Thursday, November 24, 2011

മുല്ലപ്പെരിയാറേ, നിന്നോട് പറയാനുള്ളത്


മുല്ലപ്പെരിയാറേ....

നീയാണ്,  കുതിര രോമത്തില്‍ തൂങ്ങിക്കിടന്ന ഡെമക്ലീസിന്റെ വാളുപോലെ ഇന്ന് മലയാളികളുടെ ജീവനു മേല്‍ തൂങ്ങിക്കിടക്കുന്നത്  എന്ന് ഞങ്ങള്‍ക്കറിയാം.

ഏതു നിമിഷവും തകരാന്‍ സാധ്യതയുള്ളത്ര ദുര്‍ബലമാണല്ലോ നിന്റെ വിരിഞ്ഞ മാറ്....

മലയാളികളുടെ ജീവനെ സംരക്ഷിക്കാന്‍ നീ നിന്റെ ദുര്‍ബലമായ ശരീരം കൊണ്ട് പ്രയാസപ്പെടുന്നത് ഞങ്ങള്‍ മനസ്സിലാക്കുന്നുണ്ട്....

നിന്നോട് എന്ത് പറയണം എന്ന് ഞങ്ങള്‍ക്കറിയില്ല...

ഭരണക്കാരുടെ മണ്ടയില്‍ ബോധോദയം ഉണ്ടാകുന്നതു വരെ നിനക്ക് പിടിച്ച് നില്‍ക്കാന്‍ കഴിയുമോ എന്നും അറിയില്ല...

തമിഴ് നാട്ടിലെ രാഷ്ട്രീയ മുതലെടുപ്പുകാരെ അനുനയിപ്പിക്കാന്‍ കഴിയുമോ, എന്തോ ... അറിയില്ല...

നിന്നെപ്പോലുള്ളവരുടെ  അവസ്ഥയുമായി ബന്ധപ്പെട്ട സിനിമ പോലും ഓടിക്കാന്‍ അനുവദിക്കാത്ത തമിഴ്‌ രാഷ്ട്രീയത്തോട് എന്താണ് പറയേണ്ടത്...

ഒരു  ചെറിയ സുനാമി പോലും എന്തൊക്കെ ചെയ്യും എന്ന് ഒരിക്കല്‍ അവര്‍ അനുഭവിച്ചറിഞ്ഞിട്ടും,  പ്രാണജലം പ്രാണനെടുക്കുന്നത്  മനസ്സിലാക്കാത്തവരോട് എന്ത് പറയാന്‍ !!!

എന്തിന് അവരെ മാത്രം കുറ്റം പറയണം.

നിന്റെ വിഷയത്തില്‍ പോലും പല രാഷ്ട്രീയക്കാരുടെയും ചാനലുകള്‍ രാഷ്ട്രീയ പക്ഷത്ത്‌ നിന്നാണല്ലോ സംസാരിക്കുന്നത്.

മനുഷ്യപക്ഷത്തെ ദൗര്‍ബല്യങ്ങള്‍ തങ്ങളുടെ വോട്ട് ആക്കി മാറ്റാന്‍ ഇവിടെയുള്ളവര്‍ ഈ അവസ്ഥയില്‍ പോലും ശ്രമിക്കുമ്പോള്‍ എന്തിന് തമിഴ്‌ രാഷ്ട്രീയത്തെ മാത്രം കുറ്റപ്പെടുത്തണം.

മനുഷ്യ ജീവനക്കാള്‍ കേന്ദ്രം പ്രാധാന്യം നല്‍കുന്നത് തമിഴ്‌ എം പി മാരുടെ പിന്തുണക്ക് ആയിരിക്കുമോ ??? ആവാതിരിക്കട്ടെ...

ഒരുപാട്  മനുഷ്യദൈവങ്ങള്‍ ഉള്ള നാടാണല്ലോ നമ്മുടേത്...

