Friday, December 21, 2012

ടൈഗ്രിസ്‌ പറയാതെ പോയത്‌ - 12


നേതാവ് ഗുരുതരമായി പരിക്ക് പറ്റി കിടക്കുമ്പോള്‍ പോലും മരുന്നുകളുടെ പേര് മറ്റൊരു കടലാസിലേക്ക് പകര്‍ത്തി എഴുതാനുള്ള ജാഗ്രത ഭീകരര്‍ പുലര്‍ത്തുന്നത് സുധിയെ അത്ഭുതപ്പെടുത്തി.

സുധി നേതാവിന്റെ മുറിവുകള്‍ പരിശോധിച്ചു.
രണ്ടു മൂന്നു മുറിവുകള്‍ ആഴത്തില്‍ ഉള്ളതായിരുന്നു.

Saturday, December 08, 2012

പോസ്റ്റ്‌മോര്‍ട്ട മഹോത്സവം


ഒരു വ്യക്തിയുടെ മരണം എപ്പോൾ, എങ്ങിനെ  സംഭവിച്ചു എന്നു ശാസ്ത്രീയമായ രീതിയിൽ നിർണ്ണയിക്കുന്നതിനുള്ള ശസ്ത്രക്രിയാ രീതിയാണ് പോസ്റ്റ്മോർട്ടം. ഇംഗ്ലീഷിൽ ഒട്ടോപ്സി (Autopsy) എന്നും ഇത് അറിയപ്പെടുന്നു. ഈ പ്രക്രിയയിൽ മരിച്ച വ്യക്തിയുടെ ശരീരം ബാഹ്യവും ആന്തരികവുമായ വിവിധ പരിശോധനകൾക്ക് വിധേയമാക്കുന്നു. ഈ പ്രക്രിയയിൽ വൈദഗ്ദ്ധ്യം നേടിയ ഡോക്റ്ററെ പതോളജിസ്റ്റ് എന്ന് വിളിക്കുന്നു.

Sunday, November 11, 2012

ടൈഗ്രിസ്‌ പറയാതെ പോയത്‌ - 11"ഡോക്ടര്‍ക്ക്‌  കുളിമുറി കാണിച്ച് കൊടുക്കുക...." തന്റെ ഒരു അനുയായിയെ നോക്കി നേതാവ് പറഞ്ഞു.

സുധിയുടെ കണ്ണുകള്‍ വീണ്ടും കറുത്ത തുണിയാല്‍ മറക്കപ്പെട്ടു.

Friday, October 26, 2012

ഫൗസിയയുടെ പീഡനാഘോഷ പരമ്പര


അതൊരു ബുധനാഴ്ചയായിരുന്നു...

പനി പിടിച്ചത് കാരണം നാലഞ്ച് ദിവസം പ്രീഡിഗ്രീ സഹപാഠികളോട് വിട്ടു നില്‍ക്കേണ്ടി വന്ന ക്ഷീണം തീര്‍ക്കാന്‍ രാവിലെ തന്നെ അണിഞ്ഞൊരുങ്ങി ബഷീര്‍ കോളേജിലെത്തി.

Thursday, October 18, 2012

V S അഥവാ വാക്ക്മാറി സഖാവ്


അങ്ങിനെ ഒരിക്കല്‍ കൂടി ധീരനും വീരനും ശൂരനും ആയ വി എസ് പി ബിയുടേയും, പിണറായിയുടെയും മുന്നില്‍ ഒച്ചാനിച്ചു നിന്ന് സമസ്ത അപരാധങ്ങളും ഏറ്റു പറഞ്ഞ് ഏത്തമിട്ടു കൊണ്ടിരിക്കുന്നു !!!

Wednesday, October 10, 2012

മുക്കി മുക്കി വാര്‍ത്തുന്നവര്‍


നമ്മുടെ മാധ്യമ രംഗം സജീവതയോടെ ചലിച്ചുക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തില്‍ ആണല്ലോ നാം ജീവിച്ചു കൊണ്ടിരിക്കുന്നത്.

Thursday, October 04, 2012

ടൈഗ്രിസ്‌ പറയാതെ പോയത്‌ - 10


കുറച്ച്  കഴിഞ്ഞ ശേഷവും ഒന്നും സംഭവിക്കാതിരുന്നപ്പോള്‍ സുധി അറിയാതെ കണ്ണുകള്‍ തുറന്നു.
തനിക്ക്‌ നേരെ തോക്ക് ചൂണ്ടിയിരുന്ന മുഖം മൂടി ധരിച്ച ആള്‍ വീഡിയോ ക്യാമറയുടെ ഡിസ്പ്ലേയിലേക്ക്‌ നോക്കുകയാണ്.

