Wednesday, August 01, 2012

കടലുണ്ടി എക്സ്പ്രസ്സ്


കുട്ടിക്കാലത്തെ കൗതുകങ്ങളില്‍ ഒന്നായിരുന്നു തീവണ്ടി എന്ന നീണ്ട സാധനം.

പല സ്ഥലങ്ങളിലേക്കും പോകുമ്പോള്‍ ഗൈറ്റ് അടവില്‍ പെടുക എന്നത് എനിക്കിഷ്ടമുള്ള കാര്യമായിരുന്നു.
"തീവണ്ടിയെ അടുത്ത് കാണാം.
ബോഗികള്‍ എണ്ണാന്‍ നോക്കാം..."

സഞ്ചാരത്തിനായി മറ്റു വാഹനങ്ങള്‍ വഴി മാറിക്കൊടുത്ത്‌ നില്‍ക്കുന്നത്‌ കാണുമ്പോള്‍ എന്തോ ഒരു ബഹുമാനം തീവണ്ടിയോട് തോന്നിയിട്ടുണ്ട്.

ആ ബഹുമാനം തീവണ്ടിയില്‍ കയറാന്‍ ഉള്ള ആഗ്രഹമായി മാറിയെങ്കിലും "ദൂരസ്ഥലങ്ങളിലേക്ക് പോകുമ്പോള്‍ മാത്രമേ ട്രെയിനില്‍ കയറാന്‍ കഴിയൂ" എന്ന വിവരമാണ് മുതിര്‍ന്നവരില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞത്‌.

തീപ്പട്ടിക്കൂടുകള്‍ ചേര്‍ത്തു വെച്ച്  ട്രെയിന്‍ ഉണ്ടാക്കി ആശ്വസിക്കാന്‍ മാത്രമേ അപ്പോള്‍ കഴിഞ്ഞുള്ളു.

രണ്ടാം ക്ലാസിലോ, മൂന്നാം ക്ലാസിലോ പഠിക്കുമ്പോഴാണ് തീവണ്ടിയില്‍ കയറാനുള്ള ആ മോഹം സഫലമായത്.

മൂത്ത സഹോദരിയെ വിവാഹം ചെയ്തത് കടലുണ്ടിയിലേക്കാണ്.
അന്ന് സ്ഥലങ്ങളെ കുറിച്ചുള്ള അറിവ് വളരെ പരിമിതമായിരുന്നു.
കോഴിക്കോടിന് പുറമേ ഡല്‍ഹി എന്ന പേരാണ് അന്ന് മനസ്സില്‍ തങ്ങി നിന്നിരുന്നത്.
'കടലുണ്ടി കഴിഞ്ഞാല്‍ കോഴിക്കോട്‌ ആണ് ' എന്ന് വീട്ടുകാരുടെ സംസാരത്തില്‍ നിന്നും മനസ്സിലാക്കി.
അതുകൊണ്ട് തന്നെ കോഴിക്കോട്‌ കഴിഞ്ഞാല്‍ അടുത്ത സ്ഥലം ഡല്‍ഹിയാണെന്ന കാര്യം ഞാന്‍ ഊഹിച്ചെടുത്തു !!!
അത്തരം  ഊഹങ്ങളുമായി നടക്കുമ്പോഴാണ്  പെങ്ങളുടെ വീട്ടിലേക്ക്‌  പോകാന്‍ വീട്ടുക്കാര്‍ തീരുമാനിച്ചത്.

"അത് തീവണ്ടിയില്‍ ആക്കിയാലോ ?" എന്ന ചോദ്യം ചെറിയ സഹോദരി മുന്നോട്ട് വെച്ചു.
അവസാനം ഹൈക്കമാന്റും അത് അംഗീകരിച്ചതോടെ ഒരു ആഗ്രഹം സഫലമാകുന്ന സന്തോഷത്തിലായിരുന്നു ഞാന്‍.

അടുത്ത ദിവസം തന്നെ വരാന്‍ പോകുന്ന ട്രെയിന്‍ യാത്രയെ കുറിച്ച് സഹപാഠികളുടെ ഇടയില്‍ വെച്ചു കീറി...
"അവളുടെ" മുന്നില്‍ ആളായി...

ക്ലാസ്സിലെ ഭൂരിപക്ഷം പേരും ട്രെയിന്‍ യാത്ര നടത്തിയിരുന്നില്ല.

"ട്രെയിന്‍ ഒരിക്കലും നിര്‍ത്തില്ല. പറ്റെ നിര്‍ത്തിയാല്‍ അത്  മറിയും. അതുകൊണ്ട്  തീവണ്ടി പതുകെ പോകുമ്പോള്‍ അതിലേക്ക്  ചാടിക്കയറുകയാണ് ചെയ്യുക." മുന്‍പ്‌  ട്രെയിന്‍ യാത്ര നടത്തിയ ക്ലാസിലെ ഒരു വിദ്വാന്‍ ഞങ്ങള്‍ക്ക്‌ വിശദീകരിച്ചു തന്നു.

"ട്രെയിനിന്റെ ചക്രം കാന്തവും, പാളം ഇരിമ്പും ആണ്. അതുകൊണ്ടാണ് തീവണ്ടി മറിയാതെ നില്‍ക്കുന്നത്." അവന്‍ കൂടുതല്‍ വിവരങ്ങള്‍ പറഞ്ഞു തന്നു.

അവനെ ഞാന്‍ ബഹുമാനത്തോടെയാണ് നോക്കിയത്.

എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക എല്ലാം കാണുമ്പോള്‍ നമ്മുടെ ഉള്ളിന്റെ ഉള്ളില്‍ ഒരു ബഹുമാനം ഉണ്ടാവില്ലേ..
അതുപോലെ....

അങ്ങിനെ ആ പുണ്യദിനം വന്നെത്തി.

രാവിലെ തന്നെ കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനിലേക്ക് പുറപ്പെട്ടു...

റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നതിനു മുന്‍പ്‌  റെയില്‍വേ ട്രാക്ക്‌ കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു. "ഇവിടെ തിരക്കില്ല. ഇവിടെ നിന്ന് കൈക്കാട്ടാം..."

എന്റെ വാക്കുകള്‍ക്ക്  മറ്റുള്ളവര്‍ മറുപടി നല്‍കിയത്‌  പൊട്ടിച്ചിരിയിലൂടെ ആയിരുന്നെങ്കിലും കാര്യം എനിക്ക്  മനസ്സിലായില്ല.

റയില്‍വേ സ്റ്റേഷനില്‍ നിന്ന് ടിക്കറ്റ്‌ എടുത്ത്‌ പ്ലാറ്റ്‌ ഫോമിലേക്ക് കയറി.
ഉപ്പയുടെ കയ്യില്‍ നിന്നും ടിക്കറ്റ്‌ വാങ്ങി.
ബ്രൌണ്‍ നിറത്തില്‍ ഉള്ള ഒരു ചട്ടക്കഷ്ണം.
"അത് എനിക്ക് വേണം" എന്ന് പറഞ്ഞെങ്കിലും കടലുണ്ടിയില്‍ എത്തിയ ശേഷം തരാം എന്ന് പറഞ്ഞു ഉപ്പ അത്  തിരിച്ചു വാങ്ങി.

