Friday, June 08, 2012

ഹാജ്യാരുടെ നെയിംസ്ലിപ്പും നബീസുവും


പെയ്തിറങ്ങിയ മഴത്തുള്ളികളും, സ്കൂളുകളിലേക്കുള്ള കുട്ടികളുടെ ആവേശ സഞ്ചാരവും കണ്ണുകളില്‍ പതിഞ്ഞപ്പോള്‍ മനസ്സ് സ്വപ്നത്തിലെന്ന പോലെ സഞ്ചരിച്ചത് കുട്ടിക്കാലത്തെ ചില ഓര്‍മ്മകളിലേക്കാണ്....

ഇത് ഒരു ഹാജ്യാരുടെ കഥയാണ്....

പെട്ടന്ന് ദേഷ്യം വരുന്ന ഒരു ചൂടന്‍ ഹാജ്യാരുടെ കഥ....
മൂക്കിന്‍ തുമ്പത്ത്  ശുണ്ഠി വിളയാടുന്ന ഒരു പാവം ഹാജ്യാരുടെ കഥ....
കുട്ടിക്കാലത്ത്‌  എന്നെ വൈദ്യരേ, വൈദ്യരേ എന്ന് വിളിച്ചു കളിയാക്കാന്‍ ശ്രമിച്ചിരുന്ന ഹാജ്യാരുടെ കഥ....

ഒരു തുണിക്കടയായിരുന്നു ഹാജ്യാരുടെ പ്രധാന ഉപജീവന മാര്‍ഗ്ഗം.

ഞാന്‍ ജനിക്കുന്നതിനു വളരെ മുന്‍പ്‌ തന്നെ തുടങ്ങിയ, നല്ല കച്ചവടം നടക്കുന്ന ഒരു തുണിക്കട....

എന്റെ കാരണവന്മാരുടെ വൈദ്യശാലയുടെ അടുത്തായിരുന്നു ഹാജ്യാരുടെ ഈ കട.

ഞങ്ങള്‍ സ്കൂള്‍ വെക്കേഷന്‍ സമയത്ത്‌ ചിലപ്പോള്‍ ഈ വൈദ്യശാലയില്‍ പോയി ഇരിക്കുക പതിവായിരുന്നു...
ഭാവിയില്‍ എങ്ങിനെയൊക്കെയാണ് കഷായവും അരിഷ്ടവും വിറ്റ്‌ കാശുണ്ടാക്കുക എന്നതിന്റെ ബാലപാഠങ്ങള്‍ പഠിക്കാന്‍....!!!

വൈദ്യശാലയിലെ മേല്‍നോട്ടക്കാരനായ കോയാക്ക നല്ല രസികനായിരുന്നു....
ഒരു ഗുളിക വാങ്ങാന്‍ വന്ന ആളെ വാചകമടിച്ച് വീഴ്ത്തി പത്ത്‌ ഗുളികയും ഒപ്പം ഒരു കുപ്പി അരിഷ്ടവും കൂടി വാങ്ങിപ്പിക്കുന്ന ആളാണ്‌ കോയാക്ക...

കോയാക്കയെ കുറിച്ച് ഒരു കഥയുണ്ട്....
കെട്ടുകഥയാണോ അതോ ചരിത്ര സംഭവം ആണോ എന്നറിയില്ല....

സംഗതി ഇതാണ്....

കോയാക്കയുടെ ആദ്യകാല കാമുകിമാരില്‍ ഒരാളായിരുന്ന നബീസു അതുവരെയുണ്ടായിരുന്ന കോയാക്ക അടക്കമുള്ള കാമുകന്മാര്‍ക്കെല്ലാം പാലും വെള്ളത്തില്‍ പണി നല്‍കിക്കൊണ്ട്  മറ്റൊരാളെ കെട്ടി !!!

പക്ഷേ മുന്‍ കാമുകന്മാരുടെ പ്രാക്ക് കൊണ്ടാണോ, പ്രാര്‍ത്ഥന കൊണ്ടാണോ, നേര്‍ച്ച കൊണ്ടാണോ എന്നറിയില്ല, നബീസുവിന്റെ കെട്ടിയോന്‍ അധികം വൈകാതെ തന്നെ ഇഹലോക വാസം വെടിഞ്ഞു....

