Wednesday, March 14, 2012

സൈദാല്യാക്കയുടെ പീഡനങ്ങള്‍ : അഡള്‍ട്ട്സ് ഓണ്‍ലി


ഇത് സൈദാല്യാക്കയുടെ കഥയാണ്.....
പേ പിടിച്ച മാങ്ങ തിന്ന എനിക്കും പേ പിടിക്കുന്നത്  കാണാന്‍ ആക്രാന്തത്തോടെ ഓടി വന്നവരുടെ കൂട്ടത്തില്‍  സൈദാല്യാക്കയും ഉണ്ടായിരുന്നല്ലോ.....

സൈദാല്യാക്കയായിരുന്നു ഞങ്ങളുടെ കുട്ടിക്കാലത്ത്‌ (തൊണ്ണൂറുകളില്‍)  ഗ്രാമത്തില്‍  ഉണ്ടായിരുന്ന ഏക സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉടമസ്ഥന്‍.
പല ചരക്ക്‌ മുതല്‍ ട്രങ്ക് കാള്‍ വരെ വിളിക്കാന്‍ സൗകര്യമുള്ള ഏക കട.
അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ കട എപ്പോഴും സജീവമായിരുന്നു.

മോബൈല്‍ ഫോണ്‍ എന്ന കുന്ത്രാണ്ടത്തെ പറ്റി കേട്ടിട്ട് പോലും ഇല്ലാത്ത കാലം .....
അന്ന് ലാന്‍ഡ്‌ ഫോണ്‍ പോലും ഒരു അപൂര്‍വ വസ്തു ആയിരുന്നല്ലോ....
കാമുകീ കാമുകന്മാര്‍ക്ക് പ്രണയ ലേഖനങ്ങള്‍ മാത്രമായിരുന്നു ഏക കമ്മ്യൂണിക്കേഷന്‍ മാര്‍ഗ്ഗം....

പല ഗള്‍ഫുക്കാരും തങ്ങളുടെ കുടുംബാംഗങ്ങളുമായി സംസാരിക്കാന്‍ സൈദാല്യാക്കയുടെ കടയിലെ ഫോണിനെയായിരുന്നു ആശ്രയിച്ചിരുന്നത് .....
ഗള്‍ഫില്‍ നിന്നും വിളിക്കുന്ന സമയം മുന്‍കൂട്ടി അറിയിച്ചതിനനുസരിച്ച് കെട്ടിയവന്മാരുടെ ഫോണും പ്രതീക്ഷിച്ച് വിരഹ ദു:ഖവുമായി സ്ത്രീകള്‍ ഈ കടയില്‍ കാത്തു നില്‍ക്കുക പതിവായിരുന്നു.

സൈദാല്യാക്കക്ക് ഒരു ദൗര്‍ബല്യം ഉണ്ട്....

പന്ത്രണ്ടു പതിമൂന്ന് വയസ്സിനു താഴെയുള്ള ആണ്‍കുട്ടികള്‍ കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ വന്നാല്‍ അദ്ദേഹം തഞ്ചത്തില്‍ അവരുടെ സുനാപ്ലിയില്‍ കയറി പിടിക്കും.
കുട്ടികള്‍ ഞെട്ടലോടെ ചാടുമ്പോള്‍ സൈദാല്യാക്ക ഉന്തിയ പല്ലും കാട്ടി എന്തോ വീരകൃത്യം നടത്തിയ മട്ടില്‍ ആത്മാര്‍ഥമായി ചിരിക്കും....

കുട്ടികള്‍ ഒരു ജാള്യതയോടെ മടങ്ങും.....
ഇത് അദ്ദേഹത്തിന്റെ ഒരു പതിവായിരുന്നു....

ഇന്നത്തെ പോലെ പീഡന കേസിന് വലിയ പ്രചാരം അന്നുണ്ടായിരുന്നില്ലല്ലോ...
ചാനലില്‍ പോയി മുഖം കാണിക്കാനുള്ള അവസരവും ഇല്ലാതിരുന്ന കാലമായത് കൊണ്ട് ഈ പീഡന കഥ ആരും പുറത്ത് പറഞ്ഞില്ല.

അദ്ദേഹത്തിന്റെ ഈ പീഡനം ഏറ്റു വാങ്ങിക്കൊണ്ട് ഞങ്ങളുടെ ദിനങ്ങള്‍ കടന്നു പോയി....

ഒരു ദിവസം ഞങ്ങള്‍ കളിക്കുന്നതിനിടയില്‍ പന്ത്‌ പൊട്ടി.....
കുട്ടിപ്പട്ടാളം പിരിവെടുത്ത്‌ പന്ത്‌ വാങ്ങാന്‍ തീരുമാനിച്ചു....
പന്തിനുള്ള പണം റെഡിയായെങ്കിലും എല്ലാവര്‍ക്കും സൈദാല്യാക്കയുടെ കടയിലേക്ക് പോകാന്‍ മടി.

"കടയിലേക്ക് ചെന്നാല്‍ സൈദാല്യാക്ക പിടിക്കും..." ഷാജഹാനോട്‌ പന്ത് കൊണ്ടു വരാന്‍ പറഞ്ഞപ്പോള്‍ അവന്‍ തന്റെ നിലപാട് വ്യക്തമാക്കി.

"എവിടെ പിടിക്കും ?" എന്ന ചോദ്യം ആരും ചോദിച്ചില്ല.

കാരണം ഞങ്ങളുടെ കൂട്ടത്തിലെ എല്ലാവരുടെയും "അവിടെ" സൈദാല്യാക്കയുടെ പിടി വീണിട്ടുണ്ട്.
പ്രതിഷേധം അടക്കി കഴിയുകയായിരുന്നു എന്ന് മാത്രം....

തുടര്‍ന്ന് ഞങ്ങള്‍ക്കിടയില്‍ ഈ പീഡനത്തെ കുറിച്ചുള്ള വിശദമായ ഒരു ചര്‍ച്ച നടന്നു....

ഞങ്ങളുടെ "അഭിമാനത്തെ" എങ്ങിനെ സൈദാല്യാക്കയുടെ കരാള ഹസ്തങ്ങളില്‍ നിന്നും മോചിപ്പിച്ച് മാനം സംരക്ഷിക്കാം എന്നതിനെ കുറിച്ച് ഞങ്ങള്‍ കൂലങ്കശമായി ചിന്തിച്ചു ......

"വീട്ടില്‍ പറഞ്ഞാലോ.... ???" നിസാം ചോദിച്ചു.

"എങ്ങിനെയാടാ പറയുക ? എനിക്ക് മടിയാണ് ..." വീട്ടുക്കാരെ ഇക്കാര്യം അറിയിക്കുന്നതിനുള്ള നാണം ബാബു മറച്ചു വെച്ചില്ല.

"ഇനി പിടിക്കരുത് എന്ന് ആ സൈദാലി കോന്തനോട്‌ പറഞ്ഞാലോ ???" ഷഫീറിന്റെതായിരുന്നു ആ ചോദ്യം.

"അത് കൊണ്ടു കാര്യം ഇല്ലടാ...ഒരു പ്രാവശ്യം ഞാന്‍ പറഞ്ഞതാ... പിന്നെ ഞാന്‍ ചെന്നപ്പോ ഒന്ന് കൂടി മുറുക്കി പിടിച്ചു..." മോഹന്‍ തന്റെ ദുരനുഭവവും പങ്കുവെച്ചു.

എല്ലാവരും വീണ്ടും തല പുകച്ചു....

"എടാ എനിക്കൊരു ഐഡിയ ഉണ്ട്. പക്ഷേ എല്ലാവരും എന്റെ ഒപ്പം നില്‍ക്കണം." കൂട്ടത്തിലെ വക്രബുദ്ധിയുടെ ഉസ്താദ്‌ ആയിരുന്ന സാദിക്കിന്റേതായിരുന്നു ആ വാചകം.

"എന്താ നിന്റെ പരിപാടി ?" ഞാന്‍ ചോദിച്ചു.

"അതൊന്നും ഇപ്പോള്‍ പറയില്ല. ഞാന്‍ എന്ത് ചെയ്യുന്നുവോ അത് നിങ്ങളും ചെയ്യണം...അതിന് നിങ്ങള്‍ തയ്യാറാണോ ???" സാദിക്ക്‌ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ തയ്യാറായിരുന്നില്ല.

