Friday, July 06, 2012

അപ്പുക്കുട്ടന്റെ കൊലപാതകം : ഒരു വെളിപ്പെടുത്തല്‍


അങ്ങിനെ പുതുതായി കിട്ടിയ പ്രിസ്ക്രിപ്ഷന്‍ പാഡിലേക്ക്  അന്തം വിട്ട് കുന്തം പോലെ നോക്കി ഇരിക്കുമ്പോഴാണ്  ഡോ.അപ്പുക്കുട്ടന്റെ മൊബൈല്‍ ഫോണ്‍ കരഞ്ഞത്‌.....
"അവനവന് വേണ്ടിയല്ലാതെ അപരന് ചുടു രക്തമൂറ്റി കുലം വിട്ട് പോയവന്‍ രക്തസാക്ഷീ...."

ആശുപത്രിയുടെ ഉടമസ്ഥന്റെ നമ്പര്‍ കണ്ടപ്പോള്‍ അബ്ദുറബ്ബിനെ മനസ്സില്‍ ധ്യാനിച്ച്‌  പച്ച ബട്ടണില്‍ കുത്തി കാള്‍ അറ്റന്‍ഡ്  ചെയ്തു.

"ഹലോ ഡോക്ടറല്ലേ.... ഇങ്ങള്  ഉടനെ ഒന്ന് ഇവിടെ വരെ വരണം. വണ്ടി ഇപ്പൊ അങ്ങണ്ട് വരും." മൂപ്പര് ധൃതിയില്‍ പറഞ്ഞു.

"എന്താ പ്രശ്നം ?" അപ്പുക്കുട്ടന്‍ ആകാംക്ഷ മറച്ചു വെച്ചില്ല.

"ഒരാള് സീരിയസ്സായി കിടക്കുന്നുണ്ട്. മരിച്ചോന്ന് ഒരു സംശയം. അതൊന്നു നോക്കാനാ.." മൊതലാളി കാര്യം പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു.

അപ്പുക്കുട്ടന്റെ ഉള്ളൊന്ന് കാളി....

"ഒരാള് മരിച്ചോ എന്ന് നോക്കാനാണ് വിളിക്കുന്നത്. ഇതുവരെ ഈ പണി ചെയ്തിട്ടില്ല... ചെയ്യേണ്ട സാഹചര്യം ഉണ്ടായിട്ടില്ല..."

ആയുര്‍വേദ കോളേജുകളിലോ, ആയുര്‍വേദ ഹോസ്പിറ്റലുകളിലോ വെച്ച് മരണം നടക്കുന്നത് അപൂര്‍വ്വ സംഭവം ആണ്.

അപ്പുക്കുട്ടന്‍ കോളേജിനെ പഠിപ്പിക്കുന്ന കാലത്ത്‌, സോറി കോളേജില്‍ പഠിക്കുന്ന കാലത്ത്‌ മൂന്നോ നാലോ പേര് മാത്രമാണ് കോളേജ്‌ ആശുപത്രിയില്‍ വെച്ച് ഇഹലോക വാസം വെടിഞ്ഞിട്ടുള്ളത്.
ആ മുഹൂര്‍ത്തങ്ങളില്‍ ഒന്നും അപ്പുക്കുട്ടന്‍ സംഭവ സ്ഥലത്ത്‌ ഉണ്ടായിരുന്നില്ല !!!

അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയെ ഒറ്റക്ക് നേരിടേണ്ട സാഹചര്യത്തില്‍ അപ്പുക്കുട്ടന്‍ എത്തപ്പെട്ടിട്ടില്ല.

പിന്നെ കോളേജില്‍ നിന്നിറങ്ങി നാട്ടുകാരുടെ നെഞ്ചത്ത് അഭ്യാസം നടത്തുമ്പോഴും ഈ സാഹചര്യം ഉണ്ടാവാതിരിക്കാനാണ്  അപ്പുക്കുട്ടന്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ കൊടുത്തിരുന്നത്....

സാധാരണയായി മരുന്ന് കൊടുത്ത ശേഷം വേഗം രോഗിയോട് സ്ഥലം വിടാനാണ് പറയല്....
വല്ലതും സംഭവിക്കുകയാണെങ്കില്‍ അത് കണ്‍മുന്നില്‍ വെച്ച് വേണ്ടല്ലോ എന്ന് കരുതി !!!

"തന്റെ വിലയിരുത്തല്‍ തെറ്റുമോ ??? വല്ല മരുന്നും കൊടുക്കാനുള്ള അവസരം കിട്ടിയിരുന്നെങ്കില്‍ തെറ്റാതെ പ്രവചിക്കാമായിരുന്നു...പൊട്ടാസ്യം സയനൈഡ്‌ കയ്യില്‍ ഉണ്ടെങ്കില്‍ കാര്യം എളുപ്പവുമാകും..."
അങ്ങിനെ ഓരോന്ന് ആലോചിച്ചിരിക്കുമ്പോഴാണ്  ശോശാമ്മ കണ്‍സള്‍ട്ടിംഗ് മുറിയിലേക്ക്‌ കയറി വന്നത്...

"ഡോക്ടറേ, വണ്ടി വന്നിട്ടുണ്ട്... വേഗം ചെല്ലാന്‍ പറഞ്ഞു..." ശോശാമ്മ ആവേശത്തോടെ പറഞ്ഞു.

