Thursday, October 20, 2011

അമേരിക്ക അധിനിവേശം തുടരുമ്പോള്‍


അങ്ങിനെ ഗദ്ദാഫി യുഗവും അവസാനിച്ചു.
അമേരിക്കയുടെ കഴുകബുദ്ധിയില്‍ ഒരു പൊന്‍തൂവല്‍ കൂടി.
ഒരു രാജ്യം കൂടി അശാന്തിയിലേക്കും അസ്ഥിരതയിലേക്കും എടുത്ത് എറിയപ്പെട്ടിരിക്കുന്നു.
ആ രാജ്യത്തെ പൗരന്‍മാരെ കാത്തിരിക്കുന്നത് ഇനി നഷ്ടസ്വപ്നങ്ങളുടെയും കണ്ണീരിന്റെയും ദിനങ്ങള്‍...
അങ്ങിനെ എണ്ണ സമ്പത്തുള്ള ഒരു രാജ്യം കൂടി അമേരിക്കയുടെ അദൃശ്യകരങ്ങളാല്‍ നിയന്ത്രിക്കപ്പെടാന്‍ പോകുന്നു....
ഇറാക്ക്, അഫ്ഗാനിസ്ഥാന്‍, സിറിയ, ലിബിയ....
ആ പട്ടിക അങ്ങിനെ നീളുകയാണ്.....

ഒരു പക്ഷേ അവരുടെ അടുത്ത ലക്‌ഷ്യം ഷാവേസും  വെനിസ്വേലയും ആയിരിക്കാം...
പിന്നെ നജാദും ഇറാനും....

ലോകത്തിലെ രാഷ്ട്രങ്ങളെ ഓരോന്നായി തൊണ്ടി ന്യായങ്ങള്‍ പറഞ്ഞ് തങ്ങളുടെ കീഴിലാക്കുന്ന അമേരിക്കന്‍ നയത്തിനെതിരെ മറ്റുള്ള രാജ്യങ്ങള്‍ അണിനിരക്കേണ്ട സമയം എന്നോ അതിക്രമിച്ചിരിക്കുന്നു.

"ഞാനും എന്റെ കെട്ട്യോനും തട്ടാനും മാത്രം മതി ഭൂമിയില്‍" എന്ന പഴങ്കഥയിലെ ഭാര്യയുടെ നയമാണ് അമേരിക്ക സ്വീകരിക്കുന്നത്.
തങ്ങളുടെ ചൊല്പടിക്ക് നില്‍ക്കാത്തവരെ അവര്‍ തകര്‍ത്തുകൊണ്ടിരിക്കുന്നു.

ബുഷ്‌ മാറി ഒബാമ വന്നപ്പോള്‍ പലതും പ്രതീക്ഷിച്ചു.
പക്ഷേ മാറ്റം ആ പേരില്‍ മാത്രമായി ഒതുങ്ങി നിന്നു.

ലോകത്തെ നിയന്ത്രിക്കാന്‍ പുതിയൊരു സംവിധാനം വരണം.
ഇപ്പോഴത്തെ ഐക്യരാഷ്ട്രസഭക്ക് പകരം.
ഒരു രാജ്യത്തിനും വീറ്റോ അധികാരം ഇല്ലാത്ത സംഘടന.
എല്ലാ രാജ്യങ്ങള്‍ക്കും ഒരേ പോലെ അധികാരവും, വോട്ടവകാശവും ഉള്ള സംഘടന.

എകാധിപധികള്‍ അധികാരത്തില്‍ നിന്നും തൂത്ത് എറിയപ്പെടേണ്ടത് തന്നെയാണ്.
പക്ഷേ ആ രാജ്യത്തെ പൗരന്മാര്‍ ആണ് അത് ചെയ്യേണ്ടത്.

അല്ലാതെ അമേരിക്കയിലെ നപുംസകങ്ങള്‍ അല്ല.

എണ്ണ സമ്പത്തുള്ള രാജ്യങ്ങളുടെ എകാതിപധികള്‍ മാത്രമേ അമേരിക്കയുടെ കണ്ണില്‍ പെടുന്നുള്ളൂ എന്ന വസ്തുതയും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
അത്തരം രാജ്യങ്ങളിലെ അസംത്രിപ്തര്‍ക്ക് ആയുധവും, സൈനിക സഹായവും നല്‍കി അധികാരം നേടിയെടുക്കാന്‍ ശ്രമിക്കുന്ന അമേരിക്ക ചെയ്യുന്നത് ഏറ്റവും നീചമായ കാര്യമാണ്.

തങ്ങള്‍ക്ക് ഓശാന പാടുന്ന ഏകാധിപധികളെ അമേരിക്ക ഇപ്പോഴും തലോടികൊണ്ടിരിക്കുന്നു.
അത്തരം ഭരണാധികാരികള്‍ക്കെതിരേ എന്തുകൊണ്ട് ഒബാമമാരുടെ നാവ് ചലിക്കുന്നില്ല??

ചില രാജ്യങ്ങളില്‍ ചിലര്‍ എകാധിപധികള്‍ ആവുന്നു.
പക്ഷേ അമേരിക്ക എല്ലാ രാജ്യങ്ങളുടെ മുകളിലും പ്രത്യക്ഷമായോ പരോക്ഷമായോ ഏകാധിപത്യം സ്ഥാപിച്ചുകൊണ്ടിരിക്കുന്നു.

നമ്മുടെ രാജ്യത്ത് മാവോയിസ്റ്റുകള്‍ പ്രശ്നം ഉണ്ടാക്കുമ്പോള്‍ അവരുടെ സാമ്പത്തിക, ആയുധ ഉറവിടങ്ങളെ പറ്റി ഇന്ത്യാ സര്‍ക്കാര്‍ ഗൌരവമായ അന്വേഷണം നടത്തിയില്ലെങ്കില്‍, ഒരു പക്ഷേ ഇന്ത്യന്‍ പാര്‍ലിമെന്റില്‍ അമേരിക്കന്‍ പട്ടാളം കയറി ഇരിക്കുമ്പോഴേ അധികാരത്തിനായി ചക്കൊള്ളത്തിപോരുമായി നടക്കുന്ന കോണ്‍ഗ്രസ്സും, മാര്‍ക്കിസ്റ്റും, ബിജെപി യും എല്ലാം കണ്ണ് തുറക്കൂ..

"ഞങ്ങള്‍ ചെയ്തതെല്ലാം തെറ്റായി പോയി" എന്ന് ഏറ്റുപറഞ്ഞ് ലോകത്തിന്റെ മുന്നില്‍ ഇളിഭ്യരായി, അപഹാസ്യരായി തലകുനിച്ച് നില്‍ക്കുന്ന അമേരിക്കന്‍ ഭരണാധികാരികളെ കാണാന്‍ ഞാനാഗ്രഹിക്കുന്നു.

അബസ്വരം :
അല്ല, ഇതൊക്കെ പറഞ്ഞിട്ട് എന്ത് കാര്യം അല്ലേ !!!
എന്നാലും മനസ്സില്‍ അമേരിക്കയോട്‌ തോന്നിയ ദേഷ്യം എഴുതിയെങ്കിലും തീര്‍ക്കണമല്ലോ.

(ഈ പോസ്റ്റിന്റെ കമന്റുകളും വായിക്കാന്‍ മറക്കരുതേ)

സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ക്ക് ഇവിടെ ക്ലിക്കുക  

46 comments:

 1. അമേരിക്ക കളിക്കട്ടെ
  പക്ഷെ അവര്‍ക്കിപ്പോള്‍ പടച്ച തമ്പുരാന്‍ പാലും വെള്ളത്തില്‍ പണി നല്‍കി കൊണ്ടിരിക്കുകയാണ്

  ReplyDelete
 2. Americaye kuttam parayunnavar avare aasrayikkaruthu..avarude ulpannangal upekshikoo..ennittu avare kuttam parayu...thaankale uddeshichalla..enthinum ethinum americaye aanu ellarum kuttam parayunnathu.

  ReplyDelete
 3. "ഞാനും എന്റെ കെട്ട്യോനും തട്ടാനും മാത്രം മതി ഭൂമിയില്‍" അത് കൊള്ളാല്ലോ അബ്സര്‍ അപ്പൊ മക്കള് വേണ്ടേ ......

