Tuesday, February 14, 2012

ബൂലോകത്തിലെ വീക്ഷണ കോണകക്കാര്‍


ബൂലോക സഞ്ചാരത്തിനിടയില്‍ ശ്രദ്ധയില്‍പ്പെട്ട ചില പോസ്റ്റുകള്‍ ആണ് ഈ പോസ്റ്റ്‌ ഇടാന്‍ എന്നെ പ്രേരിപ്പിച്ചത്‌.

ബ്ലോഗ്‌ എഴുത്തിനെ "കക്കൂസ് സാഹിത്യം" എന്ന് വിശേഷിപ്പിച്ച ഇന്ദുമേനോന്‍ പോലും ബ്ലോഗ്‌ തുടങ്ങി കക്കൂസ് സാഹിത്യത്തിന്റെ ഭാഗമായ കാലഘട്ടത്തില്‍ ആണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നത്.

"സ്വന്തം കഴിവിനേക്കാള്‍ കൂടുതല്‍ എഴുതാനുള്ള ആഗ്രഹമാണ് പലരെയും ബ്ലോഗ് എഴുത്തിലേക്ക് നയിക്കുന്നത്. ഇത്തരം ആഗ്രഹങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ മുഖ്യധാര മാധ്യമങ്ങള്‍ക്കോ, ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ക്കോ വിവിധ കാരണങ്ങള്‍ കൊണ്ട് കഴിയുന്നില്ല" - എന്ന് മുന്‍പ്‌ ഞാന്‍ പറഞ്ഞതിന്റെ മറുപടിയായി അരുണ്‍ കൈമള്‍ പറയുന്നു :

"എഴുതാന്‍ ആഗ്രഹം ഉള്ള എല്ലാവരും, താന്‍ എഴുതുന്നത് മഹത്തരം ആണെന്ന് വിളിച്ചോതി, അത് മറ്റുള്ളവരെക്കൊണ്ട് വായിപ്പിച്ചേ അടങ്ങൂ എന്നും, അങ്ങനെ വായിക്കുന്നവര്‍ നല്ല അഭിപ്രായം മാത്രമേ  പറയാവൂ എന്നും ശഠിച്ചാല്‍ എന്താകും അവസ്ഥ? ഈ ആഗ്രഹങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ മുഖ്യധാര മാധ്യമങ്ങള്‍ക്ക് കഴിയാത്തതിന് ഒരു മുഖ്യകാരണം കൃതികളുടെ നിലവാരം ഇല്ലായ്മ അല്ലേ? യേശുദാസിനെപ്പോലെ പാടണം എന്ന് മനസ്സില്‍ ആഗ്രഹം ഇല്ലാത്ത ഏതെങ്കിലും മലയാളി ഉണ്ടോ? അങ്ങനെ ആഗ്രഹം ഉള്ളവരെല്ലാം സ്വന്തം ചിലവില്‍ മൈക്കും കെട്ടിവച്ചു നാല്കവലകളില്‍ പാട്ടുകച്ചേരിയും ഗാനമേളയും നടത്തിയാല്‍, ജനം ഏത് രീതിയില്‍ അവരെ ‘അംഗീകരിക്കും ‘ എന്ന് പറഞ്ഞു മനസ്സിലാക്കണമോ? പിന്നെ ശക്തമായ ഒരു  സംഘത്തിന്റെ പിന്‍ബലം നേടിയാല്‍ കൊലപാതകം മുതല്‍ ബലാത്സഗം വരെ മാന്യതയായി കരുതുന്ന ഇന്നത്തെ  നമ്മുടെ സമൂഹത്തില്‍, ആ പിന്‍ബലം നേടിയെടുത്താല്‍  നാലാംകിട സാഹിത്യവും ഉദാത്തം ആയി വാഴ്ത്തപ്പെടുമല്ലോ!!"

ഈ പ്രസ്താവനയോട്‌ എനിക്ക് പറയാന്‍ ഉള്ളത് ഇതാണ്....

"ഞാന്‍ എഴുതുന്നത് മഹത്തരം ആണ്" എന്ന് വിശേഷിപ്പിക്കുന്ന ബ്ലോഗ്ഗെര്‍മാര്‍ ആരൊക്കെയാണ് ???
ഒരു ബ്ലോഗ്ഗറും ഇത്തരത്തില്‍ ഉള്ള ഒരു പരാമര്‍ശം നടത്തിയതായി ഞാന്‍ കണ്ടിട്ടില്ല.
അങ്ങിനെ നടത്തിയിട്ടുണ്ടെങ്കില്‍ അത് എവിടെയാണ് എന്ന് കൂടി പറഞ്ഞു തരുമല്ലോ....

ഒരു പോസ്റ്റും മറ്റൊരാളെക്കൊണ്ട് നിര്‍ബന്ധിപ്പിച്ചു വായിപ്പിക്കാന്‍ ഒരു ബ്ലോഗ്ഗെര്‍ക്കും കഴിയില്ല എന്നതാണ് സത്യം.
ഒരു വായനക്കാരന്‍ ഒരു പോസ്റ്റ്‌ വായിക്കാന്‍ തയ്യാറാവുന്നില്ലെങ്കില്‍ നമുക്ക്‌ എങ്ങിനെയാണ് അയാളെക്കൊണ്ട് അത് വായിപ്പിക്കാന്‍ കഴിയുക ???
അത്തരം നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങുന്നവരാണോ മലയാളികള്‍ ?

ഒരു ബ്ലോഗ്‌ പോസ്റ്റിന് "നല്ല  അഭിപ്രായം മാത്രമേ പറയാവൂ" എന്ന് ഒരിക്കലും പറയാന്‍ കഴിയില്ല.
എന്നാല്‍ ഒരാള്‍ എതിര്‍ അഭിപ്രായം പറയുമ്പോള്‍, ആ എതിര്‍ അഭിപ്രായത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം പറയാനുള്ള സ്വാതന്ത്രവും ബ്ലോഗ്ഗെര്‍ക്ക് ഉണ്ട്.
ഇത്തരം ചര്‍ച്ചകള്‍ നടക്കുക സാഹിത്യ സൃഷ്ടികളില്‍ അല്ല എന്നതാണ് വാസ്തവം.
രാഷ്ട്രീയ - സാമൂഹിക വിഷയങ്ങളെ കുറിച്ചുള്ള പോസ്റ്റുകളില്‍ ആണ് ഇത്തരം ചര്‍ച്ചകള്‍ നടക്കാറുള്ളത്. ഒരു ബ്ലോഗ്ഗര്‍ എഴുതിയ കഥയിലേയോ, കവിതയിലെയോ പോരായ്മകള്‍ ചൂണ്ടി കാണിച്ചാല്‍ ഒരു ബ്ലോഗ്ഗെറും അതിനെതിരെ പ്രതികരിക്കുന്നതായി ഞാന്‍ കണ്ടിട്ടില്ല. എന്നാല്‍ രാഷ്ട്രീയ - സാമൂഹിക വിഷയങ്ങളില്‍ ഇത്തരം വാദപ്രതിവാദങ്ങള്‍ സ്വാഭാവികമാണ്. അത്തരത്തിലുള്ള ചര്‍ച്ചകള്‍ സമൂഹത്തിലും ബ്ലോഗുകളിലും നില നില്‍ക്കുക തന്നെ വേണം.

എതിര്‍ അഭിപ്രായങ്ങളെ എല്ലാം കണ്ണടച്ച് അംഗീകരിക്കെണ്ടതില്ല. എന്നാല്‍ എതിര്‍ അഭിപ്രായം ഉന്നയിക്കുന്നവര്‍ ആ പോസ്റ്റിലെ / പരാമര്‍ശത്തിലെ പോരായ്മകള്‍ വ്യക്തമായി ചൂണ്ടികാട്ടുകയാണെങ്കില്‍ അത് അംഗീകരിക്കാന്‍ തയ്യാറായേ തീരൂ...
പോരായ്മകള്‍ വ്യക്തമായി ചൂണ്ടിക്കാണിക്കാനുള്ള മാന്യത കൂടി വിമര്‍ശകര്‍ പുലര്‍ത്തണം എന്ന് പറയുന്നത് തെറ്റാണോ ????

മുഖ്യധാര മാധ്യമങ്ങള്‍ക്ക്‌ പിന്തുണ നല്‍കാന്‍ കഴിയാത്തതിന് പല പല കാരണങ്ങള്‍ ഉണ്ട്.
അതില്‍ ഒന്ന് ഇന്നത്തെ പല പത്രങ്ങളും മാധ്യമങ്ങളും ഏതെങ്കിലും ഒരു പക്ഷം നിന്ന് സംസാരിക്കുന്നവര്‍ ആണ്. അപ്പോള്‍ അവര്‍ അനുകൂലിക്കുന്ന പക്ഷത്തിന് എതിരായ എഴുത്തുകള്‍ അവര്‍ ഒരിക്കലും കൊടുക്കാന്‍ തയ്യാറാവില്ല.

അതുപോലെ തന്നെ ആയിരത്തോളം സജീവമായ ബ്ലോഗുകള്‍ ബ്ലോഗുലകത്തില്‍ ഉണ്ട് എന്നാണു ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. ഇത്രയും പേരുടെ രചനകള്‍ പ്രസിദ്ധീകരിക്കാന്‍ ഏതു മാധ്യമം ആണ് തയ്യാറാവുക ????

പിന്നെ ഒരു എഴുത്തിന്റെ നിലവാരം അളക്കേണ്ടത് എങ്ങിനെയാണ് എന്ന് മനസ്സിലായില്ല.
ഒരു പോസ്റ്റ്‌ എട്ടോ പത്തോ എഡിറ്റര്‍മാര്‍ വായിച്ചാല്‍ അതിലെ നിലവാരം വിലയിരുത്താന്‍ കഴിയുമോ ?
അവര്‍ നിലവാരമില്ല എന്ന് വിലയിരുത്തിയത് കൊണ്ട് മാത്രം ആ എഴുത്ത്‌ നിലവാരം ഇല്ലത്തതാകുമോ???
അവര്‍ നിലവാരം ഉണ്ട് എന്ന് അംഗീകാരം നല്‍കി പ്രസിദ്ധീകരിച്ച പല കവിതകളും, കഥകളും നിലവാരം ഉള്ളതാണ് എന്ന് അത് വായിക്കുന്ന എല്ലാവരും സമ്മതിക്കുമോ???

സൗന്ദര്യം ആപേക്ഷികമാണ് എന്ന് പറയുന്ന പോലെ ഒരു കഥയുടെയോ കവിതയുടെയോ നിലവാരവും, ആസ്വാദനവും ആപേക്ഷികമാണ്. ഈ തിരിച്ചറിവ് ആണ് ബ്ലോഗുലകത്തിലെ സാഹിത്യ തമ്പ്രാക്കന്‍മാര്‍ക്ക്‌ ആദ്യം ഉണ്ടാകേണ്ടത്.

യേശുദാസിനെ പോലെ പാടാന്‍ ആഗ്രഹം ഉള്ളവര്‍, അവര്‍ക്ക്‌ തെരുവില്‍ മൈക്ക കെട്ടി പാടാന്‍ കഴിയുമെങ്കില്‍ പാടട്ടെ...
അയാള്‍ക്ക് കഴിവുണ്ടെങ്കില്‍ അയാള്‍ മറ്റൊരു യേശുദാസ്‌ ആവും.
യേശുദാസുമാര്‍ മാത്രം പാടിയാല്‍ മതി എന്ന് നമുക്ക്‌ പറയാന്‍ കഴിയുമോ ???
അയാളുടെ ശബ്ദം കേള്‍ക്കാന്‍ താല്പര്യം ഉള്ളവര്‍ അയാളുടെ ശബ്ദം കേള്‍ക്കട്ടെ...
ഇനി അയാളുടെ പാട്ടുകള്‍ ആരും അംഗീകരിക്കാത്ത സ്ഥിതി വരുകയാണെങ്കില്‍ അയാള്‍ സ്വയം പാട്ട് നിര്‍ത്തില്ലേ???
യേശുദാസിനെയും ശബ്ദം കൊള്ളില്ല എന്ന് പറഞ്ഞു ഇറക്കി വിട്ടിട്ടില്ലേ?????

മറ്റൊരാളുടെ വ്യക്തിസ്വാതന്ത്ര്യത്തിനു തടസ്സമാകാത്ത / നിയമം ലംഘിക്കാത്ത കാര്യങ്ങള്‍ നമുക്ക് ചെയ്യാമല്ലോ....

"ശക്തമായ ഒരു  സംഘത്തിന്റെ പിന്‍ബലം നേടിയാല്‍ കൊലപാതകം മുതല്‍ ബലാത്സഗം വരെ മാന്യതയായി കരുതുന്ന ഇന്നത്തെ  നമ്മുടെ സമൂഹത്തില്‍, " എന്ന പ്രയോഗത്തോട് ഒരിക്കലും യോജിക്കാന്‍ കഴിയില്ല.
കാരണം ഒരു കൊലപാതകിയെയും, ബലാല്‍സംഗകനെയും സമൂഹം മാന്യനായി കരുതുന്നില്ല എന്നതാണ് വാസ്തവം.
അങ്ങിനെ ചെയ്യുന്നവര്‍ സ്വയം മാന്യതാപ്പട്ടം അണിയാന്‍ ഉള്ള ശ്രമം നടത്തുന്നു എന്ന് മാത്രം.
അത് ഒരിക്കലും പൊതുജനം അംഗീകരിക്കില്ല.

ഒരു ബ്ലോഗ്ഗറെ സംബന്ധിച്ചിടത്തോളം എങ്ങിനെയാണ് അയാള്‍ ശക്തമായ പിന്തുണ നേടുന്നത് എന്നും വിലയിരുത്തേണ്ടതല്ലേ????
പണം കൊടുത്തും, മോഹന വാഗ്ദാനങ്ങള്‍ നല്‍കിയും ഒരു ബ്ലോഗര്‍ക്ക് ശക്തമായ പിന്തുണ ഉണ്ടാക്കി എടുക്കാന്‍ കഴിയുമോ??????
ഒരു ബ്ലോഗ്ഗര്‍ക്ക് പിന്തുണ ലഭിക്കുന്നുണ്ടെങ്കില്‍ അതിനു കാരണം അയാളുടെ പോസ്റ്റുകള്‍ തന്നെയാണ് എന്ന് തിരിച്ചറിയാന്‍ കൂടുതല്‍ ചിന്തിക്കേണ്ടതുണ്ടോ ????

അരുണ്‍ തുടരുന്നു ...
"അങ്ങനെ മതം, പ്രാദേശികം, ജാതി, രാഷ്ട്രീയം തുടങ്ങിയവ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും ഒരു ഗ്രൂപ്പില്‍ അംഗത്വം എടുക്കുന്ന നവബ്ലോഗ്ഗര്‍ ബ്ലോഗു ഗുരുക്കന്മാരുടെ അനുഗ്രഹം കാംക്ഷിച്ചുള്ള ക്യൂവില്‍ റാഗിങ്ങ്, മാന്തല്‍  തുടങ്ങിയ കലാപരിപാടികള്‍ക്ക്  വിധേയനായി തലച്ചോറിനെ  ആ ഗ്രൂപ്പിന് പാകത്തില്‍ പരുവപ്പെടുത്തി എടുക്കുന്നു."

"ഗ്രൂപ്പുഗുരുക്കന്മ്മാര്‍ എഴുതുന്ന കച്ചറ ചരക്കുകള്‍ക്ക് കമന്റിടുക എന്നതാണ് തുടക്കം. വൈക്കം മുഹമ്മദ് ബഷീറിന്റെ ശൈലി, അഭിനവ വീ കെ എന്‍, തുടങ്ങിയവ! ഗുരുക്കന്മാരുടെ ശൈലിക്ക് വിശേഷണങ്ങള്‍ ആയി നല്‍കുമ്പോള്‍ പുറംചൊറിയല്‍ അതിന്റെ പരമകാഷ്ടയില്‍ എത്തിയതായി കരുതാം. വായന അടയാളപ്പെടുത്തിയിരിക്കുന്നു വട്ടത്തലയന്‍, ഭായീ നന്നായിരിക്കുന്നു, വിശദമായി വായിച്ചിട്ട് പിന്നീട് വിശദമായി കമന്റിടാം, പൊട്ടുകൊണാപ്പന്‍;  തുടങ്ങിയ കമന്റുകളും, വട്ടത്തലയാ  നന്ദി, പൊട്ടുകൊണാപ്പാ നന്ദി വീണ്ടും വരുമല്ലോ തുടങ്ങിയ മറുപടികളും ചേര്‍ന്ന് നൂറു തികഞ്ഞാല്‍ സൂപ്പര്‍  ബ്ലോഗ്ഗര്‍ ആയി എന്നും കരുതപെടുന്നു. അങ്ങനെ പുറം ചൊറിയലില്‍കൂടി നവ വൈക്കം മുഹമ്മദു ബഷീറും, എം ടി യും സ്വപ്ന സാമ്രാജ്യത്തില്‍ തങ്ങളുടെ സുല്‍ത്താന്‍ പട്ടം ഉറപ്പിക്കുന്നു."

