Sunday, January 08, 2012

മദനീ, ഞങ്ങള്‍ക്ക് ഭയമാണ്


മദനീ...

താങ്കള്‍ നേരിടുന്ന നീതി നിഷേധം ഞങ്ങള്‍ അറിയുന്നുണ്ട്...

വിചാരണ പോലും നടത്താതെ താങ്കളെ ജയിലിന്റെ ഉള്ളറകളില്‍ ബന്ധിച്ചിരിക്കുന്നത് ഞങ്ങള്‍ കാണുന്നുണ്ട്....

ജാതി മത വ്യത്യാസമില്ലാതെ നീതിയില്‍ വിശ്വസിക്കുന്നവര്‍ താങ്കളോടുള്ള ഈ നീതി നിഷേധത്തില്‍ അമര്‍ഷരാണ്....

ഇന്ന് നിങ്ങള്‍ ആണെങ്കില്‍  ഈ സ്ഥാനത്ത് നാളെ ഞങ്ങള്‍ ആയിരിക്കാം എന്ന വസ്തുത ഞങ്ങള്‍ തിരിച്ചറിയുന്നുണ്ട്....

എന്നാല്‍ നിങ്ങള്‍ക്ക്‌ വേണ്ടി സംസാരിക്കാന്‍ ഞങ്ങള്‍ക്ക്‌ ഭയമാണ്...

കാരണം നിങ്ങള്‍ക്ക്‌ വേണ്ടി സംസാരിക്കുന്നവരെ എല്ലാം രാജ്യദ്രോഹികളും, തീവ്രവാദികളും ആയി മുദ്രകുത്താനാണല്ലോ ഈ നാട്ടിലെ പലരും ശ്രമിക്കുന്നത്...

"തീവ്രവാദവും, കൊലപാതകങ്ങളും പ്രോല്‍സാഹിപ്പിക്കുന്ന മതം" എന്ന് തെറ്റിധാരണയുടെ പേരില്‍ മുദ്രകുത്തപ്പെട്ട  ഒരു മതത്തിന്റെ വിശ്വാസി ആണല്ലോ താങ്കള്‍.....

നിങ്ങള്‍ വിശ്വസിക്കുന്ന മതത്തില്‍പ്പെട്ടവര്‍ക്ക്‌ മത സൗഹാര്‍ദ്ദത്തെ പറ്റി പറയാന്‍ പോലും അര്‍ഹത ഇല്ലന്നാണല്ലോ പലരുടെയും വിലയിരുത്തല്‍....

നിങ്ങള്‍ തീവ്രവാദി ആണോ, അല്ലയോ എന്ന് ഞങ്ങള്‍ക്കറിയില്ല...

താങ്കള്‍ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടോ ഇല്ലയോ എന്നും ഞങ്ങള്‍ക്കറിയില്ല....

നിങ്ങള്‍ തെറ്റുകള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതിനെ ന്യായീകരിക്കാന്‍ ഞങ്ങളില്ല....

താങ്കള്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം....

അതില്‍ ഒരു സംശയവും ഇല്ല....

ലക്ഷ്യം മാത്രമല്ല, മാര്‍ഗ്ഗവും നന്നാവണം എന്നതാണല്ലോ താങ്കള്‍ വിശ്വസിക്കുന്ന മതം പഠിപ്പിച്ചിട്ടുള്ളത്‌....

അത് താങ്കള്‍ ഉള്‍ക്കൊണ്ടിട്ടുണ്ടോ എന്ന് ഞങ്ങള്‍ക്കറിയില്ല.....

പക്ഷേ സംശയത്തിന്റെ പേരില്‍ താങ്കളെ ജയിലില്‍ അടച്ചിരിക്കുന്നത് കാണുമ്പോള്‍ ഞങ്ങള്‍ക്ക്‌ സഹതാപം ഉണ്ട്.....

ഇതിന് മുന്‍പ് ഒമ്പത്‌ വര്‍ഷം സംശയത്തിന്റെ പേരില്‍ നിങ്ങള്‍ ജയിലില്‍ കിടന്നത് ഞങ്ങള്‍ മറന്നിട്ടില്ല....

അന്ന് ഞങ്ങള്‍ കരുതിയിരുന്നത് "നിങ്ങള്‍ പ്രതിയാണ് " എന്ന് തന്നെയായിരുന്നു....

എന്നാല്‍ താങ്കള്‍ കുറ്റക്കാരനല്ല എന്ന് കോടതി വിധിച്ചപ്പോള്‍ ഞങ്ങള്‍ ശരിക്കും തരിച്ചു നിന്നു പോയി....

"ഞാന്‍ കുറ്റക്കാരനല്ല" എന്ന് നിങ്ങള്‍ അന്ന് ജയിലില്‍ കിടക്കുമ്പോള്‍ വിളിച്ചു പറഞ്ഞത്‌ കുറ്റവാളികള്‍ നടത്താറുള്ള സ്ഥിരം ജല്പനങ്ങളായി ഞങ്ങള്‍ കരുതി.....

നിങ്ങള്‍ മോചിതനായപ്പോള്‍ നിങ്ങളുടെ ആ വാക്കുകള്‍ വിശ്വസിക്കാതെ പോയതില്‍ ഞങ്ങള്‍ക്ക്‌ കുറ്റബോധം ഉണ്ടായിരുന്നു....

അന്ന് നിങ്ങള്‍ ജയിലില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ നിങ്ങള്‍ക്ക്‌ നഷ്ടപ്പെട്ടത്‌ നിങ്ങളുടെ യുവത്വമായിരുന്നു...

ഒമ്പത് വര്‍ഷത്തെ കുടുംബ ജീവിതമായിരുന്നു....

സമ്മാനമായി കിട്ടിയത് കുറേ രോഗങ്ങളും....

കുറ്റക്കാരന്‍ ആണെന്ന് സുപ്രീം കോടതി കണ്ടെത്തിയ ബാലകൃഷ്ണ പിള്ള അനുഭവിച്ച പഞ്ചനക്ഷത്ര തടവ് ഞങ്ങള്‍ മറന്നിട്ടില്ല....

സര്‍ക്കാര്‍ ഒത്താശയോടെ നിയമ വ്യവസ്ഥയെയും, കേരള സമൂഹത്തേയും വെല്ലുവിളിച്ച് പിള്ള നടത്തിയ ജയില്‍ മോചനം എന്ന ജയില്‍ ചാട്ടം ഉള്‍ക്കൊള്ളാന്‍ കഴിയാതെ നോക്കി നിന്നവരാണ് ഞങ്ങള്‍....

കുറ്റവാളിയായി തെളിയിക്കപ്പെട്ട പിള്ള തടവില്‍ കഴിയുമ്പോള്‍ പോലും തെറ്റുകള്‍ ചെയ്തിട്ടും കിട്ടിയ പരിഗണന പോലും കുറ്റാരോപിതനായ താങ്കള്‍ക്ക് കിട്ടാത്തതില്‍ ഞങ്ങള്‍ക്ക്‌ വിഷമം ഉണ്ട്....

ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി കൂടി ശിക്ഷിക്കപ്പെടരുത് എന്ന് പ്രഖ്യാപിക്കുന്ന നിയമവ്യവസ്ഥയാണല്ലോ നമ്മുടേത്....

എന്നിട്ട്  സംഭവിക്കുന്നതോ....

കുറ്റം തെളിഞ്ഞവര്‍ പുറത്തിറങ്ങുന്നു....

നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്നു.....

താങ്കള്‍ കുറ്റക്കാരനാണെങ്കില്‍ അതിനുള്ള ശിക്ഷ വേഗം നിങ്ങള്‍ക്ക്‌ നിയമം നല്‍ക്കട്ടെ....

താങ്കള്‍ നിരപരാധി ആണെങ്കില്‍ താങ്കളെ തടവില്‍ വെക്കുന്ന ഓരോ നിമിഷവും നീതിവ്യവസ്ഥ അതിന്റെ സ്വന്തം മുഖത്തേക്ക്‌ കാര്‍ക്കിച്ചു തുപ്പിക്കൊണ്ടിരിക്കുകയാണ്.....

രാഷ്ട്രീയക്കാര്‍ വോട്ടിനെ മറന്ന് ഒന്നും ചെയ്യില്ലെന്ന് നിങ്ങള്‍ക്ക്‌ ഞങ്ങള്‍ പറഞ്ഞു തരേണ്ടതില്ലല്ലോ...

അവര്‍ ഇനിയും വോട്ടുകള്‍ നേടും....

നിങ്ങളെ പുകഴ്ത്തിയും കുറ്റം പറഞ്ഞും...

നീതിയല്ല അവര്‍ക്ക്‌ വേണ്ടത്.....

അവര്‍ക്ക്‌ വേണ്ടത് വോട്ടാണ്, അധികാരവും.

ഞങ്ങള്‍ക്ക്‌ ഭയമാണ്...

താങ്കള്‍ക്ക് വേണ്ടി സംസാരിക്കാന്‍....

രാജ്യദ്രോഹിയും തീവ്രവാദിയും ആയി മുദ്രകുത്തപ്പെടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല....

ഞങ്ങളോട് ക്ഷമിക്കുക....

-
എന്ന് ....
ചെയ്യാത്ത തെറ്റിന് ജയിലില്‍ പോകേണ്ടി വരുമോ എന്ന് ഭയപ്പെടുന്ന ഞങ്ങള്‍ !!!


അബസ്വരം :
പുറ്റിനരികെ വള്ളി പാമ്പ്‌.

സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ക്ക് ഇവിടെ ക്ലിക്കുക89 comments:

 1. ഒരു പക്ഷെ അദ്ദേഹം കുറ്റം ചെയ്തിരിക്കാം അത് കോടതി തെളിയികട്ടെ എന്നിട്ട് അദ്ദേഹം കുറ്റകാരന്‍ ആണെങ്കില്‍ അര്‍ഹമായ ശിക്ഷ നല്‍കട്ടെ. നെറികെട്ട രാഷ്ട്രീയ ക്കാരും നെറികെട്ട രാഷ്ട്രീയം കളികുന്നവരും കണ്ണ് തുറക്കുക .

  ReplyDelete
 2. അതെ സംസാരിക്കാന്‍ ആഗ്രഹമുണ്ട് പക്ഷെ ഭയമാണ് !!ഞങ്ങള്‍ക്ക് ഉപ്പയുണ്ട് ഉമ്മയുണ്ട് ഭാര്യയുണ്ട് മക്കളുണ്ട് അവരും തീവ്രവാദി ആയി മുദ്ര കുത്തുമോ എന്നുള്ള ഭയം ,ഈ അഭിപ്രായത്തിനെ വിമര്ഷിക്കുന്നവരുണ്ടാകാം സാരമില്ല ''ഇന്ത്യ ജനാധിപത്യ രാജ്യമാണ്പോലും മണ്ണാങ്കട്ട !!

  ReplyDelete
 3. Hussain KattanamSunday, January 08, 2012

  ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത് എന്ന് പറയുന്ന നമ്മുടെ നാട്ടിലെ നീതി നിയമ വെവസ്ഥകള്‍ എവിടെപ്പോയി. എന്നിട്ട് സംഭവിക്കുന്നതോ കുറ്റം തെളിഞ്ഞവര്‍ പുറത്തിറങ്ങുന്നു നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്നു .....മദനി തെറ്റ് ചെയ്തെങ്കില്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം അതില്‍ യാതൊരു സംശയവുമില്ല, പക്ഷെ വിചാരണ തടവുകാരനായി മരണം വരെ അകത്തിടാന്‍ ഏത് നിയമാമാണ് അനുശാസിക്കുന്നത് ?

  ReplyDelete
 4. Muhammed ShareefSunday, January 08, 2012

  ഇപ്പോഴുള്ള നീതി നിര്‍വഹണത്തെ നമുക്ക്‌ ഒരിക്കലും വിശ്വസിക്കാന്‍ കഴിയില്ല ഇവയെല്ലാം നിയന്ത്രിക്കുന്നത്‌ ഒരു പ്രത്യേക ലോബിയാണ് ...ചില താല്പര കക്ഷികളുടെ ആവശ്യം അനുസരിച്ചാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്‌ ..ജനങ്ങള്‍ക് നീതി പീടതോടുള്ള വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ് .....

