേടിയത്‌ പത്തരമാറ്റ് തിളക്കത്തോടെ തന്നെ ആയിരുന്നു. അദ്ദേഹം തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. മുന്നോട്ടുള്ള വഴികളില്‍ ഒരുപാട്  മെഡലുകള്‍ നേടാന്‍ അദ്ദേഹത്തിന് കഴിയട്ടെ....

യോഗ്യതാ റൗണ്ടില്‍ മൂന്നു തവണയും ഫൗള്‍ വരുത്തി മലയാളി താരം രഞ്ജിത് മഹേശ്വരി ഒളിംപിക്സ് പുരുഷ വിഭാഗം ട്രിപ്പിള്‍ ജംപില്‍ നിന്നു പുറത്തായത് അപമാനം തന്നെയാണ്. ചാടിയിട്ട് മെഡല്‍ നേടാന്‍ കഴിയാതെ പോകുന്നതും, ഒളിമ്പിക്സിനു ചെന്നിട്ട് ഫൗള്‍ ചാട്ടം ചാടുന്നതും രണ്ടും രണ്ടാണല്ലോ !!!

വനിതാ വിഭാഗം ബോക്സിങ്ങില്‍ മേരി കോം നേടിയ വെങ്കലവും പ്രശംസനീയമാണ്. ഫൈനലില്‍ എത്തുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും ചരിത്രം തിരുത്തി അവര്‍ നല്‍കിയ മെഡലിന്റെ തിളക്കം ഒട്ടും കുറയുന്നില്ല. പ്രത്യേകിച്ച് പല പ്രതിസന്ധികളേയും അതിജീവിച്ച് നേടിയ ആ മെഡല്‍....

വളരെ പ്രതീക്ഷയുണ്ടായിരുന്ന ടിന്റു ലൂക്ക ഫൈനലില്‍ എത്താതെ പോയത്‌ നിരാശ ജനിപ്പിച്ചെങ്കിലും തന്റെ കഴിവിന് അനുസരിച്ചുള്ള ഏറ്റവും മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞതില്‍ അവര്‍ക്ക്‌ ആശ്വസിക്കാം.

പിന്നീട് കേള്‍ക്കുന്നത്  ഹോക്കി പരാജയ കഥയാണ്....
ധ്യാന്‍ചന്ദും മറ്റും ലോകത്തിന്റെ നെറുകയില്‍ എത്തിച്ച ഇന്ത്യന്‍ ഹോക്കി ഇന്ന് എവിടെയാണ് നില്‍ക്കുന്നത്‌ ? ഷാറൂഖ്  ഖാനെ ഇന്ത്യന്‍ ഹോക്കി ടീമിന്റെ കോച്ച് ആയി നിയോഗിക്കണം എന്ന ശക്തമായ നിര്‍ദ്ദേശമാണ്  എനിക്ക്  മുന്നോട്ട് വെക്കാന്‍ ഉള്ളത്. സിനിമയിലാണെങ്കിലും ഇന്ത്യക്ക് ലോകക്കപ്പില്‍ വനിതാ ഹോക്കി കിരീടം നേടിത്തന്ന  കോച്ച് അല്ലേ... !!
മുയലിനെ കിട്ടുമ്പോള്‍ അഥവാ ചക്കയും വീണാലോ !!!

ഹോക്കി പരാജയത്തിന്റെ വാര്‍ത്തകള്‍ക്ക് ശേഷം ആശ്വാസം നല്‍കിയത്‌ ഗുസ്തിയില്‍ നിന്നും വന്ന വാര്‍ത്തയാണ്. യോഗേശ്വര്‍ ദത്ത് വെങ്കലം നേടിയത്‌ അപ്രതീക്ഷിതവും ആഹ്ലാദജനകവും ആയിരുന്നു.