കെട്ടിയോന്റെ അവസാന ചടങ്ങുകള്‍ എല്ലാം കഴിഞ്ഞപ്പോള്‍ നബീസു കോയാക്കയെ അടുത്ത് വിളിച്ചു...

"കോയാക്കാ, ഞമ്മടെ ഈ ദുഖത്തില്  പങ്കു ചേര്‍ന്നോര്‍ക്ക് എല്ലാം ഒരു നന്ദി പേപ്പറിലൂടെ പരസ്യമായി ഇങ്ങള് ഇടണം. കായി എത്രയായാലും ഞമ്മള് തരാ..." നബീസു കോയാക്കയോട്‌ പറഞ്ഞു.

കോയാക്ക ആ ദൗത്യം ഏറ്റെടുത്ത്‌ കായിയും വാങ്ങി പത്രത്തിന്റെ ഓഫീസിലേക്ക്‌  വണ്ടി കയറി.

അടുത്ത ദിവസം പത്രത്തില്‍ പരസ്യം വന്നത് ഇങ്ങനെ,

"ഞമ്മളെ കെട്ടിയോന്‍ ഇഹലോക വാസം വെടിഞ്ഞപ്പോള്‍ ഞമ്മളെ സമാധാനിപ്പിക്കാന്‍ എത്തിയ എല്ലാവര്‍ക്കും പെരുത്ത് നന്ദി രേഖപ്പെടുത്തുന്നു. മൂപ്പര്‍ക്ക്‌ വേണ്ടി പ്രാര്‍ഥിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു."
എന്ന്,
കെട്ടിയോന്‍ ഇല്ലാത്ത നബീസു,
കുട്ടികളില്ല,
25 വയസ്സ്,
അഞ്ചാം ക്ലാസ്‌ പഠിപ്പ്,
അഞ്ചടി നാലിഞ്ച് ഉയരം,
വെളുത്ത നിറം,
സുന്ദരി,
ദീനീ ബോധമുള്ള സല്‍സ്വഭാവി,
ഇന്റെ വാപ്പാക്ക് നാല് മക്കള്‍, രണ്ടാണും രണ്ടു പെണ്ണും.

ഇപ്പൊ കോയാക്കാന്റെ സ്വഭാവത്തെ പറ്റി ഒരു ഏകദേശ രൂപം കിട്ടിയിരിക്കുമല്ലോ....

അക്കാലത്ത്‌ കടകള്‍ തങ്ങളുടെ പരസ്യത്തിനായി 'ഒട്ടിപ്പോ നെയിം സ്ലിപ്പുകള്‍' കുട്ടികള്‍ക്ക്‌ നല്‍കുന്ന ഒരു പതിവുണ്ടായിരുന്നു.
കുട്ടികള്‍ എല്ലാ കടകളിലും കയറി നെയിം സ്ലിപ്പുകള്‍ ചോദിക്കും....
അത്തരം നെയിം സ്ലിപ്പുകള്‍ ഇന്നത്തെ പോലെ സുലഭമായിരുന്നില്ലല്ലോ അന്ന്...
അതുകൊണ്ടു തന്നെ ഒട്ടിപ്പോ നെയിംസ്ലിപ്പുകള്‍ ഒട്ടിച്ച പുസ്തകങ്ങളുമായി സ്കൂളില്‍ വരുന്നത് അഭിമാന പ്രശ്നം കൂടിയായിരുന്നു....
സുന്ദരികളുടെ മുന്നില്‍ അതെല്ലാം കാണിച്ചു കേമത്തരം കാട്ടാമല്ലോ....

ഒരു ദിവസം ഞങ്ങള്‍ വൈദ്യശാലയില്‍ ഇരിക്കുമ്പോള്‍ കുറച്ചു കുട്ടികള്‍ അവിടേക്ക് വന്നു....

"കോയാക്കാ... നെയിം സ്ലിപ്പ്‌ ഉണ്ടോ ?" അവര്‍ ചോദിച്ചു.

കോയാക്ക : "ഉണ്ടല്ലോ..."

