Saturday, December 10, 2011

ടൈഗ്രിസ്‌ പറയാതെ പോയത്‌ - 02ആദ്യമായി ഒരു വിദേശ രാജ്യത്ത്‌ എത്തിയപ്പോഴുണ്ടായ സന്തോഷവും, അത് പ്രശ്ന കലുഷിതമായ ഇറാക്ക് ആണല്ലോ എന്നോര്‍ക്കുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥതകളും സുധിയുടെ മനസ്സില്‍ നിറഞ്ഞു നിന്നു.

വിമാനത്തില്‍ നിന്നും ഓരോരുത്തരായി ഇറങ്ങി തുടങ്ങി.

ഒടുവില്‍ ദൈവത്തെ ധ്യാനിച്ച്‌ നിരപരാധികളുടെ രക്തം ചിന്തിയ ആ മണ്ണിലേക്ക്‌, ഇറാക്കിന്റെ മണ്ണിലേക്ക്‌ അദ്ദേഹം കാലെടുത്തു വെച്ചു.

വിമാനത്താവളത്തില്‍ അധികം യാത്രാ വിമാനങ്ങള്‍ ഉണ്ടായിരുന്നില്ല.
അമേരിക്കയുടെയും, ബ്രിട്ടന്റേയും യുദ്ധ വിമാനങ്ങളും, ഹെലിക്കോപ്റ്ററുകളും ആയിരുന്നു അവിടെ സ്ഥാനം പിടിച്ചിരുന്നത്.

കോട്ടും ടൈയും ധരിച്ച രണ്ടു സായിപ്പന്മാര്‍ അവിടേക്ക് കടന്നു വന്നു...

ഡോ. വിജയുമായി എന്തൊക്കെയോ സംസാരിച്ച ശേഷം അവര്‍ സുധീറിന്റെ അടുത്തെത്തി.

"ഞാന്‍ വില്യംസ്. ഇന്ത്യന്‍ മെഡിക്കല്‍ സംഘത്തിന്റെ സുരക്ഷാ ചുമതല ഞങ്ങള്‍ക്കാണ്‌. " വന്നവരില്‍ ഒരാള്‍ സ്വയം പരിചയപ്പെടുത്തി...

"ഞാന്‍ ബെര്‍ണാഡ്." വില്യംസിന്റെ കൂടെയുണ്ടായിരുന്ന ആള്‍ പറഞ്ഞു.

"ഞാന്‍ ഡോ.സുധീര്‍" എന്ന് പറഞ്ഞ് രണ്ടു പേരുടെയും കൈകള്‍ പിടിച്ച് കുലുക്കി....

"ഡോക്ടറെ പിന്നെ കാണാം..." എന്ന് പറഞ്ഞ് വില്യംസും ബര്‍ണാഡും അടുത്തയാളെ ലക്ഷ്യമാക്കി നീങ്ങി...

സുധീര്‍ ഇന്ത്യന്‍ സംഘത്തിലെ മറ്റുള്ളവരോടൊപ്പം പുറത്തേക്ക്‌ കടന്നു...

അമേരിക്കയുടെയും ബ്രിട്ടന്റെയും സൈനികര്‍ സായുധരായി വിമാനത്താവളത്തില്‍ നിലയുറപ്പിച്ചിട്ടുണ്ട്.

ബ്രിട്ടീഷ്‌ സൈനികരെ കണ്ടപ്പോള്‍ 1947 ന് മുമ്പുള്ള ഇന്ത്യയുടെ അവസ്ഥ സുധിയുടെ മനസ്സിലേക്ക് കടന്നു വന്നു.

മുതലാളിത്യ രാജ്യങ്ങള്‍ മുതലെടുപ്പിനു വേണ്ടി മറ്റു രാജ്യങ്ങളില്‍ നടത്തുന്ന കടന്നു കയറ്റങ്ങള്‍ പ്രതിഷേധ പ്രകടനങ്ങള്‍ കൊണ്ട് മാത്രം തടയാന്‍ കഴിയില്ലെന്ന് തെളിയിച്ചതായിരുന്നല്ലോ ഇറാക്കിന്റെ മേലുള്ള ഈ അനാവശ്യ ആക്രമണം.

മെഡിക്കല്‍ സംഘത്തിലെ അംഗങ്ങള്‍ ചെക്കിംഗ് കഴിഞ്ഞ് പുറത്തിറങ്ങി, ലഗേജുകള്‍ വിട്ടു കിട്ടുന്നതിനായി വിമാനത്താവളത്തിലെ ഇരിപ്പിടങ്ങളില്‍ കാത്തിരുന്നു...

വിമാനത്താവളത്തില്‍ യാത്രക്കാര്‍ വളരെ കുറവായിരുന്നു.

"ഇറാക്കികള്‍ ഇപ്പോള്‍ യാത്ര ചെയ്യുന്നത്  പരലോകത്തേക്കാണല്ലോ... അവിടെ എത്താന്‍ വിമാനത്താവളത്തില്‍ വരേണ്ട ആവശ്യവും ഇല്ലല്ലോ.." എയര്‍ പോര്‍ട്ടില്‍ തിരക്കില്ലാത്തതിന്റെ കാരണം കണ്ടെത്താന്‍ കൂടുതല്‍ ചിന്തിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല...

വിമാനത്താവളം ശാന്തമായിരുന്നു.
സൈനികരും മറ്റും നടക്കുന്ന ശബ്ദം ഭിത്തികളില്‍ തട്ടി പ്രതിധ്വനിച്ചുക്കൊണ്ടിരുന്നു...
ഇന്ത്യന്‍ സംഘത്തിലെ ചിലര്‍ വിമാനത്താവളത്തില്‍ ചുറ്റി നടന്ന് ബോര്‍ഡുകളും മറ്റും നോക്കി സമയം തള്ളിനീക്കുകയാണ് .

