Saturday, June 16, 2012

നപുംസകങ്ങള്‍ വിജയിക്കുമ്പോള്‍


അങ്ങിനെ കാത്തു കാത്തിരുന്ന ഒരു തിരഞ്ഞെടുപ്പ്‌ കൂടി കഴിഞ്ഞു.....

യു ഡി എഫിന് വോട്ടിംഗ് യന്ത്രത്തിലെ കണക്കുകളില്‍ വിജയം നേടാനായെങ്കിലും രാഷ്ട്രീയ നപുംസകമായ സെല്‍വരാജിനെ അവര്‍ നെയ്യാറ്റിന്‍ കരയില്‍ മത്സരിപ്പിക്കുക വഴി കുതിര കച്ചവട ആരോപണങ്ങളുടെ സംശയങ്ങള്‍ ബലപ്പെടുത്തുകയാണ് ചെയ്തത്.

നല്ലൊരു വ്യക്തിത്വത്തെ ജനങ്ങള്‍ക്ക്‌ മുന്നില്‍ അവതരിപ്പിച്ചു മല്‍സരക്കളത്തിലിറക്കുന്ന കാര്യത്തില്‍ യു ഡി എഫും, എല്‍ ഡി എഫും ഒരു പോലെ പരാജയപ്പെട്ടു എന്നത് ഒരു വസ്തുത തന്നെയാണ്. 'തമ്മില്‍ ഭേദം തൊമ്മന്‍' എന്ന സിദ്ധാന്തവും പേറി അവസരവാദത്തിന്റെ പ്രതീകമായി മാറിയ സെല്‍വരാജിന് നേരേ കുത്താന്‍ നെയ്യാറ്റിന്‍ക്കര നിവാസികള്‍ നിര്‍ബന്ധിതരാവുകയായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

നെയ്യാറ്റിന്‍ക്കരയില്‍ തോല്‍വി ഇരന്നു വാങ്ങുകയാണ് സി പി എം ചെയ്തത്.

ടി പി വധം സ്വന്തം ശവപ്പെട്ടിയിലേക്കുള്ള ആദ്യത്തെ ആണിയായി അവര്‍ സ്വയം അടിച്ചിറക്കി. ആ ആണിയുടെ കൂടെ മുള്ളാണികളായി കുലം കുത്തല്‍ വര്‍ണ്ണനയും, ഡാങ്കേ വര്‍ണ്ണനയും ചേര്‍ന്നപ്പോള്‍ ശവപ്പെട്ടിയിലെ ആണികളുടെ എണ്ണം വര്‍ദ്ധിച്ചു.

മണിയുടെ കുമ്പസാര മണി മുഴക്കം പതിമൂന്നോളം ആണികളെ സംഭാവന ചെയ്തു.

അവസാനത്തേതും ഏറ്റവും നീളമുള്ളതുമായ ആണിയായി മാറിയത്‌ അച്ചുമാമന്റെ ഒഞ്ചിയം സഞ്ചാരം സിഡിയിലെ  മായാ കാഴ്ചകള്‍ തന്നെയായിരുന്നു.

"അച്ചടക്കമില്ലാത്തവരെ വെച്ച് പൊറുപ്പിക്കാത്ത പാര്‍ട്ടി" എന്ന് സ്വയം അവകാശപ്പെടുന്ന സി പി എം ഇനിയും എന്തിനാണ് പിണറായി ഭാഷയില്‍ കുലം കുത്തി എന്ന് വിശേഷിപ്പിക്കാവുന്ന വി എസ്സിനെ വെച്ച്  പൊറുപ്പിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല.

പണ്ട് 1964 ല്‍ കുലം കുത്തി സി പി ഐയില്‍ നിന്നും ഇറങ്ങിപ്പോന്ന് സി പി എം ഉണ്ടാക്കിയ 32 കുലം കുത്തികളില്‍ ജീവിച്ചിരിക്കുന്ന ഏക കുലം കുത്തിയായ വി എസ് പോയാല്‍ അഭിനവ ഡാങ്കേയുടെ കൂടെ തിരഞ്ഞെടുപ്പില്‍ ജയിക്കാനാവശ്യമായ ആളുകള്‍ ഉണ്ടാവില്ല എന്ന തിരിച്ചറിവ് പി ബി എന്ന പരമോന്നത കോടതിക്ക്  ഉണ്ടായിട്ടുണ്ടാവുമോ ???

