Monday, November 07, 2011

പേ പിടിച്ച മാങ്ങ


ഒരു മാങ്ങയാണ് ഈ കഥയിലെ താരം.
മാങ്ങ എന്ന് പറഞ്ഞാല്‍ മൂപ്പ് എത്താത്ത പച്ച മാങ്ങ.

ആ  മാങ്ങക്ക് ജന്മം കൊടുത്ത മാവുമായി എനിക്ക് അഭേദ്യമായ ഒരു ബന്ധം ഉണ്ട്.

പറമ്പില്‍ അവഗണിക്കപ്പെട്ടു ജീവിച്ചിരുന്ന ആ മാവിന്‍ തൈ പറിച്ചെടുത്തതും, ശ്രദ്ധയും വെള്ളവും വെളിച്ചവും ലഭിക്കുന്ന സ്ഥലം മാവിന്റെ പേരില്‍ പട്ടയമായി നല്‍കി, എന്റെ ആദ്യ പ്രണയത്തിന്റെ പാവന സ്മരണക്കായി അതിനെ അവിടെ കുഴിച്ചിട്ട് സംരക്ഷിച്ചതും ഞാനായിരുന്നല്ലോ.
ഓരോ ദിവസവും കൊമ്പാ വളരുന്നത്, ഇലയാ വളരുന്നത് എന്ന് നോക്കി അതിനെ ഞാന്‍ താലോലിച്ചു കൊണ്ടിരുന്നു.
ആ മാവിന്റെ ആദ്യത്തെ സന്തതിയാണ് ഈ കഥയിലെ താരം.

പ്രായപൂര്‍ത്തി ആയ വിവരം ഞങ്ങളെയെല്ലാം അറിയിച്ചുകൊണ്ട് മാവ് പൂത്തു. ഒരുപാട്‌ പൂക്കുലകള്‍ പ്രകൃതിയുമായി പൊരുതി നില്‍ക്കാന്‍ കഴിയാതെ ഉണങ്ങി വീണു. എങ്കിലും ഒരു പൂക്കുല സാഹചര്യങ്ങളുമായി ഏറ്റുമുട്ടി പിടിച്ചു നിന്നു.
വി എസ്  മുഖ്യമന്ത്രി സ്ഥാനത്ത് തൂങ്ങി നിന്ന പോലെ....

ഞങ്ങളെയെല്ലാം സന്തോഷത്തില്‍ ആറാടിച്ചു കൊണ്ട് അതില്‍ ഒരു കണ്ണിമാങ്ങ ജന്മമെടുത്തു.
മാവിന്റെ  താഴത്തെ കൊമ്പില്‍.
നിലത്തുനിന്നും ഏകദേശം ഒന്നര മീറ്റര്‍ ഉയരത്തിലുള്ള കൊമ്പില്‍.

ഞാന്‍ ഓരോ ദിവസവും ആ കണ്ണിമാങ്ങയുടെ അടുത്തെത്തി.
ഒരുപാട് നേരം പഠനകാര്യമടക്കം എല്ലാം മറന്ന് അതിനെ നോക്കി നില്‍ക്കും.
പണ്ട്  ക്ലാസില്‍ അവളെ നോക്കിയിരുന്നത്  പോലെ.
ഞെട്ടിയാണോ, മാങ്ങയാണോ വളരുന്നത് എന്ന് നോക്കി സമയം കളയും.
ഓരോ ദിവസവും സ്കൈല്‍ ഉപയോഗിച്ച് അതിന്റെ നീളം അളന്നു.
സ്കൂളിലെ കൂട്ടുകാരുടെ ഇടയില്‍ എന്റെ മാങ്ങയെക്കുറിച്ച് ഞാന്‍ വര്‍ണനകള്‍ നടത്തി.

അങ്ങിനെ ആ മാങ്ങ കൗമാരത്തിനും യൗവനത്തിനും ഇടയില്‍ ഉള്ള പ്രായത്തില്‍ എത്തി.
എന്റെ ആമാശയം ആ മാങ്ങയെ ദഹിപ്പിക്കാന്‍ വേണ്ടി കൊതിച്ചു.

"നമുക്ക്‌ ആ മാങ്ങ പൊട്ടിച്ചാലോ?" ഞാന്‍ ഉമ്മയോട്‌ ചോദിച്ചു.
"ഇപ്പോള്‍ പൊട്ടിക്കരുത്. നല്ലം മൂത്ത ശേഷം പൊട്ടിക്കാം. എന്നിട്ട് പഴുപ്പിച്ച് കഴിക്കാം" എന്റെ നിര്‍ദ്ദേശത്തെ തള്ളിക്കൊണ്ട് ഉമ്മ പറഞ്ഞു.

ഞാനും ഉമ്മയുടെ വാക്കുകള്‍ അംഗീകരിച്ചു...
മനസ്സില്ലാ മനസ്സോടെയാണെങ്കിലും.

ആ മാങ്ങ കഴിക്കുന്ന രംഗം ഞാന്‍ പലതവണ സ്വപ്നം കണ്ടു.
എന്റെ ആമാശയത്തെ നിയന്ത്രിക്കാനായി എനിക്ക് ഒരുപാട് പരിശ്രമിക്കേണ്ടി വന്നു.