  ReplyDelete
 5. orupad per parayan vembunnath thankal valere nannayi pradibadichu..kazhiyunnatra ith post cheyd charchak vekuka..best of luck,

  ReplyDelete
 6. ഫോട്ടോ വളരെ അര്‍ത്ഥവത്തായിട്ടുണ്ട്

  ReplyDelete
 7. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി കൂടി ശിക്ഷിക്കപ്പെടരുത് എന്ന് പ്രഖ്യാപിക്കുന്ന നിയമവ്യവസ്ഥയാണല്ലോ നമ്മുടേത്....

  എന്നിട്ട് സംഭവിക്കുന്നതോ....

  ReplyDelete
 8. Absar...താങ്കള്‍ പറഞ്ഞതൊക്കെ ശരി തന്നെ അതിനോട് യോജിക്കുന്നതിനോടൊപ്പം ഒന്ന് ചോദിച്ചോട്ടെ...നമ്മുടെ നാട്ടില്‍ ഒരുപാട് മതനേതാക്കളും പണ്ഡിതന്മാരുണ്ട് അവരൊക്കെ നാട്ടിനും സമൂഹത്തിനും ഒരുപാട് ഗുണങ്ങള്‍ ചെയ്തവരുമാണ് അവര്‍ക്കാര്‍ക്കും ഈ ഒരവസ്ഥ വന്നിട്ടില്ല.ഇദ്ദേഹത്തിന് മാത്രം ഇങ്ങിനെ വരാന്‍ കാരണം കയ്യിലിരിപ്പും ഗുരുത്വക്കെടുമല്ലേ.ഇദ്ദേഹത്തിന്‍റെ തുടക്കത്തില്‍ മതപ്രസംഗം കേട്ട് നമ്മള്‍ കൊരിതരിച്ചവരാ(എനിക്ക് 40 കഴിഞ്ഞു നിങ്ങള്‍ ചെറുപ്പമായതുകൊണ്ട് അറിയുമോ എന്നറിയില്ല)പിന്നെപിന്നെ ഇദ്ദേഹത്തിന്‍റെ ഭാവം മാറുന്നതാ നമ്മള്‍ കണ്ടത് പിന്നെയാണ് അങ്ങിനെയാണ് ഈ ഗതിയില്‍ എത്തിയതും .പക്ഷെ ഇദ്ദേഹത്തിന്‍റെ ഈ അവസ്ഥയില്‍ വല്ലാതെ വിഷമവും സങ്കടവുമുണ്ട് നമുക്ക് പ്രാര്‍ഥിക്കാം...

  ReplyDelete
 9. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹം ശിക്ഷിക്കപ്പെടുക തന്നെ ചെയ്യണം.
  പ്രകോപനപരമായ പ്രസംഗങ്ങള്‍ ഒരു കാലത്ത് നടത്തിയിട്ടുണ്ട് എന്ന് അദ്ദേഹം മുന്‍പ്‌ സമ്മതിച്ചിട്ടും ഉണ്ടല്ലോ...
  അത്തരം പ്രസംഗങ്ങള്‍ നടത്തിയതിനുള്ള ശിക്ഷ അദ്ദേഹത്തിനു നല്‍കിക്കോട്ടേ... ഒരു എതിര്‍പ്പോ പരാതിയോ ഇല്ല....

  എന്നാല്‍ കുറ്റക്കാരന്‍ ആണ് എന്ന സംശയത്തിന്റെ പേരില്‍ ഒമ്പത്‌ വര്‍ഷം ജയിലില്‍ ഇടുകയും, പിന്നീട് ഒരു സുപ്രഭാതത്തില്‍ കുറ്റക്കാരനല്ല എന്ന് പറഞ്ഞ് മോചിപ്പിക്കുകയും ചെയ്യുന്നതിലെ വിരോധാഭാസവും മനുഷ്യാവകാശലംഘനവും നമുക്ക്‌ അവഗണിക്കാന്‍ കഴിയില്ലല്ലോ...

  ReplyDelete
 10. കുറ്റവാളിയാണെങ്കിൽ ശിക്ഷിക്കുക; നിരപരാധിയാണെങ്കിൽ വെറുതെ വിടുക… ജയിലിലിട്ടുകൊണ്ടുള്ള ഈ അനിശ്ചിതത്വം കടുത്ത മനുഷ്യാവകാശ ലംഘനം…

  സുപ്രീം കോടതിയുടെ വിശ്വാസ്യത മുല്ലപ്പെരിയാർ വിഷയത്തിൽ നാം കണ്ടതാണ്; ഇനിയും കാണാനിരിക്കുന്നതുമാണ്… കെ.ജി. ബാലൃകഷ്ണനെപ്പോലുള്ളവരല്ലേ അതിലെ ചീഫ് ജസ്റ്റിസുമാരെല്ലാം…

  ReplyDelete
 11. ഇവിടെ പറയാന്‍ വാക്കുകളില്ല തല്ലി ചതച്ചവന്റെ നാവ് എങ്ങിനെ പൊങ്ങും
  താങ്കളുടെ ഞ്ഞാനും കൈ മടക്കി ഒന്ന് സമരം വിളിക്കാം
  ആശംസകള്‍

  ReplyDelete
 12. ഒരുകാലത്ത് താന്‍ പറഞ്ഞതും പ്രവര്‍ത്തിച്ചതും തെറ്റായിരുന്നെന്നു അയാള്തന്നെ ഏറ്റുപറഞ്ഞിട്ടുണ്ട്. കുറ്റബോധമില്ലാതെ പല ക്രിമിനല്സും വിഭിന്നരീതിയില്‍ ട്രീറ്റ്‌ ചെയ്യപ്പെടുന്നു എന്നത് സത്യമാണ്.(പിള്ള,ബിനീഷ്‌ കോടിയേരി, പിണറായി, തച്ചങ്കേരി)

  ReplyDelete
 13. 80 മുതല്‍ 99 വരെയുള്ള കാലങ്ങളില്‍ മദനിയുടെ തീപ്പൊരി പ്രസംഗങ്ങള്‍ കാരണം നമ്മുടെ നാട്ടിലെ ഒരു വിഭാഗം മുസ്ലിം അമുസ്ലിം സഹോദരങ്ങളുടെയും കണ്ണുകളില്‍ കരടായി മാറുകയായിരുന്നു മദനി. ആര്‍ എസ് എസ്സിനെ പോല തന്നെ നാട്ടില്‍ വര്‍ഗ്ഗീയത പടര്‍ത്താന്‍ ഇത് ഏറക്കുറെ കാരണമായിട്ടുണ്ട് എന്നത് വാസ്തവമാണ് സത്യത്തില്‍ ഇന്ന് മദനി അനുഭവിക്കുന്നത് ഒരു പക്ഷെ അതിനുള്ള ശിക്ഷ തന്നെയാണ് അല്ലാതെ മദനി എവിടയെങ്കിലും ഏതെങ്കിലും വിധത്തിലുള്ള അക്രമ പ്രവൃത്തനങ്ങളില്‍ ഉള്‍പ്പെട്ടതായി ഒരു തെളിവും ഇതുവരെ ഇല്ല ഒരു കോടതിയും മദനി കുറ്റക്കാരനാണ് എന്ന് ഇതുവരെയും വിധിച്ചിട്ടുമില്ല . നേരത്തെ കോയമ്പത്തൂരില്‍ അനുഭവിച്ച ഒന്‍പതു കൊല്ലത്തെ തടവും ഇപ്പോള്‍ ബാംഗ്ലൂരില്‍ ഒന്നര കൊല്ലമായി തുടരുന്ന തടവും വിചാരണ തടവുകാരന്‍ എന്ന ലേബലില്‍ ആണല്ലോ മദനിയെ എന്നെനെക്കുമായി ഈ പേരും പറഞ്ഞു എന്നെന്നേക്കുമായി ജയിലിലിടുക എന്ന ചിലരുടെ ഉറച്ച തീരുമാനം ആണിത് എന്നതാണ് സത്യം

  ReplyDelete
 14. Rafeeque said...

  80 മുതല്‍ 99 വരെയുള്ള കാലങ്ങളില്‍ മദനിയുടെ തീപ്പൊരി പ്രസംഗങ്ങള്‍ കാരണം നമ്മുടെ നാട്ടിലെ ഒരു വിഭാഗം മുസ്ലിം അമുസ്ലിം സഹോദരങ്ങളുടെയും കണ്ണുകളില്‍ കരടായി മാറുകയായിരുന്നു മദനി. ആര്‍ എസ് എസ്സിനെ പോല തന്നെ നാട്ടില്‍ വര്‍ഗ്ഗീയത പടര്‍ത്താന്‍ ഇത് ഏറക്കുറെ കാരണമായിട്ടുണ്ട് എന്നത് വാസ്തവമാണ് സത്യത്തില്‍ ഇന്ന് മദനി അനുഭവിക്കുന്നത് ഒരു പക്ഷെ അതിനുള്ള ശിക്ഷ തന്നെയാണ് അല്ലാതെ മദനി എവിടയെങ്കിലും ഏതെങ്കിലും വിധത്തിലുള്ള അക്രമ പ്രവൃത്തനങ്ങളില്‍ ഉള്‍പ്പെട്ടതായി ഒരു തെളിവും ഇതുവരെ ഇല്ല ഒരു കോടതിയും മദനി കുറ്റക്കാരനാണ് എന്ന് ഇതുവരെയും വിധിച്ചിട്ടുമില്ല . നേരത്തെ കോയമ്പത്തൂരില്‍ അനുഭവിച്ച ഒന്‍പതു കൊല്ലത്തെ തടവും ഇപ്പോള്‍ ബാംഗ്ലൂരില്‍ ഒന്നര കൊല്ലമായി തുടരുന്ന തടവും വിചാരണ തടവുകാരന്‍ എന്ന ലേബലില്‍ ആണല്ലോ മദനിയെ എന്നെനെക്കുമായി ഈ പേരും പറഞ്ഞു എന്നെന്നേക്കുമായി ജയിലിലിടുക എന്ന ചിലരുടെ ഉറച്ച തീരുമാനം ആണിത് എന്നതാണ് സത്യം
  ************
  വളരെ ശരിയാണ്
  ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കും
  അന്ന് മദനിക്ക്‌ ഒപ്പമുണ്ടായിരുന്നവര്‍ ഇന്ന് തിരിഞ്ഞു നോക്കുന്നുണ്ടോ?

  ReplyDelete
 15. അയാള്‍ തിന്ന ഉപ്പിനേക്കാള്‍ എത്രയോ അധികം വെള്ളം കുടിച്ചു കഴിഞ്ഞു.ഉപ്പ് തിന്നിട്ടും വെള്ളം കുടിക്കാതെ പലരും നടക്കുനുണ്ടല്ലോ.അദ്വാനി മുതല്‍ ഉമാഭാരതി വരെ

  ReplyDelete
 16. പൂര്‍വ്വാശ്രമത്തിലെ കാട്ടാളന് 'മാനിഷാദ' പാടാന്‍ അവസരമൊരുക്കിയ മണ്ണില്‍, കലിംഗ യുദ്ധത്തിന്‍റെ കറ കളഞ്ഞ് 'അഹിംസ'യുടെ അശോക ചക്രത്തിന് ഹൃദയപതാകയിലഭയം നല്‍കിയ വിശ്വഭാരതത്തില്‍, ചമ്പല്‍ കൊള്ളക്കാരി ജനപ്രതിനിധിയായി 'നിയമ നിര്‍മ്മാണം' നടത്തിയ മഹാരാജ്യത്ത് നടന്നു കൊണ്ടിരിക്കുന്ന രാസമാറ്റമെതെന്താണ്..? ഒരു കാലത്തും മോചിപ്പിക്കപ്പെടാനാവാത്ത വിധം ആയിരത്തിന്‍റെ കറന്സിക്ക് ഗാന്ധിത്തലയെന്ന പോലെ ആഗോള 'ഭീകരത'ക്ക് അബ്ദുന്നാസിര്‍ മദനി അടയാളവത്കരിക്കപ്പെടുന്നത് ചരിത്രാന്വേഷകര്‍ക്ക് പുതിയ ഗവേഷണ വിഷയമാവേണ്ടതുണ്ട്.

