Saturday, October 01, 2011

പിള്ളയുടെ ഫോണും, വള്ളിക്കുന്നിന്റെ പോസ്റ്റും


പ്രശസ്ത ബ്ലോഗ്ഗര്‍ ബഷീര്‍ വള്ളിക്കുന്നിന്റെ "റിപ്പോര്‍ട്ടര്‍ ടി വി യുടെ ചെറ്റത്തരം" എന്ന പോസ്റ്റ്‌ വായിച്ചപ്പോള്‍ എന്റെ മനസ്സില്‍ തോന്നിയ ചിന്തകളാണ് ഇവിടെ പങ്കുവെക്കുന്നത്.....

01. ബഷീര്‍ക്ക പറയുന്നു... 
"നികേഷ് കുമാറിന്റെ ചാനല്‍ ഇത് വരെ ക്ലച്ച് പിടിച്ചിട്ടില്ല. വലിയ ബഹളങ്ങളോടെ തുടങ്ങിയെങ്കിലും മൂന്നാല് മാസം കഴിഞ്ഞിട്ടും പ്രേക്ഷകന്‍ അബദ്ധത്തില്‍ പോലും എത്തി നോക്കുന്നില്ല എന്നാണ് റേറ്റിംഗ് ചാര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. "

അല്ല ബഷീര്‍ക്കാ, പ്രേക്ഷകന്‍ അബദ്ധത്തില്‍ പോലും എത്തി നോക്കുന്നില്ലെങ്കില്‍ പിന്നെ എങ്ങിനെയാണ് റിപ്പോര്‍ട്ടറിലെ ഒരു റിപ്പോര്‍ട്ട് ഇത്രയധികം വാര്‍ത്താ പ്രാധാന്യം നേടിയത്‌???

02. ബഷീര്‍ക്ക പറയുന്നു...

"മാരക രോഗത്തിന് ചികിത്സയില്‍ കഴിയുന്ന ബാലകൃഷ്ണപിള്ളയുടെ സഹായിയുടെ കയ്യിലുള്ള മൊബൈലില്‍ വിളിച്ചു തന്ത്രപൂര്‍വ്വം പിള്ളയുമായി സംസാരിക്കുകയും അദ്ദേഹത്തിന്‍റെ ആവര്‍ത്തിച്ചുള്ള അപേക്ഷയെ വകവെക്കാതെ വാര്‍ത്ത എക്സ്ക്ലൂസീവാക്കി കാച്ചുകയുമാണ് നികേഷ് ചെയ്തത്."

ഒരു സംശയം ചോദിക്കട്ടെ,
ആവര്‍ത്തിച്ചുള്ള ജനങ്ങളുടെ വലിയ  ആഗ്രഹവും, അപേക്ഷയും  ആയിരുന്ന 'അഴിമതിരഹിത ഭരണം' എന്ന സങ്കല്‍പ്പം വക വെക്കാതിരുന്നത് കൊണ്ടല്ലേ പിള്ള ജയിലില്‍ എത്തിയത്‌? അധികാരത്തില്‍ ഇരിക്കുമ്പോള്‍ ജനങ്ങളോട്‌ ചെയ്യാത്ത ന്യായവും, സത്യസന്ധതയും ജനങ്ങളില്‍ നിന്നും, മാധ്യമങ്ങളില്‍ നിന്നും പിള്ള തിരിച്ചു പ്രതീക്ഷിക്കുന്നത് ശരിയാണോ???

03. ബഷീര്‍ക്ക പറയുന്നു...
"തടവില്‍ കഴിയവേ മാധ്യമ പ്രവര്‍ത്തകനുമായി സംസാരിച്ചത് തെറ്റായിരിക്കാം.അതിന്റെ നിയമ നടപടികളുടെ സാധുതയെ ചോദ്യം ചെയ്യേണ്ടതില്ല. പക്ഷെ ഒരു മാധ്യമാസ്ഥാപനം കാണിക്കേണ്ട ഒരു സാമാന്യ മര്യാദയുണ്ട്.അത് റിപ്പോര്‍ട്ടര്‍ ടി വി കാറ്റില്‍ പരത്തിയിരിക്കുന്നു എന്ന് പറയാതെ വയ്യ. "എന്നെ ഉപദ്രവിക്കരുത്, ഞാന്‍ ക്ഷീണിതനാണ് ചികിത്സയില്‍ ആണ്, എന്റെ രോഗമൊന്നു മാറിക്കോട്ടെ. ഞാന്‍ നിങ്ങളുമായി സംസാരിച്ചതായി വാര്‍ത്ത കൊടുക്കരുത്" എന്ന പിള്ളയുടെ ആവര്‍ത്തിച്ചാവര്‍ത്തിച്ചുള്ള  അപേക്ഷക്ക് പുല്ലുവില കല്പിക്കാതെയാണ് റിപ്പോര്‍ട്ടര്‍ വാര്‍ത്ത വിവാദമാക്കിയത്." 

"തെറ്റായിരിക്കാം"  എന്നല്ല ബഷീര്‍ക്കാ "തെറ്റ് തന്നെയാണ്.വലിയ തെറ്റാണ്."
മാധ്യമ സ്ഥാപനങ്ങളുടെ മര്യാദ 'വാര്‍ത്തകള്‍ പുറത്ത്‌ കൊണ്ടുവരിക' എന്നതാണ്. അത് തന്നെയാണ് നികേഷ്‌ ചെയ്തിട്ടുള്ളത്. ക്ഷീണിതനാണെങ്കില്‍ എന്തിനാണ് പിള്ള ഫോണ്‍ അറ്റന്‍ഡ് ചെയ്തത്?
പിള്ളയുടെ സംസാരത്തില്‍ ക്ഷീണത്തിന്റെ വല്ല ലാഞ്ചനയും ഉണ്ടായിരുന്നോ?? നല്ല ഉഷാറില്‍ തന്നെ ആയിരുന്നല്ലോ അദ്ദേഹത്തിന്റെ സംസാരം.
പിള്ളയുടെ ഫോണ്‍ കാള്‍ കേള്‍ക്കാത്തവര്‍ക്ക് ഇവിടെ ക്ലിക്കിയാല്‍ കേള്‍ക്കാം. (ശബ്ദത്തില്‍ ക്ഷീണിതന്‍ ആണോ അല്ലയോ എന്ന് പ്രത്യേകം ശ്രദ്ധിക്കുമല്ലോ...).

"ഞാന്‍ നിങ്ങളുമായി സംസാരിച്ചതായി വാര്‍ത്ത കൊടുക്കരുത്" എന്ന് പിള്ള പറയുമ്പോള്‍ 'താന്‍ ചെയ്യുന്നത് തെറ്റാണ്' എന്ന് അറിഞ്ഞു കൊണ്ട് തന്നെയാണല്ലോ പിള്ള നിയമലംഘനം നടത്തുന്നത്. മുന്‍ തെറ്റുകള്‍ തിരുത്താനായി ജയിലില്‍ കിടക്കുമ്പോഴും 'പുതിയ തെറ്റുകള്‍, തെറ്റാണ് എന്ന് അറിഞ്ഞു കൊണ്ട്' പിള്ള ചെയ്യുന്നതല്ലേ ഏറ്റവും വലിയ ചെറ്റത്തരം????

04. ബഷീര്‍ക്ക പറയുന്നു...
"പേര് വെളിപ്പെടുത്തരുത് എന്നാവശ്യപ്പെട്ടാല്‍ വാര്‍ത്തയില്‍ പേര് കൊടുക്കാതിരിക്കുക എന്നത് മീഡിയ എത്തിക്സിന്റെ ബാലപാഠമാണ്.സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ അതിനു ചാണ്ടി സര്‍ക്കാര്‍ മറുപടി പറയുകയും വേണം."

രാഷ്ട്രീയക്കാര്‍ എത്തിക്സ് മറക്കുമ്പോള്‍, ചിലപ്പോള്‍ മാധ്യമങ്ങള്‍ക്കും എല്ലാ എത്തിക്സുകളും പൂര്‍ണ്ണമായി പാലിക്കാന്‍ കഴിഞ്ഞു കൊള്ളണം എന്നില്ല. ഒരു ഫോണ്‍ വിളി നിയമ ലംഘനം ആകുമ്പോള്‍, ആ കാള്‍ പുറത്ത് വിടാതെ പിന്നെ എങ്ങിനെയാണ് വാര്‍ത്ത കൊടുക്കുക??? ആ വാര്‍ത്ത കൊടുക്കാതെ എങ്ങിനെയാണ് സര്‍ക്കാരിന്റെ വീഴ്ച്ച തുറന്നു കാട്ടുക?? ആ വീഴ്ച തുറന്ന് കാട്ടാതെ എങ്ങിനെയാണ് സര്‍ക്കാര്‍ മറുപടി പറയുക??? ഒന്ന് വിശദമാക്കാമോ???

05. ബഷീര്‍ക്ക നിങ്ങള്‍ പറഞ്ഞു...
"പിള്ള ഒരു തടവു പുള്ളിയാണ്. പക്ഷേ രോഗം വന്നാല്‍ ചികിത്സിക്കാനുള്ള അവകാശമുണ്ട്‌.  പ്രായം ചെന്ന രോഗിയായ ഒരു മനുഷ്യനോടു സമൂഹം കാണിക്കേണ്ട സാമാന്യ മര്യാദകളില്‍ ഒന്നാണിത്. ജയിലില്‍ കിടക്കുന്നവനെ ചികിത്സ കൊടുക്കാതെ കൊല്ലണമെന്ന് നിയമമില്ല."

ശരിയാണ്. തടവ്‌ പുള്ളിയെ ചികിത്സിക്കണം എന്ന കാര്യത്തില്‍ വിയോജിപ്പില്ല. എന്നാല്‍ മെഡിക്കല്‍ കോളേജിലെ തടവ്‌ പുള്ളികളുടെ വാര്‍ഡില്‍ കിടത്തി ചികിത്സിച്ചാല്‍ പിള്ളയുടെ ശരീരത്തില്‍ മരുന്നുകള്‍ കയറില്ലേ??? രാജകീയ പഞ്ചനക്ഷത്ര ചികിത്സക്ക് മാത്രമേ പിള്ളയുടെ ശരീരം പ്രതികരിക്കുകയുള്ളോ??
എത്രയോ തടവുകാര്‍ക്ക്‌ മെഡിക്കല്‍ കോളേജില്‍ നിന്നല്ലേ ചികിത്സ നല്‍കുന്നത്???
മദനി വിചാരണ തടവുകാരനായി കോയമ്പത്തൂര്‍ ജയിലില്‍ കഴിഞ്ഞപ്പോള്‍ ഉണ്ടായ കാര്യങ്ങള്‍ ഈ അവസരത്തില്‍ ഒന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും.... അല്ലേ???

