Wednesday, November 16, 2011

പണ്ഡിറ്റിന്റെ പടവും, മലയാളി മനസ്സും


സന്തോഷ്‌ പണ്ഡിറ്റ് ആണല്ലോ ബൂലോകത്തില്‍ ഇപ്പോഴുള്ള പ്രധാന സംസാര വിഷയങ്ങളില്‍ ഒന്ന്. പണ്ഡിറ്റിനെ പറ്റിയുള്ള പല വിശകലനങ്ങളും കണ്ടപ്പോള്‍, 'പണ്ഡിറ്റിനെ പറ്റി ഒന്നും എഴുതില്ല' എന്ന തീരുമാനം പോലും മാറ്റി വെക്കേണ്ടതായി വരുന്നു...

പണ്ഡിറ്റിന്റെ  സിനിമ ഞാന്‍ കണ്ടിട്ടില്ല. സിനിമ കാണാതെ അതിനെ കുറിച്ച് അഭിപ്രായം പറയുന്നത് ശരിയാണോ എന്നും അറിയില്ല. എങ്കിലും യു ട്യൂബില്‍ കണ്ട പാട്ടുകളും, ട്രെയിലറുകളും, ചിത്രം കണ്ടവരുടെ അഭിപ്രായവും എല്ലാം വെച്ച് നോക്കുമ്പോള്‍ ഒരു കാര്യം തറപ്പിച്ചു പറയാം - "കലാമൂല്യവും, അഭിനയ മികവും ഉള്ള ഒരു സിനിമ എന്ന നിലയില്‍ കൃഷ്ണനും രാധയും സമ്പൂര്‍ണ്ണ പരാജയം ആണ്".

സിനിമ കാണാതെ എങ്ങിനെ അതിനെ വിലയിരുത്താന്‍ കഴിയും എന്ന പണ്ഡിറ്റിന്റെ ചോദ്യത്തിന് ഒരു മറുപടിയേ ഉള്ളൂ.."ചോറ് വെന്തോ എന്ന് നോക്കാന്‍ മുഴുവനും കഴിച്ചു നോക്കേണ്ടതില്ല. ഒന്നോ രണ്ടോ വറ്റ് എടുത്ത്‌ നോക്കിയാല്‍ മതി".

പണ്ഡിറ്റിനേക്കാള്‍ വലിയ കോപ്രായങ്ങള്‍ കാട്ടിക്കൂട്ടിയ പല മഹാനടന്മാരും സംവിധായകന്‍മാരും നമുക്കുണ്ട് എന്നത് വസ്തുത തന്നെയാണ്. പക്ഷേ അവര്‍ പിന്നീട് തങ്ങള്‍ ചെയ്ത ചിത്രങ്ങളിലെ പോരായ്മകള്‍ അംഗീകരിച്ചിട്ടുണ്ട്. വീണ്ടും അത്തരം കോപ്രായങ്ങള്‍ ആവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ പോലും....!!!

"തന്റെ പടം കോടികള്‍ വാരുന്നുണ്ട്" എന്ന് പറയുമ്പോള്‍, വാരിയ കോടികളുടെ കണക്ക്‌ കൃത്യമായി അവതരിപ്പിക്കാന്‍ കൂടി പണ്ഡിറ്റ് ശ്രദ്ധിക്കേണ്ടതായിരുന്നു. അത്തരം കണക്കുകള്‍ എവിടെയെങ്കിലും അദ്ധേഹം അവതരിപ്പിച്ചതായി എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. 'സ്വയം പ്രഖ്യാപിത സൂപ്പര്‍ സ്റ്റാര്‍' ആയ പോലെയാണോ വളരെകുറച്ച് തിയേറ്ററുകളില്‍ മാത്രം പ്രദര്‍ശിപ്പിച്ച് നടത്തുന്ന ഈ കോടിവാരലും എന്ന പ്രേക്ഷകന്റെ സംശയം ദൂരീകരിക്കപ്പെടേണ്ടത് തന്നെയാണല്ലോ.

അഞ്ചു ലക്ഷം കൊണ്ട് മൂന്ന് മണിക്കൂര്‍ നേരം ഓടിക്കാനുള്ള കോപ്രായങ്ങള്‍ ഫിലിമില്‍ പകര്‍ത്തി എന്നതുകൊണ്ട് ഒരാളെയും കലാകാരന്‍ എന്ന് വിളിക്കാന്‍ കഴിയില്ല. ഇത്രയും ചെയ്‌താല്‍ ഒരാള്‍ കലാകാരന്‍ ആകുമെങ്കില്‍ ലോകത്തുള്ള എല്ലാവരും കലാകാരന്മാര്‍ ആണ്. കാരണം, കുട്ടിക്കാലത്ത് ചുവരിലെങ്കിലും കുറച്ച് കുത്തിവരകള്‍ നടത്താത്തവരായി ആരും ഉണ്ടാകില്ലല്ലോ !!!

അതുകൊണ്ട് തന്നെ 'നിലവിലുള്ള സിനിമാ സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതാന്‍ പണ്ഡിറ്റിനു കഴിഞ്ഞു' എന്ന വാദത്തോട് എനിക്ക് യോജിപ്പില്ല. തിയേറ്ററില്‍ വന്നിരുന്ന് തെറിവിളി നടത്തുന്ന ഒരു പ്രേക്ഷക സമൂഹത്തെ അല്ല തിയേറ്റര്‍ ഉടമകളോ, സിനിമാ ലോകമോ പ്രതീക്ഷിക്കുന്നതും ആഗ്രഹിക്കുന്നതും. അങ്ങിനെ കുറേ പേരെ തിയേറ്ററില്‍ എത്തിച്ച് തെറി പറയിച്ചതു കൊണ്ട് സിനിമാ പ്രതിസന്ധി മാറാനോ, സിനിമാ ലോകമോ കലാരംഗമോ പച്ച പിടിക്കാനോ പോകുന്നില്ല.

ഒരു സിനിമ / നാടകം കാണുമ്പോള്‍ പ്രേക്ഷകന് അതില്‍ ലയിക്കാന്‍ കഴിയണം. താനും ആ സിനിമയുടെ / കഥയുടെ ഭാഗം ആണെന്ന തോന്നല്‍ ഉണ്ടാകണം. അത് കണ്ടുകൊണ്ടിരിക്കുമ്പോള്‍ ചുറ്റും നടക്കുന്ന കാര്യങ്ങളിലേക്ക് ശ്രദ്ധ വഴുതാതെ നമ്മുടെ മനസ്സിനെ പിടിച്ചിരുത്താന്‍ അതിന് കഴിയണം. അപ്പോഴേ 'ആ സിനിമക്ക്‌ നമ്മെ സ്പര്‍ശിക്കാന്‍ കഴിഞ്ഞു' എന്ന് പറയാന്‍ കഴിയുകയുള്ളൂ.  'ആദമിന്റെ മകന്‍ അബു' എല്ലാം സംസാര വിഷയം ആകുന്നത് അത്തരത്തില്‍ ഹൃദയ സ്പര്‍ശി ആയതുകൊണ്ടു തന്നെയാണ്.

'അന്യന്റെ പണം മോഷണം നടത്താതെ സ്വന്തം പോക്കറ്റില്‍ എത്തിക്കുന്നതാണ് ' ബിസ്സിനസ്സ്  എങ്കില്‍ പണ്ഡിറ്റ് നല്ലൊരു ബിസ്സിനസ്സ് ക്കാരന്‍ ആണ് എന്ന് നിസ്സംശയം പറയാം. ഈ പടത്തിന്റെ കാര്യത്തിലെങ്കിലും നമുക്ക്‌ അത് അംഗീകരിക്കേണ്ടി വരും.

ക്യാമറക്ക്‌ മുന്നിലും പിന്നിലും പണ്ഡിറ്റ് പിരാന്തനായി വേഷം കെട്ടി. അത് കാണാനും, ഫോണ്‍ വിളിച്ച് തെറി പറയാനും മലയാളി സമയവും പണവും പാഴാക്കി... പണം പണ്ഡിറ്റ് അക്കൌണ്ടില്‍ ഇട്ടു, തെറിവിളികള്‍ ഒരു ചെവിയിലൂടെ കേട്ട് മറു ചെവിയിലൂടെ വിട്ടു.

"ആരാന്റെ അമ്മക്ക് പ്രാന്ത് പിടിച്ചാല്‍ കാണാന്‍ നല്ല ചേലാണ് " എന്ന ഞാനടക്കമുള്ള മലയാളികളുടെ വികല ചിന്താ രീതിയെ വിറ്റ് കാശാക്കുന്നതില്‍ പണ്ഡിറ്റ് വിജയിച്ചിരിക്കുന്നു. അന്യന്റെ വൈകല്യങ്ങളെ ആസ്വദിക്കുന്നതോടൊപ്പം, അവനിലെ പോരായ്മകള്‍ കണ്ടെത്തി അവ പ്രചരിപ്പിക്കുകയും ചെയ്യുന്നത് ഒരു മഹാ കാര്യം ആണെന്ന രീതിയില്‍ ചിന്തിക്കുന്ന മലയാളിയുടെ അഹംഭാവത്തേയും, ഗര്‍വിനേയും ആണ് പണ്ഡിറ്റ്‌ അറിഞ്ഞോ "അറിയാതെയോ" ചൂഷണം ചെയ്തിട്ടുള്ളത്.