ലോക കായിക മാമാങ്കം സമാപനത്തിലേക്ക് നീങ്ങുമ്പോള്‍, 'ഇന്ത്യയുടെ മെഡല്‍ ടാലി ഇനി ചലിക്കില്ല' എന്ന തോന്നലില്‍ നില്‍ക്കുമ്പോഴായിരുന്നു സുശീല്‍ കുമാറിന്റെ വരവ്. മുന്‍പ്‌ ഇന്ത്യക്ക്‌ വേണ്ടി മെഡല്‍ നേടിയവര്‍ പിന്നീട് ആ പ്രകടനത്തിന്റെ നിഴലില്‍ പോലും എത്താതെ പരാജയപ്പെടുന്നത്  നാം പല തവണ കണ്ടതാണ്. അതുകൊണ്ട് തന്നെ സുശീലില്‍ വലിയ പ്രതീക്ഷകള്‍ ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ മുന്‍പ്‌ ലഭിച്ച മെഡലില്‍ അഹങ്കരിക്കാതെ ചിട്ടയായ പരിശീലനം വഴി ഒരു പടി കൂടി ഉയര്‍ന്ന് വെള്ളി മെഡല്‍ നേടിയ സുശീല്‍ മറ്റു താരങ്ങള്‍ക്ക് മാതൃകയാണ്. അടുത്ത ഒളിമ്പിക്സില്‍ സുശീലിന് സ്വര്‍ണ്ണം നേടാന്‍ കഴിഞ്ഞാല്‍ അത് ചരിത്രമാവും. അദ്ദേഹത്തിനു ആ നേട്ടത്തില്‍ എത്താന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

ലണ്ടനില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച സൂപ്പര്‍ സ്റ്റാര്‍ ആയത്  ആരാണ് എന്ന് ചോദിച്ചാല്‍ അതിന് സുശീല്‍ കുമാര്‍ എന്ന ഉത്തരമേ നല്‍കാന്‍ ഉണ്ടാവൂ.

ഒരു വിജയമോ മെഡലോ നേടുമ്പോള്‍ താരങ്ങളെ കോടികള്‍ കൊണ്ട്  മൂടുകയല്ല ഭരണകൂടം ചെയ്യേണ്ടത്‌. വിജയം നേടിയവര്‍ക്ക്‌ തീര്‍ച്ചയായും അര്‍ഹമായ പാരിതോഷികങ്ങള്‍ നല്‍കണം. എന്നാല്‍  പണക്കാരനെ കൂടുതല്‍ പണക്കാരനാക്കുന്നതിനേക്കാള്‍, അര്‍ഹമായ പിന്തുണയോ, സാമ്പത്തിക സഹായമോ ലഭിക്കാത്തത്‌  മൂലം മാത്രം പിന്നോക്കം പോകുന്ന താരങ്ങളെ  മുഖ്യധാരയിലേക്ക്‌  കൊണ്ട് വന്നു പരിശീലനവും, സൗകര്യങ്ങളും നല്‍കാനാണ് ഭരണകര്‍ത്താക്കള്‍ ശ്രദ്ധിക്കേണ്ടത്‌...

ബ്രസീലില്‍ നിന്നും നമുക്ക്‌ കൂടുതല്‍ മെഡലുകള്‍ വാരിക്കൂട്ടാന്‍ കഴിയും എന്ന ശുഭപ്രതീക്ഷയോടെ...
ഏവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍...

ജയ് ഹിന്ദ്‌.

അബസ്വരം :
ബ്ലോഗെഴുതി ലിങ്ക് വിതറുന്നത് ഒളിമ്പിക്സിലെ ഒരു ഗോമ്പിറ്റേഷന്‍ ഐറ്റം ആക്കിയാല്‍ ഒരു കൈ നോക്കാമായിരുന്നു !!!

സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ക്ക് ഇവിടെ ക്ലിക്കുക

36 comments:

 1. മണ്ടന്മാര്‍ ലണ്ടനില്‍

  ReplyDelete
 2. നാണം കെട്ടില്ല.അതുതന്നെ വല്യകാര്യം

  ReplyDelete
 3. Cricket allathe Indiakarku onnum ariyilla

  ReplyDelete
  Replies
  1. അത് വെറുതെ അല്ലേ???
   ചെസ്സ്, ടെന്നീസ്‌, കബഡി... അങ്ങിനെ എത്ര എത്ര ഇനങ്ങളില്‍ ഇന്ത്യ കഴിവ് തെളിയിച്ചിട്ടുണ്ട്. ഈ കിട്ടിയ ആറു മെഡലുകള്‍ക്കും ഒരു വിലയും ഇല്ലേ?

