Sunday, February 12, 2012

ടൈഗ്രിസ്‌ പറയാതെ പോയത്‌ - 05ബസ്സില്‍ ഉള്ളവരുടെ മാനസിക സമ്മര്‍ദം വര്‍ദ്ധിക്കുകയായിരുന്നു...

രാഹുലിന്റെ ലഗേജ്‌ ബസ്സില്‍ എത്തിയിട്ടുണ്ടോ എന്ന് ബര്‍ണാഡ്‌ പരിശോധിച്ചു...
ലഗേജ്‌ ബസ്സില്‍ എത്തിയിരുന്നു.

ബര്‍ണാഡ്‌ തന്റെ മൊബൈല്‍ എടുത്ത്‌ രാഹുലിന്റെ നമ്പര്‍ ഡയല്‍ ചെയ്യാന്‍ തുടങ്ങുമ്പോഴേക്കും, രാഹുല്‍ ചിരിച്ചു കൊണ്ട് ലിഫ്റ്റില്‍ നിന്നും പുറത്തേക്ക്‌ വന്നു.

രാഹുലിനെ കണ്ടതിലുള്ള ആശ്വാസം എല്ലാവരുടെയും മുഖത്ത്‌ പ്രകടമായിരുന്നു....

"സോറി, വൈകിയതില്‍ ക്ഷമിക്കണം." രാഹുല്‍ വില്യംസിനെയും ബര്‍ണാഡിനെയും നോക്കി പറഞ്ഞു.

'സോറി' പറയല്‍ കേട്ടപ്പോള്‍ രാഹുല്‍ വൈകിയതിനാലുണ്ടായ പരിഭവം വില്യംസിനും ബര്‍ണാഡിനും മാറിയതായി തോന്നി.

ഒരു 'സോറി' പറഞ്ഞാല്‍ പലതും ക്ഷമിക്കാന്‍ സായിപ്പും മദാമയും തയ്യാറാണ്. എന്നാല്‍ നമ്മുടെ ഇന്ത്യയില്‍ വിലയില്ലാതെ വലിച്ചെറിയുന്ന ഒരു വാക്കാണ്‌ സോറി എന്ന് ഇംഗ്ലിഷ് മാതൃഭാഷയാക്കിയവര്‍ക്ക്  അറിയില്ലല്ലോ...!!

ബര്‍ണാഡും വില്യംസും ബസ്സിലേക്ക് കയറി.
ബര്‍ണാഡ്‌ ആരോടോ ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു.

സൈനികര്‍ ആരും തന്നെ ബസ്സില്‍ കയറിയിരുന്നില്ല.

"സുരക്ഷയെല്ലാം മതിയാക്കിയോ?" സുധീര്‍ സംശയിച്ചു.

പുറപ്പെടാന്‍ ബസ്സിന്റെ ഡ്രൈവര്‍ക്ക്‌ ബര്‍ണാഡ്‌ നിര്‍ദ്ദേശം നല്‍കി.

ബസ്സ്‌ പതുക്കെ നീങ്ങി തുടങ്ങി.

ബസ്സ്‌ ഹോട്ടലിന്റെ മുറ്റത്തു നിന്നും റോഡിലേക്ക്‌ കടന്നപ്പോള്‍ ബസ്സിന്റെ മുന്നിലൂടെ ഒരു സൈനിക വാഹനം നീങ്ങുന്നത്  കണ്ടു.

സുധി പിന്നിലേക്ക് തിരിഞ്ഞു നോക്കി.
ബസ്സിന്റെ പിന്നിലും ഒരു സൈനിക വാഹനം ഉണ്ടായിരുന്നു.

ഇന്ത്യന്‍ മെഡിക്കല്‍ സംഘം സഞ്ചരിക്കുന്ന ബസ്സിന് മുന്നിലും പിന്നിലുമായി ഓരോ സൈനിക വാഹനങ്ങള്‍ അകമ്പടി വരുകയാണ്.

സഖ്യസേന സുരക്ഷക്ക്‌ നല്‍കുന്ന പ്രാധാന്യം ആശ്വാസം നല്‍കുന്നതായിരുന്നു.

വിമാനത്തിലെ പോലെ ഡോ. വിജയ്‌ യുടെ അടുത്ത സീറ്റ്‌ ആണ് സുധിക്ക്‌ ബസ്സിലും ലഭിച്ചിരുന്നത്.
ജനലിന് അടുത്തുള്ള സീറ്റില്‍ ആയിരുന്നു സുധി.