  ReplyDelete
 17. കസബിനു പഞ്ചനക്ഷത്ര ജയിലും സര്‍ക്കാര്‍ ചിലവില്‍ വക്കീലും, നല്‍കുന്ന നമ്മുടെ ഭരണാധികാരികള്‍ മ:അദ്നി ക്ക് വിചാരണയും അത്യാവശ്യ ചികിത്സയും പോലും നിഷേധിക്കുന്നതെന്ത്, അണ്ടിപ്പെട്ടി രാജയെയും, കനിമൊഴിയെയും, ചിദംബരത്തെയും സുഘ്‌റാമിനെയും പോലെ വലിയ രാജ്യദ്രോഹം ഒന്നും മ:അദ്നി ചെയ്തിട്ടുണ്ടാവാന്‍ സാധ്യത ഇല്ല. രാജ്യത്ത് കള്ളത്തരം ചെയ്ത് പണം അടിച്ച് മാറ്റി സ്വിസ്സ് ബാങ്കുകളില്‍ കൂട്ടിവച്ചിരിക്കുന്നവരുടെ പേരുവിവരം പരസ്യമാക്കാന്‍ മടിക്കുന്ന ഭരണക്കാരേ നിങ്ങളെ ഓര്‍ത്ത് ഞങ്ങള്‍ ലജ്ജിക്കുന്നു. അഞ്ച് എമ്മെല്ലെയുള്ള ഒരു പാര്‍ട്ടിയുടെ നേതാവായിരുന്നു ശീ മ:അദ്നി എങ്കില്‍ അയാളെ തൊടാന്‍ പോലും ഇവര്‍ തയ്യാറാവില്ലായിരുന്നു, കുഞ്ഞാലിക്കുട്ടിയും, പിള്ളയും ഒക്കെ നമുക്കുമുന്‍പില്‍ ഉദാഹരണമായുണ്ടല്ലോ?

  ReplyDelete
 18. പരീക്ഷണ പഥങ്ങളിലെ തീക്കനലുകളില്‍ ഇത്രമാത്രം വെന്തു നീറിയിട്ടും ആ മനുഷ്യന്റെ ഉള്ളില്‍ ഒട്ടുമേ മങ്ങാതെ അചഞ്ചലമായി തങ്കത്തിളക്കത്തോടെ ജ്വലിച്ചു നില്‍ക്കുന്ന ആത്മവീര്യം.ചരിത്രം, അതിന്റെ നേരിന്റെ പാതകളില്‍ അത് നമുക്ക് കാണിച്ചു തന്നിട്ടുണ്ട്.ഇദ്ദേഹത്തിന്റെ വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട എന്തോ അന്വേഷണത്തില്‍ ഒരു പത്ര പ്രവര്‍ത്തക പോലും വേട്ടയാടപ്പെടുമ്പോള്‍ നമ്മള്‍ എങ്ങിനെ ഭയചകിതരാവാതിരിക്കും.
  തിരിച്ചറിയപ്പെടാതെ പോകുന്ന കാപട്യങ്ങളില്‍ നീതി ഇപ്പോഴും വിറങ്ങലിച്ചു നില്‍ക്കുകയല്ലേ ?

  ReplyDelete
 19. മദനിയെ കുറിച് സംസാരിക്കാന്‍ ഭയമാവുന്നു എന്നോ? എന്താണ് കാരണം? ഈ അകാരണ ഭയമല്ലേ മുസ്ലിം സമൂഹത്തെ മറ്റുള്ളവരുടെ മുമ്പില്‍ മാപ്പ് സാക്ഷിയെ പ്പോലെ പെരുമാറാന്‍ പ്രേരിപ്പിച്ചത്? ധൈര്യപൂര്‍വ്വം സത്യങ്ങള്‍ വിളിച്ചു പറയാന്‍ ഇവിടെയുള്ള മതനെതാക്കന്മാരും സമുദായ പാര്‍ടി നേതാക്കന്മാരും തയ്യാറായിരുന്നെങ്കില്‍, അതിനു വേണ്ടി എല്ലാവരും ഐക്യപ്പെട്ടിരുന്നെങ്കില്‍ മദനി ജയിലില്‍ ആവുമായിരുന്നില്ല.

  ReplyDelete
 20. ഇന്ത്യന്‍ നിഴമ പുസ്തകത്തെ വിസര്‍ജ്യം കൊണ്ട് അഭിഷേകം നടത്തി പുളകം കൊള്ളാന്‍ സമയം ആയിട്ടുണ്ട് നാറികള്‍ നടത്തുന്ന നാറിയ നിഴമ വെവ്യസ്ഥ

  ReplyDelete
 21. അവസാന അറസ്റ്റില്‍ അദ്ധേഹം പറഞ്ഞിരുന്നു ,രാജ്യത്ത്‌ നടന്ന എല്ലാ കലാപങ്ങളിലും ഇനി ഞാന്‍ പ്രതിയായെക്കാം എന്ന് ,,വര്‍ത്തമാന കാല സാഹചര്യത്തില്‍ നാം ഇത് തന്നെ യല്ലേ കണ്ടു കൊണ്ടിരിക്കുന്നത് ..
  അബ്സാര്‍ അവസരോചിതമായ ഒരു പ്രതികരണ കുറിപ്പ് ..

  ReplyDelete
 22. അല്ലാഹുവിനെ അല്ലാതെ ഒരു ശക്തിയെ യും ഭയപെടില്ല ,,,മരണം സമ്മാനമായി ലഭിച്ചാലുംരാജ്യത്തിന്‌ വേണ്ടി ശബ്തിക്കും അനീദിക്ക് എതിരെ പോരാടും ,

  ReplyDelete
 23. gafoor kanniyalaMonday, January 09, 2012

  neethiyude kannugal indiail palarkkum pala vedamanu.athinte geevikkunna uthaharanamanu mahdani.engilum indian democraciye niverthiyillathe angeegarikkunnu

  ReplyDelete
 24. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന് പ്രഖ്യാപിക്കുന്ന നിയമവ്യവസ്ഥയാണല്ലോ നമ്മുടേത്.... പക്ഷെ പാര്‍ട്ടിയാധിപത്യമുള്ള നമ്മുടെ നാട്ടില്‍ നിയമത്തിനു എന്ത് പ്രസക്തി.

  ReplyDelete
 25. ആയിരമോ പതിനായിരമോ കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാണ്ടിരുന്നാല്‍ മതിയായിരുന്നു ...

  ReplyDelete
 26. mr absar valare nannaittund pakshe baya pedenda oru samuthayathil pedendavar alla nammal baya pedendathu ALLAHU vine anu bhayam levalesham illatha oru samoohathe alla uyarth ezunnelppichittund avar shabthikkum neethikku vendi samooham theevra vadi enno beekara vadi enno mutra kuttikkotte athine onnum vaka vakkatha oru nava samoohika prasthanam valarnnu vannittund avar neethikku vendi poradunnum undu avarkku vendi prarthikkuka insha alla sabeelunaaa...sabeelunaa.............

  ReplyDelete
 27. നമ്മള്‍ മലയാളികള്‍ ശ്രീ മദനിക് കൊടുക്കുന്ന പ്രാധാന്യം ,കേരളത്തിന്‌ വെളിയില്‍ അദേഹത്തിന് കിട്ടില്ല.കേരളത്തിന്‌ വെളിയിലുള്ള എല്ലാ സംസ്ഥാനങ്ങളും കസബിനെ കാണുന്ന കണ്ണില്ലൂടെ മാത്രമേ അടെഹതെയും കാണൂ .ഏതായാലും സത്യം വിജയികട്ടെയെന്നു നമുക്ക് പ്രാര്തികാം.ദയവു ചെയ്തു ഭീകര പ്രവര്‍ത്തനങ്ങളെ ഒരു മതവുമായി കൂട്ടി കലര്തരുത് .അല്‍ഹം ദുലില്ലഹ് ..................................

  ReplyDelete
 28. ഉപ്പ് തിന്നവൻ വെള്ളം കുടിക്കട്ടെ...
  ഉപ്പ് തിന്നവൻ വെള്ളം കുടിക്കട്ടെ...
  ഉപ്പ് തിന്നവൻ വെള്ളം കുടിക്കട്ടെ...

  ബാംഗളൂരുവിൽ നിന്നും കരുനാഗപ്പള്ളിയിലേക്ക് ഒരു മയ്യിത്ത് യാത്രയാവുമ്പോഴും ഭയത്തോടെ നമ്മൾ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും.

  ReplyDelete
 29. മദനിക്ക് ഇപ്പോള്‍ തന്നെ ജീവിതത്തിലെ വിലപിടിച്ച 12 വര്‍ഷങ്ങള്‍ നഷ്ടപ്പെട്ടു കഴിഞ്ഞു. നിരപരാഹിയായിരുന്നു എന്നു കാലം തെളിയിച്ചാല്‍ ആരാണ് ഈ വര്‍ഷങ്ങള്‍ക്ക് മറുപടി പറയുക?

  ReplyDelete
 30. ലക്- വിരോധാഭാസങ്ങളോട് വിരോധംMonday, January 09, 2012

  ഒരു പക്ഷെ അദ്ദേഹം കുറ്റം ചെയ്തിരിക്കാം അത് കോടതി തെളിയികട്ടെ എന്നിട്ട് അദ്ദേഹം കുറ്റകാരന്‍ ആണെങ്കില്‍ അര്‍ഹമായ ശിക്ഷ നല്‍കട്ടെ. --- ന്യായം..!! എന്നാല്‍ ഈ കേസൊന്നും നോക്കാന്‍ കോടതിക്ക് സമയം ഇല്ല വല്ല പെണ്‍ വാണിഭം , പോകറ്റടി കേസുകള്‍ ഒക്കെ എളുപ്പം തീര്‍ക്കും..! രാജ്യദ്രോഹം എന്ന കറ്റം തെളിയിക്കാന്‍ അതിന്‍റേതായ സമയം ഉണ്ട്. മദനിയുടെ കാര്യത്തിലും , സന്തൊഷമാധവന്‍റെ കാര്യത്തിലും കോടതിക്ക് ഇരട്ടത്താപ്പാണ്..! ഇന്ത്യന്‍ കോടതികള്‍ വെറും “ശമ്പളം തിന്നികള്‍“ മാത്രം ആണ്..ത്ഫൂഉ ( ഈ പറഞ്ഞതിന് എന്നെ പീടിച്ച് ജയിലില്‍ ഇട്ടാല്‍ എനിക്ക് പുല്ലാ..!

  വിചാരണ തടങ്കലിനൊക്കെ ഒരു പരിധിയില്ലേന്ന് ചോദിക്കേണ്ട കാലം അതിക്രമിച്ചു. മോഡി, മദനി, മുത്തലിക്, ബാല്‍ താക്കറെ തുടങ്ങിയവരൊക്കെ ഒരേ ജനുസ്സില്‍ പെട്ട കുറ്റം ആണ് ചെയ്തിരിക്കുന്നതെങ്കിലും നിയമത്തിന്‍റെ കണ്ണില്‍ പലരീതിയില്‍ അവതരിപ്പിക്കപ്പെട്ടു..!!

  ReplyDelete
 31. അതെ, രണ്ട് കണ്ണും മൂടിക്കെട്ടിയെന്ന് പറയപ്പെടുന്ന “നീതീ..”, ഒന്ന് ഒരു കണ്ണെങ്കിലും തുറക്കൂ.. എന്നിട്ട് ഈ മനുഷ്യന്റെ കാര്യത്തിലൊരു തീരുമാനമെടുക്കൂ... തെറ്റുകാരനാണെങ്കിൽ ശിക്ഷിക്കൂ.. അല്ലെങ്കിൽ അയാളെ വിട്ടയക്കൂ.. അയാൾക്കുമുണ്ട് കുടുംബം.. അയാൾക്കുമുണ്ട് ജീവിക്കാനുള്ള അവകാശം.. മറ്റെല്ലാവർക്കുമുള്ളതു പോലെ...

  ReplyDelete
 32. രാജ്യദ്രോഹിയും തീവ്രവാദിയും ആയി മുദ്രകുത്തപ്പെടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല....

  ഞങ്ങളോട് ക്ഷമിക്കുക....

