Tuesday, November 01, 2011

ചാണ്ടി സര്‍ക്കാരിന്റെ ചണ്ടിത്തരം


ചാണ്ടി മന്ത്രിസഭയുടെ ഇതുവരെയുള്ള തീരുമാനങ്ങളില്‍ ഏറ്റവും തെറ്റായ തീരുമാനങ്ങളില്‍ ഒന്നാണ് പിള്ളയുടെ മോചനം എന്ന് നിസ്സംശയം പറയാം. സുപ്രീം കോടതി പരമാവധി പരിഗണനകള്‍ നല്‍കിയാണ് പിള്ളയുടെ ശിക്ഷ ഒരു വര്‍ഷത്തില്‍ ഒതുക്കിയത്.

പിള്ള ജയിലില്‍ കിടക്കുമ്പോള്‍ പലതവണ ചട്ട ലംഘനം നടത്തി ഫോണ്‍ വിളികള്‍ തുടര്‍ന്നു.
ഇതെല്ലാം പുറത്ത് വരുകയും, അതിനു നാല് ദിവസത്തെ അധിക ശിക്ഷ സമ്മാനമായി വാങ്ങിയ പിള്ളക്ക് ജയിലിലെ സല്‍സ്വഭാവ സര്‍ട്ടിഫിക്കറ്റ്‌ നല്‍കുന്നതില്‍ എന്ത് യുക്തിയാണ് ഉള്ളത് ചാണ്ടിച്ചായാ???
ചട്ടം ലംഘിച്ചു പിള്ള നടത്തിയ ഫോണ്‍ വിളികളും, സര്‍ക്കാര്‍ ഒത്താശയോടെ പഞ്ചനക്ഷത്ര ആശുപത്രിയില്‍ രാജകീയമായി കിടന്നതും ആണോ നല്ല നടപ്പ്???

ഒരു ഭരണ കര്‍ത്താവിന് ആദ്യം വേണ്ടത് നട്ടെല്ലാണ്.
അധികാരം നല്‍കിയ ജനങ്ങള്‍ക്ക്‌ വേണ്ടി നില്‍ക്കാനുള്ള നട്ടെല്ല്...
അഴിമതിക്കെതിരെ പ്രസംഗിക്കുന്നതോടൊപ്പം, പ്രവര്‍ത്തിക്കാനും ഉള്ള നട്ടെല്ല്.
അസത്യങ്ങളും, അന്യായങ്ങളും അംഗീകരിക്കാതിരിക്കാനുള്ള നട്ടെല്ല്.

ചാണ്ടിച്ചായാ, താങ്കള്‍ പിള്ളയുടെ കാര്യത്തില്‍ ചെയ്യുന്നത്, രണ്ടു എം എല്‍ എ മാരുടെ ഭൂരിപക്ഷത്തില്‍ തുടങ്ങിയ ഭരണം താങ്ങി നിര്‍ത്തുന്ന ദുര്‍ബല കാലുകള്‍ ഇളകാതിരിക്കാന്‍ വേണ്ടി നടത്തുന്ന അപഹാസ്യമായ കളികളാണെന്ന് തിരിച്ചറിയാന്‍ കഴിവുള്ളവര്‍ തന്നെയാണ് മലയാളികള്‍....

ഇത്തരത്തില്‍ സമ്മര്‍ദ്ദത്തിന് വഴങ്ങാതെ, നട്ടെലുള്ള തീരുമാനങ്ങള്‍ എടുത്തതിന്റെ പേരില്‍ മന്ത്രിസഭ വീണു പോയാല്‍ താങ്കളെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച് അധികാരത്തില്‍ ഇരുത്താന്‍ ജനങ്ങള്‍ മടിക്കുമായിരുന്നില്ല. അങ്ങിനെ സ്വന്തം മൂല്യങ്ങളും (ഉണ്ടെങ്കില്‍ !), ജനസമ്മിതിയും ഉയര്‍ത്തുന്നതിന് താങ്കള്‍ക്ക് കഴിയുമായിരുന്നു.