ഇത്തരത്തില്‍ റാഗിംഗ് നടത്തുന്ന ഗ്രൂപ്പ് ഏതാണ് എന്നും, അത്തരത്തില്‍ മാന്തിയ ഗ്രൂപ്പ്‌ പോസ്റ്റുകള്‍ ഏതൊക്കെയാണ് എന്നും പറഞ്ഞു തന്നാല്‍ ഉപകാരമായിരുന്നു.....

ബ്ലോഗ്ഗെര്‍മാര്‍ തമ്മില്‍ ഉള്ള കമന്റുകളുടെ കൊടുക്കല്‍ വാങ്ങലുകളുടെ ഫലമായി രൂപപ്പെടുന്നത് ശക്തമായ സൗഹൃദങ്ങള്‍ ആണ്.അതിനെ ഒരു പുറം ചൊറിയല്‍ എന്ന രീതിയില്‍ വിശേഷിപ്പിക്കുന്നത് ഏറ്റവും മോശം കാര്യമായി തോന്നുന്നു.

ഒരു  വ്യക്തിക്ക് ആരുടെ പോസ്റ്റിനു കമന്റിടണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലേ ???
ഒരു വ്യക്തിക്ക് എന്ത് കമന്റ് ആണ് ഇടേണ്ടത് എന്ന്  സ്വയം തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും ഇല്ലേ ???

കമന്റുകളുടെ എണ്ണം ആണ് സൂപ്പര്‍ ബ്ലോഗ്ഗറെ നിശ്ചയിക്കുന്നത് എങ്കില്‍ എന്തിനാണ് സൂപ്പര്‍ ബ്ലോഗ്ഗര്‍ വോട്ടെടുപ്പ്‌ നടത്തുന്നത്????
ബൂലോക നേതാക്കള്‍ക്ക്‌ എല്ലാ ബ്ലോഗുകളിലും കയറി ഇറങ്ങി കൂടുതല്‍ കമന്റ് വന്ന ബ്ലോഗ്ഗറെ സൂപ്പര്‍ ബ്ലോഗ്ഗര്‍ ആയി പ്രഖ്യാപിച്ചാല്‍ പോരേ????
വോട്ടെടുപ്പ്‌ നടത്തേണ്ടതുണ്ടോ ????

സ്വപ്ന സാമ്രാജ്യത്തില്‍ ആര്‍ക്കും എന്ത് പട്ടവും ഉറപ്പിച്ചു കൂടെ????
സംഭവിക്കാന്‍ ആഗ്രഹം ഉള്ളതും, എന്നാല്‍ സംഭവിച്ചിട്ടില്ലാത്തതുമായ കാര്യങ്ങളെ അല്ലേ "സ്വപ്നം" എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത്????
സ്വപ്നം കാണാനും മറ്റുള്ളവരുടെ അംഗീകാരത്തിനായി കാത്തു നില്‍ക്കേണ്ടതുണ്ടോ???

ഡോ.എ.പി.ജെ. അബ്ദുള്‍ കലാം പറഞ്ഞ....

"സ്വപ്നം കാണുക ,സ്വപ്നം കാണുക,സ്വപ്നം കാണുക
സ്വപ്‌നങ്ങള്‍ ചിന്തകള്‍ ആയി മാറും
ചിന്തകള്‍ പ്രവൃത്തിയിലേക്ക് നയിക്കും "

ഈ വാക്കുകള്‍ താങ്കള്‍ കേട്ടിട്ടുണ്ടോ ??????

അരുണ്‍ തുടരുന്നു....
ഞാന്‍ പോസ്റ്റ് ഇട്ടിടുണ്ട്, എന്റെ പോസ്റ്റ് ഒന്ന് വായിച്ചു ഒരു കമന്റിടാമോ? ദയവായി ഇടണേ.. ഇങ്ങനെ കേണു വീണു അപേക്ഷിക്കുന്നവരോട് എന്ത് പറയാന്‍. നല്ല കൃതികള്‍ വായനക്കാരനെ തേടിയെത്തും എന്ന ലോകനീതിയുണ്ട്. അവ താളിയോലയില്‍ എഴുതിയാലും, കക്കൂസിന്റെ ചുവരില്‍ എഴുതിയാലും അംഗീകരിക്കപെടും. പ്രതിഭയുള്ള നാളെയുടെ വാഗ്ദാനങ്ങള്‍ ആയ രചയിതാക്കള്‍ എങ്കിലും ഈ നടപടികളില്‍ നിന്നും പിന്മാറണം.

ഒരു  ബ്ലോഗ്ഗര്‍ മറ്റുള്ളവരോട്‌  "പോസ്റ്റ്‌ വായിക്കണം, അഭിപ്രായങ്ങള്‍ പങ്കു വെക്കണം" എന്ന് അഭ്യര്‍ഥിക്കുന്നുണ്ടെങ്കില്‍ "താന്‍ എഴുതുന്നത്‌ എല്ലാവരെയും ആകര്‍ഷിക്കുന്ന തരത്തില്‍ ഉള്ളത് അല്ല / തന്റെ എഴുത്ത്‌ അത്ര വലിയ സംഭവം ഒന്നും അല്ല" എന്ന തിരിച്ചറിവ് ബ്ലോഗ്ഗെര്‍ക്ക് ഉണ്ട് എന്ന കാര്യം ആണ് മനസ്സിലാക്കേണ്ടത്.

എല്ലാവരും തന്റെ എഴുത്ത് വായിച്ചു അഭിപ്രായം പറയാന്‍ ക്യൂ നില്‍ക്കുകയാണ് എന്ന് കരുതുന്ന ഒരു ബ്ലോഗ്ഗര്‍ ഒരിക്കലും ഈ ആവശ്യം ഉന്നയിക്കില്ലല്ലോ....!!!!!!!!

ഒരു കാര്യം മാന്യമായ രീതിയില്‍ അഭ്യര്‍ഥിക്കുന്നതില്‍ എന്ത് തെറ്റാണ് ഉള്ളത് ?????

അരുണ്‍ പറയുന്നു...
"അറിയപ്പെടുന്ന ഒരു സാഹിത്യകാരനോ, സാഹിത്യകാരിയോ ഇലക്ട്രോണിക് ലോകത്തേക്ക് കാലെടുത്തു വെച്ചാല്‍ വെട്ടുകിളികളെപോലെ സംഘം ചേര്‍ന്ന് ആക്രമിച്ചു പുറത്താക്കുക എന്നതൊക്കെ നല്ല നടപടികള്‍ ആണെന്ന് തോന്നുന്നില്ല."

"എഴുത്ത് ഏത്  മാധ്യമത്തില്‍ ആയാലും ഏത് സാഹിത്യ രൂപത്തില്‍ ആയാലും, അതിനു വേണ്ട ചില അടിസ്ഥാന ഗുണങ്ങള്‍ ഉണ്ടെന്നും, ഭാഷാശുദ്ധി, പറയേണ്ട കാര്യങ്ങള്‍ക്ക് അനുയോജ്യമായ രചനാ രൂപത്തിന്റെ തെരഞ്ഞെടുപ്പ്, ആംഗലേയ അക്ഷരങ്ങളുപയോഗിച്ചുള്ള മലയാളം രചനയുടെ പരിമിതികള്‍ക്കുള്ളില്‍ നിന്നാണെങ്കില്‍ പോലും അനുയോജ്യമായ പദപ്രയോഗം ഇവയൊക്കെ ഗുണനിലവാരത്തിന്റെ  മാതൃകകള്‍  ആണെന്നും ഉള്ള തിരിച്ചറിവ് ഒരു എഴുത്തുകാരന് അത്യന്താപേക്ഷിതം ആണ്."

അത്തരത്തില്‍ ഏതു സാഹിത്യകാരന്‍  അല്ലെങ്കില്‍ സാഹിത്യകാരി ആണ് ആക്രമിച്ചു പുറത്താക്കപ്പെട്ടിട്ടുള്ളത് എന്നത് കൂടി വിശദീകരിക്കുമെന്ന് കരുതുന്നു.

ഓരോരുത്തര്‍ക്കും തങ്ങളുടേതായ രീതിയില്‍ എഴുതാനുള്ള സ്വാതന്ത്ര്യം ഉണ്ട് എന്ന തിരിച്ചറിവാണ്  "എല്ലാം തികഞ്ഞ ISO 9001 സര്‍ട്ടിഫൈഡ് സാഹിത്യകാരന്മാര്‍ക്കും ബ്ലോഗ്‌ എഴുത്തുകാര്‍ക്കും" ആദ്യം ഉണ്ടാകേണ്ടത്. ഇത്തരം എഴുത്തുകാരോട് ഒരു അഭ്യര്‍ത്ഥനയും ഉണ്ട് - "നിങ്ങള്‍ക്ക്‌ ഒരാളെ പ്രോല്‍സാഹിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഒരാളെ നിരാശയിലേക്ക് തള്ളിവിടാതിരിക്കാന്‍ ശ്രമിക്കുക."

വല്ലതും എഴുതാന്‍ ആഗ്രഹിക്കുന്നവരോട് എനിക്ക് ഒരു കാര്യം ആണ് പറയാനുള്ളത്...
"നിങ്ങള്‍ക്ക്‌ എഴുതാനുള്ളത് നിങ്ങള്‍ ബ്ലോഗിലൂടെ എഴുതുക.
നിങ്ങള്‍ എഴുതുന്നതില്‍ സാഹിത്യം ഉണ്ടോ, വ്യാകരണം ഉണ്ടോ എന്ന് ചിന്തിച്ചു തല പുണ്ണാക്കേണ്ടതില്ല. ഇന്ന് നിങ്ങള്‍ എഴുതുന്നതില്‍ ചിലപ്പോള്‍ സാഹിത്യവും വ്യാകരണവും ഉണ്ടായികൊള്ളണം എന്നില്ല. ജനിക്കുമ്പോള്‍ ആരും സാഹിത്യം കയ്യില്‍ പിടിച്ച് ജനിക്കുന്നില്ല. പക്ഷെ നിങ്ങള്‍ എഴുതി പരിചയിക്കുമ്പോള്‍ ആവശ്യത്തിനുള്ള സാഹിത്യവും, വ്യാകരണവും അതിലേക്കു കടന്നു വന്നു കൊള്ളും.
നിങ്ങള്‍ക്ക്‌ എഴുതാന്‍ രണ്ടു കാര്യങ്ങള്‍ മാത്രമാണ്  ആണ് ആവശ്യം - ആഗ്രഹവും, ആത്മവിശ്വാസവും."

ഈ പോസ്റ്റ്‌ വായിച്ചു ഒരാള്‍ക്കെങ്കിലും പുതുതായി ബ്ലോഗ്‌ എഴുതാന്‍ ഉള്ള പ്രചോദനം ലഭിച്ചെങ്കില്‍ ഇത്രയും എഴുതിയതിനുള്ള പ്രതിഫലം ലഭിച്ചു എന്ന് കരുതാം....

വരൂ സുഹൃത്തുക്കളേ....
ബ്ലോഗ്‌ ഉലകത്തിലേക്ക്......
അതിരുകള്‍ ഇല്ലാതെ നിങ്ങളുടെ ആശയങ്ങള്‍ പങ്കുവെക്കൂ....

അബസ്വരം :
യെസ്... ബ്ലോഗ്ഗര്‍....
ആ പദത്തിന്റെ അര്‍ത്ഥം എന്താണ് എന്ന് നിനക്കറിയുമോ ?
അതറിയണമെങ്കില്‍  ആദ്യം ബ്ലോഗ്‌ എന്താണെന്ന് നീ അറിയണം...
അക്ഷരങ്ങള്‍ അടിച്ചു കൂട്ടിയ വിക്കിയില്‍ നിന്നും നീ പഠിച്ച ബ്ലോഗല്ല അനുഭവങ്ങളുടെ ബ്ലോഗ്‌...
കോടിക്കണക്കായ പട്ടിണിക്കാരുടെയും, നിരക്ഷരരുടെയും ബ്ലോഗ്‌...
വായനക്കാരുടെയും കമന്റടിക്കാരുടെയും വിരഹ നൊമ്പരക്കാരുടെയും ബ്ലോഗ്‌...
പോസ്റ്റ്‌ എഴുതി ചുമച്ച് ചോര തുപ്പുന്നവരുടെ ബ്ലോഗ്‌ ...
ബ്ലോഗില്‍ കൊടുക്കുന്ന പോസ്റ്റില്‍  സാഹിത്യം കുറഞ്ഞു പോയതിന് എഴുതിയവനെ ചവിട്ടിയരക്കുന്ന ബുദ്ധിജീവികളുടെ ബ്ലോഗ്‌ അല്ല.
ഒരു പോസ്റ്റിടാന്‍ ചോര നീരാക്കുന്ന പാവപ്പെട്ടവന്റെ ബ്ലോഗ്‌...
ഇന്നലെ നീ അപമാനിച്ചു ആട്ടിയിറക്കി വിട്ട ആ പാവം ബ്ലോഗ്ഗറെ പോലുള്ളവരുടെ ബ്ലോഗ്‌...
പാവം മനുഷ്യരുടെ ത്യാഗങ്ങളുടെയും, നൊമ്പരങ്ങളുടെയും ബ്ലോഗ്‌...
ബ്ലോഗ്‌ എന്ന ലോകത്തിന്റെ സോള്‍, ആത്മാവ് അക്കാദമി വര്‍ഷം തോറും അടവിരിയിച്ചു എടുക്കുന്ന നിന്നെ പോലുള്ള ബുജികള്‍ക്ക് ഈ ആത്മാവ് തൊട്ടറിയാനുള്ള സെന്‍സ്‌ ഉണ്ടാവണം, സെന്‍സിബിലിറ്റി ഉണ്ടാകണം, സെന്‍സിറ്റിവിറ്റി ഉണ്ടാകണം...


(ഈ പോസ്റ്റിന്റെ കമന്റുകളും വായിക്കാന്‍ മറക്കരുതേ)


സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട കൂടുതല്‍  പോസ്റ്റുകള്‍ക്ക് ഇവിടെ ക്ലിക്കുക56 comments:

 1. അബ്സാര്‍ജി ..

  ഈ വിഷയത്തില്‍ ഇന്ന് ഗ്രൂപ്പില്‍ ചര്‍ച്ചയില്‍ പറഞ്ഞ കാര്യങ്ങള്‍ മാത്രമേ എനിക്ക് പറയാനുള്ളൂ ...

  ആ പോസ്റ്റ്‌ ശുദ്ധ ബോഷ്ക്ക് തന്നെ
  ഞാന്‍ ബ്ലോഗ്ഗില്‍ പോസ്റ്റ്‌ ഇട്ടാല്‍ മെയില്‍ അയച്ചു ആളുകളെ വായനക്ക് വിളിക്കാറുണ്ട് .വായിച്ചു അഭിപ്രായം പറയാന്‍ ആവശ്യപെടാറും ഉണ്ട് . കൂടാതെ എന്റെ ബ്ലോഗ്ഗില്‍ വന്ന ഒരാള്‍ എന്തെഴുതുന്നു എന്ന് അന്വേക്ഷിക്കുന്ന പതിവും ഉണ്ട് . എന്നെ വായിച്ചു സ്ഥിരമായി കമന്റ്‌ ഇടുന്ന ഒരാളുടെ ബ്ലോഗ്ഗ് ഞാനും വായിച്ചു കമന്റ്‌ ഇടാറുണ്ട്. നന്നായില്ലെങ്കില്‍ അതും അഭിപ്രായമായി പറയാറുണ്ട്‌ . അതായത് ശ്രീ കൈമള്‍ പറഞ്ഞ ബാര്‍ട്ടര്‍ അല്ലെങ്കില്‍ പുറം ചൊറിച്ചില്‍ ഞാന്‍ നടത്താറുണ്ട് എന്ന് സാരം.ബൂലോകത്ത് ഇത് വരെ ഒരാളും എന്നോട് ഏതെന്കിലും ഗ്രൂപ്പിന്റെ ഭാഗമാകാന്‍ ആവശ്യപെട്ടിട്ടില്ല .

  ഇതിലൊന്നും വല്യ കാര്യമില്ല. അവനവന്‌റെ എഴുത്തുമായി മുന്നോട്ട്‌ പോകുക. അല്ലാതെന്ത്‌ പറയാന്‍. !