നഴ്സിംഗ് ടീമിലെ ചിലര്‍ ചെറിയ കൂട്ടമായി നിന്ന് സംസാരിക്കുന്നു.

സുധി കസേരയില്‍ നിന്നും എഴുന്നേറ്റ് മെല്ലെ നടന്നു.

വിമാനത്താവളത്തിന് പുറത്ത് ഫയര്‍ എന്‍ജിനുകളും സൈനിക വാഹനങ്ങളും കിടക്കുന്നു.

അവിടെയുണ്ടായിരുന്ന ഒരു ടെലിഫോണ്‍ ബൂത്ത്‌ കണ്ടപ്പോഴാണ് നാട്ടിലേക്ക്‌ ഫോണ്‍ ചെയ്യേണ്ട കാര്യം ഓര്‍മ്മ വന്നത്. ഏതായാലും ഇനി താമസ സ്ഥലത്ത് എത്തിയിട്ട് ഫോണ്‍ ചെയ്യാമെന്ന് സുധി തീരുമാനിച്ചു.

വൈകാതെ ലഗേജുകള്‍ വിട്ടു കിട്ടി.

വില്യംസും ബര്‍ണാഡും അവിടേക്ക് കടന്നു വന്നു.

സൈനികരോട്  ലഗേജുകള്‍ എടുത്ത്‌ ബസ്സിലേക്ക് വെക്കാന്‍ വില്യംസ് ആവശ്യപ്പെട്ടു...

"അമേരിക്കന്‍ സൈന്യം ബോംബിട്ട് അപകടപ്പെടുത്തിയവരെ ചികിത്സിക്കാനെത്തുന്നവരെ അമേരിക്കന്‍ സൈന്യം തന്നെ സഹായിക്കുക." അതൊരു വിരോധാഭാസമായി സുധിക്ക്‌ തോന്നി.
"തല്ലുന്നതും നീയേ... തലോടുന്നതും നീയേ...." എന്ന് പറയുന്ന പോലെ...

ലഗേജുകള്‍ എടുത്ത്‌ സൈനികര്‍ വിമാനത്താവളത്തിന്റെ മുന്‍പില്‍ കിടന്നിരുന്ന ഒരു ബസ്സിലേക്ക് വെച്ചു.

"നമുക്ക്‌ പോകാം" ബര്‍ണാഡ്‌ പറഞ്ഞു.

ഇന്ത്യന്‍ സംഘാംഗങ്ങള്‍ പുറത്ത് കിടക്കുന്ന ബസ്സിനെ ലക്ഷ്യമാക്കി നടന്നു...

സൈന്യത്തിന്റെ ലോഗോ ബസ്സിന്റെ മുന്‍വശത്തെ ചില്ലില്‍ ഒട്ടിച്ചിട്ടുണ്ടായിരുന്നു.

ഓരോരുത്തരായി ബസ്സിലേക്ക് കയറി...

വില്യംസിനും ബര്‍ണാഡിനും ഒപ്പം സായുധരായ ആറു സൈനികരും ബസ്സിലേക്ക് കയറി...

"പത്ത് ഇന്ത്യക്കാരെ സംരക്ഷിക്കാന്‍ ഒരു അമേരിക്കന്‍ സൈനികന്‍. ഇത് മതിയോ?" സുധി സംശയിച്ചു.
"നഞ്ചും, സയനൈഡും നാന്നാഴി വേണ്ടല്ലോ അല്ലേ..." അദ്ദേഹം സ്വയം ആശ്വസിച്ചു...

വില്യംസും ബര്‍ണാഡും പരസ്പരം എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു....

ബര്‍ണാഡ്‌ ഇന്ത്യന്‍ സംഘത്തിലെ എല്ലാവരുടെയും പേര് രേഖപ്പെടുത്തിയ പ്രിന്റ്‌ ഔട്ടു മായി വന്ന്  ഓരോരുത്തരോടും സ്വന്തം പേരിനു നേരേ ഒപ്പിടാന്‍ ആവശ്യപ്പെട്ടു.

ഓരോരുത്തരായി അതില്‍ ഒപ്പിട്ടു.

എല്ലാവരും ബസ്സില്‍ കയറി എന്ന് ഉറപ്പു വരുത്തിയ ശേഷം വില്യംസും ബര്‍ണാഡും മുന്നിലെ സീറ്റുകളില്‍ ഇരുന്നു.

"നമുക്ക്‌  പുറപ്പെടാം" വില്യംസ് ബസ്സിന്റെ ഡ്രൈവര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി...

താമസിയാതെ ബസ്സ് നീങ്ങി തുടങ്ങി...

രക്തം പുരണ്ട ഇറാക്കിന്റെ മണ്ണിലൂടെയുള്ള സുധിയുടെ ആദ്യ യാത്ര...

കരിഞ്ഞ മാംസത്തിന്റെ ഗന്ധം മൂക്കുകള്‍ തിരിച്ചറിഞ്ഞു.

വിസ്തൃതമായ റോഡുകള്‍ ഒരു സമ്പന്ന രാഷ്ട്രത്തെ അനുസ്മരിപ്പിക്കുന്നു...

പലയിടത്തും റോഡിന്‍റെ വശങ്ങളില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ കാണാം...
"ആ കെട്ടിടങ്ങള്‍ തകര്‍ക്കപ്പെട്ടതിനൊപ്പം എത്ര എത്ര നിഷ്കളങ്ക ജീവനുകള്‍ നഷ്ട്ടപ്പെട്ടിട്ടുണ്ടാകും?"