  ReplyDelete
 4. ഒരു പഴങ്കഥയില്‍ കയറി ആക്രമിക്കല്ലേ കൊച്ചുമോളേ....:)

  പിന്നെ ഒരു കൊച്ചുമോള് ഇവിടെ ഉണ്ടല്ലോ... :)

  ReplyDelete
 5. അണയാന്‍ പോകുന്ന തീ ആളിക്കത്തും... അമേരിക്കയുടെ അവസ്ഥയും സമാനമാണ്... ഇനി എത്ര നാള്‍ എന്നെ അറിയേണ്ടതുള്ളൂ....

  ReplyDelete
 6. ഈ കഴുകൻ കണ്ണുകൾ തെരുവുകളിൽ നാണം കെടുന്ന ഒരു അവസ്ഥ അതി വിദൂരത്തല്ല. കുളം തോണ്ടിയ ജനതയുടെ കണ്ണുനീരിൽ നിന്നു എന്നും നീന്തിക്കയറാൻ കഴുമെന്നതു അഹങ്കാരത്തിന്റെ മൂർദ്ധന്യാവസ്ഥയാണ്‌.

  ReplyDelete
 7. നമ്മളെല്ലാം ജീവിച്ചിരിക്കുമ്പോള്‍ തന്നെ ആ അണയല്‍ കാണാന്‍ അതിയായ ആഗ്രഹം ഉണ്ട്...

  ReplyDelete
 8. അഴുകിയ ജഡങ്ങള്‍ തപ്പി കഴുകാന്‍ പോകും. അത് സ്വാഭാവികം. ആ ഒരു അവസ്ഥയിലേക്ക് സ്വന്തം മണ്ണിനെയും ജനതയെയും തള്ളി വിടാതെ നോക്കേണ്ട ചുമതല കൂടി ഒരു ഭരണാധികാരിക്കുണ്ട്. എന്തായിരുന്നു ഗദ്ദാഫി? സ്വന്തം സുഖസൗകര്യങ്ങള്‍ മാത്രം ലക്ഷ്യമിട്ട് അതിനായി സ്വന്തം ഖജനാവ് കൊള്ളയടിച്ചിരുന്ന ഒരു ഏകാധിപതി. ഒരു അഴകിയ രാവണന്‍ സ്റ്റൈല്‍. എണ്ണ സമ്പത്ത് മുമ്പില്‍ കണ്ടു കൊള്ളയടിക്കാന്‍ വന്ന അമേരിക്കയേക്കാള്‍ വലിയ തെറ്റാണ് ഗദ്ദാഫി സ്വന്തം ജനതയോട് ചെയ്തത്?

  ReplyDelete
 9. നല്ല നിരീക്ഷണം, അബ്സർ!

  എങ്കിലും, എല്ലാം അമേരിയ്ക്കയുടെ മാത്രം കുറ്റമോ?

  ReplyDelete
 10. കത്തിതുടങ്ങിയിട്ടുണ്ട്,, പക്ഷേ പൂര്‍ണ്ണമായൊരു നാശം കാണാന്‍ എത്ര കാലം കാത്തിരിക്കേണ്ടിവരുമെന്നും അതിനുമുന്‍പേ അവരെത്ര രാജ്യങ്ങളെ കത്തിച്ച് ചാമ്പലാക്കുമെന്നും മാത്രമേ അറിയേണ്ടതുള്ളൂ.. പുകഞ്ഞുകൊണ്ടിരിക്കുന്ന ഒരു അഗ്നിപര്‍വ്വതമാണിന്നവിടം.. ഒന്നാളിക്കത്താന്‍ പോലുമാവാതെ എരിഞ്ഞടങ്ങനാവും ചിലപ്പോള്‍ ദൈവനിശ്ചയം.. ഒരു ദയനീയ അന്ത്യം.. അവകാശപ്പെടാന്‍ ഒരുപിടി ചാരം പോലും സ്വന്തമായില്ലാതെ... അനേകായിരങ്ങളുടെ സ്വപ്നങ്ങളുടെ വേവുന്ന പച്ചമാംസത്തില്‍ നിന്ന് നൃത്തം ചെയ്യുന്നവന്‍റെ വിധി വെറുമൊരു കരിങ്കട്ടയുടേതാക്കാന്‍ ദൈവത്തിനധികം ആലോചിക്കേണ്ടിവരില്ല..!!!

  ReplyDelete
 11. അതും പാവം അമേരിക്കയുടെ പറ്റില്‍ കയറിയോ

  ReplyDelete
 12. ഇനി കണ്ടോ ഗദ്ദാഫിയെ ആളുകള്‍ വാനോളം പുകഴ്ത്തും ......പണ്ട് ഹിറ്റ്ലര്‍ മരിച്ചപോഴും സദ്ദാംഹുസൈന്‍ മരിച്ചപ്പോഴും എല്ലാരും ഇതൊക്കെ തന്നെ പറഞ്ഞു

  ReplyDelete
 13. യാങ്കിയുടെ അടിവേരിളകിത്തുടങ്ങി.കലാപ കലുഷിതമാമാണ് 'വെള്ളക്കോട്ടകള്‍ '.ഒബാമയുടെ'മാറ്റം'ഇസ്രാഈലിന്റെ വിരല്‍ തുമ്പിലാണ്.അടിച്ചമര്‍ത്തപ്പെടുന്നവര്‍ ഉയിര്‍ത്തെഴുന്നേറ്റു വരുന്ന കാലം ,ഇതാ കാല്‍ ചുവട്ടില്‍ .പിന്നെ,ഗദ്ദാഫി.തീര്‍ച്ചയായും ആ എകാധിപധി നിഷ്കാസിതനാവേണ്ടതു തന്നെ.മുബാറക്കിനെപ്പോലെ.എല്ലാ ഏകാധിപത്യവും സ്വന്തം നാടുകളിലെ പാവങ്ങളുടെ നെഞ്ചില്‍ കയറിയിരുന്നാണ് 'സ്വന്തങ്ങളുടെ' ഉയരമളക്കുന്നത്.പ്രാര്‍ത്ഥിക്കാം -ലിബിയന്‍ ജനതയ്ക്കവേണ്ടി ...അടിച്ചമര്‍ത്തപ്പെടുന്ന മാനുഷ്യകത്തിനു വേണ്ടി.

  ReplyDelete
 14. ഗദ്ദാഫി എകാധിപധി തന്നെ ആയിരുന്നു. അതില്‍ തര്‍ക്കം ഇല്ല. അദ്ദേഹം അധികാരത്തില്‍ നിന്നും എടുത്തെറിയപ്പെടേണ്ട വ്യക്തി തന്നെയാണ്. പക്ഷേ ആ രാജ്യത്തില്‍ നിന്നും നടത്താവുന്ന ഭാവിയിലെ മുതലെടുപ്പ്‌ മുന്നില്‍ കണ്ട് ഇടപെടുന്ന അമേരിക്കയെ ഒട്ടും ന്യായീകരിക്കാന്‍ കഴിയില്ല.

  ലിബിയയിലെ ജനങ്ങളോടുള്ള ആത്മാര്‍ത്ഥമായ സ്നേഹം കൊണ്ട് മാത്രമല്ല അമേരിക്ക ഈ പ്രശ്നത്തില്‍ ഇടപെട്ടത്‌ എന്നത് പകല്‍ പോലെ വ്യക്തമല്ലേ...

  "എകാധിപധികള്‍ അധികാരത്തില്‍ നിന്നും തൂത്ത് എറിയപ്പെടേണ്ടത് തന്നെയാണ്....
  പക്ഷേ ആ രാജ്യത്തെ പൗരന്മാര്‍ ആണ് അത് ചെയ്യേണ്ടത്...

  അല്ലാതെ അമേരിക്കയിലെ നപുംസകങ്ങള്‍ അല്ല...