അപ്പുക്കുട്ടന്‍ ശോശാമ്മയെ രൂക്ഷമായി ഒന്ന് നോക്കിക്കൊണ്ട്  ഏഴുന്നേറ്റു....

ശോശാമ്മ എന്തോ ലോട്ടറി അടിച്ച പോലെ സന്തോഷത്തിലാണ്...

അല്ലെങ്കിലും താന്‍ വല്ല കെണിയിലും അകപ്പെടുന്നത് കാണുമ്പോള്‍ ശോശാമ്മക്ക് ആവേശമാണല്ലോ....

റെനി ലെനക്ക്  കണ്ടുപിടിച്ച, ഡോക്ടറാണ്  എന്ന് തെളിയിക്കാനുള്ള ഔദ്യോഗിക ഉപകരണമായ സ്റ്റെത്തെടുത്ത്‌ പാന്റിന്റെ പോക്കറ്റില്‍ തിരുകി ഒന്ന് കൂടി ശോശാമ്മയെ നോക്കി...
ആ നോട്ടം രൂക്ഷമായിരുന്നില്ല....
"എനിക്ക് വേണ്ടി പ്രാര്‍ഥിക്കണേ..." എന്ന അഭ്യര്‍ത്ഥനയോടെയുള്ള ദയനീയമായ നോട്ടം..

കാത്തു നിന്ന കാറിലേക്ക്  യാന്ത്രികമായി ചെന്ന് കയറി...
വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് ഡ്രൈവര്‍ സ്റ്റീരിയോ ഓണ്‍ ചെയ്തു...

"ഡാഡി മമ്മി വീട്ടില്‍ ഇല്ലൈ...." പാട്ട് വണ്ടിയില്‍ മുഴങ്ങി...

മരണം സ്ഥിരീകരിക്കാന്‍ പോകുമ്പോള്‍ പറ്റിയ പാട്ട് തന്നെയാണ് ഇതെന്നു അപ്പുക്കുട്ടനും തോന്നി....!!!

അങ്ങിനെ നമ്മുടെ രോഗി കിടക്കുന്ന വീടിന്റെ മുന്നില്‍ എത്തി...

വീടിന്റെ മുന്നില്‍ ഒരുപാട് പേര്‍ നില്‍ക്കുന്നുണ്ട്....

അപ്പുക്കുട്ടന്‍ സ്വിഫ്റ്റ്‌ കാറില്‍ നിന്നും പുറത്തേക്കിറങ്ങി...

കാറില്‍ വന്നിറങ്ങുന്ന കാലനെ എല്ലാവരും ആകാംക്ഷയോടെ നോക്കുകയാണ്....

കാലന്‍ സാധാരണ പോത്തിന്റെ പുറത്ത്‌ ആണല്ലോ വരിക...
"പോത്തിനും, പോത്തിറച്ചിക്കും എല്ലാം വില കൂടിയത് കൊണ്ടാവണം ഈ കാലന്‍ കാറില്‍ വന്നത് " എന്ന് ചിന്തിച്ചു നില്‍ക്കുന്ന ജനക്കൂട്ടത്തിന്റെ നടുവിലൂടെ അപ്പുക്കുട്ടന്‍ നടന്നു....

അവരുടെ ഇടയില്‍ നിന്നും മദ്യത്തിന്റെ രൂക്ഷ ഗന്ധം പുറത്ത്‌ വരുന്നുണ്ട്....
കാലനെ കാണാന്‍ വീശി റെഡിയായി ആരൊക്കെയോ അവിടെ നില്‍ക്കുന്നുണ്ട്....

പ്രഖ്യാപനം പിഴച്ചാല്‍ ആദ്യം തനിക്ക്‌ കൊള്ളുന്ന പൂശ ആ വീശിയവന്റെ ബലിഷ്ഠമായ കരാള ഹസ്തങ്ങളില്‍ നിന്നും ഉത്ഭവിക്കുന്നതാവും എന്ന് അപ്പുക്കുട്ടന് അറിയാമായിരുന്നു...

കാലന്‍ സോറി അപ്പുക്കുട്ടന്‍ വന്നതോടെ മറ്റുള്ളവര്‍ വഴി മാറി കൊടുത്തു....

അപ്പുക്കുട്ടന്‍ നമ്മുടെ രോഗി കിടക്കുന്ന മുറിയിലേക്ക് കയറി....

ഏകദേശം തൊണ്ണൂറ് വയസ്സ് തോന്നിക്കുന്ന ഒരു മുത്തശ്ശി....
ജീവിതത്തിന്റെ ഋതുഭേദങ്ങള്‍ അനുഭവിച്ചറിഞ്ഞ മുത്തശ്ശി കണ്ണടച്ച് കിടക്കുകയാണ്....

അപ്പുക്കുട്ടന്‍ പതുക്കെ കൈ പിടിച്ചു പള്‍സ് നോക്കി....
ഇല്ല...
പള്‍സിന്റെ ലക്ഷണം ഒന്നും ഇല്ല....
മുറിയില്‍ ഉള്ളവരുടെ കണ്ണുകള്‍ അപ്പുക്കുട്ടനില്‍ പതിഞ്ഞിരിക്കുന്നു....

രണ്ടാമത്തെ കയ്യും എടുത്ത് പള്‍സ് കണ്ടെത്താനുള്ള ഒരു ശ്രമം നടത്തി...
അവിടെയും നാടിമിടിപ്പിന്റെ ലക്ഷണങ്ങള്‍ ഒന്നും കണ്ടില്ല....