  ReplyDelete
  Replies
  1. അതെ മാഷെ..അല്ലാതെന്തു പറയാന്‍..ധൈര്യമായിതന്നെ മുന്നോട്ട് പോകുക..ചിറകു മുളച്ചു വിഹായസ്സിലേക്കു പറക്കാന്‍ വെമ്പുന്ന പക്ഷികുഞ്ഞുങ്ങളെ..കൂട്ടില്‍ നിന്നു തള്ളിതാഴെഇടാതിരുന്നുകൂടെ..പറക്കാന്‍ സഹായിക്കാന്‍ കഴിഞ്ഞില്ലെങ്കിലും,അപകടമൊന്നും ഇല്ലാതെ പറക്കാന്‍ കഴിയണേ എന്നൊരു പ്രാര്‍ത്ഥന മനസ്സില്‍നിന്നുണ്ടാവട്ടെ..

   Delete
 2. സ്പഷ്ടമായി പറഞ്ഞു ഡോക്ടര്‍ . ബ്ലോകെഴുത്തിനെതിരെയുള്ള കുബുദ്ധികളുടെ പ്രസ്ഥാവനയെ നേരിടേണ്ടത് ഈ രീതിയില്‍ വസ്തുതകള്‍ അക്കമിട്ടു പറഞ്ഞുകൊണ്ടു തന്നെയാണ്. എനിക്ക് പുതുതായി ഒന്നും കൂട്ടിച്ചേര്‍ക്കാനില്ല. ഡോക്ടര്‍ പ്രകടിപ്പിച്ച ആശയഗതികളോട് നൂറു ശതമാനവും യോജിക്കുന്നു. എഴുതിത്തുടങ്ങുന്നവരോടുള്ള നിര്‍ദേശത്തോടും യോജിക്കുന്നു.

  - എന്റെ പേടി കുബുദ്ധികള്‍ ഈ കമന്റിനെയും പുറംചൊറിയല്‍ ആയി കാണുമോ എന്നാണ്. കണ്ടാലും കുഴപ്പമില്ല .എനിക്ക് അവരുടെയൊന്നും സര്‍ട്ടിഫിക്കേറ്റ് ആവശ്യമില്ല.

  ReplyDelete
 3. അവിടെ എഴുതണമെന്ന് കരുതിയതാണ് തിരക്കു മൂലം സാധിച്ചില്ല.
  രണ്ടു വര്‍ഷത്തോളമായി ബ്ലോഗ്ഗില്‍ .....
  ഫേസ്ബുക്ക് ഗ്രൂപ്പില്‍ ഒരു വര്‍ഷവും കഴിഞ്ഞു..
  എനിക്കിതേവരെ ഒരു ഗ്രൂപ്പ്, റാഗിംഗ് തുടങ്ങിയവ അനുഭവപ്പെട്ടിട്ടില്ല.
  മറിച്ച് നല്ല ഒരു രചന കണ്ടാല്‍ ആ എഴുതിയ ആളെ അന്വേഷിച്ച് കണ്ടു പിടിച്ച് ഗ്രൂപ്പില്‍ സജീവമാക്കി ബ്ലോഗ്ഗിനു നല്ല പ്രമോഷന്‍ സാധ്യതകള്‍ ഉണ്ടാക്കിക്കൊടുത്ത അനുഭവം ഒട്ടേറെയുണ്ട്.
  നല്ല എഴുത്തിനോടുള്ള സ്നേഹം എന്നല്ലാതെ അതിനു പിന്നില്‍ ഒരു ഗ്രൂപ്പ് ചിന്താഗതിയും ഇല്ല.
  കഴിവുള്ളവന്‍ തിളങ്ങും അതില്ലാത്തവന്‍ പൂത്തിരി പോലെ കെട്ടടങ്ങും.
  ഒരു ഗ്രൂപ്പിനും ഇപ്പറഞ്ഞ ചൊറിയലിനും ഒന്നും അവനെ രക്ഷിക്കാനാവില്ല.

  പിന്നെ.ഏതൊരു ബ്ലോഗ്ഗര്‍ക്കും രൂപപ്പെട്ട് വരുന്ന ഒരു പരിചിത വലയമുണ്ട്.
  അയാള്‍ കൂടുതല്‍ ആക്റ്റീവാകുന്ന ഒരു ചുറ്റുവട്ടം..നമ്മള്‍ പതിവായി വീടുസാധനങ്ങള്‍ വാങ്ങുന്ന കടയോട് നമ്മള്‍ക്കുള്ള പോലെ നമ്മളറിയാതെ വരുന്ന ഒരു ബന്ധം എന്നൊക്കെയുള്ള പോലെ.

  അല്ലാതെയുള്ള കൊടുക്കല്‍ വാങ്ങലുകളെ സുഖിപ്പിക്കല്‍ എന്ന് വിശേഷിപ്പിക്കാന്‍ വയ്യ.
  അത് ബൂലോകം തരുന്ന സഹൃദത്തിന്റെ ഒരു മധുര വലയമാണ്..
  നമ്മള്‍ ഇന്ന ആളുകളെ അതിലുള്‍ക്കൊള്ളിച്ച് അതുണ്‍ടാക്കണം എന്നു വിചാരിച്ചാല്‍ നടക്കില്ല.
  സ്വയമേവ രൂപം കൊള്ളുന്ന ഒരു സൗഹൃദവലയം.

  എന്റെരണ്ടു വര്‍ഷത്തെ ബ്ലോഗ്ഗ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി ആ സൗഹൃദത്തെ ഞാന്‍ കാണുന്നു.എന്നാല്‍ അവരില്‍ മിക്കവരും എന്റെ ബ്ലോഗ്ഗില്‍ സ്ഥിരം കമന്റുന്നവര്‍ അല്ല എന്നുള്ളടിത്താണീ വിമര്‍ശകരുടെ സുഖിപ്പിക്കല്‍ പ്രയോഗം പൊളിയുന്നത്.
  നന്മയുള്ള സൗഹൃദം തല്‍സ്ഥാനത്ത് ലങ്കി മറിയുന്നതും!

  ReplyDelete
 4. കാണുന്നവന്റെ കണ്ണിലാണ് സൗന്ദര്യ-ഗുണാദികളുടെ അളവുകോല്‍

  ReplyDelete
 5. അവസരോചിതമായ പോസ്റ്റ്‌.മഹാപണ്ഡിതര്‍ക്ക് മാത്രമേ കഥകളും കവിതകളും എഴുതാന്‍ പാടുള്ളൂ എന്ന നിയമം കൊണ്ട് വരുകയാണോ അരുണിനെ പോലുള്ളവരുടെ ഉദ്ദേശ്യം?ആഗ്രഹമുള്ളവര്‍ എഴുതട്ടെ.താല്പര്യം ഉള്ളവര്‍ അത് വായിക്കട്ടെ.ഈ പ്രതികരണത്തിന് ആശംസകള്‍

  ReplyDelete
 6. ഡോക്ടര്‍ജി

  എല്ലാം വായിച്ചു, സ്വീകരിക്കാവുന്നത് സ്വീകരിക്കുന്നു. സ്വന്തം ബ്ലോഗിന്റെ നിലവാരം ശരിക്കും ബോധ്യമുള്ളതു കൊണ്ട് വലിയ വലിയ കാര്യങ്ങള്‍ എന്നെ അലട്ടാറില്ല.

  ആശംസകളോടെ

  ReplyDelete
 7. ഞാൻ ഈ ഗ്രൂപ്പിസത്തെ കുരിച്ച് മുമ്പ് പറഞ്ഞിട്ടുണ്ട്. അത് വിവാദമായതാണ്.

  അത് കൊണ്ട് കൈമളിന്റെ ഗ്രൂപ്പിസത്തെ ക്കൂറിച്ചുള്ള നിരീക്ഷണത്തെ ഞാൻ പാടെ തള്ളിക്കലയുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ചെറീയ ഒരു ചർച്ചയിൽ നിന്നും താഴെ..

  #
  #
  #
  #

  *
  Mohiyudheen Mp ഇതിൽ പ്രതിപാദിച്ച ഗ്രൂപ്പിസം ഞാൻ മാത്രം ആരോപിച്ചതല്ല എന്ന് ഇപ്പോൾ മനസ്സിലായി..
  Monday at 12:49am · LikeUnlike
  *
  Venu Gopal ബൂലോകത്ത് എത്തിയതിനു ശേഷം സമാനമായ പത്തില്‍ കൂടുതല്‍ പോസ്റ്റുകള്‍ പലയിടത്തായി വായിച്ചിട്ടുണ്ട് . വ്യത്യസ്തമായി യാതൊന്നും ശ്രീ കൈമള്‍ ഇവിടെ പറഞ്ഞിട്ടില്ല .
  Monday at 5:07am · LikeUnlike · 1
  *
  Mohiyudheen Mp ചില കാര്യങ്ങള്‍ ആദ്യമായാണ്‌ ഞാന്‍ വായിക്കുന്നത്‌. പ്രത്യേകിച്ച്‌ ഗ്രൂപ്പിസത്തെ കുറിച്ച്‌. അത്‌ ബോധ്യപ്പെടാന്‍ ഈ ലേഖനങ്ങള്‍ വായിക്കണമെന്നില്ല. ബൂലോകത്തേക്ക്‌ ഇറങ്ങിയാല്‍ തന്നെ മനസ്സിലാവും
  Monday at 10:19am via · LikeUnlike
  *
  Venu Gopal ഇദ്ദേഹം അനാരോഗ്യകരമെന്നു പ്രതിപാദിച്ച കാര്യങ്ങള്‍ ഒരെണ്ണം പോലും ശ്രീ മോഹിയുധീന്‍ പിന്തുടരുന്നില്ല എന്ന് ഉറച്ചു പറയാന്‍ കഴിയുമോ ? എനിക്ക് കഴിയില്ല .. കാരണം ഞാന്‍ ബ്ലോഗ്ഗില്‍ പോസ്റ്റ്‌ ഇട്ടാല്‍ മെയില്‍ അയച്ചു ആളുകളെ വായനക്ക് വിളിക്കാറുണ്ട് .വായിച്ചു അഭിപ്രായം പറയാന്‍ ആവശ്യപെടാറും ഉണ്ട് . കൂടാതെ എന്റെ ബ്ലോഗ്ഗില്‍ വന്ന ഒരാള്‍ എന്തെഴുതുന്നു എന്ന് അന്വേക്ഷിക്കുന്ന പതിവും ഉണ്ട് . എന്നെ വായിച്ചു സ്ഥിരമായി കമന്റ്‌ ഇടുന്ന ഒരാളുടെ ബ്ലോഗ്ഗ് ഞാനും വായിച്ചു കമന്റ്‌ ഇടാറുണ്ട്. നന്നായില്ലെങ്കില്‍ അതും അഭിപ്രായമായി പറയാറുണ്ട്‌ . അതായത് ശ്രീ കൈമള്‍ പറഞ്ഞ ബാര്‍ട്ടര്‍ അല്ലെങ്കില്‍ പുറം ചൊറിച്ചില്‍ ഞാന്‍ നടത്താറുണ്ട് എന്ന് സാരം.
  Monday at 10:33am · LikeUnlike
  *
  Mohiyudheen Mp ബൂലോകത്തേക്ക്‌ പുതുതായി കാലെടുത്ത്‌ വെച്ച ബ്ളോഗേഴ്സിന്‌ ഈ ബാര്‍ട്ടര്‍ സമ്പ്രദായമില്ലാതെ പിടിച്ച്‌ നില്‍ക്കാന്‍ കഴിയില്ല്ല. അതൊരു തരത്തില്‍ പ്രോത്സാഹനവുമാണ്‌. ഞാന്‍ അദ്ദേഹത്തിന്‌റെ ലേഖനത്തില്‍ നിന്നും അടര്‍ത്തിമാറ്റി ശ്രദ്ധ ക്ഷണിക്കുന്നത്‌ ഗ്രൂപ്പിസത്തെ കുറിച്ചുള്ള ഭാഗങ്ങളാണ്‌. ചിലരെങ്കിലും ഗ്രൂപ്പിസവും സാങ്കല്‍പിക കൂട്ടായ്മയുമുണ്‌ടെന്ന് സമ്മതിക്കുന്നുണ്‌ട്‌.. അപ്പോള്‍ എനിക്ക്‌ മാത്രം തോന്നിയ ഒരു പ്രതിഭാസമല്ല അത്‌ എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനുള്ള ഒരു എളിയ ശ്രമമായിരുന്നു. ചിലര്‍ക്ക്‌ തോന്നുന്നില്ലെങ്കിലും ചിലര്‍ക്ക്‌ തോന്നുന്നുണ്‌ട്‌. ആ "ചിലരിലൊരാളാണ്‌" ഞാനും താങ്കളുമെല്ലാം.

  ഇതിലൊന്നും വല്യ കാര്യമില്ല. അവനവന്‌റെ എഴുത്തുമായി മുന്നോട്ട്‌ പോകുക. അല്ലാതെന്ത്‌ പറയാന്‍. !
  Monday at 11:14am via · LikeUnlike
  *
  Venu Gopal എനിക്കങ്ങിനെ തോന്നിയിട്ടില്ല .. ബൂലോകത്ത് ഇത് വരെ ഒരാളും എന്നോട് ഏതെന്കിലും ഗ്രൂപ്പിന്റെ ഭാഗമാകാന്‍ ആവശ്യപെട്ടിട്ടില്ല .
  മോഹിയുടെ അവസാനത്തെ വാചകം ആണ് അതിന്റെ ശരി ...
  ഇതിലൊന്നും വല്യ കാര്യമില്ല. അവനവന്‌റെ എഴുത്തുമായി മുന്നോട്ട്‌ പോകുക. അല്ലാതെന്ത്‌ പറയാന്‍. !
  Monday at 11:29am · L

  ReplyDelete
 8. പുറം ചൊറിച്ചില്‍, സിണ്ടിക്കേറ്റ്, ഗ്രൂപ്പിസം തുടങ്ങിയ കലാ കായിക പരിപാടികള്‍ ബ്ലോഗ്‌ രംഗത്തും സജീവം തന്നെ.

  ഇതെല്ലാം എത്രയോ ഭീകരമായി അച്ചടി രംഗത്തുണ്ട്.

  അച്ചടി രംഗത്ത് തമസ് കരണം വളരെ എളുപ്പമാണ്. ആ നിലക്ക് ബ്ലോഗ്‌ സാധ്യതകള്‍ അനന്തം.

  പക്ഷെ, ലളിത രചനകള്‍ കൊണ്ടാടുന്ന പ്രവണതയാണ് ബ്ലോഗ്‌ ലോകത്ത് ഇപ്പോഴും നിലനില്‍ക്കുന്നത്. ഉദാഹരണത്തിന് അച്ചാമ്മയുടെ തുട പോലെയുള്ളവ.2011 ലെ മികച്ച ബ്ലോഗ്‌ രചനകളുടെ കണക്കെടുപ്പിലാണ് ഇത്തരം രചനകളുടെ ആഘോഷം കണ്ടത്.

  അതേസമയം, ഒച്ചപ്പാടും പരിവാരങ്ങളും ഇല്ലാതെ വന്ന ഒരുപറ്റം രചനകള്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ പോവുകയും ചെയ്തു.

  പക്ഷെ, ഒന്നുണ്ട്. നല്ല രചനകള്‍, അത് തന്നെയാണ് വേണ്ടത്. അതേനിലനില്‍ക്കൂ...

  ReplyDelete
 9. നല്ല രചനകള്‍ മാത്രമേ നിലനില്‍ക്കൂ എന്നതു ശരിയാണ്.എന്നാല്‍ നല്ല രചനകള്‍ എഴുതാന്‍ കഴിയുന്നവര്‍ മാത്രം എഴുതിയാല്‍ മതി എന്ന് പറയുന്നത് തെറ്റാണ്.ഓരോരുത്തരും അവരവരുടെ ഇഷ്ട്ടത്തിനു അനുസരിച്ച് എഴുതട്ടെ.അതില്‍ നല്ലതായി തോന്നുന്നവയെ വായനക്കാര്‍ നിലനിര്‍ത്തട്ടെ.എഴുതാനുള്ള അവകാശം എഴുത്തുകാരനും,എഴുതിയതിനെ നിലനിര്‍ത്താനുള്ള അവകാശം വായനക്കാര്‍ക്കും നല്‍കുക.കൂടുതല്‍ പേര്‍ അറച്ചു നില്‍ക്കാതെ എഴുത്തിലേക്ക് കടന്നു വരണം.