  എണ്ണ സമ്പത്തുള്ള രാജ്യങ്ങളുടെ എകാധിപധികള്‍ മാത്രമേ അമേരിക്കയുടെ കണ്ണില്‍ പെടുന്നുള്ളൂ എന്ന വസ്തുതയും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്....
  അത്തരം രാജ്യങ്ങളിലെ അസംത്രിപ്തര്‍ക്ക് ആയുധവും, സൈനിക സഹായവും നല്‍കി അധികാരം നേടിയെടുക്കാന്‍ ശ്രമിക്കുന്ന അമേരിക്ക ചെയ്യുന്നത് ഏറ്റവും നീചമായ കാര്യമാണ്.

  തങ്ങള്‍ക്ക് ഓശാന പാടുന്ന ഏകാധിപധികളെ അമേരിക്ക ഇപ്പോഴും തലോടികൊണ്ടിരിക്കുന്നു....
  അത്തരം ഭരണാധികാരികള്‍ക്കെതിരേ എന്തുകൊണ്ട് ഒബാമമാരുടെ നാവ് ചലിക്കുന്നില്ല??" എന്ന് പോസ്റ്റില്‍ പറഞ്ഞ കാര്യം ശ്രദ്ധിക്കുമല്ലോ....

  ReplyDelete
 15. @റഫീക്ക് പൊന്നാനി,

  "പാവം അമേരിക്ക" എന്ന പ്രയോഗം മനോഹരമായി...:)

  ReplyDelete
 16. @rahul jacksparrow,

  അമേരിക്കയുടെ കുറ്റം / തെറ്റ് ചൂണ്ടിക്കാണിക്കാന്‍ ഗദ്ദാഫിയേയോ, സദ്ദാമിനേയോ വാനോളം പുകഴ്ത്തേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല.

  അമേരിക്കയെ കുറ്റപ്പെടുത്തിയാല്‍ അത് ഒരിക്കലും ഗദ്ദാഫിയേയോ സദ്ദാമിനേയോ പുകഴ്ത്തുന്നതായി വിലയിരുത്തുകയും വേണ്ട എന്നാണ് എന്റെ അഭിപ്രായം.

  ReplyDelete
 17. @Mohammedkutty irimbiliyam,

  "അടിച്ചമര്‍ത്തപ്പെടുന്നവര്‍ ഉയിര്‍ത്തെഴുന്നേറ്റു വരുന്ന കാലം" ആ കാലം തന്നെയാണ് വരേണ്ടത് ഇക്കാ...

  എല്ലാ ഏകാധിപതികളും സ്വന്തം നാടുകളിലെ പാവങ്ങളുടെ നെഞ്ചില്‍ കയറിയിരിക്കുമ്പോള്‍, അമേരിക്ക മറ്റു രാജ്യങ്ങളിലെ പാവങ്ങളുടെ നെഞ്ചില്‍ കയറിയിരിന്ന് ഏകാധിപത്യത്തിന്റെ പുതിയൊരു മുഖം ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നു....

  പ്രാര്‍ത്ഥിക്കാം - ലിബിയന്‍ ജനതയ്ക്കവേണ്ടി...
  അടിച്ചമര്‍ത്തപ്പെടുന്ന മാനുഷ്യകത്തിനു വേണ്ടി.

  ReplyDelete
 18. ഒരു ഏകാധിപതിയുടെ ഭരണം തൂത്തെറിയാന്‍ അമേരിക്കയോ നാറ്റോയോ യൂറോപ്യന്‍ യൂണിയനോ സഹായിച്ചെങ്കില്‍ നന്ദി പറയുകയല്ലേ സുഹൃത്തേ വേണ്ടത്‌. അവിടെയും അമേരിക്കന്‍ വിദ്വേഷം പ്രകടിപ്പിക്കാനുള്ള വേദിയാക്കേണ്ടതുണ്ടോ...ഏകാധിപത്യം മാറി ലിബിയ ജനാധിപത്യമാകുമ്പോള്‍ അവിടുത്തെ എണ്ണഖനന മന്ത്രിയായി ഏതെങ്കിലും അമേരിക്കക്കാരനെ നിയമിക്കുമോ.. എങ്ങനെയാണ്‌ അമേരിക്കയുടെ 'എണ്ണക്കൊതി ' ഇക്കാര്യത്തില്‍ പ്രവര്‍ത്തിച്ചതെന്നറിയാന്‍ മോഹമുണ്ട്‌. വ്യക്തിസ്വാതന്ത്ര്യത്തിനു പോലും വില നല്‍കാത്ത സൗദി അറേബ്യയിലെ ' ജനാധിപത്യ'ത്തിനൊന്നും ഒരു കുറ്റവും കാണാത്തവരാണ്‌ ഈ അമേരിക്കന്‍ വിരുദ്ധര്‍.. അബ്‌സാറിന്‌ എന്താണ്‌ പറയാനുള്ളത്‌

  ReplyDelete
 19. @Jinesh M D,

  ലിബിയയുടെ ജനാധിപത്യപാതയില്‍ കല്ലുകളും മുള്ളുകളും കിടക്കുന്നുണ്ട് എന്നാണ്‌ ഒബാമ ഇന്നലെ പറഞ്ഞത്‌. അത് നീക്കാന്‍ അമേരിക്കയുടെ എല്ലാ സഹായവും അവര്‍ വാഗ്ദാനം നല്‍കുകയും ചെയ്തു. ഒബാമ തന്റെ ലക്ഷ്യങ്ങള്‍ ഓരോന്നായി പുറത്ത് വിടുന്നതിന്റെ സൂചനയല്ലേ അത്??

  ഇറാക്കില്‍, അമേരിക്കകാരനെ എണ്ണഖനന മന്ത്രി ആക്കിയാണോ അവര്‍ ഇറാക്കിലെ എണ്ണ കടത്തുന്നത്???

  സൌദിയിലെ കാര്യം എടുക്കാം...
  എന്തുകൊണ്ടാണ് അമേരിക്ക സൌദിയിലെ വ്യക്തിസ്വാതന്ത്രത്തിന് വേണ്ടി നാവ്‌ ചലിപ്പിക്കാത്തത്??
  അമേരിക്കക്ക് വേണ്ടി ഓശാന പാടുന്നത് കൊണ്ടും, സൗദിയില്‍ ഇരിപ്പിടം കൊടുത്തതു കൊണ്ടും അല്ലേ അമേരിക്ക സൗദിക്ക് എതിരെ തിരിയാത്തത്???

  സൗദിയില്‍ വ്യക്തി സ്വാതന്ത്രത്തിന് വില നല്‍കുന്നില്ലെങ്കില്‍ അതിന് ആ രാജ്യത്തെ പൌരന്മാര്‍ ആണ് പ്രതികരിക്കേണ്ടത്‌.
  അതുപോലെ തന്നെയാണ് ഏതൊരു രാജ്യത്തും നടക്കേണ്ടത്...

  സദ്ദാം ഇറാക്കില്‍ കൊന്നതിനേക്കാള്‍ ആയിരക്കണക്കിന് മടങ്ങ്‌ നിരപാരധികളെ അമേരിക്ക ഇറാക്കില്‍ കൊന്നില്ലേ???
  അപ്പോള്‍ അമേരിക്കക്ക് മനുഷ്യാവകാശത്തെ പറ്റി പറയാന്‍ എന്താണ് അവകാശം????

  ഇന്ത്യയിലെ ഭരണത്തിലെ പാളിച്ചകള്‍ തിരുത്താന്‍ ഇന്ത്യയിലെ അസംത്രിപ്തര്‍ക്ക് അമേരിക്ക ആയുധവും സൈനിക സഹായവും നല്‍കിയാല്‍ ജിനേഷ്‌ അതിനെ അനുകൂലിക്കുമോ???