കുട്ടികള്‍ : "ന്നാ തരിം.."

കോയാക്ക : "ഞാന്‍ ഹാജ്യാരുടെ അടുത്ത്‌ കൊടുത്തിട്ടുണ്ട്. അവിടെ പോയി ചോദിച്ചോളിം... ഞാന്‍ പറഞ്ഞതാ ന്ന് പറഞ്ഞാ മതി."

അടുത്ത തുണിക്കടയിലേക്ക്‌ ചൂണ്ടിക്കാണിച്ചു കൊണ്ടു കോയാക്ക പറഞ്ഞു.....

കുട്ടികള്‍ ആവേശത്തോടെ തുണിക്കടയിലേക്ക് ഓടി....

കുറച്ചു സമയത്തിനു ശേഷം കുട്ടികള്‍ നിരാശയോടെ വൈദ്യശാലയിലേക്ക്‌ തിരിച്ചെത്തി....

"കോയാക്കാ... ഹാജ്യാര്  അവടെ നെയിംസ്ലിപ്പ്‌  ഇല്ലാ ന്ന് പറഞ്ഞല്ലോ...." കുട്ടികള്‍ നിരാശയോടെ പറഞ്ഞു.

"എടാ അത് മൂപ്പര് മറന്നതാണ്... ഹാജ്യാര്‍ക്ക് എന്ത് കൊടുത്താലും തുണിന്റെ അടീല്‍ക്ക് വെക്കും ന്ന്ട്ട്  ആവശ്യം വരുമ്പോ തെരഞ്ഞ് നോക്കാതെ ഇല്ലാന്ന് പറയും. മടിയനാ മൂപ്പര്. ആ തുണി പൊക്കിയിട്ട് ശരിക്ക്  നോക്കാന്‍ പറ. അതിനടിയില്‍ സാധനമുണ്ട്...  " കോയാക്ക കുട്ടികളെ സമാധാനിപ്പിച്ചു കൊണ്ട്  വീണ്ടും ഹാജ്യാരുടെ അടുത്തേക്ക് അയച്ചു....

കുട്ടികള്‍ ഒന്നും ചിന്തിക്കാതെ ഹാജ്യാരുടെ അടുത്തെത്തി....

"ഹാജ്യാരേയ്‌... ഇങ്ങളോട് തുണി പൊക്കി നല്ലോണം നോക്കാന്‍ കോയാക്ക പറഞ്ഞു. അതിന്റെ അടിയിലാത്രേ സാധനം വെച്ചിട്ടുള്ളത്..." കുട്ടികള്‍ ഹാജ്യാരോട് പറഞ്ഞു....

പിന്നീട് അവിടെ നിന്നും കേട്ടത്  ഹാജ്യാരുടെ കൂലംകുത്തിയൊഴുകുന്ന ഭരണിപ്പാട്ടായിരുന്നു...

ഹാജ്യാര്‍ ഇരിപ്പിടത്തില്‍ നിന്നും തെറിവിളിയോടെ മുണ്ടും മടക്കിക്കുത്തി എഴുന്നേറ്റപ്പോള്‍ അന്തം വിട്ടു നിന്നിരുന്ന കുട്ടികള്‍ ഓടി....

ഹാജ്യാര്  കോയാക്കാനെ അടിക്കാനായി വന്നതും, കോയാക്ക കടയില്‍ നിന്ന് ഇറങ്ങി ഓടിയതും, തെറിവിളികള്‍ അന്തരീക്ഷത്തില്‍ അലിഞ്ഞു ചേര്‍ന്നതും എല്ലാം ഇന്നലെ കഴിഞ്ഞപോലെ തോന്നുന്നു...

അബസ്വരം :
സ്കൂളിലേക്ക് പോകുന്ന കുട്ടികളെ കാണുമ്പോള്‍ അസൂയ തോന്നുന്നു....
ഒരിക്കല്‍ കൂടി ആ ബാല്യം തിരിച്ചു കിട്ടില്ലല്ലോ എന്ന നിരാശയില്‍ നിന്നും ഉടലെടുത്ത അസൂയ......