ചിലയിടങ്ങളില്‍ സദ്ദാമിന്റെ തകര്‍ക്കപ്പെട്ട പ്രതിമകളുടെയും, ചിത്രങ്ങളുടെയും അവശിഷ്ടങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നു.

തന്റെ മരണ ശേഷവും ഇറാക്കികള്‍ തന്നെ ഓര്‍മിക്കാന്‍ വേണ്ടി സദ്ദാം നിര്‍മിച്ച സ്വന്തം ചിത്രങ്ങളും പ്രതിമകളും അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍ തന്നെ തകര്‍ക്കപ്പെട്ടിരിക്കുന്നു !!!

"ഒരു വ്യക്തിയോടുള്ള വിദ്വേഷത്തിന്റെ പേര് പറഞ്ഞ് ഒരു രാഷ്ട്രത്തിലെ മുഴുവന്‍ ജനങ്ങളേയും ആക്രമിക്കുക ! യഥാര്‍ത്ഥത്തില്‍ അമേരിക്കക്ക് സദ്ദാമിനോടും അദ്ദേഹത്തിന്റെ ആണവായുധങ്ങളോടുമുള്ള വിദ്വേഷം മാത്രമായിരുന്നുവോ ഈ ആക്രമണത്തിന് പിന്നില്‍? ഇറാക്കിന്റെ എണ്ണക്കിണറുകളോടുള്ള അടങ്ങാത്ത ആസക്തിയല്ലേ ഈ യുദ്ധത്തിനു പിന്നില്‍? ഇറാക്കിന്റെ സമ്പത്തിനോടുള്ള അമേരിക്കയുടെയും കൂട്ടരുടെയും പ്രേമം ആയിട്ടല്ലേ ഇതിനെ വിശേഷിപ്പിക്കാന്‍ കഴിയൂ???" സുധിയുടെ മനസ്സില്‍ ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ന്നു...

'ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് ' എന്ന് പ്രഖ്യാപിക്കുന്ന ഇന്ത്യന്‍ നിയമ വ്യവസ്ഥയോട് അത് പൂര്‍ണ്ണമായി പാലിക്കപ്പെടുന്നില്ലെങ്കില്‍ കൂടി ബഹുമാനം തോന്നി...

റോഡിന്റെ വശങ്ങളിലുള്ള ഉള്ള ഈന്തപ്പനകള്‍ കരിഞ്ഞു നില്‍ക്കുകയാണ്.
മനുഷ്യജീവനുകള്‍ക്ക്  വില കല്‍പ്പിക്കാത്തവര്‍ ഒരിക്കലും സസ്യലതാദികളെ കുറിച്ച് ആശങ്കപ്പെടുകയില്ലല്ലോ...

നിരത്തുകളില്‍ വാഹനങ്ങളും കുറവായിരുന്നു.

റോഡിന്റെ പല ഭാഗത്തും സായുധ സൈനികര്‍ റോന്തു ചുറ്റുന്നുണ്ട്.

ഏകദേശം പത്ത് മിനിട്ടോളം ഓടിയ ശേഷം വലിയ ഗേറ്റ് കടന്നു ഒരു ഹോട്ടലിന്റെ മുന്നില്‍ ബസ്സ്‌ നിര്‍ത്തി.

"ഇവിടെയാണ്‌ ഇന്ന് നിങ്ങള്‍ താമസിക്കേണ്ടത് " വില്യംസ് പറഞ്ഞു.

വില്യംസും ബര്‍ണാഡും സൈനികരും ബസ്സില്‍ നിന്നും പുറത്തിറങ്ങി.

അതിനു പിന്നാലെ മെഡിക്കല്‍ സംഘത്തിലെ അംഗങ്ങളും പുറത്തേക്കിറങ്ങി.

പുറത്തിറങ്ങിയ ശേഷം സുധി ഹോട്ടല്‍ പരിസരം ആകെയൊന്ന് വീക്ഷിച്ചു...

ഹോട്ടലിന്റെ മുന്നിലെ പൂന്തോട്ടം നന്നായി പരിപാലിക്കുന്നുണ്ട്.
കൃത്രിമ വെള്ളച്ചാട്ടവും, വിവിധ നിറത്തിലും തരത്തിലും ഉള്ള ബള്‍ബുകളില്‍ നിന്നും വരുന്ന പ്രകാശവും എല്ലാം ഹോട്ടലിന്റെ മുന്‍വശം ആകര്‍ഷണീയമാക്കിയിരിക്കുന്നു.

ഹോട്ടലിന്റെ പേര് അപ്പോഴാണ്‌ ശ്രദ്ധിച്ചത്.
"ഹോട്ടല്‍ ഹെവന്‍ ഇന്റര്‍നാഷണല്‍"

"അമേരിക്കന്‍ സേനയുടെ കനത്ത ബോംബിങ്ങിനെ എങ്ങിനെയാണാവോ ഈ ഹോട്ടല്‍ അതിജീവിച്ചത് ??" സുധി സംശയിച്ചു...
അല്ലെങ്കിലും  സ്വര്‍ഗ്ഗത്തെ ആക്രമിച്ചു കീഴ്പ്പെടുത്തുവാന്‍ ഒരു സൈന്യത്തിനും കഴിയില്ലല്ലോ...

"ഇന്ന് മാത്രമാണ് നിങ്ങള്‍ ഇവിടെ താമസിക്കേണ്ടത്. നാളെ മുതല്‍ ആശുപത്രിയുടെ അടുത്തായിരിക്കും താമസ സൗകര്യം" ഇന്ത്യന്‍ സംഘത്തെ നോക്കി ബര്‍ണാഡ്‌ പറഞ്ഞു...