   Delete
  2. അത് ശരിയാണ് അബ്സാര്‍ക്കാ നമ്മുക്കിവിടെ ഒരു പാട് ലോക ചാമ്പ്യന്‍ മാര്‍ ഉണ്ട് പക്ഷെ പലരെയും നാം അറിയുന്നില്ല നമ്മുടെ മാധ്യങ്ങള്‍ സര്‍ക്കാര്‍ ഒന്നും അതൊന്നും മനസിലാക്കുന്നില്ല.....

   ഈ ഒളിപിക്സ്‌ ആവേശം പുതിയ തലമുറയ്ക്കുള്ള ഊര്‍ജ്ജം വിശ്വാസവും ആവട്ടെ എന്നാ പ്രാര്‍ത്ഥനയോടെ പുണ്യവാളന്‍

   Delete
 4. ഇക്ക വിജേന്ദര്‍ എന്ന മനുഷ്യനെ പറ്റി പറഞ്ഞില്ല.... നമ്മുടെ മാധ്യമ സുഹൃത്തുകള്‍ പറഞ്ഞപോലെ അദ്ദേഹം ഉസ്ബൈക്കിസ്താന്‍ താരത്തോട് ഇടി കൊണ്ട് ചൂളി അല്ല പരാജയപെട്ടത്‌. കളി ലൈവ് ടെലികാസറ്റ്‌ കണ്ട ആളുകള്‍ക്കും, ഒളിമ്പിക്സ് വേദിയില്‍ ഇരുന്നവര്‍ക്കും വിജയി വിജേന്ദര്‍ തന്നെ ആയിരുന്നു. ദൗര്‍ഭാഗ്യം ആണ് അദ്ധേഹത്തിനു പൊയിന്‍റ് നിഷേധിച്ചത്. വെള്ളി മെടല്‍ ജേതാവ്‌ ആര്‍മി സര്‍വീസ് നിര്‍ത്തും എന്ന് ഭീഷനിപെടുത്തിയതും ഉള്‍പ്പെടുത്താമായിരുന്നു.
  ലണ്ടന്‍ ഒളിമ്പിക്സില്‍ ഇന്ത്യയുടെ എല്ലാ മല്‍സരങ്ങളുടെയും ഹൈലൈറ്റ്സ് കണ്ട പോലെ തോന്നി വായിച്ചപ്പോള്‍....; ആശംസകള്‍......

  ReplyDelete
  Replies
  1. ഞാന്‍ ആ മല്‍സരം കണ്ടിരുന്നില്ല. അതുകൊണ്ടാണ് അത് ഉള്‍പ്പെടുത്താതെ പോയത്. യു ടുബില്‍ നിന്ന് കിട്ടുമോ എന്ന് നോക്കട്ടെ...

   Delete
 5. ഈ പോസ്റ്റിനു ഒത്തിരി നന്ദി..
  ഞാനും എഴുതിയിരുന്നു ഒളിമ്പിക്സിനെക്കുറിച്ചു ഒരു പോസ്റ്റ്‌ .. അവിടെ ലണ്ടനില്‍ തിരി തെളിയുന്നതിന് തൊട്ടു മുന്‍പ് ..
  അതില്‍ പറഞ്ഞ കാര്യങ്ങളില്‍ കുറെയൊക്കെ ശരിയായിട്ടുണ്ട് ..പ്രത്യേകിച്ച് ഇന്ത്യയുടെ നില മെച്ചപ്പെടും എന്ന കാര്യത്തില്‍.....
  വായിക്കാം ഇവിടെയുണ്ട്
  http://swanthamsuhruthu.blogspot.com/2012/07/blog-post.html.
  വരട്ടെ നല്ല നാളെ, ഇന്ത്യയുടെ നാളെ ..

  ReplyDelete
  Replies
  1. ഞാന്‍ വായിച്ചിരുന്നു ആ പോസ്റ്റ്‌....
   ഇന്ത്യ ഇനിയും മെച്ചപ്പെടും....മെച്ചപ്പെട്ടേ പറ്റൂ...
   അത് ജനങ്ങളുടെ ആഗ്രഹവും, ആവശ്യവും ആണല്ലോ...