അങ്ങിനെ ഒരു ദിവസം ഞാന്‍ സ്കൂള്‍ വിട്ടു വന്നപ്പോള്‍ ഉമ്മ പറഞ്ഞു... "മോനേ, ആ മാങ്ങ നീ പറഞ്ഞപ്പോള്‍ തന്നെ പൊട്ടിച്ചാല്‍ മതിയായിരുന്നു."

"എന്തു പറ്റി?" ഞാന്‍ ചോദിച്ചു.

"ആ മാങ്ങ ഏതോ ജീവികള്‍ കൊത്തിത്തിന്നിരിക്കുന്നു. ഇനി അത് കഴിക്കേണ്ട." ഉമ്മ വിശദീകരിച്ചു.

"എന്നിട്ട് മാങ്ങ എന്തു ചെയ്തു ?" ഞാന്‍ ചോദിച്ചു.

"നിനക്ക് കാണാനായി അത് പൊട്ടിച്ച് അടുക്കളയില്‍ കൊണ്ടുവന്ന്  വെച്ചിട്ടുണ്ട്. അല്ലെങ്കില്‍ ഞാന്‍ തിന്നതാ എന്ന് നീ പറയുമല്ലോ..." എന്റെ സ്വഭാവം നന്നായി അറിയുന്ന ഉമ്മ കാര്യം വ്യക്തമാക്കി.

അത് കേട്ടതും ഞാന്‍ അടുക്കളയിലേക്ക് ഓടി.

"അതെടുത്ത് കഴിക്കേണ്ടാ... നായ കടിച്ച പോലെയുണ്ട്...."  അകത്തേക്ക്‌ ഓടുന്നതിനിടയില്‍ ഉമ്മ വിളിച്ചു പറഞ്ഞു.

ഞാന്‍ അടുക്കളയില്‍ എത്തി.
പ്രിയപ്പെട്ട മാങ്ങയെ കണ്ടപ്പോള്‍ എന്റെ നിയന്ത്രണം വിട്ടു...
ഞാന്‍ ആ മാങ്ങയുടെ അവശേഷിക്കുന്ന ഭാഗങ്ങള്‍ അകത്താക്കി.

ഉമ്മ അടുക്കളയില്‍ എത്തിയപ്പോഴേക്കും മാങ്ങയുടെ 90% ഭാഗവും എന്റെ ആമാശയത്തില്‍ എത്തിയിരുന്നു.

"നിന്നോടല്ലെഡാ അത് തിന്നരുതെന്ന് പറഞ്ഞത് ???"  ഉമ്മ എന്നോട് ദേഷ്യപ്പെട്ടു.

ഉമ്മ ഉപ്പയെ വിവരം അറിയിച്ചു.... "മകന്‍ നായ കടിച്ച മാങ്ങ തിന്നിരിക്കുന്നു. ഇനി എന്തു ചെയ്യും???"

അപ്പോഴേക്കും ആ വാര്‍ത്ത അയല്‍വാസികളുടെ ചെവിയിലും എത്തി.
അവരും വീട്ടിലേക്ക്‌ കുതിച്ചു.
നായ  കടിച്ച മാങ്ങ തിന്ന എന്നെ ഒരു നോക്ക് കാണാനായി അവര്‍ തിക്കിതിരക്കി.
നമ്മുടെ പണ്ഡിറ്റിന്റെ 'രാത്രീ സുബ രാത്രീ'  കാണാന് ആളുകള്‍ ഇടിച്ചു കയറുന്ന പോലെ.

ഒരാള്‍ മാങ്ങയുടെ അവശേഷിക്കുന്ന ഭാഗം എടുത്ത് പരിശോധിച്ചു, നമ്മുടെ സി ബി ഐക്കാരന്‍ സേതുരാമയ്യര്‍ സ്റ്റൈലില്‍.
എന്നിട്ട് അങ്ങേര് ഒരു പ്രസ്താവനയും നടത്തി...
"ഇത് നായ കടിച്ചത് തന്നെയാണ്. കിളികള്‍ കൊത്തിയാല്‍ ഇങ്ങിനെയുള്ള അടയാളം ഉണ്ടാവില്ല."

അതിനിടയില്‍ അയല്‍വാസി കാദര്‍ക്ക പറഞ്ഞു "ഇന്നലെ ഇതിലൂടെ ഒരു പേപ്പട്ടി കറങ്ങി നടന്നിരുന്നു."

അത് കേട്ടതോടെ ഉമ്മ കരച്ചില്‍ തുടങ്ങി.

"ഇനി എന്തു ചെയ്യും???" രാമേട്ടനാണ് ആ ചോദ്യം ഉന്നയിച്ചത്.

"പേപ്പട്ടി കടിച്ച മാങ്ങേണങ്കി പേ ഇളകാനുള്ള സാധ്യതണ്ട്..." കൂട്ടത്തില്‍ കരിനാക്കിന്റെ അനുഗ്രഹം വേണ്ടുവോളം കിട്ടിയ പാത്തുമ്മ തന്റെ വിവരം വിളമ്പി.

അതുകൂടി കേട്ടതോടെ ഉമ്മയുടെ കരച്ചിലിന്റെ ഗിയര്‍ അഞ്ചിലേക്ക് മാറി.