എല്ലാവരും  ബസ്സില്‍ നിന്നും പുറത്തേക്കിറങ്ങിക്കഴിഞ്ഞിരുന്നു.

"അകത്തേക്ക്‌ പോകാം..." ബര്‍ണാഡ്‌ എല്ലാവരെയും ഹോട്ടലിന്റെ റിസപ്ഷനിലേക്ക് ക്ഷണിച്ചു.

എല്ലാവരും ബര്‍ണാഡിനെ അനുഗമിച്ചു.

ഇന്ത്യന്‍ സംഘത്തിലെ അംഗങ്ങളുടെ ലഗേജുകള്‍ എടുത്തുവെക്കാന്‍ വില്യംസ് ഹോട്ടലിലെ ജീവനക്കാരോട്‌ ആവശ്യപ്പെട്ടു...

റിസപ്ഷനിലും അധികം തിരക്കുണ്ടായിരുന്നില്ല.
ഇന്ത്യന്‍ സംഘം എത്തിയപ്പോള്‍ ഉണ്ടായ തിരക്ക് മാത്രമാണ് അവിടെ അനുഭവപ്പെട്ടത്.

റിസപ്ഷന്‍ മനോഹരമായി അലങ്കരിച്ചിട്ടുണ്ട്.

അവിടെ താമസിക്കുന്നവരില്‍ അധികവും ഇറാക്കിന്റെ പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വന്നവരായിരുന്നു.
"താടി കത്തുമ്പോള്‍, താടിയില്‍ നിന്നും ബീഡി കത്തിക്കുക" എന്ന ചൊല്ല് സുധിയുടെ മനസ്സിലേക്ക് ഒഴുകിയെത്തി...
"താനും ഒരു കണക്കിന് അങ്ങിനെ തന്നെയാണല്ലോ ഇവിടെ എത്തിയത്‌. പിന്നെ എന്തിന് മറ്റുള്ളവരെ കുറ്റപ്പെടുത്തണം??"

ഇംഗ്ലീഷുകാരായ നാല് യുവതികളായിരുന്നു റിസപ്ഷനില്‍ ഉണ്ടായിരുന്നത്.
ഇരുപത്തഞ്ചിനും മുപ്പതിനും ഇടയില്‍ പ്രായം തോന്നിക്കുന്നവര്‍. 
അവരുടെ കണ്ണുകളില്‍ ഒരു ഭീതി നിഴലിക്കുന്നത് സുധീര്‍ ശ്രദ്ധിച്ചു.
എങ്കിലും അവര്‍ പുഞ്ചിരിച്ചു കൊണ്ടാണ് സംസാരിക്കുന്നത്.
പുഞ്ചിരിയിലെ കൃത്രിമത്വം തിരിച്ചറിയാന്‍ ഷെര്‍ലൊക്ക് ഹോംസിന്റെ നിരീക്ഷണ പാടവമൊന്നും ആവശ്യമുണ്ടായിരുന്നില്ല.
'ചിരിച്ച് സംസാരിക്കാന്‍ ശ്രമിക്കുന്നുണ്ട് ' എന്ന് പറയുന്നതാവും കൂടുതല്‍ ശരിയെന്ന് തോന്നി.

അതെല്ലാം നോക്കി നില്‍ക്കേ, റിസപ്ഷനിസ്റ്റ്‌ മുറിയുടെ താക്കോല്‍ ഒരു കവറിലിട്ട് പുഞ്ചിരിയോടെ സുധീറിനു നേരെ നീട്ടി...

"താങ്കള്‍ക്ക് സ്വാഗതം" എന്ന് പറഞ്ഞു കൊണ്ടാണ്  ആ കവര്‍ അവര്‍ നല്‍കിയത്‌....

കൃത്രിമമായ ഒരു പുഞ്ചിരിയോടെ കവര്‍ വാങ്ങി അവരോട് നന്ദി പറഞ്ഞു...

കവറിലേക്ക് നോക്കി...

"ബെസ്റ്റ്‌ വിഷസ്‌" എന്ന് അതില്‍ പ്രിന്റ്‌ ചെയ്തിട്ടുണ്ട്...
'ഈ പ്രത്യേക സാഹചര്യത്തില്‍ ഈ ആശംസക്ക് നല്ല പ്രാധാന്യം ഉണ്ട്. എല്ലാം നന്നായി ഭവിക്കട്ടെ' എന്ന ശുഭാപ്തി വിശ്വാസത്തോടെ സുധി കവര്‍ തുറന്നു...

അദ്ദേഹം മുറിയുടെ താക്കോല്‍ പുറത്തെടുത്തു...
345 ആണ് മുറിയുടെ നമ്പര്‍, മൂന്നാമത്തെ നിലയില്‍.

ഈ സമയം മറ്റുള്ളവരും താക്കോല്‍ വാങ്ങിക്കൊണ്ടിരിക്കുകയായിരുന്നു.

മെഡിക്കല്‍ സംഘത്തിലെ ഡോക്ടര്‍മാര്‍ക്ക് ഓരോരുത്തര്‍ക്കും വെവ്വേറെ മുറിയുണ്ട്. നഴ്സുമാര്‍ക്കും, ഫാര്‍മസിസ്റ്റുമാര്‍ക്കും രണ്ടു പേര്‍ക്ക് ഒരു മുറി എന്ന തോതിലാണ് സജ്ജീകരിച്ചിട്ടുള്ളത്.

സമയം എട്ടര കഴിഞ്ഞിരിക്കുന്നു...

"മുറിയിലേക്ക്‌ പോവുകയല്ലേ സാര്‍ ?" പിന്നില്‍ നിന്നും ഒരു  ചോദ്യം ഉയര്‍ന്നു...