   Delete
 6. വസ്തുനിഷ്ഠമായ ഒരു കുറിപ്പ്.....പ്രതിപാദ്യവിഷയങ്ങളോട് പൂര്‍ണ്ണമായും യോജിക്കുന്നു.
  ടെന്നിസ് രാജാക്കന്മാരുടെയും റാണികളുടെയും വഴക്കും പടയും കണ്ടപ്പോഴെ മനസ്സില്‍ സംശയം തോന്നിയിരുന്നു
  ഹോക്കിയുടെ കഥ അപ്രതീക്ഷിതമായിരുന്നു
  ഷൂട്ടിംഗില്‍ നല്ല പ്രതീക്ഷയുണ്ടായിരുന്നു.
  മൊത്തത്തില്‍ മോശമല്ലാത്ത ഒരു ഒളിമ്പിക്സ് എന്ന് പറയാം ഇന്‍ഡ്യയ്ക്ക്


  ഡൂ ഓര്‍ ഡൈ....എന്ന് ചിന്തിച്ചുതുടങ്ങുമ്പോള്‍ കാര്യങ്ങള്‍ക്കൊക്കെ വ്യത്യാസം വരും

  ReplyDelete
  Replies
  1. ലിയാണ്ടറും ഭൂപതിയും ഒരുമിച്ചു കളിച്ചിരുന്നെങ്കില്‍ ഒരു മെഡല്‍ കൂടി കിട്ടിയിരുന്നു....
   അവര്‍ വഴക്കിട്ടത്‌ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ ഒരു നഷ്ടമാണ്...
   അപമാനവും....

   സാനിയക്ക് ഭൂപതിയോടൊപ്പം കളിക്കാനായിരുന്നു താല്പര്യം...
   അത് പരസ്യമായി പ്രകടിപ്പിച്ചതോടെ ലിയാണ്ടര്‍ - സാനിയ കെമിസ്ട്രിയും തകര്‍ന്നിട്ടുണ്ടാവും....

   Delete
 7. ബ്രസീലില്‍ നാം കൂടുതല്‍ മെച്ചപ്പെടും എന്ന് പ്രദീക്ഷിക്കാം .......

  ReplyDelete
 8. അപ്രതീക്ഷിതമായിരുന്നു ഹോക്കിയുടെ പരാജയവും, ടെന്നിസിലെ വഴക്കും... എങ്കിലും ഇന്ത്യ നിരാശപ്പെടുത്തിയില്ല. കഴിവുള്ള കായിക താരങ്ങള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനവും മറ്റും നല്‍കിയാല്‍ ഇതിലും തിളക്കമാര്‍ന്ന നേട്ടം കൈവരിക്കാന്‍ ആകും. കായികതാരങ്ങള്‍ക്കിടയിലെ അച്ചടക്കരാഹിത്യം പലപ്പോഴും നമുക്ക് വിനയായി തീരാറുണ്ട്. ഇനിയെങ്കിലും ബന്ധപ്പെട്ടവര്‍ ഇതെല്ലാം ശ്രദ്ധിച്ചാല്‍ നല്ലതായിരുന്നു...
  നല്ല പോസ്റ്റ്‌ അബ്സര്‍..

  ReplyDelete
 9. ഹോകിയിലെ വമ്പന്‍ തോല്‍വിയെക്കുറിച്ച് കുറച്ചും കൂടി എഴുതാമായിരുന്നു. കൊടുമുടിയില്‍ ഇരുന്നവരെല്ലേ ഇപ്പോള്‍ താഴെ കിടകുന്നത് .

  ReplyDelete
  Replies
  1. അത് കൊടുമുടി ഉയരം കുറഞ്ഞിരുന്ന കാലത്തായിരുന്നു.
   ഇന്ന് കൊടുമുടി ഉയരവും സ്റ്റാമിന കുറവുമാണ്
   മറ്റു രാജ്യങ്ങളൊന്നും ഹോക്കിയില്‍ ഊന്നല്‍ കൊടുക്കാതിരുന്ന കാലത്താണ് നാം കൊടുമുടിയില്‍ ഇരുന്നത്. പണ്ട് ആനയുണ്ടാരുന്നു എന്ന് പറഞ്ഞിട്ടെന്ത് ഫലം.