"അറിഞ്ഞോ / അറിയാതെയോ..." അതെ, അതാണ്‌ പ്രധാനം.
മലയാളികളുടെ  വികലമായ ചിന്തയെ മുന്‍ക്കൂട്ടി കണ്ട്, അത് മുതലാക്കാന്‍ വേണ്ടി ചൂണ്ടയില്‍ കോര്‍ത്തിട്ട ഇരയായിരുന്നു 'കൃഷ്ണനും രാധയും' എങ്കില്‍ അദ്ധേഹത്തിന്റ ദീര്‍ഘദൃഷ്ടിയെ പ്രശംസിച്ചേ തീരൂ...

മറിച്ച്, വലിയ സംഭവം എന്ന മട്ടില്‍ ചെയ്തത് ചീറ്റി ഈ നിലയില്‍ എത്തിയതാണെങ്കില്‍ പണ്ഡിറ്റിനെ എന്ത് വിളിക്കണം എന്ന് ഞാന്‍ പറയേണ്ടതില്ലല്ലോ....

ഒരു പക്ഷേ, തമിഴ്‌ നാട്ടില്‍ ആയിരുന്നു ഈ ചിത്രം ഇറങ്ങിയിരുന്നത് എങ്കില്‍ ഒരു ചലനവും സൃഷ്ട്ടിക്കാതെ കടന്നു പോയിരുന്നു. പണ്ഡിറ്റ്‌ സാധാ പണ്ഡിറ്റ്‌ ആയി തുടര്‍ന്നിരുന്നു. എന്നാല്‍ വിദ്യാസമ്പന്നരും, പ്രതികരണ ശേഷിയുള്ളവരും, പ്രബുദ്ധരും ആയ മലയാളിക്ക്‌ റോഡില്‍ അപകടത്തില്‍പ്പെട്ട് ചോരയൊലിപ്പിച്ച് കിടക്കുന്ന മനുഷ്യനെ കണ്ടില്ലെന്ന് നടിക്കാന്‍ കഴിഞ്ഞാലും പണ്ഡിറ്റിനെ പോലുള്ളവരെ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ലല്ലോ.....!!!

പണ്ഡിറ്റ് ബുദ്ധിമാന്‍ ആണോ അതോ വിഡ്ഢി ആണോ എന്ന തീരുമാനത്തില്‍ എത്തണമെങ്കില്‍ പണ്ഡിറ്റില്‍ നിന്നും സത്യസന്ധമായി ഒരു പ്രസ്ഥാവന ലഭിക്കേണ്ടതുണ്ട്.

"താന്‍ ഈ ചിത്രത്തെ ഒരു കച്ചവടം മാത്രമായിട്ടാണ് കാണുന്നത്. കലാമൂല്യത്തിനോ, അഭിനയ ശേഷിക്കോ ഒട്ടും പ്രാധാന്യം നല്‍കിയിട്ടില്ല. കോപ്രായങ്ങള്‍ കാട്ടിക്കൂട്ടി ആളെക്കൂട്ടുക എന്നത് മാത്രമാണ് തന്റെ ഉദ്ദേശം" എന്നാണ്  പണ്ഡിറ്റ്‌ പറയുന്നതെങ്കില്‍ നമുക്ക്‌ പണ്ഡിറ്റിനെ ബുദ്ധിമാന്‍ എന്ന് വിളിക്കാം.

"ഇത് കച്ചവടം എന്നതിനേക്കാള്‍ നല്ലൊരു കലാ സൃഷ്ടി ആണ്. താന്‍ കൈവെച്ച അഭിനയം, സംവിധാനം തുടങ്ങിയ മേഖലകളില്‍ തന്റെ പ്രകടനം മികച്ചതാണ്. തന്റെ ചിത്രം മലയാള സിനിമയുടെ പരിവര്‍ത്തനത്തിന്റെ തുടക്കമാണ് " എന്നാണ് പണ്ഡിറ്റ് പറയുന്നതെങ്കില്‍ അദ്ദേഹം സ്വയം വിഡ്ഢിയായി മാറുകയാണല്ലോ.....

ആ തരത്തില്‍ പണ്ഡിറ്റ് സ്വയം വിഡ്ഢി ആവുകയാണെങ്കില്‍ ഈ പടത്തിന്റെ വിജയത്തെ വിശേഷിപ്പിക്കാന്‍ ഒറ്റ വാചകം മതി - "ചക്കയിട്ടപ്പോള്‍ മുയല്‍ ചത്തു".

മലയാളികള്‍ ചിന്താധാരയില്‍ കാര്യമായ മാറ്റം വരുത്തിയില്ലെങ്കില്‍ പണ്ഡിറ്റുമാര്‍ ഇനിയും "ചക്ക ഇട്ടുകൊണ്ടേയിരിക്കും... മുയലുകള്‍ ചത്തുകൊണ്ടേയിരിക്കും...."

അബസ്വരം : 
പണ്ഡിറ്റിനെ പറ്റി ഒരിക്കലും പോസ്റ്റ്‌ ഇടില്ല എന്ന് വിചാരിച്ചിരുന്ന ആളാണ്‌ ഞാന്‍. പക്ഷേ ഒടുവില്‍ ഞാനും ആ കെണിയില്‍പ്പെട്ടു ... കഷ്ടം !!!!

ഞാനടക്കമുള്ള മലയാളികള്‍ "എന്തിനൊക്കെ പ്രതികരിക്കണം, എന്തിനൊക്കെ പ്രതികരിക്കാതിരിക്കണം" എന്ന് ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.

സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ക്ക് ഇവിടെ ക്ലിക്കുക

 

70 comments:

 1. ഒന്നും കാണാതെ ആ ഗോകുലം ഗോപാലന്‍ പണ്ടിടിന്റെ പിറകെ നടക്കും എന്ന് എനിക്ക് തോന്നുന്നില്ല ,അകിടിന്‍ ചുവട്ടിലെ ചോര കണ്ടിട്ട് തന്നെ ആയിരിക്കണം അങ്ങനെ ആണെങ്ങില്‍ ഇവന്‍ പണം വാരുന്നുണ്ട് എന്ന് തന്നെ കരുതേണ്ടി വരും (ഞാനടക്കമുള്ള മലയാളികള്‍ സ്വയം നെഞ്ചില്‍ കുത്തി മരിക്കട്ടെ , അല്ലെങ്ങില്‍ ഇവന്മാര്‍ നമ്മളെ കൊല്ലും !!!!!!)

  ReplyDelete
 2. മനോരമ പരുപാടിക്കു പിന്നാലെ ഞാനും സന്തോഷ് പണ്ടിട്ടിന്റെ ആരാധകനായി... പടത്തിലെ അഭിനയം മോശം തന്നെ... പക്ഷെ പല ടി വി പരുപടികളില്‍ കണ്ടതില്‍ നിന്ന് സ്വയം നിയന്ത്രിക്കാന്‍ കഴിയുന്ന കഴിയുന്ന ഒരു മനുഷ്യന്‍ എന്ന നിലയിലാണ് പണ്ടിട്ടിനെ ഇന്ന് പലരും നോക്കിക്കാണുന്നത്...

  ReplyDelete
 3. സോഷ്യല്‍ നെറ്റ്വര്ക്കുകളില്‍ ചവറുകള്‍ നിക്ഷേപിക്കുന്നവരെ പോലെ ഒരു കുറ്റമേ സന്തോഷ്‌ പണ്ടിടും ചെയ്തിട്ടുള്ളൂ....കമന്റ് കിട്ടാന്‍ വേണ്ടി നമ്മള്‍ ചെയ്യുന്നത് പണം കിട്ടാന്‍ വേണ്ടി സന്തോഷ്‌ പണ്ഡിറ്റ്‌ ചെയ്തു, അത്ര മാത്രം. ഫെയ്സ് ബുക്കും, ബ്ലോഗും ഒക്കെ ഒരു തരം കക്കൂസ് സാഹിത്യമാണ് എന്ന് ആക്ഷേപിച്ചവരെ നമ്മള്‍ കല്ലെറിഞ്ഞിരുന്നില്ലേ..ആ സ്ഥിതിക്ക് സന്തോഷ്‌ പണ്ടിട്ടിനെ കല്ലെറിയുന്നതില്‍ എന്ത് ന്യായമാണ് ഉള്ളത്...(എന്നെ കല്ലെറിയല്ലേ..)

  ReplyDelete
 4. അങ്ങിനെ നിങ്ങളും പണ്ഡിറ്റിന്റെ വലയില്‍ പെട്ടു അല്ലേ? പണ്ഡിറ്റിനെ പറ്റി ഒന്നും എഴുതില്ല എന്ന് വിചാരിചിട്ട് ഇപ്പോള്‍ ഇങ്ങനെ ഒരു പോസ്റ്റ്‌ ഇടാന്‍ എന്താണ് കാരണം? മറ്റുള്ള ബ്ലോഗ്ഗുകളില്‍ ഇല്ലാത്ത ഒന്നും തന്നെ എനിക്ക് ഇതില്‍ കണ്ടെത്താന്‍ സാധിച്ചില്ല. സന്തോഷ്‌ പണ്ഡിറ്റിനു ഇപ്പോള്‍ കുറച്ചു പ്രേക്ഷകര്‍ ഉണ്ട്. നമ്മള്‍ എന്തൊക്കെ പറഞ്ഞാലും അവര്‍ അയാളുടെ അടുത്ത പടവും പോയി കാണും, തെറി വിളിക്കും. ചിലപ്പോള്‍ അയാളുടെ അടുത്ത പടം നന്നാവാനും സാധ്യത ഉണ്ട്. അതുകൊണ്ട് ഒരേ ഒരു സിനിമയുടെ പേരില്‍ അയാളെ തള്ളിപ്പറയുന്നതില്‍ എനിക്ക് അഭിപ്രായം ഇല്ല.

