Friday, February 03, 2012

കുരിശുണ്ടോ സഖാവേ നാല് വോട്ട് പിടിക്കാന്‍ ?


അങ്ങിനെ നാടോടുമ്പോള്‍ നടുവെ ഓടാന്‍ സി പി എം നേതാക്കളും പഠിച്ചിരിക്കുന്നു....

"മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് " എന്നു പറഞ്ഞ മഹാന്റെ അനുയായികള്‍,  മനുഷ്യന്റെ വോട്ടുകള്‍ വോട്ട് പെട്ടിയില്‍ വീഴ്ത്താന്‍ ഉപകരിക്കുന്ന ഒന്ന് കൂടിയാണ് മതം എന്ന വസ്തുത തിരിച്ചറിയുകയും, അതിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയും ചെയ്തുകൊണ്ടിരിക്കുന്നു.

അല്ല സഖാക്കളേ... നിങ്ങള്‍ക്കെന്താ പറ്റിയത് ????


"മതമില്ലാത്ത ജീവനെ" പാഠപുസ്തകത്തില്‍ തിരുകി കയറ്റിയ സംഭവമെല്ലാം പ്രിയ സഖാക്കള്‍ മറന്നുവോ???
മതമില്ലാത്ത ജീവന്മാര്‍ കേരളം കീഴടക്കും എന്ന സുന്ദര സുരഭില സ്വപ്നം നിങ്ങള്‍ക്ക്‌ ഇപ്പോള്‍ കാണാന്‍ കഴിയുന്നില്ലേ ????
സമൂഹത്തിലെ ഭൂരിപക്ഷവും മത, ദൈവ വിശ്വാസികള്‍ ആണ് എന്ന തിരിച്ചറിവില്‍ നിന്നും ഉണ്ടായതാണോ ഈ പുതിയ ചുവടു മാറ്റം ????

മുന്‍പ്‌ യാസര്‍ അറഫാത്തിനേയും, സദ്ദാം ഹുസൈനെയും എല്ലാം കമ്മ്യൂണിസ്റ്റ്‌കാരാക്കി ചിത്രീകരിച്ച് മലപ്പുറത്തിന്റെ മണ്ണില്‍ സി പി എമ്മുകാര്‍ ഫ്ലെക്സുകള്‍ സ്ഥാപിച്ചിരുന്നു.
ഇവരൊക്കെ ഈ പാര്‍ട്ടിയില്‍ അംഗമായിരുന്നോ എന്ന് എനിക്കറിയില്ല.
ആയിരുന്നോ സഖാവേ ???
ഏറ്റവും കുറഞ്ഞത് ഇവരൊക്കെ മാര്‍ക്സിന്റെ ആശയങ്ങളെ പിന്താങ്ങുകയെങ്കിലും ചെയ്തിരുന്നോ ????

യേശു ക്രിസ്തുവും സി പി എമ്മും തമ്മില്‍ ഞാന്‍ മനസ്സിലാക്കിയ ഏക സമാനത, യേശു ക്രിസ്തുവിന്റെ രക്തത്തിനും സി പി എമ്മിന്റെ കൊടിക്കും ചുവന്ന നിറമാണ് എന്നുള്ളതാണ്. അതില്‍ കൂടുതല്‍ സമാനതയൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ഇനി അങ്ങിനെ വല്ലതും ഉണ്ടെങ്കില്‍ പറഞ്ഞു തരുവാന്‍ പാര്‍ട്ടിയിലെ ബുദ്ധി ജീവികളോട് വിനീതമായി അഭ്യര്‍ഥിക്കുന്നു.

"മാര്‍ക്സ്‌ ആണ് ശരി" എന്ന പേരില്‍ ആണല്ലോ നിങ്ങള്‍ ചരിത്ര ചിത്ര പ്രദര്‍ശനം നടത്തുന്നത്.
'മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് ' എന്ന് പറഞ്ഞ മാര്‍ക്സ്‌ ആണ് ശരിയെങ്കില്‍ ഒരു മതത്തിന്റെ പ്രവാചകനായ യേശു എങ്ങിനെയാണ് നിങ്ങളുടെ കണ്ണില്‍ അപ്പോള്‍ ശരിയാവുക ?
അങ്ങിനെയുള്ള ക്രിസ്തുവിനെ എങ്ങിനെയാണ്  'മാര്‍ക്സ്‌ ആണ് ശരി' എന്ന പ്രദര്‍ശനത്തില്‍ നിങ്ങള്‍ക്ക്‌ ഉള്‍കൊള്ളിക്കാന്‍ കഴിയുക ?

ഇത്തരം അവസരവാദത്തിനെതിരെ വരുന്ന വിമര്‍ശനങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള വാക്കാണോ "വൈരുദ്യാത്മക ഭൌതിക വാദം" എന്നത് ?
നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ അമ്മയുടെ കൂടെ കിടക്കുകയും വേണം അച്ചന്റെ ഒപ്പം പോവുകയും വേണം എന്ന പോളിസി അല്ലേ നിങ്ങള്‍ പിന്തുടരാന്‍ ശ്രമിക്കുന്നത് ???

ക്രിസ്തുമതം കമ്മ്യൂണിസം ആണെന്നും, ക്രിസ്തു മതത്തിന്റെ നേതാവായ യേശു ക്രിസ്തു പ്രകാശ്‌ കാരാട്ടിനെ പോലെ ആണ് എന്നും പറഞ്ഞ എം.വി.ജയരാജന്റെ വാക്കുകളെ കുറിച്ച് വി.എസ് സഖാവിനും, പിണറായി സഖാവിനും എന്താണ് പറയാനുള്ളത്‌ ???
യൂദാസ്‌ പട്ടം ആര്‍ക്കു നല്‍കും???
ജയരാജന്റെ ഈ വാക്കുകളില്‍ ഒളിച്ചിരിക്കുന്നത് കാരാട്ടിന് നേരെയുള്ള ഒരു ഒളിയമ്പാണോ?
അതായത്‌  'വൈകാതെ കാരാട്ടിനെ കുരിശിലേറ്റുന്നത് കാണാം' എന്നതാകുമോ ജയരാജന്‍ ഉദ്ദേശിച്ചത് ???

സി പി എം നേതാക്കന്‍മാരുടെ ഇത്തരം മത പ്രീണനങ്ങള്‍ക്ക് എതിരെ, മാര്‍ക്സാണ് ശരി എന്ന്  ഉറച്ച് വിശ്വസിക്കുന്ന യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകള്‍ ആരെങ്കിലും ഇനിയും അവശേഷിക്കുന്നുണ്ടെങ്കില്‍ അവര്‍ നേതാക്കന്‍മാരുടെ അവസരവാദത്തിന് എതിരെ രംഗത്ത്‌ വരും എന്ന് പ്രതീക്ഷിക്കുന്നു.

ബൈബിള്‍ മന:പാഠമാക്കിയ ക്രിസ്ത്യാനിയേയും, ഭഗവത്‌ ഗീത മന:പാഠമാക്കിയ ഹിന്ദുവിനെയും, ഖുര്‍ആന്‍ മന:പാഠമാക്കിയ മുസ്ലിമിനെയും മാത്രമേ പാര്‍ട്ടിയുടെ ഭാരവാഹി സ്ഥാനത്തേക്ക്‌ തിരഞ്ഞെടുക്കാന്‍ പാടുള്ളൂ എന്ന നിയമം കൂടി പാര്‍ട്ടി ഭരണ ഘടനയില്‍ ഉള്‍പ്പെടുത്തും എന്ന ശുഭ പ്രതീക്ഷയോടെ....

അബസ്വരം :
അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ നിന്നും അരിവാള്‍ കുരിശ് ചന്ദ്രക്കലയിലേക്കുള്ള ദൂരം ദിനം പ്രതി കുറഞ്ഞു വരുന്നു...!!!

(ഈ പോസ്റ്റിന്റെ കമന്റുകളും വായിക്കാന്‍ മറക്കരുതേ)


സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട കൂടുതല്‍  പോസ്റ്റുകള്‍ക്ക് ഇവിടെ ക്ലിക്കുക
114 comments:

 1. ദീപസ്തംഭം മഹാശ്ചര്യം ഞങ്ങള്‍ക്കും കിട്ടണം വോട്ടും,ഭരണവും.അത്രയെ ഉള്ളൂ.അതില്‍ കവിഞ്ഞ് എന്ത് കമ്മ്യൂണിസം?

  ReplyDelete
  Replies
  1. യേശുക്രിസ്തു ആരുടേതാണ് എന്നതിനെക്കുറിച്ച് ഒരു തര്‍ക്കം ഉടലെടുത്തിരിക്കുകയാണ്. സിപിഐ എം സംസ്ഥാനസമ്മേളനത്തി ന് മുന്നോടിയായി, ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനത്തില്‍ പാര്‍ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തിരുവനന്തപുരത്ത് ഉദ്ഘാടനംചെയ്ത "മാര്‍ക്സാണ് ശരി" എന്ന ചരിത്രപ്രദര്‍ശനത്തില്‍ ക്രിസ്തുവിന്റെ ചിത്രം പ്രദര്‍ശിപ്പിച്ചത് ചില മത-രാഷ്ട്രീയ സങ്കുചിതശക്തികളെ ശുണ്ഠിപിടിപ്പിച്ചിരിക്കുകയാണ്. അവര്‍ അതിനെ ഒരു തര്‍ക്കവിഷയമാക്കി. സീറോമലബാര്‍ സഭയുടെ വക്താവ് ഫാദര്‍ പോള്‍ തേലക്കാട്ട് മുതല്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലവരെയുള്ളവര്‍ ഒരുഭാഗത്ത് അണിനിരന്ന് ക്രിസ്തുവിന്റെ ചിത്രം പ്രദര്‍ശനനഗരിയില്‍നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.

   ഇങ്ങനെ ഒരാവശ്യമുന്നയിക്കാന്‍ എന്താ ക്രിസ്തു ഇവരുടെ സ്വകാര്യസ്വത്താണോ? എന്ന ചോദ്യം ന്യായമായി ആര്‍ക്കും ഉന്നയിക്കാം. ക്രിസ്തുവിന്റെ ചിത്രം മാത്രമല്ല ചരിത്രത്തിലെ മഹാപുരുഷന്മാരുടെയും യുഗപുരുഷന്മാരുടെയും ചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ട്; ഗാന്ധിജിയുടേത് ഉള്‍പ്പെടെ. പ്രദര്‍ശനത്തില്‍ ഗാന്ധിജിയുടെ ചിത്രം ഇടംപിടിച്ചതിനെപ്പറ്റി പരാമര്‍ശിക്കാതെ ക്രിസ്തുവിന്റെ ചിത്രത്തെപ്പറ്റി രാഷ്ട്രീയലാഭോദ്ദേശത്തോടെ വാര്‍ത്താലേഖകരോട് പ്രതികരിച്ച ചെന്നിത്തലയുടെ മനസ്സിലിരിപ്പ് ആര്‍ക്കും മനസ്സിലാകും. പ്രദര്‍ശനം കാണാന്‍ താല്‍പ്പര്യം കാട്ടിയാല്‍ ചെന്നിത്തലയ്ക്കും ഫാദര്‍ പോള്‍ തേലക്കാട്ടിനും മറ്റൊരുചിത്രം കാണാം. അത് മദര്‍ തെരേസയും ജ്യോതിബസുവും സൗഹൃദം പങ്കിടുന്ന ചിത്രമാണ്. ഓരോ ശ്വാസത്തിലും യേശുവിന്റെ സാന്നിധ്യം സ്വയം അറിയുകയും മറ്റുള്ളവരെ അത് ഓര്‍മിപ്പിക്കുകയും ചെയ്ത മദര്‍തെരേസയുടെ ഉറ്റമിത്രമായിരുന്നു ജ്യോതിബസു. "ലോകമേ തറവാട്" എന്ന വിശാലബോധത്തോടെ പ്രവര്‍ത്തിച്ച മദര്‍ തന്റെ പ്രവര്‍ത്തനകേന്ദ്രമായി കൊല്‍ക്കത്തയെയാണ് തെരഞ്ഞെടുത്തത്. ഏതുസമയത്തും മുന്‍കൂര്‍ അനുവാദംകൂടാതെ കാല്‍നൂറ്റാണ്ടിലധികം ബംഗാള്‍ ഭരിച്ച മുഖ്യമന്ത്രി ജ്യോതിബസുവിനെ സന്ദര്‍ശിക്കാന്‍ മദറിന് സ്വാതന്ത്ര്യമുണ്ടായിരുന്നു. ഒരിക്കലും താന്‍ ആവശ്യപ്പെട്ട ഒരു കാര്യവും ജ്യോതിബസു നിരസിച്ചിരുന്നില്ലെന്ന് മദര്‍ പറഞ്ഞപ്പോള്‍ പാവപ്പെട്ടവരെ സേവിക്കുന്നതില്‍ ഞങ്ങളൊന്നാണെന്നായിരുന്നു ബസുവിന്റെ പ്രതികരണം.

   Delete
  2. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ക്യൂബ സന്ദര്‍ശിക്കുകയും കമ്യൂണിസ്റ്റ് നേതാവ് ഫിദല്‍ കാസ്ട്രോയുമായി വേദി പങ്കിടുകയുംചെയ്തുവെന്ന് മാത്രമല്ല ക്യൂബക്കെതിരെ അമേരിക്ക നടത്തുന്ന ഉപരോധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുകയുംചെയ്തു. തൊഴിലാളിവര്‍ഗത്തിന്റെ വിമോചനപോരാട്ടത്തില്‍ കമ്യൂണിസ്റ്റുകാരുമായി തോളോടുതോള്‍ ചേര്‍ന്ന് മതവിശ്വാസികള്‍ മുന്നേറുന്ന ചിത്രം ലാറ്റിനമേരിക്കയിലും ആഫ്രിക്കയിലുമൊക്കെ കാണാം. ചെങ്കൊടിയും കുരിശും പരസ്പരം ഏറ്റുമുട്ടേണ്ടതല്ല എന്ന ബോധം വളരുന്ന ഒരുകാലത്ത്് ക്രിസ്തുവിന്റെ യഥാര്‍ഥ ആശയങ്ങള്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസാദി വലതുപക്ഷ രാഷ്ട്രീയക്കാരുടെ ചട്ടുകമായി ചില മതപുരോഹിതന്മാര്‍ രംഗത്തുവരുന്നത് ദൗര്‍ഭാഗ്യകരമാണ്.

   ക്രിസ്തു ഒരു സങ്കല്‍പ്പമല്ല, യാഥാര്‍ഥ്യമാണ്. അടിമത്തം നിലനിന്നിരുന്നകാലത്ത് അടിമകളുടെയും അന്നത്തെ മറ്റ് മര്‍ദിത വര്‍ഗത്തിന്റെയും മോചനത്തിനായി പോരാടി രക്തസാക്ഷിത്വംവരിച്ച മഹാനാണ്. മര്‍ദകവര്‍ഗത്തിന്റെയും പുരോഹിതന്മാരുടെയും ശത്രുവുമായിരുന്നു. ക്രിസ്തുവിനെച്ചൊല്ലി വിമോചനസമരത്തിനുമുമ്പേ ഒരു വലിയ സംവാദം കേരള രാഷ്ട്രീയാന്തരീക്ഷത്തില്‍ നടന്നിരുന്നു. "ക്രിസ്തു മോസ്കോയില്‍" എന്ന ലേഖനം കമ്യൂണിസ്റ്റ് നേതാവായിരുന്ന കെ ദാമോദരന്‍ എഴുതിയപ്പോള്‍ ക്രിസ്തുവിന്റെ പേരുപറഞ്ഞ് കമ്യൂണിസ്റ്റുകാര്‍ക്കെതിരെ അണിനിരക്കാന്‍ വിശ്വാസികളെ ആഹ്വാനംചെയ്തുകൊണ്ട് അന്നത്തെ ബ്രദര്‍ വടക്കന്‍ അച്ചന്‍ മറുലേഖനമെഴുതി. "ക്രിസ്തു മോസ്കോയിലോ?" എന്ന ചോദ്യമായിരുന്നു അതിന്റെ തലക്കെട്ട്. അതിന് മറുപടിയായി "ക്രിസ്തു മോസ്കോയില്‍തന്നെ" എന്ന പേരില്‍ ഒരു ലഘുപുസ്തകം കെ ദാമോദരന്‍ പ്രസിദ്ധപ്പെടുത്തി. ക്രിസ്തു മര്‍ദിതരെ മോചിപ്പിക്കാന്‍വേണ്ടി മര്‍ദകവര്‍ഗത്തിനെതിരെ പ്രവര്‍ത്തിച്ചു. പക്ഷേ, അന്നത്തെ പരിതസ്ഥിതിയില്‍ മര്‍ദിതവര്‍ഗത്തിന്റെ മോചനം സാധ്യമായിരുന്നില്ല. സാമ്രാജ്യത്വകാലഘട്ടത്തില്‍ , അതിനാവശ്യമായ ഭൗതിക സാഹചര്യമുണ്ടായപ്പോള്‍ ലെനിന്റെയും സ്റ്റാലിന്റെയും നേതൃത്വത്തില്‍ റഷ്യന്‍വിപ്ലവം വിജയിപ്പിച്ചുവെന്നും ക്രിസ്തുവിന്റെ ആശയം അങ്ങനെ നടപ്പായെന്നും കെ ദാമോദരന്‍ ചൂണ്ടിക്കാട്ടി. ക്രിസ്തു മോസ്കോയിലില്ല എന്ന വാദവുമായി ബ്രദര്‍ ഇറങ്ങിയപ്പോള്‍ സോവിയറ്റ് യൂണിയനെപ്പറ്റി ഈശ്വരവിശ്വാസിയും യേശുവിന്റെ യഥാര്‍ഥ ശിഷ്യനുമായ കാന്‍ഡര്‍ബറിയിലെ ഡീന്‍ എഴുതിയത് കെ ദാമോദരന്‍ ഉദ്ധരിച്ചു. "അനുപമമായ പ്രഭാവത്തോടുകൂടി മനുഷ്യാത്മാവ് ദൈവത്തിന്റെ നല്ല മാര്‍ഗങ്ങളില്‍ക്കൂടി പുരോഗമിക്കുന്നത് സോവിയറ്റ് യൂണിയനില്‍ ഞാന്‍ കണ്ടു" എന്നായിരുന്നു ആ ഉദ്ധരണി.

   Delete
  3. ബ്രദര്‍ വടക്കന്‍ പിന്നീട് ഫാദര്‍ വടക്കനായി. ഒന്നാം കമ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ വിമോചനസമരം സംഘടിപ്പിക്കുന്നതിലെ പ്രധാനിയായി. പക്ഷേ, വിമോചനസമരാനന്തരം ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍തന്നെ ക്രിസ്തുവിന്റെ ആശയം പ്രാവര്‍ത്തികമാക്കാന്‍ പോരാടുന്നവര്‍ കമ്യൂണിസ്റ്റുകാരാണെന്ന നിലപാടിലേക്ക് ഫാദര്‍ വടക്കന്‍ എത്തിച്ചേര്‍ന്നു. അങ്ങനെയാണ് കുടിയിറക്കപ്പെട്ട മലയോരകര്‍ഷകരെ രക്ഷിക്കാന്‍ ചുരുളി, കീരിത്തോട് സത്യഗ്രഹം നടത്തിയ എ കെ ജിയുടെ അടുത്തേക്ക് ഫാദര്‍ വടക്കന്‍ എത്തുകയും എ കെ ജിയില്‍ കാണുന്നത് ക്രിസ്തുവിന്റെ ചൈതന്യമാണെന്ന് പ്രഖ്യാപിക്കുകയുംചെയ്തത്. കാലചക്രം സൃഷ്ടിച്ച ഈ മാറ്റവും ചരിത്രവും വിസ്മരിച്ചാണ് ചില മതശക്തികളും രാഷ്ട്രീയശക്തികളും ക്രിസ്തുവിന്റെ ചിത്രം സിപിഐ എം സംസ്ഥാനസമ്മേളന ചരിത്രപ്രദര്‍ശനത്തില്‍ ഇടംപിടിച്ചതിനെതിരെ ശുണ്ഠിയെടുക്കുന്നത്. ഇത് മതാന്ധതയും രാഷ്ട്രീയ അസഹിഷ്ണുതയുമാണ്. യേശു സ്വകാര്യസ്വത്തല്ല; പോരാടുന്നവര്‍ക്ക് മുന്നിലെ ആവേശസന്ദേശമാണ്. ഇത് മറന്ന് യേശുവിന്റെ പേരില്‍ വിവാദമുണ്ടാക്കി രാഷ്ട്രീയലാഭമുണ്ടാക്കാമെന്ന് ചെന്നിത്തലയും കൂട്ടരും കരുതേണ്ട. മുട്ടകൊണ്ട് ഓംലെറ്റുണ്ടാക്കാം, ഓംലെറ്റ് കൊണ്ട് മുട്ടയുണ്ടാക്കാനാകില്ല.

   Delete
  4. "ഇത് മറന്ന് യേശുവിന്റെ പേരില്‍ വിവാദമുണ്ടാക്കി രാഷ്ട്രീയലാഭമുണ്ടാക്കാമെന്ന് ചെന്നിത്തലയും കൂട്ടരും കരുതേണ്ട."
   സംഭവം അതാണെങ്കിലും അങ്ങിനെ കരുതണ്ട എന്ന്.


   മുട്ടകൊണ്ട് ഓംലെറ്റുണ്ടാക്കാം, ഓംലെറ്റ് കൊണ്ട് മുട്ടയുണ്ടാക്കാനാകില്ല.
   സന്തോഷ്‌ പണ്ഡിറ്റ്‌ കീ ജയ്

   Delete
  5. സജിത്ത്Thursday, February 09, 2012

   യേശുവിനെ സഖാവാക്കി രാഷ്ട്രീയ ലാഭം ഉണ്ടാക്കാമെന്ന് സി പി എമ്മും കരുതേണ്ട.

   Delete
 2. എന്ന് ഉറച്ച് വിശ്വസിക്കുന്ന യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകള്‍ ആരെങ്കിലും ഇനിയും അവശേഷിക്കുന്നുണ്ടെങ്കില്‍ അവര്‍ നേതാക്കന്‍മാരുടെ അവസരവാദത്തിന് എതിരെ രംഗത്ത്‌ വരും എന്ന് പ്രതീക്ഷിക്കുന്നു.
  (ഹ്ഹ്ഹി, അതാണ് കാര്യം, ഹ് മം! അവരെയൊന്ന് കണ്ടിട്ട് തന്നെ, ഹല്ല പിന്ന!)

  കുരിശേറ്റുന്നതിലുപരി ചോദ്യങ്ങള്‍ ബാക്കിയാണ്..
  കന്യാമറിയം, ഉയിര്‍ത്തെഴുന്നേല്‍പ്പ്...

  കൂട്ടത്തില്‍ http://www.mathrubhumi.com/story.php?id=248583 മാതൃഭൂമിയുടെ ദെണ്ഡവും ഇരിക്കട്ടെ.

  ReplyDelete
  Replies
  1. അത്തരക്കാരെ കാണാനുള്ള കൊതി കൊണ്ടാ...അതിമോഹം ആയി പോയോ...:)

   Delete
  2. പത്തനംതിട്ട: യേശു ക്രിസ്തു വിമോചന പോരാളിയാണെന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രസ്താവനക്ക് പിന്തുണയുമായി ഫിലിപ്പ് മാര്‍ ക്രിസോസ്റ്റം രംഗത്ത്. പിണറായി വിജയന്‍ വിശ്വാസികളെക്കാള്‍ കൂടുതല്‍ ക്രിസ്തുവിനെ മനസ്സിലാക്കിയിരിക്കുകയാണെന്ന് ക്രിസ്‌റ്റോസ്റ്റം തിരുമേനി പറഞ്ഞു.
   ‘യേശുക്രിസ്തു വിമോചന പോരാളിയാണെന്ന പിണറായിയുടെ പ്രസ്താവന ശരിയാണ്. നമ്മള്‍ പറയുകയും എല്ലാവരും വിശ്വസിക്കുകയും ചെയ്യുന്ന കാര്യം പിണറായി പറഞ്ഞപ്പോള്‍ നമ്മള്‍ പിണങ്ങി. കമ്മ്യൂണിസ്റ്റുകാര്‍ ദൈവത്തില്‍ വിശ്വസിക്കില്ല എന്നാണ് നമ്മുടെ വിശ്വാസം. അവര്‍ പറയുന്നു ഞങ്ങള്‍ യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നുവെന്ന്.’ അദ്ദേഹം പറഞ്ഞു. ക്രിസ്തു ക്രിസ്ത്യാനികളുടെ മാത്രം സ്വത്തല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
   സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന ചരിത്ര പ്രദര്‍ശനത്തില്‍ രക്തസാക്ഷികളുടെ ചിത്രങ്ങളില്‍ കുരിശിലേറ്റപ്പെട്ട യേശുവിന്റെ ചിത്രം സ്ഥാനം പിടിച്ചതാണ് ഇപ്പോള്‍ വിവാദമായത്. സി.പി.ഐ.എം നടപടി തട്ടിപ്പാണെന്ന് ആരോപിച്ച് രംഗത്തെത്തുകയായിരുന്നു. സി.പി.ഐ.എമ്മിന് ഒരിക്കലും യേശുവിന്റെ നിലപാടിനെ അംഗീകരിക്കാനാവില്ലെന്നും ഇപ്പോഴത്തെ നിലപാട് സംശയാസ്പദമാണെന്നും കെ.സി.ബി.സിയും വ്യക്തമാക്കുകയുണ്ടായി.
   ഇതെ തുടര്‍ന്നാണ് പാര്‍ട്ടി സെക്രട്ടറി നിലപാട് വിശദീകരിച്ച് രംഗത്തെത്തിയത്. യേശുക്രിസ്തുവിനെ ഞങ്ങള്‍ ആദരിക്കുന്നുണ്ടെന്നും യേശുക്രിസ്തു എന്നത് ചരിത്രത്തിലെ ഏറ്റവും വലിയ വിമോചന പോരാളി എന്ന നിലയ്ക്കാണ് ഞങ്ങള്‍ കാണുന്നതെന്നുമാണ് പിണറായി പറഞ്ഞത്. ഹന്നാവിന്റെ അങ്ങാടിയും കള്ളന്‍മാരുടെ ഗുഹയുമായി അക്കാലത്ത് മാറിയിരുന്ന ആരാധനാലയങ്ങളില്‍ നിന്ന് യേശു പലിശക്കാരെയും കള്ള വാണിഭക്കാരെയും ചാട്ടവാറുകൊണ്ട് അടിച്ചുപുറത്താക്കിയിരുന്നു.
   അതു ചെയ്ത ക്രിസ്തുവിനെ ഞങ്ങള്‍ സ്വാഭാവികമായും മാതൃകയാക്കും. അങ്ങനെ ചെയ്ത ക്രിസ്തുവിനെ ഞങ്ങള്‍ മോചന പോരാളിയായി കണക്കാക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പിണറായിയുടെ പ്രസ്താവനയ്ക്ക് പിന്തുണയുമായാണ് ഇപ്പോള്‍ മാര്‍ ക്രിസോസ്റ്റം രംഗത്തെത്തിയിരിക്കുന്നത്.

