Wednesday, December 28, 2011

മതമില്ലാത്ത മതസൗഹൃദം അഥവാ ചിക്കന്‍ ചേര്‍ക്കാത്ത ചിക്കന്‍ ബിരിയാണി


RSS നെ സല്‍സ്വഭാവം പഠിപ്പിക്കേണ്ടത് NDF ആണോ ? എന്ന പോസ്റ്റിനു ശേഷം ഫേസ്‌ ബുക്കില്‍ നടന്ന വിവിധ ചര്‍ച്ചകളുമായി ബന്ധപ്പെട്ട് ജയശ്രീകുമാര്‍ എന്ന സുഹൃത്ത് ഇട്ട കമന്റുകള്‍ ആണ് ഈ പോസ്റ്റ്‌ ഇടാന്‍ പ്രേരിപ്പിച്ചത്‌. 

അദ്ദേഹം ഇട്ട കമന്റിന്റെ ഒരു ഭാഗം ഇവിടെ കോപ്പി ചെയ്ത് അതുപോലെ  ഇടുന്നു...

"അന്ന് ഞാന്‍ പറഞ്ഞ കാര്യം വീണ്ടും ആവതിക്കുന്നു. മത സൌഹാര്‍ദത്തെക്കുറിച്ച് താങ്കള്‍ പറയുന്ന കാര്യങ്ങള്‍ അറിഞ്ഞോ അറിയാതയോ വ്യാജമാണ്. ഒരു മതവാദി മത സൌഹാര്‍ദത്തെക്കുറിച്ച് പറഞ്ഞാല്‍ അതി ആര്‍ജ്ജവം ഉണ്ടാകില്ല."

"ഞാന്‍ വീണ്ടും പറയുന്നു. നിങ്ങളുടെ മത സൌഹാര്‍ദവാദം (അറിഞ്ഞോ അറിയാതെയോ ) വ്യാജമാണ്. ഒരു മതവിശ്വസിക്ക് ഒരിക്കലും ആത്മാര്‍ഥമായി മതങ്ങള്‍ തമ്മില്‍ സൌഹാര്‍ദം പറയുവാന്‍ കഴിയില്ല. അത് മതേതരവാദികള്‍ക്ക് മാത്രമേ കഴിയൂ."

ഏതെങ്കിലും ഒരു മതത്തില്‍ വിശ്വസിക്കുന്നവന്  മത സൗഹാര്‍ദത്തെ കുറിച്ച്  ആത്മാര്‍ഥമായി പറയാന്‍ കഴിയില്ല, അഥവാ ഇനി അങ്ങിനെ പറയുന്നുണ്ടെങ്കില്‍ അത് വ്യാജമാണ് എന്നതാണ് ഈ സഹൃദയന്റെ പ്രധാന ആരോപണം.

ഈ പ്രസ്താവനയെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്???
ഈ ആരോപണത്തോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ???

'മതേതര വാദിയാവാന്‍ സ്വന്തം മതത്തെ തള്ളി പറയണം' എന്നതാണ് ചിലരുടെ ധാരണ. ഇത് ലോകത്തിലെ  ഏറ്റവും വലിയ മണ്ടത്തരങ്ങളില്‍ ഒന്നാണ്.

നമ്മുടെ നാട്ടില്‍ ധാരാളം മതങ്ങള്‍ ഉണ്ട്.
അവയില്‍ എല്ലാം വിശ്വസിക്കാനും ധാരാളം പേര്‍ ഉണ്ട്.

ഓരോ മതവിശ്വാസിക്കും തന്റെ മതത്തെ സ്നേഹിക്കാനും, വിശ്വസിക്കാനും അവരുടെതായ കാരണങ്ങള്‍ ഉണ്ടാകും. അത് ഓരോരുത്തരുടെയും സ്വാതന്ത്രവും അവകാശവും ആണ് എന്നതില്‍ ഒരു തര്‍ക്കവും ഇല്ല.

'ഓരോരുത്തര്‍ക്കും തങ്ങളുടെ മതത്തില്‍ വിശ്വസിക്കാനുള്ള അര്‍ഹതയുണ്ട് ' എന്ന് പ്രഖ്യാപിക്കുന്നതോടൊപ്പം, ആ വിശ്വാസവുമായി ബന്ധപ്പെട്ട ആചാരങ്ങളും, അനുഷ്ഠാനങ്ങളും നടത്താനുള്ള  സ്വാതന്ത്ര്യവും അനുവദിച്ചു നല്‍കുക എന്നതാണ് "മതേതരത്വം" എന്ന മഹത്തായ പദം കൊണ്ട് നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്നത്.

അല്ലാതെ, ഒരു മതത്തിലും വിശ്വസിക്കാത്തവരെ സൂചിപ്പിക്കാനുള്ള പദം അല്ല "മതേതരത്വം" എന്നത്.

എന്താണ് മത സൗഹാര്‍ദം ???

ഞാന്‍ ഒരു മതത്തിലും വിശ്വസിക്കുന്നില്ല എന്ന് പറയുന്നതാണോ മത സൗഹാര്‍ദം എന്ന വാക്കിന്റെ അര്‍ത്ഥം ???

എല്ലാ മതങ്ങളെയും തള്ളി പറയുന്നതാണോ മത സൗഹാര്‍ദം ????

ഒരിക്കലും അല്ല എന്നതാണ് എന്റെ അഭിപ്രായം.

സ്വന്തം മതത്തില്‍ വിശ്വസിക്കുന്നതോടൊപ്പം, മറ്റു  മത വിശ്വാസികള്‍ക്ക്‌ അവരുടെതായ വിശ്വാസത്തില്‍ വിശ്വസിക്കാനുള്ള അവകാശം ഉണ്ട് എന്ന വസ്തുത നാം ഉള്‍കൊള്ളുകയും, അന്യമതക്കാരുടെ വിശ്വാസങ്ങളെ നിന്ദിക്കാതിരിക്കാനുള്ള മനസ്സ് ഉണ്ടാക്കി എടുക്കുകയും ചെയ്യുന്നതാണ് മത സൗഹാര്‍ദത്തിന്റെ ആദ്യ പടി എന്ന് ഞാന്‍ വിശ്വസിക്കുന്നു.

മത വിശ്വാസത്തില്‍ ഉള്ള വൈരുദ്ധ്യങ്ങള്‍ പുലര്‍ത്തുമ്പോഴും, 'ഒരു മനുഷ്യന്‍ ഏതു മതത്തില്‍ വിശ്വസിക്കുന്നവനായാലും അവന്‍ മനുഷ്യനാണ്, എല്ലാ മനുഷ്യരും തന്റെ സഹോദരങ്ങള്‍ ആണ് ' എന്ന തിരിച്ചറിവ് കൂടി ഉണ്ടാകുന്നതോടെ മത സൗഹാര്‍ദത്തിന്റെ രണ്ടാമത്തെ ഘട്ടം പൂര്‍ണ്ണമാവുന്നു.

"ഏതു മതത്തില്‍ വിശ്വസിക്കുന്നവന്‍ ആയാലും തന്റെ സഹോദരനെ സ്നേഹിക്കുകയാണ് വേണ്ടത് " എന്ന ചിന്ത കൂടി മനസ്സില്‍ ഉണ്ടാവുകയും, അത് വെറും അഭിനയത്തില്‍ മാത്രം ഒതുക്കാതെ ആ സ്നേഹം ആത്മാര്‍ഥമായി പങ്കുവെക്കാന്‍ തയ്യാറാവുകയും ചെയ്യുന്നതോടെ മത സൗഹാര്‍ദം പൂര്‍ണ്ണമാകുന്നു.

സമാധാന പ്രിയരായ ഭൂരിപക്ഷം വ്യത്യസ്ത ആശയ / മതവിശ്വാസികളും ഈ പാത തന്നെയാണ് പിന്തുടരുന്നത്.

