Sunday, October 09, 2011

കുറ്റിപ്പുറത്തെ കാമുകന്മാര്‍


കുറ്റിപ്പുറം....
മലപ്പുറം ജില്ലയിലെ പ്രശസ്തമായ ഒരു പട്ടണം.
ഒരു കാലത്ത് സംസ്ഥാനത്തിലെ തന്നെ ഗ്ലാമര്‍ നിയമസഭാ മണ്ഡലം ആയിരുന്ന സ്ഥലം.
ഭാരതപുഴയുടെ തീരം.
പലരെയും  ജീവിതാന്ത്യത്തിലേക്ക് വെള്ളം കുടിപ്പിച്ചു കൊണ്ടുപോയ പുഴ.
മണല്‍ മാഫിയക്കാരുടെ കരളായ പുഴ.
വിഷമദ്യ ദുരന്തം ഉണ്ടായ സ്ഥലം.
ഇങ്ങിനെ കുറ്റിപ്പുറത്തിന് വിശേഷണങ്ങള്‍ നിരവധിയാണ്...

പക്ഷെ കഴിഞ്ഞ ഒരു മാസമായി കുറ്റിപ്പുറം പ്രശസ്തിയിലേക്ക് വന്നു കൊണ്ടിരിക്കുന്നത് മറ്റൊരു വിഷയത്തിലാണ്.
കാമുകന്മാരുടെ പേരില്‍....
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തങ്ങളുടെ കാമുകനെ തേടി വിവാഹിതകളും, അവിവാഹിതകളും, രണ്ടും മൂന്നും പെറ്റവരും (കൃഷ്ണയ്യര്‍ വക്കീല് കേള്‍ക്കെണ്ടാ) കുറ്റിപ്പുറത്തെത്തി തങ്ങളുടെ കാമുകന്മാരെ അന്വേഷിച്ചു കൊണ്ടിരിക്കുന്നു.

ഇന്നലെ ഒരു പതിനേഴുകാരി...
രണ്ടു ദിവസം മുന്‍പ്‌ തൃത്താലയിലെ ഒരു വീട്ടമ്മ...
കഴിഞ്ഞ ആഴ്ച തൃശൂരിലെ ഒരു മെഡിക്കല്‍ കോളേജ്‌ വിദ്യാര്‍ഥിനി...

അടുത്ത ദിവസങ്ങളില്‍ ആയി ഇത്തരത്തില്‍ പത്തിലധികം സംഭവങ്ങള്‍ ഉണ്ടായതായി പോലീസ്‌ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
ഇപ്പോള്‍ ഈ വിഷയം സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷിക്കുന്നുണ്ടത്രേ.

ഇവിടെയെല്ലാം വില്ലനായത്‌, അല്ലെങ്കില്‍ കാമുകനെയും കാമുകിയും കൂട്ടി മുട്ടിച്ചത്‌ നമ്മുടെ എല്ലാം കയ്യിലുള്ള ആ ചെറിയ കുന്ത്രാണ്ടം ആണ് - മൊഫൈല്‍ ബോണ്‍.
ഒരുപാട് കുടുംബങ്ങള്‍ കലക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ആ യന്ത്രം തന്റെ പ്രവര്‍ത്തി തുടര്‍ന്ന് കൊണ്ടിരിക്കുന്നു.

എത്ര ശ്രദ്ധിക്കാന്‍ പറഞ്ഞാലും, അല്പം പോലും ശ്രദ്ധിക്കാതെ (ഇവിടെ ക്ലിക്കിയാല്‍ ഈ വിഷയവുമായി ബന്ധപ്പെട്ട മറ്റൊരു പോസ്റ്റ്‌  വായിക്കാം) "മൊബൈല്‍ ഫോണ്‍ എന്നെക്കാള്‍ നന്നായി എന്റെ കുട്ടി കൈകാര്യം ചെയ്യും" എന്ന്  വീമ്പടിക്കുന്ന, മക്കളുടെ കയ്യിലെ മൊബൈല്‍ സ്റ്റാറ്റസിന്റെ പ്രതീകമായി കാണുന്ന ആധുനിക രക്ഷിതാക്കള്‍.