Monday, September 17, 2012

ഒന്നും മറക്കില്ലെന്നറിയാം, എങ്കിലും


അവന്‍ ബഷീര്‍...

കോളേജില്‍ ക്ലാസുകള്‍ തുടങ്ങി മൂന്നാഴ്ചക്കുള്ളില്‍ തന്നെ രണ്ടു പേരുടെ ലൈനുകള്‍ക്ക് കൃത്യമായി കണക്ഷന്‍ കൊടുത്ത്‌ ഈ മേഖലയിലുള്ള തന്റെ പ്രതിഭയെ കോളേജിനു മുന്നില്‍ തുറന്ന് കാട്ടിയവന്‍. ഇക്കാര്യത്തില്‍ ആത്മാര്‍ഥതയുള്ള ചിലരെ കൂടി ക്ലാസില്‍ കൂട്ടായി ലഭിച്ചത് അവന്റെ ജോലികള്‍ എളുപ്പമാക്കി. നിരാശാകാമുകന്മാരുടെ അവസാന അത്താണിയായി ആ പ്രണയ ക്വട്ടേഷന്‍ സംഘം ക്യാമ്പസില്‍ പേരെടുത്തു.

Saturday, September 15, 2012

വരിയും വരയും സമ്മാനിച്ച എട്ടിന്റെ പണി"ഇങ്ങക്ക്ണ്ടാക് ണ ഒര് സാസമ്മുട്ട്, ഒര് നെഞ്ഞ് വേദനം, ഒര് നെഞ്ഞെരിച്ചില്, ഒര് കൈമുട്ട് വേദനം, ഒര് കാല്‍ മുട്ട് വേദനം, ഉള്ക്ക്, ചതവ്, നീര്‌ക്കെട്ട്, പെനി, തലീക്കുത്ത്, ചീരാപ്പ്, അങ്ങനെയങ്ങനെ സകലമാന ബെജ്ജായിക്കും ഒരൊറ്റ ഒറ്റമൂലി...! അബസ്വരങ്ങളിരുന്ന് കാണാപ്പാഠം പഠിച്ചാ മതി... അല്ല പിന്നെ..!"

Monday, September 10, 2012

ഭാര്യോപയോഗ വില നിലവാര പട്ടിക


അങ്ങിനെ കെട്ട്യോള്‍മാര്‍ക്ക്  പ്രതിമാസ ശമ്പളം നല്‍കാന്‍ വ്യവസ്ഥയുള്ള ബില്ലുമായി കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം വരുന്നു !!!

അഴിമതി തടയാന്‍ ഉള്ള ലോക്പാല്‍ ബില്‍ ശുഷ്കാന്തിയോടെ തകര്‍ത്ത് കയ്യില്‍ തന്ന, പെട്രോള്‍ വില നിയന്ത്രണാധികാരം കുത്തക മുതലാളിമാര്‍ക്ക്  കൈമാറിയ കേന്ദ്ര സര്‍ക്കാരാണ് ഈ ക്ഷേമ ബില്ലുമായി വരുന്നത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

Friday, September 07, 2012

ടൈഗ്രിസ്‌ പറയാതെ പോയത്‌ - 09


ടി വി വാര്‍ത്ത കേട്ട് എല്ലാവരും ഞെട്ടി....
ആ  വീട്ടില്‍ നിന്നും കൂട്ടക്കരച്ചില്‍ ഉയര്‍ന്നു...
അപ്പോഴേക്കും സുധിയുടെ അച്ഛനും അമ്മയും എല്ലാം അവിടേക്കെത്തിയിരുന്നു....

Saturday, September 01, 2012

വിശുദ്ധ ഖുര്‍ആന്‍ മലയാള പരിഭാഷ - E book Free


വിശുദ്ധ ഖുര്‍ആന്‍ മലയാള പരിഭാഷ ഇ ബുക്ക്‌ ആയി ഡൌണ്‍ ലോഡ്‌ ചെയ്ത് ഉപയോഗിക്കാം.
തികച്ചും സൗജന്യമായി....