   Delete
 10. ഒളിപിക്സ് ലോകം കണ്ട ഏറ്റവും വലിയ കായിക മാമാങ്കം .ലണ്ടനില്‍ ആ ഒള്മ്പിക്സ് എത്തുമ്പോള്‍ ഇന്ത്യ എവിടെ വരെ ,ഹോക്കി കളിച്ചു കളിച്ചു കുത്തോട്ടു പോകുമ്പോള്‍ വോളിബോള്‍ മറഞ്ഞിരിക്കുന്നു .റിലെ ടീം പങ്കെടുത്തില്ല ഓട്ടക്കാര്‍ കുറവ് ടെനീസില്‍ അടി പിടി കുത്ത് ഗുലുമാല്‍ അമ്പും വില്ലും എയ്യാന്‍ മറന്നിരിക്കുന്നു .വാ കൊണ്ട് വെടി പൊട്ടിക്കു എന്നലാതെ നടക്കുന്നില്ല ,നീന്തലില്‍ പണ്ടേ അങ്ങനെ ആണല്ലോ ,എല്ലാം കൂടി കൂട്ടി കുഴച്ചു കൊണ്ട് വെള്ള ഖദര്‍ ഇട്ട് നടക്കുന്ന ഉണ്നാക്കന്മാരുടെ അനാക്കിലേക്ക് തള്ളി കൊടുക്കണം ഈ ഉരുള ,എന്നാല്‍ മാത്രമേ രാജ്യത്തിന്‍റെ യശസ് ഉയര്‍ത്തുന്ന കായികപ്രേമികള്‍ ഉണ്ടാകൂ ,എങ്കില്‍ മാത്രമേ നമുക്ക് ബ്രാസീലിലും എന്തെങ്കിലും പ്രതീക്ഷ ഉണ്ടാകൂ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,ലണ്ടന്‍ ഒളമ്പിക്സില്‍ മത്സരിച്ച മെഡല്‍ നേടിയ കായികതാരങ്ങള്‍ക്ക് എന്‍റെ അഭിനന്ദനങ്ങള്‍...കൂടാതെ ഇത് പോലൊരു ഒള്മ്പിക്സ് വിശകലനം നടത്തിയ അബ്സര്‍ മുഹമ്മദിന് ഒരു സ്വര്‍ണമെഡല്‍ ഞാന്‍ ഞാന്‍ നല്‍കുന്നു ,,ആശംസകള്‍ വീണ്ടും വരാം
  --

  ReplyDelete
  Replies
  1. സ്വര്‍ണ്ണമെഡല്‍ നല്‍കുന്നു എന്ന് പറഞ്ഞ് മോഹിപ്പിച്ചു പോയാല്‍ പോരാ... എവിടെ വെച്ച്, എപ്പോള്‍, എന്നിവയെല്ലാം വ്യക്തമായി പറയണം. സ്വര്‍ണ്ണം മായമില്ലാത്തത് ആയിരിക്കണം. വാക്ക് പറഞ്ഞാല്‍ പാലിക്കണേ.. റമളാന്‍ ആണ് നാച്ചീ... മെഡലുമായി വേഗം വരുക...

