Monday, March 26, 2012

എന്നാലും ന്റെ രാഷ്ട്രപതിച്ചീ


അങ്ങനെ ഞമ്മടെ രാഷ്ട്രപതിച്ചി വിനോദയാത്ര പോയതിന്റെ കണക്കുകള്‍ പുറത്തുവന്നു.
വളരെ നിസ്സാരമായ തുക.
വെറും 205 കോടി മണീസ്...

പ്രതിഭ പാട്ടീല്‍ പന്ത്രണ്ടു തവണ വിദേശ യാത്ര നടത്തുകയും ഇരുപത്തി രണ്ടു രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു.79 ദിവസവും അവര്‍ വിദേശ വിനോദയാത്രയിലായിരുന്നു.
മുന്‍ രാഷ്ട്രപതി കലാം ഏഴു തവണയായി പന്ത്രണ്ടു രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും 47 ദിവസം വിദേശ മണ്ണില്‍ തങ്ങുകയും ചെയ്തിട്ടുണ്ട് എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. കലാം യാത്രക്കായി എത്ര പണം ഖജനാവില്‍ നിന്നും ചിലവൊഴിച്ചു എന്നതിന്റെ കണക്കുകള്‍ ലഭ്യമല്ല.

ഇപ്പോഴത്തെ രാഷ്ട്രപതിച്ചിയുടെ ടൂര്‍ സത്യത്തില്‍ രാഷ്ട്രപതിച്ചിയുടെ മാത്രം ടൂര്‍ ആയിരുന്നില്ലത്രേ....
കുടുംബാംഗങ്ങള്‍ എല്ലാം കൂടിയുള്ള വിശാലമായ വിനോദയാത്ര തന്നെയായിരുന്നു എന്നാണ് വിവിധ മാധ്യമങ്ങളില്‍ നിന്നും സൈറ്റുകളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞത്.

2007 ജൂലൈയില്‍ അധികാരമേറ്റ ശേഷം നാലു ഭൂഖണ്ഡങ്ങളിലെ 22 രാജ്യങ്ങളിലേക്കായി 12 വിദേശ യാത്രകള്‍ രാഷ്ട്രപതിച്ചി നടത്തി എന്നാണ്  വിവരാവകാശ നിയമപ്രകാരം ലഭ്യമായ രേഖകള്‍ പറയുന്നത്. യാത്രകള്‍ക്ക് ആകെ 79 ദിവസം. യാത്രകളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചത് എയര്‍ ഇന്ത്യയുടെ ബോയിങ് വിമാനങ്ങളാണ്. 169 കോടിയാണ് അതിന്റെ ചെലവ്.
ഇതിന്റെ തുക പ്രതിരോധ മന്ത്രാലയമാണ് നല്‍കുന്നത്. ഇതില്‍ 153 കോടി രൂപ മാത്രമേ നമ്മുടെ അന്തോണീസ് പുണ്യാളന്റെ പ്രതിരോധ മന്ത്രാലയം ഇതുവരെ നല്‍കിയിട്ടുള്ളൂ. വിദേശപര്യടനത്തിനിടെയുള്ള പ്രാദേശിക യാത്രകള്‍, താമസം, ദിനബത്ത എന്നീയിനത്തില്‍ വിദേശകാര്യവകുപ്പിന് 36 കോടി രൂപയും ചെലവായി എന്നാണു കണക്കുകള്‍ പറയുന്നത്.

ഇത്രയും പണത്തിന്റെ നഷ്ടം ഒരു സാധാരണക്കാരനോ ഉദ്യോഗസ്ഥനോ ആണ് ഖജനാവിന് ഉണ്ടാക്കി വെച്ചിരുന്നെങ്കില്‍ എന്താകുമായിരുന്നു ഇവിടത്തെ സ്ഥിതി?
അഴിമതി ആരോപണം, സി ബി ഐ അന്വേഷണം തുടങ്ങിയവയെ അയാള്‍ നേരിടേണ്ടി വരുമായിരുന്നില്ലേ?
"രാഷ്ട്രപതി സ്ഥാനം കിട്ടിയാല്‍ പിന്നെ എന്ത് തോന്ന്യാസവും കാണിക്കാം" എന്നാണോ നാം മനസ്സിലാക്കണ്ടത് ?

രാഷ്ട്രപതി ഈ വിദേശ യാത്രകള്‍ ചെയ്യാനുണ്ടായ സാഹചര്യങ്ങളെ പറ്റിയും, കുടുംബത്തിലെ ആരെയൊക്കെ, എന്തിന്റെ ഒക്കെ പേരില്‍ ഒപ്പം കൂട്ടി എന്നതിനെ കുറിച്ചും വിശദമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഖജനാവില്‍ നിന്നും അനാവശ്യമായി ചിലവൊഴിച്ച പണം പ്രതിഭ പാട്ടീലില്‍ നിന്നും ഈടാക്കാനും സര്‍ക്കാര്‍ തയ്യാറാവുകയാണ് വേണ്ടത്‌.