പുറത്തേക്ക്‌ നോക്കി.
റോഡില്‍ വാഹനങ്ങള്‍ കുറവാണ്.
ഇടക്കിടെ സൈനിക വാഹനങ്ങള്‍ കടന്നു പോകുന്നു.

"ബാഗ്ദാദില്‍ നിന്ന്  ഏകദേശം 100 കിലോമീറ്റര്‍ അകലെയുള്ള കര്‍ബലയില്‍ ആണ് നിങ്ങള്‍ ജോലി ചെയ്യാന്‍ പോകുന്ന ആശുപത്രി സ്ഥിതി ചെയ്യുന്നത്. " ബസ്സിലെ മൈക്കയിലൂടെ ബര്‍ണാഡ്‌ പറഞ്ഞു.

'അപ്പോള്‍ ഏകദേശം മൂന്ന് മണിക്കൂര്‍ യാത്രയുണ്ടാകും' സുധി വിചാരിച്ചു.

ബാഗ്ദാദ് നഗരത്തിലൂടെ ഇന്ത്യന്‍ സംഘം യാത്ര ചെയ്തുകൊണ്ടിരിക്കുകയാണ്.
സദ്ദാം  വളര്‍ത്തിയെടുത്ത ഇറാക്കിന്റെ തലസ്ഥാന നഗരി.
എല്ലായിടത്തും സൈനികര്‍ റോന്തു ചുറ്റുന്നുണ്ട്.

റോഡിന്റെ ഇരുവശത്തുമുള്ള തകര്‍ന്ന കെട്ടിടങ്ങള്‍ അമേരിക്ക ഇറാക്കിനോട്‌ കാണിച്ച സ്നേഹത്തിന്റെ പ്രതീകമായി നില കൊള്ളുന്നു.

ചിലയിടങ്ങളില്‍ കടകള്‍ തുറന്ന് വെച്ചിട്ടുണ്ട്.
എങ്കിലും അവിടെയൊന്നും വലിയ തിരക്കില്ല.
"സഖ്യ സേനയുടെ ബോംബിങ്ങിനെ അതിജീവിച്ച് ജീവനോടെയുള്ളവര്‍ ഉണ്ടെങ്കില്‍ അല്ലേ കടകളില്‍ തിരക്കുണ്ടാവൂ...." തിരക്കില്ലാത്തതിന്റെ കാരണം സ്വയം കണ്ടെത്തി.

എകാധിപതി ആയിരുന്നെങ്കിലും സദ്ദാം ഇറാക്കിന്റെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട് എന്ന് റോഡുകളും കെട്ടിടങ്ങളും കണ്ടാല്‍ മനസ്സിലാക്കാം....

ഒരു സൈനിക ചെക്ക് പോസ്റ്റില്‍ സംഘം സഞ്ചരിച്ചിരുന്ന ബസ്സ് കുറച്ചു സമയം നിര്‍ത്തിയിട്ടു...
അവിടെ രണ്ട് സൈനികര്‍ ചേര്‍ന്ന് ഒരു ബാലനെ  ചോദ്യം ചെയ്യുന്നത് സുധിയുടെ ശ്രദ്ധയില്‍പ്പെട്ടു.
ആ ബാലന്‍ ഒന്നും മനസ്സിലാകാത്ത പോലെ സൈനികനെ ദയനീയമായി നോക്കുകയാണ്.....
തോക്ക് ആ ബാലന്റെ നെഞ്ചിനോട്  നേരേ ചൂണ്ടിക്കൊണ്ടാണ് സൈനികന്‍ സംസാരിക്കുന്നത്...
ആ കുട്ടിയുടെ നിസ്സഹായാവസ്ഥ സുധിയുടെ മനസ്സില്‍ ഒരു നൊമ്പരമായി മാറി.

വിദേശിക്കു മുന്നില്‍ അടിമയെപ്പോലെ നില്‍ക്കേണ്ടി വരുന്ന സ്വദേശിയുടെ അവസ്ഥ...
ഇന്ത്യക്കാരന് അത് പുത്തരിയല്ലല്ലോ....
ഇന്നത്തെ തലമുറക്ക്‌ ആ ദുരനുഭവം ഉണ്ടായിട്ടില്ലെങ്കിലും.