  ReplyDelete
 20. ജനാധിപത്യം ഒരിക്കലും എത്തിനോക്കാത്ത ഒരു രാജ്യമല്ലേ സുഹൃത്തേ ലിബിയ.. ആ സ്ഥിതിക്ക്‌ ഒരു ഏകാധിപതിയെ പുറത്താക്കാന്‍ രാജ്യത്തെ വിമതവിഭാഗത്തിന്‌ പുറത്തു നിന്ന്‌ സഹായം ലഭിക്കുന്നുണ്ടെങ്കില്‍ അത്‌ കുറ്റമാകുമോ( അത്‌ ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്തെ കാര്യവുമായി താരതമ്യം ചെയ്യപ്പെടേണ്ട വസ്‌തുതയാണോ)എണ്ണ മാത്രമാണ്‌ ലക്ഷ്യമെങ്കില്‍ അഫ്‌ഗാനിസ്ഥാനില്‍ ഏകാധിപത്യം അവസാനിപ്പിച്ച്‌ ജനാധിപത്യം( അമേരിക്കയുടെ പാവ ഗവണ്‍മെന്റ്‌ ആണെന്ന കാര്യം വിസ്‌മരിക്കുന്നില്ല) നടപ്പില്‍വരുത്തിയത്‌. (അമേരിക്കയെന്ന ലോക പോലീസിനെ ഒരിക്കലും ഞാന്‍ അംഗീകരിക്കുന്നില്ല...ദുര്‍ബലമായ ഐക്യരാഷ്ട്രസംഘടനയെ.. (അത്‌ എല്ലാക്കാലവും അമേരിക്ക ദുര്‍ബലമാക്കി വെച്ചു.) നോക്കുകുത്തിയാക്കി അമേരിക്ക കാണിക്കുന്ന ഒന്നിനെയും അംഗീകരിക്കുന്നുമില്ല.. പക്ഷെ ഗദ്ദാഫി എന്ന ലോക ഏകാധിപതിയെ ജനാധിപത്യ വിശ്വാസികള്‍ തൂത്തെറിയുമ്പോഴും അമേരിക്കയെ കുറ്റം പറയാന്‍ കാണിക്കുന്ന വ്യഗ്രത ഒരുതരം ഫോബിയ ആണ്‌.. ഏകാധിപത്യവും സ്വന്തം എണ്ണയുമാണോ ലിബിയന്‍ ജനതയുടെ ഏറ്റവും വലിയ ആവശ്യം

  ReplyDelete
 21. @Jinesh M D,

  താങ്കള്‍ പറഞ്ഞ രീതിയില്‍ ജനാധിപത്യം എത്തി നോക്കാത്ത അമേരിക്കയെ പിന്തുണക്കുന്ന ഒരു പാട് രാഷ്ട്രങ്ങള്‍ ലോകത്ത് ഉണ്ടല്ലോ... അവിടത്തെ ജനാതിപത്യത്തെ പറ്റി എന്തുകൊണ്ട് അമേരിക്ക മൌനം പാലിക്കുന്നു???

  വിമത വിഭാഗം അമേരിക്കയെ പോലുള്ളവരുടെ സഹായം സ്വീകരിക്കുന്നത് ആത്മഹത്യാപരമാണ് എന്നതാണ് എന്റെ അഭിപ്രായം.

  അഫ്ഗാനിസ്ഥാനില്‍ അമേരിക്കയുടെ പാവ സര്‍ക്കാര്‍ ആണെന്ന് താങ്കള്‍ തന്നെ സമ്മതിക്കുന്നു. ആ അവസ്ഥ തന്നെയാണ് ലിബിയയിലും ഉണ്ടാവാന്‍ പോവുക. തങ്ങളെ അനുസരിക്കാത്ത ഒരു സര്‍ക്കാര്‍ ലിബിയയില്‍ വരാതിരിക്കാന്‍ ആവശ്യമായതെല്ലാം അമേരിക്ക ചെയ്യും.

  അമേരിക്കയുടെ ലക്‌ഷ്യം എണ്ണയില്‍ മാത്രം ഒതുങ്ങി കൊള്ളണം എന്നില്ല...
  ലോകത്തിന്റെ എല്ലാഭാഗത്തും തങ്ങളുടെ സൈന്യത്തിന്റെ സാന്നിധ്യം ഉറപ്പ് വരുത്താന്‍ അവര്‍ ശ്രമിക്കുന്നുണ്ട്.
  "തങ്ങളെ അനുസരിക്കാത്തവരുടെ അന്ത്യം ഇങ്ങിനെ ആയിരിക്കും" എന്ന ഒരു മുന്നറിയിപ്പ്‌ എതിര്‍ ചേരിയില്‍ നില്‍ക്കുന്നവര്‍ക്ക്‌ നല്‍കാനും അവര്‍ ശ്രമിക്കുന്നു...

  "ഒന്നുകില്‍ ഞങ്ങളോടൊപ്പം അല്ലെങ്കില്‍ ശത്രുപക്ഷത്ത്‌" എന്ന പ്രഖ്യാപനം നടത്തിയത്‌ അമേരിക്ക തന്നെ ആയിരുന്നല്ലോ...

  ഗദ്ദാഫിയെ ഞാന്‍ അനുകൂലിക്കുന്നില്ല എന്ന് നേരത്തെ തന്നെ പറഞ്ഞല്ലോ...

  ലിബിയയുടെ മാത്രമല്ല ഏതൊരു രാജ്യത്തിന്റെയും പ്രധാന ആവശ്യം ജനാതിപത്യവും സമാധാനവും തന്നെയാണ്. അതില്‍ ഒന്നും തര്‍ക്കം ഇല്ല.

  ഒരു പക്ഷേ താങ്കള്‍ പറഞ്ഞ പോലെ ഒരു തരം ഫോബിയ തന്നെ ആയിരിക്കാം അമേരിക്കയുടെ ഇത്തരം നയങ്ങളോട്‌ എതിര്‍പ്പുള്ളവര്‍ക്ക് ഉള്ളത് .

  അമേരിക്കയുടെ ഭൂതകാലത്തില്‍ നിന്നും വര്‍ത്തമാനകാലത്തില്‍ നിന്നും മനസ്സിലാക്കിയ കാര്യങ്ങളെ പറ്റി ചിന്തിക്കുമ്പോള്‍ ഉണ്ടാകുന്ന ഫോബിയ...
  മൂക്ക് കയറില്ലാതെ ഓരോ രാജ്യത്തും കയറി അസ്ഥിരതകള്‍ സൃഷ്ടിച്ച് പ്രത്യക്ഷമായോ പരോക്ഷമായോ ഭരണം കയ്യാളുന്നത് കാണുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥത...
  മറ്റു രാഷ്ട്രങ്ങള്‍ അതിനെതിരെ നട്ടെല്ലോടെ നില്‍ക്കാത്തതില്‍ ഉള്ള നിരാശ...
  ഇന്നലകളില്‍ ഇറാക്ക്, അഫ്ഗാനിസ്ഥാന്‍...
  ഇന്നുകളില്‍ ലിബിയ....
  നാളെകളില്‍ ഇറാന്‍, വെനിസ്വേല...
  അധികം വൈകാതെ ഒരു പക്ഷേ നമ്മുടെ രാജ്യവും ആ കരാളഹസ്തങ്ങളില്‍ പെട്ട് പോയേക്കുമോ എന്ന ഫോബിയ....