പുസ്തകത്തില്‍ പേജ് മറിച്ച് വായിക്കുന്നത് പോലെ വായിക്കാന്‍ ഇ ബുക്കില്‍ സൗകര്യം ഉണ്ടായിരിക്കും.

രണ്ട് ഇ ബുക്കുകള്‍ ലഭ്യമാണ്.

Wednesday, August 22, 2012

വായ മൂടിക്കെട്ടുന്ന പച്ച രാഷ്ട്രീയക്കാര്‍


"ഹരിത വിപ്ലവം" എന്ന മുദ്രാവാക്യവും ഉയര്‍ത്തിപ്പിടിച്ചു കൊണ്ട്  മന്ത്രിക്കുപ്പായം തലനാരിഴക്ക് വഴിമാറിയതിന്റെ ക്ഷീണം തീര്‍ക്കാന്‍  ആറു  എം എല്‍ എ മാര്‍ ചേര്‍ന്ന് തുടങ്ങിയ ബ്ലോഗ്‌ നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാകുമല്ലോ.
ഇല്ലെങ്കില്‍  ഇവിടെ ക്ലിക്കിയാല്‍ അവിടെ എത്താം.

Monday, August 13, 2012

ലണ്ടന്‍ വിടുമ്പോള്‍


ഒരു ഒളിമ്പിക്സ്‌ കൂടി നമ്മോട്‌ വിട പറഞ്ഞു.

വലിയ നേട്ടങ്ങള്‍ നേടാന്‍ കഴിഞ്ഞില്ലെങ്കിലും ഇന്ത്യയുടെ മുന്‍കാല ഒളിമ്പിക്സ്‌ ചരിത്രവുമായി താരതമ്യം ചെയ്യുമ്പോള്‍ അഭിമാനിക്കാനുള്ള വക നല്‍കിക്കൊണ്ട് തന്നെയാണ് കായിക താരങ്ങള്‍ ലണ്ടന്‍ വിട്ടത്‌.

Wednesday, August 08, 2012

ചൊവ്വയിലേക്ക്‌ വാണം വിടുമ്പോള്‍


അങ്ങിനെ ഭാരത സര്‍ക്കാര്‍ കോടികള്‍ മുടക്കി ചൊവ്വാ ഗ്രഹ പര്യവേഷണത്തിനു ഒരുങ്ങുന്നു.

ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യക്ക്‌ ഇപ്പോള്‍ ആകെയുള്ള ഒരു കുറവ് ചൊവ്വയിലേക്ക്‌ വാണം വിടാത്തത് തന്നെ ആണല്ലോ അല്ലേ ???!!!

Wednesday, August 01, 2012

കടലുണ്ടി എക്സ്പ്രസ്സ്


കുട്ടിക്കാലത്തെ കൗതുകങ്ങളില്‍ ഒന്നായിരുന്നു തീവണ്ടി എന്ന നീണ്ട സാധനം.

പല സ്ഥലങ്ങളിലേക്കും പോകുമ്പോള്‍ ഗൈറ്റ് അടവില്‍ പെടുക എന്നത് എനിക്കിഷ്ടമുള്ള കാര്യമായിരുന്നു.
"തീവണ്ടിയെ അടുത്ത് കാണാം.
ബോഗികള്‍ എണ്ണാന്‍ നോക്കാം..."

Wednesday, July 18, 2012

ഇതാണോ റംസാന്‍ ?


ഒരിക്കല്‍ കൂടി റംസാന്‍ നമ്മുടെ ജീവിതത്തിലേക്ക്‌ കടന്നു വരുന്നു.

വിശുദ്ധ ഖുര്‍ആന്‍ ലോക നന്മക്കായി അവതരിക്കപ്പെട്ട റംസാന്‍ മാസത്തിലെ വ്രതാനുഷ്ഠാനം, ഇസ്ലാമിന്റെ പഞ്ചസ്‌തംഭങ്ങളില്‍ (വിശ്വാസം പ്രഖ്യാപിക്കുക, നമസ്ക്കാരം നിര്‍വഹിക്കുക, സക്കാത്ത് കൊടുക്കുക, റംസാന്‍ മാസത്തിലെ വ്രതം അനുഷ്ഠിക്കുക, ഹജ്ജ്‌ ചെയ്യുക) നാലാമത്തേതാണ്‌.