ബസ്സ്‌ വീണ്ടും നീങ്ങിത്തുടങ്ങി....
ഒരു സ്ഥലത്ത് കുറച്ച് ഇറാക്കി പൌരന്മാരെ സൈന്യം റോഡില്‍ ചോദ്യം ചെയ്യാനായി ഇരുത്തിയിട്ടുണ്ട്...
ഏഴോളം പേരുടെ നേരെ ഒരു സൈനികന്‍ തോക്ക് ചൂണ്ടി നില്‍ക്കുന്നു....
സൈനികരുടെ ടാങ്കും കടന്നു പോകുന്നുണ്ട്....

ബസ്സ്‌ നഗരാതിര്‍ത്തി കടന്നിരിക്കുന്നു...
ഇറാക്കിന്റെ ഉള്‍പ്രദേശങ്ങള്‍ക്ക് പോലും ഒരു പ്രൌഡിയുള്ളതായി തോന്നി.

തകര്‍ന്ന വീടിനു മുന്‍പില്‍ മുഖം പൊത്തി ഇരിക്കുന്ന ഒരു കുട്ടിയെയും സുധിയുടെ കണ്ണുകള്‍ കണ്ടെത്തി...
കുറച്ചു പേര്‍ ആ തകര്‍ന്ന കെട്ടിടത്തിനു സമീപം വിറങ്ങലിച്ച് നില്‍ക്കുന്നു....
വേദനാ ജനകമായ കൂടുതല്‍ കാഴ്ചകള്‍ കാണാനുള്ള കരുത്തില്ലാത്തതിനാല്‍ സുധി പതുക്കെ കണ്ണുകള്‍ അടച്ചു.

അറിയാതെ സുധീറിന്റ മനസ്സിലേക്ക് ഗൃഹാതുരത്വം കടന്നു വന്നു...
താന്‍ കുവൈത്തില്‍ സുഖമായി ഇരിക്കുന്നുണ്ടാവുമെന്നായിരിക്കും വീട്ടുക്കാര്‍ കരുതുക.

സുധിയുടെ മനസ്സിലേക്ക് ഫാസിലയെ കുറിച്ചുള്ള ചിന്തകള്‍ ഓടിയെത്തി....
"അവളുടെ ഫോട്ടോ തന്റെ സ്യൂട്ട് കേസില്‍ ഉണ്ട്. ഇന്നലെ ഫോണ്‍ ചെയ്തപ്പോള്‍ അവളുമായി സംസാരിക്കാന്‍ കഴിഞ്ഞില്ല. ഇന്നോ നാളെയോ ഫോണ്‍ ചെയ്ത് അവളോട്‌ സംസാരിക്കണം."

സുധി തന്റെ സ്വപ്ന വിമാനത്തില്‍ കേരളത്തിലേക്ക്‌ പറക്കുകയായിരുന്നു....

അങ്ങിനെ ദിവാസ്വപ്നം കാണുന്നതിനിടയില്‍ ബസ്സ്‌ ഒരു വലിയ ഗൈറ്റിനു സമീപം എത്തി.

സ്വപ്ന വിമാനം യാത്ര അവസാനിപ്പിച്ച്‌ ഇറാക്കില്‍ തന്നെ ലാന്‍ഡ്‌ ചെയ്തു....

ആശുപത്രിയില്‍ എത്തിയിരിക്കുന്നു...

"അല്‍ നൂര്‍ ജനറല്‍ ഹോസ്പിറ്റല്‍" എന്ന് എഴുതിയ ബോര്‍ഡ്‌ ഗൈറ്റിനു സമീപം സ്ഥാനം പിടിച്ചിരിക്കുന്നു...

ബസ്സ്‌ ഗൈറ്റ് കടന്ന് ആശുപത്രിയുടെ മുറ്റത്തേക്ക് കയറി.

കുറച്ച് കൂടി മുന്നോട്ട് പോയ ശേഷം ബസ്സ്‌ നിശ്ചലമായി.

"ഇതാണ് നിങ്ങളുടെ സേവനം ലഭിക്കുന്നതിന് വേണ്ടി കാത്തിരിക്കുന്ന ഹോസ്പിറ്റല്‍." വില്യംസ്  പറഞ്ഞു.

ബസ്സില്‍ നിന്നും ഓരോരുത്തരായി പുറത്തിറങ്ങുവാന്‍ തുടങ്ങി.