പതുക്കെ പോക്കറ്റില്‍ നിന്നും സ്റ്റെത്ത് എടുത്ത്‌ ചെവിയില്‍ തിരുകി....
മുത്തശ്ശിയുടെ നെഞ്ചിലേക്ക് വെച്ചു...
ചെവിയിലും മുഴക്കം ഒന്നും ഇല്ല....
കുറച്ചു സമയം സ്റ്റെത്ത് കൊണ്ടുള്ള കസര്‍ത്ത്‌ തുടര്‍ന്നു....
ഹൃദയം തന്റെ ജോലി പൂര്‍ത്തിയാക്കി വിശ്രമം ആരംഭിച്ചിരിക്കുന്നു....

സ്വന്തം ഹാര്‍ട്ടിന്റെ അടിയുടെ ശബ്ദം കൂടുതല്‍ ശക്തിയോടെ കേള്‍ക്കാന്‍ തുടങ്ങിയപ്പോള്‍ അപ്പുക്കുട്ടന്‍ സ്റ്റെത്ത് കൊണ്ടുള്ള അഭ്യാസവും അവസാനിപ്പിച്ചു...

"ഒരു ടോര്‍ച്ച് വേണം" അപ്പുക്കുട്ടന്‍ അടുത്ത് നിന്ന ആളോട് പറഞ്ഞു...

ഇഷ്ടന്‍ നിമിഷങ്ങള്‍ക്കകം ബ്രൈറ്റ്‌ ലൈറ്റുമായി എത്തി....
മുത്തശ്ശിയുടെ കണ്‍പോള തുറന്ന ശേഷം അപ്പുക്കുട്ടന്‍ ടോര്‍ച്ചടിച്ചു നോക്കി....
പ്രകാശത്തിനു എതിരെ പ്രതികരിക്കാനുള്ള കണ്ണിന്റെ കഴിവും നഷ്ടപ്പെട്ടിരിക്കുന്നു....

കാലില്‍ ഒന്ന് പിടിച്ചു നോക്കി...

ശരീരം തണുത്ത്‌ തുടങ്ങിയിരിക്കുന്നു...

"എന്താ ഡോക്ടറേ...?" അടുത്തുണ്ടായിരുന്ന ആള്‍ ആകാംക്ഷയോടെ ചോദിച്ചു....

"സോറി...കഴിഞ്ഞു..." അപ്പുക്കുട്ടന് സ്വന്തം നാവിനെ നിയന്ത്രിക്കാന്‍ കഴിയുന്നതിനു മുന്‍പ്‌ തന്നെ വാക്കുകള്‍ പുറത്ത് ചാടി....

പെട്ടന്ന്  മുത്തശ്ശി കയ്യില്‍ ഒന്ന് തട്ടിയ പോലെ അപ്പുക്കുട്ടന് തോന്നി....!!!

അപ്പുക്കുട്ടന്‍ ഞെട്ടി...

"ചതിച്ചോ ദൈവമേ..."

"മരണ പ്രഖ്യാപനം നടത്തിയ ശേഷം മുത്തശ്ശി പണി തന്നോ...."

അപ്പുക്കുട്ടന്‍ പതുക്കെ മുത്തശ്ശിയുടെ കയ്യില്‍ പിടിച്ചു...

എന്നിട്ട് കണ്ണുകള്‍ അടക്കാന്‍ എന്ന വ്യാജേന മുത്തശ്ശിയുടെ മുഖത്തിന്റെ അടുത്തേക്ക്‌ ചെന്നു....

എന്നിട്ട് മുത്തശ്ശിയുടെ ചെവിയില്‍ പതുക്കെ പറഞ്ഞു...

"മുത്തശ്ശി എന്നെ കൈ വിടരുത്. എന്റെ നാവില്‍ നിന്നും വന്നു പോയി. ഇനി എന്തായാലും ഒരാളുടെ മരണം ഇവിടെ നടക്കും. മുത്തശ്ശി എഴുന്നേറ്റാല്‍ ഇവിടെയുള്ളവര്‍ എന്നെ തല്ലികൊല്ലും. അല്ലെങ്കില്‍ മുത്തശ്ശി മരിച്ച പോലെ കിടക്കണം. ഒരിക്കലും പതറരുത്... പലരും എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കും. ചുറ്റും ഇരുന്നു കരയും. ഇന്നലെ വരെ കുറ്റം പറഞ്ഞിരുന്നവര്‍ പോലും മുത്തശ്ശിയുടെ ഗുണഗണങ്ങളെ വാഴ്ത്തും... മഹത്വവല്‍ക്കരിക്കും... ഇന്നലെകളില്‍ മുത്തശ്ശിയുടെ നേരേ ചിരവ ഉയര്‍ത്തിയ മരുമകള്‍ പോലും ഇന്ന് നെഞ്ച് അടിച്ചു പൊളിച്ച് ചീറും... ആവേശത്തില്‍ നിയന്ത്രണം വിട്ട് മുത്തശ്ശി പ്രതികരിക്കരുത്... എന്നെ ഓര്‍ത്ത്‌ കണ്ണടച്ചു പതറാതെ കിടക്കണം. അല്ലെങ്കില്‍ എന്റെ കാര്യം പോക്കാ... മുത്തശ്ശി ഇത്രയും കാലം ജീവിച്ചില്ലേ... ഞാന്‍ ജീവിച്ചു തുടങ്ങിയിട്ടേയുള്ളൂ... മുത്തശ്ശി സഹകരിക്കണം. ആര് എന്ത് പറഞ്ഞാലും മുത്തശ്ശി മരിച്ചിരിക്കുന്നു എന്ന്  സ്വയം വിശ്വസിക്കുക. ഞാന്‍ പ്രാര്‍ഥിക്കാം. എന്നെ കൈവിടരുത്...പ്ലീസ്‌...എന്റെ വിനീതമായ യാചനയാണ്..."