ഈ മനുഷ്യ ദൈവങ്ങളുടെ ജീവന്‍ പോലും നിന്റെ ക്ഷമ അവസാനിക്കുന്നത്‌ വരെ മാത്രമേ ഉണ്ടാകൂ എന്നറിയാം....

നിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഈ മനുഷ്യ ദൈവ വ്യവസായികള്‍ക്കും കഴിയില്ലെന്നറിയാം...

അവരും നിന്റെ ക്ഷമയില്‍ ആണല്ലോ മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ പരിഹരിച്ചു കൊടുക്കുന്നത്...!!!
സ്വന്തം  പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും.

നിന്നിലെ വിള്ളലുകള്‍  അടക്കാന്‍ കഴിയുന്നത്ര ബര്‍ക്കത്ത് ഉള്ള ഉള്ള മുടി പണ്ഡിതരുടെ കയ്യില്‍ ഉണ്ടോ എന്നും അറിയില്ല.

ഒന്ന് മാത്രം അറിയാം....
നിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടു എന്ന യാഥാര്‍ത്ഥ്യം.

ഒരു കാര്യം മാത്രം നീ ഓര്‍ക്കുക....
നിനക്കായി ലക്ഷക്കണക്കിന് ജീവനുകള്‍ ഉഴിഞ്ഞുവെക്കപ്പെട്ടിരിക്കുന്നു.

ലക്ഷങ്ങള്‍ സ്വന്തം ജീവനെ മറന്ന്‌ പുതിയൊരു നിനക്കായ്‌ പൊരുതും.

ആ ശ്രമം ഒരിക്കലും പരാജയപ്പെടില്ല.

ഇനി അഥവാ രാഷ്ട്രീയ കുരുടന്മാരുടെ അന്ധത മാറ്റാന്‍ ഞങ്ങള്‍ക്ക്‌ കഴിഞ്ഞില്ലെങ്കിലും നിന്നോടൊപ്പം ലക്ഷങ്ങള്‍ ഉണ്ടാകും...

തകര്‍ന്ന നീ പുറത്ത് വിടുന്ന കണ്ണീരില്‍ ഒഴുകി മരണത്തെ പുല്‍കാന്‍ ...

അബസ്വരം :
ബുദ്ധിയുള്ളവനോട്‌ പറയേണ്ട.
ബുദ്ധിയില്ലാത്തവനോട്‌ പറഞ്ഞിട്ടും കാര്യമില്ല.

സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ക്ക് ഇവിടെ ക്ലിക്കുക

 

43 comments:

 1. പ്രാര്‍ത്ഥന ഒന്ന് മാത്രം രക്ഷ

  ReplyDelete
 2. ഉം...
  എനിക്കു പറയാനുള്ളത് ഉത്സാഹക്കമറ്റികളോടാണ്...

  ബൈജുവചനം.: മുല്ലപ്പെരിയാർ ഉത്സാഹക്കമ്മറ്റികളോട്

  ReplyDelete
 3. പ്രാണജലം പ്രാണനെടുക്കുന്നത് മനസ്സിലാക്കാത്തവരോട് എന്ത് പറയാന്‍ ....

