Wednesday, May 16, 2012

ഫെമിനിസ്റ്റ്‌ കൊച്ചമ്മമാരേ ഇതിലേ ഇതിലേ


ലക്ഷ്യത്തില്‍ നിന്നും ഗതിമാറി വഴിതെറ്റി സഞ്ചരിച്ച്, തെറ്റായ തീരത്ത്‌ അണയപ്പെടുകയും, അവിടെ നങ്കൂരമിടാന്‍ നിര്‍ബന്ധിതമാക്കപ്പെടുകയും ചെയ്ത ഒരു ആശയമാണ് ഫെമിനിസം.

തങ്ങളുടെ ലക്ഷ്യങ്ങളെ കുറിച്ചുള്ള വ്യക്തമായ ധാരണ ഇല്ലായ്മയാണ് ഫെമിനസത്തിന്റെ പോരായ്മകള്‍ക്ക് മുഖ്യ കാരണം എന്ന് പറയാം. സ്ത്രീ സ്വാതന്ത്ര്യത്തില്‍ തുടങ്ങി, പുരുഷാധിക്ഷേപം എന്ന അജണ്ടയിലെക്ക് വഴി തെറ്റിപോയ ഒരു കൂട്ടം കൊച്ചമ്മമാരുടെ സംഘടനയായി ഇന്നത്തെ ഫെമിനിസ്റ്റ്‌ സംഘടനകള്‍ അധപതിച്ചിരിക്കുന്നു.

ഇരുപതാം നൂറ്റാണ്ടിലെ സാമൂഹിക ജീവിതത്തില്‍ ഉയര്‍ന്നു വന്ന സ്ത്രീ വോട്ടവകാശം, സ്ത്രീ വിദ്യാഭ്യാസം, തുല്യ തൊഴിലിനു തുല്യ വേതനം, നിയമ പരിഷ്കരണം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു മുന്നോട്ട് വന്ന ഫെമിനിസ്റ്റ്‌ ആശയങ്ങള്‍ 1960 കളില്‍ വ്യാപകമാവാന്‍ തുടങ്ങി.

തുല്യപങ്കാളിത്തം, സ്വത്തവകാശം എന്നിവയെ പ്രചരിപ്പിക്കുക, വിധേയത്വ വിവാഹത്തെയും (chattel marriage), ഭാര്യയ്ക്കും മക്കൾക്കും മേലുള്ള ഭർത്താവിന്റെ ഉടമസ്ഥതയെയും എതിർക്കുക തുടങ്ങിയ കാര്യങ്ങളിലാണ് ഫെമിനിസ വാദം കേന്ദ്രീകരിച്ചത്.

പെണ്ണെഴുത്തിനും, പെണ്‍ ഭാഷക്കും വേണ്ടിയുള്ള തീവ്ര ശ്രമങ്ങള്‍ അവര്‍ ആരംഭിച്ചു.
ഗര്‍ഭ നിരോധന ഗുളിക രംഗത്തെത്തിയതോടെ പാശ്ച്യാത്യ ലോകത്ത്‌ ഇച്ഛാനുസൃത രതിയുടെ തരംഗം വ്യാപകമായി.
ഫെമിനിസം പുതിയ പ്രത്യയ ശാസ്ത്രമായി.

ഫ്രഞ്ച് എഴുത്തുകാരിയും, തത്വ ചിന്തകനായ ഴാങ്ങ് പോള്‍ സാര്‍ത്രിന്റെ ജീവിത പങ്കാളിയുമായിരുന്ന സിമോങ്ങ് ഡി ബുവ്വറുടെ "സെക്കന്‍ഡ്‌ സെക്സ് ", ബെറ്റി ഫ്രീഡന്റെ "ഫെമിനൈന്‍ മിസ്റ്റിക്" എന്നീ പുസ്തകങ്ങള്‍ ഫെമിനിസത്തിന് വേദ ഗ്രന്ഥങ്ങളായി.

ഫ്രീഡൻ ഈ പുസ്തകത്തിൽ "സ്ത്രീകൾ ഭർത്താക്കന്മാരിലൂ‍ടെയും കുട്ടികളിലൂടെയും തങ്ങളുടെ ജീവിതത്തിന്റെ സ്വത്വവും അർത്ഥവും കണ്ടെത്താൻ പ്രേരിപ്പിക്കുന്ന തെറ്റായ വിശ്വാസ സമ്പ്രദായത്തിന്റെ ഇരകളാണ് " എന്ന വാദം ഉന്നയിച്ചു.

1969 ല്‍ ബെറ്റി, നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് വിമന്‍ (NOW) സ്ഥാപിച്ചു.

ഗർഭച്ഛിദ്രത്തിനുള്ള അവകാശം, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ശിശു സംരക്ഷണ കേന്ദ്രങ്ങള്‍, തൊഴിലിലും, വിദ്യാഭ്യാസത്തിലും തുല്യ അവസരം, എന്നീ ആശയങ്ങള്‍ ഈ സംഘടന മുന്നോട്ട് വെച്ചു.

1968 ല്‍ അറ്റ്ലാന്റയില്‍ നടന്ന മിസ്‌ അമേരിക്ക സൗന്ദര്യ മത്സരത്തിന് എതിരേ സ്ത്രീ വിമോചനവാദികള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തി. "സ്വാതന്ത്ര ചവറ്റുകുട്ട" എന്ന് പേരിട്ട ഒരു കുട്ടയില്‍ പ്രതിഷേധ സൂചകമായി തങ്ങളുടെ ബ്രേസിയറുകള്‍ വലിച്ചെറിഞ്ഞു. പ്രതിഷേധ സമരത്തെ "ബേണിംഗ് ദെയര്‍ ബ്രാസ്" എന്നാണ് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്‌.

വോട്ടവകാശം, സ്ത്രീ വിദ്യാഭ്യാസം, തുല്യ തൊഴിലിനു തുല്യ വേതനം, നിയമ പരിഷ്കരണം തുടങ്ങിയവ ഉയര്‍ത്തിപ്പിടിച്ച ഫെമിനിസത്തിന്റെ അഭിനവ വാദികള്‍ ഇന്ന്  എവിടെയാണ്  എത്തി നില്‍ക്കുന്നത് ??

കുടുംബ ജീവിതം എങ്ങിനെ സമാധാനപരമായി മുന്നോട്ട് കൊണ്ടുപോകാം എന്ന്
ചിന്തിക്കുന്നതിനേക്കാള്‍ കൂടുതല്‍, ഭര്‍ത്താവിനെ എങ്ങിനെ താന്‍ വരച്ച വരയില്‍ നിര്‍ത്താം എന്നതിനെ കുറിച്ചാണ്  അഭിനവ ഫെമിനിസ്റ്റ് കൊച്ചമ്മമാര്‍ ചിന്തിക്കുന്നത്.

ഇന്ന് ഒരു പുരുഷ വിരുദ്ധ സംഘടന എന്നതില്‍ കവിഞ്ഞ് എന്ത് സാമൂഹ്യ സേവന തല്പരതയുള്ളയുള്ള വിഷയങ്ങളില്‍ ആണ് ഇവര്‍ കേരളത്തില്‍ ഇടപെടുന്നത് ?

സ്ത്രീ വര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ ചെയ്യുന്ന തെറ്റുകള്‍ കണ്ടില്ലെന്നു നടിക്കുകയും, ആണ്‍ വര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ ചെയ്യുന്ന എല്ലാ വലുതും, ചെറുതുമായ തെറ്റുകളെ കണ്ടുപിടിക്കുകയും, അവക്കെതിരെ ഘോര ഘോരം ഓരിയിടുകയും ചെയ്യുന്ന അപൂര്‍വ ജീവി വര്‍ഗ്ഗമായി ഫെമിനിസ്റ്റ്‌ കൊച്ചമ്മമാര്‍ മാറിക്കഴിഞ്ഞിരിക്കുന്നു.

സ്ത്രീകള്‍ ചെയ്യുന്ന തോന്നിവാസങ്ങള്‍ക്കും, കോപ്രായങ്ങള്‍ക്കും നേരെ ഇവര്‍ കണ്ണടച്ചു ഇരുട്ടാക്കുകയല്ലേ ചെയ്യുന്നത് ?
അവരുടെ തെറ്റുകളെ "മൗനം സമ്മതം" ആയി അംഗീകരിക്കുകയല്ലേ ചെയ്യുന്നത് ??

ഏഷ്യാനെറ്റിലെ ആഭാസ പരിപാടിയായ "സിറ്റി ഗേള്‍സ്" പോലെയുള്ളവക്കെതിരേ എന്തുകൊണ്ട് ഈ ഫെമിനിസ്റ്റ്‌ കൊച്ചമ്മമാര്‍ ശബ്ദിക്കുന്നില്ല ??

സമൂഹത്തെയും, തലമുറകളേയും വഴിതെറ്റിക്കുന്ന ഇത്തരം ആഭാസങ്ങളെ "വ്യക്തി സ്വാതന്ത്ര്യം" എന്ന ലേബലില്‍ ഒതുക്കി നിര്‍ത്താന്‍ കഴിയുമോ ?

സ്ത്രീകളുടെ മാനത്തിനു സ്ത്രീകള്‍ തന്നെ വില നിശ്ചയിക്കുമ്പോള്‍ ഒരു "മാനിഷാദ" പാടാന്‍ എന്തുകൊണ്ട് ഇവര്‍ തയ്യാറാവുന്നില്ല ???

പണം വാങ്ങി മാനം വില്‍ക്കാന്‍ തയ്യാറാവുന്നത് കൊണ്ടല്ലേ പല സിനിമാ നടിമാരും ഇന്ന് വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കുന്നത്‌ ?
ഇവരുടെ ചെവിയില്‍ ചെന്ന്  "പണം കൊടുത്താല്‍ കിട്ടുന്നതല്ല മാനം" എന്ന് ഉപദേശിച്ചു കൊടുക്കാന്‍ ഏതെങ്കിലും ഫെമിനിസ്റ്റ്‌ കൊച്ചമ്മമാര്‍ മുന്നോട്ട് വന്നിട്ടുണ്ടോ ???

"കുട്ടിയെ വളര്‍ത്താനുള്ള പരിശീലനം പട്ടിയെ വളര്‍ത്തി നേടാം" എന്ന വികല ചിന്ത സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുന്ന രഞ്ജിനിയന്‍ വില്‍പ്പന ചരക്കുകള്‍ക്ക് എതിരേ എന്തുകൊണ്ട് ഇവര്‍ പ്രതികരിക്കുന്നില്ല ???

"പട്ടിക്കുട്ടിയും, മനുഷ്യക്കുട്ടിയും തമ്മില്‍ ഒരുപാട് വ്യത്യാസം ഉണ്ട് " എന്ന സത്യം രഞ്ജിനിമാരോട് വിളിച്ചു പറയാന്‍ ഇവര്‍ എന്തുകൊണ്ട് തയ്യാറാവുന്നില്ല ??

ഈ പട്ടി - കുട്ടി താരതമ്യം നടത്തിയിരുന്നത് ഒരു പുരുഷനാണെങ്കില്‍ ഇവര്‍ ഈ മൗനം തകര്‍ത്തെറിഞ്ഞു പുരുഷന്മാര്‍ക്ക്‌ നേരേ ആഞ്ഞടിക്കുമായിരുന്നില്ലേ ???

സ്വയം വില്‍പ്പന ചരക്ക്‌ ആവുന്ന സ്ത്രീകളെ നോക്കി "നിങ്ങള്‍ വില്‍പ്പന ചരക്ക്‌ ആവരുത് " എന്ന് ഉപദേശിക്കാന്‍ ഏതെങ്കിലും ഫെമിനിസ്റ്റുകള്‍ തയ്യാറായിട്ടുണ്ടോ?

"പുരുഷന്മാര്‍ സ്ത്രീകളെ വില്‍പ്പനച്ചരക്ക് " ആക്കുകയാണ് എന്ന് പറഞ്ഞ് ആ പാപ ഭാരവും പുരുഷന്റെ തലയില്‍ മാത്രം വെച്ചു കെട്ടാനല്ലേ അഭിനവ ഫെമിനിസ്റ്റ്‌ വ്യക്താക്കള്‍ ശ്രമിക്കുന്നത് ???

ഇവിടെ ശരീരം പ്രദര്‍ശിപ്പിച്ച് നടക്കുന്ന സൗന്ദര്യ മത്സരങ്ങള്‍ക്ക് എതിരേ കൊടിയെടുത്ത് ഇറങ്ങാന്‍ ഏതെങ്കിലും അഭിനവ ഫെമിസ്നിസ്റ്റ്‌ കൊച്ചമ്മമാര്‍ തയ്യാറായിട്ടുണ്ടോ ???
അവസരം കിട്ടുമ്പോള്‍ എല്ലാം അത്തരം വേദികളിലെ നിറ സാന്നിധ്യമല്ലേ ഈ കൊച്ചമ്മമാരുടെ ചായം തേച്ച മുഖങ്ങള്‍ ???

മദ്യപാനവും, പുകവലിയും ഇന്നത്തെ അഭിനവ ഫെമിനിസ്റ്റുകളുടെ മുഖമുദ്രയായി സിനിമകളിലൂടെയും മറ്റും അവതരിപ്പിക്കപ്പെടുമ്പോള്‍ അതിനെതിരെ ഒന്ന് പിറു പിറുക്കാനെങ്കിലും ഇത്തരം മഹാളി സംഘടനാ കൊച്ചമ്മമമാര്‍ തയ്യാറായിട്ടുണ്ടോ ???

പുരുഷനുമായി സമത്വത്തിനുള്ള ആശയങ്ങളുമായി മുന്നോട്ട് വന്ന ഫെമിനിസ്റ്റുകള്‍ ഇന്ന് പുരുഷന്മാരുടെ തലയില്‍ കയറി ഇരിക്കാനല്ലേ ശ്രമിക്കുന്നത് ?

അവിഹിത ഗര്‍ഭത്തില്‍ പിറന്ന കുഞ്ഞിനെ പ്രസവിച്ചയുടന്‍ കുളിമുറിയില്‍ വച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബാഗില്‍ ഒളിപ്പിച്ച ഒരു സംഭവം ഈ അടുത്ത കാലത്ത്‌ നടന്നിരുന്നല്ലോ.ഇത്തരത്തില്‍ സ്ത്രീകള്‍ പ്രതികളായ ഒരുപാട് വിഷയങ്ങള്‍ ഇവിടെ നടക്കുന്നു.
ഇത്തരം  കാര്യങ്ങളില്‍ ഒന്നും ഒരു ഫെമിനിസ്റ്റ്‌ കൊച്ചമ്മയും പ്രതികരിച്ചതായി കണ്ടില്ല.
ഇത്തരം അക്രമങ്ങള്‍ക്ക്‌ എതിരേ പ്രതികരിക്കാനുള്ള ബാധ്യതയൊന്നും ഫെമിനിസ്റ്റ്‌ സംഘടനകള്‍ക്ക് ഇല്ലേ ???

അതുകൊണ്ട് ഫെമിനിസ്റ്റ്‌ മഹിളാ മണികളോട് ഒരു അഭ്യര്‍ത്ഥന ...
ആദ്യം പോയി സംസ്ക്കാരവും, മാന്യതയും എന്തെന്നറിയാതെ ജീവിക്കുന്ന സ്ത്രീകളെ പോയി അവ പഠിപ്പിച്ചു വരൂ...
എന്നിട്ടാകാം പുരുഷന്മാരെ സല്‍സ്വഭാവം പഠിപ്പിക്കല്‍.

അബസ്വരം :
കുരുടന്‍ ആടു മേക്കാന്‍ പോയാല്‍ എട്ടാള്‍ക്ക് മെനക്കേട് !!!

സമര്‍പ്പണം :
അഭിനവ ഫെമിനിസ്റ്റ്‌ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത, മാന്യതയോടെയും അന്തസ്സോടെയും ജീവിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും / സഹോദരിമാര്‍ക്കും മുന്നില്‍ സ്നേഹത്തോടെയും ആദരവോടെയും ഈ പോസ്റ്റ്‌  സമര്‍പ്പിക്കുന്നു.

(ഈ പോസ്റ്റിന്റെ കമന്റുകളും വായിക്കാന്‍ മറക്കരുതേ....)

ഈ പോസ്റ്റുമായി കൂട്ടിവായിക്കാവുന്ന മറ്റൊരു പോസ്റ്റ്‌  "സ്ത്രീയും വില്‍പ്പന ചരക്കും" ഇവിടെ ക്ലിക്കി വായിക്കാം.


സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ക്ക് ഇവിടെ ക്ലിക്കുക ....

129 comments:

 1. സ്ത്രീയെ സ്ത്രീയായും പുരുഷനെ പുരുഷനായും കാണാനും പ്രകൃതിപരമായ വ്യത്യാസങ്ങളെ പരിഗണിക്കാനും കഴിയാതെ പോയതാണ് ഫെമിനിസത്തിന്റെ പരാജയം. ലേഖകന്‍ പറഞ്ഞ പോലെ പുരുഷ വിദ്വേഷം കാണിക്കുക എന്നതിലുപരി ഒരു റോളും അതിനു നിര്‍വഹിക്കാനില്ല. ഒരിക്കലും സ്ത്രീ-പുരുഷ സമത്വം എന്നത് സാധ്യമേയല്ല. പ്രകൃതി അതിനു സമ്മതിക്കില്ല. ഇവരെത്ര വികൃതി കാണിച്ചാലും. സമത്വമല്ല, നീതിയാണ് വേണ്ടത്. സ്ത്രീക്കും പുരുഷനും തുല്യ നീതി വേണം. പൂര്‍ണമായ തുല്യ നീതി സമര്‍പ്പിക്കുന്ന ആദര്‍ശം ഇസ്ലാമിന്റെത് മാത്രമാണെന്ന് ഈ സന്ദര്‍ഭത്തില്‍ പറയാന്‍ ആഗ്രഹിക്കുന്നു.
  സന്ദര്‍ശിക്കുക: http://fourhomes.blogspot.in/

  ReplyDelete
  Replies
  1. സ്ത്രീ പുരുഷ തുല്യമായ നീതി ഇസ്ലാമിന് ഉണ്ടെന്ന്‍ താങ്കള്‍ പറഞ്ഞാല്‍ അതിനോട് എനിക്ക് കുറച്ച് വിയോജിപ്പ്‌ എനിക്കുണ്ട്.ഇസ്ലാമിക രാഷ്ട്രമായ സൌദിയില്‍ സ്ത്രികള്‍ക്ക് തുല്യമായ നീതിയോ അതിനോട് അടുത്ത നീതിയോ കാണുവാന്‍ സാധ്യമല്ല. സുന്നി സമുദായത്തില്‍ സ്ത്രികള്‍ക്ക് പള്ളിയില്‍ കയറാനും സാധ്യമാണോ??
   ഇന്ന് ഒരു മതവും ജാതിയും ഈ പറയുന്ന വിഷയങ്ങളില്‍ തുല്യത ഇല്ല. ഏവര്‍ക്കും പറയാന്‍ ന്യായ കാരണങ്ങള്‍ ഉണ്ട്.

   Delete
  2. ഇസ്ലാമിലെ സ്ത്രീയുടെ നീതിയെ കുറിച്ച് വ്യാകുലപ്പെടാന്‍ അനോണി വേഷം കെട്ടിയത്‌ നിന്നായി !!! അതും ഒരു നീതിയാണല്ലോ അല്ലേ ??

   ഇസ്ലാമിന് സ്ത്രീക്ക് ഒരു നീതിയാണ് ഉള്ളത്. അതിനെ സുന്നി എന്നോ മറ്റോ ഉപവിഭാഗങ്ങള്‍ ആക്കി തിരിക്കെണ്ടാതില്ല. കാരണം പ്രവാചകന്‍ അങ്ങിനെ തിരിച്ചിട്ടില്ല.അതുപോലെ സൌദിയിലെ സ്ത്രീകള്‍ക്ക് വേണ്ടി മാത്രം ഒരു സ്ത്രീനിയമവും ഇസ്ലാമില്‍ ഇല്ല. ആദ്യം അക്കാര്യങ്ങളില്‍ ഉള്ള തെറ്റിധാരണകള്‍ തിരുത്താന്‍ ശ്രമിക്കുക.

   ഇസ്ലാമിലെ സ്ത്രീകളുടെ അവകാശത്തെയും നീതിയേയും കുറിച്ച് അറിയാന്‍ ഈ ഈ വീഡിയോ കാണുക.

   Women's Rights in Islam

   കാണുക തെറ്റിധാരണകള്‍ തിരുത്തുക !!!

   Delete
 2. ഞാൻ ഈ പോസ്റ്റ് വെറുക്കുന്നു

  ( one Feminist , Age 45, Thrissur )

  പുരുഷാധിപത്യസമൂഹത്തിലെ ബ്ലോഗായനവ്യവസ്ഥയിൽ സ്ത്രീകൾക്ക് സംവരണം ഏർപ്പെടുത്തി ഇതുപോലുള്ള പരിപ്രേക്ഷ്യങ്ങളെ ഉപ‌രോധിക്കേണ്ട കാലക്രമം തീവ്രമായി അതിക്രമിച്ചു എന്നു കൂടി ചേർക്കാൻ ഞാൻ ആഗ്രഹിക്കുൻനു.


  -------------------------

  ശരിയായി പറഞ്ഞു ഭായ്

  ReplyDelete
 3. ഫെമിനിസ്റ്റുകളാണ് മനുഷ്യകുലത്തിന്റെ കുലം കുത്തികള്‍!!!!!!

  ReplyDelete
 4. അബ്സര്‍ ഭായ്..ലൈക് എന്ന ഒരു ബട്ടന്‍ ഈ ബ്ലോഗില്‍ ഉണ്ടായിരുന്നെങ്കില്‍ അതില്‍ ഞാന്‍ ഒരു നൂറു തവണ പ്രസ്‌ ചെയ്യുമായിരുന്നു. അത്രക്കും ഇഷ്ടമായി. അത് ഫെമിനിസത്തെ എതിര്‍ക്കുന്ന വെറും ഒരു ലേഖനം എന്ന നിലക്കല്ല, മറിച്ച് കാര്യങ്ങള്‍ വളരെ വസ്തുനിഷ്ഠമായി സംസാരിച്ചത് കൊണ്ടാണ്. പോസ്റ്റിന്റെ പരസ്യം കണ്ടപ്പോള്‍ ഞാന്‍ കരുതി, വിഷയം തമാശ ആകുമെന്ന്. പക്ഷെ , സകലമാന സങ്കല്‍പ്പങ്ങളെയും പൊളിച്ചടുക്കി കൊണ്ടാണ് ആദ്യ ഖണ്ഡിക തന്നെ തുടങ്ങിയത്. ഓരോ വരികളും ആവേശം പകരുന്ന ഒന്നായി മാറുന്നതോടൊപ്പം തന്നെ, ഫെമിനിസം എന്ന ആശയത്തിന്റെ ഉത്ഭവം തൊട്ട് കാര്യങ്ങള്‍ പടി പടിയായി പറഞ്ഞു വന്നു. അത് പ്രശംസനീയം തന്നെ.