വാര്‍ത്തകള്‍ കണ്ടെത്താന്‍ അലഞ്ഞു തിരിഞ്ഞ് നടന്നിരുന്ന ചാനല്‍ റിപ്പോര്‍ട്ടര്‍മാരുടെ ചെവിയിലും ഈ വാര്‍ത്ത അപ്പോഴേക്കും എത്തിയിരുന്നു.
ചാനലുകളുടെ ലൈവ് ടെലികാസ്റ്റിംഗ് വാന്‍ ഞങ്ങളുടെ ഗ്രാമത്തെ പുളകമണിയിച്ചു കൊണ്ട് അവിടേക്കെത്തി.
പക്ഷെ അവര്‍ക്ക്‌ വേണ്ടത് എന്നെ ആയിരുന്നില്ല.
മാങ്ങയെ കടിച്ച ആ പേപ്പട്ടിയെ ആയിരുന്നു.

"പേപ്പട്ടി മാങ്ങ കടിച്ചത് എന്ത് കൊണ്ട് ?" എന്ന വിഷയത്തില്‍ ചാനല്‍ കുമാരന്‍ ചര്‍ച്ച ആരംഭിച്ചു കഴിഞ്ഞിരുന്നു...

"അധമ ജാതിയില്‍പ്പെട്ട കൊഞ്യാണനായ പട്ടി, പേ ഇളകുമ്പോള്‍ കൂടുതല്‍ സംസ്കാരശൂന്യനാകുന്നു, പക്ഷേ അതിന്റെ ബുദ്ധി വര്‍ദ്ധിക്കുന്നു... മനസ്സില്‍ വിഷം നിറഞ്ഞ മനുഷ്യനേക്കാള്‍ കടിക്കാന്‍ സുരക്ഷിതം മാങ്ങയാണ് എന്ന തിരിച്ചറിവാകാം കടിക്കാനായി മാങ്ങ തിരഞ്ഞെടുക്കാന്‍ പട്ടിയെ പ്രേരിപ്പിച്ചത്‌..." ജയശങ്കര്‍ വക്കീല്‍ ചാനല്‍ ചര്‍ച്ചയില്‍ വാചാലനാവുകയായിരുന്നു.

"എത്രയും പെട്ടന്ന് ആ പേപ്പട്ടിയെ ക്യാമറക്ക്‌ മുന്നില്‍ എത്തിക്കുക... നമ്മുടെ പ്രേക്ഷകര്‍ അതിനെ കാണാന്‍ കൊതിയോടെ ഇരിക്കുകയാണ്.." ചാനല്‍ കുമാരന്‍ റിപ്പോര്‍ട്ടര്‍മാരെ ഇടയ്ക്കിടെ ഓര്‍മിപ്പിച്ചു.

"ഇപ്പോള്‍ നമ്മോടൊപ്പം വെറ്റിനറി കോളേജ്‌ പ്രിന്‍സിപ്പല്‍ തൃശൂരില്‍ നിന്നും ചേരുന്നു...." കുമാരന്‍ ചര്‍ച്ച മുന്നോട്ട് കൊണ്ടുപോവുകയാണ്.

വീട്ടില്‍ കൂടിയ എല്ലാവരും എന്നെ കുറ്റപ്പെടുത്തി...
പേപ്പട്ടി കടിച്ച മാങ്ങ തിന്നതിന്....

"അവനെ ചീത്ത പറയേണ്ടാ...കുട്ടിയല്ലേ... അവനെ കരയിച്ചാല്‍ പേ വിഷം പെട്ടന്ന് കയറും." എന്നോട് സഹതാപം തോന്നിയ കാദര്‍ക്ക പേ വിഷ വിഷയത്തിലുള്ള തന്റെ അറിവ്‌ തുറന്ന് കാട്ടി.

"പുക്കളിന് ചുറ്റും പത്തിരുപത്‌ ഇന്‍ജെക്ഷന്‍ എടുത്താല്‍ ചിലപ്പോള്‍ രക്ഷപ്പെട്ടേക്കും. വേഗം ആശുപത്രിയില്‍ എത്തിക്കാം..." കാദര്‍ക്ക തന്നെ ചികിത്സയും നിര്‍ദ്ദേശിച്ചു.

ഇന്‍ജെക്ഷന്റെ കാര്യം കേട്ടപ്പോള്‍ എനിക്ക് സത്യം തുറന്ന് പറയാതിരിക്കാന്‍ കഴിഞ്ഞില്ല.

അങ്ങിനെ ആ വലിയ സത്യം ഞാന്‍ വെളിവാക്കി.
"നായയല്ല മാങ്ങ കടിച്ചത്. 'മാങ്ങ പൊട്ടിക്കേണ്ട' എന്നല്ലേ ഉമ്മ പറഞ്ഞിട്ടുള്ളൂ...അതുകൊണ്ട് മാങ്ങ പൊട്ടിച്ചില്ല. എന്റെ ഓഹരി ഞാന്‍ മാങ്ങയെ മാവില്‍ നിര്‍ത്തി തന്നെ കടിച്ചെടുത്ത് കഴിച്ചു. ബാക്കിയുള്ള ഭാഗം മൂത്ത് പഴുക്കുമ്പോള്‍ ഉമ്മ കഴിച്ചോട്ടെ എന്ന് കരുതിയാ അങ്ങിനെ ചെയ്തത്."