സുധീര്‍ തിരിഞ്ഞു നോക്കി...

റൂം ബോയ്‌ ആയിരുന്നു.

ഏതാണ്ട് ഇരുപത്‌ വയസ്സ് പ്രായമുള്ള ചുള്ളന്‍ സായിപ്പ്‌...

"പോകാം"

റൂം ബോയ്‌ ലഗേജുകള്‍ എടുത്ത്‌ ലിഫ്റ്റിനെ ലക്ഷ്യമാക്കി നടന്നു...
സ്യൂട്ട് കേസ്‌ സുധി തന്നെയാണ് എടുത്തത്...

റൂം ബോയിയോടൊപ്പം ലിഫ്റ്റിലേക്ക് കയറി.
ലിഫ്റ്റില്‍ മെഡിക്കല്‍ സംഘത്തിലെ മറ്റു ചിലരും ഉണ്ടായിരുന്നു. അവരുടെ ഒപ്പവും റൂം ബോയിമാര്‍ ഉണ്ട്.
ഇന്ത്യന്‍ സംഘാംഗങ്ങള്‍ പരസ്പരം ഒരു പുഞ്ചിരി സമ്മാനിച്ചു.
ആരും അധികം സംസാരിക്കുന്നില്ല.
ഇഷ്ടമല്ലാത്ത ഒരു കാര്യം ചെയ്യാന്‍ പോകുന്ന ഭാവമാണ് എല്ലാവരുടെയും മുഖത്തുള്ളത്....

ഡോ.വിജയ്‌ അപ്പോഴും റിസപ്ഷനിലൂടെ അസ്വസ്തയോടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് ലിഫ്റ്റില്‍ നിന്നും വ്യക്തമായി കാണാമായിരുന്നു...

വൈകാതെ ലിഫ്റ്റ്‌ മൂന്നാമത്തെ നിലയിലെത്തി.

ലിഫ്റ്റില്‍ നിന്നും ഓരോരുത്തരായി പുറത്തിറങ്ങി.

റൂം ബോയിയുടെ പിന്നാലെ സുധീര്‍ നടന്നു.

ലിഫ്റ്റിന്റെ ഏതാണ്ട് അടുത്ത് തന്നെയായിരുന്നു അദ്ദേഹത്തിന്  ലഭിച്ച മുറി.

റൂം ബോയ്‌ മുറി തുറന്നു...

രണ്ടു പേരും അകത്തേക്ക്‌ കയറി...

സുധി മുറിയില്‍  ആകെയൊന്ന് കണ്ണോടിച്ചു...

മുറി നല്ല വിസ്താരമുള്ളതായിരുന്നു..

ടി വി, ഫോണ്‍, എ സി തുടങ്ങി എല്ലാ സൗകര്യങ്ങളും ഉണ്ട്...

ലഗേജുകള്‍ റൂം ബോയ്‌ മുറിയില്‍ വെച്ചു...

"എന്തെങ്കിലും ആവശ്യമുണ്ടോ സര്‍?" റൂം ബോയ്‌ അന്യേഷിച്ചു...

വീട്ടിലേക്ക്‌  ഫോണ്‍ ചെയ്യേണ്ട കാര്യം അപ്പോഴാണ്‌  ഓര്‍മ്മ വന്നത്...
സുധീര്‍ : "ഈ ഫോണില്‍ നിന്നും ഐ എസ് ഡി കാള്‍ വിളിക്കാന്‍ കഴിയുമോ?"

"നേരിട്ട് വിളിക്കാന്‍ കഴിയില്ല. റിസപ്ഷനിലേക്ക് വിളിച്ചു ആവശ്യമുള്ള നമ്പര്‍ പറഞ്ഞു കൊടുത്താല്‍ മതി. അവര്‍ കണക്റ്റ്‌ ചെയ്തു തരും. യുദ്ധം തുടങ്ങിയ ശേഷം അങ്ങിനെ ആക്കിയതാ" റൂം ബോയ്‌ വിശദീകരിച്ചു...

സുധീര്‍ : "എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ നിങ്ങളെ വിളിക്കാം.."

"ഫോണില്‍ പൂജ്യം ഡയല്‍ ചെയ്‌താല്‍ റിസപ്ഷനില്‍ എത്തും. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ അവിടേക്ക് വിളിച്ചാല്‍ മതി." റൂം ബോയ്‌ പറഞ്ഞു...

റൂം ബോയി മുറിയുടെ വാതില്‍ ചാരി പുറത്തേക്ക് പോയി...

സുധി വാതിലടച്ച് കുറ്റിയിട്ട ശേഷം ഫോണ്‍ വെച്ച മേശയുടെ അരികിലേക്ക്‌ ചെന്നു...

ഫോണ്‍ എടുത്ത് റിസപ്ഷനിലേക്ക്  ഡയല്‍ ചെയ്തു.

മൂസാക്കയുടെ വീട്ടിലെ നമ്പര്‍ കൊടുത്ത്‌ കണക്റ്റ്‌ ചെയ്യാന്‍ റിസപ്ഷനിസ്റ്റിനോട്‌ ആവശ്യപ്പെട്ടു...

മറുതലക്കല്‍ ഫോണ്‍ ബെല്ലടിക്കാന്‍ തുടങ്ങി...

"ഹലോ..." മൂസാക്ക തന്നെയായിരുന്നു ഫോണ്‍ എടുത്തത്...

"ഹലോ, മൂസാക്കയല്ലേ.... ഇത് ഞാനാ സുധി..."