06. ബഷീര്‍ക്ക പറയുന്നു...
"മാനഹാനിയും അപമാനവും സഹിച്ചു തടവില്‍ കഴിയുക എന്നതാണ് പിള്ള അനുഭവിക്കുന്ന (അനുഭവിക്കേണ്ട) ശിക്ഷ. അതയാള്‍ അനുഭവിക്കുന്നുണ്ട്."

അല്ല  ബഷീര്‍ക്കാ... മാനഹാനിയും, അപമാനവും സഹിച്ച് സുഖലോലുപതയില്‍ കഴിയുന്നതാണോ തടവ്‌?? മറ്റു തടവുകാരും ഈ തരത്തില്‍ ഉള്ള മാനഹാനി അനുഭവിച്ചാല്‍ മതി എന്ന് പറഞ്ഞു ഇത്തരം ആശുപത്രിയിലേക്ക്‌ ആക്കിയാല്‍ അതിനെ ബഷീര്‍ക്ക അംഗീകരിക്കുമോ???

പിന്നെ മാനഹാനിയും,അപമാനവും പിള്ളയെ സംബന്ധിച്ചിടത്തോളം ഒരു ശിക്ഷയാണോ???
കാരണം "ചര്‍ദ്ദിച്ചത് ആരും വാരി തിന്നാറില്ല" എന്ന് പറയുകയും, പിന്നീട് അധികാരത്തിന് വേണ്ടി നാണവും, മാനവും ഇല്ലാതെ അത് വാരിത്തിന്നുകയും ചെയ്തതാണല്ലോ നമ്മുടെ പിള്ള. അത്രയും മാനഹാനി ഈ ജയിലിന്റെ/തടവിന്റെ പേരില്‍ ഉള്ള സുഖവാസം കൊണ്ട് പിള്ളക്ക് ഉണ്ടാകുമോ???
പിള്ളയുടെ പഴയ വാക്കുകളും, പ്രവര്‍ത്തികളും ഓര്‍ക്കുന്നത് നന്നായിരിക്കും.

07. ബഷീര്‍ക്ക പറയുന്നു...
"തടവില്‍ കിടക്കുന്നു എന്ന് വെച്ചു ഒരു മനുഷ്യനെ ഭൂമിയോളം ചവിട്ടിത്താഴ്ത്തേണ്ട ആവശ്യമില്ല."

പിള്ള  തടവില്‍ കഴിയുമ്പോള്‍ ഫോണ്‍ ചെയ്യുന്നുണ്ട് എന്ന് തെളിവ് സഹിതം പുറത്ത് കൊണ്ടുവന്നതില്‍ എവിടെയാണ് ഒരു ചവിട്ടി താഴ്ത്തല്‍ ഉള്ളത്??? വ്യക്തമാക്കാമോ ബഷീര്‍ക്കാ...

08. ബഷീര്‍ക്ക  പറയുന്നു...
"തെഹല്‍ക ചെയ്തത് പോലുള്ള ഒരു സ്റ്റിംഗ് ഓപറേഷനായി ഇതിനെ കണ്ടു കൂടെ എന്ന് ചോദിക്കുന്നവരുണ്ട്. ഒളിക്യാമറ വെച്ചു കൈക്കൂലി വാങ്ങുന്നത് പിടിക്കുന്നതും ഇതുമായി വലിയ വ്യത്യാസമുണ്ട്. തെഹല്‍കയുടെ പത്രപ്രവര്‍ത്തനത്തെ ഈ നാറിത്തരവുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല."

തെഹല്‍ക്ക അവരുടെതായ രീതിയിലും, റിപ്പോര്‍ട്ടര്‍ അവരുടെ രീതിയിലും സത്യം പുറത്ത് കൊണ്ടുവന്നു എന്ന് കരുതിയാല്‍ പോരേ ??? നാറിത്തരം എന്ന് വിശേഷിപ്പിക്കാന്‍ മാത്രം എന്താണ് ഇതില്‍ ഉള്ളത്???തെറ്റ് ചെയ്യുന്നതിനെ ന്യായീകരിക്കുന്നതല്ലേ യഥാര്‍ത്ഥ നാറിത്തരം???

09. ബഷീര്‍ക്ക പറയുന്നു...
"ആശുപത്രിയിലെ സഹായിയുടെ കയ്യിലുള്ള മൊബൈലില്‍ വിളിച്ചു കാലു പിടിച്ചു സൂത്രത്തില്‍ സംസാരിപ്പിച്ച ശേഷം അദ്ദേഹത്തിന്‍റെ ആവര്‍ത്തിച്ചുള്ള അപേക്ഷക്ക് ചെവി കൊടുക്കാതെ അതൊരു വിവാദമാക്കി റേറ്റിംഗ് കൂട്ടാന്‍ ശ്രമിക്കുകയായിരുന്നു ഇവിടെ."

'കാലുപിടിച്ചാല്‍ നിയമം ലംഘിക്കാം' എന്നാണോ ബഷീര്‍ക്കയുടെ വാദം???
അതോ, നിയമ ലംഘനം നടത്തിയ ശേഷം പുറത്ത് പറയരുത് എന്ന് അപേക്ഷിച്ചാല്‍ ആ നിയമലംഘനം മൂടി വെക്കണം എന്നോ????
ഈ രണ്ടു നിലപാടും ശരിയാണോ???

10. ബഷീര്‍ക്ക പറയുന്നു...
"പക്ഷേ മാധ്യമങ്ങളുടെ പണി ഒരാളെ ചതിക്കുഴിയില്‍ വീഴ്ത്തി അപമാനിക്കുകയല്ല."

പിള്ളയെ  മാധ്യമങ്ങള്‍ ചതിക്കുഴിയില്‍ വീഴ്ത്തിയതാണെങ്കില്‍ പിള്ള ഈ മാധ്യമത്തോട് മാത്രമേ സംസാരിക്കുമായിരുന്നുള്ളൂ... അല്ലേ??? എന്നാല്‍ പിള്ളയുടെ കാള്‍ ലിസ്റ്റ് പുറത്ത് വന്നപ്പോള്‍, പിള്ള സംസാരിച്ച നൂറുകണക്കിനു കാളുകളില്‍ ഒന്ന് മാത്രമായി റിപ്പോര്‍ട്ടറുടെ കാള്‍ എന്ന വസ്തുത ബഷീര്‍ക്ക എന്തുകൊണ്ട് തിരിച്ചറിയുന്നില്ല??? മറ്റു കാളുകളും നികേഷിന്റെ സൃഷ്ടി ആയിരുന്നോ???

11. ബഷീര്‍ക്ക പറയുന്നു...
"ഇത്തരം കളികള്‍ കളിച്ചാല്‍ കൈക്കരുത്തുള്ള പ്രേക്ഷകരുടെ തല്ലു കൊള്ളേണ്ടി വരും. അത് മറക്കരുത്."

ബഷീര്‍ക്കാ... മേല്‍ വാചകത്തില്‍ "പ്രേക്ഷകരുടെ" എന്നതിന് പകരം "പാര്‍ട്ടിക്കാരുടെ" എന്ന് തിരുത്തി പറയുന്നതല്ലേ ശരി????

താങ്കളോടുള്ള, സകല ബഹുമാനവും, സ്നേഹവും മുന്‍ നിര്‍ത്തിക്കൊണ്ട് തന്നെ ഒരു കാര്യം പറയട്ടെ ബഷീര്‍ക്കാ, താങ്കളുടെ  "റിപ്പോര്‍ട്ടര്‍ ടി വി യുടെ ചെറ്റത്തരം" എന്ന പോസ്റ്റ്‌  വസ്തുതാ വിരുദ്ധവും, തെറ്റിധാരണാജനകവും ആയിപ്പോയി.

അബസ്വരം :
നാറിയവനെ ചുമന്നാല്‍ ചുമന്നവന്‍ നാറും.71 comments:

 1. ഹഹഹഹ
  ബഷീര്‍ക്ക വരട്ടെ
  ഒരു വള്ളിയും കൂടാതെ ട്രൗസര്‍ ഇടൂല

  ReplyDelete
 2. തന്നെ തടവിനു ശിക്ഷിച്ച നിയമവ്യവസ്ഥയെ തന്നെ പിള്ള വെല്ലുവിളിക്കുന്നു ഇതെല്ലാം ഒരു ഞാണിന്‍മേല്‍ കളികളിക്കുന്ന ഉമ്മന്‍ ചാണ്ടി വകവച്ചുകൊടുത്തേ മതിയാവൂ...
  അല്ലെങ്കില്‍ കളികാര്യമാവും ,പൊതുജനം കഴുത.

  ReplyDelete
 3. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ജയിലില്‍ കിടക്കുന്ന ബാലകൃഷ്ണപിള്ളയുടെ കാര്യമാണോ പറയുന്നത് ?

  ReplyDelete
 4. ബഷീര്‍ക്കയുടെ എഴുത്താണി ചലിക്കുന്നത് ആര്‍ക്കു വേണ്ടി എന്ന് പച്ചവെള്ളം പോലെ എല്ലാവര്‍ക്കും അറിയാം ഇതേ ബഷീര്‍ക്ക വേറെ ആരെങ്കിലുമാണ് ഇതേ വിഷയത്തില്‍ കുടുങ്ങിയതെങ്കില്‍ അദ്ദേഹം എന്തായിരിക്കും എഴുതുന്നത്‌ എന്ന് എനിക്ക് ഇപ്പോഴെ വായിക്കാന്‍ കഴിയുന്നു .

  ReplyDelete
 5. ഇതൊക്കെ തന്നെയാ ആ പിള്ളയായ പിള്ളയുടെ വാര്‍ത്ത കാണുമ്പോള്‍ തോന്നിയത്‌ .. എന്തോ മഹാ രോഗം ഉണ്ടെന്നു ഈ വഴിവിട്ട കളികള്‍ കാണുമ്പോള്‍ തോന്നായ്കയില്ല .. "മാനഹാനിയും അപമാനവും സഹിച്ചു തടവില്‍ കഴിയുക എന്നതാണ് പിള്ള അനുഭവിക്കുന്ന (അനുഭവിക്കേണ്ട) ശിക്ഷ. അതയാള്‍ അനുഭവിക്കുന്നുണ്ട്." അയാള്‍ അനുഭവിക്കുകയാണോ അതോ ആസ്വദിക്കുകയാണോ എന്നതാ സംശയം ..

