Thursday, April 05, 2012

നേര്‍ച്ചക്കുല


രംഗം : ബ്ലോഗുലകം രാജ സദസ്സ്‌....

ഭൃത്യന്‍ : "ബ്ലോഗശ്രീ ബ്ലോഗാദി ബ്ലോഗന്‍, ബ്ലോഗ കുലോത്താമന്‍, ബ്ലോഗണ വീരന്‍, ബ്ലോഗുലക രാജന്‍ ഇതാ എഴുന്നള്ളുന്നേ ...."

ഡും ഡും ഡും....

വിദൂഷകന്‍ (ആത്മഗതം) : "വന്നിരിക്കുന്നു കോപ്പിലെ പുണ്യവാളനായ ഒരു ബ്ലോഗണന്‍. പോസ്റ്റില്ലാ രാജ്യത്ത്‌ മുറി പോസ്റ്റന്‍ ബ്ലോഗണനായതാ."

ബ്ലോഗുലക രാജന്‍ ബ്ലോഗണ സിംഹാസനത്തില്‍ ഉപവിഷ്ടനായി....

രാജാവ് : "എന്താ മന്ത്രീ തലയില്‍ ഒരു കെട്ട് ?"

മന്ത്രി : "ഇന്നലെ ഇട്ട പോസ്റ്റിനു കമന്റേറ് കിട്ടിയതാണ് കുലോത്തമാ. പരിക്ക് പറ്റി."

രാജാവ്‌ : "ഹും....എന്തായാലും ബ്ലോഗാണി ഗുളിക അരച്ചു പുരട്ടൂ എല്ലാം ശരിയാവും. എവിടെ നമ്മുടെ ബൂലോക നര്‍ത്തകികള്‍ ? വന്ന് നൃത്തം ചെയ്യാന്‍ പറയൂ ..."

ബൂലോക നര്‍ത്തകികള്‍ രാജ സദസ്സില്‍ വന്ന് നൃത്തം ചെയ്യല്‍ തുടങ്ങി...
"ബ്ലോം ബ്ലോം ബ്ലോം... ഒരു മുറൈ വന്ത് പോസ്റ്റായാ......."

നൃത്ത ആസ്വാദനം കണ്ട് കൂള്‍ ആയ ബ്ലോഗശ്രീ ബ്ലോഗണ കാര്യങ്ങളിക്ക് കടന്നു.

രാജാവ് : "മന്ത്രി ബ്ലോഗണാ... എന്തുണ്ട് സുരഭിലമായ ബൂലോക വിശേഷങ്ങള്‍ ??"

മന്ത്രി : "ബ്ലോഗുലകത്തിലാകെ പ്രശ്നങ്ങളാണ് പ്രഭോ. കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ തിക്കോടിക്കാരനേയും  കൂട്ടി ഒരു ബൂലോക സഞ്ചാരം നടത്തിയാലോ രാജന്‍ ? യാത്രക്കിടയില്‍ കാട്ടുകുറുഞ്ഞി പൂത്തതും കാണാം..."

രാജാവ് : "എന്താണ് പ്രശ്നം മഹാ മന്ത്രീ ? ബൂലോക സഞ്ചാരത്തിനു പണമെവിടെ? ദാരിദ്ര്യ രേഖക്ക് താഴെയായ നമ്മുടെ പോസ്റ്റുകള്‍ ബൂലോക ബാങ്കില്‍ പണയത്തിലാണല്ലോ. അതെല്ലാം തിരിച്ചെടുക്കുന്ന ദിനം ഒരു മരീചികയായി മാറിയിരിക്കുന്നു."

മന്ത്രി : "ബ്ലോഗുലക പ്രജകള്‍ അസംതൃപ്തരാണ്  പ്രഭോ."

രാജാവ് : "കാര്യങ്ങള്‍ വ്യക്തമാക്കി പറയൂ മന്ത്രീ. ലിങ്ക് മാത്രം തന്നാല്‍ നാം എങ്ങിനെ കാര്യങ്ങള്‍ മനസ്സിലാക്കും?"

മന്ത്രി : "അങ്ങ് നടത്തിയ പരിഷ്ക്കാരങ്ങളില്‍ പലര്‍ക്കും സ്വരൂപിച്ചു വെച്ച സ്വത്ത്‌ നഷ്ടമായി പ്രഭോ..."

രാജാവ് : "ആര്‍ക്കാണ് നഷ്ടമായത്‌ ? "

മന്ത്രി : "പലര്‍ക്കും നഷ്ടമുണ്ടായി. എന്നാല്‍ ഏറ്റവും നഷ്ടം വന്നത് എന്റെ വരക്കാരന് ആണ് പ്രഭോ. എണ്ണൂറ്  അനുയായികളെയാണ് ഒറ്റയടിക്ക്‌ നഷ്ടമായത്. അതാണിപ്പോള്‍ ബൂലോകത്തിലെ തൌധാരം."

രാജാവ് : "ഹും. ഫോളോവര്‍ പോയവന് കമന്റണ്‍ തന്നെ തുണ. അവന്‍ എന്നെ കളിയാക്കി  ആമിയുടെ ചിത്ര പുസ്തകത്തില്‍ കാര്‍ട്ടൂണ്‍ വരഞ്ഞു നാറ്റിക്കുമോ മന്ത്രീ ?"

മന്ത്രി : "അദ്ദേഹത്തിന്റെ മനസ്സിലുള്ളത് ആരറിയാന്‍ !!! ബ്ലോഗനുമുണ്ടാകും ബ്ലോഗക്കേട് എന്നല്ലേ പ്രഭോ ബൂച്ചൊല്ല്...വരാനുള്ള പോസ്റ്റ്‌ പബ്ലിഷ് ആവാതിരിക്കില്ല..."

രാജാവ് : "മറ്റുവല്ല പ്രശ്നവും ?"

മന്ത്രി : "വായിച്ച പോസ്റ്റിനു കമന്റിടാത്ത അറു പിശുക്കന്മാരും, ബൂലോക കള്ളന്മാരും പെരുകി കൊണ്ടിരിക്കുകയാണ് മഹാബ്ലോഗന്‍ജി."

രാജാവ് : "എവിടെ നമ്മുടെ ബ്ലോഗുലക ഗുരു വടക്കേല്‍ ? വല്ല പരിഹാരവും ?"

മന്ത്രി : "ഗുരുവും നിരാശയിലാണ് അങ്ങുന്നേ... പരിഷ്ക്കാരങ്ങള്‍ മൂലം സ്വന്തം പോസ്റ്റുകള്‍ എല്ലാം മാറ്റി എഴുതേണ്ട ഗതികേടില്‍ ആണ് ഗുരു."

രാജാവ് : "ഇനി എന്ത് ചെയ്യും മന്ത്രീ ?"

മന്ത്രി : "ഇനി എന്‍ജിനീയറെക്കൊണ്ട്  ബൂലോകത്തേക്ക് ഹൈ വോള്‍ട്ടേജ് കടത്തി വിടുകയേ രക്ഷയുള്ളൂ...
എല്ലാ ബ്ലോഗുകളും കത്തി ചാമ്പലാവട്ടെ !!!"

രാജാവ് : "പൊട്ടത്തരം പറയാതെ മന്ത്രീ. നമ്മുടെ മലയാള നാട്ടു രാജാവ് ചെയ്ത പോലെ എലിയെ പേടിച്ചു ഇല്ലം ചുടാന്‍ പാടില്ല. ആ ഇല്ലം മുഴുവനും കത്തി തീര്‍ന്നോ ?"

മന്ത്രി : "ഇല്ല അങ്ങുന്നേ... തീ കൊടുത്ത ഉടനെ ഇല്ലത്തുള്ളവര്‍ കിട്ടിയതും എടുത്ത്‌ ഓടി പുതിയ ഇല്ലം ഉണ്ടാക്കാന്‍ നോക്കി. അപ്പോള്‍ നാട്ടു രാജാവിനും മനം മാറ്റമുണ്ടായി. ചാലിയാറിലെ വെള്ളം കൊണ്ടു വന്നു വേഗം തീ അണച്ചു പ്രഭോ..."

രാജാവ് : "അത് നന്നായി. ആ ഇല്ലമാണ് നമ്മുടെ വരുമാനത്തിന്റെ അടിസ്ഥാനം. അത് നശിക്കാന്‍ പാടില്ല."

മന്ത്രി : "അറിയാം ബ്ലോഗുണ വീരാ..."

രാജാവ്  : "ബൂലോകത്തെ തീവണ്ടികള്‍ കൃത്യ സമയം പാലിക്കുന്നുണ്ടോ?"