ജേക്കബിന്റെ നിര്യാണത്തോടെ ഇപ്പോള്‍ ഭരണപക്ഷത്തിന്റെ ഭൂരിപക്ഷം ഒന്ന് കൂടി കുറഞ്ഞല്ലോ. ഇത്രയേ ഉള്ളൂ മനുഷ്യന്റെ കാര്യം.പിള്ളയുടെ ആഞ്ഞ്യാനുവര്‍ത്തി ആയത് കൊണ്ട് മാത്രം മന്ത്രിസഭ നില നിന്നുകൊള്ളണം എന്നില്ല. മരണം ആരെയും എപ്പോള്‍ വേണമെങ്കിലും നിയമസഭയില്‍ നിന്നും അകറ്റാം.

ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ കിട്ടുന്ന സമയം നന്നായി പ്രവര്‍ത്തിച്ചാല്‍ ജനങ്ങള്‍ എന്നും നന്ദിയോടെ ഓര്‍ക്കും.അല്ലെങ്കില്‍ ചരിത്രത്തിന്റെ അഴുക്കുചാലില്‍ വിശ്രമിക്കാനാവും വിധി.

പിള്ളയുടെ മോചനത്തോടെ നിങ്ങള്‍ നല്‍കുന്നത് അഴിമതിക്കാര്‍ക്ക് ഉള്ള ശുഭ വാര്‍ത്തയും, ജനാധിപത്യ, നീതിന്യായ വ്യവസ്ഥകളില്‍ വിശ്വസിക്കുന്നവര്‍ക്ക്‌ ഉള്ള അശുഭവാര്‍ത്തയും ആയിരിക്കും എന്ന കാര്യം പറഞ്ഞു തരേണ്ടതില്ലല്ലോ...
താങ്കള്‍ ചെയ്തത് സത്യപ്രതിന്ജ്യാ വിരുദ്ധമായ സ്വജനപക്ഷപാതിത്വം ആണെന്ന് മനസ്സിലാക്കാന്‍ സേതുരാമയ്യരെ കൊണ്ട് അന്വേഷണം നടത്തിക്കേണ്ട ആവശ്യവും ഇല്ലല്ലോ.

"അതിവേഗം ബഹുദൂരം" എന്ന മുദ്രാവാക്യം ഉയര്‍ത്തിയ താങ്കള്‍ക്ക്  അഴിമതിക്കാര്‍ക്ക് വേണ്ടിയും ഇത്രയും അതിവേഗത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും എന്ന് കരുതിയില്ല.

ഈ കേരള പിറവി ദിനത്തില്‍ താങ്കളുടെ സര്‍ക്കാര്‍ മലയാളികള്‍ക്ക്‌ നല്‍കിയ സമ്മാനം, മുഴുവന്‍ മലയാളികളുടെയും, നീതി ന്യായ വ്യവസ്ഥയുടെയും മുഖങ്ങള്‍ കോളാമ്പി ആക്കുന്നതായി പോയി.

താങ്കള്‍ അധികാരം നഷ്ടപ്പെടും എന്ന ഭയത്താല്‍ ആണല്ലോ ഈ നാറിയ കളിക്ക് കൂട്ട് നിന്നത്...
ഈ നാറിയ കളികൊണ്ട് തന്നെ താങ്കളുടെ ഭരണം നഷ്ട്ടപ്പെടട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു...

അബസ്വരം :
ശുനകവാല്‍ കുഴലിലിട്ടാലും നീരില്ല.

ഈ വിഷയവുമായി ബന്ധപ്പെട്ട മറ്റൊരു പോസ്റ്റ്‌ ഇവിടെ ക്ലിക്കിയാല്‍ വായിക്കാം.

സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ക്ക് ഇവിടെ ക്ലിക്കുക


31 comments:

 1. കേരളമേ ലജ്ജിക്കുക...
  ഈ വൃത്തികെട്ട ഭരണത്തിന് കീഴില്‍ പിറന്നാള്‍ ആഘോഷിക്കേണ്ടി വന്നതില്‍...
  ഒരു പെരുങ്കള്ളന്‍റെ സ്വാതന്ത്ര്യത്തില്‍...
  പ്രിയ മലയാളികളേ...
  പ്രതിഷേധിക്കുക...
  അധികാരം എന്തിനും ഏതിനും ഉള്ള അവകാശമാക്കുന്നവര്‍ക്കെതിരെ...

  ReplyDelete
 2. അടുത്ത തിരഞ്ഞടുപ്പില്‍ യു.ഡി.എഫ് ന്റെ പരാജയം ഉറപ്പ്

  ReplyDelete
 3. valare nalla lekhanam. aashamsakal..!

  ReplyDelete
 4. നന്നായിട്ടുണ്ട് അബ്സാര്ക പലരും തുറന്നു പറയാന്‍ മടിക്കുന്ന സത്യം . പണവും സ്വധീനവുമുള്ളവന് എന്തുമാവാമല്ലോ !!!!!! ആരുണ്ട്‌ ചോദിക്കാന്‍ പല സാധാരണക്കാരും തെളിയിക്കപ്പെടാത്തതോ അതുമല്ലെങ്കില്‍ സംശയത്തിന്റെ പേരിലോ കല്തുരുങ്കില്‍ കിടക്കുന്നു .വെറും സാധാരാണക്കരെയേ ഉദ്ദേശിക്കുന്നുള്ളൂ !!! പണമില്ലാത്തവന്‍ പിണം????

  ReplyDelete
 5. ഡോക്ടറെ ... ഒന്നര ലക്ഷം പേജ് ഹിറ്റ്‌ ഉള്ള ഒരു ബ്ലോഗ്ഗ് ആണ് ഇങ്ങടെത് ... പക്ഷെ ഇത് വായിച്ചു പണ്ട് ഞാന്‍ പറഞ്ഞ പോലെ ഇങ്ങടെ കാലു ആരെങ്കിലും തല്ലി ഒടിക്കും ...
  ഇത് പോസ്റ്റ്‌ ചെയ്തു ഇങ്ങള് സേഫ് ആയി ഉണ്ടെങ്കില്‍ എന്നെ ഒന്ന് ബിളിചോളിന്‍... കാരണം സത്യം പറയുന്നവന്റെ കയ്യിനും കാലിനും കൊട്ടഷന്‍ കൊടുക്കുന്ന കാലമാണ് .....

  ReplyDelete
 6. കാലു പോയാല്‍ ആകെ എടങ്ങേറാവും അല്ലെ ഗോപാല്‍ജീ ...
  ഈ കമന്റ് ഇടുന്നത് വരെ സേഫ്‌ ആണ്....:)

  ReplyDelete
 7. ഇപ്പോള്‍ വെറും ഒരു സീറ്റിന്‍റെ ഭൂരിപക്ഷത്തില്‍ ഭരിക്കുന്ന ചാണ്ടിച്ചായന്‍ സുകുമാരന്‍ നായരും ബിഷപ്പുമാരും തിട്ടൂരമിറക്കിയാല്‍ പേടിച്ചുപോകും വേറെ കുഴപ്പമൊന്നുമില്ല.

  ReplyDelete
 8. എല്ലാം കണ്ടുകൊണ്ടിരിക്കുകയല്ലാതെ എന്ത് ചെയ്യാന്‍ !! നല്ല പോസ്റ്റ്‌ ...

  ReplyDelete
 9. ചുമ്മാതിരുന്ന ..... ചുണ്ണാമ്പ് തേച്ചപോലെയായി.....

  ReplyDelete
 10. വേണുവേട്ടന്‍ പറഞ്ഞത് ന്യായം...അബ്സര്‍ ഇപ്പോളെ മുങ്ങി അല്ലേല്‍ കാലും കൈയും കാണാത്ത അബ്സര്‍നെ കാണാന്‍ വലിയ സങ്കടാവും ........

