Wednesday, June 20, 2012

ശോശാമ്മയുടെ നിത്യശാന്തി


അങ്ങിനെ ഇരയേയും കാത്ത്  'രോഗി മഹാ സമുദ്രത്തിലേക്ക് ' ചൂണ്ടയിട്ട് ഇരിക്കുമ്പോഴാണ് എവിടെയോ കണ്ടു മറന്ന ഒരു മുഖം ഡോ.അപ്പുക്കുട്ടന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത്‌.

അയാളുടെ ചിരിച്ച മുഖം കണ്ടപ്പോള്‍ തന്നെ അപ്പുക്കുട്ടന് ആശ്വാസമായി...
'എന്തായാലും തല്ലലും, തെറി വിളിയും അല്ലല്ലോ ഇഷ്ടന്റെ ആഗമനോദ്ദേശ്യം....'

ഇഷ്ടന്‍ വന്നു കസേരയില്‍ ഇരുന്നതോടെ അപ്പുക്കുട്ടനും ഉഷാറായി...

"എന്നെ ഓര്‍മ്മയില്ലേ ? ഞാന്‍ രാജു. മാറാതെ നിന്ന എന്റെ ചൊറിക്ക് ഡോക്ടര്‍ മരുന്ന് തന്നിരുന്നു." ഇഷ്ടന്‍ പറഞ്ഞു.

"ഓ.. ഓര്‍മ്മയുണ്ട്. ചൊറിയല്ലേ... നിങ്ങള്‍ ഒരുപാട്  മരുന്നുകള്‍ മുന്‍പ്‌ കഴിച്ചതല്ലേ... അതുകൊണ്ടാ വലിയ മാറ്റം ലഭിക്കാത്തത്‌. മാറാന്‍ കുറച്ചു സമയം എടുക്കും. ചൊറി കൂടിയിട്ടൊന്നും ഇല്ലല്ലോ... മരുന്ന് നമുക്ക്‌  മാറ്റാം...." മുന്‍കൂര്‍ ജാമ്യത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ട് ഡോ.അപ്പുക്കുട്ടന്‍ പ്രസ്താവനയിറക്കി.

"നല്ല മാറ്റമുണ്ട് ഡോക്ടറേ... പല മരുന്നും കഴിച്ചതാ.... ഡോക്ടര്‍ തന്ന മരുന്ന് കഴിച്ചാ മാറ്റം കിട്ടിയത്‌. ഡോക്ടര്‍ എനിക്ക്  ദൈവത്തെ പോലെയാ.. ഒരുപാട് കാലമായി ചൊറിഞ്ഞു നടക്കാന്‍ തുടങ്ങിയിട്ട്... പലരേയും കാണിച്ചു...ഡോക്ടറുടെ കൈപുണ്യത്തെ പറ്റി ഇനി എല്ലാവരോടും ഞാന്‍ പറയും." ഉണങ്ങിക്കൊണ്ടിരിക്കുന്ന ചൊറിയുടെ പാടുകള്‍ അവശേഷിക്കുന്ന തന്റെ കാലുകള്‍ മുന്നോട്ട് നീട്ടി വെച്ചു കൊണ്ട് ആവേശത്തോടെ രാജു ഒറ്റശ്വാസത്തില്‍ പറഞ്ഞു.

മുന്‍കൂര്‍ ജാമ്യത്തിനായി വീശിയ ഡയലോഗ് അനാവശ്യമായിപ്പോയി എന്ന സത്യം അപ്പുക്കുട്ടന്‍ തിരിച്ചറിഞ്ഞു. അപ്പുക്കുട്ടന്‍ ഓസ്കാര്‍ അവാര്‍ഡ്‌ കിട്ടിയ പൂക്കുട്ടിയെ പോലെ വികാരാധീനനായി.

'നല്ല വെയിറ്റ് ഇടാന്‍ കിട്ടിയ ഒരു ചാന്‍സ്‌ ആയിരുന്നു. എല്ലാം നശിപ്പിച്ചു.' സ്വന്തം നാവിന്റെ വേഗതയെ മനസ്സില്‍ അപ്പു കുറ്റപ്പെടുത്തി.

അപ്പുക്കുട്ടന്‍ രോഗിയെ നന്നായി ഒന്ന് പരിശോധിച്ചു എന്നു വരുത്തി.

"നിങ്ങള്‍ക്ക്‌ ഒരു പ്രത്യേക മരുന്നാണ് തന്നത്. ചിലര്‍ക്ക് പെട്ടന്ന് ആശ്വാസം ലഭിക്കും. മറ്റു ചിലര്‍ക്ക് സെക്കന്‍ഡ്‌ ഡോസ് മരുന്ന് കൂടി തന്നാലേ ഫലപ്രദമാവൂ..." ആദ്യത്തെ പ്രസ്താവനയുടെ പോരായ്മകളെ മറികടക്കാനായി അപ്പുക്കുട്ടന്‍ പുതിയ ഡയലോഗ് അടിച്ചു.

"ഏതായാലും ഈ മരുന്ന് തന്നെ ഒരാഴ്ച കൂടി തുടരുക. അതിനു ശേഷം എന്ത് മാറ്റം വരുത്തണം എന്നതിനെ കുറിച്ച് ചിന്തിക്കാം." അപ്പുക്കുട്ടന്‍ രാജുവിനോട് പറഞ്ഞു.

മുന്‍പ്‌ കൊടുത്ത മരുന്നുകള്‍ ഒന്ന് നോക്കിയ ശേഷം അന്നത്തെ തീയതിയും, എല്ലാ മരുന്നുകളും ആവര്‍ത്തിക്കാനുള്ള നിര്‍ദ്ദേശവും എഴുതി നല്‍കിയ ശേഷം രോഗിയെ ഫാര്‍മസിയിലേക്ക് വിട്ടു.

കുറച്ചു കഴിഞ്ഞപ്പോള്‍ ഫാര്‍മസിയില്‍ മരുന്ന് എടുത്തു കൊടുക്കുന്ന ശോശാമ്മ കണ്‍സള്‍ട്ടിംഗ് മുറിയിലേക്ക്‌ വന്നു.

ശോശാമ്മ : "ഡോക്ടറേ, വരണാദി കഷായം തീര്‍ന്നല്ലോ ??? എന്താ ചെയ്യുക ?"

അപ്പുക്കുട്ടന്‍ : "വരണാദി കഷായം ആര്‍ക്കും എഴുതിയിട്ടില്ലല്ലോ... "

ശോശാമ്മ : "ഇപ്പൊ പോയ രാജു എന്ന രോഗിക്ക്‌ വരണാദി കഷായം ആണല്ലോ..."

അപ്പുക്കുട്ടന്‍ : "എന്റെ ശോശാമേ, രാജുവിന് മരുന്ന് മാറ്റിയിട്ടില്ല. കഴിഞ്ഞ തവണത്തെ കഷായം തന്നെയാണ്."

ശോശാമ്മ : "മരുന്ന് മാറ്റിയിട്ടില്ല എന്ന് എനിക്കറിയാം ഡോക്ടറേ, കഴിഞ്ഞ തവണ കൊടുത്തതും വരണാദി കഷായം തന്നെയായിരുന്നു."