മന്ത്രി : "ഇല്ല കുലോത്തമാ... പലതും വൈകിയാണ് ഓടുന്നത്. ചെമ്മാട് എക്സ്പ്രസ്സിനു പോലും വേഗത കുറഞ്ഞിരിക്കുന്നു."

രാജാവ് : "ബൂലോകത്ത്  വര്‍ഷമേഘങ്ങളും മഴയും ഉണ്ടോ ?"

മന്ത്രി : "നിലാമഴ നിലച്ചെങ്കിലും  മഴപ്പാറ്റകള്‍ ഉണ്ട് തിരുമനസ്സേ. മഴ ഒരിറ്റായി  പെയ്യുന്നു."

രാജാവ് : "പുഞ്ചപ്പാടത്തെ കൃഷി എങ്ങിനെയുണ്ട് ?"

മന്ത്രി : "അവിടത്തെ കൃഷി കുഴപ്പം ഇല്ല. ഊര്‍ക്കടവിലെ വെള്ളം  ചേരുന്നിടത്തില്‍  വെച്ച് വഴി തിരിച്ചു വിട്ടാണ് കൃഷിക്കായി ഉപയോഗിക്കുന്നത്."

രാജാവ് : "വിളയിലെ ഖരമാലിന്യങ്ങളെ തൂപ്പുകാര്‍ വൃത്തിയാക്കുന്നുണ്ടോ ?"

മന്ത്രി : "ഒരു പ്രാവശ്യം അവര്‍ ബഡായി പറഞ്ഞ് വൃത്തിയാക്കാന്‍ നോക്കി. അപ്പോള്‍ മറ്റുള്ള സാദാ ബ്ലോഗണന്മാര്‍ കണ്ണൂരാനൊപ്പം കൂടി കൂടുതല്‍ മാലിന്യങ്ങള്‍ ബ്ലോഗില്‍ നിക്ഷേപിച്ചു അങ്ങുന്നേ.അതോടെ അവരും പരിപാടി നിര്‍ത്തി."

രാജാവ് : "കണ്ണൂരാനെ ബൂലോക ദുര്‍ഗുണ പരിഹാര പാഠശാലയില്‍ അയച്ചിട്ടും സ്വഭാവം നന്നായില്ലേ മഹാ മന്ത്രീ ?"

മന്ത്രി : "നന്നായില്ല എന്ന് മാത്രമല്ല, അവിടത്തെ അധ്യാപകരുടെ സ്വഭാവവും ആ പഹയന്‍ വടക്കാക്കി പ്രഭോ.."

രാജാവ് : "ആ ശ്രമവും പരാജയപ്പെട്ടു അല്ലേ.ബ്ലോഗുലക വൈഭവം എന്നല്ലാതെ എന്ത് പറയാന്‍ !! യഥാ ബ്ലോഗ് തഥാ കമന്റ് എന്നാണല്ലോ ബ്ലോഗണ വേദത്തില്‍ പറയുന്നത്. മന്ത്രി ഇങ്ങിനെ നിന്നു കൊണ്ട് മറുപടി നല്‍കേണ്ട. നമ്മോടുള്ള ബഹുമാനം മനസ്സിലുണ്ടായാല്‍ മതി. ഇരിപ്പിടത്തില്‍  ഇരുന്നോളൂ..."

മന്ത്രി : "അങ്ങയുടെ മഹാ മനസ്ക്കത !!!"

അപ്പോഴേക്കും കണ്ണെഴുതാത്ത സുറുമയും കയ്യില്‍ പിടിച്ച് തോഴി കടന്നു വന്നു....

തോഴി : "മഹാബ്ലോഗന്‍ മഹാബ്ലോഗന്‍, ഇന്ന് കറിവെക്കാനുള്ള കോഴിയെ പുന്നശ്ശേരിയില്‍ നിന്നും കിട്ടിയില്ല."

രാജാവ്‌ : "ഒരു കോഴിയെ പിടിക്കാന്‍ ദുബായിക്കാരനോട്‌ വരാന്‍ പറയണോ ? ഗഫൂര്‍ക്കാ ദോസ്തിനോട്‌  പോയി പരപ്പനാടന്റെ ബ്ലോഗില്‍ പാറി നടക്കുന്ന കോഴിയെ പിടിക്കാന്‍ പറയൂ. ആരവിടെ.... ഇത്തരം കുട്ടിത്തരങ്ങള്‍ക്ക് നമ്മെ ശല്യപ്പെടുത്തിയതിനു തോഴിയുടെ ബ്ലോഗ് പത്ത് ദിവസത്തേക്ക് ബ്ലോക്ക്‌ ചെയ്യാന്‍ നാം ഉത്തരവിടുന്നു."

മന്ത്രി : "ഉത്തരവ് നടപ്പാക്കാം പ്രഭോ..."

രാജാവ് : "മന്ത്രീ... എനിക്ക് ഒരുപാട് സങ്കല്‍പ്പങ്ങള്‍ ഉണ്ട് ബ്ലോഗുലകത്തെ പറ്റി...."

മന്ത്രി : "അങ്ങ് പറയൂ ... അങ്ങയുടെ ആഗ്രഹ സഫലീകരണത്തിനായി ഞാനെന്റെ ബ്ലോഗും സമര്‍പ്പിക്കാന്‍ തയ്യാറാണ് മഹാബ്ലോഗന്‍..."

രാജാവ് : "മരുഭൂമികളെ നമുക്ക്‌  ഹരിതകമാക്കി മാറ്റണം. അവിടെ ചീരാമുളക് കൃഷി ചെയ്യണം.  റോസാപ്പൂക്കളെക്കൊണ്ട്  അലങ്കരിക്കണം. സായാഹ്നങ്ങളില്‍ ഇഷ്ടക്കാരോടൊപ്പം അവിടെ പോയി ആയിരങ്ങളില്‍ ഒരുവനായി  ഫോട്ടോ എടുക്കണം. അവിടത്തെ മണല്‍ത്തരികളില്‍ സ്നേഹത്തിന്റെ അക്ഷരചിന്തുകള്‍  ചെറിയ ലിപികളില്‍ വരച്ചിടണം. സൗന്ദര്യ പിണക്കങ്ങള്‍ മറന്ന് നൊമ്പരക്കാറ്റേറ്റ്‌  ആ ഇട്ടാവട്ടത്തിലെ  തണലിലൂടെ  കൂതറയായി  തുഞ്ചാണിയും കയ്യില്‍ പിടിച്ച് ഒരു പാവം പ്രവാസിയെ പോലെ നടക്കണം. കാര്‍ന്നോര്‍മാര്‍ക്ക്‌ വേണ്ടി അവിടെയുള്ള നിഴലുകളില്‍  അക്ഷരക്കോളനികള്‍ ഉണ്ടാക്കണം.ഒപ്പം അടുത്ത തലമുറക്കുള്ള പാത്ത് ഫൈന്ററായി ഒരു വയസ്സന്‍ ക്ലബ്ബും. ഇതിനൊക്കെ അഭിനവ ബൂലോക വീക്ഷണ കോണകക്കാര്‍ തടസ്സമായി നില്‍ക്കുമോ മന്ത്രീ?"

മന്ത്രി : "ഇല്ല...വീക്ഷണ കോണകക്കാരുടെ കോണകം കീറി മഹാരാജന്‍. ഇപ്പോള്‍ സൈനോക്കുലറിലൂടെ നോക്കിയാലും വീക്ഷണം മാത്രമേ കാണൂ... കോണകം കാണില്ല."

രാജാവ് : "അത് നന്നായി മന്ത്രീ...ആ ശുഭ വാര്‍ത്ത അറിയിച്ചതിനു നാം ആയിരം ലൈക്കും രണ്ടു പെട്ടി അനോണി കമന്റും മഹാമന്ത്രിക്ക് നല്‍കാന്‍ ഉത്തരവിടുന്നു...പോസ്റ്റുന്നവനേ പോസ്റ്റുന്നതിന്റെ വേദന അറിയൂ. കോണകന്മാര്‍ക്ക്‌ അറിയില്ല. "

മന്ത്രി : "അങ്ങയുടെ കൃപ..."

ഈ സമയം "ബ്ലോഗരാജന്‍ ബ്ലോഗരാജന്‍....." എന്നു പറഞ്ഞു കൊണ്ട് ഒരു ഭടന്‍ ഓടിക്കിതച്ച് ബ്ലോഗണ രാജാവിന്റെ മുന്നിലെത്തി....

രാജാവ് : "എന്താ ഭടാ....."

ഭടന്‍ : "കുറച്ച് ബ്ലോഗണന്മാര്‍ അങ്ങയെ മുഖം കാണിക്കാന്‍ എത്തിയിരിക്കുന്നു."