"മതം ഇല്ലാതായാലെ മതസൗഹാര്‍ദം  ഉണ്ടാകൂ" എന്നതല്ല വസ്തുത.
എല്ലാ മതവിശ്വാസികളും തമ്മില്‍ സഹകരിച്ചു ജീവിക്കുന്നതാണ് മതസൗഹാര്‍ദം.

ഇതിനെ മറ്റൊരു തരത്തില്‍ വിലയിരുത്തുകയാണെങ്കില്‍ ഏതെങ്കിലും ഒരു മതത്തില്‍ വിശ്വസിക്കുന്നവന് മാത്രമേ മത സൗഹാര്‍ദത്തെ പറ്റി ആത്മാര്‍ഥമായി പറയാന്‍ കഴിയുകയുള്ളൂ.

മത സൗഹാര്‍ദത്തെ കുറിച്ച് സംസാരിക്കാന്‍ ഏറ്റവും കൂടുതല്‍ യോഗ്യതയുള്ളത് മതവിശ്വാസികള്‍ക്ക് തന്നെയാണ്. 

മതമില്ലാതെ പിന്നെ എന്തിനാണ്  മതേതരത്വം ???
പിന്നെ എന്തിനാണ് മത സൗഹാര്‍ദം ???

മത വിശ്വാസങ്ങളുടെ കാര്യത്തില്‍ രണ്ടു ദ്രുവങ്ങളില്‍ നില്‍ക്കുന്നവര്‍ പോലും ആ വിശ്വാസത്തിലെ അന്തരം മറന്ന് പരസ്പരം സ്നേഹിക്കാനും, സൗഹൃദം പങ്കിടാനും ഉള്ള മനസ്സ്‌ ഉണ്ടാക്കി എടുക്കുമ്പോള്‍ ആണ്  "മതസൗഹാര്‍ദം" എന്ന പദം പ്രസക്തമാവുന്നത്.
അപ്പോഴാണ്‌ 'മത സൗഹാര്‍ദം' എന്ന പദം സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീകം ആയി മാറുന്നത്.

മതമില്ലാത്തവന്‍ 'മതമില്ലാത്ത മത സൗഹാര്‍ദത്തെ' പറ്റി പറയുന്നത്, കോഴി മാംസം കഴിക്കാത്തവന്‍, കോഴി മാംസം ചേര്‍ക്കാത്ത കോഴി ബിരിയാണിയുടെ രുചിയെ പറ്റി ജല്പനങ്ങള്‍ നടത്തുന്നത് പോലെയാണ്....

അബസ്വരം :
മതമാണ്‌ സമൂഹത്തിലെഅക്രമത്തിനും അശാന്തിക്കും പ്രധാന കാരണം എന്നും, മതമില്ലാത്ത ലോകമാണ് സുന്ദരം എന്നും പറയുന്നവരോട് രണ്ട്  ചോദ്യങ്ങള്‍....

നമ്മുടെ ശരീരത്തില്‍ ഉള്ള ഒരു "സാധനം" ആണ് സ്ത്രീ പീഡനത്തിനും, ബലാല്‍സംഗത്തിനും പ്രധാന കാരണം എന്ന് പറയാന്‍ കഴിയുമോ ?????
എല്ലാവരുടെയും "അത് " മുറിച്ചു കളഞ്ഞാല്‍  ബലാല്‍സംഗം ഇല്ലാത്ത ഒരു ലോകം ഉണ്ടാവും എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ ???
അതിന് നിങ്ങള്‍ തയ്യാറുണ്ടോ ????

ഓരോന്നും ഉപയോഗിക്കേണ്ട സ്ഥലത്ത് ഉപയോഗിക്കേണ്ട പോലെ ഉപയോഗിച്ചാല്‍ ഒരു പ്രശ്നവും ഉണ്ടാവില്ല...
അതിനാണ് പഠിക്കേണ്ടത് ....

ചിന്തിക്ക് മക്കളേ......... ചിന്തിക്ക്  !!!


(ഈ പോസ്റ്റിന്റെ കമന്റുകളും വായിക്കാന്‍ മറക്കരുതേ...)

പ്രത്യേകം ശ്രദ്ധിക്കുക :
ബ്ലോഗ്ഗര്‍ പുതുതായി അവതരിപ്പിച്ച "ത്രെഡഡ് കമന്റ് " ലെ ചില പ്രശ്നങ്ങള്‍ കൊണ്ട് 200 ന് മുകളില്‍ ഉള്ള കമന്റുകള്‍ 
"Load More" ക്ലിക്കിയാലും ലോഡ്‌ ആകുന്നില്ല. 

അതുകൊണ്ട് ഈ പോസ്റ്റിന്റെ 200 ന് ശേഷം ഉള്ള കമന്റുകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്കുക
262 comments:

 1. മതം നല്ലതാണ്‌.. അത്‌ അധികമായാല്‍ വിഷവുമാണ്‌. മതത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങളും കൂട്ടക്കുരുതികളും കാണുമ്പോള്‍ ഈ ഏര്‍പ്പാട്‌ ഇല്ലാത്തതാണ്‌ നല്ലതെന്നു കരുതുന്ന ഒരാളാണ്‌ ഞാന്‍. തീവ്രമായി സ്വന്തം മതത്തില്‍ വിശ്വസിക്കുന്ന ഒരാള്‍ക്ക്‌ യഥാര്‍ഥ മതേതരവാദിയാകുന്നതിന്‌ ചില തടസങ്ങള്‍ ഉണ്ടെന്നുള്ളത്‌ യാഥാര്‍ഥ്യമാണ്‌. ഒരു തീവ്രമതവിശ്വാസിയെക്കാളും ഞാന്‍ ഇഷ്ടപ്പെടുന്നത്‌ ഒരു യഥാര്‍ഥ മനുഷ്യസ്‌നേഹിയായ നിരീശ്വരവാദിയെയാണ്‌. കാരണം നമുക്കു ചുറ്റുമുള്ളത്‌ മനുഷ്യരാണ്‌. ദൈവങ്ങളല്ല..ഒരര്‍ഥത്തില്‍ സ്വര്‍ഗമെന്ന മോഹനവാഗ്‌ദാനവും നരകമെന്ന ഭീഷണിയുമല്ലേ മതങ്ങളുടെ നിലനില്‍പ്പിന്റെ അടിസ്ഥാനം.. അബ്‌സര്‍ ഭായി എന്തു പറയുന്നു

  ReplyDelete
 2. എല്ലാവരും സ്നേഹിക്കട്ടെ മതിലുകളില്ലാതെ

  നല്ല വിവരണം
  ആശംസകള്‍

  ReplyDelete
 3. ജിനേഷ്‌ ഭായ്‌....

  മതം വിഷം ആകും എന്ന അഭിപ്രായം എനിക്കില്ല.

  മതത്തെ കുറിച്ച് ശരിക്കും മനസ്സിലാക്കാതെ രാഷ്ട്രീയക്കാരുടെയും മറ്റു മുതലെടുപ്പുകാരുടെയും ചട്ടുകമായി മാറുന്നത് കൊണ്ടാണ് മതങ്ങളുടെ പേരില്‍ അക്രമം നടത്താനും കൂട്ട കുരുതി നടത്താനും പലരും (ക്രിമിനലുകള്‍) മുന്നിട്ടിറങ്ങുന്നത്.

  മതങ്ങള്‍ തമ്മില്‍ ആശയ വ്യത്യാസങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. അതുമായി ഉള്ള ചര്‍ച്ചകളും മറ്റും നടക്കുന്നതും നല്ലതാണ്. എന്നാല്‍ സാമാന്യ വിവേകം ഉള്ളവരേ അത്തരത്തില്‍ ഉള്ള ചര്‍ച്ചകളില്‍ പങ്കെടുക്കാവൂ...ചര്‍ച്ചകളെ അതിന്റേതായ സ്പിരിറ്റില്‍ ഉള്‍കൊള്ളാന്‍ കഴിയണം.
  ആശയ സംഘട്ടനങ്ങള്‍ ഒരിക്കലും ശാരിരീരിക സംഘട്ടനങ്ങളിലേക്കോ ആക്രമണങ്ങളിലേക്കോ നീങ്ങരുത്.

