Thursday, May 24, 2012

നാടകാന്ത്യം


ഒരിക്കല്‍ കൂടി അന്യായമായ പെട്രോള്‍ വില വര്‍ദ്ധന....

നാടകാന്ത്യം എന്ന നിലയില്‍ ഒരു ഹര്‍ത്താല്‍ തമാശ....!!!

ഇത്തരം ഏകദിന ഹര്‍ത്താലുകള്‍ കൊണ്ട് വല്ല കാര്യവും നടക്കുമോ?

ഇല്ല എന്നാണ് എന്റെ അഭിപ്രായം.

വല്ലതും നടക്കണമെങ്കില്‍ അനിശ്ചിത കാലത്തേക്ക് രാജ്യം നിശ്ചലമാവണം....

പെട്രോള്‍ വില വര്‍ദ്ധന പിന്‍വലിക്കുകയും, എണ്ണ കമ്പനികളുടെ വില നിര്‍ണ്ണയാധികാരം എടുത്തു കളയുകയും ചെയ്യുന്നത് വരെ അനിശ്ചിതമായി തുടരുന്ന ജനകീയ സമരം....

അതിനെ ഹര്‍ത്താല്‍ എന്നോ, പണിമുടക്ക്‌ എന്നോ, പ്രതിഷേധ സമരം എന്നോ, വിപ്ലവം എന്നോ എന്ത് ഓമന പേരിട്ടു വിളിച്ചാലും കുഴപ്പമില്ല.

പാര്‍ട്ടി, തത്വശാസ്ത്ര വത്യാസമില്ലാതെ എല്ലാവരും അണിനിരക്കുന്ന ഒരു പോരാട്ടം.

അങ്ങിനെ ഉള്ള ഒരു ജനകീയ സമരത്തിനു വല്ല സംഘടനകള്‍ക്കും നേതൃത്വം നല്‍കാന്‍ കഴിഞ്ഞാല്‍ മാത്രമേ ഇത്തരം ജനവിരുദ്ധ നയങ്ങളില്‍ നിന്ന് ജനങ്ങള്‍ക്ക് മോചനം ഉണ്ടാകൂ....

അല്ലെങ്കില്‍ മന്‍മോഹന, സോണിയാദി ഭരണക്കാരുടെ ഏകാധിപത്യവും, അദ്വാനി, കാരാട്ടാദി പ്രതിപക്ഷക്കാരുടെ മുതലെടുപ്പ്‌ ഹര്‍ത്താലുകളും അനുഭവിച്ചു തീര്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ട ഇരുകാലികളായി ഇന്ത്യന്‍ ജനത മാറും.

ഒരു പെട്രോള്‍ വില വിപ്ലവത്തിന്റെ സമയം ഇന്ത്യയില്‍ അതിക്രമിച്ചിരിക്കുന്നു.....

ജനമനസ്സുകള്‍ പ്രതികരിക്കട്ടെ !!!
ജനാധിപത്യം വിജയിക്കട്ടെ !!!

അബസ്വരം :
നാടിന്റെ ശ്രേയസ്സ്  നാട്ടുകാരില്‍.

(ഈ പോസ്റ്റിന്റെ കമന്റുകളും വായിക്കാന്‍ മറക്കരുതേ)

സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ക്ക് ഇവിടെ ക്ലിക്കുക

48 comments:

 1. സത്യത്തില്‍ സര്‍ക്കാര്‍ കൂട്ടാന്‍ ഉദ്ദേശിച്ച പെട്രോള്‍ വില അഞ്ചു രൂപ ആയിരിക്കാം. അവര്‍ അത് എട്ട്‌ രൂപയായി കൂട്ടാന്‍ പോകുന്നു എന്നാദ്യം പറയും. അപ്പോള്‍ നമ്മുടെ സഖാക്കന്മാരും നാട്ടുകാരും കൂടി ഒരു ഹര്‍ത്താല്‍ അങ്ങ് നടത്തും . ഒരു ദിവസം കഴിഞ്ഞു സര്‍ക്കാര്‍ മുട്ട് മടക്കും. പെട്രോളിന് രണ്ടു രൂപ കുറയ്ക്കും.

  അപ്പോള്‍ ആറു രൂപ വര്‍ദ്ധനവ്‌ മാത്രം . ഹായ് ..ഹായ്..സമരം വിജയിച്ചു ..ഇതെല്ലാം ഞങ്ങള്‍ സമരം ചെയ്തത് കൊണ്ട് നേടിയതല്ലേ എന്നു പടക്കം പൊട്ടിച്ചു കൊണ്ട് ആഘോഷിക്കും.

  പ്രതീക്ഷിച്ചതിലും കൂടുതല്‍ ഒരു രൂപ പെട്രോള്‍ വില കൂട്ടിയ സന്തോഷത്തില്‍, സര്‍ക്കാരും എണ്ണ കമ്പനിക്കാരും കൂടി കോഴി ബിരിയാണി തിന്നുകയാണ് എന്ന് ഈ ഹര്‍ത്താല്‍ നടത്തിയ പൊട്ടന്മാരും ജനങ്ങള്‍ എന്ന കഴുതകളും മനസിലാക്കുന്നില്ല ല്ലോ .. കഷ്ടം !

  ReplyDelete
 2. പ്രവീണ്‍ പറഞ്ഞതുപോലെ തന്നെ...എല്ലാര്‍ക്കും സന്തോഷം. അടുത്ത കൂടല്‍ വരുമ്പോള്‍ വീണ്ടുമൊരു ഹര്‍ത്താല്‍.

  ReplyDelete
 3. പെട്രോള്‍ വില വര്‍ദ്ധന ജനവിരുദ്ധമാണ്. ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നതെന്തും ജനവിരുദ്ധമാണ്. ഹര്‍ത്താലും ജനവിരുദ്ധമാണ്. ജനപക്ഷത്ത്‌ നിന്നുകൊണ്ട് ഫലപ്രദമായി ഇടപെടാന്‍ കഴിവ് നഷ്ടപ്പെടുന്നിടത്ത് ഹര്‍ത്താല്‍ പോലുള്ള വഴിപാടു സമരങ്ങള്‍ നടത്തുകയല്ലാതെ മറ്റെന്തു ചെയ്യാന്‍?

  ReplyDelete
 4. ഹര്‍ത്താലുകൊണ്ട് ഒന്നും നടന്നില്ല എന്നു പറയരുത്.... ബിവറേജില്‍ നടന്നതൊന്നും അറിഞ്ഞില്ലേ...