  ReplyDelete
 6. good post.....
  dont know why basheerka shouting for Pilla.
  *മാനഹാനിയും അപമാനവും സഹിച്ചു തടവില്‍ കഴിയുക... *അയാള്‍ എന്നാണ് ജയിലില്‍ കിടന്നത് ???
  note; കുറ്റ കാരനെന്നു കോടതിക്ക് ബോദ്യപെട്ടു ജയിലില്‍ കിടക്കുന്ന ഒരു കുറ്റ വാളിയാണ് അദ്ദേഹം ... പക്ഷെ അദ്ധേഹത്തിന്റെ പ്രവര്‍ത്തികള്‍ കുറ്റകൃത്യങ്ങളെ നിസരവല്കരിച്ചു കാണിക്കുന്നതാണ് ,,,
  whats happening in the case of pilla is really against the dream "CORREPTION FREE INDIA"

  ReplyDelete
 7. രാഷ്ട്രീയക്കാരായ കള്ളന്മാര്‍കും പിടിച്ചുപറിക്കാര്‍ക്കും പെണ്‍ വാണിഭക്കാര്‍ക്കും ജയിലില്‍ കയറിയാല്‍ തുടങ്ങുന്ന അസുഖമാണ് ആശുപത്രിയോമാനിയ. അവിടെയാകുമ്പോള്‍ വീട്ടിലേതിനെക്കാള്‍ ഉഷാര്‍. സഹായി (യശ്വന്ത് സഹായി അല്ല), മൊബൈല്‍ ഫോണ്‍, കൊട്ടേഷന്‍.
  എന്തെല്ലാം കാണണം. പക്ഷെ
  പിള്ള മനസ്സില്‍ കള്ളമില്ല!!!

  ReplyDelete
 8. വളരെ നന്നായിരിക്കുന്നു അബ്സര്‍..ആശംസകള്‍ .കള്ളനു കഞ്ഞി വയ്ക്കുന്ന ഈ ഇടപ്ട് നടത്തുന്നവര്‍ ജനത്തിനു മുന്നില്‍ അപഹസ്യര്‍ ആകുന്നത്‌ തിരിച്ചറിയുന്നില്ലലോ..!!!!

  ReplyDelete
 9. പ്രിയ അബ്സര്‍... മഞ്ഞ കണ്ണാടി വെച്ച് നോക്കിയാല്‍ എല്ലാം മഞ്ഞയായേ കാണാന്‍ സാധിക്കൂ..

  ഒരു കോടതി വിധി വന്നു എന്നതിന്‍റെ പേരില്‍ കോണ്‍ഗ്രസ്സുകാരു പോലും ഉപേക്ഷിച്ച പിള്ളയെ.. ആ വിധി മാറ്റി നിര്ത്തി ഒന്ന് കാണാന്‍ ശ്രമിക്കൂ..
  ഒരു ജന്മി കുടുംബത്തില്‍ ജനിച്ച് പോയ ബാലകൃഷ്ണപിള്ളയോട് അച്യുതാനന്ദനുള്ള സര്‍പ്പവൈരാഗ്യക്കുറിച്ച് എല്ലാര്‍ക്കുമറിയാം...
  പക്ഷേ ഞാന്‍ ഒരിക്കലും കരുതുന്നില്ല വലത് പക്ഷത്തേയോ ഇടത് പക്ഷത്തേയോ ഏറ്റവും വലിയ അഴിമതിക്കാരന്‍ പിള്ളയാണന്ന്.. പക്ഷേ എന്തിന്‍റെയോ കാരണത്താല്‍ ഈ പേരില്‍ ജയിലില്‍ പോകാനുള്ള ഭാഗ്യം ഈ പുള്ളിയ്ക്കുണ്ടായ് എന്ന് മാത്രം..
  അച്യുതാനന്ദന്‍ ഈ വിധി സമ്പാദിക്കാന്‍ ലക്ഷങ്ങള്‍ (അതോ കോടികളോ?) കൊടുത്തത് ശാന്തിഭൂഷണ്‍ എന്ന വിവാദനായകനാണ്.. അതായത് "കോടികള്‍ കൊടുത്താല്‍ ജഡ്ജിയെക്കൊണ്ട് വിധിമാറ്റിക്കാമെന്ന്" പറഞ്ഞ മഹാന്‍റെ കൈയ്യില്‍..
  ഇനി പിന്നീടൊരിക്കല്‍ പിള്ളയ്ക്കെതിരെയും അതായിരുന്നു സംഭവിച്ചതെന്ന് പുറത്ത് വന്നാല്‍ ആര്‍ക്കായിരിക്കും നഷ്ടം...

  ഇങ്ങനെയൊക്കെ വലിയ വീരവാദങ്ങളിറക്കി ഒടുവില്‍ അശുഭകരമായത് കേള്‍ക്കേണ്ടി വന്ന് ദുഖിക്കാനിടവരരുത്..

  ദൈവത്തില്‍ വിശ്വസിക്കാത്ത അച്യുമാന്‍റെ വേദവാക്യം "പരമയോഗ്യനായ" റൌഫ് അവര്‍കളുടെയാണ്..

  ജയിലിലേക്ക് കാലുകള്‍ ഉന്നം വെച്ച് നടക്കുന്ന റൌഫ് അകത്തായില്ലെങ്കില്‍ എന്നെങ്കിലും അച്ചുമാനുമായിട്ടും തെറ്റിയിട്ട് ഒരു പത്രസമ്മേളനം നടത്തിയാല്‍ അത്ഭുതപ്പെടാനില്ല.. അപ്പൊ ഒരു പക്ഷേ എറണാകുളത്ത് ഒളിക്ക്യാമറ വെക്കാന്‍ സഹായിച്ചതുള്‍പ്പെടെ.. പലതും കേട്ട് കേരളം ഞെട്ടും..

  ReplyDelete
 10. @സ്വന്തം സുഹൃത്ത്,

  പ്രിയ സുഹൃത്തേ...
  ആരാണ് യഥാര്‍ത്ഥത്തില്‍ മഞ്ഞക്കണ്ണടയിലൂടെ നോക്കുന്നത്?

  റഹൂഫും,വി എസ്സും ചെയ്യുന്ന എല്ലാം ശരിയാണ് എന്ന അഭിപ്രായം എനിക്കില്ല.

  പക്ഷേ,പണം കൊണ്ടാണ് വി എസ് ഈ വിധി സമ്പാദിച്ചത് എങ്കില്‍, ജന്മി കുടുംബാംഗമായ പിള്ള രക്ഷപ്പെടാന്‍ വേണ്ടി തീര്‍ച്ചയായും കൂടുതല്‍ പണം എറിയുമായിരുന്നില്ലേ??? താങ്കള്‍ പറഞ്ഞ രീതിയില്‍ ആണെങ്കില്‍ കൂടുതല്‍ പണം നല്കുന്നവരോടല്ലേ അത്തരം ജഡ്ജിമാര്‍ കൂറ് കാണിക്കുക???
  നിയമവ്യവസ്ഥയിലെ എല്ലാ പഴുതുകളിലൂടെയും പിള്ള രക്ഷപ്പെടാന്‍ ശ്രമിച്ചിട്ട് രക്ഷപ്പെടാന്‍ കഴിഞ്ഞില്ലെങ്കില്‍, ശക്തമായ തെളിവുകള്‍ പിള്ളക്ക് എതിരെ നിലനില്‍ക്കുന്നുണ്ട് എന്നല്ലേ കരുതേണ്ടത്???

  പിന്നെ ഇപ്പോഴത്തെ കാര്യം എടുക്കാം. പിള്ള നിയമത്തിന്റെ മുന്നില്‍ ഇന്ന് കുറ്റവാളിയാണ്, തടവില്‍ കഴിയുകയാണ്....ശരിയല്ലേ???
  അപ്പോള്‍ പിള്ള നടത്തിയ ഫോണ്‍ കാളുകള്‍ നിയമപരമോ നിയമ ലംഘനമോ???
  ഇതില്‍ നിന്നും തന്നെ പിള്ള അറിഞ്ഞുകൊണ്ട് (പുറത്ത്‌ പറയരുത് എന്ന് ഫോണില്‍ പയുന്നുണ്ടല്ലോ) നിയമം ലംഘിക്കാന്‍ മടിക്കാത്ത വ്യക്തിയാണ് എന്ന് മനസ്സിലാക്കുകയല്ലേ വേണ്ടത്‌???

  അപ്പോള്‍ ആ നിയമലഘനം പുറത്ത് കൊണ്ടുവന്നതിനെ ചെറ്റത്തരം ആയി വിലയിരുത്തുകയാണോ വേണ്ടത്‌???
  ചിന്തിക്കുക....

  ReplyDelete
 11. ആസ്വദിച്ചു വായിച്ചു ആശംസകള്‍ ...

  ReplyDelete
 12. അതെ അതെ...ജയില്‍ ശിക്ഷയാണത്രേ..ജയില്‍ ശിക്ഷ..റിപ്പോര്‍ട്ടര്‍ ചാനല്‍ ചെയ്തത് ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഒരാള്‍ മൊബൈല്‍ ഫോണും മറ്റും ഉപയോഗിക്കുന്നു എന്ന് തെളിയിക്കുകയാണ്.അതിന് ക്ലിപ്പിംഗ് കൊടുക്കാതെ വയ്യ..ജയില്‍ ശിക്ഷ എന്ന വ്യാജേന ആശുപത്രിയില്‍ പഞ്ച നക്ഷത്ര സുഖ ജീവിതം നയിക്കുന്ന ഇദ്ദേഹം റിപ്പോര്‍ട്ടര്‍ ചാനലുകാരനോട് മാത്രമല്ല സംസാരിക്കുന്നത്..സ്കൂളിലെ അധ്യാപകരോടും പാര്‍ട്ടിക്കാരോടും ഒക്കെ സംസാരിക്കുന്നതായി പറയുന്നുണ്ട്. പിള്ള ചെയ്യുന്നതും, പിള്ളക്ക് കൊടുത്തിരിക്കുന്ന ഈ സൌകര്യങ്ങളുമെല്ലാം നിയമത്തിന്റെ പരിധിയില്‍ വരുന്നതാണോ എന്ന് മാത്രമേ സാമാന്യ ജനത്തിനു അറിയേണ്ടതുള്ളൂ.പിള്ള ആശുപത്രിയില്‍ കിടക്കുന്നത് നിയമം ലംഘിക്കാനുള്ള ഒരു മാര്‍ഗമെന്ന നിലയിലാണെന്ന കാര്യം കൂടുതല്‍ കൂടുതല്‍ വ്യക്തമാവുകയും ചെയ്യുന്നു.അക്കാര്യം മറച്ചു വയ്ക്കാനും പിള്ളയെ വെള്ള പൂശാനുമാണു ചിലരിവിടെ ശ്രമിക്കുന്നത്..