എത്ര കേട്ടാലും, കണ്ടാലും, അനുഭവിച്ചാലും തിരുത്താന്‍ തയ്യാറാകാത്ത പ്രബുദ്ധരായ മലയാളികളും....!!!

അബസ്വരം :
നിങ്ങള്‍ക്ക്‌ തോന്നുന്നുണ്ടാവും ഈ മൊബൈല്‍ പ്രശ്നം ചൂണ്ടിക്കാട്ടാന്‍ മാത്രമാണ് ഞാന്‍ പോസ്റ്റ്‌ ഇട്ടത് എന്ന്....
അല്ല മക്കളേ അല്ല....
എനിക്കും ഉണ്ട് ഒരു മൊബൈല്‍ ഫോണ്‍.
കറന്റ് നല്‍കിയും, റീച്ചാര്‍ജ് നല്‍കിയും ഞാന്‍ തീറ്റി പോറ്റുന്ന ഒന്ന്.
എന്നിട്ടും അതിലേക്ക് ഒരുത്തിയും വിളിക്കുന്നില്ല.
എന്റെ ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍ കുറ്റിപ്പുറം ആയിരുന്നിട്ട് കൂടി.
അതാ ഞമ്മടെ നിരാശ.....

സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ക്ക് ഇവിടെ ക്ലിക്കുക 

46 comments:

 1. വൈദ്യരേ...
  പൂതി കൊള്ളാം..

  ReplyDelete
 2. അബ്സാറിന്റെ ഫോണ്‍നമ്പര്‍ ഇവിടെ കൊടുക്കൂ
  ഇപ്പ ശരിയാക്കിത്തരാം

  ReplyDelete
 3. ഹ ഹ.... ഇസ്മയില്‍ ബായി....:)

  ReplyDelete
 4. തുറന്നു പറയട്ടെ. ഇത്തരം നിരുത്തരവാദ പരമായ പോസ്റ്റുകള്‍ താങ്കളില്‍ നിന്ന് പ്രതീക്ഷിക്കുന്നില്ല. സമുദായത്തിന്‍റെ സ്വത്തായ ബഷീര്‍ വള്ളിക്കുന്നിന് മറുപടി നല്‍കുന്ന ധീരനാണ് താങ്കള്‍ എന്ന കാര്യം താങ്കള്‍ മറന്നു പോയോ എന്നൊരു സംശയം. എന്താഹെ ഇത്തരം കാര്യങ്ങള്‍ അറിയാന്‍ പത്രം വായിച്ചാല്‍ പോരേ..? ഇടക്ക് വല്ല പച്ച മരുന്നി ന്റെയും ഗുണങ്ങള്‍ പറഞ്ഞു തന്നിരുന്ന ഒരു ബ്ലോഗരാണല്ലോ പടച്ചോനെ ഈ കെടക്കുന്നത്....

  ReplyDelete
 5. ഈ യുഗം എങ്ങോട്ടാണ് പോകുനത് എന്ന് ഒരു ചിന്തകനും വിവരണം നല്‍ക്കാന്‍ കഴിയാത്ത രീതിയിലാണ് ഇത് മുന്നോട്ട് പോക്കുനത്.
  ഞാന്‍ ചിന്തിക്കുന്നത് വരും തലമുറയെയാണ്, അവര്‍ എങ്ങിനെയാണ് ജീവിക്കുക, അവര്‍ കാണുന്നതേ ഇതാണ്, അല്ലെങ്കില്‍ അവര്‍ ജനിക്കുനതേ ഇതിലൂടെയാണ്,

  ഡാക്ട്റേ ഇങ്ങള് അടങ്ങി നിന്നോളീം

  ReplyDelete
 6. അന്‍സാര്‍ ബായ്‌...
  എന്റെ മനസ്സില്‍ തോന്നിയവ ബ്ലോഗില്‍ കുറിച്ചിടുന്നു....
  അത്രമാത്രം....