പോസ്റ്റ്‌ മോഷണം സംസ്കാര ശൂന്യതയാണ് എന്ന് ബൂലോക കള്ളന്മാരെ ഓര്‍മ്മപ്പെടുത്തുന്നു.
68 comments:

 1. ഹ ഹ.
  പോസ്റ്റ്‌ കലക്കീട്ടോ

  ReplyDelete
 2. ആ മരണത്തിൽ തന്നെ ആശ്വസിപ്പിക്കാനെത്തിയവരോട് നബീസു നന്ദി പേപ്പറിലൂടെ പ്രകാശിപ്പിച്ചത് അടിപൊളിയായി ട്ടോ.
  എന്ന് കെട്ട്യോൻ ചത്ത നബീസു,
  26 വയസ്സ്,
  കുട്ടികളില്ല,
  അഞ്ചാം ക്ലാസ്സ് പഠിപ്പ്.

  ഇതൊരു സംഭവാ ട്ടോ അബ്സറിക്കാ. ങ്ങളേയ് ശരിക്കും ഡാക്കിട്ടറാവണ്ട് ആളല്ല. ആശംസകൾ.

  ReplyDelete
  Replies
  1. മണ്ടൂസ ഇത് അബ്സാര്‍ കോപ്പി അടിച്ചതാണ്.. അല്ലാന്നു തെളിയിക്കാന്‍ പറ്റുമെങ്കില്‍ തെളിയിക്കട്ടെ? അവസാനം പുള്ളിയുടെ വഹ... എന്റെ പോസ്റ്റ്‌ കോപ്പി അടിക്കരുത് എന്നൊരു അനുശോചനവും.. ഹ ഹ കാളകാലം അല്ലാതെന്തു പറയാന്‍..

   Delete
  2. മോനേ ജാസി സുഹൃത്തേ....

   ഈ പോസ്റ്റ്‌ കോപ്പി അടിച്ചതാണെങ്കില്‍ ഇത് കോപ്പി അടിച്ചതാണ് എന്ന് തെളിയിക്കാനുള്ള ബാധ്യത ആരോപണം ഉന്നയിക്കുന്നവര്‍ക്കാകുന്നു.
   ഇത് കോപ്പി അടിക്കപ്പെട്ട പോസ്റ്റിന്റെ ലിങ്ക് നല്‍കുക.
   അത് നല്‍കിക്കൊണ്ടാണല്ലോ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കേണ്ടത്.
   അല്ലാതെ കോപ്പി അടിച്ചതാണ് എന്ന് തെളിയിക്കാതെ നപുംസകാരോപണം ഉന്നയിക്കുകയല്ല വേണ്ടത്‌.

   കോപ്പി അടിക്കപ്പെട്ട പോസ്റ്റിന്റെ ലിങ്കിനായി കാത്തിരിക്കുന്നു.

   Delete
 3. വായിച്ചു ...എന്നെത്തേയും പോലെ തന്നെ...

  ReplyDelete
 4. നര്‍മ്മ ക്കഷായം എല്ലാ അസുഖങ്ങളെയും മാറ്റും ഡോക്ടര്‍ .പക്ഷെ ആ നബീസുവിന്റെ പരസ്യം ആണ് ജോറായതു ...

  ReplyDelete
 5. ഹ ഹ ഹ ഹ ശരിക്കും പൊട്ടി ചിരിച്ചു പോയി .....

  വളരെ രസകരം. സന്തോഷമായി. നന്ദി . സ്നേഹാശംസകളോടെ @ PUNYAVAALAN

  ReplyDelete
 6. പോസ്റ്റ്‌ കലക്കി ...:)

  ReplyDelete
 7. സംഗതി കൊള്ളാം ഇഷ്ടായി..