നെയ്യാറ്റിന്‍ക്കരയില്‍ മത്സരിച്ചിരുന്ന 3 പ്രമുഖരില്‍ 'ബി ജെ പി' എന്ന അയോഗ്യത ഒഴിച്ചാല്‍ ജയിക്കാന്‍ യോഗ്യത അല്പമെങ്കിലും ഉണ്ടായിരുന്നത് രാജഗോപാലിനായിരുന്നു. എന്നാല്‍ കേരളത്തില്‍ വര്‍ഗീയ പാര്‍ട്ടികള്‍ക്ക് വേരോട്ടം ഉണ്ടാകില്ല എന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടത് സാമൂഹിക കേരളത്തിനു ഗുണകരം തന്നെയാണ്  എന്ന് നിസ്സംശയം പറയാം.

നെയ്യാറ്റിന്‍ക്കരയിലെ വോട്ടെണ്ണി തീര്‍ന്നപ്പോള്‍ പരാജയം നേരിട്ട മറ്റു രണ്ടു പുണ്യാത്മാക്കളാണ്  സമദൂര സിദ്ധാന്തത്തിന്റെയും, എട്ടുകാലി മമ്മൂഞ്ഞിസത്തിന്റെയും ജീവിച്ചിരിക്കുന്ന ഉദാഹരണങ്ങളുമായ നടേശ ഗുരുവും, സുകുമാരന്‍ നായരും. ഇരുവരും പല പ്രസ്താവനകളുമായി സമദൂരത്തില്‍ നിന്ന് അവസര ദൂരത്തിലേക്ക് വന്നെങ്കിലും തങ്ങളുടെ ശക്തി ഭയങ്കരം ആണ് എന്ന് തെളിയിച്ചു കൊണ്ട് കേരള ജനതയുടെ മുന്നില്‍ അപഹാസ്യരായി.

ഏറ്റവും ഒടുവില്‍ തോറ്റതും, ഏറ്റവും കൂടുതല്‍ നഷ്ടം വന്നതും ആര്‍ക്കാണ് എന്ന് ചോദിച്ചാല്‍ ഒരു ഉത്തരമേയുള്ളൂ....
ജനങ്ങള്‍....

നല്ല നേതാക്കള്‍ ശുദ്ധീകരിക്കപ്പെട്ട ജനാധിപത്യത്തിലൂടെ തങ്ങളെ ഭരിക്കണം എന്നാഗ്രഹിക്കുന്ന നിക്ഷ്പക്ഷരായ പൊതുജനത്തിന്റെ ദൃഷ്ടിയിലൂടെ നോക്കുമ്പോള്‍, ഖജനാവില്‍ നിന്ന് കുറേ പണം ഒഴുക്കി ഇടത് കാലിലെ സെല്‍വരാജ് എന്ന മന്തിനെ ക്യൂവില്‍ നിന്ന്  വോട്ട് ചെയ്ത്‌ വലത് കാലിലേക്ക് മാറ്റി വെച്ച് സ്വയം തോല്‍ക്കുന്നത്  നോക്കി നില്‍ക്കേണ്ടി വന്ന കേരള ജനത തന്നെയാണ് ശരിക്കും തോറ്റത്.

രാഷ്ട്രീയ പാര്‍ട്ടികളുടെ മൂടുതാങ്ങികള്‍ ആവാതെ, സ്വന്തം നേതാക്കന്മാര്‍ ചെയ്യുന്ന തോന്നിവാസങ്ങളെ വിമര്‍ശിക്കാനും, അവരെ ചരിത്രത്തിന്റെ ചവറ്റു കുട്ടയിലേക്ക് വലിച്ചെറിയാനും, ക്ലീന്‍ ഇമേജ് ഉള്ള ആളുകളെ പാര്‍ട്ടി - രാഷ്ട്രീയ - സാമുദായിക പരിഗണനകള്‍ നോക്കാതെ വോട്ട് ചെയ്തു വിജയിപ്പിക്കാനും നാം തയ്യാറാവാത്തിടത്തോളം ഇരു മുന്നണികളും ജനങ്ങളുടെ മുന്നില്‍ വെച്ച് നീട്ടുന്ന മാലിന്യങ്ങളില്‍ നിന്നും "ഉത്തമനായ" മാലിന്യത്തെ തിരഞ്ഞെടുക്കാന്‍ വിധിക്കപ്പെട്ട കഴുതകളായി ഞാനും നിങ്ങളും ഇനിയും നിര്‍ബന്ധിതരാവും എന്ന ഓര്‍മ്മപ്പെടുത്തലോടെ.......