അതു കേട്ട്  അപ്പുക്കുട്ടന്‍ ഞെട്ടി !!!

ലിസ്റ്റില്‍ എഴുതി കൊടുത്തിരിക്കുന്നത്‌  വജ്രകം കഷായമാണ്.
പക്ഷേ ശോശാമ്മ എടുത്തു കൊടുത്തത്‌ വരണാദിയും...

"ശോശാമ്മ പോയി ആ രോഗിയുടെ ലിസ്റ്റ് എടുത്ത്‌ കൊണ്ടുവാ..." അപ്പുക്കുട്ടന്‍ ആവശ്യപ്പെട്ടു.

ശോശാമ്മ ലിസ്റ്റുമായി വന്നു...

"ശോശാമേ നോക്ക്, ഇതില്‍ വജ്രകം എന്ന് എഴുതിയിരിക്കുന്നത് കണ്ടില്ലേ ?" അപ്പുക്കുട്ടന്‍ ചോദിച്ചു.

"അതില് വജ്രകം എന്നോ, വരണാദി എന്നോ വ്യക്തമായി എഴുതിയിട്ടില്ല. വ എന്ന് മാത്രമേ ശരിക്ക് വായിക്കാന്‍ കഴിയുന്നുള്ളൂ.. ഒക്കെ ഒരു കുത്തിവരയല്ലേ. പിന്നെ ഡോക്ടര്‍ സ്ഥിരമായി എഴുതല് വരണാദി ആണല്ലോ. അതുകൊണ്ടാ അത് കൊടുത്തത്‌." ശോശാമ്മ സ്വന്തം ഭാഗം ന്യായീകരിച്ചു.

അപ്പോഴാണ്‌ ഡോ.അപ്പുക്കുട്ടന് രോഗി പറഞ്ഞ "കൈപുണ്യത്തിന്റെ" ഗുട്ടന്‍സ്‌  മനസ്സിലായത്‌.

അപ്പുക്കുട്ടന്‍ : "ശോശാമ്മക്ക് സംശയം ഉണ്ടെങ്കില്‍ ചോദിച്ചു കൂടേ ? സ്ഥിരമായി എഴുതുന്നത് നോക്കി മരുന്ന് എടുത്തു കൊടുത്താല്‍ ശരിയാവുമോ ??"

ശോശാമ്മ : "ശോശാമ്മക്ക് സംശയം വരാത്ത രീതിയില്‍ വൃത്തിയായി എഴുതാന്‍ ഡോക്ടര്‍ക്കും ബാധ്യതയില്ലേ. എല്ലാം ശോശാമ്മയുടെ തലയില്‍ കെട്ടി വെക്കണോ ?"

ആ ചോദ്യം ന്യായമാണെന്ന് അപ്പുക്കുട്ടനും തോന്നി.

ആര്‍ക്കും മനസ്സിലാവാത്ത രീതിയില്‍ എഴുതുന്നതാണല്ലോ ഡോക്ടര്‍മാരുടെ ഒരു രീതി....
അപ്പോള്‍ ഇനി വൃത്തിയായി എഴുതിയത് കൊണ്ട് മാത്രം ആരെങ്കിലും ഡോക്ടറല്ല എന്ന് തെറ്റിദ്ധരിച്ചാലോ എന്ന് കരുതിയാണ് ഈ ശൈലി പിന്തുടര്‍ന്നത്.

'എന്തായാലും ശോശാമ്മ മരുന്ന് മാറ്റി കൊടുത്തതു കൊണ്ട് രോഗിക്ക്‌ ആശ്വാസം കിട്ടി. ഇനി വെറുതെ ശോശാമ്മയുടെ നെഞ്ചത്തോട്ട് കയറേണ്ടാ...' അപ്പുക്കുട്ടന്‍ തീരുമാനിച്ചു.

"എന്നിട്ട് ഏതാ കൊടുക്കേണ്ടത്. വരണാദിയോ വജ്രകമോ ???" ശോശാമ്മ കാര്യത്തിലേക്ക് കടന്നു.

'വരണാദി കഴിച്ചിട്ടാണ് രോഗിക്ക്‌ ആശ്വാസം കിട്ടിയിട്ടുള്ളത്. എന്തായാലും അത് തന്നെ തുടരാം...' അപ്പുക്കുട്ടന്‍ മനസ്സില്‍ കരുതി.

"ഒരു കാര്യം ചെയ്യ്. തല്‍ക്കാലം അടുത്ത കടയില്‍ നിന്നും വരണാദി വാങ്ങി കൊടുക്ക്‌. ശോശാമ്മ മരുന്ന് മാറി കൊടുത്തതല്ലേ. തെറ്റ് ശോശാമയുടേതാണെങ്കിലും പുറത്തറിഞ്ഞാല്‍ എനിക്കാ ചീത്തപ്പേര്. ഒരു ഡോസ് കൂടി അത് തന്നെ കൊടുത്തിട്ട് മരുന്ന് മാറ്റാം. അല്ലെങ്കില്‍ സൈഡ് എഫക്റ്റ് വരും." അപ്പുക്കുട്ടന്‍ തോറ്റു കൊടുക്കാതെ തന്നെ കാര്യം സാധിക്കാന്‍ വേണ്ടി പറഞ്ഞു.

ശോശാമ്മ ഒരു ആക്കിയ നോട്ടവും നോക്കി പുറത്തേക്ക്‌ പോയി.

അപ്പോള്‍ അപ്പുകുട്ടന്‍ വിധിയുടെ കളികളെയും, കൈപുണ്യം വരുന്ന വഴികളെയും പറ്റി ചിന്തിക്കുകയായിരുന്നു...

"മാറാ രോഗിക്ക്‌ ഒരു മരുന്ന് എഴുതി കൊടുക്കുന്നു, അബദ്ധത്തില്‍ മരുന്ന് മാറി മറ്റൊന്ന്  എടുത്ത്‌ കൊടുക്കുന്നു. രോഗിയുടെ അസുഖം ഭേദമാവുന്നു. രോഗിയുടെ മുന്നില്‍ ഡോക്ടറുടെ ഇമേജ് വര്‍ദ്ധിക്കുന്നു... അഥവാ രോഗിക്ക് അസുഖം കൂടിയാല്‍ ശോശാമ്മയെ കുറ്റപ്പെടുത്തുകയും ചെയ്യാം... ഹഹഹ..." ഇതും ചിന്തിച്ചു കൊണ്ട് അപ്പുക്കുട്ടന്‍ ഒറ്റക്കിരുന്നു ചിരിക്കുമ്പോഴാണ് രണ്ടു പേര്‍ കണ്‍സള്‍ട്ടിംഗ് മുറിയിലേക്ക്‌ കടന്നു വന്നത്.

"ഇരിക്കൂ... " ഡോ.അപ്പുക്കുട്ടന്‍ അവരോട് പറഞ്ഞു.