ഈ കോടികള്‍ നമ്മുടെ ഖജനാവില്‍ നിന്നും നഷ്ട്ടപ്പെടുത്തിയിട്ട് എന്ത് ഗുണമാണ് ഇന്ത്യാ മഹാരാജ്യത്തിന് ഉണ്ടായത് എന്ന് വ്യക്തമാക്കാനുള്ള സാമാന്യ മര്യാദയെങ്കിലും കേന്ദ്ര സര്‍ക്കാരും രാഷ്ട്രപതിച്ചി ഭവനും പ്രകടിപ്പിക്കേണ്ടതുണ്ട്. ചെലവ് കുറക്കണം എന്ന് നാഴികക്ക് നാല്‍പ്പത് വട്ടം പറഞ്ഞിരുന്ന പ്രധാന മന്ത്രന്‍ എന്തുകൊണ്ടാണാവോ രാഷ്ട്രപതിച്ചി എന്ന റബ്ബര്‍ സ്റ്റാമ്പിന്റെ ഈ "മിതവ്യയം" കാണാതെ / കേള്‍ക്കാതെ പോയത്!!!

ചെലവ് ചുരുക്കലിനെ കുറിച്ച് കേട്ട്, കന്നുകാലി ക്ലാസില്‍ വിമാനയാത്ര ചെയ്യാന്‍ നിര്‍ബന്ധിതനായപ്പോള്‍ "അറിയാതെ"  വിശുദ്ധ പശുക്കള്‍ക്കെതിരെ സംസാരിച്ചതാണല്ലോ നമ്മുടെ തരൂര്‍ജിയുടെ മന്ത്രിസ്ഥാനാന്ത്യത്തിന്റെ തുടക്കത്തിലേക്ക് നയിച്ചത്‌.
ഓരോ മാസവും ഒന്നര ലക്ഷം മണീസ് ശമ്പളം വാങ്ങുന്ന രാഷ്ട്രപതിച്ചിക്ക് യാത്രക്കായി ഖജനാവില്‍ നിന്നും ഇത്രയും പണം ചിലവാക്കാമെങ്കില്‍ യുവാവും, സുന്ദരനും, സുമുഖനും സര്‍വോപരി കോളമ ചര്‍മ്മനുമായ തരൂര്‍ജിയെ എന്തിനാണ് കന്നുകാലി ക്ലാസില്‍ കയറ്റി കൊതുകു കടി കൊള്ളാന്‍ വിട്ടത്‌ ????

രാഷ്ട്രപതിച്ചിയുടെ മകന്‍ കള്ളപ്പണ വിവാദത്തില്‍ ഉള്‍പ്പെട്ട വാര്‍ത്തകളൊന്നും നാം  മറന്നിട്ടില്ല.
രാജ്യത്തിന്റെ പരാമധികാര സ്ഥാനത്ത്‌ ഇരിക്കാനെങ്കിലും വിവാദങ്ങളില്‍പ്പെടാത്ത, രാഷ്ട്രത്തിന്റെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ ശരിക്കും മനസ്സിലാക്കിയ ഒരാളെ കണ്ടെത്താന്‍ നമുക്ക് കഴിയാതെ പോയത് എന്തുകൊണ്ടാണ് ?

പാവപ്പെട്ടവന്‍ പെട്രോള്‍ വിലയുടെ കുതിച്ചു കയറ്റത്തില്‍ നട്ടം തിരിയുമ്പോള്‍, രാജ്യം വിലക്കയറ്റത്തിലും, പട്ടിണിയിലും, ദാരിദ്ര്യത്തിലും കിടന്ന് ഉഴലുമ്പോള്‍ പൊതു ഖജനാവ് എന്ന പിച്ച ചട്ടിയില്‍ കയ്യിട്ടുവാരി നടത്തിയ അനാവശ്യമായ ഈ യാത്രകളെ എങ്ങിനെയാണ് ന്യായീകരിക്കാന്‍ കഴിയുക ????

ഇനി വരുന്ന ഭാഗ്യവാനായ രാഷ്ട്രപതനോ, രാഷ്ട്രപതിച്ചിയോ ലക്ഷ്യം വെക്കുക്ക  ഖജനാവിലെ പണം കൊണ്ട് നമ്മുടെ സന്തോഷ്‌ ജോര്‍ജ്‌ കുളങ്ങരയുടെ സഞ്ചാരത്തെ കവച്ചുവെക്കുന്ന സഞ്ചാരം നടത്താനാകുമോ ?
കാത്തിരുന്നു കാണാം അല്ലേ.............

അല്ല ഒരു സംശയം, രാഷ്ട്രപതി എന്ന പട്ടം നല്‍കി ഇത്രയും കോടികള്‍ ചിലവൊഴിച്ചു റബ്ബര്‍ സ്റ്റാമ്പ് ആയ ഒരാളെ തീറ്റി പോറ്റെണ്ട ആവശ്യം ഉണ്ടോ ?

പത്ര വാര്‍ത്ത :


03.05.2012 :

രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ ഔദ്യോഗിക വിദേശയാത്രാ സംഘത്തില്‍ രണ്ടു പേരക്കുട്ടികള്‍ ഇടം പിടിച്ചത്‌ പുതിയ വിവാദമായി. ഒന്‍പത് ദിവസത്തെ സീഷെല്‍സ്, ദക്ഷിണാഫ്രിക്ക പര്യടനത്തിലാണ് രാഷ്ട്രപതി പേരക്കുട്ടികളെ ഒപ്പം കൂട്ടിയത്‌. എല്ലാ യാത്രകളിലും കുടുംബാംഗങ്ങളെ കൂടെ കൊണ്ടു പോകാറുള്ളതാണ് മുന്‍ഗാമികളെ അപേക്ഷിച്ച് ഭീമമായ യാത്രാ ചിലവിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