Friday, July 06, 2012

അപ്പുക്കുട്ടന്റെ കൊലപാതകം : ഒരു വെളിപ്പെടുത്തല്‍


അങ്ങിനെ പുതുതായി കിട്ടിയ പ്രിസ്ക്രിപ്ഷന്‍ പാഡിലേക്ക്  അന്തം വിട്ട് കുന്തം പോലെ നോക്കി ഇരിക്കുമ്പോഴാണ്  ഡോ.അപ്പുക്കുട്ടന്റെ മൊബൈല്‍ ഫോണ്‍ കരഞ്ഞത്‌.....
"അവനവന് വേണ്ടിയല്ലാതെ അപരന് ചുടു രക്തമൂറ്റി കുലം വിട്ട് പോയവന്‍ രക്തസാക്ഷീ...."

Sunday, July 01, 2012

ടൈഗ്രിസ്‌ പറയാതെ പോയത്‌ - 08


ഡ്രൈവര്‍ വയര്‍ലെസ്‌ സന്ദേശം നല്കിയനുസരിച്ച്  മിനുട്ടുകള്‍ക്കകം തന്നെ കൂടുതല്‍ സൈനികര്‍ സംഭവസ്ഥലത്തെത്തി...

പെരസിനേയും മാര്‍ട്ടിനേയും എടുത്തു കൊണ്ട് സൈനിക വാഹനം അല്‍ നൂര്‍ ജനറല്‍ ഹോസ്പിറ്റലിലേക്ക് കുതിച്ചു....

Wednesday, June 20, 2012

ശോശാമ്മയുടെ നിത്യശാന്തി


അങ്ങിനെ ഇരയേയും കാത്ത്  'രോഗി മഹാ സമുദ്രത്തിലേക്ക് ' ചൂണ്ടയിട്ട് ഇരിക്കുമ്പോഴാണ് എവിടെയോ കണ്ടു മറന്ന ഒരു മുഖം ഡോ.അപ്പുക്കുട്ടന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത്‌.

Saturday, June 16, 2012

നപുംസകങ്ങള്‍ വിജയിക്കുമ്പോള്‍


അങ്ങിനെ കാത്തു കാത്തിരുന്ന ഒരു തിരഞ്ഞെടുപ്പ്‌ കൂടി കഴിഞ്ഞു.....

യു ഡി എഫിന് വോട്ടിംഗ് യന്ത്രത്തിലെ കണക്കുകളില്‍ വിജയം നേടാനായെങ്കിലും രാഷ്ട്രീയ നപുംസകമായ സെല്‍വരാജിനെ അവര്‍ നെയ്യാറ്റിന്‍ കരയില്‍ മത്സരിപ്പിക്കുക വഴി കുതിര കച്ചവട ആരോപണങ്ങളുടെ സംശയങ്ങള്‍ ബലപ്പെടുത്തുകയാണ് ചെയ്തത്.

Friday, June 08, 2012

ഹാജ്യാരുടെ നെയിംസ്ലിപ്പും നബീസുവും


പെയ്തിറങ്ങിയ മഴത്തുള്ളികളും, സ്കൂളുകളിലേക്കുള്ള കുട്ടികളുടെ ആവേശ സഞ്ചാരവും കണ്ണുകളില്‍ പതിഞ്ഞപ്പോള്‍ മനസ്സ് സ്വപ്നത്തിലെന്ന പോലെ സഞ്ചരിച്ചത് കുട്ടിക്കാലത്തെ ചില ഓര്‍മ്മകളിലേക്കാണ്....

ഇത് ഒരു ഹാജ്യാരുടെ കഥയാണ്....

Monday, June 04, 2012

ടൈഗ്രിസ്‌ പറയാതെ പോയത്‌ - 07


സുധി അഭയയെ പിന്തുടര്‍ന്നു....
അവര്‍ ആ അധിനിവേശ ഇരയുടെ അടുത്തെത്തി...

Thursday, May 24, 2012

നാടകാന്ത്യം


ഒരിക്കല്‍ കൂടി അന്യായമായ പെട്രോള്‍ വില വര്‍ദ്ധന....

നാടകാന്ത്യം എന്ന നിലയില്‍ ഒരു ഹര്‍ത്താല്‍ തമാശ....!!!

ഇത്തരം ഏകദിന ഹര്‍ത്താലുകള്‍ കൊണ്ട് വല്ല കാര്യവും നടക്കുമോ?