"ആ സുധ്യേ , ജ്ജ്‌ അബടെ എത്ത്യോ?? യാത്ര സുഖായിരിന്നീലേ???" മൂസാക്ക അന്യേഷിച്ചു

സുധി : "ഞാന്‍ എത്തി. പ്രശ്നമൊന്നും ഇല്ല. അച്ഛനോ അമ്മയോ അവിടെയുണ്ടോ?"

മൂസാക്ക : "ഇല്ലല്ലോ, ഓല് പോയി...ഇപ്പൊ ബരാന്‍ പറയണോ??"

സുധി : "വേണ്ട, ഞാന്‍ വിളിച്ചിരുന്നു എന്ന് പറഞ്ഞാ മതി. നാളെയാണ് ഹോസ്പിറ്റലിലേക്ക് പോവുക.അവിടെ എത്തിയിട്ട് നാളെ രാത്രി വിളിക്കാം."

മൂസാക്ക : "ഞാന്‍ ഇപ്പ തന്നെ ചെന്ന് പറയാ"

സുധി : "എന്നാ ഞാന്‍ ഫോണ്‍ വെക്കുകയാണ് "

മൂസാക്ക : "ശരി.. ന്നാ ബെച്ചോ..."

ഫോണ്‍ കട്ട് ചെയ്തു...

സുധി ഒരിക്കല്‍ കൂടി മുറിയിലാകെയൊന്ന്  കണ്ണോടിച്ചു....

മുറിക്ക് വലിയ രണ്ട് ജനലുകള്‍ ആണ് ഉള്ളത് ...
ജനലിനടുത്തേക്ക് ചെന്നു...
ജനല്‍ തുറന്ന് പുറത്തേക്ക്‌ നോക്കി...
പുറത്തെങ്ങും ഇരുട്ട് പടര്‍ന്നിരിക്കുന്നു...
റോഡിലൂടെ ചിലര്‍ നടന്നു പോകുന്നത് തെരുവ് വിളക്കിന്റെ പ്രകാശത്തില്‍ കാണാം.

"ഇറാക്കികള്‍ തന്നെയായിരിക്കാം അവര്‍. അവരുടെ സര്‍വസ്വവും യുദ്ധത്തില്‍ അവര്‍ക്ക്‌ നഷ്ടപ്പെട്ടിട്ടുണ്ടാകും. ഈ ഒരു രാജ്യത്ത് ജനിച്ചു പോയി എന്നത് കൊണ്ട് മാത്രം അവരുടെ ജീവിതം കണ്ണീര്‍ വാര്‍ക്കാനുള്ളത് മാത്രമായി മാറിയിരിക്കുന്നു." സുധിക്ക്  വിഷമം തോന്നി

കുറച്ചു സമയം ആ ജനലിലൂടെ അനന്തതയിലേക്ക്‌ നോക്കി നിന്ന ശേഷം കിടക്കയില്‍ ചെന്നിരുന്നു.

കിടക്ക കാണുമ്പോള്‍ തന്നെ കണ്ണുകള്‍ അടയാന്‍ തുടങ്ങിയിരുന്നു...

രണ്ട് മൂന്ന് ദിവസമായി ശരിക്ക് ഉറങ്ങാന്‍ പോലും കഴിഞ്ഞിട്ടില്ല.
ഇന്നലെ ഈ സമയത്ത് ബോംബെ വിമാനത്താവളത്തില്‍ ആയിരുന്നു. ഇന്നലെ രാവിലെ തന്നെ അവിടെ നിന്നും പുറപ്പെടും എന്ന് അറിയിച്ചിരുന്നതാണ്. പക്ഷേ പുറപ്പെടേണ്ട സമയം പലതവണ മാറ്റി. എയര്‍ ഇന്ത്യയുടെ കാര്യമല്ലേ...ഒടുവില്‍ രാത്രി പതിനൊന്നരയോടെയാണ് നാളെ മാത്രമേ മെഡിക്കല്‍ സംഘം പുറപ്പെടൂ എന്ന അറിയിപ്പ്‌ വന്നത്. അതുകൊണ്ട് ഉറങ്ങാന്‍ കുറച്ച് സമയം മാത്രമേ കിട്ടിയുള്ളൂ. കിട്ടിയ സമയത്തും ശരിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. തലേദിവസത്തെ സംഭവങ്ങള്‍ മനസ്സിലേക്ക് ഓടിയെത്തി

വേഗം കുളിച്ച് ഫ്രഷ്‌ ആയി ഭക്ഷണം കഴിച്ച് കിടന്നുറങ്ങാന്‍ സുധി തീരുമാനിച്ചു...

ചെറിയ രണ്ട് ബാഗുകളിലും, ഒരു സ്യൂട്ട് കേസിലും ആയിരുന്നു തന്റെ സാധനങ്ങള്‍ കൊണ്ടുവന്നിരുന്നത്. കൂടുതല്‍ വസ്ത്രങ്ങള്‍ ഒന്നും നാട്ടില്‍ നിന്ന് വാങ്ങാന്‍ കഴിഞ്ഞിരുന്നില്ല. എല്ലാം ധൃതിയില്‍ ആയിരുന്നല്ലോ. ബോംബെയില്‍ നിന്ന് കുറച്ച്  വസ്ത്രങ്ങള്‍ വാങ്ങാം എന്ന് കരുതിയതാണെങ്കിലും അതും നടന്നില്ല.

ബാഗ് തുറന്നു.
അത്യാവശ്യമുള്ളത് മാത്രം പുറത്തെടുത്താല്‍ മതി. നാളെ ഇവിടെനിന്നും പോകേണ്ടതല്ലേ. അനാവശ്യമായി എല്ലാം വാരി വലിച്ച് പുറത്തിട്ടാല്‍ രാവിലെ വീണ്ടും അവ അടുക്കി വെക്കാന്‍ ബുദ്ധിമുട്ടാകും എന്ന ചിന്തയോടെ അത്യാവശ്യമുള്ളവ മാത്രം പുറത്തെടുത്തു.