05.08.2012 :
"രാഷ്ട്രപതിയായിരിക്കേ ലഭിച്ച സമ്മാനങ്ങളില്‍ 155 എണ്ണം അമരാവതിയില്‍ സ്വന്തം കുടുംബ ട്രസ്റ്റ് നടത്തുന്ന മ്യൂസിയത്തിലേക്കു പ്രതിഭാ പാട്ടീല്‍ കൊണ്ടുപോയി. രാഷ്ട്രപതിമാര്‍ അവര്‍ക്കു ലഭിക്കുന്ന സമ്മാനങ്ങള്‍ രാഷ്ട്രപതി ഭവനിലെ തന്നെ മ്യൂസിയത്തില്‍ ഏല്‍പ്പിക്കുകയാണു കീഴ്വഴക്കം."

അബസ്വരം :
കള്ളനും കാവല്‍ക്കാരനും ഒന്നാണെങ്കില്‍ കൊമ്പത്തെ ചക്ക കടക്കല്‍ !!!


സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ക്ക് ഇവിടെ ക്ലിക്കുക


47 comments:

 1. എന്തിനാണ് നമുക്കൊരു രാഷ്ട്രപതിച്ചി...?  (ഒന്നേമുക്കാല്‍ ലക്ഷം കോടി നഷ്ടമായിട്ട് ഞങ്ങളാരും “കമാ”ന്നൊരക്ഷരം മിണ്ടീട്ടില്ല. പിന്നെയാ ഈ ഇരുന്നൂറ്റഞ്ച് കോടി ഉലുവാ...ഞങ്ങടെ പട്ടി പോകും ചേദിക്കാന്‍. ഹല്ല പിന്നെ)

  ReplyDelete
 2. ചോദിക്കാന്‍-എന്നെഴുതിയത് തെറ്റിപ്പോയോന്നൊരു ശംശം...

  ReplyDelete
 3. എല്ലാം നമ്മുട പണം, പക്ഷെ നമ്മൾ ഇപ്പോഴും കഞ്ഞിക്ക് വകയില്ലതെ
  കൊല്ലകൊല

  ReplyDelete
 4. എല്ലാം നമ്മുട പണം, പക്ഷെ നമ്മൾ ഇപ്പോഴും കഞ്ഞിക്ക് വകയില്ലാതെ!
  കൊല്ലാ കൊല

  ReplyDelete
 5. മദാമ്മ ഗാന്ധിയുടെ സെലക്ഷനാണല്ലോ എന്ന ധൈര്യം . കിട്ടിയ അവസരമല്ലേ ആര്മാദിച്ചുകളയാം എന്ന ആഗ്രഹം . ആര് ചോദിക്കാന്‍ എന്ന അഹങ്കാരം. ഇനി ഇതുപോലെ ഒരുഅവസരം സ്വപ്നം കാണാന്കഴിയില്ലല്ലോ എന്ന തിരിച്ചറിവ്. ഇതാണ് നമ്മുടെ രാഷ്ട്രപതിച്ചിയെ ഇതിലേക്ക് നയിച്ച വികാരം

  ReplyDelete
 6. പതിച്ചി എന്നാല്‍ ഇവിടെ എല്ലാം അര്‍ഥം..വയറ്റാട്ടി എന്നാണ് ..
  പ്രസവം എടുക്കുന്ന സ്ത്രീകള്‍
  ചുമ്മാ അവരുടെ തല്ലു മേടികേണ്ട കേട്ടോ

  ReplyDelete
  Replies
  1. കൂട്ടി വായിക്കേണ്ട വാക്കുകള്‍ സ്പ്ലിറ്റ് ആക്കരുത്...
   "രാഷ്ട്രപതിച്ചി" എന്ന് ഒന്നിച്ചു വായിക്കുക...:)

   Delete
 7. അമ്മെ തല്ലിയാലും രണ്ടുണ്ട് അഭിപ്രായം എന്ന് പറഞ്ഞപോലെ ,ഇതിനെയും ഞായീകരിക്കുവാനും , വെള്ളപൂശാനും ആളുകളുണ്ടാകമും .
  ആരെന്തു പറഞ്ഞാല്‍ എന്റെ രാജ്യം ഇതിനു മാത്രം വളര്‍ന്നിട്ടില്ല എന്ന് പട്ടിണി കോലങ്ങളെ കാണുമ്പോള്‍ ,പോഷകാഹാര കുറവ് മൂലം കുഞ്ഞുങ്ങള്‍ മരിച്ചു വീഴുന്നത് കാണുമ്പോള്‍ എനിക്ക് ഞായീകരിക്കാന്‍ കഴിയില്ല .