  തീവ്രത എന്തിലും ആപത്താണ് എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല.

  ഒരാള്‍ നിരീശ്വര വാദിയാകണോ വേണ്ടയോ എന്നത് സ്വയം തീരുമാനിക്കാനുള്ള അവകാശം ഓരോരുത്തര്‍ക്കും ഉണ്ട്.
  പക്ഷേ നിരീശ്വര വാദം ഒരിക്കലും മതവിശ്വാസികളുടെ മേല്‍ കുതിര കയറാനുള്ള ലൈസന്‍സ്‌ ആയി ഉപയോഗിക്കരുത്. പല നിരീശ്വര വാദികളും അതാണ്‌ ചെയ്യുന്നത്.
  അതുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ച ഈ ബ്ലോഗില്‍ നടന്നിരുന്നു.
  താഴെകൊടുത്ത ലിങ്ക് ക്ലിക്കിയാല്‍ അത് വായിക്കാം.

  യുക്തിവാദം എന്ന വാത രോഗം ...

  സ്വര്‍ഗ്ഗവും, നരകവും എന്ന ഭീഷണി മാത്രമാണ് മതങ്ങളെ നിലനിര്‍ത്തുന്നത് എന്ന അഭിപ്രായത്തോട്‌ എനിക്ക് യോജിപ്പില്ല....

  മനുഷ്യരെ സ്നേഹിക്കുന്നതില്‍ നിന്ന് ദൈവം വിശ്വാസികളെ ഒരിക്കലും പിന്തിരിപ്പിക്കുന്നില്ല.

  നാം മനുഷ്യരുടെ ഇടയില്‍ ആണ് ജീവിക്കുന്നത്. അത് കൊണ്ടു തന്നെ മനുഷ്യസ്നേഹം എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യം തന്നെയാണ്.

  ReplyDelete
 4. മതമില്ലാത്തവര്‍ക്ക് മതത്തെ പറ്റിയും മതേതരത്തെ പറ്റിയും എന്ത് അറിവുണ്ടാകും ? എല്ലാ മതവും മറ്റു മതങ്ങളെയും മതക്കാരെയും സ്നേഹിക്കാനും അവരോടു സഹകരിക്കാനും മാത്രമേ നിര്‍ദ്ദേശിച്ചുള്ളൂ.
  അബ്സാറിന്റെ അഭിപ്രായങ്ങളോട് പൂര്‍ണ്ണമായി യോചിക്കുന്നു.

  ReplyDelete
 5. well explained Absar... abhinandanangal...!

  ReplyDelete
 6. മത ചിന്തകള്‍ കേവലം വൈകാരികമായി മാത്രം പുറമേ കാണിക്കുന്ന അഭിനവ മത വിശ്വാസിക്ക് ""മതേതരത്വം "എന്നു കൂടി കേള്‍ക്കുമ്പോള്‍ അത് ഉള്‍കൊള്ളാന്‍ വല്ലാത്ത മാനസിക വിഷമം ഉണ്ടാവും --എന്നാല്‍ മതാതീത ചിന്തകള്‍ ഇല്ലാത്ത ഒരുആള്‍ക്ക് എനഗ്നെ സാമൂഹ്യ ജന്മമായി തുടരാന്‍ കഴിയും എന്നത് തീര്‍ത്തും പ്രസക്ത ചോദ്യം ?

  ReplyDelete
 7. സത്യത്തില്‍ മതങ്ങള്‍ തമ്മില്‍ സൌഹ്രതം ഇല്ല
  മനുഷ്യര്‍ തമ്മിലാണ് സൌഹ്രതം വേണ്ടത്
  ഹിന്ദു മതവും ഇസ്ലാം മതവും ഒരിക്കലും
  യോചിക്കില്ല അതുപോലതന്നെ മറ്റു മത ങ്ങളുടെ
  അവസ്ഥയും ആചാരങ്ങള്‍ നോക്കിയാല്‍തന്നെ
  മനസ്സിലാകും എന്നാല്‍ മനുഷ്യര്‍ തമ്മില്‍ യോചിക്കാമല്ലോ

  ReplyDelete
 8. മത സൌഹാർദ്ദമെന്നാൽ സർവ്വമത സത്യവാദമല്ല; മറിച്ച് വിശ്വാസരംഗത്തെ വ്യതിരിക്തതകൾ കണിശമായി പുലർത്തിക്കൊണ്ടുതന്നെ ഇതര വിശ്വാസാചാരങ്ങളോട് സഹിഷ്ണുതയോടെയുള്ള വിയോജിപ്പാണ്.

  ReplyDelete
 9. എല്ലാ മതങ്ങളും ഒരുഒരു പോലെ അല്ല ....ഏക ദൈവ വിശ്വാസം പുലര്‍ത്തുന്ന ഇസ്ലാം മതവും , ബഹു ദൈവ വിശ്വാസത്തില്‍ ഉള്‍കൊള്ളുന്ന ഹിന്ദു മതവും ആശയ പരമായി തന്നെ വ്യത്യസ്തമാണ് ......ഇത്തരം വിയോജിപ്പുകള്‍ പരസ്പരം മനസ്സിലാക്കി കൊണ്ട് തന്നെ യോജിക്കുകയാണ് വേണ്ടത്‌ ...പിന്നെ നമ്മുടെ മതേതരത്വം എന്ന് പറയുന്നത് മതമില്ലാത്ത അവസ്ഥയല്ല ....അത് ഉള്‍ക്കൊണ്ട്‌ തന്നെ മുന്നോട്ടു പോകുന്നതാണ് ...ഗാന്ധിജി തന്നെ ഇതിനു വലിയ ഉദാഹരണം ......വര്‍ഗീയത ഉണ്ടാകുന്നത് മത ബോധം നഷ്ടപ്പ്ടുകയും , മത ഭ്രാന്ത്‌ വര്‍ധിക്കുകയും ചെയ്യുമ്പോഴാണ് ......

  ReplyDelete
 10. absar....പൂര്‍ണമായും താങ്കളോട് യോജിക്കുന്നു........

  ReplyDelete
 11. മതസൌഹാര്‍ദം സാധ്യമാകില്ല എന്ന് മത പ്രഭാഷകര്‍ തന്നെ പ്രസംഗിക്കുന്നത് കേട്ടിട്ടുണ്ട്. ആത്മാര്‍ഥമായി പരിശോധിച്ചാല്‍ അത് സത്യവുമാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെയും കാര്യം ഇതേപോലെ തന്നെ. വിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന, പരസ്പരം പോരടിക്കുന്ന പ്രത്യയശാസ്ത്രങ്ങള്‍ക്കൊന്നും ആത്മാര്‍ത്ഥമായി സൗഹൃദം സ്ഥാപിക്കാന്‍ ആവില്ല. അത് മതം ആയാലും, പാര്‍ട്ടികള്‍ ആയാലും...

  മനുഷ്യസൌഹാര്‍ദ്ദം പുലരട്ടെ... !!!

  ReplyDelete
 12. ഏതൊരു മതവും പഠിപ്പിക്കുന്നത് മനുഷ്യരെ സ്നേഹിക്കാനും സാമൂഹിക നന്മ ഉറപ്പു വരുതാനുമാണ് .. മതം എന്നത് കൊണ്ട് ആരും തെറ്റിദ്ധരിക്കെണ്ടതില്ല കാരണം മതം എന്നാല്‍ കേവലം പേരുകളില്‍ ഒതുങ്ങി ന്മില്‍ക്കുന്ന ഒന്നല്ല മറിച്ചു ഏതൊരു മതത്തിനും അതിന്റെ കാതലായ ഒരു വശമുണ്ട്. ഒരു ഇസ്‌ലാം മത വിശ്വാസിയോട് അവന്റെ മതം അനുശാസിക്കുന്നത് ..നിങ്ങള്‍ എല്ലാ മതസ്ഥരേയും ഒരു പോലെ സ്നേഹിക്കുക എന്നതാണ്.. ഇസ്‌ലാം മതം പൂര്‍ണ്ണമാകണമെങ്കില്‍ അവിടെ ഇതര മതസ്ഥരേയും സ്നേഹിക്കെണ്ടിയിരിക്കുന്നു.. മറ്റുള്ളവരോട് ക്രൂരമായി പെരുമാരുന്നവന്‍ ഒരിക്കലും വിശ്വാസി ആവുകയില്ല... ചിന്തിക്കുവാന്‍ ഒരു പാടുണ്ട് ഈ പോസ്റ്റില്‍.. സ്നേഹത്തോടെ സൗഹാര്‍ദ്ദത്തോടെ ജീവിക്കുവാന്‍ ദൈവം അനുഗ്രഹിക്ക്കട്ടെ ..ഭാവുകങ്ങള്‍..