   Delete
 11. ഇത്തവണത്തെ ഇന്ത്യയുടെ പ്രകടനം അഭിനന്ദനം അര്‍ഹിക്കുന്നു. പകഷെ ടെന്നിസില്‍ കണ്ട കാഴ്ചകള്‍ ഈ പറയുന്ന താരങ്ങളുടെ വ്യക്തിതം വരച്ചു കാട്ടുന്നു. ഇന്നു വരെ അവര്‍ നേടിയ എല്ലാ ബഹുമാനവും കാറ്റില്‍ പറത്തിയ അവര്ക്, നാണം കേട്ട് മടങ്ങാം. അമ്ബെയ്തിലും കേട്ടു കുറെ അബസ്വരങ്ങള്‍ , കോച്ചിനെ അനുസരികാതെ പ്രകടിസ് പോലും ചെയ്തെ ഇറങ്ങി തിരിച്ചതിനുല്ല മെഡല്‍ അവര്ക് കിട്ടി, തെറ്റില്‍ നിന്നും ഇന്ത്യന്‍ കായിക താരങ്ങള്‍ ഇനിയും പഠികുമോ എന്നു കണ്ടറിയണം. ഷട്ടില്‍ ബട്മിന്ടന്‍ അകെ കൂടി നല്ല പ്രതീക്ഷ നല്‍കുന്നു. മിക്സെഡ് ഡബിള്‍ ഒഴിച്ചാല്‍ ബാകി നല്ല പ്രകടനം തന്നെ ആയിരുന്നു,ഒരിക്കലും ഒപ്പം കളിച്ചിട്ടില്ലാത്ത രണ്ടു താരങ്ങളെ എന്തിനു ഇട്ടു, എന്നു ഇനിയും മനസിലാവുന്നില്ല. എന്തായാലും ബ്രസീല്‍ പോടിയത്തില്‍ നില്‍കുന്ന ഒരുപാടു ഇന്ത്യന്‍ താരങ്ങള്‍ സ്വപ്നം കണ്ടു കൊണ്ട് മുന്ബോട്ട്ടു നടക്കാം. തെറ്റുകള്‍ തിരുത്തപെടും എന്നു പ്രത്യാശിച്ചു കൊണ്ട് മറ്റൊരു നല്ല ഒളിമ്പിക്സ് മുന്നില്‍ കണ്ടു കഴിഞ്ഞ എല്ലാ പരാജയങ്ങളും നമ്മുക്ക് മറക്കാം. ഇത്തവണ പങ്കെടുത്ത എല്ലാ കായിക താരങ്ങള്‍ക്കും അഭിനന്ദനങ്ങള്‍ !!!
  അബ്സര്‍ ജി പോസ്റ്റ്‌ കൊള്ളം. ഇതിനു മുന്പേ ഗ്രൂപിലുടെ നേരത്തെ തന്നെ താങ്കളുടെ കാഴ്ചപാടുകള്‍ ഇട്ടതു കൊണ്ട്, വായിച്ചു തുടങ്ങിയപ്പളെ ഉഹിച്ചു എവിടെയൊക്കെ കുത്തും എന്നു :) ആശംസകള്‍ !!!

  ReplyDelete
 12. Dear Absar Mohamed,I saw your comments on MLA's green thoughts kerala.blogspot.com' these guys wont reply since you have asked some genuine questions. They will introduce contributory pension for government employees but they will take statutory full pension. K.M Mani keeps saying the financial position of the state is grim but he keeps giving gifts for MLA's and increase of salary every year. Heard he is going to give pension to Gramma, Jila, Block Panchayat members, who hardly "works"(for them) five years.Ask these MLA's to touch their heart and say that they wont ask for money from Govt employees for their transfer even if the request is genuine. The speed of car ins 70km/hr in Kerala but the MLA's and Ministers cars ply at 100 Km/hr and police salutes them instead of imposing fine. Constitution says rule is same for all. But is it happening actually.

  ReplyDelete
  Replies
  1. തീര്‍ച്ചയായും... അവരോട് കൂടുതല്‍ കാര്യങ്ങള്‍ ചോദിക്കാന്‍ ഉണ്ട്. അവര്‍ ഇതുവരെ ഒന്നിന്നും വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. തുടക്കം എന്ന നിലയില്‍ ആണ് അത്രയും കാര്യങ്ങള്‍ ചോദിച്ചത്‌. അവര്‍ എന്ത് പറയുന്നു എന്ന് നോക്കട്ടെ.....