പാന്റും ഷര്‍ട്ടും അഴിച്ചുമാറ്റി, ടര്‍ക്കി എടുത്ത്‌ സുധീര്‍ കുളിമുറിയിലേക്ക് നടന്നു...
(തുടരും....:)


28 comments:

 1. ശെരിക്കും ഒരു നല്ല കഥയായി പോകുനുണ്ട് ഇതു വരെ
  തുടരുക

  ReplyDelete
 2. ഡോക്ടറ് ഈ ഇറാക്കില്‍ പോയിട്ടുണ്ടോ? അതോ കേട്ടറിവില്‍ എഴുതുന്നതാണോ?

  ReplyDelete
 3. ഇവിടെ ഉള്ള കമന്റ് മോഡുലേഷന്‍ ഒഴിവാക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു...

  ReplyDelete
 4. ഇടക്ക് വരുന്ന ചില കമന്റുകള്‍ കാണുമ്പോള്‍ മോഡറേഷന്‍ വെക്കാതിരിക്കാന്‍ കഴിയുന്നില്ല....എങ്കിലും നോക്കാം...

  ReplyDelete
 5. @ Nishpakshan ,

  അക്കാര്യം കഥ പൂര്‍ത്തിയായ ശേഷം പറയാം...:)

  ReplyDelete
 6. ബിനോയ്‌Sunday, December 11, 2011

  അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  ReplyDelete
 7. വായിച്ചു ..തുടരട്ടെ ...ഡോക്ടര്‍ സുധീര്‍ എപ്പോള്‍ ഇറങ്ങും കുളി കഴിഞ്ഞു !!!


  ഇറാക്കില്‍ നിന്നും ജീവനും കൊണ്ട് രക്ഷപെട്ട എന്റെ വല്യത്തച്ച്ചിയും കുടുംബയും,അവരോടൊപ്പം കുറച്ചു നാള്‍ നില്‍ക്കാന്‍ പോയ മുത്തശ്ശിയും പറഞ്ഞു കുറെ ഒക്കെ അറിയാം അവിടുത്തെ കാര്യം ...യുദ്ധം തുടങ്ങുന്നതിനു മുന്നേ അണ്ടര്‍ ഗ്രൗണ്ടില്‍ ഉറക്കം പോലും ഇല്ലാതെ കുത്തിയിരുന്നു നേരം വെളുപ്പിച്ച്ചിട്ടുന്ടെന്നു ..ജീവന്‍ തിരിച്ചു കിട്ടുമെന്ന് യാതൊരു പ്രതീക്ഷയും ഇല്ലാത്ത സമയത്ത് അവിടുന്നു ഇന്ത്യക്കാരെ കയറ്റി വിട്ടകൂട്ടത്തില്‍ അവരും നാട്ടില്‍ എത്തി ...ഇപ്പോളും അതോര്‍ക്കുമ്പോള്‍ പേടിയോടുകൂടിയാണ് പറയാറ് ...കേട്ട് കേട്ട് ഇപ്പൊ കാണാപാഠമാണെനിക്ക് ...അനുഭവിച്ച്ചവര്‍ക്കല്ലേ അതിന്റെ ആഴം എന്തെന്നറിയൂ ..കേള്‍ക്കുന്നവര്‍ക്ക് അതിന്റെ തീവ്രത മനസ്സിലാകണം എന്നില്ലാല്ലോ ല്ലേ ?..

  ReplyDelete
 8. ദീര്‍ഘയാത്ര കഴിഞ്ഞ് എത്തിയതല്ലേ... പാവം ഒന്ന് വിസ്തരിച്ച് കുളിച്ചോട്ടെ.... അല്ലേ...:)

  ReplyDelete
 9. "അമേരിക്കന്‍ സൈന്യം ബോംബിട്ട് അപകടപ്പെടുത്തിയവരെ ചികിത്സിക്കാനെത്തുന്നവരെ അമേരിക്കന്‍ സൈന്യം തന്നെ സഹായിക്കുക." അതൊരു വിരോധാഭാസമായി സുധിക്ക്‌ തോന്നി.
  "തല്ലുന്നതും നീയേ... തലോടുന്നതും നീയേ...."
  തുടരുക.....തുടരുക.....തുടരുക.....

  ReplyDelete
 10. വായിച്ചു കഴിയട്ടെ ,മുഴുവനും.വിശദമായ കുറിപ്പിന് അപ്പോള്‍ കഴിയുമെന്ന ആശ്വാസത്തോടെ ...

  ReplyDelete
 11. മോഡറേഷന്‍ തീറ്ച്ചയായും വേണം. എത്ര നല്ല അയല്‍ക്കാരായിരുന്നാലും സ്വന്തം വീട്ടിനു GATE വെക്കാതിരിക്കാമോ? (അയല്‍ക്കാരെ ഒഴിവാക്കാനല്ല; വല്ല തെരുവുനായയൊ മറ്റോ വരാതിരിക്കാന്‍)
  :)

  ReplyDelete
 12. പ്രത്യേകിച്ച് അത്തരം സാഹചര്യങ്ങള്‍ ഇടയ്ക്കിടെ ഉണ്ടാകുമ്പോള്‍...:)

  ReplyDelete
 13. നല്ലോരോഴുക്ക് വായനക്ക് കിട്ടുനുന്ദ് ഫസ്റ്റ് പാര്ട്ടിനെക്കാലും നന്നായി ഇതിലെ അവതരണം തുടരട്ടെ കാര്യങ്ങള്‍

  ReplyDelete
 14. അങ്ങിനെ സുധി യാത്ര തുടങ്ങി അല്ലെ .സുധിക്ക് എല്ലാ ആശംസകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

  ReplyDelete
 15. best wishes...സുധിക്കും പോസ്റ്റിനും.. വായനയുടെ ഓരോ നിമിഷത്തിലും ഒരു ഭീതി അറിയാതെ ഒപ്പം കൂടുന്നു. പശ്ചാത്തലം ഇറാഖ് ആയതു കൊണ്ടാകണം..