"ഡോക്ടര്‍, ഞങ്ങള്‍ ഞങ്ങളുടെ സ്ഥാപനത്തിന്റെ പരസ്യത്തിനായി പ്രഗല്‍ഭരായ ഡോക്ടര്‍മാര്‍ക്ക്‌ പ്രിസ്ക്രിപ്ഷന്‍ പാഡുകള്‍ അടിച്ചു നല്‍കുന്നുണ്ട്. താങ്കളെയും അതില്‍ ഉള്‍പ്പെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു." ഇരിക്കുന്നതിനിടയില്‍ അവര്‍ കാര്യത്തിലേക്ക് കടന്നു.

'പ്രഗല്‍ഭരായ ഡോക്ടര്‍മാര്‍ക്ക് ' എന്ന പ്രയോഗത്തില്‍ തന്നെ അപ്പുക്കുട്ടന്‍ വീണിരുന്നു.

"എന്താണ് ഞാന്‍ ചെയ്യേണ്ടത്‌ ?" അപ്പുക്കുട്ടന്‍ ആവേശത്തോടെ ചോദിച്ചു.

"നിങ്ങള്‍ക്ക്‌ എഴുതാനുള്ള പാഡുകള്‍ ഞങ്ങള്‍ നല്‍കും. അതിന്റെ അടിയില്‍ ഞങ്ങളുടെ സ്ഥാപനത്തിന്റെ പരസ്യം ഉണ്ടാകും. മുകളില്‍ നിങ്ങളുടെ ക്ലിനിക്കിന്റെ വിവരങ്ങളും." അവര്‍ പറഞ്ഞു.

ഒരു നഷ്ടവും ഇല്ലാത്ത ലാഭ കച്ചവടം.

'ഇന്നത്തെ കണി കുഴപ്പമില്ലല്ലോ' എന്ന് ചിന്തിച്ചു കൊണ്ട് ഡോ.അപ്പുക്കുട്ടന്‍ ആ ഡീലിന് സമ്മതിച്ചു.

ക്ലിനിക്കിന്റെ അഡ്രസ്സും മറ്റു വിവരങ്ങളും ശോശാമ്മയോട്‌ എഴുതി നല്‍കാന്‍ പറഞ്ഞു...
ഇനി എഴുതിയത് മനസ്സിലായില്ല എന്ന പരാതി വേണ്ടല്ലോ...

"പ്രിസ്ക്രിപ്ഷന്‍ പാഡുമായി വരാം..." എന്ന് പറഞ്ഞ് അവര്‍ ക്ലിനിക്കില്‍ നിന്നും പുറത്തേക്കിറങ്ങി.

ഒരാഴ്ചക്ക് ശേഷം അവര്‍ പ്രിസ്ക്രിപ്ഷന്‍ പാഡുമായി ക്ലിനിക്കിലെത്തി.

പാഡ് തുറന്ന് ഡോ.അപ്പുക്കുട്ടന്‍ നോക്കി...

മുകളില്‍ ക്ലിനിക്കിന്റെ പേരും, ഫോണ്‍ നമ്പറും, 'പ്രഗല്‍ഭനായ' ഡോ.അപ്പുക്കുട്ടന്റെ പേരും കൊടുത്തിട്ടുണ്ട്.

പിന്നെ മരുന്ന് എഴുതാനുള്ള സ്ഥലം...

അതിനും അടിയില്‍ അവരുടെ കടയുടെ പരസ്യവും...

"എല്ലാ ഡോക്ടര്‍മാരും നിങ്ങളുടെ രോഗത്തിനു മുന്നില്‍ പരാജയപ്പെടുമ്പോള്‍ ഞങ്ങളെ സമീപിക്കുക...

നിത്യശാന്തി ശവപ്പെട്ടികള്‍.
വിവിധ തരത്തിലും രൂപത്തിലുമുള്ള ശവപ്പെട്ടികള്‍ ചുരുങ്ങിയ വിലയില്‍ നിര്‍മ്മിച്ച്‌ കൊടുക്കുന്നു.

പനി സീസണ്‍ പ്രമാണിച്ചു പ്രത്യേക വിലക്കുറവ് ...
ശവപ്പെട്ടി ത്രിതീയയില്‍ ആത്മഹത്യ ചെയ്യുന്നവര്‍ക്ക്‌ 25 % കിഴിവ്.

വേഗമാവട്ടെ...!!!
ഈ അവസരം ഉപയോഗപ്പെടുത്തി നിത്യശാന്തി നേടിയാലും !!!

അന്ത്യയാത്ര നിത്യശാന്തിയോടൊപ്പം...
നിത്യശാന്തി എന്നും നിങ്ങളോടൊപ്പം..."

NB : വര്‍ഗീയ കലാപം, രാഷ്ട്രീയ കൊലപാതകം, വാഹനാപകടം തുടങ്ങിയ വിശേഷമായ ആഘോഷാവസരങ്ങളില്‍ ഹോള്‍സെയില്‍ നിരക്കില്‍ ശവപ്പെട്ടി ലഭ്യമാക്കുന്നതാണ്.

അബസ്വരം :
ഒന്നിനെ ചീയിച്ചും മറ്റൊന്നിന് വളമാക്കാം !!!


പോസ്റ്റ്‌ മോഷണം സംസ്കാര ശൂന്യതയാണ് എന്ന് ബൂലോക കള്ളന്മാരെ ഓര്‍മ്മപ്പെടുത്തുന്നു.
76 comments:

 1. ബ്ലോഗിന്റെ തീം ഒക്കെ ഒന്ന് മാറ്റികൂടെ,
  എന്നെയും കൂടി ബ്ലോഗേര്‍സ് ഗ്രൂപ്പില്‍ ആഡ് ചെയ്യാമോ.......

  ReplyDelete
  Replies
  1. പുതിയ തീം കിട്ടുമ്പോള്‍ നോക്കാം.
   നിങ്ങള്‍ക്ക്‌ ബ്ലോഗ്‌ ഉണ്ടെങ്കില്‍ ബ്ലോഗേഴ്സ് ഗ്രൂപ്പില്‍ ask to join കൊടുക്കൂ....

   Delete
  2. ഈ പോസ്റ്റില്‍ പലരും ശ്രദ്ധിക്കാതെപോയ രണ്ടു കാര്യങ്ങളുണ്ട്.ഒന്ന് വ്യക്തമായി എഴുതാത്തത് മൂലം പലപ്പോഴും മരുന്ന്മാറി നല്‍കുന്നത് ഇന്ന് വലിയ സാമൂഹികപ്രശ്നം ഉയര്‍ത്തുന്ന ഒരു വിഷയമാണ്.ഇവിടെ അതിനെ ഹാസ്യത്മകമാക്കാന്‍ പോസിറ്റീവ് ആയി അവതരിപ്പിച്ചെങ്കിലും യഥാര്‍ഥത്തില്‍ അത് വളരെ നെഗറ്റീവായ കാര്യമാണ്.ശവപ്പെട്ടി കച്ചവടക്കാര്‍ പോലും പരസ്യവുമായി ആളെ പിടിക്കാന്‍ ഇറങ്ങുന്നതിലെ(ഇക്കണക്കിനു പോയാല്‍ സമീപഭാവിയില്‍ തന്നെ അത് കാണേണ്ടിവരും)മാനുഷികത്വവും ഇവിടെ ചോദ്യംചെയ്യപ്പെടുകയാണ്.ലേഖകന് അഭിവാദ്യങ്ങള്‍!!