  എല്ലാ ഇസങ്ങളും പോളിച്ചെഴുതെണ്ട കാലം കഴിഞ്ഞു. ഫെമിനിസം പുരുഷന്മാര്‍ക്ക് എതിരെ പെണ്ണിന് കുറച്ചു ചാടാന്‍ മാത്രമുള്ള ഒന്നല്ല. ഇവിടെ സൂചിപ്പിച്ച പോലെ , രണ്ജിനിയെ പോലെ പട്ടി-കുട്ടി സങ്കല്പങ്ങള്‍ സമൂഹത്തിലേക്കു പറത്തിവിടുന്ന അവളുമാര്‍ക്കും, സിറ്റി ഗേള്‍സ്‌ എന്ന പേരുണ്ടാക്കാന്‍ ഉടുതുണി ഇല്ലാതെ നടക്കാന്‍ തയ്യാറാവുന്ന അവളുമാര്‍ക്കും, പിറന്നു വീണ കുഞ്ഞിനെ കൊല്ലാന്‍ തക്ക രാക്ഷസി മനസുള്ള അവളുമാര്‍ക്കും, സ്വയം ഞാന്‍ ഒരു വില്‍പ്പന ചരക്കാണെന്ന് അഭിമാനത്തോടെ വിളിച്ചു പറയുന്ന അവളുമാര്‍ക്കും ഒക്കെ എതിരെയാണ് ആദ്യം ഫെമിനിസ്റ്റുകള്‍ പ്രതികരിക്കേണ്ടത്.

  അല്ലെങ്കില്‍ തന്നെ എന്തിനീ ആണ്‍ -പെണ്‍ വകഭേദം. അതിക്രമങ്ങളിലും , അനീതിയിലും ആര് പങ്കു ചേര്‍ന്നാലും അത് തെറ്റ് തന്നെ . അവിടെ ഒരു ഇസത്തിനും പ്രസക്തി കൊടുക്കേണ്ട കാര്യമേ ഇല്ല.

  നല്ല ലേഖനത്തിനു , ഒരായിരം അഭിനന്ദനങ്ങള്‍ ..ആശംസകള്‍..

  ReplyDelete
  Replies
  1. എനിക്കും ഇതാണ് പറയാനുള്ളത്‌

   Delete
 5. ഫെമിനിസം എന്ന ഇസം ഇന്നും ഇന്നലേയും തുടങ്ങിയതല്ല.ലോകത്ത് അനേകായിരം ഫെമിന്‍സ്റ്റ് ചിന്താഗതിക്കാരുണ്ട്.സോഷ്യല്‍ ഫെമിനിസം,റാഡിക്കല്‍ ഫെമിനിസം,കമ്മ്യൂണിസ്റ്റ് ഫെമിനിസം, അങ്ങനെ ഫെമിനിസത്തിന്റെ മുന്നില്‍ പലപേരുകളും ഇട്ട് സകല പെണ്‍ ഈര്‍ക്കിലി സംഘടനക്കും ഉണ്ട് ഫെമിസ്റ്റ് മനോഭാവം.ഇപ്പോള്‍ അടുത്തകാലത്ത് ഉദയം കൊണ്ട ഒരു ഫെമിനിസ്റ്റാണു ഇസ്ലാമിക ഫെമിനിസം.ആമിന വദൂദ് എന്ന മൊറോക്കക്കാരി രൂപം കൊടുത്തത്.പള്ളിയില്‍ ഖുത്തുബ പറയാന്‍ സ്ത്രീകള്‍ക്കും അവസരം നല്‍കണമെന്ന്പറഞു നിലവിളികൂട്ടിയ ഒരു വനിത.അവസാനം ഖുതുബ പറയാന്‍ മുസ്ലിം പള്ളിയില്‍ അവസരം തരാത്തതില്‍ പ്രധിഷേധിച്ച് ക്രിസ്ത്യന്‍ ദേവാലയ്ത്തില്‍ ഖുതുബ പറഞു.ആ സ്ത്രീ മറന്നു ഈ ക്രിസ്ത്യന്‍ പള്ളിയില്‍ ഇതുവരെ ഒരു സ്ത്രീക്കും “പള്ളിയിലെ” കുര്‍ബാന പറ്യാന്‍ അവസരം ഉണ്ടായില്ല.പിന്നെ ഇന്നത്തെ ഫെമിനിസ്റ്റ് കോമരങ്ങള്‍ അവസാനം നമുക്കെന്തിനു മുലയും ,ഗര്‍ഭപാത്രവും എന്നു വരെ ചോദിക്കുന്ന അവസ്ഥയില്‍ എത്തി....അബ്സര്‍ ഭായ് നന്നായി...എന്ത് പറ്ഞാലും അക്കൂട്ടര്‍ നന്നാവില്ല..

  ReplyDelete
 6. സത്യം പറഞ്ഞാ ന്‍റെ ഭായീ, ഇങ്ങളൊരു സംഭവാണ്ട്ടോ...പിന്നെ വര്‍ഗപരമായി, ഇന്ന് ഡോക്ടര്‍മാരുടെ ശത്രുക്കള്‍ ആയിക്കൊണ്ടിരിക്കുന്ന നേഴ്സ്സമൂഹംഗവും സര്‍വോപരി നേതാവും ആയ ഞാന്‍ താങ്കളുടെ കഴിവില്‍ അഭിമാനിക്കുന്നു, സത്യം തുറന്നു പറഞ്ഞാല്‍ ഇത്രയും സാമൂഹ്യബോധം ഉള്ള ഡോക്ടര്‍മാര്‍ നമ്മുടെ നാട്ടില്‍ ഇല്ല....പിന്നെ ബല്ല്യ ഒരു കാര്യം പറയാം....നിങ്ങടെ ഒരു ഇക്കാടെ സുനകഥ വായിച്ചാണ് ഞാന്‍ ബ്ലോഗിങ്ങ് തുടങ്ങിയത്....ഹി ഹി

  ReplyDelete
 7. നല്ലൊരു പോസ്റ്റ്...ഫെമിനിസ്റ്റുകള്‍ എന്നാല്‍ പുരുഷന്മാരോട് എന്തിനും ഏതിനും എതിര്‍ക്കാനും ,തലയില്‍ കയറി ഇരിക്കാനും എന്നാണു ചിലരുടെ ഒക്കെ വിചാരം....

  ReplyDelete
 8. ഡോക്ടര്‍ തമാശയുടെ തേനില്‍ ചാലിച്ച് ഷാര്‍പ്പായി കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു....

  ReplyDelete
 9. ഇസങ്ങളെല്ലാം ഉടലെടുത്തതും വളർന്നു തുടങ്ങിയതും മനുഷ്യ നന്മയെ മുന്നോട്ടു വെച്ചുകൊണ്ടായിരുന്നു. പക്ഷേ കാലക്രമത്തിൽ അതിനെയൊക്കെ, പ്രയോക്താക്കൾ തന്നെ തങ്ങളുടെ പിടിവാശികൾ കൊണ്ട് അസംബന്ധങ്ങളാക്കി മാറ്റുകയാണുണ്ടായത്. നന്നായി എഴുതി അബ്സർ ഭായ്.

  ReplyDelete
 10. ശ്രീജേഷ്‌Thursday, May 17, 2012

  വളരെ നന്നായി ചങ്ങാതീ.ഫെമിനിസ്റ്റുകള്‍ ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടതുണ്ട്.ആദ്യം അവര്‍ സ്വയം നന്നാവട്ടെ!

  ReplyDelete
 11. ഡോക്ടര്‍, ഇനിയല്പം സൂക്ഷിക്കുന്നത് നല്ലതാ കേട്ടോ. ഫെമിനിസ്റ്റുകളെല്ലാരുംകൂടെ വല്ല കൊട്ടേഷനും കൊടുക്കാന്‍ സാദ്ധ്യതയുണ്ട്. കാരണം പറഞ്ഞതെല്ലാം 100% ശരിയാണല്ലോ.

  ReplyDelete
 12. എന്താ പറയേണ്ടേതെന്നറിയില്ല.എഴുതിയതെല്ലാം സത്യങ്ങളാണ്.

  ReplyDelete
 13. Vaisakh RajendranThursday, May 17, 2012

  kalakki!!!

  ReplyDelete
 14. good one...ithu pole veronnu..hihihi

  ReplyDelete
 15. http://www.facebook.com/note.php?note_id=392366387469564
  good one....itha ithupole veronnu

  ReplyDelete
  Replies
  1. ഇത് ഞാന്‍ മുന്‍പ്‌ വായിച്ചിരുന്നു... വളരെ നന്നായിട്ടുണ്ട്... ഹിഹി

   Delete
 16. പുതിയ വിവരങ്ങള്‍ നല്‍കിയ ഈ ലേഖനം ഫെമിനസത്തിന്‌ വേണ്‌ടി വാദിക്കുന്ന കൊച്ചമ്മമാര്‍ക്കെതിരെ വിരല്‍ ചൂണ്‌ടുന്നു... ലൈംഗിക തൊഴിലാളികള്‍ക്കടക്കം സംഘടനയുണ്‌ടാവുമ്പോള്‍ ഫെമിനിസ്റ്റുകള്‍ ഒരു കുടക്കീഴില്‍ ഫെമിനിസ്റ്റായി ഒന്നു ചേരുന്നതില്‍ തെറ്റില്ല. പക്ഷെ അവരുടെ പ്രവര്‍ത്തനങ്ങള്‍ ആണ്‍ സമൂഹത്തെ താറടിച്ച്‌ കാണിക്കാന്‍ മാത്രമാണ്‌, സ്വന്തം ലിംഗത്തില്‍ പെടുന്ന കൂതറകള്‍ ചെയ്ത്‌ കൂട്ടുന്ന ആഭാസത്തിനെതിരെ ഒരു ചെറുവിരല്‍ ഇളക്കാത്തത്‌ ഇത്തരന്‍ ഫെമിനിസ്റ്റുകളുടെ പൊള്ളത്തരമാണ്‌ കാണിക്കുന്നത്‌. ഏത്‌ ഫെമിനിസ്റ്റിനെയും ഒരാണ്‌ വാരിപ്പുണര്‍ന്നാല്‍ അവന്‌റെ മാറില്‍ ചിത്രം വരച്ച്‌ ആലസ്യത്തില്‍ കിടക്കും ഇവറ്റകള്‍ ... എനിക്ക്‌ ഫെമിനിസ്റ്റുകളെ ഇഷ്ടമാണ്‌.... :))))

  ReplyDelete
 17. പുരഷാതിപത്യം അരെങ്ങു വഴുന്മ്പോള്‍ അവിടെ പെണ്ണുങ്ങള്‍ രംഗത്ത് വരും , തീര്‍ച്ച, വരണം എന്നു തന്നെ യാണ്ണ്‍ ഞാനും ആഗ്രഹികുന്നത്.
  പക്ഷെ എന്ന്‍ ഫിമിനിസം എന്നത് സ്വന്തം ശരീരം ഒരു തുറന്ന്‍ കാണിക്കല്‍ ആണ്ണ്‍ എന്ന്‍ ആരോ അവരെ പറഞ്ഞു പറ്റിചിരികുന്ന

  ReplyDelete
 18. Vinitha Vijayan OThursday, May 17, 2012

  Gud.90% feministukalum eppo enganeyanu

  ReplyDelete
 19. യോജിക്കാന്‍ കഴിയില്ല അബ്സാര്‍ മൊഹമ്മദ്‌.ഫെമിനിസം മഹത്തായ ഒരു ആശയമാണ്.പുരുഷന്മാര്‍ക്ക് മേലുള്ള ആധിപത്യം അതിന്റെ ഒരു ഭാഗമാണ് .അല്ല...അതാണ്‌ ഫെമിനിസത്തിന്റെ പ്രധാന ഭാഗം.അതിന് സ്ത്രീകളെ അല്ല കുറ്റപ്പെടുത്തെണ്ടത്.കുറ്റക്കാര്‍ പുരുഷന്മാര്‍ ആണ്.അവര്‍ അന്ധമായി ഫെമിനിസത്തെ എതിര്‍ക്കുന്നു.എന്താണ് കാരണം ?.സ്ത്രീ സമത്വം അവന്‍ ഭയപ്പെടുന്നു.അവന്‍ സ്ത്രീയെ കീഴ്പ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നു.(ഈ പോസ്റ്റ്‌ പോലും ഒരു ഉദാഹരണമാണ്).ചുരുക്കത്തില്‍ ഫെമിനിസം നിലവിലുള്ള അടിച്ചമര്‍ത്തലില്‍ നിന്നുള്ള മോചനത്തില്‍ നിന്നും ആണ് തുടങ്ങേണ്ടത്.അതിനുള്ള ആദ്യ മാര്‍ഗ്ഗം പുരുഷ മേധാവിത്വത്തെ തകര്‍ക്കുക എന്നതാണ് .അതാണ്‌ അവര്‍ നിലവില്‍ ചെയ്യുന്നതും . അതുകൊണ്ട് ഇപ്പോള്‍ കാണുന്നതല്ല ഫെമിനിസം.ഫെമിനിസത്തിലെക്കുള്ള പാത മാത്രമാണിത്.പുരുഷന്മാര്‍ എത്രമാത്രം അടിച്ചമര്‍ത്തലിനു ശ്രമിക്കുന്നുവോ അതിനനുസരിച്ച് അവരും പ്രതികരിക്കുന്നു.അതിനര്‍ഥം ഫെമിനിസം വികലമാണ് എന്നല്ല.ഫെമിനിസം എന്ന മഹത്തായ ലക്ഷ്യത്തിലേക്കുള്ള പോരാട്ടത്തില്‍ അവര്‍ ധീരമായി ഉറച്ചു നില്‍ക്കുന്നു എന്നതാണ്

  ReplyDelete
  Replies
  1. എങ്ങിനെയാണ് പുരുഷന്മാരെ ഈ വിഷയത്തില്‍ കുറ്റപ്പെടുത്താന്‍ കഴിയുക.
   സ്ത്രീകള്‍ക്ക് മേലെ പുരുഷന്മാര്‍ നടത്തുന്ന ആധിപത്യത്തിന് എതിരേ ശബ്ടിക്കേണ്ടത് പുരുഷന് മേല്‍ ആധിപത്യം സ്ഥാപിച്ചു കൊണ്ടാണോ ? അപ്പോള്‍ സ്ത്രീ സമത്വം എന്ന ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കുകയല്ലേ ചെയ്യുന്നത് ? പുരുഷന്റെ മേലുള്ള ആധിപത്യം ആണോ സമത്വം എന്നതിലൂടെ ഫെമിനിസ്റ്റുകള്‍ ഉദ്ദേശിക്കുന്നത്? സമത്വവും, ആധിപത്യവും രണ്ടും രണ്ടാണല്ലോ....

   സ്ത്രീ സമത്വതെ ആരും ഭയപ്പെടുന്നില്ല. ആരും ഭയപ്പെടേണ്ട ആവശ്യവും ഇല്ല.
   ഞാന്‍ പോസ്റ്റില്‍ ഫെമിനിസ്റ്റുകള്‍ കണ്ണടക്കുന്ന പല വിഷയങ്ങളെ കുറിച്ചും സൂചിപ്പിച്ചിരുന്നു. അത്തരം വിഷയങ്ങളില്‍ ഒന്നും പ്രതികരിക്കാന്‍ ഉള്ള ബാധ്യത ഫെമിനിസ്റ്റുകള്‍ക്ക് ഇല്ലേ ???

   പുരുഷന്റെ മേധാവിത്വത്തെ തകര്‍ത്താലേ സ്ത്രീക്ക്‌ സമൂഹത്തില്‍ സമത്വം ലഭ്യമാകൂ എന്നത് തികച്ചും തെറ്റായ ധാരണയാണ്.ഇതാണ് ഇന്ന് തെറ്റിലേക്ക് നയിക്കപ്പെടുന്ന ഫെമിനിസ്റ്റുകളുടെ മുഖ്യ മുദ്രാവാക്യവും !!
   കാരണം പുരുഷനും സ്ത്രീയും ഒരുപോലെ പങ്കാളിയായാല്‍ മാത്രമേ സമൂഹവും തലമുറയും നിലനില്‍ക്കൂ. അല്ലാതെ പുരുഷന്മാരെ കീഴടക്കി സ്ത്രീക്കോ, സ്ത്രീയെ കീഴടക്കി പുരുഷനോ ഒറ്റയ്ക്ക് സമൂഹത്തെ മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയില്ല. മനുഷ്യന്‍ ഒരു സാമൂഹ്യ ജീവിയാണ്. അതുകൊണ്ട് തന്നെ പുരുഷനും സ്ത്രീക്കും സമൂഹത്തില്‍ അവരുടെതായ ഉത്തരവാധിത്വങ്ങള്‍ ഉണ്ട്.

   ഈ പുരുഷന്‍മാരുടെ തലയില്‍ കയറി ഇരിക്കുന്ന അഭിനവ ഫെമിനിസം കൊണ്ട് സമൂഹത്തിന് എന്ത് ഗുണമാണ് ഉണ്ടായിട്ടുള്ളത്‌ ?
   സ്ത്രീകള്‍ ചെയ്യുന്ന തെറ്റുകള്‍ക്ക് എതിരേ പ്രതികരിക്കാനുള്ള ശബ്ദം ഫെമിനിസ്റ്റുകള്‍ക്ക് എന്ന് നഷ്ടപ്പെട്ടുവോ, അന്ന് മുതല്‍ ഫെമിനിസത്തിന്റെ സഞ്ചാരം വഴിമാറി എന്നതാണ് സത്യം. കാരണം ഒരു കൂട്ടരുടെ എല്ലാ തെറ്റുകളുടെയും കണ്ടില്ലെന്നു നടിക്കുകയും, മറ്റൊരു കൂട്ടരുടെ എല്ലാ തെറ്റുകളെയും ഊതി വീര്‍പ്പിക്കുകയും ചെയ്യുന്ന പ്രത്യയ ശാസ്ത്രങ്ങള്‍ വിശ്രമം കൊള്ളുക ചരിത്രത്തിന്റെ ചവറ്റു കുട്ടയില്‍ തന്നെ ആയിരിക്കും...
   ഇന്നല്ലങ്കില്‍ നാളെ......

   Delete
 20. സ്ത്രീയും പുരുഷനും തമ്മില്‍ ഒരുപാട് വ്യത്യാസം ഉണ്ട്.പുരുഷന്‍ തന്നെയാണ് കുടുംബനാഥന്‍,ഇതിനര്‍ത്തം പുരുഷന്റെ അടിമയാണ് സ്ത്രീ എന്നല്ല.ആത്മവിശ്വാസമില്ലാത്ത ഒരുപാട് അഹങ്കാരികളുടെ സംഗടന എന്നതില്‍ കവിഞ്ഞു ഇന്ന് ഫെമിനിസത്തിനു ഒരു പ്രസക്തിയും ഇല്ല.ഭര്‍ത്താവിനെ സ്നേഹിക്കാന്‍ അറിയുന്ന ഒരു സ്ത്രീയും ഇന്ന് ഫെമിനിസത്തിന്റെ പിന്നാലെ പോകില്ല.കോടിക്കണക്കിന് സ്ത്രീകള്‍ ഒരു ഫെമിനിസത്തിന്റെയും പിന്തുണയില്ലാതെ ഇന്ന് കേരളത്തില്‍ സന്തോഷകരമായി കുടുംബ ജീവിതം നയിക്കുന്നുണ്ട്.ഫെമിനിസവുമായി നടക്കുന്ന പല സ്ത്രീകളുടെയും കുടുംബബന്ധങ്ങള്‍ ശിധിലമാണ്.

  ReplyDelete
  Replies
  1. you are absolutely right friend !

   Delete
  2. പൂര്‍ണമായും യോജിക്കുന്നു..............

   Delete
 21. പോസ്റ്റിനോട്‌ യോജിക്കുന്നു.ഫെമിനിസ്റ്റുകള്‍ ഇന്ന് ഒരുപാട് കുടുംബങ്ങളില്‍ അസ്വസ്ഥസൃഷ്ടിക്കാനും കുറെ കൊച്ചമ്മമാര്‍ക്ക് പ്രസ്താവന നടത്താനുമുള്ള ഒന്നുമാത്രമായിരിക്കുന്നു.പുരുഷന്‍ പുരുഷനായും,സ്ത്രീ സ്ത്രീയായും ജീവിചിലെങ്കില്‍ സമൂഹം നാഷത്തിലെക്കാകും കുതിക്കുക.

  ReplyDelete
 22. feministukal vaayichirikeenda,,,,manoharamaya oru post ,,,,,,,,

  ReplyDelete
 23. VERY INCREDIBLE............AANA THOORUNNATH KAND ANNAAN THOORAAN NINNAAL PANI VARUM FEMINISTUKALE......................

  ReplyDelete
 24. എന്‍റെ പോന്നു അബ്സര്‍ ഭായി നിങ്ങള്‍ക്കു ജീവനില്‍ ഒരു കൊതിയും ഇല്ലേ?
  എന്തായാലും ഭായിടെ ആരോഗ്യത്തിനായി ഞാന്‍ പ്രാര്‍ത്തിക്കം


  പോസ്റ്റു കിടിലം.

  ഇവിടെ ലൈക്‌ ഇല്ലാതെ പോയല്ലോ :( :(

  ReplyDelete
  Replies
  1. പോസ്റ്റിന്റെ അടിയില്‍ ലൈക്‌ ബട്ടണ്‍ ഉണ്ടല്ലോ...ശ്രദ്ധിച്ചില്ലേ...:)

   Delete
 25. bitter but true

  ReplyDelete
 26. കൊച്ചമ്മ ഫെമിനിസം തുലയട്ടെ.
  ആണും പെണ്ണും തമ്മിലുള്ള വ്യത്യാസം ഇവറ്റകള്‍ക്ക് ഇതുവരെയും മനസ്സിലായിട്ടില്ല.

  ReplyDelete
 27. ഫെമിനിസ്റ്റ്‌ കുറ്റിച്ചൂലുകള്‍ ആഞ്ഞോങ്ങി വരും മുമ്പ്‌ ഞാന്‍ വായിച്ചു...തീര്‍ത്തും യോജിക്കുന്നു അബ്സര്‍ ..ആശംസകള്‍

  ReplyDelete
 28. ഒന്ന് പോടാ നീയാരാടാ ഫെമിനിസത്തെ ചോദ്യം ചെയ്യാന്‍?കുറുച്ചു സധാചാരക്കാര് വന്നിരിക്കുന്നു.

  ReplyDelete
  Replies
  1. ഹഹ....
   ഷാജി പറഞ്ഞ് നാവെടുത്തില്ല... അപ്പോഴേക്കും ഒന്ന് വന്നു.....
   എവിടേക്കാണ് പോകേണ്ടത്‌ എന്ന് കൂടി പറഞ്ഞു താ അനോണി കൊച്ചമ്മേ !!!!
   ഒന്നിനെ ചോദ്യം ചെയ്യാനും നിങ്ങളുടെ അനുമതി വേണോ ?

   Delete
 29. സ്ത്രീകള്‍ മാത്രമാണോ ഇതിനു ഉത്തരവാദികള്‍, പുരുഷന്മാര്‍ക്കും അതില്‍ പങ്കില്ലേ...

  ReplyDelete
  Replies
  1. ഫെമിനിസ്റ്റ് സംഘടനകള്‍ സ്ത്രീകളുടെ സംഘടന ആവുമ്പോള്‍ അത്തരം സംഘടനയുമായി പ്രവര്‍ത്തിക്കുന്നവര്‍ തന്നെയല്ലേ ഇതിനു ഉത്തരവാദി....

   Delete
 30. Ravi PatturaikkalSaturday, May 19, 2012

  koothara feministukal...

  ReplyDelete
 31. വനിതാ ഗുണ്ടകളുടെ ഒക്കെ കാലമാണ്.. ചിലതൊക്കെ വിളിച്ച് പറയുമ്പോൾ ഒന്ന് ശ്രദ്ധിച്ചാൽ നല്ലത്..!!