  ReplyDelete
 33. നാടിനെ കട്ടുമുടിച്ച കനിമൊഴിക്കു ജാമ്യം അനുവദിച്ച സുപ്രീം കോടതി ...
  വിവാദ നായകന്‍ അമര്‍ സിംഗിന് ജാമ്യം അനുവദിച്ച സുപ്രീം കോടതി ...
  എന്തിനു ഈ മനുഷ്യനെ പീഡിപ്പിക്കുന്നു....
  ഒറ്റക്കാലില്‍ ഉന്തി ഉന്തി ജീവിതം തള്ളി നീക്കുന്ന ഈ മനുഷ്യന്‍ ...
  ... എന്തു തെറ്റാണു ചെയ്തത്....
  പത്തു വര്‍ഷം ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ അടച്ച അതെ നിയമം...
  വീണ്ടും തെറ്റുകള്‍ ആവര്‍ത്തിക്കുകയാണോ?
  ഇങ്ങനെ വേദനിപ്പിക്കാന്‍ ...
  ഇദ്ദേഹം ചെയ്ത തെറ്റെന്താണ്?
  അതെങ്കിലും അറസ്റ്റ് ചെയ്തവര്‍ .. അല്ലെങ്കില്‍ കോടതി പറയേണ്ടതല്ലേ?
  നീതിയും ന്യായവും പാലിക്കാത്ത നമ്മുടെ നീതിന്യായ വ്യവസ്ഥ.....
  താടി വെച്ചവന് ഒരു നീതി ..
  കാവി ധരിച്ചവനു ഒരു നീതി..
  ഇതിന്റെ പേരാണോ മതേതരം?

  അബ്സാര്‍ ബായ് .. നല്ല ആര്‍ട്ടിക്കിള്‍.. സത്യം വിളിച്ചു പറയാനും വേണം ചങ്കൂറ്റം ..

  ReplyDelete
 34. ചാരവൃത്തിക്ക് അറസ്റ് ചെയ്യപ്പെട്ട പാകിസ്ഥാനിലെ ഇന്ത്യന്‍ മുന്‍ നയതന്ത്രജ്ഞ മാധുരി ഗുപ്തയ്ക്കു പോലും ഇവിടെ ജാമ്യം ലഭിച്ചു. എന്നാല്‍ 'ഭീകരവാദി' എന്ന ആജീവനാന്ത ചാപ്പ കുത്തി, മദനിയെ നിരന്തരമായി ജയിലില്‍ ഇടുന്നതും കോടതി വിധികളിലൂടെ തന്നെ. രാജ്യ ദ്രോഹ കുറ്റം ഉണ്ടായിട്ടു പോലും, ബ്രാഹ്മണ ജാതിക്കാരിയായ മാധുരി ഗുപ്തക്ക് വെറും മൂന്നു വര്‍ഷ തടവാണ് വിധിച്ചത് ! അങ്ങിനെ ഈ നാട്ടിനോടുള്ള 'ദേശ കൂറ്'(patriotism) തെളിയിക്കുകയെന്നത് ദരിദ്രനായ പിന്നാക്കക്കാരന്റെ 'കടമയും' (duty) അവന്റെ 'ദേശ കൂറ്' നിരന്തരമായി ചോദ്യം ചെയ്യുകയെന്നത് സമ്പന്നനായ, അല്ലെങ്കില്‍ യൂണിഫോറം ധരിച്ച മുന്നാക്കക്കാരന്റെ 'അവകാശവുമാണ്' (right). മുസ്ലിംകളോ, ആദിവാസികളോ, ദളിതരോ, 'നവ ഇടതുപക്ഷക്കാരോ' ആയിരിക്കും കടമ നിറവേറ്റാന്‍ വിധിക്കപ്പെട്ട നിര്ഭാഗ്യര്‍.
  അറിയപ്പെടുന്ന കണക്കുകള്‍ വെച്ച് 80 ശതമാനത്തില്‍ അധികമാണ് ഉയര്‍ന്ന കോടതികളില്‍ ജഡ്ജ് പണി ചെയ്യുന്ന മുന്നാക്കജാതിക്കാര്‍. പാര്‍ലിമെന്റ് ഭരണഘടനാ റിവ്യൂ കമ്മിറ്റിയുടെ 2002-ലെ കണക്കു പ്രകാരം, 610 ഹൈ കോടതി ജഡ്ജുമാരില്‍ 20 നു താഴെ മാത്രമേ പട്ടിക ജാതി -വര്‍ഗ വിഭാഗത്തില്‍ നിന്നുള്ളൂ.

  ReplyDelete
 35. മോഷ്ടിക്കപ്പെട്ട താങ്കളുടെ പോസ്റ്റുകള്‍ ഇവിടെയുണ്ട്. കാണിച്ചു തന്നതിനുള്ള സമ്മാനം വീട്ടില്‍ എത്തിച്ചാല്‍ മതി. http://entekatthikal.blogspot.com/

  ReplyDelete
  Replies
  1. ഒരു ബൂലോക കള്ളനെ കൂടി പരിചയപ്പെടുത്തി തന്നതിന് വളരെയധികം നന്ദി ഷുക്കൂര്‍ ഭായീ....
   സമ്മാനക്കാര്യം നമുക്ക്‌ പരിഗണിക്കാം....:)

   Delete
 36. മദനിയെ പെട്ടെന്ന് വിചാരണ ചെയ്യണമെന്ന് ഒരു രാഷ്ട്രീയ പാര്‍ടി നേതാക്കളും ആവശ്യപ്പെടാത്തത് എന്തുകൊണ്ട്? നീതിയുടെ വൈകല്‍ നീതി നിഷേധത്തിന് തുല്ല്യമാണ്.
  മദനി മാത്രമല്ല ,അനേകം പേര്‍ ,ഹിന്ദുക്കളും മുസ്ലിംകളും ഇങ്ങിനെ കിടക്കുന്നുണ്ട്.
  അതിനെ വര്‍ഗീയമായി കാണേണ്ട.പ്രതിഷേധിക്കേണ്ടത് ഒച്ചിഴയുന്ന വേഗത്തിലുള്ള
  നമ്മുടെ നിയമവ്യവസ്ഥക്കെതിരെയാണ്.

  ReplyDelete
 37. കഴിഞ്ഞ പ്രാവിശ്യം ജയില്‍ മോചനത്തിന് സഹായിച്ചവരെ കൂടി അദ്ദേഹം വെറുപ്പിച്ചു
  ഇപ്പോള്‍ അദ്ദേത്തിനു വേണ്ടി ഒരു വാക്ക്‌ പറയാന്‍ ആളില്ലാതെ ആയി

  ഇതിനല്ലാം അദ്ദേഹത്തിനും കുറച്ച് പങ്കില്ലേ...............?

  ഭാവുകങ്ങള്‍

  ReplyDelete
  Replies
  1. കഴിഞ്ഞ പ്രാവശ്യം ജയില്‍ മോചനത്തിന് അദ്ദേഹത്തിനു ആരുടേയും സഹായം ലഭിച്ചിട്ടില്ല.
   നിരപരാധിയാണ് കോടതി വിധി വന്ന ശേഷം മാത്രമാണല്ലോ അദ്ദേഹം ജയില്‍ മോചിതനായത്.

   Delete
  2. ഒന്‍പതര വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ നിരപരാധി എന്ന് കണ്ടു കോടതി അദ്ദേഹത്തെ വിട്ടയക്കുകയാണ് ചെയ്തത് അത് കൊണ്ട് തന്നെ സഹായം ചെയ്തവരെയെല്ലാം അദ്ദേഹം വെറുപ്പിച്ചു എന്ന് പറയുന്നതിന്റെ യുക്തി മനസ്സിലാവുന്നില്ല. നിയമ പോരാട്ടത്തിനു നമ്മുടെ നാട്ടിലെ ആയിരക്കണക്കിന് സുമനസ്സുകള്‍ സഹായിച്ചിട്ടുണ്ട്. അത് അദ്ദേഹത്തോടുള്ള സ്നേഹം കൊണ്ടും അദ്ദേഹം നിരപരാധിയാണെന്നുള്ള പൂര്‍ണ്ണ ബോധ്യം കൊണ്ടുമാണ്.അത്തരം സഹായങ്ങള്‍ ഇപ്പോഴും തുടരുന്നുമുണ്ട്.

   Delete
 38. സുപ്രീംകോടതി കോടതി വരെ കേസുകള്‍ എത്തിച്ചത് ആരാണ്‌ ? കോടതി സ്വമേധയാ കേസേടുത്തതാണോ?
  മഅദനി നിയമ സഹായ സമിതിയായിരുന്നു ഇതിനു പിന്നില്‍
  അറസ്റ്റു ചെയ്തപ്പോള്‍ ആദ്യമായി പ്രതികരിച്ചത്‌ CHRO യുടെ സെക്രട്ടറി ആയ മുകുന്ദന്‍ സി മേനോന്‍ എന്ന മനുഷ്യാവകാശ പ്രവര്‍ത്തകനായിരുന്നു എന്ന് പത്രം വായിക്കുന്നവര്‍ മറക്കാന്‍ സാധ്യതയില്ല

  ആദ്യം ഒരു വാര്‍ത്ത പോലും കൊടുക്കാന്‍ വിസമ്മതിച്ച മാധ്യമം പുറത്തിറങ്ങുമ്പോള്‍ മാലയിടാന്‍ രാഷ്ട്രീയക്കരോടോപ്പം മുന്‍നിരയില്‍ത്തന്നെയുണ്ടായിരുന്നു

  ReplyDelete
  Replies
  1. നിയമ സഹായം ലഭിച്ചിട്ടില്ല എന്നല്ല പറഞ്ഞത്‌.
   അദ്ധേഹത്തെ വേഗത്തില്‍ പുറത്തിറക്കാനോ, വിചാരണ വളരെ വേഗത്തില്‍ ആക്കാനോ ഇവരുടെ ഇടപെടലുകള്‍ കൊണ്ട് കഴിഞ്ഞിട്ടുണ്ടോ?? ഇല്ല എന്നാണ് എന്റെ അഭിപ്രായം.
   ജാമ്യം ലഭ്യമാക്കാന്‍ പോലും കഴിഞ്ഞില്ല.
   ഒമ്പത്‌ വര്‍ഷം കൊണ്ട് വിധി വരുമ്പോള്‍ അതിനെ ഒരിക്കലും വേഗത്തില്‍ ഉള്ള വിചാരണയായി വിലയിരുത്താന്‍ കഴിയില്ലല്ലോ....

   മാധ്യമം ആദ്യം വാര്‍ത്ത കൊടുക്കാത്തത് ഒരു പക്ഷേ "തീവ്രവാദിയെ" പിന്തുണക്കാന്‍ ഉള്ള ഭയം കൊണ്ട് തന്നെയായിരിക്കാം...

   മനുഷ്യാവകാശ ലംഘനത്തിന്റെ പ്രതീകമായി മദനി മാറി എന്ന സ്ഥിതി വന്നത് കൊണ്ടാകാം അവരും മാലയുമായി കാത്തു നിന്നത്.

   Delete
  2. ഇരകള്‍ ഇനിയും വരും വേട്ടക്കാര്‍ വിത്യസ്തരാവും
   മദനിയെന്ന മനുഷ്യാവകാശ ലംഘനത്തിന്‍റെ പ്രതീകം നമുക്കിടയില്‍ ഉണ്ടാവുന്നിടത്തോളം

   ശബ്ദിക്കാന്‍ ഭയപ്പെടാത്ത ഒരു വിഭാഗം ഉയര്‍ന്നു വരും

   നീതിക്കും സുരക്ഷക്കും സ്വാതന്ത്യത്തിനും വേണ്ടി അന്ത്യം വരെ പൊരുതി രക്തസാക്ഷികളാവാന്‍......

   Delete
 39. നിരപരാധി ആണെങ്കില്‍ നിയമം അദ്ധേഹത്തോട് ചെയ്യുന്നത് അതി ക്രൂരം തന്നെ..പക്ഷെ തൊണ്ണൂറുകളിലെ അദ്ധേഹത്തിന്റെ പ്രസംഗം കേട്ടിടുണ്ടോ ..RSS ഉണ്ടാക്കാന്‍ കേണിഞ്ഞു ശ്രമിച്ചിട്ടും നടക്കാത്ത എതെങ്കിലും ഒരു ഗ്രാമം ഉണ്ടെങ്കി ഒരു പത്തു മിനിറ്റ് ഇയാളുടെ പ്രസംഗം വെച്ചുകൊടുത്താ മതി..പിന്നെ RSS യൂണിറ്റ് എപ്പോ ഉണ്ടായെന്നു ചോദിച്ചാ മതി !!