  ReplyDelete
 5. പണ്ടൊരു 'ലജ്ജാവതി' വന്നുപോയില്ലേ? അതുപോലെ കണ്ടാൽ മതി.

  ReplyDelete
 6. പണ്ടിട്ടിന്റെ കോപ്രായങ്ങള്‍ കണ്ടു ......സംയമനം പാലിക്കുന്ന ജന ങ്ങ ള്‍ക്ക്..നൂറു മാര്‍ക്ക് ....

  ReplyDelete
 7. അതെ കൃഷ്ണ,
  ഞാനും ആ വലയില്‍ പെട്ടു പോയി. ഈ പോസ്റ്റ്‌ ഇടാന്‍ എന്താണ് കാരണം എന്നതിന് ഒരു ഉത്തരമേ ഉള്ളൂ... ഇടാന്‍ തോന്നി, ഇട്ടു... അത്രമാത്രം...

  ഒരു സിനിമ മോശമായി എന്നതുകൊണ്ട് മാത്രമാണോ അയാളെ മലയാളികള്‍ തള്ളി പറയുന്നത്?? തന്റെ കഴിവിനെ സ്വയം പുകഴ്ത്തുകയും, എന്നാല്‍ അതുമായി ഒരു ബന്ധവും ഇല്ലാത്ത രീതിയില്‍ സിനിമ എടുക്കുകയും ചെയ്തതല്ലേ തള്ളിപറയാന്‍ പ്രധാന കാരണം???

  ReplyDelete
 8. Absar chettaa,

  Ayaal ippol cheyyuunnath swantham padam marcket cheyyukayaanu,alla enna abhiprayam undaakilla ennu vichaarikkatte!!!!!!

  Athu sariyaanekil swantham productine parasyamaayi thalli parayan oru producer enna nilakk addeham thayyaravanam ennu chinthikkunnath viddithamalle?????(Prathekichum cinema ippol theateril odikkondirikkunna saahacharyathil)

  ReplyDelete
 9. https://www.facebook.com/groups/231435920232327/


  ELLAAVARUM IVIDE ANGAMAAVUKA

  ReplyDelete
 10. മനു,

  അയാളുടെ ബുദ്ധികൊണ്ട് മാര്‍ക്കെറ്റ്‌ ചെയ്യുകയാണോ, അതോ മലയാളിയുടെ വികലചിന്തയാല്‍ അയാള്‍ പോലും പ്രതീക്ഷിക്കാത്ത രീതിയില്‍ നാം മാര്‍ക്കെറ്റിങ്ങിന്റെ ഭാഗം ആവുകയാണോ എന്നതല്ലേ പ്രധാനം??

  'അയാള്‍ അയാളുടെ പ്രോടക്ടിനെ തള്ളിപറയണം' എന്ന് പറയാന്‍ കഴിയില്ല എന്നതും വാസ്തവമാണ്. പക്ഷേ ഇല്ലാത്ത ഗുണമേന്മകള്‍ ഉണ്ട് എന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറയുന്നതിനെ പറ്റിയും സ്വയം സൂപ്പര്‍ സ്റ്റാര്‍ ആയതായി പറയുന്നതിനെ പറ്റിയും ചിന്തിക്കേണ്ടതല്ലേ...

  പിന്നെ അയാളുടെ സഹന ശക്തി... അയാള്‍ ചാനലില്‍ നിന്നും ഏറ്റവും വലിയ വെല്ലുവിളി നേരിട്ടത് മനോരമയുടെ പരിപാടിയില്‍ ആണ്.
  അത് വരെ "നിങ്ങള്‍ പടം കാണാതെയാണ് വിമര്‍ശിക്കുന്നത്" എന്ന വാചകത്തില്‍ അയാള്‍ എതിരാളികളെ നിഷ്പ്രഭരാക്കി.എന്നാല്‍ മനോരമയില്‍ പടം കണ്ടവര്‍ വിമര്‍ശനം ഉന്നയിച്ചപ്പോള്‍ അയാളുടെ നിയന്ത്രണം വിട്ടു...
  "നിങ്ങളുടെ വീട്ടില്‍ വന്ന് പടം കാണൂ കാണൂ എന്ന് ഞാന്‍ പറഞ്ഞോ ?" എന്ന് ചോദിക്കുന്നതില്‍ നിന്നും വിമര്‍ശനങ്ങളെ വസ്തുനിഷ്ഠമായി നേരിടാന്‍ കഴിയാത്തതിന്റെ അസഹിഷ്ണുതയല്ലേ പ്രകടമാവുന്നത്? അയാള്‍ പത്രത്തില്‍ പരസ്യം നല്‍കിയിരുന്നല്ലോ... അത് ഒരു തരത്തില്‍ പടം കാണാനുള്ള ക്ഷണം തന്നെയല്ലേ???

  ReplyDelete
 11. കറുത്ത കോഴി ..വെളുത്ത മുട്ട..കറുത്ത പശു ..വെളുത്ത..വാല്‍...ഒരു പറ്റി...വാല്‍...നാണം...ഞാന്‍ ചെറുത്‌...നീ വലുത്....

  ReplyDelete
 12. ഹഹ..
  മിന്‍ഹാസ് പടം കണ്ടോ???

  ReplyDelete
 13. സന്തോഷ്‌ പന്ധിറ്റ് ഒരു പോട്ടനോ മന്ദബുദ്ധിയോ അല്ല..അങ്ങിനെ ആയിരുന്നെങ്കില്‍ അയാള്‍ ഒരു പടം എടുക്കുകയോ ഇങ്ങനെ സംസാരിക്കുകയോ ചെയ്യില്ല..വേണ്ടുവോളം ബുദ്ധിയുള്ളവര്‍ക്ക് തന്നെ അതിനു കഴിയുന്നില്ല എന്നോര്‍ക്കണം.പിന്നെ നാലു തിയ്യെറ്ററിലെങ്കിലും റിലീസ്‌ ചെയ്യാന്‍ കഴിയുകയും ചെയ്തു.ഇനി ഒരാള്‍ക്ക്‌ അയാളുടെ സൃഷ്ടി സ്വയം ഒന്ന് അവലോകനം നടത്തി കുറച്ചെങ്കിലും തെറ്റുകുറ്റങ്ങള്‍ മനസിലാക്കാനും പറ്റും. ഈ പടത്തിന്റെ കുറവുകളെ അയാള്‍ അറിഞ്ഞു കൊണ്ടുതന്നെ കുറവുകളാക്കി വച്ചതാനെങ്കിലോ? അയാള്‍ വിഡ്ഢിയല്ല.. അയാളെ വിഡ്ഢിയാക്കാനും പറ്റില്ല.. കാരണം അയാള്‍ നേടേണ്ടത് നേടി.. പണവും പ്രശസ്തിയും (കുപ്രശസ്തിയാനെങ്കിലും).

  ReplyDelete
 14. ഈ വിശകലനം വളരെ ശെരിയായി തോന്നുന്നു എന്തോ വലിയ ഒരു സംഭവം ആണെന്ന രീതിയിലാണ് പണ്ടിട്ടിന്റെ സംസാരം കേട്ടാല്‍ തോന്നുക..എന്നാലും മലയാളിയുടെ വീക്നെസ് നന്നായി ഉപയോഗിച്ച് അതില്‍ വിജയം കണ്ടു എന്ന് നമുക്ക് നിസ്സംശയം പറയാം..നന്നായി എഴുതി അബ്സര്‍.

  ReplyDelete
 15. Absra chetta,

  Santhosh pandit enna vyakthikku nammalekkal nannayi ariyam ayalude srushtti ethra vikalamaanenu.....athu anger already paranju kazhinju kurachu munpu oru interviewil ....."Ithu polulla koothra sambhavangal inyum varum ningal theri vilikkukayum athu kaanukayum cheythal avarum rakshappedum"-->Pinne prasathanakan Santhosh kanda oru eluppa vazhiyum koode aanith..... Njan super star aanu,Ithu ujjwala kala srushttiyanu ennonnum sadarana aarum swayam parayaarilla..pakshe Pandit athivide aavarthichu parayunnu,athu asadaranmayathu kond aalukal athu charcha cheyyunnu......athu ippol Absar chettan vare ettu pidichu avideyaanu Pandit enna Budirakshasante Vijayam!!!!!!!!!!

  ReplyDelete
 16. അത് ശരിയാണ് മനൂ...
  മല്ലൂസ് ശരിക്കും വിഡ്ഢികളായി....
  "ആരാന്റെ അമ്മക്ക് പ്രാന്ത് പിടിച്ചാല്‍ കാണാന്‍ നല്ല ചേലാണ് " എന്ന ഞാനടക്കമുള്ള മലയാളികളുടെ വികല ചിന്താ രീതിയെ വിറ്റ് കാശാക്കുന്നതില്‍ പണ്ഡിറ്റ് വിജയിച്ചിരിക്കുന്നു.