  ReplyDelete
 32. വിവരം കൂടി വരുന്നതോടെ നല്ലൊരു ശതമാനം സ്ത്രീകള്‍ക്ക് വിവേകം ഇല്ലാതെ ആവുന്നു എന്നതാണ് വസ്തുത

  ReplyDelete
  Replies
  1. വളരെ വളരെ ശരിയാണ് മൂസ്സാക്കാ...
   വിവരം കൂടുന്നതിനുസരിച്ചു വിവേകം നഷ്ടപ്പെടുന്നുണ്ട്.....
   ടി വിയിലെയും സിനിമകളിലെയും നായികമാരാണ് ഇത്തരത്തിലുള്ളവരുടെ മാതൃകാ വ്യക്തിത്വങ്ങള്‍....
   യാഥാര്‍ത്യവും, സ്വപ്നവും തമ്മിലുള്ള അന്തരത്തെ വിവേചിച്ചറിയാനുള്ള വിവേകം ഇത്തരക്കാര്‍ക്ക് നഷ്ടമാവുന്നു.....

   Delete
 33. വളരെ നന്നായി ആശംസകള്‍!

  ReplyDelete
 34. സ്ത്രീകള്‍ക്ക് പുരുഷന്മാരെ പോലെ നിന്ന് മൂത്രമൊഴിക്കുവാനും മുണ്ടുപോലെ സാരി മടക്കിക്കുത്തുവാന്‍ പോലുമുള്ള സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കാത്ത കാലത്തോളം ഫെമിനിസ്റ്റുകള്‍ എന്നും പുരുഷസമൂഹത്തിന്നു എതിരെ തിരിഞ്ഞു കൊണ്ടിരിക്കും

  ReplyDelete
 35. SOON START A TALIBAN CHAPTER IN MALAPPURAM
  PROBLEM SOLVED!

  START WITH BOMBING GIRLS' SCHOOL...

  ReplyDelete
  Replies
  1. കഷ്ടം !!!

   അനോണി കുഞ്ഞാടിന്റെ ഉദ്ദേശ "ശുദ്ധി" വ്യക്തം !!!

   മലപ്പുറത്തെ മാത്രം പ്രശ്നമാണോ ഇത് ???

   ബോംബുകള്‍ കൊണ്ട് എന്തൊക്കെ പ്രശ്നങ്ങള്‍ക്കാണ് പരിഹാരം കാണാന്‍ കഴിഞ്ഞിട്ടുള്ളത് ???

   ഉപ്പു മാങ്ങ എന്ന് പറയുമ്പോള്‍ കുന്തം എന്ന് പറയാതിരിക്കാനുള്ള സാമാന്യ വിവേകമെങ്കിലും കാണിക്കുക !!!

   Delete
  2. Good Reply Absar....1000like

   Delete
 36. Anvar MadathilSunday, May 20, 2012

  എല്ലാ ഇസങ്ങളിലും നന്മയെ ദര്‍ശിക്കാന്‍ കഴിയും പക്ഷേ അത് പ്രായോഗവല്‍ക്കരിക്കുന്നവരുടെ കൊള്ളരുതായ്മ ഇസങ്ങളെയും അതിലെ നന്‍മയെയും ഒരു പോലെ നശിപ്പിക്കും .

  ReplyDelete
 37. സ്ത്രീ സ്വാതത്ര്യം എന്ന് പറഞ്ഞു കാട്ടി കൂട്ടുന്ന കൊപ്രയങ്ങള്‍ക്ക് ഇത് നല്ലൊരു മറുപടിയാണ് , സമൂഹത്തില്‍ സ്ത്രീകളുടെ പങ്കു ചെറുതല്ല . സ്ത്രീകള്‍ സ്ത്രീകളെ തന്നെ ആദ്യം ഒതുക്കി തീര്‍ക്കട്ടെ ....പറയേണ്ട കാര്യങ്ങള്‍ പറയേണ്ട രീതിയില്‍ പറഞ്ഞു ആശംസകള്‍

  ReplyDelete
 38. കാര്യം കാണാന്‍ പെണ്ണെന്ന ഇളവും , അല്ലാത്തോടത്ത് സമത്വം എന്ന വാദവും. അതല്ലേ ഇവരുടെ മുദ്രാവാക്യം. ഇഷ്ടായി. :)

  ReplyDelete
 39. EDA ANUKOOLA ABHIPRAYANGAL MATHRAMALLA PRATHIKOOLAMAYI VARUNNA ABHIPRAYANGALUM PUBLISH CHEYYANAM. NEE UDDESHIKKUNNA VIDHATHIL KERALA SAMOOHATHE TAALIBANIZE CHEYYAL NADAKKILLA. NDF PRACHARANA VELAKAL ONNUM NADAKKILLA SUHRUTHE.......!

  ReplyDelete
  Replies
  1. തെറി പ്രയോഗങ്ങള്‍ ഉള്‍കൊള്ളിച്ചുള്ള കമന്റുകള്‍ പ്രസിദ്ധീകരിക്കാന്‍ കഴിയില്ല.
   മാന്യമായ ഭാഷ ഉപയോഗിച്ചുള്ള കമന്റുകള്‍ ഇട്ടാല്‍ തീര്‍ച്ചയായും പ്രസിദ്ധീകരിക്കും.
   അനോണിയായി വന്നിരുന്ന് തെറി പറയാന്‍ എന്റെ ബ്ലോഗില്‍ സ്ഥലം നല്‍കില്ല.

   കേരളത്തെ താലിബാന്‍ ആക്കല്‍ ആണ് എന്റെ ഉദ്ദേശ്യം എന്ന താങ്കളുടെ കണ്ടെത്തല്‍ അപാരമാണ്.
   തീര്‍ച്ചയായും ഒരു നോബല്‍ സമ്മാനം കിട്ടാന്‍ സാധ്യതയുള്ള കണ്ടെത്തല്‍!!!
   ഇത്തരം കണ്ടെത്തലുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.

   ഞാന്‍ എന്‍ ഡി എഫിന്റെ പ്രചാരകന്‍ ആണോ എന്നറിയാന്‍ ഇവിടെ ക്ലിക്കി ഈ പോസ്റ്റ്‌ വായിക്കുക.

   കുരുടന്‍ ആനയെ കണ്ട പോലെ ആവാതിരിക്കുക.

   Delete
 40. കൃത്യമായി പറഞ്ഞിരിയ്ക്കുന്നു. അഭിനന്ദനങ്ങള്‍.

  ReplyDelete
 41. ഹി ഹി വായിക്കാന്‍ വൈകി പോയത് കൊണ്ട് ഞാന്‍ ചില ഭാഗങ്ങള്‍ രണ്ടു മൂന്നു വട്ടം വായിച്ചു മനസ്സില്‍ വെച്ചിട്ടുണ്ട് ആവ്ശയം വരും കുറെ ഫെമിനിസ്റ്റുകള്‍ കൂടെയുണ്ട് .. രണ്ടു കയ്യും നീട്ടി റി ഈ പോസ്റ്റിനെ സ്വീകരിക്കുന്നു .. പറഞ്ഞാല്‍ കുറച്ചു കൂടി പോകും അവരുടെ ഓരോ നയങ്ങള്‍ കാണുമ്പോള്‍ . ! തമിഴ്‌ നാട്ടില്‍ നിന്നും വരുന്ന കോഴി കഴിച്ചും , മുന്തിയ ഇനം സാരി ഉടുത്തും ഇവരൊക്കെ ആളുകളെ നന്നാക്കാന്‍ നടന്നാല്‍ എങ്ങനെ നന്നാവും .. സംസ്ക്കാരം എന്നത്‌ സ്ത്രീയെന്ന പദ ത്തില്‍ നിന്നും പഠിക്കട്ടെ ഇവര്‍ ഹല്ലാ പിന്നെ
  ആശംസകള്‍ .

  ReplyDelete
 42. ലേഖകന് ഫെമിനിസ്റ്റുകളോട് വല്ലാത്ത കലിപ്പണേന്ന് തോന്നുന്നു. കൊച്ചമ്മ, വില്പനച്ചരക്ക്,ആഭാസം…. എന്നിങ്ങനെയുള്ള വാക്കുകളിൽ വാക്കുകളിൽ അത് വ്യക്തം. അല്പം സ്ത്രീഭയവും പ്രകടം. പുരുഷാധിപത്യം തലയ്ക്ക് പിടിച്ച്, ആ കണ്ണിൽ മാത്രം ഫെമിനിസത്തെ കാണുന്ന നിലവാരം കുറഞ്ഞ ഒരു ലേഖനമാണിത്. താൻ കല്പിക്കുന്ന ഒരു അർത്ഥം ഫെമിനിസത്തിന് കൊടുത്ത് അങ്ങനെ നിങ്ങൾ ആയില്ലല്ലോ എന്ന് വിലപിക്കുന്ന ഒരു സാധാരണ പുരുഷമേധാവിയുടെ സ്വരം. ചില പുരുഷ നിനിമാസംവിധായകർ കാണിച്ചുതന്നിട്ടുള്ള സ്ലീവ്ലസ്സ് ബ്ലൗസിട്ട് കെട്ടിയവനെക്കൊണ്ട് പണിയെടുപ്പിക്കുന്ന കൊചമ്മമാരാണ് ഫെമിനിസ്റ്റുകൾ എന്ന വികലധാരണ ലേഖകനുണ്ട്.

  ആദ്യമായി ഫെമിനിസം എന്താണെന്നും അതിന്റെ സമൂഹത്തിലുള്ള പ്രാധാന്യം എന്താണെന്നും മനസ്സിലാക്കേണ്ടിയിരിക്കുന്നു. സ്ത്രീ പുരുഷനൊപ്പം ഒളിമ്പിക്സിൽ ഓടുന്നതല്ല ഫെമിനിസം. അടിസ്ഥാനപരമായി മറ്റേത് ഇസങ്ങളേയും പോലെ സമൂഹത്തിന്റെ മൂല്ല്യച്ച്യുതിയിൽനിന്നും ചൂഷണത്തിന്റേയും ചൂളയിൽനിന്ന് സ്വാഭാവികമായി ഉയർന്നുവന്ന ശബ്ദമാണ് ഫെമിനിസം. അത് പുരുഷനെ അടിച്ചമർത്താനോ ആധിപത്യം സ്ഥാപിക്കാനോ ഉള്ളതല്ല. എന്നാൽ അങ്ങനെ ആണ് അല്ലെങ്കിൽ ആയിരിക്കണം എന്ന മുൻവിധി ലേഖകനുള്ളതായി മനസ്സിലാകുന്നു. അതോടൊപ്പം വസ്തുനിഷ്ടമല്ലാത്ത ചില പ്രസ്ഥാവനകളും, അന്ധമായ ആരോപണങ്ങളും.

  ഫെമിനിസം കാലികമായ മാറ്റങ്ങൾ ഉൾകൊള്ളുന്നു. പുതിയ പ്രശ്നങ്ങൾ നേരിടുമ്പോൾ പുതിയ നയങ്ങൾ ആവിഷ്കരിക്കുന്നു. ആധുനിക സാഹചര്യമനുസരിച്ച് ശാസ്ത്രീയവും നൂതനവുമായ മാറ്റം ഫെമിനിസത്തിനുണ്ടാകുന്നു. ഉദാഹരണത്തിന് മാറുമറയ്ക്കാനുള്ള സ്വാതന്ത്രത്തിനുവേണ്ടിയുള്ള പോരാട്ടം സ്ത്രീപക്ഷചിന്തയാണ്. എന്നാൽ അതിന് ഇന്ന് എന്ത് ആവശ്യകതയാണുള്ളത്? ഇന്ന് ഇന്നത്തെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്ക് വേണ്ടി നിലകൊള്ളുക എന്നതാണ് ഇന്നത്തെ ഫെമിനിസം. അതിന് എന്നെനേയ്ക്കുമായുള്ള നിയതമായ രീതിശാാസ്ത്രമോ നയമോ ഇല്ല. പ്രധാനമായും സ്ത്രീയ്ക്ക് സമൂഹത്തിൽ സ്ത്രീ ആയതുകൊണ്ട് നേരിടേണ്ടിവരുന്ന ചൂഷണങ്ങളെ മാനവികവും, ശാസ്ത്രീയവുമായി വിശകലനം ചെയ്ത് അനീതിയെ നിയമപരമായി നേരിടുക എന്നതാണ് ഇന്നത്തെ ഫെമിനിസത്തിന്റെ ലക്ഷ്യം.

  ഇവിടേ താങ്കൾ സൂചിപ്പിച്ചത് പോലെ കുടുംബജീവിതം സമാധാനപരമായി കൊണ്ടുപോകേണ്ടത് സ്ത്രീയുടെ മാത്രം ആവശ്യമാണോ? പുരുഷൻ വരച്ച വരയിൽ നിൽക്കുന്നവരാണ് നമ്മുടെ നാട്ടിലെ അധികം സ്ത്രീകളും. അവിടേ താങ്കൾക്ക് കാണാൻ കഴിയാത്ത അനീതി ഇവിടെ മാത്രം കണ്ടതെങ്ങിനെ? ഫെമിനിസം പുരുഷവിരുദ്ധ സംഘടനയാണെന്നുള്ളതും താങ്കളുടെ മാത്രം അഭിപ്രായമായിരിക്കും. അതിനെ അങ്ങനെയങ്ങ് ജെനറലൈസ് ചെയ്യണ്ട.
  തെറ്റ് സ്ത്രീ ചെയ്താലും പുരുഷൻ ചെയ്താലും തെറ്റുതന്നെ അത് വിളിച്ചു പറയാൻ ഫെമിനിസ്റ്റുകൾ വരണമെന്നില്ല. നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ കൂടുതലായി അടിച്ചമർത്തപ്പെടുന്നത് കൊണ്ട് സ്ത്രീകളുടെ പ്രശ്നങ്ങൾ അവർക്ക് പ്രത്യേകമായി വിളിച്ചുപറയേണ്ടിവരുന്നു എന്ന് മാത്രം.

  ReplyDelete
 43. ഇവിടേ താങ്കൾ സൂചിപ്പിച്ചത് പോലെ കുടുംബജീവിതം സമാധാനപരമായി കൊണ്ടുപോകേണ്ടത് സ്ത്രീയുടെ മാത്രം ആവശ്യമാണോ? പുരുഷൻ വരച്ച വരയിൽ നിൽക്കുന്നവരാണ് നമ്മുടെ നാട്ടിലെ അധികം സ്ത്രീകളും. അവിടേ താങ്കൾക്ക് കാണാൻ കഴിയാത്ത അനീതി ഇവിടെ മാത്രം കണ്ടതെങ്ങിനെ? ഫെമിനിസം പുരുഷവിരുദ്ധ സംഘടനയാണെന്നുള്ളതും താങ്കളുടെ മാത്രം അഭിപ്രായമായിരിക്കും. അതിനെ അങ്ങനെയങ്ങ് ജെനറലൈസ് ചെയ്യണ്ട.
  തെറ്റ് സ്ത്രീ ചെയ്താലും പുരുഷൻ ചെയ്താലും തെറ്റുതന്നെ അത് വിളിച്ചു പറയാൻ ഫെമിനിസ്റ്റുകൾ വരണമെന്നില്ല. നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ കൂടുതലായി അടിച്ചമർത്തപ്പെടുന്നത് കൊണ്ട് സ്ത്രീകളുടെ പ്രശ്നങ്ങൾ അവർക്ക് പ്രത്യേകമായി വിളിച്ചുപറയേണ്ടിവരുന്നു എന്ന് മാത്രം. സ്ത്രീകൾ ചെയ്യുന്ന തോന്നിവാസം തെറ്റ് എന്നൊക്കെ പറയുന്നതിലൂടെ താങ്കൾ എന്താണ് അർത്ഥമാക്കുന്നത്? സ്വയം കൽപ്പിക്കുന്നതോ ആരോ പഠിപ്പിച്ചതോ കപടസദാചാരത്തിന്റേതോ ആയ തെറ്റും ശരിയുമല്ല. വസ്തുനിഷ്ടവും മാനവികവുമായ തെറ്റും ശരിയും എന്താണെന്ന് വ്യക്തമാക്കേണ്ടിയിരിക്കുന്നു.
  സിറ്റി ഗേൾസ് എന്ന പരിപാടിയിൽ എന്ത് ആഭാസമാണുള്ളത്? പുരുഷൻമാർ ആ പരിപാടി അവതിരിപ്പിച്ചാൽ എന്തുസംഭവിക്കും അത്രതന്നേയേ ഇവിടേയും സംഭവിക്കുന്നുള്ളൂ..സ്ത്രീശരീരം മാത്രം കാണാൻ ശ്രമിക്കുന്ന ഞെരമ്പുരോഗികൾക്ക് മാത്രമേ അത് പ്രശ്നമായി തോന്നുകയുള്ളൂ.  അതിനേക്കാൾ ചെറിയ വസ്ത്രമിട്ട് ചെയ്യുന്ന ഡാൻസ് പരിപാടികളും സിനിമകളൂം, പരസ്യങ്ങളുമൊക്കെയുണ്ടല്ലോ.. അതൊക്കെ നിരോധിക്കണമോ?  കപട സദാചാരഗുണ്ടായിസത്തിന്റെ കണ്ണട മാറ്റിവച്ച് താല്പര്യമുണ്ടെങ്കിൽ ആ പരിപാടി കണ്ടാൽ മതി ആരും നിർബന്ധിച്ചിട്ടില്ല.  നിങ്ങൾ പ്രകോപിതരാകുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ കുറവാണ്,സ്ത്രീകളുടേയല്ല. ഇതൊക്കെ അവരുടെ വ്യക്തിസ്വാതന്ത്രം തന്നെയാണ്. അതിൽ കൈകടത്താൻ ഫെമിനിസ്റ്റുകൾക്ക് അധികാരമില്ല.
  ഇതിനേയൊക്കെ ആഭാസം എന്ന് ഒറ്റവാക്കിൽ ഒതുക്കിയാൽ മാത്രം പോര. എന്തുകൊണ്ട് അത് അഭാസമായി എന്നുകൂടി പറയണം.

  മാനത്തിന് വിലയോ? അത് ഒരു പുരുഷകേന്ദ്രീകൃതമായ പഴഞ്ചൻ ആശയം ആണ്. ജോലിചെയ്ത് ജീവിക്കുന്നത് മാനക്കേടല്ല. പുരുഷൻ തന്റെ കായികശേഷിയും ബുദ്ധിയും സൗന്ദര്യവുമൊക്ക് ഉപയോഗിച്ച് ജോലി ചെയ്യുന്നില്ലേ? സിനിമാനടന്മാർ പിന്നെ എന്താണ് ചെയ്യുന്നത്? എന്തുകൊണ്ട് സ്ത്രീയ്ക്ക് ആയിക്കൂടാ? സ്ത്രീ ചെയ്യുമ്പോൾ മാത്രം എന്താണത് 'മാന'വിൽപ്പനയാകുന്നത്? സ്ത്രീയ്ക്ക് മാത്രമേ മാനമുള്ളോ?
  രഞ്ജിനി എന്ന വ്യക്തി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് ആ വ്യക്തിയുടെ മാത്രം അഭിപ്രായമാണ് അവിടെയും ഫെമിനിസ്റ്റുകൾക്ക് ഒരു റോളുമില്ല.
  വിലപ്പനച്ചരക്ക് എന്ന വാക്കുകൊണ്ടുതന്നെ ലേഖകൻ ഉദ്ദേശിച്ചിരിക്കുന്നത് ഒരു സ്ത്രീവിരുദ്ധ ആശയമാണ്. സ്ത്രീ ജോലി ചെയ്യരുത്. അവൾ സിനിമ, നൃത്തം, മോഡെലിങ്ങ് എന്നീ രംഗത്തൊന്നും വരരുത്,  പണം സമ്പാദിക്കരുത് അതൊക്കെ ആണുങ്ങള്ക്കുള്ളതാണ്, എന്ന പുരുഷാധിപത്യസ്വരം. നിർബ്ബന്ധിച്ച് ജോലി ചെയ്യിപ്പിക്കുന്നുവെങ്കിൽ അത് തെറ്റാണ്, അതിനെതിരെ പ്രതികരണം വരും സ്ത്.രീ ജോലി ചെയ്യട്ടെ, പണം സമ്പാദിക്കട്ടെ. എന്തുജോലിയും ചെയ്യട്ടെ അതൊന്നും തെറ്റല്ല. അതിനെ വിൽപ്പനച്ചരക്ക് എന്ന് പറയാമെങ്കിൽ പുരുഷനും വിൽപ്പനച്ചരക്കാണ്. അവൻ തന്റെ ശരീരം ഉപയോഗിച്ച് പണിയെടുക്കുന്നു, ബുദ്ധി ഉപയോഗിച്ച് ജോലിചെയ്യുന്നു.. ഇതൊക്കെ വിൽപ്പനച്ചരക്കാണ്. കുറ്റകൃത്യങ്ങൾ ചെയ്യുന്നുവെങ്കിൽ മാത്രം വിമർശിച്ചാൽ മതി. അല്ലാത്തിടത്തോളം കാലം  തെറ്റല്ല.

  ReplyDelete
  Replies
  1. ഫെമിനിസ്റ്റുകളോട് ഉള്ളത് കലിപ്പ് അല്ല, മറിച്ച് ഒന്ന് പറയുകയും മറ്റൊന്ന് ചെയ്യുകയും ചെയ്യുന്നവരോട് തോന്നുന്ന പുച്ഛം മാത്രം !!!

   ഓരോരുത്തരെയും അവര്‍ വിളിക്കപ്പെടാന്‍ അര്‍ഹിക്കുന്ന പദം ഉപയോഗിച്ച് വിളിക്കുന്നതില്‍ എന്താണ് തെറ്റ്‌ ???

   സ്ത്രീയെ എന്ന് മാത്രമല്ല, ഭൂമുഖത്ത്‌ ഉള്ള ഒരു ജീവിയോടും ഭയം ഇല്ല. ഭയം സര്‍വശക്തനായ ദൈവത്തെ മാത്രം !!!

   ഫെമിനിസത്തിന്റെ അഭിനവ വ്യക്താക്കളെ വിമര്‍ശിക്കുംമ്പോഴേക്കും പുരുഷാധിപത്യ പട്ടം നല്‍കുന്നത് കൊള്ളാം. പുരുഷാധിപത്യത്തിന് വേണ്ടി വാദിക്കുന്ന വരി ഒന്ന് കോപ്പി ചെയ്തു ഇടുവാന്‍ താങ്കളോട് അഭ്യര്‍ത്ഥിക്കുന്നു.

   ഫെമിനിസ്റ്റുകളെ കുറിച്ച് നിങ്ങള്‍ക്കുള്ള അത്രയും തെറ്റിധാരണ എനിക്കില്ല.
   ഫെമിനിസം എന്താണ് എന്ന് ഇനി താങ്കള്‍ മനസ്സിലാക്കിയത്‌ ഒന്ന് വിശദീകരിച്ചു നല്‍കുമോ ?

   ഒളിമ്പിക്സില്‍ പുരുഷനോടൊപ്പം ഓടുന്നതാണ് ഫെമിനിസം എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടോ ?

