Saturday, October 15, 2011

ലേസര്‍ ചികിത്സയുടെ പിന്നാമ്പുറങ്ങള്‍


നമ്മുടെ നാട്ടില്‍ ഇന്ന് വ്യാപകമായിക്കൊണ്ടിരിക്കുന്ന ഒരു ചികിത്സാരീതി ആണല്ലോ കണ്ണട ഒഴിവാക്കാനുള്ള "ലേസര്‍" ചികിത്സ. ലേസര്‍ ചികിത്സയുടെ വിശദാംശങ്ങളെയും, ഗുണ ദോഷങ്ങളെയും കുറിച്ച് മനസ്സിലാക്കാന്‍ നമുക്ക്‌ ശ്രമിക്കാം.....

ലേസര്‍ ഉപയോഗിച്ചുള്ള നേത്ര ചികിത്സ, ലാസിക്ക്  - LASIK or Lasik (laser-assisted in situ keratomileusis) എന്ന പേരില്‍ ആണ് അറിയപ്പെടുന്നത്.ലേസര്‍ രശ്മികള്‍ ഉപയോഗിച്ച് കോര്‍ണിയയുടെ ആകൃതിയില്‍ മാറ്റം വരുത്തുകയാണ് ഈ ചികിത്സാ രീതിയില്‍ ചെയ്യുന്നത്.

Refractive Errors മൂലം ഉണ്ടാകുന്ന ഹ്രസ്വ ദൃഷ്ടി (myopia), ദീര്‍ഘ ദൃഷ്ടി (hyperopia), വക്ര ദൃഷ്ടി (astigmatism)  എന്നീ രോഗാവസ്ഥകളില്‍ ആണ് ലാസിക്ക്‌ ചികിത്സ ഉപയോഗിക്കുന്നത്. കണ്ണടകളും, കോണ്ടാക്റ്റ്‌ ലെന്‍സുകളും ഒഴിവാക്കാന്‍ കഴിയും എന്നതാണ് ഈ ചികിത്സയുടെ ഏറ്റവും വലിയ നേട്ടം ആയി വിലയിരുത്തപ്പെട്ടിട്ടുള്ളത്.

VISX laser system ഉപയോഗിച്ച് ആദ്യമായി ഒരു മനുഷ്യ നേത്ര ശസ്ത്രക്രിയ നടത്തിയത്‌ 1989 ല്‍ Dr. Marguerite B. MacDonald  ആയിരുന്നു.

ഈ ചികിത്സാ രീതി അധികം വൈകാതെ തന്നെ ജനശ്രദ്ധ പിടിച്ചു പറ്റി. കാഴ്ച ശക്തിയില്‍ പെട്ടന്നുണ്ടാകുന്ന പുരോഗതിയും, കുറഞ്ഞ വേദന മാത്രമേ ചികിത്സക്കിടയില്‍ ഉണ്ടാകൂ എന്നതും ലാസിക്ക്‌ ജനപ്രിയമാകുന്നതില്‍ മുഖ്യപങ്ക് വഹിച്ചു.

ലാസിക്ക്‌ ചികത്സ ചെയ്യുന്ന രീതിയെ കുറിച്ച് കൂടുതല്‍ അറിയാന്‍ താല്പര്യം ഉള്ളവര്‍ ഇവിടെ ക്ലിക്കുക.

ഇനി നമുക്ക്‌ ഏറ്റവും പ്രധാനപ്പെട്ട ഭാഗത്തേക്ക്‌ കടക്കാം.
ലാസിക്ക്‌ ചികിത്സയുടെ ദോഷ ഫലങ്ങളിലേക്ക്...

1. ലാസിക്ക്‌ ചികിത്സ കണ്ണുകളുടെ വരള്‍ച്ചക്ക് കാരണമാകുന്നു.
(LASIK causes dry eye)

കണ്ണുനീരിന്റെ ഉല്പാദനത്തില്‍ മുഖ്യ പങ്ക് വഹിക്കുന്ന കോര്‍ണിയല്‍ നെര്‍വുകള്‍ ലാസിക്ക്‌ ചികിത്സക്കിടയില്‍ മുറിക്കപ്പെടുന്നു. ഇവ പൂര്‍ണമായും പഴയ അവസ്ഥയിലേക്ക് തിരിച്ച് വരുന്നില്ല എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഇതുമൂലം കണ്ണീരിന്റെ അളവ് കുറയുകയും കണ്ണിനു വേദന, പുകച്ചില്‍, ചൊറിച്ചില്‍, കരട് കുടുങ്ങിയ പോലെ തോന്നുക, കണ്‍പോള  നേത്ര ഗോളവുമായി ഒട്ടിപ്പിടിച്ചിരിക്കുക എന്നീ അവസ്ഥകള്‍ ഉണ്ടാകുന്നു. ലാസിക്കിനു വിധേയമായ 20% പേരിലും ഇത്തരം പ്രശ്നങ്ങള്‍ സ്ഥിരമായി നിലനില്‍ക്കുന്നതായി പഠനങ്ങളും, കണക്കുകളും സൂചിപ്പിക്കുന്നു.

2. കാഴ്ച്ചയുടെ ഗുണമേന്മ കുറയുന്നു.
(LASIK results in loss of visual quality)

മങ്ങിയ വെളിച്ചത്തില്‍ കാണാന്‍ ഉള്ള കഴിവില്‍ കുറവ് വരുന്നു. ഒന്നിലധികം പ്രതിബിംബങ്ങള്‍ (multiple images), വെളുത്ത ആര്‍ച്ചുകള്‍ (halos) ഉള്ളത് പോലെ തോന്നുക എന്നിവ ഇതിന്റെ ഫലമായി ഉണ്ടാകുന്നു.രാത്രിയില്‍ വാഹനം ഓടിക്കാന്‍ ഇക്കൂട്ടര്‍ക്ക്‌ വലിയ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. 21% പേര്‍ക്ക് ഈ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

3. ലാസിക്ക് ചെയ്യുമ്പോള്‍ കോര്‍ണിയക്ക് ഉണ്ടാകുന്ന മുറിവ് പൂര്‍ണമായി ഉണങ്ങുന്നില്ല.
(The cornea is incapable of complete healing after LASIK)

ലാസിക്ക് ചെയ്യുന്നതിന് വേണ്ടി ഉണ്ടാക്കുന്ന ഫ്ലാപ്പ്‌ പൂര്‍ണമായി ഉണങ്ങുന്നില്ല. ലാസിക്ക് ഫ്ലാപ്പിന്റെ Tensile Strength സാധാരണ കോര്‍ണിയയുടെ 2.4% മാത്രമേ ഉണ്ടാകൂ. ഭാവി ജീവിതത്തില്‍ കോര്‍ണിയയുടെ ഈ ഫ്ലാപ്പ് ഇളകി പോകാന്‍ ഉള്ള സാധ്യതയും ഉണ്ട്. അതുകൊണ്ട് തന്നെ കായിക താരങ്ങളില്‍ ലാസിക്ക്‌ ചെയ്യുന്നത് അതിന്റെ റിസ്ക്‌ വര്‍ദ്ധിപ്പിക്കും.

ലാസിക്ക്‌ എന്നന്നേക്കുമായി കോര്‍ണിയയെ ദുര്‍ബലപ്പെടുത്തുന്നു. കോര്‍ണിയക്ക് ആകൃതിയും  ഉറപ്പും നല്‍കുന്നത് Collagen bands ആണ്. ലാസിക്ക്‌ ഈ Collagen bands നെ മുറിച്ചു കളയുകയും, കോര്‍ണിയയെ നേര്‍ത്തതാക്കുകയും ചെയ്യുന്നു. ലാസിക്കിന് ശേഷമുള്ള, കനം കുറഞ്ഞതും, നേര്‍ത്തതും ആയ കോര്‍ണിയ നോര്‍മല്‍ ആയ Intraocular Pressure (കണ്ണിന്റെ ഉള്ളിലുള്ള ദ്രാവകം മൂലം ഉണ്ടാകുന്ന സമ്മര്‍ദം) കൊണ്ട് പോലും പുറത്തേക്ക് തള്ളി വരാനുള്ള സാധ്യത കൂടുതലാണ്. ഇത്  Keratectasia എന്ന അവസ്ഥയിലേക്ക് രോഗിയെ നയിക്കുകയും, കോര്‍ണിയ മാറ്റിവെക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയും ചെയ്യുന്നു.
 
4.  ലാസിക്ക്‌  Intraocular Pressure കൃത്യതയെ സ്വാധീനിക്കുന്ന അളവുകളെ ബാധിക്കുന്നു. ഇത് ഗ്ലോക്കോമ മൂലം കാഴ്ച്ച ശക്തി നഷ്ടപ്പെടാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

5. ലാസിക്ക്‌ ചെയ്തവരിലും തിമിരം (Cataract) ഉണ്ടാവാന്‍ സാധ്യതയുണ്ട്. ലാസിക്ക്‌ ചെയ്തു കഴിഞ്ഞാല്‍ തിമിര ശസ്ത്രക്രിയക്ക് ആവശ്യമായ intraocular lens ന്റെ പവര്‍ കൃത്യമായി കണക്ക്‌ കൂട്ടി എടുക്കുന്നതില്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു. ഇത് തിമിര ശാസ്ത്രക്രിയക്ക് ശേഷമുള്ള കാഴ്ച്ചശക്തിയില്‍ കുറവ് വരുത്തുകയും, ആവര്‍ത്തിച്ചുള്ള ശാസ്ത്രക്രിയക്ക് വിധേയമാകേണ്ട അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു.

6.  ലാസിക്കിന് ശേഷം കണ്ണില്‍ ഉറ്റിക്കേണ്ട steroid drops തിമിരം ഉണ്ടാവുന്നതിനെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.

7. ഒരു ദിവസം തന്നെ രണ്ടു കണ്ണിലും ലാസിക്ക്‌ ചെയ്യുന്നത് കൂടുതല്‍ അപകട സാധ്യതയുള്ളതായി വിലയിരുത്തപ്പെടുന്നു.

8. ലാസിക്ക്‌ ഫ്ലാപ്പ്‌ ബാക്ടീരിയ പോലുള്ള സൂക്ഷ്മജീവികള്‍ക്ക്‌ അകത്തേക്ക്‌ പ്രവേശിക്കാനുള്ള ഒരു മാര്‍ഗ്ഗം ആയി തീരുകയും, ഭാവി ജീവിതത്തില്‍ കോര്‍ണിയല്‍ ഇന്‍ഫെക്ഷന് ഉള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ചിലപ്പോള്‍ ലാസിക്കിന് ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞായിരിക്കും ഈ പ്രശ്നങ്ങള്‍ ഉടലെടുക്കുക.