  എന്തായാലും ഇങ്ങനെയൊരു പോസ്റ്റ്‌ ഇട്ടതിനു അഭിനന്ദനങ്ങള്‍ അബ്സര്‍ ബായ്

  ReplyDelete
  Replies
  1. You Said It. ആ പ്രസംഗത്തിന്റെ കാസെറ്റ് കേട്ടപ്പോഴേ തോന്നിയതാണ്‍ ഇദ്ദേഹത്തിനു ഇങ്ങനെ ഒരു തിരിച്ചടി കാലം കരുതിവെക്കുമെന്ന്

   Delete
  2. Dear,rishad keralathil vargeeyathakku akkam kuttunnathuMADANI-ye polulla alukala anu.ivide marskitu prasthanathinte valarcha karanam anu RSS nu verottamillathe poythu.Ennal ivide newna paksha vargeeyatha padarnnal athu RSS valarane sahayikku....

   Delete
  3. നിരപരാധി ആണെങ്കില്‍ എന്നല്ല അദ്ദേഹം നിരപരാധി ആണ്. അപരാധി ആണെന്ന് ഇന്നുവരെ ഒരു കോടതിയും കണ്ടെത്തിയിട്ടില്ല. മാത്രവുള്ള താങ്കള്‍ പറയുന്ന പ്രകോപനപരമായി പ്രസംഗിച്ചു എന്ന പേരില്‍ അദ്ദേഹത്തിനെതിരെ ചാര്‍ജ്ജ് ചെയ്ത നൂറിലേറെ വരുന്ന കേസുകളില്‍ ഇതിനകം വിധി വന്ന തൊണ്ണൂറു ശതമാന്‍ കേസുകളും രാഷ്ട്രീയ വിരോധത്താല്‍ ചാര്‍ജ്ജ് ചെയ്തതാണ് എന്ന് വിലയിരുത്തി മൊത്തമായും ചില്ലറയായും പലപ്പോഴും കോടതികള്‍ തള്ളിക്കളഞ്ഞിട്ടുമുണ്ട്. പിന്നെ അയാളുടെ പ്രസംഗം കേട്ടാല്‍ ആര്‍.എസ്.എസ്. യൂണിറ്റുകള്‍ ഉണ്ടാകും എന്ന വിലയിരുത്തലിനോട് യോജിക്കാന്‍ കഴിയില്ല. ഇന്ത്യയില്‍ സംഘപരിവാര്‍ ശക്തി പ്രാപിച്ച അധികാരം കയ്യാളിയ സ്ഥലങ്ങളില്‍ ഒരു 'മഅദനി' ഉണ്ടായിട്ടുമില്ല. പ്രസംഗിച്ചിട്ടുമില്ല. നേരെ മറിച്ചു അദ്ദേഹത്തിന്റെ പ്രസംഗം ശ്രമിച്ചു ടി.എ.മുഹമ്മദ്‌ ബിലാല്‍ (ടി.എ.വേലായുധന്‍) തുടങ്ങിയ പലരും തങ്ങളുടെ വിശ്വാസം തന്നെ മാറി എന്നും പിന്നീട് അദ്ദേഹത്തിന്റെ സന്തത സഹചാരി ആയി എന്നുള്ളതും ചരിത്രമാണ്.

   Delete
 40. Dear Absar,
  sorry to say that i'm not fully agreeing with your views, when i read your post on convicts of rajeev gandhi assassination case and this one together. but i agree with the point that delaying justice to an old handicapped is unlawful. But overall court procedures in our country is very slow, may it be mumbai attack, kandhamal case, parliment attack case samjhotha express blast case, etc... every thing is going like never ending. before ponnani election everybody wants madani's help thinking that he has good influential power among muslim community. Later when they found that he has not as much inluence as they thought our dirty polititians got rid of him....

  ReplyDelete
  Replies
  1. "but i agree with the point that delaying justice to an old handicapped is unlawful."

   ഇക്കാര്യം തന്നെയാണ് ഞാനും പറയുന്നത്....
   മദനി തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം.
   ഒന്‍പത് വര്‍ഷം ജയിലില്‍ കഴിഞ്ഞ ശേഷം നിരപരാധിയാണ് എന്ന് വിധിക്കപ്പെട്ട ഒരു വ്യക്തി നിയമത്തിന്റെ മുന്നില്‍ തീര്‍ച്ചയായും ഇതിനേക്കാള്‍ കൂടുതല്‍ പരിഗണന അര്‍ഹിക്കുന്നുണ്ട്. ഒന്നുകില്‍ കോടതി നടപടികള്‍ വേഗത്തിലാക്കണം.ഇനിയും ഇഴഞ്ഞാണ് കോടതിക്ക് മുന്നോട്ട് പോകാന്‍ കഴിയൂ എങ്കില്‍ ജാമ്യം നല്‍കണം. കര്‍ശന വ്യവസ്ഥകളോടെ തന്നെ ആയിക്കോട്ടെ...
   അത് ഏതു കേസില്‍പ്പെട്ടവര്‍ ആയാലും അങ്ങിനത്തന്നെ വേണം...
   "പ്രതി" എന്ന് തെളിയിക്കപ്പെടുന്നത് വരെ കുറ്റാരോപിതന് അര്‍ഹമായ നീതി സംരക്ഷണം ലഭ്യമാക്കാന്‍ നീതി വ്യവസ്ഥ തയ്യാറാകണം.
   പ്രത്യേകിച്ച് പ്രതി എന്ന് തെളിയിക്കപ്പെട്ടവര്‍ പോലും പഴുതുകളിലൂടെ ഇറങ്ങി പോരുമ്പോള്‍...

   Delete
  2. That delay is not only to Madani. And past record of Madani is not fair as far as a secular country concerned.His speaches in 1990s were utter provoking and It cannot be justified. ഒരു പക്ഷേ അന്നു തിന്ന ഉപ്പിന്റെ വെള്ളമായിരിക്കും ഇന്നു കുടിക്കുന്നത്. You are one among many who feel that he has suffered more than what he deserve.But many others think other way.

   Delete
 41. ഇന്ത്യ മഹാ രാജ്യത്തെ അതിന്റെ വളര്‍ച്ചയില്‍ നിന്നും ഐക്യത്തില്‍ നിന്നും തടയിടാന്‍ വര്‍ഗീയ വിഷം കുത്തിവെച്ചു ഒരു സമുദായത്തെ അകറ്റി പ്രതിക്കൂട്ടില്‍ നിര്‍ത്തി മതസ്പര്‍ധ വളര്‍ത്തി അവര്‍ രാജ്യത്തിന്‍റെ ശത്രുക്കളാണെന്ന് വരുത്തി തീര്‍ത്തു ഇന്ത്യയെ കുട്ടിച്ചോറാക്കാമെന്ന്‌ മനപ്പായസം ഉണ്ണുന്നവരോട്ഒന്നേ പറയാനുള്ളൂ നടക്കില്ല.പണ്ട് ബ്രിടിഷ്കാര്‍ ശ്രമിച്ചു വിജയിച്ചു.അതില്‍നിന്നും പാഠം ഉള്‍കൊണ്ട ഒരു സമൂഹമാണ് ഞങ്ങള്‍.നിങ്ങളുടെ കുബുദ്ധികള്‍ വിലപ്പോവില്ല .

  ReplyDelete
 42. അതെ ഞങ്ങൾക്ക് ഭയമാണു...
  ലൌ ജിഹാദിന്റെ പേരിൽ സമുദായത്തെ മുഴുവനായും മീഡിയാ വേട്ടയാടിയപ്പോൾ മിണ്ടാതിരുന്നവരാണ് ഞങ്ങൾ...അവസാനം ലൌ ജിഹാദ് ഒരു നുണ ബോംബായിരുന്നു എന്ന് തെളിഞ്ഞപ്പോൾ ഇപ്പോൾ മനസ്സിലായില്ലേ ഞങ്ങൾ നിരപരാധികളാണെന്ന് എന്ന് പറഞ്ഞ് കൊണ്ട് പത്രത്തിന്റെ പ്രതികരണ കോളത്തിൽ പ്രതിഷേധം കുറിച്ച് തീർക്കാൻ വിധിക്കപ്പെട്ടവർ,...
  ഞങ്ങളുടെ പേരിൽ ഒരു പാർട്ടി നിയമസഭയിലുണ്ടായിട്ടും ഈ മെയിൽ ചോർത്തൽ കണ്ട് നിൽക്കാൻ വിധിക്കപ്പെട്ടവരാണു ഞങ്ങൾ...
  അതിന്നെതിരെ കമാന്നൊരു അക്ഷരം മിണ്ടാൻ കഴിയാതെ നാലു പോസ്റ്ററുകൾ കവലകളിൽ തൂക്കി ത്രിപ്തിയടഞ്ഞവർ.......

  ReplyDelete
 43. ഞാന്‍ ഭയക്കുന്നില്ല ..എങ്കിലും ഇത് കാണാതിരിക്കാന്‍ കഴിയുന്നില്ല .

  ReplyDelete
 44. മദനി വിഷയത്തില്‍ നീതി നിഷേധതത്തിനെതിരെ കേരളത്തിലേ ഭൂരി പക്ഷം ജനങ്ങള്‍ക്കും അമര്‍ഷമുണ്ട്..എന്നിരുന്നാല്‍ പോലും വാതുറന്നു അദ്ദേഹത്തിനു അനുകൂലമായി ശബ്ദിച്ചാല്‍ ഇവിടുത്തെ മതേതരത്ത വാദികള്‍ എന്നു പറഞ്ഞു നടക്കുന്ന ആളുകള്‍ പോലും വര്‍ഗീയവാദിയെന്നും തീവ്രവാതിയെന്നും വിളിച്ച് പരിഹസിക്കും.നീതിയുടെ പ്രായോജകര്‍ എന്നവകാശപ്പെടുന്ന കോടതികള്‍ പോലും ഈ വിഷയത്തില്‍ മൌനം പാലിക്കുകയാണ്...

  ReplyDelete
 45. Siraj Abdulla DevarkovilSaturday, February 25, 2012

  മദനിയുടെ ഇപ്പോയത്തെ അവസ്തയില്‍ ദുക്കമുണ്ട് അദ്ദേഹം എന്നും വിവേകത്തെക്കള്‍ അധികം വികാരത്തിനു അടിമയായിരുന്നു മുന്നില്‍ കാണുന്ന ജനകുട്ടത്തെ കണ്ട്‌ വികാരപരമായ പ്രസങ്ങങ്ങലായിരുന്നു അധികവും പലതും അദ്ദേഹം കൊയബ്ബത്തുര്‍ ജയിലില്‍ നിന്നും തുറന്നു പറഞ്ഞിട്ടുമുണ്ട് ജയില്‍ വാസം കയിഞ്ഞു വന്ന മദനി ഇനി അത്തരം പ്രസംഗങ്ങള്‍ ചെയ്യില്ല എന്നും പറഞ്ഞു മദനി ബ്ലാക്ക്‌ കാറ്റു കളുമായി തിളങ്ങി നില്‍ക്കുന്ന ഒരു കാലമുണ്ടായിരുന്നു അന്ന് പെരിന്തല്‍ മണ്ണയില്‍ പ്രസംഗത്തിനു പോയ ദിവസം അദ്ദേഹത്തെ അദ്ദേഹം പഠിച്ച സ്ഥാപനത്തിലെയ്ക്ക് വിളിച്ചു വരുത്തി അദ്ദേഹത്തിന്റെ ഉസ്താദ് ഒരു കാര്യം പറഞ്ഞു നിങ്ങളുടെ പ്രസംഗങ്ങള്‍ നിയദ്രിക്കണം എന്ന് പറഞ്ഞപ്പോള്‍ എല്ലാം കേട്ടുകൊണ്ട് തിരിച്ചു വന്നു മഗ്രിബ് നമസ്കരനദ്ദരം അദ്ദേഹം പ്രസന്കിച്ചത് പച്ചപുടപ്പ് പുതച്ച ഒരാള്‍ എന്നെ വരുടെ സ ത്ര ത്തിലേയ്ക്ക് വിളിച്ചു കൊണ്ട് പോയി ആത്മ സംയമനത്തിന്റെ താരാട്ടു പടി തന്നു എന്ന്നും അത് ഞാന്‍ ചവറ്റു കോട്ടയിലേയ്ക്ക് വലിച്ചെറിയുന്നു എന്നും ഒക്കെയാണ് ഇത് അവിടെയുള്ള വിദ്യാര്‍ത്തികള്‍ റെക്കോര്‍ഡ്‌ ചെയ്ത് അദ്ദേഹത്തെ കേള്‍പ്പിച്ചപ്പോള്‍ കണ്ണുനീര്‍ വര്‍ക്കുകയാണ് ആ ഉസ്താദ് ചെയ്തത് ഇങ്ങനെ പലരെയും കരയിപ്പിച്ചു പലര്ക്കെതിരെയും സ്വന്തം ഉയര്‍ച്ചക്ക് വേണ്ടി പലരെയും തെറി പറയുന്ന അവസ്ഥ യായിരുന്നു നാം കണ്ടത് അതിന്റെയൊക്കെ പരിണിത ഫലം ഇപ്പോള്‍ അനുഭവിക്കുന്നു ജയിലില്‍ നിന്ന് വന്നു കയിഞ്ഞ തിരെഞ്ഞെടുപ്പ് കാലത്ത് അദ്ദേഹം തന്നെ കൊയബ്ബത്തുര്‍ ജയിലിലേയ്ക്ക് പിടിച്ചു കൊടുത്തത് ഭരണ നേട്ടമായി കൊണ്ടാടിയ മാര്‍കിസ്റ്റു പാര്‍ട്ടിക്ക് വേണ്ടി കാട്ടികുട്ടിയ ഹളിലക്കവും നമ്മള്‍ കണ്ടു