  ReplyDelete
 5. Ashkar LessireyThursday, May 24, 2012

  പൊതുജനം എന്ന കഴുതകളായ നാം തന്നെ ഇതിനൊരു പരിഹാരം കാണണം. പ്രതിപക്ഷത്തെ പോലും വിശ്വസിക്കാൻ കൊള്ളില്ല. ആരെയും വിലയ്ക്കു വാങ്ങാൻ മാത്രം വംബന്മാരാണ് ഈ എണ്ണക്കമ്പനികൾ. ഒരു ഹർത്താൽ നടത്തിയാൽ തങ്ങളുടെ ഭാഗം കഴിഞ്ഞു എന്ന് വിശ്വസിപ്പിച്ചു നമ്മെ പറ്റിക്കുന്നതോടു കൂടി അവരുടെ ദൗത്യവും കഴിഞ്ഞു.

  ReplyDelete
 6. ഹര്‍ത്താല്‍ കൊണ്ട് ഒന്നും നടക്കില്ലായിരിക്കാം. എന്നാല്‍ പ്രധിഷേധം അറിയിക്കാനുള്ള ഈ മാര്‍ഗം കൂടി ഇല്ലെങ്കില്‍ പിന്നെ ഭരിക്കുന്നവര്‍ക്ക്‌ പിന്നെ ഒന്നിനെയും ഭയക്കേണ്ട എന്ന സ്ഥിതി വരും. എന്ത് ചെയ്താലും ജനങ്ങള്‍ മിണ്ടാതിരിക്കുമെന്ന ധാരണ....

  ReplyDelete
  Replies
  1. സംഗതി ശരിയാവാം പക്ഷെ ഈ ഹര്‍ത്താലിനെ ഭരിക്കുന്നവരില്‍ ആര്‍ക്കൊക്കെയാണ് പേടി എന്ന് പറയാമോ? ഈ ഹര്‍ത്താല്‍ എന്ന് പറയുന്നത് ഒരു സര്‍വ്വ സാധാരണ സംഭവമായിരിക്കുന്നു. Govt ജീവനകാര്‍ക്കും ഭരിക്കുന്നവര്‍ക്കും ആഘോഷിക്കാന്‍ ഒരു അവധി ദിവസവും സാധാരണ ജനങള്‍ക്ക് കഷ്ടപാടിന്റെ ഒരു ദിവസവും എന്നതിലുപരി ഹര്താലുകൊണ്ട് ഒരു പ്രയോജനവുമില്ല എന്നാണ് എന്റെ അഭിപ്രായം. പ്രതിഷേധം സര്കാരിനോടല്ല, സര്‍കാരിന്റെ ഒരു നടപടിയോടാണ് ,ആ നടപടിക്കു മാറ്റം വരും വരെയായിരിക്കണം പ്രധിഷേദം. അല്ലാതെ ഒരു routine പരിപാടിയായിരിക്കരുത്.

   Delete
 7. Sulaiman SaidumuhammedThursday, May 24, 2012

  ഞങ്ങള്‍ വില കൂട്ടും. നിങ്ങള്‍ പ്രതിഷേധിക്കും ഉറപ്പ്.അതിനാല്‍ ഞങ്ങള്‍ വില കൂട്ടുമ്പോള്‍ കുറച്ചു കയറ്റി വെക്കും . നിങ്ങള്‍ പ്രതിഷേധിക്കുമ്പോള്‍ ഞങ്ങള്‍ അല്പം കുറയ്ക്കും. കുറച്ചു കഴിഞ്ഞാലും ഉധേഷിച്ചതിനേക്കാള്‍ കൂടുതല്‍ ഞങ്ങള്‍ക്ക് കിട്ടും ഞങ്ങളോട മോനെ കളി!!!!!!!!!!!!!

  ReplyDelete
 8. Mathew PanickerThursday, May 24, 2012

  പെട്രോളിന് വില കൂടിയതാണോ രൂബയ്കു കുറഞ്ഞതാണോ

  ReplyDelete
  Replies
  1. ജനങ്ങളുടെ പ്രതികരണ ശേഷി കുറഞ്ഞതാ....

   Delete
 9. ഒരു മുല്ലപ്പൂ വിപ്ലവം നമുക്കും ആവാം .ഇവന്മാരെയൊക്കെ ഇവിടെ നിന്നും നാട് കടത്താന്‍ വേണ്ടിയുള്ള ഒരു വിപ്ലവം ..

  ReplyDelete
 10. ഇവന്മാര്‍ക്ക്‌ കൂടുമ്പോള്‍ ഒരു പത്തോ അന്‍പതോ ഒന്നിച്ചങ്ങു കൂട്ടികൂടെ ......?

  ReplyDelete
  Replies
  1. ഇനി പുതിയ ഓരോ ഐഡിയ അവര്‍ക്ക്‌ കൊടുക്കല്ലേ !!!

   Delete
 11. പൊന്നണ്ണാ.... അമ്മാതിരി ഒരു സമരം നടത്താനുള്ള നാനാത്വത്തിലെ ഏകത്വം ഒക്കെ പണ്ടേ തീർന്നു....

  ഹർത്താൽ നടത്തുന്നതിനുപരി, ആളുകൾ സ്വദേശ ഉൽപ്പന്നങ്ങൾ ഉപയോഗിക്കയും, വാഹനോപയോഗം പരമാവധി കുറക്കുകയും വേണം, കൂടുതൽ പേർ സൈക്കിൾ ഉപയോഗത്തിലേക്ക് വരട്ടെ. പണ്ട് നമ്മുടെ നാട്ടിൽ ഹെർക്കുലീസ് സൈക്കിൾ ചവുട്ടിപോണ ചേട്ടന്മാരെ കാണുമായിരുന്നു. അവർക്ക് ധനലാഭവും ആരോഗ്യവും ഉണ്ടായിരുന്നു.. ഇന്നു കാണാനില്ലല്ലോ ? നാട്ടിൽ തന്നെ കാർ ഉള്ളവർ വല്യ മുതലാളിമാർ ആയിരുന്നു. ഇന്നോ ?
  ഇതൊക്കെ സ്റ്റാറ്റസ് സിംബൽ ആയതിന്റെ കുഴപ്പമാ ഇത്....ഈതു മുതലാക്കാൻ റിയൽ എസ്റ്റേറ്റ് മാഫിയ പോലെ, പെട്രോൾ മാഫിയയും, എല്ലാ മാഫിയയുടെയും മൂടുതാങ്ങിയായ സർക്കാരും

  ReplyDelete
 12. Abdul Jaleel PakaraFriday, May 25, 2012

  മുല്ലപ്പൂ വിപ്ലവം ഒന്നും പോര പച്ചക്ക് കത്തിക്കണം കഴുതകള്‍,,,,,,

  ReplyDelete
 13. ഭരണക്കാർക്കു് കഴുതകളുടെ സ്വഭാവം നന്നായറിയാം. ഒന്നു കരഞ്ഞിട്ട് വീണ്ടും ചുമന്നോളും.