രാജാവ്‌ : "മുഖം മാത്രമേ കാണിക്കൂ എങ്കില്‍ കടന്നു വരാന്‍ പറയൂ..."

ഭടന്‍ വന്ന വേഗത്തില്‍ വിഡ്ജെറ്റും കയ്യിലെടുത്ത്  പുറത്തേക്ക്‌ പോയി....

സ്വന്തം സുഹൃത്തുക്കളായ ബ്ലോഗണന്മാര്‍ കാഴ്ച പോസ്റ്റുമായി രാജാവിന്റെ സന്നിധിയിലേക്ക് കയറി.

ബ്ലോഗണന്മാര്‍ : "മഹാ ബ്ലോഗണ തിരുമനസ്സ് നീണാള്‍ വാഴട്ടെ !!!"

ബ്ലോഗണന്‍മാര്‍ കാഴ്ച പോസ്റ്റായി കൊണ്ടു വന്ന നന്നായി മൂത്ത പച്ച വള്ളിക്കുന്നന്‍ കുല എടുത്ത്‌ രാജാവിന്റെ മുന്നില്‍ വെച്ചു.

ആചാര്യന്‍ : "അവാര്‍ഡ്‌ നേടിയ കുലയാണ്. അങ്ങേക്ക്‌ സമര്‍പ്പിക്കുന്നു."

രാജാവ് : "ആരിത്, കൂടരഞ്ഞീയനേയും, വാല്യക്കാരനേയും, പടന്നക്കാരനേയും എല്ലാം കൂട്ടിയാണല്ലോ ആചാര്യന്റെ വരവ്. എന്താ ബൂലോക ഉഗ്രന്മാരേ ഈ വരവിന്റെ ഉദ്ദേശം ??"

പടന്നക്കാരന്‍ : "ഒരു കൊമ്പന്‍ വമ്പത്തരം കാട്ടി സെന്‍റര്‍ കോര്‍ട്ടിലൂടെ  ലുട്ടുമോന്റെ ലോകത്തേക്ക്‌ പോകുന്നുണ്ട് ബ്ലോഗുലോത്തമാ... അതിനെ തളക്കണം."

രാജാവ് : "എന്ത് ചെയ്യും മഹാമന്ത്രീ ?"

മന്ത്രി : "മയക്ക് വെടി വെച്ചാലോ ?"

രാജാവ് : "പാടില്ല. ആരെയും വെടിവെക്കാന്‍ പാടില്ല.കാരണം വെച്ച വെടി തിരിച്ചെടുക്കാന്‍ കഴിയില്ല. മാത്രമല്ല ആ വെടിയുടെ അടയാളം  ഉള്‍ക്കാഴ്ചയിലെ  മിഴിയോരത്തു നിന്നും മായുകയും ഇല്ല."

മന്ത്രി : "അപ്പോള്‍ പിന്നെ എന്ത് ചെയ്യും മഹാരാജന്‍ ? വീര ബ്ലോഗന്മാരായ തെച്ചിക്കോടനെയും, തിരിച്ചിലാനേയും, ഇളയോടനേയും, ബെഞ്ചാലിയേയും വിട്ട് ഒന്ന് വിരട്ടിയാല്‍ മതിയോ ?"

രാജാവ് : "അത് പറ്റില്ല. വിരട്ടലോ ഭീഷണിയോ അല്ല ബ്ലോഗുലക സാമ്രാജ്യത്തില്‍ വേണ്ടത്‌. സ്നേഹാര്‍ദ്രമായ  മൊഴിമുത്തുകളാണ് നമുക്കാവശ്യം."

മന്ത്രി : "എങ്കില്‍ മദിരാസിയിലേക്ക് പോയ നമ്മുടെ ആസ്ഥാന നിരാശാ കാമുകനോട്‌ വേഗം മടങ്ങി വരാന്‍ പറയാം.അവനാണെങ്കില്‍ പ്രേമിച്ചു പ്രേമിച്ചു വാരിക്കുഴിയില്‍ ചാടിച്ചോളും മഹാബ്ലോഗന്‍."

രാജാവ് : "അതിനു അവിടെ നിന്നും ഇവിടെ എത്താന്‍ ഒരുപാട് സമയം എടുക്കില്ലേ? മാത്രമല്ല ഐക്കരപ്പടി വഴി കൊട്ടാരക്കരയിലേക്ക്  ഉള്ള ബൂലോക ബസ്സ്‌ സര്‍വീസും നിര്‍ത്തിയില്ലേ?"

മന്ത്രി : "വിമാനത്തില്‍ വരാന്‍ പറയാം."

രാജാവ് : "അത് വേണ്ട മന്ത്രീ. വിമാനങ്ങള്‍ എല്ലാം ടയര്‍ പഞ്ചറായി എപ്പോഴാ ധിം തരികിട തോം ആവുക എന്ന് പറയാന്‍ കഴിയില്ല."

മന്ത്രി : "പിന്നെ എന്ത്  ചെയ്യും ബ്ലോഗാദി ബ്ലോഗാ ?"

രാജാവ് : "എന്റെ പുതിയ പോസ്റ്റ്‌  ഇനി കൊമ്പനെ തളച്ച ശേഷം മാത്രം. ഞാന്‍ തന്നെ ആ കര്‍മ്മം ഏറ്റെടുക്കാം."

മന്ത്രി : "അത് മണ്ടൂസന്റെ മണ്ടത്തരം പോലെയും, വട്ടപോയിലിന്റെ വട്ടുപോലെയും ആകുമോ ? അങ്ങില്ലാത്ത ഈ ബൂലോകം ജാഡയില്ലാത്ത ജാഡലോകം പോലെയാണ് തിരുമനസ്സേ.."

രാജാവ്‌ : "കരിനാക്ക് വളച്ച് എന്നെ വിഡ്ഢിമാനാക്കാതെ മന്ത്രീ...നമുക്ക്‌ ആത്മവിശ്വാസം ഉണ്ട്. ആത്മവിശ്വാസം, അതല്ലേ എല്ലാം..."

മന്ത്രി : "എങ്കില്‍ അങ്ങയുടെ തീരുമാനം പോലെ..."

രാജാവ് : "നമുക്ക്‌ കൊമ്പന്റെ അടുത്തേക്ക്‌ പോകാം.കുറച്ച് ഇലഞ്ഞിപൂക്കളും, മയില്‍പീലിയും, കുങ്കുമവും  എടുത്ത്‌ കയ്യില്‍ വെച്ചോളൂ മന്ത്രീ. ചിലപ്പോള്‍ ആവശ്യം വരും."

മന്ത്രി : "ഉത്തരവ് ..."

രാജാവും പരിവാരവും പത്രക്കാരനോടൊപ്പം കൊമ്പന്റെ അടുത്തെത്തി....

രാജാവ് : "അടങ്ങ് കൊമ്പാ അടങ്ങ്....."

ഇത് കേള്‍ക്കാതെ കൊമ്പന്‍ വമ്പത്തരം തുടരുകയാണ്.....
"ലൈക്കാനും കമന്റാനും സമയത്തെ കൊല്ലാനും...................."

രാജാവ് : "അടങ്ങ് കൊമ്പാ.... അടങ്ങി നീഹാരബിന്ദു തെളി കൊമ്പാ..."

ഇത് കേട്ടതും കൊമ്പന്‍ രാജാവിന് നേരെ വമ്പത്തരം വിളമ്പിക്കൊണ്ട് വന്നു.....

കൊമ്പന്റെ വരവ് കണ്ടു രാജാവ് മടിയില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന ഉറുമ്പിന്‍ കൂടും കയ്യിലെടുത്ത് കൊമ്പന് നേരെ കുതിച്ചതും, ആ കുതിയുടെ വേഗതയില്‍ കട്ടിലില്‍ നിന്ന് തലയടിച്ചു നിലത്ത് വീണതും ഒരുമിച്ചായിരുന്നു......
നിലത്ത്‌ തലയടിച്ച വേദനയാണ് ഉറക്കത്തില്‍ നിന്നും ഉണര്‍ത്തിയത്...
തല തടവി നിലത്ത് നിന്നും എഴുന്നേറ്റു....

പതുക്കെ ചെന്ന് സ്നേഹജാലകം തുറന്നു പുറത്തേക്ക്‌ നോക്കുമ്പോള്‍ പുതിയൊരു പ്രഭാതം ഉദിച്ചുയരുകയായിരുന്നു.......