   Delete
 3. Muhammed Jamal TirurFriday, February 03, 2012

  ,,,ഗതികെടേ നിന്‍റെ പേരോ മാര്‍കിസ്റ്റ് പാര്‍ട്ടി,,ഞങ്ങളിലില്ല ഹൈന്ദവരക്തം ഞങ്ങളിലില്ല ക്രിസ്ത്യന്‍രക്തം ഞങ്ങളിലില്ല മുസ്ലിംരക്തം ഞങ്ങളിലുള്ളത് വാനര(മാനവ )രക്തം ,,,മതമല്ല മതമല്ല മതമല്ല പ്രശ്നം എരിയുന്ന പൊരിയുന്ന വയറാണ് പ്രശ്നം ,,എന്നൊക്കെ വിളിച്ചുനടന്നവര്‍ ഇപ്പോള്‍ കാണിക്കുന്ന പരാക്രമം കാണുമ്പോള്‍ ഇതല്ലാതെ എന്തുപറയാന്‍ ....

  ReplyDelete
 4. യഥാര്‍ത്ഥ കമ്യുണിസം എന്നെ അറബി കടലില്‍ ആയിരിക്കുന്നു. ഇന്നിപ്പോള്‍ പഴയ മുദ്രാവാക്യങ്ങള്‍ പോലും മറന്നു അധികാരത്തിനു വേണ്ടി, മത മേലാളന്‍ മാരെ പരസ്യമായി കൂടെ പിടിക്കാന്‍ പാര്‍ട്ടി തയ്യാറാണ്.
  അവസര വാദ കൂട്ടുകെട്ടിനെതിരെ അവസരോചിത പോസ്റ്റ്, ആശംസകള്‍..

  ReplyDelete
 5. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നു മാക്സ് പറഞ്ഞിട്ടുണ്ട്. പക്ഷേ, മാക്സ് ഒരിക്കലും ദൈവത്തെ നിഷേധിച്ചതായി എവിടെയും വായിച്ചിട്ടില്ല.

  ReplyDelete
  Replies
  1. മാക്സ് എവിടെയെങ്കിലും ദൈവത്തെയും മതത്തെയും അംഗീകരിച്ചിട്ടുണ്ടോ?

   Delete
 6. ആമേന്‍ ,ആമേന്‍ ,ആമേന്‍ . മുദ്രാവാക്ക്യം മാറ്റിവിളിക്കൂ ...

  ReplyDelete
 7. ഒരു കമ്മ്യുണിസ്റ്റുകാരനെ സംബന്ധിച്ചിടത്തോളം കാറല്‍ മാര്‍ക്സ്നു മുമ്പേ ഒരു സോഷ്യലിസ്റ്റ് ഉണ്ടെന്നോ,ഒരു വിമോചകന്‍ ഉണ്ടെന്നോ വിശ്വസിക്കുന്നത് സങ്കല്പ്പരഹിതമാണ്.ഇവിടെയാണ്‌ പാര്‍ട്ടി നേതാക്കളുടെ പുത്തന്‍ പ്രസ്താവനകളും, നിറം മാറ്റങ്ങളും ചോദ്യം ചെയ്യപ്പെടുന്നത്.നന്നായി അവതരിപ്പിച്ചു അബ്സര്‍ ആശംസകള്‍

  ReplyDelete
 8. ഇന്ത്യയിലെ കമ്മ്യൂണിസം യധാർഥ കമ്മ്യൂണിസമാണോ....?..മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നു പറഞ്ഞ മാർക്സിനെ പാർട്ടി തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ അരമനയിലേക്കും, മദനിയുടെ നിക്കറിന്റെ അടിയിലേക്കും ഉള്ള ഓട്ടമാണ് ....എന്തിന്...? അധികാരത്തിനുവേണ്ടി...ന്യൂനപക്ഷ പ്രേമം നടിച്ച് സച്ചാർ കമ്മീഷനും മറ്റും നടപ്പാക്കണമെന്ന് രായ്ക്കുരാമാനം ഓരിയിടുന്ന കമ്മ്യ്യൂണിശ്റ്റുകാർ എന്തെ എന്നും പട്ടിണിയിലും ദാരിദ്ര്യത്തിലും കഴിയുന്ന ആദിവാസികൾ എന്ന ഒരു വിഭാഗത്തെ കാണാത്തത് അവർക്കു വേണ്ടി മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിക്കാത്തത്...? കാരണം ഒന്നുമാത്രം അവർ വോട്ടുബാങ്ക് അല്ല....!! അസംഖടിതരായ നിരാലംബരായ ഒരുപാടുപേർ ഇന്ത്യയിലുണ്ട്....പാവപ്പെട്ടവന്റെ പാർട്ടി എന്ന് ഊറ്റംകൊള്ളുന്ന കമ്മ്യൂണിസ്റ്റൂകാർ എന്താണ് ഇവർക്കു വേണ്ടി ചെയ്തത്...? ഇവിടെ ന്യൂനപക്ഷ സമുദായത്തിൽ മാത്രമേയുള്ളൊ പട്ടിണി..?എന്തെ കേരളത്തിലും ബംഗാളിലും മാത്രമായി ഇവർ 60 വർഷം കഴിഞ്ഞിട്ടും ഒറ്റുങ്ങിപ്പോയി...?....വോട്ടുബാങ്ക് രാഷ്ട്രീയ വിട്ട് എലാവരേയും ഒരുപോലെ കാണാനും, പാവപ്പെട്ടവൻ ഏതു മതത്തിലായാലും, ഏതു ജാതിയിലായാലും മുന്നോക്കക്കാരനായാലും പിന്നോക്കക്കാരനായാലും ഒരുപോലെ കാണാൻ പാവപ്പെട്ടവന്റെ പാർട്ടി എന്നവകാശപ്പെടുന്ന ഈ പാർട്ടിക്ക് എന്നെങ്കിലും കഴിയുമെങ്കിൽ അന്നേ ഈ പാർട്ടി രക്ഷപ്പെടൂ...അല്ലെങ്കിൽ ഇങ്ങനെ യേശുവിനേയും, മുഹമ്മദിനേയും, ക്രിഷ്ണനേയും അവസരത്തിനൊത്ത് ഉപയോഗിക്കേണ്ട ഗതികേടുണ്ടാവും.

  ReplyDelete
 9. മാർക്സിനൊപ്പം വിപ്ലവകാരിയായാണ് ,സമൂഹ പരിഷ്കർത്താവായിട്ടാണ് ,യേശുവിനെ കണ്ടെതെന്നാണ് ഞാൻ വായിച്ചത്.

  ReplyDelete
 10. ഞങ്ങള്‍ പറഞ്ഞത്‌ എന്താണ് ? ? ക്രിസ്തു മതം ആണ് ഞങ്ങളുടെ മതം എന്നല്ല ... എല്ലാ ക്രിസ്ത്യാനികളും നമ്മുടെ അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ വോട്ട് ചെയ്യണം എന്നല്ല. മരിച്ച യേശു ക്രിസ്തു എന്നാ വിമോചന പോരാളിയെ ഞങ്ങള്‍ ആരടിക്കുന്നു എന്നാണ്.അദ്ദേഹം വിമോചന പോരാളി അല്ല എന്ന് നിങ്ങള്‍ക അഭിപ്രായമുണ്ടോ ? . സി പി ഐ എം മുന്നോട വെക്കുന്ന ആശയം പാവങ്ങളുടെയും തൊഴിലാളി വര്‍ഗത്തിന്റെയും ഉന്നമനം ആണ്. അത് തന്നെ അല്ലെ യേശുവിന്റെയും മഹാത്മ ഗാന്ധിയുടെയും സ്വപ്നം. അപ്പൊ അവരുടെ പിന്മുറക്കാര്‍ ആരാണ് ? വിദ്യാഭ്യാസവും ആരോഗ്യ സേവനവും വിശ്വാസങ്ങളും വിറ്റ്‌ കാശാക്കുന്ന മത മേലദ്ധ്യക്ഷന്‍മാര്‍ ആണോ?

  ReplyDelete
  Replies
  1. വിപ്ലവകാരി "മനുഷ്യനെ മയക്കുന്ന കറുപ്പുമായി" വന്നാലും അംഗീകരിക്കാം എന്നാണോ ?

   Delete
  2. മതം മനുഷ്യനെ മയക്കുന്ന കറുപ്പ തന്നെയാണ്. യേശു ക്രിസ്തു ഒരു മതത്തിന്റെ മാത്രം സ്വകാര്യ സ്വത്ത്‌ ആണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. യേശു ക്രിസ്തു എന്നാ വിപ്ലവകാരിയെ തല്‍പരകഷികള്‍ വളച്ചൊടിച്ച് ദൈവികം ആക്കുകയായിരുന്നു. അല്ലെ ? അദേഹം ഒരു പച്ച മനുഷ്യന്‍ ആയിരുന്നു. കൊള്ളരുതായ്മകള്‍ കാണുമ്പോള്‍ പ്രതികരിച്ച ഒരു നല്ല സഖാവ്. അദ്ദേഹം തൊഴിലാളി വര്‍ഗത്തിന്‍റെ കൂടെ ആയിരുന്നു.

   Delete
  3. യേശു ക്രിസ്തു പ്രചരിപ്പിച്ചത് കമ്മ്യൂണിസം ആയിരുന്നില്ല. മതമില്ലാത്ത ലോകവും ആയിരുന്നില്ല അദ്ദേഹം ആഗ്രഹിച്ചത്‌.
   യേശു ഒരു നല്ല സഖാവ് ആയിരുന്നെങ്കില്‍ എന്താ മതത്തിലേക്കുള്ള യേശുവിന്റെ വിളിയെ മറ്റു സഖാക്കള്‍ ഉള്‍ക്കൊള്ളാതിരുന്നത് ?
   യേശു കൊള്ളരുതായ്മകള്‍ക്ക്‌ എതിരെ പ്രതികരിച്ചത് മതത്തിന്റെ ചട്ട കൂടില്‍ നിന്ന് തന്നെയായിരുന്നു.
   കൊള്ളരുതായ്മകള്‍ക്ക് എതിരെ പ്രതികരിക്കാന്‍ യേശുവിനെ പ്രാപ്തനാക്കിയത് "മനുഷ്യനെ മയക്കുന്ന കറുപ്പ്" ആണ് എന്ന് നിങ്ങള്‍ തിരിച്ചറിയുന്നില്ലേ?
   അതോ അറിഞ്ഞിട്ടും അറിയാത്ത പോലെ നടിക്കുകയാണോ?

   Delete
 11. ബസിലും ടാക്സികളിലുമൊക്കെ,
  സൂപ്പർ മാർക്കറ്റിൽ മൾട്ടിബ്രാന്റ് ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്ന അതേ സ്റ്റൈലിൽ ഒരേ ഫ്രെയിമിൽ ഒരായിരം മൾട്ടിബ്രാന്റ് ദൈവങ്ങളെ കുടിയിരുത്തിയിരിക്കുന്നത് കണ്ടിട്ടുണ്ട്.

  ഇനിയിപ്പോൾ ഒരു പക്ഷേ പാർട്ടിയാപ്പീസുകളിലും നമുക്കിതൊക്കെ കാണേണ്ടിവന്നേക്കാം....

  മേൽക്കമ്മറ്റിയാപ്പീസിൽ പോകുമ്പോൾ ബ്രാഞ്ചു സെക്രട്ടറിയുടെ കത്തിനൊപ്പം കുന്തിരിക്കവും ചന്ദനത്തിരിമൊക്കെ കരുതേണ്ടിവരുമോ?

  .

  ReplyDelete
  Replies
  1. അങ്ങിനെ കുന്തിരിക്ക, ചന്ദനത്തിരി വ്യവസായങ്ങള്‍ പുതിയ ഉയരങ്ങള്‍ കീഴടക്കും... ഹഹ...

   Delete
 12. യേശുക്രിസ്തു ഒരു മതത്തിന്‍റെ വക്താവാണെന്ന് ആര് പറഞ്ഞു ? ഒരു ബിഷപ്പിനും യേശുക്രിസ്തുവിന്‍റെ പേറ്റന്‍റ് കൊടുത്തിട്ടില്ല കത്തോലിക്കര്‍ മാത്രമല്ല ക്രിസ്ത്യാനി വേറെ സഭകളൊന്നും പ്രതികരിച്ചു കണ്ടില്ല, യേശുവിനെ വിറ്റു കാശാക്കുകയും കന്യാസ്ത്രീകളെ തല്ലിക്കൊന്നു കിണറ്റിലിടുകയും ചെയ്യുന്ന കത്തോലിക്കാര്‍ക്ക് യേശുവിനെ പ്രസംഗിക്കാന്‍ എന്തു അവകാശം എന്നു സ്വയം ചിന്തിക്കുന്നത് നല്ലതാ.
  പിന്നെ മതമില്ലാത്ത ജീവന്‍, ജീവന്‍ എന്ന കുട്ടിക്ക് പ്രായപൂര്‍ത്തിയാവുമ്പോള്‍ ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാം എന്നാണ് ആ പുസ്തകത്തില്‍ പറഞ്ഞത് അത് തന്നെയാണ് ഭരണഘടനയിലും പറഞ്ഞിരിക്കുന്നത് അത് അംഗീകരിക്കുന്നില്ലെങ്കില്‍ പാണക്കാട്ടും നിന്നും അരമനകളില്‍ നിന്നും പറയുന്നത് പോലെ ഭരണഘടന ഭേദഗതി ചെയ്യുക

  ReplyDelete
  Replies
  1. യേശു ക്രിസ്തു മതത്തിന്റെ വ്യക്താവ് ആണ് എന്ന് യേശു ക്രിസ്തു തന്നെയാണ് പറഞ്ഞിട്ടുള്ളത്‌.
   ബൈബിളും, ക്രിസ്തുവിന്റെ ചരിത്രവും ഒന്ന് പരിശോദിച്ചു നോക്കുക.
   "മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്" എന്ന് പറഞ്ഞവരുടെ അനുയായികളെക്കാള്‍ എന്ത് കൊണ്ടും യേശുവിനെ കുറിച്ച് സംസാരിക്കാന്‍ മത വിശ്വാസികള്‍ക്ക്‌ അവകാശം ഉണ്ട്. അക്കാര്യം ആദ്യം സ്വയം വിലയിരുത്തലിലൂടെ തിരിച്ചറിയുക.
   മതമില്ലാത്ത ജീവന്‍ എന്ന പാഠഭാഗം പൂര്‍ണ്ണമായും ഭരണ ഘടനയില്‍ നിന്നും എടുത്തതാണോ? ആണെങ്കില്‍ പിന്നെ എന്തിനാണ് ആ പാഠ ഭാഗം പിന്‍ വലിച്ചത് ???

   Delete
  2. ഞങ്ങള്‍ പരയുന്നത് ഇത്ര മാത്രം .. നിന്ധിതര്‍ക്കും പീടിതര്‍ക്കും വേണ്ടി യേശു നടത്തിയ പോരാട്ടം ഉണ്ട്. അത് തന്നെയാണ് മാര്‍ക്സിസ്റ്റ്‌ ചിന്താഗതിയും. മതങ്ങളുടെ പേരില്‍ ജനങ്ങളെ വേര്‍തിരിച് നിര്‍ത്തുന്ന നാറിയ പരിപാടി ഞങ്ങള്‍ക്ക്‌ ഇഷ്ടമല്ല.. Absar Mohamed ചിലപ്പോള്‍ അതില്‍ തലപരന്‍ ആയിരിക്കാം. യേശു മത കേന്ദ്രീകൃതമായി ജനങ്ങളെ കണ്ടിരുന്നെങ്കില്‍ ആ കഴ്ച്ചപാടിനെ ഞങ്ങള്‍ എതിര്‍ക്കുന്നു. . യേശു ക്രിസ്ത്യാനികളെ അല്ലെങ്കില്‍ സ്വന്തം വിഭാഗത്തില്‍ പെട്ട ജനങ്ങളെ മാത്രമാണ് സഹായിച്ചത്‌ എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല....

   Delete
  3. എന്റെ തല്‍പരത ജനങ്ങളെ വേര്‍തിരിക്കുന്നതില്‍ അല്ല.
   മറിച്ച് ഒരു മതത്തിന്റെ ആചാര്യനില്‍, "മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്"എന്ന് പ്രഖ്യാപിച്ച നേതാവിന്റെ അനുയായികള്‍ കണ്ടെത്തുന്ന മാര്‍ക്കിസത്തിന്റെ വിരോധാഭാസത്തില്‍ ആണ് എനിക്ക് താല്പര്യം.
   അത് ഒരു നാറിയ പരിപാടി ആയി എനിക്ക് തോന്നുന്നു.


   എല്ലാ വിഭാഗത്തിലും പെട്ട ജനങ്ങളെ സഹായിക്കണം എന്ന് പാത പിന്തുടരാന്‍ യേശുവിനെ പ്രേരിപ്പിച്ചത്‌ കമ്മ്യൂണിസം ആയിരുന്നില്ല. മറിച്ച് യേശുവിന്റെ മതവും, ദൈവ വിശ്വാസവും തന്നെ ആയിരുന്നു.

   നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ അമ്മയുടെ കൂടെ കിടക്കുകയും വേണം അച്ചന്റെ ഒപ്പം പോവുകയും വേണം എന്ന പോളിസി അല്ലേ നിങ്ങള്‍ പിന്തുടരാന്‍ ശ്രമിക്കുന്നത് ???

   ദൈവ വിശ്വാസവും, മത വിശ്വാസവും പ്രോത്സാഹിപ്പിച്ച യേശു ക്രിസ്തുവും, "മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്" എന്ന് പറഞ്ഞ മാര്‍ക്സും ഒരേ സമയം പൂര്‍ണ്ണമായി ശരിയാണ് എന്ന് പറയാന്‍ കഴിയുമോ??
   അപ്പോള്‍ ക്രിസ്തുവിനാണോ മാര്‍ക്സിന് ആണോ തെറ്റ് പറ്റിയത്???

   Delete
  4. താങ്കള്‍ തന്നെ സമ്മതിച്ചു തങ്ങളുടെ താല്പര്യം കമ്മ്യൂണിസ്റ്റ്‌ വിരുധതയിലാണ് എന്ന്. പിന്നെ എങ്ങനെ നിങ്ങള്‍ക്ക്‌ കമ്മ്യൂണിസ്റ്റ്‌ - മാര്‍ക്സിസ്റ്റ്‌ ആശയങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും ..

   ചില ചോദ്യങ്ങള്‍-
   തൊഴിലാളി വര്‍ഗ നേതാവാണ് യേശു എന്ന് നിങ്ങള്‍ സമ്മതിക്കുമോ ?
   അദേഹം ജനതയുടെ ഒത്തൊരുമയും ഉന്നമനവും സ്വപ്നം കണ്ടിരുന്നു എന്ന് നിങ്ങള്‍ സമ്മതിക്കുമോ ?
   അടിച്ചമര്‍ത്തപ്പെട്ട ... അടിമകള്‍ ആക്കപ്പെട്ട ജനങള്‍ക്ക് വേണ്ടി പ്രവര്തിച്ചതിനാണ് യേശു കുരിശില്‍ ഏറ്റപ്പെട്ടത് എന്ന് സമ്മതിക്കുമോ? ചെഗുവേരയും അതെ ഗാനത്തില്‍ പെട്ടതല്ലേ.....
   മതം മാനവരെ വേര്‍തിരിക്കുന്നുന്ദ്‌ എന്നാ സത്യം നിങ്ങള്‍ അന്ഗീകരിക്കുമോ?

   Delete
  5. ഹ ഹ ഹ...
   നന്നായി വളച്ചൊടിച്ചു...
   കമ്യൂണിസ്റ്റ്‌ വിരുധതയില്‍ എന്നല്ല, കമ്മ്യൂണിസ്റ്റ്‌ കാര്‍ നടത്തുന്ന വിരുധതയില്‍ എന്ന് ശരിക്ക് മനസ്സിലാക്കുക. അക്കാര്യം പോസ്റ്റില്‍ സൂചിപ്പിച്ചിട്ടുണ്ട്.
   വളച്ചൊടിക്കല്ലേ സഹോദരാ...

   തിരിച്ചു ഒറ്റ ചോദ്യം, എന്നിട്ട് നിങ്ങള്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക്‌ മറുപടി നല്‍കാം....

   1. 100 % ഒരു മത നേതാവാണ് യേശു എന്ന് നിങ്ങള്‍ സമ്മതിക്കുമോ?


   ഒരു ചോദ്യത്തിന് ഇപ്പോള്‍ തന്നെ നിങ്ങള്‍ക്ക്‌ മറുപടി നല്‍കാം..
   മതം ഒരിക്കലും മാനവരെ വേര്‍തിരിക്കുന്നില്ല....
   അതുമായി ബന്ധപ്പെട്ട് ഞാന്‍ ഇട്ട പോസ്റ്റ്‌ വായിക്കാന്‍ ഇവിടെ ക്ലിക്കാം...

   Delete
  6. 100 % currect chodyam.......vottu kittan vendi aare venamenkilum koottu pidikkum

   Delete
 13. ക്രിസ്തുവിനെ ആദരിച്ചതില്‍ ഞാന്‍ അതീവ സന്തോഷവാനാണ്. ക്രിസ്തുദേവന്റെ മഹത്വം ലോകം മുഴുവന്‍ അറിയപ്പെടുന്നതാണ്. ലോകം മുഴുവന്‍ പല മതങ്ങളും വര്‍ഗങ്ങളും ആയി വേര്‍തിരിഞ്ഞു നില്‍ക്കാതെ സകലരും ക്രിസ്തുവിന്റെ അനുയായികളായി അദേഹത്തിന്റെ പാത പിന്തുടരുന്ന കാലം വിദൂരമല്ല. യഥാര്‍ത്ഥ ദൈവത്തെ തിരിച്ചറിയാന്‍ ദൈവം ഏവര്‍ക്കും കഴിവ് കൊടുക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. സ്വര്‍ഗരാജ്യത്തിന്റെ കവാടം അപ്പോള്‍ നിങ്ങള്ക് മുന്‍പില്‍ തുറക്കപ്പെടും.

  ReplyDelete
  Replies
  1. നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ

   Delete
 14. യേശു പഠിപ്പിച്ച തത്വങ്ങള്‍ക്ക് ദൈവിക പിന്‍ബലം കൂടി അവകാശപ്പെട്ടിരുന്നു .അതിലാണ് ജനങ്ങള്‍ വിശ്വസിക്കുകയും യേശുവിനെ മഹാനായി കരുതുകയും ചെയ്തത് . പില്‍ക്കാലത്ത് യേശു പഠിപ്പിച്ച അദ്ധ്യാപനങ്ങള്‍ മാറ്റി മറിച്ചും , പോളിചെഴുതിയും പലരും അദ്ധേഹത്തിന്റെ അപദാനങ്ങള്‍ പാടി പുകഴ്ത്തി
  .ലോകത്ത് ജീവിച്ചു നന്മകള്‍ ചെയ്തു ജീവിച്ചു മരിച്ച എത്രയോ കോടി ജനങ്ങള്‍ കഴിഞ്ഞു പോയിരിക്കുന്നു .അവര്‍ക്കൊന്നും അധികം അനുയായികള്‍ ഉണ്ടായിട്ടില്ല .