  രാജാവ് നഗ്ന്നനാണ് എന്ന് വിളിച്ചുപരയ്യ്ന്നവ്നത്രേ ജനങ്ങളുടെ നേതാവ് ,
  ഇത് ഒരു രാഷ്ട്ര പതിയുടെ മാത്രം കണക്കു , അഞ്ചു വര്‍ഷത്തേക്ക് .
  ഇനിയെത്ര ചിലവുകള്‍ ??
  എം പി ആയി പിന്നെ അങ്ങനെ പോകുന്ന അതിന്റെ നീണ്ടകര .
  രാജ്യത്തിന്റെ മുക്കാല്‍ ഭാഗവും ജനത പട്ടിണിയിലും മുഴുപ്പട്ടിണിയിലും ആണ് എന്ന് കേള്‍ക്കുമ്പോള്‍ ഇതൊക്കെ മനസാക്ഷിയുള്ളവന്നു വേദന നല്‍കുന്നതാണ് .
  വിദേശത്ത് കെട്ടി കിടക്കുന്ന കള്ളപ്പണം വീണ്ടെടുത്ത്‌ ഈ പാവങ്ങള്‍ക്ക് നല്‍കുവാന്‍ ആണ് എന്ക്കില്‍ 205 കൊടിയെ നമുക്ക് ഞായീകരിക്കാം കാരണം നമുക്ക് നഷ്ട്ടമായ കജനവിന്റെ സാമ്പത്തിക സമുദ്രത്തില്‍ നിന്നും ഒരു തുള്ളി വെള്ളം തെരിച്ച്തുപോലെ നമുക്ക് അനുഭവപ്പെടുകയുളൂ
  അടുത്തിടെ ഒരു അന്ത രാഷ്ട്ര സെമിനാറില്‍ സി ബി ഐ ഓഫീസര്‍ പറഞ്ഞത് 25 ലക്ഷം കള്ളപ്പണം വിദേശത്ത് ഉണ്ട് എന്നാണ് .
  അത് കണ്ടെത്തുവാന്‍ ആണ് എന്ക്കില്‍ യാത്ര ഒരു പക്ഷെ ഫല പ്രധാമാകുംയിരുന്നു

  ReplyDelete
 8. എന്നെ പ്രസിഡന്റ്‌ ആക്കാമോ?
  കാശൊന്നും കളയാതെ ഒരു മൂലക്കിലിരുന്നോളാം. എന്ത്യേ?

  ReplyDelete
  Replies
  1. ഞാനും റെഡി.
   ശമ്പളം മാത്രം തന്നാല്‍ മതി.....
   വേറെ ഒരു ടൂറും വേണ്ടാ, അലവന്‍സും ഒന്നും വേണ്ടാ....

   പിന്നെ ആ കസേരയില്‍ ഇരുന്നാല്‍ ചിലപ്പോള്‍ എന്റെ സ്വഭാവവും മാറാന്‍ സാധ്യതയുണ്ട്.അത് എന്റെ കുഴപ്പം അല്ല.ആ കസേരയുടെ കുഴപ്പം ആയി കണ്ടാല്‍ മതി...:)

   Delete
 9. ഇന്ത്യന്‍ പ്രസിഡന്റിനെ പറ്റി പറയുമ്പോള്‍ കുറച്ചു കൂടി മര്യാദ ആവാം.defamation of Indian president is an offense.

  ReplyDelete
  Replies
  1. പ്രതിഭ പാട്ടീല്‍ രാഷ്ട്രപതി ആയ സമയത്ത്‌ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളില്‍ അവരെ എന്ത് വിളിക്കണം എന്നതിനെ പറ്റി കാര്‍ട്ടൂണുകളിലും മറ്റു നര്‍മ്മ കോളങ്ങളിലും ഉപയോഗിച്ചിരുന്ന വാക്കുകള്‍ ആയിരുന്നു രാഷ്ട്രപതിച്ചി, രാഷ്ട്രപത്നി, രാഷ്ട്രപതിണി തുടങ്ങിയത് പോലെയുള്ളവ.ടി വി ചാനലുകളില്‍ ജയശങ്കര്‍ വക്കീലിനെ പോലെയുള്ള നിയമന്ജ്യരും ഇത്തരം വാക്കുകള്‍ ഉപയോഗിക്കുന്നതായി കണ്ടിട്ടുണ്ട്. അന്ന് ആരും അതിനെ ചോദ്യം ചെയ്തതായി കണ്ടില്ല.
   പിന്നെ രാഷ്ട്രപതിച്ചി എന്ന വാക്കില്‍ വല്ല തെറിയോ അശ്ലീലമോ ഉണ്ടോ ?

   Delete
  2. വയ്ദ്യരെ,
   >> defamation of Indian president is an offense >>

   പറഞ്ഞത് കേട്ടില്ലേ? ബ്ലോഗും പൂട്ടി കാശിക്കുപോയി കടലവിറ്റോന്ന്!!

   പാവപ്പെട്ടവനെ തെറി വിളിച്ചാലും അടിച്ചാലും കൊന്നാലും പീഡിപ്പിച്ചാലും ഇവിടെ ചോദിക്കാനും പറയാനും ആരുമില്ല. പാവപ്പെട്ടവന്റെ പണംകൊണ്ട് ആസനം കഴുകുന്നവരുടെ ചന്തിക്കിട്ട് നുള്ളാന്‍ ശ്രമിച്ചാല്‍ അത് ഒഫെന്‍സ്‌!,!

   പ്ലീസ്, എന്നെയാരും പ്രസിഡന്റാക്കരുത്! എനിക്കത് ഇഷ്ട്ടമല്ലാ. (വേണേല്‍ അനോണി അസോസിയേഷന്റെ പ്രധാനമന്ത്രിയാവാം)

   **

   Delete
 10. രാഷ്ട്രപതിച്ചിയെ ഇന്ത്യക്ക് ആവശ്യമുണ്ടോ? എന്താണവരുടെ ചുമതല... റബ്ബർ സ്റ്റാമ്പായിരിക്കുന്ന ഈ പൊസിഷനു കോറ്റികൾ ചെലവഴിക്കേണ്ടതുണ്ടോ? ... ആരുണ്ടിവിടെ ചോദിക്കാനും പറയാനും,

  ReplyDelete
 11. എന്നാലും എന്റെ രാഷ്ട്രപതിച്ചീ ഇത് വല്ലാത്തൊരു പോക്കായി പോയ്‌ !!