അബസ്വരം :
മാനത്ത്‌ കൂടി പോകുന്ന മാറാപ്പിന് ഏണി വെച്ച് മുതുക്‌ കാട്ടരുത്‌ !!!

സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ക്ക് ഇവിടെ ക്ലിക്കുക ....


35 comments:

 1. നെയ്യാറ്റിങ്കരയിൽ മത്സരിച്ച 3 പ്രമുഖരിൽ ജയിക്കാൻ അർഹത ഓ രാജഗോപാലിനായിരുന്നു.ആളു ബിജെപി എന്ന കുറവൊഴിച്ച്....

  ശരിയായി പറഞ്ഞു....

  ReplyDelete
 2. സാമൂഹ്യ പ്രതിബദ്ധതയുള്ള നിഷ്കളങ്കരായ നേതാക്കന്മാര്‍ പലരും മാറി നില്‍ക്കുന്ന ശൂന്യതയിലെക്കാണ് ഇത്തരം നപുംസകങ്ങള്‍ ഇരച്ചു കയറുന്നത്. ഏതു പാര്‍ട്ടിയിലും പാര്‍ടി കൂട് വിട്ടു പുറത്തു ചാടുന്ന ഒരു നപുംസകവും ഇത് വരെ പെരുവഴിയാധാരമായിട്ടില്ലല്ലോ. ക്വട്ടേഷന്‍ കൊലപാതകങ്ങളില്‍ പ്രതികളെ വെച്ചു മാറുന്നത് പോലെ ഇതും ഒരു വെച്ചു മാറലായി കണ്ടാല്‍ മതി അബ്സര്‍ ..ആശംസകള്‍

  ReplyDelete
 3. ഗതികേട് കൊണ്ട് ജനം വിജയിപ്പിച്ച നപുംസകം. ഇനി മന്ത്രിയുമാകുമായിരിക്കും. യു ഡി എഫില്‍ ഒരു മന്ത്രിയാകണമെങ്കില്‍ മറുകണ്ടം ചാടുകയാണ് വഴിയെന്ന് ഇനി എല്‍ ഡി എഫ് എംഎല്‍ഏ മാര്‍ക്ക് തോന്നിയാല്‍ അവരെ കുറ്റം പറയാനാവില്ല

  ReplyDelete
 4. എല്ലാ തെരഞ്ഞെടുപ്പിലും ജനങ്ങള്‍ നിസ്സഹായരാണ് എന്നതാണ് സത്യം.
  BJP ക്ക് ജയിക്കാനായില്ലെങ്കിലും കഴിഞ്ഞ തവണത്തെക്കാള്‍ അഞ്ചിരട്ടി വോട്ട് നേടാന്‍ അവര്‍ക്ക്‌ കഴിഞ്ഞു എന്നത് ആശങ്കാജനകമല്ലേ? ഇരു മുന്നണികളുടെയും പ്രത്യേകിച്ചും ഇടതിന്റെ അപചയത്തിന്റെ ഗുണം വരും കാലങ്ങളില്‍ വര്‍ഗീയ കക്ഷികള്‍ക്ക്‌ വേരോട്ടം വര്ധിപ്പിക്കില്ലേ?

  ReplyDelete
  Replies
  1. ഇവിടെ ഏതു മുന്നണിയാണ് വര്‍ഗീയതയുടെ കാര്‍ഡ്‌ ഇറക്കാത്തത്?
   നായര്‍ ഭൂരിപക്ഷ പ്രദേശത്ത്‌ നായരെയും, ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശത്ത്‌ ക്രിസ്ത്യാനിയെയും, മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത്‌ മുസ്ലിമിനെയും മത്സരിപ്പിക്കുന്നവര്‍ എല്ലാം പ്രത്യക്ഷമായോ പരോക്ഷമായോ ഇറക്കുന്നത് വര്‍ഗീയ കാര്‍ഡ്‌ തന്നെയല്ലേ ?
   പിന്നെ സി പി എം ന്റെ അപചയത്തിന് അവരുടെ ചെയ്തികള്‍ തന്നെയല്ലേ കാരണം. അവര്‍ സ്വയം അപചയിക്കാന്‍ തീരുമാനിച്ചാല്‍ പിന്നെ എന്ത് ചെയ്യും....