ഞങ്ങള്‍ പരസ്പരം നോക്കി....
"എന്തായാലും സാദിക്ക്‌ ചെയ്യുന്ന ഒരു കാര്യമാണല്ലോ ഞങ്ങള്‍ ചെയ്യേണ്ടത്‌...." അപ്പൊ പിന്നെ വരുന്നിടത്ത് വെച്ചു കാണാം എന്ന തീരുമാനത്തോടെ ഞങ്ങള്‍ സാദിക്കിനെ അനുകൂലിച്ചു.

സൈദാല്യാക്കയുടെ കരാള ഹസ്തങ്ങളില്‍ നിന്നും മഹത്തായ സുനാപ്ലിയെ മോചിപ്പിക്കാനായി എന്തും ചെയ്യാന്‍ ഞങ്ങള്‍ ഒരുക്കമായിരുന്നു.....
ഇരുട്ടടിക്ക്‌ വരെ.....

"എന്നാല്‍ നമുക്ക്‌ പന്ത് വാങ്ങാന്‍ സൈദാല്യാക്കയുടെ കടയിലേക്ക് പോകാം..." എന്ന് പറഞ്ഞു സാദിക്ക് എഴുന്നേറ്റു.
കൂടെ ഞങ്ങളും.....

സാദിക്ക്‌ നേതാവിനെ പോലെ മുന്നില്‍ നടന്നു....
പിന്നാലെ ബാക്കി ആറു പേരും....

സൈദാല്യാക്കയുടെ കടയില്‍ എത്തി...
അവിടെ ദുബായിക്കാള്  പ്രതീക്ഷിച്ചു നില്‍ക്കുന്ന സ്ത്രീകളടക്കം പലരും ഉണ്ടായിരുന്നു.....

"സൈദാല്യാക്കാ... ഒരു പന്ത് ..." സാദിക്ക്‌ പറഞ്ഞു.

പന്തെടുത്ത് കൊടുക്കുന്നതിനിടയില്‍ സൈദാല്യാക്ക സാദിക്കിന്റെ പോളിറ്റ് ബ്യൂറോയില്‍ കയറി പിടിച്ചു....
എന്നിട്ട് ഉന്തിയ പല്ലും കാട്ടി ചിരിച്ചു.....
ആ പിടി പ്രതീക്ഷിച്ചു നിന്നിരുന്ന സാദിക്ക്‌ പതറിയില്ല....

മറിച്ച് സാദിക്ക്‌ ഒരു കാര്യം ചെയ്തു....
അവന്‍ സൈദാല്യാക്കയുടെ സുനാപ്ലിയില്‍ കയറി പിടിച്ചു....!!!!

അന്‍പത് വര്‍ഷത്തോളം വിശിഷ്ട സേവനം നടത്തി വീക്കായ തന്റെ വീക്ക്‌നെസ്സില്‍ പിടി വീണതോടെ സൈദാല്യാക്ക ഞെട്ടി....!!!!

ആ കടയില്‍ സാധനം വാങ്ങാന്‍ വന്നിരുന്ന സ്ത്രീകള്‍ അത് കണ്ടു ചിരിച്ചു....

"എല്ലാവരും പിടിച്ചോടാ...." സാദിക്ക്‌ അലറി.

സാദിക്ക്‌ ഞങ്ങളെക്കൊണ്ട് ചെയ്യിക്കാന്‍ ഉദ്ധേശിച്ച കാര്യം എന്താണെന്ന് അപ്പോഴാണ്‌ വ്യക്തമായത്....

ഞങ്ങള്‍ എല്ലാവരും വേഗം വേഗം "ആത്മാര്‍ത്ഥമായി" തന്നെ സൈദാല്യാക്കയുടെ "അച്ചുതണ്ടില്‍" പിടിച്ചു.....

നിമിഷങ്ങള്‍ക്കിടയില്‍ ആറ്  പിടി വീണ ഷോക്കില്‍ നില്‍ക്കുകയായിരുന്നു സൈദാല്യാക്ക....!!!

പെണ്ണുങ്ങള്‍  കൂട്ടച്ചിരി മുഴക്കുന്നു....ദുബായി വരെ എത്തുന്ന ശബ്ദത്തില്‍.....

അവസാനമായി ആ മഹാകര്‍മ്മം നിര്‍വഹിച്ചത് ഷഫീറായിരുന്നു.....

ഷഫീര്‍ ആ പുണ്യ കര്‍മ്മം നിര്‍വഹിക്കുമ്പോള്‍ സൈദാല്യാക്ക അറിയാതെ നിലവിളിച്ചു..."ന്റെ...ള്ളാ........"

"ഓടിക്കോടാ...." പന്തും കയ്യിലെടുത്ത് ഓടുന്നതിനിടയില്‍ സാദിക്ക്‌ വിളിച്ചു പറഞ്ഞു.

ലാദനെ കീഴടക്കിയ ഒബാമയുടെ സന്തോഷത്തോടെ ഞങ്ങള്‍ ഓടി....
പന്തിന് കാശ് പോലും കൊടുക്കാതെ....

സാദിക്കിന്റെ ആ മര്‍മ്മ ചികിത്സ ശരിക്കും ഫലിച്ചു.....

പിന്നീട് ഒരിക്കലും സൈദാല്യാക്കയുടെ കരാള ഹസ്തങ്ങള്‍ ഗ്രാമത്തിലെ കുട്ടികളുടെ ചാരിത്ര്യത്തിന് ഭീഷണി ഉയര്‍ത്തിയിട്ടില്ല.....

പിന്നെ ഞങ്ങള്‍ വല്ല സാധനവും വാങ്ങാനായി കടയിലേക്ക് ചെന്നാല്‍ സൈദാല്യാക്ക മൂന്നടി പിന്നോട്ട് നില്‍ക്കും....
എത്ര തിരക്ക്‌ ഉണ്ടെങ്കിലും ഞങ്ങളെ വേഗം ഒഴിവാക്കും.....
"കുട്ട്യോളല്ലേ ഓല്ക്ക് കളിക്കാന്‍ പോവണ്ടി വരും. ഓല് ആദ്യം പൊയ്ക്കോട്ടേ..." എന്ന് പറഞ്ഞുകൊണ്ട്.

ആ പന്തിന് ഞങ്ങള്‍ കാശും കൊടുത്തിട്ടില്ല....
സൈദാല്യാക്ക ചോദിച്ചിട്ടും ഇല്ല....
അതുവരെ ഞങ്ങളെ പീഡിപ്പിച്ചതിനുള്ള നഷ്ടപരിഹാരമായി ഞങ്ങള്‍ ആ പന്തിനെ കണക്കാക്കി....

പക്ഷെ അപ്പോഴും എന്റെ മനസ്സില്‍ ഒരു സംശയം അവശേഷിക്കുന്നുണ്ടായിരുന്നു.....
ആദ്യം വീണ ആറു പിടികള്‍ക്കും സൈദാല്യാക്ക നിലവിളിച്ചിട്ടില്ല....
പക്ഷേ ഷഫീറിന്റെ ആ പിടിക്ക് മാത്രം എന്താ അയാള്‍ നിലവിളിച്ചു പോയത്‌ ?????

ഈ സംശയം ഞാന്‍ ഷഫീറിനോട്‌ തന്നെ ചോദിച്ചു......

"എടാ പോത്തേ, ഒരു കാര്യം ചെയ്യുമ്പോള്‍ വൃത്തിയായി ചെയ്യാന്‍ പഠിക്കണം. നീയൊക്കെ വെറുതെ പിടിച്ചു പോന്നു... ഞാന് പിടിച്ചതിനോടൊപ്പം നഖം കൊണ്ട് ഒരു പ്രയോഗം നടത്തി ."
തന്റെ വിരലില്‍ മാസങ്ങളായി മുറിക്കാതെ വളര്‍ത്തിക്കൊണ്ടിരിക്കുന്ന കൂര്‍ത്ത നഖങ്ങളില്‍ തലോടിക്കൊണ്ട് ഷഫീര്‍ വിശദീകരിച്ചു.....

അബസ്വരം  :
ബൂലോകത്തെ സൈദാല്യാക്കമാരായ വീക്ഷണ കോണകക്കാര്‍, തൂപ്പുക്കാര്‍, കക്കൂസ് സാഹിത്യക്കാര്‍, ISO 9001 സര്‍ട്ടിഫൈഡ് സാഹിത്യ തമ്പ്രാക്കന്‍മാര്‍ എന്നിവര്‍ക്ക്‌ വേണ്ടി "കച്ചറ സാഹിത്യം" ഫോണ്ട് ഉപയോഗിച്ച് എഴുതിയ ഈ പോസ്റ്റ്‌ വെടിക്കേറ്റ് ചെയ്യുന്നു.....