  ReplyDelete
 14. എന്തിന്റെയോ ഒക്കെ പേരിൽ കേന്ദ്ര സർക്കാർ സ്വകാര്യ എണ്ണക്കമ്പനികൾക്ക് വില നിശ്ചയിക്കാൻ കൊടുത്ത പരമാധികാരം തിരികെ എടുക്കുക.. (നടക്കാത്ത വെറും വ്യാമോഹം..)

  ReplyDelete
 15. Abdurahiman PerumughamFriday, May 25, 2012

  Janam unaratte...

  ReplyDelete
 16. കള്ളും കോഴിയും ഒക്കെയായി കേരളജനത വളരെ ആഘോഷപൂര്‍വ്വം കൊണ്ടാടുന്ന ഹര്‍ത്താലിനെ കുറിച്ചു തെറ്റായി വല്ലതും എഴുതിയാല്‍ ഡോക്ടറുടെ കഞ്ഞികുടി ഞങ്ങള്‍ മുട്ടിക്കും. പിന്നെ ഏകദിന ഹര്‍ത്താലുകള്‍ കൊണ്ട് വല്ല നേട്ടവും ഉണ്ടോ എന്നൊക്കെ ചോദിച്ചു കുഴക്കരുത്. മാസത്തില്‍ പതിനഞ്ചു ദിവസം ജോലി ചെയ്യുന്ന ഓഫീസ് ജീവനക്കാര്‍ക്കും മറ്റു പാവം തൊഴിലാളികള്‍ക്കും നാല് ദിവസം അവധി ഹര്‍ത്താല്‍ ഇനത്തിലും കിട്ടിയാല്‍ അത് നെട്ടമല്ലേ ഡോക്ടര്‍... സൊ ലെറ്റ്‌ അസ്‌ എന്‍ജോയ് ഹര്‍ത്താല്‍ .... ഹല്ലാ പിന്നെ ............

  ReplyDelete
 17. ിക്ക ചോദിച്ചതു തന്നെ ചോദ്യം ! ഹർത്താലുകൾ കൊണ്ട് എന്തെങ്കിലും ഈയടുത്ത് നേടിയെടുത്തതായി കേട്ടിട്ടുണ്ടോ ? ഇല്ല എന്ന് ഉത്തരം. അപ്പോ പിന്നെ എന്ത് കിണാപ്പിനാ ഈ കുന്ത്രാണ്ടം ഇങ്ങനെ തക്കാളിക്ക് വില കൂടിയാലും പെട്രോളിന് വില കൂടിയാലും ഇതിങ്ങനെ കൊണ്ടാടുന്നേ ? ഉത്തരം സിമ്പിൾ എല്ലാ ജനങ്ങളും അത് ഒരു ഉത്സവമാക്കി ആഘോഷിക്കാൻ പഠിച്ചിരിക്കുന്നു,ശീലിച്ചിരിക്കുന്നു. ഇക്ക പറഞ്ഞത് പോലെ രാജ്യമങ്ങ് നിശ്ചലമാക്കണം. ബസ്സുകളും മറ്റ് യാത്രാ വാഹനങ്ങളും ഒന്നും ഓടാതെ രാജ്യത്തെ മുഴുവൻ നിശ്ചലമാക്കുന്ന ഒരു സമര രീതി. അതിന് ജനങ്ങൾ മുന്നോട്ടിറങ്ങുക തന്നെ വേണം.! എന്നാലെ ഇതിനൊരു പരിഹാരമുണ്ടാകൂ. പക്ഷെ അതിനാദ്യം ജനങ്ങൾ നന്നാവണ്ടേ? കാരണം, കാറോ ബൈക്കോ എടുക്കാതെ ഒരടി നീങ്ങാൻ വയ്യാത്തവരല്ലേ നമ്മൾ ജനങ്ങൾ.! പിന്നെങ്ങനെ അങ്ങനൊരു സമരരീതി ഇവിടെ നടപ്പാക്കും?! ഒരിക്കലും നടക്കില്ല.! അങ്ങനെ നടപ്പാക്കുന്നതിൽ നമ്മൾ വിജയിച്ചാൽ ഒരു രൂപ പോലും ഗവണ്മെന്റിലേക്ക് നികുതിയിനത്തിൽ ലഭിക്കാതെ അവർ ജനങ്ങളുടെ മുന്നിൽ മുട്ടു മടക്കും. അങ്ങനെ ഒരു സമരരീതി നടപ്പാക്കുന്നതിൽ ജനങ്ങൾ വിജയിച്ചാൽ ഉറപ്പായും ഇങ്ങനൊരു ഇരുട്ടടിക്ക് ഇനിമേൽ ഗവണ്മെന്റ് തയ്യാറാകില്ല. ഉറപ്പ്. നല്ല പ്രതികരണം ഇക്കാ. ആശംസകൾ.

  ReplyDelete
 18. ജനങ്ങള്‍ ഒരു പ്രതികരണവും നടത്തിയില്ലെന്കിലുള്ള അവസ്ഥ ആലോചിച്ചു നോക്കൂ... പിന്നെ ഈ ജനവിരുദ്ധര്‍ക്ക് ഒന്നും നോക്കാനുണ്ടാവില്ല. അത് കൊണ്ട് ഹര്‍ത്താലെങ്കില്‍ ഹര്‍ത്താല്‍ . അത് കൊണ്ട് ബൊമ്മ മോഹന്റെ ഹാല്‍ മാറുമെന്ന് കരുതിയിട്ടല്ല. പക്ഷെ ഭാവിയില്‍ ഈ ആവര്‍ത്തന വിരസത പുതുതലമുറയില്‍ ഒരു വിപ്ലവത്തിന് തീ കൊളുത്തും. അത് ആളിപ്പടരുക തന്നെ ചെയ്യും. ബ്ലോഗുകളും ഫേസ്ബുക്കുമൊക്കെ അതിനു നിമിത്തമാവട്ടെ. ഇടതും വലതുമല്ല, പുതിയൊരു ജനകീയ വിപ്ലവത്തിന് മാത്രമേ ഭാവിയില്‍ ഇതിനു സാധിക്കുകയുള്ളൂ... അവനവന്റെ സുഖ സൌകര്യങ്ങള്‍ മാത്രം നോക്കി നടക്കുന്ന സൂക്കേട് ആദ്യം നാം മലയാളികള്‍ മാറ്റണം. ഇത്തിരി ത്യാഗം സഹിക്കാനും സന്ന്ദ്ധമാവണം.