  പിന്നെ 'അപസ്വരം' , ഭൂലോക, കൂലം കുത്തിയൊഴുകുന്ന, എന്നിങ്ങനെ അക്ഷര തെറ്റുകള്‍ തിരുത്തണം

  ഭാവുകങ്ങള്‍
  joy
  joyofdubai@gmail.com

  ReplyDelete
  Replies
  1. "അബസ്വരം" എന്നത് തെറ്റിയതല്ല...
   അബ്സാരിന്റെ സ്വരം എന്ന അര്‍ത്ഥത്തില്‍ ഉപയോഗിച്ചതാണ്...
   മറ്റു തെറ്റുകള്‍ തിരുത്താം....
   വായനക്കും, തെറ്റുകള്‍ ചൂണ്ടി കാണിച്ചതിനും, ഈ അഭിപ്രായ പ്രകടനത്തിനും ഒരായിരം നന്ദി...:)

   Delete
 8. ചിരിപ്പിച്ചു അബസാരിക്കാ പ്രത്യേകിച്ച് നബീസു

  ReplyDelete
 9. kurachu kadhakaloke vayichu.ellam ishtayi ,valare valare nannayitund.ellam maranu chirikan thonumbol veendum vannu vayicholam .ella kadhakalum .endayalum nabeesu usharayi.ashamsakal

  ReplyDelete
 10. valare ishtayi ella kadhakalum .ellam maranu chirikan thonumbol veendum varam .nebeesu kalakeeto.

  ReplyDelete
  Replies
  1. തീര്‍ച്ചയായും വീണ്ടും വരണം....:)

   Delete
 11. തുണിയുടെ അടിയിലുള്ള സാധനം നന്നായിട്ടുണ്ട്. പിന്നെ പോസ്റ്റിന്റെ ഇടയ്ക്കൊക്കെ പുട്ടിനു തേങ്ങ പോലെ ലിങ്കുകളാണല്ലോ? വായിക്കാന്‍ വന്നവര്‍ കുടുങ്ങിയത് തന്നെ.

  ReplyDelete
 12. ഹഹ..... കോയക്കാന്റെ രണ്ട് വിക്രസങ്ങൾ......പതിവ് പോലെ ചിരിപ്പിച്ചു...
  രണ്ട് ചോദ്യങ്ങൾ
  1. എന്നിട്ട് നബീസുവിനെ ആരേലും കെട്ടിയാ ?
  2. സത്യത്തിൽ ഹാജ്യാർ എവിടെയാണു സാധനം വച്ചത് ?

  ReplyDelete
  Replies
  1. കഥയില്‍ ചോദ്യമില്ല....
   ഹി ഹി...:)

   Delete
 13. നന്നായിട്ടുണ്ട്... അവതരണരീതിയും കൊള്ളാം..

  ReplyDelete
 14. Nishaque Shan Nishaque ShanFriday, June 08, 2012

  ഡോക്ടറെ ഓരോ പുതിയ പോസ്റ്റിലും പറയുന്ന സ്ഥിരം ഡയലോഗ് തന്നെ പറയമം.... ഈ പോസ്റ്റും വളരെ നന്നായിട്ടുണ്ട് ....
  പിന്നെ ബാഗ്ദാദ്‌ നോവലിന്റെ എഴാം പാര്‍ട്ട്‌ വായിച്ചു നന്നായിട്ടുണ്ട് ...
  അതിന്റെ അടുത്ത പാര്‍ട്ട്‌ കഴിയുമെങ്കില്‍ ഉടനെ പോസ്റ്റുക .. എല്ലാ വിധ ആശംസകളും നേരുന്നു .............

  ReplyDelete
 15. വന്നു വന്ന് പുട്ടേതാ തേങ്ങയേതാ എന്ന് അറിയാത്ത പരുവമായല്ലോ ഡോക്ടറേ. :) ങ്ങള് ആൾക്കാരെ മുയ്മേനും ബായിപ്പിച്ചേ ബിടൂ, ല്ലേ? എന്നാലും കൊള്ളാം. :))

  ReplyDelete
 16. ഡോകടര്‍, ഒരു സംശയം. ഈ ചിരിയുടെ വെടിക്കെട്ട് വരുന്ന രോഗികള്‍ക്ക് കൊടുത്താല്‍ അന്‍പത് ശതമാനം രോഗികളുടെയും അസുഖങ്ങളും കുറയുമായിരിക്കുമല്ലോ. വല്ലാത്ത ടെന്‍ഷന്‍ പിടിച്ചിട്ടാണ് പല രോഗങ്ങളും വരുന്നതെന്നാണെനിക്ക് തോന്നുന്നത്.