  ReplyDelete
 4. Mohammed Hashim Sait SaitThursday, November 24, 2011

  മുല്ലപെരിയാര്‍ ഡാമിലെ വെള്ളം കൊണ്ട് തമിഴന്മാര്‍ കൃഷി ചെയ്തു നമ്മളെ ഊട്ടുന്ന കാര്യവും പുതിയ ഒരു ഡാം പണിതാല്‍ ഇരുപതു വര്‍ഷം എങ്കിലും എടുക്കും പഴയത് പോലെ തമിഴന് വെള്ളം കിട്ടണേല്‍ എന്നുള്ള തമിഴന്‍ ന്യായങ്ങള്‍ കേട്ടിടുണ്ടാകുമെല്ലോ. ഡാം തകര്‍ന്നാല്‍ നഷ്ടമാകുന്നത് തമിഴന് വെറും വെള്ളം മാത്രം,നമുക്കോ?? ഒരു കോടിയോളം വരുന്ന മലയാളികള്‍. അതില്‍ എന്‍റെ ബന്ധുക്കളും സുഹൃത്തുക്കളും വരില്ല എന്ന് പറയാം ഒരു മലയാളിക്കും കഴിയില്ല.നമുക്ക് വരുന്ന നഷ്ട്ടങ്ങളുടെ കണക്ക് എടുക്കാന്‍ തുടങ്ങിയാല്‍ ഒറ്റയിരിപ്പിനു ഒന്നും പറഞ്ഞു തീരില്ല. സോഷ്യല്‍ മീഡിയായില്‍ ഈ വിഷയത്തില്‍ വരുന്ന പോസ്റ്റുകളെ ലൈക്‌ അടിക്കാനും ഷെയര്‍ ചെയ്യാനും എല്ലാവരും ഒരു കുറവും കാണിക്കുനില്ല. അതല്ലാതെ നമ്മള്‍ എന്ത് ചെയ്തു??? നമുക്ക് എന്ത് ചെയ്യാന്‍ ആകും??? എന്തെല്ലും ചെയ്യാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ഇതുവരെ എന്ത് ചെയ്തു??

  ReplyDelete
 5. തമിഴ് നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ തുടര്‍ന്ന് പോരുന്ന നിസ്സംഗത മൂലം പുനര്‍നിര്‍മ്മിക്കപ്പെടാതെയായ മുല്ലപെരിയാര്‍ ഡാം, എത്രയും പെട്ടെന്ന് പുതുതായി നിര്‍മ്മിച്ച്‌ നമ്മുടെ ജനങ്ങളുടെ ജീവന്‍ രക്ഷിക്കുവാന്‍ കേരള സര്‍ക്കാര്‍ തന്നെ സ്വയം നിയമ നിര്‍മാണം നടത്തണം. ഡാമിന്റെ നിജസ്ഥിതിയും അത് തകര്‍ന്നാലുണ്ടാകുന്ന ഭവിഷ്യത്തുകള്‍ എത്രത്തോളം ഭയാനകമാണ് എന്നും തമിഴ് നാട്ടിലെ ഓരോ പൌരനേയും ബോധവല്‍ക്കരിക്കേണ്ടത് അത്യാവശ്യമാണ്. പല സിനിമകളിലുടെയും വളരെ വൈകാരികമായി പ്രതികരിക്കാറുള്ള തമിഴ് ജനതയെ പുതുതായി റിലീസ് ചെയ്യുന്ന (തമിഴ് നാട്ടില്‍ റിലീസ് നിരോധിച്ച) "Dam999" എന്ന സിനിമ കാണിക്കുവാന്‍ ശ്രമം നടത്തണം (You Tube ലുടെയും എല്ലാ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ലുടെയും മറ്റും).

  ReplyDelete
 6. ഭരണക്കാരുടെ മണ്ടയില്‍ ബോധോദയം ഉണ്ടാകുന്നതു വരെ നിനക്ക് പിടിച്ച് നില്‍ക്കാന്‍ കഴിയുമോ ?????

  തമ്പുരാനോടു മുട്ടിപ്പായി പ്രാര്‍ത്ഥിക്കാം....

  ReplyDelete
 7. പ്രാര്‍ഥിക്കാം... അല്ലാതെ എന്ത് ചെയ്യാന്‍ കഴിയും . നമ്മെ ഭരിക്കുന്നവര്‍ക്ക് പോലും ഒന്നും ചെയ്യാന്‍ കഴിയാത്ത ഒരു വിഷയത്തില്‍ ഒരു സാധാരണ പൌരന്‍ എന്ത് ചെയ്യാന്‍ ?

  ReplyDelete
 8. മനുഷ്യ ജീവനക്കാള്‍ കേന്ദ്രം പ്രാധാന്യം നല്‍കുന്നത് തമിഴ്‌ എം പി മാരുടെ പിന്തുണക്ക് ആയിരിക്കുമോ ??? ആവാതിരിക്കട്ടെ.......... namukku prathyaashikkam

  ReplyDelete
 9. Arjun GangadharanFriday, November 25, 2011

  ivideyum undalllo oru 10- 16 ennam... congress anenkilum raji vakan sannnadharavanm angane oru sandharbham vannal.... congressukar utharam parayatte...