  ReplyDelete
 11. നട്ടെല്ലിനു പകരം വാഴപ്പിണ്ടി ഘടിപ്പിച്ച ഭരണത്തലവന്‍മാരുള്ളപ്പോള്‍ ഇതല്ല, ഇതിനപ്പുറവും കാണേണ്ടിവരും. കേരളപ്പിറവി ദിനത്തില്‍ കള്ളന്‍മാര്‍ക്കും കൊള്ളക്കാര്‍ക്കും കൈക്കൂലിക്കാര്‍ക്കും സ്വാതന്ത്ര്യം നല്‍കിയ സ്ഥിതിക്ക് ഇനി സ്വാതന്ത്ര്യദിനത്തിന് എന്തൊക്കെയാണാവോ വിരുന്നൊരുക്കിയിരിക്കുന്നത്. ബെര്‍ലി പറഞ്ഞപോലെ ഫെബ്രുവരി 14-ന് വാലന്റ്‌ടൈന്‍സ് ഡേ ആഘോഷത്തോടനുബന്ധിച്ച് ഗോവിന്ദച്ചാമിയടക്കമുള്ള രാക്ഷസന്‍മാര്‍ക്കും ശിക്ഷ ഇളവുചെയ്ത് കൊടുക്കണം. പി.സി.ജോര്‍ജ് പറഞ്ഞ പോലെ ഇതെല്ലാം ഒരു നിമിഷത്തെ തെറ്റായ ചിന്തകൊണ്ട് അറിയാതെ സംഭവിച്ചതാവും!!! കഷ്ടം.... സാക്ഷരസമ്പന്നമായ കേരളമാണത്രെ... ദൈവത്തിന്റെ സ്വന്തം നാട്!!!!!!!!!!!!!!!!!!!!!!!!

  ReplyDelete
 12. കുഡോസ്‌ അബ്‌സാര്‍ ബായി തകര്‍പ്പന്‍. നാണം കെട്ട ഭരണം (ഭരണമെന്ന്‌ വിളിക്കാമോ) കാഴ്‌ച വെയ്‌ക്കുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ഏറ്റവും നാറിയ തീരുമാനം കാട്ടുകള്ളന്‍ പിള്ളയെ മോചിപ്പിച്ചതു തന്നെയാണ്‌. ഇതിനെ ന്യായീകരിക്കാന്‍ വരുന്നവരുടെ ചെകിടടിച്ചു പൊളിക്കാനാണ്‌ എനിക്ക്‌ തോന്നുന്നത്‌. വായിലൂടെ മലവിസര്‍ജനം നടത്തുന്ന പി സി ജോര്‍ജ്‌, നിയമസഭയില്‍ മുണ്ടുപൊക്കിക്കാണിച്ച മന്ത്രി മോഹനന്‍, നിരവധി പെണ്ണുകേസില്‍ നാറിയിട്ടും വി എസിനെ ്‌അസഭ്യം പറഞ്ഞ ഗണേഷ്‌കുമാര്‍, ഐസ്‌ക്രീം കേസ്‌ ആരോപണവിധേയന്‍ കുഞ്ഞാലിക്കുട്ടി, ടൈറ്റാനിയം, പാമോലിന്‍ കേസ്‌ പ്രതിയായ നമ്മളും.. നാണമില്ലേ മിസ്റ്റര്‍ ഉമ്മന്‍ ചാണ്ടി താങ്കള്‍ക്ക്‌. അതിവേഗം ബഹുദൂരം എന്നൊക്കെ പറഞ്ഞ്‌ ആളെപ്പറ്റിക്കുന്ന ആട്ടിന്‍തോലണിഞ്ഞ ചെന്നായേ