  ReplyDelete
 10. ആനുകാലികങ്ങളില്‍ വരുന്നതിനേക്കാള്‍ എത്രയോ സുന്ദരങ്ങളായ രചനകള്‍ ഞാന്‍ ബൂലോകത്ത് കണ്ടിട്ടുണ്ട്...
  ഒട്ടും ഗുണനിലവാരമില്ലാത്തതും ഇല്ലെന്നല്ല...

  എന്തായാലും കാര്യങ്ങളെ നല്ല രീതിയില്‍ തന്നെ പറഞ്ഞു..
  പിന്നെ കാലത്തിനനുസരിച്ച് മാറുകയല്ലാതെ എഴുത്തുകാര്‍ക്കും നിവൃത്തിയൊന്നുമില്ല..

  കൃത്യം നാലുമാസം മുമ്പ് ഫേസ് ബുക്ക് അക്കൗണ്ടില്ല.. , അത് വല്യ സംഭവമാണെന്ന് കരുതുന്നില്ല.. എന്ന് പറഞ്ഞ പൃഥ്വിരാജൊക്കെ ഇപ്പോള്‍ ഫേസ്ബുക്കില്‍ നിന്ന് ഇറങ്ങുന്നേ ഇല്ല...

  ReplyDelete
 11. ഈ ചെങ്ങായിനോടൊന്നും ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്റെ ഡോക്ടറേ

  ReplyDelete
 12. സാദിക്ക്‌ പറവണ്ണWednesday, February 15, 2012

  നല്ല നിരീക്ഷണം അബ്സര്‍.ആശംസകള്‍.

  ReplyDelete
 13. മറ്റുള്ളവര്‍ വായിക്കാന്‍ വേണ്ടി കൂടിയാ ഞാനൊക്കെ എഴുതുന്നത്‌.. എല്ലാവര്ക്കും ആ ഒരു ഉദ്ദേശം കൂടി ഉണ്ടാവില്ലേ.. അതുകൊണ്ട് തന്നെ വായിക്കാന്‍ പലരെയും ക്ഷണിചെന്നിരിക്കും, നാലാളെ വിളിച്ചറിയിചെന്നും വരാം, അതിലൊന്നും ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യാന്‍ മാത്രം ഒന്നുമില്ല...
  ഭാവുഗങ്ങള്‍...

  ReplyDelete
 14. എന്തടിസ്ഥാനത്തില്‍ ഉള്ള വിലയിരുത്തല്‍ ആണ് ഇതെന്ന് മനസ്സിലാകുന്നില്ല നല്ല പോസ്റ്റ് ശ്രദ്ധികുന്നില്ല എന്ന് പരിഭവം പറയുന്ന മലയാള സാഹിത്യത്തിലെ അഭിനവ മഹാരഥന്മാര്‍ ആ ശ്രദ്ധിക്കപെടാത്ത പോസ്റ്റ് എടുത്ത് ഒന്ന് പബ്ലിസിറ്റി കൊടുക്ക് എന്നിട്ടും ശ്രദ്ധിക്കുന്നില്ല എന്നുണ്ടെങ്കില്‍ പിന്നെ നിങ്ങളെ കണ്ണ് കൊണ്ടുപോയി ഒരു ഡോക്ടറെ കാണിക്ക് ബ്ലോഗില്‍ വരുന്നവന്‍ മനുഷ്യന് ,മനസ്സിലാവുന്ന ഭാഷയില്‍ എയുതിയത് വായിക്കും അവരെ അഭിപ്രായങ്ങള്‍ പറയും നിങ്ങളെ താല്പര്യത്തിനു അനുസരിച്ച് മറ്റൊരാള്‍ എയുതുക എന്ന് പറയുന്നത് നടക്കുന്ന കാര്യം അല്ല
  ഇനി പോസ്റ്റ് വായിക്കാന്‍ പറഞ്ഞു വരുന്ന മെയിലുകള്‍ ഒരു മെയിലല്ലേ വരുന്നത് അല്ലാതെ മിസൈല്‍ ഒന്നും അല്ലാലോ നിങ്ങള്‍ക്ക് പറ്റും എന്നുണ്ടെങ്കില്‍ നോക്കുക ഇല്ലെങ്കില്‍ ഒറ്റ ക്ലിക്കില്‍ അത് ഡി ലേറ്റ് ചെയ്യാം വളരെ ഈസി ആയി
  ഇതൊക്കെ ഭൂലോകത്ത് ഇങ്ങനെ വിമര്‍ശിക്കുന്നവന്‍ ആണ് ഭയങ്കരന്‍ എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം മാത്രമാണ് ഇത്തരം അല്‍പ്പന്‍ മാര്‍ നടത്തുന്നത്

  ReplyDelete
 15. പ്രിയ ഏഴുത്തുകാരാ താങ്കളെ അങ്ങനെ അഭിസംബോധന ചെയ്യുന്നത് താങ്കള്‍ എഴുതുന്നത് കൊണ്ട് തന്നെയാണ്...... അവസരോചിതമായ ഒരു എഴുത്തിന് താങ്കളുടെ മറുപടി ലേഖനം വായിച്ചു.അരുണ്‍ കൈമളിന്റെ ഒരു വാദത്തോട് ഞാന്‍ പൂര്‍ണമായും യോജിക്കുന്നു. 1) ക്രിയേറ്റിവിറ്റിയുടെ കാര്യത്തില്‍ പ്രിന്റ് മീഡിയയുടെ ഗുണം ഇലക്ട്രോണിക്‌സ് മീഡിയയില്‍ നിന്നും ലഭിക്കില്ല.
  2) കഴിവില്‍ കാമ്പുണ്ടങ്കില്‍ എത് 'കക്കൂസ്' കുഴില്‍കിടന്നാലും അത് പുറത്ത് വരും ഇത്രയും പറഞ്ഞ് തന്നെ അരുണ്‍ കൈമള്‍ തന്റെ ലേഖനത്തിന്റെ പൊള്ളത്തരം വെളിച്ചത്ത് കൊണ്ട് വരുന്നുണ്ട്.
  60കളുടെ മദ്ധ്യത്തിലും 70 കളിലും യുവത്വം ആഘോഷമാക്കിയ ഒരു തലമുറയെ പറ്റി വായിച്ചറിഞ്ഞിട്ടുണ്ട് സാധ്യതകളുടെ പരിമിതിയില്‍ നിന്നും ചിന്തയുടെ മൂര്‍ധന്യതയിലേക്ക് കടന്ന അത്തരക്കാരുടെ പിന്‍തലമുറയാണ് ബ്രോഗിലും ഫേസ്ബുക്കിലും മറ്റ് സോഷ്യല്‍ മീഡിയകളിലും ഗൗരവമായ ചര്‍ച്ചകള്‍ക്ക് വഴിവെയ്ക്കുന്നത്.
  തീര്‍ച്ചയായും അബ്‌സാാര്‍ താങ്കള്‍ പറഞ്ഞതില്‍ ഒരു വലിയ കാര്യം ഉണ്ട് മലയാള സാഹിത്യത്തില്‍ ഇന്ന് നിലനില്‍ക്കുന്ന ലോബിയിങ്ങ് അക്കാദമി അവാര്‍ഡുകള്‍ ചിലര്‍ക്ക് മാത്രമായി നല്‍കുകയും കഴിവുള്ളവര്‍ ഷാപ്പുകളിലെ കറിവെപ്പുകാരാവുകയും ചെയ്യുമ്പോള്‍ ബ്ലോഗെഴുത്ത് ഒരു മറുപടി തന്നെയാണ് ആശംസകള്‍

  ReplyDelete
 16. ഒരു ഇ-മെയില്‍ അയച്ച് നമ്മുടെ ബ്ലോഗിന്റെ ലിങ്ക് നല്‍കിയിട്ട് താല്‍പര്യമുണ്ടെങ്കില്‍ വായിക്കുക എന്നു പറയുന്ന ചില ബ്ലോഗര്‍മാരുണ്ട്. അതു നമുക്ക് വകവെച്ചു കൊടുക്കാം. എന്നാല്‍ നമ്മുടെ പോസ്റ്റിന്റെ കമന്റ് ബോക്സില്‍ വന്ന് ബ്ലോഗ് വായിക്കാതെയും കമന്റിടാതെയും "ഇതു പറ്റുമെങ്കില്‍ വായിക്കു, ബുദ്ധിമുട്ടായെങ്കില്‍ ഡിലീറ്റ് ചെയ്യൂ" എന്ന മട്ടില്‍ കമന്റായി തങ്ങളുടെ ബ്ലോഗിന്റെ ലിങ്ക് പോസ്റ്റ് ചെയ്തിട്ടുപോകല്‍ വളരെ കടുപ്പം തന്നെയാണ്. (ഒരു മാന്യ വനിതാ ബ്ലോഗര്‍ അവരുടെ പോസ്റ്റുകള്‍ ഈ രീതിയിലാണ്‌ പ്രചരിപ്പിക്കുന്നത്).

  ReplyDelete
 17. അരുണ്‍ ഉള്‍പ്പെടുന്ന ബൂലോകം സൈറ്റിന്റെ ആളുകള്‍ അവരുടെ ഫേസ്‌ ബുക്ക്‌ പേജിന്റെ പ്രചാരണത്തിനായി - ഈ ഫോട്ടോ ഇഷ്ട്ടപ്പെട്ടെങ്കില്‍ ലൈക്ക്‌ അടിക്കൂ - എന്ന് പറഞ്ഞ് ഫേസ്ബുക്കില്‍ ഫോട്ടോകള്‍ ഇട്ടിരുന്നത്.എന്നിട്ട് അവരാണ് മറ്റുള്ളവരുടെ അഭ്യര്‍ത്തനകളെ കുറ്റം പറയാന്‍ നടക്കുന്നത്.അവര്‍ക്ക്‌ എന്തും ചെയ്യാം,മറ്റുള്ളവര്‍ക്ക് പാടില്ല എന്നത് നല്ല വിരോധാഭാസം തന്നെ.

  ReplyDelete
 18. yes, it is super .we have the right to exhibit our ideas and opinion .there is no need of iso certificate to reveal our odeas through this way. your opinion is correct.

  ReplyDelete
 19. ബ്ലോഗ്‌ എന്ന മാധ്യമം ശരിക്കും അതെത്തേണ്ട നിലവാരത്തില്‍ എത്തിയിരിക്കുന്നു. മുഖ്യധാരാ സാഹിത്യകാരന്മാരുടെ സകല ഏനക്കേടുകളും ബ്ലോഗ്‌ സാഹിത്യകാരന്മാര്‍ക്കും വന്നു പെട്ടിരിക്കുന്നു. അവാര്‍ഡുകള്‍ അര്‍ഹതയില്ലാത്തവര്‍ക്ക് നല്‍കുക. വിവാദങ്ങള്‍ കത്തിജ്ജ്വലിപ്പിക്കുക. ബ്ലോഗ്‌ മീറ്റുകളില്‍ കയ്യാങ്കളി നടത്തുക. പറ്റിയാല്‍ നല്ല തല്ലും കൂടുക. ആ വിഷയങ്ങള്‍ വെച്ച് വീണ്ടും പോസ്റ്റുകള്‍ ഇടുക..ഈ പ്രക്രിയ തുടര്‍ന്നാല്‍ നമ്മുടെ ബ്ലോഗ്‌ മാധ്യമങ്ങളെ ലോക തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന ഒന്നാക്കി മാറ്റാം. എല്ലാവരും സഹകരിച്ചാല്‍ മാത്രം മതി.

  ReplyDelete
  Replies
  1. ബ്ലോഗ്‌ മീറ്റുകളില്‍ എവിടെയെങ്കിലും കയ്യാങ്കളി നടന്നിട്ടുണ്ടോ???
   അങ്ങിനെ എവിടെയെങ്കിലും നടന്നതായി കേട്ടിട്ടില്ല.....

   Delete
  2. അരുണ്‍ കൈമളിന്റെ പോസ്റ്റ് വായിച്ചു.
   പുതിയ കഥ എഴുതുമ്പോള്‍ അറിയിക്കുമല്ലോ എന്ന് പറയുന്ന സുഹൃത്തുകള്‍ എനിക്കുണ്ട്.ഞാനും പല കഥകളും വായിക്കുന്നത് മെയിലില്‍ കിട്ടുന്ന ലിങ്കുകളിലൂടെയാണ്.ഇതൊക്കെയാണോ ബ്ലോഗുകളെ നശിപ്പിക്കുന്ന പ്രവണതകള്‍..?ഒരു കഥ അച്ചടി മാധ്യമത്തിലായാല്‍ അത് കാശു കൊടുത്താല്‍ വാങ്ങാം.കാശു കൊടുത്താല്‍ ബ്ലോഗു വായിക്കാന്‍ പറ്റുമോ..?അത് ലിങ്കു കിട്ടിയാലല്ലേ പറ്റൂ.
   ബ്ലോഗില്‍ വായനക്കാര്‍ പലതരത്തില്‍ കമന്‍റുകള്‍ പറഞ്ഞെന്നിരിക്കും. കമന്‍റുകള്‍ എങ്ങനെ ആയിരിക്കണം എന്ന് ശഠിക്കാനാകുമോ.ഇന്ന രീതിയിലെ കമന്ടിടാവൂ എന്നൊക്കെ പറയുന്നതാണ് അല്പ്പത്തരം.ഇതില്‍ പറഞ്ഞിരിക്കുന്ന,ഗ്രൂപ്കളി,കാല്നക്കല്‍,പുറം ചൊറിയല്‍,പെണ്ണെഴുത്ത് ഇതൊക്കെ വെറുതെ എന്തെങ്കിലും പറയണമല്ലോ എന്നോര്‍ത്ത് പറയുന്നതാണ്.എന്നാല്‍ ആ വെട്ടുക്കിളി ആക്രമണത്തില്‍ കുറച്ചു കാര്യമില്ലേ എന്നൊരു സംശയം.അതും കുറച്ചു ദിവസം കൊണ്ടു കെട്ടടങ്ങുന്ന ഒരു കാര്യം മാത്രം.അതു ചിലപ്പോള്‍ എനിക്ക് തോന്നുന്നതായിരിക്കും.അധിക്ഷേപിച്ചവരെ അങ്ങനെ വെറുതെ വിടാന്‍ യുവ മനസ്സുകള്‍ക്ക് മനസ്സില്ലായിരിക്കും.

   Delete
  3. അധിക്ഷേപിച്ചവരെ അങ്ങനെ വെറുതെ വിടാന്‍ യുവ മനസ്സുകള്‍ക്ക് മനസ്സില്ലായിരിക്കും.
   അതാണ്‌ കാര്യം.കൊടുത്താല്‍ കൊല്ലത്തും കിട്ടുമല്ലോ.

   Delete
 20. വീഴാതെ ആരും നടക്കാന്‍ പഠിച്ചിട്ടില്ല.....

  ReplyDelete
 21. "ഒരു ബ്ലോഗ്ഗര്‍ മറ്റുള്ളവരോട്‌ "പോസ്റ്റ്‌ വായിക്കണം, അഭിപ്രായങ്ങള്‍ പങ്കു വെക്കണം" എന്ന് അഭ്യര്‍ഥിക്കുന്നുണ്ടെങ്കില്‍ "താന്‍ എഴുതുന്നത്‌ എല്ലാവരെയും ആകര്‍ഷിക്കുന്ന തരത്തില്‍ ഉള്ളത് അല്ല / തന്റെ എഴുത്ത്‌ അത്ര വലിയ സംഭവം ഒന്നും അല്ല" എന്ന തിരിച്ചറിവ് ബ്ലോഗ്ഗെര്‍ക്ക് ഉണ്ട് എന്ന കാര്യം ആണ് മനസ്സിലാക്കേണ്ടത്."

  ആര് എപ്പൊ പറഞ്ഞു ഇത്?
  എന്തായാലും ഞാനെന്റെ പോസ്റ്റ് വായിക്കാന്‍ മെയില്‍ വഴിയും ഫ്രണ്ട് കണക്റ്റ് വഴിയും ഗൂഗിള്‍ ബസ് (ഉണ്ടായിരുന്ന കാലത്ത്) വഴിയും പലരെയും ശല്യപ്പെടുത്തി വരുത്തി വായിപ്പിച്ച് പണ്ടാരടക്കി അഭിപ്രായിച്ചിട്ടുണ്ട്, ശക്തിയുക്തമായി അത് തുടരുന്നതുമായിരീക്കും :))

  കാരണം, എന്റെ സൃഷ്ടി എനിക്ക് മഹത്തായതാണ് :)) (വായനക്കാര്‍ക്ക് എന്താണെന്ന് ചിന്തിച്ച് തല പുണ്ണാക്കാറില്ലാ‍ാ) എന്നുകരുതി മറ്റുള്ളോരെ മഹാന്മാരാകാന്‍ സമ്മതിക്കാതിരിക്കാറുമില്ല!!!

  btw, ഈ കൈമള്‍ ആരാണോ ആവോ.. :(

  ReplyDelete
  Replies
  1. ഈ ആത്മവിശ്വാസം തന്നെയാണ് ബ്ലോഗ്ഗെര്‍മാരുടെ ഇന്ധനം. ആശംസകള്‍....