സ്റ്റേഷനിലെ പരിപ്പ് വട കച്ചവടക്കാരനേയും ഉപ്പയേയും പല തവണ മാറി മാറി നോക്കിയതിന്റെ ഫലമായി കയ്യില്‍ പരിപ്പ് വടയും വന്നു ചേര്‍ന്നു.

റെയില്‍വേ സ്റ്റേഷനില്‍ ബെല്ലടിച്ചു....

"ട്രെയിന്‍ ഇപ്പോള്‍ വരും." ആരോ പറഞ്ഞു.

'ബെല്ലടി സ്കൂളില്‍ മാത്രമല്ല, റെയില്‍വേ സ്റ്റേഷനിലും ഉണ്ട് ' എന്നത് പുതിയ അറിവായിരുന്നു.

കുറച്ചു സമയത്തിനു ശേഷം ട്രെയിനിന്റെ ഹോണ്‍ അടി കേട്ടു...
അധികം താമസിയാതെ തീവണ്ടി കണ്ണുകളിലേക്കെത്തി...
മനസ്സില്‍ ആയിരക്കണക്കിന് ലഡുകള്‍ പൊട്ടി....

"അയാളെ നോക്ക്..." കയ്യില്‍ ഒരു വലയം പിടിച്ചു നിന്നിരുന്ന ആളെ ചൂണ്ടി കാണിച്ചു കൊണ്ട് ഉപ്പ പറഞ്ഞു...

ട്രെയിന്‍ അടുത്തെത്തിയതും ഒരാള്‍ ട്രെയിനില്‍ നിന്ന് ഒരു വലയം പുറത്തേക്കിട്ടു...
ഒപ്പം അവിടെ നിന്നിരുന്ന ആള്‍ തന്റെ കയ്യില്‍ ഉണ്ടായിരുന്ന വലയം തീവണ്ടിയിലെ ആള്‍ക്കും നല്‍കി.

അത് കൗതുകത്തോടെ കണ്ടു നില്‍ക്കുന്നതിനിടയിലാണ് ട്രെയിനിലേക്ക് ചാടിക്കയറേണ്ട കാര്യം ഓര്‍മ്മ വന്നത്.

കുതിക്കാന്‍ തയ്യാറായി നിന്നെങ്കിലും ഉപ്പ കൈ മുറുകെ പിടിച്ചതിനാല്‍ കുതിച്ചില്ല....
ഒരു പക്ഷെ കുതിച്ചിരുന്നെങ്കില്‍....!!!

ട്രെയിന്‍ പതുക്കെ നിശ്ചലമായി...
അതും ഒരു അത്ഭുതത്തോടെയാണ് നോക്കിയത്...
'എനിക്ക് വേണ്ടി ട്രെയിന്‍ നിര്‍ത്തിയത് നാളെ ക്ലാസില്‍ വിളമ്പണം'  മനസ്സില്‍ കുറിച്ചിട്ടു.

ട്രെയിനിന്റെ അകത്തു കയറി...
പിന്നിലേക്ക് പോകുന്ന സീറ്റില്‍ ആണ് ഇരുന്നത്...

ട്രെയിന്‍ പതുക്കെ ചലിച്ചു തുടങ്ങി...
എന്തോ ഒരു വലിയ ആവേശം എന്നില്‍ അലയടിച്ചു....
അടുത്ത ദിവസം സ്കൂളില്‍ ഇറക്കാനുള്ള നമ്പറുകള്‍ മനസ്സില്‍ എഴുതിയിട്ടു.

പല സ്റ്റേഷനുകളില്‍ ട്രെയിന്‍ നിന്നു...

യാത്രക്കിടയില്‍ മനോഹരമായ ഒരു കാഴ്ച കണ്ടു...
ഒരു പുഴയുടെ മുകളില്‍ പാലത്തിലൂടെ തീവണ്ടി സഞ്ചരിക്കുന്നു....
ശാന്തമായി ഒഴുകുന്ന പുഴ....
തോണികളില്‍ ഇരുന്ന്  ആളുകള്‍ മീന്‍ പിടിക്കുന്നു...
വിവിധ തരത്തില്‍ ഉള്ള പക്ഷികള്‍ പാറിക്കളിക്കുന്നു...
കുറ്റിച്ചെടികള്‍ നിറഞ്ഞ ചില ഭാഗങ്ങളും പുഴയില്‍ ഉണ്ട്....
അത്തരം ചെടികളില്‍ പക്ഷികള്‍ വന്നിരിക്കുന്നു...
ഒരു ചെറിയ മണല്‍തിട്ടക്കപ്പുറത്ത്‌  അറബിക്കടല്‍....
കടലിലേക്ക്‌ തള്ളി നില്‍ക്കുന്ന ചെറിയ പാറക്കെട്ടുകള്‍...

ജീവിതത്തില്‍ പ്രകൃതിയുടെ അത്രയും സുന്ദരമായ ഒരു കാഴ്ച കാണുന്നത് ആദ്യമായിട്ടായിരുന്നു...

"കടലുണ്ടി എത്തി... ഇറങ്ങാം..."ഉപ്പ പറഞ്ഞു.

ആ കാഴ്ച പൂര്‍ണ്ണമായി ആസ്വദിക്കാന്‍ കഴിയാത്ത നിരാശയോടെ അവിടെ നിന്നും എഴുന്നേറ്റു...

കടലുണ്ടി സ്റ്റേഷനില്‍ ഇറങ്ങി...

ജീവിതത്തിലെ ആദ്യത്തെ തീവണ്ടിയാത്ര നടത്തിയ ആ ട്രെയിന്‍ അകന്നു പോകുമ്പോള്‍ എന്തോ ഒരു വിഷമത്തോടെ നോക്കി നിന്നു...

കാലങ്ങള്‍ ഒരുപാട് കഴിഞ്ഞു...
ഡിഗ്രീ പഠനത്തിന് എന്ന പേരില്‍ കോയമ്പത്തൂരില്‍ എത്തി...
കുറ്റിപ്പുറം - കോയമ്പത്തൂര്‍ ട്രെയിന്‍ യാത്ര ജീവിതത്തിന്റെ ഭാഗമായി മാറി...

ഞങ്ങള്‍ കോയമ്പത്തൂരിലെ കണുവായ്‌ എന്ന സ്ഥലത്തായിരുന്നു കുറച്ചു കാലം താമസിച്ചിരുന്നത്...
നാലു പേര്‍ ചേര്‍ന്നു വാടകക്ക് എടുത്ത വീട്...
അതിനു സമീപം തന്നെ ഒരു മലയാളി കുടുംബവും താമസിച്ചിരുന്നു...
മാന്യമായ പെരുമാറ്റം അഭിനയിച്ചു കൊണ്ടും, സൗജന്യ ചികിത്സകള്‍ നടത്തിക്കൊണ്ടും ഞങ്ങള്‍ അവരുടെ സുഹൃത്തുക്കളായി....
ടി വി കാണാനായി അവരെയാണ് ഞങ്ങള്‍ ആശ്രയിച്ചിരുന്നത്...