  ReplyDelete
 13. വിത്യസ്ത മതങ്ങൾ ഓരോ പ്രദേശത്തിന്റെയും സാഹചര്യമനുസരിച്ച് ഉരിതിരിഞ്ഞവയാവാം അതിനാൽ തന്നെ വൈരുദ്ധ്യങ്ങളും സൊഭാവികം.മതതിനുള്ളിൽ നിന്നു കൊണ്ടുള്ള സൌഹ്രിദങ്ങൾ മതം പറഞ്ഞു തരുന്ന വിശാല മനസ്സ്കതയിൽ നിന്നും ഉണ്ടാവുന്നതാണ് .എന്നാൽ മതത്തിൽ നിന്നും യാതൊന്നും ഉൾകൊള്ളാത്തവരും തെറ്റായിയുൾകൊള്ളുന്നവരുടെയും മതസൌഹാർദ്ദം പൊള്ളത്തരമായിരിക്കും.സ്വന്തം മതത്തിൽ നിന്നു മാത്രം സുഹ്രുത്തുകളെ കണ്ടെത്തുന്നവരുടെ എണ്ണം അധികരിക്കുന്നു.ഇത് ശരിയായ മതബോധമാണോ?.

  ReplyDelete
 14. "എന്നാൽ മതത്തിൽ നിന്നും യാതൊന്നും ഉൾകൊള്ളാത്തവരും തെറ്റായിയുൾകൊള്ളുന്നവരുടെയും മതസൌഹാർദ്ദം പൊള്ളത്തരമായിരിക്കും."

  ഈ വാക്കുകള്‍ പൂര്‍ണ്ണമായും ശരിയാണ്.

  "സ്വന്തം മതത്തിൽ നിന്നു മാത്രം സുഹ്രുത്തുകളെ കണ്ടെത്തുന്നവരുടെ എണ്ണം അധികരിക്കുന്നു.ഇത് ശരിയായ മതബോധമാണോ?"

  ഒരിക്കലും അല്ല.
  മതങ്ങള്‍ ഒരിക്കലും സൗഹൃദത്തിന് തടസ്സമല്ല....
  ആ തിരിച്ചറിവ് ഇല്ലാത്തതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്.

  ReplyDelete
 15. എന്റെ അഭിപ്രായത്തില്‍ മതം നല്ലതാണ്... അത് മനുശ്യനെ നന്മയിലേക്ക് നയിക്കുന്നു എന്ന് തന്നെ വിശ്വസിക്കുന്നു... മതം അവനവന്റെ ഉള്ളില്‍ മാത്രമാകനമെന്നും ഞാനെത് മത വിശ്വാസിയാണെന്ന് കൂടി മറ്റുള്ളവര്‍ അറിയരുതെന്നുമാണ് ആഗ്രഹം,,,എന്റെ മതം ഏതാണെന്ന് ഞാന്‍ അറിഞ്ഞാല്‍ പോരെ... പക്ഷെ നമ്മുടെ പരമ്പരാഗത രീതി അതൊക്കെ വെളിവാക്കുന്നു... പേര് കൊണ്ടും വേഷം കൊണ്ടും മറ്റു പലതു കൊണ്ടും മനുഷ്യന്‍ ഏതു മതക്കരനാനെന്നു വിളിച്ചോതുന്നു..... തന്റെ കൂടെയുല്ലവാന്‍ ഏതു മതക്കരനാനെന്നു പോലും അറിയാതെ മനുഷ്യനെ മനുഷ്യനായി സഹോദരനായി കാണുന്ന നല്ല നാളെ ഉണ്ടാകട്ടെ...

  നടക്കാത്ത സ്വപ്നമാനെന്നരിയാം... എങ്കിലും വെറുതെ....

  ReplyDelete
 16. Ambarish ChanganacherryWednesday, December 28, 2011

  ജീവനില്ലാത്ത ജിവന്‍ ..

  ReplyDelete
 17. Mathasouhardham alla manushya souhardhamaanu undaavendathu..ee post athinu vendiyayirunnenkil kurachu koodi nannavumaayirunnu...

  ReplyDelete
 18. അബ്സാർ, നന്നായി വിവരിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ

  >>മതമില്ലാതെ പിന്നെ എന്തിനാണ് മതേതരത്വം ???
  പിന്നെ എന്തിനാണ് മത സൗഹാര്‍ദം ???
  <<

  അതെ മത വിശ്വാസികൾ തമ്മിലുള്ള സഹവർത്തിത്വം ആണ് ആവശ്യം.. അതാകട്ടെ

  ReplyDelete
 19. മതേതരത്വം എന്ന് പറഞ്ഞാല്‍ എല്ലാ മതങ്ങളെയും നിരാകരിക്കലല്ല
  എല്ലാ മതങ്ങളെയും പരസ്പരം ഉള്കൊള്ളലും ബഹുമാനിക്കലുമാണ്
  ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും ....മതമുള്ളവനും മതമില്ലാത്തവനും
  പരസ്പരം ഉള്‍ക്കൊണ്ട്‌ കൊണ്ട് ജീവിക്കുമ്പോഴേ
  മനോഹരമായ് ഇന്ത്യ പടുത്തുയര്‍ത്താന്‍ കഴിയുക .
  ഇതിനു പലപ്പോഴും തുരങ്കം വെക്കുന്നത് രാഷ്ട്രീയക്കാരനാണ്

  ReplyDelete
 20. ഞാന്‍ ഹിന്ദു മതം അനുഷ്ഠിക്കുകയും ഹിന്ദു ദൈവത്തില്‍ വിശ്വസിക്കുകയും ചെയ്യുന്ന ഒരാളാണ്.അതുകൊണ്ട് മാത്രം എനിക്ക് മറ്റൊരു മതത്തേയോ മതവിശ്വാസിയേയോ തള്ളിപ്പറയണമെന്ന് തോന്നിയിട്ടില്ല. താങ്കള്‍ പറഞ്ഞതിനോട് 100% യോജിക്കുന്നു. താങ്കളുടെ ഉപമയോട് ചേര്‍ന്ന് നില്ക്കുന്ന രീതിയില്‍ പറഞ്ഞാല്‍ ...... ഒരു റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ കയറുന്നയാള്‍ അയാള്‍ക്കിഷ്ടമുള്ളത് വാങ്ങി കഴിക്കുക........പക്ഷേ അടുത്തിരിക്കുന്നവന്റെ പാത്രത്തിലേക്ക് നോക്കി പുച്ഛിക്കുകയും അപമാനിക്കുകയും ചെയ്യാതിരിക്കുക........ അയാള്‍ക്കിഷ്ടമുള്ളത് അയാളെ കഴിക്കാന്‍ അനുവദിക്കുക.............അതുപോലെ തന്നെയല്ലേ മത വിശ്വാസവും ......... പുതുവത്സരാശംസകള്‍ 

  ReplyDelete
 21. ഏറ്റവും ഉചിതമായ ഒരു ഉദാഹരണം ആണ് താങ്കള്‍ സൂചിപ്പിച്ചത്‌...
  വളരെ നന്ദി രാജ് ഭായീ....

  പുതുവത്സരാശംസകള്‍...

  ReplyDelete
 22. ഇന്ത്യന്‍ സെക്കുലറിസം- ഇന്ത്യ ഒരു സെക്കുലര്‍ രഷ്ട്രമാണോ?