  ഇനി ഇതേ കാര്യം ഏതെങ്കിലും ഇടതു പക്ഷ നേതാവിന്റെ മച്ചുനനോ അമ്മാവനോ മറ്റോ ആയിരുന്നു ചെയ്തിരുന്നതെങ്കിലോ? ചാനല്‍ ചര്‍ച്ചകള്‍, വോട്ടെടുപ്പ്, എഡിറ്റോറിയലുകള്‍...ഹോ..എന്തായിരുന്നേനേ...!

  ReplyDelete
 13. അഭിനന്ദനീയമാണ് ഈ വിലയിരുത്തല്‍.

  ReplyDelete
 14. പ്രിയ അബ്സാര്‍, വായിച്ചു. നന്നായിട്ടുണ്ട്. എല്ലാ ഭാവുകങ്ങളും.

  ReplyDelete
 15. വളരെ കാലികമായ ഒരു പോസ്റ്റ്‌
  ബഷീര്‍ വള്ളിക്കുന്ന് സാധാരണ പറഞ്ഞു കേള്‍ക്കാറുള്ള ഒരു
  പഴമൊഴി പിള്ളയെക്കുറിച്ചാണെന്ന് കരുതിയതാണ്.
  പഴമൊഴി ഇങ്ങനെ" പിള്ള മനസ്സില്‍ കള്ളമില്ല"

  സമൂഹത്തിലെ ഉന്നതന്മാര്‍ തെറ്റ് ചെയ്‌താല്‍ അവരെ ന്യായീകരിക്കുക, ദുര്‍ബലരെ ചെയ്യാത്ത കുറ്റത്തിന്
  ജയിലിലിട്ടാല്‍ അതിനെതിരെ ഒരക്ഷരം മിണ്ടില്ല എന്നുമാത്രമല്ല പലപ്പോഴും ഭരണകൂടത്തിന്റെ നാവായി മാറുകയും ചെയ്യും
  ഇത് നമ്മുടെ സമൂഹത്തില്‍ കാണുന്ന മാരകമായ ഒരു രോഗമാണ് ഈ രോഗത്തില്‍ നിന്നും വള്ളിക്കുന്നും മോചിതനല്ലന്നു
  അദ്ദേഹത്തിന്റെ പല സൃഷ്ടികളും തെളിയിക്കുന്നുണ്ട്

  ReplyDelete
 16. വിടുവായിതവും അബദ്ധ ജടിലതയും നിറഞ്ഞ വള്ളികുന്നിനെ പോലുള്ള ഒരു ബ്ലോഗര്‍ക്ക് കൊടുത്ത മറുപടി അസ്സലായിരിക്കുന്നു.

  ReplyDelete
 17. യു ഡി എഫിന് തലച്ചോറ് പണയം വെച്ചവന്മാര്‍ക്ക് ഇത് ചെറ്റത്തരമാണെന്നു തോന്നും അത് കാര്യമാക്കണ്ട നല്ല പോസ്റ്റ്‌.പിള്ള ഇടതു നേതാവായിരുന്നെങ്കില്‍ കാണാമായിരുന്നു ഇവരൊക്കെ ഉറഞ്ഞു തുള്ളുന്നത്

  ReplyDelete
 18. ബഷീർക്കയുടെ പോസ്റ്റ് വായിച്ചപ്പോൾ അതാണ് ശരി എന്നു തോന്നി.. ഇതു വായിച്ചപ്പോൾ ഇതാണു ശരി എന്നും..

  അല്ലേലും എനിക്കിതിൽ വലിയ പിടിപാടൊന്നുമില്ല..

  ReplyDelete
 19. നിരീക്ഷണം നന്നായിട്ടുണ്ട്

  ഓടോ:
  സ്വയംഭോഗം-ഫത്‌വ വായിക്കുക

  ReplyDelete
 20. @ BCP - ബാസില്‍ .സി.പി,
  അത് കലക്കി....

  @ Samvaadhakan|സം‌വാദകന്‍,
  ഞാന്‍ വായിച്ചിരുന്നു. അന്‍സാറിന്റെ പോസ്റ്റിനുള്ള മറുപടിയല്ലേ...
  നന്നായിട്ടുണ്ട്...

  ReplyDelete
 21. "കള്ള" മനസ്സില്‍ "പിള്ളയില്ല".... അഴിമതിക്കാര്‍ക്ക് ഓശാന പാടുന്ന എഴുത്തുക്കാര്‍ക്ക് ഇങ്ങനെ അക്കമിട്ടു തന്നെ മറുപടി കൊട്ക്കണം ...വളരെ നന്നായി... ഞരമ്പ്‌ രോഗം, പീഡനം, പെണ്‍ വാണിഭം, അഴിമതി ഇത് പോലുള്ള സുക്കെടുക്കര്‍ക്കൊക്കെ അച്ചുമാമനെ പേടിയാണ്... എന്റെ ബ്ലോഗില്‍ " അച്ചുമാമന്‍ എം ബി ബി എസ്...."സൂക്കേട്" സ്പെഷ്യലിസ്റ്റ് ....." എന്നൊരു ആര്‍ട്ടിക്കിള്‍ ഉണ്ട്.. പറ്റുമെങ്കില്‍ അത് വായിക്കുക....

  ReplyDelete
 22. ഷുക്കൂര്‍ ബായീ...
  ലിങ്ക് നല്‍കൂ....

  ReplyDelete
 23. ഇവിടെ ചോദിച്ചിട്ടുള്ള ചോദ്യങ്ങള്‍ എല്ലാം തന്നെ ബഷീറിന്റെ ബ്ലോഗില്‍ കമ്മന്റായി ഇട്ടാല്‍ പോരായിരുന്നോ അപ്പോള്‍ തന്നെ അതിനു മറുപടിയും കിട്ടുമായിരുനല്ലോ, അവിടെ പറയാനുള്ളത് അവിടെ പറയുക അതിന്നു വേണ്ടി മാത്രം ഇങ്ങനെയൊരു പോസ്റ്റിന്റെ ആവശ്യം ഉണ്ടായിരുനില്ല..

  താങ്കളോടുള്ള, സകല ബഹുമാനവും, സ്നേഹവും മുന്‍ നിര്‍ത്തിക്കൊണ്ട് തന്നെ ഒരു കാര്യം പറയട്ടെ താങ്കളുടെ ഈ പോസ്റ്റ്‌ വസ്തുതാ വിരുദ്ധവും, തെറ്റിധാരണാജനകവും ആയിപ്പോയി....

  ReplyDelete
 24. പത്രക്കാരന്ന് നൂറു ലൈക്ക്!

  ReplyDelete
 25. @sadique,

  വിശദമായ മറുപടി ആവശ്യമായി വരുന്ന പോസ്റ്റുകള്‍ക്ക് ഇത്തരത്തില്‍ മറ്റൊരു പോസ്റ്റിലൂടെ ബ്ലോഗ്ഗെര്‍മാര്‍ മറുപടി പറയുന്നത് സാധാരണ സംഭവം/രീതി ആണ്. കമന്റുകളെക്കാള്‍ ഇത്തരം പോസ്റ്റുകളിലൂടെ സൗകര്യപ്രദമായി കാര്യങ്ങള്‍ വിശദീകരിക്കാന്‍ കഴിയും.

  ഈ പോസ്റ്റിലെ "വസ്തുതാ വിരുദ്ധവും, തെറ്റിധാരണാജനകവും ആയ" കാര്യങ്ങള്‍ വ്യക്തമായി ചൂണ്ടിക്കാണിക്കാന്‍ താങ്കളോട് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

  ReplyDelete
 26. ബഷീർക്കയെ സപ്പോറ്ട്ട് ചെയ്യുന്നു

  ReplyDelete
 27. വെറും ക്രിമിനലുകളാണ് ഇന്ന് കേരളം ഭരിക്കുന്നത്. എല്ലാ മന്ത്രിമാര്‍ക്കും കോടതി കയറിഇരങ്ങനെ നേരമുള്ളു ,2 സീറ്റ്‌ ഭൂരിപക്ഷം കൊണ്ട ഇവര്‍ ഇങ്ങനെയൊക്കെ ചെയ്യുമെന്കില്‍ 100 സീറ്റ്‌ കിട്ടിയിരുന്നെങ്കില്‍ എന്തായിരിക്കും എന്തോ .... എന്തോ .....

  ReplyDelete
 28. ഒരു വിഷയത്തെ കുറിച്ച് പോസ്റ്റ്‌ ചെയ്യാന്‍ എല്ലാ ബ്ലോഗ്ഗേര്‍സിനും അവകാശമുണ്ട്‌. സ്വന്തം ബ്ലോഗില്‍ എന്തെഴുതനമെന്നത്, ബ്ലോഗ്ഗെരുടെ മനോ ധര്‍മ മാണ്... പോസ്റ്റിനെ കുറിച്ചുള്ള അഭിപ്രായവും, നിര്‍ദേശവും, യോജിപ്പും വിയോജിപ്പും പ്രകടിപ്പിക്കാനുള്ള വെടി ആ പോസ്റ്റിന്റെ താഴെയുള്ള കമെന്റ് ബോക്സ് ആണ്... ഒരു ബ്ലോഗ്ഗെരുടെ പോസ്റ്റിനു മറുപടിയായി മറ്റൊരു പോസ്റ്റ്‌ ഇടുന്നത് , ബൂലോകത്ത് ഒരു തെറ്റായ പ്രവണത ശ്രിഷ്ടിചെക്കാം.... ആശംസകള്‍

  ReplyDelete
 29. സൂപ്പര്‍ പൊളിറ്റിക്കല്‍ ബ്ലോഗറായ വള്ളിക്കുന്നിന് മറുപടി എഴുതിയാല്‍ പ്രസിദ്ധി നേടാം എന്ന ഒരു ഉദ്ദേശമല്ലെ ഈ പോസ്റ്റിനു പിന്നില്‍ എന്നൊരു സംശയം. സംശയമാണ്. അല്ലെങ്കില്‍ പറഞ്ഞോളൂ....