  എന്നാല്‍ കേരളത്തില്‍ ഒരു വോട്ട് ബാങ്ക് യേശുവിന്റെ അനുയായികളെന്ന് അവകാശപ്പെടുന്നവരുടെ പിന്നിലുണ്ട് . അവിടെ യേശുവിന്റെ പേര് ഉപയോഗിക്കേണ്ട പോലെ ഉപയോഗിച്ചാല്‍ പത്ത് വോട്ടു കൂടുതല്‍ പിടിക്കാം എന്ന ചിന്തയല്ലാതെ മറ്റൊന്നുമില്ല ഈ വിവാദങ്ങള്‍ക്ക് പിന്നില്‍ .

  യേശുവിനെ വ്യഭിചാര പുത്രന്‍ എന്ന് വിശേഷിപ്പിക്കുന്ന യഹൂദരുടെ അടുക്കല്‍ ചെന്ന്
  (യേശുവിനെ കുരിശിലേട്ടുവാന്‍ ശ്രമിച്ച യഹൂദന്മാരുടെ അനുയായികളോട്) യേശുവിനെ ഇകഴ്ത്തി സംസാരിക്കും . നമുക്കും കിട്ടണം വോട്ട് ,അധികാരം .അതിനപ്പുറം പ്രത്യയ ശാസ്ത്ര പിടി വാശികലോന്നും ഇപ്പോള്‍ കമ്മ്യൂനിസ്ടുകല്‍ക്കില്ലെന്നു അച്ചുതാനന്തനും അറിയാം ...

  ReplyDelete
 15. ഒരിക്കലും യേശുവിന്റെ പ്രദമ പരിഗണന മതം ആയിരുന്നില്ല. അതുകൊണ്ട് 100% മതനേതാവ്‌ ആണ് യേശു എന്ന് ഞങ്ങള്‍ സമ്മതിക്കില്ല. പിന്നെ ഒരു കാര്യം വിമോചന പോരാളി എന്നാനിലയില്‍ ആണ് യേശുവിനെ കാണുന്നത് . അതും മതവുമായി ബന്ധപെടുത്തി ചര്‍ച്ച മാറ്റുക എന്നതാണ് എല്ലാവരുടെയും ഉദേശം.

  മതത്തിന്‍റെ പേരില്‍ വിദ്യാഭ്യാസവും ആരോഗ്യ സേവനവും വിട്ടു കാശാക്കുന്നവരെക്കള്‍ യേശുവിന്റെ പാത പിതുടരുന്നത് നമ്മളല്ലേ.....

  മതം ജനങ്ങളെ വേര്‍തിരിക്കുനില്ല എന്ന് പറയുന്നതിന് ഒരു അര്‍ത്ഥവുമില്ല. കാരണം ഈ നാട്ടില്‍ കാണുന്നത് അതാണ്‌.. ഞാന്‍ എന്റെ മതത്തെയോ മറ്റു മതങ്ങളയോ തള്ളിപരയുന്നില്ല മറിച്ച് " എനിക്ക് മതമില്ല " എന്ന് ഞാന്‍ തറപ്പിച്ചു പറയുന്നു.നമ്മുടെ സമൂഹം മതമില്ലാതെ ജീവിക്കാന്‍ അനുവദിക്കുന്നില്ല എന്നത് ഒരു ദുഃഖ സത്യമാണ്. 'മതമില്ലാത്ത ജീവന്‍ " നമ്മെ ബോദ്യപ്പെടുതിയത് അതാണ്‌. മതത്തിന്റെ മറവില്‍ തന്നെ അല്ലെ ആ അധ്യാപകനെ കൊലപ്പെടുത്തിയത്.ഞാന്‍ ഹിന്ദുവല്ല മുസല്മാനല്ല ക്രിസ്ത്യാനിയുമല്ല ... ഒരു മനുഷ്യനാണ് . . അങ്ങനെ എല്ലാവരും ആവണം എന്നാണ് ഞാന് എന്റെ പാര്‍ടിയും ആഗ്രഹിക്കുന്നത്. ഞാന്‍ ഉറപ്പിച്ചു പറയുന്നു - മതം മനുഷ്യരെ വേര്‍തിരിക്കുന്നു. . മാറാട്‌ കലാപവും ഗുജറാത്തും ഒന്നും ആരും മറക്കരുത.. അയോധ്യ സ്വാതന്ത്ര്യതിനു ശേഷമുള്ള ഇന്ത്യക്ക് ഏറ്റ ഏറ്റവും വലിയ മുറിവാണ്. അത് മതത്തിന്‍റെ പേരില്‍ ജനങ്ങള്‍ വിഗടിച്ചതിന്റെ തെളിവല്ല എന്ന് പറയാന്‍ ആരക്കാന് സാദിക്കുക ?
  (എന്‍റെ ചോദ്യങ്ങള്‍ക്ക് ഉത്തരം പ്രതീക്ഷിക്കുന്നു)

  ReplyDelete
  Replies
  1. നിങ്ങള്‍ സമ്മതിച്ചില്ല എന്നത് കൊണ്ട് വസ്തുതകള്‍ വസ്തുത അല്ലാതായി മാറുമോ ?

   സമൂഹത്തില്‍ പാവപ്പെട്ടവരുടെയും തൊഴിലാളി വര്‍ഗത്തിന്റെയും കൂടെ നില്‍ക്കാത്ത ഒരു മത ആചാര്യന്റെ പേര് പറഞ്ഞു തരാമോ?

   യേശു മാത്രമല്ല എല്ലാ മത നേതാക്കളും തൊഴിലാളി വര്‍ഗ്ഗത്തിനു വേണ്ടി വാദിച്ചവരാണ്.
   സമൂഹത്തിലെ അടിച്ചമര്‍ത്തലുകള്‍ക്ക് എതിരെ നില കൊണ്ടാവരാണ്.
   എല്ലാ മത നേതാക്കന്‍മാരും സമൂഹത്തില്‍ പരിവര്‍ത്തനം തന്നെയാണ് നടത്താന്‍ ശ്രമിച്ചിട്ടുള്ളത്‌.
   അങ്ങിനെ അല്ലാത്തവര്‍ ഉണ്ടെങ്കില്‍ ദയവായി പറഞ്ഞു തരുമല്ലോ...

   എന്നാല്‍ ദൈവമില്ലാത്ത ചെഗുവേരയും, ദൈവമുള്ള യേശുവും തമ്മില്‍ ഒരുപാട് വ്യത്യാസം ഉണ്ട്.

   "മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്" എന്ന് പറഞ്ഞ നേതാവിന്റെ അനുയായികള്‍ മത നേതാവിലെ വിപ്ലവകാരനെ കണ്ടത്താനല്ല ശ്രമിക്കേണ്ടത്.
   മറിച്ച് മതമില്ലാത്തവനിലെ വിപ്ലവകാരിയെ ആണ് കണ്ടെത്തേണ്ടത്.

   ഒരു മത നേതാവിനെ തങ്ങളുടെ ആളായി മുദ്ര കുത്താന്‍ ശ്രമിക്കുമ്പോള്‍ സ്വാഭാവികമായും ആ വ്യക്തി പ്രചരിപ്പിച്ച മതം ശരിയാണ് എന്നാണല്ലോ നാം മനസ്സിലാക്കേണ്ടത്?
   കമ്യൂണിസ്റ്റ്‌കാരായ വിപ്ലവകാരികള്‍ ഉണ്ടായത് കൊണ്ട് മാത്രം വോട്ട് കിട്ടില്ല, കുറച്ചു മത നേതാക്കളായ വിപ്ലവകാരികള്‍ കൂടി കയ്യില്‍ ഉണ്ടാകണം എന്ന തിരിച്ചറിവല്ലേ ഈ യേശുവിലെ വിപ്ലവകാരിയെ കണ്ടത്തുന്നതിലെ ചേതോ വികാരം.

   മതത്തിന്റെ പേരില്‍ എന്ത് വിറ്റ് കാഷ്‌ ആക്കിയാലും അത് തെറ്റാണ്.
   വിദ്യാഭ്യാസം ആയാലും, രാഷ്ട്രീയം ആയാലും.....


   മതമില്ലാത്ത ജീവന്‍ ജീവിക്കുന്നതിനെ ആരും എത്തിക്കില്ല. പക്ഷെ ജീവനില്‍ മതമില്ലായമ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ അത് നടക്കില്ല എന്ന് മാത്രം.

   മതം അല്ല ജനങ്ങളെ വേര്‍ത്തിര്‍ക്കുന്നത്.
   അതുമായി ബന്ധപ്പെട്ട ചര്‍ച്ച വേണമെങ്കില്‍ ആ പോസ്റ്റില്‍ നടത്താം.
   അവിടെ മറുപടി പറയാത്ത പുതിയ കാര്യങ്ങള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്കവിടെ ഉന്നയിക്കാം...

   Delete
  2. സോദരാ.............. എന്താണ് സി പി ഐ എം പറഞ്ഞത്‌ ? യേശുവിലെ വിപ്ലവകാരിയെ ഞങ്ങള്‍ അംഗീകരിക്കുന്നു എന്നല്ലേ.... അദ്ദേഹം മര്‍ദിത പീഡിത വര്‍ഗത്തിന് വേണ്ടി പ്രവര്‍ത്തിച്ചു എന്നല്ലേ.... അത് കമ്മ്യൂണിസ്റ്റ്‌ ആശയം ആണ് എന്നല്ലേ..... അങ്ങനെ വരുമ്പോള്‍ ക്രിസ്തുവിന്റെയും ക്രിസ്തുമതത്തിന്റെയും കാഴ്ചപ്പാടുകള്‍ തമ്മില്‍ ചില "സാമ്യതകള്‍" ഉണ്ട് എന്നല്ലേ.... അല്ലാതെ രണ്ടും ഒന്ന് തന്നെ ആണ് എന്നല്ലല്ലോ.... വാക്കുകളെ വളച്ചൊടിച് വിവാദങ്ങള്‍ ഉണ്ടാക്കുകയല്ലേ കമ്മ്യൂണിസ്റ്റ്‌ വിരുധന്മാര്‍. . താങ്കള്‍ പറയുന്ന രീതിയില്‍ ആണെങ്കില്‍ ഒരു മത വിശ്വാസിയും കമ്മ്യൂസിസ്റ്റ്-കാര്‍ ആവില്ലല്ലോ...ഇന്ന് പാര്‍ട്ടിയിലെ 90% അണികളും മത വിശ്വാസികളാണ്. അവര്‍ പാര്‍ടിയില്‍ വിശ്വസിക്കുന്നത് സമൂഹത്തിലെ അസമത്വതിനെതിരെ പ്രതികരിക്കാന്‍ സി പി എം മാത്രമേ ഉള്ളു എന്നാ തിരിച്ചറിവാണ്. ഇന്ന് മുതലാളിത്തം തകര്‍ന്നു വീഴുമ്പോള്‍ .. ജനങ്ങള്‍ ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ വീഴുമ്പോള്‍ അതിനെ രക്ഷിക്കാന്‍ മാര്‍ക്സിസ്റ്റ്‌ ആശയങ്ങള്‍ തന്നെയാണ് ബദല്‍ എന്ന് ലോകം തിരിച്ചറിയുന്ന കാഴ്ച ഞങ്ങള്‍ കാണുന്നു (നിങ്ങളും കാണുന്നുണ്ടാവും )....

   Delete
  3. ക്രിസ്തുമതം കമ്മ്യൂണിസം ആണെന്നും, ക്രിസ്തു മതത്തിന്റെ നേതാവായ യേശു ക്രിസ്തു പ്രകാശ്‌ കാരാട്ടിനെ പോലെ ആണ് എന്നും പറഞ്ഞ എം.വി.ജയരാജന്റെ വാക്കുകളെ കുറിച്ച് എന്ത് പറയുന്നു??? ഇതും "നിങ്ങളല്ലേ" പറഞ്ഞത്????

   കമ്മ്യൂണിസവും, ക്രിസ്തു മതവും തമ്മിലുള്ള വൈരുദ്യങ്ങളെ പറ്റി എന്താണ് ഒന്നും മിണ്ടാത്തെ?

   സാമ്യം പറയുമ്പോള്‍, അത് രണ്ടും തമ്മിലുള്ള വൈരുദ്യങ്ങളും പറയെണ്ടതല്ലേ ?

   ഇത് നിങ്ങള്‍ക്കു മുതലെടുപ്പ് നടത്താന്‍ പറ്റുന്നവ മാത്രം എടുത്തു ഉപയോഗിക്കുന്നു.

   വളച്ചൊടിക്കാന്‍ കഴിയുന്ന വാക്കുകള്‍ഉപയോഗിക്കുന്നത് കൊണ്ടല്ലേ വളച്ചൊടിക്കപ്പെട്ടത്..

   ഒരു ചോദ്യം കൂടി :

   2. ക്രിസ്തുവിന്റെ ചില കാര്യങ്ങളോട് ഞങ്ങള്‍ക്ക്‌ യോജിപ്പ്ഉണ്ടെങ്കിലും, അദ്ധേഹത്തിന്റെ മത - ദൈവ വിശാസങ്ങളോട് ഞങ്ങള്‍ വിയോജിപ്പ്‌ പ്രകടിപ്പിക്കുന്നു എന്ന് പ്രഖ്യാപിക്കാന്‍ മാര്‍ക്കിസ്റ്റിന്റെ കേരള നേതാക്കള്‍ക്ക്‌ കഴിയുമോ ????

   കേരളത്തില്‍ ഉള്ള ഭൂരിപക്ഷവും മത വിശ്വാസികള്‍ ആയത് കൊണ്ട് ആ സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന ആളുകളും മത വിശ്വാസികള്‍ ആവുക സ്വാഭാവികം.

   പിന്നെ നമ്മുടെ നാട്ടില്‍ വോട്ട് ലഭിക്കുന്നത് ഒരു പാര്‍ട്ടിയോടുള്ള സ്നേഹത്തെക്കാള്‍ മറ്റേ പാര്‍ട്ടിയോടുള്ള വിധേശ്വം കൊണ്ടാണ്. അത് കൊണ്ടാണല്ലോ അഞ്ചു കൊല്ലം കൂടുമ്പോള്‍ പൊതു ജനങ്ങളുടെ വിശ്വാസം ഇങ്ങിനെ മാറി മറിയുന്നത്.

   അഞ്ചു കൊല്ലം കൂടുമ്പോള്‍ കഴുതകളാക്കാന്‍ വിധിക്കപ്പെട്ട പൊതു ജനം മാറി മാറി കുത്താന്‍ ഉള്ള തിരിച്ചറിവ് പ്രകടിപ്പിക്കുന്നത്....

   ബംഗാളില്‍ അടക്കം ജനങ്ങള്‍ തിരിച്ചറിഞ്ഞില്ലേ???

   പത്ത്‌ മുപ്പത്‌ കൊല്ലം കൊണ്ട് അവിടെത്തെ ദാരിദ്ര്യം എല്ലാം നിര്‍മാജനം ചെയ്തവരെ പൊതു ജനം വിശ്രമിക്കാന്‍ വിട്ടത് എന്ത് കൊണ്ടായിരുന്നു???

   അവിടത്തെ ദാരിദ്ര്യം മാറിയത് കൊണ്ടാവും ഇന്ന് ഒരുപാട് ബംഗാളികള്‍ കേരളത്തിലേക്ക്‌ "സുഖവാസത്തിനു" വന്നു കൊണ്ടിരിക്കുന്നതല്ലേ....

   കണ്ണടച്ച് ഇരുട്ടാക്കല്ലേ സഹോദരാ....

   Delete
  4. @ VINEETH
   എന്റെ അനിയന്റെ കമ്പിനിയില്‍ ഇപ്പൊഴുള്ള 23 പണിക്കാരില്‍ 18 പേര്‍ ബംഗാളികള്‍ ആണ്‍. അവിടെ ഒരു CARPENTERക്ക് 120 രൂപയാണ് ദിവസക്കൂലി. ഇവിടെ 250 രൂപയാണ്‍ അവറ്ക്ക് കിട്ടുന്നത്. നമ്മുടെ നാട്ടുകാരന്‍ CARPENTERക്ക് 600 രൂപയാണ്‍ ദിവസക്കൂലി. 34 വറ്ഷം തുടര്‍ച്ചയായി ഭരിച്ച STATEലെ സ്തിതിയാണിത്. എന്തൊരു സാമൂഹ്യ പുരോഗതി? എന്തൊരു സമത്വം??
   പാറ്ട്ടിയുടെ എന്തു അവകാശവാദവും തൊണ്ട തൊടാതെ വിഴുങ്ങാതെ കാര്യങ്ങള്‍ പഠിച്ചു മനസ്സിലാക്കുന്ന ഒരു തലമുറ ഇവിടെ എപ്പോള്‍ ഉണ്ടാകും? പാറ്ട്ടിയുടെ ശരിയായ നിലപാടുകളെ support ചെയ്യുന്ന ആളുകള്‍ തെറ്റായ നിലപാടുകളെ വിമറ്ശിക്കുകയും ചെയ്യണം.

   Delete
 16. ഇതാണ് മാര്‍ക്കിസ്റ്റ് യേശു ഫസ്റ്റോ ഹിഹിഹിഹി
  ഇനി എന്തൊക്കെ കാണാന്‍ ഇരിക്കുന്നു, നാളെ പിണറായി, പിണറായി അസി പരമാനന്ത സഗാവ് എന്നായിരിക്കും അറിയപെടുക

  ReplyDelete
 17. കാരാട്ട്ശുംബനു സ്തുതിയായിരിക്കട്ടെ

  ReplyDelete
 18. Sudheer Parambans ‎Saturday, February 04, 2012

  പാര്‍ട്ടിയിലുള്ള സര്‍വ്വ കുഞ്ഞാടുകള്‍ക്കും പാര്‍ട്ടിക്കുള്ളില്‍ തന്നെ കുമ്പസാരിക്കാനും, മാമോദീസ മുക്കാനും സൗകര്യമുണ്ടായിരിക്കും, റോമിലേക്ക് പോകുന്ന പാര്‍ട്ടി നേതാക്കളുടെ കയ്യില്‍ മാര്‍പ്പാപ്പക്ക് കൊന്ത സമര്‍പ്പിക്കാനും സൗകര്യമുണ്ടായിരിക്കും, സര്‍വ്വ രാജ്യ കുഞ്ഞാടുകളേ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ സംഘടിക്കുവിന്‍..

  മലപ്പുറം സമ്മേളനത്തിനു വെളിയംകോട് ഉമര്‍ ഖാളി, മമ്പുറം തങ്ങള്‍, സദാം ഹുസൈന്‍ ഇബരെയോക്കെയല്ലേ മാര്‍ക്സിന്റെയും,ലെനിന്റെയും ഒപ്പം ഞമ്മള് സഖാക്കളാക്കി ബോഡില് തൂക്കിയത്, അപ്പം യേശു കൃസ്തൂനിം കെടക്കട്ടെ..യേശു കൃസ്തു എന്നാല് ഞമ്മള്‍ക്ക് ഈസാ നബ്യാ.. അവസാന നാളില് ഈസാ നബി എറങ്ങി ബരും എന്ന് ഞമ്മള് കൂടി ബിശ്വസിക്കുന്ന സ്ഥിതിക്ക് ഞ്ഞി ഇതാണ് നല്ലത്..ഞമ്മളെ ആള്‍ക്കാരിം പിന്തുണ നേടാന്‍ പറ്റും '

  ReplyDelete
 19. (" അങ്ങിനെ നാടോടുമ്പോള്‍ നടുവെ ഓടാന്‍ സി പി എം നേതാക്കളും പഠിച്ചിരിക്കുന്നു...."

  "സമൂഹത്തിലെ ഭൂരിപക്ഷവും മത, ദൈവ വിശ്വാസികള്‍ ആണ് എന്ന തിരിച്ചറിവില്‍ നിന്നും ഉണ്ടായതാണോ ഈ പുതിയ ചുവടു മാറ്റം ????")


  ഇതൊക്കെ പുതിയ ചുവടുമാറ്റമാണെന്നാരു പറഞ്ഞു? പണ്ട് 1982 തിരഞ്ഞെടുപ്പില്‍ CPMന്റെ അന്നത്തെ പുലിക്കുട്ടിയായിരുന്ന, അന്നു വരെ സഖാവ് MVR എന്നു മാത്രമറിയപ്പെട്ടിരുന്ന എം വി രാഘവന് പയ്യന്നൂരില്‍ മത്സരിക്കുമ്പോള്‍ ചുമരെഴുത്തില്‍ മേലാത്ത് വീട്ടില്‍ രാഘവന്‍ നമ്പ്യാറ് ആയതിനു കാരണം എതിരാളികള്‍ NDP ആയതു (NSS ന്റെ രാഷ്ടീയ പാര്‍ട്ടി) കൊണ്ടായിരുന്നു. അവിടെയും ഒരു മാര്‍ക്സിസ്റ്റ്കാരന്‍ വെറും നമ്പ്യാരായത് വൈരുധ്യാത്മക ഭൌതിക വാദം കൊണ്ടാണോ അതോ NDPക്കു കിട്ടാവുന്ന കുറേ സമുദായ വോട്ടുകള്‍ CPMനു കിട്ടിയേക്കും എന്ന പ്രായോഗിക രാഷ്ട്രീയമോ?

  ReplyDelete
 20. സി പി ഐ എം മാത്രം അല്ല.... മുസ്ലിംങ്ങള്‍, ഹിന്ദുക്കള്‍ തുടങ്ങിയ ഇതര മതസ്ഥരും വൈകാതെ ക്രിസ്തു ദേവന്റെ അനുയായികള്‍ ആകും. ദൈവം ഏവര്‍ക്കും നല്ല ബുദ്ധി തരട്ടെ.

  ReplyDelete
  Replies
  1. നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ

   Delete
  2. ഈ പോസ്റ്റില്‍ പറഞ്ഞ വിഷയത്തെ കുറച്ചുള്ള കമന്റുകള്‍ മാത്രം ഇടുക.
   വിഷയവുമായി ബന്ധം ഇല്ലാത്ത കമന്റുകള്‍ ഒഴിവാക്കുന്നതാണ്.
   (അത്തരത്തില്‍ ഒരു കമന്റ് ഒഴിവാക്കിയിരിക്കുന്നു)

   Delete
 21. പിണറായി പറഞ്ഞ കാര്യം ഒക്കെ യേശു ചെയ്തു എന്ന് ബൈബിളില്‍ പറയുന്ന സത്യങ്ങള്‍ ആണ്

  നല്ല കാര്യം ആര് ചെയ്താലും അന്ഗീകരിക്കുക എന്നത് സാമാന്യ മര്യാദ ആണ്
  ആ രണ്ടു വാച്ചകത്തിനര്‍ത്ഥം എല്ലാരും കുരിശിന്റെ വഴിയെ നടക്കണം എന്നാണെന്ന് വ്യാകനിക്കുന്നതിനു തുല്ല്യാമാണ് ഇതിലെ പരാമര്‍ശം
  അതല്ല കമ്മ്യൂ ണി സ്റ്റ് പാര്‍ട്ടിക്ക് നല്ലത് ചെയ്യാനും പറയാനും പാടില്ലേ ഭൂമിയില്‍

  ReplyDelete
  Replies
  1. "ക്രിസ്തുമതം കമ്മ്യൂണിസം ആണെന്നും, ക്രിസ്തു മതത്തിന്റെ നേതാവായ യേശു ക്രിസ്തു പ്രകാശ്‌ കാരാട്ടിനെ പോലെ ആണ് " - സഖാവ്:എം.വി.ജയരാജന്‍

   Delete
 22. യേശു യഥാര്‍ത്ഥത്തില്‍ ഒരു മനുഷ്യ പുത്രന്‍ ആയിരുന്നു. പീഡിപ്പിക്കപ്പെടുന്നവരുടെ ശബ്ദം ആയിരുന്നു. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി പൊറുതി ക്രൂശിക്കപ്പെട്ടവനാണ്.

  മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന് മാര്‍ക്സ് പറഞ്ഞതെന്തിനു എന്ന് അന്വേഷിച്ചിട്ടുണ്ടോ? ഒരു കാലത്ത് മതം ശാസ്ത്രത്തിനു എതിരായിരുന്നു. ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞവനെ മതക്കാര്‍ ചുട്ടു കൊന്നു. അത് കൊണ്ടാണ് പറഞ്ഞത് മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന്.

  പിന്നെ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ ഉടലെടുക്കുന്നത് തന്നെ ബൈബിളിലെ ആശയങ്ങള്‍ കടം എടുത്തിട്ടാണ്. അല്ലെങ്കില്‍ രണ്ടു താരതമ്യം ചെയ്തു പഠിച്ചു നോക്കുക. യേശുവിനെ ദൈവവും ദൈവ പുത്രനും ആക്കിയതാണ് ക്രിസ്ത്യാനികള്‍ ചെയ്ത തെറ്റ്. ആ തെറ്റിനെ ഇപ്പോഴും കമ്മ്യൂണിസ്റ്റുകള്‍ പിന്തുണക്കുന്നില്ല.