  ReplyDelete
 19. പ്രിയപ്പെട്ട സുഹൃത്തേ,
  പ്രിയപ്പെട്ട കേരള ജനതയില്‍ നിന്നും വേറെയെന്തു പ്രതീക്ഷിക്കാന്‍?
  കാലികപ്രസക്തിയുള്ള വിഷയം അവതരിപ്പിച്ചതില്‍ സന്തോഷം!
  സസ്നേഹം,
  അനു

  ReplyDelete
 20. ഈ സാഹചര്യത്തില്‍ താഴെത്തട്ടിലെ ഉപഭോക്താക്കളും നിത്യമെന്നോണം ഉയരാന്‍ പോകുന്ന എണ്ണ വിലയുടെ തിക്തഫലങ്ങള്‍ അനുഭവിക്കുന്നവരുമായ സാധാരണക്കാര്‍ക്ക്‌ ചില സംശയങ്ങള്‍ ഉണ്ടാകും.
  1. അന്തരാഷ്ട്ര എണ്ണവിലയെങ്ങനെയാണ്‌ ആഭ്യന്തര എണ്ണവിലയെ ബാധിക്കുന്നത്‌?
  2. എന്താണ്‌ അണ്ടര്‍ റിക്കവറി?
  3. നികുതികളാണ്‌ ആഭ്യന്തര എണ്ണവില വര്‍ധിപ്പിക്കുന്നത്‌ എന്ന വാദത്തില്‍ കഴമ്പുണ്ടോ?
  4. സര്‍ക്കാര്‍ നിയന്ത്രണം എടുത്തുകളയുന്നതിന്‌ മുമ്പ്‌ പൊതുമേഖല എണ്ണകമ്പനികളും ബഹുരാഷ്ട്രസ്വകാര്യ കമ്പനികളും നഷ്ടമായിരുന്നു എന്ന്‌ വാദം ശരിതന്നെയോ?

  ReplyDelete
  Replies
  1. എന്താണ് അണ്ടര്‍ റിക്കവറി?

   അണ്ടര്‍ റിക്കവറി മൂലമുള്ള നഷ്ടമെന്ന് ആവര്‍ത്തിച്ച് സര്‍ക്കാര്‍ പറയുന്നത് മനസ്സിലാകണമെങ്കില്‍ രാജ്യത്ത് എണ്ണവില കണക്കാക്കുന്ന സമ്പ്രദായം ആദ്യം മനസ്സിലാക്കണം. എണ്ണയുടെ അന്താരാഷ്ട്രവിലയ്ക്കനുസരിച്ച് പെട്രോളിന്റെയും ഡീസലിന്റെയും വില നിശ്ചയിക്കുന്ന രീതിയാണ് നേരത്തേ നിലവിലുണ്ടായിരുന്നത്. ഇംപോര്‍ട്ട് പാരിറ്റി പ്രൈസിങ് സിസ്റ്റം (ഇറക്കുമതി സന്തുലിതനിരക്ക് സമ്പ്രദായം) എന്നറിയപ്പെട്ടിരുന്ന ഈ സംവിധാനം 1976-ല്‍ അവസാനിപ്പിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് പ്രൈസിങ് മെക്കാനിസമാണ് (എ.പി.എം.) അതിനുശേഷം നിലവില്‍ വന്നത്. ആഭ്യന്തര സംസ്‌കരണശേഷി ഉയരുകയും പെട്രോളിയം ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് കുറയുകയും ചെയ്തതിന്റെ ഫലമായാണ് ഈ തീരുമാനം. എ.പി.എം. അനുസരിച്ച്, അസംസ്‌കൃത എണ്ണവിലയും സംസ്‌കരണവിലയും കമ്പനികള്‍ക്കുള്ള ന്യായമായ ലാഭവും നോക്കിയാണ് പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് വിലനിശ്ചയിക്കുക.

   1991-ന് ശേഷം സ്വദേശ-വിദേശ സ്വകാര്യ കമ്പനികള്‍ ഈ വ്യവസായത്തിലേക്ക് ഇറങ്ങിയതിനെത്തുടര്‍ന്ന്, മാറിമാറിവരുന്ന കേന്ദ്രസര്‍ക്കാരുകള്‍ക്കു മേല്‍ എ.പി.എം. സമ്പ്രദായം നിര്‍ത്തലാക്കാനുള്ള സമ്മര്‍ദമുണ്ടായി. കമ്പനികള്‍ക്കു വില നിശ്ചയിക്കല്‍ തീരുമാനം കൈക്കൊള്ളാനാണിത്. 2002-ല്‍ എ.പി.എം. സമ്പ്രദായം മാറ്റി 'ഇംപോര്‍ട് പാരിറ്റി പ്രൈസ്' സമ്പ്രദായം സര്‍ക്കാര്‍ തിരികെക്കൊണ്ടുവന്നു. അങ്ങനെ ആഭ്യന്തരസംസ്‌കരണത്തിലുള്ള ചെലവ് പരിഗണിക്കാതെ അന്താരാഷ്ട്രവിപണിക്കനുസരിച്ച് അസംസ്‌കൃത എണ്ണയ്ക്കും പെട്രോളിയം ഉത്പന്നങ്ങള്‍ക്കും വിലനിശ്ചയിക്കുന്ന സമ്പ്രദായം വീണ്ടുമെത്തി. ഒ.എന്‍.ജി.സി. എന്ന എണ്ണ-പ്രകൃതിവാതക കോര്‍പറേഷന്‍, ഓയില്‍ ഇന്ത്യ തുടങ്ങിയ എണ്ണക്കമ്പനികള്‍ ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന അസംസ്‌കൃത എണ്ണയ്ക്കും അവര്‍ സംസ്‌കരിക്കുന്ന പെട്രോളിയം ഉത്പന്നങ്ങള്‍ക്കും ഇത്തരത്തില്‍ അന്താരാഷ്ട്രവിപണിക്കനുസരിച്ച് വില നിശ്ചയിക്കണം എന്ന വിചിത്രമായ രീതിയാണ് അതോടെ നിലവില്‍വന്നത്.

   പക്ഷേ, വിവിധ കക്ഷികളുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ, പാചകവാതകം എന്നിവയെ ഇതില്‍നിന്ന് ഒഴിവാക്കി. ഇവയുടെ നിരക്ക് എ.പി.എം. സമ്പ്രദായത്തില്‍ നിശ്ചയിക്കുക എന്ന രീതി തുടര്‍ന്നു. 'ഇംപോര്‍ട്ട് പാരിറ്റി പ്രൈസ്' സംവിധാനം മുഖേനപെട്രോള്‍, ഡീസല്‍, മണ്ണെണ്ണ, പാചകവാതകം തുടങ്ങിയവയുടെ വില നിശ്ചയിച്ചിരുന്നെങ്കിലുള്ള നിരക്കും 'അഡ്മിസ്‌ട്രേറ്റീവ് പ്രൈസിങ്' സമ്പ്രദായം എന്ന സര്‍ക്കാര്‍ നിയന്ത്രണമുള്ള സംവിധാനത്തില്‍ കീഴില്‍ ചുമത്താവുന്ന നിരക്കും തമ്മിലുള്ള വ്യത്യാസം കമ്പനികള്‍ ഇതോടെ കണക്കുകൂട്ടിത്തുടങ്ങി. ഇതാണ് അണ്ടര്‍ റിക്കവറി.