  ReplyDelete
 12. Aju Samuel AntonyTuesday, March 27, 2012

  ഡിയര്‍ അബ്സര്‍

  ഇന്ന് ലോകത്തില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന 130 കോടിയില്‍ പരം ജനങ്ങള്‍ ഉള്ള ഇന്ത്യയുടെ പ്രഥമ വനിതാ നയതന്ത്രാവശ്യങ്ങള്‍ക്ക് മറ്റു രാജ്യങ്ങള്‍ സഞ്ചരിക്കുമ്പോള്‍ ഇത്തരത്തിലുള്ള ചിലവുകള്‍ സര്‍വ്വ സാധാരണം ആണ്. സാമ്പത്തീക ശക്തിയില്‍ ഇന്ത്യയുടെ പിന്നിലും, മുന്നിലും നിലക്കുന്ന പലരജ്യങ്ങളിലെ പ്രസിടെന്റുമാരെ താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ പ്രസിഡണ്ട്‌ ചിലവാക്കിയത് യെത്രെയോ പിന്നില്‍ ആണ് എന്നുള്ള കാര്യം നാം ഓര്‍ക്കേണ്ടതുണ്ട്. നിങ്ങള്‍ പറയുന്നത് ഇന്ത്യയുടെ പ്രസിഡന്റ്‌ എങ്ങും പോകാതെ കതക് അടച്ചു മുറിക്കുള്ളില്‍ ഇരിക്കണം എന്നാണോ.......?

  ReplyDelete
  Replies
  1. അവര്‍ കുടുംബാങ്ങലുമായി നടത്തിയ നയതന്ത്ര യാത്രകളില്‍ ഈ രാജ്യത്തിനു എന്തൊക്കെ നേട്ടം ഉണ്ടായി എന്ന് വ്യകതമാക്കാന്‍ കഴിയുമോ?
   രാഷ്ട്രപതി കുടുംബാങ്ങളേയും കൂട്ടി പോയാല്‍ മാത്രമേ നയതന്ത്രം ആകൂ?

   Delete
  2. Aju Samuel AntonyTuesday, March 27, 2012

   നയതന്ത്ര ബെന്ദങ്ങള്‍ എന്തൊക്കെ ആണ് എന്നുള്ളത് പരസ്യപ്പെടുതുന്നത് ശെരിയാണോ......രാജ്യ സുരക്ഷയ്ക്ക് തന്നെ ഭീക്ഷണി അല്ലെ അത്.....പിന്നെ രാഷ്ടപതി ആയതു കൊണ്ട് കുടുമ്പ ബന്ധം ഒഴിയണം എന്നാണോ താങ്ങള്‍ പറയുന്നത്......

   Delete
  3. മക്കളെയും മരുമക്കളെയും കൂട്ടി സര്‍ക്കാര്‍ ചിലവില്‍ വിദേശയാത്ര നടത്തിയാല്‍ മാത്രമേ കുടുംബ ബന്ധം നിലനില്‍ക്കൂ??????????????

   പ്രത്യേകിച്ച് ഒന്ന് പുറത്ത് വിടാന്‍ ഇല്ലാത്തത് കൊണ്ടാണ് എല്ലാം രഹസ്യം എന്ന നിലപാട് സ്വീകരിക്കുന്നത്.

   Delete
  4. ഇതിലെന്താണ് തെറ്റ്, മറ്റു രാജ്യങ്ങളിലെ പ്രേസിടെന്റുമാര്‍ ഇന്ത്യയില്‍ ഏതെങ്കിലും വിമാനത്തില്‍ economy ക്ലാസ്സില്‍ വന്നു taxiyum കൂട്ടി കറങ്ങാന്‍ പോയാല്‍ ആ രാജ്യത്തെ നമ്മള്‍ എങ്ങിനെ വിലയിരുത്തും. എത്രയോ കാശ് എന്തിനൊക്കെയോ കളയുന്നു ഇന്ത്യയുടെ പ്രതാപം മറ്റുള്ളവരുടെ മുന്നില്‍ പ്രകടിപ്പിക്കുന്നത് അത്ര വലിയ പ്രശ്നമാണോ. കുറച്ചു കഴിഞ്ഞാല്‍ പറയും കോടികള്‍ മുടക്കി സേനയുടെ പരേഡും മറ്റും നടത്തുന്നത് അധിക ചെലവ് ആണെന്ന്