പോസ്റ്റ്‌ മോഷണം സംസ്കാര ശൂന്യതയാണ് എന്ന് ബൂലോക കള്ളന്മാരെ ഓര്‍മ്മപ്പെടുത്തുന്നു.
129 comments:

 1. ha h ha ha ...........very good storey

  ReplyDelete
 2. മാരകമായി പോയി. എന്നാലും അയാള്‍ക്കത് വേണ്ടത് തന്നെ.

  ReplyDelete
 3. നന്നായിടുണ്ട് ..കേട്ടോ ഇതുപോലെ എന്റെ നാട്ടിലും ഉണ്ടായിരുന്നു ഒരു മമ്മിക്ക ..എല്ലാവര്ക്കും അറിയാം പക്ഷെ ആര്‍ക്കും അറിയില്ല .എല്ലാവരും പര്സപരം ചമ്മലോടെ പറയും ..ആരും പ്രതികരിച്ചു കണ്ട്ടില്ല ...എല്ലാ നാട്ടിലും ഉണ്ടാവും ഇങ്ങനെ ഓരോ ആളു അല്ലെ ?

  ReplyDelete
 4. ഹ ഹ.. ചിരിച്ച് ചാകാറായി ഹെന്റിഷ്ടാ.. പെടപ്പന്‍ പോസ്റ്റ്..

  ReplyDelete
 5. ചിരിച്ച് ചിരിച്ച് മണ്ണു കപ്പി..

  ReplyDelete
 6. ഹ ഹ ഹ ... ചിരിച്ചു മടുത്തു..

  ReplyDelete
 7. കുട്ട്യോളല്ലേ,,ഓല് ആദ്യം പൊയ്ക്കോട്ടെ,,,
  സുബ്രഹ്മണ്യന്‍....

  ReplyDelete
 8. കത്തികുത്തേറ്റു,ശരിക്കും

  ReplyDelete
 9. ന്റെ അബ്സറിക്കാ ങ്ങളും ആ മാതിരി ചന്തി കഴ്ക്കണ പരിപാട്യാ ന്ന് വിചാരിച്ച് ഇത്തിരി മടിച്ച് മടിച്ചാ ഈ പോസ്റ്റ് തുറന്നേ. പക്ഷെ ആകെ ചിരിപ്പിച്ച് എടങ്ങേറാക്കിക്കളഞ്ഞല്ലോ ഇക്കാ. ഗംഭീരം. അവിടെ കുഞ്ഞാല്യാക്ക ആണെങ്കിൽ ഞങ്ങളുടെ നാട്ടിൽ മണിയാക്ക ആയിരുന്നൂ എന്നുള്ള വിത്യാസം മാത്രം. ഇനിയെന്തായാലും ആ പൊസ്റ്റ് വേണ്ടല്ലോ ? നല്ല രസണ്ടായിരുന്നൂ ട്ടോ ഇക്കാ. ആശംസകൾ.

  ReplyDelete
 10. എന്റെ പോന്നു ഡാക്കിട്ടരെ ...

  ചിരിച്ചു ചിരിച്ചു വയറു കൊളുത്തി..

  ഇത് ബല്ലാത്ത പിടുത്തം ആയി പോയി റബ്ബേ !!!

  ReplyDelete
 11. രസിപ്പിച്ചു.... അബ്സാർ ഭായ്...

  ReplyDelete
 12. ഈ കക്കൂസ് സാഹിത്യം വായിച്ച് “ക്ഷ” പിടിച്ചൂന്ന് തുറന്ന് സമ്മതിയ്ക്കുന്നു. വീക്ഷണകോണകക്കാരും ISO 90000001 കാരുമൊക്കെ സാഹിത്യകഞ്ചുകന്മാരായി വിളങ്ങട്ടെ, തൂപ്പുകാര്‍ തൂത്ത്തളിക്കട്ടെ, തമ്പ്രാക്കന്മാര്‍ തീട്ടൂരമിറക്കട്ടെ, പക്ഷെ നിഷ്കളങ്കവും നിര്‍ദോഷവുമായി ചിരിപ്പിക്കുന്ന ഇത്തരം എഴുത്തുകള്‍ക്ക് എന്റെ വോട്ട്

  ReplyDelete
 13. അബ്സര്‍ , ഇത്തരം ചിരിപോസ്ടുകള്‍ക്ക് എന്നും മാര്കറ്റ്‌ ഉണ്ട്..ആളുകളെ കരയിപ്പിക്കുന്നതിനേക്കാള്‍ നല്ലത് ചിരിപ്പിക്കുക തന്നെയാണ്..നന്നായി ചിരിപ്പിച്ചു. ഒരു നര്‍മ്മ കഥ പരപ്പനാടന്‍ ബ്ലോഗിലും വായിക്കാം ട്ടോ ..ആശംസകള്‍

  ReplyDelete
 14. ഒരു സത്യത്തെ ഹാസ്യത്തിലൂടെ പറഞ്ഞ താങ്ങള്‍ക്ക്‌ ഹ്രദയം നിറഞ്ഞ നന്ദി
  ഇത് മാത്രമല്ല താങ്കളുടെ എല്ലാ കലാ സൃഷ്ട്ടിയും വളരെ നല്ലതാണ്

  ReplyDelete
 15. ചിരിക്കതെയിരിക്കാന്‍ പരമാവതി ശ്രമിച്ചു പക്ഷെ നടന്നില്ല .കൊള്ളം കേട്ടോ . ഇനിയും മുന്‍പോട്ട് മുന്‍പോട്ട് പോകട്ടെ

  ReplyDelete
 16. ഡോക്ടറുടെ ഒരു നര്‍മബോധം.... ചിരിപ്പിച്ച് രോഗം മാറ്റുന്നതിനെക്കൂറിച്ച് ഡോക്ടര്‍ക്ക് ഒന്നു ആലോചിച്ചു കൂടെ....

  ReplyDelete
 17. Muhammed Jamal TirurWednesday, March 14, 2012

  അബ്സര്‍ ....കലക്കി ...

  ReplyDelete
 18. ബൂലോകത്തെ സൈദാല്യാക്കമാരായ വീക്ഷണ കോണകക്കാര്‍.........
  അപ്പൊ അവരെയും സൈദാലി ഗണത്തില്‍ ഉള്‍പ്പെടുത്തി അല്ലേ.അത് നന്നായി.
  ഒരു ചിരി സമ്മാനിച്ചതിനു നന്ദി.

  ReplyDelete
 19. Nazim Muhammed ThayyilWednesday, March 14, 2012

  എന്നാല്ലും എല്ലാവരും കൂടി സൈദാലിക്കായുടെ സുനാപ്പി തകര്‍ത്തു കളഞ്ഞല്ലോ .......

  ReplyDelete
 20. അബ്സര്‍ ഭായ്‌, ചിരിയോടെ തന്നെ വായിച്ചു... സദാചാര കമ്മിറ്റിക്കാര്‍ നോട്ടമിട്ട സ്ഥിതിക്ക്‌ കൂടുതല്‍ എഴുതുന്നില്ല. അഥവാ സ്ക്രീന്‍ ഷോട്ടെടുത്ത്‌ വീണ്‌ടും അപമാനിച്ചാലോ? ഹഹഹ സുനാപ്ളി എന്നൊന്നും പറയാന്‍ പാടില്ല. പ്രഭന്‍ കൃഷ്ണന്‍ എന്ന ബ്ളോഗറുടെ ഒരു പോസ്റ്റിന്‌ ഞാനിട്ട്‌ കമെന്‌റില്‍ ഇങ്ങനെ ചോദിച്ചിരുന്നു. പല്ല് മാത്രമാണോ പൊട്ടിയത്‌ സുനാപ്ളിക്ക്‌ കേടൊന്നും പറ്റിയില്ലേ എന്ന്. പുള്ളി അത്‌ സദാചാര വിരുദ്ദമാണെന്ന് പറഞ്ഞ്‌ ഡിലീറ്റ്‌ ചെയ്തു. ഇത്‌ ഡിലീറ്റ്‌ ചെയ്യില്ലെന്ന പ്രതീക്ഷയോടെ .. ആശംസകള്‍

  ReplyDelete
  Replies
  1. അത്തരക്കാരെ കപടസദാചാര വാദികള്‍ എന്ന് തന്നെ വിളിക്കേണ്ടി വരും.
   നര്‍മ്മങ്ങള്‍ ഉള്‍കൊള്ളാന്‍ കഴിയാത്ത ബുജികള്‍ക്ക് അങ്ങിനെ തോന്നുക സ്വാഭാവികം....