  ReplyDelete
  Replies
  1. യേശു മനുഷ്യപുത്രന്‍ ആണോ അല്ലയോ എന്നത് ഓരോരോ മത വിഭാഗങ്ങളുടെ വിശ്വാസവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. യേശുവിനെ പ്രവാചകന്‍ ആയിട്ടാണല്ലോ മുസ്ലിങ്ങള്‍ കാണുന്നത്.
   കമ്മ്യൂണിസ്റ്റ്‌ ആശയങ്ങള്‍ ഉടലെടുക്കുന്നത് ബൈബിളിലെ ആശയങ്ങള്‍ കടം കൊണ്ടിട്ടാണ് എന്നത് ഒരു പുതിയ അറിവാണ്. ഞാന്‍ ഒരിടത്തും അങ്ങിനെ കണ്ടിട്ടില്ല.
   കമ്മ്യൂണിസ്റ്റുകള്‍ നിരീശ്വര വാദത്തെയാണോ,ദൈവ - മത വാദത്തെയാണോ പ്രോത്സാഹിപ്പിക്കുന്നത് എന്ന് കൂടി അറിയാന്‍ താല്പര്യം ഉണ്ടായിരുന്നു.

   Delete
 23. മതം മനുഷ്യന്റെ മയക്കു മരുന്നാണെന്നും,മതവാദം ., ഭൗതിക വഴികളിലൂടെയുള്ള വര്‍ഗ പുരോഗതിയെ തകര്‍ക്കുമെന്നും, ആശയഗതികളല്ല, ഭൗതിക പരിതസ്ഥിതികളാണ് ജീവിതാവസ്ഥയെ നിര്‍ണയിക്കുന്നതെന്നും, ഭൗതികജീവിത പരിതസ്ഥിതികളുടെ അടിസ്ഥാനത്തില്‍ മാത്രമെ വര്‍ഗങ്ങളുടെ കൂട്ടായ്മ സംഭവിക്കുകയുള്ളും എന്നും ഈ കൂട്ടായ്മയില്‍ നിന്നും ഉരുത്തിരിയുന്ന വര്‍ഗസമരങ്ങളിലൂടെ തൊഴിലാളി വര്‍ഗ സര്‍വ്വാധിപത്യവും അതിലൂടെ കമ്മ്യൂണ്സ്റ്റ് സമൂഹങ്ങളും നിലവില്‍ വരുമെന്നും പ്രവചിച്ച മഹാനായ കാള്‍മാര്‍ക്സിന്റെ അനുയായികള്‍ വര്‍ഗസമരമുണ്ടാക്കാനായി പുതുവഴികള്‍ തേടുന്നത് കാണാന്‍ നല്ല രസമുണ്ട്.

  അധികാരവും അതു നല്‍കുന്ന സുഖലോലുപതയുമാണ് ഇന്നത്തെ മയക്കു മരുന്നുകള്‍ ... - ആദര്‍ശങ്ങള്‍ ബലി കഴിച്ച് വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുന്നതിന്റെ പിന്നാമ്പുറത്ത് അധികരമെന്ന മയക്കു മരുന്നിനോടുള്ള അനിയന്ത്രിതമായ ആര്‍ത്തിയാണ്...

  ഒരു ചര്‍ച്ച തുടങ്ങിയത് നന്നായി ഡോക്ടര്‍

  ReplyDelete
 24. ഏതൊരു പൌരനും ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാന്‍ അവകാശമുണ്ടെന്ന് പറയുന്ന ഭരണഘടന താങ്കള്‍ അംഗീകരിക്കുന്നുണ്ടോ ? ആ പാടം തയ്യാറാക്കിയവര്‍ ഈ നാട്ടില്‍ ഇത്രയും മതബ്രാന്ദന്‍മാര്‍ ഉണ്ടെന്ന് കരുതികാണില്ല, ക്രിസോസ്റ്റത്തിനില്ലാത്ത വേദനയാ ചില ആളുകള്‍ക്ക് ക്രിസ്ത്യാനി എന്നാല്‍ കത്തോലിക്കര്‍ മാത്രമാണെന്ന് കരുതരുതെ, കത്തോലിക്കര്‍ കാണിക്കുന്ന അത്രയും യേശുവിനെ വിറ്റു വേറെ ആരും കാശാക്കുന്നില്ല. യേശു കത്തോലിക്കരുടെ കുത്തകയൊന്നുമല്ല. ലോഹയിട്ടതുകൊണ്ടു മാത്രം എല്ലാവരും പരിശുദ്ധരായെന്ന് കരുതരുത് ഈ സമൂഹത്തിലെ പുഴുകുത്തുകള്‍ എല്ലാം സഭയിലും ഉണ്ട് അരമനകളില്‍ ഇരിക്കുന്നവരെല്ലാം ക്രിസ്തു അനുയായികളല്ല കച്ചവടവും കോഴയും ഒക്കെ ഏത് ക്രിസ്തു പടിപ്പിച്ചതാണ്

  ReplyDelete
  Replies
  1. ഏതൊരു പൌരനും ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാന്‍ അവകാശമില്ല എന്ന് ഞാന്‍ പറഞ്ഞോ?

   ആ പാഠം തയ്യറാക്കിയവരെ എതിര്‍ത്തവരെ നിങ്ങള്‍ "മത ഭ്രാന്തന്മാര്‍" എന്നാണോ വിശേഷിപ്പിക്കുന്നത്???
   കൊള്ളാം....
   തിരഞ്ഞെടുപ്പ്‌ നടക്കുന്ന മണ്ഡലത്തില്‍ പോയി ഈ പ്രസ്ഥാവന പരസ്യമായി നടത്തുവാന്‍ നിങ്ങളുടെ നേതാക്കന്മാര്‍ തയ്യാറാകുമോ?
   ഭ്രാന്തന്‍മാരുടെ വാക്കുകള്‍ കേള്‍ക്കുമ്പോഴേക്കും പാഠഭാഗം പിന്‍വലിച്ചത് എന്തിനാണ്???
   ഭ്രാന്തന്മാരുടെ വാക്കുകള്‍ കേള്‍ക്കുമ്പോഴേക്കും പിന്‍വാങ്ങുന്നവരാണോ മാര്‍ക്കിസ്റ്റുകള്‍ ?

   "പലരും വിറ്റു കാശാക്കുന്നുണ്ട്. അപ്പ ഞമ്മക്കും ആവാം" എന്നതാണ് പോളിസി അല്ലേ...
   അതാ ഞാന്‍ പോസ്റ്റില്‍ പറഞ്ഞത്...."അങ്ങിനെ നാടോടുമ്പോള്‍ നടുവെ ഓടാന്‍ സി പി എം നേതാക്കളും പഠിച്ചിരിക്കുന്നു...." എന്ന്.

   Delete
  2. അബ്സറേ.. അങ്ങിനെ നാടോടുമ്പോള്‍ നടുവെ ഓടാന്‍ സി പി എം ഇന്നൊ ഇന്നലെയൊ തുടങ്ങിയതല്ല എന്നതിനു ഒരു ചെരിയ ഉദാഹരണം എന്റെ first commentല്‍ ഉണ്ട്. ഇനിയുമേറെ പറയേണ്ടി വരുമെന്നുള്ളതു കൊണ്ടും ആരും അതിനെ എതിറ്ക്കാത്തതു കൊണ്ടും ഞാന്‍ നീട്ടുന്നില്ല.

   Delete
 25. മത ന്യൂന പക്ഷങ്ങളെ പാര്‍ട്ടിയുമായി അടുപ്പിക്കാനുള്ള ചില ശ്രമങ്ങള്‍ നടക്കുന്നുണ്‌ട്‌ അതിന്‌റെ ഭാഗമായി കണ്‌ടാല്‍ മതിയാവും ഈ ശ്രമങ്ങളെ. കൃസ്ത്യന്‍ വിഭാഗങ്ങളെ പാര്‍ട്ടിയില്‍ നിന്ന്‌ അകറ്റി നിറുത്താന്‍ പള്ളിക്കാര്‍ ഇടയലേഖനമിറക്കിയിരുന്നല്ലോ? ഒരു പരിധിവരെ ആ വിഭാഗം പാര്‍ട്ടിയില്‍ നിന്നും അകന്നു എന്ന്‌ തന്നെ പറയാം. മുസ്ളിം ന്യൂന പക്ഷങ്ങളും പാര്‍ട്ടിയില്‍ നിന്നും കുറച്ച്‌ അകലം പാലിക്കുന്നു എന്നത്‌ മനസ്സിലാക്കുന്നു. ഇതിനുള്ള പ്രധാന കാരണം, അവരെ പ്രബോധനം ചെയ്യപ്പെടാന്‍ ഉപയോഗിക്കുന്ന മത നിരാസം എന്ന ചട്ടുകമാണ്‌. മത നിരാസം പാര്‍ട്ടി അംഗങ്ങള്‍ക്കുണ്‌ടെങ്കിലും അനുഭാവികള്‍ക്ക്‌ വേണമെന്നില്ല എന്നത്‌ കഴിഞ്ഞ കാലങ്ങളില്‍ പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ നടന്ന്‌ കൊണ്‌ടിരിക്കുന്ന ശ്രമങ്ങള്‍ എന്ന്‌ പറയുന്നത്‌ അകന്ന്‌ നില്‍ക്കുന്ന ന്യൂന പക്ഷ വിഭാഗങ്ങളെ അടുപ്പിക്കുക എന്നത്‌ തന്നെയാണ്‌. വിശ്വാസത്തിന്‌റെ പേര്‌ പറഞ്ഞ്‌ പാര്‍ട്ടിയില്‍ നിന്ന്‌ അകറ്റി നിര്‍ത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ ഈ തരത്തിലല്ലെങ്കില്‍ പിന്നെ എങ്ങനെയാണ്‌ പാര്‍ട്ടി നിലപാടെടുക്കുക. വൈരുദ്ധ്യാത്മക നിലപാടാണെങ്കിലും നിരീക്ഷണങ്ങളെ പാടെ തള്ളിക്കളയുന്നില്ല. വിശ്വാസത്തിന്‌റെ പേരും പറഞ്ഞും പാര്‍ട്ടിയില്‍ നിന്ന്‌ ക്രിസ്തീയ വിഭാഗങ്ങളെയാണല്ലോ പള്ളിക്കാര്‍ മാറ്റി നിറുത്തിയിരിക്കുന്നത്‌. അതിന്‌ പരോക്ഷമായി ഒരു മറുപടി കൊടുക്കുകയും ചെയ്യുന്നു. ഞങ്ങള്‍ അതിനൊന്നും എതിരല്ല എന്ന സന്ദേശവും. മാറ്റങ്ങളെ ഉള്‍ക്കൊള്ളുക തന്നെ ചെയ്യണം. ഞാന്‍ മുമ്പ്‌ ഒരു കമെന്‌റിട്ടിരുന്നെങ്കിലും ഒന്ന്‌ കൂടി വായിച്ചപ്പോള്‍ വിശദമായി എഴുതിയതാണ്‌. പാര്‍ട്ടിയുടെ പുതിയ നിലപാട്‌, മത ന്യൂന പക്ഷങ്ങളെ പാര്‍ട്ടിയുടെ ചിറകില്‍ കൊണ്‌ട്‌ വരിക എന്നത്‌ തന്നെയാണ്‌ ലക്ഷ്യം.

  ReplyDelete
 26. പച്ചയും ചുവപ്പും മറ്റു വര്‍ണങ്ങളും ജനങ്ങളെ വിഡ്ഢികളാക്കി അധികാരത്തിലേരാറാന്‍ മിനക്കെടുമ്പോള്‍ ആ വിഡ്ഢിത്തത്തിനു കൂട്ടു നില്‍ക്കാനും 'റാന്‍ 'മൂളാനും'പൊതുജനം' എന്ന കഴുതകളുണ്ടല്ലോ.ഭൗതിക ദര്‍ശനങ്ങള്‍ കടപുഴകുമ്പോള്‍ പിടിച്ചു നില്‍ക്കാന്‍ പിടി വള്ളികള്‍ തേടുന്നു.അത്രയേ ഉള്ളൂ ,പുതിയ വിവാദത്തിലും.മറ്റൊന്നു കൂടി പറയാതിരിക്കാന്‍ കഴിയില്ല.ആരാണ് ഇവിടെ ഒളിഞ്ഞും തെളിഞ്ഞും 'മത ചിഹ്ന'ങ്ങളെ -മതത്തെ -അധികാരത്തിലേറാനുള്ള ഉപാധിയാക്കാത്തവര്‍ ?!

  ReplyDelete
 27. അബ്സാര്‍ നിങ്ങള്‍ ആണ് കാര്യങ്ങള്‍ കൃത്യമായി വളച്ചൊടിക്കാന്‍ ശ്രമിക്കുന്നത് .. മതമില്ലതവര്‍ക്ക് എന്തെ മതമുള്ളവരെ ബഹുമാനിക്കാനും ആദരിക്കാനും പറ്റില്ലേ ? പറ്റില്ല എന്നാണെങ്കില്‍ വരട്ടു ചോരിക്കുള്ള മരുന്ന് വാങ്ങി പോയി തേച്ച് നോക്ക് ചിലപ്പോള്‍ ശെരി ആവും

  ReplyDelete
  Replies
  1. മതമില്ലാത്തവര്‍ക്ക് മതമുള്ളവരെ ആദരിക്കാന്‍ പറ്റില്ല എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടോ??????
   പോസ്റ്റും മുന്‍ കമന്റുകളും ശരിക്ക് വായിച്ചു നോക്കുക.
   വരട്ടു ചൊറിക്ക് ഇപ്പോള്‍ നിങ്ങള്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നിന്റെ പേര് പറഞ്ഞു തരൂ....
   നിങ്ങള്‍ ഉപയോഗിക്കുന്നത് ഏറ്റവും ഡോസ് കൂടിയ വരട്ടു ചൊറി മരുന്നാണല്ലോ.നിങ്ങള്‍ക്ക്‌ അത് കൊണ്ട് ശരിയായില്ലെങ്കിലും അതുതന്നെ ഞാനും ഒന്ന് ഉപയോഗിച്ച് നോക്കട്ടെ !!!!

   Delete
  2. വടി കൊടുത്ത്‌ അടിവാങ്ങിയല്ലേ ശഫീക്കേ

   Delete
 28. അബ്സാര്‍,

  ഇതു സംഭവിച്ചതില്‍ ആശ്ചര്യപ്പെടെണ്ട്തില്ല.

  ഈ ഒരു പ്രശ്നം മാര്‍ക്സിനെ ശരിക്കും പഠിക്കാതെതിന്റെ കുഴപ്പമാണ്. അലെങ്കില്‍ അദ്ദെഹത്തിന്റെ രചനക്ക്ള് കാട്ടിലും അദ്ദേഹത്തിന്റെ ഭക്തര്‍ എഴുതിയ രചനകള് വായിക്കുന്നതിന്റെ കുഴപ്പമാകാം.

  മാര്‍ക്സിന്റെ ദേവനായ ക്രിസ്തു , മാര്‍ക്സിന്റെ ഭക്തര്‍ക്കും അങ്ങിനെ ആയിരിക്കുമലോ. അത്ര മാത്രമെ സി.പി.എമും ഇവിടെ ചെയ്തിട്ടൂള്ളു.

  ReplyDelete
 29. (ഏഷ്യാനെറ്റ്‌ ന്യുസ് അവര്‍ )
  എം ബി രാജേഷിനോട് വാര്‍ത്ത അവതാരകന്‍ ....
  യേശു ക്രിസ്തു ജീവിച്ചിരുന്നു എന്ന് നിങ്ങള്‍ സമ്മതിക്കുമോ ...?
  മറുപടി :അത് ഞങ്ങള്‍ക്ക് നോക്കേണ്ട ... യേശു വിപ്ലവകാരിയാണ് ,,,
  ചോദ്യം : അല്ല രാജേഷ്‌ യേശു അതിനു ജീവിച്ചിരുന്നു എന്ന് നിങ്ങള്‍ സമ്മതിക്കുമോ ...?
  മറുപടി : യേശു ഉണ്ടായിരുന്നോ എന്ന് ഞങ്ങള്‍ക്കരിയണ്ട .. പക്ഷെ അദ്ദേഹം വിപ്ലവകാരിയായിരുന്നു ...
  ഹ ഹ ... യേശു ഉണ്ടായിരുന്നു എന്ന് ഞങ്ങള്‍ സമ്മതിക്കില്ല ..പക്ഷെ അദ്ദേഹം വിപ്ലവകാരിയായിരുന്നു .... എന്താണ് മിസ്റ്റര്‍ രാജേഷ് ..... ഇത് പാര്‍ടി ക്ലാസ്സ്‌ അല്ല ... മന്ദബുദ്ധികള്‍ അല്ല മുന്നില്‍ ഇരിക്കുന്നത് ... ടി വി കാമെറ ആണ് .... എന്താ പറയ ,,,എല്ലാം "പിറവമയം"

  ReplyDelete
 30. യേശുവിന്‍റെ ഫോട്ടേ വച്ച് അതിന്‍റെ കീഴില്‍ നിന്ന് കോഴവാങ്ങുന്ന അച്ചന്‍മാര്‍ക്ക് ...സിപിഎമനമ്ിനെ കുറ്റം പറയാന്‍ എന്തവകാശം

  ReplyDelete
  Replies
  1. അങ്ങിനെ കോഴ വാങ്ങത്തവര്‍ കുറ്റം പറയുന്നതില്‍ തെറ്റില്ലല്ലോ.

   Delete
 31. ഇത് രാഷ്ട്രീയം..................................!!!!!!!!!!!!!!!!!!!!!!

  ReplyDelete
 32. സഫീര്‍Tuesday, February 07, 2012

  എന്നാലും ഇടതു പക്ഷതിന് യേശുവിനെ മനസ്സിലാക്കാന്‍ ഇത്രയും കാലം എടുത്തത് മഹാ കഷ്ട്ടം തന്നെ. നിങ്ങളുടെ കൂട്ടത്തില്‍ ബുദ്ധി ജീവികള്‍ ഇല്ലേ?

  സഫീര്‍ പരിയാരത്ത്‌

  ReplyDelete
 33. യേശുക്രിസ്തു: സിപിഐ എം നിലപാടാണ് ശരി- സക്കറിയ
  യേശുക്രിസ്തു വിമോചനപ്പോരാളിയാണെന്ന സിപിഐ എം നിലപാട് നൂറുശതമാനവും ശരിയാണെന്ന് എഴുത്തുകാരന്‍ സക്കറിയ പറഞ്ഞു. കൊച്ചിയില്‍ ഡിസി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ സാംസ്കാരികസായാഹ്നത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യേശുക്രിസ്തു വിമോചനപ്പോരാളിയാണെന്ന നിലപാടിനോട് തനിക്ക് പൂര്‍ണ യോജിപ്പാണ്. ശരിയായ അര്‍ഥത്തില്‍ യേശു വിമോചനപ്പോരാളിയല്ല. തെരുവ് പോരാളിയെന്നാണ് യേശുവിനെ വിശേഷിപ്പിക്കേണ്ടത്. അനീതിക്കെതിരെ ചാട്ടവാറുമെടുത്ത് തെരുവിലേക്കിറങ്ങിയ യേശു ധാര്‍മികരോഷമുള്ളയാളാണെന്ന വീക്ഷണമാണ് തന്റേത്. സിപിഐ എമ്മുകാര്‍ പറയുന്നതുകൊണ്ട് വിശ്വസിക്കില്ലെന്ന സഭയുടെ നിലപാട് ശരിയല്ല.

  കോണ്‍ഗ്രസുകാര്‍ക്ക് യേശുവിനെക്കുറിച്ച് ഒരു വിവരവുമില്ല. ചില വിവരമില്ലാത്ത മെത്രാന്‍മാര്‍ പറയുന്നതുകേട്ടാണ് അവര്‍ ഉറഞ്ഞുതുള്ളുന്നത്. "അവസാന അത്താഴം" വിവാദമാക്കുന്നത് വിവരമില്ലാത്ത ചില പുരോഹിതന്‍മാരും നിക്ഷിപ്ത താല്‍പ്പര്യക്കാരുമാണ്. "അവസാനത്തെ അത്താഴം" മതചിത്രമല്ല. ഇറ്റലിയിലെ ഒരു മഠത്തിന്റെ ഭിത്തി അലങ്കരിക്കാന്‍വേണ്ടിയാണ് ഡാവിഞ്ചി അത് വരച്ചത്. "അവസാനത്തെ അത്താഴം" ഒരു മതത്തിന്റെയും സ്വകാര്യസ്വത്തല്ല. ഇന്റര്‍നെറ്റില്‍ നോക്കിയാല്‍ "അവസാനത്തെ അത്താഴം" എന്ന ചിത്രത്തിന് പതിനായിരത്തോളം പാരഡികള്‍ കാണാന്‍ കഴിയും. യേശുവിനെ നടുവിലിരുത്തി അദ്വാനിയെയും മന്‍മോഹന്‍സിങ്ങിനെയും വരച്ചിരുന്നെങ്കില്‍ അത് യേശുവിനെ അപമാനിക്കുന്നതിന് തുല്യമാകുമായിരുന്നു. എന്നാല്‍ യേശുവിന്റെ സ്ഥാനത്ത് ഒബാമയെയാണ് വച്ചിരിക്കുന്നത്. ക്രിസ്ത്യാനികള്‍ക്ക് യേശുവെന്നുപറഞ്ഞാല്‍ പള്ളീലച്ചന്‍ നടത്തുന്ന ജല്‍പ്പനങ്ങളാണ്. എന്നാല്‍ തനിക്ക് കുട്ടിക്കാലംമുതല്‍ യേശുവിനെ അടുത്തറിയാം. പിറവം തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ഇപ്പോഴുള്ള വിവാദങ്ങളെന്നും സക്കറിയ പറഞ്ഞു.

  ReplyDelete
  Replies
  1. "എന്നാല്‍ തനിക്ക് കുട്ടിക്കാലംമുതല്‍ യേശുവിനെ അടുത്തറിയാം." - സക്കറിയ

   ####

   അപ്പോള്‍ സക്കറിയ യേശുവിനെ തന്റെ ബാല്യകാല സുഹൃത്ത്‌ ആക്കിയോ?????
   ഒന്നിച്ചു കളിച്ചു പഠിച്ചു വളര്‍ന്നവര്‍ എന്നൊക്കെ പറയുമ്പോലെ....
   എന്തൊക്കെ കേള്‍ക്കണം...!!!!!!!!!!!!!!!!!!!!!!!

   Delete
  2. സക്കറിയ വെറും പൊട്ടന്‍ ആണപ്പാ...ഈ അബ്സേഡു മുഹമ്മദ്‌ മുസ്തഫ ശൈഖുന്ന ജീവിച്ചിരിക്കുന്ന കാര്യം അങ്ങോര്‍ മറന്നു പോയതാണപ്പാ...ക്ഷമിച്ചുകള..മുഹമ്മദ്‌ അബ്സേഡു സaaaര്‍.......

   Delete
  3. ഇപ്പൊ ദേശാഭിമാനിയില്‍ പൊട്ടന്‍ മാരുടെ പ്രസ്താവനകള്‍ ആണ് വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുന്നത് അല്ലെ ??????????????

   മാര്‍ക്സ്‌ കാണേണ്ടാട്ടോ !!!!!!

   Delete
 34. അബ്സറെ ..
  പാര്‍ട്ടിയുടെ നേതാക്കന്മാര്‍ ഒക്കെ ഈ മൂന്നു പുസ്തകവും,
  ബൈബിളും ഖുറാനും ഗീതയും ഒക്കെ
  പല പല പ്രസംഗങ്ങള്‍ക്കായി
  പലപല പ്രാവശ്യം വായിച്ചിട്ടുണ്ടാവും
  മിക്ക നേതാക്കന്മാരും സഞ്ചരിക്കുന്ന എന്‍ സൈക്ലോപീടിയകള്‍ ആണ്
  പിന്നെ പാര്‍ട്ടിക്ക് മതങ്ങലോടുള്ള അയിത്തം മാറിയാല്‍
  ഇയാള്‍ പറയുന്ന പോലെ ഒക്കെ സംഭവിക്കാം

  നമ്മുടെ കരടു പ്രമേയം വായിചാരുന്നോ..
  അതില്‍ സത്വ രാഷ്ട്രീയത്തെ കുറിച്ച് ഒരു പരാമര്‍ശം ഉണ്ട്.
  .നൂറ്റൊന്നു ആവര്‍ത്തിച്ച്‌ വായിച്ചോളൂ ..
  അടുത്ത ബ്ലോഗിന് ഉള്ള വക കിട്ടും
  പാര്‍ട്ടിയുടെ മുന്നില്‍ കുനിഞ്ഞ തലകളുമായി മതങ്ങള്‍..വരണ മാല്യം സ്വീകരിക്കാന്‍ കാത്തു നില്‍കാന്‍ ഇട വന്നാലോ..