9. ലാസിക്ക്‌ ചെയ്തതുകൊണ്ട് കണ്ണടകളുടെ ഉപയോഗം പൂര്‍ണമായി ഒഴിവാക്കാന്‍ കഴിഞ്ഞുകൊള്ളണം എന്നില്ല. 40 വയസ്സിനു ശേഷം ഇത്തരക്കാരിലും വായനക്കായി കണ്ണട (Reading glasses) ഉപയോഗിക്കേണ്ട അവസ്ഥ ഉണ്ടാകുന്നു.

10. ലാസിക്ക്‌ ചെയ്തു കഴിഞ്ഞ ഒരു കണ്ണിനെ പഴയ (ലാസിക്ക്‌ ചെയ്യുന്നതിന് മുമ്പുള്ള) അവസ്ഥയിലേക്ക് ആക്കാന്‍ കഴിയില്ല (Irreversible). ഈ അവസ്ഥയില്‍ കോര്‍ണിയ മാറ്റിവെക്കല്‍ (corneal transplant) മാത്രം ആയിരിക്കും അവസാന പോംവഴി. ഇത് തന്നെ 100% വിജയിച്ചു കൊള്ളണം എന്നില്ല.

ഇനി  എന്ത് ചെയ്യണം???

കണ്ണട ഒഴിവാക്കാന്‍ വേണ്ടി ലാസിക്ക്‌ ചെയ്യാതിരിക്കുന്നതാണ് ഏറ്റവും നല്ലത് എന്നതാണ് എന്റെ അഭിപ്രായം.
"ലാസിക്ക്‌ അല്ലാതെ മറ്റൊരു പോംവഴിയും ഇല്ല" എന്ന അവസ്ഥയില്‍ മാത്രം ലാസിക്കിനെ കുറിച്ച് ചിന്തിക്കാം.
കണ്ണട വെക്കുന്നത് കൊണ്ട് ഉണ്ടാകുന്ന സൗന്ദര്യ പ്രശനങ്ങളെക്കാള്‍ നമ്മള്‍ പ്രാധാന്യം കൊടുക്കേണ്ടത് ഇന്ദ്രിയങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട കണ്ണിന്റെ ആരോഗ്യത്തിനും, സുരക്ഷക്കും, സംരക്ഷണത്തിനും തന്നെ ആണല്ലോ...
അതുകൊണ്ട് ലാസിക്ക്‌ ചെയ്യാന്‍ വേണ്ടി പോകുന്നതിന് മുമ്പ്‌ പത്തോ, നൂറോ, ആയിരമോ പ്രാവശ്യം ചിന്തിക്കുക....

നേത്രരോഗങ്ങള്‍ ഇല്ലാത്ത ലോകത്തെ സ്വപ്നം കണ്ടുകൊണ്ട്............

അബസ്വരം :
കാശ് മുടക്കി കടിക്കുന്ന പട്ടിയെ വാങ്ങരുത്.

നേത്ര സംരക്ഷണത്തെ കുറിച്ചുള്ള വിശദമായ പോസ്റ്റ്‌ വായിക്കാന്‍ ഇവിടെ ക്ലിക്കുക.


Click Here For More Health Related Articles83 comments:

 1. വളരെ ഉപകാര പ്രദമായ ഒരു ലേഖനം അബ്സര്‍. ലേസര്‍ ചികിത്സാ രീതി ഇപ്പോള്‍ വ്യാപകമായ രീതിയില്‍ ശാസ്ത്രക്രിയകളിലും മറ്റും ഉപയോഗിച്ച് വരുന്നു . നേത്ര ചികിത്സയില്‍ അതിന്റെ നാം കാണാതെ പോകുന്ന മറ്റു ചില വശങ്ങള്‍ കൂടി അനാവരണം ചെയ്തു ഈ പോസ്റ്റ്‌ . നന്ദി .

  ReplyDelete
 2. അപ്പോള്‍ ചെയ്യേണ്ട എന്ന് ആണോ ഡോക്ക്ട്ടരെ?...എന്തായാലും നന്നായി വിശദീകരണം

  ReplyDelete
 3. ചെയ്യാതിരിക്കുന്നതാണ് നല്ലത് എന്നതാണ് എന്റെ അഭിപ്രായം...:)

  ReplyDelete
 4. ഇപ്പോള്‍ നേത്രസംബന്ധമായ പലപ്രശ്നങ്ങള്‍ക്കും ഈ രീതി എല്ലാവരും ഉപയോഗിക്കുന്നുണ്ട്. ഇതിലെ അപകടം ഇപ്പോഴാണ് മനസിലായത്.നന്ദി ഡോക്ടര്‍

  ReplyDelete
 5. പ്രിയപ്പെട്ട ഡോക്ടര്‍, വളരെ ഉപകാരപ്രധമായ ബ്ലോഗ്‌. ഒത്തിരി കാര്യങ്ങള്‍ മനസ്സിലാക്കുവാന്‍ കഴിഞ്ഞു. ഈ ബ്ലോഗും ഒരു വലിയ ജനസേവനം ആണ്. കണ്ണിന്റെ ആരോഗ്യത്തിനു എന്തെല്ലാം ചെയ്യണം എന്ന ഒരു ബ്ലോഗ്‌ കൂടി സാവകാശം ഇടുക. ഇതൊരു അഭ്യര്തനയാണ്. ഇനി ഡോക്ടര്‍ കൊടുത്തിട്ടുള്ള ലിങ്കില്‍ കൂടി നോക്കട്ടെ. അതില്‍ ഉണ്ടെങ്കില്‍ എന്റെ വാക്ക് അഭ്യര്‍ത്ഥന സദയം നിരസിക്കുക. ക്ഷമിക്കുക.
  ഡോക്ടര്‍ക്ക്‌ എല്ലാ നന്മകളും അള്ളാഹു പ്രധാനം ചെയ്യട്ടെ എന്ന്‌ ആശംസിച്ചു കൊണ്ടു..സസ്നേഹം..
  www.ettavattam.blogspot.com

  ReplyDelete
  Replies
  1. നേത്ര സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്റ്‌ ഇട്ടിട്ടുണ്ട്.....
   പോസ്റ്റിന്റെ അടിയില്‍ കൊടുത്ത ലിങ്ക് പിന്തുടരുക ...:)

   Delete
 6. താങ്കള്‍ പറഞ്ഞ പോസ്റ്റ്‌ ഇടാന്‍ ശ്രമിക്കാം....
  നല്ല വാക്കുകള്‍ക്ക് നന്ദി...
  സ്നേഹത്തോടെ...

  ReplyDelete
 7. നന്ദി സര്‍
  താങ്കളുടെ പോസ്റ്റ്‌ ലിങ്ക് എന്റെ ബ്ലോഗില്‍ പതിക്കുന്നു. എന്റെ വായനക്കാരും താങ്കളുടെ പോസ്റ്റ്‌ വായിക്കട്ടെ

  ReplyDelete
 8. വളരെയധികം നന്ദി....:)

  ReplyDelete
 9. kure naalukalayi ariyuvaan aagrahichirunna oru karyam ithiloode ariyuvaan kazhinju.......thanks

  ReplyDelete
 10. ഒരായിരം നന്ദി Absar...വളരെ ഗുണപ്രദം.പല ചികില്‍സാരീതികളുമിന്ന് അനാരോഗ്യകരമായ പ്രവണതകള്‍ കൂടി ഉള്‍ച്ചേര്‍ന്നതാണ്.ചികില്‍സാ രംഗം തന്നെ ആകെ പരസ്യപ്രളയ കാലുഷ്യങ്ങില്‍ മദിച്ചു പുളയുന്നു...'മുസ്ലിപവറി'ന്റെ 'മസില്‍ പവര്‍'മുതല്‍ സര്‍വരോഗസംഹാര ഒറ്റമൂലി തന്ത്രങ്ങള്‍ വരെ...!!!
  ഇതിനിടയില്‍ ഈദൃശ ഓര്‍മപ്പെടുത്തലുകള്‍ക്ക് എന്തു സുഗന്ധമെന്നോ?ഇതുപോലെയുള്ള ലേഖനങ്ങള്‍ ഇനിയുമിനിയും പ്രദീക്ഷിക്കുന്നു.

  ReplyDelete
 11. പലര്‍ക്കും ഉപകാരപ്രതമായ പോസ്റ്റ്‌ ...അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ തന്നെ...

  ReplyDelete
 12. അറിവു പകർന്ന പോസ്റ്റ്‌.
  ദോഷഫലങ്ങളുണ്ടെന്ന് വായിച്ചിരുന്നു. ഇത്രയ്ക്കും ഭയാനകമായിരിക്കും എന്നൊട്ടും അറിയില്ലായിരുന്നു..
  അറിവ്‌ പങ്കു വെച്ചതിനു നന്ദി.

  ReplyDelete
 13. നന്ദി...
  ഈ പ്രയോജനകരമായ വിവരങ്ങൾക്ക്.

  ReplyDelete
 14. താങ്കളെ പോലുള്ളവരുടെ ഇത്തരം പോസ്റ്റുകളാണ് ബൂലോകത്ത് ഏറ്റവും വിലമതിക്കാവുന്നവ
  ഇതിന് ഒരായിരം നന്ദി.....
  ഞാന്‍ ഇതിനെ കുറിച്ച് ചിന്തിച്ചിരുന്നു കുറച്ച് മുമ്പ, എന്റെ ഒരു മെഡിസിനു പഠിക്കുന്ന സ്നേഹിതന്‍ പറഞ്ഞു അത് വേണ്ട എന്ന് ഞാന്‍ അവിടെ അത് ഉപേക്ഷിച്ചു, ഇപ്പോല്‍ കണ്ണടവെച്ച് പോകുന്നു.......

  ഈ പോസ്റ്റ് വായുച്ചപ്പോള്‍ വളരെ വ്യക്തമായി
  നന്ദി dr.absar

  ReplyDelete
 15. Thanks a lot Mr. Dr.
  i planned to do this treatment, but now i have to think twice... Need to read more about this treatment

  Once again thanks for this post

  ReplyDelete
 16. അബ്സര്‍ക്ക .....നല്ല പോസ്റ്റ്‌ കുറെ വിവരങ്ങള്‍ കിട്ടി ...എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

  ReplyDelete
 17. പലര്‍ക്കും ഉപകാരപ്പെടുന്ന നല്ലൊരു പോസ്റ്റ്‌... നന്ദി അബ്സാര്‍...