  ReplyDelete
 17. Santhosh Panditനെ ചീമുട്ടയെറിഞ്ഞതും, പെരിന്തല്‍മണ്ണയിലെ കുറെ വിപ്ലവകാരികളായ facebook സുഹൃത്തുക്കള്‍ അതില്‍ അഭിമാനം കൊണ്ടതും കണ്ടു. ഇതൊക്കെ ആണത്തമാണെന്നു കരുതുന്ന ഇവരോടൊക്കെ ഒരു ചോദ്യം..
  കള്ളന്മാരും അഴിമതിക്കാരും പെണ്ണുപിടിയന്മാരുമായ നേതാക്കന്മാര്‍ നിങ്ങളുടെ മുമ്പില്‍ക്കൂടെ കയ്യും വീശി നടന്നാല്‍ അവരെ ചീമുട്ടയെറിയാന്‍ നിങ്ങളുടെ കൈ പൊങ്ങുമോ..?? നേതാക്കന്മാര്‍ പബ്ലിക്‌ ആയി അശ്ലീലം പ്രസംഗിക്കുമ്പോള്‍ അത് കേട്ട് ചിരിക്കുകയല്ലാതെ അവര്‍ക്ക് നേരെ ഒരു കടുകുമണിയെറിയാന്‍ ആര്‍ക്കെങ്കിലും ധൈര്യമുണ്ടോ???
  പ്രതികരിക്കുകയാണെങ്കില്‍ എല്ലാത്തിനോടും പ്രതികരിക്കണം. അല്ലെങ്കില്‍ ആരെയും ഒന്നും ചെയ്യാതെ അടങ്ങിയിരിക്കണം.

  മറ്റുള്ളവരെ വിളിച്ചു വരുത്തി അപമാനിക്കുകയും അതില്‍ സന്തോഷം കൊള്ളുകയും ചെയ്യുന്നവരെ കാണുമ്പോള്‍ ഒരു പെരിന്തല്‍മണ്ണക്കാരനായതില്‍ ലജ്ജ തോന്നുന്നു...

  ReplyDelete
 18. പണ്ഡിറ്റ്‌ ചരിതം എഴുതിയും വായിച്ചും മടുത്തു എന്നാലും പണ്ഡിറ്റ്‌ എന്ന് കാണുമ്പോള്‍ രണ്ടു വരി കമന്റ് ഇടാതിരിക്കാനാവുന്നില്ല ചില നിരൂപകര്‍ പറയുന്നപോലെ മലയാളികള്‍ ഇന്നേ വരെ കയ്യടിച്ചു പ്രോത്സാഹിപ്പിച്ച സിനിമ ശിലങ്ങള്‍ക്ക് നേരെയാണ് ഇന്ന് അവര് തന്നെ കൂവിയാര്‍ക്കുന്നത് തങ്ങളുടെ സിനിമ ആസ്വാദന നിലവാരം എത്രയോ താഴെയാണെന്ന് പണ്ഡിറ്റ്‌ മലയാളിയെ ബോധ്യപ്പെടുത്തുന്നു അതുകൊണ്ടാണ് പണ്ഡിറ്റ്‌ പറയുന്നത് നിങ്ങള്‍ അര്‍ഹിച്ച സിനിമയാണ് ഞാന്‍ തന്നതെന്ന്. ഇതൊരു സിനിമ സ്പൂഫാണ് അത് പണ്ഡിറ്റ്‌ അറിഞ്ഞോ അറിയാതയോ സംഭവിച്ചത് കൂടുതല്‍ സാധ്യത അറിയാതെ സംഭവിച്ചതാവാനാണ്

  ReplyDelete
 19. ഇവിടെ ഞാന്‍ ഡോക്ടറോട് വിയോജിക്കുന്നു ... അടിക്കുറിപ്പ് പറഞ്ഞപോലെ ഈ വിഷയത്തില്‍ പോസ്റെണ്ടായിരുന്നു ...
  ഡോക്ടറെ പോലെ എഴുതാന്‍ കഴിവുള്ളവര്‍ക്ക് ആനുകാലിക വിഷയങ്ങള്‍ നിരവധി ... പിന്നെയെന്തിന് ഇതിന്തെയൊക്കെ പുറകെ പോണം .
  ജിമ്മിച്ചന്നോട് പറഞ്ഞ പോലെ തന്നെ പറയുന്നു . അബ്സാരിന്റെ ബ്ലോഗ്‌ ആയതു കൊണ്ട് മാത്രം കമെന്റുന്നു ....

  ReplyDelete
 20. വേണുജീ...
  ഈ പോസ്റ്റ്‌ ഇടുന്നതിന് മുമ്പ്‌ എന്റെ മനസ്സിലും വലിയ കണ്ഫ്യൂശന്‍ ഉണ്ടായിരുന്നു. ഇത് ഇടണമോ വേണ്ടയോ എന്നതിനെ കുറിച്ച്. മലയാളിയുടെ ഈ ചോരകുടിക്കാനുള്ള ആക്രാന്തം അറിഞ്ഞോ അറിയാതെയോ പണ്ഡിറ്റ് ചൂഷണം ചെയ്യുന്നത് കണ്ടപ്പോള്‍ പോസ്റ്റ്‌ ഇടാം എന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു.അറിയാതെ ഞാനും ആ കെണിയില്‍ പെട്ടു പോയല്ലോ എന്ന ഫീലിംഗ് ആണ് ഇപ്പോഴും എനിക്കുള്ളത്.

  ReplyDelete
 21. ഞാനൊരു പണ്ടിറ്റ് ഫാനാണിക്ക. 
  എനിക്ക് താങ്കളുടെ അഭിപ്രായത്തോട് യോജിപ്പില്ല. 

  ഇവിടുത്തെ പല മ്യൂസിക് ഡയറക്റ്റർമാരും പണ്ടിറ്റ് ചെയ്ത പാട്ടിനേക്കാൾ തറ ശ്രിഷ്ട്ടിക്കുന്നു. പല ബിഗ് ബജറ്റ് സിനിമകളും നിലവാരമില്ലായ്മ കൊണ്ട് പണ്ടിറ്റ് സിനിമയോട് കിട പിടിക്കുന്നു. പണ്ടിറ്റ് അദ്ധേഹത്തിന് അറിയാവുന്ന അറിവുകൾ വെച്ച് അദ്ധേഹത്തിന്റെ സ്വപ്ന സാക്ഷാത്കാരം നടത്തി. അത് വല്യൊരു പോസിറ്റീവ് അപ്രോച്ച് തന്നെയാണ്...... 

  ReplyDelete
 22. യഥാര്‍ത്ഥത്തില്‍ മലയാളികളുടെ സിനിമാ ആസ്വാദന നിലവാരം വളരെ താഴ്ന്നതൊന്നും അല്ല.

  "നിങ്ങള്‍ അര്‍ഹിച്ച സിനിമയാണ് ഞാന്‍ തന്നതെന്ന" പണ്ഡിറ്റിന്റെ വാക്കുകളോട് എനിക്ക് ഒരിക്കലും യോജിക്കാന്‍ കഴിയുന്നില്ല. പണ്ഡിറ്റിന് തരാന്‍ കഴിയുന്നത് പണ്ഡിറ്റ് തന്നു. എന്നിട്ട് തന്റെ കഴിവ് കേട് "ഇതാണ് നിങ്ങള്‍ അര്‍ഹിക്കുന്നത്" എന്ന് പറഞ്ഞ് മലയാളിയില്‍ അടിച്ചേല്പ്പിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്.

  സ്വന്തം അച്ഛനെയും അമ്മയെയും തെറിവിളിക്കുമ്പോള്‍ നാണമില്ലാതെ അത് കേള്‍ക്കുന്ന, തന്റെ നേരെ വരുന്ന ചീമുട്ട പോലും ഓസ്ക്കാര്‍ അവാര്‍ഡ്‌ സ്വീകരിക്കുന്ന മട്ടില്‍ വാങ്ങുന്ന പണ്ഡിറ്റ് മലയാളികളുടെ സിനിമാനിലവാരം അളന്ന്, അതിനെ മലയാളിക്ക് ബോധ്യപ്പെടുത്താന്‍ വേണ്ട അളവില്‍ ചേരുവകള്‍ ചേര്‍ത്ത് ഒരു സിനിമ എടുത്തതാണ് എന്ന് പറഞ്ഞാല്‍ ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയല്ല. "വീണിടത്ത് നിന്നും എഴുന്നേല്‍ക്കാതെ അവിടെ കിടന്ന് ഉരുളുന്ന" ഒരു തരം "വീണിടം വിഷ്ണുലോകം" പോളിസിയാണ് പണ്ഡിറ്റ് സ്വീകരിക്കുന്നത്.