   Delete
 21. ഇത് പോലത്തെ ഒരു മാഷ് ഞങ്ങള്‍ക്കും ഉണ്ടായിരുന്നു...ഒരു ഫിസിക്സ്‌ മാഷ്‌....,...കോഴിക്കോട്‌ ഒരു വലിയ കോളേജില്‍ പഠിച്ച പലര്‍ക്കും ഈ സാറിനെ അറിയാം...

  ReplyDelete
 22. ഡോക്ടര്‍ ചിരിപ്പിച്ചു. അഞ്ചാറ് കൊല്ലം മുന്‍പ് ഞാന്‍ ട്രെയിനില്‍ പോകുമ്പോള്‍ ഇങ്ങനെ ഒരു സൈദാലിക്ക എന്റെയും കേന്ദ്രത്തില്‍ പിടിച്ചിരുന്നു . അവസാനം പെന്ന് കൊണ്ട് നല്ലൊരു കുത്ത് വെച്ച് കൊടുത്തു. വേദന സഹികാതെ അങ്ങേരു നിലവിളിച്ചു കൈ മാറ്റി. ഇനി ജീവിതത്തില്‍ ആരുടേയും കേന്ദ്രത്തില്‍ അങ്ങേരു കൈ വെക്കില്ല. അത് പോലത്തെ കുത്താ ഞാന്‍ കൊടുത്തത് !!!

  ReplyDelete
  Replies
  1. ഹഹ... ഓണ്‍ ദി സ്പോട്ട് ചികിത്സ അല്ലേ.... അത് നന്നായി....

   Delete
 23. അബ്സര്‍ക്കാ ... അടിപൊളി .. അഭിനന്തഞങ്ങള്‍ .....

  ReplyDelete
 24. Everybody who read the Blog post thinks it was a joke. BUT the fact remains that in Kerala MORE YOUNG BOYS are sexually harassed than Girls. This is no laughing matter and congrats on bringing the issue out of the closet. Unfortunately our popular media is turning a blind eye to this issue. Ask any Psychiatrist and you will get the correct picture

  ReplyDelete
  Replies
  1. @@
   Dear Mr. Sabu,
   u said it. it's absolutely true!

   (Unfortunately there is no connection between pen and penis.
   But fortunately we the young bloggers are ideally harassing by moral police in malayalam blogging!!)

   Hahahahahahaaa!!

   ***

   Delete
  2. But fortunately we the young bloggers are ideally harassing by moral police in malayalam blogging!!)

   Hahahahahahaaa!!

   :)

   Delete
  3. വയ്ദ്യരെ,
   ഇമ്മാതിരി പിടുത്തം പ്രതീക്ഷിച്ചില്ല കേട്ടോ.
   ഇതൊരുമാതിരി ചങ്കില്‍ കൊള്ളുന്ന പിടുത്തമായിപ്പോയി കേട്ടോ!
   (ചിരിച്ചു മരിക്കാന്‍ തോന്നുമ്പോള്‍ ഇവിടെ വരും- ഇന്ഷാ അല്ലാഹ്)

   എഴുത്തില്‍ സന്ദര്ഭത്തിനനുസരിച്ച് ശ്ലീലംമാറി അശ്ലീലം വരും. ദ്വയാര്‍ത്ഥം വരും. സുനാപ്പികളും അവലോസുണ്ടാകളും വരും. അതൊക്കെ സ്വാഭാവികമാണ്‌.

   പക്ഷെ കണ്ണൂരാന്റെ ബ്ലോഗില്‍ ഇതൊക്കെ വരുന്നത് കരുതിക്കൂട്ടിയാണ്.
   ആയതിനാല്‍ ആദ്യം കൊല്ലേണ്ടത് അവനെത്തന്നെയാണ്!

   Delete
  4. കണ്ണൂരാനെ ബ്ലോഗുലകം ദുര്‍ഗുണ പരിഹാര പാഠശാലയില്‍ വിട്ടു അവിടത്തെ സല്‍ഗുണ സമ്പന്നരും, സദാചാര പോലീസുകാരും, സര്‍വോപരി തൂപ്പുകാരുമായ അദ്ധ്യാപഹയരുടെ സ്വഭാവം ബെടക്കാക്കാന്‍ ബ്ലോഗുലകം ദുരാചാര കമ്മറ്റി തീരുമാനിച്ചു എന്ന് ബൂലോക ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു......

   Delete
  5. എങ്കില്‍ കണ്ണൂരാനെപ്പിടിച്ചു കമ്മിറ്റിയുടെ ചെയര്‍മാനാക്കണം.
   ബാക്കിയുള്ള സ്ഥാനത്തേക്ക് മ ബ്ലോഗിലെ 2% വരുന്ന അവിലവലാതി ബ്ലോഗര്‍മാരില്‍ നിന്നും ആളുകളെ കണ്ടെത്തണം.
   വയ്ദ്യരെ, സമ്മതമാണെങ്കില്‍ പറ.

   ആമിനാക്കി കുസും അബൂക്ക ഹുക്കും അമൂല്‍ക്കാ കിസും കേറിവാ വയ്ദ്യരെ, കേറിവന്നു ഇവന്മാരുടെ നെഞ്ചു തകര്‍ക്കൂ!

   Delete
  6. ഞമ്മള് റെഡി.......

   Delete
 25. സൈദാലിക്കയുടെ ച്ചുക്കാമണി കമ്പം ഒന്ന് കൈ കൊണ്ട് പിടിച്ചു .ആ മഹത്തായ നട വടി അവസാനിപ്പിച്ച കുട്ടി പട്ടാളത്തിനു അഭിനന്ദനം

  ReplyDelete
 26. കുട്ടിപ്പട്ടാളം വിജയക്കൊടി നാട്ടി.. :)

  ReplyDelete
 27. ഒരുപാട് ചിരിച്ചു ....അച്ചുതണ്ട് ..പോളിറ്റ്‌ ബ്യൂറോ ..സുനാപ്ലി ...ച്ചുക്കാമണി ...

  ReplyDelete
 28. അച്ച്ച്തണ്ട് ..സുനാപ്ളി ..പോളിറ്റ്‌ ബ്യൂറോ ..ച്ച്ചുക്കമണി ...ചിരിച്ചു പണ്ടാരടങ്ങി ...

  ReplyDelete
 29. കലക്കി ..............................

  ReplyDelete
 30. തമാശയിലൂടെയാണെങ്കിലും ഈ "അബസ്വരം "
  പറഞ്ഞത് അപസ്വരമല്ല............

  കിട്ടേണ്ടത് കിട്ടിയാല്‍ തൊണ്ടനും നന്നാവും എന്ന് കേട്ടിരുന്നു...
  ഇപ്പോള്‍ കണ്ടു ......

  ReplyDelete
 31. ചിരിപ്പിച്ചൂ ട്ടൊ....ആശംസകൾ....!

  ReplyDelete
 32. അപ്പൊ ഇമ്മാതിരി സൈദാല്യാക്കാമാരെ നമ്മുടെ നാട്ടില്‍ മിക്ക ആണുങ്ങളും ഒരിക്കലെങ്കിലും കണ്ടിട്ടുണ്ടാവും ല്ലേ :)
  ഒറ്റപ്പെട്ട അനുഭവങ്ങള്‍ എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്.
  അന്നൊന്നും ഇത്തരം സൂക്കെടുള്ളവര്‍ ഉണ്ടെന്നറിഞ്ഞില്ലായിരുന്നു.
  കോളേജില്‍ പഠിക്കുമ്പോള്‍ ഒരു ഞരമ്പ്‌ രോഗി ചൊറിയാന്‍ തുടങ്ങിയപ്പോ തന്നെ നല്ല വണ്ണം അങ്ങ് ചൂടായി. ആള് അപ്പൊ തന്നെ ബസ്സില്‍ നിന്ന് ഇറങ്ങിയോടി. ഇത്തരം രോഗികള്‍ക്ക്‌ അതെ ഒരു മാറുന്നുള്ളൂ..