Wednesday, May 16, 2012

ഫെമിനിസ്റ്റ്‌ കൊച്ചമ്മമാരേ ഇതിലേ ഇതിലേ


ലക്ഷ്യത്തില്‍ നിന്നും ഗതിമാറി വഴിതെറ്റി സഞ്ചരിച്ച്, തെറ്റായ തീരത്ത്‌ അണയപ്പെടുകയും, അവിടെ നങ്കൂരമിടാന്‍ നിര്‍ബന്ധിതമാക്കപ്പെടുകയും ചെയ്ത ഒരു ആശയമാണ് ഫെമിനിസം.

Thursday, May 10, 2012

അപ്പുക്കുട്ടന്റെ ആദ്യാനുഭവം


ആയുര്‍വേദ കോളേജിലെ പരീക്ഷാ കടമ്പകള്‍ കടന്ന് മുറി വൈദ്യനായി ഹൗസ് സര്‍ജന്‍സി ചെയ്യുന്ന സമയത്താണ് അപ്പുക്കുട്ടന്‍ ആദ്യമായി ഒരു രോഗിയെ വാണിജ്യാടിസ്ഥാനത്തില്‍ പരിശോധിക്കുന്നത്.

'വാണിജ്യാടിസ്ഥാനത്തില്‍' എന്നതുകൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായോ?

Friday, May 04, 2012

ടൈഗ്രിസ്‌ പറയാതെ പോയത്‌ - 06


ഹോസ്റ്റലിന്റെ പരിസരവും നല്ല വൃത്തിയുള്ളതാണ്.

എല്ലാവരും റിസപ്ഷനിലേക്ക് കയറി.
ഹോസ്റ്റലിന്റെ മാനേജര്‍ അവിടേക്ക് കടന്നു വന്നു.

മാനേജരുടെ കഴുത്തില്‍ തൂക്കിയിട്ട ഐ ഡി കാര്‍ഡില്‍ അദ്ദേഹത്തിന്റെ പേര് രേഖപ്പെടുത്തിയിരുന്നു - ക്രിസ്റ്റഫര്‍

"എല്ലാവര്‍ക്കും സ്വാഗതം..." ക്രിസ്റ്റഫര്‍ ഔപചാരികതയോടെ പറഞ്ഞു

സിംഹത്തിന്റെ ഗുഹയിലേക്ക് കടന്നു ചെല്ലുന്ന മുയലുകളെ സിംഹം സ്വാഗതം ചെയ്യുന്നത് പോലെയാണ് അത്  അനുഭവപ്പെട്ടത്.

Saturday, April 28, 2012

ഉയരട്ടങ്ങനെ ഉയരട്ടെ, തകരട്ടങ്ങനെ തകരട്ടെ


അങ്ങിനെ ഒരു പരീക്ഷാ ഫലം കൂടി പുറത്ത് വന്നു....
പരീക്ഷ എഴുതിയ വിദ്യാര്‍ഥികളെയും അവരുടെ രക്ഷിതാക്കളേയും ആനന്ദത്തില്‍ ആറാടിച്ചു കൊണ്ട്....

പരീക്ഷ എഴുതിയ എല്ലാവര്‍ക്കും പ്രതീക്ഷിച്ചതില്‍ കൂടുതല്‍ മാര്‍ക്ക്‌ ലഭിക്കുകയും ചെയ്തു.

പാഠപുസ്തകം ഒരിക്കലെങ്കിലും കണ്ടിട്ടുള്ളവര്‍ ഇപ്പോഴെത്തെ എസ് എസ് എല്‍ സി പരീക്ഷയില്‍ തോല്‍ക്കില്ല എന്നതാണല്ലോ ഇന്നത്തെ അവസ്ഥ !!!

Tuesday, April 17, 2012

ഹജ്ജ്‌ സബ്സിഡി നിര്‍ത്തലാക്കുക


കേന്ദ്ര സര്‍ക്കാര്‍ പുതിയ ഹജ്ജ്‌ നയം പ്രഖ്യാപിച്ചിരിക്കുകയാണല്ലോ....
ഒരാള്‍ക്ക് ഒരു തവണ മാത്രമേ ഇനി ഹജ്ജ്‌ കമ്മറ്റി മുഖാന്തിരം (സബ്സിഡിയോടെ)  ഹജ്ജിനു പോകാന്‍ കഴിയൂ എന്നതാണ് അതിലെ പ്രധാന നിര്‍ദേശങ്ങളില്‍ ഒന്ന്.