   ലേഖകന് ഒരു മുന്‍ വിധിയും ഇല്ല. ഇത്രയും കാലത്തെ ജീവിതത്തിനിടയില്‍ നിന്ന് ഫെമിനിസ്റ്റുകള്‍ ചെയ്യുന്ന കാര്യങ്ങള്‍ കണ്ടതില്‍ നിന്നും മനസ്സിലാക്കിയാണ് എഴുതിയിട്ടുള്ളത്.

   വസ്തു നിഷ്ഠമല്ലാത്ത പ്രസ്താവനകളും, അന്ധമായ ആരോപണങ്ങളും ഏതൊക്കെയാണ് എന്ന് ചൂണ്ടി കാണിക്കുക.

   കാലിക മായ മാറ്റങ്ങള്‍ ഫെമിനിസം ഉള്‍ക്കൊണ്ടത് കൊണ്ടാവും അല്ലേ സ്ത്രീകള്‍ പ്രതികളായി വരുന്ന വിഷയങ്ങളില്‍ ഒന്നും അവര്‍ പ്രതികരിക്കാത്തതും, പുരുഷന്മാര്‍ പ്രതികള്‍ ആവുമ്പോള്‍ അവര്‍ ഘോര ഘോരം ഒരിയിടുന്നതും ???

   ഫെമിനിസത്തില്‍ ഉണ്ടായ ശാസ്ത്രീയമായ മാറ്റങ്ങള്‍ എന്തൊക്കെയാണ് എന്ന് ഒന്ന് വിശദമാക്കുമോ ??

   പണ്ട് മാറ് മറക്കാന്‍ പോരാടിയവര്‍ ഇന്ന് മാറ് തുറന്നിടാന്‍ പോരാടുന്നതാണോ ശാസ്ത്രീയത ???

   ഇന്നത്തെ സ്ത്രീകളുടെ ഏതൊക്കെ പ്രശ്നങ്ങള്‍ക്കാണ് ഫെമിനിസ്റ്റുകള്‍ ഫലപ്രദമായി പരിഹാരം കണ്ടെത്തിയിട്ടുള്ളത്‌ എന്ന് വിഷധീകരിക്കാമോ ???

   ഈ ഫെമിനിസം ശാസ്ത്രീയവും, മാനവികവുമായി നേരിട്ട് ഫല പ്രാപ്തിയില്‍ എത്തിയ, അവസാനിപ്പിക്കാന്‍ കഴിഞ്ഞ ചൂഷങ്ങണങ്ങള്‍ ഏതൊക്കെയാണ് എന്ന് ഒന്ന് അക്കമിട്ടു പറഞ്ഞു തരുമോ ???

   "കുടുംബ ജീവിതം സമാധാനമായി മുന്നോട്ടു കൊണ്ടു പോകേണ്ടത്‌ സ്ത്രീയുടെ മാത്രം ആവശ്യമാണ്‌ " എന്ന് ഞാന്‍ പറഞ്ഞ വരി ഏതാണ് ? ഒന്ന് കോപ്പി ചെയ്തു ഇടുമോ ???

   പുരുഷനെ അനുസരിക്കാന്‍ ഒരു സ്ത്രീ സ്വമേധയാ തയ്യാറായാല്‍ അത് അനീതിയാണോ ???

   ഫെമിനിസം പുരുഷ വിരുദ്ധ സംഘടനയാണ് എന്നത് എന്റെ മാത്രം അഭിപ്രായം അല്ല എന്ന് നിങ്ങള്‍ മുന്‍ കമന്റുകള്‍ വായിച്ചിരുന്നെങ്കില്‍ മനസ്സിലാകുമായിരുന്നു. അത് ചെയ്യാത്തത് എന്റെ കുറ്റം അല്ല !!!

   പുരുഷന്‍ ചെയ്യുന്ന തെറ്റുകളെ മാത്രം വിളിച്ചു പറയാന്‍ ഫെമിനിസ്റ്റുകള്‍ ഓടി എത്തുകയും, സ്ത്രീകള്‍ ചെയ്യുന്ന തെറ്റുകള്‍ക്ക് എതിരെ മൌനം പാലിക്കുകയും ചെയ്യുമ്പോള്‍ അവരുടെ പുരുഷ വിരുദ്ധ സംഘടനാ സ്വഭാവം പുറത്ത് വരുകയല്ലേ ചെയ്യുന്നത് ???

   സ്ത്രീകള്‍ ചെയ്യുന്ന തെറ്റ് തോന്നിവാസം എന്നതിലൂടെ സ്ത്രീകള്‍ ചെയ്യുന്ന തെറ്റുകളെയും തോന്നിവാസങ്ങളെയും തന്നെയാണ് അര്‍ഥം ആക്കുന്നത്. ഉദാഹരണങ്ങള്‍ പോസ്റ്റില്‍ ഉണ്ട്. ഒരിക്കല്‍ കൂടി വായിക്കുക.

   മാനവികമായ തെറ്റും ശരിയും എന്നത് ഫെമിനിസ്റ്റുകള്‍ പറയുന്നത് മാത്രമാണോ ???

   സിറ്റി ഗേള്‍സ് പരിപാടിയില്‍ ആഭാസം അല്ലാത്ത എന്താണ് ഉള്ളത് എന്ന് ആദ്യം സ്വയം ചിന്തിക്കുക. പുരുഷന്മാര്‍ അവതരിപ്പിച്ചാല്‍ കാണാത്ത പല അവയവങ്ങളും ത്രീകള്‍ അവതരിപ്പിച്ചാല്‍ കാണാം. അത് ക്യാമറാമാന്‍മാര്‍ നാന്നായി ഒപ്പി എടുത്തത് ആ പരിപാടി വരുമ്പോള്‍ നോക്കിയാല്‍ കാണാം.!!!

   Delete
  2. സ്ത്രീ ശരീരം തുറന്നു പ്രദര്‍ശനത്തിനു വെക്കുകയും എന്നിട്ട് അതിലേക്ക് നോക്കുന്നവരെ ഞെരംബ്‌ രോഗികള്‍ എന്ന് വിളിക്കുക്കയും ചെയ്യുന്ന നയം കൊള്ളാം.
   ആരും തന്റെ ശരീരം നോക്കരുത് എന്ന് ആഗ്രഹിക്കുന്നവര്‍ അത് അടച്ചു വെക്കുകയാണ് വേണ്ടത്‌.
   അല്ലാതെ പരസ്യമായി നഗ്നത പ്രദര്‍ശിപ്പിച്ചു "എന്നെ അവന്‍ നോക്കിയേ" എന്ന് പറഞ്ഞു മുതലക്കണ്ണീര്‍ ഒഴുക്കുകയല്ല വേണ്ടത്‌.

   പ്രദര്‍ശന രോഗത്തിനാണ് ആദ്യം ചികിത്സ നടത്തേണ്ടത്.

   ചെറിയ വസ്ത്രം ഇട്ടു ഉള്ള പരിപാടികളെ എല്ലാം ഇതേ ഗണത്തില്‍ തന്നെയാണ് ഉള്‍പ്പെടുത്തുന്നത്. സിറ്റി ഗേള്‍സ്‌ ഒരു ഉദാഹരണമായി പറഞ്ഞു എന്ന് മാത്രം. പിന്നെ ഇത്തരം ആഭാസങ്ങളെ കണ്ടു ആസ്വദിക്കാന്‍ സമൂഹത്തില്‍ പലരും ഉണ്ടാകുമ്പോള്‍ നിരോധനങ്ങള്‍ എത്രത്തോളം പ്രായോഗികം ആവും എന്നത് ചിന്തിക്കേണ്ട വിഷയം ആണ്.

   സമൂഹത്തിലെ ഒരു ദുരാചാരത്തിനു എതിരെ ശബ്ദിക്കുമ്പോഴേക്കും കപട സദാചാര കണ്ണട ധരിപ്പിക്കാനുള്ള വ്യഗ്രത കൊള്ളാം.
   അന്യ സ്ത്രീ ശരീരം ആസ്വദിക്കാനുള്ള ആ കണ്ണട ഒഴിവാക്കിയ ശേഷം ഒന്ന് ചിന്തിച്ചു നോക്കൂ....

   ഈ പോസ്റ്റില്‍ പറഞ്ഞത് എന്റെ അഭിപ്രായം ആണ്. എല്ലാവരും ഇതിനെ അനുകൂലിക്കണം എന്ന് ഞാന്‍ നിര്‍ബധിച്ചിട്ടില്ല എന്ന കാര്യം മനസ്സിലാക്കുക.

   ഞാന്‍ പ്രകോപിതനായി എന്ന് താങ്കള്‍ക്കു തോന്നുന്നുണ്ടെങ്കില്‍ അത് എന്റെ പോസ്റ്റു വായിച്ചപ്പോള്‍ താങ്കളില്‍ ഉണ്ടായ പ്രകോപനത്തിന്റെ പ്രതിഫലനം മാത്രമാണ്.
   അത് നിങ്ങളുടെ പ്രശ്നമാണ്.
   പ്രകോപനം ഉണ്ടെങ്കില്‍ മാത്രമേ ഒരു വിഷയത്തിനു എതിരെ പ്രതികരിക്കാന്‍ പാടുള്ളൂ എന്നതും പുതിയ അറിവാണ് !!!

   സ്ത്രീകള്‍ക്ക് വ്യക്തി സ്വാതന്ത്ര്യം ഉള്ള പോലെ തന്നെ എന്റെ അഭിപ്രായങ്ങള്‍ പങ്കുവെക്കാന്‍ ഉള്ള വ്യക്തി സ്വാതന്ത്ര്യം എനിക്കും ഉണ്ട്‌ എന്ന് ആദ്യം തിരിച്ചറിയുക.
   അതായത്‌ വ്യക്തി സ്വാതന്ത്ര്യം എന്നത് സ്ത്രീയുടെയോ, ഏതെങ്കിലും ഒരു വ്യക്തിയുടെയോ മാത്രം കുത്തകയല്ല !!!

   ആഭാസം ആയത് കൊണ്ടു അവയെ ആഭാസം എന്ന ഒറ്റവാക്കില്‍ ഒതുക്കുന്നു. ആഭാസം എന്താണ് എന്ന് അറിയാത്തവര്‍ക്ക് അഭാസത്തെ പറ്റി എത്ര ഉപന്യസിച്ചു തന്നാലും മനസ്സിലാവില്ല.
   അന്തസ്സും, മാനവും എന്താണ് എന്നറിയുന്നവര്‍ക്ക് ആഭാസവും എന്താണ് എന്നറിയാം. അല്ലെങ്കില്‍ അന്തസ്സും, മാനവും എന്താണ് എന്ന് അറിയുന്നവര്‍ക്കെ ആഭാസം എന്താണെന്ന് അറിയുകയുള്ളൂ എന്നും പറയാം !!!

   മാനത്തിനു വില എന്താണ് എന്ന് അറിയാന്‍ ആദ്യം മാനം എന്താണ് എന്ന് മനസ്സിലാക്കുക. അപ്പോഴേ മാനത്തിന്റെ വില എന്താണ് എന്നറിയൂ...

   ജോലി ചെയ്തു ജീവിക്കുന്നത് മാനക്കെടല്ല, എന്നാല്‍ ശരീരം പ്രദര്‍ശിപ്പിച്ചും, വിറ്റും ജീവിക്കുന്നത് മാനം ഉള്ളവര്‍ക്ക്‌ മാനക്കേട് തന്നെയാണ്... മാനം ഉള്ളവര്‍ക്ക്‌ !!!!

   സ്ത്രീക്ക്‌ മാത്രമാണ് മാനം ഉള്ളത് എന്ന് ഞാന്‍ പറഞ്ഞോ???
   പുരുഷന്‍ ആയാലും സ്ത്രീ ആയാലും മാന്യമായ വസ്ത്രം ധരിക്കാനും മറ്റും ബാധ്യസ്ഥരാണ്. മുകളിലെ പോസ്റ്റിലെ ലിങ്കുകള്‍ എല്ലാം വായിച്ചില്ല എന്ന് തോന്നുന്നു !!!

   രഞ്ജിനി പറഞ്ഞിട്ടുള്ളതിനെതിരെ പറയാന്‍ എനിക്കും സ്വാതന്ത്ര്യം ഇല്ലേ ??
   അവിടെ ഫെമിനിസ്റ്റുകള്‍ക്ക് റോള്‍ ഉണ്ട്.
   ഒരു കുട്ടിയേയും പട്ടിയെയും താരതമ്യം ചെയ്യുമ്പോള്‍ അമ്മമാരാവുന്ന സ്ത്രീ വിഭാഗത്തിന്റെ സംരക്ഷകര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഫെമിനിസ്റ്റുകള്‍ തന്നെയാണ് ആദ്യം പ്രതികരിക്കേണ്ടത് .

   വില്‍പ്പന ചരക്ക്‌ എന്നത് കൊണ്ടു ഞാന്‍ ഉദ്ദേശിച്ചിരിക്കുന്നത് സ്ത്രീ വിരുദ്ധ ആശയം അല്ല. വില്‍പ്പനചരക്ക് ആവുന്ന സ്ത്രീകളെ മാത്രം ഉദ്ദേശിച്ചുള്ള പദം ആണ്. എല്ലാ സ്ത്രീകളും ഈ വിഭാഗത്തില്‍പ്പെടുന്നവരല്ല. മാന്യമായി ജീവിക്കുന്ന ധാരാളം സ്ത്രീകള്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ട്.

   സ്ത്രീ ജോലി ചെയ്യരുത്‌ എന്ന് ഞാന്‍ എവിടെയാണ് പറഞ്ഞത് ??
   ഒന്ന് ചൂണ്ടി കാണിക്കുമോ ???
   ശരീരം പ്രദര്‍ശിപ്പിച്ച് ആഭാസകരമായി നടക്കുന്നതിനെയാണ് ഞാന്‍ വിമര്‍ശിച്ചിട്ടുള്ളത് എന്ന് ആദ്യം മനസ്സിലാക്കുക.
   എഴുതാപ്പുറങ്ങള്‍ എന്റെ തലയില്‍ കെട്ടിവെക്കേണ്ടതില്ല.

   സ്ത്രീകള്‍ മാന്യമായ ജോലികള്‍ ചെയ്യട്ടെ, ശരീരം വിറ്റ് കാശാക്കാതിരിക്കട്ടെ.
   മാന്യമായി ജീവിക്കട്ടെ...
   ആര്‍ക്കൊരു പരാതിയും ഇല്ല...

   ശരീരത്തിന്റെ നഗ്നത പ്രദര്‍ശിപ്പിച്ചു കാശുണ്ടാക്കുന്ന പുരുഷനും വില്‍പ്പന ചരക്ക്‌ ആണ്. ഒരു സംശയവും വേണ്ടാ. എന്നാല്‍ ഒരു പുരുഷ സംഘടനയും "സ്ത്രീകള്‍ പുരുഷന്മാരെ വില്പ്പനച്ചരക്ക് ആക്കുന്നു" എന്ന് പരിതപിക്കുന്നതായി എവിടെയും കേട്ടിട്ടില്ല. എന്നാല്‍ സ്ത്രീ സംഘടനകള്‍ ഇങ്ങിനെ പരിതപിക്കുന്നത് ധാരാളം കേട്ടിട്ടുണ്ട്.

   വിമര്‍ശിക്കാന്‍ ഉള്ള കാര്യങ്ങള്‍ ചെയ്യുമ്പോള്‍ വിമര്‍ശിക്കപ്പെടുക തന്നെ ചെയ്യും. അതില്‍ ഒരു സംശയവും വേണ്ടാ....

   Delete
  3. Good reply !

   Delete
 44. ശരീരസൗന്ദര്യം പ്രകടിപ്പിക്കുന്നത് തെറ്റല്ല. അത്തരം ജോലി സ്ത്രീകൾ മാത്രം ചെയ്യാൻ പാടില്ല എന്ന ചിന്താഗതിയും ഇന്നത്തെ ഫെമിനിസ്റ്റുകൾക്കില്ല.

  മദ്യപാനവും പുകവലുയുമൊക്കെ സാമൂഹികപ്രശ്നമാകുന്നുവെങ്കിൽ അതിനെതിരെ പ്രതികരിക്കേണ്ടത് സമൂഹമാണ്, സ്ത്രീ ഒറ്റയ്ക്കല്ല. പുരുഷൻ മദ്യപിക്കുന്നതിനെതിരെ പുരുഷവാദികളാണോ പ്രതികരിക്കാറുള്ളത്? സ്ത്രീ ചെയ്യുമ്പോൾ മാത്രമെന്താ ഇത്ര ചൊറിച്ചിൽ?

  സ്ത്രീ തലയിൽ കയറി ഇരിക്കുന്നുവെങ്കിൽ അത് പുരുഷന്റെ കഴിവുകേടാണ് അതിന് സ്ത്രീയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

  കുറ്റകൃത്യം അത് സ്ത്രീ ആയാലും പുരുഷനായാലും കുറ്റം തന്നെ, സ്ത്രീകൾ പ്രതികളായ കേസുകൾ ഉണ്ടെങ്കിൽ നിയമപരമായ നടപടിയും ഉണ്ടാകും. പുരുഷാധിപത്യ സമൂഹത്തിന്റെ ദുഷിച്ച മനസ്സിനെ നേരിടാനുള്ള കെൽപ്പില്ലായ്മമൂലമാണ് സ്ത്രീകൾക്ക് പ്രസവിച്ച കുഞ്ഞിനെ കൊല്ലേണ്ടി വരുന്നത്. സ്വന്തം കുഞ്ഞിനെ പ്രസവിച്ച് വളർത്താൻ പോലും ഇവിടത്തെ പുരുഷവർഗ്ഗം അനുവദിക്കാത്ത ദുരവസ്ഥ. അത്തരം അവസ്ഥകളുണ്ടാകാതെ നോക്കാനാണ് ഫെമിനിസ്റ്റുകൾ ശ്രമിക്കുന്നത്. പുരുഷകേന്ദ്രീകൃതമായ സമൂഹം കൈവെടിഞ്ഞാലും ആ സ്ത്രീയ്ക്കും കുഞ്ഞിനും വേണ്ട പരിഗണനയും സഹായവും ചെയ്യാൻ ഫെമിനിസ്റ്റുകൾ ശ്രമിക്കും. 

  സമൂഹത്തിലെ വലിയൊരുവിഭാഗത്തിന്  ഇന്നും പുരുഷന്റേതായ ഒരു കാഴ്ച്ചപ്പാടാണുള്ളത് ആ കണ്ണിലൂടെയാണ് ഈ ലേഖനവും സദാചാരത്തെ നോക്കിക്കാണുന്നത്. ഫെമിനിസം എന്താണെന്നറിയാതെ ഫെമിനിസത്തെ വിമർശിക്കാൻ ഇവിടെ ശ്രമിക്കുന്നു.പുരുഷന്മാരെ സൽസ്വഭാവം പഠിപ്പിക്കാനല്ല. സ്ത്രീകളുടെ അവകാശങ്ങളെ പറ്റിബോധ്യപ്പെടുത്താനും അനീതിയ്ക്കെതിരെ പോരാടാനും വർഷങ്ങളായുള്ള അടിമത്തം മൂലം സാമൂഹികമായി പിന്നോക്കം പോയ സ്ത്രീകളെ മുൻനിരയിൽ കൊണ്ടുവരാനും, സ്വന്തം കാലിൽ നിൽക്കാനുമുള്ള സഹായം നൽകാനുമാണ് ഫെമിനിസ്റ്റുകൾ ശ്രമിക്കുന്നത്. സ്ത്രീയും പുരുഷനുമായുള്ള പ്രകൃതിപരമായ വ്യത്യാസം മനസ്സിലാക്കിത്തന്നേയാണ് ഫെമിനിസം പ്രവർത്തിക്കുന്നത്.

  ReplyDelete
  Replies
  1. പ്രദര്‍ശിപ്പിക്കപ്പെടുന്ന സ്ത്രീ ശരീരം തെറ്റ് അല്ലെങ്കില്‍ അങ്ങിനെ പ്രദര്‍ശിപ്പിക്കപ്പെടുന്നതിലെക്ക് നോക്കുന്നതും തെറ്റാവുമോ ???

   നിങ്ങള്‍ മുന്‍ കമന്റില്‍ പറഞ്ഞ പ്രകാരം ആണെങ്കില്‍ മദ്യപാനം കുറ്റകരം അല്ലല്ലോ??
   അപ്പോള്‍ എന്തിനാണ് അതിനെതിരെ പ്രതികരിക്കുന്നത് ????

   കുറ്റകരം അല്ലെങ്കിലും സമൂഹത്തിനു ദോഷം ചെയ്യുന്ന പല കാര്യങ്ങളും സമൂഹത്തില്‍ ഉണ്ട്.
   മദ്യപാനം, പുകവലി, നഗ്നതാ പ്രദര്‍ശനം എന്നിവ അവയില്‍ ചിലത് മാത്രം !!!

   ഫെമിനിസത്തിനു എതിരെ പറഞ്ഞപ്പോഴേക്കും നിങ്ങള്‍ക്ക്‌ എന്താണിത്ര ചൊറിച്ചില്‍ എന്ന് മനസ്സിലായില്ല !!!

   തലയില്‍ കയറി സ്ത്രീ ഇരുന്നാല്‍ അത് പുരുഷന്റെ കഴിവുകേടും, അങ്ങിനെ ഇരുന്ന സ്ത്രീയെ തലയില്‍ നിന്നും ഇറക്കി വെച്ചാല്‍ അത് പുരുഷാധിപത്യവും - നിരീക്ഷണം കൊള്ളാം.... ഫയങ്കരം !!!

   പുരുഷന്‍ പ്രതികള്‍ ആയ കേസ്‌ വരുംമ്പോള്‍ അതിനു നിയമപരമായ നടപടി ഉണ്ടാവും എന്ന് കരുതി ഫെമിനിസ്റ്റുകള്‍ മൗനം പാലിക്കാത്തത് എന്തുകൊണ്ടാണ് എന്ന് കൂടി പറഞ്ഞു തരുമോ ???

   പ്രസവിച്ച കുഞ്ഞിനെ കൊന്ന സ്ത്രീയെ നിങ്ങള്‍ ന്യായീകരിക്കാന്‍ ശ്രമിക്കുബോള്‍ പുച്ഛം തോന്നുന്നു.
   ഇതാണോ നിങ്ങളുടെ സാമൂഹ്യ ബോധം ???
   പുരുഷ വര്‍ഗ്ഗം ആണോ ആ കുഞ്ഞിനെ കൊന്നത്???
   ഇതില്‍ നിന്നും തന്നെ ഒരു സ്ത്രീ ചെയ്ത തെറ്റിനെ പുരുഷ വര്‍ഗ്ഗത്തിന്റെ തലയില്‍ കെട്ടിവെക്കാനുള്ള നിങ്ങളുടെ ആവേശം വ്യക്തമാണ്.
   ഇതാണ് ആദ്യം തിരുത്തപ്പെടെണ്ടത്. അന്ധമായ പുരുഷ വിദ്വേഷം !!!

   അത്തരം അവസ്ഥകള്‍ ഉണ്ടാവതെ ഫെമിനിസ്റ്റുകള്‍ നോക്കുന്നത് കൊണ്ടായിരിക്കും അല്ലെ ആ കൊലപാതകി സ്ത്രീക്ക്‌ എതിരെ ഒരു ഫെമിനിസ്റ്റും നാവു ചലിപ്പിക്കാതിരുന്നത് ????