   Delete
  3. വിശദമായ ഈ വായനക്ക് അഭിവാദ്യങ്ങള്‍......

   Delete
 2. അബ്സര്‍ ഭായ്..ഈ അപ്പുക്കുട്ടന് താങ്കളുടെ വല്ലാത്തൊരു മുഖച്ഛായ ഉണ്ടോ.."എന്‍റെ തോന്നലുകള്‍ " ആവും ല്ലേ. ഹി ഹി..


  സത്യത്തില്‍ അപ്പുക്കുട്ടന്‍ നല്ല തന്ത്ര ശാലിയാണ് ട്ടോ.. ആദ്യ ഭാഗങ്ങളില്‍ അത്രക്കും ബുദ്ധിപരമായ നീക്കമായിരുന്നു നടത്തിയത്.

  എന്തായാലും സംഭവം ഇഷ്ടായി. ആദ്യം തൊട്ടു ക്ലൈമാക്സിനു തൊട്ടു മുന്നേ വരെ നല്ല നിലവാരമുള്ള തമാശകള്‍. ആസ്വദിക്കാനും പറ്റി. ഏറ്റവും അവസാനം പെട്ടെന്ന് അവസാനിപ്പിക്കാന്‍ വേണ്ടി അവസാനിപ്പിച്ച പോലെ തോന്നി. എന്നാലും അതും മോശമായി എന്ന് പറയുന്നില്ല. അപ്പുക്കുട്ടന്‍ കഥകള്‍ വീണ്ടും വരട്ടെ.

  ആശംസകള്‍..

  ReplyDelete
 3. അല്ലെങ്കിലും ഈ ഡോക്ടര്‍മാരെന്തിനാണിങ്ങനെ കാക്ക ചികഞ്ഞതുപോലെ പ്രിസ്ക്രിപ്ഷനെഴുതുന്നതെന്നോര്‍ത്ത് വണ്ടറടിച്ചിട്ടുണ്ട്. അപ്പോ ഇതാ‍ണല്ലെ അതിന്റെ പൊരുള്‍. (ശരിക്കുമൊരു സംശയം: ശവപ്പെട്ടിബിസിനസ്സുകാര്‍ക്ക് മരണങ്ങള്‍ സന്തോഷമായിരിക്കുമോ)

  ReplyDelete
  Replies
  1. ഇന്നത്തെ ശവപ്പെട്ടി കച്ചവടക്കാര്‍ക്ക് മരണം സന്തോഷമായിരിക്കാനാണ് സാധ്യത. കാരണം ഇന്ന് എല്ലാവര്‍ക്കും കച്ചവടം അല്ലേ മുഖ്യം. അതിനിടയില്‍ എവിടെയാണ് സെന്റിമെന്റ്സും, മനുഷ്യത്വവും ഒക്കെ...
   അപൂര്‍വ്വം ചിലരുണ്ടായെക്കാം...

   Delete
 4. ഞാൻ നിങ്ങളോട് മുൻപേ ചോദിച്ചതാണ്,ഈ അപ്പുക്കുട്ടന്റെ പേരിൽ ഇറക്കുന്നത് സ്വന്തം അനുഭവങ്ങളല്ലേ അബ്സറിക്കാ? ഇനീപ്പൊ ആണേലും അല്ലേലും യ്ക്കൊന്നൂല്യ.! ങ്ങളായി ങ്ങടെ പാടായി,ശോശാമ്മേയി. മരുന്ന് മാറിക്കൊടുക്കലും അത് ഫലം കാണലും ങ്ങളീ ഡാക്കിട്ടർമ്മാർക്കും ഇടയ്ക്കിടെ സംഭവിക്കുന്നതാണല്ലേ ? ഞാൻ വിചാരിച്ചു, ഈ ആയുർവ്വേദ കടകളിൽ മാത്രേ അങ്ങനൊക്കെ സംഭവിക്കൂ ന്ന്.! ഹാ ഹാ ഹാ ഹാ എന്തായാലും കാര്യങ്ങളെല്ലാം കൊള്ളാം.

  പിന്നൊരറിയിപ്പ് ങ്ങളീ അപ്പുക്കുട്ടൻ ന്ന പേര് ഇനിയും കൊണ്ടുവന്നാൽ ഞാൻ ചോദിക്കും,അത് ങ്ങളല്ലേ ന്ന്,ഉറപ്പാ ട്ടോ.

  എന്തായാലും ങ്ങടെ പ്രസവവേദനയ്ക്ക്,സുഖപ്രസവത്തിന് ആശംസകൾ.

  ReplyDelete
  Replies
  1. കേരളത്തിലെ പല പ്രമുഖ അലോപ്പതി ആശുപത്രികളും മരുന്ന് മാറി നല്‍കി ആള്‍ മരിച്ച സംഭവം ഉണ്ടായിട്ടുണ്ട്. നമ്മുടെ മലബാര്‍ മേഖലയില്‍ പ്രത്യേകിച്ചും. പ്രമുഖരായ ചില ഹോസ്പിറ്റലുകള്‍ പണം കൊടുത്ത്‌ ഒതുക്കി. മാധ്യമങ്ങള്‍ വാര്‍ത്ത ആശുപത്രിയുടെ പേര് പറയാതെ നിസ്സാരവല്‍ക്കരിച്ചു അവതരപ്പിക്കുകയും ചെയ്ത ഒരു സംഭവം നേരിട്ടറിയാം...:(

   Delete
 5. പരസ്യം കൊടുക്കുമ്പോള്‍ കുറിക്കു കൊള്ളുന്നിടത് കൊടുക്കണം ........നന്നായിരിക്കുന്നു ........

  ReplyDelete
 6. ഇക്കാ അപ്പുക്കുട്ടനും ശോശാമ്മയും ചിരിപ്പിച്ചു ഒന്നാലോചിച്ചാല്‍ ഇതൊരു യാഥാര്‍ത്യമല്ലേ ഏതു രീതിയിലും തങ്ങളുടെ ബ്രാന്‍ഡ്‌ ചിലവഴിക്കുക എന്നുള്ള ആശയം .ചിന്തയിലൂടെ ചിരിപ്പിച്ചു .ആശംസകള്‍

  ReplyDelete
 7. ഡോക്ടർ പിന്നെയും ചിരിപ്പിച്ചു..
  ഒരു സംശയം : രോഗികളോട് തമാശ പറയാറുണ്ടോ ?

  ReplyDelete
  Replies
  1. പറയാന്‍ ശ്രമിക്കാറുണ്ട്...
   ചില രോഗികള്‍ വളരെ സീരിയസ് ആയ പ്രകൃതിക്കാരാവും. അവരോട് ഒന്നും പറയാന്‍ കഴിയില്ല.
   ഒരു രോഗി വരുന്നത് കണ്ടാല്‍ തന്നെ അയാളോട് തമാശ പറയാന്‍ പറ്റുന്നതാണോ അല്ലയോ എന്ന് മനസ്സിലാവും. അതിനനുസരിച്ച് നമ്പര്‍ ഇടും...നമ്പരിടാന്‍ കിട്ടുന്ന ഒരു സാഹചര്യവും നഷ്ടപ്പെടുത്താറില്ല..:)

   Delete
 8. ഈ കഥയിലെ അപ്പുക്കുട്ടന്‍ അബ്സര്‍ എന്ന വൈദ്യനല്ല അല്ല അല്ല അല്ല അല്ല അല്ല ആരു പറഞാലുമല്ല!!