ഒരു ദിവസം വൈകുന്നേരം ആ വീട്ടില്‍ ടി വി കണ്ടിരിക്കുമ്പോള്‍ ഏഷ്യനെറ്റിലേക്ക്‌ ഒരു ഫ്ലാഷ് ന്യൂസ്‌ കടന്നു വന്നു.

"കടലുണ്ടിയില്‍ ട്രെയിന്‍ അപകടം. നിരവധി പേര്‍ മരിച്ചു."

അത് കണ്ടതോടെ കാലുകള്‍ വിറച്ചു....
കണ്ണില്‍ നിന്നും അറിയാതെ വെള്ളം വന്നു...
അളിയന്‍ സ്ഥിരമായി ട്രെയിനില്‍ സഞ്ചരിക്കുന്ന ആള്‍ ആണ്....

അവിടെ നിന്നും ഇറങ്ങി ടെലിഫോണ്‍ ബൂത്തിലേക്ക് ഓടി...
പെങ്ങളുടെ നമ്പര്‍ ഡയല്‍ ചെയ്തു...
ബെല്ലടിക്കുന്നുണ്ടെങ്കിലും ആരും എടുക്കുന്നില്ല...
വീണ്ടും വീണ്ടും ഡയല്‍ ചെയ്തു....

ഒടുവില്‍ കാള്‍ എടുത്തു....

"എടാ ഇവിടെ ട്രെയിന്‍ മറിഞ്ഞു." എന്റെ ശബ്ദം തിരിച്ചറിഞ്ഞപ്പോള്‍ പെങ്ങള്‍ പറഞ്ഞു..

"അറിയുന്ന ആര്‍ക്കെങ്കിലും അപകടം ഉണ്ടോ ?" ഞാന്‍ ചോദിച്ചു...

"അറിയില്ല. ബാവക്കാക്കയെ ഞാന്‍ വിളിച്ചിരുന്നു. ബാങ്കില്‍ നിന്ന് ഇറങ്ങിയിട്ടില്ല എന്ന് പറഞ്ഞു. ഞാന്‍ പറഞ്ഞപ്പോഴാ അവരും വിവരം അറിയുന്നത്. ഇവിടെ ആകെ ബഹളം ആണ്." പെങ്ങള്‍ ഒറ്റ ശ്വാസത്തില്‍ കാര്യം പറഞ്ഞു.

എനിക്ക് അറിയാനുള്ള കാര്യം ആ വാചകത്തില്‍ ഉണ്ടായിരുന്നു.

ആശ്വാസത്തോടെ സംസാരം അവസാനിപ്പിച്ചു...

ട്രെയിന്‍ അപകടത്തിന്റെ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ അറിയാതെ ഓര്‍ത്തു പോയത് അന്ന് തകര്‍ന്നു കിടക്കുന്ന ആ പാലത്തില്‍ ഇരുന്ന് ആദ്യമായി പ്രകൃതി സൗന്ദര്യം ആസ്വദിച്ച ആ ആദ്യ യാത്രയെ കുറിച്ചായിരുന്നു...

അപകടം നടക്കുമ്പോള്‍ ആ പക്ഷികള്‍ അവിടെ ഉണ്ടായിരുന്നുവോ ?
ട്രെയിനിന്റെ ഡ്രൈവറുടെ ശ്രദ്ധ ആ പക്ഷികളിലും, പ്രകൃതി സൗന്ദര്യത്തിലും ഉടക്കി പോയതാകുമോ അപകട കാരണം ?
ട്രെയിന്‍ അപകടത്തില്‍പ്പെട്ടവര്‍ ജീവനു വേണ്ടി ആര്‍ത്തലക്കുന്നത് കണ്ടപ്പോള്‍ കടലമ്മ എങ്ങിനെയാവും പ്രതികരിച്ചിട്ടുണ്ടാവുക ?
ജീവനു വേണ്ടി പിടയുന്ന മനുഷ്യര്‍ക്ക്‌  മരണം സമ്മാനിക്കുമ്പോഴും ആ പുഴ ശാന്തതയില്‍ തന്നെയായിരുന്നോ ?

പിന്നീട്  സഹോദരിയുടെ വീട്ടില്‍ പോയപ്പോള്‍ ട്രെയിന്‍ അപകട സമയത്ത്‌ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത ഒരാള്‍ അവിടെ ഉണ്ടായിരുന്നു....
അയാളുമായി ഒരുപാട് സംസാരിച്ചു...

"ഒരാളുടെ കാല്‍പ്പത്തി ട്രെയിനില്‍ കമ്പിക്ക് ഇടയില്‍ കുടുങ്ങിയിരുന്നു. അയാളുടെ മൂക്കിനു ഒപ്പം വെള്ളവും നില്‍ക്കുന്നുണ്ട്. ബോഗി ഒന്നുകൂടി അമരുകയോ, ജല നിരപ്പ്‌ ഒന്ന് ഉയരുകയോ ചെയ്‌താല്‍ അയാളുടെ മൂക്ക് വെള്ളത്തിനടിയില്‍ ആവും. കയ്യില്‍ പറ്റിയ മുറിവിലൂടെ രക്തം പുറത്തേക്ക് പോകുന്നു. പല രീതിയിലും ഞങ്ങള്‍ അയാളെ എടുക്കാന്‍ നോക്കി. കഴിഞ്ഞില്ല... ഇരുട്ടായി തുടങ്ങുകയും ചെയ്തു. ഒടുവില്‍ അയാളോട് കണ്ണടക്കാന്‍ പറഞ്ഞു. എന്നിട്ട് മഴു ഉപയോഗിച്ച് കമ്പിയോട്‌ ചേര്‍ത്ത്‌  കാല്‍പ്പത്തി കൊത്തി... വേഗം എടുത്ത്‌ ആശുപത്രിയിലേക്ക്‌ വിട്ടു. അയാളുടെ അപ്പോഴത്തെ മുഖം കണ്ണില്‍ നിന്നും മായുന്നില്ല." അദ്ദേഹം പറഞ്ഞു.
ഇത് പറയുമ്പോള്‍ അയാളുടെ കണ്ണില്‍ നിന്നും വെള്ളം വന്നിരുന്നു...

ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി പച്ചമാംസത്തില്‍ മഴുകൊണ്ട് കൊത്താന്‍ അനുവദിക്കേണ്ടി വന്ന, ഞാനൊരിക്കലും കണ്ടിട്ടില്ലാത്ത ആ മനുഷ്യന്റെ അപ്പോഴത്തെ മാനസികാവസ്ഥ  എന്തായിരിക്കും???