  ReplyDelete
 10. നൂറ്റിപ്പതിനൊന്ന് കൊല്ലം മുമ്പു കൂട്ടിയ സുർക്കി മിശ്രിതത്തിന്റെ ഉറപ്പിനായി നമുക്കു പ്രാർത്ഥിക്കാം...

  ReplyDelete
 11. പ്രാർത്ഥിക്കാം ഒന്നും സംഭവിക്കാതിരിക്കാനും, ഭരണാധികാരികല്ക്ക് നല്ലബുദ്ധി തോന്നിപ്പിക്കുവാനും..

  ReplyDelete
 12. "ഇനി അഥവാ രാഷ്ട്രീയ കുരുടന്മാരുടെ അന്ധത മാറ്റാന്‍ ഞങ്ങള്‍ക്ക്‌ കഴിഞ്ഞില്ലെങ്കിലും നിന്നോടൊപ്പം ലക്ഷങ്ങള്‍ ഉണ്ടാകും...
  തകര്‍ന്ന നീ പുറത്ത് വിടുന്ന കണ്ണീരില്‍ ഒഴുകി മരണത്തെ പുല്‍കാന്‍..."
  Good post Absar..

  ReplyDelete
 13. MULLAPPERIYARINE RAKSHIKKAN ENI BHAGAWANU POLUM PATTILLA. SANTHOSH PANDITTE SARANAM

  ReplyDelete
 14. ജനപ്രതിനിധികള്‍ പരിഹരിക്കുമോ ഈ ഭീതിജനകമായ പ്രശ്നം ?തമിഴ് നാടിന്റെ 'കോപത്തിന്'മുമ്പില്‍ കേരള ജനതയെ മുല്ലപ്പെരിയാര്‍ ഒഴുക്കിക്കളയുമോ?വളരെ ഗൗരവതരമാണ് പ്രശ്നം.

  ReplyDelete
 15. സമര ചരിത്രത്തില്‍ പുതിയൊരു ഏട് എഴുതി ചേര്‍ക്കാന്‍ ഇന്നും മൂല്യ ബോധം നഷ്ടപെട്ടിട്ടില്ലാത്ത ഒരു ജനത തയാറായി കഴിഞ്ഞു........അഗ്നി പടര്‍ത്തിയ പ്രക്ഷോഭങ്ങള്‍ ഉണര്‍ത്തിയ മലയാള മണ്ണ് ഇതേവരെ കാണാത്ത ഒരു പോരാട്ടത്തിനു സാക്ഷ്യം വഹിക്കാന്‍ പോവുകയാണ്...........ജീവന്റെയും മരണത്തിന്റെയും നേര്‍ത്ത നൂല്‍പാലത്തിലൂടെ ഒരു ജനത നെഞ്ചു വിരിച്ചു നടന്നു നീങ്ങുമ്പോള്‍ ഈ സമരത്തെ കാണാതെ കണ്ണടച്ച് ഇരുട്ടക്കാനുള്ള മലയാളിയുടെ കാപട്യം അംഗീകരിക്കാന്‍ ആവില്ല.......ഇനിയും മനസാക്ഷി മരവിക്കാത്ത ,സംഘബോധം കൈവെടിയാത്ത സാംസ്കാരിക കേരളം എങ്ങനെ പ്രതികരിക്കുന്നു???? "വള്ളകടവിലെ" സാധാരണക്കാരന്റെ വീട്ടുമുറ്റത്ത്‌ എത്തിയ പെരിയാറ്റിലെ വെള്ളം സ്വന്തം വീടിന്റെ അടുക്കളയില്‍ എത്തിയാല്‍ മാത്രമേ പ്രതികരിക്കു എന്നാ വാശി മലയാളി കാണിക്കരുത്.....കാരണം ഇത് ഒരു ജനതയുടെ അതിജീവനത്തിന്റെ സമരം ആണ്.......ഒരു ജനത ചരിത്രത്തിലേക്ക് ഒലിച്ചു പോകാതെ ഇരിക്കാനുള്ള സമരം ........ഇവിടെ ഈ പോരാട്ടത്തില്‍ നമ്മുക്കും ഒരു കണ്ണിയാകാം......നന്മയുള്ള മനസ്സോടെ ഇവര്‍ക്ക് ഒരു കൈതാങ്ങകാം......