  ReplyDelete
 33. ഇക്കാ അടിപൊളി.ഒരു പാടു ചിരിച്ചു .എല്ലാ ആശംസകളും...

  ReplyDelete
 34. ഇക്കാ .ഒരു പാടു ചിരിച്ചു .എല്ലാ വിധ ആശംസകളും ..

  ReplyDelete
 35. അങ്ങിനെ തന്നെ വേണും ............. ഞാന്‍ ലൈകീ

  ReplyDelete
 36. ഹ ഹ .. അബ്സര്‍ക്ക .. always റോക്കിംഗ് . . . .

  ReplyDelete
 37. ആ സാദിക്കിനെ പോലത്തെ നാല് മിടുക്കന്മാര്‍ ഉണ്ടായിരുന്നെങ്കില്‍ കേരളം എന്നെ നന്നായേനെ ...

  ReplyDelete
 38. സാബു ജോസഫ്‌ പറഞ്ഞതിനോട് നൂറു ശതമാനം യോജിക്കുന്നു. ഇവിടെ പറഞ്ഞ 'പിടുത്തം' മാത്രമല്ല നടക്കാറുള്ളത്, അബ്സാര്‍ അത് എഴുതാതെ വിട്ടതാകും...നാട്ടിലെ ഇത്തരം സൈദാലിമാരെ നിലക്ക് നിര്‍ത്താന്‍ കുട്ടികള്‍ തന്നെ വിചാരിക്കണം.....

  ഈ ഒരു ഗുണപാഠം ഒഴിച്ച് നിര്‍ത്തിയാല്‍ ചിരിച്ചു മണ്ണ് കപ്പുന്ന പോസ്റ്റ്‌....ഓഫീസില്‍ ഇത്തിരി റിലാക്സ് ആക്കിയതിന് നന്ദി..

  ReplyDelete
  Replies
  1. സ്കൂളുകളിലെയും, മദ്രസകളിലെയും ചില അധ്യാപഹയര്‍ പിടുത്തത്തില്‍ ഉപരിയായുള്ള ബാല പീഡനങ്ങള്‍ നടത്തിയതിന്റെ വാര്‍ത്തകള്‍ നമ്മുടെ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു.

   Delete
 39. സാബു ജോസഫ്‌ പറഞ്ഞത് ഇന്ഗ്ലിഷില്‍ ആണെങ്കിലും മലയാളിക്കുട്ടികള്‍ അനുഭവിക്കുന്ന ഈ പച്ചയായ ലൈംഗിക പീഠനം കേരളക്കരയില്‍ അങ്ങോളമിങ്ങോളം നടക്കുന്നുണ്ട്. അവക്കെതിരില്‍ കുട്ടിപ്പടയോളം എതിര്‍ക്കാന്‍ പറ്റിയവര്‍ ആരുമില്ല...!

  ഈ ഒരു ഗുണപാഠം ഒഴിച്ച് നിര്‍ത്തിയാല്‍ അവസാനം വരെ ചിരിയില്‍ മുക്കുന്ന പോസ്റ്റ്‌....ഓഫീസിലെ പിരിമുറുക്കം വരുമ്പോള്‍ ഇനിയും വന്നു വായിക്കാം...ആശംസകള്‍...!

  ReplyDelete
 40. ആദ്യമായിട്ടാ ഈ ബ്ലൊഗ്ഗിൽ.

  എല്ലം ഒരു തമാശായിട്ടെടുക്കുന്ന(സീരിയസ് വിഷയമായിട്ടുകൂടി) എഴുത്തിന്റെ ആ ശൈലി.ഒട്ടും അശ്ലീലം ചേർക്കാതെ വാക്കുകൾ തിരഞ്ഞെടുത്ത് ഭംഗിയായി പറഞ്ഞു ചിരിപ്പിക്കുന്ന അവതരണഭംഗി... അസ്സലായിരിക്കുന്നു.


  ഞാൻ പോയി ബാക്കി പഴയ പോസ്റ്റുകൾ വായിക്കട്ടെ. എന്നിട്ടു ഇനിയും വരാം.

  ReplyDelete
  Replies
  1. നന്ദി ചേച്ചീ.....
   ഇനിയും വരണം....

   Delete
 41. ഞങ്ങളുടെ നാട്ടില്‍ ഇതു പോലെ ഒരു ഹാജ്യാരും ഒരു വൈദ്യരും ഉണ്ടു . രണ്ടു പേരും പള്ളിയില്‍ വെച്ചാണു പിടുത്തം

  ReplyDelete
  Replies
  1. ആ വൈദ്യര് ഞാനല്ല എന്ന് ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു....ഹഹ....

   Delete
 42. ഹാവൂ!!!! മനസറിഞ്ഞു ഒന്ന് ചിരിച്ചു ... കലക്കിട്ടോ ... വീണ്ടും വരാം ..

  ReplyDelete
 43. Copy Paste block cheyumpo onnu sariku block cheythude...

  ഇത് സൈദാല്യാക്കയുടെ കഥയാണ്.....
  പേ പിടിച്ച മാങ്ങ തിന്ന എനിക്കും പേ പിടിക്കുന്നത് കാണാന്‍ ആക്രാന്തത്തോടെ ഓടി വന്നവരുടെ കൂട്ടത്തില്‍ സൈദാല്യാക്കയും ഉണ്ടായിരുന്നല്ലോ.....

  സൈദാല്യാക്കയായിരുന്നു ഞങ്ങളുടെ കുട്ടിക്കാലത്ത്‌ (തൊണ്ണൂറുകളില്‍) ഗ്രാമത്തില്‍ ഉണ്ടായിരുന്ന ഏക സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉടമസ്ഥന്‍.
  പല ചരക്ക്‌ മുതല്‍ ട്രങ്ക് കാള്‍ വരെ വിളിക്കാന്‍ സൗകര്യമുള്ള ഏക കട.
  അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ കട എപ്പോഴും സജീവമായിരുന്നു.

  മോബൈല്‍ ഫോണ്‍ എന്ന കുന്ത്രാണ്ടത്തെ പറ്റി കേട്ടിട്ട് പോലും ഇല്ലാത്ത കാലം .....
  അന്ന് ലാന്‍ഡ്‌ ഫോണ്‍ പോലും ഒരു അപൂര്‍വ വസ്തു ആയിരുന്നല്ലോ....
  കാമുകീ കാമുകന്മാര്‍ക്ക് പ്രണയ ലേഖനങ്ങള്‍ മാത്രമായിരുന്നു ഏക കമ്മ്യൂണിക്കേഷന്‍ മാര്‍ഗ്ഗം....

  പല ഗള്‍ഫുക്കാരും തങ്ങളുടെ കുടുംബാംഗങ്ങളുമായി സംസാരിക്കാന്‍ സൈദാല്യാക്കയുടെ കടയിലെ ഫോണിനെയായിരുന്നു ആശ്രയിച്ചിരുന്നത് .....
  ഗള്‍ഫില്‍ നിന്നും വിളിക്കുന്ന സമയം മുന്‍കൂട്ടി അറിയിച്ചതിനനുസരിച്ച് കെട്ടിയവന്മാരുടെ ഫോണും പ്രതീക്ഷിച്ച് വിരഹ ദു:ഖവുമായി സ്ത്രീകള്‍ ഈ കടയില്‍ കാത്തു നില്‍ക്കുക പതിവായിരുന്നു.