കാലിന്റെ പത്തിയുടെ ചില ഭാഗങ്ങളും വിരലുകളും നഷ്ടമാക്കി ജീവനെ നിലനിര്‍ത്തിയ ആ വ്യക്തി ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടാകുമോ ??

ഇത്തരത്തില്‍ പുറം ലോകം അറിയാത്ത എത്ര എത്ര ദാരുണ നിമിഷങ്ങള്‍ ഭൂമിയില്‍ ഉണ്ടായിട്ടുണ്ടാവും ??

അതുപോലെ ഉള്ള അവസ്ഥ നമുക്കും വരുമോ ?

ഇപ്പോള്‍ ട്രെയിന്‍ യാത്രകള്‍ നടത്തുമ്പോള്‍ ജീവന്‍ രക്ഷിക്കാന്‍ കാല്‍പ്പത്തി മഴുവിന് വെച്ചു കൊടുക്കുന്ന അയാളുടെ അവ്യക്തമായ മുഖം എന്റെ മനസ്സിലേക്ക് കടന്നു വരുന്നു...

ആര്‍ക്കും അത്തരത്തില്‍ ഉള്ള ദുരിതങ്ങള്‍ ഉണ്ടാവാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ....

അബസ്വരം :
കടലുണ്ടി അപകടത്തിലെ രക്തസാക്ഷികള്‍ക്കും, ഇരകള്‍ക്കും ആദരവോടെ....


പോസ്റ്റ്‌ മോഷണം സംസ്കാര ശൂന്യതയാണ് എന്ന് ബൂലോക കള്ളന്മാരെ ഓര്‍മ്മപ്പെടുത്തുന്നു.
85 comments:

 1. ഇതുപോലെ ലോകം അറിയാത്ത ഒരുപാട് സംഭവങ്ങള്‍ ഇനിയും ഉണ്ടാകും.

  ReplyDelete
 2. പോസ്റ്റ്‌ എന്ന് പറഞ്ഞു ഓടി വന്നപ്പോള്‍ ഇത് പോലെ നീറ്റിച്ച് തിരിച്ചു വിടും എന്ന് കരുതിയില്ല. ഇന്ന് രാത്രി മുഴുവന്‍ മഴു കൊണ്ട് കൊത്തി വേര്‍പെടുത്തിയ ആ മനുഷ്യന്‍ എന്നോടൊപ്പം നില്‍ക്കും. ഡോക്ടറെ എട്ടിന്റെ പണിയായി പോയി.

  തന്മയത്വത്തോടെ എഴുതിയ ഈ ഓര്‍മ്മകുറിപ്പിനു ആശംസ നേരുന്നില്ല. ആ അപകടത്തില്‍ ജീവന്‍ വെടിഞ്ഞവരുടെ ഓര്‍മ്മകളില്‍ എന്റെയും ഒരിറ്റു കണ്ണീര്‍... :(

  ReplyDelete
 3. മരണപ്പെട്ടവര്‍ക്ക് ശാന്തിയുണ്ടാവട്ടെ!! ഇതാണല്ലേ മുട്ടിയ പോസ്റ്റ്...

  ReplyDelete
 4. ഒന്ന് നോവിച്ചു സഖേ ...!
  ആ വാര്‍ത്തയും , ഈ വരികളും ഒക്കെ
  ഓര്‍മിപ്പിച്ചത് " അഷ്ടമുടി കായലിന്റെ അടിത്തട്ടിലേക്ക്
  പോയ ഐലന്‍ഡ് എക്സ്പ്രസ്സിന്റെ" ചിത്രങ്ങളാണ്..
  സമാനമായ ദുരന്തങ്ങള്‍ ...
  ഒരിറ്റ് ശ്വാസത്തിന്‍ വേണ്ടീ പിടഞ്ഞ ഹൃദയങ്ങള്‍ ....
  കൂട്ടുകാരന്‍ പകര്‍ത്തിയ പൊലെ , പച്ചമാംസത്തില്‍
  കരളുറച്ച് വെട്ടുവാനുള്ള രക്ഷാപ്രവര്‍ത്തകന്റെ മനസ്സ് ..
  വരികളിലേക്ക് പൊള്ളിയ മനസ്സിന്റെ നീറ്റല്‍ പകര്‍ത്തീ ..
  കൂടെ കൂടീ കേട്ടൊ , ഇനിയും വരും ..
  സ്നേഹപൂര്‍വം റിനീ ..

  ReplyDelete
 5. ട്രെയിന്‍ അനുഭവവും കടലുണ്ടി അപകടവും ഉള്ളില്‍ തട്ടുംവിധം അവതരിപ്പിച്ചിരിക്കുന്ന നല്ലൊരു പോസ്റ്റ്. ആശംസകള്‍...

  ReplyDelete
 6. കൊല്ലങ്ങള്‍ക്കു മുമ്പ് രാമേശരത്തേക്ക് പാമ്പന്‍ പാലത്തിന്ന് മുകളിലൂടെ ട്രെയിനില്‍ ഒരു യാത്ര ചെയ്ത ഓര്‍മ്മ വന്നു. പാലം കടന്നു കിട്ടുന്നുതു വരെ പ്രാര്‍ത്ഥനയായിരുന്നു. വളപട്ടണം പാലത്തിലൂടെ ട്രെയിനില്‍ പോവുമ്പോഴും അതേ മാനസീക നിലയാണ്. ഓര്‍ക്കാപ്പുറത്ത് വെള്ളത്തില്‍ ജീവിതം അവസാനിപ്പിക്കേണ്ടി വന്ന ദൌര്‍ഭാഗ്യവാന്മാര്‍ക്ക് ബാഷ്പാഞ്ജലി.

  ReplyDelete
 7. വല്ലാതെ വേദനിപ്പിച്ചല്ലോ ഇക്കാ.. വായിച്ചു തുടങ്ങിയപ്പോള്‍ ഒരു തമാശക്കഥ പോലെ തോന്നി.. പക്ഷെ അവസാനം വന്നപ്പോള്‍ വേദനയായ്, ഓര്മപ്പെടുതലായ്,മനസ്സില്‍ നിന്നും മായാത്ത ഒരു പോസ്റ്റ്‌ ആയി മാറി..
  ഭാവുകങ്ങള്‍..
  http://kannurpassenger.blogspot.in/2012/07/blog-post_19.html

  ReplyDelete
 8. eഈ നോവ്‌ ഒരിക്കല്‍ താങ്കള്‍ എന്നോട് കമന്റ്‌ ആയി പങ്കു വെച്ചിരുന്നല്ലോ .ആദ്യത്തെ ട്രെയിന്‍ യാത്രയുടെ ഹരം മുഴുവന്‍ വരികളിലൂടെ പകര്‍ന്നു തന്നു ,വളരെ നന്നായിരുന്നു എഴുത്തു

  ReplyDelete
 9. അപകടങ്ങള്‍ ഇപ്പോഴും ഉള്ളില്‍ തീകോരിയിടുമ്പോലെയാണ്. ഓര്‍മ്മകളില്‍ കനല്‍ എരിഞ്ഞുകൊന്ടെയിരിക്കും.