ആ സത്യം പുറത്ത് വന്നതുകൊണ്ട് പേ പിടിച്ച നായ ഒരു ദുരാരോപണത്തില്‍ നിന്നും, ചാനല്‍ ഇന്റര്‍വ്യൂ അടക്കമുള്ള മാധ്യമ വിചാരണയില്‍ നിന്നും  മോചിതനായി.
എന്റെ പൊക്കിള്‍ ഇഞ്ചെക്ഷനില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്തു....

ആളുകള്‍ നിരാശയോടെ പിരിഞ്ഞ് പോകാന്‍ തുടങ്ങി....

തിരിച്ചു പോകുന്നതിനിടയില്‍ പാത്തുമ്മ പിറുപിറുക്കുന്നത് ഞാന്‍ ശരിക്കും കേട്ടു...
"ന്റെ പടച്ചോനേ ഒന്ന് പേ ഇളക് ണത്  കാണാന്‍ പൂതിയായി വന്നതാ... അത് കാണാന്‍ പറ്റീലല്ലോ...!!!"

അബസ്വരം :
ആരാന്റെ അമ്മക്ക് പ്രാന്ത് പിടിച്ചാല്‍.....


ഈ പോസ്റ്റ്‌ മോഷ്ടിക്കരുതെന്ന് ബൂലോക കള്ളന്മാരെ ഓര്‍മ്മപ്പെടുത്തുന്നു

 

74 comments:

 1. ഹാ,ഹാ,ഹാ, പേയ് വിഷയത്തിലുള്ള നാട്ടുകാരുടെ അറിവിനെ ഞാൻ നമസ്ക്കരിക്കുന്നു. അപാരം ട്ടോ അബ്സറിക്കാ ഈ കോമഡി വിവരണം. ങ്ങൾക്ക് ഡോക്ടറേ പോലുള്ള വിഷയങ്ങൾ മാത്രല്ല ഈ മാതിരി കോമഡീസും കൈകാര്യം ചെയ്യാൻ അറിയാമല്ലേ. അപ്പോൾ ഇനി ഞാൻ ഇവിടെ വിട്ടു പോകുന്നില്ല.

  ReplyDelete
 2. ' പണ്ട് ക്ലാസില്‍ അവളെ നോക്കിയിരുന്നത് പോലെ....
  ഞെട്ടിയാണോ, മാങ്ങയാണോ വളരുന്നത് എന്ന് നോക്കി സമയം കളയും..'

  കൊള്ളാം ഡോക്ടറെ... പാവം ജയശങ്കര്‍ വക്കീലിനെയെങ്കിലും വെറുതെ വിടാമായിരുന്നു....

  ReplyDelete
 3. ഈ ഡോക്ടര്‍ എന്നേം കൊണ്ടേ പോവൂ... നല്ല ഒന്നാം തരം നര്‍മം ..
  ഒരു മാങ്ങ കൊണ്ട് ഇത്രയും പണി തരാന്‍ കഴിഞ്ഞ ഡോക്ടര്‍ക്ക് അഭിനന്ദനങ്ങള്‍ ...
  പുക്കള്‍ എന്നാണോ അതോ പൊക്കിള്‍ എന്നാണോ ... അതൊന്നു റെഫര്‍ ചെയ്തു തെറ്റുണ്ടെങ്കില്‍ റീ എഡിറ്റ്‌ ചെയ്തോളൂ ..
  ആശംസകളോടെ ....( തുഞ്ചാണി )

  ReplyDelete
 4. വേണുജീ...

  പൊക്കിള്‍ ആണ് ഭാഷാപരമായി ശരിയായത്...
  പുക്കള്‍ എന്നത് ഇവിടത്തെ നാടന്‍ പ്രയോഗമാണ്...
  അവസാന ഭാഗത്തേത് തിരുത്തി...
  സംസാരത്തില്‍ വന്ന ഭാഗം തിരുത്തുന്നില്ല....:)

  ReplyDelete
 5. ഇക്കാ ചിരിപ്പിച്ചു... എല്ലാ ആഴ്ചയിലും ഇതുപോലെ ഓരോന്നാകാം. മാവിന് പകരം വല്ല തെങ്ങും നട്ടിരുന്നേല്‍....

  ReplyDelete
 6. കമന്റ്‌ ഇട്ട ബോക്സ്‌ മാറിപ്പോയി.... ഇവിടെം അത് തന്നെ ഇടും... :P
  ഇങ്ങനെ മനുഷ്യനെ ചിരിപ്പിക്കല്ലേ....

  ReplyDelete
 7. മാങ്ങ കള്ളന്‍ ഡാക്കിട്ടര്‍..

  ReplyDelete
 8. തകര്‍ത്തൂട്ടാ.....:)

  ReplyDelete
 9. അബ്സർക്കാ വളരെ നന്നായിട്ടുണ്ട് ഓരോ വാചകങ്ങളും നർമ്മം കലർന്നതായിരുന്നു... ഇനിയും പ്രതീക്ഷിക്കുന്നു.

  ReplyDelete
 10. പൂക്കുല സാഹചര്യങ്ങളുമായി ഏറ്റുമുട്ടി പിടിച്ചു നിന്നു.
  വി എസ് മുഖ്യമന്ത്രി സ്ഥാനത്ത് തൂങ്ങി നിന്ന പോലെ....

  ReplyDelete
 11. ഡോക്ടറേ.. നിങ്ങള്‍ ഇവിടെങ്ങും ജനിക്കണ്ട ആളല്ല.. കേട്ടോ.. :)
  തകര്ത്തു... !