  ReplyDelete
 18. വളരെ ഉപകാരപ്രദമായ പോസ്റ്റ്... നന്ദി.. അബ്സാർ

  ReplyDelete
 19. കണ്ണാശുപത്രിക്കാരുടെ ചോറില്‍ പൂഴി വാരിയിടുന്ന പോസ്റ്റ്. സാധാരണക്കാര ന്‍റെ കണ്ണ് തുറപ്പിക്കുന്ന പോസ്റ്റ്. ഞാന്‍ സാധാരണക്കാരന്‍ ആയതിനാല്‍ ഡോക്ടറെ അഭിനന്ദിക്കുന്നു.....

  ReplyDelete
 20. എനിക്കും, മകള്‍ക്കും കണ്ണട ഒഴിവാക്കി ലേസര്‍ ചികിത്സ ചെയ്യാനിരിക്കുകയായിരുന്നു.. അബ്സര്‍ ഈ ബ്ലോഗ്‌ വായിച്ചപ്പോള്‍...ഒന്ന് പിന്നോട്ടടിച്ചു പോയി.. ഡോക്ടര്‍മാരല്ലേ..പറഞ്ഞാല്‍ കേള്കെണ്ടേ...

  ReplyDelete
 21. good information.. thanks alot..

  ReplyDelete
 22. നന്ദി അബ്സാര്‍ജി താങ്കളില്‍ നിന്ന് ഇനിയും ഇതുപോലെ ഉള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു

  ReplyDelete
 23. ഡോക്ടറ് എല്ലാം നെഗറ്റീവായി ചിന്തിക്കുന്നു. എല്ല കാര്യങ്ങള്ക്കും 2വശങ്ങളുണ്ട്. നല്ലവശങ്ങള്ക്കു കൂടി പ്രാധാന്യം നല്കണം.

  ReplyDelete
 24. വളരെ നന്നായിട്ടുണ്ട്... പുതിയൊരു അറിവ് പകര്‍ന്നു തന്നതിന് നന്ദി...

  ReplyDelete
 25. @beena anil,

  ഈ പോസ്റ്റിന്റെ തുടക്കം ശ്രദ്ധയോടെ വായിക്കുക. അതില്‍ ലാസിക്കിന്റെ ഗുണങ്ങളെ/ഉപയോഗങ്ങളെ പറ്റി പറഞ്ഞിട്ടുണ്ട്.
  അതില്‍ പറഞ്ഞതില്‍ കൂടുതലൊന്നും ഗുണങ്ങള്‍ ഈ ചികിത്സക്കില്ല.

  പിന്നെ ലാസിക്ക്‌ ചെയ്യാന്‍ ചെയ്യാന്‍ ചെല്ലുമ്പോള്‍ അതിന്റെ ഗുണവശങ്ങളെ കുറിച്ച് അവര്‍ നന്നായി പറഞ്ഞു തരും. എന്നാല്‍ ദോഷങ്ങളെ പറ്റി അധികം ഒന്നും മിണ്ടില്ല. മാത്രമല്ല ദോഷങ്ങളെ പലപ്പോഴും ലഘൂകരിച്ച് പറയുകയും ചെയ്യും. അപ്പോള്‍ രോഗികള്‍ യഥാര്‍ത്ഥ വസ്തുതകളെ കുറിച്ച് അന്ജ്യരാവുകയാണ് ചെയ്യുന്നത്.

  നെഗറ്റീവ് ചിന്ത ഉള്ളതുകൊണ്ടല്ല ഈ പോസ്റ്റ്‌ ഇട്ടത്. ഇതിന്റെ ദോഷഫലങ്ങളെ കുറിച്ച് ജനങ്ങള്‍ ബോധവാന്മാരാകണം എന്ന ചിന്ത കൊണ്ടാണ് ഇത് എഴുതിയത്.

  ReplyDelete
 26. @ASHRAF
  @ആചാര്യന്‍
  @Pradeep Kumar
  @ഷൈജു.എ.എച്ച്
  @സുബൈദ
  @Rafeeque
  @Mohammedkutty irimbiliyam
  @kochumol(കുങ്കുമം)
  @Sabu M H
  @അലി
  @ഷാജു അത്താണിക്കല്‍
  @പുഴവക്കില്‍
  @ഒരു കുഞ്ഞുമയില്‍പീലി
  @Lipi Ranju
  ‍@ആയിരങ്ങളില്‍ ഒരുവന്‍
  @ANSAR ALI
  @പരപ്പനാടന്‍.
  @Jefu Jailaf
  @കൊമ്പന്‍
  @beena anil
  @നിശാസുരഭി
  @ഷുക്കൂര്‍ കിളിയന്തിരിക്കാല്‍

  വായിക്കുകയും അഭിപ്രായങ്ങള്‍ പങ്കുവെക്കുകയും ചെയ്തതിന് ഒരായിരം നന്ദി...

  കൂടുതല്‍ പ്രതികരണങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട്....
  സ്നേഹത്തോടെ...

  ReplyDelete
 27. 2008 -ല്‍ ലാസിക് ശസ്ത്രക്രിയ ചെയ്ത ഒരാളാണ് ഞാന്‍. തുടക്കത്തില്‍ ഒരാഴ്ചയോളം കണ്ണുകളില്‍ ഡ്രൈനെസ് ഉണ്ടായിരുന്നു എന്നതൊഴിച്ചാല്‍ എനിക്ക് ഇതുവരെ ഒരു ബുദ്ധിമുട്ടും തോന്നിയിട്ടില്ല... പിന്നെ പതിനഞ്ചു വര്‍ഷത്തോളം കണ്ണട വെച്ച് നടന്ന എനിക്ക് അതില്‍ നിന്നുള്ള മോചനം വളരെ സുഖകരമായി തന്നെ തോന്നുന്നു... എന്ടെ ജോലിക്കും കണ്ണട ഇല്ലാത്തത് വളരെ ഉപകാര പ്രദമാണ്....

  ReplyDelete
 28. വളരെ ഉപകാരപ്രദമായ ഒരു ലേഖനം അബ്സര്‍...! കുറെ നല്ല വിവരങ്ങള്‍ കിട്ടി.നന്ദി..!

  ReplyDelete
 29. ലാസിക്ക്‌ ചെയ്ത എല്ലാവര്‍ക്കും പ്രശ്നങ്ങള്‍ ഉണ്ടായികൊള്ളണം എന്നില്ല.
  മുകളില്‍ സൂചിപ്പിച്ച ശതമാനകണക്കുകള്‍ ശ്രദ്ധിക്കുമല്ലോ...

  മാത്രമല്ല പല പ്രശ്നങ്ങളും വര്‍ഷങ്ങള്‍ക്ക് ശേഷമായിരിക്കാം പ്രത്യക്ഷപ്പെടുന്നത് എന്ന കാര്യവും ഓര്‍ക്കുക....

  എന്തായാലും താങ്കള്‍ക്ക് കൂടുതല്‍ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാകാതിരിക്കട്ടെ....

  ReplyDelete
 30. njan ith cheyyanam enn karuthiyathan kannada ozhivakkan vendiyayirunnu
  ee vivaram arinhathathinal ini cheyyan thalparyamila kannada vekkan thanne theerumanichu
  EE ARIV PAKARNN THANNATHIN ABSARKKAKK ENTE ORAYIRAM KADAPPAD ARIYIKKUNNU

  ReplyDelete
 31. വളരെ ഉപകാരപ്രദമായ ഒരു ലേഖനം അബ്സര്‍...! കുറെ നല്ല വിവരങ്ങള്‍ കിട്ടി

  ReplyDelete
 32. ഹോ ഹോ ..ഈ സാധനം പ്രശ്നക്കാരനാലെ...
  ഞമ്മലിത് എല്ലാരോടും പറയും..

  ReplyDelete
 33. അബ്സര്‍ സര്‍, ലേസര്‍ ട്രീറ്റ്‌മെന്‍റ് ചെയ്തു കഴിഞ്ഞാല്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ എന്തെല്ലാമാണ് ചെയ്യേണ്ടത്

  ReplyDelete
 34. ലാസിക്ക്‌ ചെയ്തു കഴിഞ്ഞാല്‍ പിന്നെ "ഇനി എന്റെ കണ്ണിന് കുഴപ്പം ഒന്നും ഉണ്ടാക്കരുതേ..." എന്ന് ദൈവത്തോട്‌ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുക !!!

  ReplyDelete
 35. ഓരോ വര്‍ഷവും നാട്ടില്‍ പോകുമ്പോള്‍ വിചാരിക്കും ഇപ്രാവശ്യം ലസിക്‌ ചെയ്യണം എന്ന്, സമയം കുറവ് പിന്നെ ലേശം പേടി രണ്ടും കാരണം ഇത്രയും നീണ്ടുപോയി.

  കഴിഞ്ഞ പ്രാവശ്യം പോയപ്പോള്‍ ഇത് ച്യ്യം എന്ന് തീരുംമാനിച്ചു തന്നെ പാലകാട് ഉള്ള ഒരു പ്രശസ്തമായ ഹോസ്പിറ്റല്‍ലേക്ക് പോയി, എന്നാല്‍ സിറ്റിയില്‍ ഷോപ്പിംഗ്‌ കഴിഞ്ഞു പിന്നെ പോകാം എന്ന് വിചാരിച്ചു തിരിച്ചു വന്നു.

  എന്തായാലും ഇനി ചെയ്യുന്നില്ല എന്ന് തീരുമാനിച്ചു. തല്‍കാലം കണ്ണടയും ലെന്‍സും മതി.