  ReplyDelete
  Replies
  1. പ്രസംഗങ്ങള്‍ക്കായി നേതാക്കള്‍ വായിച്ചിട്ടുണ്ടാവും എന്നത് ശരിയായിരിക്കാം. എന്നാല്‍ അവര്‍ അത് മനസ്സിലാക്കുകയോ, ഉള്‍ക്കൊള്ളുകയോ ചെയ്തിട്ടില്ല എന്നതാണ് വാസ്തവം.അങ്ങിനെ അവര്‍ ഉള്‍ക്കൊണ്ടിരുന്നെങ്കില്‍ അവര്‍ ഈ അവസ്ഥയില്‍ എത്തുമായിരുന്നില്ല.
   അവര്‍ അതില്‍ പറഞ്ഞ വല്ല ഭാഗവും എടുത്തു പ്രസംഗം കൊഴുപ്പിക്കാനും തങ്ങളുടെ പാണ്ഡിത്യം വിളിച്ചറിയിച്ച് കയ്യടി വാങ്ങാനും ശ്രമിചിട്ടുണ്ടായെക്കാം.....

   "പിന്നെ പാര്‍ട്ടിക്ക് മതങ്ങലോടുള്ള അയിത്തം മാറിയാല്‍" എന്ന് നിങ്ങള്‍ പറയുന്നു.
   അപ്പോള്‍ അയിത്തം ഉണ്ട് എന്നത് നിങ്ങളും അംഗീകരിക്കുന്നുണ്ടല്ലോ??
   എന്ത് കൊണ്ടാണ് ആ അയിത്തം ഉണ്ടായത്???
   ഇനി എന്തിനാണ് ആ അയിത്തം മാറ്റുന്നത്?????
   തത്വശാസ്ത്രത്തിന് വേണ്ടിയാണോ അതോ വോട്ടിന് വേണ്ടിയാണോ????
   തത്വശാസ്ത്രത്തിന് വേണ്ടിയാണണെങ്കില്‍ ഇതുവരെ മതത്തിനു അയിത്തം കല്‍പ്പിച്ചത് തെറ്റല്ലേ???
   ആ തെറ്റ് തുറന്നു സമ്മതിക്കാന്‍ നിങ്ങളുടെ നേതാക്കള്‍ തയ്യാറുണ്ടോ????
   "മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്" എന്ന് മാര്‍ക്സ്‌ പറഞ്ഞത് തെറ്റാണ് എന്ന് പറയാന്‍ നിങ്ങളുടെ നേതാക്കള്‍ തയ്യാറാകുമോ???
   അതിനു തയ്യാറാവാത്തിടത്തോളം വോട്ടിന് വേണ്ടി തന്നെയാണ് എന്ന് ജനങ്ങള്‍ മനസ്സിലാക്കേണ്ടി വരും.

   വായിക്കുന്നതിന്റെ എണ്ണത്തില്‍ അല്ല കാര്യം മനസ്സിലാക്കുന്നതില്‍ ആണ് എന്ന് ഇനിയെങ്കിലും തിരിച്ചറിയുക.
   ബ്ലോഗിന് ഉള്ള വക അല്ലാതെ തന്നെ നിങ്ങള്‍ കയ്യില്‍ കൊണ്ട് വന്നു തരുന്നുണ്ടല്ലോ....:)

   പാര്‍ട്ടിയുടെ മുന്നില്‍ മതങ്ങള്‍ ഒരിക്കലും തലകുനിക്കില്ല...
   അത് പാര്‍ട്ടിയുടെ നടക്കാത്ത സുന്ദരമായ ഒരു സ്വപ്നം മാത്രമാണ്....

   പകരം പാര്‍ട്ടി മതത്തിന്റെ മുന്നില്‍ തലകുനിക്കുന്നത് ആണല്ലോ നാം ഇന്ന് കണ്ടു കൊണ്ടിരിക്കുന്നത്....
   "തല കുനിച്ചിരിക്കുന്നു" എന്ന് പാര്‍ട്ടിക്കാര്‍ പരസ്യമായി അംഗീകരിക്കാന്‍ തയ്യാറായില്ലെങ്കിലും വാസ്തവം അതാണല്ലോ !!!!

   Delete
 35. "യേശുക്രിസ്തു മാത്രമല്ല, എല്ലാ പ്രവാചകന്മാരും സാധുജനങ്ങളുടെ വിമോചകരായിരുന്നു.
  ലൗകിക ജീവിതത്തില്‍ മതത്തിന് നിര്‍വഹിക്കാനുള്ള വലിയ ധര്‍മത്തെ അവരെല്ലാം പ്രാവര്‍ത്തികമാക്കി. അതേസമയം, മാര്‍ക്സ് മതത്തെ മനസ്സിലാക്കിയത് അക്കാലത്തെ യൂറോപ്യന്‍ സഭയിലൂടെയാണ്.
  പരലോകം കാട്ടി ലൗകിക കഷ്ടതകളെ മറന്നുകളയാന്‍ പ്രേരിപ്പിച്ച അത്തരം മതത്തെ മനുഷ്യനെ മയക്കുന്ന കറുപ്പായി കണ്ട അദ്ദേഹം വ്യാജത്തെ ഒറിജിനലായി തെറ്റുധരിക്കുകയായിരുന്നല്ളോ. യേശു ‘പരീശന്മാരെ’യും പുരോഹിതരെയും സ്വാര്‍ഥരെയും കഠിനമായി ആക്ഷേപിച്ചിട്ടുണ്ട്.
  പുറത്തൊട്ടിച്ച ലേബലല്ല, മനസ്സിന്‍െറയും കര്‍മത്തിന്‍െറയും വിശുദ്ധിയാണ് പ്രവാചകരും മതാചാര്യരും വിലമതിച്ചുപോന്നിട്ടുള്ളത്.
  മതത്തെ വെറും ആത്മീയതയായും ആത്മീയതയെ അപ്രസക്തമായും തള്ളിയ കമ്യൂണിസം ചെയ്ത തെറ്റുതന്നെ മതാനുയായികളെന്ന് പറയുന്നവരും ചെയ്യുന്നു. അവരും മതത്തെ കേവലമായ ആത്മീയതയിലേക്ക് തള്ളി ഭൗതിക ജീവിതത്തിലെ ചൂഷണങ്ങള്‍ക്കുനേരെ കണ്ണടക്കുന്നു.

  പീഡിതന്‍െറയും ഇരയുടെയും വിമോചനത്തിനുവേണ്ടി പിറവിയെടുത്ത മാര്‍ക്സിസം അതിന്‍െറ പ്രയോക്താക്കളുടെ കൈയില്‍ ഇന്ന് സമ്പന്നന്‍െറയും ചൂഷകന്‍െറയും പ്രത്യയശാസ്ത്രമായി മാറിക്കൊണ്ടിരിക്കുന്നതുപോലെ, തന്നെപ്പോലെ അയല്‍ക്കാരെയും സ്നേഹിക്കണമെന്ന സൂക്തം ഉരുവിടുന്നവര്‍തന്നെ വിവിധ മേഖലകളില്‍ ചൂഷണോന്മുഖമായ സംവിധാനങ്ങള്‍ക്ക് അധ്യക്ഷത വഹിക്കുന്നു.
  വിദ്യാഭ്യാസം മുതല്‍ ആരോഗ്യപാലനം വരെ കച്ചവടമാക്കുന്നു.

  ആത്്മീയതയെ തള്ളിപ്പറഞ്ഞവരും മതം ആത്മീയത മാത്രമാണെന്ന് പറഞ്ഞവരും ഒരേ തെറ്റിലേക്കാണ് നീങ്ങിയത്."

  ReplyDelete
 36. അബ്സര്‍,

  ഞാന്‍ ആദ്യം പറഞതു പോലെ, ഇതൊക്കെ മാര്‍ക്സിന്റെ രചനകള് വായികാതെത്തിന്റെ കുഴപ്പമാണ്.

  മാര്‍ക്സ് 'മാനിഫെസ്റ്റോ' ഒക്കെ എഴുതിയ ശേഷവും, ഒരു നല്ല 'കൃസ്ത്യാനി' യായിരുന്നു.

  അദ്ദേഹം 1857 ല് എഴുതിയ ഈ ലേഖനം ഒന്നു വായിച്ചു നോക്കു.

  http://www.marxists.org/archive/marx/works/1857/04/10.htm
  "For the sake of Christian and commercial intercourse with China, it is in the highest degree desirable that we should keep out of this quarrel, and that the Chinese should not be led to regard all the nations of the Western World as united in a conspiracy against them”

  ഇത് എഴുതിയ ആളുടെ 'കൃസ്തീയ' 'കച്ചവട' താല്പ്പര്യം നിങ്ങളില് ആശ്ചര്യം ജനിപ്പിക്കുന്നുവോ?

  ReplyDelete
  Replies
  1. Hmmmm

   മാര്‍ക്സ്‌ പക്ഷ വാദികള്‍ പ്രതികരിക്കും എന്ന് പ്രതീക്ഷിക്കുന്നു....

   Delete
  2. അവര്‍ പ്രതികരിക്കും, ......... 'നിശ്ശബ്ദരായിട്ട്'.

   Delete
  3. ഇതിന് ആണോ 'കാതടപ്പിയ്ക്കുന്ന നിശ്ശബ്ദത' എന്നൊക്കെ പറയുന്നത് ????

   Delete
 37. ങ്ങളോട് പറഞ്ഞിട്ട് ഒരു കാര്യൂം ഇല്യാ. ഞാൻ നിർത്തി. നിങ്ങളോട് എത്രവട്ടം ഞാനപേക്ഷിച്ചതാ കമന്റിനൊക്കെ നിങ്ങൾ ഇങ്ങനെ എസ്സേ മറുപടി എഴുതി അവരോട് തർക്കിക്കണ്ടാ ന്ന്. ങ്ങള് കേക്കൂല. കുഴപ്പല്ല്യാ.

  പിന്നെ അമേരിക്കൻ കുത്തക രാജ്യങ്ങളൊക്കെ ഇപ്പൊ മുതലാളിത്തത്തിന്റെ കാര്യങ്ങളേ പറ്റി മാർക്സ് പറഞ്ഞതെന്തൊക്കെയാ ന്ന് പഠിക്കാൻ കിടന്ന് പെടാപ്പാട് പെടുകയാ ട്ടോ. നല്ല കാലികപ്രസക്തമായ ലേഖനം. ആശംസകൾ.

  ReplyDelete
 38. പൌരോഹത്യ-ഭരണകൂട അടിമത്ത സമൂഹത്തില്‍ വിമോചന പോരാളിയായി പിറന്ന യേശുവിനെ ചിലര്‍ ചേര്‍ന്ന് കുരിശിലേറ്റി കൊന്നു. മറ്റു ചിലര്‍ ചേര്‍ന്ന് ആ വിപ്ലവകാരിയുടെ പേരില്‍ മതം ഉണ്ടാക്കി!

  അതേ മതത്തിന്റെ പേരില്‍ മറ്റൊരു പൌരോഹത്യ സമൂഹം വിശ്വാസികളെ ചൂഷണം ചെയ്തുകൊണ്ട് സസുഖം വാഴുന്നു. കോടികള്‍ കോഴ വാങ്ങുന്ന സ്വാശ്രയ സ്ഥാപനങ്ങളില്‍ പോലും യേശുവിന്റെ ചിത്രം വച്ചുകൊണ്ട് വിശ്വാസത്തിന്റെയും മതത്തിന്റെയും മേലങ്കിയണിഞ്ഞ അഭിനവ കച്ചവടക്കാര്‍ കാട്ടിക്കൂട്ടുന്ന പെക്കൂത്തുകളെ കണ്ടിട്ടും മനസ്സിലാക്കാതെ പോകുന്നവര്‍... , പ്രതികരിക്കാത്തവര്‍ ഇപ്പോള്‍ സി.പി.എമിനെതിരെ ഹാലിളകുന്നത് സ്വാര്‍ത്ഥ താല്പര്യങ്ങള്‍ ഉള്ളതുകൊണ്ട് മാത്രമാണ്.
  തങ്ങളുടെ ദൈവത്തെ ശരിയായ രീതിയില്‍ ജനങ്ങള്‍ മനസ്സിലാക്കിയാ അതിന്റെ പേരില്‍ നടത്തുന്ന സകലമാന തട്ടിപ്പുകളും വാണിജ്യങ്ങളും തകരുമെന്ന മുതാലാളിത്ത മനോഭാവം ഉള്ള ചിലര്‍ !
  മനുഷ്യനെ മതമെന്ന കറുപ്പിനുള്ളില്‍ കുരുക്കി ചൂഷണം ചെയ്യുന്നതാണ് നികൃഷ്ടം. അതിനെതിരെയാണ് ബുദ്ധിയുള്ളവര്‍ പ്രതികരിക്കേണ്ടത്.....

  ReplyDelete
  Replies
  1. യേശു മതത്തിന്റെ വ്യക്താവ് ആയിരുന്നു എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കുന്നതില്‍ പാര്‍ട്ടിക്കാര്‍ക്ക്‌ എന്താണ് പ്രശ്നം എന്ന് മനസ്സിലാവുന്നില്ല.
   പുരോഹിതന്മാര്‍ ചൂഷണം നടത്തുന്നുണ്ടെങ്കില്‍ അതിന് പുരോഹിതന്മാര്‍ മാത്രമാണ് കാരണം.മതം അല്ല.

   കോഴവാങ്ങുന്നവര്‍ യേശുവിന്റെ ചിത്രം ഉപയോഗിക്കുന്നത് കൊണ്ട് അവസരവാദം കളിക്കുന്ന രാഷ്ട്രീയക്കാര്‍ക്കും അത് ഉപയോഗിക്കാം എന്നതാണോ നിലപാട്‌????
   സി പി എമ്മിന്റെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് എതിരെ മറ്റുള്ളവര്‍ക്ക് പ്രതികരിക്കാന്‍ പാടില്ലേ?
   മതം കറുപ്പാണ് എന്ന് ആവര്‍ത്തിക്കുന്നവര്‍ ഒരു മതത്തിന്റെ ആചാര്യനെ വോട്ടിന്നായി ഉപയോഗപ്പെടുത്തുന്നത് കാണുമ്പോള്‍ കഷ്ടം തോന്നുന്നു !!!!

   ഒരു കാര്യം അറിഞ്ഞാല്‍ കൊള്ളാം....
   മാര്‍ക്കിസം പ്രകാരം മതത്തില്‍ വിശ്വസിക്കുന്നവര്‍ കറുപ്പില്‍ മയങ്ങി ഇരിക്കുന്നവരാണല്ലോ....

   അങ്ങിനെ "മനുഷ്യനെ മയക്കുന്ന കറുപ്പായ മതത്തില്‍" വിശ്വസിക്കുന്നവര്‍ ഞങ്ങള്‍ക്ക്‌ വോട്ടു ചെയ്യേണ്ടതില്ല എന്ന് പറയാനുള്ള ചങ്കൂറ്റം സി പി എമ്മിലെ നേതാക്കള്‍ക്ക്‌ ഉണ്ടോ ????????????

   Delete
  2. മാര്‍ക്സിസം കേവലയുക്തി വാദമാനെന്ന വിവരക്കേടാണ് രോഗാതുരമായ സാമൂഹ്യവ്യവസ്ഥയില്‍ മതം വേദന സംഹാരിയകുമെന്ന(കറുപ്പ് ) നിരീക്ഷിച്ച മാര്‍ക്സിനെ മതവിരുധതയുടെ അപോസ്തലനാക്കുന്നത്.മാര്‍ക്സിയന്‍ വിമര്‍ശനം ആധികാരികമായി തട്ടി വിടുന്നതിനു മുമ്പ് മാര്‍ക്സിയന്‍ കൃതികള്‍ പോകട്ടെ ,അങ്ങോരെ പറ്റിയുള്ള ചിത്ര കഥകളെങ്കിലും വായിക്കു മുഹമ്മദെ..................

   Delete
  3. രോഗാതുരമായ സാമൂഹ്യവ്യവസ്ഥയില്‍ മതം വേദന സംഹാരിയകുമെന്ന(കറുപ്പ് ) നിരീക്ഷിച്ച മാര്‍ക്സിനെ..

   ######

   ഹ ഹ ഹ ഹ......
   ഹ ഹ ഹ ഹ.....

   ഇങ്ങിനെ ചിരിപ്പിക്കല്ലേ സഹോദരാ.....
   മാര്‍ക്സ്‌ കേള്‍ക്കെണ്ടാ.....
   ഈ കാര്യം സി പി എമ്മിന്റെ കേരള - ദേശീയ നേതാക്കളോട് ഒന്ന് പ്രഖ്യാപിക്കാന്‍ ആവശ്യപ്പെടുമോ ?

   ഏതു ചിത്രകഥയില്‍ നിന്നും എടുത്തതാണ് ഈ ഭാഗം എന്ന് പറഞ്ഞു തന്നാല്‍ ആ ചിത്രകഥ തീര്‍ച്ചയായും വായിക്കാം....
   ഇത്തരത്തിലുള്ള കോമഡി എഴുതുന്ന കഥാക്കാരന്‍ തീര്‍ച്ചയായും ജ്ഞ്യാനപീഠം അര്‍ഹിക്കുന്നുണ്ട്.

   Delete
 39. പാര്‍ട്ടി ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി .......നല്ലത് എവിടെ കണ്ടാലും പ്രോത്സാഹിപ്പിക്കുക

  ReplyDelete
 40. യേശുക്രിസ്തുവിനെ വിപ്ലവകാരിയെന്ന് വിളിക്കുന്നവരെ അഭിനന്ദിക്കണമെന്ന് യാക്കോബായ സുറിയാനി സഭ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപോലീത്ത. ക്രിസ്തു വിപ്ലവകാരിയായിരുന്നു എന്നത് നൂറുശതമാനവും ശരിയാണ്്. ക്രിസ്തുവിന്റെ ചിത്രം മറ്റ് വിപ്ലവകാരികളുടെ ചിത്രത്തിനൊപ്പം പ്രദര്‍ശിപ്പിച്ചതില്‍ സന്തോഷമുണ്ട്. യേശുവിനെ മാറ്റിനിര്‍ത്തിയാല്‍ വിപ്ലവകാരികളുടെ പട്ടിക പൂര്‍ണമാവില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച് പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച "മാര്‍ക്സാണ് ശരി" പ്രദര്‍ശനം കണ്ടശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. "ലോകം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയാണ് ക്രിസ്തു എന്ന് വിശ്വസിക്കുന്ന ക്രിസ്ത്യാനിയാണ് ഞാന്‍ . അതില്‍ അഭിമാനിക്കുകയുംചെയ്യുന്നു. ലോകം അംഗീകരിച്ച സത്യം സിപിഐ എം പറയുമ്പോള്‍ വിവാദമുണ്ടാക്കുന്നത് എന്തിനെന്നുമനസിലാവുന്നില്ല. വിവാദമുണ്ടാക്കുകയല്ല, സ്വാഗതംചെയ്യുകയാണ് വേണ്ടത്. അന്ത്യഅത്താഴ ഫ്ളക്സ്ബോര്‍ഡ് സ്ഥാപിച്ചത് സിപിഐ എം പ്രവര്‍ത്തകര്‍ അല്ലെന്ന് പാര്‍ടി സെക്രട്ടറി വ്യക്തമാക്കിയതോടെ അത് സംബന്ധിച്ച വിവാദം അവസാനിക്കേണ്ടതായിരുന്നു." ക്രിസ്തുവിന്റെ ചിത്രത്തിനൊപ്പം ചെ ഗുവേരയുടെയും ഡോ. അംബേദ്കറുടെയും ചിത്രങ്ങള്‍ എന്റെ സ്വീകരണമുറിയില്‍ വച്ചിട്ടുണ്ട്. ക്രിസ്തുമതവും മാര്‍ക്സിസവും തമ്മില്‍ അടിസ്ഥാനപരമായി ഏറെ ബന്ധമുണ്ട്. യഹൂദമതത്തിന്റെയും ക്രിസ്തുവിന്റെയും ദര്‍ശനങ്ങള്‍ മാര്‍ക്സിനെ സ്വാധീനിച്ചിട്ടുണ്ട്. സ്ഥിതിസമത്വവാദചിന്ത ബൈബിളില്‍ ഉടനീളം കാണാം. ദരിദ്രജനതയുടെ മുന്നേറ്റമായിരുന്നു ആദ്യകാലത്ത് ക്രൈസ്തവമതം. ദരിദ്രര്‍ക്ക് മതം ആശ്വാസമാകുന്നത് എങ്ങനെയെന്ന് മാര്‍ക്സ് വിശദീകരിച്ചിട്ടുണ്ട്. മതത്തെക്കുറിച്ച് മാര്‍ക്സ് പറഞ്ഞത് പൂര്‍ണമായി മനസിലാക്കുകയാണ് വേണ്ടത്. മാര്‍ക്സിസം പ്രത്യയശാസ്ത്രപരമായും ക്രൈസ്തവചിന്ത വിശ്വാസപരമായും ഏറ്റെടുക്കുന്നത് മര്‍ദിതരുടെ മോചനമാണ്. വിഭവങ്ങള്‍ പങ്കുവയ്ക്കണമെന്നാണ് ക്രൈസ്തവ ദര്‍ശനം. എന്നാല്‍ , ധനികവര്‍ഗത്തിന്റെ പക്ഷംചേര്‍ന്ന വ്യവസ്ഥാപിത സഭകള്‍ യേശുവിന്റെ ദര്‍ശനം ഉപേക്ഷിച്ചു. വിപ്ലവാദര്‍ശം കൈയൊഴിഞ്ഞവരാണ് ക്രിസ്തുവിനെ വിപ്ലവകാരിയെന്ന് വിളിക്കുന്നതില്‍ തെറ്റ് കാണുന്നത്. കമ്യൂണിസ്റ്റുകാര്‍ മതവിശ്വാസികള്‍ക്കെതിരാണെന്ന പ്രചാരണം തെറ്റാണ്. ക്യൂബയില്‍ ഫിദല്‍കാസ്ട്രോ പ്രസിഡന്റായിരിക്കെ ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയ്ക്ക് വലിയ കത്തീഡ്രല്‍ നിര്‍മിച്ചു നല്‍കി. കത്തീഡ്രലിന്റെ കൂദാശച്ചടങ്ങില്‍ അദ്ദേഹം പങ്കെടുത്തു. ഫിദല്‍ കാസ്ട്രോയുടെ 80-ാം ജന്മവാര്‍ഷികാഘോഷത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മതമേലധ്യക്ഷന്മാര്‍ പങ്കെടുത്തതിനും ഞാന്‍ സാക്ഷ്യം വഹിച്ചു. വടക്കേ ഇന്ത്യയിലും മറ്റും മതന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ അവരുടെ സംരക്ഷകരായി ഓടിയെത്തിയത് സിപിഐ എം അടക്കമുള്ള ഇടതുപക്ഷക്കാരാണെന്ന കാര്യം മറക്കാനാവില്ല. ഇതൊക്കെ മറച്ചുവച്ച് പ്രചാരണം നടത്തുന്നവരെപ്പറ്റി എന്തു പറയാനാണ്-മെത്രാപോലീത്ത പറഞ്ഞു. ധാര്‍മികമൂല്യത്തിലും സാമൂഹ്യനീതിയിലും വിശ്വസിക്കുന്നവര്‍ക്ക് പ്രചോദനമാണ് "മാര്‍ക്സാണ് ശരി" പ്രദര്‍ശനമെന്നും അദ്ദേഹം പറഞ്ഞു.

  ReplyDelete
  Replies
  1. യേശുവിനെ രാഷ്ട്രീയ മുതലെടുപ്പിന് ഉപകരണമാക്കാന്‍ ആരും ശ്രമിക്കരുത് - ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ.

   Delete
  2. വിവരമുള്ള വിശ്വാസികള്‍ പറയുന്നത് കേട്ടെങ്കിലും മലയാളത്തിലെ മാധ്യമ എന്‍ഡോസള്‍ഫാന്‍ വിളംബിതരുന്നത് ബ്ലോഗെഴുതി രമിക്കുന്നത് നിര്‍ത്തൂ മുഹമെദെ................

   "സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചിത്രപ്രദര്‍ശനത്തില്‍ യേശുവിന്റെ ചിത്രം പ്രദര്‍ശിപ്പിച്ചതില്‍ തെറ്റില്ല . യേശുവിനെ വിമോചനപ്പോരാളിയായി സിപിഐ എം അംഗീകരിച്ചത് സ്വാഗതാര്‍ഹമാണ്. അന്ത്യ അത്താഴത്തെക്കുറിച്ചുള്ള പോസ്റ്ററിനെപ്പറ്റി വിവാദമുണ്ടായപ്പോള്‍ത്തന്നെ പോസ്റ്റര്‍ നീക്കം ചെയ്ത പാര്‍ട്ടിയുടെ നടപടി സ്വാഗതാര്‍ഹമാണ്. പോസ്റ്റര്‍ നീക്കം ചെയ്തതോടെ വിവാദം അവസാനിക്കേണ്ടതായിരുന്നു. കമ്യൂണിസ്റ്റുകാര്‍ ഹൃദയത്തിന്റെ ഭാഷയിലാണ് സംസാരിക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയും ക്രിസ്തു മതവും അടിച്ചമര്‍ത്തപ്പെടുന്നവരുടെയും പീഡിതരുടെയും മോചനത്തിനായാണ് പ്രവര്‍ത്തിക്കുന്നത്. പ്രവര്‍ത്തന ശൈലിയില്‍ മാത്രമാണ് പാര്‍ട്ടിയുമായി മതത്തിന് വ്യത്യാസമുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഒറീസയിലും മറ്റും ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെട്ടപ്പോള്‍ സിപിഐഎം മാത്രമാണ് രക്ഷക്കെത്തിയത് ":ഡല്‍ഹി അതിരൂപത വക്താവ് ഡൊമനിക്ക് ഇമ്മാനുവല്‍

   Delete
  3. വിവരമുള്ള വിശ്വാസികള്‍ എന്ന് നിങ്ങള്‍ ഉദ്ദേശിച്ചത് സഖാവ് ജയരാജനെയും, പിണറായിയേയും ആയിരിക്കും അല്ലെ ???