  ReplyDelete
 16. അതല്ല ഈ ഇറാക്കില്‍ വന്നിട്ടുണ്ടോ?..എപ്പോള്‍ എങ്ങിനെ എവിടെ പറയൂ...

  ReplyDelete
 17. ഹഹ...
  ആചാര്യാ അത് സസ്പെന്‍സ്... കഥ കഴിഞ്ഞിട്ട് പറയാം....:)

  ReplyDelete
 18. അനസ്‌ അഹമദ്‌Tuesday, December 13, 2011

  വളരെ നന്നാവുന്നുണ്ട്.ശെരിക്കും ഇറാക്കില്‍ എത്തിയ ഫീലിംഗ്..

  ReplyDelete
 19. @Jayan
  @ഷാജു അത്താണിക്കല്‍
  @Nishpakshan
  @Pradeep Kumar
  @ബിനോയ്‌
  @kochumol(കുങ്കുമം)
  @sadique M Koya
  @Mohammedkutty irimbiliyam
  @കൊമ്പന്‍
  @ഒരു കുഞ്ഞുമയില്‍പീലി
  @Jefu Jailaf
  @ആചാര്യന്‍
  @പരപ്പനാടന്‍.
  @അനസ്‌ അഹമദ്‌


  പോസ്റ്റ്‌ വായിക്കുകയും അഭിപ്രായങ്ങള്‍ പങ്കുവെക്കുകയും ചെയ്തതിന് ഒരായിരം നന്ദി....

  ReplyDelete
 20. പാതി വഴിയില്‍ എന്ത് പറയാന്‍ ...

  ഈ ഭാഗം നന്നായി . സുധീര്‍ കുളിച്ചു കഴിഞ്ഞു പിന്നീട് എന്ത് ചെയ്യും എന്ന് നോക്കട്ടെ '''''

  ആശംസകള്‍

  ReplyDelete
 21. ആദ്യ ഭാഗത്തേക്കാള്‍ മികച്ചതായി തോന്നി മൊത്തം കഴിയുമ്പോഴേക്കും ആളൊരു നല്ല കഥാകാരനാകും..ഇറാക്ക് ആയത് കൊണ്ടോ എന്തോ ഒരു വല്ലാത്ത ഭയം വായനയില്‍ കൂടെ ഉള്ളത് പോലെ..ആശംസകള്‍... തുടരട്ടെ കഥ ..കാത്തിരിക്കുന്നു.........

  ReplyDelete
 22. @വേണുഗോപാല്‍
  @ഉമ്മു അമ്മാര്‍

  പിന്തുണകള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും ഒരായിരം നന്ദി....

  കഥാകാരന്‍ ആവുമോ അതോ വായനക്കാര്‍ കൊട്ടേഷന് കൊടുക്കുമോ എന്ന് പടച്ചോന് അറിയാം.... ഹഹ...:)

  ReplyDelete
 23. Very interesting to read.We too become the part of the story. Congratulations.You are very humble and loving. That's also the reason you get more visitors and bouquet.We have heard some stories about Occupation Iraq, mainly told by victors and some stories, unverified, narrated by Islamic fundamentalists.When nations of the world embrace democracy and transfer power to the people why Islamic countries remain under tyranny and dictatorship? Why people should suffer them? They may need a foreign support.What about Kurds,the non-Arabs, the people of Iraq massacred in millions by the tyrant? Was everything great there before US invasion? Why people welcome a democratic transition? A writer shouldn't have preconceived idealism,and the narration of the story shouldn't be for its establishment.

  ReplyDelete
 24. RANDU BHAKHAVUM VALARE NANNAYITTUNDU...ENTHU KONDO BHEETHIYUDE VALLAATHA ORU AVASTHYILOODE MATHRAMANE ITHU VAYIKKAN KAZHIYUNNULLU..MOONNAM BHAGHAM ICHIRI VAIKIYALUM SARAMILLA...KURACHATHIKAM VENAM.

  ReplyDelete
 25. രണ്ടാം ഭാഗം ഒന്നൂടെ മികച്ചു നില്‍ക്കുന്നു. സുധീര്‍ കുളികഴിഞ്ഞു വന്നു അടുത്ത ഭാഗം വന്നോട്ടെ.

  ഒരു സസ്പെന്‍സ് ആണല്ലോ, താങ്കള്‍ ഇറാക്കില്‍ പോയോ, ആചാര്യനെ കണ്ടോ ഇല്ലയോ എന്ന്, അത് അവസാന ഭാഗവും എഴുതിയതിനു ശേഷം പറഞ്ഞാല്‍ മതി, ഒരു സുസ്പെന്സുണ്ടാവുന്നത് നല്ലതാ.
  ആശംസകള്‍..

  ReplyDelete
 26. നന്നായിട്ടുണ്ട്...വസ്തുനിഷ്ഠമായ വിവരണങ്ങളും ശരിയായ വീക്ഷണവും ഈ കഥയെ വ്യത്യസ്തമാക്കുന്നു. വായന തുടരട്ടെ

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....