   ഒരു കൊലപാതകി ആയ സ്ത്രീയെ സംരക്ഷിക്കാന്‍ ആണ് ഫെമിസ്റ്റുകള്‍ ശ്രമിക്കുന്നത് എന്ന് പറയേണ്ടി വരുന്നതില്‍ നിങ്ങള്‍ക്ക്‌ ലജ്ജ തോന്നുന്നില്ലേ ????
   തെറ്റ് ചെയ്യുന്ന സ്ത്രീകളുടെ വക്കാലത്ത്‌ ഏറ്റെടുക്കാന്‍ ഉള്ള സംഘടനയാണ് ഫെമിനിസ്റ്റുകള്‍ എന്നതിന് ഇതില്‍ കൂടുതല്‍ എന്ത് തെളിവാണ് വേണ്ടത് ????

   പുരുഷന് പുരുഷന്റെതായ കാഴ്ചപ്പാട് ഉണ്ടാവാന്‍ പാടില്ലേ ???????????

   ഫെമിനിസം ഇതൊന്നും അല്ലെങ്കില്‍ പിന്നെ എന്താണ് എന്ന് ഒന്ന് പറഞ്ഞു തരുമോ ????????????????

   ഫെമിനിസ്റ്റുകള്‍ പുരുഷന്മാരെ സല്‍സ്വഭാവം പഠിപ്പിക്കാന്‍ ശ്രമിക്കുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് ഒരു സ്ത്രീ ചെയ്ത കൊലപാതകം പോലും പുരുഷ വര്‍ഗ്ഗത്തിന്റെ തലയില്‍ കെട്ടിവെക്കാന്‍ നോക്കുന്നത് ??????

   അങ്ങിനെ സ്ത്രീ ചെയ്ത തെറ്റുകള്‍ പുരുഷവര്‍ഗ്ഗത്തിന്റെ തലയില്‍ കെട്ടി വെക്കുന്നതാണോ ഫെമിനിസ്റ്റുകളുടെ അവകാശ പോരാട്ടം ???

   ശരീരം പ്രദര്‍ശിപ്പിച്ചു സ്വന്തം കാലില്‍ നില്‍ക്കുന്നതാണോ ഫെമിനിസ പുരോഗതി ???

   ശരീരം പ്രദര്‍ശിപ്പിക്കുന്ന ജോലി ചെയ്‌താല്‍ മാത്രമാണോ സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയുക ??

   സ്ത്രീയും പുരുഷനും തമ്മില്‍ ഉള്ള വ്യത്യാസം മനസ്സിലാക്കിയിട്ടുണ്ടെങ്കില്‍ പുരുഷ വസ്ത്രം ധരിക്കുന്ന സ്ത്രീകള്‍ക്ക് എതിരെയാണ് ഫെമിനിസ്റ്റുകള്‍ ആദ്യം പ്രതികരിക്കെണ്ടിയിരുന്നത് എന്ന ഓര്‍മ്മപ്പെടുത്തലോടെ....

   Delete
 45. You made some great points there. I looked on the internet for this issue and found most individuals will go along with your website . Great read!!

  ReplyDelete
 46. ഇത് എഴുതിയ ആളുടെ പ്രധാന പ്രശ്നം ലൈംഗികതയാണ്, സ്ത്രീ ശരീരമാണിയാളെ ഏറ്റവും കൂടുതൽ വിറളി പിടിപ്പിക്കുന്നത്. സ്ത്രീ സ്വന്തം കാലിൽ നിൽക്കുന്നതിനെ ഭയപ്പെടുകയും ചെയ്യുന്നു. ഒരു സ്ത്രീ സ്വന്തം താല്പര്യത്തൊടെ വേശ്യാവൃത്തി ചെയ്യുന്നുവെങ്കിൽ അത് തെറ്റാകുന്നില്ല. നിർബന്ധിതമായി ചെയ്യിപ്പിക്കുന്നതാണ് തെറ്റ്. അതിനെതിരേയാണ് ഫെമിനിസ്റ്റുകൾ പ്രവർത്തിക്കുന്നത്. ലേഖകന് ഇതൊക്കെ മാംസവിൽപ്പനയായും, വില്പനച്ചരക്കായും മാത്രമേ കാണാൻ കഴിയുന്നുള്ളൂ എന്നതാണ് പ്രശ്നം. അങ്ങനേയെങ്കിൽ പുരുഷൻ കൂലിപ്പണിയെടുക്കുന്നതും തെറ്റാകണമല്ലോ? ഇദ്ദേഹം തന്റെ മതം പറയുന്ന നിഷ്ഠകൾ എല്ലാവരും അംഗീകരിക്കണം എന്ന വാശികാണിക്കുന്നു അത്രേ ഈ ലേഖനത്തിൽ നിന്ന് മനസ്സിലാകുന്നുള്ളൂ. ഒരു സദാചാരഗുണ്ടയുടെ സ്വരം. ജോലിചെയ്ത് ജീവിക്കുന്നത് ഒരിക്കലും തെറ്റല്ല. സ്ത്രീയേയും ഒരു വ്യക്തിയായി കാണാൻ ശ്രമിച്ചാൽ മതി എല്ലാം ശരിയാകും. ഒരു വ്യക്തിയുടെ അഭിപ്രായത്തെ ന്യായീകരിക്കേണ്ടത് ഫെമിനിസ്റ്റുകളുടെ ചുമതലയല്ല. സ്ത്രീ ഏത് വസ്ത്രം ഇടണമെന്നും ഏതുജോലി ചെയ്യണമെന്നും സ്ത്രീ തീരുമാനിക്കും ഫെമിനിസ്റ്റുകളോ, പുരുഷനോ, മതമോ അല്ല.

  ReplyDelete
  Replies
  1. കണ്ടെത്തല്‍ കൊള്ളാം.

   ഫെമിനിസ്റ്റുകള്‍ എന്ന് പറയുന്നവര്‍ നടത്തുന്ന കൊപ്രായങ്ങള്‍ക്ക് എതിരെ പ്രതികരിക്കുന്നവരെ എല്ലാം സ്ത്രീ ശരീരം കണ്ടു വിറളി പിടിക്കുന്നവരായി മുദ്ര കുത്തണം എന്നതും ഫെമിനിസത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍ പെട്ടതാണോ ????

   സ്വന്തം കാലില്‍ സ്ത്രീ നില്‍ക്കരുത്‌ എന്ന് ഞാന്‍ പറഞ്ഞ വാചകം കോപ്പി ചെയ്തു ഇടുക.

   മാന്യതയും സംസ്കാരവും എന്താണ് എന്നറിയാത്തവര്‍ക്ക് വേശ്വാ വൃത്തി തെറ്റായി തോന്നില്ല. മാന്യതയും സംസ്കാരവും ഇല്ലാത്തവര്‍ക്ക്‌ മനുഷ്യനും മൃഗവും ഒന്നായി തോന്നുകയും, നിങ്ങളെ ചിന്തകളുമായി സമാനമായ്‌ ചിന്ത അത്തരക്കാരില്‍ ഉടലെടുക്കുകയും ചെയ്യുക സ്വാഭാവികം.

   ഫെമിനിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നത് മാംസ കച്ചവടത്തിന് കൂട്ടു നില്‍ക്കാന്‍ ആണ് എന്നതിനെ നിങ്ങള്‍ അടിവരയിടുകയല്ലേ ചെയ്യുന്നത് ????

   മാംസ വില്‍പ്പനെ മാംസ വില്‍പ്പന അല്ലാതെയായും, വില്‍പ്പന ചരക്കിനെ വില്‍പ്പന ചരക്ക്‌ അല്ലാതെയായും കാണാന്‍ കണ്ണ് ഉള്ളവര്‍ക്ക്‌ കഴിയില്ല. ഉള്ള കാര്യങ്ങളെയാണല്ലോ കാണുക !!!

   പുരുഷന്‍ കൂലി പണി എടുക്കുന്നത് തെറ്റാവുന്നത് എങ്ങിനെയാണ് ???

   സ്ത്രീകളുടെ കാമത്തിനു സംതൃപ്തി നല്‍കാന്‍ ആയി ലൈംഗിക തൊഴിലാളിയായിട്ടാണ് പുരുഷന്‍ പണി എടുക്കുന്നത് എങ്കില്‍ അതും തെറ്റ് തന്നെയാണ്. ഒരു സംശയവും വേണ്ടാ...

   മതം പറയുന്ന നിഷ്ടകള്‍ എല്ലാവരും അംഗീകരിക്കണം എന്ന് ഞാന്‍ വാശി പിടിച്ച വാചകം ഒന്ന് കോപ്പി ചെയ്തു ഇടുമോ ???

   സ്വന്തം അഭിപ്രായം സ്വന്തം ഐഡന്റിറ്റിയില്‍ ഇരുന്നു പറഞ്ഞ ഞാന്‍ ആണോ അതിനു മറുപടി നല്‍കാന്‍ കപട മുഖംമൂടി അണിഞ്ഞു വന്ന നിങ്ങള്‍ ആണോ ഗുണ്ടായിസം ഉപയോഗിക്കുന്നത് എന്ന് സ്വയം ചിന്തിക്കുക.

   ജോലി ചെയ്തു ജീവിക്കുന്നത് തെറ്റല്ല. എന്നാല്‍ ശരീരം വിറ്റ് ജീവിക്കുന്നത് തെറ്റ് തന്നെയാണ്.അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട. നാണവും മാനവും ഉള്ളവര്‍ക്കേ അക്കാര്യം മനസ്സിലാകൂ എന്ന് മാത്രം !!!

   സ്ത്രീയെ ഒരു വ്യക്തിയാണ്. സ്ത്രീയായ വ്യക്തി. അത് തിരിച്ചറിയാന്‍ ഉള്ള സാമാന്യ ബോധം ആണ് നിങ്ങളെ പോലെ ഉള്ളവര്‍ക്ക്‌ ആദ്യം ഉണ്ടാകേണ്ടത്.

   ഫെമിനിസ്റ്റുകളുടെ ജോലി പുരുഷന്മാരുടെ മെക്കിട്ടു കയറല്‍ മാത്രമായി മാറിക്കഴിഞ്ഞിരിക്കുന്നു എന്നറിയാം.
   ഒരു സ്ത്രീ ഏതു വസ്ത്രം ധരിക്കണം, ജോലി ചെയ്യണം എന്ന് തീരുമാനിക്കുന്നത് മത വിശ്വാസിയായ സ്ത്രീയെ സംബന്ധിച്ചിടത്തോളം മതം തന്നെയാണ്. ഒരു സംശയവും അക്കാര്യത്തില്‍ വേണ്ടാ...

   സ്ത്രീ വസ്ത്രം ധരിക്കുന്നതിനെ പറ്റി അഭിപ്രായം പ്രകടിപ്പിക്കാന്‍ എതൊരു വ്യക്തിക്കും സ്വാതന്ത്ര്യം ഉണ്ട് എന്ന കാര്യം കൂടി തിരിച്ചരിഞ്ഞാല്‍ നന്നായിരിക്കും.

   Delete
  2. താങ്കൾ മാംസക്കച്ചവടം എന്ന് ഉദ്ദേശികുന്നതെന്താണ്? വേശ്യാവൃത്തി തെറ്റാണെന്ന് താങ്കൾക്ക് പറയാം. പക്ഷെ എന്തുകൊണ്ട്? എന്നതിന് വസ്തുനിഷ്ട്മായ കാരണങ്ങൾ താങ്കൾക്ക് പറയാനുണ്ടോ? ആഭാസം, കോപ്രായം എന്നീ പുരുഷവാക്കുകളല്ലാതെ എന്തു കാരണമാണ് താങ്കൾക്ക് പറയാനുള്ളത്? വേശ്യകൾ ആരുടേയും പണം കട്ടെടുത്തോ കൊലചെയ്തോ അല്ല ജീവിക്കുന്നത്. അവർ ജോലി തന്നേയാണ് ചെയ്യുന്നത്. സ്വന്തം കഴിവുപയോഗിച്ചാണ് അവർ പണമുണ്ടാക്കുന്നത്. ആരേയും പറ്റിച്ചല്ല. താങ്കൾക്ക് ഇഷ്ടമല്ല എന്നു കരുതിയോ അസൂയകൊണ്ടോ അത് തെറ്റാകുന്നില്ല.

   Delete
  3. മാംസക്കച്ചവടം എന്താണ് എന്ന് പോലും താങ്കള്‍ക്ക് മനസ്സിലായില്ലേ ???
   അതുപോലും മനസ്സിലാക്കാതെയാണോ അഭിപ്രായം പറയുന്നത് ???

   വേശ്വാ വൃത്തിയുടെ തെറ്റ് എന്താണ് എന്ന് അറിയണമെങ്കില്‍ മാനവും,മാന്യതയും, സംസ്കാരവും എന്താണെന്ന് ആദ്യം അറിയണം. അത് അറിയുന്നവര്‍ക്ക്‌ ഇത്തരം ഒരു സംശയം വരില്ല. അത് അറിയാത്തവര്‍ക്ക് എത്ര പറഞ്ഞു കൊടുത്താലും അത് മനസ്സിലാവുകയും ഇല്ല.
   മാനവും,മാന്യതയും, സംസ്കാരവും എന്താണെന്ന് ജീവിത സാഹചര്യങ്ങളില്‍ നിന്നും മാതാ പിതാക്കളില്‍ നിന്നും കാരണവന്‍മാരില്‍ നിന്നും പഠിക്കേണ്ടതും ഉള്‍ക്കൊള്ളേണ്ടതും ആണ്. അല്ലാതെ ഒരു പോസ്റ്റിലൂടെയോ കമന്റിലൂടെയോ അത് പഠിപ്പിക്കാന്‍ കഴിയില്ല !!!

   ആഭാസത്തെയും, കോപ്രായത്തെയും അങ്ങിനെ വിളിക്കാതെ പിന്നെ എന്താണ് വിളിക്കുക എന്ന് കൂടി പറഞ്ഞു തരിക.

   വേശ്വകള്‍ക്ക് അവരുടെതായ ന്യായീകരണങ്ങള്‍ ഉണ്ടാവും.അതുപോലെ കൊലപാതകികള്‍ക്കും, കള്ളന്മാര്‍ക്കും അവര്‍ ചെയ്യുന്ന തെറ്റുകള്‍ക്ക് അവരുടെതായ ന്യായീകരണങ്ങള്‍ ഉണ്ടാവും. അതുകൊണ്ട് അവയെല്ലാം മാന്യമായി തീരുകയില്ലല്ലോ !!!!

   കൊലപാതകത്തെപോലെയും, മോഷണത്തെ പോലെയും നീചവും, സാമൂഹിക വിരുദ്ധവുമായ തൊഴില്‍ തന്നെയാണ് വേശ്വാവൃത്തിയും എന്ന് തിരിച്ചറിയുക.
   വേശ്വാവൃത്തിയില്‍ എന്ത് മാന്യതയാണ് ഉള്ളത് എന്ന് പറഞ്ഞു തരുമോ ????

   സ്വന്തം ശരീരം ഒരു ആണിന്റെ മുന്നില്‍ പണത്തിനു വേണ്ടി അഴിച്ചിടുന്നത് ഒരു കഴിവായി കാണാന്‍ സംസ്കാര ശൂന്യര്‍ക്ക് മാത്രമേ കഴിയൂ....

   വേശ്വകള്‍ തങ്ങളുടെ ശരീരം ഒരു പുരുഷന് തുറന്നു വെച്ച് കൊടുക്കുമ്പോള്‍ ആ പുരുഷന്റെ യഥാര്‍ത്ഥ ഭാര്യയോടും കുടുംബത്തോടും ആ വേശ്വ ഒരു തെറ്റും ചെയ്യുന്നില്ലേ ???
   വേശ്വയുടെ ഭാഗത്ത്‌ മാത്രം നിന്ന് ചിന്തിച്ചാല്‍ അതൊന്നും നിങ്ങളെ പോലുള്ളവര്‍ക്ക് മനസ്സിലാവില്ല !!!
   സമൂഹത്തിന്റെ എല്ലാ കോണുകളിലേക്കും കണ്ണ് തുറന്നു നോക്കുവാന്‍ ആദ്യം പഠിക്കുക.

   താങ്കള്‍ക്ക് വേശ്വാവൃത്തിയില്‍ തെറ്റ് തോന്നുന്നില്ല എന്നത് കൊണ്ടോ, അതില്‍ ഇഷ്ടമാണ് എന്നത് കൊണ്ടോ വേശ്വാവൃത്തി ശരിയായ ഒരു കാര്യം ആയി മാറുന്നില്ല !!!

   Delete
  4. വേശ്വാ വൃത്തിയില്‍ അസൂയാപ്പെടാന്‍ മാത്രം എന്താണ് ഉള്ളത് എന്നുകൂടി പറഞ്ഞു തന്നാല്‍ വളരെ നന്നായിരുന്നു !!!

   Delete
  5. വേശ്യവൃത്തി മാന്യമാണെന്ന് പറയാതെ പറഞ്ഞ ആരതി മാടം..!!
   നിങ്ങളുടെ വീടിലെ ഒരു സ്ത്രീ സ്വന്തം ഇഷ്ടപ്രകാരം ഇതിനിറങ്ങി തിരിച്ചാല്‍
   നിങ്ങളും കുടുംബവും അത് വളരെ നന്നായി എന്ന് പറയുമോ..??
   ഇതിനൊരു ഉത്തരം പ്രതീക്ഷിക്കുന്നു..!!
   നിങ്ങള്കറിയാം അപമാനമെന്ന്‌..!! നിങ്ങള്‍ വിവാഹിത എങ്കില്‍
   നിങ്ങളുടെ ഭര്‍ത്താവ് പരസ്ത്രീബന്തം ഇഷ്ടമുള്ളവനാനെങ്കില്‍..!!
   നിങ്ങള്‍ എന്തിനു വേണ്ടിയാണ് വാതിക്കുന്നത്...!!

   Delete
 47. ഒരു സ്ത്രീ സ്വന്തം താല്‍പ്പര്യത്തോടെ ചെയ്യുന്ന വേശ്യാവൃത്തിയേയും പുരുഷന്‍ ചെയ്യുന്ന കൂലിപ്പണിയേയും താരതമ്യം ചെയ്യുന്ന ആരതി ഗിലെയെ അനുമോദിക്കാതെ വയ്യ!! എത്ര മനോഹരമായ കണ്ടെത്തല്‍!! അല്ലെങ്കില്‍ ഇവറ്റകള്‍ സദാചാര ഗുണ്ടകളായി വിളിച്ചു കളയും :(
  ഇങ്ങനെ കുറെ പേര്‍ സ്വന്തം താല്‍പ്പര്യത്തോടെ വേശ്യാവൃത്തി ചെയ്തതുകൊണ്ടും നിങ്ങളെ പോലെ ഉള്ളവര്‍ അതിനെ പ്രോത്സാഹിപ്പിക്കുന്നതും കൊണ്ടാണ് ഇന്ത്യ ഇന്ന് എയിഡ്സില്‍ ഒന്നാമതായി കൊണ്ടിരിക്കുന്നത്
  സ്വന്തം കൂട്ടത്തെ വിമര്‍ശിക്കുമ്പോള്‍ നിങ്ങള്‍ക്കുണ്ടാകുന്ന വേദന, നിങ്ങളുടെ വാക്കുകളില്‍ നിന്നും മനസിലാകുന്നുണ്ട്

  ReplyDelete
  Replies
  1. എയിഡ്സ് എന്താണെന്നറിയാത്തതിന്റെ കുഴപ്പമണ് താങ്കൾക്ക്. എയിഡ്സിനു കാരണം വേശ്യാവൃത്തിയല്ല. സുരക്ഷിതമല്ലാത്ത ലൈംഗികതയാണ്. രക്തദാനത്തിലൂടേയും എയിഡ്സ് പകരും എന്നുവച്ച് ആരെങ്കിലും രക്തദാനം നിരോധിക്കാൻ പറയുമോ?

   Delete
  2. എയിഡ്സ് എന്താണ് എന്ന് ആരതിക്ക് അറിയില്ലെങ്കില്‍ ഇവിടെ ക്ലിക്കുക.

   മ്ലേച്ഛമായ വേശ്വാവൃത്തിയെയും മഹത്തായ രക്തദാനത്തേയും താരതമ്യം ചെയ്തത് കൊള്ളാം !!!
   രക്തദാനം ജീവന്‍ നിലനിര്‍ത്താന്‍ ഉപകരിക്കുന്ന ഒരു മഹാ കര്‍മ്മമാണ്.
   എന്നാല്‍ വേശ്വാ വൃത്തി ജീവന്‍ നിര്‍ത്താന്‍ ഉള്ള വല്ല സംഭവവും ആണോ ???

   സുരക്ഷിതമല്ലാത്ത ലൈംഗിക വേഴ്ചയുടെ പ്രധാന സ്രോതസ്സ് വേശ്വാ വൃത്തി തന്നെയല്ലേ ?????
   അല്ലാതെ ഭാര്യാ - ഭര്‍തൃ ബന്ധം ആണോ സുരക്ഷിതത്വം ഇല്ലാത്ത ലൈംഗിക വേഴ്ച ????
   നിങ്ങള്‍ കണ്ണടച്ചാല്‍ നിങ്ങള്‍ക്ക്‌ മാത്രമേ ഇരുട്ടാകൂ.....

   Delete
  3. ഭാര്യാഭർതൃ ബന്ധത്തിലൂടേയും എയിഡ്സ് പകരാം. അവരിലൂടേ കുഞ്ഞുങ്ങൾക്ക് പകരാം.. വേശ്യകളുള്ളതുകൊണ്ടല്ല, അറിവില്ലായ്മമൂലമാണ് എയിഡ്സ് പകരുന്നത്. വേശ്യാവൃത്തിയുടെ ലൈസൻസ് കൃത്യമായി നട്പ്പിലാക്കുകയാണെങ്കിൽ അതുവഴിയുള്ള എയിഡ്സ് ബാധയും ഇല്ലാതാകും. അബ്സർ.. പല ബലാൽസംഘങ്ങളും നടക്കാത്തത് വേശ്യകൾ ഉള്ളതു കൊണ്ട് മാത്രമാണ്.

   Delete
  4. ഭാര്യക്കോ ഭര്‍ത്താവിനോ എയിഡ്സ് ഉണ്ടെങ്കില്‍ മാത്രമേ ഭാര്യാ ഭര്‍ത്തൃ ബന്ധത്തിലൂടെ എയിഡ്സ് പകരൂ. എന്നാല്‍ നിരവധി പേരുമായി ബന്ധപ്പെടുന്ന ഒരു വേശ്യയില്‍ എയിഡ്സ് ഉണ്ടാവാന്‍ ഉള്ള സാധ്യത എത്രത്തോളം ആണെന്ന് സ്വയം വിലയിരുത്തുക.
   അതായത് അറിവില്ലായ്മ മൂലം അല്ല, അനിയന്ത്രിതമായ ലൈംഗിക ബന്ധങ്ങള്‍ ആണ് എയിഡ്സ്സിനു കാരണമാകുന്നത്. അറിവില്ലായമ ഉള്ളവര്‍ക്ക്‌ എല്ലാം എയിഡ്സ് ഉണ്ടാവില്ല !!!

   ലൈസന്‍സ്‌ നടപ്പിലാക്കിയാല്‍ എയിഡ്സ് ഇല്ലാതാവും എന്ന് പറയുന്നത് ശുദ്ധ വിഡ്ഢിത്തരം ആണ്. കാരണം ഡ്രൈവിങ്ങ് ലൈസന്‍സ്‌ ഉള്ളവര്‍ വണ്ടിയോടിക്കുമ്പോള്‍ അപകടം ഒന്നും ഉണ്ടാവുന്നില്ലേ???