   Delete
 5. നാടകമേ ഉലകം....

  ReplyDelete
 6. http://anilphil.blogspot.com/2012/06/blog-post_16.html

  read this too, what i wat to express in this comment box, has stated in this post

  ReplyDelete
 7. നിരീക്ഷണങ്ങളോട് യോജിക്കുന്നു.
  തിരിച്ചറിവില്ലാത്ത ജനം കഴുതകളായി തുടരുന്നു.

  ReplyDelete
 8. ഈ വിഷയത്തില്‍ ഇന്ന് വായനക്ക് എടുത്ത മൂന്നാമത്തെ പോസ്റ്റാണ് ഇത് നിക്ഷ്പക്ഷവും വെക്തവുമായ ഒരവലോകനം തന്നെ ആണ് അഭിനന്ദനങ്ങള്‍ അബ്സര്‍ജി
  താങ്കളുടെ ഈ കാഴ്ച്ചപാടിനോട് നൂറു ശതമാനം യോജിക്കുന്നു

  ReplyDelete
 9. അബ്സാര്‍ ഇക്ക പറഞ്ഞത് നേരാ.

  നമ്മുടെ ജനാധിപത്യത്തിലെ ഒരു കുഴപ്പം ഇതാ , ഉള്ളതില്‍ നിന്നാലെ ഒന്നിനെ തലയില്‍ എടുത്തു വയ്ക്കാന്‍ ആവു. ആഗ്രഹിചില്ലാ എങ്കിലും അറിയാം ആയിരുന്നു ഇതൊകെ തന്നെ വരും എന്ന് .

  കമ്യൂണിസ്റ്റ്‌ പാര്‍ട്ടി സെല്‍വരാജിറെ വീട്ടിലേയ്ക്ക് കൊടുത്തു വിട്ട വിജയമാണിത് കൂട്ടിനു കൂടെ വിയെസും മാണിയും പോയെന്നെ ഉള്ളു ഇനി എല്ലാം കൂടെ അവരുടെ തലയില്‍ വയ്ക്കാം ....

  ആരും നന്നാവാന്‍ പോകുന്നില്ല

  ഇതിനൊപ്പം വായിച്ചിരിക്കേണ്ട ലേഖനം :@ ജനാധിപത്യത്തെ ഞെക്കി കൊള്ളുന്നവര്‍

  ReplyDelete
 10. It's remarkable for me to have a website, which is beneficial for my experience. thanks admin
  Here is my site - home remedies for dandruff

  ReplyDelete
 11. നന്നായി പറഞ്ഞു. നാട്ടുകാരെ നികുതിപ്പണം ഉളുപ്പില്ലാതെ എത്ര സിമ്പിളായാ സെൽവരാജ് മൂക്കിൽ വലിച്ചു കേറ്റിയത്. അധികാരമല്ലായിരുന്നു ലക്ഷ്യമെങ്കിൽ ഇയാൾ സ്ഥാനാർത്ഥിയാകുമായിരുന്നൊ..

  ReplyDelete
 12. ശെല്‍വരാജ് തോല്‍ക്കാന്‍ മതിയായ കാരങ്ങങ്ങള്‍ ഉണ്ടായിരുന്നു. അത് അയാളുടെ നാണമില്ലാത്ത കൂറുമാറ്റം തന്നെ. ശെല്‍വ രാജിനെ സ്ഥാനാര്‍ത്തിയാക്കിയപ്പോള്‍ തന്നെ അവിടെ UDF ന്റെ പരാജായം മണത്തതാണ് .

  എന്നാല്‍ ടി പി കൊലപാതകവും, മണിയുടെ വെളിപ്പെടുത്തലുകളും എല്ലാം കൂടി ജനങ്ങള്‍ക്ക്‌ വേറെ വഴി ഇല്ലാതെയായി. അവര്‍ വിധി എഴുതി. ശരിയായ വിധി. ശെല്‍വരാജ് വിജയിച്ചു. വര്‍ത്താമാന രാഷ്ട്രീയത്തില്‍ ശെല്‍വ രാജിന് പകരം മറ്റൊരു സ്ഥാനാര്‍ഥി ആയിരുന്നു മത്സരിച്ചതെങ്കില്‍ അവിടെ LDF നു കെട്ടി വെച്ച കാശ് പോലും കിട്ടില്ലായിരുന്നു.