  ReplyDelete
 36. അപ്പോള്‍ പിന്നെ വേറെ എന്താണ് ഇതിനുള്ള പ്രധിവിധി
  സ്നേഹപൂര്‍വ്വം
  പഞ്ചാരക്കുട്ടന്‍

  ReplyDelete
 37. ആദ്യമെ പറയട്ടെ... LASIKനെ തരം താഴ്ത്തിയതിലും അപമാനിച്ചതിലുമുള്ള കടുത്ത പ്രതിഷേധം അറിയിക്കുന്നു..
  ഏതൊരു treatmentനും അതിന്റേതായ കുറവുകള്‍ ഉണ്ടാവും. Treatment പോട്ടെ..100% predictable ആയി നമ്മുടെ lifeല്‍ എന്താണുള്ളത്..??
  Shave ചെയ്യുമ്പോള്‍ ബ്ലേഡ് കഴുത്തില്‍ തട്ടി മരിക്കാന്‍ chance ഉണ്ട്..അത് കൊണ്ട് ആരും shave ചെയ്യരുത് എന്ന് ആരോടെങ്കിലും നമുക്ക് പറയാമോ...???
  ഇനി താങ്കള്‍ LASIK നെപ്പറ്റി പറഞ്ഞ കുറ്റങ്ങള്‍ ഒന്ന് നോക്കാം..
  1.Dryness സാധാരണയായി രണ്ടു മാസത്തില്‍ കൂടുതല്‍ കാണാറില്ല. ചികിത്സക്ക് ശേഷം 2 മാസത്തേക്ക്, Steroid dropനൊപ്പം lubrication dropഉം കൊടുക്കുന്നത് അത് കൊണ്ടാണ്. Treatment നും ഒരുപാട് മുമ്പേ drynness ഉള്ളവരില്‍ വളരെ rare ആയി permanent dryness കാണാറുണ്ട്.
  2.ചികിത്സ ചെറിയ diameterല്‍ ചെയ്യുമ്പോഴാണ് bad night vision issues ഉണ്ടാകുന്നത്..വളരെ വലിയ power ചെയ്യുമ്പോള്‍ ചിലപ്പോള്‍ ലേസര്‍ അടിക്കുന്നത് ചെറിയ diameterലേക്ക് ചുരുക്കേണ്ടി വരും. ഇപ്പോഴത്തെ technologyകള്‍ ഇമ്മാതിരി പ്രശ്നങ്ങളൊക്കെ കുറക്കാന്‍ പോന്നതാണ്..
  3. കണ്ണിനുള്ളില്‍ നിന്നുള്ള pressureനെ താങ്ങാന്‍ മാത്രമുള്ള corneal thickness ബാക്കി നിര്‍ത്തിയിട്ടേ LASIK ചെയ്യൂ.. ഒരു പ്രധാനപ്പെട്ട വസ്തുത എല്ലാവരും LASIKനു അനുയോജ്യരാകണമെന്നില്ല എന്നതാണ്.. corneaക്ക് വേണ്ടത്ര കട്ടിയില്ലത്തവര്‍, Keratoconus പോലുള്ള abnormality ഉള്ളവര്‍ ഇവരൊന്നും LASIKനു അനുയോജ്യരല്ല.. ഇതെല്ലം തെറ്റിച്ചു ചെയ്യുമ്പോഴാണ് Keractasia പോലുള്ള complications ഉണ്ടാകുന്നത്.
  4.LASIK കഴിഞ്ഞവരില്‍ Intra Ocular Pressure കുറച്ചു കുറവായിട്ടാണ് കാണിക്കുക എന്നത് സത്യമാണ്.
  "LASIK ഗ്ലോക്കോമ മൂലം കാഴ്ച്ച ശക്തി നഷ്ടപ്പെടാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു" എന്നത് ഒരു അടിസ്ഥാനവുമില്ലാത്ത പ്രസ്താവനയാണ്. കാരണം പ്രഷര്‍ മാത്രമല്ല Glaucoma തീരുമാനിക്കുന്ന factor. പ്രഷര്‍ കുറവായത് കൊണ്ട് Glaucoma diagnose ചെയ്യാതെ പോകില്ല എന്ന് സാരം.
  ലാസിക്ക് Glaucomaക്ക് കാരണമാകുന്നു എന്ന ഒരു wrong information കൂടി ഈ പ്രസ്താവന convey ചെയ്യുന്നുണ്ട്.
  5.ലാസിക്ക്‌ ചെയ്തു കഴിഞ്ഞാല്‍ തിമിര ശസ്ത്രക്രിയക്ക് ആവശ്യമായ intraocular lens ന്റെ പവര്‍ കൃത്യമായി കണക്ക്‌ കൂട്ടി എടുക്കുന്നതിനു പുതിയ വഴികള്‍ അടുത്ത കാലത്ത് കണ്ടു പിടിക്കപ്പെട്ടിട്ടുണ്ട്..
  6.Steroid ഡോക്ടറുടെ advice പ്രകാരം taper ചെയ്തു കൊണ്ട് വന്നാല്‍ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാകില്ല. മാത്രമല്ല Steroid prolonged useനല്ല prescribe ചെയ്യുന്നത്..ചെറിയൊരു periodനു മാത്രമാണ്.
  7.സാധാരണയായി രണ്ടു കണ്ണിലും ഒറ്റ ദിവസം തന്നെയാണ് LASIK ചെയ്യാറുള്ളത്. ലാസിക് എന്നത് ഒരു കണ്ണ് ചെയ്യാന്‍ വെറും പത്തോ പതിനഞ്ചോ മിനിട്ട് മാത്രം എടുക്കുന്ന ഒരു procedure ആണ്..
  8.ഫ്ലാപ്പിന്റെ അരികുകള്‍ തുറന്നു കിടക്കുകയാണ് എന്നത് ഒരു തെറ്റിധാരണയാണ്. Borderകളില്‍ epithelium എന്നൊരു പാളി അതിനെ corneaയുമായി ബന്ധിപ്പിച്ചിട്ടുണ്ടാകും.(flap healing)
  9. Its true. പക്ഷെ 40 വയസ്സിനു ശേഷം reading glass വെക്കണം എന്നുള്ളത് "ലാസിക് ചെയ്യുന്നത് നല്ലതല്ല" എന്ന പ്രസ്താവനയെ സപ്പോര്‍ട്ട് ചെയ്യാന്‍ മാത്രം പോന്നതല്ല.
  10 .ലാസിക്ക്‌ ചെയ്തു കഴിഞ്ഞ ഒരു കണ്ണിനെ പഴയ (ലാസിക്ക്‌ ചെയ്യുന്നതിന് മുമ്പുള്ള) അവസ്ഥയിലേക്ക് ആക്കേണ്ട കാര്യമെന്താണ്..???


  ലാസിക് എന്നത് FDA approval ഉള്ള ഒരു procedure ആണ്. ലാസിക് ചെയ്യുന്നത് നല്ലതല്ലെങ്കില്‍ അതിനു ഇത്രയും popularity കിട്ടുമായിരുന്നോ..???

  ReplyDelete
 38. @MUHAMMED ANSAR KUZHIENGAL,

  ലാസിക്കിനെ കുറ്റം പറയുമ്പോള്‍ ഒരു optometry ക്കാരന് ഉണ്ടാകുന്ന നൊമ്പരം എനിക്ക് മനസ്സിലാകും. അതിനു ഞാന്‍ താങ്കളെ കുറ്റപ്പെടുത്തില്ല.

  ലാസിക്കിനെ അപമാനിച്ചതോ തരം താഴ്ത്തിയതോ അല്ല. വസ്തുതകള്‍ പങ്കുവെച്ചു എന്ന് മാത്രം. ഈ വിവരങ്ങള്‍ ഒക്കെ മനസ്സിലാക്കിയിട്ടും ലാസിക്ക്‌ ചെയ്യാന്‍ താല്പര്യം ഉള്ളവര്‍ ചെയ്തുകൊള്ളട്ടെ. അതിന്റെ ഗുണ ദോഷങ്ങള്‍ അവര്‍ അനുഭവിക്കുകയും ചെയ്യട്ടെ. ഒരു പരാതിയും ഇല്ല. ബ്ലേഡ് കൊണ്ട് മുറിയായാല്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും അറിയാം. എന്നാല്‍ ലാസിക്ക്‌ പോലുള്ള ചികിത്സാരീതികളെ കുറിച്ച് സാധാരണക്കാരന്റെ അറിവ് അപ്രകാരത്തില്‍ ഉള്ളതാണോ???

  ലാസിക്ക്‌ ചെയ്യുന്നവരില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ എല്ലാവരിലും ഉണ്ടാകും എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. പോസ്റ്റിലെ ശതമാന കണക്കുകള്‍ ശ്രദ്ധിക്കുമല്ലോ. Steriod ഉപയോഗിക്കുന്നതിനെ പറ്റി പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്.ഇപ്പോഴത്തെ ടെക്നോളജി ഉപയോഗിച്ചിട്ടും ഉള്ള പ്രശ്നങ്ങള്‍ തന്നെയാണ് വിശദീകരിച്ചിട്ടുള്ളത്. താങ്കള്‍ പറഞ്ഞ രീതിയില്‍ മാത്രമാണ് ലാസിക്ക്‌ ചെയ്യുന്നതെങ്കില്‍ preesure മൂലം ഉണ്ടാകുന്ന complications ഒന്നും ഇത് വരെ റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ സാധ്യത ഇല്ലല്ലോ. പക്ഷെ എന്തുകൊണ്ട് അത്തരം പ്രശ്നങ്ങള്‍ ഉണ്ടാകുന്നു.ഗ്ലോക്കൊമയുടെ കാര്യങ്ങളും, ലെന്‍സ്‌ പവറിന്റെ കാര്യങ്ങളും ഒന്നും എന്റെ സ്വയം സൃഷ്ടി അല്ല. വസ്തുതകള്‍ ആണ്. ആവശ്യമായ ലിങ്കുകള്‍ താഴെ നല്‍കാം. ലാസിക്ക്‌ ചെയ്യുന്ന ഫ്ലാപ്പിന്റെ കാര്യത്തില്‍ സംശയം ഉണ്ടെങ്കില്‍ പോസ്റ്റില്‍ ഉള്ള ലിങ്കുകള്‍ നോക്കുക. അതില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്.

  കണ്ണട ഒഴിവാക്കാനാണ് ലാസിക്ക്‌ പ്രധാനമായും ചെയ്യുന്നത്. 40 കഴിഞ്ഞാല്‍ കണ്ണട വെക്കണമെങ്കില്‍ പിന്നെ എന്തിനാ ചെങ്ങായീ ഇങ്ങനെ ഒരു അനാവശ്യ റിസ്ക്ക്????

  മദ്യം നല്ലതാണോ?? പുകവലി നല്ലതാണോ??? അതിന്റെ പോപ്പുലാരിറ്റിയെ കുറിച്ച് ഞാന്‍ പറയേണ്ടതുണ്ടോ????

  ReplyDelete
  Replies
  1. ലേഖനത്തില്‍ കണക്കുകളും ഗവേഷണങ്ങളും പരഞ്ഞിരിക്കുന്നിടത്ത് സോഴ്സ് ക്വോട്ട് ചെയ്യാത്തത് തെററായ രീതിയാണ് .ആധികാരികതയില്ലാതാവുന്നു.