  ReplyDelete
 12. ഹഹ..നൈസ് വൺ! മാങ്ങ കടിച്ചതും നീയേ.. മാങ്ങാകടിയേറ്റതും നീയേ!

  ReplyDelete
 13. നല്ല രസം വായിച്ചിരിക്കാന്‍. end punch കലക്കി. തീരെ പ്രതീക്ഷിക്കാത്ത ക്ളൈമാക്സ്...:)

  ReplyDelete
 14. ഡോക്ടർ, തകർപ്പൻ നർമ്മം! വക്കീലിന്റെ വിശദീകരണം തന്നെ ഹൈലൈറ്റ്..
  "അധമ ജാതിയില്‍പ്പെട്ട കൊഞ്യാണനായ പട്ടി, പേ ഇളകുമ്പോള്‍ കൂടുതല്‍ സംസ്കാരശൂന്യനാകുന്നു, പക്ഷേ അതിന്റെ ബുദ്ധി വര്‍ദ്ധിക്കുന്നു... മനസ്സില്‍ വിഷം നിറഞ്ഞ മനുഷ്യനേക്കാള്‍ കടിക്കാന്‍ സുരക്ഷിതം മാങ്ങയാണ് എന്ന തിരിച്ചറിവാകാം കടിക്കാനായി മാങ്ങ തിരഞ്ഞെടുക്കാന്‍ പട്ടിയെ പ്രേരിപ്പിച്ചത്‌..." ജയശങ്കര്‍ വക്കീല്‍ ചാനല്‍ ചര്‍ച്ചയില്‍ വാചാലനാവുകയായിരുന്നു...

  ReplyDelete
 15. മനോഹരമായി...
  ആളുപുലിതന്നെ...

  ReplyDelete
 16. കൊള്ളാം... ക്ലൈമാക്സ് കലക്കി കടുക് വറുത്തു... ആശംസകള്‍

  ReplyDelete
 17. "നിനക്ക് കാണാനായി അത് പൊട്ടിച്ച് അടുക്കളയില്‍ കൊണ്ടുവന്ന് വെച്ചിട്ടുണ്ട്. അല്ലെങ്കില്‍ ഞാന്‍ തിന്നതാ എന്ന് നീ പറയുമല്ലോ..." എന്റെ സ്വഭാവം നന്നായി അറിയുന്ന ഉമ്മ കാര്യം വ്യക്തമാക്കി.

  ഇഷ്ടായി... ആദ്യായ ഇവിടെ ..ഇനി ഞാനും കൂടെ ഉണ്ട്

  ReplyDelete
 18. ക്ലൈമാക്സ് കലക്കി.നല്ല കഥയായി.അഭിനന്ദനങ്ങള്‍ ,അബ്സാര്‍ ...

  ReplyDelete
 19. കഥയിലെ ഞാന്‍ (നായകന്‍ ) മറ്റൊരാള്‍ ആയിരുന്നു എങ്കില്‍ കഥയുടെ സസ്പെന്‍സ് നില നില്‍ക്കുമായിരുന്നു ,പണ്ട് നടന്ന ആ സംഭവം വായിക്കുമ്പോളും അബ്സരിനു ഒന്നും സംഭവിച്ചില്ല എന്ന്‍ അവസാനം വരെ വായിച്ചില്ലെങ്കിലും ആര്‍ക്കും മനസിലാകും ,എന്തെങ്കിലും സംഭവിച്ചിരുന്നു എങ്കില്‍ ഇതെഴുതാന്‍ അബ്സര്‍ ഉണ്ടാകുമായിരുന്നില്ലല്ലോ :)

  ReplyDelete
 20. നന്നായിട്ടുണ്ട് അബ്സാര്‍..

  ReplyDelete
 21. വായിച്ചു. നന്നായിട്ടുണ്ട്. ഉപമകള്‍ ഇത്രയധികം ഉപയോഗിക്കുന്നത് പറയാനുദ്ദേശിച്ച കാര്യത്തിന്റെ ഗൌരവം കുറച്ചു കുളയും.എന്റെ മാത്രം തോന്നലാണു കേട്ടോ...

  ReplyDelete
 22. രമേശേട്ടാ...
  അത് നല്ലൊരു നിര്‍ദ്ദേശം ആണ്... ഇനി എഴുതുമ്പോള്‍ ശ്രദ്ധിക്കാം...

  ReplyDelete
 23. @മണ്ടൂസന്‍
  @Pradeep Kumar
  @വേണുഗോപാല്‍
  @subeeshkrl
  @ദേവന്‍
  @Arunlal Mathew || ലുട്ടുമോന്‍
  @navasshamsudeen
  @Afshan P T
  @MUHAMMAD MADATHIL
  @indu
  @സ്വന്തം സുഹൃത്ത്
  @uNdaMPoRii
  @Jefu Jailaf
  @Biju Davis
  @സങ്കൽ‌പ്പങ്ങൾ
  @ഷബീര്‍ - തിരിച്ചിലാന്‍
  @Satheesan .Op
  @Mohammedkutty irimbiliyam
  @രമേശ്‌ അരൂര്‍
  @Ismail Chemmad
  @മുല്ല

  വായിക്കുകയും, പ്രതികരണങ്ങള്‍ പങ്കുവെക്കുകയും ചെയ്തതിന് ഒരായിരം നന്ദി...