  ReplyDelete
  Replies
  1. തീര്‍ച്ചയായും....
   പല രോഗികള്‍ക്കും മരുന്നിനെക്കാള്‍ ആവശ്യം 'അവരുടെ രോഗം നിസ്സാരമാണ്' എന്ന് പറഞ്ഞു അവര്‍ക്ക്‌ നല്‍കുന്ന ആശ്വാസമാണ്...
   മനസ്സ് തണുത്ത ഒരു രോഗിയില്‍ മരുന്ന് കൂടുതല്‍ ഫലം ചെയ്യും...

   മാറുകയില്ല എന്ന് ഉറപ്പുള്ള രോഗം ആണെങ്കില്‍ കൂടി അസുഖം മാറും എന്ന ശുഭപ്രതീക്ഷ നല്‍കാനാണ് ശ്രമിക്കേണ്ടത്‌.
   എന്നാല്‍ ഇന്ന് ചില ഹോസ്പിറ്റലുകള്‍ രോഗിയോട് രോഗത്തിന്റെ പൂര്‍ണ്ണ വിവരം പറയുന്ന രീതി പിന്തുടരുന്നുണ്ട്.പ്രത്യേകിച്ച് കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക്. ഇതിനോട് എനിക്ക് ഒട്ടും യോജിപ്പില്ല. കാരണം തനിക്ക്‌ കാന്‍സര്‍ ആണ് എന്ന് രോഗി അറിഞ്ഞാല്‍ അതോടെ അവര്‍ മാനസികമായി മരിക്കുക തന്നെയാണ് ചെയ്യുന്നത്.അപൂര്‍വ്വം ചിലര്‍ക്ക് മാത്രമേ ഇത്തരം അവസ്ഥകളെ ഉള്‍കൊള്ളാന്‍ ഉള്ള മാനസികാവസ്ഥ ഉണ്ടാവുകയുള്ളൂ...
   അമല ഹോസ്പിറ്റലിലേക്കോ, ആര്‍ സി സി യിലെക്കോ റെഫര്‍ ചെയ്യപ്പെട്ട രോഗികള്‍ ആ വിവരം അറിയുമ്പോള്‍ മാനസികമായി തളര്‍ന്ന പല കേസുകളും ഉണ്ട്. പിന്നെ ആ ആഘാതത്തില്‍ നിന്നും കര കയറുന്നവര്‍ അപൂര്‍വ്വമാണ്.

   അതുപോലെ ടെന്‍ഷന്‍ പല രോഗങ്ങളുടെയും ഒരു കാരണമായി പറയാവുന്ന ഘടകം തന്നെയാണ്.
   മാത്രമല്ല വല്ല രോഗവും ഉണ്ടായാല്‍ അതില്‍ നിന്നും ഉണ്ടാകുന്ന ടെന്‍ഷന്‍ ആ രോഗത്തിന്റെ തീവ്രത വര്‍ധിപ്പിക്കുകയും ചെയ്യും...

   Delete
 17. നന്നായിരിയ്ക്കുന്നു... ആശംസകള്‍!!

  ReplyDelete
 18. കഥയില്‍ ചോദ്യമില്ലയെന്നല്ലേ..?അതുകൊണ്ട് എവിടെ ,എപ്പോള്‍ എന്നൊന്നും ഈ ഇരിമ്പിളിയത്തുകാരന്‍ ചോദിക്കുന്നില്ല .നര്‍മ്മം അതിന്റെ അവതരണമികവില്‍ അഴകാര്‍ന്നു ചിരിക്കുന്നു.അഭിനന്ദനങ്ങള്‍ !

  ReplyDelete
 19. സുപ്രഭാതം..
  രസകരമായിരിയ്ക്കുന്നു ട്ടൊ...ആശംസകള്‍...!

  ReplyDelete
 20. ഇക്ക കഥ നന്നായിട്ടുണ്ട് ......ആ പത്ര പരസ്യം ഗംഭീരം ...