  ReplyDelete
 9. ടു ഹരിഹര്‍ നഗറിലെ അപ്പുക്കുട്ടന്‍....ദന്ത ഡോക്ടരല്ലേ.....

  ഹോമിയോ / ആയുര്‍വേദം വിഭാഗത്തില്‍ പെടില്ലല്ലോ....

  ശോ...ഇതേതു അപ്പുക്കുട്ടനാ.....

  ReplyDelete
 10. ആർക്കും മനസ്സിലാവാത്ത കൈയ്യക്ഷരത്തിൽ പ്രിസ്കൃപ്ഷൻ എഴുതുന്ന ഡോക്ടർമാരുടെ ഉഡായിപ്പു സൂത്രത്തിന്റെ ഗുട്ടൻസ് ഇപ്പോഴാ ഡോക്ടർ പിടികിട്ടിയത്. ഡോക്ടറുടെ കൈപ്പുണ്യം എന്നു പറഞ്ഞാൽ എന്താണ് എന്നും പിടികിട്ടി. അവസാനത്തെ ആ ശവപ്പെട്ടിക്കാര്യം ഈ പോസ്റ്റിനോട് ചേരാത്ത പോലെ തോന്നി. മറ്റൊരു പോസ്റ്റായി ഒന്നുകൂടി വിപുലമായി എഴുതാനുള്ള വകുപ്പ് അതിലുണ്ടായിരുന്നു.......

  സരസമായ ഭാഷയിലുള്ള ഡോക്ടറുടെ എഴുത്തുകൾ ആസ്വാദ്യകരം......

  ReplyDelete
 11. എന്തോരം എഴുതിയാലും കയ്യക്ഷരം നന്നാവാത്ത ഒരു കൂട്ടർ ഉണ്ടെങ്കിൽ അതു ഈ പറഞ്ഞ ഡോകടർമാരാണ്‌. :) അതിന്റെ ഉള്ളിലിരുപ്പു ഇപ്പഴല്ലെ കണ്ടുകിട്ടിയതു.. നല്ല രസമുള്ള പോസ്റ്റ്..:)

  ReplyDelete
 12. ഇനി ഡോക്ടര്‍മാര്‍ തന്നെ ശവപ്പെട്ടി കച്ചവടവും,ലാബിലേക്ക്‌ ടെസ്റ്റിനു എഴുതി കൊടുത്ത്‌ കമ്മീഷന്‍ അടിക്കുന്ന പോലെ ശവപ്പെട്ടി കടയിലേക്ക് റെഫര്‍ ചെയ്ത് കമ്മീഷന്‍ അടിക്കുന്ന കാലവും ഒക്കെ വരും.

  ReplyDelete
 13. ഡോക്ടര്‍,

  നല്ല പോസ്റ്റ്! രസിച്ചു വായിച്ചു.

  ഇന്നലെ പോസ്റ്റ് ഇറങ്ങുന്നതിന് മുമ്പ് ഞാന്‍ മ' ഗ്രൂപ്പില്‍ ഇട്ട കമന്റുകള്‍ താഴെ ചേര്‍ക്കുന്നു.

  1.പതറരുത്..... ക്ലൈമാക്സില്‍ ഏതെങ്കിലും രോഗി രക്ഷപ്പെടുന്നതാണോ കാരണം? :)
  2.ശവപ്പെട്ടി റീടൈലും നടക്കണ്ടേ, രമേസ്ജി? :)

  അഭിനന്ദനങ്ങള്‍!

  ReplyDelete
  Replies
  1. ഞാന്‍ ഇന്നലെ "പതറി" എന്ന് പറഞ്ഞ പോസ്റ്റ്‌ അല്ല ഇത്.
   നിങ്ങളുടെ രണ്ടു പേരും ഇട്ട കമന്റുകള്‍ വായിച്ചപ്പോള്‍ കത്തിയ പോസ്റ്റ്‌ ആണ് ഇത്.
   ശരിക്കും പറഞ്ഞാല്‍ നിങ്ങളുടെ ആ കമന്റില്‍ നിന്നാണ് ഈ പോസ്റ്റിന്റെ തുടക്കം...

   പതറിയ പോസ്റ്റ്‌ സാവധാനം വിടാം....:)

   Delete
  2. അമ്പട കള്ളാ...

   ഇനി, കമന്‍റിടുന്നതും സൂക്ഷിച്ചും വേണം, അല്ലേ? :)

   Quick thinking! Well done, Abasar!

   Delete
  3. ഹഹ...
   താങ്ക്യൂ ബിജുവേട്ടാ.......:)

   Delete
 14. രാവിലെ തന്നെ ചിരിപ്പിച്ചല്ലൊ...
  വൈദ്യന്മാര്‍ക്ക് നര്‍മ്മം നല്ല പോലെ വഴങ്ങും എന്ന് ദേ പിന്നേം തെളിയിച്ചിരിയ്ക്കുന്നു.. :)
  സന്തോഷം നിറഞ്ഞ പുലരി നല്‍കിയ സ്നേഹിതന്‍ ആശംസകള്‍...!

  ReplyDelete
 15. ha..ha.. very good... ee doctor maru ennanu nannayi ezhuthan padikkuka....

  ReplyDelete
 16. ഹ ഹ ഹ നമ്മുടെ അപ്പുക്കുട്ടന്‍ ടാക്കിട്ടരുടെ ഒരു വിധിയെ അബ്സര്‍ അടിപൊളി

  ReplyDelete
 17. രാവിലെ തന്നെ ചിരിപ്പിച്ചൂല്ലോ....:))
  അപ്പൊ ഇതാണ് കാര്യം എന്റെ ടീച്ചര്‍മാര്‍ പറയുമായിരുന്നു ഞാന്‍ ഒരു ഡോക്ടര്‍ ആകുമെന്ന് അത്രയ്ക്ക് നല്ല കയ്യക്ഷരമാണ് എന്റേതെന്നു ....:)))

  ReplyDelete
  Replies
  1. ഡോക്ടറാകാനുള്ള മിനിമം യോഗ്യത ആര്‍ക്കും വായിച്ചാല്‍ മനസ്സിലാവാത്ത രീതിയില്‍ എഴുതാനുള്ള കഴിവാണ്... ഹി ഹി...

   Delete
 18. (ശവപെട്ടി തൃതീയയില്‍ ആത്മഹത്യ ചെയ്യുന്നവര്‍ക്ക് .... )
  ഒരു പുതിയ തൃതീയ കൂടി ജന്മമെടുത്തോ..
  ഈ അപ്പുകുട്ടന്‍ വൈദ്യര്‍ പാരമ്പര്യ വൈദ്യശാസ്ത്ര വിധികള്‍ പൊളിച്ചെഴുതി പുതിയ മാനങ്ങള്‍ തേടട്ടെ.
  കൂടെ ശോശാമ്മ സഹായിയും കൂടിചെര്‍ന്നാല്‍ മാലോകര്‍ക്ക് നിത്യശാന്തി!!!