  കൂടുതല്‍ പ്രതികരണങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട്...
  സ്നേഹത്തോടെ.....:)

  ReplyDelete
 24. വക്കീലിന്റെ ചാനൽ ഡയലോഗ് തന്നെയാണ് കഥയിൽ ഏറ്റവും ചിരിപ്പിച്ച ഭാഗം. അദ്ദേഹം ഇതൊന്ന് വായിച്ചുകണ്ടാൽ നന്നാവും!! ഉഗ്രോഗ്രൻ!

  ReplyDelete
 25. കൊള്ളാല്ലോ എന്തുമാത്രം ബുദ്ധി ഉണ്ടായിട്ടാ മാങ്ങാ മരത്തില്‍ വച്ചുതന്നെ കടിച്ചത് ....ഉള്ള ബുദ്ധി കളയണ്ടാട്ടോ മഴയും നനയരുത് വെയിലും കൊള്ളരുതു ...


  പിന്നെ അബ്സര്‍ >>ഓരോ ദിവസവും കൊമ്പാ വളരുന്നത്<< അത് കൊമ്പന്‍ കേള്‍ക്കണ്ടാട്ടോ

  ReplyDelete
 26. ന്റെ അബ്സാര്‍ജി മാങ്ങയെ എടുത്തു നിങ്ങള്‍ ഏതിലൊക്കെ കൊണ്ട് പോയി
  ന്റെ റബ്ബില്‍ ആലമീനായ തമ്പുരാനേ പ്രേമിക്കുന്ന പെണ്ണ് മുതല്‍ അവസര വാദ ചാനെലും കടന്നു പുക്കി ളിന് ചുറ്റു പുറം സൂചി അടിപ്പിക്കാന്‍ പുറപെട്ടു അവസാനം ആ കുഴ്തന്ത്തി പാത്തുംമാക്ക് സങ്കടവും ആക്കിയല്ലോ പഹയാ

  ReplyDelete
 27. സമ്പവം ഉശാറായി വൈദ്യരേ കിടിലന്‍
  രസകരം തന്നെ

  ReplyDelete
 28. എനിക്ക് ഒരു സംശയം മാങ്ങാ മാവില്‍ തുങ്ങി കിടന്നപ്പോ ആണ് നമ്മുടെ കള്ളചെറുക്കന്‍ കടിച്ചത് ..അപ്പോള്‍ നമ്മുടെ സി ബി ഐ എങ്ങനെ അത് പട്ടി കടിച്ചത് ആണെന്ന് പറയും പട്ടി മരത്തില്‍ കയറി കടിക്കുമോ പട്ടി സൂപ്പര്‍മാന്‍റെ കുടുംബത്തില്‍ ഉള്ളതാണോ ................................................എന്തായാലും കഥ തകര്‍ത്തു വാരി

  ReplyDelete
 29. പട്ടി കടിച്ചത് എന്ന നിഗമനത്തില്‍ എത്താന്‍ കാരണം മാങ്ങയില്‍ ഉള്ള കടിയുടെ പാട് ആണ്...

  നിലത്ത് നിന്നും ഒന്നര മീറ്റര്‍ അല്ലേ ഏകദേശം ഉയരമുള്ളൂ...
  ചാടി കടിച്ചിട്ടുണ്ടാകും എന്ന് നമ്മുടെ സി ബി ഐക്കാരന് തോന്നിയിട്ടുണ്ടാകും...:)

  ReplyDelete
 30. ഹഹ്ഹ്. സൂപ്പറായിട്ടുണ്ട്.
  എന്നാലും ആ മാങ്ങ ഈ സത്യം തുറന്നു പറയാതിരുന്നതിനു പിന്നില്‍ എന്തോ അവിഹിതം ചീഞ്ഞു നാറുന്നുണ്ടോ എന്നു ഞാന്‍ സംശയിക്കുന്നു...
  :)

  ReplyDelete
 31. @swantham suhruthu... athentha suhruthe ganagandharvan paranjathu pole absar americayil janikkanamayirunno???? I enjoy Doctors posts

  ReplyDelete
 32. വിശന്നാൽ പട്ടി മാങ്ങയും തിന്നും... ചിന്ത കാടു കേറുന്നതിന് മുമ്പേ ക്ലൈമാക്സിലെത്തിയത് നന്നായി :)

  ReplyDelete
 33. ഇത് കലക്കി :))

  ReplyDelete
 34. ഞാന്‍ ഡോക്ടറുടെ എല്ലാ പോസ്റ്റും വായിക്കാര്‍ ഉണ്ട്. എല്ലാം ഒന്നിന് ഒന്ന് മെച്ചം. Basheer Doha

  ReplyDelete
 35. മാങ്ങാ കള്ളന്‍ കൊള്ളാം
  പണി കിട്ടാതിരുന്നത് ഭാഗ്യം അല്ലെ
  ആശംസകള്‍

  ReplyDelete
 36. എന്റെ സംശയം മറ്റൊന്നുമല്ല, അബ്സാറിന്‍റെ പോസ്റ്റുകള്‍ കണ്ടിട്ട് തോന്നുന്നത് അന്ന് മാങ്ങാ കടിച്ചത് പട്ടി തന്നെയാണെന്നാ. പോസ്റ്റില്‍ പറഞ്ഞ പോലെ ഇന്ചെക്ഷന്‍ ഒഴിവാക്കാന്‍ കളവു പറഞ്ഞതായിക്കൂടെ?
  അഭിനന്ദനങ്ങള്‍.
  surumah.blogspot.com