അബസ്വരം :
സച്ചിന് പിന്നാലെ ഈ ബ്ലോഗും സെഞ്ചുറിയിലേക്ക്‌ നീങ്ങുമ്പോള്‍ ബൂലോകത്തില്‍ നിന്നും ലഭിച്ച സ്നേഹത്തിനു മുന്നില്‍ നേര്‍ച്ചയായി ഈ പോസ്റ്റ്‌ സമര്‍പ്പിക്കുന്നു...


എന്റെ കൂടുതല്‍ കത്തികള്‍ വായിക്കാനായി ഇവിടെ ക്ലിക്കുക...92 comments:

 1. ഒന്നോടിച്ചു നോക്കി. ഞാനവിടെയുണ്ട് :)

  വിശദവായന വൈകീട്ടാവാം. എന്നാലും സമ്മതിച്ചു ഡാക്കിട്ടറേ.. സമ്മതിച്ചു!!!

  ReplyDelete
 2. ഹ ഹ ഹ നല്ല ഭാവന..സമ്മതിച്ചിരിക്കുന്നു ഡോക്ക്ടര്‍ !
  ഈ അബസ്വരങ്ങള്‍ ബ്ലോഗ്ഗുലകത്ത് പൂര്‍‌വ്വാധികം മുഴങ്ങട്ടെ!

  (അല്ല ഇപ്പം എനിക്കും കുണ്ടോട്ടി ചോദിച്ച പോലെ ഒരു സംശയം..
  ഡോക്ക്ടര്‍ ... ഇങ്ങള് ശരിക്കും ഡോക്ക്ടറാണോ ഡോക്ക്ടര്‍ ??
  അപ്പം...ഞാന്‍ വരച്ചത് സത്യം തന്നെയാണോ!
  നാട്ടില് വരുമ്പോ എന്തായാലും ആ ക്ലിനിക്ക് കാണാന്‍ ഞാന്‍ വരുന്നുണ്ട് കെട്ടോ..)

  ReplyDelete
 3. ഈ പരിശ്രമത്തിനു ഒരു കയ്യടി ...കഥയും രസകരമായി പറഞ്ഞു ..ആകെക്കൂടി ജോര്‍ ...ആരവിടെ ഈ വൈദ്യരെ പിടിച്ചു ചങ്ങലയില്‍ ഇടൂ :)

  ReplyDelete
 4. എന്റമ്മോ.... ഈ ഡോക്ടറെ സമ്മതിക്കണം ...അകംബാടം ചോദിച്ച പോലെ ആ സംശയം ഇപ്പോള്‍ എന്നെയും പിടി കൂടിയിരിക്കുന്നു...ഇദ്ദേഹം സത്യത്തില്‍ ......?

  ReplyDelete
 5. എന്റെ പോന്നൂ...നല്ല താങ്ങ് ആണല്ലോ ...
  ആരവിടെ ...
  രോഗികളെ നോക്കാതെ ബ്ലോഗ്‌ എഴുതി കമന്റി നടക്കുന്ന ആ ഡാക്കിട്ടര്‍ ബ്ലോഗര്‍ക്ക് ഗൂഗിലാദ്‌ ലോഗ് ഇന്‍ പിഴിഞ്ഞ ചാര്‍ ഉപയോഗിച്ച് നാല് കമന്റും ,ഫെസ്ബുക്കാതി ലേഹ്യം ഉപയോഗിച്ച് നാല് ലൈക്കും കൊടുക്കാന്‍ നോം ഉത്തരവിടുന്നു...

  ReplyDelete
 6. നന്നായി തല കൊടുത്തുകൊണ്ട് തന്നെയാണല്ലോ ..ഏതായാലും വര്‍ക്ക് നന്നായിരിക്കുന്നു ..ആശംസകള്‍

  ReplyDelete
 7. ഹീ ഹാ..
  മഹാരാജാവേ എന്റെ വരക്കാരനെതിരെ അമേരിക്കന്‍ സയണിസ്റ്റ് ലോബിയും പൗരോഹിത്യവും ഗളിക്കുന്നുണ്ടോ ന്ന് അടിയനൊരു തംശ്യം..

  വേണ്ടവിധത്തില്‍ തന്നെ നടപടിയെടുക്കുംന്ന് കരുതണു...


  ഡോക്ടര്‍ സാറേ സംഗതി ഗലക്കീട്ടോ

  ReplyDelete
 8. ഇങ്ങള് ഉറുമ്പിന്‍ കൂടിന്‍ കയ്യില്‍ പിടിച്ചു ഇങ്ങട്റ്റ് ഇന്നെ തളക്കാന്‍
  ഇങ്ങളെ മൂക്ക് ചെത്തി ഞാന്‍ മൂക്കിയാദി കഷായം ഉണ്ടാക്കി മൂലക്കുരുവിനുള്ള മരുന്നാക്കും

  ചിരിച്ചു പംടാരടങ്ങി എന്ന് പറഞ്ഞാല്‍ മതിയല്ലോ ഹഹഹ

  ReplyDelete
 9. kalakki absarkkaa... kalakki..

  ReplyDelete
 10. kalakki absarkkaa.. kalakki pandaaramadakki..

  ReplyDelete
 11. ആസ്ഥാന നിരാശ കാമുകന്‍ എന്ന് പറഞ്ഞപ്പഴെ ഞാന്‍ ഊഹിച്ചു അതിനുള്ളില്‍ അവന്‍ തന്നെ ആയിരിക്കുമെന്ന് ഹി ഹി .. ടോക്കട്ടറെ ഇങ്ങളെ തമ്മയിച്ചാതെ പറ്റൂല്ലാ..
  അപ്ന അപ്ന ബ്ലോഗ്‌ കമ്മറ്റി നല്‍കുന്ന പത്തു കിലോ തങ്കത്തില്‍ പൊതിഞ്ഞ അബസ്വരങ്ങള്‍ എത്രയും പെട്ടെന്ന് കാര്‍ഗോ വഴി അയക്കുന്നതാണ് ..

  ഇക്കോ വണ്ടര്‍ഫുള്‍ വര്‍ക്ക്‌ .. യു ആര്‍ റോക്ക് ..!

  ReplyDelete
 12. അണ്ണാനെ മരം കേറ്റം പഠിപ്പിക്കണോ?
  ഒറ്റപ്പോസ്ടുകൊണ്ട് സകലമാന പുലികളെയും ഗുഹയില്‍ എത്തിക്കാനുള്ള ഡോക്കിട്ടറുടെ അവിയല്‍ മൂലി കൊള്ളാം!
  പക്ഷെ ഒറ്റമൂലി വല്ലോം ആയിരുന്നു കൂടുതല്‍ ഫലപ്രദം.

  ReplyDelete
 13. പടച്ചോനെ... എനിക്കും കിട്ടിയോ ഇവിടെ ഇടം??? ഞാന്‍ ഇതിന്‍റെ പരസ്യം ഇടുന്നുണ്ട് കേട്ടോ..

  ReplyDelete
 14. ഹ ഹ ഹ ഹ ഡോക്ടര്‍ സാറേ ഗംഭീരമായ ഹാസ്യവിരുന്നോരുക്കിയത്തില്‍ പുണ്യവാളനു പെരുത്ത് സന്തോഷം !


  ഭൂലോകവമ്പന്മാരുടെ കൂടെ കുഞ്ഞന്‍ പുണ്യവാളന്റെ പേര് പരാമര്ഷിച്ചതില്‍ ഒത്തിരി നന്ദി

  സ്നേഹാശംസകളോടെ സ്വന്തം @ പുണ്യവാളന്‍

  ReplyDelete
 15. ന്റെ പടച്ചോനെ . . . . . . ഡോക്ടര്‍ ഇങ്ങനെ ഞമ്മളെ സ്നേഹിക്കും എന്ന് ഞമ്മള്‍ വിചാരിചീല . . . ഒരുപാട് കഷ്ടപ്പെട്ട് എഴുതിയ ഈ പോസ്റ്റിനു എന്റെ വക ഒരു നൃത്തം എന്തായാലും ഉണ്ട് . . . "ആരവിടെ, നമുക്കും നൃത്തം ആടണം . . . സില്‍ക്കിനെ വിളിക്കൂ ! എന്ത് ലവള്‍ ഇല്ലെന്നോ . ., എങ്കില്‍ വിദ്യ ബാലന്‍ വരട്ടെ ,
  ഊ... ലാ ലാ ..... ഊ... ലാ ലാ, ഊ... ലാ ലാ ..... ഊ.... ലാ ലാ, ആപ് ഹി ഹമാര ബ്ലോഗ്ഗര്‍ !!
  ചൂ...നാന ... ചൂ...നാന..., ചൂ...നാന ... ചൂ...നാന... അബ് സാര്‍ ക്ക തന്നെ ഡോക്ടര്‍
  ഊ... ലാ ലാ ..... ഊ... ലാ ലാ, ഊ... ലാ ലാ ..... ഊ.... ലാ ലാ, ആപ് ഹി ഹമാര ബ്ലോഗ്ഗര്‍ !!
  ചൂ...നാന ... ചൂ...നാന..., ചൂ...നാന ... ചൂ...നാന... അബ് സാര്‍ ക്ക തന്നെ ഡോക്ടര്‍ . . ഒ...ഹോ , ഒ...ഹോ !!
  ആ , ചൂഹ ഹോ, ജീനെ തൂ, ചൂള മടിച്ചു നടന്നു , പിന്നെ ഞമ്മളെ കയ്യിലെടുത്തുരു പോസ്റ്റും കാച്ചി . ഒ...ഹോ , ഒ...ഹോ !!
  ബ്ലോഗ്‌ തേരാ , കമന്റ്‌ ബരാ... നെഞ്ചില്‍ ഒരു പാട് ഇഷ്ടം മേരാ .....