  ReplyDelete
  Replies
  1. കക്കാന്‍ വിചാരിച്ചവന് കക്കാം. അത് വാസ്തവം ആണ്.
   പക്ഷെ കള്ളന്‍ ആവണോ വേണ്ടയോ എന്നത് സ്വയം തീരുമാനിക്കുക. മാത്രമല്ല ഇത് നോക്കി പകര്‍ത്തി എഴുതിയാലും കോപ്പി ആയില്ലേ????
   പോസ്റ്റ്‌ പബ്ലിഷ് ചെയ്യുമ്പോള്‍ അതു ഇവിടെയാണ് ആദ്യം പബ്ലിഷ് ചെയ്തിട്ടുള്ളത് എന്ന് തെളിയിക്കാന്‍ ആവശ്യമായ വിവരങ്ങള്‍ Free Copyright എന്ന സൈറ്റിലൂടെ ലഭ്യമാകുന്നുണ്ട്. അഗ്രിഗേറ്റർ വഴിയും ഇക്കാര്യം തെളിയിക്കാം.

   http://myfreecopyright.com/registered_mcn/b291k-r5nql-2a7dw

   http://myfreecopyright.com/registered_mcn/B291K-R5NQL-2A7DW/March_2012

   അതായത് പോസ്റ്റിന്റെ ഉടമസ്ഥാവകാശത്തിന്റെ പേരില്‍ ഒരു ഇഷ്യു ഉണ്ടായാല്‍ തെളിയിക്കാന്‍ ആവശ്യമായ തെളിവുകള്‍ ലഭിക്കുന്നു. അതിനു അര്‍ഥം ഇത് ഒരിക്കലും കോപ്പി ചെയ്യാന്‍ കഴിയില്ല എന്നല്ല. മറിച്ച് മാന്യതയും, സംസ്കാരവും ഉള്ളവര്‍ ഇത്തരം മോഷണങ്ങള്‍ക്ക് നില്‍ക്കില്ല എന്ന് മാത്രം.
   "അമ്പലങ്ങളിലും പള്ളികളിലും കയറി മോഷ്ടിക്കുന്ന സംസ്ക്കാരം ഉള്ളവര്‍ ബ്ലോഗില്‍ കയറി മോഷ്ടിക്കില്ല" എന്ന് കരുതുന്നുണ്ടെങ്കില്‍ അത് വിഡ്ഢിത്തമാണ്.
   പൂട്ട്‌ പൊളിച്ചും കള്ളന് അകത്ത് കയറാം. കാര്യം മനസ്സിലായിക്കാണും എന്ന് കരുതുന്നു.

   Delete
 44. മലപ്പുറത്തെ എല്ലാ ഗ്രാമങ്ങളിലും ഓരോ സുനാപ്പി പിടുത്തക്കാരന്‍ ഉണ്ടാകും..
  രണ്ടു കഥകള്‍ പറയാം...ഒരു നേരിട്ടുള്ള അനുഭവം, ഒന്ന് കേട്ട കഥ...
  എന്റെ വീടിനടുത്ത കടയിലും ഈ സൂകേട്‌ ഉള്ള ഒരു ഇക്ക ഉണ്ടായിരുന്നു..ഒരു ദിവസം സൂക്കേട് മൂത്ത് എന്റെ സുഹൃത്ത്‌ റിയാസിനോട് ഈ ഇക്ക ചോദിച്ചു..
  "കെട്ടാന്‍ തരുമോ" (anal receptive intercourse നു മലപ്പുറത്തുള്ള കൊളാക്കിയ പ്രയോഗം!)
  റിയാസ്‌: "കെട്ടാനോക്കെ തരാം, പകരം പൈസ വേണ്ട, നിന്റെ ഉമ്മാനെയോ, പെങ്ങളെയോ ചെയ്യാന്‍ തന്നാല്‍ മതി.."
  ഇതോടെ ഇക്കാടെ ചോദ്യോത്തര പരിപാടി എന്നെന്നേക്കുമായി അവസാനിച്ചു....

  മറ്റൊന്ന് ഒരു ആശുപത്രി അനുഭവം...പറഞ്ഞു കേട്ട കഥ...
  നാട്ടിലെ ഒരു കൊച്ചു ആശുപത്രിയില്‍, ആര്‍ എം ഓ, തൊട്ടടുത്തുള്ള വീട്ടിലേക്കു ഭക്ഷണം കഴിക്കാന്‍ പോയി. തിരിച്ചു വരുന്നതു വരെ എന്തെങ്കിലും എമര്‍ജന്‍സി ഉണ്ടാകുകയാണെങ്കില്‍ നോക്കാന്‍ വേണ്ടി അവിടുത്തെ pediatrician നെ ഏല്‍പ്പിച്ചു..
  കുറച്ചു കഴിഞ്ഞപ്പോള്‍ ചെറിയ പനിയുമായി ഒരാള്‍ വന്നു. ആര്‍ എം ഓ കാണാനുള്ള കേസ്‌ ആയത് കൊണ്ട് pediatrician പറഞ്ഞു..
  "ഞാന്‍ കുട്ടികളുടെ ആളാ, ഇവിടുത്തെ ഡോക്ടര്‍ ഇപ്പൊ വരും"
  ഉടനെ രോഗി: "ആണോ? ഞാനും കുട്ടികളുടെ ആളാ".....

  ReplyDelete
 45. Dear Dr, kidilan,
  I had similar experiences during bus journeys to school. Often tried to avoid them by moving away. There was no gutz to fire back during that adolescent period. Anyway the kids army did a gr8 job. Ann eye opener for all. Most of the parents are unaware of such things.
  I'm reading your blog for the first time. Impressed by the way of writing, accurate usage of double meaning words without feeling obscenity. Congrats.keep it up
  Dr Saneej

  ReplyDelete
 46. വാക്കുകള്‍ തൂവല്‍ പോലെ ചികഞ്ഞടൂത്ത് രസകരമായ അവതരണം.
  ഒരുപാട് ചിരിച്ചുട്ടോ....

  ReplyDelete
 47. rasakaramayittundu...... blogil puthiya post...... ELLAAM NAMUKKARIYAAM, PAKSHE..... vayikkane......

  ReplyDelete
 48. ന്നാലും ന്റെ ശെഫീര്വോ ഇത്രയ്ക്കു വേണ്ടിയിരുന്നില്ല ...ഹ ഹ ഹ ...ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി അബ്സര്‍ ഭായ് .നന്ദി

  ReplyDelete
 49. കൊള്ളാം ചിരിച്ചു ചിരിച്ചു ഒരു വഴി ആയി
  സൈതാലിക്കാക്ക് അത് തന്നെ വേണം

  ReplyDelete
 50. കൊള്ളാം കലക്കന്‍ !! ഇത് ഒറ്റപെട്ട ഒരു അനുഭവം അല്ല എന്ന് തന്നെയാണ് എന്റെ വിശ്വാസം !! ഞരമ്പ്‌ രോഗമുള്ള ഒരുപാടു ഇക്കമാര്‍ ഇപ്പോഴും നാട്ടില്‍ വിലസുന്നു !!

  ReplyDelete
 51. ഡോക്ടറെ കലക്കന്‍ പോസ്റ്റ്‌ ആയീ .ഇത് പോലെ പോളിറ്റ്‌ ബ്യൂറോയില്‍ പിടിക്കുന്ന ഒരാള്‍ എന്റെ നാട്ടിലും ഉണ്ടായിരുന്നു

  ReplyDelete
 52. വല്ലാഹ് സമ്മതിച്ചു ഇക്കാ വളരെ നന്നായിട്ടുണ്ട്‌

  ReplyDelete
 53. അബസര്‍ക്ക....നിങ്ങള്‍ ഒരു സംഭവല്ല ഒരു മഹ പ്രസ്ഥാനമാണു....

  ReplyDelete
 54. ശരിയാണ് ..ഇങ്ങള് പ്രസ്ഥാനം തന്ന്യാണ്‌ ..... മനുസനെ ചിരിപ്പിച്ചു കൊല്ലും .... ഇമ്മാതിരി ഒരു കാക്ക ഞമ്മളെ നാട്ടിലും ഇണ്ടായിരുന്നു ട്ടോ ... മ്മടെ സാദിക്കിനെ പോലൊരു ചെങ്ങായി മൂപ്പര്‍ക്കും കൊടുത്തു എട്ടിന്ടൊരു പണി ..അതോടെ ആള് നീറ്റായി ഇത് വായിച്ചപ്പോ അതാ ഓര്‍മ്മ വന്നെ ..... കിഠിലം...... ആശംസകള്‍

  ReplyDelete
 55. ഹഹഹഹ.....ചിരിക്കാന്‍ വയ്യ....പലനാടുകളില്‍ ഇതുപോലുള്ള സൈതലിക്കാമാര്‍....എന്റെ ഓര്‍മയില്‍ അയമുട്ടികാ ആണ്....അങ്ങേര്‍ക് പെണ്‍കുട്ടികള്‍ ആയിരുന്നു വിനോദ ഉപാധികള്‍...ആശംസകള്‍ അബ്സര്‍....ചിരിയുടെ മേമ്പൊടി ചേര്‍ത്ത എഴുത്തിന്.....