  ബ്ലോഗ്‌ ഡിസ്ക്രിപ്ഷന്‍ നോക്കുമല്ലോ....:)

  ReplyDelete
 7. ഏതെങ്കിലും നമ്പറിലേക്ക് മിസ്സടിക്കുന്ന സ്വഭാവം വളരെ നല്ലതാണ്...
  പോയാല്‍ ഒരു നയാപൈസ ചിലവില്ലാത്ത സാദാ മിസ്സ് കിട്ടിയാല്‍ ഒരു സ്വയമ്പന്‍ മിസ്സ്...
  മിസ്സിനു കാള്‍ചാര്‍ജ് ഇല്ലാത്ത കാലത്തോളം ഇനിയും ഇനിയും കുറ്റിപ്പുറത്ത് മിസ്സുമാര്‍ വന്നുകൊണ്ടേയിരിക്കും ഡോക്ടര്‍....

  പോസ്റ്റ് നന്നായി.

  ReplyDelete
 8. ഇന്റെ അറിവില്‍ നിങ്ങള്‍ പെണ്ണ് കെട്ടിയിട്ടു ഒരു കൊല്ലം പോലും ആയിട്ടില്ല നിങ്ങള്‍ ആദ്യം നിങ്ങളെ വൈഫിനു നിങ്ങളെ മോബ് നമ്പര്‍ കൊടുത്ത് അവരെ തന്നെ കാമുകി ആക്കൂ
  അല്ലാതെ ചെയ്‌താല്‍ പടചോനാണ് നേര് ഇങ്ങളെ മുട്ടും കാലു ഞമ്മള് പീസ്‌ പീസാക്കും (ഈ കമെന്റെ മൂപ്പത്തിക്ക് കാണിച്ചു കൊടുക്കണേ ഒരു പൊരിച്ച കോഴിയുടെ കാല്‍ കിട്ടിയാലോ )

  മൊബൈലും ഇന്റര്‍ നെറ്റും സൂക്ഷിച്ചു ഉപയോഗിച്ചാല്‍ കൊള്ളാം ഇല്ലെങ്കില്‍ കാമുകള്‍ മൂന്നാറില്‍ ആണെങ്കിലും കാമുകി വയനാട്ടില്‍ നിന്നും ചെല്ലും

  ReplyDelete
 9. അബ്സാരെ ,,, കൊമ്പന്‍ പറഞ്ഞ പോലെ തന്നെ ആളുകള്‍ കാലോടിക്കുന്ന സമയം അതി വിദൂരമല്ല .... താന്‍ കുറ്റിപുറത്തു എവിടെയാ .. ഞാനും ആ പരിസരത്തുകാരനാ ,,

  ReplyDelete
 10. അബ്സ്സാര്‍ പറഞ്ഞതില്‍ എന്താണ് തെറ്റ് ,,, ഈ മൊബൈല്‍ ഫോണ്‍ എന്ന കുന്ത്രാണ്ടം സമൂഹത്തില്‍ വരുത്തി വെക്കുന്ന വിനകള്‍ ചില്ലറയല്ല. തമാശ രൂപേണ അദ്ദേഹം പറഞ്ഞ കാര്യം നമ്മള്‍ ജീവിതത്തിലോട്ട്‌ കൊണ്ട് വരണം ,,,, കണ്ടത് കണ്ട പോലെ പറഞ്ഞില്ലാ എങ്കില്‍ കൊമ്പന്‍ പറഞ്ഞ പോലെ അബ്സാരിന്റെ മുട്ടുകാല്‍ ................ എനിക്ക് ആലോചിക്കാന്‍ വയ്യ ... ആശംസകള്‍ അബ്സാരെ .......

  ReplyDelete
 11. ഒരുപാട് പ്രതീക്ഷയുമായി വന്നതുകൊണ്ട് തൃപ്തനായിട്ടല്ല പോകുന്നത്. ആശംസകള്‍

  ReplyDelete
 12. വേണുഗോപാല്‍ ബായ്....
  വളാഞ്ചേരിയാണ് നമ്മുടെ മെട്രോ സിറ്റി....

  ReplyDelete
 13. നിരാശപ്പെടാതെ.....
  എല്ലാം ശരിയാകും.