   അതായത് അന്താരാഷ്ട്രവിപണിക്കനുസൃതമായി പെട്രോളിയം ഉത്പന്നങ്ങള്‍ വിറ്റിരുന്നുവെങ്കില്‍ ലഭിക്കേണ്ട ലാഭം.

   അണ്ടര്‍ റിക്കവറി കണക്കു മൂലമുള്ള നഷ്ടം ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ സര്‍ക്കാര്‍ നിയന്ത്രണം മാറ്റി ഇറക്കുമതി പാരിറ്റിക്കനുസരിച്ച് വില നിശ്ചയിക്കാന്‍ കമ്പനികള്‍ക്ക് അധികാരം നല്‍കിയിട്ടുള്ളത്. കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, അന്താരാഷ്ട്രവിപണിയില്‍നിന്ന് ഇന്ത്യ വാങ്ങുന്ന അസംസ്‌കൃത എണ്ണ നമ്മുടെ ആഭ്യന്തരസംവിധാനമുപയോഗിച്ച് കുറഞ്ഞ ചെലവില്‍ സംസ്‌കരിച്ച് പെട്രോള്‍, ഡീസല്‍ തുടങ്ങിയ ഉത്പന്നങ്ങളാക്കി വില്‍ക്കുമ്പോള്‍ അന്താരാഷ്ട്രവിപണിയില്‍ കൂടിയ സംസ്‌കരണച്ചെലവില്‍ ഉത്പാദിപ്പിച്ചു വില്‍ക്കുന്ന ഉത്പന്നങ്ങള്‍ക്കുള്ള വില കണക്കാക്കണം.

   അന്താരാഷ്ട്രവിപണിയിലെ വിലയും ആഭ്യന്തരവിപണിയിലെ വിലയും തമ്മിലുള്ള വ്യത്യാസമാണ് അണ്ടര്‍ റിക്കവറി.

   Delete
 21. നമ്മുടെ ജനങ്ങളുടെ പ്രതികരണശേഷി മാത്രമല്ല ചിന്തിക്കാനുള്ള കഴിവും നഷ്ട്ടപ്പെട്ടു എന്നു തോന്നുന്നു. അല്ലെങ്കില്‍പിന്നെ ഇന്ത്യയ്ക്ക് ചുറ്റും കിടക്കുന്ന മറ്റു രാജ്യങ്ങളിലെ വില എന്താ ഇത്രയും വരാത്തെ എന്നു ആരെങ്കിലും ചോദിക്കുന്നുണ്ടോ?.
  വേറെ എവിടെയും നോക്കേണ്ട എല്ലാക്കാര്യത്തിനും ഇന്ത്യയെ മാത്രം ആശ്രയിക്കുന്ന നേപ്പാളിലെ വില മാത്രം നോക്കിയാല്‍ മതി.

  ഈ വിവരാവകാശ നിയമം വഴി പെട്രോളിയം കമ്പനികളുടെ വരവ് ചെലവു വിവരങ്ങള്‍ വിശദമായി അറിയാന്‍ പറ്റുമോ ആവൊ?

  ReplyDelete
  Replies
  1. ആ വഴിക്ക്‌ ഒന്ന് ശ്രമിച്ചു നോക്കുന്നത് നന്നായിരിക്കും.
   പെട്രോള്‍ കമ്പനികള്‍ ഇടയ്ക്കിടെ അവരുടെ ലാഭ കണക്കുകള്‍ പുറത്ത് വിടുന്നത് കണ്ടിട്ടുണ്ട്.
   പക്ഷെ വില കൂടുന്ന അവസരത്തില്‍ മാത്രം നഷ്ടക്കണക്ക് പൊന്തി വരുന്നത് കാണാം....
   അതെല്ലാം വിവരാവകാശ നിയമപ്രകാരം പൊതുജനങ്ങളെ അറിയിക്കേണ്ടത് തന്നെ....

   Delete
 22. ആരുടെ പേരു പറഞ്ഞു ആര്‍ക്ക്‌ വേണ്ടി അധികാരത്തിലേറിയോ അവരെയെല്ലാം വിസ്മരിച്ച്‌ മുതലാളിത്തത്തിനും സാമ്രജ്യത്ത്വത്തിനും ദാസ്യ വേല ചെയ്യുകയാണു മദാമ്മ ഭരികുന കേന്ദ്ര സര്‍ക്കാര്‍, യാതൊരു മനസ്സാക്ഷി കുത്തുമില്ലാതെ.

  നമുക്ക് ഇനിയും പണിമുടക്കും ഹര്‍ത്താലും നടത്താം എന്നിട്ട് എല്ലാം മറകാം
  പിനെന മുക്ക് ഇനിയും ഇവര്‍ക് വേണ്ടി വിരലില്‍ മഷിമുക്കാം.
  നിങള്‍ ഞങളുടെ നെഞ്ചില്‍ കുത്തികൊളു സാരമില്ല
  ഞങ്ങള്‍ അതും സഹിക്കും........

  ReplyDelete
 23. പെട്രോള്‍ വില കുത്തനെ കൂട്ടാന്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ വട്ടം കൂട്ടുന്നതു ലാഭം കൂടിയ വേളയില്‍! സാമ്പത്തികവര്‍ഷത്തിന്റെ മൂന്നാംപാദ കണക്കെടുപ്പില്‍ (2011 സെപ്‌റ്റംബര്‍-ഡിസംബര്‍) കമ്പനികളെല്ലാം മുന്‍വര്‍ഷത്തേക്കാള്‍ ലാഭം നേടി. കേന്ദ്രസര്‍ക്കാരിന്റെ നഷ്‌ടപരിഹാര പാക്കേജ്‌ പ്രയോജനപ്പെടുത്തിയാണിത്‌. പാക്കേജുകള്‍ തുടരാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുന്നതിനു പകരം, പെട്രോള്‍ വില കൂട്ടി ജനത്തെ വലയ്‌ക്കാനാണു കമ്പനികളുടെ നീക്കം. രാജ്യത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ മൂന്നാം പാദത്തില്‍ 2488 കോടി രൂപ ലാഭമുണ്ടാക്കി.

  കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 1635 കോടിയായിരുന്നു ലാഭം. ഭാരത്‌ പെട്രോളിയത്തിന്റെ ലാഭം 3140 കോടിയാണ്‌. കഴിഞ്ഞ വര്‍ഷം വെറും 187 കോടി. ഹിന്ദുസ്‌ഥാന്‍ പെട്രോളിയം 2725 കോടി ലാഭമുണ്ടാക്കി (കഴിഞ്ഞവര്‍ഷം മൂന്നാം പാദത്തില്‍ ലാഭം- 211 കോടി). മൂന്നു കമ്പനികളുടെയും വിറ്റുവരവില്‍ വന്‍വര്‍ധനയുണ്ട്‌.