   Delete
  5. ഇതില്‍ എന്താണ് ശരിയുള്ളത്????
   രാഷ്ട്രപതിയുടെ ആ കുടുംബ വിനോദയാത്രകൊണ്ട് നമ്മുടെ രാജ്യത്തിനു ഉണ്ടായ മഹത്തായ നേട്ടങ്ങള്‍ ഒന്ന് പറഞ്ഞു തരുമോ ???
   വിമാനത്തില്‍ എകണോമി ക്ലാസില്‍ ഒരു പ്രസിഡന്റ് ഇവിടെ വന്നാല്‍ ആ പ്രസിഡന്റിന്റെ ലാളിത്യം ഇഷ്ടപ്പെടുന്ന ആള്‍ ആണ് എന്നാണ് വിലയിരുത്തേണ്ടത്. ആഡംബര ക്ലാസില്‍ കുടുംബ സമേതം സര്‍ക്കാര്‍ ചിലവില്‍ വിനോദയാത്ര പോകുന്നത് ആ ഭരണാധികാരി തന്റെ നാടിനെ കൂടുതല്‍ കടക്കെണിയിലേക്ക് തള്ളിവിടാനെ ഉപകരിക്കൂ. ഒരു പാട് കാര്യങ്ങള്‍ക്ക് കാശ് കളയുന്നത് കൊണ്ട് ഇതിനും കളയാം എന്നാണോ നിങ്ങളുടെ വാദം ???
   ആ വാദത്തിനു പകരം കാശ് കളയുന്നത് ഏതു തരത്തില്‍ ഉള്ളത് ആയാലും അത് ഒഴിവാക്കണം എന്നല്ലേ പറയേണ്ടത്‌??? നിങ്ങളുടെ വാക്കുകള്‍ ഇത്തരം ധൂര്‍ത്തന്‍മാര്‍ക്ക്‌ പിന്തുണ പ്രഖ്യാപിക്കുന്നതല്ലേ ???

   Delete
 13. സ്ത്രീകള്‍ ഈസ്ഥാനങ്ങളിലെ ത്തിയാല്‍ ഇത്തരം ദൂര്‍ത്തിന് കുറവുവരും എന്ന പ്രതീക്ഷകള്‍ തെറ്റുന്നു.മുന്‍ രാഷ്ട്രപതിമാരായ K R N ,A P J എന്നിവരേക്കാള്‍ ഇരട്ടിയാണിത്.
  ദരിദ്ര നാരായണന്‍ മാരുടെ നാട്ടിലെ ഈ ദൂര്‍ത്തിനെതിരെ ശക്തമായ് പ്രതികരിക്കണം.

  ReplyDelete
 14. 205 കോടിക്ക് എത്ര പുട്ടും കടലയും അടിക്കാം, നമ്മുടെ രാജ്യത്തിനും കോടികളുടെ ആസ്തിയുണ്ടെന്ന് എല്ലാവരും അറിയട്ടെ

  ReplyDelete
 15. പദവിയും അധികാരവും കിട്ടുമ്പോള്‍ രാജ്യത്തെയും പാവപെട്ടവരെയും മറക്കുന്നു..സ്വന്തം സുഖം, സൗകര്യം .. ഇതോ ജനാദിപത്യം !!!? ആശംസകള്‍

  ReplyDelete
 16. രാഷ്ട്രപതി എന്നാ സ്ഥാനം തന്നെ ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയില്‍ ഒരു അധികപ്പറ്റ്ണ്
  ഇത്തിരി കഴകത്തുള്ള കലാം തല പോക്കും എന്ന് കണ്ടു കോണ്ഗ്രസ് ആളെ വേണ്ടെന്നു വച്ചു. അതുകൊണ്ടെന്തായി അദ്ദേഹം എന്ന് ലോകമൊട്ടുക്കു നടന്നു വിവിധങ്ങളായ ശാസ്ത്ര വിഷയങ്ങളില്‍ യുവാക്കള്‍ക്കും, വിദ്യാര്തികള്‍ക്കും ക്ലാസ് എടുക്കുന്നു. ലോക സേവനം നടത്തുന്നു. കോണ്ഗ്രസ് ചെയ്തത് പുണ്യം!!!
  ഒന്ന് നോകിയാല്‍ കൊള്ളാം.
  http://www.abdulkalam.com/kalam/jsp/display_hints_more.jsp?menuid=28&menuname=Speeches%20/%20Lectures&linkin=0&starts=280&search_type=&search_for=
  .

  ReplyDelete
 17. ആ കമെന്റ്റ്‌ എങ്ങോട്ട് പോയി??
  http://www.abdulkalam.com/kalam/jsp/display_hints_more.jsp?menuid=28&menuname=Speeches%20/%20Lectures&linkin=0&starts=280&search_type=&search_for=

  ReplyDelete
  Replies
  1. മോഡരെഷനില്‍ കുടുങ്ങിയതാ ജോസ്‌ ഭായീ... ഓണ്‍ലൈനില്‍ ഉണ്ടായിരുന്നില്ല...

   Delete
 18. Poyathu Poyi......... Iniyenkilum Itharam Adambarangal............ Njanonnum Parayunnilla.. Rashtra Pathiya..

  ReplyDelete
 19. പ്രതിഭാധനന്മാര്‍ ഇരിക്കേണ്ടടത്ത്‌ അവര്‍ ഇരുന്നില്ലെന്കില്‍ അവിടെ ഏതെന്കിലും പാട്ടീല്‍ മാര്‍ കയറിയിരിക്കും

  ReplyDelete
 20. എന്റെ പൊന്നാര അബ്സറിക്കാ ങ്ങളെന്തിനുള്ള പുറപ്പാടാ ? അറിയാഞ്ഞിട്ട് ചോദിക്ക്വാ. എന്താ ങ്ങടെ ഫ്യൂച്ചർ പ്ലാൻ ? ങ്ങളീ ആരന്റെ മേല് കുത്താനുള്ള സാമാനങ്ങളൊക്കെ നെറ്റീന്ന് എടുത്ത് കുത്തിക്കോളീം. എന്താപ്പൊ ങ്ങളോട് പറയുക ? നന്നായി കാര്യങ്ങൾ പറഞ്ഞു ട്ടോ അബ്സറിക്കാ. ആശംസകൾ.