അപ്പുക്കുട്ടന്റെ ദയനീയമായ വാക്കുകള്‍ കേട്ടപ്പോള്‍ മുത്തശ്ശിയുടെ മുഖത്ത്‌ ഒരു ചെറിയ പുഞ്ചിരി കണ്ടുവോ....!!!
"നിന്നെ ഞാന്‍ ഒറ്റി കൊടുക്കില്ല" എന്ന് മുത്തശ്ശിയുടെ കണ്ണുകള്‍ തന്നോട് പറയുന്ന പോലെ അപ്പുക്കുട്ടന്  തോന്നി....!!!

'ഇനി മക്കളേയും പേരക്കുട്ടികളേയും കണ്ട്  മനസ്സ് മാറേണ്ട' എന്ന് കരുതി മുത്തശ്ശിയുടെ കണ്ണുകള്‍ അപ്പുക്കുട്ടന്‍ പതുക്കെ അടച്ചു....

മക്കളുടെ നിലവിളിയും, മറ്റുള്ളവരുടെ പുകഴ്ത്തലുകളും കേള്‍ക്കാതിരിക്കാന്‍ അല്‍പ്പം പഞ്ഞി എടുത്ത്‌ ചെവിയിലും വെച്ചു കൊടുത്തു...

അടുത്ത വീട്ടിലെ കോഴി പൊരിക്കുന്നതിന്റെ മണം മുത്തശ്ശിക്ക് എഴുന്നേല്‍ക്കാനുള്ള പ്രചോദനം ആവേണ്ടെന്ന്  കരുതി കുറച്ചു പഞ്ഞി എടുത്ത്‌ മൂക്കില്‍ വെച്ചു ആ വഴിയും ബ്ലോക്ക്‌ ചെയ്തു.

പതുക്കെ മുറിയില്‍ നിന്നും പുറത്ത്‌ കടന്നു...

നാട്ടുകാര്‍ പാന്റ് ഇട്ട് സ്വിഫ്റ്റ്‌ കാറില്‍ വന്ന കാലനെ കണ്‍കുളിര്‍ക്കെ കണ്ടു....

കയറിനു പകരം കയ്യില്‍ സ്റ്റെത്ത് ഉള്ള കാലനെ....

അപ്പുക്കുട്ടന്‍ കാറിലേക്ക് കയറുമ്പോഴേക്കും വീട്ടില്‍ നിന്നും നിലവിളികള്‍ ഉയര്‍ന്നിരുന്നു.....

അപ്പോഴും അപ്പുക്കുട്ടന്റെ മനസ്സ്‌ നിറയെ നന്ദി ആയിരുന്നു....

തന്നെ രക്ഷിക്കാന്‍ മരണം അഭിനയിച്ചു കിടക്കുന്ന മുത്തശ്ശിയോടുള്ള ഹൃദയം നിറഞ്ഞ നന്ദി....!!!
വീശി വന്നു പൂശാന്‍ തയ്യാറെടുത്ത് നില്‍ക്കുന്ന കരങ്ങളില്‍ നിന്ന് രക്ഷിച്ച മുത്തശ്ശിയോടുള്ള നന്ദി...

മനസ്സില്‍ വീണ്ടും വീണ്ടും മുത്തശ്ശിയോടുള്ള നന്ദി പ്രകടിപ്പിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ പിന്നെയും കരഞ്ഞു....

"അവനവന് വേണ്ടിയല്ലാതെ അപരന് ചുടു രക്തമൂറ്റി കുലം വിട്ട് പോയവന്‍ രക്തസാക്ഷീ...."

അബസ്വരം :
ദൈവം തുണയുള്ളപ്പോള്‍ പലരും തുണയുണ്ട്....


പോസ്റ്റ്‌ മോഷണം സംസ്കാര ശൂന്യതയാണ് എന്ന് ബൂലോക കള്ളന്മാരെ ഓര്‍മ്മപ്പെടുത്തുന്നു.

76 comments:

 1. ഈ വെളിപ്പെടുത്തലിനെ കുറിച്ച് സമഗ്രമായ അന്വേഷണം വേണം.
  കേന്ദ്ര ഏജന്‍സിയെ വിളിപ്പിക്കണം.

  ReplyDelete
 2. ഇതൊക്കെ വായിച്ചാല്‍ ന്നെ കൊണ്ട് ചിരിയ്ക്കാനേ ആവൂ...ആസ്വാദിച്ചു ട്ടൊ..!

  ReplyDelete
 3. ഹി ഹി.... ചിരിച്ച്...... സത്യത്തിൽ അങ്ങല്ലേ ഈ അപ്പുക്കുറ്റൻ!! ?

  ReplyDelete
 4. പണ്ടൊരു പണിക്കര്‍ പറഞ്ഞത് ഓര്‍മ്മ വന്നു "പറഞ്ഞത് കൃത്യമായി ഫലിച്ചു. പക്ഷെ ഒരു ചെറിയ കൈക്രിയ വേണ്ടി വന്നു" ഇവിടെ എന്തെങ്കിലും കൈക്രിയ വേണ്ടി വന്നോ? അല്ല എഴുതാന്‍ മറന്നതല്ലല്ലോ ല്ലേ?