  പ്രതികരണ ശേഷി നഷ്ടപ്പെട്ട ഒരു ജനതയുടെ വിധിയായി ചരിത്രം ഇതിനെ കാണാതിരിക്കാന്‍ നമ്മുക്കും ഇതില്‍ പങ്കാളികള്‍ ആവാം.........

  ReplyDelete
 16. അയ്യോ കേട്ടിട്ട് പേടിയാകുന്നു ............ഞാനും ചാച്ചുവും എന്തായാലും പ്രാര്‍ത്ഥിക്കും ചാച്ചുവും പ്രാര്‍ത്ഥിക്കും ...എനിക്ക് അതല്ലേ ചെയ്യാന്‍ കഴിയൂ ...ഇനിയും വരാട്ടോ .........

  ReplyDelete
 17. മാലാഖ ഇനിയും വരണം.. പ്രാര്‍ത്ഥിക്കണം...
  ചാച്ചുവിനോടും അന്വേഷണം പറയണേ...:)

  ReplyDelete
 18. PEOPLE IN KOODAMKULAM FIGHTS TO SHUT DOWN ATOMIC REACTOR EVEN THOUGH IT IS 99% COMPLETED AND ITS ABOUT TO COMMISSION. WHERE WERE THESE PEOPLE 11 YEARS BEFORE WHEN THIS PROJECT STARTED.THEY DO IT ONLY BECAUSE OF SOME EXAGGERATED, BIASED RUMOURS THREATEN THEIR LIVES.THEY HAVE SUCH FEAR EVEN AFTER THE EXPERTS ASSURE ITS SAFETY, BECAUSE ITS RELATED TO HUMAN LIVES. BUT WHY DON'T THEY UNDERSTAND OR REALIZE THE VALUE OF HUMAN LIFE OTHER THAN TAMILIANS? AS A PERSON LIVES IN TAMIL NADU I ASKED MANY TAMILIANS IN MY OFFICE ABOUT THE ISSUE. BUT NOBODY HAS PROPER IDEA ABOUT IT. MANY SAID THAT THE DAM IS IN TAMILNADU(??????) AND KERALA WANTS IT TO DEMOLISH AND MAKE A NEW DAM IN KERALA SO THAT THEY HAVE FULL CONTROL OF THE DAM.THE IGNORANCE OF THESE PEOPLE WERE MISUSED BY THE DIRTY POLITITIANS IN TAMILNADU.

  ReplyDelete
 19. but the real culprits are the people of kerala who are still in sleep.TILL NOW WAS THERE ANY PUBLIC MOVEMENT IN THIS ISSUE? HAS ANY POLITITIANS TAKEN WHOLE HEARTED INITIATIN OR LEADERSHIP OF A MASS PROTECTION (SUCH AS ANNA HAZARE'S). THE GOOD POINT IN ANNA'S MOVEMENT WAS, IT WAS ABLE TO BRING THE PEOPLE TO THE STREETS FOR A COMMON CAUSE NOT JUST GIVE COMMENT AND LIKES IN FACE BOOK PAGES. WHY THERE IS NO SUCH MOVEMENT IN KERALA. MANY OF THE COMMENTS SAY PRAY, PRAY....IF YOU CONTINUE TO HAVE SAME APPROACH 35 LAKH PEOPLE WILL BE THE PREY.NOT THE PREY FOR CRAZY FLOW OF WILD WATER, BUT THE PREY OF OUR LACK OF INHERENT POWER OF ACTION.