  സഖാക്കളെ--- നിങ്ങള്‍ പാഠം ഉള്‍ക്കൊള്ളാന്‍ തയ്യാറാവുക. മസില്‍ പവറും വടിവാളും കൊണ്ട് പാര്‍ടി വളര്‍ത്താം എന്ന് കരുതേണ്ട. കാലം മാറി. ചോര വീണ മണ്ണില്‍ നിന്നല്ല ആവേശം കൊള്ളേണ്ടത്‌. ചോര വീഴ്ത്താതെ നേരിനെ ജയിച്ച സമര ചരിത്രത്തില്‍ നിന്നാണ്.

  ReplyDelete
 13. അഭിപ്രായമില്ല,'ആ' നാറിയെപ്പറ്റി എന്തെങ്കിലും പറയേണ്ടി വരും എന്ന ഒറ്റക്കാരണം കൊണ്ട് മാത്രം.! ആശംസകൾ.

  ReplyDelete
 14. ഇടതു പക്ഷത്തിന്‌റെ സ്ഥാനാര്‍ഥി ഈ മത്സരത്തിന്‌ യോജിച്ചയാളായിരുന്നില്ല എന്ന് എല്ലാവര്‍ക്കും ഇപ്പോള്‍ വൈകിയുദിച്ചിട്ടുണ്‌ട്‌. നെയ്യാറ്റിങ്കരയില്‍ സി പി എമ്മിന്‌ കിട്ടിയത്‌ ആ പാര്‍ട്ടിയുടെ ആറ്റിക്കുറുക്കിയ വോട്ടുകളാണ്‌. ആ പാര്‍ട്ടിയുടെ ശക്തി അതില്‍ നിന്ന് തന്നെ വ്യക്തം... ഇത്രയും കലാപമുയര്‍ന്നിട്ടും കൂടെ നിന്ന് ചില കുലം കുത്തികള്‍ കാല്‌ വാരിയിട്ടും ഇത്രയും വോട്ടുകള്‍ സമാഹരിക്കാന്‍ കഴിഞ്ഞത്‌ ശക്തി തന്നെ... ആര്‍ക്ക്‌ കുട്ടിയുണ്‌ടായാലും അതിന്‌റെ പിതൃത്വം ഏറ്റെടുക്കാന്‍ വരുന്ന കശ്മലന്‍മാരെ കുറിച്ച്‌ എന്ത്‌ പറയാന്‍...

  ReplyDelete
 15. സി പി എം അവരുടെ സ്വഭാവം മാറ്റാതെ അവര്‍ നന്നാവില്ല.അക്രമം അവരുടെ കൂടപ്പിറപ്പാണ്.

  ReplyDelete
 16. ഇന്ന് രാഷ്ട്രീയം ചിലര്‍ക്ക് എന്തൊക്കെയോ വാരിക്കൂട്ടാനും പാവപ്പെട്ടവന്റെ നെഞ്ചില്‍ കയറി നിന്ന് കൊഞ്ഞനംകുത്താനുമുള്ള 'ഭാഗ്യവേദി'യാണ്.നല്ലവരെ വിസ്മരിക്കുന്നില്ല.ദൈവത്തെഭയക്കുന്ന മാനുഷികധര്‍മ്മം ലഷ്യമാക്കുന്ന നല്ല ആളുകളെ അധികാരത്തിലെത്തിക്കുകയാണ് പോംവഴി.അബ് സാറിന്റെ നിഷ്പക്ഷമായ അവലോകനം
  അഭിനന്ദനീയം.

  ReplyDelete
 17. ഈ വിഷയത്തില്‍ ഇതിനു മുന്‍പ് ഇട്ട പോസ്റ്റ്‌ ഏറെ പ്രസക്തി ഉള്ളതായിരുന്നു. അസ്സംബ്ലി അംഗത്വം ലക്ഷങ്ങള്‍ക്ക് മറിച്ചു വിറ്റ് മറുകണ്ടം ചാടി ജനങ്ങള്‍ക്ക്‌ മേല്‍ ഇലക്ഷന് ചെലവായ കോടികള്‍ അടിച്ചേല്‍പ്പിച്ച ഇവനെയൊക്കെ രണ്ടാമതും കുത്തി ജയിപ്പിച്ച ജനത്തെ എന്ത് വിളിക്കാം????