  ReplyDelete
 16. അബ്സൂ , സൂപ്പര്‍ ...എല്ലാവരെയും വേണ്ട വിധത്തില്‍ തന്നെ 'കൊള്ളിച്ചു' ല്ലേ..ഞമ്മളെ കോയീനെ പിടിച്ചു കൊല്ലാനാണ് പരിപാടി ല്ലേ..ബിടൂല..അത് നേര്ച്ചക്കൊയിയാ, മറക്കേണ്ട.

  ReplyDelete
 17. ഈ ബ്ലോഗാര്ചനയില്‍ പ്രസാദിച്ചിരിക്കുന്നു അബസ്വര മന്ത്രീ...
  ആരെയും വിടാതെ 'കാര്യം' പറഞ്ഞു...

  ReplyDelete
 18. ഈ ബ്ലോഗാര്ചന നന്നായിരിക്കുന്നു അബസ്വര മന്ത്രീ...
  ആരെയും വിടാതെ 'കാര്യം' പറഞ്ഞു...

  ReplyDelete
 19. ബ്ലോഗുലകത്തില്‍ ഇനിയും ധാരാളം സെഞ്ചറികള്‍ അടിക്കാന്‍ കഴിയട്ടെ.

  ReplyDelete
 20. നൂറുപോസ്റ്റ്‌ തികഞ്ഞാല്‍ ആഘോഷം.
  അമ്പതു ഫോളോവര്‍ ആയാല്‍ അതുമൊരു ആഘോഷം..!
  എന്റെ ബ്ലോഗനാര്‍കാവിലമ്മേ.., ഈ വ്യാജഡോക്റ്ററുടെ. സോറി. ഈ വ്യാജബ്ലോഗറുടെ ശര്‍റില്‍നിന്നും കാത്തുകൊള്ളേണമേ - ആമേന്‍ !!

  (അല്പന് ബ്ലോഗ്‌ കിട്ടിയാല്‍ അര്‍ദ്ധരാത്രിയും പോസ്റ്റിടുന്ന ബൂലോകത്ത് വൈദ്യരുടെ എഴുത്തുകള്‍ വ്യത്സ്തമാണ്. ഇനിയുമൊരു 999 പോസ്റ്റുകള്‍ പിറക്കട്ടെ)

  ReplyDelete
 21. ഡോക്ടര്‍ നല്ല മരുന്നാണല്ലോ കൊടുത്തത് ?കൊട്ടാരം വൈദ്യന്‍ അബസ്വരം കൂടി ഉണ്ടായിരുന്നേല്‍ ജോറായേനെ ..

  ReplyDelete
 22. ങ്ങീ ങ്ങീ
  എന്നെ തീര്‍ത്തും അവഗണിച്ചു
  ഞാന്‍ വിവാദം ഉണ്ടാക്കും നോക്കിക്കോ
  ഞാന്‍ കമന്റ്‌ ഇടൂല

  ReplyDelete
  Replies
  1. ഒന്ന് കൂടി ശരിക്ക് വായിച്ചു നോക്കൂ.....:)

   Delete
 23. അയ്യോ സോറി
  ഞാന്‍ ഉണ്ടല്ലോ
  അപ്പൊ ദാ പിടിച്ചോ എന്റെ വക ഒന്നന്നര കമന്റ്‌

  ReplyDelete
 24. എന്റെ ഡോക്ടറെ .... ഞാനാലോചിക്കുന്നത് ഇതിനുവേണ്ടി ഡോക്ടര്‍ ചിലവഴിച്ച സമയത്തെയും അദ്ധ്വാനത്തെയും കുറിച്ചാണ്. താങ്കളെപ്പോലുള്ളവരുള്ള സൈബര്‍ ലോകത്തെ എഴുത്തുകാരുടെ സംഘത്തിലെ ഒരു ചെറിയ കണ്ണിയാവാന്‍ സാധിച്ചതില്‍ വലിയ അഭിമാനം തോന്നുന്നു ഡോക്ടര്‍....

  സൈബറെഴുത്തിനെ പുച്ഛിക്കുന്ന കൂലിയെഴുത്തുകാരുടെ സംഘങ്ങൾ ഈ പോസ്റ്റു കാണണം... ഈ കൂട്ടായ്മയുടെ മഹത്വം കണ്ട് അസൂയപ്പെടട്ടെ അവര്‍.....

  അഭിനന്ദനങ്ങൾ ഡോക്ടര്‍.... നൂറുവട്ടം അഭിനന്ദനങ്ങൾ.....

  ReplyDelete
  Replies
  1. നിങ്ങളെ പോലുള്ളവരുടെ പിന്തുണകളാണ് കൂടുതല്‍ എഴുതാനുള്ള പ്രചോദനമാകുന്നത് പ്രദീപേട്ടാ....
   ഈ നല്ല വാക്കുകള്‍ക്ക് ഒരായിരം നന്ദി..........

   Delete
  2. പ്രദീപ്‌ മാഷ്‌ പറഞ്ഞത് ശരിയാണ് .. ബ്ലോഗ്‌ ലോകത്തെ തമാശയുടെയും വിവാദങ്ങളുടെയും കാന്‍വാസില്‍ കൈകാര്യം ചെയ്യുമ്പോഴും നിരീക്ഷണത്തിന്റെയും ശുദ്ധ സാഹിത്യത്തിന്റെയും തെളിമ നിലനിര്‍ത്തിയ ഒരു ഭൂഗോള പോസ്റ്റ്‌ ...നന്ദി ഡോക്ടര്‍ ..........:)

   Delete
 25. ഹഹ ഇത്രയും പോസ്റ്റുകള്‍ വായിച്ചു തീര്‍ന്നു ക്ഷീണിച്ചു വരുന്ന കൂട്ടുകാര്‍ക്ക് അബ്സര്‍ന്റെ വക നേര്‍ച്ചക്കുലയും കുങ്കുമപ്പൂവ് ഇട്ടു ഓരോ കപ്പു കോഫിയും .....:)
  ഹോ അപാരം തന്നെ ട്ടോ ...!!

  ReplyDelete
 26. ഹെന്‍റെ ഡോക്ടറേ....സമ്മതിച്ചു..!!!
  പേരിനെങ്കിലും ഒരു ബ്ലോഗില്ലാത്തതിന്‍റെ സങ്കടം ഇപ്പോഴാണ് തോന്നിത്തുടങ്ങുന്നത്....
  ഇതോടെ ഒരു കാര്യം ഉറപ്പായി, ഡോക്ടര്‍ വെറും വ്യാജനല്ല...:)

  ReplyDelete
  Replies
  1. ഒറിജിനല്‍ വ്യാജന്‍....അല്ലേ അഷ്‌റഫ്‌ക്കാ....:)

   Delete
 27. കൊള്ളാം കൊമ്പന്റെ വമ്പത്തരം മുതല്‍ മണ്ടൂസന്റെ മണ്ടത്തരം വരെയുള്ള ഹൈവോള്‍ട്ടേജ്ഉള്ളവ പോലും എത്ര കൂളായിയാണ് അബസ്വരമാക്കി മാറ്റിയത്

  ReplyDelete
 28. അബസ്വര തമ്പുരാന് .. ഗഫൂര്‍ കാ ദോസ്ത്തിന്റെ നമോവാകം

  ReplyDelete
 29. ഈ അബസ്വരങ്ങള്‍ നല്ല ഇഷ്ടായി. ഒരു കോമഡിഷോ കാണുന്നപോലെ വായിച്ചുപോയി.