  ഒരു പഴയ പോസ്റ്റിന്റെ ലിങ്ക് ആണ്.

  ലിങ്ക് ഇടുന്നതില്‍ ക്ഷമിക്കുക. ഇവിടത്തെ പോസ്ടിനോട് ചേര്‍ത്ത് വായിക്കേണ്ട പോസ്റ്റിന്റെ ലിങ്കായത് കൊണ്ട് ഇടുന്നതാണ്.:)

  അതിലെ കമന്‍റുകളും വായിക്കുക :))
  http://holesindianconstitution.blogspot.com/2008/11/blog-post.html

  ReplyDelete
 23. പ്രിയ അബ്സര്‍ , താങ്കള്‍ എന്റെ ബ്ലോഗില്‍ വന്നു എഴുതിയതാണ്.
  "...നിങ്ങളുടെയും എന്റെയും മത/ദൈവ വിശ്വാസങ്ങളെ കുറിച്ചുള്ള കാഴ്ചപാടുകള്‍ വ്യത്യസ്തമാണ്. വ്യതസ്തമാണ് എന്ന് മാത്രമല്ല, രണ്ടു ദ്രുവങ്ങളില്‍ നില്‍ക്കുന്നതാണ്. അതുകൊണ്ട് എന്റെ വിശ്വാസത്തെ ഞാനോ, താങ്കളുടെ കാഴ്ച്ചപാടിനെ താങ്കളോ തിരുത്താന്‍ തയാറാവാത്തിടത്തോളം നമുക്ക്‌ ഈ ചര്‍ച്ചയില്‍ ഒരു യോജിപ്പിന്റെ സ്വരത്തില്‍ എത്താന്‍ കഴിയണം എന്നില്ല.
  അതുകൊണ്ട് തന്നെ ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ച നടത്തുന്നത് വെറും ഒരു സമയം പാഴാക്കല്‍ ആയി മാറുമോ എന്ന് ഞാന്‍ സംശയിക്കപ്പെടുന്നു....'
  ഇത്നി കണ്ടപ്പോള്‍ നീങ്ങളുടെയും എന്റെയും വിലപ്പെട്ട സമയം പാഴാക്കണ്ട എന്നു കരുതി ഞാന്‍ മൌനം പാലിച്ചു. പിന്നെ തുടരെ തുടരെ താങ്കളുടെ ബ്ലോഗിലേക്കുള്ള അഭ്യര്‍ത്ഥന വന്നുകൊണ്ടിരുന്നപ്പോളും അതിലെ വൈരുധ്യങ്ങള്‍ കണ്ടുകൊണ്ടിരുന്നപ്പോഴും താങ്കളുടെ മേല്‍ പ്രസ്താവനയെ ഞാന്‍ മുഖവിലക്കെടുത്തു. പക്ഷെ താങ്കള്‍ വെല്ലുവിളിയോടെ പല തവണ "മറുപടി കണ്ടില്ല" എന്ന് മെസ്സേജ് അയച്ചു. ഒടുവില്‍ ഒരു പ്രതികരണം അയച്ചതോടെ താങ്കളുടെ മുഴുവന്‍ അസഹിഷ്ണുതയും പുറത്തു വന്നു. ഒടുവില്‍ താങ്കളോട് ഞാന്‍ പറഞ്ഞു. വ്യക്തിപരമായ വാദപ്രതിവാദങ്ങള്‍ അവസാനിപ്പിക്കാം. സാമൂഹിക വിഷയങ്ങളില്‍ ചര്‍ച്ച തുടരാം എന്ന്. പക്ഷെ അവിടെ നിങ്ങള്‍ സാമൂഹിക കാര്യങ്ങളില്‍ ചര്‍ച്ചയ്ക്കു തയ്യാറായില്ല. നിങ്ങള്‍ നിര്‍ത്തിവച്ച എന്റെ പേരെടുത്തു പറഞ്ഞു താങ്കള്‍ ഇപ്പോള്‍ ബ്ലോഗെഴുതുന്നു. പരസ്പരം പിരിഞ്ഞു പോയ ശേഷം ഈ ചെയ്തത് മോശമായിപ്പോയി. ഈ സ്വതന്ത്ര മാധ്യമത്തില്‍ സ്വയം പാലിക്കേണ്ട ചില മര്യാദകളില്ലേ ?
  http://yoganasthikam.blogspot.com/2011/09/blog-post.html

  താങ്കളുടെ മതബോധത്തിനു ഇതില്‍ ന്യായീകരണം കണ്ടേക്കാം. എന്റെ മാനവികതബോധം ഇത് ലജ്ജാകരമെന്നു കാണുന്നു. താങ്കള്‍ പറഞ്ഞിരിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടി എന്റെ ബ്ലോഗിലുണ്ട്. ഇത് വായിക്കുന്ന സുഹൃത്തുക്കളുടെ അറിവിലേക്കായി ലിങ്ക് കൊടുക്കുന്നു. ഉത്തരം അറിയാനുള്ള ജിജ്ഞാസ ആത്മാര്‍ത്ഥമാണെങ്കില്‍ അവിടെ രെഖപ്പെടുത്താം. അല്ലെങ്കില്‍ ദയവായി ഈ സമയംകൊല്ലി പരിപാടിയില്‍ നിന്ന് എന്നെ ഒഴിവാക്കുക. നല്ലത് വരട്ടെ.

  ReplyDelete
 24. @ജയശ്രീകുമാര്‍,

  ഞാന്‍ നിങ്ങളുടെ ബ്ലോഗില്‍ വന്നു അത് മാത്രമല്ല എഴുതിയത്....
  ഞാന്‍ അവിടെ എഴുതിയതും, നിങ്ങള്‍ ഇവിടെ എഴുതാതെ പോയ ഭാഗം ഞാന്‍ ഇവിടെ കോപ്പി ചെയ്ത് ഇടുന്നു....

  "ഇതൊക്കെ ആണെങ്കിലും നമ്മള്‍ തമ്മില്‍ ഒരു കാര്യത്തില്‍ ഐക്യം ഉണ്ട് എന്ന വസ്തുതയും പറയാതെ വയ്യ. ഭീകരവാദം ഏതു തരത്തിലായാലും അത് എതിര്‍ക്കപ്പെടണം,സമൂഹത്തില്‍ സമാധാനം ഉണ്ടാവണം എന്നീ വിഷയങ്ങളില്‍ നമ്മള്‍ ഒരേ കാഴ്ചപാട് ഉള്ളവരാണ്. ഇത് തന്നെയാണ് നമ്മുടെ നാടിന്റെ മുദ്രാവാക്യം ആയ "നാനാത്വത്തില്‍ ഏകത്വം" എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
  അതെ അത് തന്നെയാണ് വേണ്ടത്... ഒരു ഏക സിവില്‍ കോഡോ, മതം ഇല്ലാത്ത മതെതരത്വമോ ഒന്നും അല്ല നമ്മുടെ നാട്ടില്‍ വേണ്ടത്. ഈ മത,വിശ്വാസ വൈരുധ്യങ്ങള്‍ പുലര്‍ത്തുമ്പോഴും നാം എല്ലാം ഭാരതീയരാണ്, പരസ്പരം കലഹിച്ച് നശിപ്പിക്കനുല്ലതല്ല നമ്മുടെ ജീവിതം, സ്നേഹമാണ് പ്രധാനം എന്നീ ചിന്തകള്‍ നമ്മുടെ ഹൃദയത്തില്‍ കൊത്തി വെക്കാന്‍ കഴിഞ്ഞാല്‍ എല്ലാ പ്രശ്നഗള്‍ക്കും അതിലൂടെ പരിഹാരം കാണാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു...."

  ഈ ഭാഗവും ഞാന്‍ എഴുതിയ കമന്റില്‍ ഉണ്ടായിരുന്നില്ലേ ???