   മാധ്യമ എന്‍ഡോസള്‍ഫാന്‍ എന്ന് ഉദേശിച്ചത്‌ ഏതിനെയാണെന് മനസ്സിലായില്ല.
   കൈരളിയെയോ അതോ ദേശാഭിമാനിയെയോ ???

   ജയരാജന്റെ വാക്കുകളെ കുറിച്ച് ഒന്നും പറയുന്നില്ലല്ലോ ????

   ഹൃദയത്തിന്റെ ഭാഷയില്‍ സംസാരിക്കുന്ന കമ്മ്യൂണിസ്റ്റുകാരെ ഞാന്‍ ഫേസ്‌ ബുക്കിലെ റിപ്പോര്‍ട്ടര്‍ ഗ്രൂപ്പില്‍ വെച്ച് കണ്ടു....
   അവര്‍ ഈ പോസ്റ്റിനെ കുറിച്ച് "ഹൃദയത്തിന്റെ ഭാഷയില്‍" ഒരുപാട് സംസാരിച്ചിരുന്നു !!!!

   അടിച്ചമര്‍ത്തപ്പെടുന്നവരുടെ കൂടെ നിലക്കാത്ത ഏതു മതമാണ്‌ ഭൂമിയില്‍ ഉള്ളത് ????
   ഒന്ന് പറഞ്ഞു തരുമോ???
   "അടിച്ചമര്‍ത്തപ്പെടുന്നവരുടെ കൂടെ നില്‍ക്കുന്നു" എന്ന് "അവകാശപ്പെടാത്ത(!!!!)" ഏതു രാഷ്ട്രീയ പാര്‍ട്ടി ആണ് ലോകത്ത് ഉള്ളത് ??? ഒന്ന് പറഞ്ഞു തരുമോ ????

   Delete
 41. യേശു പിണാറായി ഗ്രൂപ്പ്‌ ആണോ അതോ വി എസ് ഗ്രൂപ്പ്‌ ആണോ ?
  കഷ്ടം സഖാക്കളേ

  ReplyDelete
 42. ഇടതുപക്ഷ സൈധാദികന്മ്മാര്‍ കാലാകാലങ്ങളായി പലരെയും പലതിനെയും വായിച്ചത് (പഠിച്ചത്) തെറ്റായിട്ടയിരുന്ന്നു. ഗാന്ധിജിയെ മനസ്സിലാക്കിയിട്ടു 15 വര്‍ഷങ്ങലോലമേ ആകുന്നുള്ളൂ.. അതുവറെ ഗാന്ധിജി തെറ്റായിരുന്നു..അതുപോലെ, വിവേകാനന്ദന്‍, നാരായണഗുരു, ഇവരെയൊക്കെ അടുത്തകാലത്താണ് മാനിക്കാന്‍ തീടുമാനിച്ചത്. അതുപോലെ സ്വതന്ത്ര സമരത്തെയും... ഓരോരാളെ, ഓരോ ചലനങ്ങളെ മനസ്സിലക്കവേ അവര്‍ തിരുത്തും .. നല്ലത്..ആതുപോലെ. ശത്രുവിന്റെ നന്മകളെ പിന്നീടെങ്ങിലും അതു തിരിചരിയുന്നതും ആരാധിക്കുന്നതും വളരെ നല്ല മാറ്റം . മാറ്റം അത് മാത്രമല്ലേ മാറാത്തത് ആയിട്ടുളൂ.

  ReplyDelete
  Replies
  1. ഇവരിലെ ഒക്കെ ശരി കണ്ടത്തുമ്പോള്‍ ഒടുവില്‍ മാര്‍ക്സിലെ തെറ്റുകളും കണ്ടത്തും എന്ന് പ്രതീക്ഷിക്കുന്നു...:)

   Delete
 43. http://basheertrippanachi.blogspot.in
  കുരിശുണ്ടോ സഖാവെ ഒന്ന് കുമ്പസരിക്കാന്‍

  പുണ്ണ്യസ്ഥലങ്ങളായ ചൈനയെയും റഷ്യയെയും അതിലെ സ്വര്‍ഗസ്ഥരായ പുണ്ണ്യവാളന്മാര്‍ ലെനിന്‍ ,സ്റ്റാലിന്‍ സഖാക്കളെയും സ്തുതിച്ചു കൊണ്ട് തുടങ്ങട്ടെ...നിങ്ങളെല്ലാവരും എന്നോടൊപ്പം ആമേന്‍ പറയൂ സഖാക്കളേ ...മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് നമ്മുടെ വേദപുസ്തകം മൂലധനത്തില്‍ പറഞ്ഞതായി ചില കുലംകുത്തികള്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു .സഖാക്കളേ അവരെ നിങ്ങള്‍ കല്ലെറിയുക. കാരണം അവര്‍ തന്നെയാകുന്നു പാപികള്‍... നമ്മുടെ വാഴ്ത്തപ്പെട്ടവനായ മാര്‍ക്‌സ് പറയുന്നത് കേള്‍ക്കുക. ഹൃദയമില്ലാത്തവരുടെ ഹൃദയമാണ് മതം. വിശദീകരണത്തിന് വിശുദ്ധപുസ്തകം മൂലധനം പന്ത്രണ്ടാമധ്യായം നാലാം ഖണ്ഡിക നോക്കുക. കൃസ്തുവിനെപ്പോലെ കൃഷ്ണനും നബിയും നമ്മുടെ സഖാക്കള്‍ തന്നെയാണ്. അവര്‍ക്കെല്ലാം നമ്മുടെ നല്ല നമസ്‌കാരം.. നമ്മുടെ മതത്തെക്കുറിച്ച് ഒരു ചുക്കും അറിയാത്തവര്‍ ... അവരാകുന്നു സാത്താന്റെ അനുയായികള്‍.. അതിനാല്‍ സഖാക്കളെ അവരെ നിങ്ങള്‍ കല്ലെറിഞ്ഞ് ഓടിക്കുക.എന്നിട്ടും ഓടിയില്ലെങ്കില്‍ ഒരു കുരിശെടുത്ത് നമ്മുടെ ചുറ്റിക കൊണ്ട് അവരുടെ തലയില്‍ ചാപ്പ കുത്തുക. നമ്മുടെ സഖാവ് ലെനിന്‍ അങ്ങനെയാണ് ചെയ്തിട്ടുള്ളത്. അതാണ് നമ്മുടെ വേദപുസ്തകം ആവശ്യപ്പെടുന്നത്.

  കൃസ്തുവിന്റെ അനുയായികളെ ,കൃഷ്ണന്റെ അനുയായികളെ , മുഹമ്മദിന്റെ അനുയായികളെ നിങ്ങളെല്ലാവരും കമ്യൂണിസ്റ്റുകാരാകുന്നു. ഈ പുണ്യവാന്‍മാര്‍ ഉണ്ടായിരുന്നെങ്കില്‍ ഞങ്ങളവരെ പോളിറ്റ് ബ്യൂറോ അംഗങ്ങളാക്കുമായിരുന്നു. അതിനാല്‍ കുഞ്ഞാടുകളെ ഇനി നിങ്ങളുടെ ദേവാലയം എകെജി സെന്റര്‍ ആകുന്നു. നിങ്ങളുടെ കുമ്പസാരവും നിവേദ്യവും നേര്‍ച്ചയും അങ്ങോട്ടുള്ളതാകുന്നു. ആരെങ്കിലും നമ്മുടെ കല്‍പ്പന ധിക്കരിക്കുകയാണെങ്കില്‍... സഖാക്കളെ സാത്താന്റെ സന്തതികളെ നിങ്ങള്‍ ബലം പ്രയോഗിച്ചു ചുവപ്പ് വെള്ളത്തില്‍ പാര്‍ട്ടി സ്നാനം ചെയ്യിപ്പിക്കുക.


  കര്‍ത്താവായ ജീസസേ ... ഇവര്‍ ചെയ്യുന്നത് എന്താണെന്നു ഇവര്‍ അറിയുന്നില്ല....വിവരമില്ലാത്ത ഈ കുഞ്ഞാടുകള്‍ക്ക് നീ പൊറുത്ത് കൊടുക്കേണമേ.... ആമേന്‍ ...

  ReplyDelete
 44. ത്വതികമായ ഒരു അവലോകനമാണ് ഞാന്‍ ഉദ്ദേശിക്കുന്നത്....ഒന്ന്, വിഘടന വാദികളും പ്രതി ക്രിയാ വാദികളും പ്രഥമ ദ്രിഷ്ട്യ അകല്‍ച്ചയില്‍ ആയിരുന്നെങ്കിലും, അവര്‍ക്ക് ഇടയില്‍ ഉണ്ടായിരുന്ന അന്ധര്‍ധാര സജീവമായിരുന്നു എന്ന് വേണം കരുതാന്‍... രണ്ടു, ഭൂഷുവാസികളും തക്കം പാര്‍ത്തിരിക്കുകയായിരുന്നു....അങ്ങനെയാണ് തിരഞ്ഞെടുപ്പ് നമുക്ക് പ്രതികൂലമായി ബാധിച്ചത്...അതാണ്‌ പ്രശ്നം......

  ReplyDelete
 45. "മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്‌" എന്ന് ആവര്‍ത്തിച്ചുപയോഗിച്ചിരിക്കുന്നത് കണ്ടു.
  അതിന്റെ പൂര്‍ണ്ണരൂപം കൂടി ഒന്നു നോക്കുന്നത് നന്നാകും. വെറുതെ വിക്കിപീഡിയ നോക്കിയാല്‍ പോലും കിട്ടും.
  [Religion is the sigh of the oppressed creature, the heart of a heartless world, and the soul of soulless conditions. It is the opium of the people]
  മതം എങ്ങനാണ്‌ കറുപ്പാകുന്നത് എന്നും കറുപ്പ് എന്ന് പറഞ്ഞതിന്റെ അര്‍ഥം എന്താണ്‌ എന്നും അന്വേഷിക്കുന്നതും നല്ലതാകും.
  (ഇപ്പറഞ്ഞത് വിക്കിക്കടയില്‍ കിട്ടാന്‍ വഴി ഇല്ല.)
  വിശകലനങ്ങള്‍ക്ക് ചിലപ്പോള്‍ ആഴം കൂടും. വെറുതേ മതം കറുപ്പ് മാര്‍ക്സ് എന്ന് വിളിച്ചു പറയേണ്ടി വരില്ല.
  നേതാക്കന്മാര്‍ മതഗ്രന്ധങ്ങള്‍ മനസ്സിലാക്കുകയോ ഉള്‍ക്കൊള്ളുകയോ ചെയ്തിട്ടില്ല എന്ന്
  അഭിപ്രയപ്പെട്ടു കണ്ടു. എന്താണ്‌ ഇപ്പറഞ്ഞ രണ്ടും? അത് വ്യക്തമാക്കിയാല്‍ ചര്‍ച്ച കുറഹ്ച് കൂടി നന്നാകും.
  ഇനി നിങ്ങള്‍ പറഞ്ഞത് ശരിയാകണം എങ്കില്‍ നിങ്ങള്‍ പറഞ്ഞ ഗ്രന്ധങ്ങള്‍ക്ക് ഒറ്റ അര്‍ഥം മാത്രമഏയൊള്ളു എന്നെങ്കിലും ചുരുങ്ങിയത് സമ്മതിക്കേണ്ടി വരും.
  വേറൊന്നു മാര്‍ക്സിസം നിങ്ങള്‍ മനസ്സിലാക്കിയിട്ടില്ല എന്ന് ആരെങ്കിലും ആരോപിച്ചാല്‍ പ്രതിരോധിക്കാന്‍ പറ്റില്ല. നിങ്ങള്‍ ഉപയോഗിച്ചിരിക്കുന്ന യുക്തി-logic- അതനുവദിക്കില്ല എന്നു സാരം.
  കുറച്ചു കൂടി സൂക്ഷ്മതയൊക്കെയാകാം.

  ReplyDelete
  Replies
  1. മാര്‍ക്കിസം ദൈവ വിശ്വാസത്തെയും മതത്തെയും പിന്തുണക്കുന്നുണ്ടോ ???

   എന്തായാലും "മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്" എന്ന് പറഞ്ഞത്‌ മാര്‍ക്സ്‌ തന്നെ ആണല്ലോ. എന്ത് വിശകലനം നടത്തിയാലും മാര്‍ക്സ്‌ അങ്ങിനെ പറഞ്ഞിട്ടില്ല എന്ന് സ്ഥാപിക്കാനും കഴിയില്ലലോ. ഞാന്‍ പറഞ്ഞ ഏതു ഗ്രന്ഥത്തിന് ആണ് അര്‍ത്ഥമാറ്റം ഉള്ളത്?

   ആര്‍ക്കും എന്തും ആരോപിക്കാം....
   "വിഗ്രഹം ചുമക്കുന്ന കഴുത" എന്ന് വേണമെകില്‍ നേതാവിനെ വിശേഷിപ്പിക്കാം.
   അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം !!!!

   പിന്നെ, നിങ്ങള്‍ പറയുന്നതിനെ അംഗീകരിക്കുന്നവര്‍ മാത്രമാണ് സൂക്ഷമത പുലര്‍ത്തുന്നത് എന്ന ലോജിക്ക് നിങ്ങള്‍ക്കുണ്ടെങ്കില്‍ അത് അംഗീകരിക്കാന്‍ കഴിയില്ല.

   Delete
 46. "Religion is the sigh of the oppressed creature, the heart of the heartless and soul of the soulless condition" ഇത്രേം പറഞ്ഞിട്ടാണ്‌ മാര്‍ക്സ് Its opium of the pഎople എന്നു പറഞ്ഞത്. ആദ്യം പറഞ്ഞതിനു എന്താ അര്‍ഥം?
  മാര്‍ക്സ് അത്‌ എഴുതിയില്ല എന്ന് പറഞ്ഞില്ല. നിങ്ങള്‍ അത് മാത്രേ വായിച്ചിട്ടുള്ളു എന്നു പറയാന്‍ പറ്റുമെന്നു തോന്നുന്നു.
  മാര്‍ക്സിനെപ്പോലുള്ളവര്‍ക്ക് തിരിച്ച് വന്നു സ്വയം വിശദീകരിക്കന്‍ പറ്റില്ല എന്നിരിക്കെ അവരെഴുതിയതൊക്കെ ഉപയോഗിക്കുമ്പോള്‍
  principle of charity മറക്കാതിരിക്കുക എന്നത് ഏത് വാദത്തിന്റേയും സാമാന്യ നിയമമാണ്‌. അതുകൊണ്ടാണ്‌ നിങ്ങള്‍ ആവര്‍ത്തിച്ചുപയോഗിച്ചിരിക്കുന്ന
  കറുപ്പ് മതം മാര്‍ക്സ് എന്നതാണ്‌ എന്ന് നോക്കണം എന്നു പറഞ്ഞത്. ആദ്യത്തെ രണ്ട് വാചകങ്ങള്‍ മാത്രം എടുത്താല്‍ നിങ്ങള്‍ ഉപയോഗിക്കുന്ന
  ഒറ്റവാചകത്തിനു നേര്‍ വിപരീതം കിട്ടുമല്ലോ.

  നിങ്ങള്‍ പറഞഞ് ഗ്രന്ധങ്ങള്‍ക്ക് അര്‍ഥമാറ്റം ഉണ്ടോ എന്നോ ഇല്ലാ എന്നോ ഞാന്‍ പറഞ്ഞിട്ടില.
  നേതാക്കള്‍ മത ഗ്രന്ധങ്ങള്‍ മനസ്സിലാക്കിയില്ല ഉള്‍കൊണ്ടിട്ടില്ല എന്നത് നിങ്ങളൂടെ അഭിപ്രായമാണ്‌.
  അത് ശര്യാകണം എങ്കില്‍ ചുരുങ്ങിയത് നിങ്ങള്‍ കൊടുക്കുന്ന അര്‍ഥം മാത്രം ശരിയായ അര്‍ഥം എന്ന് വരണം.
  അതിനെന്ത് ന്യായം എന്നായിരുന്നു സംശയം. "നിങ്ങള്‍ പറയുന്നതിനെ അംഗീകരിക്കുന്നത് മാത്രമാണ്‌ സൂക്ഷമത"
  എന്നാണെങ്കില്‍ മതഗ്രന്ധങ്ങള്‍ക്ക് നിങ്ങള്‍ പറഞ്ഞത് മത്രമേ അര്‍ഥമുള്ളു. കാര്യം കഴിഞ്ഞു. വിശകലനവും.

  എന്തായാലും ആരെയും കഴുത എന്ന് വിളിക്കുന്നില്ല എന്നത് എന്റെ ഇഷ്ടം.

  ReplyDelete
  Replies
  1. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന് മാര്‍ക്സ്‌ ആ അര്‍ഥത്തില്‍ അല്ല പറഞ്ഞിട്ടുള്ളത് എന്ന് മാര്‍ക്സ്‌ കൂടി പറയില്ല. അതിനെ വളച്ചൊടിച്ചു നിസാര വല്ക്കരിക്കാന്‍ ശ്രമിച്ചിട്ട് കാര്യം ഇല്ല. മാര്‍ക്സിന് മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന അഭിപ്രായം ഇല്ലെങ്കില്‍ അദ്ദേഹം അത് പറയില്ലല്ലോ. അതുപോലെ തന്നെ തന്റെ ജീവിത കാലത്ത് ഇത് തെറ്റായി പറഞ്ഞാതാണ് എന്നും മാര്‍ക്സ്‌ പറഞ്ഞിട്ടില്ല.

   അവസാനം പറഞ്ഞത് എടുത്താല്‍ മാര്‍ക്സ്‌ പറഞ്ഞ ആദ്യ വാചകത്തിന് എതിരായത് ആണല്ലോ ലഭിക്കുക.എന്ത് വിഷയത്തിലും ഒരു ആളുടെ അവസാന അഭിപ്രായം ആയി അയാള്‍ അവസാനം പറഞ്ഞ വാചകം ആണല്ലോ എടുക്കാറുള്ളത് !!!!!!!!

   ഇനി മറ്റൊരു രീതിയില്‍ നോക്കാം...
   ഒരു വ്യക്തിയെ കുറിച്ച് നമ്മള്‍ പറയുകയാണ് -"അയാള്‍ കള്ള് കുടിയനല്ല,ദാനം നല്‍കുന്നവന്‍ ആണ്, നാട്ടുകാര്‍ക്ക് ഒരു കുഴപ്പവും ഇല്ല. എന്നാല്‍ അയാള്‍ തന്റെ അച്ഛനെയും അമ്മയെയും കൊന്നിട്ടിണ്ട്."

   ഈ വാചകത്തില്‍ നിന്നും അയാള്‍ നല്ലവന്‍ എന്നാണോ ചീത്തവന്‍ എന്നാണോ മനുഷ്യന്‍ മനസ്സിലാക്കേണ്ടത് ?????

   നേതാക്കള്‍ മത ഗ്രന്ധങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടെങ്കില്‍ അവര്‍ ദൈവ വിശ്വാസികള്‍ ആകുമായിരുന്നു.അത് ഉള്‍ക്കൊണ്ടു, മനസ്സിലാക്കി പഠിച്ചിട്ടില്ല എന്നതിന് ഏറ്റവും വലിയ തെളിവ് അവര്‍ മതങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുന്നു എന്നത് തന്നെയാണ്. പിന്നെ പിണാറായി പോലും മുടി വിവാദത്തില്‍ പറഞ്ഞ വിടുവായിത്തങ്ങളെ കുറിച്ച് ഓര്‍ക്കുക.അതിനെ കുറിച്ച് "മനുഷ്യദൈവം ആകാന്‍ കടന്നു വരൂ" എന്ന പോസ്റ്റിലെ കമന്റുകളില്‍ വിശദമാക്കിയിട്ടുണ്ട്.അത് വായിക്കുക.

   മതഗ്രന്ധങ്ങള്‍ക്ക് ഞാന്‍ പറഞ്ഞതോ നിങ്ങള്‍ പറഞ്ഞതോ അല്ല അര്‍ഥം.അത് മതഗ്രന്ഥങ്ങള്‍ എന്ത് പറഞ്ഞുവോ അത് തന്നെയാണ് അതിന്റെ അര്‍ഥം.അതാണ്‌ അതിന്റെ ന്യായം !!!!

   നിങ്ങള്‍ എന്ത് വിളിക്കുന്നത് എന്നത് പ്രശ്നം അല്ല... എല്ലാ മത ഗ്രന്ഥങ്ങളും എല്ലാം പഠിച്ചു സഞ്ചരിക്കുന്ന എന്‍സൈക്ലോപീടിയകള്‍ എന്ന് ചിലര്‍ വിശേഷിപ്പിച്ച മാര്‍ക്സിന്റെ അനുയായികളുടെ നേതാക്കളില്‍ നിന്ന് സഹപ്രവര്‍ത്തകന് നേരെ വന്ന വാക്കാണ്‌ കഴുത, അഭിസാരിക തുടങ്ങിയവ എന്നത് എല്ലാവര്‍ക്കും അറിയാവുന്നവയാണ്. മതങ്ങളെക്കുറിച്ച് ശരിക്ക് മനസ്സിലാക്കിയ, സംസ്കാരമുള്ള സഞ്ചരിക്കുന്ന എന്‍സൈക്ലോപീടിയകളില്‍ നിന്ന് ഇത്തരം വാക്കുകള്‍ വരുമ്പോള്‍ അവര്‍ ഒക്കെ എത്ര ആഴത്തിലാണ് ഈ ഗ്രന്ഥങ്ങള്‍ വായിച്ചിട്ടുള്ളത് എന്ന് വ്യക്തം !!!

   Delete
 47. മതത്തെക്കുറിച്ച മാര്‍ക്സ് പറയുന്നതായി നിങ്ങള്‍ അവതരിപ്പിച്ച വാചകത്തിന്റെ മുന്നുള്ളവയാണ്‌ ഞാന്‍ തന്നത്. അതിന്റെ തുടര്‍ച്ചയാണ്‌
  നിങ്ങള്‍ എടുത്ത് ഘോഷിച്ച ആ വാചകം. ഒറ്റ വാചകം മാത്രം എടുത്ത നിങ്ങള്‍ അല്ലേ കാര്യങ്ങള്‍ വളച്ചൊടിക്കുന്നത്. അത് മാര്‍ക്സിന്റെ അവസാന വാചകം അല്ല.
  അതേ തുടര്‍ന്നും മാര്‍ക്സ് എഴുതുന്നുണ്ട്. നിങ്ങള്‍ എടുത്തു പറഞ്ഞത് ഒരു വലിയ കുറിപ്പിലെ ഒറ്റ വാചകം മാത്രമാണ്‌. എന്നു വച്ചാല്‍ മാര്‍ക്സിന്റെ അഭിപ്രായം ആ വാചകത്തോടെ തീരുന്നില്ല എന്ന്.
  കുറച്ചു കൂടി വ്യക്തമായി പറഞ്ഞാല്‍ അവസാന അഭിപ്രായം ആയി അവസാനം പറഞ്ഞ വാചകം എടുക്കും എന്ന തമാശയുണ്ടല്ലോ അത് ഫലിക്കില്ല എന്ന്‌. കാരണം മാര്‍ക്സ് എഴുതിയ അവസാന വാചകം അതല്ല തന്നെ.
  ഒരു കാര്യം ശര്യാണ്‌. മതം കറുപ്പാണ്‌ എന്ന് മാര്‍ക്സ് പറഞ്ഞിട്ടുണ്ട്. ആ കാലത്ത് കറുപ്പ് ഒരു വേദനാസംഹാരി കൂടി ആയിരുന്നു കേട്ടോ!
  ആകയാല്‍ നിങ്ങള്‍ എടുത്തുപയോഗിക്കുന്ന് വാചകത്തിന്റെ സാഹചര്യവും അതിനു മുന്നും പിന്നും ആയിട്ടുള്ള വാചകങ്ങളും കൂടി പരിശോധിച്ചിട്ട് വിധി പറയുന്നതാകും സാമാന്യ യുക്തി. ഒരാളുടെ അവസാന വാചകം ആണ്‌ അയാളുടെ അഭിപ്രായം എന്നത് നല്ല തമാശയായിപ്പോയി.