  ReplyDelete
 37. ആ മാങ്ങ ആദ്യം കടിച്ചത് ഞാന്‍ തന്നെയായിരുന്നു...
  പിന്നീട് അത് ഉമ്മയുടെ ശ്രദ്ധയില്‍ പെടുന്നതിന് മുമ്പ്‌ മറ്റു വല്ല ജീവികളും അതില്‍ പെരുമാറിയിട്ടുണ്ടോ എന്ന് പടച്ചോന് മാത്രമേ അറിയൂ..:)

  ReplyDelete
 38. വായിച്ചു. നന്നായിട്ടുണ്ട്.
  അഭിനന്ദനങ്ങള്‍.

  ReplyDelete
 39. @ചീരാമുളക്
  @kochumol(കുങ്കുമം)
  @കൊമ്പന്‍
  @ഷാജു അത്താണിക്കല്‍
  @rahul jacksparrow
  @പടാര്‍ബ്ലോഗ്‌, റിജോ
  @പരപ്പനാടന്‍
  @Nishpakshan
  @ബെഞ്ചാലി
  @അപ്പ്രിയന്‍
  @Lipi Ranju
  @Basheer Doha
  @saumantheya
  @റശീദ് പുന്നശ്ശേരി
  @Vp Ahmed
  @വിക്രമന്‍

  വായിക്കുകയും, പ്രതികരണങ്ങള്‍ പങ്കുവെക്കുകയും ചെയ്തതിന് ഒരായിരം നന്ദി...

  കൂടുതല്‍ പ്രതികരണങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട്...
  സ്നേഹത്തോടെ.....:)

  ReplyDelete
 40. CBI ഗവേഷണം നടത്തുകയാണെങ്കില്‍ അബ്ശാര്‍ക്കെയെ പട്ടി ആക്കിയിരുന്നു കാരണം പട്ടിയുടെത് പോലത്തെ പല്ല് അബ്ശാര്‍ക്കാക്ക് ഉണ്ടെല്ലോ? പിന്നെ പതുംമത പറഞ്ഞു നടക്കുന്ന വര്‍ത്തമാനം എന്താണെന്നു അറിയുമോ?
  ..
  ..

  സലാഹുദ്ധീന്‍ OPK

  ReplyDelete
  Replies
  1. എന്താ പറഞ്ഞേ...?

   Delete
  2. സിബിഐ റിപ്പോര്‍ട കേട്ടാല്‍ പാത്തുമ്മ താത്ത പറയുന്ന വര്‍ത്തമാനം (പട്ടിയുടെ കഥ)

   Delete
 41. നിന്‍റെ കഥ എനിക്ക് വളരെ ഇഷ്ടപ്പെട്ടു

  ReplyDelete
 42. കഥ വളരെ നാന്നായിട്ടുണ്ട് എന്നാലും പാത്തുമ്മക്ക് നിന്നോട്‌ എന്താ ഇത്ര വിരോധം തോന്നിയത്‌

  ReplyDelete
  Replies
  1. പാത്തുമ്മാനെ പറ്റി പോസ്റ്റ്‌ ഇട്ട അന്ന് തുടങ്ങിയതാ...:)

   Delete
 43. എന്നാലും ഡോക്ടറെ നിങ്ങള്‍ കടിച്ച പാട് കണ്ടിട്ട് പട്ടി കടിച്ചതാണെന്ന് തീര്‍ത്തു പറഞ്ഞു കളഞ്ഞല്ലോ ആ പഹയന്‍മാര്‍

  ReplyDelete
  Replies
  1. അതാണ്‌ പോയന്റ്....ഹഹ...:)

   Delete
 44. കലക്കി ഡോക്ടറെ, ആ മാങ്ങ കടിക്കാന്‍ തന്നെ എത്ര പ്രയാസപ്പെട്ടുകാണും, പിന്നെ അത് തിന്ന് കഴിഞ്ഞതിന് ശേഷം ഉണ്ടായ പൊല്ലാപ്പ് വേറെയും. ഇതാരും കട്ട് കൊണ്ട് പോകരുതെന്ന് പറഞ്ഞത് ഈ പഴയ കളവിന്‍റെ അനുഭവം വെച്ച് തന്നെ ആകണം.

  ReplyDelete
  Replies
  1. ചില പോസ്റ്റുകള്‍ കട്ട് കൊണ്ട് പോയിരുന്നു ആരിഫ്ക്കാ...അതിനെ പറ്റി ബൂലോക കള്ളന്മാര്‍ എന്ന പേരില്‍ ഒരു പോസ്റ്റ്‌ ഇട്ടിരുന്നു. എന്റെ പോസ്റ്റ്‌ മാത്രമല്ല, കൊമ്പന്റെയും, ചെമ്മാടിന്റെയും, റഷീദ്‌ ബായിയുടെയും എല്ലാം മോഷ്ടിക്കപ്പെട്ടിട്ടുണ്ട്.

   Delete
 45. കൊള്ളാം..ആളു കൊള്ളാല്ലോ.