  ReplyDelete
  Replies
  1. കൈക്രിയപറ്റി മിണ്ടരുത്..... ഹഹ....
   ചിലതൊക്ക മറക്കണം...:)

   Delete
 5. ചിരിക്കുന്നതോടൊപ്പം ചില സത്യങ്ങളിലേക്ക് ചിന്ത തെന്നിപ്പോയ വളരെ നല്ല ലേഖനം

  ReplyDelete
 6. ഹഹ ഹഹഹഹഹ...നന്നായി...

  ReplyDelete
 7. നിങ്ങളുടെ ഒരു കാര്യംഅബ്സാര്‍ക്കാ....
  ഹഹ

  ReplyDelete
 8. അന്സാറ്ജീ,,, ഈ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുക്‍ളില്‍ എന്തെങ്കിലും മറഞ്ഞിരിപ്പുണ്ടോ?

  ReplyDelete
 9. അന്സാറ്ജീ,,, ഈ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുക്‍ളില്‍ എന്തെങ്കിലും മറഞ്ഞിരിപ്പുണ്ടോ?

  ReplyDelete
 10. നര്‍മ്മത്തില്‍ പൊതിഞ്ഞ് കാര്യം പറയാനുള്ള ശേഷിയില്‍ ഡോക്ടര്‍ കേമന്‍ തന്നെ. രസിച്ച് വായിച്ചു.

  ReplyDelete
 11. തുടക്കം ചിരിച്ചു, ഒടുക്കം ചിരിയേക്കാള്‍ ദു:ഖമാണ് എനിക്ക് വന്നത്. ക്രൂരമായ തമാശയിലൂടെ ജീവിതത്തിലെ ചില യാഥാര്‍ത്ഥ്യങ്ങള്‍ ലളിതമായി വെളിപ്പെടുത്തിയ ഡോക്ടര്‍ക്ക്‌ നന്ദി.....

  ReplyDelete
 12. ആഹാ ഹ ഹ ഹ ....... എന്നത്തേയും പോലെ തന്നെ അബ്സാര്‍ക്കാ കലക്കി

  ReplyDelete
 13. ചിരിപ്പിച്ചല്ലോ അബ്സാര്‍ക്കാ ആശംസകള്‍

  ReplyDelete
 14. സല്മനസ്സുള്ള മുത്തശ്ശി ! നല്ലൊരു ലേഖനം ! അബസ്വരത്തിനു അഭിനന്ദനങ്ങൾ ! :-)

  ReplyDelete
 15. ഡോക്ടറുടെ ലേഖനത്തിന് നല്ല വാക്കുകള്‍ പറയണം എന്നുണ്ട് ,പക്ഷെ ഈ ലേഖനം വായിച്ചിട്ട് എന്തോ സങ്കടം വന്നു ,യൂത്തനെഷ്യ ഇപ്പോഴും നമുക്ക് ശീലമായില്ലലോ ഡോക്ടര്‍ ..താങ്കളില്‍ നിന്ന് നര്‍മ്മത്തിന്‍റെ പുതിയ അമിട്ടുകള്‍ പ്രതീക്ഷിക്കുന്നു .

  ReplyDelete
 16. മരണം ദുഖത്തിന്റെ പ്രതീകം ആണ്
  മരണത്തെ കുറിച്ചുള്ള എഴുത്തും ദുഖമാണ്
  പക്ഷെ ഇവിടെ മരണത്തെ ഹാസ്യവല്‍ക്കരിചിരിക്കുന്നു

  അതാണീ പോസ്റ്റിന്റെ മികവു

  ReplyDelete
 17. ഹഹ ഇതാണല്ലേ മരണം ഉറപ്പു വരുത്താന്‍ ഡോകടര്‍മാര്‍ സ്വീകരിക്കുന്ന വഴി. ഏതായാലും ട്രെയ്ഡ് സീക്രട്ട് വെളിപ്പെടുത്തേണ്ടിയിരുന്നില്ല.

  ReplyDelete
 18. അബ്സാര്‍ജി കലക്കി,
  ഇതിലെ അപ്പുക്കുട്ടന്‍ താങ്കളാണോ എന്നൊരു സംശയം ?

  ReplyDelete
  Replies
  1. വേണ്ടാത്ത കാര്യമൊന്നും സംശയിക്കല്ലിം ...:)

   Delete
 19. ഡോക്ടറെ കലക്കി ...എന്നതേം പോലെ നന്നായി ...പാവം അപ്പുക്കുട്ടന്‍ ഇതൊക്കെ കാണുന്നുണ്ടോ ആവൊ ?

  ReplyDelete
  Replies
  1. അപ്പുക്കുട്ടന്‍ ബ്ലോഗിലും, നെറ്റിലും ഒന്നും വരാരില്ലത്രേ.. അപ്പൊ കാണാനുള്ള സാധ്യം കുറവാണ്...:-)

   Delete
 20. ഡോക്ടറെ ഇതു ദയാവധം ലൈൻ ആയിപ്പോയില്ലെ...