ഇതിന്റെ പശ്ചാത്തലത്തില്‍ ഇട്ട ഫേസ്‌ ബുക്ക്‌ സ്റ്റാറ്റസില്‍ ഉണ്ടായ കമന്റുകള്‍  കൂടുതല്‍ വിശദമായ ചര്‍ച്ച  ഇക്കാര്യത്തില്‍ വേണം എന്ന് തോന്നലിലേക്ക് നയിച്ചപ്പോള്‍ പിറവിക്കൊണ്ടാതാണീ പോസ്റ്റ്‌ ...

Wednesday, April 11, 2012

തകര്‍ന്നടിഞ്ഞ സാമുദായിക സന്തുലിതാവസ്ഥ


അങ്ങിനെ ജാതിയുടെയും, മതത്തിന്റെയും പേരില്‍ നീണ്ടു പോയ അധികാരത്തിന്റെ അപ്പക്കഷ്ണ വീതം വെപ്പ്  പൂര്‍ത്തിയായി.
അഞ്ചാം മന്ത്രിയെ എതിര്‍ക്കുന്നവരുടെ ഭാഷയില്‍ പറഞ്ഞാല്‍ "കേരളത്തിലെ സാമുദായിക സന്തുലിതാവസ്ഥ തകര്‍ന്നു തരിപ്പണമായി !!!!"

Thursday, April 05, 2012

നേര്‍ച്ചക്കുല


രംഗം : ബ്ലോഗുലകം രാജ സദസ്സ്‌....

ഭൃത്യന്‍ : "ബ്ലോഗശ്രീ ബ്ലോഗാദി ബ്ലോഗന്‍, ബ്ലോഗ കുലോത്താമന്‍, ബ്ലോഗണ വീരന്‍, ബ്ലോഗുലക രാജന്‍ ഇതാ എഴുന്നള്ളുന്നേ ...."

ഡും ഡും ഡും....

വിദൂഷകന്‍ (ആത്മഗതം) : "വന്നിരിക്കുന്നു കോപ്പിലെ പുണ്യവാളനായ ഒരു ബ്ലോഗണന്‍. പോസ്റ്റില്ലാ രാജ്യത്ത്‌ മുറി പോസ്റ്റന്‍ ബ്ലോഗണനായതാ."

Sunday, April 01, 2012

എന്റെ വരക്കാരന്റെ എട്ടിന്റെ പണി


ബൂലോകത്തെ പ്രശസ്തനായ കാര്‍ട്ടൂണിസ്റ്റും, ഈ വര്‍ഷത്തെ സൂപ്പര്‍ ബ്ലോഗ്ഗര്‍ മല്‍സരത്തില്‍ രണ്ടാം സ്ഥാനം നേടിയ  എന്റെ വര എന്ന ബ്ലോഗിന്റെ ജീവാത്മാവുമായ ശ്രീ.നൗഷാദ്‌ അകമ്പാടം ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ നല്‍കിയ സ്നേഹ സമ്മാനം അഥവാ പാലും വെള്ളത്തില്‍ നല്‍കിയ എട്ടിന്റെ പണി.....

Monday, March 26, 2012

എന്നാലും ന്റെ രാഷ്ട്രപതിച്ചീ


അങ്ങനെ ഞമ്മടെ രാഷ്ട്രപതിച്ചി വിനോദയാത്ര പോയതിന്റെ കണക്കുകള്‍ പുറത്തുവന്നു.
വളരെ നിസ്സാരമായ തുക.
വെറും 205 കോടി മണീസ്...

Wednesday, March 14, 2012

സൈദാല്യാക്കയുടെ പീഡനങ്ങള്‍ : അഡള്‍ട്ട്സ് ഓണ്‍ലി


ഇത് സൈദാല്യാക്കയുടെ കഥയാണ്.....
പേ പിടിച്ച മാങ്ങ തിന്ന എനിക്കും പേ പിടിക്കുന്നത്  കാണാന്‍ ആക്രാന്തത്തോടെ ഓടി വന്നവരുടെ കൂട്ടത്തില്‍  സൈദാല്യാക്കയും ഉണ്ടായിരുന്നല്ലോ.....