  ReplyDelete
 46. അറവു ശാലയിലേക്ക് വാഹനങ്ങളില്‍ കൊണ്ട് പോകുന്ന നാല്‍ക്കാലികള്‍ക്കു വേണ്ടി വിലപിക്കാന്‍ ജന്തു സ്നേഹികള്‍ ഉണ്ട് .ഒരു മരത്തിന്റെ ശി ഘ രം മുറിച്ചാല്‍ ഓലിയിടുന്ന പ്ര കൃതി സ്നേഹികള്‍ ഉണ്ട് .ട്രെയിനില്‍ വച്ച് ഒരു സ്ത്രിയെ കമന്റു അടിച്ചാല്‍ പ്രകടനവും ,മുഹപ്രസംഗം എയുതാന്‍ വരെ ആളുകളും പത്രങ്ങളും ഉണ്ട് .
  ഒരു കാല്‍ ഇല്ലാത്ത ഒരു മനുഷ്യനെ ഒരു കോടതിയും ശിഷികാതെ വര്‍ഷങ്ങളോളം ജയിലില്‍ അടച്ചിട്ടിരി ക്കുന്നതിനെതിരെ പ്രതികരിക്കാന്‍ ആരുമില്ലാതെ പോയി .

  ReplyDelete
 47. പലരും പറയുന്നു. ഉപ്പു തിന്നവന്‍ വെള്ളം കുടിക്കുമെന്നു. അദ്ദേഹത്തിന്‍റെ പ്രസംഗത്തെ കുറിച്ചാണ് ഈ ഉപ്പു എന്ന് പറയുന്നത്. മഅദനി നീണ്ട ഒമ്പതര വര്‍ഷക്കാലം ജയിലില്‍ അടക്കപ്പെട്ടത് ഏതു ഉപ്പു തിന്നതിന്റെ പേരിലാണ്? ഇപ്പോള്‍ അറസ്റ്റ് ചെയ്തു കൊണ്ടുപോയത് ഏതു ഉപ്പു തിന്നതിന്റെ പേരിലാണ്? പ്രസംഗത്തിന്റെ പേരിലല്ല ഈ പീഡനം എന്നത് ഓര്‍ക്കുക. തന്റെ പ്രസംഗം അതിര് കടന്നുവെന്ന കുറ്റ സമ്മതം അദ്ദേഹം നടത്തിയിട്ടുമുണ്ട്. കള്ളക്കേസില്‍ കുടുക്കി പീടിപ്പിക്കപ്പെട്ടതിനെ ഈ ചൊല്ല് കൊണ്ട് വിശേഷിപ്പിക്കുന്നത് മണ്ടത്തരമാണ്.
  ഇനി ഒറിജിനല്‍ ഉപ്പുതീനികളെ പരിചയപ്പെടാം: ബാല്‍ താക്കറെ, ഉമാഭാരതി, നരേന്ദ്ര മോഡി, അശോക്‌ സിംഗാള്‍, ശശികല........
  വര്‍ഗീയ പ്രസംഗങ്ങളും വംശഹത്യകളും unlimited ആയി നടത്തിയവര്‍ക്ക് അധികാരവും സുഖലഹരിയും. നിരപരാധികള്‍ക്ക് ജയില്‍.. എന്നിട്ടുമിതാ "അമ്മയെ തച്ചാലും രണ്ടു പക്ഷം.."

  ReplyDelete
 48. ബഹുമാന്യ സുഹൃത്ത് അബ്സാര്‍ മുഹമ്മദ്‌
  ജനുവരി പതിനാലാം തീയതി 2012/8.40 നു താങ്കല്‍ വി എ അസീസ്‌ പൊന്നാനിക്കു അയച്ച മറുപടി തീര്‍ത്തും യുക്തിരഹിതവും അതുകൊണ്ട് തന്നെ വിവരക്കേടും ആണ്. ഇന്ത്യന്‍ ജുടിഷിയരിയുടെ 'ലേറ്റ് ജസ്റ്റിസ് ഡിനയ് ജസ്റ്റിസ് ' എന്ന രീതി മദനിയുടെ കാര്യത്തില്‍ മാത്രമല്ല. സംഘ ഭീകരര്‍ നടത്തിയിട്ടുള്ള ഭീകര പ്രവര്‍ത്തനത്തിന് പ്രതികളായി പിടിച്ചിട്ടുള്ള നിരപരാധികലായ മുസ്ലിം ചെറുപ്പക്കാരുടെ കാര്യം എടുത്താല്‍ മനസ്സിലാക്കാവുന്നതാണ്. മദനിയുടെ മോചനത്തിനായി ഒരു മെമ്മോറാണ്ടം തയ്യാറാക്കി അന്നത്തെ ഒരു റിട്ടയര്‍ ജഡ്ജിയുടെ വീട്ടില്‍ ചെന്ന് ഒപ്പ് വാങ്ങാന്‍ പോയപ്പോള്‍ പറഞ്ഞത് ' ഒരു ബന്ത് ദിനത്തില്‍ എന്റെ കാര്‍ അവരുടെ പ്രതിഷേധത്തില്‍ തടപ്പെട്ടു അതിനാല്‍ ഞാന്‍ ഒപ്പിടില്ല' . ഇദേഹം ആകട്ടെ കേരളത്തിലെ മനുഷ്യാവകാശ പ്രവര്‍ത്തകനായി കൊണ്ടാടപ്പെടുന്ന ഒരു മനുഷ്യന്‍ ആണ്. ഇത് കേരള മോഡല്‍ മുനുഷ്യവകാശ പ്രവര്‍ത്തനത്തിന് ഒരു ഉദാഹരണം മാത്രം.ഇത്തരം വാദങ്ങള്‍ക്ക് ശ്രീ. മുകുന്ദന്‍ സി മേനോന്‍ ജീവിചിരിക്കുംബോല്‍ തന്നെ മറുപടി പറഞ്ഞിട്ടുണ്ട് " മദനിയും മനുഷ്യാവകാശ കന്ഗാനികളും" എന്ന ലേഖനത്തിലൂടെ.
  റെനി ഐലിന്‍

  ReplyDelete
  Replies
  1. പ്രിയ റെനി,

   ഞാന്‍ അസീസ്‌ പോനാനിക്ക്‌ കൊടുത്ത മറുപടി ഇതാണ് ...

   ####
   "നിയമ സഹായം ലഭിച്ചിട്ടില്ല എന്നല്ല പറഞ്ഞത്‌.
   അദ്ധേഹത്തെ വേഗത്തില്‍ പുറത്തിറക്കാനോ, വിചാരണ വളരെ വേഗത്തില്‍ ആക്കാനോ ഇവരുടെ ഇടപെടലുകള്‍ കൊണ്ട് കഴിഞ്ഞിട്ടുണ്ടോ?? ഇല്ല എന്നാണ് എന്റെ അഭിപ്രായം.
   ജാമ്യം ലഭ്യമാക്കാന്‍ പോലും കഴിഞ്ഞില്ല.
   ഒമ്പത്‌ വര്‍ഷം കൊണ്ട് വിധി വരുമ്പോള്‍ അതിനെ ഒരിക്കലും വേഗത്തില്‍ ഉള്ള വിചാരണയായി വിലയിരുത്താന്‍ കഴിയില്ലല്ലോ....

   മാധ്യമം ആദ്യം വാര്‍ത്ത കൊടുക്കാത്തത് ഒരു പക്ഷേ "തീവ്രവാദിയെ" പിന്തുണക്കാന്‍ ഉള്ള ഭയം കൊണ്ട് തന്നെയായിരിക്കാം...

   മനുഷ്യാവകാശ ലംഘനത്തിന്റെ പ്രതീകമായി മദനി മാറി എന്ന സ്ഥിതി വന്നത് കൊണ്ടാകാം അവരും മാലയുമായി കാത്തു നിന്നത്."


   ####

   ഇതിലെ ഇതു ഭാഗം ആണു വിവരെക്കേടും യുക്തി രഹിതവും എന്ന് ഒന്ന് വ്യക്തമായി ചൂണ്ടിക്കാണിക്കുവാന്‍ അഭ്യര്‍ഥിക്കുന്നു.

   മദനിയുടെ കാര്യത്തില്‍ "മാത്രമാണ്" ഇങ്ങിനെയുള്ള നീതിയുടെ അന്തമില്ലാത്ത നീണ്ടുപോക്ക് ഉണ്ടായിട്ടുള്ളത്‌ എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടോ ????

   Delete
 49. "ഇവരുടെ ഇടപെടലുകള്‍, വേഗത്തില്‍" ഇ പദങ്ങള്‍ കൊണ്ട് താങ്ങള്‍ എന്താണ് ഉദേശിച്ചത് ? എന്റെയും താങ്ങളുടെയും സൗകര്യം ഒന്നും കോടതി പരിഗണിക്കില്ല. പിന്നെ അല്ലെ ഇരയാക്കപ്പെട്ടവന്റെ കാര്യം . ഇവിടത്തെ 'സ്പെഷിയല്‍ കോര്‍ട്ട് 'എന്ന സംഗതിയുടെ അവസ്ഥ ഞാന്‍ മുന്‍പ്‌ സൂചിപ്പിച്ചിരുന്നു.ഇനിയും മനസ്സിലായില്ലെങ്ങില്‍ നേരത്തെ പറഞ്ഞ പ്രതേക കോടതികള്‍ കൈകാര്യം ചെയ്ത കേസുകളുടെ വാര്‍ത്തകള്‍ പഴയ പത്രങ്ങളിലൂടെ ഒന്നൂടിച്ചു നോക്കിയാല്‍ മനസ്സിലാകും.
  റെനി ഐലിന്‍

  ReplyDelete
  Replies
  1. എന്റെയും നിങ്ങളുടെയും സൗകര്യം കോടതി പരിഗണിച്ചില്ലെങ്കിലും, ഇത്തരം കേസുകളില്‍ ആരോപണ വിധേയരായി കഴിയുന്നവരുടെ അവസ്ഥ കോടതി പരിഗണിക്കേണ്ടത് ഉണ്ട്. അത്തരത്തില്‍ ഉള്ള മാറ്റം നിയമ വ്യവസ്ഥയില്‍ ആവശ്യമാണ്. പലരും മദനിയുടെ വിചാരണ വേഗത്തില്‍ ആക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും അത് നടന്നിട്ടില്ല എന്നത് തന്നെയല്ലേ സത്യം.മദനി കേസിന്റെ വിചാരണയുടെ വേഗം വര്‍ധിപ്പിക്കാന്‍ ഇത്തരത്തില്‍ ഉള്ള ഒരു ഇടപെടലുകള്‍ക്കും കഴിഞ്ഞിട്ടില്ല എന്നതാണ് ഞാന്‍ പറഞ്ഞത്.
   "മദനിയുടെ വിചാരണ വേഗത്തില്‍ ആക്കാന്‍ ഞങള്‍ക്ക് കഴിഞ്ഞു" എന്ന് വല്ലവരും അവകാശ വാദം ഉന്നയിക്കുന്നുന്ടെന്കില്‍ അവര്‍ മൂഡസ്വര്‍ഗത്തില്‍ ആണ്.