  ReplyDelete
 14. കുട്ടികൾക്ക് മൊബൈൽ വങ്ങികൊടുക്കാതിരിക്കുക. സ്കൂളിലും കോളേജിലും പടിക്കുന്ന വിദ്ധ്യാർത്തികളെക്കെന്തിനാ ഈ കുന്ത്രാണ്

  ഗുസ് മസേജ്

  ReplyDelete
 15. എനിക്കും ഉണ്ട് ഒരു മൊബൈല്‍ ഫോണ്‍...
  കറന്റ് നല്‍കിയും, റീച്ചാര്‍ജ് നല്‍കിയും ഞാന്‍ തീറ്റി പോറ്റുന്ന ഒന്ന്...
  എന്നിട്ടും അതിലേക്ക് ഒരുത്തിയും വിളിക്കുന്നില്ല.....

  എന്നാ പിന്നെ ആ മൊബൈല്‍ നമ്പരും കൂടെ കൊടുക്കാമായിരുന്നില്ലേ

  ReplyDelete
 16. അബ്സര്‍ ഭായി! ഭായിയ്ക്ക് വേറെ ജോലിയില്ലേ!!! :-) ഇതൊക്കെ ആരോട് പറയാന്‍? ആ നേരത്ത് രണ്ട് രോഗികളെ നോക്കൂ. :-) ചുമ്മാ പറഞ്ഞതാ കേട്ടോ? :-)

  ReplyDelete
 17. പ്രിയ Absar, വളരെ ഗൗരവാര്‍ഹമായ വിഷയമാണിത്.കുട്ടികളുള്ള വനിതകള്‍ പോലും മൊബൈല്‍ഫോണ്‍ വലയിലെ വിഷച്ചിലന്തിക്ക് ഇരയാവുന്നു.കോഴിക്കോട് പ്രസിദ്ധമായ ഒരു ഹോട്ടലില്‍ നടന്ന വളരെ നിര്‍ഭാഗ്യകരമായ സംഭവത്തിലെ വില്ലനും മൊബൈല്‍ ആണ് .ഈദൃശ സംഭവങ്ങള്‍ എത്രയെത്ര!!നമ്മള്‍ ജാഗരൂകമാവുകയേ നിര്‍വാഹമുള്ളൂ.താങ്കളുടെ പോസ്റ്റു അതിനുപകരിക്കുന്നതാണ്.ആശംസകള്‍ !

  ReplyDelete
 18. അബ്സര്‍ വൈഫ്‌നെ പറ്റിക്കാന്‍ വേണ്ടിയാ കൊമ്ബാ ഇങ്ങനെ പറഞ്ഞത് ...
  ഇനിയിപ്പോ എന്നും അബ്സര്‍ രാവിലെ എണീറ്റ ഉടന്‍ മുട്ടുകാലുണ്ടോന്നു നോക്കും ഉറപ്പു ..

  ReplyDelete
 19. "മൊബൈല്‍ ഫോണ്‍ എന്നെക്കാള്‍ നന്നായി എന്റെ കുട്ടി കൈകാര്യം ചെയ്യും" എന്ന് വീമ്പടിക്കുന്ന, മക്കളുടെ കയ്യിലെ മൊബൈല്‍ സ്റ്റാറ്റസിന്റെ പ്രതീകമായി കാണുന്ന ആധുനിക രക്ഷിതാക്കള്‍... സത്യം ആണ്! ഈ ഡയലോഗ് ഒരുപാട് അച്ഛനമ്മമാര്‍ പറയുന്നത് കേട്ടിട്ടുണ്ട് !

  ReplyDelete
 20. ഹി ഹി അതെ എനിക്കും ഉണ്ടൊരു ഫ്ലാക്‌ ആന്‍ഡ്‌ ഫൈറ്റ് മോഫൈഇല്..
  അതിലേക്കും വിളിച്ചാ കിട്ടും ..കൂടെ ഉള്ളവന്മ്മാരുടെ റിംഗ് ടോണ്‍ കേള്‍ക്കുമ്പോഴേ ദേഷ്യം വരും .. എന്റെ മൊബൈലിലും ഒരു നാള്‍ കിളികള്‍ കൊത്തും എന്നാ പ്രതീക്ഷയോടെ .. ഒരു തളരാത്ത പോരാളി റഷീദ്‌ മോന്‍ ..
  കൊള്ളാം ഇക്കോ അവതരണം സൂപ്പര്‍
  സ്വാഗതം എന്റെ പോട്ടതരങ്ങളിലെക്ക്
  http://apnaapnamrk.blogspot.com