  ReplyDelete
 30. (-അപ്പോള്‍ പിള്ള നടത്തിയ ഫോണ്‍ കാളുകള്‍ നിയമപരമോ നിയമ ലംഘനമോ???-)
  രണ്ടുമല്ല ജയില്‍ചട്ടങ്ങളുടെ ലംഘനം.
  മൊബൈല്‍ ഫോണ്‍ ഉപയോഗം വലിയ അപരാധമായി കാണുന്നത് ജയിലില്‍ കിട്ടുന്ന സൌകര്യങ്ങളെകുറിച്ച് അറിയാത്തത് കൊണ്ടാണ്.
  ഒരു ചാനല്‍ ചര്‍ച്ചയില്‍ മുന്‍ ജയില്‍ ഐ.ജി പറയുന്നത് കേട്ടതാണ് ആഴ്ചയില്‍ ഒരു ദിവസം ബിരിയാണി മൂന്ന്ദിവസം മാംസാഹാരം ലോക്കല്‍ഫോണ്‍ സൌകര്യം തുടങ്ങിയവയുണ്ടെന്നു.
  അധ്യാപകന്റെ പരസ്പര വിരുദ്ധമായ മൊഴികളോടെ അധ്യാപകന് ഏതൊ പ്രകൃതിവിരുദ്ധപീഡന സംഘവുമായി ബന്ധമുണ്ടെന്നു വന്നു .
  അങ്ങിനെ പരിക്ക് പറ്റിയതാണെന്നും. വി.എസ് പിള്ളക്ക് നേരെ എറിഞ്ഞ കുന്തം തിരിഞ്ഞുനിന്നു.
  ഇനിയാകെയുള്ള പിടിവള്ളി ഫോണ്‍ ഉപയോഗിച്ചെന്നു പറഞ്ഞു കാടിളക്കുകയാണ്.
  അവലംബം
  സി പി എം മറന്നോ കണ്ണൂര്‍ ജയിലില്‍ കണ്ടെത്തിയ മൊബൈല്‍ഫോണ്‍ ശേഖരം? പി സജിത്കുമാര്‍
  http://veek​shanam.com/content/v​iew/13833/1/
  കണ്ണൂര്‍ ജയിലില്‍ തടവുകാരില്‍നിന്ന് മൊബൈലുകള്‍ പിടികൂടി .50 ലക്ഷത്തിലേറെ രൂപ വിലയുള്ള ജാമര്‍ സംവിധാനം തടവുകാര്‍ കേടുവരുത്തി.
  http://www.madhyamam.com/news/122482/110930
  സെന്‍ട്രല്‍ ജയിലുണ്ടോ ഒരു കൊലപ്പുള്ളിയെടുക്കാന്‍?
  http://www.vallikkunnu.com/2010/06/blog-post_15.html

  ReplyDelete
 31. @Ismail Chemmad,

  എത്രയോ ബ്ലോഗ്ഗെര്‍മാര്‍ ഇത്തരത്തില്‍ ചെയ്യാറുണ്ട്.
  യുക്തിവാദി ജബ്ബാറിന്റെ പല പോസ്റ്റുകള്‍ക്കും ഇത്തരത്തില്‍ ആണ് മറ്റു ബ്ലോഗ്ഗെര്‍മാര്‍ മറുപടി ഇട്ടിട്ടുള്ളത്. ചെറിയ മറുപടികള്‍ ആണെങ്കില്‍ കമന്റ് ആയി ഇടാം.കൂടുതല്‍ വിശദീകരണങ്ങള്‍ ഉണ്ടെങ്കില്‍ ഇത്തരത്തില്‍ പോസ്റ്റ്‌ ഇടുന്നത് തന്നെയാണ് സൗകര്യപ്രദം എന്ന് എനിക്ക് തോന്നുന്നു.

  "സ്വന്തം ബ്ലോഗില്‍ എന്തെഴുതനമെന്നത്, ബ്ലോഗ്ഗെരുടെ മനോ ധര്‍മമാണ്..." അതെ അത് തന്നെയാണ് ഞാനും ചെയ്തിട്ടുള്ളത്.

  അഭിപ്രായം തുറന്നു പറഞ്ഞതിന് നന്ദി....

  ReplyDelete
 32. @ANSAR ALI,

  താങ്കള്‍ക്ക് അങ്ങിനെ സംശയിക്കാനുള്ള സ്വാതന്ത്രം ഉണ്ട്.
  താങ്കളുടെ ആ സംശയം തല്‍ക്കാലം സംശയമായി തന്നെ നിലനില്‍ക്കട്ടെ...
  ഒരു പോസ്റ്റിനു മറുപടി ഇട്ടതുകൊണ്ട് മാത്രം കിട്ടുന്ന പ്രസിദ്ധികൊണ്ട് എന്ത് ഗുണം എന്ന് കൂടി പറഞ്ഞു തന്നാല്‍ നന്നായിരുന്നു...
  പ്രസിദ്ധിക്ക് പകരം ഗാന്ധി കിട്ടിയിരുന്നെങ്കില്‍ വല്ല ഗുണവും ഉണ്ടായിരുന്നു...:)

  ReplyDelete
 33. (പക്ഷേ,പണം കൊണ്ടാണ് വി എസ് ഈ വിധി സമ്പാദിച്ചത് എങ്കില്‍, ജന്മി കുടുംബാംഗമായ പിള്ള രക്ഷപ്പെടാന്‍ വേണ്ടി തീര്‍ച്ചയായും കൂടുതല്‍ പണം എറിയുമായിരുന്നില്ലേ)
  ഞാന്‍ ഇന്ത്യവിഷന്‍ ചാനലില്‍ വാരാന്ത്യം പരിപാടിയില്‍ അഡ്വക്കേറ്റ്.ജയശങ്കര്‍ പറയുന്നത് കേട്ടതാണ്.മൊത്തം ഒന്‍പതു ജഡ്ജിമാര്‍ പിള്ളയുടെ കേസ് കേട്ടു ആറു നായന്‍മാരും പിള്ളയെ വെറുതെ വിട്ടു മൂന്നു ഈഴവരും ശിക്ഷിച്ചു.അവസാനം സുപ്രീം കോടതിയില്‍ അപ്പീല്‍ കേട്ട രണ്ട് പേരും ഈഴവര്‍ ആയിരുന്നു.ഇവിടെ പണത്തെക്കലേറെ ജാതിയും രാഷ്ട്രീയവുമാണ് സ്വാധീനിച്ചിരിക്കുന്നത്‌ എന്ന് തോന്നുന്നു.

  ReplyDelete
 34. @Noufal,

  'തങ്ങള്‍ ചെയ്യുന്ന കുറ്റങ്ങള്‍ പണത്തിന്റെയും, ജാതിയുടെയും, മതത്തിന്റെയും,എതിര്‍ കക്ഷികളുടെയും തലയില്‍ കെട്ടി വെച്ച് പാര്‍ട്ടിക്കാരുടെ പിന്തുണയോടെ കൈകഴുകാം' എന്ന രാഷ്ട്രീയക്കാരുടെ ഉറച്ച വിശ്വാസം തന്നെയാണ് അത്തരക്കാര്‍ക്ക് വീണ്ടും വീണ്ടും അഴിമതിയും, മറ്റു നിയമ ലംഘനങ്ങളും ചെയ്യാന്‍ ഉള്ള ധൈര്യവും ഊര്‍ജവും നല്‍കുന്നത്.

  ReplyDelete
 35. അഭിനന്ദനീയമാണ് ഈ വിലയിരുത്തല്‍. ഒരു ബ്ലോഗ്ഗെരുടെ പോസ്റ്റിനു മറുപടിയായി മറ്റൊരു പോസ്റ്റ്‌ ഇടുന്നത് , ബൂലോകത്ത് ഒരു തെറ്റായ പ്രവണത സൃഷ്ടിക്കും എന്ന അഭിപ്രായം എനിക്കില്ല. അഭിപ്രായ പ്രകടനത്തിനുള്ള വേദിയല്ലേ ബ്ലോഗ്‌.?
  മറുപോസ്റ്റ് എഴുതി പ്രശസ്തനാകാനല്ലേ എന്നുള്ള ചോദ്യത്തില്‍ കഴമ്പില്ല..

  ReplyDelete
 36. ജയിലില്‍ (ആശുപത്രിയിലായാലും ശിക്ഷക്കിടയില്‍) ഫോണ്‍ ഉപയോഗിച്ചത് ശരിയാണൊ? അല്ലേയല്ല. അത് പിള്ളയായതിനാല്‍ വാര്‍ത്തയായി എന്നു മാത്രം. ഒരു ദിവസം ആയിരക്കണക്കിന്നളുകള്‍ മരിക്കുന്നു. നൂറില്‍ താഴെ മാത്രം പത്രത്തില്‍ വരുന്നു. മന്ത്രിയോ വലിയ വ്യവസായിയോ പ്രമുഖകലാകാരനോ ഒക്കെയാണെങ്കില്‍ മുന്‍പേജില്‍ വരുന്നു. ചിലപ്പോള്‍ പൊതു ഒഴിവ്. അതുപോലെ കരുതിയാല്‍ മതി ജയിലില്‍ നിര്‍ബ്ബാധം നടക്കുന്ന ഈ ഫോണ്‍ പരിപാടി.

  ഇനി ചോദ്യം റിപ്പോര്‍ട്ടറ് ടീ.വി വാര്‍ത്തയാക്കിയതിനെക്കുറിച്ചാണ്. പേര്‍ പറയില്ല എന്ന ഉറപ്പിന്മേല്‍ സത്യം പറയുന്നതും പലരുടെയും മുഖം മറച്ചു കാണിക്കുന്നതും മാധ്യമങ്ങളില്‍ പതിവ് തെന്നയാണ്. ഇവിടെ കാലുപിടിച്ച് ഫോണില്‍ സംസാരിപ്പിച്ചു എന്ന് പറയുന്ന റ്റീ വീ റിപ്പോര്‍ട്ടറ് പ്രേരണാകുറ്റമാണ് ചെയതത്. അയാള്‍ക്കറിയില്ലേ ശിക്ഷക്കിടെ സംസാരിക്കരുതെന്ന്. എനി വാര്‍ത്ത ശേഖരിക്കലാണ് ഉദ്ദേശമെങ്കില്‍ റിപ്പോര്‍ട്ടിന്റെ സ്വഭാവം വേറെയാവുമായിരുന്നു. ജയിലില്‍ നിനും ആര്‍.ബാലക്റിഷ്ണപ്പിള്ള എന്ന ക്യാപ്ഷന്‍ കൊടുത്തതില്‍ തന്നെ മനസ്സിലാക്കാം ഒരു "വാര്‍ത്ത" സ്രിഷ്ടിക്കുന്നതിലപ്പുറം യാതൊരു ഉദ്ദേശവുമില്ലായിരുന്നു ഈ പുത്തന്‍ ചാനലിന്.

  ReplyDelete
 37. അല്ല കേരളത്തിലെ ന്യൂസ്‌ ചനെലിനു സര്ട്ടി ഫികെട്റ്റ് കൊടുക്കുന്ന ആളാണോ? വള്ളിക്കുന്ന് ഹഹഹ വള്ളിക്കുന്നിന്റെ ഓരോ ലക്‌ഷ്യം ഉണ്ട് അത് മനസിലാകാത്ത ഡോക്ടരയെ ഞാന്‍ കുറ്റംപരയൂ

  ReplyDelete
 38. ഭംഗിയായി കാര്യം പാരാഞിരിക്കുന്നു. അഭിനന്ദനങള്‍ !!