  ReplyDelete
 21. സംഗതി കൊള്ളാം....മുതഷിയോടുള്ള യാചന അത് കലക്കി കേട്ടോ, ഇത്രയും അനുഭവങ്ങള്‍ ഡോക്ടര്‍ക്ക് ഉണ്ടെന്നു ഞാന്‍ കരുതിയില്ല

  ReplyDelete
 22. എന്നാലും ആ പാവം മുത്തശ്ശി.....വേണ്ടായിരുന്നു

  ReplyDelete
 23. അങ്ങനെ മൂക്കില്‍ പഞ്ഞി വെപ്പിച്ച് കിടത്തിയല്ലേ...

  ReplyDelete
 24. ഒരു ചിരി, ഒരു പുഞ്ചിരി, അല്ല ഒരു പൊട്ടിച്ചിരി..
  നര്‍മം ഇന്ടായിരുന്നു..

  ReplyDelete
 25. ആദ്യം തൊട്ടേ , ചിരി പടര്‍ത്തിയ ഒരു പോസ്റ്റ്..അപ്പുക്കുട്ടനെ മനസ്സില്‍ കണ്ടു..ഹി ഹി..മരുന്ന് കൊടുത്ത് കഴിഞ്ഞാല്‍ ടോഗിയോടു വേഗം പോയ്ക്കോളാന്‍ പറയുന്നതിന്റെ രഹസ്യം പറഞ്ഞത് ഇഷ്ടായി ട്ടോ. പിന്നെ, കാറില്‍ കയറിയപ്പോള്‍ ഇട്ട പാട്ടും കലക്കി. അവിടെ മരണം സ്ഥിതീകരിക്കാന്‍ എന്നെഴുതി കണ്ടു. സ്ഥിരീകരിക്കാന്‍ എന്നല്ലേ വേണ്ടത് ?

  ക്ലൈമാക്സ്‌ കലക്കി ..ആ മുത്തശ്ശി അപ്പുക്കുട്ടനെ കൈ വിട്ടില്ല.

  നല്ല കോമഡി പോസ്റ്റ്‌..,..ഇഷ്ടായി...വീണ്ടും വരാം..

  ആശംസകള്‍.,..

  ReplyDelete
  Replies
  1. അതെ... സ്ഥിരീകരിക്കാന്‍ എന്ന് തന്നെയാണ് വേണ്ടത്...
   തെറ്റ് തിരുത്തി... ശ്രദ്ധയില്‍പ്പെടുത്തിയത്തിനു നന്ദി..........:)

   Delete
 26. അപ്പൊ അപ്പുട്ടന്റെ ഫോണ്‍ നമ്പര്‍ തരിം.
  ആവശ്യം വരും.
  ഇക്ക് വല്ലതും പറ്റിയാല്‍ ഈ നമ്പറിലോഴികെയുള്ള ഡോക്ടര്‍മാരെ വിളിച്ചാമതി എന്ന് പെരക്കാരോട് പറയാലോ.
  :-)

  ReplyDelete
  Replies
  1. അങ്ങനെ ഇജ്ജ്‌ സുഖിക്കണ്ട മോനേ....
   അന്നെ ഇന്റെ കയ്യിത്തന്നെ കിട്ടും... ഹഹ.......;)

   Delete
 27. ഊം... യ്ക്കറിയാം ഈ അപ്പുക്കുട്ടനെ.! ങ്ങളെന്ത് ന്യായീകരണവും വിശദീകരണവും തന്നാലും.! യ്ക്ക് ങ്ങളാ മുത്തശ്ശിടെ ചെവീല് രഹസ്യം പറഞ്ഞതൊന്നും അത്രയ്ക്കങ്ങ്ട് പിടിച്ചിലാ. പക്ഷെ ന്നാലും തമാശയ്ക്ക് വേണ്ടി എന്റ്ഹ് തല്ലുകൊള്ളിത്തരവും കാട്ടുന്നതല്ലേ ഞാൻ. അപ്പോ അതെനിക്കൂഹിക്കാം,ഉൾക്കൊള്ളാം. ആശംസകൾ.

  ReplyDelete
 28. മണിയ്ക്കു പിന്നാലെ പലരും എഴുന്നേല്‍ക്കുന്നല്ലോ... മരണങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്തുകൊണ്ട്. മൂക്കില്‍ പഞ്ഞി വച്ചൊരു വധം... എങ്കിലും എന്റിക്കാ... വേണ്ടിയിരുന്നില്ല...

  ReplyDelete
 29. nalla rasamundayirunnu vayikkaan
  very intrested

  ReplyDelete
 30. ഇത് കലക്കി, ചിരി ചുണ്ടിൽ നിന്നും മാറാതെ അവസാനം വരെ വായിച്ച് തീർത്തു. മുത്തശ്ശി ഇനി വീട്ടിലെത്തുമ്പോൾ എന്തൊക്കെയാവും സംഭവിക്കുക എന്നാലോചിച്ച് ഞാൻ അമാന്തപ്പെടട്ടെ

  രസികൻ പോസ്റ്റ്, ആശംസകൾ

  ReplyDelete
 31. ഡോക്ടര്‍മാരെ തീരെ ബുദ്ധിശൂന്യരാക്കിയത് ഇഷ്ടമായില്ല. നര്‍മ ഭാവന ആയതിനാല്‍ കുഴപ്പമില്ല. ആശംസകള്‍.

  ReplyDelete
 32. evideyokkeyo murippeduthunna oru nisahayadha

  ReplyDelete
 33. കയറിനു പകരം കയ്യില്‍ സ്തെത്തുള്ള കാലന്‍ .അബ്സര്‍ ഉശിരന്‍ പോസ്റ്റ്‌

  ReplyDelete
 34. ഹി ഹി ഒള്ളതാണോ.. അബ്സാർ ജി..