  ReplyDelete
 21. റഫീക്ക്‌ ബായ്....
  മൊബൈല്‍ നമ്പര്‍ പരസ്യപ്പെടുത്താതെ വിളി വരുമ്പോഴാണ് ത്രില്ല്...:)

  ReplyDelete
 22. മൊബൈൽ പോസ്റ്റ് കൊള്ളാം.....

  ReplyDelete
 23. ഹ ഹ നന്നായിരിക്കുന്നു.. അഭിനന്ദനങ്ങള്‍...

  ReplyDelete
 24. @ബൈജുവചനം
  @കൊട്ടാരക്കരക്കാരന്‍ താഹിര്‍ എസ്‌ എം
  @ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com
  @ANSAR ALI
  @ഷാജു അത്താണിക്കല്‍ - അതെ ഷാജുബായ്...നമുക്ക്‌ ചിന്തിക്കാന്‍ പോലും കഴിയാത്ത രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്.

  @Pradeep Kumar - ഇനി റോമിങ്ങും ഫ്രീ ആക്കുകയാണത്രേ...
  @കൊമ്പന്‍ - 'അനുഭവം ഗുരു' അല്ലേ മൂസാക്കാ...
  @വേണുഗോപാല്‍
  @ഷബീര്‍ - തിരിച്ചിലാന്‍ - നിരാശപ്പെടുത്തിയത്തിനു സോറി...:)
  @ബഷീര്‍ പി.ബി.വെള്ളറക്കാട്‌
  @പട്ടേപ്പാടം റാംജി - എല്ലാം ശരിയാകാന്‍ കാത്തിരിക്കുന്നു...
  @MUHAMMAD MADATHIL - അതെ, കുട്ടികള്‍ക്ക്‌ മൊബൈല്‍ കൊടുക്കരുത്.
  @റഫീക്ക് പൊന്നാനി
  @സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു - രോഗികള്‍ എല്ലാം മിസ്സ്‌ട് കാള്‍ വിടുന്ന തിരക്കിലാ...
  @Mohammedkutty irimbiliyam - ഹോട്ടല്‍ കാര്യം ഈ അവസരത്തില്‍ ഓര്‍മ്മപ്പെടുത്തിയത് നന്നായി...

  @kochumol(കുങ്കുമം)- അതെ, മുട്ടുകാല്‍ ഭയം പിടികൂടി...
  @Lipi Ranju
  @rasheed mrk - കിളികള്‍ കൊത്തിയാല്‍ വിവരം അറിയിക്കണേ പോരാളീ...
  @സങ്കല്‍പ്പങ്ങള്‍
  @sangeetha

  പോസ്റ്റ്‌ വായിച്ച് അഭിപ്രായങ്ങള്‍ പങ്കുവെച്ചതിന് ഒരായിരം നന്ദി....

  കൂടുതല്‍ പ്രതികരണങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട്....
  സ്നേഹത്തോടെ....

  ReplyDelete
 25. രണ്ടു പതിട്ടാണ്ടിനിടയിലെ ഏറ്റവും വലിയ ഒരു അത്യാഹിതമായി മൊബൈല്‍ മാറി.നിരവധി വീട്ടമ്മമാര്‍ക്ക് മതില്‍ ചാടാന്‍ ,കോളേജു കുമാരിമാര്‍ക്ക് മൂന്നാറും,കോവളവും കാണാന്‍ അത് കൂടുതല്‍ സൗകര്യം ഒരുക്കി,
  ഞാന്‍ കുറ്റിപ്പുറം കാരനല്ല . എങ്കിലും കുറ്റിപ്പുറത്തെ തദ്ദേശ വാസി പരിഹസിച്ചപ്പോള്‍ വേദന. ഇടശ്ശേരിയുടെ കുറ്റിപ്പുറം പാലം മനസ്സില്‍ ഓടി വന്നത് കൊണ്ടാവാം . ആശംസകള്‍