  ReplyDelete
 25. @ജയശ്രീകുമാര്‍,

  നിങ്ങള്‍ക്ക്‌ എത്ര ലിങ്കുകള്‍ ഞാന്‍ അയച്ചു തന്നിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ?

  നിങ്ങള്‍ എന്റെ പോസ്റ്റുകള്‍ ഫേസ്‌ ബുക്കില്‍ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ടെങ്കില്‍ ഞാന്‍ ഓരോ തവണ ലിങ്കുകള്‍ ഷെയര്‍ ചെയ്യുമ്പോഴും അത് താങ്കളുടെ പ്രൊഫൈലില്‍ എത്തും. അതിന് എന്നെ കുറ്റപ്പെടുത്തിയിട്ട് കാര്യം ഇല്ല.
  അത് ഒഴിവാക്കാന്‍ അണ്‍സബ്സ്ക്രൈബ് ചെയ്യുകയോ, ഫ്രണ്ട് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കുകയോ, ബ്ലോക്ക്‌ ചെയ്യുകയോ ആണ് വേണ്ടത്. അത് ഞാന്‍ ചെയ്യേണ്ടതല്ല... താങ്കള്‍ ചെയ്യേണ്ടതാണ്.

  ഞാന്‍ "മറുപടി കണ്ടില്ല" എന്ന് പറഞ്ഞു എത്ര തവണ താങ്കള്‍ക്ക് മെസേജ് അയച്ചിട്ടുണ്ട് എന്ന് ഒന്ന് വ്യക്തമാക്കാമോ???

  നിങ്ങള്‍ ഇട്ട കമന്റ് ബ്ലോഗില്‍ വരാതെ മോഡറേഷനില്‍ കിടന്നപ്പോള്‍ അത് ഡിലീറ്റ്‌ ചെയ്തതാണോ എന്ന് താങ്കള്‍ ചോദിച്ചിരുന്നു. അതിനെ തുടര്‍ന്നാണ് ഞാന്‍ മെസ്സേജ് അയച്ചത്.
  ഞാന്‍ ഒരിക്കല്‍ പോലും "മറുപടി കണ്ടില്ല" എന്ന് പറഞ്ഞ് മെസേജ് അയച്ചിട്ടില്ല.

  താങ്കള്‍ക്ക് സമ്മതമാണെങ്കില്‍ ഞാനും നിങ്ങളും തമ്മില്‍ അയച്ച എല്ലാ മെസേജുകളും ഇവിടെ കോപ്പി ചെയ്ത് ഇടാന്‍ ഞാന്‍ തയ്യാറാണ്. അതില്‍ താങ്കള്‍ പറഞ്ഞത് പോലെ ഉള്ള ഒരു മെസേജ് ഉണ്ടെങ്കില്‍ തെളിയിക്കുക.

  ഞാന്‍ അയച്ച മേസേജില്‍ പറഞ്ഞിട്ടുള്ളത് ...."മറുപടി ഇട്ടിട്ടുണ്ട്, വായിച്ചില്ലേ ?" എന്നാണ്..???
  ഈ പ്രയോഗത്തില്‍ എന്താണ് വെല്ലുവിളി ഉള്ളത് എന്ന് താങ്കള്‍ വ്യക്തമാക്കുമല്ലോ.

  ReplyDelete
 26. @ജയശ്രീകുമാര്‍,

  എന്റെ അസഹിഷ്ണുതയെ പുറത്ത് കൊണ്ടു വന്ന താങ്കളുടെ പ്രതികരണം ഏതായിരുന്നു ???
  അതിന് അസഹിഷ്ണുതയോടെ ഞാന്‍ നല്‍കിയ മറുപടി എന്തായിരുന്നു ???
  ദയവായി വ്യക്തമാക്കുമല്ലോ ....

  ഞാന്‍ അസഹിഷ്ണുതയോടെ പ്രതികരിച്ച മെസേജുകള്‍ ഇവിടെ കോപ്പി ചെയ്ത് ഇടാന്‍ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

  വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിച്ചത് താങ്കള്‍ ആയിരുന്നില്ലേ????

  ഞാന്‍ താങ്കള്‍ക്ക് എതിരെ വ്യക്തിപരമായി എന്തൊക്കെ ആരോപണങ്ങള്‍ ആണ് ഉന്നയിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു....

  നിങ്ങള്‍ ഫേസ്‌ ബുക്കില്‍ പലപ്പോഴും ഞാന്‍ അസഹിഷ്ണുതയോടെ പെരുമാറി എന്ന് പറഞ്ഞിട്ടുണ്ട്.
  എന്നാല്‍ ആ അസഹിഷ്ണുത നിറഞ്ഞ വാക്കുകള്‍ ചൂണ്ടിക്കാണിക്കാന്‍ ഞാന്‍ പല തവണ ആവശ്യപ്പെട്ടിട്ടും താങ്കള്‍ അതിന് തയ്യാറായില്ല. താങ്കള്‍ വെറുതെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് ചെയ്യുന്നത്.

  അതുമായി ബന്ധപ്പെട്ട വല്ല കാര്യവും തിരിച്ചു ചോദിച്ചാല്‍, അതിന് മറുപടി പറയാതെ പുതിയ ആരോപണങ്ങള്‍ ഉന്നയിക്കും. ഇത്തരത്തില്‍ ആരോപണങ്ങള്‍ മാത്രം ഉന്നയിക്കുന്നതിനെ ഞാന്‍ ചോദ്യം ചെയ്തപ്പോള്‍ താങ്കള്‍ പറഞ്ഞ മറുപടി ഇതാണ് ...

  "ആനുഷംഗിഗമായി പറഞ്ഞുപോയ ആ വ്യക്തിപരമായ ആരോപണങ്ങളില്‍ നിന്ന് ഞാന്‍ പിന്മാറുന്നു. ആ വിഷയത്തില്‍ എന്നോട് താങ്കള്‍ ജയിച്ചതായി കരുതിക്കൊള്ളൂ."

  താങ്കള്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാന്‍ കഴിയാതെ വന്നപ്പോള്‍ താങ്കള്‍ അതില്‍ നിന്നും പിന്മാറിയതായി പ്രഖ്യാപിച്ചു. എന്നിട്ട് എന്തോ ഒരു മല്‍സരം നടന്ന പോലെ എന്നെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു....!!! അത് എന്തിനാണ് എന്ന് ഇതുവരെയും എനിക്ക് മനസ്സിലായിട്ടില്ല.

  താങ്കള്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണ് എന്ന് ബോധ്യപ്പെട്ടത് കൊണ്ടായിരുന്നോ താങ്കളുടെ ആ പ്രഖ്യാപനം.

  ReplyDelete
 27. @ജയശ്രീകുമാര്‍,

  ഞാന്‍ സാമൂഹിക ചര്‍ച്ചക്ക് തയ്യാര്‍ അല്ല എന്ന് ഒരിക്കലും പറഞ്ഞിട്ടില്ല.

  ഞാന്‍ പറഞ്ഞത് ഇതാണ്...
  "ആരോപണങ്ങള്‍ ഉന്നയിച്ച്, തിരിച്ച് ചോദ്യങ്ങള്‍ വരുമ്പോള്‍ ഒളിച്ചോടാന്‍ ഓരോ ന്യായങ്ങള്‍ കണ്ടെത്തുന്ന നിങ്ങളോട് ഏതു വിഷയത്തില്‍ സംസാരിക്കുന്നത് കൊണ്ടാണ് ഗുണം ഉണ്ടാവുക....???"

  മാത്രമല്ല, ബ്ലോഗില്‍ ചര്‍ച്ച നടത്തി പകുതി ആയപ്പോള്‍ താങ്കള്‍ പറഞ്ഞു "ബ്ലോഗില്‍ താല്പര്യം ഇല്ല, ഫേസ്‌ ബുക്കില്‍ ആണെങ്കില്‍ നോക്കാം" എന്ന്.