  ReplyDelete
 22. ഗദ്ദാഫിയുടെ സ്വേച്ഛാധിപത്ത്യത്തെ എതിര്‍ക്കപ്പെടണ്ട്ത് തന്നെയാണ് എന്നാലും , ഇവിടെ ഒരു വിപ്ലവത്തിന്റെ വിജയമാണ് നടന്നത് എന്ന് കൊട്ടിഘോഷിക്കുന്ന പലരും താങ്കളുടെ നിരീക്ഷണം മറക്കുകയാണ്, ഗദ്ദാഫിയുടെ പതനത്തിലൂടെ പുതിയൊരു ലോകം കെട്ടിപ്പെടുക്കാന്‍ ലിബിയന്‍ ജനതക്ക് ആവുമോ
  ഇന്ത്യ പോലെ ജനാദിപത്ത്യം സ്വപ്നം കാണുന്ന അന്നടുകാര്‍ക്ക് അത് അതത്ര എളുപ്പത്തില്‍ സാദിച്ഛടുക്കാന്‍ കഴിയുമോ, കഴിയട്ടെ എന്ന് നമുക്ക് പ്രത്ത്യാശിക്കാം
  മുതലാളിത്തത്തിനും സോഷ്യലിസത്തിനും ബദലായി ഇസ്‌ലാമികസോഷ്യലിസം എന്നൊരു വ്യവസ്ഥിതി കൊണ്ടുവരാന്‍ അദ്ദേഹം ശ്രമിച്ചു. ഇതിനെ മൂന്നാം പ്രപന്‍ജ നിയമമായി വ്യാഖ്യാനീക്കുകയും ചെയ്തു
  വിശുദ്ധ ഖുരാനിനെ പോലും സ്വന്തം ഇഷ്ട്ടത്തിനു മാറ്റാന്‍ ശ്രമിച്ചു.
  ചുരുക്കത്തില്‍ കാലക്രമേണ അദ്ദേഹം നിഷ്ഠുരനായൊരു സ്വേച്ഛാധിപതിയായി മാറുകയായിരുന്നു,
  ശരിക്കും ഈ ഒരു സ്വേച്ഛാധിപത്ത്യമാന്നു അദ്ദേഹത്തിന്‍റെ പദനത്തിനു കാരണം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത് ....
  ഇത്തരം ഭരണാദികളുടെ അവസ്ഥ ഇത് തന്നെ യായിരിക്കും, വിപ്ലവമെന്നോ സമരമെന്നോ പേരില്‍ അവര്‍ നിലംപതിക്കും അത് ഒരു ചരിത്ര സത്യമാണ് .....

  ReplyDelete
 23. ഇവിടം കൊണ്ട് നന്നായാല്‍ ലിബിയക്ക്‌ നല്ലത്
  അല്ല അമേരിക്ക അവിടെ പിടിച്ചു തൂങ്ങി നിന്നാല്‍ അവരുടെ കഷ്ടകാലം
  ഏറ്റവും കൂടുതല്‍ എണ്ണയുള്ള ഒരു രാജ്യമാണ് ലിബിയ എന്നും കേട്ടിട്ടുണ്ട്
  അമേരികായാനെന്കില്‍ ഇപ്പൊ ആകെ പാളീസായിരിക്കയല്ലേ?

  ReplyDelete
 24. ശത്രൗവിന്റെ ശത്രു മിത്രം എന്ന നിലയിൽ ചില വിഷയങ്ങളോട് നമുക്ക് അനുഭാവം പ്രകടിപ്പിക്കേണ്ടതുണ്ട്. ഗദ്ദാഫിയുടെ വധവും ഇത്തരത്തിൽ ഉള്ള ഒന്നാണ്. ഇക്കഴിഞ്ഞ കുറച്ച് നാളുകളായി ഇപ്രകാരം "സ്വാതന്ത്ര്യത്തിലേക്ക് " നീങ്ങിയ രാജ്യങ്ങളുടെ ഇന്നത്തെ അവസ്ഥ എന്തെന്ന് കണ്ടവർക്ക് ലിബിയയിലും എന്ത്ുസംഭവിക്കും എന്ന് ഊഹിക്കാവുന്നതെ ഉള്ളൂ.

  ReplyDelete
 25. മുഹമ്മദ് നബിയുടെ വാചകങ്ങൾ പുലരുന്നു..! “നിങ്ങൾ അല്ലാഹു അല്ലാത്തവരെ ആരാധ്യന്മാരായി സ്വീകരിക്കുകയാണെങ്കിൽ, (അഥവാ ശിർക്ക് ചെയ്യുകയാണെങ്കിൽ) പുറമെ നിന്നുള്ളവർ നിങ്ങളെ കീഴടക്കുക തന്നെ ചെയ്യും..

  ഇറാഖിലും ലിബിയയിലും സംഭവിച്ചതിത് തന്നെ.. പടച്ചോനെ മറന്നവർക്കെല്ലാം സംഭവിച്ചത്..

  ReplyDelete
 26. ഡേയ്...!!!
  ഈ അപ്രൂവൽ എന്തിന്? ആരെ ഭയക്കുന്നു? ഇത് ഒഴിവാക്കപ്പെടണം എന്നാണ് എന്റ്െഅഭിപ്രായം.

  ReplyDelete
 27. രാഷ്ട്രീയ പോസ്റ്റുകള്‍ ഇടുമ്പോള്‍ ഇഷ്ടപ്പെടാത്ത ചിലര്‍ തെറിയും, അനാവശ്യസൈറ്റുകളുടെ ലിങ്കും കൊണ്ട് വന്ന് പൂശുന്നു...
  അതുകൊണ്ടാ മോടെറേഷന്‍ ഇട്ടത് ....:)

  ഒഴിവാക്കുന്നതിനെ പറ്റി ആലോചിക്കാം...

  ReplyDelete
 28. good article....right view....i hav to say one thing to American lovers..or supporters...what is the present condition of america?
  Hws their attitude to middleclass &lowerclass people in their own country?
  i wil say that is a form of autocracy...who gives the right to them to rule all over the countries when they hav a lot of prolems as their own....at first they need to secure their own poeple from unemployment&poverty....

  ReplyDelete
 29. മുംബൈ ആക്രമണക്കേസില്‍ അമേരിക്കക്ക് എത്രത്തോളം പങ്കുണ്ട് ? എന്ന് വസ്തുനിഷ്ടമായി പഠിച്ചാല്‍ മാത്രം മതി അമേരിക്കയെ മനസ്സിലാക്കാന്‍ .....................................
  ഇതൊന്നും മനസ്സിലാക്കാന്‍ തലയില്‍ കിഡ്നി ഇല്ലാത്തവര്‍ക്ക് , അവരുടെ നെഞ്ചിലൂടെ അമേരിക്കന്‍ ടാങ്കറുകള്‍ കയറി ഇറങ്ങുമ്പോള്‍ എങ്കിലും മനസ്സിലായാല്‍ മതിയായിരുന്നു..............

  ReplyDelete
 30. Libya & QADDAFI ...FACTS THAT CANT BE DENIED
  1. There is no electricity bill in Libya; electricity is free
  for all its citizens.

  2. There is no interest on loans, banks in Libya are
  state-owned and loans given
  to all its citizens at 0% interest by law.

  3. Home considered a human right in Libya –
  Gaddafi vowed that his parents
  would not get a house until everyone in Libya had a
  home. Gaddafi’s father has
  died while him, his wife and his mother are still living
  in a tent.

  4. All newlyweds in Libya receive $60,000 Dinar (US$
  50,000 ) by the government
  to buy their first apartment so to help start up the
  family.

  5. Education and medical treatments are free in
  Libya. Before Gaddafi only 25%
  of Libyans are literate. Today the figure is 83%.

  6. Should Libyans want to take up farming career,
  they would receive farming
  land, a farming house, equipments, seeds and
  livestock to kick- start their farms
  – all for free.

  7. If Libyans cannot find the education or medical
  facilities they need in Libya,
  the government funds them to go abroad for it –
  not only free but they get US
  $2, 300/mth accommodation and car allowance.

  8. In Libyan, if a Libyan buys a car, the government
  subsidized 50% of the price.

  9. The price of petrol in Libya is $0. 14 per liter.

  10. Libya has no external debt and its reserves
  amount to $150 billion – now
  frozen globally.

  11. If a Libyan is unable to get employment after
  graduation the state would
  pay the average salary of the profession as if he or
  she is employed until
  employment is found.

  12. A portion of Libyan oil sale is, credited directly to
  the bank accounts of all
  Libyan citizens.

  13. A mother who gave birth to a child receive US
  $5 ,000

  14. 40 loaves of bread in Libya costs $ 0.15

  15. 25% of Libyans have a university degree

  16. Gaddafi carried out the world’s largest irrigation
  project, known as the Great
  Man-Made River project, to make water readily
  available throughout the desert
  country.

  ReplyDelete
 31. @ansar,

  ഈ വസ്തുതകള്‍ ശരിയാണെങ്കില്‍ ലിബിയ ശരിക്കും ഒരു സ്വപ്നതുല്യമായ രാജ്യം ആണല്ലോ...

  ReplyDelete
 32. ഫേസ് ബുക്കില്‍ Fasalu Rahman N എന്ന സുഹൃത്ത് ഇട്ട ഒരു കമന്റ് അദ്ദേഹത്തോടുള്ള കടപ്പാട് രേഖപ്പെടുത്തികൊണ്ട് ഇവിടെ കോപ്പി ചെയ്തിടുന്നു....