   Delete
 13. മെഡല്‍ വിജയികള്‍ക്കും ഒളിമ്പിക്സില്‍ പങ്കെടുത്ത എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍. വിജയികള്‍ക്ക് വിവിധ സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച കോടികള്‍ കേട്ടപ്പോള്‍ കതിരില്‍ വളം വക്കുന്നത് പോലെയാണ് തോന്നിയത്. അതേ തുക ഒരു നല്ല അന്താരാഷ്ട്ര നിലവാരമുള്ള കോച്ചിന് പ്രതിഫലമായി കൊടുത്തിരുന്നെങ്കില്‍ നാല് വര്ഷം കൊണ്ട് ഒരു ഇനത്തിനെങ്കിലും സ്വര്‍ണം നേടാന്‍ തക്ക കായിക പ്രതിഭകളെ വാര്‍ത്തെടുക്കാന്‍ കഴിയുമായിരുന്നു. പക്ഷെ അതെങ്ങനെ!! അതുകൊണ്ട് വാര്‍ത്ത‍ പ്രാധാന്യം കിട്ടില്ലലോ!! ആ തുക വോട്ടായി മാറില്ലല്ലോ!! സമ്മാനങ്ങള്‍ കൊടുക്കേണ്ട എന്നല്ല. കൊടുക്കുക തന്നെ വേണം. അതേ സമയം പ്രോത്സാഹനം നല്‍കാനും വേണ്ട സാങ്കേതിക സൌകര്യങ്ങള്‍ ഒരുക്കാനും ശ്രദ്ധിക്കണം. ഒരു മാതിരി വാഹനങ്ങളുടെ ഫിട്നെസ്സ് പരിശോധിക്കാതെ അപകടത്തില്‍പ്പെട്ടവര്‍ക്ക് ദുരിതാശ്വാസം പ്രഖ്യപിക്കുന്നതുപോലെയും, മാലിന്യ നിര്‍മാര്‍ജ്ജനം വേണ്ടപോലെ കൈകാര്യം ചെയ്യാതെ ഡെങ്കിപ്പനി ചികിത്സക്ക് സഹായം നല്‍കുന്നത് പോലെയും ആണ് ഇതും കൈകാര്യം ചെയ്യുന്നത്. കേരളത്തിലെ അക്വാട്ടിക്ക് കംപ്ലെക്സുകളെല്ലാം ഇപ്പോള്‍ പത്താം ക്ലാസ്സുകാര്‍ക്ക്‌ പ്ലസ് ടു അട്മിഷന് ഗ്രെയ്സ് മാര്‍ക്ക്‌ കിട്ടാനുള്ള നീന്തല്‍ സര്‍ടിഫിക്കറ്റ് കൊടുക്കുന്ന സ്ഥാപനങ്ങള്‍ മാത്രം ആയിരിക്കുന്നു. വളരെ നല്ല ഈ അവലോകനത്തിന് അബ്സാറിക്കക്കും എന്റെ ആശംസകള്‍.

  ReplyDelete
 14. hokki naattichu kalanju

  ReplyDelete
 15. ഒരുവിധം ഭംഗിയായ് ഒട്ടും ചൊരാതെ
  എഴുതി വച്ചു , ഹോക്കി തന്നെയാണ്
  എനിക്ക് വലിയ നിരാശയായ് തോന്നിയത് ..
  സീനിയര്‍ താരങ്ങളേ ഒഴിവാക്കി ചുണകുട്ടികളേ
  എടുക്കേണ്ട കാലം അതിക്രമിച്ചൂ ..
  വ്യക്തിതാല്പര്യങ്ങള്‍ക്കപ്പുറം രാജ്യമെന്ന ചിന്തയില്ലാത്ത
  ഇത്തരം പ്രവര്‍ത്തികളേ നുളയിലേ നുള്ളാന്‍ നമ്മുക്കാകുന്നില്ല ..
  നൂറ് കോടി ജനതയുള്ള നാം അന്‍പതിന് പുറത്ത് സ്ഥാനം വഹിക്കുമ്പൊള്‍
  ഇത്തി ലജ്ജ് തോന്നേണ്ട വിഷയം തന്നെ ..
  കട്ടു മുടിക്കാനും , കസേര വലിക്കാനും ഒട്ടു പിന്നില്ലാല്ലാത്ത
  നമ്മുക്ക് എന്തിന്റെ കുറവാണ് .. അതൊ കൂടുതലിന്റെയോ .. ?

  ReplyDelete
 16. ഹോക്കി ടീമിനെ മാറ്റി നിർത്തിയാൽ പ്രതീക്ഷക്ക് വകയുണ്ട്

  ReplyDelete
 17. ആറു മെഡല്‍ ചെറുതാക്കി കാണേണ്ടതില്ല.. മുന്‍ ഒളിമ്പിക്സുകള്‍ നോക്കുമ്പോള്‍ ഇതൊരു മഹാത്ഭുതം തന്നെയാണ്...

  ReplyDelete
  Replies
  1. അമേരിക്കക്കാരന്‍ ഫെല്‍ പ് സ് എന്ന ഒറ്റയാള്‍ പട്ടാളം നേടിയത് 22 ഒളിമ്പിക്സ് മെഡല്‍, അതില്‍ 18 സ്വര്‍ണ്ണം

   ഇന്‍ഡ്യ എന്ന മഹാരാജ്യം ഇതുവരെ ആകെ വാങ്ങിയത് 21 മെഡല്‍

   ഒരിക്കലും ചെറുതാക്കി കാണുകയല്ല; എന്നാല്‍ സത്യം സത്യമല്ലാതാകുന്നില്ലല്ലോ

   Delete
  2. അങ്ങിനെ നോക്കുമ്പോള്‍ തുറന്നു സമ്മതിക്കേണ്ടി വരും...
   ഇന്ത്യ എത്രത്തോളം പിന്നില്‍ നില്‍ക്കുന്ന എന്ന ദുഃഖ സത്യം...