സൈദാല്യാക്കയായിരുന്നു ഞങ്ങളുടെ കുട്ടിക്കാലത്ത്‌ (തൊണ്ണൂറുകളില്‍)  ഗ്രാമത്തില്‍  ഉണ്ടായിരുന്ന ഏക സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉടമസ്ഥന്‍.

Saturday, March 10, 2012

രാഷ്ട്രീയത്തിലെ സെല്‍വരാജാദി നപുംസകങ്ങള്‍


നെയ്യാറ്റിന്‍കര എം എല്‍ എ സെല്‍വരാജ്  രാജിവെച്ചു എന്ന വാര്‍ത്ത ഒരു ഞെട്ടല്‍ ഉണ്ടാക്കിയാണ് ചെവിയിലൂടെ കടന്നു പോയത്.

സെല്‍വരാജ് ചെയ്തത് ജനാധിപത്യ മാന്യതക്ക് വിരുദ്ധമായ പ്രവര്‍ത്തിയാണ്.

എം എല്‍ എ സ്ഥാനവും, ജനാധിപത്യ രീതിയില്‍ നേടിയെടുത്ത മറ്റു സ്ഥാനങ്ങളും അധികാരങ്ങളും ഒരിക്കലും കുട്ടിക്കളിക്ക് ഉള്ളതല്ല.

Sunday, March 04, 2012

കണ്ണുണ്ടായാല്‍ പോരാ


"കണ്ണ് ഉണ്ടായാല്‍ പോരാ... കാണണം" എന്നതാവും നിങ്ങള്‍ തലക്കെട്ട്‌ കണ്ടപ്പോള്‍ ഊഹിച്ചിരിക്കുകയല്ലേ ???

കണ്ണുണ്ടായാല്‍ പോര കാണുക തന്നെ വേണം.
രണ്ടു കണ്ണും തുറന്ന് കാണണം.
എന്നാല്‍ അതിലും പ്രാധാന്യമുള്ള ഒരു കാര്യം ഉണ്ട് - കണ്ണുകളുടെ സംരക്ഷണം

Friday, February 24, 2012

നഗ്നതയിലെ രക്തക്കറകള്‍


കൊലപാതക രാഷ്ട്രീയം തുടരുകയാണ്....

ഇടതനും, വലതനും, ബി ജെ പി യും ഒന്നും ഇതില്‍ നിന്നും മുക്തരല്ല.

ഓരോ ഞാഞ്ഞൂല്‍ പാര്‍ട്ടികളും രക്തസാക്ഷികളെ സൃഷ്ടിച്ചെടുത്ത്‌ രക്തസാക്ഷി പരിവേഷം നേടാന്‍ ശ്രമിക്കുന്നു.
ഏറ്റവും കൂടുതല്‍ രക്തസാക്ഷികളെ സൃഷ്ടിച്ചെടുക്കാന്‍ കഴിയുന്നവരാണ് ഏറ്റവും വലിയ ഭാഗ്യവാന്മാര്‍ എന്ന തരത്തിലാണ്  രാഷ്ട്രീയ കക്ഷികള്‍ പെരുമാറുന്നത്.

Tuesday, February 14, 2012

ബൂലോകത്തിലെ വീക്ഷണ കോണകക്കാര്‍


ബൂലോക സഞ്ചാരത്തിനിടയില്‍ ശ്രദ്ധയില്‍പ്പെട്ട ചില പോസ്റ്റുകള്‍ ആണ് ഈ പോസ്റ്റ്‌ ഇടാന്‍ എന്നെ പ്രേരിപ്പിച്ചത്‌.

ബ്ലോഗ്‌ എഴുത്തിനെ "കക്കൂസ് സാഹിത്യം" എന്ന് വിശേഷിപ്പിച്ച ഇന്ദുമേനോന്‍ പോലും ബ്ലോഗ്‌ തുടങ്ങി കക്കൂസ് സാഹിത്യത്തിന്റെ ഭാഗമായ കാലഘട്ടത്തില്‍ ആണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നത്.