  ReplyDelete
 21. കാട്ടിലെ തടി ...
  തേവരുടെ ആന ..
  ഞമ്മളൊക്കെ കഴുത ..
  ഇനി എന്തൊക്കെ ബരാന്‍ കെടക്കുന്നു ബാപ്പാ..
  ഇങ്ങള്‍ പോസ്റ്റ്‌ എഴുതി വലയും കോയാ !!!

  ReplyDelete
 22. അഴിമതിയിലും സ്വജന പക്ഷ പാതത്തിലും മുങ്ങിപ്പോയ ഇന്ത്യന്‍ രാഷ്ട്രീയ ത്തിന്‍ പ്രഥമ പൌര ധൂര്‍ത്ത് അടിച്ചില്ലെ ങ്കിലെ അത്ഭുതം ഒള്ളൂ
  " മൊല്ലാക്ക നിന്ന് മൂത്രിച്ചാല്‍ കുട്ടികള്‍ മരം കേറി മൂത്രിക്കും "

  ReplyDelete
 23. കാര്യമെന്ത്‌ പറഞ്ഞാലും നമ്മുടെ രാഷ്ട്രപതിമാരിലധിക പേരും ധിഷണാശാലികളും ആദരനീയരും കാഴ്ച്ചപ്പാടുള്ളവരുമായിരുന്നു. ഡോ.എസ് രാധാകൃഷ്ണന്‍, ഡോ. സാക്കിര്‍ ഹുസൈന്‍,ഡോ.ശങ്കര്‍ ദയാല്‍ ശര്‍മ, കെ.ആര്‍ നാരായണന്‍., എ.പി.ജെ അബ്ദുല്‍ കലാം തുടങ്ങിയ പ്രതിഭകള്‍ ഇരുന്ന ഇരിപ്പിടത്തില്‍ രാഷ്ട്രീയമോ ദുരൂഹമോ ആയ കാരണങ്ങളാല്‍ കയറിപ്പറ്റിയ ഫഖ്രുദ്ദീന്‍ അലി അഹ്മദ്‌, ഗ്യാനി സെയ്ല്‍ സിംഗ് തുടങ്ങിയവരുടെ ഗണത്തിലാണ് പ്രതിഭാ മേഡത്തിന്റെ സ്ഥാനം.
  രാജ്യത്തിന്‍റെ പൊതുഖജനാവ്‌ ഇക്കോലത്തില്‍ ധൂര്‍ത്തടിക്കുന്നതില്‍ നമുക്കൊന്നും തോന്നുന്നില്ലെങ്കില്‍ നമുക്കര്‍ഹതപ്പെട്ട ഭരണാധികാരികളെത്തന്നെയാണ് ലഭിച്ചിരിക്കുന്നത്.
  രാഷ്ട്രപതിയുടെ കൊളോണിയല്‍ രൂപമായിരുന്ന ഗവര്‍ണര്‍ ജനറലിന് താമസിക്കാന്‍ വേണ്ടിയാണ് രാഷ്ട്രപതി ഭവന്‍ പണികഴിപ്പിച്ചത്. ബ്രിടീഷുകാര്‍ പോയേല്‍ പിന്നെ ഒരു ഇന്ത്യക്കാരന്‍ ഗവര്‍ണര്‍ ജനറലായിട്ടുണ്ട്,സി. രാജഗോപാലാചാരി. അദ്ദേഹം ആ വലിയ ബംഗ്ലാവില്‍ താമസിക്കാന്‍ കൂട്ടാക്കിയില്ലത്രേ. അത് ആശുപത്രിയാക്കി നാടിന് സമര്‍പ്പിക്കണം എന്നായിരുന്നു അദ്ദേഹത്തിന്‍റെ നിര്‍ദേശം. ഈ നിര്‍ദേശം ഇപ്പോഴും പരിഗണിക്കാവുന്നതാണ്.

  ReplyDelete
 24. അബ്സര്‍ക്ക ...ഇന്നാണ് ഇത് വായിച്ചത് .....പോസ്റ്റിയ അന്ന് തന്നെ വായിക്കേണ്ടതാണ് ....
  ഒരു തെറ്റ് ഞാന്‍ കാണിക്കുന്നു ......"രാഷ്ട്രപതിച്ചി" എന്ന് എഴുതി വീണ്ടും പദവി ഉയര്‍ത്തിയോ എന്ന് സംശയം ?? ഇങ്ങനെ ഉള്ളവര്‍ക്ക് പേര് വേറെയാ കൊടുക്കേണ്ടത് ....**##%%##$$**** എന്നാലും എന്‍റെ "രാഷ്ട്രകൊള്ളച്ചീ അമ്മേ".....ഈ വയസ്സാന്‍ കാലത്തും പറക്കാന്‍ ഇത്രമാത്രം ആരോഗ്യം എവിടുന്നാ

  ReplyDelete
 25. ഇനി അവരായിട്ടു മാറി നില്‍ക്കണോ ? കാട്ടിലെ തടി തേവരുടെ ആന ....