  ഇന്ത്യന്‍ ഓയിലിന്‌ 8716 കോടിയും ഹിന്ദുസ്‌ഥാന്‍ പെട്രോളിയത്തിന്‌ 3720 കോടിയും വരുമാനക്കുറവുണ്ടായി. ഇതു കനത്തനഷ്‌ടമായി എടുത്തുകാട്ടിയാണ്‌ ഇപ്പോള്‍ പെട്രോള്‍ വില കൂട്ടാനുള്ള സമ്മര്‍ദം. ഡീസല്‍, എല്‍.പി.ജി. വിലനിയന്ത്രണാധികാരം പൂര്‍ണമായും സര്‍ക്കാരിനായതിനാല്‍ വര്‍ധന എളുപ്പമല്ലെന്നറിഞ്ഞുകൊണ്ടാണ്‌ പെട്രോളിന്‌ അഞ്ചുരൂപവരെ ഉയര്‍ത്തി മുതലാക്കാന്‍ എണ്ണക്കമ്പനികള്‍ ശ്രമിക്കുന്നത്‌.

  ReplyDelete
 24. എണ്ണ വിപണിയെ കുറിച്ച്‌ കുറച്ചു യാഥാര്‍ത്ഥ്യങ്ങള്‍ കുടി നാം മനസിലാക്കണം. സര്‍ക്കാര്‍ കണക്കുകള്‍ അനുസരിച്ച്‌ രാജ്യത്തിന്റെ പെട്രോളിയം ആവശ്യത്തിന്റെ 80 ശതമാനമാണ്‌ ഇറക്കുമതി ചെയ്യപ്പെടുന്നത്‌. അതായത്‌ ബാക്കി 20 ശതമാനം ആഭ്യന്തരമായി ഉത്‌പാദിപ്പിക്കുന്നതാണ്‌. അന്തരാഷ്ട്ര വിപണിയില്‍ നിന്ന്‌ നാം വാങ്ങുന്നത്‌ പെട്രോളിയം ഉത്‌പന്നങ്ങളായ പെട്രോള്‍, ഡീസല്‍ തുടങ്ങിവയല്ല, അസംസ്‌കൃത എണ്ണയാണ്‌. ഈ അസംസ്‌കൃത എണ്ണ ആഭ്യന്തരമായി സംസ്‌കരിച്ചാണ്‌ പെട്രോള്‍, ഡീസല്‍ മുതലായ ഉത്‌പന്നങ്ങള്‍ നാം ഉണ്ടാക്കുന്നത്‌. ഇതിനുള്ള ഇന്ത്യയുടെ സാങ്കേതിക ശേഷി മറ്റ്‌ പല രാജ്യങ്ങളേക്കാള്‍ മികച്ചതാണ്‌ താനും. ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ വില, സംസ്‌കരിക്കാനുള്ള ചെലവ്‌, ചരക്ക്‌ നീക്കത്തിനുള്ള ചെലവ്‌, ലാഭം എന്നിവ ചേര്‍ന്ന തുകയാണ്‌ ഓരോ ഉത്‌പന്നങ്ങള്‍ക്കും യഥാര്‍ത്ഥത്തില്‍ ഉപഭോക്താക്കള്‍ കൊടുക്കേണ്ടി വരുന്നത്‌. റിഫൈനറികളിലെ സംസ്‌കരണകാര്യത്തില്‍ ഇന്ത്യ സ്വയം പര്യാപ്‌തമായതുകൊണ്ട്‌ തന്നെ നമുക്കാവശ്യമുള്ളതില്‍ കൂടുതല്‍ അസംസ്‌കൃത എണ്ണ നമ്മള്‍ ഇറക്കുമതി ചെയ്യുകയും സംസ്‌കരണം ചെയ്‌ത്‌ പെട്രോളിയം ഉത്‌പന്നങ്ങളായി കയറ്റുമതി ചെയ്യുന്നുമുണ്ട്. 2009-10 വര്‍ഷത്തില്‍ ഇന്ത്യ ഒരു കോടി ടണ്‍ പെട്രോളിയം ഉത്‌പന്നങ്ങള്‍ ഇറക്കുമതി ചെയ്‌തപ്പോള്‍ 2.8 കോടി റ്റണ്‍ കയറ്റുമതി ചെയ്‌തു.
  ഇനി അന്തരാഷ്ട്ര വില എങ്ങനെയാണ്‌ നമ്മുടെ പെട്രോളിനെ ബാധിക്കുന്നത്‌ എന്നു നോക്കാം. 2011 ഏപ്രില്‍ 17ലെ വിലയെ ഉദാഹരണമായെടുക്കാം. പ്രസ്തുത ദിനം അന്തരാഷ്ട്ര എണ്ണ വില ഒരു ബാരലിന്‌ 109.39 ഡോളറാണ്‌. ഒരു ഡോളറിന്റെ വില (അന്നത്തെ കണക്കനുസരിച്ച്) 44.32. അതായത്‌ ഒരു ബാരലിന്‌ 4,848.16 രൂപ. ഒരു ബാരല്‍ എന്നാല്‍ ഏകദേശം 160 ലിറ്റര്‍. അതായത്‌ ഒരു ലിറ്റര്‍ അസംസ്കൃത എണ്ണയുടെ വില 30.30 രൂപ. രണ്ടാം യുപിഎ അധികാരത്തില്‍ വരുമ്പോള്‍ ഇത്‌ 21.43 രൂപയായിരുന്നു (എണ്ണ ബാരലിന്‌ 70 ഡോളര്‍, ഡോളറിന്‌ 49 രൂപ എന്ന കണക്കില്‍). അന്തരാഷ്ട്ര വിപണില്‍ അസംസ്‌കൃത എണ്ണയുടെ വില ഏകദേശം മൂന്നു രൂപയോളം ഉയര്‍ന്ന സാഹചര്യത്തിലാണ്‌, അതായത്‌ ഒരു ലിറ്റര്‍ അസംസ്‌കൃത എണ്ണ വില 24.5 ഡോളറിനടുത്ത്‌ എത്തിനില്‍ക്കുന്ന സമയത്താണ്‌, പെട്രോളിന്‌ 18 രൂപയിലധികം എണ്ണക്കമ്പനികള്‍ക്ക്‌ വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്‌. മറ്റൊരു തരത്തില്‍ പരത്തി പറഞ്ഞാല്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരണമേറ്റ 2009 മേയ്‌ മാസത്തില്‍ 39.62 രൂപയുണ്ടായിരുന്ന പെട്രോളിന്‌ ഇപ്പോള്‍ നല്‍കേണ്ടത്‌ (ദില്ലിയിലെ വില) 58.41 രൂപ. (മേയ് 14ലെ വിലവര്‍ധനയ്ക്കു ശേഷം ഇപ്പോള്‍ ദില്ലിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 63.67 രൂപ). ഇക്കാലയളവില്‍ അന്തരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് ലിറ്ററിന്‌ വര്‍ധിച്ചത്‌ 3 മുതല്‍ 9 രൂപ വരെ. ഒരു തരത്തിലും നീതികരിക്കാനാവാത്ത കണക്കുകളാണ്‌ എണ്ണക്കച്ചവടത്തിന്റെ കാര്യത്തില്‍ പൊതുമേഖല-സ്വകാര്യ കമ്പനികള്‍ കേന്ദ്രസര്‍ക്കാര്‍ മുഖാന്തരം ജനങ്ങളിലേയ്‌ക്ക്‌ എത്തിക്കുന്നത്‌ എന്ന്‌ ചുരുക്കം.
  (മാതൃഭൂമി)