  ReplyDelete
 30. ഹ ഹ ഹ ......ഇങ്ങനെ പോയാല്‍ നൂറല്ല ഒരായിരം പോസ്റ്റ്‌ തന്നെ അടിക്കും ........നല്ല ഭാവന .....അബ്സര്‍ക്ക ഇങ്ങനെ ഭാവന കൂടാന്‍ വല്ല മരുന്നും ഉണ്ടോ ?

  ReplyDelete
  Replies
  1. ഒരു പുതിയ മരുന്ന് കണ്ടു പിടിച്ചിട്ടുണ്ട്.അത് പരീക്ഷിക്കാന്‍ ഒരാളെ നോക്കി നടക്കുകയായിരുന്നു...
   ഒരു പരീക്ഷണത്തിനു തയ്യാറാണെങ്കില്‍ സ്വാഗതം....
   പിന്നെ ഒരു കാര്യം....ഒരു പാട് പേപ്പറുകളില്‍ ഒപ്പിട്ട് നല്‍കേണ്ടി വരും...ഉള്ള ഭാവന പോയി എന്ന് പറഞ്ഞു നിങ്ങള്‍ കോടതിയില്‍ പോയാല്‍ ഞമ്മക്ക്‌ പണിയാവുമല്ലോ....അതിനുള്ള മുന്‍കരുതല്‍....
   ഹി ഹി..:)

   Delete
 31. ഇതു കലക്കി അബ് സാര്‍.നല്ല ഭാവന.നല്ല ആവിഷ്ക്കാരം.അഭിനന്ദിക്കാതെ വയ്യ.

  ReplyDelete
 32. എന്റെ അബ്സറിക്കാ ഞാൻ ങ്ങളോട് ഒരു കാര്യം ചോദിക്കട്ടെ ങ്ങള് ശരിക്കും ഡാക്കിട്ടറാ ? അല്ല ഇമ്മാതിരി ഒരു സാധനം ഉണ്ടാക്കണേന്റെ കഷ്ടപ്പാട് അറിയുന്നോണ്ട് ചോദിച്ചതാ. ഒരു പണീം ഇല്ലാണ്ട വെറുതേയിരിക്കുന്നോർക്കൊക്കെ 'തിരക്ക്' കൂടിയത് കാരണം പോസ്റ്റുകളിറക്കാൻ കഴിയാണ്ടിരിക്ക്വാ. അതിനിടേലാ ങ്ങടെ ഈ മാതിരി ഗമണ്ടൻ പോസ്റ്റ്. എല്ലാവരും അംഗങ്ങളായതോണ്ട് ഭയങ്കര രസം ണ്ടായിരുന്നു. സൂപ്പറിക്കാ. ആശംസകൾ.

  ReplyDelete
 33. ഒരു ബ്ലോഗില്‍ വന്തു പോസ്റ്റായാ :)

  ReplyDelete
 34. അബ്സാര്‍,
  നന്നായിട്ടുണ്ട്, ഏകദേശം എല്ലാ ബൂലോക പുലികളെയും ഉള്‍പ്പെടുത്തിയിട്ടുണ്ടല്ലോ.....ഞാന്‍ അത്ഭുതപ്പെടുന്നത് നിങ്ങള്‍ക്ക്‌ എവിടുന്നാ ഇത്ര സമയം കിട്ടുന്നത് എന്നാണ്.....ഭാവുകങ്ങള്‍, ഇനിയും നൂറു കണക്കിന് പോസ്റ്റുകള്‍ വരട്ടെ....

  ReplyDelete
  Replies
  1. "വേണമെങ്കില്‍ പോസ്റ്റ്‌ കമന്റ് ബോക്സിലും കായിക്കും" എന്നല്ലേ ചൊല്ല്...:)

   Delete
 35. ങാ..
  ഞാനില്ലാത്തോണ്ട്, കഥ ഒട്ടും ശെര്യായില്ല, ഹും!!!  ഏറ്റവും കൂടുതല്‍ അനോണികളാണല്ലോ പല ചര്‍ച്ചകളിലും സജീവമായി പങ്കെടുക്കാറ്, അവര്‍ക്കൊരു പരിഗണനയെങ്കിലും കൊട്ക്കാര്‍ന്ന്, ഹ്ഹ്ഹ്!

  ReplyDelete
  Replies
  1. ഒന്നുകൂടി ശരിക്ക് ശ്രദ്ധിച്ചു വായിച്ചു നോക്കൂ....:)

   Delete
 36. കഥയൊക്കെ കൊള്ളാം.. എന്നാലുമിതൊരു കഴിവുതന്നെ..

  ReplyDelete
 37. ഇത് ബ്ലോഗര്‍മാര്‍ക്ക് മാത്രമുള്ളതല്ലേ..ഇവിടെ നമുക്കെന്തു കാര്യം......പൊന്നുരുക്കുന്നിടത്ത് പൂചെക്കെന്തു കാര്യം

  ReplyDelete
 38. ഡോക്ടറെ സമ്മതിച്ചിരിക്കുന്നു ഇങ്ങള് വെറും ഡോക്ടര്‍ അല്ല ഡോഡോക്ടര്‍ ആണ് ....പ്രദീപേട്ടന്‍ പറഞ്ഞത് പോലെ ഇപ്പോള്‍ സജീവമായിട്ടുള്ള മിക്കവാറും എല്ലാ ബ്ലോഗര്‍മാരെയും ഉള്‍പ്പെടുത്തി ഇങ്ങനെ ഒരു പോസ്റ്റ്‌ എഴുതാന്‍ ഡോക്ടര്‍ എടുത്ത ഹാര്‍ഡ് വര്‍ക്കിനെയും ആ നല്ല മനസ്സിനെയും അഭിനന്ദിക്കുന്നു. ബ്ലോഗര്‍മാര്‍ തമ്മിലുള്ള ഈ പരസ്പര സ്നേഹവും സഹകരണവും ബ്ലോഗ്‌ എഴുത്തിനെ പുച്ഹിക്കുന്നവര്‍ കണ്ടു പഠിക്കണം..

  ReplyDelete
 39. മലയാളബൂലോകം മുഴുവൻ മുങ്ങിത്തപ്പിയെഴുതിയ കഥ കൊള്ളാം കേട്ടോ ഡോക്ടറേ... പരിചയമില്ലാത്ത പല ബ്ലോഗുകളിലും എത്തുവാൻ സാധിച്ചു...അഭിനന്ദനങ്ങൾ..

  ReplyDelete
 40. ബ്ലോഗാദി കഷായവും കമന്റാദി ലേഹ്യവും കുറിച്ചു കൊടുത്ത് ഡോക്ക്ടർ ഇപ്പോ നാട്ടുകാർക്കിടയിൽ പ്രസിദ്ധനാണെന്ന് കരുതുന്നു.. :)

  സത്യം പറ ; ഒരു രോഗിയുടെ രോഗം തിരിച്ചറിയാനും ചികിത്സിക്കാനും ഇത്രയും ബുദ്ധിമുട്ടിയിട്ടുണ്ടോ ? :)

  ReplyDelete
  Replies
  1. പോസ്റ്റ്‌ ഇടുന്നത് എന്ജോയ്‌ ചെയ്ത് ചെയ്യുന്നത് കൊണ്ട് വലിയ ബുദ്ധിമുട്ട് ഫീല്‍ ചെയ്തിട്ടില്ല.
   രോഗികളുടെ കാര്യം എടുത്താല്‍ ചിലരെ എളുപ്പത്തില്‍ ചികിത്സിക്കാം.എന്നാല്‍ ചില രോഗികള്‍ നല്ല പണി തരും....:)

   ഈ പോസ്റ്റിന്റെ കാര്യത്തില്‍ ഏറ്റവും ബുദ്ധിമുട്ട് തോന്നിയത്‌ ടൈറ്റില്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ആണ്.
   ടൈറ്റില്‍ കണ്ടെത്താന്‍ ഏറ്റവും ബുദ്ധിമുട്ട് തോന്നിയ പോസ്റ്റുകളില്‍ ഒന്നാണിത്.....
   പല പല പേരുകള്‍ മനസ്സിലൂടെ കടന്നു പോയി....
   പക്ഷെ ഒന്നിലും ഒരു തൃപ്തി തോന്നിയില്ല.
   അവസാനം ടൈറ്റില്‍ കിട്ടാന്‍ വേണ്ടി പോസ്റ്റ്‌ പബ്ലിഷ് ചെയ്യാന്‍ വൈകുകയും ചെയ്തു.:-)

   Delete
 41. എങ്ങനെ ഇത്രയും ലിങ്ക് ഒപ്പിച്ചു... കുറെ പണിയെടുത്തു കാണുമല്ലോ...
  എന്തായാലും സംഭവം രസ്സായി...ട്ടുണ്ട്..