  ReplyDelete
 26. ഈ ബ്ലോഗ് കണ്ട് ഏതെങ്കിലും ഒരു ഹത ഭാഗ്യ വിളിക്കട്ടെ

  ReplyDelete
 27. കുറ്റിപ്പുറം പ്രശ്നത്തില്‍ മൊബൈലിനെ പ്രതിയാക്കുന്നത് ശരിയാണോ.യഥാര്ത്ഥ പ്രതികള്‍
  ഈ വന്നു ചാടിയ സ്ത്രീകളല്ലെ.ഒരു മുഖപരിചയവുമില്ലാതെ വെറും ശബ്ദം കേട്ടു കുടുംബത്തെ
  ഉപേക്ഷിച്ചു വരുന്നവരെ നാം എന്തു ചെയ്യണം.വിവരമുള്ളവര്‍ പറയുന്നത് പാവം സ്നേഹം
  കിട്ടുന്നിടത്തേക്ക് അവര്‍ പോകുന്നു എന്നാണ്.പഞ്ചാര വാക്കുകളെയാണോ ഇവര്‍ സ്നേഹമായി
  കണക്കാക്കുന്നത്.ഇതിന്റെ പേര് വഞ്ചന എന്നാണ്.മാതാപിതാക്കളോടും ഭര്‍ത്താവിനോടുമുള്ള
  വഞ്ചന.ഇതിനുള്ള ശിക്ഷ അവരെ സഹായിക്കലല്ല ,ഉപേക്ഷിക്കലാണ്.എന്തായാലും ഭായി
  ഈ റിസ്കിന് നില്‍ക്കേണ്ട.

  ReplyDelete
 28. @humanbeing(body and soul),

  വന്നു ചാടിയ സ്ത്രീകള്‍ ശരിക്കും പ്രതികള്‍ തന്നെയാണ്. അവര്‍ ചെയ്യുന്നത് വഞ്ചനയും ആണ്. താങ്കളുടെ വാക്കുകളോട് പൂര്‍ണ്ണമായും യോജിക്കുന്നു.

  പക്ഷെ ഇതില്‍ മൊബൈല്‍ ഫോണിന്റെ സ്വാധീനം "മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടാതെ രഹസ്യമായി ആശയവിനിമയം നടത്താം എന്നുള്ളതും, ആരാണ്/ഏതു നമ്പറില്‍ നിന്നാണ് വിളിക്കുന്നത്‌ എന്ന് തിരിച്ചറിയാനും ഉള്ള സൗകര്യം ഉണ്ട്" എന്നതിലും ആണ്.
  ലാന്‍ഡ്‌ ഫോണില്‍ ഇത്രയധികം പ്രൈവസി കിട്ടില്ലല്ലോ...

  പലപ്പോഴും മൊബൈലിലെ ഒരു മിസ്സ് കാളില്‍ നിന്നും അപ്രതീക്ഷിതമായാണ് ഇത്തരം ബന്ധങ്ങള്‍ തുടങ്ങുന്നത്...

  മൊബൈല്‍ ഫോണ്‍ എന്നതിനേക്കാള്‍ ബുദ്ധി ശൂന്യമായി അത് കൈകാര്യം ചെയ്യുന്നവര്‍ തന്നെയാണ് പ്രതികള്‍...അപ്പോള്‍ ഇത്തരം ആളുകളുടെ കയ്യില്‍ അത് എത്തിപ്പെടാതിരുന്നാല്‍ പ്രശ്നങ്ങള്‍ക്ക് കുറവുണ്ടാകും.