  ReplyDelete
 20. THOSE WHO SAY PRAY..
  DAIVATHODULLA ELLA BAHUMANAVUM NILANIRTHIKKONDU PARAYATTE,ACTING HANDS ARE BETTER THAN PRAYING LIPS. THAAN PAATHI DAIVAM PAATHI ENNANALLO. NAMMUDE PAATHI CHEYTHITTU PORE EE PRARTHANAYOKKE? (INI ENTE PAATHI BLOG EZHUTHUNNATHUM, COMMENT IDUNNATHUM, LIKE ADIKKUNNATHUM,FACE BOOK PAGIL FOLLOW CHEYYUNNATHUM AANENNU KARUTHUNNAVARUNDENGIL ENNODU KSHAMIKKUKA.)

  ReplyDelete
 21. NHAN VADAKKAN MALABARIYANALLO, IPPO TAMIL NATTILANALLO ENNU KARUTHI ENIKKU SAMADHANIKKAN PATTUNNILLA. INGANE ORU SENSITIVE ISSUE AAYITTU POLUM ORU KOOTTAYA JASHABDAM UYARATHATHU TAMIL POLITITIANS PARANJATHU SARIYANENNU AARKKUM SAMSAYAM THONNAM.THEY SAY ITS PROBLEM OF ONLY FEW KERALA POLITITIANS. THEY SCARE THE PEOPLE BY SAYING THE DAM IS WEAK.IF ITS A REAL PROBLEM WHY THERE IS NO MASS PROTEST? ORU THARATHIL NOKKIYAL ATHUM SARIYALLE ENNU ORU THIRD PERSON VIEW-IL NOKKIYAL THONNILLE?

  ReplyDelete
 22. @ KOMBAN
  KHAADU
  VENUGOPAL
  Nassar Ambazhekel
  Jefu Jailaf
  ചാച്ചുവിന്റെ മാലാഖ
  PRARTHANA KONDU ELLAM SARIYAKUMENGIL ENTHINA PUTHIYA DAM? ENTHINA EE KOLAHALAM.

  @Arjun Gangadharan:( congressukar utharam parayatte... ) AND ANONI WHO SAID SANTHOSH PANDITTE SARANAM

  THANGALEPPOLULLAVARODU MARUPADI PARAYATHIRIKKUNNATHANU BHEDAM. ITRAYUM SAAMOOHYA PRADHANYAMULLA VISHAYATHIL ENTHINA INGANE ORU COMMENT. MINDATHIRUNNU KOODE??

  @ABSAR: ANONI COMMENT IS BIT OK IF HE INTENT SOME HUMOUR. BUT I STONGLY OBJECT ARJUN'S COMMENT. THE COMMENTS LIKE THIS SPOIL AND TWIST ENTIRE TOPIC SUCH AS WHY ONLY 16 CONGRESS MPS WHY NOT 4 OTHERS. WHY ONLY CONGRESS IS ANSWERABLE? PINNEPPINNE ATHU VERE VAZHIKKU NEENGUM. I REQUEST YOU HUMBLY NOT TO APPROVE SUCH COMMENTS WHICH DIVERTS THE DISCUSSION.
  (HOPE YOU REMEMBER YOUR LAST POST ABOUT MALLU MENTALITY LATER BECOMES CHARCTER ANALYSIS OF SANTHOSH PANDIT)

  ReplyDelete
 23. അര്‍ജുന്‍ ഭരണപക്ഷത്തുള്ള എം പി മാരുടെ കണക്ക് സൂചിപ്പിച്ചത്‌ കൊണ്ടാവാം പതിനാറ് എന്ന സംഖ്യയില്‍ ഒതുക്കിയത്. മറ്റു നാലുപേര്‍ രാജി വെച്ചാലും കേന്ദ്രസര്‍ക്കാരിന് അത് ഭീഷണിയായി മാറില്ലല്ലോ...