   Delete
  2. തൊട്ടു താഴെയുള്ള കമന്റുകള്‍ നോക്കിയില്ലേ???
   ആവശ്യത്തില്‍ അധികം ലിങ്കുകള്‍ താഴെയുള്ള കമന്റുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നോക്കുമല്ലോ...

   Delete
 39. @MUHAMMED ANSAR KUZHIENGAL,,

  താങ്കള്‍ പറഞ്ഞ FDA യുടെ സൈറ്റില്‍ നിന്നും...When is LASIK not for me?

  FDA യുടെ മറ്റൊരു ലിങ്ക്: What are the risks and how can I find the right doctor for me?


  Ectasia / Keratectasia after LASIK

  FDA സൈറ്റില്‍ നിന്നും ഉള്ള വാചകങ്ങള്‍...
  Even the best screened patients under the care of most skilled surgeons can experience serious complications.

  During surgery: Malfunction of a device or other error, such as cutting a flap of cornea through and through instead of making a hinge during LASIK surgery, may lead to discontinuation of the procedure or irreversible damage to the eye.

  After surgery : Some complications, such as migration of the flap, inflammation or infection, may require another procedure and/or intensive treatment with drops. Even with aggressive therapy, such complications may lead to temporary loss of vision or even irreversible blindness.


  താങ്കള്‍ പറഞ്ഞു രണ്ട് കണ്ണിലും ഒരേ ദിവസം ആണ് ലാസിക്ക്‌ ചെയ്യുന്നത് എന്ന്. അത് അപകടം ആണെന്ന് പറയുന്നത് FDA തന്നെയാണ്...
  You may choose to have LASIK surgery on both eyes at the same time or to have surgery on one eye at a time. Although the convenience of having surgery on both eyes on the same day is attractive, this practice is riskier than having two separate surgeries.


  മനസ്സിലാക്കാന്‍ ഇത്രയും വിശദീകരണങ്ങള്‍ പോരേ ???

  ReplyDelete
 40. FROM the Website of U.S. Food and Drug Administration (FDA) :

  Some patients lose vision:
  Some patients lose lines of vision on the vision chart that cannot be corrected with glasses, contact lenses, or surgery as a result of treatment.

  Some patients develop debilitating visual symptoms:
  Some patients develop glare, halos, and/or double vision that can seriously affect nighttime vision. Even with good vision on the vision chart, some patients do not see as well in situations of low contrast, such as at night or in fog, after treatment as compared to before treatment.

  You may be under treated or over treated:
  Only a certain percent of patients achieve 20/20 vision without glasses or contacts. You may require additional treatment, but additional treatment may not be possible. You may still need glasses or contact lenses after surgery. This may be true even if you only required a very weak prescription before surgery. If you used reading glasses before surgery, you may still need reading glasses after surgery.

  Some patients may develop severe dry eye syndrome:
  As a result of surgery, your eye may not be able to produce enough tears to keep the eye moist and comfortable. Dry eye not only causes discomfort, but can reduce visual quality due to intermittent blurring and other visual symptoms. This condition may be permanent. Intensive drop therapy and use of plugs or other procedures may be required.

  Results are generally not as good in patients with very large refractive errors of any type:
  You should discuss your expectations with your doctor and realize that you may still require glasses or contacts after the surgery.

  For some farsighted patients, results may diminish with age:
  If you are farsighted, the level of improved vision you experience after surgery may decrease with age. This can occur if your manifest refraction (a vision exam with lenses before dilating drops) is very different from your cycloplegic refraction (a vision exam with lenses after dilating drops).

  Long-term data are not available:
  LASIK is a relatively new technology. The first laser was approved for LASIK eye surgery in 1998. Therefore, the long-term safety and effectiveness of LASIK surgery is not known.

  ReplyDelete
 41. എന്റെ വൈഫ്‌ കണ്ണട ഉപയോഗിക്കുന്നുണ്ട്.കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ LASIK ചെയ്യണം എന്ന് കരുതിയതാണ് .പല കാരണങ്ങള്‍ കൊണ്ടും കഴിഞ്ഞില്ല.ഇനി ഏതായാലും lasik ഇനെ കുറിച്ച് ശരിക്ക് ഒന്ന് കൂടി പഠിച്ചിട്ടേ എന്ത് ചെയ്യണം എന്ന് തീരുമാനിക്കുന്നുള്ളൂ.വിവരങ്ങള്‍ നല്‍കിയതിനു പെരുത്ത് നന്ദി.

  ReplyDelete
 42. വിവരങ്ങൾക്ക് വളരെ നന്ദി.. ഗുണവും ദോശവും എല്ലാ ചികിത്സാരീതിയിലും ഉണ്ടാവാം. കണ്ണിനെപറ്റിയാവുമ്പോൾ 3 വട്ടം ആലോചിച്ച് ചെയ്യാം

  ReplyDelete
 43. good,best wishes Dr....
  കണ്ണട ഒഴിവാക്കാനാണ് ലാസിക്ക്‌ പ്രധാനമായും ചെയ്യുന്നത്. 40 കഴിഞ്ഞാല്‍ കണ്ണട വെക്കണമെങ്കില്‍ പിന്നെ എന്തിനാ ചെങ്ങായീ ഇങ്ങനെ ഒരു അനാവശ്യ റിസ്ക്ക്????

  too good to follow.....

  ReplyDelete
 44. എന്റെ ഡോക്റെരെ ഇത്രേം പ്രശ്നങ്ങള്‍ ഇതിന്റെ പിന്നില്‍ ഉണ്ടെന്നറിയുന്നത്‌ ഇപ്പോഴാ ...ഇ ശാസ്തക്രിയ ചെയ്യുവാന്‍ വേണ്ടി എന്ത് മാത്രം പരസ്യങ്ങളാ നമ്മുടെ നാട്ടില്‍......എന്തായാലും സൌന്ദര്യം കൂട്ടാന്‍ പോകുന്നവര്‍ ഇതൊക്കെ വായിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു

  ReplyDelete
 45. നല്ല ലേഖനം.
  വെളിച്ചം വിതറുന്ന പോസ്റ്റ്‌.
  നന്മകള്‍.

  ReplyDelete
 46. ഞാൻ കണ്ണട ഉപയോഗിക്കുന്നുണ്ട്...
  ലേഖനം ഉപകാരപ്രദം..
  ബ്ലോഗ് ലിങ്ക് ചില ഗ്രൂപ്പുകളിൽ പങ്കു വെക്കുന്നതിൽ വിരോധമില്ലെന്ന് കരുതുന്നു..

  ReplyDelete
  Replies
  1. ബ്ലോഗ്‌ ലിങ്ക് പങ്കുവെക്കുന്നതില്‍ ഒരു വിരോധവും ഇല്ല... സന്തോഷമേയുള്ളൂ....
   പോസ്റ്റ്‌ അടക്കം എടുത്തു പോകുന്നതിലേ വിഷമമുള്ളൂ...:)

   Delete
 47. വളരെ നല്ല പോസ്റ്റ്‌ ..........

  ReplyDelete
 48. നൺട്രി.........

  അപ്പോ ഇങ്ങനൊക്കെ പ്രശ്നങ്ങളുണ്ടല്ലേ ?

  ReplyDelete
 49. അപ്പോള്‍ കണ്ണടയ്ക്കു ഗുഡ് ബൈ പറയും മുന്‍പേ ഇതൊക്കെ ഒന്ന് ചിന്തിക്കുന്നത് നല്ലതാണ് അല്ലെ ഡോക്ടര്‍ .പുതിയ അറിവുകള്‍ പങ്കുവെച്ച നല്ലൊരു ലേഖനം .

  ReplyDelete
 50. വളരെ വിജ്ഞാനപ്രദമായ ലേഖനം... വെറുതെയല്ല താങ്കള്‍ സോഡാ ഗ്ലാസ്സും വച്ച് നടക്കുന്നത്..:-)

  ReplyDelete
 51. ഹാവൂ ...രക്ഷപെട്ടു ...നന്ദി ഡോക്ടറെ !
  നല്ല അറിവിന്‌ നല്ലൊരു ആശംസ !

  ReplyDelete
 52. ipozha vayikan kazhinjath ..lasik treatment cheyanam enu vicharichirikukayarunu.ini enthayalum venda..contact lense use cheyunathond enthelum problems undo ,side effects ?

  ReplyDelete
  Replies
  1. കോണ്ടാക്റ്റ് ലെന്‍സ്‌ കൃത്യമായി ഉപയോഗിച്ചാല്‍ കുഴപ്പം ഒന്നും ഇല്ല. ഉപയോഗിക്കുമ്പോള്‍ ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ ഇന്‍ഫെക്ഷന്‍ വരാന്‍ ഉള്ള സാധ്യതയുണ്ട് എന്ന് മാത്രം. അതുപോലെ ലെന്‍സ്‌ തിരഞ്ഞെടുക്കുമ്പോള്‍ ഗുണ നിലവാരമുള്ള കമ്പനികളുടെ ലെന്‍സ്‌ തിരഞ്ഞെടുക്കുക.

   Delete
 53. ലാസിക്‌ ചെയുന്ന വീഡിയോ മുന്‍പ് യൂടൂബില്‍ കണ്ടിരുന്നു. അപ്പോഴേ നെഞ്ച് കാളിപ്പോയി.

  പിന്നീട് ഒരു ടീച്ചര്‍ കണ്ണില്‍ ലാസിക്‌ ചെയ്യാന്‍ പോകുന്ന കാര്യം പറഞ്ഞു. ഞാന്‍ പ്രസ്തുത വീഡിയോ എടുത്തു ടീച്ചറെ കാണിച്ചു. മുഴുവനും കണ്ടു. ഇപ്പോള്‍ ആ ടീച്ചര്‍ നല്ല സുന്ദരമായി കണ്ണട വെച്ച് നടക്കുന്നു! കൊന്നാലും ലാസിക്‌ ചെയ്യില്ല എന്ന് തീരുമാനിക്കുകയും ചെയ്തു!!!

  കണ്ണില്‍ തൊട്ടുള്ള കളി വല്ലാത്ത അപകടം തന്നാണേ... അതിനു അവസരം ഉണ്ടാകാതിരുന്നാല്‍ കൊള്ളാം!