  ഒരു സംശയം.ഒരു മാവില്‍ ഒരു മാങ്ങയെ ഉണ്ടായുള്ളു..?

  ReplyDelete
  Replies
  1. ആദ്യത്തെ തവണ ഒരു മാങ്ങ മാത്രമേ ജീവിത ചക്രം പൂര്‍ത്തി ആക്കിയുള്ളൂ...:(

   Delete
 46. ബ്ലോഗ്‌ നന്നായിട്ടുണ്ട്. ഒരു രസമുണ്ട് വായിച്ചു പോകാന്‍
  അഭിനന്ദനങള്‍

  ReplyDelete
  Replies
  1. താങ്ക്യു ഭായ്‌....

   Delete
 47. ഒരു മാങ്ങ കൊണ്ട് ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു
  നമ്മുടെ നാട്ടുകാര്‍ ചാനലുകാര്‍ അയല്‍വാസിയുടെ ആഗ്രഹം
  താങ്കളുടെ എല്ലാ രചനയും പോലെ ഇതും നന്നായി

  ReplyDelete
 48. ഒരു കണ്ണിമാങ്ങ കൊണ്ട് ഒരു സദ്യ തന്നെ നടത്തിയ നമ്പൂരി ഫലിതം പോലെ ഉഷാറായി. നന്നായി ആസ്വദിച്ചു. ആശംസകൾ.

  ReplyDelete
 49. Hawoo kemayitto

  ReplyDelete
 50. ayyo paavam naaya..................
  nannaayittunde absar...
  :-)

  ReplyDelete
 51. മാങ്ങാപുരാണം നന്നായി...

  ReplyDelete
 52. കൊതിയന്‍ ഡോക്ടര്‍ ആണ് അല്ലെ.....?അയ്യേ ...:)
  superrrrrrrrrr............................

  ReplyDelete
 53. ഗുരു ഈ ശിഷ്യനെ അനുഗ്രഹിച്ചാലും
  മാങ്ങ പുരാണം ഇഷ്ട്ടായി
  പേപ്പട്ടി കടിച്ച മാങ്ങക്കു പേ ഇളകുവാനുള്ള ചാന്‍സ് ഉണ്ട് ഹി ഹി ലോല്‍
  ടോട്ടലി നൈസ് പോസ്റ്റ്‌ കൂടുതല്‍ പോസ്റ്റുകള്‍ വരട്ടെ
  ആശംസകളോടെ റാസ്‌

  ReplyDelete
 54. ആരാ ഈ കൊഞാണം വക്കീല്‍ ? നമ്മുടെ രാഷ്ട്രീയ' നിരക്ഷകന്‍ ' ജയശങ്കര്‍
  ആണോ അത് ?...പേ പിടിച്ച പട്ടി അയാള്‍ എന്ന് ഉപമിക്കഞ്ഞത് ഒരു കുറവായോ
  എന്ന് സംശയം !..
  എങ്കിലും കൊഞ്ഞാന്‍ വക്കീലും മാങ്ങയും ..ചാനലും ഒക്കെ കൊള്ളാം !..അഭ സ്വരങ്ങള്‍ ...

  ReplyDelete
 55. "ഡാ.. കൊത്തിയ മാങ്ങ തിന്നാ മീശണ്ടാവില്ല്യാ!" കുട്ടിക്കാലത്ത് ഞാന്‍ ഏറ്റവും അധികം കേട്ട ഡയലോഗ്.
  "ന്നാ അതൊന്നറിഞ്ഞിട്ടന്നെ കാര്യം" എന്ന് ഞാനും.
  ഡിഗ്രി അവസാന വര്‍ഷം ആയിട്ടും ഷേവ് ചെയ്യേണ്ടി വന്നിട്ടില്ലാത്തതുകൊണ്ട് കുറേശ്ശെ ഭയമായി. ഇനി അത് ശരിക്കും ശരിയായിരിക്കുമോ?
  പിന്നത്തെ രണ്ടു വര്‍ഷം ഇല്ലാത്ത മുടി ഷേവ് ചെയ്തു "ആമിര്‍ ഖാന്‍ സ്റ്റൈല്‍" ആണെന്ന് പറഞ്ഞ് ആത്മ സംതൃപ്തി അടഞ്ഞു. പിന്നെയും കുറച്ചു കാലം കൂടി കഴിഞ്ഞപ്പോ സാമാന്യം തരക്കേടില്ലാത്ത, മീശയെന്നു വിളിക്കാവുന്ന ഒരു മീശ സ്വന്തമായി. ഇത് വായിച്ചപ്പോള്‍ ആ ദിനങ്ങള്‍ ഓര്‍മ വന്നു.

  ReplyDelete
 56. ഡോക്ടറുടെ പേപിടിച്ച കഥ കൊള്ളാം.
  ആ ചാനലുകാരുടെ സംഭവം വന്നപ്പോള്‍ വേറെ എന്തെങ്കിലു സമകാലികം കൂടി ഒളിപ്പിച്ചിട്ടുണ്ടോ എന്നൊരു സന്ദേഹമുണ്ടായിരുന്നു.

  ReplyDelete
 57. masathil randennam veetham postanam Dr.Absarkka
  ella bavukangalum nerunnu..........

  ReplyDelete
 58. Enik ee katha valare ishtappettu
  -SAHAR  ReplyDelete
 59. super..................super..................................

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....