  തന്റെ രാജ്യത്ത് ജോലി ഇല്ലാത്തവന് ശംബളം കൊടുത്ത ആദ്യത്തെ ഭരണാധികാരി ..രാജ്യത്ത് അവകാശങ്ങളില്‍ സ്ത്രീക്കിം പുരുഷനും തുല്യത നല്‍കി .സൌജന്യ വെള്ളം, വൈദ്യതി, വിദ്യാഭ്യാസം ..കൂരകള്‍ പൊളിച്ച് മനുഷ്യവാസയോഗ്യമായ വീടുകള്‍ നിര്‍മിച്ചു..ചികിത്സ രാജ്യത്തിന്‍റെ അകത്തും പുറത്തും സൌജന്യമാക്കി..തന്റെ ജനതക്ക് രാജ്യത്തിനകത്തും പുറത്തും ആദരവും ബഹുമാനവും നല്‍കിഈജിപ്റ്റ്‌, സുഡാന്‍, മൊറോക്കോ, അള്‍ജീരിയ, ടുണീഷ്യ യമന്‍ എന്നീ അറബ് രാജ്യങ്ങള്‍ക്ക് സഹായഹസ്തം നീട്ടി.ഇറ്റലി പരസ്യമായി മാപ്പ് പറഞ്ഞ രാജ്യം..ലിബിയയില്‍ കാണുന്ന യാചകര്‍ അവിടെ താമസിക്കുന്ന അറബ് രാജ്യക്കാരാണ്.ഓരോ ലിബിയന്‍ പൌരന്റെ പേരിലും മുപ്പതിനായിരം ദിനാറിന്റെ ബാങ്ക് അക്കൗണ്ട്‌ നല്‍കി..ദുര്‍ബലര്‍ക്കും അവരുടെ സഹായികള്‍ക്കും സൌജന്യമായി ശമ്പളം നല്‍കി..മദ്യം ആദ്യമേ നിരോധിച്ചു..കൈക്കൂലി നിരോധിച്ചു..ബാങ്കുകള്‍ പലിശ ഇടപാട് നടത്തുന്നില്ല..രാജ്യത്തിനകത്തു ലാന്ഡ് ലൈന്‍ ടെലിഫോണ്‍ വിളി സൌജന്യം ..പെട്രോളിന് വെള്ളത്തിന്റെ വില പോലും ഇല്ല..അവശ്യ ഭക്ഷണ സാധനങ്ങളുടെ വില കൂട്ടാന്‍ അനുവദിച്ചില്ല..ബ്രിടീഷുകാരെയും അമേരിക്കക്കാരെയും തന്റെ രാജ്യത്തുനിന്നും പുറത്താക്കി.തന്റെ ആഫ്രിക്കന്‍ അറബ് വസ്ത്ര വിധാനങ്ങളില്‍ അഭിമാനം കൊണ്ടു.വിദേശത്ത് പഠിക്കാന്‍ ഓരോ വിദ്യാര്തിക്കും മുന്നൂറു യൂറോയും സൌജന്യ ചിലവുകളും..ജനങ്ങള്‍ക്ക്‌ ഒരുവിധ നികുതിയും ഇല്ല..രാജ്യത്തിന് കടം ഇല്ല..സര്‍വകലാശാല ബിരുദം നേടിയാല്‍ ഒരാള്‍ക് ജോലിയില്ലെങ്ങിലും ശമ്പളം..ലിബിയയിലെ രെജിസ്ടര്‍ ചെയ്ത ഓരോ കുടുംബത്തിനും മുന്നൂറു യൂറോ പ്രതിമാസം സൌജന്യം..ഒരാള്‍ വിവാഹം ചെയ്യുമ്പോള്‍ നൂറ്റിഅമ്പതു ചതുരശ്ര മീറ്റര്‍ ഭൂമി അല്ലെങ്ങില്‍ ഒരു വീട് സൌജന്യം.പിന്നെ എന്തിനു അവര്‍ വിപ്ലവം നയിച്ചു???പിന്നെ എന്തിനു അവര്‍ അദ്ധേഹത്തെ കൊന്നു????ഇതിലും മെച്ചപ്പെട്ട അവസ്ഥ അവര്‍ സ്വപ്നം കാണുന്നുവോ???

  പറയാന്‍ വാക്കുകളില്ല ചരിത്രത്തില്‍ സമാനതകളില്ലാത്ത മഹാ ക്രൂരത , സ്വന്തം രാജ്യത്തെ ഇത്രയധികം ആവേശത്തോടെ സ്നേഹിച്ച
  മറ്റൊരു ഭരണാധികാരിയും ഉണ്ടാവില്ല , ആവേശത്തോടെ ലിബിയന്‍ റോഡിലൂടെ തുറന്ന വാഹനത്തില്‍ കൈകളുയര്‍ ത്തി അത്യാവേശത്തോടെ മണിക്കൂറുകള്‍ സഞ്ചരിക്കുന്ന ഈ നേതാവ്
  ഒരു ഏകാധിപതി എന്ന് പറഞ്ഞാല്‍ ഒരിക്കലും വിശ്വസിക്കാന്‍ കഴിയില്ല .പതിനായിരക്കണക്കിനു വരുന്ന ലിബിയന്‍ ജനതയോട് പ്രസങ്ങിക്കുന്ന വീഡിയോ കണ്ടാല്‍ അത്ഭുതപ്പെടും നമ്മള്‍ എത്രമാത്രം ജനങ്ങള്‍ ഗധാഫിയെ
  സ്നേഹിക്കുന്നു എന്നോര്‍ത്ത് ,ഒറ്റ മാധ്യമങ്ങള്‍ പോലും ഗധാഫി അനുകൂലികളുടെ റിപ്പോര്‍ട്ടുകള്‍ നല്‍കാതെ ഗധാഫിയോടു മഹാ ക്രൂരത ചെയ്തു സാമ്രാജ്യത്വ ഭീരുക്കളുടെ ആക്രമണത്തിന് വഴിയൊരുക്കി ,സത്യം പുറത്തു കൊണ്ട് വരാനുള്ള മാധ്യമങ്ങളുടെ ധര്‍മ ത്തിന്
  എതിരായി അവര്‍ സാമ്രാജ്യത്വത്തിന്റെ ഒറ്റു കാരായി പ്രവര്‍ത്തിച്ചു.

  പാര്‍ട്ടി A 500 വോട്ട്, പാര്‍ട്ടി B 400 വോട്ട് ,പാര്‍ട്ടി C 300 വോട്ട് , പാര്‍ട്ടി D 200 വോട്ട് .
  അപ്പോള്‍ വിജയിച്ച ആള്‍ 500 വോട്ട് “A “നമ്മളെ ഭരിക്കുന്നു .പക്ഷെ 400+300+200 =9000 ആളുകള്‍ക്ക് വേണ്ടാത്ത A ,
  500 വോട്ടുകളുടെ പൂരിപക്ഷമുള്ള A ആള്‍ നമ്മളെ ഭരിക്കുന്നു , യഥാര്‍ത്ഥത്തില്‍ പൂരിപക്ഷത്തിനു വേണ്ടാത്ത ഒരാളാണ് ജനാധിപത്യത്തില്‍ ഭരണം നടത്തുന്നത് ....
  ഗധാഫിയുടെ ഈ സിദ്ധാന്തം എത്ര ശരിയാണ് ...ഗധാഫിയെ
  അതിക്രൂരമായി കൊന്നവര്‍ക്ക് പോലും അയാള്‍ എന്ത് തെറ്റ് ചെയ്തു എന്ന് പറയാന്‍ കഴിയുന്നില്ല - ഒരു വെറും വാക്ക് ""എകാതിപതി "" പക്ഷെ ജനാധിപത്യ നേതാവിനെക്കാള്‍ എത്രയോ മടങ്ങ്‌ ഉന്നതനായിരുന്നു ഗധാഫി ...ഞാന്‍ ഒരു കംമ്യൂനിസ്ട്ടല്ല പക്ഷെ അമേരിക്കയെ നിലക്ക് നിര്‍ത്താന്‍ ഞാന്‍ പലപ്പോഴും കമ്മ്യൂനിസ്റ്റ കാറുണ്ട് എന്ന് പറഞ്ഞ ഗധാഫി - സാമ്രാജ്യത്വത്തിന്റെ കണ്ണിലെ കരടായിരുന്നു എന്നാ ഒറ്റ ക്കരണം കൊണ്ട് മാത്രം ,
  അദ്ധേഹത്തെ കൊന്നോടുക്കിയവരെ കാലം നിങ്ങളെ കാത്തിരിക്കുന്നു .... ഗധാഫി മരിക്കില്ല ,
  കൊല്ലാന്‍ നിങ്ങള്ക്ക് കഴിയും പക്ഷെ തോല്‍പ്പിക്കാന്‍ കഴിയില്ല .ഇല്ല ഗധാഫി മരിക്കില്ല