  ReplyDelete
 39. നിയമലംഘനം നടത്തിയ പിള്ളക്ക് വേണ്ടി ബഷീർ എന്തിനാണിത്ര മസില് പിടിച്ചതെന്നു എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല.ബഷീറിന്റെ പോസ്റ്റിനെ അബ്സാർ വിമർശിച്ചത് ചിലർക്കൊക്കെ അത്ര ദഹിച്ചിട്ടില്ലെന്നു അഭിപ്രായങ്ങളിൽ നിന്നും മനസ്സിലാകുന്നു.കോൺഗ്രസ്സുകാർക്കും, പിള്ളയുടെ സ്വന്തം പാർട്ടിക്കാർക്കുമില്ലാത്ത ആവേശമാണു ഇക്കാര്യത്തിൽ ‘ഞമ്മന്റെ പാർട്ടി’ അണികളിൽ കാണുന്നത്.കഷ്ടം..!
  അബ്സാറിന്റെ വളരെ ഉചിതമായ പോസ്റ്റ്. അഭിനന്ദനങ്ങൾ.

  ReplyDelete
 40. വള്ളിക്കുന്ന് തന്നെ ബെര്‍ളിക്ക് മറുപടിയായി ബ്ലോഗ്‌ എഴുതിയിട്ടുണ്ട് എന്ന് വള്ളിക്കുന്ന് ആരാധകര്‍ കണ്ടിരിക്കും എന്ന് വിശ്വസിക്കാം,അതോ മറവി രോഗം ആയിരിക്കുമോ...?

  ReplyDelete
 41. പ്രശ്നം ഒരു റിപ്പോര്‍ട്ടര്‍ ടി .വി.യുടെതെന്നു വരുത്തുന്നത് വൈപരീത്യം തന്നെ....

  ReplyDelete
 42. @ അഹമ്മദ് ... ഇവിടെയെഴുതിയ ചില കമന്റുകൾ വായിച്ചപ്പോൾ അബ്സാർക്ക എന്തോ വലിയ തെറ്റ് ചെയ്തതു പോലെ തോന്നി. ബെർളിച്ചായന്റെ പോസ്റ്റിന് ഒരിക്കൽ വള്ളിക്കുന്ന് എഴുതിയത് ഓർമയുണ്ട്. അന്ന് ഈ മഹാന്മാരായ ബ്ലോഗർമാരെ ആരെയും കണ്ടില്ലല്ലോ..

  പിന്നെ വള്ളിക്കുന്നിന്റെ ആത്മരോഷം ഉയർന്ന് പൊങ്ങുന്ന സാഹചര്യങ്ങൾ നമുക്കറിയാം. ആർക്കുവേണ്ടിയാണ് അങ്ങേരുടെ കീബോർഡ് വർക്ക് ചെയ്യുന്നതെന്നും ആ ബ്ലോഗ് വായിക്കുന്ന ഓരോരുത്തർക്കും മനസ്സിലാകും. പിന്നെ റിപ്പോർട്ടർ ടി.വി. ഇങ്ങനെ ചെയ്തിട്ടുള്ളത് അവരുടെ രീതിയിലുള്ള അന്വേഷണമാണ്. അവരെ സംബന്ധിച്ച് പിള്ളയുടെ ഫോൺവിളി പുറത്തുകൊണ്ടുവരാൻ വേറെ വഴിയില്ല.. പേരു പറയാതെ ഈ വാർത്ത കൊടുക്കാൻ സാധിക്കുമോ..?

  അബ്സാർക്കയുടെ പോസ്റ്റിന് ഒരായിരം ലൈക്ക്...!!!!!

  ReplyDelete
 43. അബ്‌സാര്‍ ഭായ്.. പോസ്റ്റ് നന്നായി.. സകല ഭാവുകങ്ങളും നേരുന്നു..

  ReplyDelete
 44. ബഷീര്‍ക്കക്ക് മറുപടി എഴുതിയ അബ്സര്‍ ബെര്‍ലിയെമാത്രം അങ്ങ് വെറുതെവിട്ടത് ശരിയായില്ല.
  ഒരു മറുപടി എഴുതേണ്ടതായിരുന്നു.
  പിള്ളയുടെ ഗുദത്തില്‍ റിപ്പോര്‍ട്ടറുടെ പാര
  http://berlytharangal.com/?p=7955

  ReplyDelete
 45. ഇപ്പോഴല്ല ,,എപ്പോഴും നികെഷിനെ വിമര്സിക്കലാണ് ബഷീറിന്റെ പണി !
  ചന്ദ്രികക്ക് നന്ദി പറഞ്ഞപോള്‍ മനസിലായില്ലേ ""രോഗം ''.....
  കോടികള്‍ പിരിച്ചു ഗോപിക്രിഷ്ണനെ പോലുള്ള മാധ്യമ പ്രവര്‍ത്തകരെ വഴിയാധാരമാക്കിയ
  ലീഗ് ചാനലിനെ കുറിച്ച് ഒരു പോസ്റ്റ്‌ ബഷീര്‍ ഇടുമോ ?
  '""പച്ച കാക്ക'"" മലര്‍ന്നു പറക്കും !

  ReplyDelete
 46. പ്രിയ അബ്സര്‍,
  മികച്ച പോസ്റ്റ് - വള്ളിക്കുന്നിന്റെ പോസ്റ്റിനു മറുപടി എഴുതുന്നത് അപരാധം ഒന്നും അല്ല, പ്രത്യേകിച്ചും അദ്ദേഹം ചില അബദ്ധ ധാരണകളില്‍ പെട്ട് തെറ്റിനെ ന്യായീകരിക്കാന്‍ പേനയുന്തുമ്പോള്‍ അദ്ദേഹത്തെ സത്യം മനസിലക്കി കൊടുത്ത് നേര്‍വഴിക്ക് നടത്താനുള്ള ബാധ്യത ഏറ്റെടുത്തതിന്‍ അഭിനന്ദനങ്ങള്‍.

  ഇവിടെ വേറേയും ചിലര്‍ പിള്ളയുടെ അഭ്യര്‍ഥന മാനിക്കാതെ നികേഷ് ശബ്ദം പ്രക്ഷേപണം ചെയ്തതിനെ വിമര്‍ശിച്ചുകൊണ്ട് കമ്ന്റിയിരിക്കുന്നത് കണ്ടു, വ്യക്തമായ തെളിവുണ്ടായിട്ടും പുകമറസൃഷ്ടിക്കാന്‍ വെപ്രാളപ്പെടുന്ന ഭരണക്കാര്‍ പിള്ള ഫോണ്‍ വിളിച്ചെന്നു വെരുതേ സ്ക്രോളിങ്ങ് കൊടുത്താല്‍ വിശ്വസിക്കുമോ? വിളിച്ചിട്ടില്ലെന്നു സ്ഥാപിക്കുന്ന ചര്‍ചക്കാരുമായി മനോരമാദി പ്രഭൃതികള്‍ ചാടി വീണേനെ. ആടിനെ എങ്ങനെ പട്ടിയാക്കാം എന്നു പല പ്രാവശ്യം തെളിയിച്ചിട്ടുള്ളവര്‍. അവര്‍ക്കുമുന്‍പില്‍ മുട്ടനാടിനെ ജീവനോടെ കാണിച്ച നികേഷിനും അഭിനന്ദനങ്ങള്‍.

  ReplyDelete
 47. @Noufal,

  ആരെയെങ്കിലും "വെറുതെ വിടുക എന്നതോ,വിടാതിരിക്കുക എന്നതോ" എന്റെ അജണ്ടയില്‍ ഉള്ള കാര്യം അല്ല. ചില പോസ്റ്റുകള്‍/വാര്‍ത്തകള്‍ വായിക്കുമ്പോള്‍ അതിനെതിരെ/അനുകൂലമായി, എഴുതണം/പ്രതികരിക്കണം എന്ന തോന്നല്‍ ഉണ്ടാവും.അപ്പോള്‍ മാത്രമാണ് എഴുതാറുള്ളത്. ബെര്‍ളിയുടെ മുകളില്‍ പറഞ്ഞ പോസ്റ്റ്‌ ഞാന്‍ വായിച്ചിട്ടില്ല...

  ReplyDelete
 48. @ഷാജു അത്താണിക്കല്‍
  @സങ്കല്‍പ്പങ്ങള്‍
  @പത്രക്കാരന്‍
  @പാറക്കണ്ടി
  @ഉമ്മു അമ്മാര്‍
  @HADIQALI
  @റഫീക്ക് പൊന്നാനി
  @ADARSH KURIAKOSE
  @തൂവലാൻ
  @സ്വന്തം സുഹൃത്ത്
  @ഞാന്‍ പുണ്യവാളന്‍
  @Muhiyadheen
  @Ashraf Ambalathu
  @ബഷീര്‍ Vallikkunnu
  @കെ.എം. റഷീദ്
  @Firos Thottapadi
  @കൊളാഷ്
  @BCP - ബാസില്‍ .സി.പി
  @Samvaadhakan|സം‌വാദകന്‍
  @ഷുക്കൂര്‍ കിളിയന്തിരിക്കാല്‍
  @sadique
  @ബൈജുവചനം
  @shameer mhd
  @k
  @Ismail Chemmad
  @ANSAR ALI
  @Noufal
  @Vishnu
  @ചീരാമുളക്
  @കൊമ്പന്‍
  @chithrakaran:ചിത്രകാരന്‍
  @moideen angadimugar
  @Ahammed
  @mohammedkutty irimbiliyam
  @kazhchakkaran
  @മഖ്‌ബൂല്‍ മാറഞ്ചേരി(മഖ്ബു )
  @ചിത്രവിശേഷം
  @അനില്‍ഫില്‍ (തോമാ)

  പ്രതികരണങ്ങള്‍ തുറന്ന് പങ്കുവെച്ചതിന് ഒരായിരം നന്ദി....

  കൂടുതല്‍ പ്രതികരണങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട്,
  സ്നേഹത്തോടെ...