   വേശ്വകള്‍ ഉണ്ടായിട്ടു ബലാല്‍സംഘങ്ങള്‍ നടക്കുന്നില്ലേ????
   ക്രിമിനലുകള്‍ ഉണ്ടാവുമ്പോള്‍ ബലാല്‍സംഘങ്ങള്‍ ഉണ്ടാവും വേശ്വകള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും.

   പിന്നെ ഞാന്‍ മുന്‍ കമന്റില്‍ പറഞ്ഞ പല കാര്യങ്ങള്‍ക്കും നിങ്ങള്‍ മറുപടി പറഞ്ഞില്ല...
   അവ എല്ലാം കാണാതെ പോയതോ അതോ കണ്ടില്ലെന്നു നടിച്ചതോ ???

   Delete
 48. ജീന്‍സും ജൂബ്ബയും ധരിച്ച്‌ കലില്മേല്‍ കാലും കയറ്റിവെച്ചു ചാനല്‍ ടോക്ക് ഷോയില്‍ വന്നിരിക്കുന്ന ഫെമിനിസ്റ്റ്‌ നാരായിണി മാരെ ..ഓ സോറി നാരായണന്‍മാരെ ഓര്‍ത്തു പോയി..

  കൊള്ളാം നന്നായിരിക്കുന്നു...ഡോക്ടറുടെ ഏറനാടന്‍ തമാശകള്‍ ആകും എന്ന് കരുതി ..പക്ഷേ നിരാശപ്പെടുത്തിയില്ല...ആശംസകള്‍

  ReplyDelete
 49. ആ ഫോട്ടോ അസ്സലായി ഡോക്ടറെ..പിന്നെ മൂര്‍ച്ചയുള്ള ഈര്‍ച്ചവാള്‍ പോലെ ചിലവാക്കുകളും ..

  ReplyDelete
 50. As per Feminist voice : '' സ്ത്രീയും പുരുഷനും തുല്യരാനത്രേ...തുല്യര്‍...'' എന്നാപ്പിന്നെ ഈ സംവരണങ്ങള്‍ ഒക്കെ എടുത്തു കളയാം.....ന്താ? നിയമ പുസ്തകങ്ങള്‍ മാറ്റിയെഴുതണം ..സ്ത്രീകളെ അനുകൂലിച്ചല്ലേ എല്ലാ നിയമ വ്യവസ്ഥയും?

  ReplyDelete
 51. അപ്പൊ അങ്ങിനെ യോക്കെയാണ് കാര്യങ്ങളുടെ കിടപ്പ് ..ഏതായാലും ലവള്‍ അറിയണ്ട

  ReplyDelete
 52. read it...kollam...malayalam software illa athukondanu manlishil ezhuthunnathu....ithum feminism ennathinte bhagamayi kanaruth ennanu ee paranjathil ninnum udeshichath....postum kore commentsum vayichu....feminism, athinte charithravum ulpathiyumokke valare nannayi paranjittund...athum nalla haram pakarunna bhashayil...paschathya rajyangalil adi vasthram oori kalanjanu sthree swathanthram prakhyapichathu enkil ivide nammude nattil maru maraykkanulla avakashathinu vendiyulla prakshobhanagal ayirunnu...sleevlessum bobbed hairm anu feminism ennu paranjallo...a kochamma mare mathrame lekhakan shraddichullu ennathil dukhamund...ethand athe kalayalavil thanne anu samoohathil palatharathilulla peedanangal anubhavikkunna, daridryam mthram humalilenthunna, ashtikku vakayillatha, bharthavinte praharangal ettu vangunna sthreekalum avarkku vendi...avare prathikarikkuvanum, chinthippikkuvanu preripicha oru pattam sthreekal undayirunnath...athente ee mahanaya lekhakan kanathe poyi....? sthreekal neridunna prashnangal enthenkilum ariyumo thankalk...enthinadhikam parayunnu...busil yathra cheyumbo polum ethra mathram anubhavangal.....pakshe innu enikku thonnunu 70 % penkuttikalum ee abhasatharathodu oru pin prayogam enkilum nadathathirkilla innu...inagne prathikarichu thudangyathano prashanam...enkil ithalla iniyum ithinappuravum lekhakan ezhuthum ennu pratheekshikkam...ingane prathikarana sheelam valarthiyeduthanau thettu enkil iniyum orupadu thettukal sambavikkum....kudumba bandhathinte badratha kathu sookshikkendath sthreeyude mathram kadama allennum manasilakkanam...pandukalath, ennel valare pandalla...oru abhiprayavum paraythe, ellam anusarichu jeevikkunna oru sthree samooham undarnu...ennal ath mari poyi suhruthe....innu sthreeykum vyakthmaya abhipraya swathanthryam und...avalkum und ishtangalum ishtakedukalum....athu purushane varacha varayil nirthunathanu ennu karuthunnatha manasinte vishalatha onnu kondu mathramanu...valya kematharamokke paranjallo...njan chodikkatte sthreekalude seatil irunnal prayamaya ammachi allenkil ammayude prayamulla arenkilum vannal ethra per sthreekalkku vendi reserve cheythirikkunna seatil ninnu eneetu kodukkum...ini aduthath city girls...njan a paripadi kandittilla...enkilum fb l oru pic kandu...athinadiyil kore postum....enikk athil karayamaya, parayunna reethiyil onnum thonniyilla...ath roou mathsarathinte spiritil edukkathe anga lavanyam kandirunnavarodu enthu paranjittentha? ee chettan mar thanne MTV l rodies m splitz villa yum kanum...athinu oru kuzhapavumilla...ithum chintha gathiyanu alle... sthree purushanteyo purushan sthreeyudeyo shathruo adimayo alla...prathikarana sheshiyulla, ishtapedathathu thurannu parayunna , bhoomiykkappuram sahana sheshiyillatha oru varghathinte unarvanu lekhakane ezhuthan preripichath enkil iniyum orupadu ezhuthendi varum suhrthe....all the best!!

  ReplyDelete
  Replies
  1. "സ്ലീവ്ലസ്സും, ബോബ് ചെയ്ത മുടിയും ആണ് ഫെമിനിസം" എന്ന് ഞാന്‍ എവിടെയാണ് പറഞ്ഞത്‌ ???

   ആ കൊച്ചമ്മമാരെ മാത്രമാണ് ഞാന്‍ ശ്രദ്ധിച്ചത് എന്ന് പറഞ്ഞതും തെറ്റാണ്.
   കാരണം ഫെമിനിസവും തലക്ക് പിടിച്ച എല്ലാ കൊച്ചമ്മമാരെയും ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്.

   പാവപ്പെട്ടവരെ സംരക്ഷിക്കാനും മറ്റും ഫെമിനിസം ലേബല്‍ ആവശ്യമുണ്ടോ ???
   ഫെമിനിസം ലേബല്‍ ഇല്ലാത്ത എത്രയോ സാമൂഹിക പ്രവര്‍ത്തകരും അല്ലാത്തവരും (സംഘടന ഉള്ളവരും, ഇല്ലാത്തവരും) ഇക്കാര്യങ്ങള്‍ ചെയ്യുന്നില്ലേ ???

   ബസ്സില്‍ പീഡനങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനെതിരെ പ്രതികരിക്കുന്ന സ്ത്രീകള്‍ക്ക് പിന്തുണയുമായി ബസ്സിലെ മറ്റു പുരുഷ യാത്രക്കാരും ഇടപെടാറില്ലേ???
   ഇത്തരം സാഹചര്യങ്ങളില്‍ ബസ്സിലെ മറ്റു പുരുഷന്മാര്‍ ക്രിമിനലിനൊപ്പം ചേരുകയാണോ ചെയ്യാറ് ???
   ഇത്തരം അവസ്ഥകളില്‍ പ്രതികരിക്കുന്നതാണ് പ്രശ്നം എന്ന് ഞാന്‍ പറഞ്ഞോ ????
   തന്നെ ആക്രമിക്കുന്ന പുരുഷന് എതിരെ പ്രതികരിക്കുന്നത് തെറ്റാണ് എന്ന് ഞാന്‍ പറഞ്ഞോ ???

   പുരുഷന്മാരെ വളക്കാന്‍ നോക്കുന്ന ചില സ്ത്രീകളും ബസ്സുകളില്‍ ഉണ്ടാവാറില്ലേ ???

   കുടുംബ ബന്ധത്തിലെ ഭദ്രത കാത്തു സൂക്ഷിക്കേണ്ടത് സ്ത്രീയുടെ മാത്രം കടമയാണ് എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടോ ?????????????????????

   സ്ത്രീ ഒരു കാര്യത്തിലും അഭിപ്രായം പറയാതെ മിണ്ടാതിരിക്കണം എന്ന് ഞാന്‍ എവിടെയാണ് പറഞ്ഞത്‌ സുഹൃത്തെ ???
   സ്ത്രീയുടെ ഇഷ്ടാനിഷ്ടങ്ങള്‍ പറയാന്‍ പാടില്ല എന്ന് ഞാന്‍ പറഞ്ഞോ ???

   സ്ത്രീയുടെ ഇഷ്ടാനിഷ്ടങ്ങള്‍ പറയുന്നതും പ്രാവര്‍ത്തികമാക്കുന്നതും, പുരുഷനെ വരച്ച വരയില്‍ നിര്‍ത്തുന്നതും രണ്ടും രണ്ടാണ് എന്ന് തിരിച്ചറിയാനുള്ള വിവേകം സഹോദരിക്ക് ഇല്ലേ ????


   സ്ത്രീകള്‍ക്ക് വേണ്ടിയുള്ള സീറ്റില്‍ ഇരുന്ന്, സ്ത്രീകള്‍ വന്നാല്‍ (ഏതു പ്രായത്തില്‍ ഉള്ളവരായാലും ) ഒഴിഞ്ഞു കൊടുക്കുന്ന ധാരാളം പുരുഷന്മാരെ ഞാന്‍ കണ്ടിട്ടുണ്ട്. ഞാനടക്കം അങ്ങിനെ ചെയ്തിട്ടും ഉണ്ട്.

   സിറ്റിഗേള്‍സ് കണ്ടാല്‍ എല്ലാവര്‍ക്കും എന്തോ തോന്നും എന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. നാണവും മാനവും ഉള്ളവര്‍ക്ക്‌ തോന്നും.
   ആ മത്സരത്തിന്റെ ഉദ്ദേശ്യം തന്നെ സ്ത്രീയുടെ ലാവണ്യം ഒപ്പി എടുക്കല്‍ ആണോ അല്ലയോ എന്നറിയാന്‍ അത് ഒരു തവണ കണ്ടാല്‍ മനസ്സിലാവും. മനസ്സിലാവുന്നവര്‍ക്ക്‌ !!!

   എം ടി വി ഈ ചേട്ടന്മാര്‍ ഒക്കെ കാണും എന്ന് നിങ്ങള്‍ക്ക്‌ എങ്ങിനെ അറിയാം ?? ഈ ചേട്ടന്മാര്‍ എല്ലാം ടി വി കാണുന്നത് നിങ്ങളുടെ മുന്നില്‍ വെച്ചാണോ ???

   ചാനല്‍ ഏതായാലും ആഭാസം ആഭാസം അല്ലാതാവുകയില്ല !!

   സ്ത്രീയുടെ ശത്രു അല്ല പുരുഷന്‍, അതുപോലെ തിരിച്ചും.

   എന്നാല്‍ വല്ല പുരുഷന്മാരും തെറ്റ് ചെയ്യുമ്പോള്‍ ഫെമിനിസ്റ്റുകള്‍ നടത്തുന്നത് പുരുഷന്മാര്‍ക്ക്‌ നേരെ കണ്ണടച്ചുള്ള ഒരു ആക്ഷേപം ആണ് . അല്ലേ???
   പുരുഷന്മാര്‍ അങ്ങിനെ ചെയ്യുന്നു, ഇങ്ങിനെ ചെയ്യുന്നു... എന്നൊക്കെ. അതിനു പകരം ആ തെറ്റ് ചെയ്ത പുരുഷന്റെ പേര് പറഞ്ഞ് അയാള്‍ തെറ്റ് ചെയ്തു എന്നല്ലേ പറയണ്ടത് ???

   പുരുഷന്മാര്‍ക്ക്‌ നേരെ ഒന്നടങ്കം ആക്ഷേപം ഉന്നയിക്കുന്നതില്‍ എന്ത് അര്‍ത്ഥമാണ് ഉള്ളത്??
   നിങ്ങളുടെ കമന്റില്‍ തന്നെ പുരുഷന്മാരെയൊക്കെ ബസ്സില്‍ സ്ത്രീകള്‍ക്ക് സീറ്റ്‌ ഒഴിഞ്ഞു കൊടുക്കാത്തവര്‍ ആയിട്ടാണല്ലോ ചിത്രീകരിക്കാന്‍ ശ്രമിച്ചത്‌. എല്ലാവരും അങ്ങിനെയാണോ ??
   നിങ്ങള്‍ക്ക്‌ അങ്ങിനെ അനുഭവം ഉണ്ടായിട്ടുണ്ടെങ്കില്‍ ഇന്ന ബസ്സില്‍ സഞ്ചരിച്ച ഇത്ര പേര്‍ (പേര് അറിയുമെങ്കില്‍ പേര് ) സീറ്റ് ഒഴിഞ്ഞു കൊടുത്തിട്ടില്ല എന്നല്ലേ പറയേണ്ടത്‌. അല്ലാതെ പുരുഷന്മാര്‍ സീറ്റ് ഒഴിഞ്ഞു കൊടുക്കുന്നില്ല എന്ന് പറയുമ്പോള്‍ നിരപരാധികള്‍ ആയ പുരുഷന്മാര്‍ കൂടി ആ പട്ടികയിലേക്ക്‌ വരുകയല്ലേ ചെയ്യുന്നത് ??? ചിന്തിക്കുക.

   എല്ലാ സ്ത്രീകളും ഭൂമിയോളം സഹന ശക്തി ഉള്ളവര്‍ ആണ് എന്നത് വെറും തെറ്റിധാരണ മാത്രമാണ്.

   സ്ത്രീകളിലും ക്രിമിനലുകളും, മോശം രീതിയില്‍ ജീവിക്കുന്നവരും, സഹന ശക്തി ഇല്ലത്താവരും, ഭര്‍ത്താവിനെ വഞ്ചിക്കുന്നവരും എല്ലാം ഉണ്ട്. ഇല്ലേ ???
   അതുപോലെ തന്നെ പുരുഷന്മാരിലും ഉണ്ട്.

   അതുകൊണ്ട് പുരുഷ വര്‍ഗ്ഗം മുഴുവനും, ക്രിമിനലുകളോ, സ്ത്രീ വര്‍ഗ്ഗം മുഴുവനും പുണ്യവതികളോ ആവുന്നില്ല. ഈ തിരിച്ചറിവാണ് ഫെമിനിസത്തിന് വേണ്ടി ഒച്ചയിടുന്നവര്‍ക്ക് ആദ്യം വേണ്ടത്‌.സ്ത്രീ പുരുഷ വ്യത്യാസം ഇല്ലാതെ ക്രിമിനലുകളെ ക്രിമിനലുകള്‍ ആയും, നല്ലവരെ നല്ലവരായും തിരിച്ചറിയാനുള്ള തിരിച്ചറിവ്.

   പ്രതികരണം തുറന്നു പ്രകടിപ്പിച്ചതിന് നന്ദി..
   ആള്‍ ദി ബെസ്റ്റ്‌...

   Delete
  2. ഇവിടെ ക്ലിക്കിയാല്‍ മലയാളം എളുപ്പത്തില്‍ ടൈപ്പ്‌ ചെയ്യാം...:)

   Delete
  3. {ഇതൊരു ഫെയിസ്ബുക്ക് പോസ്ടാണ് ഇതിനൊരു കമന്റ്‌ പറഞ്ഞു തരാമോ } സ്വന്തമായി അഭിപ്രായം ഉള്ള പെണ്ണ് അത് തുറന്നു പറഞാല്‍ ഡാഷ് മോള്‍ ,
   ആണിന് മാത്രമേ അശ്ലീലവും അസഭ്യവും പറയാനാകൂ എന്ന ധാര്ഷ്ട്യം കാണിച് പേടിപ്പിക്കുന്ന ചില ഞരമ്പ്‌ രോഗികള്‍ ഉണ്ട് ..
   പക്ഷെ ഈ പ്രത്യേക ജെനുസുകൾ ഫെയ്ക്ക് ഐ ഡി യിൽ നിന്നേ വല്ലതും പറയൂ ...
   അത് ചോദ്യം ചെയ്‌താൽ ആ പെണ്ണ് പോക്ക് കേസ് എന്ന് മുദ്ര കുത്തും ....
   സപ്പോർട്ട് ചെയ്ത് ഏതെങ്കിലും പുരുഷ സുഹൃത്ത് രംഗത്ത് വന്നാൽ അവനെ കൂടാതെ അവന്‍റെ കുടുംബത്തുള്ള അമ്മയെയും പെങ്ങളെയും ചേര്‍ത്താവും പൂരപ്പാട്ട് ....
   ഇത്തരം പൂരപ്പാട്ട് പാടുന്ന ഞെരമ്പ് രോഗികള്‍ സ്വന്തം വീട്ടിലെ പെണ്ണുങ്ങ ളോടും ഇത് തന്നെയാണോ ചെയുക .. അറിയില്ല ...
   അഭിപ്രായം തുറന്നു പറയുന്ന പെണ്ണ്
   അവിവാഹിതയെങ്കിൽ അവൾക്കു മറ്റേ സൂക്കേട്‌ എന്ന് പറയും ...
   മറിച് വിവാഹിതയാണെങ്കിൽ ഓള്‍ടെ കെട്ട്യോൻ ഒന്നിനും കൊള്ളില്ലേ എന്ന ചോദ്യം ....
   പ്രിയ പുരുഷ സുഹൃത്തുക്കളെ ഇമ്മാതിരിയുള്ള ഞെരമ്പ് രോഗികള്‍ ആണ് നിങ്ങളുടെ വില ഇല്ലാതാക്കുന്നത്..

   Delete
 53. അല്ല ചങ്ങായീ, ഫെമിനിസ്സത്തെ ഇങ്ങിനെ എതിര്‍ക്കാതെ.. നമ്മുടെ ഹവ്വാ ബീവിക്ക് ഫെമിനിസം തോനിയപ്പോഴാനു സ്വര്‍ഗത്തീന് ആദം നബിയും ഹവ്വാ ബീവിയും ഇങ്ങോട്ട് പറഞ്ഞയച്ചത്.. ഇപ്പൊ മനസ്സിലായില്ലേ.. ഫെമിനിസ്സത്തിനു മനുഷ്യ ജീവിതത്തില്‍ എത്ര പ്രാധാന്യമുണ്ട് എന്ന്..

  സ്ത്രീകള്‍ അടിച്ചമര്‍ത്ത പെട്ടിരുന്ന ഒരു കാലത്ത് സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമാക്കിയാനു ഫെമിനിസം തല പൊക്കിയത്.. പിന്നെ അത് ഏതൊക്കെയോ എതോരക്കെയോ ആയി..

  ReplyDelete
 54. നല്ല കുടുംബങ്ങളില്‍ ജനിച്ച് മാന്യതയോടെ ജീവിക്കുന്ന സ്ത്രീകളെയൊന്നും ഫെമിനിസ്റ്റ്‌ സംഘടനയില്‍ കണ്ടിട്ടില്ല.ഫെമിനിസറ്റ്‌ കുലംകുത്തികളുടെ സഹായം ഇല്ലാതെത്തന്നെ സമാധാനത്തോടെയും സ്വാതന്ത്രത്തോടെയും ജീവിക്കുന്നവരാണ് തൊണ്ണൂറ് ശതമാനത്തിലധികം സ്ത്രീകളും.ഫെമിസ്നിസ്റ്റുകളുടെ വരവ് മുന്‍കൂട്ടി കണ്ടിട്ടാവും പെണ്‍ബുദ്ധി പിന്‍ബുദ്ധി എന്ന ചൊല്ലുണ്ടായത്.ആണ്‍ വേഷം കെട്ടിയാല്‍ പെണ്ണിന് ആണത്തം ഉണ്ടാവില്ല ഫെമിനിസക്കാരേ

  ReplyDelete
 55. Excellent Reference for feminist :


  http://www.mathrubhumi.com/nri/pravasibharatham/article_278170/

  http://youtu.be/yy95rAM0njw

  http://youtu.be/6KC9hi1yD5I

  http://timesofindia.indiatimes.com/city/chennai/Man-gets-divorce-for-harassment-by-wife/articleshow/13715480.cms

  http://www.ndtv.com/article/cities/she-married-3-men-looted-them-to-help-boyfriend-109031

  http://timesofindia.indiatimes.com/india/Duper-NRI-bride-strips-5-of-crores/articleshow/13652658.cms

  http://www.khaleejtimes.com/displayarticle.asp?xfile=data%2Finternational%2F2011%2FJuly%2Finternational_July1214.xml&section=international&col

  http://www.hindustantimes.com/India-news/NewDelhi/Divorce-plea-allowed-due-to-wife-s-illicit-relations/Article1-859146.aspx

  http://www.madhyamam.com/news/168441/120516

  http://www.madhyamam.com/news/167289/120508

  http://www.mathrubhumi.com/online/malayalam/news/story/1588080/2012-05-06/kerala

  http://youtu.be/c_ZGZeUg8I4

  http://marunadanmalayalee.com/Woman-69159.html#.T3qPiuQmH2o.facebook

  http://www.bangaloremirror.com/article/1/2012022720120227035143505b8e44d89/Women%E2%80%99s-empowerment-and-ego-problems-are-spoiling-society-HC-judge.html

  http://youtu.be/pfE9ioToRho

  http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/features-article-266856

  ReplyDelete
 56. ഫെമിനാസികള്‍ നാട് പരിപൂര്‍ണമായി കുട്ടിച്ചോറാക്കുന്നതിന് മുന്നേ നീതി ബോധമുള്ള ആളുകള്‍ ശബ്ദം ഉയര്‍ത്തിയത്‌ വളരെ നന്നായി. ഇത് ഒരു സ്ത്രീ പുരുഷ പ്രശ്നം ആണെങ്കില്‍ തന്നെയും ഇതിനെ പെരുപ്പിച്ചു കാണിച്ചു സമൂഹത്തിന്റെ അടിത്തറ ഇളക്കാന്‍ ശ്രമിക്കുന്നത് വിശ്വ സര്‍ക്കാര്‍ രൂപീകരിക്കാനും മൂന്നാം ലോക ജനസംഖ്യ 80 ശതമാനത്തോളം കുറക്കണം എന്ന ചിന്തയും പ്രവര്‍ത്തനവും ആയി മുന്നോട്ടു പോകുന്ന വിരലില്‍ എന്നാവുന്നത്ര വരുന്ന ലോകകൊടാനുകൊടീശ്വരന്മാര്‍ ആണ് . ഫെമിനിസത്തിന് വാരിക്കോരി പണം ചെലവഴിച്ച റോക്കഫെല്ലെര്‍ ഫൌണ്ടേഷന്‍, കാര്നിഗെ ഫൌണ്ടേഷന്‍, ഫോര്‍ഡ് ഫൌണ്ടേഷന്‍, ബില്‍ ഗറെസ് ഫൌണ്ടേഷന്‍ തുടങ്ങിയവ അതൊന്നും വെറുതെ ഒന്നും കാണാതെ അല്ല ചെയ്തത്.
  പാശ്ചാത്യ രാജ്യങ്ങളില്‍ പരീക്ഷിച്ചു വിജയിച്ച അതേ തന്ത്രങ്ങളുടെ ആവര്‍ത്തനമാണ് ഇന്ന് ഇന്ത്യയിലും നടക്കുന്നത്. ഏതൊരു പരസ്പര സഹായ വ്യക്തി ബന്ധങ്ങളും തകര്‍ക്കുകയും, അങ്ങനെ വിഖടിപ്പിക്കപ്പെട്ട ഒരു സമൂഹത്തിന്റെ രക്ഷകനായി സര്‍ക്കാര്‍ അവതരിക്കുകയും ചെയ്യുന്ന അവസ്ഥയായി ഇന്ന് പാശ്ചാത്യ ലോകം. വന്നു വന്നു ഏറെ കൊട്ടിഖോഷിക്കപ്പെട്ട ഒബാമ കെയര്‍ എന്ന ഓമനപ്പേരില്‍ നടപ്പിലാക്കുന്ന സോഷ്യല്‍ ഹെല്‍ത്ത്‌ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഗുണഭോക്താവ് ആകണം എങ്കില്‍ കൈത്തണ്ടയില്‍ RFID ചിപ്പ് ഇമ്മ്പ്ലാന്റ്റ് ചെയ്യണം എന്ന അവസ്ഥ ആയി. ഇന്ത്യയിലെ ആധാര്‍ UID പദ്ധതിയും ഇതേ ദിശയില്‍ സഞ്ചരിക്കുന്നു.