  ഏറെ പ്രബുദ്ധരായ ജനതയാണ് ഞങ്ങള്‍ എന്നവകാശപ്പെടുന്ന കേരളം പോലുള്ള സ്ഥലത്ത് ഇത്തരം നപുംസകങ്ങള്‍ വിജയിക്കുമ്പോള്‍ അതിന്റെ പിന്നിലെ രാഷ്ട്രീയം എന്തെന്ന് പിടി കിട്ടുന്നില്ല ഡോക്ടറെ ......

  ReplyDelete
 18. നെയ്യാറ്റിന്‍കരയില്‍ കണ്ടത് നാടാര്‍ വിജയം ആണ്..ജാതിചിന്ത ശക്തമായ തിരുവിതാംകൂറില്‍ നായര്‍ ഭൂരിപക്ഷ മണ്ഡലത്തിലെ നായര്‍ക്കു ജയിക്കാന്‍ കഴിയൂ..രാജഗോപാല്‍സര്‍ നാടാര്‍ ആയിരുന്നെങ്കില്‍ ഈ മണ്ഡലത്തില്‍ ചിലപ്പോള്‍ ജയിച്ചേനെ..അദ്ദേഹം ഇനി മത്സര രംഗത്ത് വരാതിരിക്കുകയാണ് ബുദ്ധി..2004 ലോകസഭാ ഇലക്ഷനില്‍,മത്സരിക്കുമ്പോള്‍ ഇത് തന്റെ അവസാനത്തെ മത്സരമാണെന്നും ഇനി മത്സരിക്കില്ല എന്നും ശേഷകാലം അമ്മയുടെ ആശ്രമത്തില്‍ അന്തേവാസിയായി കഴിയും എന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു..അത് രണ്ടും പാലിക്കപ്പെട്ടില്ല.!! കാണ്ടഹാറില്‍ തീവ്രവാദികള്‍ മദനിയെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു എന്ന് ഇദ്ദേഹം തിരുവനന്തപുരത്ത് അക്കാലത്ത്(1999) പത്രക്കാരോട് കാച്ചിയിരുന്നു..അദ്വാനിയുടെ ആഭ്യന്തരമന്ത്രാലയം അത് നിഷേധിച്ചു..അമൃത എക്സ്പ്രസ്സ്‌ അമ്മയുടെ നാമധേയത്തിലാണ് എന്ന അടുത്ത വെടിയും റെയില്‍വേ-യുടെ വിശദീകരണത്തില്‍ പുകഞ്ഞുപോയി..ഈ പ്രായത്തില്‍ മതതീവ്രനിലപാടുകളില്‍ അല്പം കൂടി പാകത വരുത്തിയിരുന്നെങ്കില്‍ അദ്ദേഹം പൊതുസമൂഹത്തിനു കൂടുതല്‍ സ്വീകാര്യന്‍ ആയേനെ..പാര്‍ടിക്കാര്‍ അടിച്ചു വിടുന്ന നോടിസുപോലെ ആകരുത് പാകത വന്ന നേതാക്കള്‍..അവര്‍ക്ക് അതിലും ഉയര്‍ന്ന കാഴ്ചപ്പാട് സമൂഹത്തിനു മുന്‍പില്‍ വയ്ക്കാന്‍ കഴിയണം..

  ReplyDelete
 19. valare nagnamaya (thuniyillatha) oru sathyam koodi paranju engilum janangal manassilakkilla endu cheyyan nammude vidhi

  ReplyDelete
 20. കേരളത്തിന്‍റെ മണില്‍ വര്‍ഗിയത ഓടില്ല ഏന് ഒനും പറയാതെ

  മുലിം ലീഗ് ഉം കേരള കോണ്‍ഗ്രസ്‌ ഉം ഒകെ പിന്നെ

  എന്തിന്റെ പിന്‍ബലത്തില്‍ ആണ് ജയികുനത്

  ഭൂരിപക്ഷം പറഞ്ഞാല്‍ മാത്രമേ വര്‍ഗിയം ആകു അല്ലെ

  ReplyDelete
  Replies
  1. അങ്ങിനെ നോക്കിയാല്‍ വര്‍ഗീയം കളിക്കാത്ത ഏതു പാര്‍ട്ടിയാണ് ഇവിടെ ഉള്ളത് ?
   മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് മുസ്ലിമിനെയും, ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശത്ത് ക്രിസ്ത്യാനിയെയും നിര്‍ത്തുന്ന സി പി എം, കോണ്‍ഗ്രസ് തുടങ്ങിയവരെല്ലാം ചെയ്യുന്നത് വര്‍ഗീയ കളി തന്നെയല്ലേ.അങ്ങിനെ നോക്കിയാല്‍ കേരളത്തില്‍ വര്‍ഗീയം അല്ലാത്ത ഒരു പാര്‍ട്ടിപോലും ഇല്ല എന്ന് പറയേണ്ടി വരും.