   Delete
 22. അബ്സാര്‍ , വേണ്ട വിധത്തില്‍ പറഞ്ഞുകഴിഞ്ഞു. ഏതു കലയിലും അല്‍പമെങ്കിലും കഴിവും താല്‍പര്യവും ഉള്ളവര്‍ മാത്രമേ അത് അഭ്യസിക്കാന്‍ തുനിയുകയുള്ളൂ. നല്ലത് വാഴും, സത്യവും.

  ReplyDelete
 23. ബ്ലോഗെഴുത്തിന്റെ രീതി തന്നെ മാറിപ്പോകുകയും, പലരും റിവേര്‍സ്‌ ഗിയറില്‍ ഓടുകയുമാണ്,സ്ഥിരം ക്ഷണിതാക്കളായി ചെന്ന് സ്ഥിരം ബ്ലോഗുകളില്‍ കമന്റിടുന്ന ഈ പുറം ചൊറിച്ചിലിനിടയില്‍ നമ്മള്‍ പലരെയും കാണാതെ പോകുന്നില്ലേ..കഴിഞ്ഞ ദിവസം മരണപ്പെട്ട കൊച്ചു ബ്ലോഗര്‍ നിസ വെള്ളൂരിനെയും ആ കുട്ടിയുടെ ബ്ലോഗിനെയും കൂടുതല്‍ പേര്‍ അറിഞ്ഞത് ആ കുട്ടിയുടെ മരണശേഷമാണ്. ആ കുട്ടി എഴുതിയ മനോഹരമായ കവിതയ്ക്ക് ലഭിച്ച അഞ്ചു കമന്റുകള്‍ ഒഴിച്ചാല്‍ ബാക്കിയെല്ലാം മരണത്തിനു ശേഷം നമ്മുടെ നിസ്സഹായതയില്‍ നിന്നും ഉടലെടുത്തതായിരുന്നില്ലേ...ഇത്തരത്തില്‍ പുതിയ ബ്ലോഗുകള്‍ക്ക്‌ പ്രോല്‍സാഹനം നല്‍കുന്നതിലും, പുതിയ ബ്ലോഗുകളെ പരിചയപ്പെടുത്തുന്നതിലും മുഖ്യധാരാ ബ്ലോഗ്‌ എഴുത്തുകാരും, ബ്ലോഗ്‌ നിരൂപകരും താല്പര്യമേ കാണിക്കുന്നില്ലെന്നാണ്‌ എന്റെ അഭിപ്രായം. ആശംസകള്‍

  ReplyDelete
  Replies
  1. അതെ...
   നിസയെ കുറിച്ച് ഞാന്‍ അറിഞ്ഞത് അവരുടെ മരണശേഷം ആണ്.
   മറ്റുള്ളവരിലേക്ക് തന്റെ പോസ്റ്റിന്റെ ലിങ്കുകള്‍ എത്തിക്കുന്നതില്‍ ബ്ലോഗ്ഗര്‍ പരാജയപ്പെടുമ്പോള്‍ ആ എഴുത്തുകള്‍ ആരും കാണാതെ പോവുക തന്നെയാണ് ചെയ്യുന്നത്.
   "അര്‍ഹിക്കുന്ന എല്ലാ നല്ല എഴുത്തുകളും തേടി വായനക്കാരന്‍ എത്തും" എന്നത് ഈ തിരക്ക്‌ പിടിച്ച ലോകത്തിലെ വ്യാമോഹം മാത്രമാണ്. ബ്ലോഗ്‌ എഴുതിയാല്‍ മാത്രം പോര, അത് മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ കൂടി ഒരു ബ്ലോഗ്ഗര്‍ ശ്രദ്ധ പുലര്‍ത്തണം എന്നതാണ് എന്റെ അഭിപ്രായം.ആയിരക്കണക്കിന് ബ്ലോഗുകളുടെ ഇടയില്‍ നിന്ന് നമ്മുടെ ബ്ലോഗ്‌ വായനക്കാരിലേക്ക്‌ എത്തണമെങ്കില്‍ നാം അതിനു തയ്യാറായേ തീരൂ.

   Delete
 24. Arun Kaimal
  അബ്സര്‍ മൊഹമ്മദ്‌ ,'ബൂലോകത്തിലെ വീക്ഷണ കോണകക്കാര്‍' എന്ന പോസ്റ്റും അതിനു താഴെയുള്ള കമന്റുകളും വായിച്ചു . വളരെ രസപ്രദം ആയി തോന്നി .എന്നിരുന്നാലും അബ്സരിന്റെ പോസ്റ്റിലെയും കമന്റുകളിലെയും ആശയം ബ്ലോഗെഴുത്തിനെ അപമാനിക്കുവാനും , പുതുതായി ബ്ലോഗെഴുതുന്നവരെ നിരുത്സാഹപ്പെടുത്താനും ശ്രമിക്കുന്ന ഒരാളെ വെച്ച് പൊറുപ്പിക്കാന്‍ പാടില്ല എന്ന രീതിയില്‍ ആണെന്ന് തോന്നുന്നു . ഒന്ന് കൂടി ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധാപൂര്‍വം വിലയിരുത്തിക്കൂടെ? ബൂലോകം ഡോട്ട് കോം എന്ന വലിയ പ്രസ്ഥാനത്തിന്റെ എഡിറ്റോറിയല്‍ ചുമതലയുടെ ഭാഗമായി നല്ല എഴുത്തുകാരെ തെരഞ്ഞു കണ്ടുപിടിക്കാനും ,അവരെ സാധാരണക്കാരായ ആയിരക്കണക്കിന് ഇന്റര്‍നെറ്റ്‌ മലയാളം വായനക്കാര്‍ക്ക് പരിചയപ്പെടുത്താനും ഉള്ള ബാധ്യത നൂറു ശതമാനം നിറവേറ്റണം എന്ന ലക്ഷ്യത്തോടെ നൂറുകണക്കിന് ബ്ലോഗുകള്‍ സന്തര്ശിക്കുകയും, എഴുത്തും കമ്മന്റുകളും നേരിട്ട് വിലയിരുത്തുകയും ,ഈ രംഗത്ത് വര്‍ഷങ്ങള്‍ ആയി നിലകൊള്ളുന്ന ബ്ലോഗ്‌ ഗുരുക്കന്മാരുമായി ആശയവിനിമയം നടത്തുകയും ചെയ്തശേഷം എനിക്ക് ഉത്തമബോധ്യം ഉള്ള കാര്യങ്ങള്‍ ആണ് ഞാന്‍ ‍ എഴുതിയത് .
  പിന്നെ ചില ചോദ്യങ്ങള്‍ ചോദിച്ചുവല്ലോ?
  ഞാന്‍ എഴുതുന്നത്‌ മഹത്തരം എന്ന് വിശേഷിപ്പിക്കുന്ന ബ്ലോഗര്‍മാര്‍ ആരാണ് ? വെട്ടുക്കിളി ആക്രമണത്തിലൂടെ ആരാണ് പുറത്തായിട്ട്‌ ഉള്ളത് ?എന്നൊക്കെ . ബ്ലോഗിനെക്കുറിച്ച് പൊതുവായി എഴുതുന്ന കാര്യങ്ങള്‍ പോലും വ്യക്തിപരമായി കരുതപ്പെടുന്ന സാഹചര്യത്തില്‍ ,ബൂലോകം ഡോട്ട് കോം എന്ന പേരിലുള്ളതും ; ബ്ലോഗിന്റെ ഉന്നമനത്തെ മാത്രം ലാക്കാക്കി പ്രവര്‍ത്തിക്കുന്നതുമായ ഒരു പ്രസ്ഥാനത്തിന്റെ ഭാഗം എന്ന നിലയില്‍ ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ നല്‍കാന്‍ ബുദ്ധിമുട്ടുണ്ട് .ഉത്തരങ്ങള്‍ ഇല്ലാഞ്ഞിട്ടല്ല ,പക്ഷെ അത് വ്യക്തിപരമായി കരുതപ്പെടും എന്നതിനാലും, ഒരു വ്യക്തി എന്ന നിലയില്‍ അഭിപ്രായം പറയുന്നതിന് എഡിറ്റോറിയല്‍ ചുമതലകള്‍ പരിമിതി കല്‍പ്പിക്കുന്നത് കൊണ്ടും ആണെന്ന് മനസ്സിലാക്കും എന്ന് കരുതുന്നു .
  പിന്നെ ബൂലോകത്ത് ഗ്രൂപ്പുകളി ,പുറം ചൊറിയല്‍ എന്നീ പ്രവണതകള്‍ നില നില്‍ക്കുന്നുണ്ടെന്നും ,അത് ബ്ലോഗിന്റെ വളര്‍ച്ചക്ക് ദോഷമേ ചെയ്യൂ എന്നും ഉള്ള വാദങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു . ഒരു ലളിതമായ കാര്യം ചൂണ്ടിക്കാണിക്കാം . താങ്കളുടെ കമന്റു ബോക്സില്‍ ,ഗ്രൂപ്പില്ല എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ബ്ലോഗ്ഗെര്മാര്‍ 'ഗ്രൂപ്പില്‍ നടന്ന ചര്‍ച്ച ' ഗ്രൂപ്പില്‍ ഒരു വര്ഷം കഴിഞ്ഞു ' ഗ്രൂപ്പില്‍ സജീവമാക്കി ' എങ്ങനെ ഗ്രൂപ്പിനെപ്പറ്റി വായ്തോരാതെ വര്‍ണിക്കുമ്പോള്‍ , ഗ്രൂപ്പ് എന്നത് ഒരു വാസ്തവം ആണെന്നും , താങ്കളുടെ ബോക്സില്‍ കമന്റിടാത്ത ആയിരങ്ങള്‍ പല ഗ്രൂപ്പുകളെ ഇതേ രീതിയില്‍ വര്‍ണിക്കുക പതിവാണ് എന്നും എനിക്ക് ഉത്തമ ബോധ്യം ഉണ്ട് .
  പിന്നെ നൌഷാദ് അകംപാടം ചൂണ്ടിക്കാണിച്ചതുപോലെ ബൂലോകം തരുന്ന ആ സൌഹൃദ വലയം - എഴുത്തിന്റെ ഗുണനിലവാരത്തെപ്പറ്റി സത്യസന്ധം ആയ അഭിപ്രായം പ്രകടിപ്പിക്കാന്‍ ആ കൂട്ടായ്മക്കുള്ളില്‍ ‍ ഉള്ളവര്‍ക്ക് തടസ്സം ആകുന്നു എന്നും , അതിനു പുറത്തുനിന്നുള്ള ആരെങ്കിലും അതിനു തുനിഞ്ഞാല്‍ അത് ആ കൂട്ടയ്മയില്‍ ഒന്നടങ്കം അസ്വസ്ഥത പരത്തും എന്നും ഞാന്‍ അഭിപ്രായപ്പെട്ടു . അത് വീണ്ടും ആവര്‍ത്തിക്കുകയും ചെയ്യുന്നു . ഇനി അഭിപ്രായപ്രകടനത്തില്‍ ആ കൂട്ടായ്മയില്‍ ഉള്ള പ്രധാന വ്യക്തികള്‍ അവഗണിക്കപ്പെട്ടാല്‍ അത് കൂടുതല്‍ ആയ അളവില്‍ അസ്വസ്ഥതക്ക് വഴിവെക്കും എന്നും അനുഭവം ഉണ്ട് .
  കമന്റില്‍ വിഷ്ണു ചോദിച്ചിരിക്കുന്നു 'മഹാ പണ്ഡിതന്‍മാര്‍ക്ക് മാത്രമേ രചന നിര്‍വഹിക്കാന്‍ പറ്റൂ എന്ന് നിയമം കൊണ്ടുവരികയാണോ എന്നെപ്പോലെ ഉള്ളവരുടെ ഉദ്ദേശ്യം എന്ന് . അദ്ദേഹം എന്റെ പോസ്റ്റ്‌ വായിച്ചോ എന്ന് എനിക്ക് ഉറപ്പില്ല . എഴുത്തുകാരന് ,അത് ഏത് മാധ്യമത്തില്‍ ആണെങ്കിലും ഗുണനിലവാരം ഉറപ്പാക്കേണ്ട ബാധ്യതയും ,താന്‍ എഴുതുന്ന മാധ്യമത്തിലെ സമകാലീന രചനകളും ആയി എങ്കിലും തന്റെ രചന തുലനം ചെയ്യാന്‍ ഉള്ള ബാധ്യതയും ഉണ്ട് എന്ന വാദ മുഖങ്ങളില്‍ ഉറച്ചു നിന്നുകൊണ്ട് ,വിഷ്ണുവിന്റെ പ്രസ്താവന ഒരു തെറ്റിധാരണയുടെ ഫലം ആയിരിക്കാം എന്നും പറയാന്‍ ആഗ്രഹിക്കുന്നു .ഗുണനിലവാരത്തിന്റെ കാര്യത്തില്‍ നാം വിട്ടുവീഴ്ചയില്ലാത്ത സമീപനം നമ്മോടു തന്നെ കൈക്കൊള്ളുന്നത് വഴി ,ബ്ലോഗു രചനകളും ,സാഹിത്യവും അഭ്യുന്നതിയില്‍ എത്തും എന്നും വീണ്ടും ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിക്കുന്നു .പിന്നെ 'ബ്ലോഗെഴുത്തിനെതിരെ കുബുദ്ധികളുടെ പ്രസ്താവന എന്നോ മറ്റോ 'ഏതോ മഹാത്മാവ് എഴുതിക്കണ്ടു . ബൂലോകം ഡോട്ട് കോമിന്റെ പൈതൃകവും ബ്ലോഗിനെ പരിപോഷിപ്പിക്കാനുള്ള കമ്മിറ്റ്മെന്റും നന്നായി അറിയാവുന്ന ആയിരക്കണക്കിന് വായനക്കാര്‍ക്ക് മുന്‍പില്‍ ഇത്തരം കമന്റുകള്‍ക്ക് മറുപടി കൊടുത്തു സ്വയം ചെറുതാകേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല .ആ വ്യക്തിയുടെ ചോദ്യത്തിനുള്ള മറുപടി ആ വ്യക്തി തന്നെ അവസാന വാക്യത്തില്‍ നല്‍കുന്നും ഉണ്ടല്ലോ .

  ReplyDelete
  Replies
  1. അരുണ്‍ കൈമള്‍ .....

   സീരിയസ് ആയി എഴുതിയ ഒരു കാര്യത്തില്‍ പോലും രസം കണ്ടത്താന്‍ കഴിയുന്ന നിങ്ങളുടെ ആസ്വാദന ശേഷിയെ അഭിനന്ദിക്കുന്നു.

   @@@@

   പുതുതായി ബ്ലോഗെഴുതുന്നവരെ നിരുത്സാഹപ്പെടുത്താനും ശ്രമിക്കുന്ന ഒരാളെ വെച്ച് പൊറുപ്പിക്കാന്‍ പാടില്ല എന്ന രീതിയില്‍ ആണെന്ന് തോന്നുന്നു

   ####

   ഒരു പോസ്റ്റ്‌ വായിക്കുമ്പോള്‍ അതില്‍ നിന്നും ലഭിക്കുന്ന "തോന്നലുകളെക്കാള്‍" പ്രാധാന്യം നല്‍കേണ്ടത് പോസ്റ്റില്‍ എഴുതിയ കാര്യങ്ങള്‍ക്ക് ആണ്. അങ്ങിനത്തെ "ഒരാളെ വെച്ച് പൊറുപ്പിക്കാന്‍ പാടില്ല " എന്ന് പോസ്റ്റില്‍ പറയാത്തിടത്തോളം അങ്ങിനെ പറഞ്ഞതായി തോന്നേണ്ട ആവശ്യം ഇല്ല.

   @@@@

   ഒന്ന് കൂടി ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധാപൂര്‍വം വിലയിരുത്തിക്കൂടെ?

   #####

   നിങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ പല തവണ ശ്രദ്ധാപൂര്‍വ്വം വിലയിരുത്തിയ ശേഷം തന്നെയാണ് ഈ പോസ്റ്റ്‌ ഇട്ടിട്ടുള്ളത്. നിങ്ങള്‍ ഇട്ട പോസ്റ്റില്‍ ഞാന്‍ എന്റെ പ്രതികരണം അറിയിച്ച് 24 മണിക്കൂറിനു ശേഷവും നിങ്ങളുടെ ഭാഗത്ത് നിന്നും ഒരു മറുപടി ലഭികാത്തത് കൊണ്ടാണ് ഞാന്‍ ഈ പോസ്റ്റ്‌ ഇടാന്‍ തീരുമാനിച്ചത്‌.