  ഇത്തരത്തിലുള്ള ഒരു സിനിമയല്ല മലയാളി അര്‍ഹിക്കുന്നത് എന്ന് സാധാരണ ബുദ്ധിയുള്ള ആര്‍ക്കും ചിന്തിച്ചാല്‍ മനസിലാകും. പണ്ഡിറ്റിന്റെ സിനിമ കാണാന്‍ ചെല്ലുന്നത് കുടുംബ പ്രേക്ഷകരോ കലാസ്നേഹികളോ അല്ല. മറിച്ച് മനസ്സ് തുറന്നു തെറിവിളിക്കാന്‍ ആഗ്രഹിക്കുന്ന ഒരു കൂട്ടം യുവാക്കള്‍ ആണ്.

  ReplyDelete
 23. ഇത്രയൊക്കെയേ പണ്ടിടും ആഗ്രഹിച്ചിട്ടുള്ളൂ... ചാനലുകളായ ചാനലുകളിലോക്കെ ചര്‍ച്ച, യുടുബ്,ഫൈസ്ബുക്, ബ്ലോഗിലൊക്കെ നിറസാന്നിധ്യം, പിന്നെ കിട്ടുന്ന നാലു രൂപയും............... അതില്‍ അയാള്‍ വിജയിച്ചു എന്ന് സമ്മതിച്ചു കൊടുക്കലായിരിക്കും നല്ലത്.........

  ReplyDelete
 24. ഇത്രയൊക്കെയേ പണ്ടിടും ആഗ്രഹിച്ചിട്ടുള്ളൂ... ചാനലുകളായ ചാനലുകളിലോക്കെ ചര്‍ച്ച, യുടുബ്,ഫൈസ്ബുക്, ബ്ലോഗിലൊക്കെ നിറസാന്നിധ്യം, പിന്നെ കിട്ടുന്ന നാലു രൂപയും............... അതില്‍ അയാള്‍ വിജയിച്ചു എന്ന് സമ്മതിച്ചു കൊടുക്കലായിരിക്കും നല്ലത്.........

  ReplyDelete
 25. swandamaayi oru shrishti nadathiyathil Panditt vijayichu. mattullavarudeth copy cheyyunadilum nallathalle? Ithonnu kaanoooooooo.........
  http://www.facebook.com/video/video.php?v=1906541323532&oid=185641761483232

  ReplyDelete
 26. "അന്യന്റെ വൈകല്യങ്ങളെ ആസ്വദിക്കുന്നതോടൊപ്പം, അവനിലെ പോരായ്മകള്‍ കണ്ടെത്തി അവ പ്രചരിപ്പിക്കുകയും ചെയ്യുന്നത് ഒരു മഹാ കാര്യം ആണെന്ന രീതിയില്‍ ചിന്തിക്കുന്ന മലയാളിയുടെ അഹംഭാവത്തേയും, ഗര്‍വിനേയും ആണ് പണ്ഡിറ്റ്‌ അറിഞ്ഞോ "അറിയാതെയോ" ചൂഷണം ചെയ്തിട്ടുള്ളത്."
  അതെ അബ്സര്‍... ഇതാണ് സത്യം.

  ReplyDelete
 27. ഒരു കാര്യം പറയാന്‍ വിട്ടു പോയി, പോസ്റ്റിനു മുകളിലെ ആ പടം അസ്സലായി :)

  ReplyDelete
 28. സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന പമ്പര വിഡ്ഢിയുമായുള്ള രണ്ട് അഭിമുഖങ്ങള്‍ ഞാന്‍ കണ്ടു. എനിക്ക് തോന്നിയത് ആ ചങ്ങാതിക്ക് അല്പം മാനസിക തകരാറും കൂടുതല്‍ വിഡ്ഢിത്തവും ഉണ്ടെന്നാണ്. മാനസിക തകരാരിനു കൌന്സലിംഗ് ഫലം ചെയ്യും. വിഡ്ഢിത്തം മലയാളികള്‍ ഇനിയും സഹിക്കുകയല്ലാതെ രക്ഷയില്ല. വിഡ്ഢിത്തത്തില്‍ നിന്ന് ഉടലെടുക്കുന്ന അമിത ധൈര്യം ആ ചങ്ങാതിക്ക് ആവോളം ഉണ്ടെന്നു സമ്മതിക്കാതെ വയ്യ. കൃഷ്ണനും രാധയും കണ്ടുവന്ന എന്റെ ഒരു ചങ്ങാതി പറഞ്ഞത് പടം പൊളിയാനെന്കിലും ഒരു പീസ്‌ ഉള്ളത് കൊണ്ട് പണം നഷ്ടമായില്ല എന്നാണ്. പണ്ഡിറ്റ് തന്നെ പറഞ്ഞതുപോലെ അടുത്ത പണ്ഡിറ്റ്‌ സിനിമകളില്‍ എങ്കിലും പീസുകള്‍ക്ക് നല്ല വസ്ത്രം വാങ്ങി കൊടുക്കാനുള്ള കഴിവ് പണ്ഡിട്ടിന് ഉണ്ടാകാന്‍ പ്രാര്‍ഥിക്കാം.

  ReplyDelete
 29. "വിഡ്ഢിത്തത്തില്‍ നിന്ന് ഉടലെടുക്കുന്ന അമിത ധൈര്യം ആ ചങ്ങാതിക്ക് ആവോളം ഉണ്ടെന്നു സമ്മതിക്കാതെ വയ്യ."

  ഈ വിശേഷണം വളരെ പ്രസക്തമാണ്. ഈ നിരീക്ഷണത്തോട് വിയോജിക്കാന്‍ കഴിയുന്നില്ല അന്‍സാര്‍ ബായ് ...

  ReplyDelete
 30. {{വിഡ്ഢിത്തത്തില്‍ നിന്ന് ഉടലെടുക്കുന്ന അമിത ധൈര്യം ആ ചങ്ങാതിക്ക് ആവോളം ഉണ്ടെന്നു സമ്മതിക്കാതെ വയ്യ."}}
  തീര്‍ത്തും വിയോജിക്കുന്നു..
  അമിതമായ ആത്മവിശ്വാസത്തില്‍ നിന്നുള്ള ധൈര്യം ആണ് പണ്ടിട്ടിനു എന്നാണു തോന്നുന്നത്.. പിന്നെ ഈ സിനിമ അദ്ദേഹത്തിന്റെ ഒരു പരീക്ഷണ ചിത്രമാണ്. ഇത്രയധികം കാര്യങ്ങള്‍ ഒറ്റയ്ക്ക് ചെയ്യാന്‍ കഴിവുള്ള വ്യക്തിയെ അധിക്ഷേപിക്കുന്നതാണ് തികഞ്ഞ മണ്ടത്തരം. മ്യുസിക്കോ,ലിറിക്സോ മോഷ്ട്ടിച്ചു ഒന്നുമല്ലല്ലോ അദ്ദേഹം ഈ സിമിമ നിര്‍മിച്ചത്.മലയാളിയുടെ മനോവൈകല്യം മനസ്സിലാക്കിയത് കൊണ്ടാണ് നിങ്ങള്‍ അര്‍ഹിക്കുന്നത് എന്ന് അദ്ദേഹത്തിന് പറയേണ്ടി വന്നത്.തെറിവിളികളെയും,ആക്ഷേപങ്ങളെയും സമചിത്തതയോടെ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ അദ്ദേഹം ഒരു പണ്ഡിതന്‍ തന്നെയാണ്. ഈ പോസ്റ്റിനു പോലും പബ്ലിസിറ്റി നല്‍കുന്നത് ആ ഒരൊറ്റ പേരാണ്.. ഇതിനു പിറകിലെ മനശാസ്ത്രം അബ്സാരിനുമറിയാം.. :)

  ReplyDelete
 31. ഇവിടയും അത് തന്നെ സന്തോഷ്‌ പണ്ഡിറ്റ് ....എങ്ങോട്ട് തിരിഞ്ഞാലും സന്തോഷ്‌ പണ്ഡിറ്റ് ....ടി വി ഓണ്‍ ആക്കിയാല്‍ സന്തോഷ്‌ പണ്ഡിറ്റ് ...കുട്ടികള്‍ പാടുന്നത് സന്തോഷ്‌ പണ്ഡിറ്റിന്റെ പാട്ട്..ഫേസ് ബുക്കില്‍ സന്തോഷ്‌ പണ്ഡിറ്റ് ...ഇപ്പൊ ബ്ലോഗിലും സന്തോഷ്‌ പണ്ഡിറ്റ് ....വിമര്‍ശനം ആയാലും അല്ലേലും സന്തോഷ്‌ പണ്ഡിറ്റ്‌ പ്രശസതനായിട്ടോ.....ഇതില്‍ കൂടുതല്‍ ആ സന്തോഷ്‌ പണ്ഡിറ്റ്നു എന്ത് വേണം ല്ലേ ...എന്തായാലും ലിപി പറഞ്ഞത് പോലെ ഫോട്ടോ അസ്സലായിട്ടുണ്ടൂട്ടോ....

  ReplyDelete
 32. അങ്ങനെ അബ്സാർക്കയും പണ്ഡിറ്റിനു കുറച്ച് കൂടി പ്രസിദ്ധി ഉണ്ടാക്കിക്കൊടുത്തു.. എത്രത്തോളം അയാളെ വിമർശിക്കുകയോ പരിഹസിക്കുകയോ ചെയ്യുന്നുവോ, അതൊക്കെ അയാൾക്ക് പ്രസിദ്ധി നേടിക്കൊടുക്കുന്നു..