  ReplyDelete
 21. ഇക്ക കഥ നന്നായിട്ടുണ്ട് ......ആ പത്ര പരസ്യം ഗംഭീരം ... ...Abinanthanangal

  ReplyDelete
 22. നന്നായി. ചിരിക്കനുള്ള വഹ നന്നായി ചേർത്തിട്ടുണ്ട്. :)

  ReplyDelete
 23. ഡോക്ടര് കിടിലന്‍ ..കൂടുതല്‍ പ്രതീക്ഷിക്കുന്നു....

  ReplyDelete
 24. ഡോക്ടര്‍ എന്നതേം പോലെ ഇന്നും നിരാശപ്പെടുത്തിയില്ല ...ആ പത്ര പരസ്യം തകര്‍ത്തു .എല്ലാവിധ ആശംസകളും

  ReplyDelete
 25. ആ ആദ്യഭാഗം SMS ആയി പലപ്പോഴും പലയിടത്തും കേട്ടിട്ടുണ്ട്.
  അതുകൊണ്ട് പുതുമ തോന്നിയില്ല.
  രണ്ടാം ഭാഗം കൊള്ളാം.

  ReplyDelete
  Replies
  1. നാട്ടില്‍ പറഞ്ഞു കേട്ട ഒരു കഥയാണ് അത്.
   അതുകൊണ്ട് തന്നെയാണ് പോസ്റ്റില്‍ "കെട്ടുകഥയാണോ ചരിത്ര സംഭവം ആണോ എന്നറിയില്ല" എന്ന് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

   Delete
 26. നര്‍മ്മം കലക്കി.ഇനിയും പോരട്ടെ നര്‍മ്മ വിശേഷങ്ങള്‍

  ReplyDelete
 27. nanaayittund.abhinadhanangal

  ReplyDelete
 28. മുഴച്ചു നില്‍കുന്ന രണ്ടു സംഭവങ്ങള്‍..
  രണ്ടും ചിരി മുഴക്കുന്നവ...
  രസിച്ചു...
  സ്നേഹാശംസകള്‍..

  ReplyDelete
 29. സ്കൂളില്‍ പോകാന്‍ എല്ലാര്‍ക്കും കൊതിയാവുന്നു ഈ വരി വല്ലാതെ ചിരിപ്പിച്ചു,,,, :)

  ഹാജ്യാരേയ്‌... ഇങ്ങളോട് തുണി പൊക്കി നല്ലോണം നോക്കാന്‍ കോയാക്ക പറഞ്ഞു. അതിന്റെ അടിയിലാത്രേ സാധനം വെച്ചിട്ടുള്ളത്..."

  ReplyDelete
 30. നബീസുവിന്റെ കൃതഞ്ജത പരസ്യം ഉഷാറായിരിക്കണ് ഡോക്ടറെ.

  ReplyDelete
 31. ആ കാലത്തേക്ക് തിരിച്ചു പോകാന്‍ ഒരു പാട് ആഗ്രഹമുണ്ട്. ........................
  അസൂയപ്പെടുന്നുമുണ്ട്.

  ReplyDelete
 32. Doctor അന്നന്ന് കുട്ടിയായി കൊണ്ടിരിക്കുകയാ ല്ലേ?? ശരിക്കും ഓർമ്മയിൽ നിന്നു എഴുതിയതോ അതോ 'ബഡായി' മിക്സ് ചെയ്ത് കാച്ചിയ കുഴമ്പോ??

  എന്തായാലും മ്മിണി രസിപ്പിച്ചു !!!

  ReplyDelete
 33. ഹബീബി, വളരെ നന്നായിട്ടുണ്ട്.

  ReplyDelete
 34. ഹാജ്യാര് വൈദ്യരേ വൈദ്യരേന്നു വിളിച്ചു ഒടുവില്‍ വൈദ്യരായി അല്ലേ.?
  നിങ്ങളുട എഴുത്തുകള്‍ ഹൃദ്യമാണ്.ആശംസകള്‍

  ReplyDelete
 35. പാവം ഹജ്യാരെ ഔരത്ത് വെളിവാക്കിയല്ലോ ഇങ്ങള്

  ReplyDelete
 36. ഇത് രസായി
  ചിരിക്കാൻ പറ്റിയ എഴുത്ത് തന്നെ, തുടരട്ടെ, വരട്ടെ ഇനിയും നല്ല എഴുത്തുകൾ

  ReplyDelete
 37. enthayalum njammek peruth ishtayito . Enthayalum ini ketiyon maricha nabeesunu varane aavashyam undena parasyam vere kodukenda aavashyam illa. Ha ha ha.