  ReplyDelete
 56. കൊള്ളാം ..നന്നായിട്ടുണ്ട്.. :-)

  ReplyDelete
 57. എന്‍റെ ഡോക്ടറെ ഇതു കോപ്പിലെ ഇടപാടായിപ്പോയല്ലോ,%$^#
  ഓഫീസിലിരുന്നു ഇതുപോലുള്ള സാധനമോക്കെ വായിച്ച് ചിരി പിടിച്ചുനിര്‍ത്താന്‍ പെടാപ്പാടുപെട്ടു വയറ്റില്‍ കൊളുത്ത് വീണ്‌പോയല്ലോ!
  ആയുര്‍വേദത്തില്‍ കൊളുത്തിനുള്ള ആ മരുന്ന് ഫ്രീയായിട്ട് ഇങ്ങേടുക്ക്... :)

  ReplyDelete
 58. maashae.... Sangathi kalakeetaaaa..... :)

  ReplyDelete
 59. അടിപൊളി ....ചിരിച്ചു ...ചിരിച്ചു ...മരിച്ചു

  ReplyDelete
 60. അടിപൊളി ...ചിരിച്ചു ചിരിച്ചു ..വീണു

  ReplyDelete
 61. സൂപ്പര്‍ സൂപ്പര്‍ സൂപ്പര്‍.......

  ReplyDelete
 62. ഈ പോസ്റ്റ്‌ ഞാന്‍ ഇതിനു മുന്‍പ് വായിച്ചിട്ട് ഉണ്ട് എവിടെ കുറച്ചു മസാല ഇട്ടു എന്ന് മാത്രം

  ReplyDelete
  Replies
  1. ആ പോസ്റ്റിന്റെ ലിങ്ക് ഒന്ന് നല്‍കുമോ ?
   മറ്റൊരു പോസ്റ്റിനെ അനുകരിച്ചു എഴുതിയതല്ല ഇത്.നിങ്ങള്‍ മുന്‍പ്‌ വായിച്ച ഇതേ പോസ്റ്റിന്റെ ലിങ്ക് നല്‍കാന്‍ അഭ്യര്‍ത്ഥിക്കുന്നു.

   Delete
 63. നന്ദുTuesday, May 01, 2012

  കലക്കി മാഷേ.നന്നായി ആസ്വദിച്ചു.

  ReplyDelete
 64. ഇന്നത്തെപ്പോലെ പീഡന കേസ് അന്ന് പ്രചാരണത്തില്‍ ഇല്ലായിരുന്നല്ല്ലോ ......ഹഹഹഹ് ഡോക്റ്റര്‍ നമിച്ചു ,,ഇനി നമ്മളൊക്കെ നര്‍മ്മം എഴുതുന്നത്‌ നിര്‍ത്തിയാലോ എന്നാലോചിക്കുകയാ ,,,,

  ReplyDelete
  Replies
  1. ഹഹ...
   ഇങ്ങള് അങ്ങനത്തെ കടുത്ത തീരുമാനം ഒന്നും എടുക്കല്ലിം....:)

   Delete
 65. I have heard of a Zen master who went round market places and simply laughed violently and continuously. Slowly slowly people gathered round him and started laughing. He claimed that through laughter one could attain "enlightenment". I don't know how many are going to be "enlightened" through Absar Mohamed who has a good sense of humour. Keep it up Absar. And thanks for the good laughter. My tense face-muscles enjoyed a great relief, though temporarily.

  ReplyDelete
  Replies
  1. ഈ പ്രോത്സാഹനത്തിനു ഒരായിരം നന്ദി.....

   Delete
 66. നല്ല നര്‍മം ...എല്ലാവിധ ആശംസകളും നേരുന്നു

  ReplyDelete
 67. അപ്പോള്‍ ഇന്ന് മാത്രമല്ല അന്നും നഖം തന്നെ ആയുധം, അല്ലെ?

  ReplyDelete
 68. അങ്ങനെ വേണം സൈദാല്യാക്കാക്ക്.....

  ReplyDelete
 69. എന്റെ നാട്ടിലും ഇതുപോലെ ഒരു പ്രായം ആള്‍ ഉണ്ടായിരുന്നു ,പക്ഷേ ആള്‍ സുനാപ്പിയില്‍ അല്ലാ പിടികൂന്നെ നല്ലത് പോലെ നുള്ളുകയാ ചെയ്യുന്നെ ,അവസാനം എല്ലാവനമാരും കൂടെ ചേര്ന്ന്‍ തിരിച്ചു നുള്ളിയപ്പോ അവിടെ തിര്ന്ന്

  ReplyDelete
 70. 'മുള്ളുന്ന' കേന്ദ്രത്തില്‍ തന്നെ ഒന്നങ്ങു ആഞ്ഞു 'നുള്ളിയാല്‍' ഈ സൂക്കേടിനുള്ള മരുന്നായി ..!!!

  നര്‍മ്മത്തില്‍ ചാലിച്ച ഹൃദ്യമായ അവതരണം ..!!!.

  അഭിനന്ദനങ്ങള്‍ അബ്സാര്‍ ദക്തൂര്‍ ..!!

  ReplyDelete
 71. ഹി..ഹി..അയ്യേ...സുനാപ്പ്ലിക്കെഷന്‍ പോയ സൈദാലിക്ക ....ഇത് ഞാന്‍ ഇപ്പോഴാ വായിക്കുന്നത് ...

  ReplyDelete
 72. etharam njarab rogikal ella nattilum undakum .nalla pani thanne koduthu asamsakal

  ReplyDelete
 73. എന്നാലും സാദിക്കിനെ സംമാധിക്കണം ...അബ്സാര്‍ ക്ക ഉഗ്രര്ന്‍ ഐറ്റം

  ReplyDelete
 74. സാദിക്ക് കലക്കി ഇതു പോലെയുള്ള സടിക്കുമാര്‍ നാട്ടില്‍ ആവശ്യമാണ് ഒരു നുള്ള് കൊണ്ട് പ്രശ്നം തീര്തല്ലോ .....അബ്സാര്‍ ക ഗുഡ്

  ReplyDelete
 75. നന്നായിട്ടുണ്ട്...തുടരുക....

  ReplyDelete
 76. ഉഗ്രന്‍.................
  ഒരു സുഹൃത്ത്‌ മുകളില്‍ കുറിച്ച പോലെ ,
  " ചിരിച്ച് മരിക്കാന്‍ തോന്നുമ്പോള്‍ ഇവിടെ വരാം...."
  അഭിനന്ദനങ്ങള്‍ അബ്സാര്‍ ....

  ReplyDelete
 77. നല്ല പോസ്റ്റ്‌ ........നല്ല ഒഴുക്കോടെ പറഞ്ഞു, ഷഫീക്കിന്റെ ബുദ്ധി പോലെ തന്നെ കലക്കി !

  ReplyDelete
 78. നല്ല ചികില്‍സ തന്നെ.

  ReplyDelete
 79. നല്ല രസം ഇനിയും പ്രതിക്ഷിക്കുന്നു

  ReplyDelete
 80. വളരേ നന്നൈട്ടുന്ദ്‌...

  ReplyDelete
 81. narmmam nannayi... marmmathil thanne kollumunnund....abhinandanangal.

  ReplyDelete
 82. narmmam nannayittund.... marmmathil thanne kollum.

  ReplyDelete
 83. Mubashir KunduthodeFriday, October 12, 2012

  അടല്റ്റ്‌ ഓണ്‍ലി എന്ന് കണ്ടപ്പോള്‍ ഇത്രയുംപ്രതീക്ഷിച്ചില്ല ... പറയാതിരിക്കാന്‍ വയ്യ ഈ സൈതാളിമാര്‍ ഇന്നും നമ്മുടെ ഇടയിലുണ്ട് ... സത്യത്തിന്റെ മുഗം പലപ്പോഴും വികൃത മായിരിക്കാം

  ReplyDelete
 84. കാലത്തിന്റെ പോക്ക്..
  എന്തെക്കെയോ പറയണമെന്നുണ്ട്..പക്ഷെ ഇത്തിര മാതിരം പറയാം...
  അന്ന് സാധാരണമായത് ഇന്ന് കുറവാണ്..
  അന്ന് അപൂര്‍വമായി സംഭവിക്കുന്നത്‌ , ഇന്ന് വളരെ സാധാരണമാണ്..
  എവിടെയോ വായിച്ചിട്ടുണ്ട്, ഈ കാലത്ത് ഈ വക പീഡനങ്ങള്‍ ഏറ്റവും കൂടുതല്‍ കുടുംബത്തിനകത്ത്‌ നിന്നാണ് വരുന്നത് എന്ന്.