  പണ്ഡിറ്റിനെ കണ്ടില്ലെന്നു നടിക്കാൻ മലയാളികളെ ഉപദേശിക്കുന്ന അബ്സാർക്കാക്കത് കഴിഞ്ഞില്ലല്ലോ... :(

  ReplyDelete
 33. അതെ ബാസിലേ...

  പണ്ഡിറ്റിനെ കുറിച്ച് എഴുതില്ല എന്ന് തീരുമാനിച്ചിരുന്നതാ... പക്ഷെ എന്തോ എഴുതിപ്പോയി... ഞാനും ഒരു മലയാളി അല്ലേ..:)

  കിളിച്ചുണ്ടന്‍ മാമ്പഴത്തില്‍ ശ്രീനിവാസന്‍ പറഞ്ഞ ഡയലോഗ് ആണ് ഓര്‍മ്മ വരുന്നുത് ...
  "പെടക്ക്ണ മത്തി മുന്നില് വെച്ചിട്ട് പൂച്ച എത്ര നേരാ ഇങ്ങിനെ നോക്കി ഇരിക്ക്യാ.."
  ഓരോ മലയാളിയും ഇതേ വികാരം കൊണ്ടായിരിക്കാം പണ്ടിറ്റിനെതിരെ പ്രതികരിക്കുന്നത്.

  ഞാനടക്കമുള്ള മലയാളികള്‍ "എന്തിനോക്കെ പ്രതികരിക്കണം, എന്തിനൊക്കെ പ്രതികരിക്കാതിരിക്കണം" എന്ന് ഇനിയും പഠിക്കേണ്ടിയിരിക്കുന്നു....

  ReplyDelete
 34. ലിപി,
  കൊച്ചു മോള്‍,

  പണ്ഡിറ്റിന്റെ ഫോട്ടോ ബ്ലോഗില്‍ ഇടാന്‍ താല്പര്യം ഇല്ലാത്തത് കൊണ്ടാണ് ഇങ്ങിനെ ഒരു ഫോട്ടോ ഇട്ടത്...
  അത് നന്നായി എന്നറിഞ്ഞതില്‍ സന്തോഷമുണ്ട്...നന്ദി...

  ReplyDelete
 35. Zainuddeen N S MankeryThursday, November 17, 2011

  Priya suhirthukkale avan janangale viddikalakkunnathinu oru prolsahanam ennonam ee madyamangalum enthinanu avante pinnale koodiyirikkunnathu? Avan ithum oru muthaleduppayi kanunnund ketto. Avan ithoru sampadyam koodiyayi ithine kanunnund.

  ReplyDelete
 36. ഒരു പരിധി വരെ ഈ പുറം ചൊറിയല്‍ അനാവശ്യം അല്ലെ
  ആര്‍ക്കും അവര്‍ അവരുടെതായ വെക്തിസ്വതന്ത്ര്യം ഉള്ള ഒരു നാട്ടില്‍ ഒരാള്‍ ചെയ്യുന്നതിന് നമ്മള്‍ എന്തിനു ഇത്ര അധികം അവരെ ശ്രദ്ധിക്കണം നാട്ടില്‍ എന്തൊക്കെ ആളുകള്‍ എന്തൊക്കെ കൊപ്രായത്തരം കാണിക്കുന്നു അതെല്ലാം നമ്മള്‍ ഉള്‍കൊള്ളണം അല്ലെങ്കില്‍ നമ്മുടെ ഇച്ചകള്‍ക്ക് അനുസരിച്ച് വരണം എന്ന് പറയുന്നതില്‍ എന്താര്തമാണ് ഉള്ളത് നമുക്ക് കൊള്ളും എന്ന് തോന്നുന്നതിനെ കൊള്ളുകയും തള്ളെ ന്ടതിനെ തള്ളുകയും ചെയുക എന്നതല്ലേ ...ശരിക്കും നമ്മള്‍ ചെയ്യേണ്ടത് ഒരുനിലക്ക് വേണം എങ്കില്‍ സന്തോഷിനെ നല്ല ബിസ്നെസ്സ് മാന്‍ എന്ന് വിളിക്കാം

  ReplyDelete
 37. namade booloogavum,facebookum..tweetumokke thanneyalle pandittine ippo pandittaakki edukkunnath.............evde nokkyaalum ayale patti commentukal,,postukal...clg-l okkeyanelum angere pati thanne samsaaram.......

  ReplyDelete
 38. അബ്സര്‍ ഭായി, വളരെ നന്നായിട്ടുണ്ട് ഈ ലേഖനം. പ്രതേകിച്ച് രണ്ട് കാര്യങ്ങള്‍. ഒന്ന്, "നിലവിലുള്ള സിനിമാ സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതാന്‍ പണ്ഡിറ്റിനു കഴിഞ്ഞു' എന്ന വാദത്തോട് എനിക്ക് യോജിപ്പില്ല." രണ്ട്, "ഒരു പക്ഷേ, തമിഴ്‌ നാട്ടില്‍ ആയിരുന്നു ഈ ചിത്രം ഇറങ്ങിയിരുന്നത് എങ്കില്‍ ഒരു ചലനവും സൃഷ്ട്ടിക്കാതെ കടന്നു പോയിരുന്നു. പണ്ഡിറ്റ്‌ സാധാ പണ്ഡിറ്റ്‌ ആയി തുടര്‍ന്നിരുന്നു. എന്നാല്‍ വിദ്യാസമ്പന്നരും, പ്രതികരണ ശേഷിയുള്ളവരും, പ്രബുദ്ധരും ആയ മലയാളിക്ക്‌ റോഡില്‍ അപകടത്തില്‍പ്പെട്ട് ചോരയൊലിപ്പിച്ച് കിടക്കുന്ന മനുഷ്യനെ കണ്ടില്ലെന്ന് നടിക്കാന്‍ കഴിഞ്ഞാലും പണ്ഡിറ്റിനെ പോലുള്ളവരെ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ലല്ലോ.....!!!" രണ്ടാമത്തേതിന് ഒരായിരം ലൈക്ക് വേറെ!

  ReplyDelete
 39. എന്ത് കുറിക്കണമെന്നറിയാതെ അന്തിച്ചു നില്‍പൂ ഞാന്‍ .മുഖചിത്രം അസ്സലായി .എന്റെ മാര്‍ക്ക് അതിനാണ്.

  ReplyDelete
 40. ഒരു പക്ഷേ, തമിഴ്‌ നാട്ടില്‍ ആയിരുന്നു ഈ ചിത്രം ഇറങ്ങിയിരുന്നത് എങ്കില്‍ ഒരു ചലനവും സൃഷ്ട്ടിക്കാതെ കടന്നു പോയിരുന്നു. പണ്ഡിറ്റ്‌ സാധാ പണ്ഡിറ്റ്‌ ആയി തുടര്‍ന്നിരുന്നു. എന്നാല്‍ വിദ്യാസമ്പന്നരും, പ്രതികരണ ശേഷിയുള്ളവരും, പ്രബുദ്ധരും ആയ മലയാളിക്ക്‌ റോഡില്‍ അപകടത്തില്‍പ്പെട്ട് ചോരയൊലിപ്പിച്ച് കിടക്കുന്ന മനുഷ്യനെ കണ്ടില്ലെന്ന് നടിക്കാന്‍ കഴിഞ്ഞാലും പണ്ഡിറ്റിനെ പോലുള്ളവരെ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ലല്ലോ.....!!!

  ReplyDelete
 41. തീര്‍ത്തും വിയോജിക്കുന്നു..
  അമിതമായ ആത്മവിശ്വാസത്തില്‍ നിന്നുള്ള ധൈര്യം ആണ് പണ്ടിട്ടിനു എന്നാണു തോന്നുന്നത്.. പിന്നെ ഈ സിനിമ അദ്ദേഹത്തിന്റെ ഒരു പരീക്ഷണ ചിത്രമാണ്. ഇത്രയധികം കാര്യങ്ങള്‍ ഒറ്റയ്ക്ക് ചെയ്യാന്‍ കഴിവുള്ള വ്യക്തിയെ അധിക്ഷേപിക്കുന്നതാണ് തികഞ്ഞ മണ്ടത്തരം. മ്യുസിക്കോ,ലിറിക്സോ മോഷ്ട്ടിച്ചു ഒന്നുമല്ലല്ലോ അദ്ദേഹം ഈ സിമിമ നിര്‍മിച്ചത്.മലയാളിയുടെ മനോവൈകല്യം മനസ്സിലാക്കിയത് കൊണ്ടാണ് നിങ്ങള്‍ അര്‍ഹിക്കുന്നത് എന്ന് അദ്ദേഹത്തിന് പറയേണ്ടി വന്നത്.തെറിവിളികളെയും,ആക്ഷേപങ്ങളെയും സമചിത്തതയോടെ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ അദ്ദേഹം ഒരു പണ്ഡിതന്‍ തന്നെയാണ്. ഈ പോസ്റ്റിനു പോലും പബ്ലിസിറ്റി നല്‍കുന്നത് ആ ഒരൊറ്റ പേരാണ്.. ഇതിനു പിറകിലെ മനശാസ്ത്രം അബ്സാരിനുമറിയാം.. :) You said it...