   @@@@

   ബൂലോകം ഡോട്ട് കോം എന്ന വലിയ പ്രസ്ഥാനത്തിന്റെ എഡിറ്റോറിയല്‍

   ####

   അപ്പോള്‍ നിങ്ങളുടെ സംരഭത്തെ സ്വയം "വലിയ" എന്ന് വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല.
   പാവം ബ്ലോഗ്ഗെര്‍മാര്‍ ഇങ്ങനെ വിശേഷിപ്പിച്ചാല്‍ ആണ് തെറ്റ് അല്ലേ???

   @@@@

   ഈ രംഗത്ത് വര്‍ഷങ്ങള്‍ ആയി നിലകൊള്ളുന്ന ബ്ലോഗ്‌ ഗുരുക്കന്മാരുമായി ആശയവിനിമയം നടത്തുകയും ചെയ്തശേഷം

   ####

   ആരൊക്കെയാണ് നിങ്ങള്‍ ബ്ലോഗ്‌ ഗുരുക്കന്മാരായി അംഗീകരിക്കുന്നത് എന്ന് ഒന്ന് പറഞ്ഞു തരുമോ???
   നിങ്ങള്‍ ആശയ വിനിമയം നടത്താറുള്ള ബ്ലോഗ്‌ ഗുരുക്കന്മാര്‍ ആരൊക്കെയാണ്...???

   @@@@

   പിന്നെ ചില ചോദ്യങ്ങള്‍ ചോദിച്ചുവല്ലോ?
   ഞാന്‍ എഴുതുന്നത്‌ മഹത്തരം എന്ന് വിശേഷിപ്പിക്കുന്ന ബ്ലോഗര്‍മാര്‍ ആരാണ് ? വെട്ടുക്കിളി ആക്രമണത്തിലൂടെ ആരാണ് പുറത്തായിട്ട്‌ ഉള്ളത് ?എന്നൊക്കെ . ബ്ലോഗിനെക്കുറിച്ച് പൊതുവായി എഴുതുന്ന കാര്യങ്ങള്‍ പോലും വ്യക്തിപരമായി കരുതപ്പെടുന്ന സാഹചര്യത്തില്‍ ,ബൂലോകം ഡോട്ട് കോം എന്ന പേരിലുള്ളതും ; ബ്ലോഗിന്റെ ഉന്നമനത്തെ മാത്രം ലാക്കാക്കി പ്രവര്‍ത്തിക്കുന്നതുമായ ഒരു പ്രസ്ഥാനത്തിന്റെ ഭാഗം എന്ന നിലയില്‍ ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ നല്‍കാന്‍ ബുദ്ധിമുട്ടുണ്ട് .
   ഉത്തരങ്ങള്‍ ഇല്ലാഞ്ഞിട്ടല്ല ,പക്ഷെ അത് വ്യക്തിപരമായി കരുതപ്പെടും എന്നതിനാലും, ഒരു വ്യക്തി എന്ന നിലയില്‍ അഭിപ്രായം പറയുന്നതിന് എഡിറ്റോറിയല്‍ ചുമതലകള്‍ പരിമിതി കല്‍പ്പിക്കുന്നത് കൊണ്ടും ആണെന്ന് മനസ്സിലാക്കും എന്ന് കരുതുന്നു .

   #####

   വ്യക്തിപരമായി ആണ് നിങ്ങള്‍ എഴുതിയത് എന്ന് ഞാന്‍ എവിടെയെങ്കിലും ആരോപിചിട്ടുണ്ടോ????

   ഇത്തരം കാര്യങ്ങള്‍ പറയാനും എഴുതാനും ബുദ്ധിമുട്ട് ഇല്ലാത്തവര്‍ക്ക്‌ ഈ ഗണത്തില്‍ പെടുന്നത് ആരൊക്കെയാണ് എന്ന് പറയാനും എഴുതാനും ഉള്ള ബുദ്ധിമുട്ട് കൂടി ഉണ്ടാവരുത് എന്ന് ഞാന്‍ വിശ്വസിക്കുന്നു.

   ഉള്ള ഉത്തരങ്ങള്‍ ഒരിക്കലും പറയാതിരിക്കരുത്.....

   ബ്ലോഗിന്റെ ഉന്നമനം മാത്രം ലക്ഷ്യമാക്കി പ്രവത്തിക്കുന്നവര്‍ അതാണ്‌ ചെയ്യേണ്ടത്‌.

   @@@@@

   ഒരു ലളിതമായ കാര്യം ചൂണ്ടിക്കാണിക്കാം . താങ്കളുടെ കമന്റു ബോക്സില്‍ ,ഗ്രൂപ്പില്ല എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ബ്ലോഗ്ഗെര്മാര്‍ 'ഗ്രൂപ്പില്‍ നടന്ന ചര്‍ച്ച ' ഗ്രൂപ്പില്‍ ഒരു വര്ഷം കഴിഞ്ഞു ' ഗ്രൂപ്പില്‍ സജീവമാക്കി ' എങ്ങനെ ഗ്രൂപ്പിനെപ്പറ്റി വായ്തോരാതെ വര്‍ണിക്കുമ്പോള്‍ , ഗ്രൂപ്പ് എന്നത് ഒരു വാസ്തവം ആണെന്നും , താങ്കളുടെ ബോക്സില്‍ കമന്റിടാത്ത ആയിരങ്ങള്‍ പല ഗ്രൂപ്പുകളെ ഇതേ രീതിയില്‍ വര്‍ണിക്കുക പതിവാണ് എന്നും എനിക്ക് ഉത്തമ ബോധ്യം ഉണ്ട് .

   ####

   ഫേസ്‌ ബുക്കില്‍ ഗ്രൂപ്പുകള്‍ ഉണ്ട്. എന്നാല്‍ ബ്ലോഗ്ഗെര്‍മാരുടെ ഗ്രൂപ്പ്‌ അതില്‍ ഇരുന്നു ഉള്ളില്‍ ഗ്രൂപ്പ്‌ കളി നടത്താന്‍ ഉള്ളവയല്ല.അങ്ങിനെ അവിടെ നടക്കുന്നും ഇല്ല. ഫേസ്‌ ബുക്കിലെ ഗ്രൂപ്പുകളും, രാഷ്ട്രീയത്തില്‍ കാണുന്നത് പോലെ പക്ഷം ചേര്‍ന്ന് സംസാരിക്കുന്ന ഗ്രൂപ്പ് കളിയേയും ഒരേ തരത്തില്‍ അല്ല കാണേണ്ടത്.

   ബൂലോകം ഡോട്ട് കോം എന്ന് പറയുന്നതും ഒരു ഗ്രൂപ്പ്‌ അല്ലേ????
   നിങ്ങളുടെ ടീമില്‍ ഉള്‍പ്പെടുന്ന ആളുകള്‍ ചേര്‍ന്നുള്ള ഒരു ഗ്രൂപ്പ്.
   അതിലെ വായനക്കാര്‍ ഉള്‍കൊള്ളുന്ന ഒരു ഗ്രൂപ്പ്‌....
   അതുകൊണ്ട് ഗ്രൂപ്പ്‌ കളിക്ക് ഉള്ളതാണ് ബൂലോകം.കോം എന്ന് പറയാന്‍ കഴിയുമോ ????

   Delete
  2. സൌഹൃദ വലയം - എഴുത്തിന്റെ ഗുണനിലവാരത്തെപ്പറ്റി സത്യസന്ധം ആയ അഭിപ്രായം പ്രകടിപ്പിക്കാന്‍ ആ കൂട്ടായ്മക്കുള്ളില്‍ ‍ ഉള്ളവര്‍ക്ക് തടസ്സം ആകുന്നു എന്നും , അതിനു പുറത്തുനിന്നുള്ള ആരെങ്കിലും അതിനു തുനിഞ്ഞാല്‍ അത് ആ കൂട്ടയ്മയില്‍ ഒന്നടങ്കം അസ്വസ്ഥത പരത്തും എന്നും ഞാന്‍ അഭിപ്രായപ്പെട്ടു . അത് വീണ്ടും ആവര്‍ത്തിക്കുകയും ചെയ്യുന്നു

   ####

   അത് നിങ്ങളുടെ ഒരു തെറ്റിധാരണ മാത്രം ആണ്.
   മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പില്‍ ഉള്‍പ്പെട്ടിട്ടുള്ളത്‌ ബ്ലോഗ്‌ എഴുതുന്നവര്‍ മാത്രമാണ്.
   എന്നാല്‍ അതില്‍ ഉള്‍പ്പെടാത്ത പലരും ബ്ലോഗുകളില്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുള്ളത് നിങ്ങള്‍ക്ക്‌ കാണാം.
   നിങ്ങള്‍ പറഞ്ഞത് വാസ്തവം ആണെങ്കില്‍ ഒരിക്കലും അത് സംഭവിക്കില്ലല്ലോ.

   സൌഹൃദ വലയത്തില്‍ പെട്ടവര്‍ തന്നെ ഒരാള്‍ എഴുതിയതില്‍ വിഭിന്നഅഭിപ്രായം ഉണ്ടെങ്കില്‍ അത് തുറന്നു പ്രകടിപ്പിക്കാന്‍ തയ്യാറാവുന്നുണ്ട് എന്നതാണ് വാസ്തവം. ഒരു പോസ്റ്റില്‍ ചര്‍ച്ച നടക്കുമ്പോള്‍ ഏറ്റുമുട്ടുന്നത് അഭിപ്രായങ്ങള്‍ തമ്മില്‍ ആണ് അല്ലാതെ വ്യക്തികള്‍ തമ്മില്‍ അല്ല എന്ന ഉത്തമ ബോദ്യം ആണ് ഉണ്ടാവേണ്ടത്. അത്തരത്തില്‍ ആശയപരമായി വലിയ ഏറ്റുമുട്ടലുകള്‍ നടക്കുകയും, ആ പോസ്റ്റുമായി അല്ലാത്ത വിഷയങ്ങില്‍ സൌഹൃദം കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന സുഹൃത്തുക്കള്‍ എനിക്കുണ്ട്. ഈ ബ്ലോഗില്‍ തന്നെ അത്തരത്തില്‍ ഉള്ള പോസ്റ്റുകള്‍ ഉണ്ട്. ആവശ്യമാണെ ലിങ്ക് നല്‍കാം....


   @@@@

   എഴുത്തുകാരന് ,അത് ഏത് മാധ്യമത്തില്‍ ആണെങ്കിലും ഗുണനിലവാരം ഉറപ്പാക്കേണ്ട ബാധ്യതയും ,താന്‍ എഴുതുന്ന മാധ്യമത്തിലെ സമകാലീന രചനകളും ആയി എങ്കിലും തന്റെ രചന തുലനം ചെയ്യാന്‍ ഉള്ള ബാധ്യതയും ഉണ്ട് എന്ന വാദ മുഖങ്ങളില്‍ ഉറച്ചു നിന്നുകൊണ്ട്

   ####

   ആരാണ് ഈ ഗുണ നിലവാര സര്‍ട്ടിഫിക്കറ്റ്‌ നല്‍കേണ്ടത് ???
   വായനക്കാരോ അതോ സാഹിത്യ തമ്പ്രാക്കന്‍മാരോ ?????

   താരതമ്യം വേണമെങ്കില്‍ചെയ്യാം / വേണ്ടെങ്കില്‍ ചെയ്യേണ്ടതില്ല എന്ന് പറയുന്നതല്ലേ ശരി.
   താരതമ്യം ചെയ്തേ തീരൂ എന്ന നിലപാട് ബാലിശം അല്ലേ???

   സാഹിത്യ തമ്പ്രാക്കന്‍മാര്‍ എഴുതുന്ന എഴുത്തുകള്‍ ആരുടെ രചനകളുമായാണ് താരതമ്യം ചെയ്യാറ് ???
   സച്ചിന്റെ ബാറ്റിംഗ് താരതമ്യം ചെയ്യേണ്ടത്‌ ബൂട്ടിയയുടെ ഗോള്‍ അടിയോടാണോ ???

   ഓരോന്നിന്നും അതിന്റേതായ സ്വതന്ത്രമായ നിലനില്‍പ്പ്‌ ഇല്ലേ ???

   @@@@

   ഗുണനിലവാരത്തിന്റെ കാര്യത്തില്‍ നാം വിട്ടുവീഴ്ചയില്ലാത്ത സമീപനം നമ്മോടു തന്നെ കൈക്കൊള്ളുന്നത് വഴി ,ബ്ലോഗു രചനകളും ,സാഹിത്യവും അഭ്യുന്നതിയില്‍ എത്തും എന്നും വീണ്ടും ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിക്കുന്നു

   ####

   ഗുണനിലവാരം അളക്കുന്ന യന്ത്രത്തെ / മാനദണ്ടത്തെ കുറിച്ച് കൂടുതല്‍ വിശദീകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.

   @@@@

   ആയിരക്കണക്കിന് വായനക്കാര്‍ക്ക് മുന്‍പില്‍ ഇത്തരം കമന്റുകള്‍ക്ക് മറുപടി കൊടുത്തു സ്വയം ചെറുതാകേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല

   ###

   മറുപടി കൊടുത്തു എന്ന് വെച്ചിട്ട് ആരും ചെറുതാവുകയോ, ചോദ്യം ചോദിച്ചു എന്ന് വെച്ചിട്ട് ആരും വലുതാവുകയോ ചെയ്യില്ല എന്ന് ഇനിയെങ്കിലും തിരിച്ചറിയുക.

   Delete
 25. Arun Kaimal
  ''ബ്ലോഗിന്റെ ഉന്നമനത്തെ മാത്രം ലാക്കാക്കി പ്രവര്‍ത്തിക്കുന്നതുമായ ഒരു പ്രസ്ഥാനത്തിന്റെ ഭാഗം എന്ന നിലയില്‍ ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ നല്‍കാന്‍ ബുദ്ധിമുട്ടുണ്ട് .ഉത്തരങ്ങള്‍ ഇല്ലാഞ്ഞിട്ടല്ല ,പക്ഷെ അത് വ്യക്തിപരമായി കരുതപ്പെടും എന്നതിനാലും, ഒരു വ്യക്തി എന്ന നിലയില്‍ അഭിപ്രായം പറയുന്നതിന് എഡിറ്റോറിയല്‍ ചുമതലകള്‍ പരിമിതി കല്‍പ്പിക്കുന്നത് കൊണ്ടും ആണെന്ന് മനസ്സിലാക്കും എന്ന് കരുതുന്നു'' . ചുറ്റുമുള്ള പലരെയും ഞാന്‍ പറഞ്ഞ അഭിപ്രായങ്ങള്‍ മനസ്സില്‍ വെച്ച് കുറച്ചുകാലം നിരീക്ഷിക്കൂ ,അവര്‍ കമന്റു ചെയ്യുന്ന രീതിയും , സത്യസന്ധം ആയി ആണോ അത് പറയുന്നതെന്നും , തിരിച്ചു കമന്റുകള്‍ വരുന്നത് ഏതുവഴി ആണെന്നും മനസ്സിലാക്കൂ .ഇപ്പോള്‍ വ്യക്തം ആയി പറയാന്‍ കഴിയില്ലെങ്കിലും , കമന്റു ബോക്സിലും സൌഹൃദ കൂട്ടായ്മകളിലും കാണുന്ന ജനപിന്തുണയും സൌഹൃദവും വേണ്ട നേരത്ത് വേണ്ട രീതിയില്‍ ലഭിക്കുണ്ടോ എന്നൊക്കെ അറിയാനുള്ള അളവുകോല്‍ ആയ പല ജനാധിപത്യ മാര്‍ഗങ്ങളും നിലവിലുണ്ടല്ലോ . ബൂലോകത്തെ സൌഹൃദ കൂട്ടായ്മകളുടെ ശക്തിയുടെ ഉരകല്ലായ അത്തരം സംവിധാനങ്ങള്‍ ഗ്രൂപ്പുകളിയുടെ പൊള്ളത്തരങ്ങള്‍ മനസ്സിലാക്കാനുള്ള അവസരങ്ങളും ആയി മാറിയേക്കാം .