  ReplyDelete
 10. നന്നായിട്ടുണ്ട്! ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒന്നാണ് ആദ്യ ട്രെയിന്‍ യാത്രയിലെ അനുഭൂതികള്‍. കടലുണ്ടി പാലത്തിലൂടെ ഇന്നും പോവുമ്പോള്‍ ഉള്ളില്‍ ആ സംഭവം വരാറുണ്ട്, അതിന്റെ കൂടെ ആ മനുഷ്യന്റെ കൊത്തിയെടുത്ത കാലുകള്‍ കൂടി ഇനി ഓര്‍മകളിലേക്ക് ഓടിയത്തും.

  ReplyDelete
 11. അബ്സറിക്കക്ക് ആറാം ഇന്ദ്രിയം പ്രവര്‍ത്തിക്കുന്നുണ്ടോ? ഇതെഴുതണം എന്ന് തോന്നിയപ്പോള്‍ തന്നെ തമിഴ്നാട് എക്ഷ്പ്രെസ്സിനു തീപ്പിടിച്ചു.

  ReplyDelete
 12. ഞാന്‍ നേരത്തെ പറഞ്ഞ പോലെ ഇക്കക് മാര്‍ക്ക്‌ ഇടാന്‍ ഞാന്‍ ആള്‍ അല്ല... എന്നാലും രാവിലെ എന്നെ വിഷമിപികണ്ടാരുന്നു.....

  ReplyDelete
  Replies
  1. ശ്രീ വിഗ്നേഷ് സഹോദര സമുദായത്തില്‍ പെട്ട അങ്ങില്‍ നിന്നും ഈ ഇക്ക വിളി എന്നെ വല്ലാതെ സന്തോഷിപ്പിക്കുന്നതിനോടൊപ്പം ഒരു പാട് പ്രചോദനവും നല്‍കുന്നു,, എന്നും നന്മകള്‍ .

   Delete
 13. പ്രിയ Absar...തുടക്കത്തിലെ തീവണ്ടി കൗതുകം, കടലുണ്ടി കദനത്തില്‍ എത്തിയപ്പോള്‍ ആ വാര്‍ത്തയുടെ നടുക്കം.പ്രാര്‍ഥിക്കാം നമുക്ക് ...

  ReplyDelete
 14. കണ്ടപ്പോ ഓടി വന്നത് ഒന്ന് പൊട്ടി ചിരിക്കാന്‍ ആണ് , എന്നിട്ട് ഈ പുണ്യാളനെയും ഫീല്‍ ചെയ്യിപ്പിച്ചാ വിടുന്നെ ഹും ! നോക്കിക്കോ ഇതിനൊക്കെ അനുഭവിക്കും ..... സ്നേഹാശംസകളോടെ പുണ്യാളന്‍

  ReplyDelete
 15. വായിച്ചു കഴിയുമ്പോഴേക്കും കണ്ണ് നനഞു ഇനി ആര്‍ക്കും ഇങ്ങനെയുള്ള അവസ്ഥകള്‍ ഉണ്ടാകല്ലേ ദൈവമേ ,,,,,,,,,,,

  ReplyDelete
 16. കേരളസമൂഹത്തിന് മറക്കുവാനാകാത്ത ഒരു ദുരന്തത്തിന്റെ ഓർമ്മകൾ വീണ്ടും... തീവണ്ടിയേക്കുറിച്ചുള്ള ബാല്യകാല ചിന്തകൾ രസകരമായി അനുഭവപ്പെട്ടുവെങ്കിലും അവസാനഭാഗമെത്തുമ്പോൾ വേദനിപ്പിയ്ക്കുന്ന ഓർമ്മകളിലേയ്ക്ക് മനസ്സ് യാത്രയാകുന്നു...ദുരന്തങ്ങൾ വീണ്ടും വീണ്ടും ആവർത്തിയ്ക്കപ്പെടുമ്പോൾ നിസ്സഹായരായി നോക്കിനിൽക്കുവാൻ മാത്രം വിധിയ്ക്കപ്പെട്ടവരാകുന്നു നമ്മുടെ സമൂഹം.. അപകടങ്ങളിൽ ജീവൻ വെടിഞ്ഞവരുടെ ഓർമ്മകളിൽ ഒരിറ്റു കണ്ണുനീരും ഒരു പിടി പുഷ്പങ്ങളും....

  ReplyDelete
 17. അബ്സാര്‍ ഡോക്ടര്‍, നല്ല ഹൃദ്യമായ അവതരണം. ഗ്രാമങ്ങളുടെ ദൃശ്യാവിഷ്കാരമാണ് തീവണ്ടിയാത്ര.കടലുണ്ടി അപകടം വലിയ വേദന തന്നെയായിരുന്നു.

  ReplyDelete
 18. വായിച്ചു തുടങ്ങിയപ്പോള്‍ തോന്നിയ കൌതുകം അവസാനം ഒരു നൊമ്പരമായി......

  ReplyDelete
 19. കടലുണ്ടി അപകടം നടന്നതിന്റെ തൊട്ടടുത്ത ദിവസം ഞാന്‍ അപകടസ്ഥലം ചെന്നു കണ്ടിരുന്നു. പാലത്തില്‍ നിന്നു തൂങ്ങി നിന്ന ഒരു ബോഗിയുടെ ഭീകരദൃശ്യം ഇപ്പോഴും കണ്ണില്‍ നിന്നു മായുന്നില്ല. ഉള്ളില്‍ ശവങ്ങള്‍ ഉണ്ടോ എന്ന സംശയം തീര്‍ക്കാനായി വെള്ളത്തില്‍ കിടക്കുന്ന ബോഗികള്‍ രക്ഷാപ്രവര്‍ത്തകര്‍ അപ്പോഴും വെട്ടിപ്പൊളിക്കുന്നുണ്ടായിരുന്നു.കടലുണ്ടിയിലെ പാലത്തിലൂടെ ഇപ്പോള്‍ ചീറിപ്പാഞ്ഞുപോവുന്ന ട്രയിനുകളില്‍ ഇരിക്കുമ്പോഴും എന്റെ കണ്ണില്‍ അന്നു കണ്ട ദൃശ്യങ്ങള്‍ തെളിയും.
  ട്രയിന്‍യാത്രയുടെ ബാല്യകലകൗതുകങ്ങള്‍ പറഞ്ഞ് തുടങ്ങിയെങ്കിലും., ഡോക്ടര്‍ നടുക്കമുണ്ടാക്കുന്ന ഒരോര്‍മ്മയിലേക്കാണ് കൂട്ടിക്കൊണ്ടു പോയത്.

  ReplyDelete
 20. ഡോക്ടര്‍, മധുരസ്മരണകള്‍ ദുരന്തസ്മരണകളിലേയ്ക്ക് മാറുന്നത് വായിച്ച് സ്തബ്ധനായിരിക്കുന്നു.

  ReplyDelete
 21. ithu vayichappol njhan aakaalam orthu poyi...................