   Delete
 21. പാർട്ടിയില്ലാത്ത ഒരു വ്യക്തി വരട്ടേ, തികച്ചും സ്വതന്ത്രൻ

  ReplyDelete
 22. സി പി എമ്മില്‍ നിന്ന് ആത്മ രക്ഷാര്‍ത്തം എം എല്‍ എ സ്ഥാനം വരെ വലിച്ചെറിഞ്ഞു യു ഡി എഫില്‍ അഭയം പ്രാപിച്ചപ്പോള്‍ സെലവരാജ് നപുംസകനായി ,യു ഡി എഫില്‍ നിന്ന് അധികാരമോഹത്തിന്റെ പേരില്‍ രാജി വെച്ച് എല്‍ ഡി എഫില്‍ ചെന്ന ഹംസയും ജലീലും റഹീമും ഒക്കെ ആദര്‍ശ ധീരന്മാരും ,വല്ലാത്ത സാമൂഹ്യ നീതി തന്നെ ,,,,ഹെന്റമ്മോ ..

  ReplyDelete
  Replies
  1. യു ഡി എഫില്‍ നിന്ന് അധികാരമോഹത്തിന്റെ പേരില്‍ രാജി വെച്ച് എല്‍ ഡി എഫില്‍ ചെന്ന ഹംസയും ജലീലും റഹീമും ഒക്കെ ആദര്‍ശ ധീരന്മാരും

   ###

   ഒരിക്കലും അല്ല....
   എല്ലാം നപുംസകങ്ങള്‍...
   ജലീല്‍ ആയാലും രഹീം ആയാലും ...ഹംസ ആയാലും...

   പിന്നെ മുകളില്‍ പറഞ്ഞവര്‍ രാജി വെച്ചതിനെ തുടര്‍ന്ന് പൊതുഖജനാവിലെ പണം എടുത്ത്‌ ഉപതിരഞ്ഞെടുപ്പ്‌ നടത്തേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ടോ ??

   Delete
  2. ഒഴിവ്‌ വന്ന സീറ്റില്‍ ആറു മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തുക എന്നത് ഭരണ ഘടന അനുസാസിക്കുന്നതാണ് . പിന്നെ സല്വരാജ് തന്നെ മത്സരിച്ചു എന്നതാണെങ്കില്‍ അത് ഓരോ മുന്നണിയുടെ താല്‍പ്പര്യമാണ് ..

   Delete
  3. എല്ലാറ്റിനും ന്യായീകരണം ഉണ്ടാവുമല്ലോ.....
   നഷ്ടം പൊതു ജനങ്ങള്‍ക്ക് മാത്രം !!!

   Delete
 23. Sreejith SreedharTuesday, June 19, 2012

  കേരളത്തില്‍ വര്‍ഗീയ പാര്‍ടികള്‍ക്ക് വേരോട്ടം ഉണ്ടാകില്ല എന്നത് അര്‍ഥ സത്യം മാത്രമാണ് ...ലീഗിനും കേരള കോണ്‍ഗ്രസിനും ഉള്ള വേര് കാണാതെ പോകുന്നത്

  ReplyDelete
  Replies
  1. അങ്ങിനെ നോക്കിയാല്‍ വര്‍ഗീയം കളിക്കാത്ത ഇതു പാര്‍ട്ടിയാണ് ഇവിടെ ഉള്ളത് ?
   മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് മുസ്ലിമിനെയും, ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശത്ത് ക്രിസ്ത്യാനിയെയും നിര്‍ത്തുന്ന സി പി എം, കോണ്‍ഗ്രസ് തുടങ്ങിയവരെല്ലാം ചെയ്യുന്നത് വര്‍ഗീയ കളി തന്നെയല്ലേ.അങ്ങിനെ നോക്കിയാല്‍ കേരളത്തില്‍ വര്‍ഗീയം അല്ലാത്ത ഒരു പാര്‍ട്ടിപോലും ഇല്ല എന്ന് പറയേണ്ടി വരും.