  ReplyDelete
 42. സമ്മതിച്ചിരിക്കുന്നു ഡോക്റ്ററെ ,,.. സിനിമാ പേരുകള് കോര്‍ത്ത്‌ പണ്ട് പാട്ടുണ്ടാക്കിയ പോലെ .... ബ്ലോഗുകള് കോര്‍ത്ത്‌ കെട്ടിയ , ബാലെ പോലൊരെണ്ണം ..... രസകരം ...ആശംസകള്‍ .........:))

  ReplyDelete
 43. അസാധ്യം തന്നെ ഡോക്ടർ... മ്മിണിയൊന്നുമായിരിക്കില്ല വള്ളികൾക്കായി നേരം മെനക്കെടുത്തിയത് എന്നു തോന്നുന്നു...

  രസകരമായി അവതരിപ്പിച്ചു...

  ReplyDelete
 44. മിക്ക ബ്ലോഗര്‍ മാരെയും ഉള്‍പ്പെടുത്തി എഴുതിയ ഈ ഹാസ്യ നാടകം അല്ലെങ്കില്‍ ബാലെ അതീവ രസാവകം ആയിരുന്നു നന്നായി ആസ്വദിച്ചു

  ReplyDelete
 45. അല്ല ഡോക്ടര്‍ . ശരിക്കും താങ്കള്‍ക്ക് എന്താണ് പണി?

  താങ്കളുടെ ബ്ലോഗിലേക്ക് നല്ലൊരു മുതല്‍ കൂട്ട്

  സഫീര്‍ പരിയാരത്ത്‌

  ReplyDelete
 46. അബ്സാരിക്കാ,അവതരണം നന്നായിട്ടുണ്ട്.

  ReplyDelete
 47. സൂപ്പരായിരിക്കുന്നു. ഇങ്ങനെ ഒരെണ്ണം ഉണ്ടാകുമെന്ന് ഒരിക്കലും കരുതിയിരുന്നതല്ല. നല്ല മുഴുത്ത കുല.

  ReplyDelete
 48. ഇപ്രാവശ്യം സകലമാന ബൂലോകനേയും ഉള്‍പ്പെടുത്തിക്കൊണ്‌ടാണല്ലോ വീക്ഷണ കോണകം... ബൂലോക ഭൃത്യന്‍മാര്‍ക്കെല്ലാം പെരുത്ത്‌ സന്തോഷമായിട്ടുണ്‌ടാകും ... ഇത്തരത്തിലുള്ള ഒരു കഥ ബ്ളോഗ്‌ നാമങ്ങള്‍ ചേര്‍ത്ത്‌ മെനഞ്ഞെടുത്ത ഡോക്റ്റര്‍ക്ക്‌ ആശംസകള്‍... ഭാര്യയുടെ പ്രസവവുമായി ഹോസ്പിറ്റലിലായതിനാല്‍ ഇപ്പോഴാണ്‌ വായിക്കാന്‍ പറ്റിയത്‌.. ക്ഷമിക്കുമല്ലോ?

  ReplyDelete
 49. ningal ballatha doctor thanne

  ReplyDelete
 50. സുപ്രഭാതം..
  വളരെ സന്തോഷം തോന്നുന്നു ട്ടൊ..
  ഏവരേം പ്രീതിപ്പെടുത്തി കൊണ്ടുള്ളൊരു പ്രയത്നം..അഭിനന്ദനങ്ങൾ...!

  ന്നാലും കോഴിയെ പിടിയ്ക്കൽ ഇച്ചിരി കുട്ടിത്തരമാണെന്ന് പറഞ്ഞല്ലൊ...ഹൊ, അതിന്റെ ശിക്ഷയോ...ഭയങ്കരം.. :)

  ReplyDelete
 51. A very well-written post.I read and liked the post and have also bookmarked you. All the best for future endeavors.
  SEO Company surat
  web development company Surat
  corporate web development

  ReplyDelete
 52. കൊടുത്തും, എടുത്തും, പറഞ്ഞും, ചിരിച്ചും ..... :)

  ReplyDelete
 53. നാട്ടില്‍ ആയതോണ്ട് ബ്ലോഗ്ഗ് വായന ഉണ്ടായിരുന്നില്ല ..
  തുടങ്ങിയപ്പോള്‍ ഇതാ ഡോക്ടറുടെ ഗമണ്ടന്‍ വീക്ഷണ കോണകം..
  ന്നാലും ഇതിനു പണി കുറച്ചു എടുത്തു കാണൂലോ...
  എന്തായാലും സജീവമായ സകല ബ്ലോഗ്ഗെര്സിനെയും ഉള്പെടുത്തിയ ഈ സംഗതി ജോറായി !!
  ആശംസകള്‍ .. ഡോക്ടറെ

  ReplyDelete
 54. കൊള്ളാം കൊള്ളാം,
  ആകെയുള്ള സംശയം ആ കൊമ്പനെ തളയ്ക്കാന്‍ പോകുമ്പോള്‍
  എന്തിനാ ചില സ്ത്രീ ബ്ലോഗര്‍മാരെ വിളിച്ചുകൊണ്ട് പോകുന്നത്? ;)

  ReplyDelete
  Replies
  1. ഹഹ.... നല്ല സംശയം... കൊമ്പന്‍ കേള്‍ക്കണ്ടാ....:)

   Delete
 55. 20 20 സിനിമക്ക് കഥ എഴുതിയ പോലെ... എല്ലാം സൂപ്പര്‍സ്റ്റാര്‍സ്സ്...
  ന്നാലും ഒരു കുന്തക്കാരന്റെ വേഷത്തിലെങ്കിലും നമ്മളെ കൂട്ടാമായിരുന്നു

  ReplyDelete
  Replies
  1. ചിലരെ വിട്ടു പോയി...മനപ്പൂര്‍വ്വമല്ല...സോറി... :(

   Delete
 56. ഹ! ഹ ! സംഭവം ജോരായ് ട്ടോ. ഇതിനെയാണ് creativity -creativity എന്ന് പറയുന്നത്.. ഇങ്ങനെ വേണം ...

  സുമേഷ് പറഞ്ഞ പോലെ ഒരു കുന്തക്കാരന്റെ വേഷമെങ്കിലും എനിക്കും തരാമായിരുന്നു.. അതോ "എന്‍റെ തോന്നലുകള്‍ " ആയതു കൊണ്ടാണോ എന്നെ ഒഴിവാക്കിയത്..ഹും..സാരല്യ ഈ പാവത്തിങ്ങളെ ഒക്കെ അല്ലേലും ആര്‍ക്കു വേണം..

  ആശംസകള്‍ ട്ടോ..

  ReplyDelete
 57. നമ്മളു കുറച്ചു നാളു ബൂലോകത്ത് സജീവമല്ലായിരുന്നു...
  അത് കൊണ്ട് ഈ പോസ്റ്റ് കാണാന്‍ വൈകി...
  അബ്സാര്‍...ബൂലോകത്തിലെ ഒട്ടുമിക്ക പുലികളേയും ചേര്‍ത്ത് വെച്ച് എഴുതിയ ഈ പോസ്റ്റ് വളരെ മനോഹരമായിരിക്കുന്നു....അഭിനന്ദനങ്ങള്‍....

  ReplyDelete
 58. പടച്ചോനെ... ഞാന്‍ ഇവിടെ എത്താന്‍ ഒരു പാട് വൈകിപ്പോയി. ക്ഷമിക്കണം. ഇപ്പോഴാണ് അറിഞ്ഞത് ഇവിടെ ഇങ്ങനെ ഒരു കിടിലന്‍ പോസ്റ്റ്‌ കിടക്കുന്നുണ്ടായിരുന്നു എന്ന്. വളരെ മനോഹരമായിട്ടുണ്ട്. എന്നെയും കൂടി ഉള്‍പ്പെടുത്തിയതില്‍ ഒരു പാട് നന്ദിയുണ്ട്.
  അഭിനന്ദനങ്ങള്‍.