  ReplyDelete
 54. ഡോക്ടറെ നമ്മളെ രക്ഷിച്ചു.. അപ്പൊ തല്‍കാലം കണ്ണട വെച്ച് തന്നെ മുന്നോട്ടു നീങ്ങുന്നത ബുദ്ധി അല്ലെ

  ReplyDelete
 55. പിന്നാ മ്ബുറങ്ങള് എന്ന തലക്കെട്ട് അല്‌പം തരംതാണതായിപ്പോയി. കാണാപ്പുറങ്ങള് എന്നതായിരുന്നു കുറച്ചുകൂടി നല്ലത്

  പിന്നെ താങ്കളോട് ഒരു ചോദ്യം. മറുപടി പ്രതീക്ഷിക്കുന്നു

  ഈ പറഞ്ഞ ലാസിക്കിന്റെ ദൂഷ്യഫലങ്ങള് താങ്കള്‌ക്ക് എവിടെ നിന്നാണു കിട്ടിയത്

  ReplyDelete
  Replies
  1. എവിടെ നിന്നാണ് കിട്ടിയത്, എന്താണ് ഇതിന്റെ ആധികാരികത എന്നൊക്കെ അറിയാന്‍ മുന്‍ കമന്റുകളില്‍ നല്‍കിയിട്ടുള്ള ലിങ്കുകള്‍ സന്ദര്‍ശിക്കുക.

   Delete
 56. നന്ദി. താങ്കള്ക്ക് FDA യില് നിന്നാണ് ഈ വിവരങ്ങള് ലഭിച്ചത് എന്നു കണ്ടു. ആധികാരികമായ റഫറന്‌സ് ഉപയോഗിച്ചതില് സന്തോഷം

  ഈ വിവരങ്ങള് FDA യ്ക്ക് എങ്ങനെയാണു കിട്ടിയത്?????

  അവര് എല്ലാ ചികിത്സാ രീതികളേയും മരുന്നുകളേയും കുറിച്ച് post marketing surveillance നടത്തുന്നുണ്ട്. ഇത് ഒരു മരുന്ന് marketല് ഇറക്കിയതിനു ശേഷം ഏകദേശം 20 വര്ഷത്തോളം തുടരും. താങ്കള്‌ക്ക് ഇക്കാര്യം അറിവുണ്ടെന്നു കരുതുന്നു.

  അതായത് ഇതുവരെ market ല് ഇറങ്ങിയിട്ടുള്ള എല്ലാ മരുന്നുകളുടേയും ഗുണങ്ങള്, സൈഡ് എഫക്ട്സ് എല്ലാം FDA യുടെ web site ല് നിന്നും അറിയാം

  ഇതു താങ്കള് സമ്മതിക്കുന്നുണ്ടല്ലോ

  ReplyDelete
  Replies
  1. FDA യില്‍ നിന്ന് മാത്രമാണ് ഏന് ആരാണ് പറഞ്ഞത്? മുന്‍ കമന്റുകള്‍ എല്ലാം നോക്കുക.
   പിന്നെ നിങ്ങള്‍ എന്താണ് പറഞ്ഞുവരാന്‍ ശ്രമിക്കുന്നത് എന്ന് മാത്രം മനസ്സിലായില്ല !!!

   Delete
 57. ഇപ്പോള് പറയാം.

  FDA approve ചെയ്തിട്ടുള്ള എല്ലാ മരുന്നുകളുടെയും സൈഡ് എഫക്ട്സ് നമുക്ക് ഇപ്രകാരം അറിയാന് കഴിയും

  പക്ഷെ താങ്കള് പ്രതിനിധാനം ചെയ്യുന്ന ശാസ്ത്രത്തിലെ (ആയുര്വേദം)എത്ര മരുന്നുകളുടെ സൈഡ് എഫക്ട്സ് ഇങ്ങനെ ചെയ്തിട്ടുണ്ട്

  ReplyDelete
  Replies
  1. ഹഹ.. ഇത് അറിയാന്‍ ആണോ ഇങ്ങിനെ വളഞ്ഞു മൂക്ക് പിടിച്ചത് ? നേരിട്ട് ചോദിച്ചു കൂടായിരുന്നോ?

   ആയുര്‍വേദ മരുന്നുകള്‍ കൃത്യമായ അളവിലും നിര്‍ദ്ദേശത്തിലും ഉപയോഗിച്ചാല്‍ ഒരു പാര്‍ശ്വഫലവും ഉണ്ടാവില്ല. കൃത്യമായ മാനദണ്ടങ്ങള്‍ പാലിച്ചാല്‍ പോലും നിരവധി പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുന്ന അലോപ്പതി മരുന്നുകള്‍ പോലെ തന്നെയാണ് ആയുര്‍വേദവും എന്ന് നിങ്ങള്‍ തെറ്റിദ്ധരിച്ചത് എന്റെ കുറ്റം അല്ല. പിന്നെ ആയുര്‍വേദത്തില്‍ ഉപയോഗിക്കുന്ന മരുന്നുകളുടെ വിശദവിവരങ്ങള്‍ക്ക് എല്ലാം FDA യുടേത് പോലെ ഉള്ള വെബ്‌ സൈറ്റുകള്‍ തപ്പി നടക്കേണ്ടതില്ല. ആയുര്‍വേദ ഗ്രന്ഥങ്ങള്‍ ആയ ചരക സംഹിത, സുശ്രുത സംഹിത, അഷ്ടാംഗ ഹൃദയം തുടങ്ങി നിരവധി ഗ്രന്ഥങ്ങളില്‍ ഈ വിവരവങ്ങള്‍ നൂറ്റാണ്ടുകള്‍ക്ക് മുന്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ആയുര്‍വേദത്തില്‍ ഉള്ള ചികിത്സാകര്‍മ്മങ്ങളുടെയും, മരുന്ന്കളുടെയും ചെയ്യേണ്ട / ഉപയോഗിക്കേണ്ട രീതിയെ കുറിച്ചും, അവ അപ്രകാരത്തില്‍ ഉപയോഗിച്ചില്ലെങ്കില്‍ ഉള്ള ദോശഫലങ്ങളെ കുറിച്ചും അവക്ക് ഉള്ള പരിഹാര മാര്‍ഗ്ഗങ്ങളെ കുറിച്ചും എല്ലാം വിശദമായി നൂറ്റാണ്ടുകള്‍ക്ക് മുന്പ് തന്നെ അത്തരം ഗ്രന്ഥങ്ങളില്‍ എഴുതപ്പെട്ടിട്ടുണ്ട്. അതെല്ലാം ഒന്ന് വായിച്ചു നോക്കുക. അപ്പോള്‍ ഇത്തരത്തില്‍ ഉള്ള സംശയങ്ങള്‍ മാറും.

   നിങ്ങള്‍ ഇതൊന്നും കാണാതെ പോയത് കൊണ്ട് ആയുര്‍വേദത്തില്‍ ഇതൊന്നും പറഞ്ഞിട്ടില്ല എന്ന് കരുതിന്നതില്‍ അര്‍ഥം ഇല്ലല്ലോ !!!

   Delete
 58. അലോപ്പതി മരുന്നുകള്‌ക്ക് പാര്‌ശ്വഫലങ്ങള് ഉണ്ടെന്നു മനസ്സിലായത് അവ drug trials നു ശേഷം മാത്രം വിപണിയില് ഇറക്കുന്നതുകൊണ്ടാണ്. ഈ പറഞ്ഞ പഠനങ്ങളൊന്നും നടത്താതെ ഇറക്കിയാല് അവയും വളരെ ആണെന്നു തോന്നിക്കാം.
  ......................................................................
  ഇപ്പറഞ്ഞ യാതൊരു പഠനങ്ങളും നടത്താതെ നൂറ്റാണ്ടുകള്‌ക്കു മുന്‌പ് എഴുതിവച്ച കുറച്ചു പുസ്തകങ്ങള് മാത്രം ആധാരമാക്കി യാതൊരു പാര്‌ശ്വഫലവുമില്ല എന്നവകാശപ്പെടുന്നത് വലിയ തെറ്റാണ്. പാര്‌ശ്വഫലങ്ങളില്ല എന്നല്ല പറയേണ്ടത് മറിച്ച് വേണ്ടത്ര പഠനം നടത്താത്തതിനാല് പാര്‌ശ്വഫലങ്ങളുള്ളതായി എനിക്ക് അറിയില്ല എന്നാണ്
  ......................................................................
  മാത്രമല്ല നൂറ്റാണ്ടുകള് മുന്‌പത്തെ കാലാവസ്ഥയോ ഭക്ഷണമോ അന്തരീക്ഷമോ ഒന്നുമല്ല ഇന്നുള്ളത്. ഇന്നു നമ്മുടെ അന്തരീക്ഷത്തിലുള്ള മൊബൈല് വികിരണങ്ങള്, കീടനാശിനി, വൈദ്യുതി, വാഹനങ്ങളുടെ പുക, ഷവര്‌മ്മ, ഫ്രിഡ്ജ്,കുക്കിങ്ങ് ഗ്യാസ്, ലാപ്ടോപ്, ബ്ലോഗ് തുടങ്ങിയവയെ കുറിച്ചൊന്നും അന്നു പുസ്തകമെഴുതിയവര് ചിന്തിച്ചിട്ടുകൂടി ഉണ്ടാവില്ല. അപ്പോള് അന്നെഴുതിയ കാര്യങ്ങള് എല്ലാം ഒരു പുനര്‌വിചിന്തനത്തിനു പോലും വിധേയമാക്കാതെ ഇന്നും വെള്ളം തൊടാതെ വിഴുങ്ങുന്നതിനേക്കാള് വലിയ മണ്ടത്തരം വേറെയുണ്ടോ.
  ......................................................................
  താന് കഴിക്കുന്ന മരുന്നുകള് വ്യക്തമായ പഠനങ്ങള് നടത്തി തെളിയിച്ചതാണോ എന്ന് അറിയാനുള്ള അവകാശം ഏതൊരു രോഗിയ്ക്കുമില്ലേ. (സൗകര്യമുണ്ടെങ്കില് കഴിച്ചാല് മതി എന്നു പറയില്ലെന്നു വിശ്വസിക്കട്ടെ)

  ReplyDelete
  Replies
  1. നിങ്ങള്‍ക്ക് ആയുര്‍വേദത്തിന്റെ അടിസ്ഥാനങ്ങളെ കുറിച്ച് യാതൊന്നും അറിയില്ല എന്ന് മുന്‍ കമന്റില്‍ നിന്നും ബോധ്യമായി. കൃത്യമായ നിര്‍ദേശ പ്രകാരം ആയുര്‍വേദത്തിലെ ഏതൊക്കെ കഷായങ്ങള്‍ കുടിച്ചവര്‍ക്കാണ് പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിട്ടുള്ളത് ഒന്ന് ചൂണ്ടി കാണിക്കുമോ ? എന്നാല്‍ കൃത്യമായ ഡോസുകളില്‍ അല്ലോപ്പതി മരുന്ന് ഉപയോഗിച്ചിട്ട് പോലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടായ നിരവധി ഉധാഹരണങ്ങള്‍ എനിക്ക് കാണിച്ചു തരാന്‍ കഴിയും. ആള് തട്ടിപോയ കേസ് വരെ.