  ReplyDelete
 42. ഇവിടെ കൃഷ്ണനും രാധുയെക്കാല്ലുമൊക്കെ ഒരുപാട് അധപ്പധിച്ച മലയാളം സൂപ്പര്‍ സ്ടാറുകളുടെ പടങ്ങളൊക്കെ ഉണ്ടല്ലോ നിങ്ങള്‍ അതൊന്നും ചര്‍ച്ചയില്‍ ഉള്പെടുതത്തെ ആ പാവം മനുഷ്യനെ വിമര്‍ശിക്കുന്നത് എന്തിനാണ്? കലാമൂല്യം തൊട്ടു തീണ്ടാത്ത ഒത്തിരി പടങ്ങള്‍ മലയാളത്തിലും അന്യ ഭാഷകളിലും കടന്നുപോയിട്ടുണ്ട്‌. പിന്നെ, ഇന്റര്‍വ്യൂ ചെയ്തവര്‍ വട്ടത്തിലിരുന്നു ആക്രമിക്കുമ്പോള്‍ സന്തോഷ്‌ പണ്ഡിറ്റ്‌ മൌനം പാലിക്കണോ. കല മൂല്യം ഇല്ലാത്ത പടങ്ങള്‍ കാണുവാന്‍ കാണികള്‍ തയ്യാര്‍ ആകരുത്. തെറി വിളിക്കാന്‍ വേണ്ടി മാത്രം തിയേറ്ററില്‍ പോകുന്നവരെ ഞരമ്പ് രോഗികള്‍ എന്നല്ലേ വിളിക്കേണ്ടത് ??? സിനിമ ഒന്നിനും കൊള്ളില്ലയെങ്കിലും ഞാന്‍ അദേഹത്തെ അനുകൂലിക്കുകയെ ഒള്ളു.

  ReplyDelete
 43. you too Doctor............
  i comment only because you wrote it. Till now i haven't seen any clipings of K&R (krishnanum Radhayum).Kaanan aakamksha undayirunnu. pakshe nhan ithu kaanilla ennu theerumanichu. Oru vaakku polum ithinekkurichu parayaruthennundayirunnu. I thought at least you won't be writing about him. Best way to avoid a person is to ignore him.

  ReplyDelete
 44. പണ്ഡിറ്റിന്റെ പടത്തിനേക്കാള്‍ മലയാളിയുടെ ചിന്താരീതിയെ / മാനസികാവസ്ഥയെ കുറിച്ച് ചര്‍ച്ച നടത്തുക എന്ന ഉദ്ദേശത്തോട് കൂടിയാണ് ഈ പോസ്റ്റ്‌ ഇട്ടത്. പക്ഷേ, പോസ്റ്റും ചര്‍ച്ചയും പണ്ഡിറ്റ് വിമര്‍ശനം എന്ന അജണ്ടയില്‍ മാത്രം ഒതുങ്ങിപ്പോയോ എന്ന സംശയം ഇപ്പോള്‍ എന്നില്‍ ഉടലെടുക്കുന്നു.

  ReplyDelete
 45. Ajmal Kasabine unnanum utukkanum kotuthu nammal kaathu vachirikkunnu... Santhosh Panditine awardukal nalki aadarikkunnu, chintayilum vakkukalilum itam nalki valarthunnu...... Ellavarum orupaatu karyangal parayunnu... Verum vaakkukal mathram! Has anyone called for a boycott for such films? Palathinteyum peril cinemakal bahishkarikkunna nammalkku, ee kopraayam enthu kondu bahishkarikkan saadhikkunnilla? All his posts, clips, songs, shud be boycotted by people who care about Cinema as an art. Athu cheyyathe samskarathinte kedaram ennokke pazham kathaparanju natakkano ini?

  ReplyDelete
 46. പണ്ഡിറ്റ് ഒരു ബ്രഹ്മാണ്ട ചിത്രമെടുത്ത് ഈ വിമര്‍ശനങ്ങള്‍ക്ക് ഒക്കെ മറുപടി തരുമെന്നു കരുതിയവര്‍ക്ക് തെറ്റി അയാള്‍ എന്ന് ഒരു മാന്യമായ ചിത്രം എടുക്കുന്നോ അന്നയാളുടെ മാര്‍ക്കറ്റ്‌ ഇടിയും..... അതാണ്‌ ലത്..

  ReplyDelete
 47. Lulu പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നു...

  ReplyDelete
 48. ഇതില്‍ എഴുതിയിരിക്കുന്നത് വളരെ correct ആണ്. എനിക്കും പറയാന്‍ ഉള്ളതും ഇതൊകെ തന്നെയാണ്.

  ReplyDelete
 49. സലിം കുമാര്‍ "മായാവി" എന്നാ സിനിമയില്‍ പറഞ്ഞ ഡയലോഗ് ഓര്‍ത്തു പറയട്ടെ. ഇത് സന്തോഷിനു ഭ്രാന്തയതോ അതോ (കൈയിലുള്ള കാശും കൊടുത്തു തെറി വിളിക്കാന്‍ പോകാന്‍) മലയാളികള്‍ക് മൊത്തം ഭ്രാന്ത് പിടിച്ചതോ?

  ReplyDelete
 50. ഇങ്ങനേയും സിനിമ നിർമ്മിക്കാം എന്ന് ആദ്യമായി ക്കാട്ടിത്തന്ന ആൾ എന്ന നിലയിൽ ഞാൻ സന്തോഷ്‌ പണ്ഡിറ്റിനെ ക്കാണാൻ ആഗ്രഹിക്കുന്നൂ. അൻപതുകോടിരൂപ മുടക്കി ഒരു ചെറിയ മലയാളം പടം പിടിക്കുന്ന പ്രോഡ്യുസ്സർ തന്റെ പടം തിയറ്ററിൽ ഓടിക്കാണാൻ എത്ര പേരെ ആശ്രയിക്കണം. ഇവിടെ ഇപ്പോൾ കേവലം അഞ്ചുലക്ഷം രൂപ മുടക്കിയാൽ ഒരു പടം തിയറ്ററിൽ എത്തിക്കാൻ കഴിയുമെന്ന് മലയാളിയ്ക്ക്‌ കാട്ടിത്തന്ന സ്ന്തോഷ്‌ പണ്ഡിറ്റ്‌ അഭിനന്ദനം അർഹിക്കുന്നു. നല്ല ഒരു തിരക്കഥ ഉണ്ടായിരുന്നെങ്കിൽ പടം ഇതിലും നല്ലതായിരുന്നേനെ. 25ലക്ഷം മുതൽ 1 കോടി രൂപവരെ വാങ്ങിക്കോണ്ട്‌ അഭിനയിക്കുന്ന നടീ നടന്മാർ ഇവിടെ ഉണ്ട്‌..( അഭിനേതാക്കൾ തുകകുറച്ചില്ലെങ്കിൽ മലയാള സിനിമ പ്രതിസന്ധിയിലാകും എന്ന് കഴിഞ്ഞദിവസം പ്രോഡ്യുസേഴ്സ്‌ പറയുന്നതും കേട്ടു.) സന്തോഷ്‌ പണ്ഡിറ്റിനെപ്പോലെയുള്ള തിരക്കഥാകൃത്തുക്കളും, അഭിനേതാക്കളും, സംവിധായകരും ഉണ്ടാകട്ടേ. കുറഞ്ഞചിലവിൽ നിർമ്മിക്കുന്ന പടം കുറഞ്ഞചിലവിൽ കാണാൻ ജനങ്ങളേയും അനുംവധിക്കണം അല്ലെങ്കിൽ നമ്മുടെ പഴയ മ്മഞ്ചീയം/ആട്‌/മണീചെയിൻ പോലെ ഒരു വെട്ടിക്കൽ പ്രസ്ഥാന ത്തിന്റെ ഉപജ്ഞാതാവ്‌ എന്നപേരായിരിക്കും സന്തോഷ്‌ പണ്ഡിറ്റിനു ലഭിക്കുക.

  ReplyDelete
 51. ശരിയ്ക്കും അയാളൊരു ജീനിയസ്‌ കള്ളനാ... യു ട്യൂബില്‍ പ്രീമിയം അക്കൌണ്ട്‌ ആയതുകൊണ്ട്‌ ക്ളിക്കിന്‌ നാലു രൂപാ നിരക്കില്‍ മിനിമം ഒരു കോടി ഈ പഹയന്‍ വിഴുങ്ങി !അതുകൂടാതെ ദേ ഇപ്പൊ പടവും ഓടി....
  സത്യത്തില്‍ അത്‌ ആദ്യ ദിവസം പോയി കണ്ട മലയാളികള്‍ക്കാണ്‌ ശരിയ്ക്കും മാനസിക തകരാറ്‌....
  ഇനി അടുത്ത പടം 'ജിത്തു ഭായി എന്ന ചോക്ക്ളേറ്റ്‌ ഭായി' കൂടി വിജയിച്ചാല്‍ വിവേകാനന്ദന്‍ ജീ പറഞ്ഞത്‌ ഒന്നുകൂടി സത്യമാണെന്ന് തെളിയിക്കപ്പെടും....
  കേരളം ഒരു ഭ്രാന്താലയം !!