  ReplyDelete
 33. പോസ്റ്റിനെക്കുറിച്ച് ഒന്നും പറയാനാവുന്നില്ല ഡോക്ടര്‍ പോസ്റ്റും കമന്റ് ധരിച്ചു വെച്ചിരുന്ന ആശയഗതികളും എല്ലാം കൂടി വലിയ ആശയക്കുഴപ്പമുണ്ടാക്കുന്നു...പുതുതായി ഒന്നും പറയാന്‍ കഴിയാത്ത അവസ്ഥ.മാധ്യമങ്ങള്‍ സത്യത്തെ വളച്ചൊടിച്ച് അവരുടെ താല്‍പര്യപ്രകാരം നമുക്കു നല്‍കുന്ന ഈ കാലത്ത് നമ്മള്‍ എന്താണ്, ഏതാണ് വിശ്വസിക്കക.ആരുടെ പക്ഷമാണ് ശരി എന്നു തീരുമാനിക്കുക.

  ഏതായാലും ഒരു കാര്യം ശരിയാണ്..

  അമേരിക്കയുടെ ഭൂതകാലത്തില്‍ നിന്നും വര്‍ത്തമാനകാലത്തില്‍ നിന്നും നാം പഠിക്കേണ്ട ചില പാഠങ്ങളുണ്ട്. മൂക്ക് കയറില്ലാതെ ഓരോ രാജ്യത്തും കയറി അസ്ഥിരതകള്‍ സൃഷ്ടിച്ച് പ്രത്യക്ഷമായോ പരോക്ഷമായോ അവര്‍ ഭരണം കയ്യാളുന്നു.
  ഇന്നലകളില്‍ ഇറാക്ക്, അഫ്ഗാനിസ്ഥാന്‍...
  ഇന്നുകളില്‍ ലിബിയ....
  നാളെകളില്‍ ഇറാന്‍, വെനിസ്വേല...

  ReplyDelete
 34. Dear Brother..
  I'm not an opponent to him But supporting up to certain level. But for that purpose I' don't want to spread the false news. My answers are there along with each statement. This answer is from my experience of two year time in LIBYA along with family. Libyans were very nice and friendly to me. They are still living in my heart. The main problem that faced by Libyan during Gaddafi’s period was lack of freedom and feel of insecurity, especially among the youth. I’m contacting with them usually and they are expecting a new peaceful Libya and I’m also praying for the same.

  If he is taking care about his people why they fought and became SHAHEED against him. There was no freedom at all, like a open jail. There was not equal distribution of wealth even he tells the same in his green book. In Tripoli there was only three shopping malls all of them belongs to relatives of the ruler.

  But in my view a fellow like him only can control the people like this. This in only for information. Don't see him through Islamic point of view. He is ideology was not 100% Islam but a mixing of Greek ideology, Marxist & Islamic believe. The corner stone of the constitution was green book what he wrote. Al most all of the Iqwan, Salafy & Sanusi were fighting against him......

  But this action under the name of NATO is only for oil not for civilians in LIBYA. If you know about the quality of oil that produced there, it is the one of purest oil as it contains less quantity of sulpher and in oil market it's know as sweet oil bcz of high quality. The extraction and purification cost is comparatively less. NATO killed civilians more than that GADDAFI done and all the infrastructure collapsed. They came for LIBYAN oil that's why Hilary Clinton recently visited along with business magnets.
  I’m answering each point as below.

  ReplyDelete
 35. I’m answering each point as below.

  1. There is no electricity bill in Libya; electricity is free for all its citizens. This is false and fabricated. There is Electricity bill of even domestic users. Libyan home owners pay monthly/quarterly (area dependant) electricity bills based on meter readings. Electricity is cut off in instances of unpaid bills. But the domestic water connection is free of cost
  2. There is no interest on loans, banks in Libya are state-owned and loans given to all its citizens at 0% interest by law. It's true, but full filling certain condition. But common people can't fulfill this condition. They have to pay a big amount under the table. There is a percentage rate charge on all loans, which is comparable to an interest rate, but in the spirit of ‘Islamic ethics’ it is not called interest, it is called an ‘Administrative Expense’ – Masareef Edareeya
  3. Home considered a human right in Libya – Gaddafi vowed that his parents would not get a house until everyone in Libya had a home. Gaddafi’s father has died while him, his wife and his mother are still living in a tent. Gaddafi is also living in a tent it's not bcz of simplicity. If he came to Dubai or any other foreign country he will not stay in Hotel. He was hosting his diplomatic guest also in tent. But these tents are not as per our perspective. In Libya political opponents, or just successful business men/women, had their homes confiscated and handed over to regime members, usually rewards for Free Officers – Dubat A7rar. Late 70’s - The introduction of the law Albayt le Sakinehee – The Home Belongs to its Dwellers. As this law was passed overnight, thousands of homeowners instantly lost their homes, as tenants (those renting the homes) claimed ownership on account of being the ‘dwellers’. The law applied to homes, farms, shops, etc.90 - The introduction of Purification Committees. He himself lived in a sprawling 6km square compound in the centre of the capital which was home to state of the art security and an underground network of rooms and ultramodern bunkers.
  4. All newlyweds in Libya receive $60,000 Dinar (US$ 50,000 ) by the government to buy their first apartment to help start up the family. It's not a gift but as a loan. The main problem of the youth is they don't have housing facility and it's compulsory that they should possess the same before getting married. The backbreaking bureaucracy associated with such grants and loans make them more or less impossible to obtain.
  5. Education and medical treatments are free in Libya. Before Gaddafi only 25% of Libyans were literate. Today the figure is 83%. It’s true and they will get scholar ship also while going abroad. Our Education system is no better. It is outdated, teachers are underpaid and under-trained and libraries are largely non-existent. The syllabus was constantly being revised and reviewed under direct instruction from the former regime e.g. banning English
  6. Should Libyans want to take up farming as a career, they would receive farming land, a farming house, equipments, seeds and Livestock to kick- start their farms – all for free. . Idon’t have an exact idea about this one
  7. If Libyans cannot find the education or medical facilities they need in Libya, the government funds them to go abroad for it – not only free but they get US $2, 300/month accommodation and car allowance. This also a reality they will get will get medical facility in abroad upto Euro 150,000.00 with flight ticket and other facility. As the medical fecility in the country is in premature stage and this grant does not exist for the mainstream public

  ReplyDelete
 36. 8. In Libya, if a Libyan buys a car, the government pays 50% of the price. This is completely false statement actually vehicle market price is more than normal price. As the 80% of the taxi drivers were doing spy work for the ruler, they might get some subsidy or financial aid.
  9. The price of petrol in Libya is $0. 14 per liter. Yes its true
  10. Libya has no external debt and its reserves amount to $150 billion – now frozen globally.. This is reality and their precipitate is greater than that of US. “A rich nation of poor inhabitants” But the benefit is not distributed to the common people that are why they took arms.