  ReplyDelete
 22. ഈ പണ്ടാര ബ്ലോഗ്‌ കുറെ ഞാന്‍ തപ്പിയതാ ,,ഇന്ന കണ്ടേ ,,,എന്ന കുടുങ്ങികലയാം എന്ന് നീരിച്ചു ,,,,,,വായിച്ചു കേട്ട ,,,,,,,,പൊളപ്പന്‍ ,,,,,,വീണ്ടും വരാം

  ReplyDelete
 23. ചിരിപ്പിച്ചു ചിരിപ്പിച്ചു ഒടുവില്‍ കരയിച്ചു...

  ReplyDelete
 24. തുടക്കത്തിലെ ചിരിപ്പിച്ച വാക്കുകളേക്കുറിച്ച് പറയാൻ ഞാൻ അവസാനം എത്തിയപ്പോൾ അശക്ത്നാണു.... നൊമ്പരപ്പെടുത്തി

  ReplyDelete
 25. ഇത് പോലെ കുറെ അനന്തര സംഭവങ്ങള്‍ അന്നത്തെ രക്ഷാപ്രവര്‍ത്തകരില്‍ നിന്നും കേട്ടിട്ടുണ്ട്. ഒരിക്കല്‍ കൂടെ ആ ദുരന്ത അനുഭവം മനസ്സിലെത്തിച്ചു ഈ പോസ്റ്റ്‌.

  ReplyDelete
 26. തുടക്കത്തില്‍ പഴയ ട്രെയിന്‍ യാത്രകളുടെ ഓര്‍മകളിലേക്ക് കൂട്ടി കൊണ്ട് പോയി. അവസാന ഭാഗം വായിച്ചപ്പോള്‍ വിഷമമായി. മംഗലാപുരത്ത് പഠിക്കുന്ന കാലത്ത് സ്ഥിരമായി ട്രെയിനില്‍ യാത്ര ചെയ്യാറുണ്ടായിരുന്നു. അന്ന് ട്രെയിന്‍ നേത്രാവതിപ്പുഴ കടക്കുമ്പോള്‍ കടലുണ്ടി ദുരന്തം ഓര്‍ക്കാറുണ്ട്.
  നമുക്ക്‌ പ്രാര്‍ഥിക്കാം ഇനി ആര്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍..

  ReplyDelete
 27. Nishaque Shan Nishaque ShanThursday, August 02, 2012

  ഇതു പോലുള്ള ദുരന്തങ്ങളില്‍ ഒരു പക്ഷെ മരിച്ചവരെക്കാള്‍ നിര്ഭാഗ്യര്‍ ഇങ്ങനെ ശരീരത്തിന്റെ ഭാഗങ്ങള്‍ മുറിച്ചു കൊടുത്ത് ജീവിതത്തിലേക്ക്‌ തിരച്ചു കയറിയവരായിരിക്കും.താങ്കള്‍ പറഞ്ഞത് പോലെ ജീവന്‍ തിരിച്ചു പിടിക്കാന്‍ സ്വന്തം പാദം മഴുവിന് നല്‍കേണ്ടി വന്ന ആ മനുഷ്യന്റെ അപ്പോഴത്തെ മാനസ്സികവസ്ത്ത അത് അനിര്‍വജനീയമാണ്....

  ReplyDelete
 28. ചിരിപ്പിച്ചു ചിരിപ്പിച്ചു ഒടുവില്‍ കരയിച്ചു...

  ReplyDelete
 29. തുടക്കത്തിലെ കോഴി കോടിന് അപ്പുറത്തെ ഡല്‍ഹി എന്നൊക്കെ കണ്ടപ്പോള്‍ ഈ ബട്കൂസ് ലാകട്ടരെ ബടായി ആണെന്നാ കരുതിയത്
  പക്ഷെ മനസ്സില്‍ ഇന്നും മായാതെ കിടക്കുന്ന ഒരു ദുരന്ത ചിത്രത്തെ ആണ് കാണിച്ചു തന്നത്

  ReplyDelete
 30. ആ ഹതഭാഗ്യനെ കുറച്ചുകൂടി ചുരുക്കി വിവരിച്ചാല്‍ മതിയായിരുന്നു...

  ReplyDelete
 31. ആദ്യാനുഭവം രസിച്ചു. അവസാനഭാഗം വിഷമിപ്പിച്ചു.

  ReplyDelete
 32. കടലുണ്ടി അപകടം ഒരു കോഴിക്കോട് കാരനയത് കൊണ്ടാവണം എന്നും ട്രെയിന്‍ അപകടം എന്ന് കേള്‍കുമ്പോള്‍ ആദ്യം മനസ്സില്‍
  വരുന്നത് ,തമാശ കഥ പോലെ പറഞ്ഞു അബ്സറിക്ക അവസാനം സങ്കടപ്പെടുത്തി ,ആ കാല് മുറിച്ചു കളഞ്ഞ ആള്‍ ഇപ്പോഴും
  ജീവനോടെ ഉണ്ടാവുമോ ?...

  ReplyDelete
 33. ചിരിപ്പിച്ചുകൊണ്ട് തുടങ്ങി...പക്ഷെ അവസാനത്തില്‍ വേദനമാത്രം ബാക്കിയായി...മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും വേണ്ടി പ്രാര്‍ത്ഥനയോടെ ഒരിറ്റു കണ്ണീര്‍ മാത്രം ....

  ReplyDelete
 34. അനാമിക പറഞ്ഞത് തന്നെ ഞാനും പറയണു...
  സത്യം പറഞ്ഞാൽ കടലുണ്ടിയും മംഗലാപുരവും ഒക്കെ മനസിലൊരു വല്ലാത്ത വേദനയാണ്.. ഫ്ലെയ്റ്റ് മോശം കാലാവസ്ഥ ആയതോണ്ട് ഇറങ്ങാൻ താമസിക്കുമ്പോ ഒരു കാളൽ വരാറുണ്ട് മംഗലാപുരം അപകടത്തിനു ശേഷം.

  ആദ്യ ഭാഗം വായിച്ചപ്പോൾ എൻസൈക്ലോപീഡിയ ബ്രിട്ടാണിക്കയെ പറ്റി ഒരു അഭിപ്രായം പറയാൻ വെച്ചിരുന്നു. പക്ഷെ അവസാനം എത്തിയപ്പോൾ ആ തമാശ അധികപ്പറ്റാവുമെന്ന് തോന്നി...

  ReplyDelete
 35. ഹൃദയ സ്പര്‍ശിയായ എഴുത്ത്...വായിച്ചവസാനിപ്പിച്ചപ്പോള്‍ കണ്‍ കോണില്‍ നിന്ന് ഒരു നീര്‍ത്തുള്ളി പൊഴിഞ്ഞു - ഞാന്‍ പോലുമറിയാതെ ....