  ഫേസ്‌ ബുക്കില്‍ ഞാന്‍ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് ഇട്ട ഒരു സ്റ്റാറ്റസില്‍ ആണ് ആ വിഷയവുമായി ഒരു ബന്ധവും ഇല്ലാത്ത, ഞാന്‍ പോസ്റ്റില്‍ നിങ്ങളുടേതായി എടുത്തിട്ട "വ്യാജ മതസൗഹാര്‍ദവുമായി" ബന്ധപ്പെട്ട പ്രസ്ഥാവനകള്‍ താങ്കള്‍ നടത്തിയത്.

  ഇതിനു മുന്‍പ്‌ സുധാമണിയുമായി ബന്ധപ്പെട്ട മറ്റൊരു സ്റ്റാറ്റസിലും താങ്കള്‍ ഇത് പോലെ ഒരു പരാമര്‍ശം നടത്തിയിരുന്നു.അത് താഴെ കൊടുക്കുന്നു...

  "താങ്കളുടെ ബ്ലോഗിലെ മതസൌഹാര്‍ദ്ദമെന്ന പെരും നുണ പോലെ ഒന്നാണിത്."

  ഇത്തരത്തില്‍ ഉള്ള വല്ല ആരോപണവും ഞാന്‍ താങ്കള്‍ക്ക് എതിരെ ഉന്നയിച്ചിട്ടുണ്ടോ????
  ഉണ്ടെങ്കില്‍ അത് ചൂണ്ടി കാണിക്കുക...
  (വെല്ലുവിളി അല്ല സഹോദരാ.... അപേക്ഷയാണ് ....)

  ReplyDelete
 28. @ജയശ്രീകുമാര്‍,

  ഞാന്‍ ചര്‍ച്ച നിര്‍ത്തി എന്ന് ഒരിക്കലും പറഞ്ഞിട്ടില്ല.
  അങ്ങിനെ താങ്കള്‍ക്ക് എന്നോട് ചര്‍ച്ച ചെയ്യാന്‍ താല്പര്യം ഇല്ലെങ്കില്‍ നിങ്ങള്‍ ഒരിക്കലും എന്റെ സ്റ്റാറ്റസില്‍ കമന്റ് ഇടില്ലായിരുന്നല്ലോ..താങ്കളോട് ചര്‍ച്ച നടത്തുന്നത് കൊണ്ടു പ്രയോജനം ഇല്ല എന്ന് ബോധ്യപ്പെട്ടത് കൊണ്ടാണ് ഞാന്‍ താങ്കളുടെ ഒരു ഫേസ്‌ ബുക്ക്‌ പോസ്റ്റിലും പ്രതികരിക്കാതിരുന്നത്. പക്ഷെ ഞാന്‍ ഇട്ട പോസ്റ്റുകളില്‍ താങ്കള്‍ പ്രതികരിച്ചപ്പോള്‍ ഞാന്‍ അതിന് മറുപടി നല്‍കി.താങ്കള്‍ എന്റെ സ്റ്റാറ്റസ്സില്‍ നടത്തിയ കമന്റുകള്‍ക്ക്‌ മറുപടി നല്‍കാന്‍ എനിക്ക് പാടില്ലേ???

  ReplyDelete
 29. @ജയശ്രീകുമാര്‍,

  താങ്കള്‍ നടത്തിയ പ്രസ്ഥാവനകള്‍ താങ്കളുടെതാണ് എന്ന് പറഞ്ഞു കൊണ്ട് തന്നെയല്ലേ അവതരിപ്പിക്കേണ്ടത്???
  അതില്‍ എന്താണ് തെറ്റ്????

  താങ്കളുടെ വാക്കുകളില്‍ ഞാന്‍ തിരുത്തലുകള്‍ വരുത്തിയിട്ടുണ്ടോ???

  താങ്കള്‍ എന്നോട് മര്യാദ പാലിച്ചിരുന്നത് കൊണ്ടായിരുന്നോ എന്റെ "വ്യാജ മതേതരത്വത്തെ" കുറിച്ച് പറഞ്ഞത്‌ ???

  അതേ മര്യാദ കൊണ്ടായിരുന്നോ ഞാന്‍ പ്രകടിപ്പിച്ചു എന്ന് പറഞ്ഞ "അസഹിഷ്ണുത" നിറഞ്ഞ വാചകങ്ങള്‍ താങ്കള്‍ ചൂണ്ടിക്കാണിക്കാതിരുന്നത് ????

  അങ്ങിനെ ആരോപണം ഉന്നയിച്ചിട്ട് അതിന് തെളിവുകള്‍ ചോദിക്കുമ്പോള്‍ മുങ്ങുന്നതല്ലേ ഏറ്റവും ലജ്ജാകരമായിട്ടുള്ളത് ???

  ഞാന്‍ താങ്കള്‍ക്ക് എതിരെ എന്ത് ആരോപണം ആണ് ഉന്നയിച്ചിട്ടുള്ളത് എന്ന് ഒന്ന് വ്യക്തമാക്കുമോ???
  ഞാന്‍ ഉന്നയിക്കാത്ത ആരോപണങ്ങള്‍ക്ക് നിങ്ങള്‍ എന്തിനാണ് മറുപടി പറയുന്നത് ????
  ഒന്ന് വ്യക്തമാക്കുമോ????

  താങ്കളെ ഒഴിവാക്കാന്‍ ഞാനെന്താ താങ്കളെ തടഞ്ഞു വെച്ചിട്ടുണ്ടോ???
  താങ്കള്‍ക്ക് സ്വയം ഒഴിവാകാവുന്നതല്ലേയുള്ളൂ...???

  വളരെ വളരെ നല്ലത് വരാന്‍ ദൈവം അനുഗ്രഹിക്കട്ടെ.....

  ReplyDelete
 30. ശ്രീകുമാര്‍
  നിങ്ങള്‍ ഫേസ് ബുക്കില്‍ നടത്തിയ ചര്‍ച്ച ഞാന്‍ വായിച്ചിരുന്നു.വിഷയവുമായി ഒരു ബന്ധവും ഇല്ലാത്ത ആരോപണങ്ങള്‍ നടത്തിയ ശേഷം അതിനു തെളിവ് ചോദിച്ചപ്പോള്‍ മറുപടി പറയാതെ പുതിയ ആരോപണങ്ങള്‍ ഉന്നയിക്കുകയല്ലേ ചെയ്തത്?അത് മാന്യതയാണോ?

  പോസ്റ്റ്‌ നനായിട്ടുണ്ട്.ആശംസകള്‍

  ReplyDelete
 31. ഈ ആധുനിക കാലത്ത്‌ മനുഷ്യനു മതം എന്തിനാണ്...

  ReplyDelete
 32. മതം മനുഷ്യന് വേണ്ടി മനുഷ്യന്‍ അവന്റെ നന്മക്ക് വേണ്ടി സൃഷ്ടിച്ചതാണ്. ഓരോ മതത്തിലും അതിന്റെതായ തത്വങ്ങള്‍ ഉണ്ട്, ചിട്ടയായി ജീവിക്കനുള്ള ഉപദേശങ്ങളും ഉണ്ട്. അതറിഞ്ഞ് ജീവിച്ചാല്‍ തന്നെ ഏതു മനുഷ്യനും തമമാമ്മില്‍ സ്നേഹിച്ചു ജീവിക്കാന്‍ കഴിയും. " മതമേതായാലും നന്നവേണ്ടത് മനുഷ്യനാണ് "

  ReplyDelete
 33. മതപരമായ ആശയ്ങ്ങളിലോ, അചാരങ്ങളിലോ മുഴുവനായും സൌഹാര്ധം കണ്ടെത്താന്‍ കഴിഞ്ഞെന്നു വരില്ല. പക്ഷെ അതനുഷ്ടിക്കുന്നവര്‍ തമ്മിലുള്ള സമീപനമാണ് മത സൌഹാര്‍ദ്ധമെന്നു പേരിട്ടു വിളിക്കുന്നത്‌. അതിനു മതത്തിലെ മാനുഷികമായ മൂല്യങ്ങള്‍ എന്തെന്ന് വ്യക്തമായി അറിയണം. അവിടെ പുലരും മനുഷ്യസ്നേഹവും, മത വിശ്വാസികല്‍ക്കിടയിലെ സൌഹാര്‍ദ്ധവും.. നല്ല പോസ്റ്റ്‌.