  ReplyDelete
 38. വായിച്ചു. പണ്ട് വായിച്ച കഥകളുടെ ഒരു രസം എന്ത് കൊണ്ടോ എനിക്കിതില്‍ കിട്ടിയില്ല. എന്നാലും ബോറടിച്ചില്ല ട്ടോ. ആശംസകള്‍.

  ReplyDelete
 39. അബ്സാര്‍ക്ക, വായിച്ചു നന്നായിട്ടുന്ദ്. ടൈഗ്രീസ് 08 കാത്തിരിക്കുന്നു.

  ReplyDelete
 40. ഹാ.ഹ.. ഹാജ്യാരോടാ കോയക്കാന്റെ കളി..!!ചിരിച്ചു..!!

  ReplyDelete
 41. ഹ ഹ..ചിരിപ്പിച്ചു... നന്നായിട്ടുണ്ട്.....

  ReplyDelete
 42. ചിരിച്ചു ചിരിച്ചു പണ്ടാറടങ്ങി..

  ReplyDelete
 43. നിരാശയില്‍ നിന്നും പൊട്ടിച്ചിരികളുതിരുന്നു എന്നു പറയുന്നതായിരിക്കും നല്ലത്. തമാശ ആസ്വദിച്ചു ഡോക്ടര്‍ .

  ReplyDelete
 44. കോയാക്ക ഒന്നുമല്ല നബീസുവാന് കഥയിലെ താരം.. ഇഷ്ടായി ട്ടോ!

  ReplyDelete
 45. nabeesunte pathra parassyam munp kettittundu,enkilum athu aavarthana virasatha illathe ezhuthi.mothathil kollaam...

  ReplyDelete
 46. Good Post.
  Excellent blog.
  congrajs

  ReplyDelete
 47. സംഗതി കലക്കി.... ആദ്യ ഭാഗവും രണ്ടാമത്തെ ഭാഗവും വായ്മൊഴിയായി പറന്നു നടക്കുന്ന രണ്ടു രസികന്‍ നര്‍മ്മ കഥകള്‍ അല്ലെ.... എന്തായാലും രണ്ടും കൂടിയിണക്കി അവതരിപ്പിച്ചത് നന്നായിട്ടുണ്ട്... പിന്നെ രണ്ടാമത്തെ ഭാഗത്തെ നെയിം സ്ലിപ് ഞാന്‍ കേട്ടതില്‍ ഒരു പോട്ടം ആയിരുന്നു..... "ങ്ങളാ തുണിയൊന്നു മാറ്റീ... ആ പോട്ടം എടുക്കാനാ...." ഹ ഹ ഹ...

  ReplyDelete
  Replies
  1. ഇത് നാട്ടില്‍ ഉണ്ടായ സംഭവം ആണ്...
   ഇതിലെ ഹാജ്യാരുടെ പേര് പറഞ്ഞാല്‍ നിങ്ങള്‍ക്കും ആളെ മനസ്സിലാകും......
   പേര് പറയുന്നില്ല......:)

   Delete
 48. വളരെ രസകരമായി എഴുതിയിട്ടുണ്ട് ,,

  ReplyDelete
 49. നര്‍മം ആസ്വാദ്യകരം ..ആശംസകള്‍ ഡോക്ടര്‍

  ReplyDelete
 50. Dear Doctor,
  This is the first time, I am reading your blog.
  You got an amazing sense of humor and Skill to write. Of course, I like your posts very much, but more than that, I love your attitude towards your patients - I found that from one of your reply comments(you have given to Ajith on June 8, 2012).
  You are a great human being. All the very best.

  ReplyDelete
 51. എഴുത്തിലെ ഒഴുക്ക് നന്നായിരിക്കുന്നു. തുടരുക തുടരുക..

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....