  ReplyDelete
 13. ഇടതും വലതും മാറി മാറി പഴിചാരുമ്പോള്‍ അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ കഴുതകള്‍ ആകുന്നതു നാം പൊതു ജനങ്ങള്‍ തന്നെ. നമുക്ക് വേണ്ടി നമ്മെ ഭരിക്കാന്‍ നമ്മളാല്‍ തെരഞ്ഞെടുക്കപെട്ട ജനപ്രതിനിധികള്‍ അഴിമതിയിലും, അക്രമത്തിലും കുളിച്ചു മദിക്കുന്നത് ജനാധിപത്യത്തിന് നേരിട്ട ഏറ്റവും വലിയ അടി തന്നെ. ഒരു തെറ്റും ചെയ്യാതെ എത്രയോ വര്‍ഷ കാലം ജയില്‍ ശിക്ഷ അനുഭവിക്കുന്ന മദനിയെയും, കുറ്റക്കാരന്‍ ആണെന്ന് കോടതി വിധിച്ച ഇപ്പോള്‍ മോചിതന്‍ ആയ പിള്ളയും താരതമ്യം ചെയ്യുമ്പോഴാണ് നമ്മുടെ ജനാധിപത്യം എത്രമാത്രം ദുഷിച്ചു എന്ന് മനസിലാക്കാന്‍ കഴിയുന്നത്. എന്തായാലും സത്യത്തിലേക്ക് കണ്ണ് തുറന്നു പിടിച്ച ഒരു ലേഖനം. അഭിനന്ദനങ്ങള്‍

  ReplyDelete
 14. പൊടിയെങ്കിലും നീതിബോധമുള്ള ആര്‍ക്കും ന്യായീകരിക്കാനാകാത്ത തീരുമാനമായിപ്പോയി ഇത്. അവരോചിതമായി പോസ്റ്റിയതിന് അഭിനന്ദനങ്ങള്‍!

  ReplyDelete
 15. "താങ്കള്‍ അധികാരം നഷ്ടപ്പെടും എന്ന ഭയത്താല്‍ ആണല്ലോ ഈ നാറിയ കളിക്ക് കൂട്ട് നിന്നത്...
  ഈ നാറിയ കളികൊണ്ട് തന്നെ താങ്കളുടെ ഭരണം നഷ്ട്ടപ്പെടട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു..."

  ReplyDelete
 16. ഇയാള് ഇവിടുത്തെ പൌരനാ
  പിള്ള എന്തൊക്കെ തെറ്റ് ചെയാതാലും ഇരുനൂറ്റി ചില്ലാനം ഉലുവ സര്‍ക്കാരിന് വെറുതെ കൊടുത്ത നടപടി മാനിച്ചാണ് ഇത്

  ഉമ്മന്‍ ചാണ്ടിക്കും അവരെ പിന്തുണ ക്കുന്നവര്‍ക്കും ഒന്നുകില്‍ നാണം വേണം ഇല്ലെങ്കില്‍ മാനം വേണം
  ജന്മനാ ഇതൊന്നും ഇല്ലെങ്കില്‍ പിന്നെ എന്ത് പറയാനാ

  ReplyDelete
 17. ധൈര്യസമേതം എഴുതുന്നു..വെട്ടിത്തുറന്നു എല്ലാം പറയാനുള്ള ആര്‍ജ്ജവം അതാണ്‌ എഴുത്തുകാരന് വേണ്ടത്...കൂടെയുള്ളവര്‍ ഒറ്റപ്പെടുത്തും എന്ന് കരുതി ആനുകാലിക സംഭവങ്ങളോട് പ്രതികരിക്കാതെ മൌനം ഭുജിക്കുകയാണ് പല ബ്ലോഗര്‍മാരും,,അബ്സര്‍ തീര്‍ത്തും വേറിട്ട്‌ നില്‍ക്കുന്നു..എല്ലാ വിധ ആശംസകളും.

  ReplyDelete
 18. എന്തു ചെയ്യാന്‍ ?ഒരാള്‍ മരണപ്പെട്ടു ശവസംസ്കാരം കൂടി കഴിഞ്ഞില്ല .അപ്പോഴേക്കും തുടങ്ങി മന്ത്രിപദത്തിനു വേണ്ടിയുള്ള കടിപിടി!!!പി.സി .ജോര്‍ജ്ജും,പിള്ളയും പുത്രനുമോക്കെയായി 'ജനപ്രതിനിധി'കള്‍ കലക്കുന്നുണ്ട്.ഈ കലക്ക് വെള്ളത്തില്‍ മുഖം നഷ്ടപ്പെട്ടു ശ്വാസം മുട്ടി നമ്മളും!ഇത് തന്നെയല്ലേ ശരിക്കും ഭ്രാന്താലയം.....