  ReplyDelete
 85. കലക്കി ഡോക്ടറെ...ഇത് നമ്മുടെ നാട്ടില്‍ നടക്കുന്ന "വേലകള്‍" തന്നെയാണ്..അതിനു പറ്റിയ "മറുപടി" ആ കുട്ടികള്‍ കൊടുത്തത് പോലെ കൊടുത്താല്‍ ഒക്കെ ശരിയാകും... ആരോ പറഞ്ഞതു പോലെ അതിന്റെ കൂടി വേറെ പല കളികളും നടക്കുന്നുണ്ട്...അത് നിങ്ങള്‍ അറിഞ്ഞു കൊണ്ട് വിട്ടതാകാം...ഇതൊരു ബ്ലോഗല്ലേ,, അതിനു പരിമിതി ഉണ്ടല്ലോ..ഇനിയും നല്ല നല്ല ബ്ലോഗ്‌ പ്രതീക്ഷിച്ചു കൊണ്ട്...റാഷിദ്‌ വാണിമേല്‍.....,,,,

  ReplyDelete
 86. കൊള്ളാം ചിരിച്ചെന്റെ പോളിറ്റ് ബുരോ വരെ കുഴഞ്ഞു

  ReplyDelete
 87. സൂപ്പര്‍ അണ്ണാ, സൂപ്പര്‍ !

  ReplyDelete
 88. പാവം സൈദാല്ല്യാക്കയുടെ സന്താന ഗോപാലനെ ഇങ്ങിനെ ചെയ്യാന്‍ പാടില്ലായിരുന്നു ....

  ReplyDelete
 89. കുട്ടി പട്ടാളം ചിരിപ്പിച്ചു ...ചെയ്യുന്ന ജോലി നന്നായി ചെയ്യുകയും വേണം ആറാമന്‍ പറഞ്ഞതും ശെരിയാ ....

  ReplyDelete
 90. ഇത് ഇപ്പോഴാണല്ലോ കാണുന്നത് .സൂപ്പര്‍ ചിരിക്കാന്‍ വയ്യ ഡാക്കിട്ടറെ .

  ReplyDelete
 91. പാവം സൈദലിക്കന്റെ സുനാപ്ലി ... (:

  ReplyDelete
 92. അന്പത് വര്ഷത്തോളം വിശിഷ്ട സേവനം നടത്തി വീക്കായ തന്റെ വീക്ക്നെസ്സില് പിടി വീണതോടെ സൈദാല്യാക്ക ഞെട്ടി....!!!!

  ReplyDelete
 93. സൈദാലിക്കയുടെ സുനാപ്ലിയിൽ നഖപ്രയോഗം നടത്തിയ ഷഫീർ കോയക്ക് ഒരു പൂച്ചെണ്ട്
  ഷഫീർന്റെ മറുപടി : ഹമുക്കുങ്ങളെ ആനെണ്ടുന്നു പറയെടാ...!!!

  ReplyDelete
 94. വായിചു നന്നായി ..
  കഴിഞ്ഞത് കഴിഞ്ഞില്ലേ എന്നാലും അഭിപ്രായം എഴുതട്ടെ ....

  ഞാൻ കരുതി...എല്ലാവരും...സ്വന്തം സുനാപ്ലിയിൽ എന്തെങ്കിലും മുള്ള് പോലെ എന്തെങ്കിലും വച്ച് കെട്ടുകയും, സൈതാലിക്ക പിടിച്ച ഉടൻ ഇക്ക തന്നെ ഉറക്കെ കരയും എന്നായിരുന്നു ..സാരമില്ല ഇനിയും അവസരം വരുമല്ലോ

  ReplyDelete
 95. കൊള്ളാം അബ്സാര്‍ ഭായ് ... സൈദാലിക്ക ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ ..?

  ReplyDelete
 96. നന്നായി നല്ല നര്മ്മത്തോടെ അവതരിപ്പിച്ചു ....

  ReplyDelete
 97. ഇപ്പോഴാണ് വായിച്ചത്! ചിരിച്ചു.. നന്നായി ചിരിച്ചു! ചിരിയിലൂടെ ഭായി കാര്യോം പറഞ്ഞു. കോളേജില്‍ പഠിക്കുമ്പോ ഒരു സുഹൃത്ത് പറഞ്ഞ കഥ ഇതിന്റെ "നേരെ ഒപ്പോസിറ്റ്‌" ആണ്. ക്രിക്കറ്റ്‌, ഫുഡ്ബോള്‍ മുതലായ കളികള്‍ ടീവീല്‍ വരുമ്പോ കാണാന്‍ ക്ലബ്ബിന്‍റെ മുന്നിലോക്കെ നമ്മള് കയ്യോക്കെ പിന്നില് വെച്ച് നിക്ക്വോലോ! അപ്പൊ സുനാപ്ലി കയ്യില് വെച്ച് കൊടുക്കലാരുന്നൂത്രേ ഒരു "സൈദാലി"ക്കാടെ സ്ഥിരം പണി! ഒരു ദിവസം വീട്ടീന്ന് ഇച്ചിരെ അധികം കുരുമുളക് പൊടി കയ്യില് തേച്ച് വന്നു നിന്നൂത്രേ അവന്‍! പിന്നെ "സൈദാലി"ക്ക പരശുറാം എക്സ്പ്രസ് പോലെ കൂകി വിളിച്ചോണ്ട് പോയീന്നാണ് ഐതീഹ്യം!!

  ReplyDelete
 98. പെരിന്തൽമണ്ണയിൽ ഒരു മാനു ഹാജി (യഥാർത്ഥ പേര് ഇതല്ല) ഉണ്ടായിരുന്നു. മണ്ണാർക്കാട് കോളേജിൽ പഠിച്ചിരുന്ന കാലത്ത് പെരിന്തൽമണ്ണയിൽ നിന്നും വന്നിരുന്ന കൂട്ടുകാര് പറഞ്ഞു തന്ന കഥ. ഭാരത്‌ സർകസ് പെരിന്തൽമണ്ണയിൽ നടക്കുന്നു. ഒരു ദിസം സർകസ് നടന്നു കൊണ്ടിരിക്കുമ്പോൾ ആന പിണങ്ങി കിടന്നു. റിംഗ് മാസ്റ്റർ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ആന എണീക്കുന്നില്ല. ഇതിനിടെ കാണികളിൽ നിന്ന് ഒരാള് ഇറങ്ങി ചെന്ന് ആനയുടെ ചെവിയിൽ ഒരു സ്വകാര്യം പറഞ്ഞു. പറഞ്ഞു തീർന്നതും ആന എണീറ്റ് ഒരോട്ടം. ഷോ കഴിഞ്ഞു റിംഗ് മാസ്റ്റർ അയാളോട് ആനയുടെ ചെവിയിൽ പറഞ്ഞ കാര്യം എന്തായിരുന്നു എന്ന് ചോദിച്ചു. ഉത്തരം ഇങ്ങനെ : "ആനേ, മാനു ഹാജി സർക്കസ് കാണാൻ വന്നിട്ടുണ്ട്. ഇങ്ങനെ കാലും പിണച്ച് കിടന്നാൽ അയാൾ ആനയാണെന്നൊന്നും നോക്കൂല."

  ReplyDelete
 99. ഹ ഹ ഹ ..... ചിരിച്ചേ... കുറെ ചിരിച്ചേ....

  ReplyDelete
 100. സൈദാലിക്കാ ഒരു പന്ത് - സാദിഖ് പറഞ്ഞു
  അവിടെനിന്നുമുതൽ ചിരിക്കാൻ തുടങ്ങിയ എൻറെ തൊള്ള ഇപ്പോഴും അടഞ്ഞിട്ടില്ല. സമ്മതിച്ചു ചേട്ടാ സമ്മതിച്ചു...

  ReplyDelete
 101. ചിരിച്ചു കണ്ണ് നിറയും എന്ന് ഇപോൾ മനസിലായി നന്നായിരിക്കുന്നു ,അടുത്ത കത്തി കാത്തിരിക്കുന്നു

  ReplyDelete
 102. സുനാപ്പി കഥ കൊള്ളാട്ടൊ

  ReplyDelete
 103. കൊള്ളാട്ടോ കുട്ടിക്കാലം

  ReplyDelete
 104. കൊള്ളാട്ടോ കുട്ടിക്കാലം

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....