   Delete
 18. aആറു മെഡലുകള്‍ വലിയ കാര്യമോന്നുമാല്ലെങ്കിലും നാണക്കേടില്‍ നിന്നോഴിവായി എന്ന് പറയാം .നമ്മള്‍ മെഡലിന് വേണ്ടി വര്‍ഷങ്ങള്‍ക്കു മുന്‍പേ പ്ലാന്‍ ചെയ്യേണ്ടതുണ്ട് .ഒട്ടേറെ വിയര്‍പ്പോഴുക്കെണ്ടാതുണ്ട് .നല്ല സ്പോര്‍ട്സ്‌ മന്ത്രാലയം ഉണ്ടാകേണ്ടതുണ്ട് .പണം പ്രശ്നമാക്കാതെ പരിശീലനം നേടാന്‍ ശ്രമികെണ്ടാതുണ്ട് .അങ്ങനെയുള്ള ഉണ്ടുകള്‍ ഒന്നുമില്ലാതെ ഇത്രയും നേടിയില്ലേ ?അത് തന്നെ സമാധാനം

  ReplyDelete
 19. നില മെച്ചപ്പെടുതിയല്ലോ അതുതന്നെ വല്യൊരു ആശ്വാസം.

  ReplyDelete
 20. എന്തായാലും,വല്ലാതെ നിരാശ പെടെണ്ടതായിട്ടില്ല.
  ഇര്‍ഫാനും,ടിന്റുവും,പ്രതീക്ഷ നല്‍കുന്നുണ്ട്..
  നമുക്ക് റിയോ ..യില്‍ കാണാം..

  ReplyDelete
 21. ഒളിമ്പിക് വേദിയില് കായികക്കരുത്ത് പ്രദര്ശിപ്പിക്കുന്നതില് ലണ്ടനില് ഇന്ത്യ ഒരടികൂടി മുന്നോട്ടു പോയിരിക്കുന്നു.

  ലണ്ടന്: ഒളിമ്പിക്സില് ഇന്ത്യക്ക് വീമ്പുപറയാന് എന്തെങ്കിലുമുണ്ടെങ്കില് അത് ഹോക്കിയാണ്. എട്ട് സ്വര്ണവും ഒരു വെള്ളിയും രണ്ട് വെങ്കലവും അടക്കം വീമ്പുപറയാന് ഒരു വീരചരിതം തന്നെ ഇന്ത്യക്കുണ്ട്. എന്നാല്, ഇന്ത്യ കളി ...

  ReplyDelete
 22. നമ്മുടെ താരങ്ങൾ ഏറെ നിരാശപ്പെടുത്തിയില്ലെങ്കിലും....ഇത്രയും വലിയ ഒരു രാജ്യത്തിന്‌ ഇത്ര നേട്ടങ്ങൾ മാത്രം മതിയോ എന്ന ചോദ്യം അവശേഷിക്കുന്നു.

  ReplyDelete
 23. ഒരു പുതിയ കഥബ്ലോഗ് തുടങ്ങി ...അനുഗ്രഹിക്കണം

  ReplyDelete
  Replies
  1. നോം അനുഗ്രഹിച്ചിരിക്കുന്നു പുരുഷൂ...
   ബ്ലോഗുഷ്മാന്‍ ഭവ....

   ദക്ഷിണ നല്‍കിയാല്‍ കൂടുതല്‍ വിശദമായ അനുഗ്രഹം നോം നല്‍കുന്നതാണ്..:)

   Delete
 24. ഹാഹ്ഹ ഇത് കലക്കി കടുക് വറുത്തു ,,ഇത്രയും രസകരമായി ഒളിമ്പിക്സ് നെ വിശകലനം ചെയ്ത ഒരു പോസ്റ്റ്‌ ബൂലോകത്തില്‍ ആദ്യമായാണ് വായിക്കുന്നത് !!

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....