  ReplyDelete
 49. ഇന്ത്യ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ അഴിമതിക്കാരനായ പിള്ളക്ക് ഇത്രയൊന്നും പോരാ

  ReplyDelete
 50. ഹോ.... വള്ളികുന്നിന്റെ ബ്ലോഗ്‌ കീറി പോസ്റ്റ്‌മോര്ട്ടേം ചെയ്തല്ലോ.... പിന്നെ റിപ്പോര്‍ട്ടര്‍ ടി.വി ചെയ്തത് തെറ്റ് തന്നെയാ.... പക്ഷേ അതൊന്നും ഇടതന്മാര്‍ക്ക് പറഞ്ഞ എവിടേ മനസ്സിലാകാന്‍... പിള്ളക്ക് പകരം പിണറായി മുതലാളിയെ ആയിരുന്നേല്‍, അന്ന് വള്ളികുന്നു ഇങ്ങനെ ഒരു പോസ്റ്റ്‌ ഇട്ടാല്‍ ഈ കുറ്റം പറഞ്ഞ എല്ലാവനും വള്ളികുന്നിനു സ്തുതി ഗീതം പാടില്ലേ???? ഈ പറയുന്ന ഞാന്‍ കോണ്‍ഗ്രസുകാരന്‍ ആണെന്ന് തെറ്റിദ്ധരിക്കേണ്ട.... പാര്‍ട്ടിക്ക് വഴിതെറ്റി എന്ന് പറഞ്ഞ ഒരു അറിയപെടാത്ത മുന്‍ സഖാവ് ആണേ... റിപ്പോര്‍ട്ടര്‍ ടി.വി.യെ കുറ്റം പറഞ്ഞു ഞാന്‍ ഒരണം എഴുതിയിട്ടുണ്ട്....
  http://manassilthonniyathu.blogspot.com/2011/09/blog-post_30.html
  അങ്ങോട്ടും ഒന്ന് കേറി നോക്കാം....

  ReplyDelete
 51. ബഷീറിന്‍റെ എല്ലാ സംസ്കാരവും ബോധ്യപെടുതുന്ന ഒരു പോസ്ടാനു അവന്‍ ചെയ്തത് . തെറ്റ് ചെയ്തു എന്ന് സുപ്രീം കോടതി വിധിച്ച പിള്ളക്ക് മൊബൈല്‍ ഫോണ്‍ കൊടുത്ത ഭരണക്കാര്‍ തെറ്റാല്ല ചെയ്തത് ..? അവിടെ നിന്ന് വിളിച്ചപ്പോള്‍ ഫോനെടെത മുഖ്യന്‍റെ പ്രൈവറ്റ് സെക്രട്ടറിയും പി സി ജോര്‍ജും തെറ്റല്ലേ ചെയ്തത് . റിപ്പോര്‍ട്ടര്‍ ചാനല്‍ ചെയ്തത് മാത്രം തെറ്റ് . താങ്കളുടെ രാഷ്ട്രീയം വളരെ വൃത്തികെട്ട രീതിയില്‍ പോസ്റ്റ് ചെയ്തതിനു നന്ദി .. അബ്സര്‍ നിങ്ങളുടെ മരുപടികള്‍ക്കും വളരെ വളരെ നന്ദി ..

  ReplyDelete
 52. @വിബിച്ചായന്‍,

  ഇത് തന്നെയാ നമ്മുടെ നാട്ടിലെ പ്രശ്നം. വലതന്‍ ചെയ്തതിലെ തെറ്റ് ചൂണ്ടിക്കാട്ടിയാല്‍ ഉടനെ അവനെ പിടിച്ച് ഇടതന്‍ ആക്കും. ഇടതന്റെ തെറ്റ് ചൂണ്ടിക്കാട്ടിയവനെ പിടിച്ച് വലതന്‍ ആക്കും. ഇടതന്റെയും വലതന്റെയും തെറ്റ് ചൂണ്ടിക്കാട്ടിയാല്‍ അവനെ പിടിച്ച് ബി ജെ പി ക്കാരന്‍ ആക്കും.

  പിണറായി തെറ്റ് ചെയ്‌താല്‍ അതും, കുഞ്ഞാലിക്കുട്ടി തെറ്റ് ചെയ്‌താല്‍ അതും വി എസ് തെറ്റ് ചെയ്‌താല്‍ അതും ചൂണ്ടിക്കാണിക്കാനുള്ള മനസ്ഥിതിയും, നട്ടെല്ലും ഇല്ലാത്തിടത്തോളം നമ്മുടെ നാട് നന്നാവില്ല.

  ഞാന്‍ മുന്‍ സഖാവോ, കോണ്ഗ്രസ്സ്കാരനോ, ലീഗ്കാരനോ, ബി ജെ പി ക്കാരനോ അല്ല. ഒരു മലയാളി, അത്രമാത്രം.

  പിന്നെ വെറുതെ ആരെയും കുറ്റം പറഞ്ഞ് ഞാന്‍ എഴുതാറില്ല.
  വസ്തുനിഷ്ഠമായി ചൂണ്ടിക്കാണിക്കാന്‍ കഴിയുന്നവ ചൂണ്ടിക്കാണിക്കാന്‍ ശ്രമിക്കുന്നു എന്ന് മാത്രം....

  ReplyDelete
 53. its time west why all this media to be silent on case of mr.bala pilla .

  ReplyDelete
 54. http://baijuvachanam.blogspot.com/2011/10/reporter-effect.html

  ReplyDelete
 55. ധിഷണ വെ - വെളിപാട് റെ.

  ReplyDelete
 56. What pilla did is *not* correct.. but I was wondering is the phone facility only to Pilla in Kerala? why Pilla is targeted more than everyone?

  come on.. there are people who looted more than Pilla in kerala and still running safe..

  so I would agree with BCP.

  ReplyDelete
 57. കലക്കി ഇക്ക ,.
  പിള്ള നിയമം തെറ്റിച്ചത് വെളിച്ചത്തു കൊണ്ട് വന്ന റിപ്പോര്‍ട്ടര്‍ ക്കും അഭിനന്ദനങള്‍, പിള്ള തെറ്റ് ചെയ്ത കാര്യം പറയുമ്പോള്‍ അവര്‍ പറയുന്നത് ആദ്യമായിട്ടല്ല ഒരാള്‍ ജയിലില്‍ മൊബൈല്‍ ഉപയോഗിക്കുന്നത് എന്നാണ്, എതിര്‍ പാര്‍ട്ടിക്കാരനും ചെയ്തിട്ടുണ്ട് അത് കൊണ്ട് വിഷയമാക്കണ്ട എന്നാല്‍ യഥാര്‍ത്ഥത്തില്‍ പൊട്ടന്മാര്‍ ആകുന്നതു നമ്മള്‍ അഥവാ ജനങ്ങള്‍ ആണ്, സ്വതന്ത്ര സമരത്തില്‍ പങ്കെടുത്തതിനോന്നും അല്ലല്ലോ പിള്ള ജയിലില്‍ കിടക്കുന്നത്, ജനങ്ങളെ വന്ജിച്ചതിനു തന്നെ അല്ലെ ?
  ഒരു സാധാരണക്കാരന്‍ അധിര്‍ത്തി തര്‍ക്കത്തില്‍ ഉണ്ടാകുന്ന ഒരു കേസില്‍ പെട്ട് അകത്തായി, ഹാര്‍ട്ട് അറ്റാക്ക്‌ വന്നാല്‍ മെഡിക്കല്‍ കോളേജില്‍ കൊണ്ട് ചെന്നിടും, ഇവിടെ വോട്ട് ചെയ്തു വിജയിപിച്ച വരെ സമര്‍ത്ഥമായി പറ്റിച്ച ആള്‍ക്ക് ഒരു ചെറിയ അസുഖം വന്നാല്‍ ഫൈവ് സ്റ്റാര്‍ ഹോസ്പിറെല്‍
  ജനിക്കുന്നെങ്കില്‍ അവരെല്ലാം ആയി ജനിക്കണം, അവര്കെല്ലാം ജയില്‍ ( സോറി ജയില്‍ എന്ന് പറയാന്‍ പറ്റില്ല ) ഒരു ഉല്ലാസ കേന്ദ്രമാണ്, അതും ഇത്രയും നാള്‍ വഞ്ചിച്ച അതെ ജനങ്ങള്‍ നികുതി കൊടുക്കുന്ന പണമുപയോഗിച്ച് അവര്‍ ഫൈവ് സ്റ്റാര്‍ ജീവിതം ജീവിക്കുന്നു