  ReplyDelete
 24. Lets pray for our state that nothing bad should happen

  ReplyDelete
 25. Enikk manassilaavathad 50 varsham aayusulla daam engine 999 varshatheekk paattathin nalki ennadaan. ithrakk vidhikalano kerala janangal?

  ReplyDelete
 26. ഒരു പക്ഷേ, പാട്ടത്തിന് എടുത്തവരെ പറ്റിക്കാനുള്ള അതിബുദ്ധി കാണിച്ചതാകാം...!!!

  ReplyDelete
 27. ഇവിടെ ദേശീയ രാഷ്ട്രീയക്കാരുടെ ശബ്ദമെവിടെപ്പോയി??


  http://verumezhuthu.blogspot.com/; ബൂലോകത്ത് ആദ്യ കയ്യൊപ്പ് ചാര്‍ത്തല്‍

  ReplyDelete
 28. Anonymous said...
  Enikk manassilaavathad 50 varsham aayusulla daam engine 999 varshatheekk paattathin nalki ennadaan. ithrakk vidhikalano kerala janangal?


  Karar undakkiyathum oppideepichathum Britishukarananu. Indiakkare thammil adippikkanulla valla athibudhiyum athil sayippu kandittundakam

  ReplyDelete
 29. പ്രാര്‍ത്ഥന പോലൊരു പോസ്റ്റ്... നന്നായി അബ്സര്‍ ഭായി! "മനുഷ്യ ജീവനക്കാള്‍ കേന്ദ്രം പ്രാധാന്യം നല്‍കുന്നത് തമിഴ്‌ എം പി മാരുടെ പിന്തുണക്ക് ആയിരിക്കുമോ ??? ആവാതിരിക്കട്ടെ..." തീര്‍ച്ചയായും അതുതന്നെ ഭായി.

  ReplyDelete
 30. democlessinte valupole eathusamayaththum sambhavikkavunna durantham . ithu sambhavichale nammude bharana kudam unaroo ennu thonnunnu . (Daivam namme kaaththu rakshikkatte)oru varsham edukkumaththre anumathi kittan . ippol thakarnnalulla bhavishyaththine patti padikkan samithi niyigichittundaththre. enthanu ivarku padikkanullath keralam muzhuvanum olichu pokumo ennakum . ennal pinne nashta pariharaththinte prashnavum udikkunnillallo .

  ReplyDelete
 31. ഓരോ നിമിഷവും പിടഞ്ഞു പോകുന്നു
  മുല്ലപ്പെരിയാറിന്റെ വിള്ളല്‍ ഓര്‍ത്തിട്ട്...
  ബ്ലോഗിന് നന്ദി..

  ReplyDelete
 32. തിരുവാവക്കരുശുമാരും പട്ടളികളും ---മാടമ്പി വൈകോയും --മഹാമങ്ക മഹിത റാണി തലൈവിയും --സ്വന്തം തലൈവരും ചേര്‍ന്ന് മുല്ലപ്പെരിയാറില്‍ മുല്ലപ്പൂ വിപ്ലവം നടത്തി താഴെ അന്തി ഉറങ്ങുന്നവന്റെ ജീവന് വില ചോദിക്കുമ്പോള്‍ ---ഇനിയും ഭരണാധികാരികളെ നിങ്ങള്‍ നിഷ്ക്രിയരോ ?? ഒടുവിലത്തെ പ്രതീക്ഷയും നിങ്ങള്‍ തിരസ്കരിച്ചാല്‍ കാലം നിങ്ങളോട് പരിതപിക്കാന്‍ പോലും കൂട്ട് നില്‍ക്കില്ല !!

  ReplyDelete
 33. പോസ്റ്റുകള്‍ എല്ലാം നന്നായിരിക്കുന്നു എന്റെ സുഹൃത്തുക്കള്‍ക്ക് വേണ്ടി ഷയെര്‍ ചെയ്യുന്നു .