  ReplyDelete
  Replies
  1. ''ബ്ലോഗിന്റെ ഉന്നമനത്തെ മാത്രം ലാക്കാക്കി പ്രവര്‍ത്തിക്കുന്നതുമായ ഒരു പ്രസ്ഥാനത്തിന്റെ ഭാഗം എന്ന നിലയില്‍ ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ നല്‍കാന്‍ ബുദ്ധിമുട്ടുണ്ട് .ഉത്തരങ്ങള്‍ ഇല്ലാഞ്ഞിട്ടല്ല

   ####

   ഇത്തരം കാര്യങ്ങള്‍ പറയാനും എഴുതാനും ബുദ്ധിമുട്ട് ഇല്ലാത്തവര്‍ക്ക്‌ ഈ ഗണത്തില്‍ പെടുന്നത് ആരൊക്കെയാണ് എന്ന് പറയാനും എഴുതാനും ഉള്ള ബുദ്ധിമുട്ട് കൂടി ഉണ്ടാവരുത് എന്ന് ഞാന്‍ വിശ്വസിക്കുന്നു.

   ഉള്ള ഉത്തരങ്ങള്‍ ഒരിക്കലും പറയാതിരിക്കരുത്.....

   ബ്ലോഗിന്റെ ഉന്നമനം മാത്രം ലക്ഷ്യമാക്കി പ്രവത്തിക്കുന്നവര്‍ അതാണ്‌ ചെയ്യേണ്ടത്‌.

   @@@@@

   ചുറ്റുമുള്ള പലരെയും ഞാന്‍ പറഞ്ഞ അഭിപ്രായങ്ങള്‍ മനസ്സില്‍ വെച്ച് കുറച്ചുകാലം നിരീക്ഷിക്കൂ ,അവര്‍ കമന്റു ചെയ്യുന്ന രീതിയും , സത്യസന്ധം ആയി ആണോ അത് പറയുന്നതെന്നും , തിരിച്ചു കമന്റുകള്‍ വരുന്നത് ഏതുവഴി ആണെന്നും മനസ്സിലാക്കൂ .

   ######

   ഞാന്‍ ബ്ലോഗില്‍ എത്തിയ കാലം മുതല്‍ മറ്റു ബ്ലോഗുകളും, കമന്റുകളും എല്ലാം നിരീക്ഷിക്കാറുണ്ട്.
   ഒരു വ്യക്തി എന്ത് കമന്റ് ഇടണം എന്ന് അയാള്‍ തന്നെയാണ് തീരുമാനിക്കേണ്ടത്‌. ഞാന്‍ വിചാരിച്ച രീതിയില്‍ കമന്റ് ഇട്ടാല്‍ മാത്രമേ അത് സത്യസന്ധം ആകൂ എന്ന് മൂന്നാമന് പറയാന്‍ കഴിയില്ല.

   @@@@

   കമന്റു ബോക്സിലും സൌഹൃദ കൂട്ടായ്മകളിലും കാണുന്ന ജനപിന്തുണയും സൌഹൃദവും വേണ്ട നേരത്ത് വേണ്ട രീതിയില്‍ ലഭിക്കുണ്ടോ എന്നൊക്കെ അറിയാനുള്ള അളവുകോല്‍ ആയ പല ജനാധിപത്യ മാര്‍ഗങ്ങളും നിലവിലുണ്ടല്ലോ . ബൂലോകത്തെ സൌഹൃദ കൂട്ടായ്മകളുടെ ശക്തിയുടെ ഉരകല്ലായ അത്തരം സംവിധാനങ്ങള്‍ ഗ്രൂപ്പുകളിയുടെ പൊള്ളത്തരങ്ങള്‍ മനസ്സിലാക്കാനുള്ള അവസരങ്ങളും ആയി മാറിയേക്കാം .

   ####

   സൗഹൃദകൂട്ടയ്മകളിലെ ജനപിന്തുണ എല്ലാം വോട്ടാക്കി മാറ്റാന്‍ കഴിയും എന്ന് ചിന്തിക്കുന്നത് വിഡ്ഢിത്തം മാത്രമാണ്. ഒരു വ്യക്തിക്ക് ഒരു കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ലക്ഷകണക്കിന് ആളുകളുമായി സൌഹൃദം പങ്കിടാം.
   എന്നാല്‍ ഒരു കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഒരു ആള്‍ക്കേ വോട്ടു ചെയ്യാന്‍ കഴിയൂ....

   അതുകൊണ്ട് വോട്ടെടുപ്പ് നടത്തി തീരുമാനിക്കപ്പെടണ്ടതല്ല സൗഹൃദ കൂട്ടായ്മകളുടെ ശക്തി എന്നെങ്കിലും തിരിച്ചറിയുമല്ലോ ??????

   Delete
 26. Arun Kaimal
  പ്രിയപ്പെട്ട അബ്സര്‍ മൊഹമ്മദ്‌ . ആദ്യ ലേഖനത്തിലൂടെ ചൂണ്ടിക്കാണിക്കപ്പെട്ട ചില കാതലായ പ്രശ്നങ്ങളെപ്പറ്റി വിശാലമായ ഒരു ചട്ടക്കൂടില്‍ നിന്നുള്ള ഒരു സംവാദം അല്ലെ നല്ലത് , ചില വാക്കുകളില്‍ ഊന്നിയുള്ള വാഗ്വാദത്തേക്കാള്‍ . പിന്നെ ബൂലോകം ഡോട്ട് കോമിനെപറ്റിയുള്ള പരാമര്‍ശം .വ്യക്തിപരമായ നേട്ടങ്ങള്‍ക്കുവേണ്ടി അതിനെ ആരും ദുരുപയോഗം ചെയ്യാത്തിടത്തോളം കാലം അതിനെ ആരുടെയെങ്കിലും വ്യക്തിപരം ആയ സംരംഭമോ ഒരു 'ഗ്രൂപ്പിന്റെ 'സംരംഭമോ ആയി കരുതാതിരിക്കുന്നതല്ലേ നല്ലത് .അതിന്റെ വളര്‍ച്ചക്ക് നിദാനമായ നൂറു കണക്കിന് ബ്ലോഗ്ഗെര്മാരുടെ വര്‍ഷങ്ങളോളം ഉള്ള അശ്രാന്തപരിശ്രമങ്ങളെയും മറ്റും അല്പം വിലകുറച്ച് കാണല്‍ ആയില്ലേ 'നിങ്ങളുടെ സംരഭത്തെ സ്വയം "വലിയ" എന്ന് ' പ്രയോഗം മൂലം . അതിന്റെ ഗുണനിലവാര പരിശോധനക്കും മറ്റുമായി ഒരു ചെറിയ എഡിറ്റോറിയല്‍ സംവിധാനം ഉണ്ടെന്നതൊഴിച്ചാല്‍ മലയാളത്തില്‍ എഴുതുന്ന എല്ലാ ബ്ലോഗ്ഗര്മാരെയും എക്കാലത്തും സ്വാഗതം ചെയ്യുകയും പ്രോത്സാഹിപ്പികുകയും ചെയ്യുന്ന ഒരു സംരംഭം ആണ് അത് എന്നാണ് എനിക്ക് മസ്സിലാക്കാന്‍ കഴിഞ്ഞത് .പ്രധാനം ആയും എന്നെ ഇതിലേക്ക് ആകര്‍ഷിച്ചതും ഒരു ഗ്രൂപ്പിന്റെയും ചട്ടക്കൂട്ടില്‍ ആല്ലാത്ത പ്രവര്‍ത്തന ശൈലി ആണ് . മൂവായിരത്തില്‍ ഏറെ പോസ്റ്റുകളും ,ആയിരക്കണക്കിന് വായനക്കാരും ഉള്ള ഒരു വലിയ സൈറ്റിനെ 'എളിയ 'സംരംഭം എന്നൊക്കെ വിശേഷിപ്പിച്ചാല്‍ ,എത്ര വിനയകുമാരന്മാര്‍ ആണെങ്കിലും വായനക്കാര്‍ നമ്മെ ശപിക്കില്ലേ അബ്സര്‍ മൊഹമ്മദ്‌ .
  അതില്‍ എഴുതുകയും ,വായിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്ന നിങ്ങളും ,ഞാനും മറ്റു അനേകം പേരും ആ പ്രസ്ഥാനത്തിന്റെയും അതിന്റെ വളര്‍ച്ചയുടെയും അവകാശികളും , മലയാള ബ്ലോഗു എന്ന സംരംഭത്തെ ഭൂമുഖത്തു അര്‍ഹമായ സ്ഥാനത്തു എത്തിക്കാന്‍ കടപ്പെട്ടവരും ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു .
  പിന്നെ ഞാന്‍ ആദ്യമേ പറഞ്ഞല്ലോ ,ഒരു വ്യക്തി എന്ന നിലയില്‍ ആരെയും ചൂണ്ടിക്കാണിക്കുവാനും , അവര്‍ ചെയ്യുന്നത് തെറ്റോ ശരിയോ എന്ന് പറയുവാനും ഞാന്‍ ആളല്ല എന്ന് .മലയാളം ബ്ലോഗിനെ സ്നേഹിക്കുകയും അത് ഉന്നതങ്ങളില്‍ എത്തിചേരണം എന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന ഒരാള്‍ എന്ന നിലയില്‍ ചില അഭിപ്രായങ്ങള്‍ പറഞ്ഞു എന്ന് മാത്രം . അത് വ്യക്തിപരം ആയി ആരെയെങ്കിലും വേദനിപ്പിചിട്ടുന്ടെങ്കില് ഞാന്‍ പറഞ്ഞ വികൃതമായ സത്യങ്ങളില്‍ അവര്‍ അവരുടെ മുഖം ദര്‍ശിച്ചത് കൊണ്ടുമാവാം

  ReplyDelete
  Replies
  1. പ്രിയ്യപ്പെട്ട അരുണ്‍ കൈമള്‍...

   ചില കാതലായ പ്രശ്നങ്ങളെപ്പറ്റി വിശാലമായ ഒരു ചട്ടക്കൂടില്‍ നിന്നുള്ള ഒരു സംവാദം അല്ലെ നല്ലത് , ചില വാക്കുകളില്‍ ഊന്നിയുള്ള വാഗ്വാദത്തേക്കാള്‍ .

   ####

   നിങ്ങള്‍ ഉന്നയിച്ച കാതലായ പ്രശ്നങ്ങളെ പറ്റിതന്നെയല്ലേ ചര്‍ച്ചയില്‍ പ്രദിപാദിക്കുന്നത് ????

   ഇതിനെ വാഗ്വാദം ആയി നിങ്ങള്‍ കാണുന്നുണ്ടെങ്കില്‍ അത് നിങ്ങളുടെ തെറ്റിധാരണ മാത്രമാണ്.
   ഞാന്‍ ഒരിക്കലും അത്തരത്തില്‍ കാണുന്നില്ല.
   ചര്‍ച്ചകളെ ഒരിക്കലും വാഗ്വാദങ്ങള്‍ ആയി വിലയിരുത്തേണ്ടതില്ല.

   വാക്കുകകളില്‍ നിന്നാണ് വാചകങ്ങള്‍ ഉണ്ടാകുന്നത്.
   വാചകങ്ങള്‍ ആശയത്തെ പുറത്ത് കൊണ്ട് വരുന്നു. ചര്‍ച്ചകളില്‍ ചിലപ്പോള്‍ വാക്കുകളിലും, ചിലപ്പോള്‍ വാചകങ്ങളിലും ഊന്നെണ്ടി വരുക എന്നത് സ്വാഭാവികം. നിങ്ങള്‍ പറയാത്ത വാചകങ്ങളോ വാക്കുകളോ ഞാന്‍ "നിങ്ങള്‍ പറഞ്ഞു" എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് നിങ്ങള്‍ക്ക്‌ ചൂണ്ടി കാട്ടാം....

   @@@@

   പിന്നെ ബൂലോകം ഡോട്ട് കോമിനെപറ്റിയുള്ള പരാമര്‍ശം

   #####

   ബൂലോകം എന്ന് പറയുന്നതിനെ ബൂലോകം.കോം എന്നതിലേക്ക് ചെറുതാക്കേണ്ടതില്ല.

   ബൂലോകം എന്ന് ഉദ്ദേശിച്ചത് സകലമാന സൈറ്റുകളെയും ഉദ്ദേശിച്ചാണ്. അല്ലാതെ ഒരു പ്രത്യേക സൈറ്റിനെ ഉദ്ദേശിച്ചു അല്ല.

   @@@@@

   മൂവായിരത്തില്‍ ഏറെ പോസ്റ്റുകളും ,ആയിരക്കണക്കിന് വായനക്കാരും ഉള്ള ഒരു വലിയ സൈറ്റിനെ 'എളിയ 'സംരംഭം എന്നൊക്കെ വിശേഷിപ്പിച്ചാല്‍ ,എത്ര വിനയകുമാരന്മാര്‍ ആണെങ്കിലും വായനക്കാര്‍ നമ്മെ ശപിക്കില്ലേ

   ####

   ഇത്തരം കാര്യങ്ങള്‍ക്ക് ശപിക്കാന്‍ നടക്കുന്നവരാണോ വായനക്കാര്‍ ???????????

   മൂവ്വായിരം പോസ്റ്റുകള്‍ ഉള്ള സൈറ്റിന്റെ വലിയ എന്ന് വിശേഷിപ്പിച്ചാല്‍ ലക്ഷക്കണക്കിന് പോസ്റ്റുകള്‍ ഉള്ള ഗൂഗിളിനെയും, യാഹുവിനെയും എല്ലാം എന്താണ് വിശേഷിപ്പിക്കുക....

   നാസയുടേത് പോലെ ഉള്ള, വിക്കി പോലെ ഉള്ള സൈറ്റുകളെ എന്താണ് വിശേഷിപ്പിക്കുക.

   ആസ്വാദനം എന്ന പോലെ തന്നെ വലിപ്പ ചെറുപ്പവും ആപേക്ഷികം അല്ലേ ?????

   നിങ്ങള്‍ നിങ്ങളുടെ സൈറ്റിനെ വലിയ ഒരു സൈറ്റ് ആയി കാണുന്നത് പോലെ ഓരോ ബ്ലോഗ്ഗെറും, തന്റെ എഴുത്തിനെയും, ബ്ലോഗിനെയും വലിയതായി കാണുന്നുണ്ടെങ്കില്‍ എന്താണ് അതില്‍ തെറ്റുള്ളത് ????

   നിങ്ങളെ പോലെ അവര്‍ക്കും ആഗ്രഹിക്കാനും സ്വപ്നം കാണാനും ഉള്ള അവകാശം ഇല്ലേ ???

   @@@@

   മലയാള ബ്ലോഗു എന്ന സംരംഭത്തെ ഭൂമുഖത്തു അര്‍ഹമായ സ്ഥാനത്തു എത്തിക്കാന്‍ കടപ്പെട്ടവരും ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു .

   #####

   അര്‍ഹമായ സ്ഥാനത്ത് ആരെങ്കിലും എത്തിക്കേണ്ടതുണ്ടോ ???
   അത് സ്വയം എത്തപ്പെടില്ലേ ???
   നമ്മള്‍ എവിടെയെങ്കിലും നിര്‍ബന്ധിച്ചു എത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ എത്തപ്പെടുക ചിലപ്പോള്‍ തെറ്റായ സ്ഥലത്ത് ആയിരിക്കും.
   മലയാളം ബ്ലോഗുകള്‍ അവ എത്തേണ്ട സ്ഥാനത്ത്‌ സ്വയം എത്തപ്പെടട്ടെ....

   മാങ്ങ കാല്‍സ്യം കാര്‍ബൈഡ്‌ ഇട്ടു പഴുപ്പിക്കുന്ന പോലെ പഴുപ്പിച്ചിട്ട് വല്ല ഗുണവും ഉണ്ടോ ????

   @@@@

   ചില അഭിപ്രായങ്ങള്‍ പറഞ്ഞു എന്ന് മാത്രം . അത് വ്യക്തിപരം ആയി ആരെയെങ്കിലും വേദനിപ്പിചിട്ടുന്ടെങ്കില് ഞാന്‍ പറഞ്ഞ വികൃതമായ സത്യങ്ങളില്‍ അവര്‍ അവരുടെ മുഖം ദര്‍ശിച്ചത് കൊണ്ടുമാവാം

   ####

   നിങ്ങള്‍ പറയുന്ന അഭിപ്രായങ്ങള്‍ക്ക് മറുപടി പറയുന്നവര്‍ എല്ലാം വേദനിച്ചിട്ടാണ് എന്ന് കരുതുന്നുണ്ടെങ്കില്‍ അത് തെറ്റാണ്. അഭിപ്രായങ്ങള്‍ക്ക് മറുപടി ഉണ്ടാകുമ്പോള്‍ പറയും. അത് വേദനിച്ചിട്ടാണോ അല്ലയോ വേദനിപ്പിക്കുമോ ഇല്ലയോ എന്ന ചിന്തകള്‍ക്കൊന്നും പ്രസക്തി ഇല്ല. അഭിപ്രായത്തിനു മാത്രമാണ് പ്രസക്തി.