സുധി പുറത്തിറങ്ങിയ ശേഷം ആശുപത്രി ആകെയൊന്ന് വീക്ഷിച്ചു.

എട്ടു മുതല്‍ പത്തു വരെ നിലകളുള്ള ഏഴ് കെട്ടിടങ്ങള്‍ കാണാം...
ആശുപത്രിയുടെ പരിസരങ്ങളില്‍ നല്ല തിരക്കുണ്ട്.

"അതെ, ഇപ്പോള്‍ ഇറാക്കില്‍ ഇറാക്കികളെ കാണണമെങ്കില്‍ ആശുപത്രിയില്‍ വരണം. അമേരിക്കയും ബ്രിട്ടനും ഇറാക്കികളെ സദ്ദാമിന്റെ കയ്യില്‍ നിന്നും മോചിപ്പിച്ചു പരലോകത്തേക്കും ആശുപത്രിയിലേക്കും ആണല്ലോ അയച്ചിരിക്കുന്നത്."

ആശുപത്രി പരിസരത്തും സൈനികര്‍ റോന്തു ചുറ്റുന്നുണ്ട്.

"വരൂ" ബര്‍ണാഡ്‌ എല്ലാവരെയും റിസപ്ഷനിലേക്ക് ക്ഷണിച്ചു.

ഈ ഇറാക്കി ആശുപത്രിയുടെ ഭരണവും അമേരിക്ക ഏറ്റെടുത്തിരിക്കുന്നു.

"ഇരിക്കൂ...' വില്യംസ് പറഞ്ഞു
സുധി അവിടെയുണ്ടായിരുന്ന ഒരു കസേരയില്‍ ഇരുന്നു.

ചുറ്റുപാടും  കണ്ണോടിച്ചു.

തന്റെ കൂടെയുള്ളവരില്‍ ചിലര്‍ ചെറിയ സംഘമായി ഇരുന്ന് സംസാരിക്കുകയാണ്.

വില്യംസ് റിസപ്ഷനിന്റെ ഇടതു വശത്തുള്ള മാനേജറുടെ മുറിയിലേക്ക് പോയി.
നല്ല വൃത്തിയും, സൗകര്യങ്ങളും ഉള്ള ആശുപത്രിയാണെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലാക്കാം.

റിസപ്ഷന്റെ വലതു വശത്തെ ചുവരില്‍ നിന്നും ഒരു ഫോട്ടോ എടുത്ത്‌ മാറ്റിയതിന്റെ അടയാളം ശ്രദ്ധയില്‍പ്പെട്ടു.

"ഒരുപക്ഷേ സദ്ദാമിന്റെ ചിത്രം സൈന്യം എടുത്തു മാറ്റിയതായിരിക്കാം..."

അല്പ സമയത്തിനകം വില്യംസ് തിരിച്ചു വന്നു.
"ആശുപത്രി കണ്ട ശേഷം താമസ സ്ഥലത്തേക്ക് പോകാം..." അദ്ദേഹം പറഞ്ഞു.

അതുവരെ റിസപ്ഷനിസ്റ്റുമായി സംസാരിച്ചു നിന്നിരുന്ന ബര്‍ണാഡും അവിടേക്ക് വന്നു.

അവരിരുവരും ഗൈഡുകളെ പോലെ മുന്നില്‍ നടന്നു.
ഇന്ത്യന്‍ സംഘം അവരെ അനുഗമിച്ചു.

രാഹുല്‍ തന്റെ ഫോം അവിടെയും തുടരുന്നുണ്ട്.
നഴ്സുമാരുമായാണ് അവന്റെ കത്തി....
ഈ യാത്ര ഒരു കോളേജ്‌ ടൂര്‍ പോലെ രാഹുല്‍ ആസ്വദിക്കുന്നുണ്ടെന്ന് സുധിക്ക്‌ തോന്നി.

റിസപ്ഷനില്‍ നിന്നും ഉള്ള കോണി കയറി സംഘം ഒന്നാമത്തെ നിലയിലെത്തി.

"ഇതാണ് ആശുപത്രിയുടെ പ്രധാന കെട്ടിടം." വില്യംസ് പറഞ്ഞു.