  11. If a Libyan is unable to get employment after graduation the state would pay the average salary of the profession if he or she is employed until employment is found. This is not true and actually their salary is less than that of foreigners are getting
  12. A portion of Libyan oil sale is, credited directly to the bank accounts of all Libyan citizens. No basis to this claim as no such case can be found. May be crediting to ruling family members personal account
  13. A mother who gave birth to a child receive US $5 ,000 . There is Financial Assistance upon birth but I don’t know the exact amount. There is a Child Benefit welfare payment in Libya – it is roughly 15-20 Libyan Dinars a month per child. No Libyan citizen was given foreign currency as compensation
  14. 40 loaves of bread in Libya costs $ 0.15. Bread usually costs ¼ dinars for 10 baguettes (small) or roughly 500grams per dinar. I'm kindly reminding you that its only the manufacturing cost charged by the Bakery
  15. 25% of Libyans have a university degree false. If you are a Libyan and if you can understand English you will get employment bcs that is the standard of education. And as he was against America and Europe he banned English education from the primary level to post graduation level. The education standard is very low.
  16. Gaddafi carried out the world’s largest irrigation project, known as the Great Man-Made River project, to make water readily available throughout the desert country. This is great job he had done. You have to keep it mind that around 80%of the Libya is part of the Great Sahara Desert. And he was telling to people that "WATER AND BREAD WILL BE FREE OF COST UNTILL I'M RULING THE COUNTRY" It' was true.

  ReplyDelete
 37. @മുഹമ്മദ് ദില്ഷാദ്,

  കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കിയതിന് നന്ദി....

  ReplyDelete
 38. ഭരണ മാറ്റം .... ജനാതിപത്യം എന്നൊക്കെ വിളിച്ചോതി സാമ്രാജ്യത്തിന്റെ അധിനിവേശ കൊതി അഫ്ഘാനിലും ഇറാക്കിലും ചെയ്തു വെച്ചത് മാപ്പര്‍ഹിക്കാത്ത ചില തെറ്റുകളാണ് . ഒരു ഏകാധിപതിയില്‍ നിന്നും രക്ഷ കാംഷിക്കുന്ന ജനം ചില സ്ഥാപിത താല്പര്യങ്ങള്‍ അടിച്ചേല്പിക്കുന്ന അധിനിവേശ കൊതിയന്മാരുടെ കയ്യിലെ പാവ ഭരണത്തിന് കീഴില്‍ കൂടുതല്‍ ദുരന്തങ്ങള്‍ ഏറ്റു വാങ്ങലാവും ഫലം . .... ആശംസകള്‍

  ReplyDelete
 39. "നമ്മുടെ രാജ്യത്ത് മാവോയിസ്റ്റുകള്‍ പ്രശ്നം ഉണ്ടാക്കുമ്പോള്‍ അവരുടെ സാമ്പത്തിക, ആയുധ ഉറവിടങ്ങളെ പറ്റി ഇന്ത്യാ സര്‍ക്കാര്‍ ഗൌരവമായ അന്വേഷണം നടത്തിയില്ലെങ്കില്‍, ഒരു പക്ഷേ ഇന്ത്യന്‍ പാര്‍ലിമെന്റില്‍ അമേരിക്കന്‍ പട്ടാളം കയറി ഇരിക്കുമ്പോഴേ അധികാരത്തിനായി ചക്കൊള്ളത്തിപോരുമായി നടക്കുന്ന കോണ്‍ഗ്രസ്സും, മാര്‍ക്കിസ്റ്റും, ബിജെപി യും എല്ലാം കണ്ണ് തുറക്കൂ.... "

  താങ്കളുടെ ലേഖനത്തില്‍ പറയുന്നപോലെ ഭാരതത്തിലും അമേരിക്കകാര്‍ അവര്‍ക്ക് കഴിയും വിധം കാര്യങ്ങള് ചെയ്യുന്ന് ഉണ്ട്. താങ്കള് പറഞത് പോലെ നമ്മുടെ രാജ്യത്ത് മാവോയിസ്റ്റുകളുടെ പിന്നിലും ഈ ദുഷ്ട ശക്തികള് പ്രവര്‍ത്തിക്കുണ്ട്.
  ആയുധമായിട്ട് അല്ല്ങ്കില് കൂടി അവര്‍ ദുഷ്ട ശക്തികള്ക്ക് സാമ്പത്തികവും, ബൌധികമായ എല്ലാ സഹായവും ചെയ്യുന്ന്ണ്ട്. രാജീവ് മല്ഹോത്ര - അരവിന്ത നീലകണ്ട്ന്‍ രചിച്ച് 'ബ്രെകിംഗ് ഇന്ത്യ' എന്ന് പുസ്തകത്തില് വിശദമായി വിവരിച്ചിട്ട് ഉണ്ട്.

  ReplyDelete
 40. അമേരിക്കയെ യോട് ഉള്ള ദേഷ്യം മുഴുവനായി കാണിക്കുകയാണെങ്കില്‍ പച്ച തെറി മാത്രമായിരിക്കും വരേണ്ടത്... ഇതൊക്കെ അമേരിവ ചെയ്തു കൂട്ടിയതിന്റെ ആയിരത്തില്‍ ഒരംശം വരില്ല... അബ്സരകയുടെ അമേരിക്കന്‍ വിരോധത്തിനു നൂറു ശതമാനം Support....
  അമേരിക്കക്ക് ലോകത്ത് ഒരിക്കലും മറ്റു രാജ്യങ്ങളുടെ Support ഇല്ലാതെ ഒന്നും ചെയ്യാന്‍ പറ്റില്ല. ആ Support കൊടുക്കുന്ന രാജ്യങ്ങളിലെ ഗവണ്മെന്റും അപ്പോള്‍ തെറ്റ് കാരാണ്. അങ്ങനെ ഉള്ള ഗോവോര്‍ന്മേന്റിനെ തിരഞ്ഞെടുക്കുന്ന ജനങ്ങള്‍ ആണ് അപ്പോള്‍ യഥാര്‍ത്ഥ തെറ്റുകാര്‍. അമേരിക്കയുടെ ചൊല്പടിക്കു നിന്ന് കാലു കഴുകി കൊടുക്കുന്ന ഒരു രാജ്യമാണ് മേരാ ഭരത് മഹാന്‍. വ്യക്തമായി പറയുകയാണെങ്കില്‍ അമേരിക്ക ചെയ്തു കൂട്ടിയതിനു ഇന്ത്യകാരും തെറ്റ് കാരനെന്നു പറയാം.

  ReplyDelete
 41. താങ്കള്‍ക്ക് ഒരു രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കണം എന്നാലേ തങ്ങളില്‍ ദൈവം ഏല്‍പിച്ച
  ദൌത്യം പൂര്‍ത്തീകരിക്കന്‍ കഴിയൂ തമാശ പറയുകയല്ല താങ്കളുടെ നിലപാടുകള്‍ക്കൊപ്പം
  ഒരുപാട് നല്ല വ്യക്തികള്‍ ഉണ്ടാവും അതില്‍ ഒരാളായി ഈ JUNAID ഉം

  ReplyDelete
 42. പേടിപ്പിക്കല്ലേ ജുനൈദ് ബായ്....:)

  ReplyDelete
 43. gud 1.....901 ayi...nale enkilum kanjoosu thanam kanikkathe ...biriyaniyum kondu vannanam....paranjekkam...alle thalli kollum njagal ellam koodi...:)

  ReplyDelete
 44. നല്ല നിരീക്ഷണം .... അമേരിക്കയുടെ താന്‍പോരിമയും അഹങ്കാരവും ഒക്കെ അവസാനിക്കാനായിരിക്കുന്നു. ഒടുങ്ങുന്നതിനു മുന്‍പുള്ള ഒരു വലിയ ആളിക്കത്തലാണോ ഇതൊക്കെയെന്ന് എനിക്ക് സംശയമില്ലാതില്ല. മറ്റുള്ളവന്റെ തലയില്‍ കുതിര കയറാന്‍ പോയവരുടെ ഒക്കെ അവസാനം ദുരിതമായിരുന്നു എന്നത് ചരിത്രം

  ReplyDelete
 45. മനുഷ്യര്‍ക്ക്‌ ചരിത്രത്തില്‍ നിന്നും ഒരു പാട് പാഠങ്ങള്‍ ഉണ്ട് !!
  എന്നാലും മനുഷ്യന്‍ പഠിക്കില്ല !! അനുബവിച്ചേ പഠിക്കൂ ...

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....