  ReplyDelete
 19. ഒരു കൊല്ലത്തെ ശിക്ഷവിധിച്ച ജഡ്ജനാണ് ആദ്യം...................................

  ReplyDelete
 20. എങ്ങോട്ടാണ് നമ്മുടെ നാടിന്റെ ഈ പോക്ക്?

  ReplyDelete
 21. രാഷ്ട്രിയത്തിൽ ശരിതെറ്റുകളില്ല അന്നന്നത്തെ നിലൻൽ‌പ്പുമാത്രം പ്രശ്നം.സത്യം സത്യമായി പറഞ്ഞതിനു നന്ദി...

  ReplyDelete
 22. നമ്മുടെ ജെഡ്ജിമാര്‍ വരെ കൈക്കൂലി വാങ്ങുന്ന ഈ രാഷ്ട്രീയ കേരളത്തില്‍ എന്തും നടക്കും ഭായി

  ReplyDelete
 23. നമ്മുടെ നികുതി പണം കട്ട കള്ളന് പഞ്ചനക്ഷത്ര ആശുപത്രിയില്‍ നികുതി പണം കൊണ്ട് തന്നെ സുഖചികില്‍സ. അതിലും നല്ലത് അയാളെ ഇറക്കി വിടുന്നതാ.

  ReplyDelete
 24. ചികിത്സാ ചെലവ് പിള്ള തന്നെയാണ് വഹിക്കുന്നത് എന്നാണ് എന്റെ അറിവ്.

  ReplyDelete
 25. തടവുകാരുടെ ചികില്‍സ ചെലവ് ഗവണ്മെന്‍റിന്‍റെ കടമയാണെന്ന് മുഖ്യമന്ത്രി ഈയിടെ പത്ര സമ്മേളനം വിളിച്ച് ഉദാഹരണ സഹിതം പറയുന്നു കേട്ടു.

  ReplyDelete
 26. പിള്ളയുടെ ചികിത്സാ ചെലവ് പിള്ള തന്നെയാണ് വഹിക്കുന്നത് എന്ന് ഒരു വാര്‍ത്തയില്‍ ചാണ്ടി പറയുന്നതിന്റെ ക്ലിപ്പിംഗ് കണ്ടിരുന്നു...
  പിള്ള തന്നെ വഹിച്ചാലും ഇത്തരത്തിലുള്ള സുഖലോലുപതക്ക് അനുമതി നല്‍കുന്നതിനെ ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ല.
  മറ്റു കാശുള്ള തടവുകാര്‍ക്കും ഈ സൗകര്യം വേണമെന്ന് ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ അംഗീകരിക്കുമോ??

  ReplyDelete
 27. @ Sankalpangal : yor are ABSARlutely right.
  Randu koottarum Vizhuppalakkatte. (oruthar pothu muthal kattavane irakki vittu. mattavar swantham partykkarane jailil konnavane irakki vittu.) Randu perum nalla nadappukaranathre????

  ReplyDelete
 28. @Jinesh karyangal kanumbol randu kannum thurakkuka. Ningal paranja oru duraropanam sraddhichathu kondu parayunnathanu. K P Mohan mundu pokkiyennu parayunnathu ningal manapoorvam kettichamachathanu. I have seen the video. two of the opposition MLAs were challenging mohanan to come forward. and he just moked as if he is gonna jump the table by keeping one leg on the table. ( as a minister he should not have done so. But as a responsible citizen Mr. jinesh MUNDU POKKI ennum paranju thettidhdharippikkaruthu)

  ReplyDelete
 29. MR UMMEN CHANDY CANT COMPLETE 5 YEAR DEFINITELY.

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....