"ഇതുപോലെയുള്ള എട്ട് കെട്ടിടങ്ങളില്‍ ആയിട്ടാണ് ഈ ആശുപത്രി പ്രവര്‍ത്തിക്കുന്നത്. ഇറാക്കിലെ ഏറ്റവും വലിയ രണ്ടാമത്തെ ആശുപത്രിയാണിത്. പക്ഷേ രോഗികളെ പ്രവേശിപ്പിച്ചിരിക്കുന്ന കാര്യത്തില്‍ ഇതാണ് ഒന്നാം സ്ഥാനത്ത്‌ നില്‍ക്കുന്നത്‌. 1993 ല്‍ ആണ് ഈ ഹോസ്പിറ്റല്‍ നിര്‍മ്മിച്ചത്‌. അന്ന് ഈ കെട്ടിടം മാത്രമേ ഉണ്ടായിരുന്നുള്ളൂ. മറ്റു കെട്ടിടങ്ങള്‍ പിന്നീട് നിര്‍മിച്ചവയാണ്. പുതിയ രണ്ട് ബ്ലോക്കുകളുടെ പണി നടന്നു കൊണ്ടിരിക്കുന്നു. അതുകൂടി പൂര്‍ത്തിയായാല്‍ ഈ ഹോസ്പിറ്റല്‍ ഒന്നാം സ്ഥാനം നേടും." വില്യംസ് ആശുപത്രിയുടെ ചരിത്രം വിവരിച്ചു.

അവിടേക്ക് കടന്നുവന്ന ചില ഡോക്ടര്‍മാര്‍ക്ക്‌ ഇന്ത്യന്‍ മെഡിക്കല്‍ സംഘത്തെ ബര്‍ണാഡ്‌ പരിചയപ്പെടുത്തി കൊടുത്തു.

അധികവും അമേരിക്കയിലെയും, ബ്രിട്ടനിലെയും, ഇസ്രായേലിലേയും ഡോക്ടര്‍മാര്‍ ആണ്.

ജപ്പാനില്‍ നിന്നും ഉള്ള രണ്ട് ഡോക്ടര്‍മാരും അവിടെ വന്നവരില്‍ ഉണ്ടായിരുന്നു.
അവരും ഒരിക്കല്‍ അമേരിക്കയുടെ കയ്യില്‍ നിന്നും 'ലിറ്റില്‍ ബോയ്‌ ' എന്ന സമ്മാനം ഇരു കയ്യും നീട്ടി സീകരിക്കേണ്ടി വന്നവരാണല്ലോ. ഈ അവസ്ഥ അവരും അനുഭവിച്ചതുകൊണ്ടാകാം അവര്‍ ശുശ്രൂഷക്കായി ഇറാക്കില്‍ നേരെത്തെ എത്തിയത്‌.

ഒന്നാം നിലയില്‍ നിന്നും നോക്കുമ്പോള്‍ ആശുപത്രിയുടെ മുന്‍വശത്തുള്ള പൂന്തോട്ടം നന്നായി കാണാം. നല്ല ഭംഗിയുള്ള ചെടികള്‍ അതില്‍ ഉണ്ടായിരുന്നെങ്കിലും അവയ്ക്കൊന്നും വേണ്ടത്ര പരിചരണം ലഭിക്കാത്തതിന്റെ കുറവുകള്‍ പ്രകടമായിരുന്നു.

"മനുഷ്യന്മാരെ തന്നെ പരിചരിക്കാന്‍ ഇവിടെ ആളില്ല. എന്നിട്ടല്ലേ ചെടികള്‍." ഒരു സുന്ദര്‍ ലാല്‍ ബഹുഗുണ അവിടെ ഇല്ലാത്തതിന്റെ കാരണം കണ്ടെത്താന്‍ പ്രയാസമുണ്ടായിരുന്നില്ല.

ബര്‍ണാഡിന്റെയും വില്യംസിന്റെയും പിറകേ ഇന്ത്യന്‍ സംഘം നടന്നു കൊണ്ടിരുന്നു...

ആശുപത്രിയുടെ വരാന്ത സജീവമായിരുന്നു....