  രസിച്ചു വായിച്ചു .. ആശംസകള്‍

  ReplyDelete
 19. ഈ അടുത്തകാലത്ത് ഒരു ഡോക്ടര്‍ സുഹൃത്ത് ഫോണില്‍ പറഞ്ഞത് ഓര്‍ക്കുന്നു.

  "ഡാ ജോസേ...പാര്‍ട്ണര്‍ഷിപ്പില്‍ കൂടുന്നോ..... കുറച്ചു സ്ഥലം മേടിച്ചിടെടാ,
  എനിക്ക് ഇത്തവണത്തെ സീസന്‍ കഴിയുമ്പോള്‍ ഇത്തിരി ചില്ലറ തടയും!! അപ്പോള്‍ ഞാന്‍ വിളിക്കാം"

  ഇവിടെ ശോശാമ്മ വഴി ഡോക്ടര്‍ ഒരു മറുമരുന്ന് കണ്ടുപിടിച്ചപ്പോള്‍ നിത്യശാന്തിക്കാര് ഏറ്റോരു പണി പെട്ടീലാക്കി തിരിച്ചും തന്നു!!

  സംഗതി ഏറ്റു! നല്ല നര്‍മ്മം!!

  ReplyDelete
 20. ആർക്കും മനസ്സിലാകാത്ത ഭാഷയിൽ മരുന്ന് കുറിക്കുന്നത് സിലബസ്സിന്റെ ഭാഗമായി മെഡിക്കൽ കോളജുകളിൽ പഠിപ്പിക്കുന്നതല്ലേ?

  ReplyDelete
 21. മരുന്നുമാറിയപ്പോൾ ചികിൽസ ഫലിച്ചത് കൊള്ളാം... അല്ലേലും ശുശ്രുകനും ചരകനുമൊക്കെ ഇങ്ങനെ പരീക്ഷണങ്ങൾ നടത്തിയല്ലേ ഈ നിലയിലെത്തിച്ചത്...

  നല്ല നർമ്മം...

  പക്ഷേ ക്ലൈമാക്സ് കേട്ടു പഴകിയ തമാശയായിപ്പോയി ഡോക്ടർ....നർമ്മത്തിനു അങ്ങിനെ ഒരു കുഴപ്പമുണ്ട്.

  ReplyDelete
  Replies
  1. ശുശ്രുകന്‍ അല്ല, ശുശ്രുതന്‍ ...:)

   Delete
 22. ഹഹഹ് ക്ലൈമാക്ഷ് കല കലക്കി ഹഹഹ് ഇങ്ങനെ ഒരു ക്ലൈമാക്ഷ് പ്രതീഷിച്ചില്ല അടി പൊളി

  ReplyDelete
 23. വായിച്ചു രസിച്ചു

  ReplyDelete
 24. ഡോക്ടർ ഇടയ്ക്കിടയ്ക്ക് ഇങ്ങനെ നർമ്മവുമായി വരുന്നത് രോഗികളുടെ ആയുസ്സ് കൂട്ടി അവരെ കൂടുതൽ കാലം ചൂഷണം ചെയ്യാനല്ലേ? :)

  ReplyDelete
 25. നര്‍മ്മ സ്വരങ്ങള്‍ ..ഡോക്ടര്‍മാര്‍ അങ്ങനെ കക്കിരി പൂക്കിരി എന്ന് എഴുതുന്നതെന്തു കൊണ്ടാണ് എന്ന് ഇപ്പോഴല്ലേ മനസ്സിലായത് .ഡോക്ടര്‍ ശരിക്കും നല്ലൊരു വൈദ്യന്‍ തന്നെ .ടെന്‍ഷന്‍ രോഗത്തിന്റെ ഡോക്ടര്‍ ..

  ReplyDelete
 26. നര്‍മ്മമാണെങ്കിലും ഉള്ളില്‍ കാര്യങ്ങള്‍ പല്ലിളിക്കുന്നു.അത് ഇന്നത്തെ -അല്ല- ഇന്നലത്തെയും ചികില്‍സാരംഗത്തെ കള്ളത്തരങ്ങള്‍ ...എത്രയെത്ര!!ഇപ്പോള്‍ 'മുടി'ഭ്രമത്തില്‍ കറുത്തിരുളുന്നു 'ആയുര്‍വേദന'കള്‍ !കുറ്റപ്പെടുത്തുകയല്ല ട്ടോ .കണ്മുമ്പില്‍ തെളിയുന്നത് പറഞ്ഞുവെന്നു മാത്രം.ഈ എഴുത്തിനു ഭാവുകങ്ങള്‍ !

  ReplyDelete
 27. ഈ മോഡറേഷന്‍ ഒന്നൊഴിവാക്കുമോ ,അബ്സാര്‍.ആരെയാണ് പേടിക്കുന്നത് ?

  ReplyDelete
  Replies
  1. രാഷ്ട്രീയ പോസ്റ്റുകളില്‍ വരുന്ന തെറി കമന്റുകളെയും, മത പോസ്റ്റുകളില്‍ "തമ്മിലടിപ്പിക്കുക" എന്ന ഉദ്ദേശ്യത്തോടെ വരുന്ന കമന്റുകളെയും....:)
   ചിലര്‍ അരിശം തീരാതെ വരുമ്പോള്‍ അശ്ലീല സൈറ്റുകളിലെക്കുള്ള ലിങ്കുകളും കമന്റ് ആയി ഇടുന്നു....അതിനെയും...:)

   Delete
 28. ഒരു രോഗത്തിന് തന്നെ ഒരുപാടു മരുന്നുകള്‍ ഒന്നിച്ചു എഴുതുന്നതല്ലേ ഇപ്പോഴത്തെ രീതി. ഏതെങ്കിലും ഒന്ന് ഫലിക്കട്ടെ എന്നല്ലേ?

  ReplyDelete
  Replies
  1. ഒറ്റ കല്ല്‌ എടുത്ത്‌ പട്ടിയെ എറിയുമ്പോള്‍ അതിന്റെ ശരീരത്തില്‍ കൊള്ളാനുള്ള സാധ്യതയെക്കാള്‍ ചരല് വാരി എറിയുമ്പോള്‍ ഉണ്ടല്ലോ....
   അതാ പുതിയ സിദ്ധാന്തം... ഹി ഹി...:)
   രോഗികള്‍ക്കും ക്ഷമയില്ല. അവര്‍ക്ക്‌ മരുന്ന് കുടിക്കുന്നതിന് മുന്‍പേ അസുഖം മാറണം എന്ന നേര്‍ച്ചയുമായാണ് വരുന്നത്‌.