  ReplyDelete
 59. പടച്ചോനെ ...ഡോക്ടര്‍ കുറച്ചു ബുദ്ധിമുട്ടി കാണുമല്ലോ...എന്നാലും സംഗതി കിടിലന്‍ ആയിടുണ്ട്...എന്‍റെ ബ്ലോഗിന്റെ അതെ പേരില്‍ വേറൊരു ബ്ലോഗ്‌ കൂടി ഉണ്ട് എന്ന് ഇപ്പോള്‍ ആണ് ശ്രദ്ധിച്ചത്...ഇനി ഞാന്‍ പുതിയ പേര് കണ്ടു പിടിക്കണമല്ലോ....:( എന്തായാലും ആശംസകള്‍ ഡോക്ടര്‍...:)

  ReplyDelete
 60. ബലെ ഭേഷ്‌.. കൊള്ളാം.നാം രാജാവിനെ അനുഗ്രഹിച്ചിരിക്കുന്നു.ഇനി ഐശ്വര്യമായി ആ ചെമ്പരത്തി പൂവ് എടുത്ത് കിരീടത്തില്‍ ചാര്‍ത്തിക്കോ!!!!!!!!!!!

  ReplyDelete
 61. അയ്യോ ഡോക്ടറേ ഇതെന്റെ ഡാഷ്ബോർഡിൽ വന്നില്ലായിരുന്നു....??? ചിലരെ ഒക്കെ വിട്ട് പോയിട്ടുണ്ടെങ്കിലും ഇതിന് ചിലവഴിച്ച പരിശ്രമം അഭിനന്ദനീയം തന്നെ.. ആശംസകൾ..

  (അബസ്വരം:: അല്ല ഡാക്കിട്ടറേ ഇപ്പോൾ വൈദ്യശാലയിൽ പണ്ടത്തെപ്പോലെ പണിയൊന്നുമില്ലേ..??)

  ReplyDelete
  Replies
  1. മരുന്ന് കൊടുത്ത്‌ എല്ലാവരുടെയും അസുഖം മാറ്റി.
   ഇപ്പോള്‍ ആര്‍ക്കും രോഗം ഇല്ല.

   അബസ്വരം :
   ഇനി ഞാന്‍ വിശ്രമിക്കട്ടെ...
   മറ്റുള്ളവരുടെ സമാധാനം കളയാനായി ബ്ലോഗ്ഗട്ടെ...

   Delete
 62. ഇതൊരു ജമണ്ഡൻ സംഭവം തന്നെ! ഏഷ്യയിലെയല്ല, മലയാളത്തിലെത്തന്നെ മികച്ച "ഫാ"വനക്കുള്ള അവാർഡ് ഡോക്ടർക്കിരിക്കട്ടെ! എഴുതിയ പോസ്റ്റ് ഒരു തവണപോലും വായിച്ചു നോക്കാതെ പോസ്റ്റുന്നവർക്കുള്ള ഒരു മാതൃക കൂടിയാണ് കഠിനാധ്വാനത്തിന്റെ മേൽപോസ്റ്റ്! ഇനിയും നൂറു തവണ നൂറു തികക്കട്ടെ

  ReplyDelete
 63. ഹി ഹി ഹി ഹി.......

  ഞാൻ നിന്നും ഇരുന്നും ലൈക്കിയേ ഹ ഹ

  ReplyDelete
 64. ഇത്രയും ബ്ലോഗര്‍മാരെ ഇതില്‍ ഉള്‍കൊള്ളിച്ചതപാരം തന്നെ ഭയങ്കരന്‍

  ReplyDelete
 65. വായിച്ചു.അത്ഭുതം തോന്നുന്നു....

  ReplyDelete
 66. വൈദ്യര് കൊള്ളാല്ലോ..... ക്ഷമയോടെ വായിച്ചൂലോ എല്ലാം... അഭിനന്ദനങ്ങള്‍!!

  ReplyDelete
 67. പ്രിയപെട്ടെ അബ്സര്‍ക്ക ,,
  ഒരു ക്ഷമാപണത്തോടെ തുടങ്ങാം ,,ഇന്ന് ഫേസ്ബുക്ക് ല്‍ നിന്നാണ് ഈ പോസ്റ്റ്‌ ലിങ്ക് കിട്ടിയത് ,ഒരു വിധം എല്ലാ പോസ്റ്റുകളും ഈ ബ്ലോഗില്‍ വായിക്കാറുണ്ട് ,സമയം കിട്ടുകയാണെങ്കില്‍ കമന്റുകള്‍ ചെയ്യാറും ഉണ്ട് ,,എന്നാല്‍ ഈ പോസ്റ്റ്‌ കാണാന്‍ വൈകി ,വായിക്കാനും ,,ബൂലോക എലി പുലി കളുടെ കൂട്ടത്തില്‍ എനിക്കും ഒരിടം തന്നതില്‍ സന്തോഷം,,മര്‍മ്മം അറിഞ്ഞ ഈ നര്‍മ്മത്തിന് ആയിരം നന്ദി ,,റംസാന്‍ ആശംസകള്‍ !!

  ReplyDelete
 68. ഹ ഹ ഹ കണ്ട പാടെ ഓടി ചാടി പുണ്യവാളന്‍ വന്നു , വന്നപ്പോ അല്ലെ കണ്ടേ മുന്നേ വന്നു കൈയൊപ്പ്‌ ചാര്‍ത്തിയ പോസ്റാ.ആദ്യം തന്നെ പുണ്യവാളനെ കണ്ടപ്പോള്‍ വീണ്ടും സന്തോഷം @ PUNYAVAALAN

  ReplyDelete
 69. ചിരിപ്പിച്ചേ അടങ്ങു അല്ലെ :) കൊള്ളാം ബ്ലോഗുലഗ്ഗം മൊത്തത്തില്‍ ഒരു പ്രദക്ഷിണം:) ആശംസകള്‍ !!!

  ReplyDelete
 70. ഞാന്‍ വായിച്ച ഡോക്ടറുടെ മറ്റു രചനകളെ വച്ച് നോക്കുമ്പോള്‍ നിലവാരം പോര..ഈ കുലയില്‍ ഞാന്‍ ഇല്ല ..അത് മാത്രമാണ് ഇതിലെ നേട്ടം ..

  ReplyDelete
 71. സത്യത്തിലിതെങ്ങനെ സാധിച്ചു, ഇത്രയും പേരുകള്‍ ഉള്‍ക്കൊളളിക്കാന്‍‌.. സമ്മതിച്ചിരിക്കുന്നു..

  ReplyDelete
 72. ഡോക്ടര്‍ സാറേ....നമോവാകം..!
  അങ്ങയുടെ ഏകദേശം എല്ലാ പോസ്റ്റുകളും വായിക്കുന്ന ഒരു ചെറിയ രോഗിയാണ് ഞാന്‍..
  ഈ പോസ്റ്റ്‌ വായിച്ചപ്പോ എന്നേക്കാള്‍ വല്ല്യ രോഗം ഡോക്ടര്‍ക്ക് തന്ന്യെന്നു മനസ്സിലായി..
  ഈ തൃശൂര്‍ പൂരം കാണാന്‍ കുറച്ചു വെയ്കിയെന്ന സങ്കടമേയുള്ളൂ...
  ഏതായാലും ബഹുത് ജോറായി ന്നു പറഞ മതിയല്ലോ..
  പിന്നെ, നമ്മടെ പാവം ക ച ട ത പ എവിടെയെങ്കിലും അറിയാതെ പെട്ടിട്ടുണ്ടോന്നു വെറുതെയൊന്നു നോക്കി...
  ഉണ്ടാവില്ലെന്നരിയാം.. എന്നാലും വെറുതെ ഒരു പൂതി...
  അതിന്റ ഒരു ചെറിയ പരിഭാവോം ണ്ട്... അടുത്ത പൂരത്തിനെന്കിലും നമ്മളെ കൂടുമെന്ന പ്രത്യാശയോടെ...
  ഒരുപാടൊരുപാട് ആശംസകള്‍...

  ReplyDelete
 73. എല്ലാ പുലികളേം ഒന്നിച്ചു ഒരു കൂട്ടില്‍ കെട്ടി അല്ലെ....

  ഇങ്ങള് ഡോട്ടറോ....സര്‍ക്കസ്‌ കാരനോ?.. :D

  എന്തായാലും തകര്‍ത്തു വാരി....വായിക്കാന്‍ ഒരുപാട് വൈകിയെങ്കിലും ഇപ്പോഴേലും എത്താന്‍ പറ്റിയല്ലോ... :)

  ReplyDelete
 74. മഹാ രാജന്‍ എന്റെ നിശാശലഭങ്ങള്‍ ഇവിടെയാകെ പറന്നു നടക്കുന്നത് അങ്ങ് അറിഞ്ഞിട്ടില്ലെന്നുണ്ടോ? :)

  ReplyDelete
 75. കൊള്ളാം.... ആശംസകള്‍...

  ReplyDelete
 76. ബ്ലോഗരായാല്‍ ഇങ്ങനെ വേണം എല്ലാവര്‍ക്കും ഓരോ ലിങ്ക , നമിച്ചു ഗുരോ നമിച്ചു ...

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....