   നൂറ്റാണ്ടുകള്‍ക്ക് മുന്പ് എഴുതിവെച്ച പുസ്തകങ്ങളിലെ ചികിത്സാ രീതിക്ക് പാര്‍ശ്വ ഫലങ്ങള്‍ ഉണ്ട് എന്ന് ഇന്നും തെളിയിക്കാന്‍ കഴിയാതെ പോകുന്നത് എന്തുകൊണ്ട് ആണ് എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? അങ്ങിനെ കൃത്യമായ രീതിയില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ട് എന്ന് നിങ്ങള്‍ക്ക് തെളിയിക്കാന്‍ കഴിയും എന്നുണ്ടെങ്കില്‍ അത് ചെയ്യൂ. അതിനു കഴിയാതെ ഉണ്ടാവും ഉണ്ടാവും എന്ന് പറഞ്ഞത് കൊണ്ട് കാര്യം ഇല്ലല്ലോ !!!

   ഈ വിഷയങ്ങളില്‍ ഒന്നും വേണ്ടത്ര പഠനം നടത്തുന്നില്ല എന്നത് നിങ്ങളുടെ അറിവില്ലായ്മയാണ്. നിരവധി ഗവേഷണങ്ങള്‍ ഈ വിഷയത്തില്‍ നടക്കുന്നുണ്ട്. ഉദാഹരണത്തിനു മഞ്ഞളിന്റെ ഗുണങ്ങള്‍ നൂറ്റാണ്ടുകള്‍ക്ക് മുന്പ് ഉള്ള ഗ്രന്ഥങ്ങള്‍ വിശദീകരിച്ചപ്പോള്‍ അത് ഗവേഷണം നടത്തി അംഗീകരിക്കാന്‍ ഇരുപതാം നൂറ്റാണ്ട് വരെ കാത്തിരിക്കേണ്ടി വന്നു. അത് ആരുടെ കുറ്റം ആണ് ? ആയുര്‍വേദത്തിന്റെയോ അതോ ഗവേഷകരുടെയോ ?

   പിന്നെ ആധുനിക വൈദ്യ ശാസ്ത്രം father of the surgery എന്ന വിശേഷണം നല്‍കിയിട്ടുള്ളത് ആര്‍ക്കാണ് എന്ന് അറിയുമോ ? ആയുര്‍വേദ ആചാര്യനായ ശുശ്രുതന്. അതൊക്കെ അറിയാമായിരുന്നെങ്കില്‍ നിങ്ങളില്‍ ഇത്തരം സംശയങ്ങള്‍ ഉടലെടുക്കില്ലായിരുന്നു !!!

   പിന്നെ കാലാവസ്ഥ, അന്തരീക്ഷം എന്നിവയില്‍ ഒക്കെ മാറ്റം ഉണ്ട്. ഒരു സംശയവും ഇല്ല. നിങ്ങള്‍ ആദ്യം പോയി അഷ്ടാംഗ സംഗ്രഹത്തിലെ ഋതു ചര്യ, ദിന ചര്യ ഭാഗങ്ങള്‍ വായിക്കുക. പിന്നെ കാലാവസ്ഥയില്‍ എന്ത് മാറ്റം ഉണ്ടായാലും ആയുര്‍വേദം ചികിത്സ നല്‍കുന്നത് വ്യക്തിക്ക് ആണ്. അല്ലാതെ കാലാവസ്ഥക്ക് അല്ല. കീടനാശിനി തുടങ്ങിയവയെ കുറിച്ച് എല്ലാം ആയുര്‍വേദത്തിന്റെ അടിസ്ഥാനം മനസ്സിലക്കിയവര്‍ക്ക് കൃത്യമായ ബോധം ഉണ്ട്. ആയുര്‍വേദത്തിന്റെ അടിസ്ഥാനങ്ങള്‍ അറിയാത്തവര്‍ക്ക് ഒരു കമന്റിലൂടെ പറഞ്ഞു കൊടുക്കാന്‍ കഴിയുന്നത് അല്ല അത്. പിന്നെ "ഓരോ കാല ഘട്ടത്തിലും രോഗങ്ങളുടെ സ്വഭാവത്തില്‍ മാറ്റം ഉണ്ടാകും എന്നും, അതിനനുസരിച്ചുള്ള മരുന്നുകളും, ഡോസുകളും ഉപയോഗിച്ച് ചികിത്സ നടത്തണം എന്നും ആണ് ആയുര്‍വേദം പറയുന്നത്. ആയുര്‍വേദം എന്താണ് എന്ന് അറിയുന്നവര്‍ക്ക് ഇത് ഒരു ബുദ്ധിമുട്ടുള്ള കാര്യമല്ല. അല്ലാത്തവര്‍ക്ക് എത്ര പറഞ്ഞു കൊടുത്താലും മനസ്സിലാവുകയും ഇല്ല !!!

   കാര്യങ്ങള്‍ അതറിയാതെ മനസ്സില്‍ തോന്നിയ തെറ്റിധാരണകള്‍ എല്ലാം വെള്ളം തൊടാതെ ശരിയാണ് എന്ന് വിശ്വസിച്ച് അര്‍ത്ഥശൂന്യമായ വാദങ്ങള്‍ ഉന്നയിക്കുന്നതിനേക്കാള്‍ മണ്ടത്തരം മറ്റൊന്നില്ല !!!

   ആയുര്‍വേദത്തിന്റെ മരുന്നുകള്‍ ഇത്രയും കാലമായിട്ടു പാര്‍ശ്വഫലങ്ങള്‍ ഇല്ലാതെ നിലനില്‍ക്കുകയും, രോഗികള്‍ക്ക് ആശ്വാസം നല്‍കുകയും ചെയ്യുന്നതും ഒന്നും നിങ്ങള്‍ അറിയുന്നില്ല എന്ന കാര്യവും മനസ്സിലായി. രോഗി ആയുര്‍വേദം കഴിക്കാന്‍ സൌകര്യം പ്രകടിപ്പിച്ചു കൊണ്ട് തന്നെ അല്ലെ ആയുര്‍വേദ ഡോക്ടറുടെ അടുത്ത് എത്തുന്നത് ? അല്ലാതെ ആയുര്‍വ്വേദ മരുന്ന് കഴിക്കാന്‍ സൗകര്യം ഇല്ലാത്ത ഒരാള്‍ ആയുര്‍വേദ ഡോക്ടറുടെ അടുത്ത് വന്നു മരുന്ന് ആവശ്യപ്പെടുമോ ? ഇതൊക്കെ മനസ്സിലാക്കാന്‍ ഉള്ള സാമാന്യ ബോധം പോലും ഇല്ലേ ???

   Delete
 59. പ്രിയപ്പെട്ട അബ്സറ്, താങ്കള് നല്‌കുന്ന മരുന്നുകള് യാതൊരു പാര്‌ശ്വഫലവുമില്ലാത്തതാണെന്ന് തെളിയിക്കേണ്ടത് താങ്കളുടെ ചുമതലയാണ്, ധാര്‌മ്മിക ഉത്തരവാദിത്തമാണ് അല്ലാതെ അവ മനുഷ്യനു ദോഷകരമാണ് എന്ന് തെളിയിക്കേണ്ടത് എന്റെ ചുമതലയല്ല. ഇക്കാരണം കൊണ്ടാണ് ആയുര്‌വേദക്കാര്‌ക്ക് യൂറോപ്പിലും അമേരിക്കയിലും പ്രാക്ടീസ് ചെയ്യാന് കഴിയത്തത്. ഞാന് കൊടുക്കുന്ന മരുന്നുകള് അസുഖം മാറ്റും എന്നും അവ വലിയ പാര്‌ശ്വഫലങ്ങളുണ്ടാക്കുന്നില്ല എന്നും ഞാന് തെളിയിച്ചാലേ എനിക്ക് അവിടെ ഒരു മരുന്ന് വിപണിയില് ഇറക്കാന് കഴിയൂ. അല്ലാതെ മരുന്ന് നല്ലതല്ലെങ്കില് ആളുകള് വരുമോ എന്ന ബാലിശമായ വാദങ്ങള് പരഞ്ഞാല് ശിഷ്ടകാലം ജയിലിലായിരിക്കും. പിന്നെ ഇവിടെ ഇന്‌ഡ്യയില് എന്തു തോന്ന്യവാസവും നടക്കുമല്ലോ.
  ......................................................................................
  ആയുര്‌വേദ മരുന്നുകളുറടെ safety, efficacy എന്നിവയെക്കുറിച്ച് നടത്തിയ ശാസ്ത്രീയ പഠനങ്ങള് ഉണ്ടെങ്കില് ദയവായി അവ ചെയ്യുക. അങ്ങനെ എന്റെ വാദങ്ങളെ ഖണ്ടിക്കുക. അല്ലാതെ ഞാന് കണ്ടിട്ടില്ല എന്നൊക്കെ പറയുന്നത് ശരിയായ നടപടിയല്ല.
  ......................................................................................
  കുറച്ചു വര്‌ഷങ്ങള്‌ക്ക് മുന്‌പ് ആയുര്‌വേദ ഡോക്ടര്‌മാര്‌ക്ക് അലോപ്പതി പ്രാക്ടീസ് ചെയ്യാം എന്ന സ്തിതി വന്നപ്പോള് ഈ മാരകദൂഷ്യഫലങ്ങളുണ്ടാക്കുന്ന മരുന്നുകള് ഞങ്ങള്‌ക്ക് വേണ്ടാ എന്ന് ആരും പറഞ്ഞു കേട്ടില്ലല്ലോ. ഒരുപക്ഷെ താങ്കള് അന്ന് പ്രാക്ടീസ് തുടങ്ങിക്കാണില്ല

  ReplyDelete
  Replies
  1. ഞാന്‍ നല്‍കുന്ന മരുന്നുകള്‍ കൊണ്ട് ആര്‍ക്കും പാര്‍ശ്വഫലം ഉണ്ടായിട്ടില്ല എന്നത് തന്നെയാണ് പാര്‍ശ്വ ഫലങ്ങള്‍ ഇല്ല എന്നതിന്റെ തെളിവ്. ഇനി അങ്ങിനെ ഉണ്ട് എന്നാണു നിങ്ങളുടെ വാദം എങ്കില്‍ അത് തെളിയിക്കേണ്ടത് ഉത്തരവാധിത്വം നിങ്ങള്‍ക്കാണ്. സാമാന്യ ബോധത്തോടെ സംസാരിക്കുക.