  ReplyDelete
 34. @Anonymous

  കാലം ആധുനികമായാലും പുരാതനമായാലും ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ക്ക്‌ മതം ഉണ്ടായിരിക്കും...
  അതില്‍ വിശ്വസിക്കാനോ വിശ്വസികാതിരിക്കാനോ ഉള്ള സ്വാതന്ത്ര്യവും അവകാശവും ഓരോരുത്തര്‍ക്കും ഉണ്ട്.

  മതം അല്ല പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്.
  മതം എന്താണ് എന്ന് ശരിക്കും മനസ്സിലാക്കാത്ത മനുഷ്യരാണ് പ്രശ്നക്കാര്‍...
  അതിന് മതങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല.

  ReplyDelete
 35. Salim Abdul RasheedThursday, December 29, 2011

  താങ്കളുടെ ചില വാക്കുകള്‍ തന്നെ ഞാന്‍ കടം കൊള്ളട്ടെ. '' സ്വന്തം മതത്തില്‍ വിശ്വസിക്കുന്നതോടൊപ്പം, മറ്റു മത വിശ്വാസികള്‍ക്ക്‌ അവരുടെതായ വിശ്വാസത്തില്‍ വിശ്വസിക്കാനുള്ള അവകാശം ഉണ്ട് എന്ന വസ്തുത നാം ഉള്‍കൊള്ളുകയും, അന്യമതക്കാരുടെ വിശ്വാസങ്ങളെ നിന്ദിക്കാതിരിക്കാനുള്ള മനസ്സ് ഉണ്ടാക്കി എടുക്കുകയും ചെയ്യുന്നതാണ് മത സൗഹാര്‍ദത്തിന്റെ ആദ്യ പടി എന്ന് ഞാന്‍ വിശ്വസിക്കുന്നു. അതെ ..അതാണ്‌ സത്യം..അതാണ്‌ വേണ്ടത് ആ ചിന്താഗതി നാം ഓരോരുത്തരിലും വരണം എന്നാലെ മത സൌഹാര്‍ദ്ദം ഊട്ടിയുറപ്പിക്കാന്‍ നമുക്ക് കഴിയൂ..പരിശുദ്ധ ഖുറാന്‍ പറയുന്നു ,,'' ലക്കും ദീനുക്കും വലിയ ദീന്‍ "" എനിക്ക് എന്റെ മതം താങ്കള്‍ക്കു താങ്കളുടെ മതം..ഇനിയും വിശദീകരണം ആവശ്യമില്ലെന്ന് തോന്നുന്നു മത സൌഹാര്‍ദ്ദം എന്തെന്ന് മനസ്സിലാക്കാന്‍.........

  ReplyDelete
 36. Got Your Link From "Nammude Payyannur"

  മതസൌഹാര്‍ദം എന്നത് ലോകത്തിലെ ഏറ്റവും തട്ടിപ്പ് വാക്കുകളില്‍ പെട്ടതാണ്. അനിസ്ലാമികരുടെ ആരാധനാലയങ്ങള്‍ അടിച്ചു പൊളിച്ചു തീയിട്ട ഒരു "മതാചാര്യന്‍റെ" വാക്കുകള്‍ വിശ്വസിച്ചു പിന്തുടരുന്നവര്‍ക്ക് മതേതരത്വം പറയാന്‍ എന്തര്‍ഹത ?! ആ മതാചാര്യന്‍ ഈ കാലത്ത് ഇന്ത്യയിലാണ് ജനിച്ചിരുന്നതെങ്കില്‍ സകല ഹൈന്ദവ അമ്പലങ്ങളും കൃസ്ത്യന്‍ ദേവാലയങ്ങളും ബുദ്ധവിഹാരങ്ങളും ഇത് പോലെ നശിപ്പിക്കാന്‍ ശ്രമിക്കുമായിരുന്നു. പിന്നെന്തോന്നു മതേതരത്വം..!! "മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി" എന്ന ശ്രീ നാരായണഗുരുവിന്‍റെ വാക്യം മണ്ടത്തരം എന്ന് വിവരിക്കുന്ന 'ഇന്ത്യന്‍ ഇസ്ലാഹി സെന്‍ററിന്‍റെ' ഖുര്‍ ആന്‍ പഠന പുസ്തകത്തിന്‍റെ നാലാം ഭാഗത്തില്‍ ഉണ്ട്. എന്‍റെ കയ്യിലുണ്ട്, വേണമെങ്കില്‍ ഹാജരാക്കാം.
  ഇതൊന്നു നോക്കൂ.. മതേതരത്വം ചവിട്ടി മെതിക്കുന്നത് കാണാം. (അവരവര്‍ക്ക് അവരവരുടെ വിശ്വാസം പിന്തുടരാന്‍ സമ്മതിക്കാത്തതിനെയും മതേതരത്വമില്ലായ്മ എന്ന് പറയും)

  http://en.wikipedia.org/wiki/File:Muhammad_destroying_idols_-_L'Histoire_Merveilleuse_en_Vers_de_Mahomet_BNF.jpg

  ReplyDelete
 37. അനിസ്ലാമികരുടെ ആരാധനാലയങ്ങള്‍ അടിച്ചു പൊളിച്ചു തീയിട്ട ഒരു "മതാചാര്യന്‍റെ" വാക്കുകള്‍ വിശ്വസിച്ചു പിന്തുടരുന്നവര്‍ക്ക് മതേതരത്വം പറയാന്‍ എന്തര്‍ഹത ?!
  ###

  ഏതൊക്കെ ആരാധനാലയങ്ങള്‍ ആണ് അടിച്ച് പൊളിച്ച് തീ ഇട്ടിട്ടുള്ളത് എന്ന് ഒന്ന് വ്യക്തമാക്കാമോ???

  ReplyDelete
 38. ആ മതാചാര്യന്‍ ഈ കാലത്ത് ഇന്ത്യയിലാണ് ജനിച്ചിരുന്നതെങ്കില്‍ സകല ഹൈന്ദവ അമ്പലങ്ങളും കൃസ്ത്യന്‍ ദേവാലയങ്ങളും ബുദ്ധവിഹാരങ്ങളും ഇത് പോലെ നശിപ്പിക്കാന്‍ ശ്രമിക്കുമായിരുന്നു.

  ####

  അത് വെറും സാങ്കല്‍പ്പികമായ ഒരു ആരോപണം മാത്രമല്ലേ???
  ഇവിടെയായിരുന്നു അദ്ദേഹം ജനിച്ചിരുന്നത് എങ്കില്‍ അങ്ങിനെ ഉണ്ടാകുമായിരുന്നു എന്ന്....

  ഇവിടെ അദ്ദേഹം ജനിച്ചിട്ടില്ല, അങ്ങിനെ ഉണ്ടായിട്ടും ഇല്ല.
  അതല്ലേ വാസ്തവം???

  ReplyDelete
 39. "മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി" എന്ന ശ്രീ നാരായണഗുരുവിന്‍റെ വാക്യം മണ്ടത്തരം എന്ന് വിവരിക്കുന്ന 'ഇന്ത്യന്‍ ഇസ്ലാഹി സെന്‍ററിന്‍റെ' ഖുര്‍ ആന്‍ പഠന പുസ്തകത്തിന്‍റെ നാലാം ഭാഗത്തില്‍ ഉണ്ട്.

  ###

  ഇസ്ലാമിക വിശ്വാസപ്രകാരം മനുഷ്യന്‍ നന്നായത് കൊണ്ട് മാത്രം സ്വര്‍ഗപ്രവേശനം ലഭിക്കില്ല.
  അത് ഇസ്ലാമിന്റെ വിശ്വാസവുമായി ബന്ധപ്പെട്ടതാണ്...

  എന്നാല്‍ ഇസ്ലാമില്‍ വിശ്വസിക്കാത്ത ആരോടും സൗഹ!