  കുടുംബ കോടതികളും കുടുംബ നിയമങ്ങളും കുടുംബം ഒരു തരത്തിലും നടന്നു പോകരുത് എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നു. കള്ളക്കെസുകള്‍ക്കും പൊള്ളയായ വാദങ്ങള്‍ക്കും അവിടെ വലിയ പ്രോത്സാഹനമാണ് സ്ത്രീകള്‍ക്ക് ലഭിക്കുന്നത്. അത് കേട്ടവര്‍ കേട്ടവര്‍ ചെറിയ പ്രശ്നം ഉണ്ടാകുംബോഴേക്കും കോടതിയിലേക്ക് കുതിക്കുന്നു. കേരളത്തിലെ വിവാഹമോചനം കഴിഞ്ഞ പത്തു വര്ഷം കൊണ്ട് 350 ശതമാനം വര്‍ധിച്ചിരിക്കുന്നു. പുരുഷന്മാരുടെ ആത്മഹത്യ രാജ്യത്തെ ശരാശേരിയെക്കാള്‍ വളരെ വളരെ മുന്നോട്ടു പോയിക്കൊണ്ടെയിരിക്കുന്നു. കുട്ടികള്‍ മാതാപിതാക്കള്‍ ഉണ്ടായിട്ടും അനാഥരായി വളരുന്നു.

  ഇതെല്ലാം കൂടി കൂട്ടിച്ചേര്‍ത്തു വായിക്കാന്‍ ജനം സൌകര്യപൂര്‍വ്വം മറക്കുന്നു അല്ലെങ്കില്‍ സ്വന്തം സുഖം തേടിപ്പോകുന്ന തിരക്കില്‍ അവഗണിക്കപ്പെടുന്നു!!!

  ReplyDelete
 57. Suggestion - Go to the settings/options page and change the order of the comments to "newest first"

  ReplyDelete
  Replies
  1. ചര്‍ച്ച നടക്കുമ്പോള്‍ കമന്റുകള്‍ വന്ന അതേ രീതിയില്‍ കാണുന്നതാണ് നല്ലത് എന്ന് തോന്നിയത് കൊണ്ടാണ് ഈ ഓര്‍ഡറില്‍ ആക്കിയത്...:)

   Delete
 58. ഈ പോസ്റ്റ്‌ വളരെ നിരാശപ്പെടുത്തി എന്ന് പറയാതിരിക്കാന്‍ ആവില്ല.
  ഫെമിസ്നിസം ഒരു കൂട്ടം വെക്തികള്‍ അല്ല. അതൊരു ചിന്ത പ്രസ്ഥാനം ആണ്. ഫെമിസ്നിസത്തിനു ഏക ശില ഭാവമല്ല, മറിച്ചു വെത്യസ്തവും വെതിരിക്തവമായ വഴിയാണത്. ഫ്രാന്‍സില്‍ തലമാരക്കാന്‍ അനുവതിക്കാത്ത സര്‍ക്കാരിനെതിരെ അത് ആഞ്ഞടിക്കുന്നു, അതെ സമയം മറ്റു ചില രാജ്യങ്ങളില്‍ നിര്‍ബന്ധിത തലമറക്കലിനെതിരെ അത് ഒച്ച വെക്കുന്നു. ചുരുക്കത്തില്‍ മറ്റുള്ളവരാല്‍ രൂപവത്കരിക്കപെട്ട പെണ്ണ് എന്നാ ഭാവത്തെ ആണ് അത് നിരാകരിക്കുന്നത്. താങ്കള്‍ ഇവിടെ പോസ്ട്ടിയതാവട്ടെ ആണുങ്ങള്‍ തന്നെ നിര്മിച്ചടുത്ത 'ഫെമിസ്നിസം' എന്നാ വാക്കാണ്‌. അതല്ല തീര്‍ച്ചയായും ഫെമിനിസം കൊണ്ടുദ്ദേശിക്കുന്നത്. അപ്പൊ ഈ ഫെമിസ്നിസ്‌ കൊച്ചമ്മമാര്‍! എന്നാ പ്രയോഗവും മറ്റൊരു നിര്‍മിതി എന്ന് വരും.. സ്ത്രീകളെ സ്വയം നിര്‍വചിക്കാനുള്ള അവകാശം ഇനി എന്നാണു അവര്‍ക്ക് നല്‍കപ്പെടുക...!!

  ReplyDelete
  Replies
  1. ഞാന്‍ പോസ്റ്റില്‍ ഉപയോഗിച്ച വാക്ക് നിങ്ങള്‍ ശ്രദ്ധിച്ചിട്ടില്ല എന്ന് തോന്നുന്നു.
   അഭിനവ ഫെമിനിസ്റ്റുകള്‍ എന്ന പദം.

   ആണുങ്ങള്‍ നിര്‍മ്മിച്ച്‌ എടുത്ത വാക്കല്ല ഉപയോഗിച്ചിരിക്കുന്നത്. അഭിനവ ഫെമിനിസ്റ്റുകളുടെ പെരുമാറ്റത്തില്‍ നിന്നും സമൂഹവും, പുരുഷന്മാരും മനസ്സിലാക്കിയ പദം ആണ് ഉപയോഗിച്ചിരിക്കുന്നത്.

   ഫെമിനിസം എന്ന പദം കൊണ്ട് എന്ത് ഉദ്ദേശിച്ചാലും ഫെമിനിസം എന്ന പേരിട്ട് അതിന്റെ ബാനറില്‍ അഭിനവ ഫെമിനിസ്റ്റ്‌ കൊച്ചമ്മമാര്‍ ചെയ്തു കൂട്ടുന്നത് പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങള്‍ ഒക്കെ തന്നെയല്ലേ ?

   "പിന്നെ മറ്റൊരു സംഘടനയും ഈ കോപ്രായം ഒന്നും ഫെമിനിസം അല്ല, ഫെമിനിസം എന്നാല്‍ ഇതല്ല" എന്ന നിലപാടുമായി മുന്നോട്ട് വന്നിട്ടുണ്ടോ ??? അതൊന്നും ഇല്ലാത്ത അവസ്ഥയില്‍ ഫെമിനിസ്റ്റുകള്‍ എന്ന് ഇന്ന് അറിയപ്പെടുന്നവര്‍ ചെയ്യുന്ന പ്രവര്‍ത്തികളെ വെച്ച് തന്നെയല്ലേ ഫെമിനിസത്തെ വിളിയിരുത്തേണ്ടത് ???

   അങ്ങിനെ വരുമ്പോള്‍ ഫെമിനിസ്റ്റ്‌ കൊച്ചമ്മമാര്‍ എന്ന പദം ഒരു കൃത്രിമ നിര്‍മ്മിതിയല്ല, മറിച്ച് അവര്‍ ചോദിച്ചു വാങ്ങിയ വിശേഷണം ആണ് എന്ന് പറയുന്നതല്ലേ ശരി ???

   പിന്നെ സ്ത്രീകള്‍ ചെയ്യുന്ന തെറ്റുകള്‍ക്ക് പോലും പുരുഷനെ കുറ്റപ്പെടുത്താന്‍ അഭിനവ ഫെമിനിസ്റ്റുകള്‍ ശ്രമിക്കുന്നുണ്ട് എന്ന് പറഞ്ഞാല്‍ അത് ശരിയല്ലേ... മുകളില്‍ പലരും ലിങ്കുകള്‍ നല്‍കിയിട്ടുണ്ട്. അവയും സന്ദര്‍ശിക്കുന്നത് നന്നായിരിക്കും.

   പിന്നെ സമൂഹത്തിലെ എല്ലാ സ്ത്രീകളും ഫെമിനിസത്തിന്റെ പിന്നാലെ പോകുന്നില്ല എന്നതും വാസ്തവം അല്ലേ? ഒരു ന്യൂനപക്ഷം മാത്രമേ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നുള്ളൂ എന്നതാണ് വസ്തുത.

   സ്ത്രീകളെ അവര്‍ സ്വയം നിര്‍വചിക്കരുത് എന്ന് ആരും പറഞ്ഞിട്ടില്ലല്ലോ.
   എന്നാല്‍ ഓരോ സംഘടനയും ചെയ്യുന്ന പ്രവര്‍ത്തികളെ നിരീക്ഷിച്ചു അതിനു എതിരെയോ, അനുകൂലമോ ആയി പറയാനുള്ള സ്വാതന്ത്ര്യം മറ്റുള്ളവര്‍ക്കും ഇല്ലേ???

   പുരുഷന്മാരെ മാത്രം പ്രതി സ്ഥാനത്ത്‌ നിര്‍ത്തി സംസാരിക്കുന്നതും അല്ലല്ലോ "നിര്‍വചനം " എന്നതിനിന്റെ അര്‍ഥം.

   സ്ത്രീകള്‍ എന്ത് ചെയ്താലും അതിനെ ചോദ്യം ചെയ്യരുത്‌ എന്നൊന്നും പറയാന്‍ കഴിയില്ലലോ...

   അഭിപ്രായം തുറന്നു പങ്കുവെച്ചതിനു നന്ദി ..:)

   Delete
  2. Thank you navodila. ഈ പോസ്റ്റ്‌ വളരെ നിരാശാ ജനകം ആണ്.
   പഴയ കാലത്തിന്റെ മാറാല മാറാത്ത ഒരു മനസിന്റെ വിഷ ദംശനം.
   ഒരു പക്ഷെ ഒളിച്ചു വയക്കപ്പെട്ട അപകര്‍ഷതയും ആവാവം.

   Delete
  3. പുരുഷന്മാരെ അധിക്ഷേപിക്കുന്നതിനെയും, സ്വയം നന്നാവത്തതിനെയും വിമര്‍ശിക്കുന്നതാണോ വിഷ ദംശനം ???

   ഒരു ആശയത്തിന്റെ പൊള്ളത്തരം തുറന്നു കാട്ടുന്നതാണോ അപകര്‍ഷതാബോധത്തിന്റെ ഉദാഹരണം ?

   Delete
 59. അപ്പോള്‍ എന്താണ് നിയമം പറയുന്നെത് ??? വിവാഹിതനായ ഒരു പുരുഷന്‍ എപ്പോഷും അവന്റെ ഭാര്യ യെ സന്തോഷിപ്പിച്ചു ,ഒരു അടിമയെപ്പോലെ അവളുടെ കീഴില്‍ കഴിയെണും !!! അല്ലെങ്കില്‍ അവള്‍ DV Act ആക്ട്‌ (ഗാര്‍ഹിക പീഡന നിയമം ) പ്രയോഗിച്ച് അകത്താക്കി കളയും !!!!സുഹ്രത്തെ താങ്കള്‍ കൊലപാതക രാഷ് ട്രിയത്തിനു ഇരയായി കൊല്ലപെട്ടതിനു ശേഷം
  അതിനെതിരെ പ്രതികരിക്കണം എന്ന് വിചാരിച്ചാല്‍ അതു നടക്കുമോ ???

  ReplyDelete
 60. സ്ത്രീ സംവരണം !!! എന്തിനു വേണ്ടി ???
  സ്ത്രീ സംവരണത്തിനു വേണ്ടി എല്ലാ നടപടികളും സ്വീകരിക്കുനാം പോലും !!
  കുറെ സ്ത്രീകളെ സംവരണമെന്ന കുറുക്കു വഴിയിലുടെ അധികാരത്തിലേക്ക് കയിട്ടി വിട്ടാല്‍ ഇ നാട് നന്നാവുമോ mr?? അഴി മതിയിലും സ്വജന പക്ഷപാതതില്ലും ,സ്വാര്‍ത്ഥത യിലും പുരുഷനേക്കാള്‍ ഒട്ടും മോശമല്ല സ്ത്രീകള്‍ " ഒരുപടി മുന്നിലല്ലങ്കിലെ ഉള്ളു സ്ത്രീകള്‍ !!! രാഷ്‌ട്രപതി കസേരിയിലിരുന്നു കോടിക്ക്ണകിനു രൂപ ധൂര്‍ധടിച്ച നമ്മുടെ രാഷ്ട്രപതിച്ചി പ്രതിഭാമ !! ലോക സഭ യില്‍ ഇരിക്കാന്‍ നേരമില്ലാതെ വിദേശ വാസത്തില്‍ രസം കണ്ടെത്തുന്ന നമ്മുടെ ബഹുമാന്യ വനിതാ സ്പീകേര്‍ മീരാജി !!! നാട് മുഴുവന്‍ ആന പ്രതിമ സ്ഥാപിച്ച കുമാരി മായാവതിജി !! സ്വര്‍ണ പാത്രത്തില്‍ ഉണ്ട് രസിച്ചു നടന്നു നാട് ഫരിച്ച ചരിത്രമുള്ള ജയലളിതാമ്മ !! ഹിമാചല്‍ പ്രദേശില്‍ കോടികളുടെ ആര്‍ഭാട വില്ല പണിതും രസിച്ചു കളിക്കുന്ന നമ്മുടെ സോണിയാജിയും അവരുടെ പ്രിയ മോള് പ്രിയ്ങ്കജിയും!! അഴിമതി കേസില്‍ ജയില്‍ലിലായ കരുണാനിധിയുടെ പ്രിയ പുത്രിയും ഒരു സ്ത്രീ തന്നെ യെല്ലേ ? അന്ധമായ കമ്മുനിസ്റ്റ്‌ വിരോധം മുലം അധികാരത്തിലേറി മാസങ്ങള്‍ക്കകും ആയിരകണക്കിന് സഗാക്കളെ കൂട്ടകുരുതി നടത്തിയ ,വായന ശാലകള്‍ക്കും സ്വന്ത്രപത്രപ്രവര്തനതിനും വിലക്കെര്‍പടുത്തിയ, റെയില്‍വേ ബംഗാളിന്റെ മാത്രം സ്വന്തമെന്ന രീതിയില്‍ പ്രവര്‍ത്തിച്ച മുന്‍ റെയില്‍വേ മന്ത്രിയും എപ്പോളുത്തെ ബംഗാള്‍ മുഖ്യമന്ത്രരിയുമായ മാമത !!ഇനിയും വേണോ അദി കാരം ദൂര്തടിച്ച സ്വജന പക്ഷപാത്തും കാണിച്ച അഹംകാരികളായ സ്ത്രീ മഹതികളുടെ പേരുകള്‍ ?? ഫൂ ഫൂ ഫൂ
  സ് ത്രീ സംവരണത്തിനു വേണ്ടി എല്ലാ നടപടികളും സ്വീകരിക്ക്കണം പോലും !!
  സ്‌ത്രീയായാലും പുരുഷനായാലും രാജ്യത്തോട്‌, ജനങ്ങളോട്‌ പ്രതിബന്ധതയുള്ളവര്‍ ഭരിച്ചാല്‍ അഴിമതിയും സ്വജനപക്ഷപാതവും ഒഴിവാക്കി നല്ല ഭരണംകാഴ്‌ചവയ്‌ക്കാം. സംവരണം കൊണ്ട്‌ കുറേ സ്‌ത്രീകളെ ഭരണം ഏല്‍പ്പിച്ചാല്‍ അത്‌ കൂനിന്റെ പുറത്ത്‌ കുരു എന്നമട്ടിലേ ആവുകയുള്ളൂ.

  ReplyDelete
 61. ഇതൊക്കെ വ്യക്തി സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. ഒരി സ്ത്രീ തന്റെ മതപരംയതോ വ്യക്തിപരമായ ചില മൂല്യബോധങ്ങളുടെ അടിസ്ഥാനത്തിലോ ശരീരം മുഴുവന്‍ മൂടുന്ന തരത്തിലുള്ളതോ ,ഇനി ഇ വിസസങ്ങലോന്നും ഇല്ലാത്ത സ്ത്രീകള്‍ മോഡേണ്‍ ദ്രെസ്സുകള്‍ ഇടുന്നതും അവരവരുടെ തികച്ചും സ്വകാര്യമായ കാര്യങ്ങളാണ്‌. മറ്റൊരാളുടെ മൂകിന്‍ തുമ്പില്‍ ഒരാളുടെ സ്വാതന്ത്ര്യം അവസാനിക്കുന്നു എന്നല്ലേ? വിമര്‍ശിക്കാം. പക്ഷെ അത് അടുത്ത വീടിലെ കൊച്ചു എന്റെ ഇഷ്ട്ടതിനനുസരിച്ചു,അല്ലെങ്കില്‍ മന്യമെന്നു ഞാന്‍ കരുതുന്ന വസ്ത്രധാരണ രീതി പുലര്‍ത്തുന്നില്ല എന്നാ തരത്തില്‍ തരാം താഴരുത് . അന്യന്റെ സ്വകാര്യതയെ ബഹുമാനിക്കാന്‍ മലയാളി ഇനിയും ഏറെ ദൂരം മുന്നോട്ടു പോവേണ്ടിയിരിക്കുന്നു.

  ReplyDelete
  Replies
  1. പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങള്‍ മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു.

   സ്വകാര്യത എന്നത് സ്ത്രീയുടെ മാത്രം അവകാശം അല്ലല്ലോ ?

   പ്രത്യേകിച്ച് സ്ത്രീകളെ വില്പ്പനച്ചരക്ക് ആക്കുന്നു എന്ന് സ്ത്രീ സംഘടനകള്‍ വിലപിക്കുന്ന ഈ സമൂഹത്തില്‍.

   "ഞങ്ങള്‍ സ്വയം വില്‍പ്പന ചരക്ക്‌ ആവുകയാണ്. ആരും ഞങ്ങളെ ആക്കുകയല്ല" എന്ന് തുറന്നു പറയാന്‍ എന്തുകൊണ്ട് ഇക്കൂട്ടര്‍ തയ്യാറാവുന്നില്ല ??

   വല്ല പുരുഷനും സ്ത്രീ പീഡനത്തില്‍ പ്രതിയാകുമ്പോള്‍ പുരുഷ സമൂഹത്തെ മുഴുവന്‍ ഫെമിനിസ്റ്റ്‌ സംഘടനകള്‍ അടച്ചാക്ഷേപിക്കുന്നത് നിങ്ങള്‍ കേട്ടിട്ടില്ലേ???

   ഒരാള്‍ക്ക്‌ എന്ത് വസ്ത്രം ധരിക്കണം എന്ന് തീരുമാനിക്കാന്‍ ഉള്ള സ്വാതന്ത്ര്യം പോലെ തന്നെ, ഒരാള്‍ ധരിച്ച വസ്ത്രം മാന്യമാണോ അല്ലയോ എന്ന് വിലയിരുത്താനുള്ള സ്വാതന്ത്ര്യം മറ്റു വ്യക്തികള്‍ക്കും ഇല്ലേ???

   "വിലയിരുത്തുക" എന്ന വാക്കിന്റെ അര്‍ത്ഥം "സദാചാര പോലീസ്‌ ചമഞ്ഞു കയറി ആക്രമിക്കുക" എന്നതല്ല എന്നും തിരിച്ചറിയുമല്ലോ.

   പുരുഷാധിക്ഷേപം അവസാനിപ്പിക്കാന്‍ അഭിനവ ഫെമിനിസ്റ്റുകള്‍ ഇനിയും ഒരുപാട് തിരുത്തലുകക്ക് വിധേയമാകേണ്ടതുണ്ട്.

   Delete
 62. ഇസങ്ങള്‍ ഉണ്ടാകുന്നതു കാലാകാലങ്ങളായി ചൂഷണത്തിന് ഇരകളയിക്കൊണ്ടിരിക്കുന്ന ഒരു വിഭാഗത്തിന്റെ പ്രതികരനശേശിയില്‍ നിന്നും തിരിച്ചരിവുകളി നിന്നും തന്നെയാണ്. സ്ത്രീകള്‍ ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യത്തിനു ഫെമിനിസം തന്നെയാണ് കാരണം. എന്നിരുന്നാലും മൂല്യച്യുതികള്‍ വന്നിട്ടുണ്ടെങ്കില്‍ തിരുത്തേണ്ടത് തന്നെയാണ്. പിന്നെ ഏഷ്യാനെറ്റിലെ സിറ്റി ഗേള്‍സ് എന്നാ പ്രോഗ്രാം ഒരു ആഭാസം ആണെന്ന് തോന്നിയിട്ടില്ല. പോരായ്മകള്‍ ഒരുപാടുണ്ടെങ്കിലും ആളുകള്‍ അതിനെ വിമര്‍ശിക്കുന്നത് അതില്‍ പങ്കെടുക്കുന്ന പെണ്‍കുട്ടികളുടെ ശരീരെഭാഗങ്ങള്‍ പുറത്തു കാണുന്നു എന്നുള്ള രീതിയിലാണ്‌. കായികമായി ശ്രമകരമായ കളികളില്‍ ഏര്‍പ്പെടുമ്പോള്‍ ഇത് സ്വഭാവുകും ആണ്. അതില്‍ അസ്ലീലമ് കാണുകയാണെങ്കില്‍ സിന നെഹ്വല്‍, സാനിയ മിര്ഴാ തുടങ്ങിയവര്‍ ശോര്ട്ട്സ് ഇടുന്നതിനെയും അപഹസിക്കേണ്ടി വരും. മനം പുരുഷനും സ്ത്രീക്കും ഒരുപോലെയാണ്. സ്വന്തം ശരീരെഭാഗം പുറത്തു കാണുമ്പൊള്‍ പുരുഷന് നഷ്ടപ്പെടാനില്ലാത്ത ഒന്നും സ്ത്രീക്കും നഷ്ടപ്പെടാനില്ല. എ പ്രോഗ്രാംഇനെ വിമര്‍ശിക്കേണ്ട രീതിയില്‍ ആയില്ല നമ്മുടെ സഹോദരങ്ങള്‍ കൈകാര്യം ചെയ്തത്. ഒരു പെണ്ണിനെ വെടി, ചരക്കു എന്നൊക്കെ സംബോധന ചെയ്യാന്‍ കഴിയുന്നവര്‍ വളരെ തരം തന മനസികവതയ്ക്ക് ഉടമകളാണ്.