   Delete
 50. ആരും അവകാശ വാദം ഉന്നയിച്ചില്ല. പക്ഷെ ഇതൊരുപൊതു ചര്‍ച്ച ആണ് ആയതിനാല്‍ ഞാനായാലും താങ്ങ്കള്‍ ആയാലും എഴുതുന്നതിനു വ്യക്തത വേണം. താങ്ങ്കള്‍ക്ക് അത് ഇപ്പോഴും ഇല്ല. കാടിലും പടലിലും തല്ലി വെറുതെ സമയം കളയാന്‍ ഇല്ല. വെറുതെ എന്റെ അഭിപ്രായം ആണ് എന്ന് പറഞ്ഞിട്ട് കാര്യമില്ല ഉപോല്‍ബലകമായ തെളിവുകള്‍ പറയുക.
  റെനി ഐലിന്‍

  ReplyDelete
  Replies
  1. അങ്ങിനെ അവകാശവാദം ഉന്നയിച്ചു എന്ന് ഞാനും പറഞ്ഞിട്ടില്ലല്ലോ.
   ഈ ചര്‍ച്ചയില്‍ എന്താണ് അവ്യക്തത ഉള്ളത് ? ഒന്ന് വിശദമാക്കാമോ ?
   ചര്‍ച്ചയെ നിങ്ങള്‍ കാടിലും പടലിലും തല്ലല്‍ ആയിട്ടാണ് നിങ്ങള്‍ കാണുന്നത് എങ്കില്‍ പിന്നെ എന്ത് പറയാന്‍ ആണ് ??

   മദനി ഒന്‍പതു വര്‍ഷം വിചാരണത്തടവുക്കാരന്‍ ആയി ജാമ്യം പോലും ലഭിക്കാതെ ജയിലില്‍ കിടന്നതിന് എന്ത് തെളിവാണ് വേണ്ടത് ????
   അത് പകല്‍ പോലെ വ്യക്തമായ കാര്യം അല്ലേ???


   പിന്നെ "മദനിയുടെ വിചാരണ തങ്ങളുടെ ഇടപെടല്‍ മൂലം വേഗത്തില്‍ ആക്കാന്‍ കഴിഞ്ഞു" എന്ന് വല്ലവര്‍ക്കും അവകാശ വാദം ഉണ്ടെങ്കില്‍ അതിന്റെ തെളിവുകള്‍ അല്ലേ ഹാജര്‍ ആക്കേണ്ടത് ???
   "ഇത്തരം ഇടപെടലുകള്‍ കൊണ്ട് മദനിയുടെ നിയമനടപടികള്‍ കോടതി വേഗത്തില്‍ ആക്കി" എന്ന് കോടതി എവിടെയെങ്കിലും സൂചിപ്പിച്ചിട്ടുണ്ടോ?????
   ഉണ്ടെങ്കില്‍ അതിനുള്ള തെളിവുകള്‍ ആണ് ഹാജരാക്കേണ്ടത്. അല്ലാത്ത പക്ഷം മദനി വിഷയത്തിലെ കോടതി നടപടികള്‍ വേഗത്തില്‍ ആക്കാന്‍ ഇത്തരം ഇടപെടലുകള്‍ കൊണ്ട് കഴിഞ്ഞിട്ടില്ല എന്ന് ഞാന്‍ പറഞ്ഞ സത്യം സത്യമായി അവശേഷിക്കുകയല്ലേ ചെയ്യുന്നത് ??????

   അതുകൊണ്ട് കൂടുതല്‍ പേരുടെ അറിവിലേക്കായി മദനി വിഷയത്തില്‍ കോടതി നടപടികള്‍ വേഗത്തില്‍ ആക്കാന്‍ കഴിഞ്ഞു എന്നതിന്റെ തെളിവുകള്‍ അത്തരം വാദം ഉന്നയിക്കുന്നവര്‍ ഇവിടെ പങ്കുവെക്കും എന്ന് കരുതുന്നു.

   അല്ലെങ്കില്‍ അത്തരം വാദം ഉന്നയിക്കുന്നവര്‍ മൂഡ സ്വര്‍ഗത്തില്‍ ഇരുന്നു സ്വപ്നം കാണുകതന്നെയാണ് ചെയ്യുന്നത്.

   Delete
  2. റെനി ഐലിന്‍ എട്ടുകാലി മമ്മൂഞ്ഞിനു പഠിക്ക്യാ?

   Delete
 51. 'നിയമം നിയമത്തിന്റെ വഴിക്ക്' പോകും
  പക്ഷെ ആ വഴിയിലൂടെ നിയമം പോകുമ്പോള്‍ നമ്മള്‍ ആ നിയമത്തെ കാര്‍ക്കിച്ചു തുപ്പാന്‍ ഇടവരാതിരിക്കട്ടെ !
  ഇന്നല്ലെങ്കില്‍ നാളെ നമ്മുടെ മൂട്ടിലെ മണ്ണും ഒലിച്ചുപോയേക്കാം എന്ന് എല്ലാരും ഓര്‍ക്കുന്നത് നന്ന് !
  (ഈ 'ക്ഷോഭം' നിലക്കാതിരിക്കട്ടെ ..ആശംസകള്‍)

  ReplyDelete
 52. Nazar CherukulamSaturday, May 05, 2012

  കോടതി അല്ല രാഷ്ട്ര്ര്യക്കാരാന് എവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് എന്നതിന്റ തെളിവാണ് മദനി

  ReplyDelete
 53. വായിച്ചു.....എന്റെ എല്ലാ എഴുത്തിനും ഒരു അബ്സ്വരം ടച്ച് വരുന്നുണ്ടല്ലൊ?അഹഹഹ്ഹ...

  ReplyDelete
 54. ഭീകരമാണ് മദനിയുടെ ഈ അവസ്ഥ

  ReplyDelete
 55. ഒന്ന് പ്രതികരിക്കാന്‍ പോലും നമുക്ക് പേടിയാണ്. മോഹന്‍ലാല്‍ പറഞ്ഞത് പോലെ , ചുള്ളിക്കാട് പറഞ്ഞത് പോലെ ഇവിടെ ജീവിക്കാന്‍ പേടിയാണ് മക്കളെ .....എന്നാല്‍ മരണം അതിനെ പേടിയില്ലത്തവര്‍ ആകുന്നു ധീരന്മാര്‍ ..അവര്‍ ഒരിക്കലും ആരെയും പേടിക്കില്ല........ഏതായാലും നാം ഒരിക്കല്‍ മരിക്കും..പിന്നെ ആണായിട്ടു മരിക്കാം.....

  ReplyDelete
 56. മദനി ഇന്ന് അനുഭവിക്കുന്ന പീടന്ങ്ങളുടെ കാരണം അദ്ദേഹം ഒരു മുസ്ലിം ആയതിനാല്‍ മത്രമാണു എന്ന് ഞാന്‍ കരുതുന്നില്ല. അദ്ദേഹം അവതരിപ്പിച്ച ദളിത്‌ പിന്നോക്ക ഐക്യം എന്ന വിപ്ലവകരമായ മുദ്രാവാക്യം ആണ് അതിനു പ്രധാനകാരണം. പല മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഭീഷണിയാകും എന്ന് മനസ്സിലാക്കിയ അവര്‍ മദനിക്കെതിരെ തൊടുത്തു വിട്ടതാണ് തീവ്രവാദ ആരോപന്നഗല്‍. തനിക്കെതിരെയുള്ള ആരോപണങ്ങളെ പ്രതിരോധിക്കുന്ന തിരക്കില്‍ തന്റെ ആശയങ്ങളെ വേണ്ടവിധത്തില്‍ ജനങ്ങളില്‍ എത്തിക്കുന്നതിന് അദ്ദേഹത്തിനോ പ്രസ്ഥാനത്തിനോ സാധിച്ചില്ല. അല്ലെങ്കില്‍ അദേഹം വിളിച്ചു പറഞ്ഞത് പലരും കേട്ടില്ലെന്നു നടിച്ചു അവര്‍ക്ക് മദനിയുടെ തൊപ്പിയും തടിയും ചര്ച്ചയക്കുന്നതില്‍ ആയിരുന്നു താല്പര്യം ....

  ReplyDelete
 57. MA Rahman PunnodiTuesday, July 31, 2012

  എന്ത് ചെയ്യാനാ , കോടിയേരി പോലീസിന് പിന്നാലെ തന്നെയാണല്ലോ ഉമ്മന്‍ ചാണ്ടി പോലീസും മാര്‍ച്ച് ചെയ്യുന്നത് ..കുഞ്ഞാപ്പയും കൂട്ടരും സാമുദായിക സന്തുലന രാഷ്ട്രീയം കളിക്കുന്നു .... ബലിയാടാകുന്നത് നിരപരാധികളും ..... ഈ നിസ്സംഗതക്കവസാനമില്ലേ !

  ReplyDelete
 58. തെറ്റ് ചെയ്തിട്ടുണ്ടെകില്‍ മദനി ശിക്ഷിക്കപ്പെടുക തന്നെ വേണം. പക്ഷെ വെറും സംശയത്തിന്‍റെ പേരില്‍ വിജാരണ തടവുകാരനായി ജയിലില്‍ ഇടാന്‍ ഒരു നിയമവും അനുവദിക്കുന്നില്ല. മുന്‍പ്‌ തന്‍റെ യുവത്വം മുഴുവന്‍ ജയില്‍ നരകിച്ചു കഴിഞ്ഞതിനു ശേഷം അദ്ദേഹം തെറ്റുകാരനല്ലെന്നു കണ്ടു കോടതി വെറുതെ വിട്ടു.!!!! അന്ന് അയാള്‍ അനുഭവിച്ച യാതനകള്‍ക്ക് എന്ത് പകരം കൊടുക്കാനാവും അയാളുടെ ജീവസുറ്റ യുവത്വം ഇനി അയാള്‍ക്ക്‌ എങ്ങിനെ തിരിച്ചു കിട്ടും. ശേഷം വീണ്ടും ഒരു തെളിവുമില്ലാതെ ജയിലില്‍...... ആയിരം അപരാധി രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത് എന്ന നമ്മുടെ തത്വം എവിടെപ്പോയി. തീവ്രവാദ പ്രവര്‍ത്തനം നടത്തിയ അജ്മല്‍ കസബിനു ജയിലില്‍ പഞ്ചനക്ഷത്ര സൗകര്യവും സര്‍ക്കാര്‍ ചിലവില്‍ വകീലും നല്‍കിയ നമ്മുടെ സര്‍ക്കാര്‍ എന്തെ... ഈ മനുഷ്യാവകാശ ലംഖനം കണ്ടില്ലെന്ന്‍ നടിക്കുന്നു. എവിടെ പ്പോയ്‌ നമ്മുടെ മനുഷ്യാവകാശ സംഘടനകള്‍.....? .........?????

  ReplyDelete
 59. Shareef PoochippaTuesday, July 31, 2012

  ഇന്ത്യ മഹാ രാജ്യം സ്വതന്ത്ര രാജ്യമാണെന്ന് നാം ഉറക്കെ പറയുമ്പോഴും എവിടെയോ എങ്ങിനെക്കെയോ ആ വാക്ക് തെറ്റാണെന്ന് കാലം ചൂണ്ടിക്കാണിക്കുന്നു ......അതിന്റെ ഒരു ചെറിയ തെളിവാകുന്നു അബ്ദുന്നാസര്‍ മദനി ..