   Delete
 29. ഹ ഹ ഹ അപ്പുകുട്ടന്റെ കഥയില്‍ ഒരു ഗുണപാടമുണ്ട് , ഗുണമുണ്ടെന്ന് കരുതി ഒന്നിലെക്കും എടുത്തു ചാടരുത് രസകരം അബ്സാര്‍ക്കാ പുണ്യാളനിഷ്ടമായി ആശംസകള്‍

  ReplyDelete
 30. വീണിടം വിഷ്ണു ലോകം..അല്ലെ അബ്സര്‍ മോന്‍

  ReplyDelete
  Replies
  1. അതെന്നെ അതെന്നെ...:)

   Delete
 31. ധാരാളം വൈദിക നുറുങ്ങുകളും ഉല്‍പ്രേക്ഷയുമായി സമ്പന്നമായ വിവരണം.. ഈ അപ്പുക്കുട്ടന്‍ ആരാണെന്ന് ഇതിനകം തന്നെ വായനക്കാര്‍ക്കെല്ലാം മനസ്സിലായിട്ടുണ്‌ടാവുമല്ലോ? ചില വരികളുടെ അര്‍ത്ഥമോര്‍ത്ത്‌ ഞാന്‍ അറിയാതെ തന്നെ ചിരിച്ച്‌ പോയി... ശക്തി മരുന്ന് കഴിച്ച നമ്പോലന്‌റെ അവസ്ഥയിലായി നമ്മുടെ രോഗി... ശോശാമ്മയുടെ സേവനം വൈകാതെ നിര്‍ത്തിയില്ലേല്‍ ശവപ്പെട്ടിക്കാരുടെ പാഡ്‌ സ്ഥിരമായി വേണ്‌ടി വരും. അതോ ചീകിതസയിലുള്ള മേന്‍മ മനസ്സിലാക്കി അവര്‍ മനപ്പൂര്‍വ്വം നിങ്ങള്‍ക്ക്‌ ആ പാഡ്‌ തന്നതാണോ? :))

  ReplyDelete
 32. പ്രിയപ്പെട്ട ഡോക്കിട്ടര്‍ സാറേ..
  ഈ അപ്പുക്കുട്ടന്‍ അവതാരം ഡോക്കിട്ടര്‍ തന്നെയാണോ..ഹിഹിഹിഹ്
  ഇതു വായിക്കുമ്പോള്‍ "വധു ഡോക്റ്റര്‍ " ആണ് എന്ന സിനിമയില്‍ മാള കാലിലെ ഒരിക്കലും മാറാത്ത ചൊറി മാറുവാന്‍ വേണ്ടി മൃഗ ഡോക്റ്ററെ സമീപിക്കുന്നതും പിനീട് ആ രോഗം മാറിയിട്ട് കൈപുന്ന്യം ഉള്ള ഡോക്ട്ടന്‍ ആണെന്ന് പറയുന്നതും ഓര്‍മ വന്നു.. അവസാനത്തെ ആ പരസ്യം ഒരു കൊല ചതി ആയി പോയി കേട്ടോ..
  ഹിഹിഹിഹി...
  കൊള്ളാം..രസകരമായി..ഇതും അപ്പോള്‍ അടുത്ത് തന്നെ നിലവില്‍ വരും അല്ലേ...ഈ പോക്ക് പോയാല്‍...ഹിഹിഹി
  ഭാവുകങ്ങള്‍ നേരുന്നു..സസ്നേഹം..

  www.ettavattam.blogspot.com

  ReplyDelete
 33. വന്നു വന്നിപ്പൊ പ്രിസ്ക്രിപ്ഷനില്‍ ശവപ്പെട്ടി കുറിച്ച് കൊടുക്കുന്ന ഏര്‍പ്പാടും കൂടിയേ വരാനുള്ളൂ അല്ലെ ഡോക്റ്ററെ ,.... :D

  ReplyDelete
 34. ഹഹഹ, അതുകൊള്ളാം ശപ്പെട്ടി മാർക്കറ്റിങ്ങ്

  ReplyDelete
 35. സത്യം പറ. നിങ്ങടെ പ്രിസ്ക്രിപ്ഷനില്‍ ശവപ്പെട്ടിക്കടയുടെ പരസ്യാ ഉള്ളതെന്ന് കേട്ടു. നേരാണോ?


  അപാരശൈലി നിമിത്തം ചിരിച്ചു പണ്ടാരനടങ്ങി. ചെയറില്‍നിന്നു വീണിരുന്നേല്‍ കാണായിരുന്നു എന്റെ ചന്തി ഉളുക്കുന്നത്..!

  ReplyDelete
  Replies
  1. ചില പ്രിസ്ക്രിപ്ഷനുകള്‍ അങ്ങിനെയാണ് എന്റെ കണ്ണൂരാനേ.... ഹഹ...

   Delete
 36. കാന്റീനില്‍ ചായ കുടിച്ചാല്‍ കമ്പ്യൂട്ടര്‍ ബില്‍..മരുന്ന് വാങ്ങിയാല്‍ കമ്പ്യൂട്ടര്‍ ബില്‍..അഡ്മിറ്റ്‌ ചാര്‍ജ് ..അതും കമ്പ്യൂട്ടര്‍...ഈ ഡോക്ടര്‍മാര്‍ മാത്രം എന്താ കോഴി കൂട്ടാന്‍ ചട്ടിയില്‍ ഇറങ്ങിയ പോലെ ??

  ReplyDelete
  Replies
  1. കമ്പ്യൂട്ടര്‍ ആക്കിയാല്‍ കൈപുണ്യം പോവും...ഹഹ..:)

   Delete
 37. കൊള്ളാം - രണ്ടു കഥകള്‍ അടുത്ത്തട്ത്ത് വായിച്ചതും ഡോക്ടര്‍ അപ്പുക്കുട്ടന്റെ തന്നെ
  എം.ടി പറഞ്ഞപോലെ അവനവനു നല്ലപോലെ അറിയാവുന്ന പശ്ചാത്തലമാണ്
  ഒരു കഥയ്ക്ക് ഉത്തമം - എങ്കിലും അടുപ്പിച്ച് ഉള്ള ഒരേ രീതി മാറ്റാം എന്ന് തോന്നുന്നു-
  പുട്ടിനു പീര ഇടുന്ന പോലെ - ഞാന്‍ പടി കയറാന്‍ തുടങ്ങിയെ ഉള്ളൂ

  ReplyDelete
 38. ചിരിക്കാന്‍ വകയായി. ഇക്കാലത്ത്‌ പ്രിസ്ക്രിപ്ഷന്‍ എഴുത്തിലും മാറ്റം വന്നിട്ടുണ്ട്. KGക്കാര്‍ക്ക് പോലും വായിക്കാം. ദൃഷ്ടി ചെല്ലുന്ന ഏതു സ്ഥലത്തും ഇന്ന് പരസ്യം അനിവാര്യമായ ഒന്നാണെന്ന് തോന്നുന്നു.

  ReplyDelete
 39. മറച്ചു വെക്കേണ്ട ജീവിത അനുഭവങ്ങള്‍ പകര്‍ത്തുന്ന താങ്കളുടെ ധൈര്യം സമ്മതിച്ചിരിക്കുന്നു

  ReplyDelete
 40. ഞങ്ങളുടെയൊക്കെ ആയുസ്സ് വര്‍ധിപ്പിക്കാന്‍ ആണോ ഡോക്ടര്‍ ഇങ്ങിനെ ചിരിപ്പിക്കുന്നത്.മിക്കവാറും ഇവിടെ വന്നാല്‍ ചിരിക്കാതെ പോകാന്‍ കഴിയാറില്ല .പതിവുപോലെ ചിരി മരുന്ന് കലക്കി.