  ReplyDelete
 29. ettavum nalla vazhy enthanenno
  MOBILE PHONE PREPAID OZHIVAKKI POSTPAID AKKUKA APPOOL BHARTHAVINUM/RAKSHITHAVINUM BILLUM VILIKKUNNA PHONE NUMBERUM LABIKKUM
  APPOOL ATHILNINNUM POKUNNA ELLA CALLUKALUM RAKSHITHAVIN/BHARTHAVIN CHEKK CHEYTHAL
  MANAMKEDATHE NADAKKAM

  ReplyDelete
 30. hi hi hi, ithu vaayicha eathenkilum oru female suhurthukkal oru mis call enkilum kodukkuka

  ReplyDelete
 31. എനിക്കതല്ല അതിശയം
  എന്തുകൊണ്ട് കുറ്റിപ്പുറം?
  ഈ കാമുകീകാമുകന്മാര്‍ വേറെ എവിടെയ്ക്കും പോയില്ലല്ലോ
  ആരും ഈ വിഷയം ഉന്നയിച്ചില്ല
  അതൂടെ ഒന്ന് ചര്‍ച്ച ചെയ്യുക

  ReplyDelete
 32. അതെ അതും ശരിയാണ്...
  കുറ്റിപ്പുറത്ത് ഇത്രയും കൂടുതല്‍ കാമുകിമാര്‍ എന്തുകൊണ്ട് എത്തിപ്പെട്ടു എന്നും ചിന്തിക്കേണ്ടതാണ്.

  ReplyDelete
 33. http://unnigopalakrishnan.blogspot.com/2009/06/blog-post_25.html  Dhayavaayi ithukoodi onnu kootti vaayikkuu....

  ReplyDelete
 34. വലിയൊരു കാര്യം ചെറുതാക്കിയാണ് പറഞ്ഞതെങ്കിലും ഗൌരവം എല്ലാവരും മനസ്സിലാക്കുന്നുണ്ട്. ഇതും ചികില്‍സയുടെ ഭാഗമായി കാണാം.

  ReplyDelete
 35. ഒരു മൊബൈലും സിമ്മും കൊണ്ടൊന്നും കാര്യമില്ല... മിനിമം 5 എണ്ണം എങ്കിലും വേണം....

  എന്റെ അനുഭവ സമ്പന്നനായ ഒരു കൂട്ടുകാരന്‍ പറഞ്ഞതാ... :)

  ReplyDelete
 36. കറന്റ് നല്‍കിയും, റീച്ചാര്‍ജ് നല്‍കിയും ഞാന്‍ തീറ്റി പോറ്റുന്ന ഒന്ന്...

  ഫോൺ നമ്പർ മാത്രം ഒരിടത്തും കൊടുത്തിട്ടില്ലല്ലോ!

  ReplyDelete
 37. athraye ullo...............sariyakki tharam..:)]

  ReplyDelete
 38. ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ പിശാച് (മൊബൈല്‍)......!!!

  ReplyDelete
 39. എണ്റ്റെ മൊബൈല്‍ നമ്പര്‍ താഴെ:

  +95999418246729871

  കാമുകിമാരാകാന്‍ താത്പര്യമുള്ളവര്‍ക്ക്‌ മാത്രം (മിസ്‌ കോള്‍ ധാരാളം മതിയാവും; ബാക്കി ഞാനേറ്റു)

  PS:മുട്ടുകാലില്‍ താത്പര്യമുള്ളവര്‍ വിളിയ്ക്കേണ്ടതില്ല.അവര്‍ കുറ്റിപ്പുറത്തുകാരെ വിളിച്ചാല്‍ മതിയാവും.

  ReplyDelete
 40. അബ്സാര്‍ജി ...എല്ലാം വളരെ നല്ല പോസ്റ്റുകള്‍ .very informative!ഇത്തരം നല്ല ചിന്തകള്‍ക്ക് വാക്കുകള്‍ പകരാന്‍
  താങ്കളുടെ തൂലികക്ക് ഇനിയും കഴിയുമാറാകട്ടെ!

  ReplyDelete
 41. നന്ദി ഹരി ബായ്‌...

  ReplyDelete
 42. ആഹ..അപ്പൊ ഒരു നിരാശാബോധത്തില്‍ എഴുതിയതാ ല്ലേ..അത് ശരി..ഞാന്‍ ഒരു കഥ കേള്‍ക്കാനുള്ള മൂഡില്‍ എത്തിയപ്പോളെക്കും നിര്‍ത്തിയത് മോശായി ട്ടോ.

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....