  ReplyDelete
  Replies
  1. സോണിയാ മന്‍മോഹനാതികളെ ഒക്കെ പെട്രോള്‍ ഒഴിച്ചങ്ങു കത്തിച്ചു കളയണം

   Delete
 25. ഇത്രയൊക്കെ വിശദമായ വിവരങ്ങള്‍ ലഭ്യമാണെന്നിരിക്കെ ഇതെല്ലാം പൊതുജനങ്ങളെ വേണ്ട രീതിയില്‍ അറിയിക്കുകയും, ഇത്തരം അനീതികള്‍ക്കെതിരെ ഒരു ജനകീയ മുന്നേറ്റം കൊണ്ടുവരാനും മറ്റും നമ്മുടെ രാഷ്ട്രീയ്ക്കാര്‍ക്കൊന്നും ഒരു ധാര്‍മിക ഉത്തരവാദിത്തവും ഇല്ലേ?
  അല്ലെങ്കില്‍ ഇപ്പോള്‍ പൊതുപ്രവര്‍ത്തകര്‍ എന്നു സ്വയം അവകാശപ്പെടുന്നവര്‍ എന്തിന്നു വേണ്ടി, ആര്‍ക്കുവേണ്ടിയാണ് നിലകൊള്ളുന്നത്?
  പിന്നെ അടുത്ത സംശയം മാധ്യമങ്ങളെക്കുറിച്ചാണ് സ്വന്തം rating വര്‍ധിപ്പിക്കാന്‍ വേണ്ടി ഏതറ്റം വരെയും പോകാന്‍ തയ്യാറുള്ള ഇവര്‍ക്കും ഇതില്‍ ഇത്രയൊക്കെയേ ചെയ്യാന്‍ പറ്റുകയുള്ളോ ?

  ReplyDelete
  Replies
  1. പൊതുപ്രവര്‍ത്തകര്‍ തന്നെയല്ലേ പിന്നീട് ഭരണക്കാരായി രൂപാന്തരം പ്രാപിക്കുന്നത്.
   ഭാവിയില്‍ തങ്ങള്‍ക്ക് കിട്ടാന്‍ സാധ്യതയുള്ള കൈമടക്കിനെ പറ്റി ചിന്തിക്കുമ്പോള്‍ ഇതൊന്നും അവര്‍ക്ക്‌ വലിയ വിഷയം ആയി തോന്നില്ല.

   മാധ്യമങ്ങള്‍ക്ക് സെന്‍സേഷണല്‍ വാര്‍ത്തയോടാണല്ലോ പഥ്യം.

   പെട്രോള്‍ വില വര്‍ധനയുടെ കാര്യം എല്ലാം കാലാവസ്ഥാ പ്രവചനം പോലെ ഒരു വായിച്ചു കടമ തീര്‍ക്കല്‍ മാത്രമാണല്ലോ.അതിനു പകരം വല്ല വിവാദമോ, രാഷ്ട്രീയമോ ആണെങ്കില്‍ അവര്‍ കൂലങ്കഷമായ ചര്‍ച്ചകള്‍ നടത്തും.

   വല്ല ഐശ്വര്യാ റായിയുടെ ഗര്‍ഭമോ, അവരുടെ കുട്ടിയെ കൊതുക് കടിച്ചു എന്നതോ ഒക്കെയാണ് വാര്‍ത്ത എങ്കില്‍ അവര്‍ അതിനായി പരമാവധി ശ്രമങ്ങള്‍ നടത്തി ആ കൊതുകിന്റെ മുത്തച്ചനെ വരെ സ്റ്റുഡിയോയില്‍ എത്തിക്കാന്‍ ശ്രമിക്കും.
   എന്നിട്ട് ചോദിക്കും "പണ്ട് ഐശ്യര അടിച്ചു കൊന്ന ഒരു കൊതുകിന്റെ പേരക്കുട്ടി തന്റെ മുത്തച്ഛന്റെ കൊലപാതകത്തില്‍ പ്രതികാരം ചെയ്യാനാണ് ഐശ്വര്യയുടെ കുഞ്ഞിനെ കടിച്ചത് എന്ന ആരോപണം ഉണ്ടല്ലോ... അതിനെ കുറിച്ച് എന്ത് പറയുന്നു???"

   ഇതാണ് ഇന്നത്തെ നമ്മുടെ ദയനീയാവസ്ഥ...
   മാധ്യമങ്ങള്‍ ആത്മാര്‍ഥമായി മനസ്സുവെച്ചാലും പല പരിവര്‍ത്തങ്ങളും ഉണ്ടാക്കി എടുക്കാം...

   Delete
 26. ഈ പ്രതിഷേ ധ ശബ്ദത്തില്‍ ഞാനും പങ്കു ചേരുന്നു

  ReplyDelete
 27. നിത്യജീവിതത്തെ ഇത്രയധികം ബാധിക്കുന്ന എണ്ണവില, യഥേഷ്ടം നിയന്ത്രിക്കാനുള്ള അധികാരം എണ്ണകമ്പനികള്‍ക്ക് തീറെഴുതിക്കൊടുത്തപ്പോള്‍ കണ്ട്നിന്നവര്‍ക്ക് കാലം തരുന്ന മറുപടിയാണ് ഇത്.