  ReplyDelete
 36. ഹൃദയ സ്പര്‍ശം

  ReplyDelete
 37. തീവണ്ടിയാത്രയുടെ സുന്ദരമായ ഓര്‍മകളില്‍ നിന്നും ഒരു ദുരന്തത്തിലേക്ക് ജാലകം തുറന്നപ്പോള്‍ , കണ്ണുകള്‍ നിറഞ്ഞത്‌ പ്രിയപ്പെട്ടവരെ ഓര്‍ത്തായിരുന്നു.... നഷ്ടപ്പെട്ട സുഹൃത്തുക്കളെയും ...

  ReplyDelete
 38. avasaanam pedippikkendiyillaayirunnu.

  ReplyDelete
 39. നന്നായിട്ടുണ്ട് ഡോക്ടർ, ആദ്യ ഭാഗം ബാല്യത്തിലെ ട്രെയിൻ യാത്രകളെ ഓർമ്മയിൽ കൊണ്ടുവന്നു.

  ReplyDelete
 40. അവസാനം നോവിച്ചു....

  ReplyDelete
 41. കലക്കി മോനേ കലക്കി! ഇനിയും നീ ധാരാളം ധാരാളം എഴുതി വളരുക! മുവാണ്ടന്‍ മാവു പോലെ വളര്‍ന് ഒരു വലിയ സഹിട്യകരനവുക!

  ReplyDelete
 42. ഹൃദയസ്പര്‍ശിയായ ആഖ്യാനം ..

  ReplyDelete
 43. ഓരോ ദുരന്തവും ഇങ്ങനൊക്കെത്തന്നെ.കേട്ടറിഞ്ഞപ്പോള്‍ ഇത്ര വിഷമം.നേരിട്ട് കാണേണ്ടിവന്നവരെക്കുറിച്ച് ഓര്‍ക്കാന്‍ വയ്യ.

  (ഈ ബ്ലോഗില്‍ എത്രയാ നിറങ്ങള്‍ ,എല്‍ കെ ജി പുസ്തകം ഓര്മ വരുന്നു)

  ReplyDelete
 44. ഉപ്പാന്റെ കൈ വിടുവിച്ചു നിര്‍ത്താത്ത ട്രെയിനില്‍ കയറാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ ഇതൊന്നും വായിക്കില്ലായിരുന്നു!!!

  ReplyDelete
 45. ദുരന്തങ്ങള്‍ തീര്‍ക്കുന്ന ദുരിതങ്ങള്‍ ആര്‍ക്കും ഉണ്ടാവാതിരിക്കട്ടെ എന്ന് പ്രാര്‍ഥിക്കാം,,,,

  ReplyDelete
 46. ആ മഴു കൊണ്ടുളള വെട്ട് കുറച്ച് കഠിനമായി പോയി.. വായിച്ചപ്പോള്‍ അറിയാതെ കണ്ണടച്ച് പോയി...
  ആദ്യത്തെ ട്രയിന്‍യാത്രാവിവരണം നന്നായി...

  ReplyDelete
 47. ദുരന്തങ്ങള്‍ എന്നും ഒരു നടുക്കമാണുണ്ടാക്കുക..!
  വായനയുടെ അവസാനം കാലുകള്‍ ശരിക്കും പിന്നിലേയ്ക്കു വലിച്ചു ഞാന്‍..!

  എഴുത്ത് നന്നായി മാഷേ..
  ഒത്തിരി ആശംസകളോടെ..പുലരി

  ReplyDelete
 48. ഡോക്ടര്‍ കുട്ടികള്‍ക്ക് ഇന്‍ജെക്ഷന്‍ ചാര്‍ത്തുന്ന പോലെ ആദ്യം ഒന്ന് രസിപ്പിച്ചു ...പിന്നെ വല്ലാതെയങ്ങ് നോവിച്ചല്ലോ....
  ആ ഇരകള്‍ക്ക് ശാന്തി ഉണ്ടാവട്ടെ ....

  ReplyDelete
 49. പോസ്റ്റ്‌ വായിക്കാന്‍ വൈകി,,, കടലുണ്‌ടി ദുരന്തവും ആദ്യ തീവണ്‌ടി യാത്രയും തന്‍മയത്തത്തോടെ പറഞ്ഞിരിക്കുന്നു... തീവണ്‌ടിയുടെ ചക്രം കാന്തമാണെന്നും തീവണ്‌ടി നിറുത്തില്ല അതിലേക്ക്‌ ചാടിക്കയറണമെന്നുമുള്ള ഈ വിവരങ്ങള്‍ വളാഞ്ചേരിയിലുമെത്തിയല്ലേ... :) സത്യം പറയാലോ ഞാന്‍ ഇതുവരെ തീവണ്‌ടിയില്‍ ഒരു യാത്ര നടത്തിയിട്ടില്ല...

  ReplyDelete
  Replies
  1. ഇതുവരെ ട്രെയിന്‍ യാത്ര നടത്തിയിട്ടില്ല എന്നത് ഒരു അത്ഭുതം തന്നെയാണ്...:)

   Delete
 50. യാത്രയുടെ അനുഭവവും, അപകടത്തിന്റെ നോവും മനസ്സില്‍ തട്ടി പറഞ്ഞു അബ്സാര്‍ ഭായ്. കൊത്തിയെടുത്ത കൈ, ഹോ അത് മറക്കാനാവുന്നില്ല..

  ReplyDelete
 51. തുടക്കത്തിലെ രസച്ചരടിന്റെ അവസാനം മറവിയിലേക്ക് മാഞ്ഞുകൊണ്ടിരുന്ന കുറെ
  നൊമ്പരങ്ങളെ ഓര്‍മ്മയിലേക്ക് കൊണ്ടുവന്നു.

  ReplyDelete
 52. വല്ലാത്തൊരു വിഷമം വായിച്ചു കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ക്കാ

  ReplyDelete
 53. ബ്ലോഗില്‍ ഒരു ബാക്ക് ടു ടോപ്‌ ബട്ടന്‍ ഇട്ടാല്‍ നന്നായിരിക്കും....

  ReplyDelete
  Replies
  1. ഇപ്പൊ നന്നായിട്ടുണ്ട്...

   Delete
 54. ജീവിത ഗന്ധിയായ ഒരു കുറിപ്പ്; അത് കണ്ണുകളെയും മനസ്സിനെയും ഈറനണിയിപ്പിച്ചു...

  ReplyDelete
 55. ചെറുപ്പത്തിലെ തീവണ്ടിക്കാര്യങ്ങള്‍ ഒക്കെ വായിച്ചു രസിച്ചു വന്നതായിരുന്നു..പക്ഷെ അവസാനം മനസ്സില്‍ വല്ലാത്ത ഒരു നീറ്റല്‍ ഉണ്ടാക്കികളഞ്ഞു ഈ പോസ്റ്റ്‌..ഹോ ..ആ മനുഷ്യന്റെ മാനസികാവസ്ഥ ആലോചിക്കാന്‍ പോലും പറ്റുന്നില്ല..