   Delete
  2. Sreejith SreedharTuesday, June 19, 2012

   അത് ശെരി ആണ് ..പക്ഷെ ഈ വര്‍ഗീയ ശക്തികളുടെ മുന്പില്‍ നട്ടെല്ല് വളക്കുന്ന ഭരണ കൂടമാണ് നാടിന്റെ മതേതര സ്വഭാവത്തിന് ഏറ്റവും ഹാനികരം..

   Delete
  3. എം എല്‍ എ മാരുടെ എണ്ണം വെച്ച് വില പേശുക സ്വാഭിവകം. നനഞ്ഞിടം കുഴിക്കല്‍ ആണല്ലോ ഇന്നത്തെ രാഷ്ട്രീയത്തിന്റെ മുഖമുദ്ര. ആദര്‍ശം അല്ല, അധികാരം ആണ് പ്രധാനം എന്ന് കരുതുമ്പോള്‍ ഇത്തരം പ്രശ്നങ്ങള്‍ സ്വാഭാവികമല്ലേ...
   ഒരു പാര്‍ട്ടിക്കും ഭരണ പ്രവര്‍ത്തനങ്ങളോ, നേതാക്കളുടെ ഗുണ ഗണങ്ങളോ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചു വോട്ടു പിടിക്കാനുള്ള ചങ്കൂറ്റം ഇല്ല. കാരണം അവരുടെ (ഇടതായാലും,വലതായാലും) ഭരണ നിലവാരം അവര്‍ക്കറിയാം.പിന്നെ കളിക്കാന്‍ ഏറ്റവും എളുപ്പമുള്ളത് വര്‍ഗീയ കാര്‍ഡ്‌ ആണ്. ആ കാര്‍ഡിനെ ആശ്രയിക്കുമ്പോള്‍ സമുദായ സംഘടനകളുടെ മുന്നില്‍ നട്ടെല്ല് വളയുന്നു... മദനിയെ പിണറായി ഒപ്പം കൂട്ടിയതെല്ലാം ആ കളിയിലെ ചില രംഗങ്ങള്‍ മാത്രം !!!

   Delete
 24. Ithentha malayalam medium schoolo? :/
  Ningalokke engeneyaa ellaam malayaalattil type cheyyuunath?

  ReplyDelete
  Replies
  1. മലയാളം ടൈപ്പ് ചെയ്യാന്‍ പല വഴികള്‍ ഉണ്ട്...
   ഇവിടെ ക്ലിക്കി പോയി അവിടെയുള്ള സോഫ്റ്റ്‌ വെയര്‍ ഡൌണ്‍ലോഡ്‌ ചെയ്ത്‌ ഉപയോഗിക്കാം...:)

   Delete
 25. വര്‍ഗീയതയുടെ വിത്തിട്ടാല്‍ മുളയ്കാനുള്ള സാധ്യത കേരളത്തില്‍ ഉണ്ട് എന്ന ആപത്കരമായ ആശങ്കയിലേക്കും ഈ തിരഞ്ഞെടുപ് ഫലം വിരല്‍ ചൂണ്ടുന്നു എന്ന് മറക്കരുത്.... അഞ്ചാം മന്ത്രിയും, നിലവിളക്കും അങ്ങിനെ ഒരുപാട് വിഷ വിത്തുകള്‍ ഇവിടെ മുലപിക്കാന്‍ ഉള്ള പലരുടെയും ശ്രമങ്ങള്‍ നിസ്സാരമായി കാണാന്‍ പറ്റില്ല!!

  ഇതിനെക്കാള്‍ ഒക്കെ തമാശ തോന്നിയത്, തിരഞ്ഞെടുപ് ഫലം അറിഞ്ഞപോള്‍ ഇടതുപക്ഷ അനുഭാവികള്‍ നടത്തിയ പ്രസ്താവന ആണ്... " ലോകത്തില്‍ ആദ്യമായി ഒരു 'ശവം' MLA ആയി " എന്ന്... എന്നെപോലെ ഒരു സാധാരണകാരന് ഇതില്‍ നിനും മനസ്സിലാവാത്തത് എന്താണെന്നു വെച്ചാല്‍, ശവത്തിന്റെ വില പോലും ഇല്ലാത്ത ആള്‍ ആയിരുന്നുവോ ഇടതുപക്ഷ സ്ഥാനാര്‍ഥി എന്നാണ്!!! കലികാലം!!!

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....