  ReplyDelete
 35. കലക്കി !മടുപ്പിക്കാത്ത വായനാനുഭവവും...

  ReplyDelete
 36. നന്ദി പ്രിയ സുഹൃത്തുക്കളേ...

  ReplyDelete
 37. ഹഹഹ...
  മുത്തശീടെ ഗതികേട് നോക്കണേ.അപ്പുക്കുട്ടന് അടികിട്ടാതെ പിടിച്ചു നില്‍ക്കാനരിയാമല്ലേ

  ReplyDelete
 38. ഹഹഹ.. കിടു.. കിടു എന്ന് പറഞ്ഞാല്‍ കിക്കിടു തന്നെ..
  അപ്പുക്കുട്ടനും മുത്തശ്ശിയും ചിരിപ്പിച്ചു കൊന്നു മനുഷ്യനെ.. :)

  http://kannurpassenger.blogspot.in/2012/07/blog-post.html

  ReplyDelete
 39. ഹ..ഹ..ഹ..
  നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിച്ചു..
  ആശംസകള്‍...

  ReplyDelete
 40. മരണ വീട്ടില്‍ ബന്ധുക്കളും ശത്രുക്കളും ഒന്ന് ചേര്‍ന്ന് അവതരിപ്പിക്കുന്ന കരച്ചില്‍ നാടകത്തിനെ നര്‍മ്മത്തില്‍ പൊതിഞ്ഞ് അവതരിപ്പിച്ചത് കിടു. ആശംസകള്‍ ഇക്ക

  ReplyDelete
 41. ചിരി രസായനം

  ReplyDelete
 42. കാലെടുത്തു വെച്ചപ്പോള്‍ കണ്ടത് തന്നെ കൊള്ളാം
  അപ്പോള്‍ ഇനി മാസ്റ്റര്‍പീസ് എന്തായിരിക്കും -കാണാം.
  എന്റെ അയല്പക്കകാരന്‍ ഒരു വലിയപ്പന്‍,
  ഇത് പോലെ, രണ്ടു പ്രാവശ്യം, വെളിയില്‍ എടുത്തു കിടത്തി. വിളക്ക്, കത്തിച്ചു വെച്ച്
  നാട്ടുകാരെ കൊണ്ട്, രാമായണം വായിപ്പിച്ച്ച്ത് ഓര്‍ത്തു !
  നല്ല ഭാഷ - നല്ല നര്‍മം - നല്ല അവതരണം

  ReplyDelete
 43. ചിരിചൂട്ടാ ഡോക്ടറെ....ശരിക്കും ഈ അപ്പുകുട്ടന്‍ ഡോക്ടര്‍ തന്നെയല്ലേ...?

  ReplyDelete
 44. ശെരിക്കും ആരാ അപ്പുക്കുട്ടന്‍.....

  കുറെ നാളായി പറ്റിക്കുന്നു....

  അത് ഈ ആയുര്‍വേദ പൊതി തന്നല്ലേ...:D

  ReplyDelete
 45. വായിച്ചു. ഹാസ്യത്തിന് വളരെ പ്രാധാന്യം കൊടുത്തിട്ടുള്ള
  ഒരു ഭാവന. അത് ഒരുവിധം നന്നായി തന്നെ എഴുതി ഫലിപ്പിച്ചിട്ടുണ്ട്.


  പോരായ്മയായി പറയാനുള്ളത്.
  ഒരുപാട് ലിങ്കുകള്‍ ഈ സൃഷ്ടികളിലുണ്ട്.അതുകൊണ്ട് എന്താ ഉദ്ദേശിച്ചതെന്ന്
  ആ ലിങ്കില്‍ പോയി എല്ലാം വായിച്ചാല്‍ മാത്രമേ മനസ്സിലാക്കാന്‍ കഴിയൂ.
  ആ ഒരു കാര്യത്തിന് ഞാന്‍ മുതിര്‍ന്നില്ല. വായനക്കിടയിലെ വായന
  മനസ്സിനെ അലോസരമുണ്ടാക്കും. എനിക്ക് തോന്നിയ ചിന്തകള്‍ കുറച്ച്
  പേര്‍ക്കെങ്കിലും തോന്നും. എന്‍റെ വായന എനിക്ക് തന്നെ അപൂര്‍ണ്ണമായ്
  തോന്നുന്നു. അതിന്‍റെ കാരണം നിങ്ങളുടെ ലിങ്കുകള്‍ വായിക്കാന്‍ ഞാന്‍
  ശ്രമിച്ചില്ല എന്നത് തന്നെ.

  പൊസിറ്റീവ് ആയി പറയാനുള്ളത് :
  തേഡ് പേഴ്സണില്‍ എഴുതുക എന്നതാണ് ശ്രമകരം.
  പക്ഷേ, ഡോക്ടര്‍ ഇവിടെ നന്നായി എഴുതിയിട്ടുണ്ട്.
  ഒരിടത്ത് മാത്രം തേഡ്പേഴ്സണില്‍ നിന്ന് ഫസ്റ്റ്പേഴ്സണിലേക്ക്
  വന്നിട്ടുണ്ട്. അവിടെ ഇന്‍‍വെര്‍ട്ടഡ് കോമാ ഉപയോഗിച്ച്,
  ചെറിയൊരു മാറ്റം വരുത്തിയിരുന്നെങ്കില്‍
  അങ്ങിനെയുള്ള തോന്നല്‍ വരില്ലായിരുന്നു.