  ReplyDelete
 56. ഞാന്‍ ഇതില്‍ നിന്നും രണ്ടു മൂന്ന് പടങ്ങള്‍ അടിച്ചു മാട്ടിയിട്ടുണ്ടേ..... എന്നെ കള്ലാന്നു വിളിച്ചെക്കരുത്.....

  ReplyDelete
  Replies
  1. ഇങ്ങനെ ചോദിച്ചും പറഞ്ഞും ഒക്കെ ഫോട്ടോ കൊണ്ട് പോവുകയാണെങ്കില്‍ അതില്‍ ഒരു മാന്യത ഉണ്ടല്ലോ...

   ഫോട്ടോന്റെ ഒപ്പം പോസ്റ്റ്‌ കൊണ്ടോവാതെ നോക്കിയാ മതി...:)

   Delete
  2. അയ്യോ... എനിക്ക് പോസ്റ്റൊന്നും വേണ്ടായേ.... എന്‍റെ ബ്ലോഗോന്നു നോക്കിക്കോ....otamoolikal.blogspot.in

   Delete
  3. ബ്ലോഗില്‍ വന്നിരുന്നു.. കമ്പ്യൂട്ടര്‍ ടിപ്സ് അല്ലേ... കൊള്ളാം...

   Delete
 57. ഈ ലിങ്ക് വേണ്ടായിരുന്നു.
  ഇന്നത്തെ ദിവസം എന്തോ ദുരന്ത കഥകള്‍ മാത്രമേ വായിക്കാന്‍ കഴിഞ്ഞുള്ളൂ.
  ഒരു പോസ്റ്റൊഴിച്ച്, എല്ലാ പോസ്റ്റുകളും മനസ്സു കരയിച്ചിട്ടാ അവസാനിപ്പിക്കാന്‍ കഴിഞ്ഞത്.

  ReplyDelete
 58. കടലുണ്ടി പാലത്തിലൂടെ പോകുമ്പോള്‍ ഞാനും ഓര്‍ക്കാറുണ്ട് ടി വി യില്‍ കണ്ട ആ ദൃശ്യങ്ങള്‍. മനോഹരമായ എഴുത്ത്. മനസ്സില്‍ തട്ടി.


  village girl

  ReplyDelete
 59. കാല്‍പാദമില്ലാത്ത ആരേലും കണ്ടാല്‍ ഇനി ഈ പോസ്റ്റ്‌ ഓര്‍മ്മ വരും !
  അത് തന്നെ ഇതിന്റെ വിജയം .

  ReplyDelete
 60. ഇതു വായിച്ചപോള്‍ എന്റ്റെ കണ്ണുകളും നിറഞ്ഞു

  ReplyDelete
 61. എന്നും നാട്ടില്‍ പോവുമ്പോള്‍ കാണുന്ന കടലുണ്ടി കാനുംബോയും എനിക്ക് ആ അപകടം തന്നെയാണ് ഓര്മ വരാറ്...ഇനിയിപ്പം ടോക്ടരേം ...

  ReplyDelete
 62. ഏഴു വര്‍ഷത്തോളം ചാലക്കുടി - എറണാകുളം റൂട്ടില്‍ യാത്ര ചെയ്തിട്ടുണ്ട്. ഒരുപാട് മുഖങ്ങള്‍ പരിചയപ്പെടലുകള്‍..ഇന്നും അതില്‍ ചിലത് നില നില്‍ക്കുന്നു. ട്രെയിനിലെ റ്റോയ്ലറ്റ് ഒഴികെയുള്ള എല്ലാം ഇഷ്ടമാണ്. നഷ്ടപ്പെട്ട ഒരു നിശ്ശബ്ദ പ്രണയവും ഉണ്ടായിരുന്നു അവിടെ.

  ReplyDelete
 63. നന്നായിട്ടുണ്ട്‌ അബ്സര്‍ ബായ്‌... മനസ്സ്‌ അല്‍പമൊന്ന് നീറ്റി.. ഇടയ്ക്ക്‌ അങ്ങിനെ ഉള്ള വേദനകളും നമ്മള്‍ അറിഞ്ഞിരിക്കണമല്ലോ... ഇനി എല്ലാ ട്രെയിന്‍ യാത്രയിലും ഒരു പ്രാവശ്യമെങ്കിലും കടലുണ്ടി ദുരന്തത്തെ പറ്റിയു, ബായിയുടെ പോസ്റ്റിനെ പറ്റിയും അറിയാതെ ആണെങ്കിലും ഓര്‍ത്തു പോകുമെന്നുറപ്പ്‌ !

  ReplyDelete
 64. കടലുണ്ടിയിലെ ദേശാടനക്കിളികൾ നിലവിളിച്ച ദിവസം..
  പിടയ്ക്കുന്ന പ്രാണൻ മനുഷ്യശരീരങ്ങൾ വിട്ട് ദേശാടനക്കിളികൾക്കൊപ്പം അകലേക്ക്‌ പറന്നുപോയ ദിവസം..
  എങ്ങിനെ മറക്കാൻ കടലുണ്ടിയുടെ നോവ്‌..

  ReplyDelete
 65. Duranthangal ennum nadukamunarthuna ormakal thanne.. thankalude adya yathrayude vivaranam ennilum 3am classil padikumbol adya train yathrayile ormakalileku kooti kondu poyee.. ennalum avasanam kannukal nanyippichu.. aa manushyante mukham athu maayunilla .. nalla vivaranam

  ReplyDelete
 66. ഇന്നും ഓര്‍ക്കുന്നു. ഞാന്‍ അഞ്ചാം ക്ലാസ്സിലാണ് അന്ന് പടിക്കുനത്. പിന്നീടു അവിടെ ജീവന്‍ പണയപെടുത്തി രക്ഷാപ്രവര്‍ത്തനം നടത്തിയവരെ കുറിച്ച് വായിച്ചു. അന്ന് മൊബൈലും, ഇന്റര്‍നെറ്റും ക്യാമറയും ഇന്നത്തെ പോലെ സാധാരണ ആയിരുനെങ്കില്‍ മരണ നിരക്കും യുട്യൂബ് വിടയോസും ഫെയ്സുബുക് പോസ്റ്റുകളും ഒരു പോലെ കൂടുമായിരുന്നു.
  നല്ല ലേഖനം.....

  ReplyDelete
 67. ഒരു സ്ഥിരം പള്ളിപ്പുറം ഫറോക്ക് യാത്രക്കാരന്‍ ഈ പോസ്റ്റില്‍ പങ്ക് ചേരുന്നു

  ReplyDelete
 68. Superb narration and presentation. well done absar ikkaa
  .. :-) keep writing... Disasters affects us in many ways .. Good and bad.. Prayers for the lost souls

  ReplyDelete
 69. :'(
  പറയണം എന്ന് കരുതിയതെല്ലാം കണ്ണീരിൽ നനഞ്ഞു പോയി ....
  ഇനി ഞാൻ എന്താ പറയുക.................................
  മനസ്സിൽ നൊമ്പരപോട്ടായി പെരുമണും കടലുണ്ടിയും ബാക്കി

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....