"സ്വന്തം കഴിവിനേക്കാള്‍ കൂടുതല്‍ എഴുതാനുള്ള ആഗ്രഹമാണ് പലരെയും ബ്ലോഗ് എഴുത്തിലേക്ക് നയിക്കുന്നത്. ഇത്തരം ആഗ്രഹങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ മുഖ്യധാര മാധ്യമങ്ങള്‍ക്കോ, ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ക്കോ വിവിധ കാരണങ്ങള്‍ കൊണ്ട് കഴിയുന്നില്ല" - എന്ന് മുന്‍പ്‌ ഞാന്‍ പറഞ്ഞതിന്റെ മറുപടിയായി അരുണ്‍ കൈമള്‍ പറയുന്നു :

Sunday, February 12, 2012

ടൈഗ്രിസ്‌ പറയാതെ പോയത്‌ - 05ബസ്സില്‍ ഉള്ളവരുടെ മാനസിക സമ്മര്‍ദം വര്‍ദ്ധിക്കുകയായിരുന്നു...

രാഹുലിന്റെ ലഗേജ്‌ ബസ്സില്‍ എത്തിയിട്ടുണ്ടോ എന്ന് ബര്‍ണാഡ്‌ പരിശോധിച്ചു...
ലഗേജ്‌ ബസ്സില്‍ എത്തിയിരുന്നു.

Friday, February 03, 2012

കുരിശുണ്ടോ സഖാവേ നാല് വോട്ട് പിടിക്കാന്‍ ?


അങ്ങിനെ നാടോടുമ്പോള്‍ നടുവെ ഓടാന്‍ സി പി എം നേതാക്കളും പഠിച്ചിരിക്കുന്നു....

"മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് " എന്നു പറഞ്ഞ മഹാന്റെ അനുയായികള്‍,  മനുഷ്യന്റെ വോട്ടുകള്‍ വോട്ട് പെട്ടിയില്‍ വീഴ്ത്താന്‍ ഉപകരിക്കുന്ന ഒന്ന് കൂടിയാണ് മതം എന്ന വസ്തുത തിരിച്ചറിയുകയും, അതിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയും ചെയ്തുകൊണ്ടിരിക്കുന്നു.

അല്ല സഖാക്കളേ... നിങ്ങള്‍ക്കെന്താ പറ്റിയത് ????

Sunday, January 22, 2012

മനുഷ്യദൈവമാകാന്‍ കടന്നു വരൂ


              സമീപ ഭാവിയില്‍ നമ്മുടെ പത്രങ്ങളില്‍ കാണാന്‍ സാധ്യതയുള്ള പരസ്യം

ജോലി ഒന്നും ഇല്ലാതെ തെക്ക്‌ വടക്ക്‌ സര്‍വീസ്‌  ആയി നടക്കുകയാണോ നിങ്ങള്‍ ???

ജീവിതം ഒരു ചോദ്യചിഹ്നമായി നിങ്ങളെ നോക്കി നില്‍ക്കുന്നുണ്ടോ ???

നാലാം ക്ലാസും ഗുസ്തിയും മാത്രമാണോ നിങ്ങളുടെ കൈമുതല്‍ ???

ബുദ്ധിമുട്ടില്ലാതെ പണം സമ്പാദിക്കാന്‍ ആഗ്രഹിക്കുന്നവനാണോ നിങ്ങള്‍ ???

എങ്കില്‍ കടന്നു വരൂ...

Wednesday, January 18, 2012

ടൈഗ്രിസ്‌ പറയാതെ പോയത്‌ - 04മുറിയിലെ കാളിംഗ് ബെല്‍ വീണ്ടും മുഴങ്ങി...

"അകത്തേക്ക്‌ വരൂ...."

റൂം ബോയ്‌ കാപ്പിയുമായി വന്നതായിരുന്നു.

"ഇനി എന്തെങ്കിലും വേണോ സര്‍?" കാപ്പി മേശപ്പുറത്ത് വെച്ച ശേഷം റൂം ബോയ്‌ അന്വേഷിച്ചു...

Sunday, January 08, 2012

മദനീ, ഞങ്ങള്‍ക്ക് ഭയമാണ്


മദനീ...

താങ്കള്‍ നേരിടുന്ന നീതി നിഷേധം ഞങ്ങള്‍ അറിയുന്നുണ്ട്...

വിചാരണ പോലും നടത്താതെ താങ്കളെ ജയിലിന്റെ ഉള്ളറകളില്‍ ബന്ധിച്ചിരിക്കുന്നത് ഞങ്ങള്‍ കാണുന്നുണ്ട്....

ജാതി മത വ്യത്യാസമില്ലാതെ നീതിയില്‍ വിശ്വസിക്കുന്നവര്‍ താങ്കളോടുള്ള ഈ നീതി നിഷേധത്തില്‍ അമര്‍ഷരാണ്....