  ആശംസകള്‍ :)

  ReplyDelete
  Replies
  1. വിശദമായ വായനക്കും തുറന്ന അഭിപ്രായത്തിനും ഒത്തിരി നന്ദി............

   ഇടയില്‍ ഉള്ള ലിങ്കുകള്‍ ആ വിഷയവുമായി ബന്ധപ്പെട്ടു മുന്‍പ്‌ ഇട്ട പോസ്റ്റുകള്‍ ആണ്...
   ഇതിലെ പല പോസ്റ്റുകളും തമ്മില്‍ ഒരു ചെറിയ തുടര്‍ച്ചാ ബന്ധം കാണാം... അതിലേക്ക് വായനക്കാരെ എത്തിക്കുക എന്നതാണ് ഉദ്ദേശ്യം...

   അടുത്ത പോസ്റ്റില്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്താം...
   ഒരിക്കല്‍ കൂടി നന്ദി...........:)

   Delete
 46. വണ്‍ ടു ത്രീ ഫോര്‍.... കൊന്നു ല്ലേ..

  ReplyDelete
 47. കലക്കി മോനെ..ആശംസകള്‍ തിരയുടെ

  ReplyDelete
 48. ഉം...മുത്തശ്ശിക്ക് സ്നേഹമുള്ളതു കൊണ്ട് രക്ഷപ്പെട്ടു...

  ReplyDelete
 49. muthasshiyod dr parayunna rangam kalakki,all the best....

  ReplyDelete
 50. ഡോക്ടർ ഇത്തവണ വല്ലാതെ അവിശ്വസനീയമായിപ്പോയി എന്നു പറയുന്നതിൽ ക്ഷമിക്കണം....
  എന്റെ വായനയുടെ കുഴപ്പവുമാകാം....

  ReplyDelete
 51. മോശം ആയി പോയി ...............
  അടിച്ചോണ്ട് പോയി ഫേസ്ബുക്ക് ഇല ഇടാം എന്ന് കരുതി നോക്കിയപ്പോ ലൊടുക്കു പരിപാടി കാണിച്ചത് തീരെ ശരി ആയില്ല
  :(

  ReplyDelete
 52. ആസ്വദിച്ച് വായിച്ചു...ശരിക്കും !
  പലയിടത്തും നന്നായി എന്നൊക്കെ പറയും പക്ഷെ ഇത് ശരിക്കും നന്നായി അബ്- സാര്‍ !
  ഒരു സംശയം ഈ അപ്പുകുട്ടന് നിങ്ങളുടെ മുഖച്ഛായയാണോ...ഹിഹി !
  ആശംസകള്‍
  അസ്രുസ്

  ReplyDelete
 53. ഈ ശോശാമ്മയും കുട്ടൻ പിള്ളയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ ഡോക്ടറേ?

  ReplyDelete
  Replies
  1. ദുരാരോപണം ഉന്നയിക്കരുത്... :)

   Delete
 54. കൊള്ളാലോ.....ഇത് കലക്കി...

  ReplyDelete
 55. ഇത്തിരിപ്പോന്ന വിഷയം ഒത്തിരി ഒത്തിരി നര്‍മ്മത്തില്‍ ചാലിച്ചിറ്റിച്ചപ്പോള്‍ വളരെ മനോഹരമായി.ഇഷ്ട്ടപ്പെട്ട വരികള്‍ ക്വോട്ട് ചെയ്യാന്‍ ... സമ്മതിക്കില്ലല്ലോ കോപ്പിയടിക്കാന്‍ .....

  ReplyDelete
 56. ella postukalum pole ithum super

  ReplyDelete
 57. അടിപൊളിയായിട്ടുണ്ട് പിന്നെ ആ അപ്പുക്കുട്ടന്‍ താന്‍ ആയിരുന്നു എന്ന തിരിച്ചറിവ് ഒന്നുകൂടി എഴുത്ത് അത്മാര്തമാക്കി .,.,.,കമെന്റുകള്‍ വായിച്ചകൂട്ടത്തില്‍ ചില നൊമ്പരപ്പെടുത്തുന്ന ഓര്‍മകളും ഉണ്ടായി .,.,.,ആശംസകള്‍

  ReplyDelete
 58. ശെരിക്കും ഈ അപ്പുകുട്ടന്‍ ആരാ..എന്നാലും ചിരിക്കാന്‍ വക നല്‍കി...

  ReplyDelete
 59. അനുഭവങ്ങള്‍ എഴുതുമ്പോള്‍ സ്വയം കഥാപാത്രമാകുന്നതാണ് ഡോക്ടരെ നല്ലത്...
  എന്തിനാ ഒരപ്പുകുട്ടന്‍...????
  ഞാന്‍ ഞാന്‍ എന്നങ്ങു പറഞ്ഞാല്‍ പോരെ??? :P :P :P

  സങ്കതി പോളിചൂട്ടാ.....
  ആശംസകള്‍.....

  http://sunaists.blogspot.in

  ReplyDelete
 60. ഹഹഹ ... അടിപൊളി :)

  ReplyDelete
 61. കൊള്ളാം കേട്ടോ!!! ഉസാറായിക്കുണൂ!ഞമ്മളു ബായിച്ചു; പെരുത്തു ചിരിച്ചൂ....

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....