   Delete
 27. കരയുന്ന കുട്ടിക്കേ പാലുള്ളൂ ......

  ReplyDelete
 28. അബ്സറിക്ക സ്ഥിര ശൈലിയിൽ തനിക്ക് വിമർശിക്കണം എന്ന് തോന്നിയ ഒരു സംഭവം വിശദമായി പഠിച്ച് അതിന്റെ പിഴവുകൾ മനസ്സിലാക്കിക്കൊണ്ട്, അത് ചൂണ്ടിക്കാണിച്ച് കൊണ്ട് തയ്യാറാക്കിയ ഒരു കുറിപ്പ്. മറ്റൊന്നും എനിക്ക് പറയാനില്ല. കാരണം ങ്ങളോട് ഇമ്മാതിരി കൊസറാക്കൊള്ളി വർത്തമാനം പറയുന്നവരെ ശ്രദ്ധിക്കണ്ടാ ന്ന് പറഞ്ഞാ ങ്ങള് കേക്കൂല. പിന്നെ പറഞ്ഞിട്ടെന്താ. സംഭവം എന്തായാലും വളരെ കാര്യമായിത്തന്നെ തെളിച്ച് പറഞ്ഞു. ആശംസകൾ.

  ReplyDelete
  Replies
  1. ചുട്ടയിലെ ശീലം ചുടല വരെ.....എന്നല്ലേ മണ്ടൂസാ.... ഹഹ....:)

   Delete
 29. valare sathyam............. pinne blogil puthiya post PRITHVIRAJINE PRANAYICHA PENKUTTY.... vayikkumallo..........

  ReplyDelete
 30. അബ്സര്‍ ഭായി,
  ഇതില്‍ കൂടുതല്‍ എന്ത് പറയാനാണ്?
  വിശദമായ നിരീക്ഷണങ്ങള്‍ക്കും പഠനത്തിനും ശേഷം ഒരേ പക്ഷത്തുനിന്നു ചിന്തിക്കുന്ന എന്നെപ്പോലെയുല്ലവര്‍ക്കെല്ലാം വേണ്ടി താങ്ങള്‍ എഴുതി അതിന്റെ ഉദേശലക്‌ഷ്യം സഫലമായ ഈ പോസ്റ്റില്‍ ഇനിയും വിശകലനങ്ങള്‍ക്ക് പ്രസക്തിയുണ്ടോ?
  എന്നെപ്പോലെ ഈ മാധ്യമത്തിലെയ്ക്ക് കടന്നുവന്ന പുതു തലമുരക്കാര്ക്കോക്കെ ആശ്വാസവും ആനന്ദവും ഈ പോസ്റ്റും പ്രതികരണങ്ങളും വായിക്കുമ്പോള്‍ ലഭിക്കുന്നുണ്ട്.
  വെറുതെ വിവാദങ്ങള്‍ക്കും, അപസ്വരം ഉണ്ടാക്കാനും താന്‍ വലിയ സംഭവമാണ് എന്നും കാട്ടാനായി ഓരോരോ വേഷംകെട്ടലുകള്‍! അല്ലാതെന്നാ.......
  നന്ദി ഡോക്ടറെ.....ഈ കൈത്താങ്ങിന്. :)

  ReplyDelete
 31. CROWD SOURCING സൈറ്റ്കളില്‍ 10 പെന്നി തൊട്ടു 1 ഡോളര്‍ വരെ കൊടുത്തു കമന്റ്‌ ഇടീക്കുന്ന ഇംഗ്ലീഷ് ബ്ലോഗുകളെ അപേക്ഷിച്ച് മലയാളം നൂറു മെച്ചമാണ്.... ( ലേബല്‍ : അനുഭവം )

  ReplyDelete
 32. ഹൌ ഇനി ഞാന്‍ പോല്ലാപ്പിനില്ലേ ബ്ലോഗ്‌ എഴുതണമെന്നു വെച്ചതാ വേണ്ട നിര്‍ത്തി എല്ലാരും കൂടി തലയ്ക്കു വട്ടു പിടിപ്പിക്കും എഴുതാന്‍ തോന്നുന്നത് വല്ല പേപ്പര്‍ കശ്നതിലും കുറിച്ച് കീറിക്കളയാം അതാ നല്ലത് .

  ReplyDelete
 33. ഹി...ഹി ഏതു നായയാണ് പ്രസവിക്കപ്പെട്ടപ്പോള്‍ തന്നെ നന്നായി കുരച്ചിട്ടുള്ളത്. ...? ഏതു സാഹിത്യകാരനാണ് ജനിച്ചപ്പോള്‍ മുതല്‍ ലോകസാഹിത്യം രചിക്കാന്‍ തുടങ്ങിയത്. ...? ഒന്നുകാണിച്ചു തരൂ മൂരാച്ചികളെ. . അനവസരത്തില്‍ അപ്പിയിട്ടതും മൂത്രിച്ചതും വൃത്തിയാക്കി തന്നാണ് ഇന്ന് നെഗളിക്കുന്ന എല്ലാവരെയും ജനം വളര്‍ത്തിയെടുത്തത്. എന്നിട്ട് ബ്ലോഗര്‍ക്കിട്ടു പണിയാന്‍ വരുന്നോ...? മിണ്ടാണ്ടിരുന്നു ബ്ലോഗിലും വല്ലോം കുത്തിക്കുറിക്കെടെ.

  ബ്ലോഗര്‍മാരുടെ ഒരു ഗ്രൂപ്പ് തന്നെ നടത്തിക്കൊണ്ട് പോകുന്നവനാണ് ഞാന്‍. എന്‍റെ ഗ്രൂപ്പില്‍ ആരും പുറം ചൊറിഞ്ഞു കൊടുക്കാറില്ല. മിക്കപ്പോഴും വിമര്‍ശനങ്ങള്‍ ആണ് വരാറ്. എഴുത്തുകാരുടെ ഉന്നമനം ലക്‌ഷ്യം വെച്ച് ഗ്രൂപ്പ് നടത്തുന്നത് മഹാപാപമെങ്കില്‍ നീയൊക്കെ പോയി കേസുകൊടുക്കെടെ ഡ്യൂപ്ലിക്കേറ്റ്‌ വര രുചീ.

  ഒരു നവാഗതന്‍ തന്‍റെ രചന എല്ലാവരും വായിക്കണം എന്നാഗ്രഹിക്കുന്നതും എല്ലാവരെയും കൊണ്ടുനടന്നു കാണിക്കുന്നതും അഭിപ്രായം പറയാന്‍ ആവശ്യപ്പെടുന്നതും കൂടുതല്‍ കമെന്റ് കിട്ടുമ്പോള്‍ സന്തോഷിക്കുന്നതും ക്രിമിനല്‍ കുറ്റമാണെങ്കില്‍ അറസ്റ്റ് ചെയ്യെടോ. ഒന്നു കാണട്ടെ. ചുമ്മാ മനുഷ്യര്‍ക്ക്‌ പണിതരാന്‍ ഇറങ്ങി തിരിചോളും ശ്രദ്ധയാകര്‍ഷിക്കാന്‍ പെടാപാട് പെടുന്നവര്‍.

  ഡോക്ടര്‍ജീ കൊടുക്കേണ്ട ഡോസ് കൊടുക്കേണ്ട സമയത്ത് തന്നെ കൊടുത്തതില്‍ അഭിനന്ദനം. ന്നാലും ചില രോഗങ്ങള്‍ മാറില്ലെങ്കിലും വൈദ്യന്‍ ചെയ്യേണ്ടത് വൈദ്യന്‍ തന്നെ ചെയ്യണമല്ലോ.

  ReplyDelete
 34. വേണ്ടത് വേണ്ടരീതിയില്‍ നന്നായി പറഞ്ഞ പ്രിയ അബ്സാറിന് അനുമോദനങ്ങള്‍ !

  ReplyDelete
 35. ഉള്ളി തൊലിച്ചതുപോലെ....

  ReplyDelete
 36. പറച്ചില്‍ കേട്ടാല്‍ തോന്നുമല്ലോ ഈ ബ്ലോഗ്‌ അരുണ്‍ കൈമളിന്റെ തറവാട്ടു സ്വത്ത്‌ ആണെന്ന്.ഒരുരുത്തര്‍ക്കും അവരെക്കൊണ്ട് കഴിയുന്ന വിധത്തില്‍ എഴുതാനും പാടില്ലേ?

  ReplyDelete
 37. മൊത്തം പോസ്റ്റ്‌ വായിച്ചപ്പോള്‍ കിട്ടിയതിനേക്കാള്‍ സുഖം കിട്ടിയത് അതിനു താഴെയുള്ള കമെന്റും അതിനുള്ള മറുപടികളും വായിച്ചപ്പോഴായിരുന്നു.

  നമ്മുടെ മുന്‍ രാഷ്‌ട്രപതി പറഞ്ഞ വാക്കുകള്‍ മാത്രം ഇപ്പോഴും ഓര്‍ക്കുക. സ്വപ്നം കാണുക, അത് ചിന്തയായി മാറും, പിന്നീടത്‌ പ്രവര്‍ത്തിയിലേക്ക് നയിക്കും.

  എഴുത്തും വായനയുടെയും ലോകത്ത് ആര്‍ക്കും ഭ്രഷ്ട് കല്‍പ്പിക്കാന്‍ ആര്‍ക്കും അവകാശമില്ല എന്ന സാമാന്യ വിവരം ഇല്ലാത്ത ആളുകളെ സാഹിത്യകാരനായും സര്‍വോപരി മനുഷ്യാനായ് പോലും സങ്കല്‍പ്പിക്കാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട് എന്നുള്ളതുകൊണ്ട് കൂടുതല്‍ വിശദീകരണ ത്തിലേക്ക് ഞാന്‍ പോകുന്നില്ല. എല്ലാവര്‍ക്കും ദൈവം നല്ല ബുദ്ധി തെളിയിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

  ReplyDelete
 38. ബ്ലോഗ്‌ കക്കൂസ് സാഹിത്യം ആണെങ്കിലും, അതിനു അതിന്‍റെതായ ഒരു വില നിലവാരം ഇന്ന് കൈവന്നിരിക്കുന്നു എന്ന വസ്തുത നാം മനസ്സിലാക്കേണ്ടി ഇരിക്കുന്നു....

  ReplyDelete
 39. ഞാന്‍ ഒരു പ്രോഡക്റ്റ് ഉണ്ടാക്കീട്ടു ഇത് നല്ലതാണ് എന്നും പറഞ്ഞിരുന്നാല്‍ ആളുകള്‍ അറിയില്ല ,ചിലവാകത്തുമില്ല !
  അപ്പൊ മാര്‍ക്കററ്റിംഗ് ഒരു അഭിവാജ്യഘടകം തന്നെ യാണ്....
  നായകനായാലും ,വില്ലനായാലും ഓരോ വ്യെക്തികള്‍ക്കും ആരോ കഥയുണ്ട് ,പറയുന്ന രീതി വ്യതസ്തമാവാം അവരവരുടെ രീതിയില്‍ അവരവര്‍ പറയട്ടെ...ഇഷ്ട്ടമുള്ളവന്‍ വായിക്കെട്ടെ ! ബിരിയാണി ഇങ്ങനെത്തന്നെ വെക്കണം ഇന്നു നിയമമോനും ഇല്ല.ചേരുവകള്‍ നന്നായാല്‍ അത് അങ്ങനെയും ഒരു ബിരിയാമി ആവും !!
  ആശംസകളോടെ...
  അസ്രുസ്.
  .....
  ....
  ...
  ഒരു പുട്ട് കച്ചോടം...
  ..ads by google! :
  ഞാനെയ്‌... ദേ ഇവിടെയൊക്കെ തന്നെയുണ്ട് !
  ച്ചുമ്മായിരിക്കുമ്പോള്‍ ബോറടിമാറ്റാന്‍
  ഇങ്ങോട്ടൊക്കെ ഒന്ന് വരണട്ടോ..!!
  കട്ടന്‍ചായയും പരിപ്പ് വടയും ഫ്രീ !!!
  http://asrusworld.blogspot.com/
  http://asrusstories.blogspot.com/

  ReplyDelete
 40. ഈ പറഞ്ഞിരിക്കുന്ന ഒരു കാര്യത്തിലും മറുപടി പറയാന്‍ ഒരു യോഗ്യതെം എനിക്കില്ല,കാരണം ഇവിടെയുള്ളവരെ പോലെ ഞാന്‍ ഒരു വല്യ ബ്ലോഗ്ഗര്‍ അല്ല,ഇന്നലത്തെ മഴയ്ക്ക് മുളചതാണ് പക്ഷെ മ ഗ്രൂപ്പില്‍ അംഗം ആയപ്പോ എന്റെ ബ്ലോഗിന് വന്ന മാറ്റങ്ങള്‍ മാത്രം ശ്രദ്ദിച്ചാല്‍ മതി അവിടെയുള്ള എല്ലാവരും എന്ത് മാത്രം പരസ്പരം സഹായിക്കുന്നു എന്ന്....
  എല്ലാവര്ക്കും എം ടി യും മുകുന്ദനും ഒന്നും ആവാന്‍ സാധിക്കില്ലലോ ,,,അവരാല്‍ കഴിയുന്നത്‌,അവര്‍ക്കും തന്‍ കുഞ്ഞു പോന്കുഞ്ഞു അത്രേന്നെ.അവിടെ കിട്ടുന്ന വിമര്‍ശനവും തലോടലും ഒക്കെ അതിന്റെ ശരിയായ അര്‍ത്ഥത്തിലെ എല്ലാവരും എടുക്കുന്നുള്ളൂ എന്ന് കരുതം.

  ReplyDelete
 41. ആളുകള്‍ക്ക് ബെന്ടത് വെച്ച് വിളംബുന്നതിനു പകരം സ്വയം എക്സ്പ്രസ് ചെയ്യുന്നതിലാണ് എഴുത്തിന്‍റെ സൌന്ദര്യം എന്ന് തോന്നുന്നു. എഴുത്തും കലയുമൊക്കെ ഓര്‍ഡര്‍ അനുസരിച്ച് എന്ന പോലെ കൃത്രിമമായി തുന്നിയെടുക്കുമ്പോള്‍ മഹാ ബോറന്‍ പരിപാടികള്‍ ആവുന്നത് നാം കാണുന്നതാണ് . ആരേലുമൊക്കെ രണ്ടു വാക്ക് ബ്ലോഗില്‍ എഴുതുന്നതിനു ഇവര്‍ക്കിതെന്തിന്റെ ചൊറിച്ചിലാണ് ????
  ഉഗ്രന്‍ മറുപടി തന്നെ വൈദ്യരേ :)

  ReplyDelete
 42. എന്തിനും ഏതിനും മലയാളിക്ക് ഒരു അസ്വസ്ഥത ഉണ്ട്..അതാണ് കൈമള്‍ പ്രകടിപ്പിച്ചത്.. ബ്ലോഗിങ്ങ് ഏറെ കുറെ സ്വതന്ത്ര ലോകത്താണ്..എഡിറ്റര്‍, പുബ്ലിഷെര്‍ ഇവരുടെ പങ്കില്ല.. ഇഷ്ടമുള്ളവര്‍ വായിക്കട്ടെ..

  ReplyDelete
 43. കെട്ടിപ്പൂട്ടിവെച്ചത് കൈവിടുന്നല്ലോ എന്ന ഭയമല്ലാതെ മറ്റൊന്നുമില്ലെന്നേ...

  ReplyDelete
 44. ഇന്നലെ വരെ എഴുത്തിനെ വൃത്തശാസ്ത്രത്തില്‍ കുടുക്കി സവര്‍ണ്ണ മേധാവിത്വo ഉറപ്പിച്ചു പാവപ്പെട്ടവന്‍റെ ഉരിയാടും പറയാനുമുള്ള അവകാശത്തിനു കൂച്ചു വിലങ്ങിട്ടിരുന്നു, എന്നാല്‍ ഇന്ന് അതു സാധരണക്കാരന്‍റെ സംസാര ഭാഷയായി കവിതയും കഥകളും മാറിയിരിക്കുന്നു....ഒരു ഫേസ്ബുക്ക്‌ വിപ്ലവം, അങ്ങനെ ഞാനും എഴുതുന്നു വൃത്തമില്ലാതെ എങ്കിലും കുറച്ചു പേര്‍ വായിക്കുന്നുണ്ട്...അതു മതി എനിക്കും അവര്‍ക്കും മനസ്സിലാകണം...ബ്ലോഗര്‍ക്ക് നന്ദി.

  ReplyDelete
 45. VERY GOOD. അവസരോചിതമായ ലേഖനം :)

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....