രോഗികള്‍..... അല്ല, അമേരിക്കന്‍ ആക്രമണത്തിന്റെ ഇരയായവര്‍ അവിടെയുള്ള മുറികളില്‍ കിടക്കുന്നു.
അവരുടെ നോട്ടം ദയനീയമായിരുന്നു.
സായിപ്പന്മാരെ അവര്‍ ഭീതിയോടെയാണ് നോക്കുന്നത്‌.
ഡോക്ടര്‍മാരും മറ്റും അതിലൂടെ ഓടി നടക്കുന്നു.
അമേരിക്കയുടെയും ബ്രിട്ടന്റെയും സ്നേഹ സമ്മാനമായി ലഭിച്ച പഞ്ഞിക്കെട്ടുകള്‍ കൊണ്ട് ഇറാക്കികളുടെ ശരീര ഭാഗങ്ങള്‍ മറച്ചിരിക്കുന്നു.
തങ്ങള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട് എന്ന വസ്തുത ഉള്‍കൊള്ളാന്‍ കഴിയാത്തത് പോലെയാണ് അവരുടെ നോട്ടം.
ഇടക്കിടെ ചേതനയറ്റ ശരീരങ്ങള്‍ സ്ട്രെച്ചറുകളില്‍ കൊണ്ട് പോകുന്നു....
ഒരു സ്ട്രെച്ചറില്‍ തന്നെ രണ്ടും മൂന്നും മൃതശരീരങ്ങള്‍ വലിച്ചിട്ടിരിക്കുന്നു....
ഇതെല്ലാം കണ്ടപ്പോള്‍ നമ്മുടെ കേരളത്തിന് തന്നെയാണ് 'ദൈവത്തിന്റെ സ്വന്തം നാട് ' എന്ന വിശേഷണം ചേരുകയെന്ന് സുധീറിന് തോന്നി.
പക്ഷേ ഇപ്പോള്‍ കേരളവും ചെകുത്താന്റെ കരങ്ങളില്‍ അമരുകയാണല്ലോ...


"ഇനി നമുക്ക്‌ താമസ സ്ഥലത്തേക്ക് പോകാം. അവിടെ എല്ലാം ശരിയാക്കിയതിന് ശേഷം ജോലിയില്‍ പ്രവേശിക്കാം. പിന്നെ ആരോഗ്യ സംരക്ഷകരുടെ ജോലി സമയത്തെ കുറിച്ച് പറയേണ്ടതില്ലല്ലോ... പ്രത്യേകിച്ച് ഈ അവസ്ഥയില്‍..."  കുറച്ച് സമയത്തെ നടത്തത്തിനു ശേഷം ബര്‍ണാഡ്‌ പറഞ്ഞു

അത് എല്ലാവര്‍ക്കും അറിയുന്ന കാര്യം ആയിരുന്നു. സമയം നോക്കാതെ ജോലി ചെയ്യേണ്ടവരാണ് ആരോഗ്യ പ്രവര്‍ത്തകര്‍.

മെഡിക്കല്‍ സംഘം ബര്‍ണാഡിനും വില്യംസിനും പിന്നാലെ ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങി,
താമസ സ്ഥലത്തെ ലക്ഷ്യമാക്കി നടന്നു.

അവര്‍ വന്ന ബസ്സ് ആശുപത്രി പരിസരത്ത്‌ ഉണ്ടായിരുന്നില്ല.

റിസപ്ഷനില്‍ നിന്ന് ഏകദേശം 7 മിനുറ്റ് മാത്രമേ താമസ സ്ഥലത്തേക്ക് നടക്കാന്‍ ഉണ്ടായിരുന്നുള്ളൂ...
"സ്റ്റാഫ്‌ ഹോസ്റ്റല്‍" എന്ന് എഴുതിയ ബോര്‍ഡ്‌ അവിടെ നോക്കുകുത്തിയായി നില്‍ക്കുന്നു...

ബസ്സ് അവിടെയും ഉണ്ടായിരുന്നില്ല.
തന്റെ ലഗേജുകളെ പറ്റി ആശങ്ക തോന്നിയെങ്കിലും 'എല്ലാവരുടേതും അതില്‍ ആണല്ലോ' എന്ന യഥാര്‍ത്ഥ മലയാളി ചിന്ത സുധീറിനെ ആശ്വസിപ്പിച്ചു.

സ്റ്റാഫ്‌ ഹോസ്റ്റലിന്റെ മുന്നിലും ഡിങ്കിരി പട്ടാളം കാവല്‍ നില്‍ക്കുന്നുണ്ട്....

സൈനികര്‍ പുതിയ അതിഥികളെ നോക്കി പുഞ്ചിരിച്ചു....
അതൊരു കൊലച്ചിരി ആയിട്ടാണ് സുധിക്ക്‌ അനുഭവപ്പെട്ടത്....
(തുടരും....:)


17 comments:

 1. തുടരട്ടെ............................