  ReplyDelete
 60. ഉപ്പു തിന്നവന്‍ വെള്ളം കുടിക്കണമെന്നത് പ്രകൃതി നിയമമാണ്. അത് പോലെ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നതും. മഅദനി നമ്മുടെ നീതി ബോധത്തിന്‍റെ പൊള്ളത്തരങ്ങളുടെ ഒരു സൂചികയാണ്. പൌരന്മാരെ രണ്ടു തരമായി തിരിച്ച് നിയമവും നീതിയും വിഭാവനം ചെയ്ത ഭരണകൂടങ്ങള്‍ ചരിത്രത്തില്‍ മുമ്പും ഉണ്ടായിട്ടുണ്ട്. പക്ഷെ അവയൊക്കെയും ആരാജകത്വത്തിലും ആ ഭരണകൂടങ്ങളുടെ തകര്ച്ചയിലുമാണ് കലാശിച്ചത്‌. ചരിത്രത്തിന്റെ ആവര്‍ത്തനം സുനിശ്ചിതം. കുറ്റവാളി എന്ന് വിവിധ കമ്മീഷനുകള്‍ കണ്ടെത്തിയ മോഡിയെ പ്രധാനമന്ത്രിയാക്കാന്‍ തിടുക്കം കൂട്ടുന്ന നമ്മളുടെ ജനാധിപത്യത്തില്‍ നീതിയെ പ്രതീക്ഷിക്കുന്നത് മണ്ടത്തരമാണ്. പക്ഷെ മഅദനീ, ലോകം ഇവിടം കൊണ്ട് തീരുന്നതല്ലല്ലോ എന്നെങ്കിലും കരുതി സമാധാനിക്കുക. നീതിമാന്മാരില്‍ ഏറ്റവും നീതിമാന്‍ ദൈവം തന്നെയാണ്.

  ReplyDelete
 61. പക്ഷെ ഈ പുള്ളിക്കാരനെ പുറത്തുവിടാത്തതിനു എനിക്ക് തോന്നുന്ന കാരണം വേറൊന്നാണ്. കേട്ടിരിക്കുന്ന മുഴുവന്‍ ആളുകളുടെയും മനസിനെ ഞൊടിയിട കൊണ്ട് മാറ്റിമറിക്കാന്‍ കഴിവുള്ള തീപ്പൊരി പാറുന്ന പ്രസംഗം.

  ഒരുപക്ഷെ ഇദ്ദേഹത്തിന്റെ അത്തരം പ്രസംഗങ്ങളില്‍ നിന്നും ഉണ്ടായേക്കാവുന്ന അനിയന്ത്രിതമായ അക്രമം, അല്ലെങ്കില്‍ മറ്റു കുഴപ്പങ്ങള്‍ തുടങ്ങിയവ ഒഴിവാക്കാന്‍ പലരും ആഗ്രഹിക്കുന്നുണ്ടാവാം. അങ്ങനെയാകാം അദ്ദേഹത്തെ പുറത്തുവിടാതെ പിടിച്ചുവെക്കുന്നത്.

  ഇത് എനിക്ക് തോന്നിയ വെറും തോന്നലാണ്. കേട്ടോ!

  ReplyDelete
  Replies
  1. തീപ്പൊരി പ്രസംഗം ആണ് പ്രശ്നം എങ്കില്‍ ഇത്തരത്തില്‍ എത്ര പേരെ ജയിലില്‍ ഇടേണ്ടി വരും. മാത്രമല്ല തീപ്പൊരി പ്രസംഗം നടത്തുമോ എന്ന ഭയത്തില്‍ ജയിലില്‍ ഇത്രയും കാലം ഇടാന്‍ ഉള്ള വകുപ്പ്‌ ഉണ്ടോ ?

   കുഴപ്പങ്ങള്‍, അക്രമങ്ങള്‍ എന്നിവയൊക്കെ ഉണ്ടാവുമോ എന്ന് ഭയന്ന് ജയിലിലേക്ക്‌ ആളുകളെ കയറ്റാന്‍ തുടങ്ങിയാല്‍ പിന്നെ നാട് ഭരിക്കാന്‍ ആള്‍ ഉണ്ടാവില്ലല്ലോ............................

   Delete
 62. it is too brutal and shame for our justice system

  ReplyDelete
 63. ശെരിയാണ്‌ ഈ വിഷയം സംസാരിക്കാന്‍ എല്ലാവര്ക്കും ഭയമാണ്.സ്വസമുധയകാര്‍ക്ക് ആണ് കൂടുതല്‍ ഭയം.ഈ ഏറ്റു പറച്ചിലില്‍ കൊണ്ട് ആ മനുഷ്യന്റെ നഷ്ടങ്ങള്‍ നികത്താന്‍ കഴിയില്ല,ഇപ്പോള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന നഷ്ടങ്ങളും വേദനയും അവസാനിക്കും എന്നും തോന്നുനില്ല.ഈ നീതി നിഷേധതിലൂടെ നാളെ ആ മനുഷ്യന്റെ മക്കള്‍ തീവ്രവാദികള്‍ ആകരുതേ എന്ന് പ്രാര്‍ത്ഥിക്കാം...

  സത്യങ്ങള്‍ ആണ് പറയുന്നത് എന്ന് ഉറപ്പുള്ളപ്പോഴും ഈ പോസ്ടിലുട നീളം ഭയം നിഴലിചിരിക്കുന്നു.സത്യങ്ങള്‍ പറയുമ്പോള്‍ എന്തിനാണ് ഭയക്കുന്നത്?ഇത് വായിക്കുന്നവരില്‍ കുറച്ചു പേരെങ്കിലും മനസുകൊന്ടെങ്കിലും മോചനം നല്‍കട്ടെ..

  ReplyDelete
 64. ദേശസ്നേഹം മതേതരത്വം എന്നി വയുടെ വ്യാജ സര്‍ട്ടിഫിക്കട്ടുകള്‍ ആവശ്യമില്ലാത്തത് കൊണ്ട് മഹ്ദനി നിരപരാധിയാണെന്ന് വിശ്വസിക്കാനും അത് ഉച്ചത്തില്‍ പറയാനും എനിക്ക് മടിയില്ല

  ReplyDelete
 65. Abhilash NarayananThursday, October 25, 2012

  മദനി ഭീകരവാദി ആണോയെന്ന് എനിക്കും അറിയില്ല... പക്ഷെ മദനിയുടെ വിചാരണ തുടങ്ങണം...മുസ്ലിമായി ജനിച്ചതിന്റെ പേരില്‍ മാത്രം ഭീകരന്മാരായി മുദ്രകുത്തപ്പെട്ട നിരപരാധികള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്താന്‍ ഒരു സമുദായ സങ്കടനകള്‍ക്കും വയ്യ...പകരം പ്രവാചകന്‍റെ മുടി വിറ്റ് ഫാന്‍സ്‌ അസോസിയേഷന്‍ ഉണ്ടാക്കി തുള്ളിക്കൊണ്ട് നടക്കാന്‍ വല്യ ഉത്സാഹമാണ്...

  ReplyDelete
 66. അബ്ദുല്‍ നാസ്സര്‍ മഅദനി തെറ്റ് ചെയ്തെങ്കില്‍ അര്‍ഹമായ ശിക്ഷ ലഭിക്കണം എന്ന കാര്യത്തില്‍ അദ്ദേഹത്തിന് പോലും തര്‍ക്കമില്ല. നിരവധി തവണ അദ്ദേഹം തന്നെ അത് വ്യക്തമാക്കിയതാണ്. പക്ഷെ ഇപ്പോള്‍ നടക്കുന്നത് വിചാരണ എന്ന നാടകമാണ്. നിരവധി രോഗങ്ങളാല്‍ കഷ്ടപ്പെടുന്ന പരസഹായം കൂടാതെ ഒന്ന് നിവര്‍ന്നു നില്‍ക്കാന്‍ പോലും കഴിയാത്ത ഒരു മനുഷ്യനെ മതിയായ ചികിത്സ പോലും നല്‍കാതെ അനന്തമായി ജയിലില്‍ അടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം ആണ്. പ്രമേഹം മൂര്‍ച്ചിച്ചു ഒരു കണ്ണിനു പൂര്‍ണ്ണമായും മറ്റേ കണ്ണിനു ഭാഗികമായും കാഴ്ച ശക്തി നഷ്ടപ്പെട്ടിരിക്കുന്നു. ഒന്‍പതര വര്ഷം ചെയ്യാത്ത തെറ്റിന്റെ പേരില്‍ തടവില്‍ കഴിഞ്ഞ ഒരു മനുഷ്യനെ വീണ്ടും സമാനമായ കേസില്‍ ജയിലിലടച്ചിട്ടു രണ്ടു വര്ഷം പിന്നിട്ടു. ഇവിടെ നീതിയുടെ രാജാവ് നഗനനാണ് എന്ന് തീര്‍ത്തു പറയാതെ വയ്യ. ഇരുപത്തി നാല് മണിക്കൂറും പോലീസ് നിരീക്ഷണത്തില്‍ കഴിഞ്ഞ ഒരു വ്യക്തി അന്യസംസ്ഥാനത് തീവ്രവാദ കേമ്പില്‍ പങ്കെടുത്തു എന്നുള്ള പെരുംകള്ളം അണ്ണാക്ക് തൊടാതെ വിഴുങ്ങുന്നവരെ ഓര്‍ത്തു സഹതപിക്കാനേ കഴിയൂ. തനിക്കു ജന്മം നല്‍കിയ സമുദായം പീഡിപ്പിക്കപ്പെടുന്നു, രാജ്യത്തെ മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യ നീതിയും അവസര സമത്വവും ലഭ്യമാകണം എന്ന് വിളിച്ചു പറഞ്ഞതാണ് മഅദനി ചെയ്ത 'മഹാ അപരാധം'. ജയിലറകളും ബന്ധനങ്ങളും ശാശ്വതമല്ലെന്നു തീര്‍ച്ചയായും കാലം തെളിയിക്കുക തന്നെ ചെയ്യും.

  ReplyDelete
 67. Ajith Pv X PositiveTuesday, June 11, 2013

  മദനി വിചാരണ തടവുകാരനാണു, അങ്ങനെയുള്ളവര്‍ക്ക് ജാമൃം കൊടുക്കാന്‍ പാടില്ല, BJP സര്‍ക്കാരിന്‍റെ കുരുട്ടു ബുദ്ധി

  ReplyDelete
 68. നല്ല കാഴ്ചപ്പാട് --- മുകളിലെ ചര്ച്ചകളും വായിച്ചു ... വല്ലാത്ത അരക്ഷിത ബോധം നമുക്കുണ്ട് ,,, നന്ദി -- ഈ ശ്രമത്തിനു

  ReplyDelete
 69. വായിച്ചു കഴിഞ്ഞതിനു ശേഷം അപസ്വരം വായിച്ചപ്പോൾ കണ്ണ് തള്ളിപ്പോയി ആദ്യം
  പിന്നീട് വീണ്ടും വായിച്ചപ്പോളാ സമാധാനമായത്
  (പു) എന്നത് മാറി "പൂ" എന്നായിരുന്നെങ്കിൽ..!!

  ReplyDelete
 70. ഏതോ കറുത്ത രാഷ്ട്രീയ കരങ്ങള്‍ മഅ്ദനിയെ വരിഞ്ഞുമുറുക്കുന്നുണ്ടിപ്പോഴും. അതില്‍ വലതനും ഇടതനും ഒക്കെ പങ്കുണ്ടെന്നത് ആര്‍ക്കാ അറിയാന്‍ കഴിയാത്തത്...! നീതി അരികിലെത്തുമെന്നാശ്വസിക്കുകയല്ലാതെ മറ്റെന്തു മാര്‍ഗ്ഗം...!

  ReplyDelete
 71. എനിക്കും പേടിയാണു .. പക്ഷെ ഈ പേടി ഒരുനാൾ മാറും അത് വിദൂരമല്ല .... അധികാര വർഗങ്ങൾ ഓര്ക്കുക .. രൂപയ്ക്കു വിലയില്ലതാകും ... ഓക്സിജൻ കിട്ടാൻ ഭുധിമുട്ടുന്ന കാലവും വിദൂരമല്ല .. വെളിച്ചം ഇല്ലാതാകുന്ന കാലവും വിദൂരമല്ല..ജാതിയോ മതമോ പേരോ നോക്കാതെ സഹായിക്കേണ്ടി വരുന്ന കാലം ... വരും വരാതെ ഇരിക്കില്ല...
  സൂര്യൻ കത്തി തീരും ... ജനങ്ങൾ നിങ്ങളെ കല്ല്‌ എറിഞ്ഞു ഓടിക്കും.....

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....