  ReplyDelete
 26. ഈ വിഷയത്തില്‍ എനിക്ക് കൂടുതല്‍ കാര്യങ്ങള്‍ അറിയില്ല. എങ്കിലും ചോദിക്കട്ടെ നമ്മുടെ മുന്‍ രാഷ്‌ട്രപതി DR. A P J ABDUL KALAM എത്ര പണം ചിലവാക്കി എന്ന് ആര്‍ക്കെങ്കിലും എന്തെങ്കിലും ഊഹങ്ങള്‍ ഉണ്ടോ?? കാരണം 5 കൊല്ലം മുന്‍പ് എന്റെ വീട്ടില്‍ 3000 രൂപ ഉണ്ടെങ്കില്‍ ഒരു മാസം എല്ലാ ചിലവുകളും സുഗമായി കഴിയുമായിരുന്നു. പക്ഷെ ഇപ്പോള്‍ എനിക്ക് 8000 to 9000 രൂപ ആവശ്യം ആയി വരുന്നുണ്ട്.

  ReplyDelete
  Replies
  1. A P J യുടെ കണക്കുകള്‍ ലഭ്യമല്ല.
   എന്നാല്‍ APJ നടത്തിയതിന്റെ ഇരട്ടിയോളം ദിവസം പാട്ടീല്‍ വിദേശ ടൂറില്‍ ആയിരുന്നു.
   കുടുംബാംഗങ്ങളോടൊപ്പം....
   എ പി ജെ യുടെ കുടുംബം എന്താണ് എന്ന് എല്ലാവര്‍ക്കും അറിയുന്നതും അല്ലേ??????????????

   പിന്നെ ഈ ചെലവ് രാഷ്ട്രപതിയുടെ ആകെ ചെലവ് അല്ല.
   വിദേശയാത്ര നടത്തിയതിന്റെ മാത്രം ചിലവാണ് എന്നും ഓര്‍ക്കുക.

   Delete
 27. യഥാ പ്രജാ തഥാ രാജ...

  ReplyDelete
 28. എല്ലാം അറിയുന്ന നമ്മള്‍ തന്നെ ഈ കള്ള രാഷ്രീയക്കാരെ പ്രോത്സാഹിപ്പിക്കും .... അവര്‍ക്കെല്ല സുഘങ്ങളും അനുവദിക്കും എന്നിട്ട് അടുത്ത തിരഞ്ഞ്ടെപ്പിനും അവരെ തന്നെ അധികാരത്തിലേറ്റും .....എന്നിട്ട് പരാതികളും പറയും ഈ പ്രഹസനം അവസാനിപ്പിക്കേണ്ട കാലം കഴിഞ്ഞു.....

  ReplyDelete
 29. ആശ ശ്രീകുമാറിന്റെ കമന്റ്‌ ആണ് എനിക്കും ഉള്ളത്....
  എല്ലാം നമ്മ തന്നെ ചെയ്യും..........

  ReplyDelete
 30. ഇത്തരം പ്രതിഭകള്‍ക്ക് മാത്രമായി ഈ സ്ഥാനം സംവരണം ചെയ്തു യഥാര്‍ഥ പ്രതിഭകള്‍ ഈ പോസ്റ്റിലേക്ക് വരാതിരിക്കട്ടെ..... ഈ റബ്ബര്‍ സ്റ്റാമ്പ്‌ പോസ്റ്റില്‍ ഇരിക്കുന്നത്രകാലം രാഷ്ട്രത്തിനു ആ പ്രതിഭ നഷ്ടമാവുന്നു.

  ReplyDelete
 31. ഇന്ത്യ കണ്ട രാഷ്ട്രപതിമാരിൽ ഏറ്റവും മോശമായിരുന്നു ഇവര്... ഉണ്ടോ....? ഉണ്ടേ... ഇല്ലേ.....? ഇല്ല ഇത്രയേ ഉണ്ടാരുന്നുള്ളൂ.. ഇതിലും നന്നായിരുന്നേനെ മ്മടെ നാട്ടിലെ കമലേടത്തി രാഷ്ട്രപതിയായിരുന്നെങ്കിലെന്ന് പലപ്പോളും തോന്നീട്ടുണ്ട്...

  കലക്കി അബ്സാറിക്കാ.... ഇതു ഞാൻ നിന്നും ഇരുന്നും തുള്ളിച്ചാടിയും ലൈക്കി ട്ടാ

  ReplyDelete
 32. Post കണ്ടിരുന്നില്ല.വൈകിയതില്‍ ക്ഷമാപണം.യൂപ്രട്ടീസ് തീരത്ത് ഒരാട്ടിന്‍കുട്ടി വിശന്നു ചത്താലും അതിനു ഞാന്‍ ദൈവത്തിനോട് സമാധാനം പറയേണ്ടി വരുമെന്ന് ഭയന്നു വിറകൊണ്ട ഒരു മഹാസാമ്രാജ്യത്തിന്റെ അധിപനെ അല്ല പ്രജയെ (ഉമര്‍)ഓര്‍ത്തു പോകയാണ്....
  ദൈവബോധവും ധാര്‍മ്മിക മന:സാക്ഷിയുള്ളവരും തിരിച്ചു വരട്ടെ.ലോകം നേരെയാകും.നമുക്കും അത്തരതിലുള്ളൊരു ശ്രമത്തിലെങ്കിലും പങ്കാളിയാവാന്‍ കഴിഞ്ഞെങ്കില്‍ .....!!

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....