  ReplyDelete
 28. ആരെന്തൊക്കെ പറഞ്ഞാലും ഇപ്പൊ ബെല കൊറക്കാന്‍ കയ്യൂലാന്നു മ്മളെ സര്ക്കാര് പറഞ്ഞ്... കൊറച് ദെവസം കൂടെ കാത്തു കുത്തിരുന്നാ ഓലെന്തോ കാട്ടിത്തരുംപോലും... കുത്തിരുന്നോളീന്‍ ഇപ്പൊ കിട്ടും..... :D

  ReplyDelete
 29. Yeap,That we want...The entire nation atleast the capital should stuck for indefenite time

  ReplyDelete
 30. harthalum,panimudakum venda,pakaram Mantri vahanam purath iragaruth nammukku petrolum panavum labhikkam

  ReplyDelete
 31. മേല്‍പ്പറഞ്ഞ വിഷയവുമായി ബന്ധമില്ലാത്ത ഒരു കാര്യം ആണ് ഞാന്‍ താഴെ പറയുന്നത് എന്നോട് ക്ഷമിക്കണം,
  ഇങ്ങനെ ചെയ്യാന്‍ കാരണം താങ്കളുടെ ബ്ലോഗ്‌ ഒരുപാടു പേര്‍ വായിക്കുന്നുണ്ട് അപ്പൊ ഈ കമന്റും ശ്രധയില്പ്പെടുമല്ലോ എന്നു കരുതിയാണ്
  പിന്നെ താങ്കള്‍ ഈ വിഷയത്തില്‍ എന്തെങ്കിലും കാര്യമായി എഴുതണം എന്നു താല്‍പ്പര്യപ്പെടുന്നു.

  എന്താണ് നമ്മുടെ കേരളത്തിന്‌ സംഭവിക്കുന്നത്‌?
  കേരളം വടക്കേ ഇന്ത്യന്‍ രാഷ്ട്രീയം പോലെ കയ്യുക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന അവസ്ഥ വരികയാണോ?
  കണ്ടില്ലേ ഇടുക്കി ജില്ലയിലെ ഒരു ജില്ലാ നേതാവിന്റെ പോതുയോഗത്തിലെ പരസ്യ പ്രസ്താവന.
  ഇടുക്കി ജില്ലയില്‍ പാര്‍ട്ടിയുടെ നിര്‍ദേശം അനുസരിച്ച് 5 പേരെ കൊന്നിട്ടുണ്ട് എന്ന്.
  അതും എങ്ങനെയൊക്കെയാണ് കൊന്നത് എന്ന് വിശദമായി അഭിമാനത്തോടെ പറയുന്നു.
  അപ്പൊ രാഷ്ട്രീയക്കാരനയാല്‍ എന്തും ചെയ്യാമെന്നും എന്തും പറയാമെന്നും ആണോ? അതിനെല്ലാം ഇത്രയും പാരമ്പര്യമുള്ള പ്രസ്ഥാനങ്ങള്‍ കൂടെ നില്‍ക്കുന്നത് തികച്ചും വേദനാജനകമാണ്.
  ഒരു കാര്യം തീര്‍ച്ചയാണ് കുറച്ചു വയികിയാലും ഇതിനെല്ലാം സമാധാനം പറയേണ്ടി വരും

  ReplyDelete
  Replies
  1. താഴെ കൊടുത്ത ലിങ്കില്‍ ക്ലിക്കി ആ പോസ്റ്റ്‌ ഒന്ന് നോക്കൂ....
   നഗ്നതയിലെ രക്തക്കറകള്‍

   Delete
 32. Independence LibertySunday, May 27, 2012

  n July 4, 2008 Crude Oil Price is $145.29 the petrol price is 45 near by, But Today The Crude oil Price is $90.86 and the petrol price is 70 Above ? When the Profit comes Government and Companies get the Profit and when Lose come Peoples Get Bearden

  ReplyDelete
 33. ഒരു കാര്യവുമില്ല അബ്സാര്‍ ഭായ്!!!!ആര്‍ക്കാണ് സമയം,സ്വന്തം നിലനില്പ് മാത്രമേ എല്ലാവരും ചിന്തിക്കുന്നുള്ളൂ!പിന്നെ വേലവര്ധനവ്‌,സാധാരണ പോലെ പത്തു കൂട്ടി അഞ്ചു കുറയ്ക്കുന്ന കച്ചവട തന്ത്രം!!!!

  ReplyDelete
 34. hi absar ningalude ee abhiprayathod njan 101% yojikkunnu pakshe kurachu rashteeya thimiram bhadichavare evide kondupoyi chikilsikkum ?

  ReplyDelete
  Replies
  1. കണ്ടറിയാത്തവന്‍ കൊണ്ടറിയും എന്നല്ലേ ചൊല്ല്....
   രാഷ്ട്രീയ തിമിരം മാറാത്തിടത്തോളം രാഷ്ട്രീയക്കാര്‍ ചൂഷണം തുടരുക തന്നെ ചെയ്യും...

   Delete
 35. ഹര്‍ത്താല്‍ എന്നത് വെറുമൊരു പ്രഹസനം മാത്രം ആയി മാറിക്കഴിഞ്ഞു...ശക്തമായ ഇടിച്ചു നിരത്തലുകള്‍ ആണ് ആവശ്യം ..പോളിച്ചടക്കുക..നേരെ ആക്കാതെ എവിടെ പോകാന്‍ ..എന്തേ

  ReplyDelete
 36. നാട്ടില്‍ വന്ന ആദ്യ വാരത്തില്‍ തന്നെ ഒരു ഹര്‍ത്താല്‍ കിട്ടിയ സന്തോഷം ചില്ലറയൊന്നുമല്ല..നടക്കട്ടെ ന്നു ഈ പൊറാട്ട് നാടകങ്ങള്

  ReplyDelete
 37. ചില സാങ്കേതിക കാരണങ്ങളാല്‍ വായന വൈകി, ജന വിരുദ്ധ നയങ്ങള്‍ ഒരു സര്‍ക്കാര്‍ കൈകൊള്ളുമ്പോള്‍ അതിനെതിരെ ജനാധിപത്യമായ രീതിയില്‍ പ്രതികരിക്കുക എന്നത്‌ ഉത്തരവാദിത്തപ്പെട്ട ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ കടമയില്‍ പെട്ടതാണ്‌. അത്‌ കൊണ്‌ട്‌ ഗുണമെന്നതിനേക്കാള്‍ ജനങ്ങളില്‍ അവബോധം ഉണ്‌ടാക്കുക എന്നതാണ്‌ ലക്ഷ്യം :) ആശംസകള്‍ ഈ അബസ്വരത്തിന്‌...

  ReplyDelete
 38. പ്രതികരിക്കെണ്ടിടത്ത് പ്രതികരിച്ചേ പറ്റൂ.ഇല്ലെങ്കില്‍ ജനാധിപത്യം 'ഷണ്ഡത്വ'ത്തിനു വഴിവെക്കും.പ്രതികരിക്കേണ്ട രീതി രാഷ്ട്രീയ താല്പര്യങ്ങളുടെ മേല്‍വിലാസത്തില്‍ ആവരുത്.ഭരണകൂട തോന്ന്യാസങ്ങള്‍ ജനത്തിന്റെ നെഞ്ചത്തിട്ടുചവിട്ടി മെതിക്കുന്ന സ്ഥിതിവിശേഷത്തിന് അറുതി വന്നേ പറ്റൂ.....

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....