  നേതാക്കള്‍ മത ഗ്രന്ധങ്ങള്‍ മനസ്സിലാക്കി പഠിച്ചിരുന്നെങ്കില്‍ അവര്‍ മതഗ്രന്ധങ്ങള്‍ പിന്തുടരുമായിരുന്നു എന്നത് ഒരു മണ്ടത്തരം അല്ലേ.
  അങ്ങനാണേങ്കില്‍ നിങ്ങള്‍ മാര്‍ക്സിനെ മനസ്സിലാക്കിയിരുന്നെങ്കില്‍ മാര്‍ക്സിസ്റ്റാകുമായിരുന്നു എന്നും പറയാമല്ലോ.
  പുസ്തകം വായിച്ചാലേ അല്ലെങ്കില്‍ വായിക്കപ്പെട്ടാലേ അര്‍ഥം ഉണ്ടാകൂ. അത് വെറുതേ അലമാരയില്‍ ഇരുന്നാല്‍ ചിതലു തിന്നോ ദ്രവിച്ചോ പോകുകേ ഒള്ളൂ. അപ്പോള്‍, വായിക്കപ്പെടുമ്പോള്‍ മാത്രം അര്‍ഥം ഉണ്ടാക്കുന്ന ഒന്നാണ്‌ പുസ്തകമെങ്കില്‍ അര്‍ഥം ഉണ്ടാക്കുന്നതിനു ഞാനോ നിങ്ങളോ മറ്റാരെങ്കിലുമോ പുസ്തകം വായിച്ചേ പറ്റൂ. അതുകൊണ്ട് ഗ്രന്ധങ്ങള്‍ എന്തു പറയുന്നോ അതാണ്‌ ശരി എന്നത് ന്യായമായ ഒരു ന്യായം അല്ല. ഗ്രന്ധങ്ങള്‍ക്ക് തനിയേ ഒന്നും പറയാന്‍ പറ്റില്ല തന്നെ. വായനക്കാര്‍ ഉണ്ടായെ തീരൂ എന്ന് സാരം.

  നേതാക്കന്മാരുടേ അനുയായികളുടേം, നിങ്ങള്‍ പറയുന്നതുപോലെ എല്ലവര്‍ക്കും അറിയാവുന്നം "വാക്കുകള്‍ക്ക്" വ്യാഖ്യാനമോ ന്യായീകരണമോ കൊടുക്കല്‍ എന്റെ താല്പര്യം അല്ല. അതെന്ന ബാധിക്കുന്നും ഇല്ല.

  ReplyDelete
  Replies
  1. അത് തന്നെയാണ് ഞാനും പറഞ്ഞത്. മതത്തെ കുറിച്ച് മാര്‍ക്സ്‌ പറഞ്ഞ ആ മൂന്നു വാചകങ്ങളില്‍ അവസാനത്തേത്‌ മതത്തെ വികൃതമായി ചിത്രീകരികരിക്കാനാണ് മാര്‍ക്സ്‌ ഉപയോഗിച്ചിട്ടുള്ളത്.അല്ലാതെ മാര്‍ക്സിന്റെ ജീവിതത്തിലെ അവസാനത്തെ വാചകമാണ് അത് എന്നല്ല ഞാന്‍ പറഞ്ഞിട്ടുള്ളത്‌ എന്ന് തിരിച്ചറിയാനുള്ള സാമാന്യ ബോധം നിങ്ങള്‍ക്കില്ലേ ? മാത്രമല്ല, മതത്തെ കുറിച്ചുള്ള തന്റെ ഈ നിലപാട് എവിടെയെങ്കിലും പിന്നീട് മാര്‍ക്സ്‌ തിരുത്തിയിട്ടുണ്ടോ ? അപ്പോള്‍ കറുപ്പ് എന്നത് വേദനസംഹാരി ആണെന്ന് നിങ്ങളുടെ വ്യാഖ്യാനം ആണ് തമാശയായി മാറുന്നത്. പിന്നെ ഇന്നത്തെ കമ്മ്യൂണിസ്റ്റ്‌ നേതാക്കള്‍ മതത്തിന്റെയും, ദൈവ വിശ്വാസത്തിന്റെയും പിന്നാലെ (ഇലക്ഷന്‍ കാലത്ത്‌ വോട്ടു പെട്ടിയില്‍ ആക്കാന്‍ അല്ലാതെ !!!) പോകുന്നവര്‍ അല്ല എന്ന് എല്ലാവര്‍ക്കും അറിയാം. പൂമുടല്‍ വിവാദം എല്ലാം അറിയാമല്ലോ അല്ലേ !!! അപ്പോള്‍ മതത്തെ വേദന സംഹാരിയായിട്ടല്ല ഇന്നത്തെ കമ്മ്യൂണിസ്റ്റ്‌ നേതാക്കള്‍ പോലും കാണുന്നത് വ്യക്തം. !!!!

   ഇനി മതത്തെ വേദന സംഹാരിയായി ആയിട്ടാണ് മാര്‍ക്സ്‌ പറഞ്ഞത്‌ എങ്കില്‍ എന്തിനാണ് ഇന്നത്തെ കമ്മ്യൂണിസ്റ്റ്‌ നേതാക്കള്‍ മതമില്ലാത്ത ജീവനോടൊപ്പം പോകുന്നത്. അങ്ങിനെ നോക്കുമ്പോള്‍ മാര്‍ക്സിനെ മനസ്സിലാക്കാന്‍ ഇന്നത്തെ കമ്മ്യൂണിസ്റ്റ്‌ നേതാക്കന്മാര്‍ക്ക് പോലും കഴിഞ്ഞിട്ടില്ല എന്ന് പറയേണ്ടി വരില്ലേ !!!!!!!

   പിന്നെ ഇവയെ രണ്ടും കൂട്ടിക്കെട്ടാന്‍ "അവസരാത്മക ബൌദ്ധികവാദം" കളിക്കേണ്ടി വരും. ആതാണോ നിങ്ങള്‍ മാര്‍ക്സിന്റെ വാചകങ്ങളെ വളച്ചൊടിക്കുക വഴി ചെയ്യുന്നത് എന്ന് ഞാന്‍ സംശയിക്കുന്നു....

   പിന്നെ മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന് പറഞ്ഞിട്ടുണ്ട് എന്ന് നിങ്ങള്‍ തന്നെ സമ്മതിക്കുന്നു. അത് തന്നെയല്ലേ ഞാനും പറഞ്ഞിട്ടുള്ളത് !!!!!

   ഒരാള്‍ പറഞ്ഞ വാചകം അതേപടി പകര്‍ത്തിയാല്‍ അതില്‍ യുക്തി ഹീനത ഉണ്ടെന്നു യുക്തിവാദികള്‍ കൂടി പറയില്ല.

   മാര്‍ക്സിനെ മനസ്സിലാക്കിയത്‌ കൊണ്ടാണ് ഞാന്‍ മാര്‍ക്കിസ്റ്റ്‌ ആവാതിരുന്നത്.കാരണം മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന് അയാളുടെ വിഡ്ഢിത്തം തന്നെ അയാളെ മനസ്സിലാക്കാന്‍ ധാരാളം !!!

   പുസ്തകം വായിക്കുന്നതില്‍ അല്ല കാര്യം. അത് മനസ്സിലാക്കുന്നതിലും ഉള്‍ക്കൊള്ളുന്നതിലും ആണ്. വെറുതെ ഒരു വായന നടത്തിയത്‌ കൊണ്ട് ഒരു കാര്യവും ഇല്ല.

   നിങ്ങളെ ബാധിക്കുന്ന വാക്കുകള്‍ അല്ലായിരിക്കാം അത്.എന്നാല്‍ മാര്‍ക്സിന്റെ അനുയായികളുടെ നേതാക്കള്‍ പറയുന്ന വാക്കുകള്‍ ആണ് അത് എന്ന യാഥാര്‍ത്ഥ്യം മറക്കരുത് എന്ന് മാത്രം.

   Delete
 48. കറുപ്പ് അക്കാലത്ത് വേദനാസംഹാരികൂടി ആയിരുന്നു എന്നത് എന്റെ വ്യാഖ്യാനം അല്ല.
  "മാര്‍ക്സിനെ വീണ്ടും വായിക്കുമ്പോള്‍" എന്ന പുസ്തകമെങ്കിലും" ചുമ്മാ മറിച്ചു നോക്കിയാല്‍ മതി. അതിലുണ്ട്
  ഇത്രേമൊക്കെ ആയ സ്ഥിതിക്ക് മതം കറുപ്പ് എന്ന് നിങ്ങല്‍ ഉച്ചത്തില്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നതിന്റെ
  പൂര്‍‌ണ്ണരൂപം, വായിച്ചിട്ടില്ലെങ്കില്‍ ഒന്നു വായിച്ചു നോക്കുനത് നന്നായിരിക്കും. അതെല്ലാം നെറ്റില്‍ ലഭ്യമാണ്‌.
  ചുമ്മാ വീഡ്ഢിത്തരം പറഞ്ഞതല്ല അതെന്ന് മനസ്സിലാകും. നിങ്ങള്‍ക്ക് വിയോജിക്കാം യോജിക്കാം. പക്ഷേ അതിനു എന്തെങ്കിലും യുക്തി ഉണ്ടേണ്‍കില്‍ നന്ന്.
  അല്ലാതെ വെറുതേ ഒരു വാചകം മാത്രം എടുത്തിട്ട് ഇത് മാര്‍ക്സ് എഴുതിയ വിഡ്ഢിത്തം ആണെന്ന് വിളിച്ചു പറഞ്ഞ സ്വയം പരിഹാസ്യനാകരുത്.
  വേറൊന്ന് നേതാക്കരുടേ ഡയലോഗുകളെ വിചാരണയ്ക്ക് വയ്ക്കുമ്പോള്‍ വാദത്തിന്റെ ബലത്തിനു വേണ്ടി എടുക്കുന്നതാകാം മതം=കറുപ്പ് എന്നപോലുള്ള വാചകങ്ങള്‍.
  അങ്ങനെ ചെയ്യുമ്പോള്‍ അതിന്റെയൊക്കെ സാധൂകരണം കൂടി നോക്കുന്നത നന്നാകും.
  Religion offers spurious solutions to real problem-ഇങ്ങനൊക്കെയാണ്‌ മാര്‍ക്സ് പറഞ്ഞിട്ടുള്ളത്.
  മാര്‍ക്സിന്റെ വാചകങ്ങള്‍ ഞാന്‍ വളച്ചൊടിച്ചെന്നാണോ.
  "മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്‌" എന്ന് നിങ്ങല്‍ ആവര്‍ത്തിച്ചുപയോഗിക്കുന്ന ഈ ഒറ്റ വാചകത്തെ ഒന്ന് വിശദീകരിക്കാമോ?
  എനിക്കറിയാവുന്നത് ഞാനും പറയാം. വളച്ചൊടിക്കല്‍ എന്താണ്‌ എന്നറിയാണ്‌.

  മാര്‍ക്സിനെ മനസ്സിലാക്കിയതുകൊണ്ടാണ്‌ നിങ്ങള്‍ മാര്‍ക്സിസ്റ്റാകാതിരുന്നത്. മതഗ്രന്ധങ്ങള്‍ മനസ്സിലാക്കിയതുകൊണ്ടാണ്‌ മതം,
  വേദനക്ക് കറുപ്പു തിന്നുന്നതുപോലത്തെ മണ്ടത്തരം ആണെന്ന് മനസ്സിലാക്കിയത്. മനസ്സിലാക്കലും ഉള്‍ക്കൊള്ളലും എന്നതുകൊണ്ട്
  നിങ്ങല്‍ എന്താണ്‌ അര്‍ഥമാക്കുന്നത് എന്നത് എനികറിയില്ല. പക്ഷേ അതേ യുക്തി മറ്റുള്ളവര്‍ക്കും അനുവദിച്ചാല്‍ മതഗ്രന്ധങ്ങള്‍ വായിച്ച് മനസ്സിലാക്കിയതുകൊണ്ടാണ്‌
  അവയെ തള്ളിക്കളഞ്ഞത് എന്നും ആര്‍ക്കും പറയാവുന്നതാണ്‌.
  "മതഗ്രന്ധങ്ങള്‍ക്ക് ഞാന്‍ പറഞ്ഞതോ നിങ്ങള്‍ പറഞ്ഞതോ അല്ല അര്‍ഥം. അത് മതഗ്രന്ധങ്ങള്‍ എന്ത് പറയുന്നുവോ അതാണ്‌ അതിന്റെ അര്‍ഥം". ഇതിനു ഒരു വിശദീകരണം ചോദിച്ചിരുന്നു. മറുപടി കണ്ടില്ല.
  കുറച്ച് നാളുകള്‍ക്ക് ശേഷം മാര്‍ക്സിനെ വീണ്ടും വായിക്കാന്‍ പ്രേരിപ്പിച്ചതിനു നന്ദി പറയുന്നു.
  (നിങ്ങള്‍ എന്ന് ബഹുമനത്തോടെ ഉപയോക്കുന്നതാണ്‌ കേട്ടോ. പലയിടത്തും, എന്റെ നാട്ടിലും അത് ബഹുമാന സൂചകം അല്ല. അതുകൊണ്ട് പറഞ്ഞതാണ്‌.ഈ തര്‍ക്കത്തില്‍ വിദ്വേഷം ഇല്ലെന്ന് കരുതുന്നു. പണ്ടോരാളോടുണ്ടായ തര്‍ക്കത്തിന്റെ ഓര്‍മ്മയില്‍ ആണ്‌ ഈ പിന്‍കുറിപ്പ്.)

  ReplyDelete
  Replies
  1. മാര്‍ക്സിനെ വീണ്ടും വളച്ചൊടിച്ചു വായിക്കുന്നതിനേക്കാള്‍ നല്ലത് മാര്‍ക്സ്‌ നേരെ ചൊവ്വേ പറഞ്ഞത്‌ വായിക്കുന്നത് തന്നെയല്ലേ. നേരിട്ട് പറഞ്ഞ കാര്യങ്ങള്‍ വ്യാഖാനങ്ങളിലൂടെ അര്‍ഥം മാറ്റി എടുക്കാന്‍ ശ്രമിച്ചിട്ട് കാര്യം ഇല്ല.

   മാര്‍ക്സ്‌ നേരിട്ട് പറഞ്ഞ ഒരു കാര്യം, അതെ വാക്കുകള്‍ ഉപയോഗിച്ച് ആവര്‍ത്തിക്കുമ്പോള്‍ താങ്കള്‍ എന്തിനാണ് അതില്‍ വിയോജിപ്പ്‌ രേഖപ്പെടുത്തുന്നത് ???
   ഒരാള്‍ എഴുതിയ വാചകത്തില്‍ വിഡ്ഢിത്തം തോന്നിയാല്‍ അത് വിഡ്ഢിത്തം ആണ് എന്ന് തന്നെ പറയണം.അതില്‍ മറ്റുള്ളവര്‍ പരിഹസിക്കുമോ എന്ന് തെറ്റിദ്ധരിച്ചു മാറ്റി പറയുന്നതില്‍ അര്‍ത്ഥമില്ല !!!
   ഒരു കാര്യം ചോദിക്കട്ടെ ...

   മതം വേദനക്ക് ഉള്ള കറുപ്പ് ആണെങ്കില്‍ പിന്നെ എന്ത് കൊണ്ടാണ് കമ്മ്യൂണിസ്റ്റ്‌ നേതാക്കള്‍ മതത്തില്‍ നിന്നും ദൈവത്തില്‍ നിന്നും അകന്നു നിന്ന് മതമില്ലാത്ത ജീവനൊപ്പം പോകുന്നത് എന്ന് വ്യക്തമാക്കിയാല്‍ കൊള്ളാം !!!!

   മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന് പറയുന്നതിലൂടെ മാര്‍ക്സ്‌ ഉദ്ദേശിച്ചിട്ടുള്ളത് മതം ഒരു ലഹരി ആണ് എന്നാണ് കഞ്ഞാവിനെയും കള്ളിനെയും പോലെ. അങ്ങിനെയാവുമ്പോള്‍ അത് സമൂഹത്തിനു നല്ലതോ ചീത്തതോ ആണ് എന്ന് മനസ്സിലാക്കാന്‍ കൂടുതല്‍ ബുദ്ധിമുട്ടേണ്ട കാര്യം ഇല്ലല്ലോ.

   ഇക്കാര്യം ആണ് മുന്‍പ്‌ ഞാന്‍ ""ഒരു വ്യക്തിയെ കുറിച്ച് നമ്മള്‍ പറയുകയാണ് -"അയാള്‍ കള്ള് കുടിയനല്ല,ദാനം നല്‍കുന്നവന്‍ ആണ്, നാട്ടുകാര്‍ക്ക് ഒരു കുഴപ്പവും ഇല്ല. എന്നാല്‍ അയാള്‍ തന്റെ അച്ഛനെയും അമ്മയെയും കൊന്നിട്ടിണ്ട്."

   ഈ വാചകത്തില്‍ നിന്നും അയാള്‍ നല്ലവന്‍ എന്നാണോ ചീത്തവന്‍ എന്നാണോ മനുഷ്യന്‍ മനസ്സിലാക്കേണ്ടത് ?????""
   എന്ന് പറഞ്ഞതിലൂടെ വ്യക്തമാക്കിയിട്ടുള്ളത്.

   പിന്നെ പൂമൂടല്‍ വിവാദം ഉന്ടായപ്പോള്‍ ഞാന്‍ അമ്പലത്തില്‍ പോയിട്ടില്ല എന്ന് തെളിയിക്കാന്‍ കോടിയേരി അഹോരാത്രം പണിയെടുത്ത് മാധ്യമങ്ങളിലൂടെ പ്രസ്താവന ഇറക്കിയത് എന്തിനാണ് എന്നും പറഞ്ഞു തരുമല്ലോ ????

   പിന്നെ മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന് പറഞ്ഞിട്ടുണ്ട് എന്ന് നിങ്ങള്‍ തന്നെ സമ്മതിക്കുന്നു. അത് തന്നെയല്ലേ ഞാനും പറഞ്ഞിട്ടുള്ളത് !!!!!
   ഈ വാചകം എന്തുകൊണ്ട് നിങ്ങള്‍ കണ്ടില്ല എന്ന് നടിക്കുന്നു?

   Delete
 49. കറുപ്പ് എന്ന ഒറ്റ വചകം മാത്രമേ നിങ്ങള്‍ വായിക്കുന്നുള്ളു അതാണതിന്റെ കുഴപ്പവും.
  കറുപ്പ് കഴിച്ചാല്‍ വേദന്‍ മാറില്ല. തല്‍കാലം ഒരു ശമനം കിട്ടും. അതുകൊണ്ടാണ്‌
  religion identifies the right problems എന്നു മാര്‍ക്സ് പറഞ്ഞത്. Its the heart of the heartless. Soul of the soulless. എന്നിട്ടാണ്‌ പറയുന്നത്
  its opium to the people എന്ന്. ആദ്യത്റ്റെഹ് രണ്ട് വാചകങ്ങള്‍ എന്താ ചുമ്മാ പറഞ്ഞതാണ്‌.
  മതം ഹൃദ്യമില്ലാത്തവര്‍ക്ക് ഹൃദയവും ആത്മാവില്ലാത്തവര്‍ക്ക് ആത്മാവും ആണ്‌ എന്ന് പറഞ്ഞിട്ടാണ്‌ അത് കറുപ്പാണ് എന്ന് മാര്‍ക്സ് എഴുതുന്നത്.
  ഇനിയെങ്കിലും അത് പൂര്‍ണ്ണമായും വായിക്കുന്ന്. കറുപ്പ് കഴിക്കുന്നവര്‍ക്ക് വേദന മാറി എന്നു തൊന്നും. പക്ഷേ വേദന തിരിച്ചു മരും. കറുപ്പ് ആവര്‍ത്തിച്ചുപയോഗിച്ചാല്‍ അതിനടിമപെടുകയും ചെയ്യും.
  മതം ചെയ്യുന്നതും അതാണ്‌. അത് യഥാര്‍ഥമയ പ്രശ്നങ്ങള്‍ അയഥാര്‍തമായ പരിഹാരം നിര്‍ദ്ദേശിക്കുന്നു. (metaphysical solutions to material problems.)ഇങ്ങനെ പോകുന്നു മാര്‍ക്സിന്റെ അഭിപ്രായങ്ങള്‍.
  കഞ്ചാവിനെയോ കള്ളിനെയോ പറ്റി മാര്‍ക്സ് ആ കുറിപ്പില്‍ പറയുന്നില്ല.
  മാര്‍ക്സിന്റെ ആ കുറിപ്പ് പൂര്‍ണ്ണ രൂപത്തില്‍ ഒന്നു വായിക്കുന്നത് നന്നാകും. വിഢിത്തം വിഢിത്തം എന്ന് ഇനിയും വിളിച്ച് പറഞ്ഞ പരിഹാസ്യനാകാതിരിക്കാം.
  ഇതാണ്‌ ഞാനും നിങ്ങളും പറയുന്നതിലെ വ്യത്യാസം.

  പൂമൂടലാദിയായ വിവാദങ്ങള്‍ക്ക് അതില്‍ ഉള്‍പ്പെട്ടവര്‍ക്ക് മറുപടി കാണും. അതെന്റെ പരിഗണനയേ അല്ല.

  ReplyDelete
  Replies
  1. എല്ലാ വാചകവും വായിച്ചത് കൊണ്ട് തന്നെയാണ് മാര്‍ക്സ്‌ മതത്തെ കുറ്റപ്പെടുത്തുകയാണ് എന്ന് പറയുന്നത്.

   ###

   നിങ്ങള്‍ സൂചിപ്പിച്ച വാക്കുകള്‍...
   "കറുപ്പ് കഴിക്കുന്നവര്‍ക്ക് വേദന മാറി എന്നു തൊന്നും. പക്ഷേ വേദന തിരിച്ചു മരും. കറുപ്പ് ആവര്‍ത്തിച്ചുപയോഗിച്ചാല്‍ അതിനടിമപെടുകയും ചെയ്യും.
   മതം ചെയ്യുന്നതും അതാണ്‌. അത് യഥാര്‍ഥമയ പ്രശ്നങ്ങള്‍ അയഥാര്‍തമായ പരിഹാരം നിര്‍ദ്ദേശിക്കുന്നു. (metaphysical solutions to material problems.)ഇങ്ങനെ പോകുന്നു മാര്‍ക്സിന്റെ അഭിപ്രായങ്ങള്‍.

   @@@

   ഇത് തന്നെയാണ് വിഡ്ഢിത്തം.
   മതം എന്നത് വിശ്വാസിയെ സംബന്ധിചിടത്തോളം കേവലം ഒരു വേദന സംഹാരിയല്ല. അക്കാര്യം ആദ്യം മനസിലാക്കുക.ആളെ മയക്കി വേദന മാറ്റാന്‍ ഉള്ള ഒരു ഒറ്റമൂലിയും അല്ല മതം.മതം മയക്കുന്ന ഒന്നല്ല എന്നതുകൊണ്ട് തന്നെ ആരും അതില്‍ ഒരു ലഹരി മരുന്ന് ഉപയോഗിക്കുന്ന വ്യക്തിയെ പോലെ അടിമപ്പെടുകയും ഇല്ല.

   മതത്തില്‍ ആരും അടിമപ്പെടേണ്ട ആവശ്യവും ഇല്ല. മതത്തില്‍ വിശ്വസിക്കുകയും അത് ഉള്‍കൊള്ളുകയും ആണ് വേണ്ടത്.യഥാര്‍ത്ഥ പ്രശ്നങ്ങള്‍ക്ക് യഥാര്‍ത്ഥ പരിഹാരങ്ങള്‍ തന്നെയാണ് മതം നിര്‍ദ്ദേശിക്കുന്നത്. മാര്‍ക്സിനോ, യുക്തി വാദികള്‍ക്കോ അത് ഉള്‍കൊള്ളാന്‍ കഴിയുക ഇല്ല എന്ന് മാത്രം. അങ്ങിനെ മതത്തെ കുറിച്ച് ശരിക്ക് മനസ്സിലാക്കാന്‍ കഴിയാത്ത ഒരു വ്യക്തിയില്‍ നിന്നും വന്ന വാക്കുകള്‍ തന്നെയാണ് മേല്‍ പറഞ്ഞത്‌.

   കറുപ്പ് എന്ന ലഹരി പദാര്‍ത്ഥത്തോട് മതത്തെ താരതമ്യം ചെയ്യുക വഴി മാര്‍ക്സ്‌ മതത്തെ മോശമായി ചിത്രീകരിക്കാന്‍ തന്നെയാണ് ശ്രമിച്ചിട്ടുള്ളത്‌ എന്ന് ഇപ്പോള്‍ വ്യക്തമായില്ലേ?

   ഇങ്ങിനെ പറഞ്ഞ നേതാവിന്റെ വാക്കുകള്‍ അനുസരിച്ചാണ് ഇന്നത്തെ കമ്മ്യൂണിസ്റ്റ്‌കാര്‍ മതമില്ലാത്ത ജീവനോപ്പം സഞ്ചരിക്കുന്നതും പൂമൂടലാദികള്‍ വിവാദം ആകുന്നതും. അത്തരം വിഷയങ്ങള്‍ നിങ്ങളുടെ പരിഗണയില്‍ ഉള്ളതല്ല എന്ന് പറയുമ്പോള്‍ തന്നെ നിങ്ങളുടെ ഒഴിഞ്ഞുമാറല്‍ വ്യക്തമാണ്.