  ReplyDelete
 52. >>> "ഇത് കച്ചവടം എന്നതിനേക്കാള്‍ നല്ലൊരു കലാ സൃഷ്ടി ആണ്. താന്‍ കൈവെച്ച അഭിനയം, സംവിധാനം തുടങ്ങിയ മേഖലകളില്‍ തന്റെ പ്രകടനം മികച്ചതാണ്. തന്റെ ചിത്രം മലയാള സിനിമയുടെ പരിവര്‍ത്തനത്തിന്റെ തുടക്കമാണ് " എന്നാണ് പണ്ഡിറ്റ് പറയുന്നതെങ്കില്‍ അദ്ദേഹം സ്വയം വിഡ്ഢിയായി മാറുകയാണല്ലോ..... <<<

  "കാക്കയ്ക്കും തന്കുഞ്ഞു പൊന്കുഞ്ഞു" എന്നൊരു ചൊല്ല് ഉണ്ട് മലയാളത്തില്‍. തന്റെ സിനിമയുടെ കാര്യത്തില്‍ പണ്ഡിറ്റ് അങ്ങനെ വിശ്വസിക്കുന്നു എങ്കില്‍ അതിനുള്ള അയാളുടെ സ്വാതന്ത്ര്യത്തെ മാനിക്കുക. ഒരു പക്ഷെ ഈ സിനിമ ഒരു പരിവര്‍ത്തനത്തിന്റെ തുടക്കം ആയേക്കാം. പണ്ഡിറ്റ് പറയുന്ന ചിലവിന്റെ കണക്കു ശരിയാണ് എങ്കില്‍ (അഞ്ചു ലക്ഷം രൂപ) കോടികള്‍ മുതല്‍ മുടക്കാതെ തന്നെ മലയാളത്തില്‍ സിനിമ നിര്‍മ്മിക്കുവാന്‍ സാധിക്കും. അല്‍പ്പം കൂടി കഴിവും കലാബോധവും ഉള്ള ഒന്നോ അതിലധികമോ ആളുകള്‍ ചേര്‍ന്നാല്‍ ഇന്ന് സിനിമാ മേഖലയിലെ പ്രമാണിമാര്‍ എന്ന് നടിക്കുന്നവരെ പൂര്‍ണ്ണമായും ഒഴിവാക്കി കൊണ്ട് വളരെ ചുരുങ്ങിയ ചിലവില്‍ നല്ല സിനിമകള്‍ സൃഷ്ട്ടിക്കുവാന്‍ സാധിക്കും. ഇന്റര്‍നെറ്റും മറ്റും സിനിമാ മേഖലയുടെ നാശത്തിനു കാരണം ആകുന്നു എന്ന് ഒരു കൂട്ടര്‍ വിലപിക്കുമ്പോള്‍ ആണ് തന്റെ സിനിമ വളരെ വിജയകരമായി വിപണിയില്‍ എത്തിക്കുവാന്‍ ഇന്റര്‍നെറ്റ്‌ എന്ന മാധ്യമത്തെ പണ്ഡിറ്റ് ഫലപ്രദമായി ഉപയോഗപ്പെടുത്തിയത്. സിനിമയുടെ കലാമൂല്യം മോശമാണ് എങ്കിലും ഇതുപോലെയുള്ള ചില കാര്യങ്ങളില്‍ എങ്കിലും പണ്ഡിറ്റ് ഒരു മാതൃക തന്നെയാണ്.

  ReplyDelete
 53. ഞാന്‍ സന്തോഷിനെ അനുകൂലിക്കുന്നു.
  നിങ്ങള്‍ പറഞ്ഞതിനോട് യോജിക്കാന്‍ പറ്റില്ല.

  ReplyDelete
 54. I too support his effort.
  Mr. Pandit has become a tool in exposing the malevolent characteristics of current Malayalam film industry. Without the so-called god fathers and fan mafia, he has succeeded in his effort. He could utilize different modern resources effectively to produce something otherwise believed to be impossible.
  How can one define him as a fool when he is more qualified in many terms than most of us who comment here.

  ReplyDelete
 55. doctorude uddesam nallathayirunnu. malayaliyude "nalla"swabhaavam kanikkunna cartoon says it all. Pakshe charcha vazhimari pandit nallavano, midukkano,pottano,sumbhano ennatharathilanu ippol karyangal pokunnathu

  ReplyDelete
 56. അതെ, അത് തന്നെയാണ് സംഭവിച്ചത്.
  ചര്‍ച്ചയുടെ ലക്‌ഷ്യം വഴിമാറി...:(

  ReplyDelete
 57. enthokke paranjalum Santhosh pandittu jayichu malayali thottu. Njan verum trailerum paatum mathrame kettitullu. Pakshe santhosh panditinte padam kondu oru gunam enikkundayi. Whenever i feel depressed just watch his songs.. He may be nominated for NOBEL PRICE FOr medicine. Absare entha ninte abhiprayam.

  Rajesh Paloor, Rono Hills, Arunachal Pradesh

  ReplyDelete
 58. ഡിപ്രഷന് ഉള്ള മരുന്ന് കണ്ടുപിടിച്ചതിന് നോബല്‍ കൊടുക്കാം...

  രാജേഷേ നീ ഇപ്പോഴും അരുണാച്ചലില്‍ ആണോ???
  ധനേഷും, അണലിയും അന്യെഷിച്ചിരുന്നു.... :)

  ReplyDelete
 59. NJAN EPPOZHUM EVIDE THANNE. NJAN ONATHINU NAATIL VARENDATHAYIRUNNU. APPOL ORU ACCIDENTUNDAYI . 6 ODIVU VALATHE KAYYINU. DOCTOR MAAR KULAMAKKI PINNE KAADANMARUDE LOCAL TREATMENT KAARANAM SARIYAYI. NEE EPPOZHENKILUM ENGOTTU WA. AVARUDE TREATMENT ONNU KANANAM. ENTE HAND THEY JOINTED WITHIN 9 DAYS. I WILL UPLOAD THAT TREATMENT VIDEOS SOON. PINNE BHASIYUM BAHADOORUM (ANALI AND DHANESH) FACEBOOKIL UNDO

  RAJESH PALOOR, RONO HILLS, NORTHEASTERRN MOST CORNER OF INDIA

  RAJESH

  ReplyDelete
 60. ഇല്ല...
  അവന്‍മാര്‍ ഫേസ് ബുക്കില്‍ ഇല്ല...

  ReplyDelete
 61. nalanju varash mumbu malayala cinema prathisanthiyude samayathu Shakkeela vannu malayathe kuliraniyippichu. Eppozhathe prathisanthikku piranna pathinonnamathe avatharamayirikkum ee santhosh panditt. Enthu thanne aayaalum ayale sammathikkanam. 10 kodiyude filim 8 nilayil pottunna nattil 5 lakshathinte padam vijayippichathinu addhehathe anumothikkanam. Eni mothal aarkum cinemayil abhinayikkan vendi director maarude pinnale nadakkenda aavasyameyilla. Swantham veedu vitto, swanthamayi film pidichu release cheythal mathi.

  ReplyDelete
 62. പണ്ഡിറ്റ്‌- അവനെക്കാള്‍ വിഡ്ഢികള്‍ നമ്മള്‍ ബുദ്ധിജീവികള്‍ (അബ്സാര്‍ അടക്കം) ആണല്ലോ.

  ReplyDelete
 63. ശരിയാണ്...
  അവനെതിരെ പ്രതികരിക്കുന്നവര്‍ എല്ലാവരും സ്വയം വിഡ്ഢികള്‍ ആവുകയാണ്...
  ഞാനടക്കം....

  ReplyDelete
 64. Oru kaaryam Urappanu Levan nalloru business kaaran thanneyanu.

  ReplyDelete
 65. ആദ്യമായാന് ചോറ് വെന്തോ എന്നറിയാന്‍ മുഴുവന്‍ കഴികണ്ട ഒന്ന്‍ രണ്ടെണ്ണം മതി എന്ന ആ മഹ്ത്വ്ജനം ഞാന്‍ കേട്ടത്...വളരെ ശരിയാണത്‌...നന്ദി.

  ReplyDelete
 66. he is a businessman.. don't abuse him, if you are not like him leave him to his own way.......

  ReplyDelete
 67. Abipraya swathanthrathe ivide aarum chodyam cheyunilla, Aarum pettu veezumbole nadakkan padikkunilla, Ellavarum Payye nadakkan padikkoo.. Ithu athu pole kandaal mathi, Ayaal ayaalude kazhivanusarichu cheythu, Kuravukalum kuttangalum Und.. Payye shariyaakkum ennu karuthaam.
  Malayaalathil ithinekkal ethrayoo thalli poli cinimakal unde, Notty professor enna cinima kandavar SP yude cinimakandal.. theercha SP yude cinima aanu better ennu parayum.

  Pinne SP ennu parayunna vykthi ithrayokkeye Pratheekshichullu... Malayalikal vimarshanamo , Amarshamo entho kaattikotte.... Konnavanteyum Kollichavanteyum , Kattavanteyum, Pidichu paraichavanteyum partiyude kodikkumunnil nenju virichu nadakkunna malayaali... Iyal atharathil oru thettum Cheythillallo... Appo Vimarshicholo..Pakshe vyakthi hathya nallathalla. Ayal ippol cheyyunna karmangal thanne mathi ayale oru mahaanaayi vazthaan.

  Shubam

  ReplyDelete
 68. മ്മളാണ് ലെവനെ മഹാനാക്കിയത് എന്ന് ഓര്കുമ്പോൾ ഒരു ചാമദാനം

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....