  ReplyDelete
 34. അറിയാതെ ബീമാപ്പള്ളി എന്ന ബ്ലോഗില്‍ ചെന്നു പെട്ടപ്പോള്‍ കണ്ട ഒരു പോസ്റ്റിന്റെ ഒരു ഭാഗം..... മുല്ലപ്പെരിയാറിലെ വെള്ളത്തുള്ളികളുടെ കണക്കെടുപ്പാണത്രെ ഇപ്പോള്‍ നമ്മളുടെ പണി.... ഇതൊക്കെ എഴുതുന്നതും മലയാളികളാണല്ലോ ദൈവമേ.......അവരവരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുംബോള്‍ മുല്ലപെരിയാറിനെ അവറ് എങ്ങനെ കാണുന്നു എന്നോറ്ക്കുംബൊള്‍ വിഷമമുണ്ട്. മനുഷ്യജീവനെക്കാള്‍ വില ഏതൊ ഒരാള്‍ക്കു മറുപടി കൊടുക്കലാണോ?

  ("സഫാ പാര്‍ക്കിലെ രസങ്ങള്‍ പറഞ്ഞു ചിരിക്കുന്നതിനിടയില്‍, മുല്ലപ്പെരിയാര്‍ഡാമിലെ, അടിയിലെ ഷട്ടറിലെ, അതിനിടയിലെ വാല്‍വിലെ ചെറിയ ദ്വാരത്തില്‍ കൂടി പുറത്തേക്ക് വരുന്ന ജലത്തുള്ളികളുടെ കണക്കെടുപ്പിനിടയില്‍ ഇതെല്ലം ശ്രദ്ധിക്കുവാന്‍ അവര്‍ക്കെവിടെ സമയം...സഹിക്കുകതന്നെ ബക്കറെ..! ")

  ReplyDelete
 35. http://www.facebook.com/l.php?u=http%3A%2F%2Fwww.chitika.com%2Fpublishers%2F%3Frefid%3Dgoogolvp99&h=pAQFOTh7b

  ReplyDelete
 36. എന്റെ ഡോക്ടറെ....!!!???

  ReplyDelete
 37. ഞാനടക്കമുള്ള മലയാളികള്‍ വാര്‍ത്തകളുടെ നദിയില്‍ കടലാസു വള്ളങ്ങളിറക്കി ഓളങ്ങള്‍ സൃഷ്ടിക്കും. അത് കുത്തിയൊലിച്ചു പോകാന്‍ മലവെള്ളപ്പാച്ചില്‍ തന്നെ വേണമെന്നില്ല. മറ്റൊരു വലിയ ഓളം വരുന്നതോടെ നാം വഞ്ചികള്‍ മാറ്റി പുതിയ തുഴച്ചില്‍ രീതികള്‍ പരിശീലിക്കും. മരണവും, യുദ്ധവും, സുനാമിയും, പേമാരിയും, ആണവ അപകടങ്ങളും എല്ലാമെല്ലാം നമുക്ക് കേവലം കാഴചകള്‍ മാത്രം. രണ്ടു മൂന്നു ദിവസത്തെ ന്യൂസ് അവറുകളെയും പത്രത്താളുകളെയും ജ്വലിപ്പിച്ചു നിര്‍ത്തുന്ന കേവലം വാര്‍ത്തകള്‍. അതിനിടയില്‍ പ്രത്യാശ പകരുന്ന കിരണങ്ങള്‍ പോലെ ഇങ്ങനെയും ചില വരികള്‍. മറന്നു തുടങ്ങിയ മുല്ലപ്പെരിയാറിനെ ഓര്‍മിപ്പിച്ചതിനു നന്ദി.

  ReplyDelete
 38. മുല്ലപ്പെറിയാറെ, നിനക്കൊരായിരം വർഷങ്ങൾ കൂടി ആയുസ്സ് നേരുന്നു. ആയ്ഷ്മാൻ ഭവ:!!!

  ReplyDelete
 39. വായിക്കാന്‍ വൈകി ,സോറി ,നന്നായിടുണ്ട്

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....