   Delete
 50. Sureshan PayyarattaThursday, April 19, 2012

  കമ്മുനിസ്റ്റ്‌ പാര്‍ട്ടി ക്ലാസ്സുകളില്‍ പങ്കെടുക്കുകയും ഒരു കാലത്ത് തികഞ്ഞ യുക്തി വാദിയായി ജീവിക്കുകയും ചെയ്ത വ്യക്തിയാണ് ഞാന്‍. അതൊകൊണ്ട് ആദികാരികമായി തന്നെ ഞാന്‍ പറയുന്നു വൈരുദ്ധ്യാത്മക ബൌധിക വാദവും ദൈവ വിശ്വാസവും തമ്മില്‍ ഒരിക്കലും യോചിച്ചു പോകില്ല. അതുകൊണ്ട് തന്നെ ഒരു മതവിശ്വസിക്ക് കംമുനിസ്റ്റ്‌ ആകാന്‍ പറ്റില്ല . ഇപ്പോളുള്ളവര്‍ ഭൂരിഭാഗവും അതുകൊണ്ട് കംമുനിസ്റ്റ്‌കാര്‍ അല്ല എന്ന് തന്നെ. സ്വാര്‍ത്ഥ താത്പര്യത്തിന് ആ പാര്‍ട്ടിയില്‍ നില്‍ക്കുന്നു എന്ന് മാത്രം. "ഉദര നിമിത്തം"... അങ്ങനെ വന്നാല്‍ വിരലില്‍ എണ്ണാവുന്ന ആളുകള്‍ മാത്രമാണ് കംമുസ്റ്റ്കാര്‍. നേതാക്കളുടെ കുടുംബങ്ങള്‍ പോലും കംമുനിസ്റ്റ്‌ കാര്‍ അല്ല.

  പവപെട്ടവന്റെ വേദനയെക്കുറിച് വ്യാകുല പെടുക എന്നതല്ല കംമ്മുനിസത്തിന്റെ മുഖ മുദ്ര. പ്രധാന കാര്യം അയാള്‍ വൈരുദ്ധ്യാത്മക ബൌധിക വാദിയാകുക എന്നതാണ്. ഒട്ടുമിക്ക ആളുകളും ഇത് കേട്ടിരിക്കുമെന്നല്ലാതെ അറിഞ്ഞിരിക്കാന്‍ തരമുണ്ടയിരിക്കില്ല എന്നതിനാല്‍ ലളിതമായി ഇവിടെ വിശധികരിക്കുന്നു-
  അടിസ്ഥാന സിദ്ധാന്തങ്ങളിലൊന്നായി ചില കമ്യൂണിസ്റ്റ് സൈദ്ധാന്തികന്മാർ അവതരിപ്പിച്ച ആശയമാണ് വൈരുദ്ധ്യാത്മക ഭൗതികവാദം. ഇംഗ്ലീഷ്: Dialectical materialism. പ്രകൃതിയിലും സമൂഹത്തിലും പ്രതിഭാസങ്ങൾ പരസ്പര സംഘട്ടനത്തിലൂടെ, വൈരുദ്ധ്യത്തിലൂടെ, പരസ്പര പ്രവർത്തനത്തിലൂടെയാണ് നിലനിൽക്കുന്നതും വളരുന്നതും. പ്രപഞ്ചത്തിൽ, പ്രാഥമികമായത് പദാർത്ഥം ആണെന്നും ആശയം പിന്നീടുണ്ടായതാണെന്നും പ്രപഞ്ചം ഏതെങ്കിലും ആശയത്തിന്റെ സൃഷ്ടിയല്ലെന്നും ഈ സിദ്ധാന്തം പറയുന്നു. ഇന്നത്തെ കമ്യൂണിസ്റ്റുപ്രസ്ഥാനങ്ങളുടെ ലോകവീക്ഷണത്തിന്റെ സൈദ്ധാന്തിക അടിത്തറ ഈ സിദ്ധാന്തത്തിലാണ്. വൈരുദ്ധ്യാത്മക വാദം, ഭൗതികവാദം എന്നീ തത്ത്വസംഹിതകളെ കൂട്ടിയോജിപ്പിച്ചതാണ് ഈ തത്ത്വസംഹിത. പ്രപഞ്ചത്തിന്റെ ഉത്പത്തി, പ്രപഞ്ച പ്രതിഭാസങ്ങൾ, മനുഷ്യന്റെ പ്രസക്തി, മനുഷ്യനും സമൂഹവും തമ്മിലുള്ള ബന്ധം തുടങ്ങിയ പ്രശ്നങ്ങളെ സംബന്ധിച്ച ചർച്ചയാണ് തത്വശാസ്ത്രത്തിൽ പ്രധാനമായും ലോകവീക്ഷണം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. തത്വശാസ്ത്ര ചരിത്രം പരിശോധിച്ചാൽ പ്രധാനമായി ആശയവാദപരമായതും ഭൌതികവാദപരമായതുമായ രണ്ട് ധാരകൾ ഇത് സംബന്ധമായി നിലനിൽക്കുന്നതായി കാണാം. പ്രപഞ്ചം എങ്ങനെ ആവിർഭവിച്ചു, അത് യഥാർത്ഥത്തിൽ ഉള്ളതാണോ, അതിനെ മനുഷ്യന് മനസ്സിലാക്കാൻ കഴിയുമോ എന്നൊക്കെയുള്ള വിഷയങ്ങളിൽ ഈ രണ്ട് ധാരകളും വിരുദ്ധാഭിപ്രായം വെച്ചുപുലർത്തുന്നു. സർവ്വശക്തനായ ഒരു ദൈവത്തിന്റെ ആശയമാണ് പ്രപഞ്ചമായി പരിണമിച്ചതെന്ന് ആശയവാദം അഥവാ ആത്മീയവാദം പ്രസ്താവിക്കുന്നു. ഈ പ്രപഞ്ചത്തെ മനുഷ്യന് മനസ്സിലാക്കാൻ കഴിയില്ലെന്നും അത് മായയാണെന്നും വാദിക്കുന്ന ചിലരും ഇവരിലുണ്ട്.
  നേരേമറിച്ച് ഭൌതികവാദികളുടെ അഭിപ്രായത്തിൽ ഈ പ്രപഞ്ചം യാഥാർത്ഥ്യവും അതിന് ഒരു സൃഷ്ടാവിന്റെ ആവശ്യമില്ലാത്തതുമാകുന്നു. ആശയവാദത്തിന് പ്രാമുഖ്യമുണ്ടായിരുന്ന പുരാതന – മദ്ധ്യകാല ഘട്ടങ്ങളിൽപ്പോലും ഭൌതികവാദ ചിന്താഗതിക്കാർ നിലനിന്നിരുന്നു. ഭാരതീയ ചിന്തയിലെ ലോകായതന്മാരും മറ്റും അവർക്ക് ഉദാഹരണങ്ങളാണ്. പ്രപഞ്ചത്തിൽ പ്രാഥമികമായുള്ളത് ഭൌതിക "പദാർത്ഥങ്ങളാണെന്ന് " അവർ വാദിച്ചു. പ്രാഥമികമായുണ്ടായത് "ആശയം" ആണെന്ന് ആത്മീയ വാദികളും വാദിച്ചു.
  എന്നാൽ ഈ ഭൌതിക പദാർത്ഥങ്ങളിൽ നിന്ന് ആശയപ്രപഞ്ചത്തിന്റെ രൂപം കൊള്ളൽ - മനുഷ്യ മനസ്സിന്റെ പ്രവർത്തനങ്ങളും മനുഷ്യനും സമൂഹവും തമ്മിലുള്ള ബന്ധത്തിലൂടെയുണ്ടാകുന്ന വിശ്വാസം, സംസ്കാരം, രാഷ്ട്രീയം തുടങ്ങിയവയുടെ വളർച്ച - എങ്ങനെയാണെന്ന് വിശദീകരിക്കുവാൻ ഇക്കാലത്തെ ഭൌതികവാദികൾക്ക് കഴിഞ്ഞില്ല. ഭൌതികേതരമായ കാര്യങ്ങളൊന്നും യാഥാർത്ഥ്യമല്ലെന്ന നിലപാടാണ് അവരെടുത്തത്. അതിഭൌതികവാദം എന്നറിയപ്പെട്ട ഈ നിലപാട് ഭൌതികവാദത്തിലെ ഒരു ദൌർബല്യമായിരുന്നു.

  അപ്പോള്‍ മത ദൈവ വിശ്വാസികള്‍ ആശയ വാദികള്‍ -ആണ് -കംമുനിസ്റ്റ്‌ , മാര്‍ക്സിസ്റ്റ്‌ സിദ്ധാന്തത്തിന്റെ എതിരാളികള്‍. അതൊകൊണ്ടാണ് ഞാന്‍ പറഞ്ഞത് ഒരു കംമുനിസ്റ്റ്റ് കാരന് ഒരിക്കലും ദൈവ വിശ്വസിയ്കാന്‍ കഴിയില്ല എന്നത്.

  ReplyDelete
 51. മതം മയക്കുന്ന ഒന്നല്ല! ലഹരി അല്ല!
  വിശ്വസിയെ സംബന്ധിച്ചിടത്തോളം മത ഒരു വേദന സംഹാരി മാത്രമല്ല. അല്ലെന്ന് ആര്‍ക്കാണ്‌ അറിയാത്തത്. അത് അയാളൂടെ ജീവിതത്തെ നിശ്ചയിക്കുന്ന ഒന്നാണ്‌. എന്ത് തിന്നണം എന്നുവരെ തീരുമാനിക്കുന്ന ഒന്ന്.
  നിങ്ങളൂടെ ഉടുപ്പിന്റേയും നടപ്പിന്റേയ്യും ഭക്ഷണാത്തിന്റേയും വരെ കാര്യങ്ങള്‍ തീരുമാനിക്കപ്പെടുന്നതിനും നിങ്ങള്‍ അതനുസരിക്കുന്നതിനു അടിമത്തം എന്നല്ല പേരെങ്കില്‍ അങ്ങനാകട്ടെ. ഏതെങ്കിലും യഥാര്‍ഥ പ്രശ്നത്തിനു മതം യഥാര്‍ഥമായ പരിഹാരം കൊടുത്തിട്ടുണ്ട് എന്നതിനു ഒരുദാഹരണാമെങ്കിലും തരാന്‍ പറ്റുമോ?

  മതക്കുറ്റവിചാരണകളൂടെ, ബ്രൂണോയുടെ. ഗലീലിയോയുടെ(ഗലീലിയോ ദൈവ വിശ്വാസി ആയിരുന്നു!) കുരിശുയുദ്ധങ്ങളുടെ അങ്ങനെ വളരെ നീണ്ട ഒരു ചരിത്രത്തെ അബ്സാര്‍ കണ്ടില്ലെന്ന് വയ്ക്കുകയാണോ.
  ഇന്ത്യയിലാണെങ്കില്‍ ശൈവവൈഷ്ണവശാക്തേയ സംഘട്ടനങ്ങളുടെ ദീര്‍ഘമായ ചരിത്രം ഉണ്ട്. ബുദ്ധജൈനമതങ്ങളൂടെമേല്‍ ബ്രാഹ്മണമതങ്ങളുടെ ആക്രമണത്തിന്റെ ചരിത്രം ഉണ്ട്.
  എന്തിനു പാകിസ്ഥാന്‍ ഉണ്ടായിട്ടുണ്ട്. സ്വാതന്ത്ര്യത്തിന്റെ ദിവസത്തില്‍ നവഖാലിയിലുള്‍പ്പെടെ നടന്ന കൂട്ടക്കൊലകള്‍ ഉണ്ട്.
  പൊളിച്ചു കളഞ്ഞ ബാബറി മസ്ജിദ് ഉണ്ട്. ഗുജരാത്തില്‍ ഗോധ്ര ഉണ്ട്. കേരളത്തിലും ഉണ്ട് മാറാടാദി സംഭവങ്ങള്‍.
  ഇതിലിന്നും മതം ലഹരി ആയിട്ടില്ലെനാണോ? അതിനു ഒരു പങ്കുമില്ലെന്നാണോ?

  ReplyDelete
  Replies
  1. "ഇതിലിന്നും മതം ലഹരി ആയിട്ടില്ലെനാണോ? അതിനു ഒരു പങ്കുമില്ലെന്നാണോ?" എന്ന് നിങ്ങള്‍ ചോദിച്ചതിലൂടെ "മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്" എന്ന് പറഞ്ഞതിലൂടെ മാര്‍ക്സ്‌ ഉദ്ദേശിച്ചതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തിലേക്ക്‌ നിങ്ങള്‍ എത്തിയതില്‍ എനിക്ക് വളരെയധികം സന്തോഷമുണ്ട്.

   മതം യഥാര്‍ത്ഥ പ്രശ്നത്തിന് പരിഹാരം കൊടുത്തിട്ടില്ലെങ്കില്‍ പിന്നെ എങ്ങിനെയാണ് ഒരു മതത്തിന്റെ വ്യക്താവായ ക്രിസ്തുവില്‍ നിങ്ങള്‍ക്ക്‌ ഒരു വിപ്ലവകാരിയെ കണ്ടെത്താന്‍ കഴിയുക ??
   മയക്കുന്ന മതത്തിന്റെ ഒരു വ്യക്താവായ യേശുവിനെ അങ്ങിനെ ഒരു വിപ്ലവകാരി ആയി നിങ്ങള്‍ കണക്കാക്കി, ഫോട്ടോ വെച്ച് എന്തിന് വോട്ടു പിടിക്കാന്‍ പോയി എന്ന ചോദ്യം ഇനി സ്വയം ചോദിക്കുക.

   എന്ത് തിന്നണം എന്ത് തിന്നരുത് എന്ന് മതം പറയുന്നതു അനുസരിച്ച് ഒരാള്‍ ജീവിക്കാന്‍ തായ്യാറുണ്ടെങ്കില്‍ എന്തിന് മറ്റുള്ളവര്‍ അതിനെ കുറിച്ച് വ്യാകുലപ്പെടണം ??? അതില്‍ വിശ്വസിക്കാന്‍ തയ്യാറുള്ളവര്‍ മാത്രം അത് ചെയ്‌താല്‍ പോരേ? അതില്‍ നിന്ന് തന്നെ തോന്നിയ പോലെ ജീവിക്കാന്‍ അല്ല മതം പഠിപ്പിക്കുന്നത് എന്നും സംസ്ക്കാരം ആണ് മതം പഠിപ്പിക്കുന്നത് എന്നും തിരിച്ചറിയുകയാണ് വേണ്ടത്.

   പിന്നെ കമ്മ്യൂണിസത്തില്‍ ആളെ വെട്ടിക്കൊല്ലണം, പൊതു മുതല്‍ തീയിട്ട് നശിപ്പിക്കണം. സ്ഥാപനങ്ങള്‍ക്ക് നേരെ കല്ലെറിയണം എന്നൊക്കെ പഠിപ്പിച്ചിട്ടുണ്ടോ? എന്നാല്‍ കമ്മ്യൂണിസത്തിന്റെ ആള്‍ക്കാര്‍ ഇതൊന്നും ചെയ്യുന്നില്ലേ? അപ്പോള്‍ ആരാണ് കുറ്റവാളി ? കമ്മ്യൂണിസമോ അതോ അത് കൈകാര്യം ചെയ്യുന്നവരോ ??? അത് പോലെയാണ് മതത്തിന്റെ കാര്യത്തിലും നടക്കുന്നത്. മതം ഉള്‍ക്കൊള്ളാതെ മതത്തില്‍ വിശ്വസിക്കുന്നവര്‍ എന്ന് അവകാശപ്പെടുന്നവര്‍ ചെയ്യുന്ന അക്രമങ്ങള്‍ എല്ലാം മതത്തിന്റെ തലയില്‍ വെച്ച് കെട്ടുന്നു. എന്നിട്ട് മതത്തെ പ്രതി പട്ടികയില്‍ നിര്‍ത്തുന്നു.മാറാടാദി സംഭവങ്ങളില്‍ ഇതാണ് നടക്കുന്നത്.മാറാടിന്റെയും, ബാബിരി മസ്ജിദിന്റെയും എല്ലാം വിഷയത്തില്‍ മതം മാത്രമാണോ കുറ്റവാളി. രാഷ്ട്രീയക്കാര്‍ മതത്തെ വെച്ച് നടത്താന്‍ശ്രമിച്ച മുതലെടുപ്പുകള്‍ ആണ് അവയിലേക്ക് എല്ലാം നയിച്ചത്‌ എന്ന വാസ്തവം നിങ്ങള്‍ മറന്നോ ? കണ്ണടച്ചാല്‍ നിങ്ങള്‍ക്ക്‌ മാത്രമേ ഇരുട്ടാവൂ...
   രാഷ്ട്രീയക്കാര്‍ മുതലെടുപ്പിന് വേണ്ടി മതത്തെ ദുരുപയോഗം ചെയ്യുന്നുണ്ട് എന്ന കാര്യം ആദ്യം മനസ്സിലാക്കുക. അതില്‍ നിന്നുള്ള നേട്ടങ്ങള്‍ പാര്‍ട്ടിക്കാര്‍ നേടുമ്പോള്‍ ചീത്തപ്പേര് മുഴുവന്‍ മതത്തിന്റെ തലയിലേക്ക് വരുന്നു.

   ഇനി ഒരു കാര്യം ചോദിക്കട്ടെ, ഒരു അധ്യാപകനെ ക്ലാസില്‍ കയറി വെട്ടിക്കൊന്നപ്പോള്‍ അതിന് പങ്കാളിയായത് മതം ആയിരുന്നോ? അങ്ങിനെ രാഷ്ട്രീയങ്ങളുടെ പേരില്‍ എത്ര എത്ര ആക്രമണങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്.

   ആദ്യം ഒരു കാര്യം മനസിലാക്കുക.മതം ആയാലും രാഷ്ട്രീയം ആയാലും അത് വക തിരിവ് ഉള്ളവര്‍ കൈകാര്യം ചെയ്യണം. അതാണ്‌ ആദ്യം പറഞ്ഞത്‌ മതം എന്താണ് എന്ന് പഠിക്കുക്കയും ഉള്‍ക്കൊള്ളുകയും ചെയ്യാത്തതാണ് നിങ്ങളുടെ അടിസ്ഥാനപ്രശ്നം എന്ന്.

   Delete
 52. പ്രിയപ്പെട്ട ചങ്ങാതി, ക്രിസ്തു ഒരു മതവും സ്ഥാപിച്ചിട്ടില്ല....അതു മാത്രമല്ല, ലോകത്ത് വേട്ടയാടപ്പെടുന്ന ഒരു മതവിഭാഗ ( ജൂതമതം ) ത്തിൽ പെട്ട ഒരാളാണു ജീസസ് ക്രൈസ്റ്റ്.. ജൂതമതം എന്നു കേൾക്കുമ്പോൾ അനാവശ്യമായി ചോര തിളക്കുന്നവരാണു ലോകത്തിലെ ഏറ്റവും വലിയ വിഡ്ഡികൾ.. യേശുവിന്റെ കമ്മ്യൂണിസം കേരളത്തിൽ ചർച്ച ചെയ്യപ്പെട്ട ഒന്നല്ല...ലോകവ്യാപകമായി ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണു.. തവളകൾ കിണറ്റിൽ തന്നെ കിടന്നാൽ ഇതൊക്കെ എങ്ങനെ അറിയാൻ ??

  ReplyDelete
  Replies
  1. വളരെ പ്രിയ്യപ്പെട്ട അനോണി ചങ്ങാതീ.....

   അതെ, അനോണി തവളകള്‍ കിണറ്റില്‍ കിടക്കുന്നത് കൊണ്ടാണല്ലോ ഇന്നും ഊരും പേരും ഇല്ലാത്ത അനോണികള്‍ ആയി തുടരുന്നത്.
   "ക്രിസ്തു ഒരു മതത്തിന്റെയും പ്രചാരകന്‍ അല്ല" എന്ന് പറയാന്‍ കമ്മ്യൂണിസ്റ്റ്‌കാര്‍ക്ക്‌ മാത്രമേ കഴിയൂ. കാരണം,നാട്ടില്‍ നല്ലത് ചെയ്ത എല്ലാവരില്‍ നിന്നും അവരുടെ "മതം" എടുത്തു മാറ്റി, അവരുടെ സല്കര്‍മങ്ങളെ വിപ്ലവമായി വിശേഷിപ്പിച്ചാല്‍ മാത്രമാണല്ലോ വോട്ടു രാഷ്ട്രീയം കളിക്കാന്‍ കഴിയുക !!!

   ദൈവ വിശ്വാസിയും മത പ്രചാരകനും ആയ യേശുവിനെ പുകഴ്ത്തിയാല്‍ "മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്" എന്ന് പറഞ്ഞ മാര്‍ക്സിന്റെയും,കമ്മ്യൂണിസ്റ്റുകാരുടെ അടിസ്ഥാന സിദ്ധാന്തങ്ങളില്‍ ഒന്നായ "വൈരുദ്ധ്യാത്മക ബൌദ്ധിക വാദത്തിന്റെയും" പൊള്ളത്തരം പുറത്താവും എന്ന് കമ്മ്യൂണിസ്റ്റ്‌ ജീവികള്‍ക്ക്‌ നന്നായി അറിയാം !!!

   കിണറ്റില്‍ തന്നെ കിടക്കാതെ യേശുവിന്റെ ചരിത്രം പഠിക്കൂ....
   മൂലധനത്തില്‍ യേശുവിന്റെ ജീവചരിത്രം കാണില്ല!!!

   ഒരു മതത്തിന്റെ പേര് കേള്‍ക്കുമ്പോളും ചോര തിളക്കേണ്ട ആവശ്യം ഇല്ല.
   കമ്മ്യൂണിസം എന്ന് കേള്‍ക്കുമ്പോഴും ചോര തിളക്കേണ്ട ആവശ്യം ഇല്ല.
   അഭിനവ കമ്മ്യൂണിസ്റ്റുകാരെ എതിര്‍ക്കുന്നവരുടെ ചോര ചിന്തേണ്ട ആവശ്യവും ഇല്ല.!!!

   യേശുവിന്റെ കമ്മ്യൂണിസത്തേക്കാള്‍ ലോകവ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടത്‌ യേശു പ്രചരിപിച്ച ദൈവ, മത വിശ്വാസം തന്നെയായിരുന്നു എന്ന വസ്തുത കിണറ്റില്‍ കിടന്നാല്‍ മനസ്സിലാവില്ല.
   തവളകള്‍ കമ്മ്യൂണിസ കിണറ്റില്‍ നിന്നും തലയുയര്‍ത്തി പുറത്തേക്ക്‌ നോക്കൂ...
   ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കാം!!!

   Delete
 53. യേശു മത 'ആചാര്യന്‍' എന്ന പ്രയോഗം ശരിയോ?

  ReplyDelete
  Replies
  1. മതവുമായി ബന്ധപ്പെട്ട വ്യക്തി എന്ന നിലയില്‍ എഴുതിയതാണ്.
   അതില്‍ തെറ്റ് ഉണ്ടോ ?

   Delete
  2. ഉണ്ട് ...യേശു ദൈവ പുത്രന്‍ എന്ന് ഒരു വിഭാഗവും പ്രവാചകന്‍ എന്ന് ഒരു വിഭാഗവും.. ഇതില്‍ രണ്ടിലും വരില്ല ആചാര്യന്‍! പിന്നെ ഒരാളും മതത്തിന്റെ മാത്രം ആളല്ല.. നബിയെ വിശ്വാസികള്‍ അല്ലാത്തവരും ബഹുമാനിക്കുന്നു...മഹാനായ മനുഷ്യ സ്നേഹി, വിശ്വസ്തന്‍ എന്നാ നിലയിലൊക്കെ..അവരുടെ കഴച്ചപ്പാടില്‍ അങ്ങനെ ആവാം..അതിനവര്‍ക്ക് സ്വാതന്ത്ര്യം ഉണ്ട്. മതം പ്രതിലോമകരം മാത്രം എന്നാ അഭിപ്രായത്തില്‍ നിന്നും ആളുകള്‍ മാറി വരുന്നത്, അത് കംമ്യൂനിസ്ടോ കോണ്‍ഗ്രസ്സോ ആരുമാവട്ടെ, സ്വാഗതാര്‍ഹം അല്ലെ? പിന്നെ വോട്ടു ബാങ്ക് രാഷ്ട്രീയം ഉണ്ടാകാം.. അത് സത്യം തന്നെ..

   Delete
  3. ഹും...

   മതം പ്രതിലോമകരം മാത്രം എന്ന അഭിപ്രായത്തില്‍ നിന്ന് ഇവരൊക്കെ മാറി എന്നത് വാസ്തവമാണോ ? വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ നാടകം മാത്രമല്ലേ അത് ?

   Delete
  4. ആചാര്യന്‍ എന്നത് തിരുത്തിയിട്ടുണ്ട്. :)

   Delete
 54. കോണ്‍ഗ്രസ്‌ൻറെയും ലീഗ് ൻറെയും പോലെ കണ്ട NSSൻറെയും SNDPയുടെയും കാല് നക്കുന്ന ഗതികേട് ഉണ്ടാവാതിരുന്നാൽ മതിയായിരുന്നു !!!

  ReplyDelete
  Replies
  1. അതും ആവശ്യത്തില്‍ അധികം നക്കുന്നുണ്ടല്ലോ !!അതൊന്നും അറിയുന്നില്ലേ ?

   Delete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....