  ReplyDelete
 2. തുടര്‍ന്ന് വരട്ടെ ആശംസകള്‍

  ReplyDelete
 3. ഹൊ വരട്ടെ
  ഇത് വായിച്ചു
  നന്നായിരിക്കുന്നു

  ReplyDelete
 4. പരമ്പര നന്നാവുന്നുണ്ട്... ഈ പരമ്പര പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നതിനെക്കുറിച്ചുകൂടി ആലോചിച്ചുകൂടെ ഡോക്ടര്‍...

  ReplyDelete
  Replies
  1. ആഗ്രഹം ഉണ്ട്....
   നോക്കാം....
   Insha Allah

   Delete
 5. തുടരട്ടെ ..നന്നാവുന്നുണ്ട് ട്ടോ ..

  ReplyDelete
 6. പരമ്പര മുഴുവന്‍ പബ്ലിഷ് ചെയ്യട്ടെ. എന്നിട്ട് വേണം ഒന്ന് നിരൂപണം ചെയ്യാന്‍. എം. കൃഷ്ണന്‍ നായര്‍ക്കും അഴീക്കോട് മാഷിനും ശേഷം ഇനിയാര് എന്നാരും ചോദിക്കരുത്. അബ്സാര്‍ ഭായ്. അത് വരേയ്ക്കും നിങ്ങള്ക്ക് പൊളിച്ചടുക്കാം :)

  ReplyDelete
 7. പെണ്ണിനെയിത്രക്കടിച്ചമര്‍ത്തുന്ന കൂട്ടര്‍ ഭൂമി മലയാളത്തിലുണ്ടല്ലോ...!!

  ഈ ലിങ്ക് ഇവിടെ ചേര്‍ത്തതില്‍ താല്‍പര്യമില്ലെങ്കില്‍ ഡിലിറ്റ് ചെയ്യുമല്ലോ

  ReplyDelete
 8. അടുത്ത ഭാഗം പോന്നോട്ടെ ...
  എല്ലാം കഴിഞ്ഞിട്ട് വേണം കുറ്റങ്ങളും കുറവുകളും ചൂണ്ടി കാണിച്ചു
  ഒരു നാല് വരി എഴുതാന്‍ ...

  ReplyDelete
 9. അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു..
  കഥയിലെ ഓരോ കഥാപാത്രവും നമ്മലിലോരാളായി തോന്നുന്നുണ്ട്.. ഈ രാഹുല്‍ എന്നെപ്പോലെ ഒരുത്തനാണെന്നു തോന്നുന്നു..
  ആത്മാംശവും സസ്പെന്‍സും അല്പം കൂടിയാലും ലാളിത്യവും ഹാസ്യവും ഒട്ടും കുറയ്ക്കണ്ട..
  ഡോക്ടര്‍ സാറേ, ഞാന്‍ ശിഷ്യപ്പെട്ടു..

  ReplyDelete
 10. നൌഷാദിക്ക പറഞ്ഞ പോലെ ഡോക്ടര്‍ തിരക്കിലാണോ..??
  ഇതിന്റെ അടുത്ത ഭാഗം ഇറങ്ങേണ്ട സമയം കഴിഞ്ഞുവല്ലോ...
  ആനുകാലിക വിഷയങ്ങള്‍ക്കിടയില്‍ ഇതിനുള്ള സമയം കിട്ടുന്നില്ലേ?


  അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു....

  ReplyDelete
  Replies
  1. ആനുകാലിക വിഷയങ്ങളില്‍ വൈകിയതാണ്....
   ഈ കഥ ഒരു പരീക്ഷണം ആണ്...
   അപ്പോള്‍ ഇത് മാത്രമായാല്‍ ബോര്‍ ആകും.....
   ഈ മാസം ഒരു പാര്‍ട്ട്‌ കൂടി പബ്ലിഷ് ചെയ്യാന്‍ കഴിയും എന്ന് പ്രതീക്ഷിക്കുന്നു....
   Insha Allah

   നിങ്ങളെ പോലുള്ളവരുടെ പ്രോത്സാഹനങ്ങളാണ് നമ്മുടെ ഇന്ധനം...:)

   Delete
 11. nannayirikunnu doctor.....bakki bagangalkkayi kathirikkunnu....ashamsakal....

  ReplyDelete
 12. വായന തുടരുകയാണ്

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....