  ReplyDelete
  Replies
  1. ഈ ഇസങ്ങള്‍ കുറച്ചു കഴിയുമ്പോള്‍ ലക്ഷ്യം മാറി സഞ്ചരിക്കുന്നത് എന്തുകൊണ്ടാണ് ???

   പുരുഷ വര്‍ഗ്ഗത്തെ അടച്ചാക്ഷേപിക്കുന്നതിനു മുന്‍പ്‌ ഫെമിനിസത്തിനു വന്ന മൂല്യച്യുതി തിരുത്തുകയാണ് വേണ്ടത്‌. ച്യുതിയില്‍ പെട്ട മൂല്യങ്ങളുമായി മറ്റുള്ളവരെ കരിവാരിത്തെക്കുന്നതില്‍ ഒരു അര്‍ത്ഥവും ഇല്ലല്ലോ. അതായത് ആദ്യം സ്വയം നന്നാവുക. പോസ്റ്റിലും അത് തന്നെയാണ് പറഞ്ഞിട്ടുള്ളത്‌.

   സിറ്റി ഗേള്‍സ്‌ ആഭാസം ആണോ അല്ലയോ എന്ന് അറിയാന്‍ നിഷ്പക്ഷമായി കാണണം. ഫെമിന്സത്ത്തിന്റെ കണ്ണുകളിലൂടെ നോക്കിയാല്‍ ക്യാമറക്കാര്‍ ഒപ്പിയെടുത്ത്‌ സംപ്രേക്ഷണം ചെയ്യുന്നത്‌ "സ്ത്രീ ശരീരം" ആണ് എന്ന വസ്തുത മനസ്സിലാവില്ല.

   സ്ത്രീ ശരീരം പ്രദര്‍ശിപ്പിക്കാന്‍ ഉള്ള തരത്തില്‍ ഉള്ള കായിക വിനോദം തന്നെയാണ് അതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് എന്ന് സാമാന്യ ബോധം ഉള്ളവര്‍ക്ക്‌ മനസ്സിലാവും.

   ഷോട്ട്സ് ഇട്ടു കളിക്കുന്ന സാനിയയുടെയും മറ്റും കളികള്‍ കാണാന്‍ ആളുകള്‍ കൂടുന്നതിനെ കുറിച്ച് ഒളിമ്പിക്സിനു ഇടയില്‍ പോലും ചര്‍ച്ച നടന്നിരുന്നില്ലേ ??? ഫാഷന്‍ വസ്ത്രം അണിഞ്ഞാല്‍ മാത്രമേ കളി വരൂ എന്നത് തെറ്റിധാരണയാണ്. മാന്യമായ വസ്ത്രം ധരിച്ചും നന്നായി കളിക്കുന്ന വ്യക്തികള്‍ക്ക് വിജയം നേടാം.

   പുരുഷന്റെ മാറ് തുറന്നിടുമ്പോഴും, സ്ത്രീയുടെ മാറ് തുറന്നിടുമ്പോഴും ഒരേ അവസ്ഥയാണോ ഉണ്ടാവുക. സ്ത്രീയും പുരുഷനും തമ്മില്‍ ശാരീരികമായി ഒരുപാട് വ്യത്യാസങ്ങള്‍ ഉണ്ട്. അത് മനസ്സിലാക്കാതെ പുരുഷന്‍ ട്രൌസര്‍ ഇട്ടാല്‍ സ്ത്രീയും ട്രൌസര്‍ ഇടാം എന്ന് പറയുന്നതില്‍ അര്‍ഥം ഇല്ല.കാരണം ഓരോ കായിക ഇനത്തിനും ഉള്ള വസ്ത്രം കണ്ടുപിടിച്ച ശേഷം അല്ലല്ലോ കായിക ഇനം ഉണ്ടായത്‌. മിക്ക കായിക ഇനങ്ങളുടെ വസ്ത്രങ്ങളും സമൂഹത്തിന്റെ "പുരോഗതിക്ക്‌" അനുസരിച്ച് ഇറക്കം കുറയുകയും, ഇടുങ്ങുകയും ചെയ്ത കാഴ്ചയാണ് ഉണ്ടായിട്ടുള്ളത്‌.

   പുരുഷന്മാരെ വിമര്‍ശിക്കേണ്ട രീതിയില്‍ അല്ല പലപ്പോഴും സ്ത്രീ സംഘടനകള്‍ വിമര്‍ശിക്കാറുള്ളത്. അവര്‍ പറയുന്ന അതെ രീതിയില്‍ ആരെങ്കിലും മറുപടി നല്‍കിയാല്‍ അതിനെ കുറ്റപ്പെടുത്താന്‍ കഴിയുമോ ???

   അപ്പോള്‍ ആദ്യം മഹിളാ സംഘടനയുടെയും, ഫെമിനിസ സംഘടനയുടെയും നേതാക്കളുടെ അടുത്ത്‌ ചെന്ന് "പുരുഷന്മാരെ കരിവാരി തേക്കല്‍ അല്ല ഫെമിനിസം" എന്ന് പറയാന്‍ ശ്രമിക്കുമല്ലോ. ച്യുതിയില്‍ അകപ്പെട്ട ഫെമിനിസ മൂല്യങ്ങള്‍ നേരെയാകുമ്പോള്‍, ഫെമിനിസ്റ്റുകള്‍ക്ക്‌ എതിരെയുള്ള ഇത്തരം കാഴ്ചപ്പാടുകളിലും, വാക്ക്‌ ഉപയോഗങ്ങളിലും സ്വയം മാറ്റം വരും. ഫെമിനിസ്റ്റുകളുടെ തരം താഴ്ന്ന പുരുഷാധിക്ഷേപങ്ങള്‍ക്ക് / മാനസിക നിലവാരത്തിന് എതിരെ പ്രതികരിക്കാന്‍ നിങ്ങളെ പോലുള്ളവര്‍ ശ്രമിക്കുമല്ലോ.

   Delete
 63. പുരുഷധിക്ഷേപമാണ് ഫെമിനിസം എന്ന് ഞാന്‍ പറഞ്ഞില്ലല്ലോ സുഹൃത്തേ. ഫെമിനിസം ലക്ഷ്യപ്രപ്തിയിലെതെണ്ടത് പുരുഷനും സ്തീയും തിളോട് തോള്‍ ചേര്‍ന്ന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ് എന്നാണ് എന്റെ അഭിപ്രായം. പിന്നെ കവിയൂര്‍ കിളിയൂര്‍ പോലുള്ള സ്തീപീധനങ്ങള്‍ നടക്കുന്പോള്‍ ഉണരാത്ത പ്രതികരണശേഷി സ്ത്രീകളുടെ വസ്ത്രധാരണത്തില്‍ ഉണ്ടാവേണ്ട കാര്യമില്ല. ഇനി ഉണ്ടായിട്ടു തന്നെ എന്താണ്????? സ്തീപീധനക്കെസുകള്‍ക്ക് എന്തേലും കുറവുണ്ടോ നമ്മുടെ നാട്ടില്‍?????? ചെറിയ പിള്ളേര്‍ക്ക് പോലും ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണല്ലോ ഇപ്പോള്‍.

  ReplyDelete
  Replies
  1. പുരുഷാധിക്ഷേപം ആണ് ഫെമിനിസം എന്ന് നിങ്ങള്‍ പറഞ്ഞു എന്ന് ഞാന്‍ പറഞ്ഞോ സുഹൃത്തേ?
   എന്നാല്‍ ഇന്ന് ഫെമിനിസ്റ്റുകള്‍ നടത്തിക്കൊണ്ടിരിക്കുന്നത് പുരുഷാധിക്ഷേപം മാത്രം അല്ലേ ??

   കവിയൂര്‍, കിളിരൂര്‍ തുടങ്ങിയവയില്‍ സ്ത്രീകള്‍ മാത്രം ആണോ പ്രതികരിച്ചത്‌ ? പുരുഷന്മാര്‍ പ്രതികരിച്ചിട്ടില്ലേ ??
   വസ്ത്രധാരണ വിഷയത്തില്‍ എന്തുകൊണ്ട് പ്രതികരണം ആയിക്കൂടാ?വസ്ത്രധാരണം മാത്രമാണ് പീഡനക്കെസുകള്‍ക്ക് കാരണം എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടോ ?

   പീഡിപ്പിക്കുന്നവരെ ശിക്ഷിക്കണം. ഒരു സംശയവും ഇല്ല. ഇപ്പോള്‍ തന്ത്രി കേസില്‍ പ്രധാന പ്രതി ആയി വന്നത്‌ ഒരു സ്ത്രീ അല്ലേ ? അവള്‍ക്ക് എതിരെ ഏതെങ്കിലും ഒരു ഫെമിനിസ്റ്റ്‌ പ്രതികരിച്ചോ ? തന്ത്രി കുടുങ്ങിയ സമയത്ത്‌ എന്തായിരുന്നു അയാള്‍ക്ക് നേരെ ഉണ്ടായിരുന്ന ആക്രമണം ???

   ഇവിടെ ജീവിക്കാന്‍ പറ്റാത്ത അവസ്ഥ ചെറിയ പിള്ളേര്‍ക്ക്‌ മാത്രം അല്ല. തന്റെ നിലപാടില്‍ ഉറച്ചു നിന്ന ടി പി യെ കഷ്ണം കഷ്ണം ആക്കിയത് കണ്ടില്ലേ ???

   കുറ്റം ആര് ചെയ്താലും ശിക്ഷിക്കപ്പെടണം. അല്ലാതെ ഒരു പുരുഷന്‍ തെറ്റ് ചെയ്‌താല്‍ എല്ലാ പുരുഷന്മാരെയും, പുരുഷ സമൂഹത്തെയും കരിവാരി തേക്കുകയല്ല വേണ്ടത്‌ ??

   Delete
 64. അബ്സരിക്ക കിടിലന്‍ .

  ReplyDelete
 65. ഞാന്‍ പുരുഷ മേധാവിത്വത്തിനു വേണ്ടി വാദിക്കുന്ന ഒരാള്‍ ആണ് ,അത് കൊണ്ട് ഈ ഫെമിനിസ്ടുകലോടോന്നും സംസാരിച്ചിട്ട് ഒരു കാര്യവുമില്ല എന്നതാണ് എന്റെ നിലപാട് .സദാചാരം നടപ്പിലാക്കാന്‍ പാടില്ല എന്ന വാദം തന്നെ തങ്ങളുടെ തോന്ന്യാസങ്ങള്‍ ന്യായീകരിക്കാന്‍ വേണ്ടി ചെയ്യുനതാണ് .

  ReplyDelete
 66. വളരെ നന്നായിട്ടുണ്ട്

  ReplyDelete
 67. അബ്സാരിന്റെ കാഴ്ചപ്പാടുകള്‍ വളരെ ഇഷ്ടപ്പെട്ടു, ഫെമിനിസത്തെ തങ്ങള്‍ക്കു വേണ്ട പോലെ വളര്‍ത്താവുന്ന ഒരു ജീവിയായി ആണ് പലരും കാണുന്നത്, ഇത് ഇക്കാലത്ത് ഒരു ആശയമല്ല, വെറും ആശ്രയം മാത്രം!സ്ത്രീ സമത്വം വരണമെങ്കില്‍ സ്ത്രീകള്‍ പോരാടണം, സംവരണത്തിനു വേണ്ടിയല്ല മറിച്ച് ഒരേ തട്ടില്‍ പോരാടി തോല്‍പ്പിക്കാന്‍,പണക്കൊഴുപ്പിന്റെ ഹുങ്ക് കാട്ടാനല്ല മറിച്ച് തനിക്കാവുന്ന തുറകളില്‍ മികവു കാട്ടി പുരുഷമെധാവിത്വതെ ചോദ്യം ചെയ്യാന്‍.. സ്തീക്കു നേരെ വലിച്ചെറിയുന്ന അപ്പക്കഷണങ്ങള്‍ നിരസിക്കാന്‍ ഉള്ള ധൈര്യം എന്ന് സ്ത്രീ കാണിക്കുന്നുവോ അന്നാണ് ഫെമിനിസ്റ്റ് മൂവ്മെന്‍റ് തുടങ്ങി എന്ന് പറയാന്‍ പറ്റൂ.ഫെമിനിസത്തിന്റെ ഇരകള്‍ പുരുഷന്മാരല്ല എന്ന സത്യം മറക്കാന്‍ പാടില്ല കാരണം ഇത് സമത്വത്തിനു വേണ്ടിയുള്ള ഒരു പോരാട്ടമാകണം അല്ലാതെ ഒരു അടിച്ചമാര്തലിനു വേണ്ടി ഉള്ളതാകരുത്!

  ReplyDelete
 68. http://commentjar.blogspot.in/2012/05/blog-post_03.html

  ReplyDelete
 69. ann kuttikale pedippikkunna strikale ever onnum parayunnilla. athe oru pashe purushanmare kal kututhalayirikkum. stree peedakarakunna fooripasham perum jeevithttil ennamkkilum streekalal peedippikkapettarakum. lingeega chodana strrekkum purushanum tuliyamanu .purushanmare kurichu parayan arumillathethukondu arum aruyunnillannu mathram.

  ReplyDelete
 70. ഡോക്ടര്‍, കുട്ടിയെ വളര്‍ത്താനുള്ള പരിശീലനം പട്ടിയെ വളര്‍ത്തി നേടാം എന്ന് ആരാണ് പറഞ്ഞത് എന്ന് ഒന്ന് വിശദമാക്കാമോ ?

  ReplyDelete
 71. ഡോക്ടര്‍, കുട്ടിയെ വളര്‍ത്താനുള്ള പരിശീലനം പട്ടിയെ വളര്‍ത്തി നേടാം എന്ന് ആരാണ് പറഞ്ഞത് എന്ന് ഒന്ന് വിശദമാക്കാമോ ? ഞാന്‍ അങ്ങയുടെ വാദങ്ങളോട് പൂര്‍ണ്ണമായി യോജിക്കുന്നില്ല.

  ReplyDelete
  Replies
  1. രഞ്ജിനി ഹരിദാസ് ആണ് അത് പറഞ്ഞത്. പഴയ പത്രങ്ങളോ മറ്റോ ഒന്ന് നോക്കിയാല്‍ കിട്ടും.
   പിന്നെ വിയോജിക്കുന്ന വാദങ്ങള്‍ ഏതൊക്കെയാണ് എന്ന് ഒന്ന് വ്യക്തമാക്കിയാല്‍ നന്നായിരുന്നു.

   Delete
 72. ഒരു അഭിമുഖത്തിലെ ഏതെങ്കിലും ഭാഗം മാത്രം എടുത്തു കൊടുക്കുന്നത് ജനശ്രദ്ധ നേടാന്‍ ചാനലുകള്‍ ചെയ്യുന്ന പ്രവര്‍ത്തിയായിരിക്കാം. സന്ദര്‍ഭത്തിനനുസരിച്ചുള്ള മറുപടിയായിരിക്കാം അവര്‍ പറഞ്ഞത്. രഞ്ജിനിയ്ക്ക് ഇനി ചെയ്യുവാനുള്ളത് പൊതു ജനത്തെ മനസ്സിലാക്കി സ്വന്തം പ്രതികരണത്തിലെ വാക്കുകളെ നിയന്ത്രിക്കുകയാണ്. അല്ലെങ്കില്‍ രഞ്ജിനി പറയുന്ന ന്യായീകരണം പോലും ആരും ശ്രദ്ധിക്കാതെയായിപ്പോകും. ദയവായി രഞ്ജിനിയെ അറിയുന്നവര്‍ അവരെ അറിയിക്കുക.
  ഫെമിനിസ്റ്റ്‌ എന്ന പ്രയോഗത്തിനോട്തന്നെ വിയോജിക്കുന്നു. ഏതെങ്കിലും തരത്തില്‍ അസ്വസ്ഥമായ മനസ്സുള്ളവര്‍ ആയിരിക്കാം "ഫെമിനിസ്റ്റ്‌" ആയി മാറുന്നത്. അവരെ പുരുഷന്മാര്‍ മാനസികമായോ ശാരിരികമായോ എപ്പോഴെങ്കിലും ഉപദ്രവിച്ചിട്ടുണ്ടാകാം. പുരുഷന്‍ ആയാലും സ്ത്രീ ആയാലും സ്നേഹം മാത്രമേ ഒരാളിലെ നന്മയെ പുറത്ത്കൊണ്ട് വരികയുള്ളൂ. നമ്മുടെ സമൂഹം സ്ത്രീകളെ ബഹുമാനിക്കാനും അംഗീകാരിക്കാനും വളരെ പിന്നിലാണ്.

  ReplyDelete
  Replies
  1. സന്ദര്‍ഭത്തിനു അനുസരിച്ചുള്ള മറുപടി, ഏതെങ്കിലും ഭാഗം എടുത്തത് എന്നൊക്കെയുള്ള ആരോപണം വെറുതെയല്ലേ ? പുരുഷന്‍ ഉപദ്രവിച്ചവര്‍ മാത്രമാണ് ഫെമിനിസ്റ്റ് ആയി മാറുന്നത് എന്നത് തെറ്റിധാരണയാണ്.
   ബഹുമാനിക്കേണ്ട സ്ത്രീകളെ ബഹുമാനിക്കുകയും, അല്ലാത്തവരെ തള്ളിക്കളയുകയും വേണം.

   Delete
 73. കെട്ടിക്കൊളാമെന്ന് പ്രലോഭിച്ച് പലരും കൊണ്ട്വോയി ഉപയോഗിച്ചിട്ട് വണക്കം ചൊല്ലിപ്പിരിയുന്നത് ഒരു പതിവാകുമ്പോഴും, സ്വന്തം ശരീരഭാഗങ്ങള്‍ ആണിനെ കാണിക്കാന്‍ കൊള്ളാതെയാകുമ്പോള്‍, അല്ലെങ്കില്‍ സൌന്ദര്യമില്ലെന്ന് തോന്നുമ്പോള്‍ സ്ത്രീകളില്‍ കാണുന്ന ഉള്‍വലിഞ്ഞ ഗുരുതരമായ മാനസിക അവസ്ഥയാണ് പ്രതികാരമാണ്.. “ഫെമിനിസം” ..!

  ReplyDelete
 74. ഒരു രക്ഷാ കവചമായി ധരിക്കാം അഭിസാരികക്കുമീ ഫെമിനിസം !

  ReplyDelete
 75. എങ്ങനെയിരുന്ന സ്ത്രീകളാണ് ,കുടുംബമാണ്, സമൂഹമാണ് ......

  ReplyDelete
 76. ലേഖനം കൊള്ളാം.
  പക്ഷെ പ്രതീക്ഷിച്ച ആക്രമണം ഉണ്ടായില്ല..
  ആക്രമിക്കാന്‍ വന്നവരാണെങ്കില്‍ ആയുധങ്ങളൊന്നും ഇല്ലാതെയും.
  ആശംസകള്‍

  ReplyDelete
 77. ഫെമിനിസം എന്നത് ഒരു മണ്ടന്‍ ആശയമാണ്, സ്ത്രീ അബല അല്ല തബല അല്ല എന്ന് ഉറക്കെ പ്രസംഗിക്കാനും പുരുഷന്മാരെ വാക്കുകള്‍ കൊണ്ട് താഴ്ത്തിക്കെട്ടാന്നും മാത്രം കഴിയുന്ന ഒരു മണ്ടന്‍ ചിന്താഗതി.

  ReplyDelete
 78. ഫെമിനിസം എന്നു കേള്‍ക്കുമ്പോള്‍ പലപ്പോഴും ഇടാന്‍ തോന്നുന്ന കമെന്റ് ഇതാണ് Feminism is a socialist, anti-family, political movement that encourages women to leave their husbands, kill their children, practice witchcraft, destroy capitalism and become lesbians.----(Pat Robertson)

  ReplyDelete
 79. ഫെമിനിസത്തിന്റെ ചരിത്രം മനസ്സിലായി. പക്ഷേ ലേഖനത്തിൽ പറയുന്ന കേരളത്തിലെ ഫെമിനിസ്റ്റ് കൊച്ചമ്മമാർ ആരൊക്കെയാണെന്ന് വ്യക്തമായില്ല.

  ReplyDelete
  Replies
  1. കേരളത്തില്‍ ആരൊക്കെയാണ് ആ പദവിക്ക് അര്‍ഹാരാകുക എന്നത് ഓരോ വായനക്കാരന്റേയും മനോധര്‍മ്മത്തിനു വിടുന്നു. :)

   Delete
 80. സമൂഹത്തില്‍ സ്ത്രീയ്ക്കും പുരുഷനും തുല്യ അവകാശങ്ങളും, സ്വാതന്ത്ര്യവും, നീതിയും ഉണ്ടാക്കാന്‍ പരിശ്രമിക്കുക എന്നതാണ് ഒരു യഥാര്‍ത്ഥ ഫെമിനിസ്ടിന്റെ കടമ. ആ കടമ മറന്നു കൊണ്ട് പുരുഷനുമേല്‍ ആധിപത്യം സ്ഥാപിക്കാന്‍ സ്ത്രീകളെ പ്രാപ്തരാക്കുന്ന ഒരു വിഭാഗമായിട്ട് ചില ഫെമിനിസ്റ്റ്കള്‍ മാറി എന്നത് ഫെമിനിസത്തിന് തന്നെ ഒരു തിരിച്ചടി ആണ്

  ReplyDelete
 81. പലരും പല രീതിയിൽ അഭിപ്രായം പ്രകടിപ്പിക്കുന്നവരാണ് ഏതു പുരുഷനും തോന്നിവാസം കാണിച്ചാൽ ഏതൊരു സ്ത്രീക്കും അവനെ വിമര്ശിക്കാം പക്ഷെ പുരുഷന്മാരെ മൊത്തം കുറ്റപ്പെടുത്തി സംസാരിക്കുന്നവരാണ്‌ അതികവും .... ഞരമ്പ്‌ രോഗികളായ സ്ത്രീകള് ഇല്ലേ എല്ലാ വർഗത്തിലും ഉണ്ട് അപ്പൊ പുരുഷൻ പറഞ്ഞു സ്ത്രീ പറഞ്ഞു എന്ന് വേർതിരിച്ചു പറയുന്നതിനേക്കാൾ നല്ലത് ആര് തെറ്റ് പറയുകയോ ചെയ്യുകയോ ചെയ്താലും അത് സ്ത്രീ പുരുഷ ഭേദമന്യേ എതിർക്കണം അതല്ലേ വേണ്ടത്.... പിന്നെ പുരുഷന്റെ കണ്ണിൽ തെറ്റയിട്ടു തോന്നുന്നത് ചിലപ്പോൾ സ്ത്രീകൾക്ക് ശെരിയയിരിക്കും സ്ത്രീകളുടെ കണ്ണിൽ തെറ്റയിട്ടു തോന്നുന്നത് ചിലപ്പോ പുരുഷന് ശെരിയയിരിക്കും ഇതൊരിക്കലും പരസ്പരം മനസിലാക്കിച്ചുകൊടുക്കാൻ സാധ്യമല്ല മനസിലാവണം എങ്കിൽ സ്ത്രീ പുരുഷനാവണം പുരുഷൻ സ്ത്രീയാവണം ഇത് സംഭവിക്കാതോടത്തോളം കാലം ഒരു പൊതുസമൂഹത്തിൽ ജീവിക്കുമ്പോൾ പരസ്പരം പ്രകോപനപരമായി സംസാരം ഉണ്ടാവാതിരിക്കാൻ പുരുഷനും സ്ത്രീയും നല്ലൊരു ജീവിത രീതിയും സംസ്കാരവും ഉള്ളവാരയിരിക്കുക...

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....