   യൂറോപ്പില്‍ ആയുര്‍വേദത്തിനു പ്രചാരം കൂടി കൂടി വരുന്നതും, വിദേശികള്‍ ആയുര്‍വേദ ചികല്‍സകള്‍ക്കായി എത്തുന്നതും നിങ്ങള്‍ അറിയാതെ പോയത് നിങ്ങളുടെ ഒരു വശത്തെ കണ്ണുകള്‍ അടച്ചു വെച്ചത് കൊണ്ട് തന്നെയാണല്ലോ. ആദ്യം രണ്ടു കണ്ണും തുറന്നു കാഴ്ചകള്‍ കാണാന്‍ പഠിക്കുക.

   ബാലിശവാദങ്ങള്‍ പറഞ്ഞു എന്ന് പറഞ്ഞു എത്ര ആയുര്‍വേദ ഡോക്ടര്‍മാര്‍ ആണ് ജയിയിലില്‍ ശിഷ്ടക്കാലം തള്ളി നീക്കുന്നത് എന്ന് ഒന്ന് പറഞ്ഞു തരുമോ ? നിങ്ങളുടെ ചിന്തകളില്‍ വികല ചിന്തകള്‍ ഉടലെടുത്താല്‍ മാത്രം പോരല്ലോ !!!

   ഇന്ത്യയില്‍ തോന്നിവാസങ്ങള്‍ എല്ലാം നടക്കുന്നത് കൊണ്ടാവും അല്ലേ ജയിലില്‍ ഒന്നും ആളുകള്‍ ഇല്ലാത്തത് !!!
   ഇന്ത്യന്‍ ജയിലുകള്‍ എല്ലാം ശൂന്യമാണല്ലോ അല്ലേ !!!

   ആയുര്‍വേദ മരുന്നുകളുടെ എഫ്ഫിക്കസിയുടെ ഏറ്റവും വലിയ ഉദാഹരണങ്ങള്‍ അവ കൊണ്ട് ആശ്വാസം ലഭിച്ച രോഗികള്‍ തന്നെയാണ്. ആയുര്‍വേദ കോളെജുകളും മറ്റും ഒക്കെ ഒന്ന് സന്ദര്‍ശിച്ചു നോക്കുക. ഒപ്പം കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച
   The Ayurvedic Pharmacopoeia of India പോലുള്ള പുസ്തകങ്ങള്‍ വായിക്കുക. നിങ്ങള്‍ ഒന്നും കാണുന്നില്ല, മനസ്സിലാക്കുന്നില്ല എന്ന് വെച്ച് അവയൊന്നും ഇല്ല എന്നാകുന്നില്ലല്ലോ !!!

   ഖണ്ഡിക്കാന്‍ മാത്രം എന്ത് വാദങ്ങള്‍ ആണ് നിങ്ങള്‍ ഉന്നയിക്കുന്നത്. നിങ്ങള്‍ നിങ്ങളുടെ അറിവില്ലായ്മ വാദം എന്ന നിലയില്‍ വിളമ്പുന്നു. നിങ്ങള്‍ ആയുര്‍വേദത്തെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കിയാല്‍ നിങ്ങളുടെ വാദങ്ങളിലെ പൊള്ളത്തരങ്ങള്‍ നിങ്ങള്‍ക്ക് തന്നെ ബോധ്യപ്പെടും. ആദ്യം കാര്യങ്ങള്‍ പഠിക്കുക.

   പിന്നെ ഞാന്‍ എന്താണ് കണ്ടിട്ടില്ല എന്ന് പറഞ്ഞത് ? ഒന്ന് വിശദമാക്കുമോ ?

   ഞാന്‍ മുന്പ് ഇട്ട കമന്റിലെ ചോദ്യങ്ങള്‍ക്ക് ഒന്നും മറുപടി തന്നില്ലല്ലോ ? വെറുതെ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ മാത്രമേ പഠിച്ചിട്ടുള്ളൂ അല്ലേ ? കഷ്ടം !!!

   പിന്നെ അലോപതി മരുന്നുകളുടെ ദൂഷ്യഫലങ്ങള്‍ ഉള്ളത് കൊണ്ട് അവ ഞങ്ങള്‍ക്ക് വേണ്ടാ എന്ന് പറഞ്ഞ ആയുര്‍വേദ ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നു. അത് നിങ്ങളുടെ ചെവിയില്‍ വീഴാതെ പോയത് നിങ്ങളുടെ ഒരു വശത്തെ ചെവി അടഞ്ഞു പോയത് കൊണ്ടാവാം. ആയുര്‍വേദ ചികിത്സ നല്‍കിയാല്‍ ആ അടവ് തുറക്കാവുന്നതേയുള്ളൂ !!!

   Delete
 60. തീവ്രവാധിക്ക് പിരാന്ത് ആണോ?പോസ്റ്റില്‍ പറഞ്ഞ വിഷയം എന്ത് തീവ്രവാദി പറയുന്ന വിഷയം എന്ത്?

  ReplyDelete
 61. നന്ദി അബസര്‍ക്കാ ഒരായിരം നന്ദി .. :)

  ReplyDelete
 62. വണ്ടിയോടിക്കുമ്പോള്‍ ഹൃദയസ്തംഭനം മൂലം കുറെ ആള്‍ക്കാര്‍ മരിക്കുന്നുണ്ട്. അതുകൊണ്ട് ഇനി ആരും വാഹനം ഓടിക്കാന്‍ പാടില്ല.. എല്ലാ കാര്യങ്ങള്‍ക്കും അതിന്‍റെതായ മോശം വശങ്ങളും ഉണ്ടാകും. അതുമാത്രം കാണുന്നതും പറയുന്നതും ശരിയായ മനോഭാവം അല്ല എന്ന്‍ മാത്രം പറയട്ടെ..

  ReplyDelete
  Replies
  1. വണ്ടി ഓടിക്കുമ്പോള്‍ ഹൃദയ സ്തംഭനം ഉണ്ടാവുന്നതല്ല ഇതുമായി താരതമ്യം ചെയ്യാന്‍ നന്നാവുക എന്ന് എന്ന് തോന്നുന്നില്ല. അമിത വേഗതയില്‍ വണ്ടി ഓടിക്കുന്നതുമായി ബന്ധപ്പെടുത്തുന്നതാവും നന്നായിരിക്കുക എന്ന് തോന്നുന്നു. കാരണം വണ്ടി വേഗത്തില്‍ ഓടിച്ചാല്‍ സമയ ലാഭം എന്ന ഗുണവും അതുപോലെ, അപകടം എന്ന ദോഷവും നിലനില്‍ക്കുന്നു.വേഗത എന്ന ഗുണത്തെ പറ്റി ബോധവാന്മാര്‍ ആയത് കൊണ്ടാണല്ലോ ആളുകള്‍ വാഹനം വേഗത്തില്‍ വിടാന്‍ തയ്യാറാവുന്നത്. എന്നാല്‍ അവര്‍ അപകടം എന്ന ദോഷത്തെ അവഗണിക്കുകയോ, വിസ്മരിക്കുകയോ ചെയ്യുന്നു. അതല്ലേ ഇതുമായുള്ള താരതമ്യത്തിന് കൂടുതല്‍ യോജിക്കുക ?

   പിന്നെ ഇത്തരം കാര്യങ്ങളുടെ ഗുണവശങ്ങള്‍ മാത്രം പ്രാധാന്യത്തോടെ പ്രചരിപ്പിക്കാന്‍ ലാസര്‍ സെന്ററുകളും മറ്റും ഉണ്ടാവും. ആളുകള്‍ ഈ ഗുണങ്ങള്‍ മാത്രം മനസ്സിലാക്കി ഇവക്ക് നില്‍ക്കുന്നു. ആളുകള്‍ കൂടുതല്‍ അറിയേണ്ടതും മനസ്സിലാക്കേണ്ടതും ഇത്തരം ചികിത്സാരീതികളെ കുറിച്ചുള്ള ദോഷവശങ്ങള്‍ തന്നെയല്ലേ ? പ്രത്യേകിച്ച് കണ്ണട ഒഴിവാക്കാന്‍ വേണ്ടി ചെയ്യുന്ന ലേസര്‍ ചികിത്സകള്‍ ചെയ്താലും മുപ്പത്തി അഞ്ചോ, നാല്പതോ വയസ്സു കഴിഞ്ഞാല്‍ വെള്ളെഴുത്ത് എന്ന അവസ്ഥക്കായി കണ്ണട എല്ലാവരും വെക്കുകയും ചെയ്യേണ്ടി വരുന്നു. ഇങ്ങിനെയുള്ള കാര്യങ്ങള്‍ ഒക്കെ ആളുകള്‍ മനസ്സിലക്കിയിരിക്കുക എന്നതല്ലേ ഏറ്റവും പ്രധാനം.

   പിന്നെ ലേസറിന്റെ നേട്ടത്തേയും, ഉപയോഗത്തേയും കുറിച്ചും പോസ്റ്റില്‍ പറഞ്ഞിട്ടുണ്ടല്ലോ !! ആദ്യം അതാണ്‌ പറഞ്ഞിട്ടുള്ളത്. അത് ശ്രദ്ധിച്ചില്ലേ ?

   അതിനു ശേഷം ആണ് ദോഷം പറഞ്ഞിട്ടുള്ളത്. അത് മനസ്സിലാക്കുമല്ലോ.

   ലേസറിന് ഇല്ലാത്ത വല്ല ദോഷവും ഉണ്ട് എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടോ ?

   Delete
 63. വളരെ ആശ്ചര്യ ത്തോട് കൂടിയാണ് വായിച്ചത് ,താങ്ക്യൂ ഡോക്ടര്‍ ..

  ReplyDelete
 64. വെരി ഗുഡ് പോസ്റ്റ്‌ Absar Mohamed... എല്ലാവരുടെയും കണ്ണ്‍ തുറക്കാന്‍ ഈ പോസ്റ്റിനു കഴിയട്ടെ..

  ReplyDelete
 65. ഞാന്‍ lasik ചെയ്തതാണ്,,,അയ്യോ എനിക്ക്‌ പേടിയാകുന്നേ,,,,

  ReplyDelete
 66. നല്ല അറിവുകൾ

  ReplyDelete
 67. Very good to follow. Thank you for your informations.now only we could understand the risks of lasik surgrery.a lots of thanks..

  ReplyDelete
 68. Thank you for your informations

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....