  ReplyDelete
 41. ഞാന്‍ മൂന്നു മെഡിക്കല്‍ ഷോപ്പില്‍ കയറിയിറങ്ങി, എല്ലായിടത്തും ആദ്യത്തെ ഗുളിക മാത്രമേയുള്ളു. മൂന്നാമത്തെക്കടക്കാരന്‍ പറഞ്ഞു,രണ്ടാമത്തേത് ഉണ്ടായിരുന്നു തീര്‍ന്നുപോയി..! ഇനീപ്പം മരുന്നു മാറ്റി എഴുതിക്കാം. ഡാക്കിട്ടറുടെ അടുത്തെത്തി രണ്ടാമത്തെ ഗുളിക ഒന്നു മാറ്റിത്തരാന്‍ റിക്വസ്റ്റി.അങ്ങേര് മുടിഞ്ഞ ദേഷ്യം.. ”അത് ഗുളികയല്ലഡോ..എന്റെ ഒപ്പാ..!“

  എഴുത്ത് നന്നായി ഡാക്ടറേ..ഒന്നു ചോദിച്ചോട്ടെ, നിങ്ങള് ഇങ്ങനെ ഒപ്പിടാറുണ്ടോ..?
  ആശംസകള്‍ നേരുന്നു..പുലരി

  ReplyDelete
  Replies
  1. ഹഹ.....തകര്‍ത്തു...

   Delete
 42. വായിച്ച് തുടങ്ങിയപ്പോള്‍ അപ്പു കുട്ടന് ഡാകിട്ടറുടെ ഒരു കട്ടില്ലേയെന്നൊരു സംശയം... സംശയം മാത്രമാണൂട്ടോ..... വായിച്ച് ഒരു പാട് ചിരിച്ചു....

  ReplyDelete
 43. വാരണാദി കഷായം കഴിച്ചാല്‍ വട്ടച്ചൊറി മാറുമല്ലേ, ഞാന്‍ ഒന്ന് പരീഷിക്കാന്‍ പോകുവാ. എന്തെകിലും കുഴപ്പം പറ്റിയാല്‍ ഞാന്‍ ഡോക്ടര്‍ക്ക്‌ എതിരെ കേസ് കൊടുക്കും. മരുന്നു മാറി തന്ന തെളിവിനു ഈ പോസ്റ്റും കൊടുക്കും.

  ചിരിപ്പിച്ചു. പിന്നെ ഡോക്ടറുടെ ക്ലിനിക്കിന് മുന്‍പില്‍ ഒരു ബോര്‍ഡ്‌ വെയ്ക്കണം, ഡോക്ടര്‍ അബ്സര്‍ ഏലിയാസ്‌ അപ്പുകുട്ടന്‍, നാട്ടുകാര് ജീവിച്ചു പോട്ടെന്നേ.

  ReplyDelete
 44. ആ അപ്പുക്കുട്ടന്‍ തന്നെയാണോ ഈ അപ്പുക്കുട്ടന്‍ :) ഇവിടെ വരാന്‍ വൈകിയതില്‍ കഷമികണം , ചിരിപ്പിച്ചു, ഒപ്പം ചില കാര്യങ്ങള്‍ ചിന്തിപ്പിച്ചു :) അടുത്ത തവണ ഡോക്ടറിനെ കാണാന്‍ പോകുമ്പോള്‍ സൂക്ഷികണം :)ഇഷ്ട്ടമായി, ആശംസകള്‍ !!!

  ReplyDelete
 45. കലക്കൻ പോസ്റ്റ്!
  ശവപ്പെട്ടി പരസ്യത്തിനും കമ്മീഷൻ പറ്റുന്ന കേമന്മാർ ഉണ്ട്!
  പേര് അപ്പുക്കുട്ടൻ എന്നല്ല എന്നേ ഉള്ളൂ!

  ReplyDelete
 46. പിന്നെ ടാക്കിട്ടര്‍ക്ക് ആകെയുള്ള സമാധാനം കഷായം കുടിച്ചാല്‍ മരിച്ചു പോകില്ല എന്ന ദൈര്ര്യം,സത്യം പറയാമല്ലോ ഞാനും ഒരു മരുന്നിന്റെ കുറിപ്പടികൊണ്ട് ഒരുപാട് മരുന്നുകടകള്‍ കയറിയിരങ്ങിട്ടുണ്ട്.ചെല്ലുന്നിടത്തെല്ലാം പറയും ഇതുവിടെയില്ലാന്നു,അവസാനം കാരണം പിടുത്തം കിട്ടി !അയാള്‍ എഴുതിയത് മരുന്നുകടക്കാര്‍ക്ക് വായിച്ചിട്ട് മനസ്സിലാകുന്നില്ല:) :

  ReplyDelete
 47. അബ്സറിക്കാ ഞങ്ങൾടെ നാട്ടിലെ മെഡിക്കൽ കോളേജിന്റെ തൊട്ടടുത്ത്‌ തന്നെ ഈ ശവപ്പെട്ടി കട കാണുമ്പോൾ പലപ്പോഴും തോന്നാറുണ്ട് .മറ്റുള്ളവരുടെ മരണം വരെ ആഗ്രഹിക്കുന്ന ജീവി മനുഷ്യൻ മാത്രം എന്ന്

  ReplyDelete
 48. അബ്സറിക്കാ ഞങ്ങൾടെ നാട്ടിലെ മെഡിക്കൽ കോളേജിന്റെ തൊട്ടടുത്ത്‌ തന്നെ ഈ ശവപ്പെട്ടി കട കാണുമ്പോൾ പലപ്പോഴും തോന്നാറുണ്ട് .മറ്റുള്ളവരുടെ മരണം വരെ ആഗ്രഹിക്കുന്ന ജീവി മനുഷ്യൻ മാത്രം എന്ന്

  ReplyDelete
 49. ഇനി അടുത്ത പോസ്റ്റ്‌ മുതല്‍ അപ്പുക്കുട്ടന്‍ വേണ്ട ഡോക്ടറെ നമുക്ക് അബ്സര്‍ എന്ന് തന്നെ ഇടാം... സത്യം സത്യം പോലെ ഇരിക്കട്ടെ :P

  ReplyDelete
 50. നന്നായിട്ടുണ്ട്....
  Riyas T Aliയുടെ 'ബേപ്പൂർ സുൽത്താനാണ്' എന്നെ ഈ 'ശവപ്പെട്ടി'യിലേക്കെത്തിച്ചത് :)

  ReplyDelete
 51. നന്നായിട്ടുണ്ട്....
  Riyas T Aliയുടെ 'ബേപ്പൂർ സുൽത്താനാണ്' എന്നെ ഈ 'ശവപ്പെട്ടി'യിലേക്കെത്തിച്ചത് :)

  ReplyDelete
 52. ങ്ങള് ചിരിപ്പിച്ചു ഇഷ്ടാ ...

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....