  ReplyDelete
 58. കൊട്ടാരക്കരക്കാരനായ ഞാന്‍ ഒരു പിള്ള അനുകൂലിയല്ല;അദ്ദേഹത്തിന്റെ പാര്‍ട്ടിയുമായി പുലകുളി ബന്ധം പോലുമില്ലാത്ത ഒരു വ്യക്തിയുമാണ് എന്ന് മുന്‍ കൂര്‍ ജാമ്യം എടുത്ത് കൊള്ളട്ടെ.
  അതേ പോലെ ബ്ലോഗര്‍ ബഷീര്‍ വള്ളിക്കുന്നിന്റെ പോസ്റ്റുകള്‍ മറ്റ് പോസ്റ്റുകള്‍ വായിക്കുന്ന തുറന്ന മനസോടെ വായിച്ചു പോകുമെന്നല്ലാതെ പലപ്പോഴും അദ്ദേഹത്തിന്റെ ആക്ഷേപഹാസ്യം നീതിക്ക് നിരക്കാത്തായതിനാല്‍ നിശ്ശബ്ദനായി കടന്ന് പോവുകയും ചെയ്യും. പക്ഷപാതപരമായ പോസ്റ്റുകളോട് എനിക്ക് മമതയുമില്ല.ബഷീറ് ബാലക്രിഷ്ണപിള്ളയെ പിന്തുണച്ചെഴുതിയതിനെ പറ്റിയും എനിക്ക് ഒന്നും പറയാനില്ല.
  എന്തിനാണ് ബാലകൃഷ്ണപിള്ളയെ ശിക്ഷിച്ചത്, ഏതെല്ലാം കോടതി ഈ കേസില്‍ അദ്ദേഹത്തെ വെറുതെ വിട്ടു, ആ വിധിന്യായങ്ങാളിലെ കണ്ടെത്തലുകള്‍ (ഫൈന്റിംഗ്സ്)എന്തായിരുന്നു, സുപ്രീം കോടതിയിലെ വിധിന്യായത്തിന്റെ അന്തസ്സത്ത എന്തായിരുന്നു, പിള്ള അഴിമതി നടത്തി പണം അപഹരിച്ചിരുന്നു എന്ന് ആ വിധിന്യായത്തില്‍പറഞ്ഞിരുന്നോ? ഇതൊന്നും വിശകലനം ചെയ്യേണ്ട ആവശ്യവും എനിക്കില്ല.
  പക്ഷേ നാം വിശ്വസിക്കുന്ന സംസ്കാരത്തിന്റെ ഒരു ഭാഗമായ “ആരെയും ചതിക്കരുത്” , ( ഏത് ദുഷ്ടനെ ആയാലും ശരി)എന്നതിനെ പറ്റി അല്‍പ്പം പറഞ്ഞുകൊള്ളട്ടെ.
  ഈ ഫോണ്‍ ചെയ്യുമ്പോള്‍ ആ റിപ്പോര്‍ട്ടര്‍ക്ക് അറിയാം ഞാന്‍ ഇയാളെ ചതിക്കുകയാണെന്ന്.അറിഞ്ഞ് കൊണ്ടുള്ള ചതി. ഇത് വായിക്കുന്ന നിങ്ങള്‍ പറയും ഒരു കുറ്റം തെളിയിക്കാന്‍ ആ ചതി ആവശ്യമാണെന്ന്.പോലീസ്കാര്‍ പല ചതിയും ഇങ്ങിനെ നടത്താറില്ലേ എന്ന്.ശരിയാണ്, പക്ഷേ ഓരോന്നിനും ഓരോ സന്ദര്‍ഭങ്ങള്‍ ഉണ്ട്. കൊലക്കുറ്റം തെളിയിക്കാനാണോ ഇത്? മോഷണം തെളിയിക്കാനാണോ ഇത്?
  ജെയിലില്‍ മൊബൈല്‍ ഫോണ്‍ അനുവദനീയമല്ലെന്നും ആ നിയമം നില നില്‍ക്കേ നിയമലംഘനം നടക്കുന്നു എന്ന് തെളിയിക്കേണ്ടതതുണ്ട് എന്നതും സത്യസന്ധമായ, നിസ്വാര്‍ത്ഥമായ പത്രപ്രവര്‍ത്തനത്തിന്റെ ഭാഗം തന്നെയാണ്.ബാലകൃഷ്ണപിള്ളക്കും കണ്ണൂര്‍ ജെയിലിലെ സി.പി.എമ്മുകാരനും നിയമം ഒന്ന് തന്നെയാണ്. പിള്ള മൊബൈല്‍ ഉപയോഗിച്ചാല്‍ ഭയംകര നിയമ ലംഘനവും മറ്റേത് ചുമ്മാ ലംഘനവും ആണെന്ന് കരുതുന്ന പത്രപ്രവര്‍ത്തകന്‍ നിഷ്ക്കാമനും അന്വേഷണ തല്‍പ്പരനും നീതി നിലനിര്‍ത്താന്‍ പാട് പെടുന്നവനുമാണെന്നും പറഞ്ഞാല്‍, സര്‍, അത് ഉപ്പുംകൂട്ടി വിഴുങ്ങാന്‍ അല്‍പ്പംപ്രയാസപ്പെടേണ്ടി വരും. ഈ മാന്യനായ റിപ്പോര്‍ട്ടര്‍ പിള്ളയെ കാച്ച് ചെയ്യുന്നതിനോടൊപ്പം ഇതേ കുറ്റം ചെയ്യുന്ന മറ്റാരെയെങ്കിലും കയ്യോടെ പിടിച്ച് “ഇതാ നിയമ ലംഘനങ്ങളുടെ ഘോഷയാത്ര” എന്നോ അതോ “ആന മുതല്‍ അണ്ണാന്‍ വരെ“ എന്നോ മറ്റോ നാമകരണം ചെയ്ത് വെച്ച് കാച്ചിയാല്‍ അത് നിസ്വാര്‍ത്ഥമായ, നീതിപൂര്‍വമായ,പത്രപ്രവര്‍ത്തനം എന്ന് പറയാമായിരുന്നു. അയാളുടെ ലക്ഷ്യം നീതിനിലനിര്‍ത്താന്‍ സത്യസന്ധമായ പത്രപ്രവര്‍ത്തനം നടത്തുന്നു എന്നാണെങ്കില്‍ മേല്‍ക്കാണീച്ച രീതിയില്‍ വേണമായിരുന്നു അയാളുടെ പ്രവര്‍ത്തനങ്ങള്‍ എന്നാണെന്റെ വിനീതമായ അഭിപ്രായം.
  മറിച്ച് ബാലകൃഷ്ണപിള്ളയെ ക്യാച്ച് ചെയ്തത് അത് ബാലകൃഷ്ണപിള്ള ആയത് കൊണ്ട് മാത്രമാണെന്നും അത് വഴി തന്റെ ചാനലിന്റെ പ്രചാരം മാത്രമായിരുന്നു അയാളുടെ ലക്ഷ്യം എന്ന് പറഞ്ഞാല്‍ ആര്‍ക്കാണ് അത് നിഷേധിക്കാനാവുക.
  ഈ പോയിന്റില്‍ ശ്രീ ബഷീര്‍ വള്ളിക്കുന്നിന്റെ പോസ്റ്റില്‍ ആ വക റിപ്പോര്‍ട്ടിംഗിനെ“ചെറ്റത്തരം” എന്ന് വിശേഷിപ്പിച്ചതിനെ പിന്തുണക്കാനാണ് എനിക്ക് തോന്നുന്നത്.മാത്രമല്ല ഞാനാണ് ആ പോസ്റ്റ് എഴുതിയെങ്കില്‍ അതിലും മനോഹരമായ പദത്തിനാണ് ആ പ്രവര്‍ത്തി അര്‍ഹമാകുന്നത് എന്ന്കൂടി പറഞ്ഞ് വെക്കട്ടെ.കാരണം എന്റെ ജീവിതത്തില്‍ പല പത്രപ്രവര്‍ത്തകരുമായി അടുത്തിടപഴകേണ്ടി വന്നിട്ടുണ്ട്.അവര്‍ മാനിക്കുന്ന ചില തത്വ സംഹിതകളെ പറ്റി ബോദ്ധ്യപ്പെട്ടിട്ടുണ്ട്.ഈവക പ്രവര്‍ത്തികളെ അവര്‍ വിശേഷിപ്പിക്കുന്നത് മനോഹരമായ ഒറ്റ വാക്ക് കൊണ്ടാണ്, ഇല്ല സര്‍, ഈ കമന്റില്‍ ആ വാക്ക് പറയുന്നില്ല പോസ്റ്റിട്ടാല്‍ പറഞ്ഞോളാം.
  ഇനി ജെയില്‍ ശിക്ഷ അനുഭവിക്കുമ്പോള്‍ തന്നെ പിള്ള ചെയ്ത വേലത്തരത്തെ പറ്റി. അദ്ദേഹത്തിനു മൈക്ക്, സ്ടേജ്, ആള്‍ക്കൂട്ടം, ചാനല്‍, പത്ര സമ്മേളനം ഇതെല്ലാം കാണുമ്പോള്‍ ഒരു ആവേശ തിര ഇളക്കം ഉണ്ട്. പിന്നെ എന്ത് പറയുമെന്നോ എന്ത് വാക്ക് ഉപയോഗിക്കുമെന്നോ ആര്‍ക്കും പ്രവചിക്കാന്‍ സാധിക്കില്ല.അതിന്റെ ഫലം പലപ്പോഴും പദവി നഷ്ടം, പുറത്താക്കപ്പെടല്‍, അങ്ങിനെ പലതും ഉണ്ടായിട്ടുണ്ട്. .“പഞ്ചാബ് മോഡല്‍“ പ്രസംഗം ഒരു ഉദാഹരണം മാത്രം.ആ പ്രസംഗം കഴിഞ്ഞ അടുത്ത ദിവസം മന്തിക്കസേര ദാ കിടക്കുന്നു.. എന്നാലും ആള്‍ നന്നാകില്ല... അദ്ദേഹം നന്നാകാത്തതിന്റെ ഫലമാണ് ബഷീറിന്റെ പോസ്റ്റ്, ഈ പോസ്റ്റ്, പിന്നെ എന്റെ ഈ കമന്റ്, പിന്നെ പിന്നെ ഇത് നിങ്ങള്‍ വായിക്കുന്നതിന്റെ സമയ നഷ്ടവും....

  ReplyDelete
 59. @sherriff kottarakara,

  പിള്ളയെ ശിക്ഷിച്ചതില്‍ തെറ്റുണ്ടെങ്കില്‍ അത് കോടതിയില്‍ ചൂണ്ടികാട്ടുകയാണ് വേണ്ടത്. പിന്നെ ഇപ്പോഴത്തെ കാര്യം എടുക്കാം. പിള്ള നിയമത്തിന്റെ മുന്നില്‍ ഇന്ന് കുറ്റവാളിയാണ്, തടവില്‍ കഴിയുകയാണ്....ശരിയല്ലേ???
  അപ്പോള്‍ പിള്ള നടത്തിയ ഫോണ്‍ കാളുകള്‍ നിയമപരമോ നിയമ ലംഘനമോ???

  "ജെയിലില്‍ മൊബൈല്‍ ഫോണ്‍ അനുവദനീയമല്ലെന്നും ആ നിയമം നില നില്‍ക്കേ നിയമലംഘനം നടക്കുന്നു എന്ന് തെളിയിക്കേണ്ടതതുണ്ട് എന്നതും സത്യസന്ധമായ, നിസ്വാര്‍ത്ഥമായ പത്രപ്രവര്‍ത്തനത്തിന്റെ ഭാഗം തന്നെയാണ്." എന്ന് താങ്കള്‍ പറയുന്നു. അതെ, അതുതന്നെയാണ് ശരി.അതാണ്‌ റിപ്പോര്‍ട്ടര്‍ ചെയ്തതും.

  പിന്നെ നിങ്ങള്‍ ശ്രദ്ധിക്കാതെ പോയ/പരിഗണിക്കാതിരുന്ന കാര്യം ഉണ്ട്."പിള്ളയുടെ കാള്‍ ലിസ്റ്റ് പുറത്ത് വന്നപ്പോള്‍, പിള്ള സംസാരിച്ച നൂറുകണക്കിനു കാളുകളില്‍ ഒന്ന് മാത്രമായി റിപ്പോര്‍ട്ടറുടെ കാള്‍ എന്ന വസ്തുത". അതില്‍ നിന്നും തന്നെ ഇത് റിപ്പോര്‍ട്ടറുടെ ചതിയല്ല എന്ന് സാമാന്യ ബോധമുള്ളവര്‍ക്ക്‌ മനസ്സിലാക്കാം.

  നിയമം/ചട്ടം ഏതു പാര്‍ട്ടിക്കാരന്‍ ലംഘിച്ചാലും അത് തെറ്റ് തന്നെയാണ്. സി പി എം കാരന്‍ നിയമം കണ്ണൂര്‍ ജയിലില്‍ ലംഘിക്കുന്നുണ്ട് എങ്കില്‍ അത് പിള്ളക്ക് നിയമം/ചട്ടം ലംഘിക്കാനുള്ള ലൈസന്‍സ്‌ ആവില്ലല്ലോ.

  നിയമം/ചട്ടം അത് സി പി എം ലംഘിച്ചാലും, പിള്ള ലംഘിച്ചാലും തെറ്റ് തന്നെയാണ്.

  നിയമ വ്യവസ്ഥയെ ചതിച്ചു കൊണ്ടല്ലേ പിള്ള ഫോണ്‍ ഉപയോഗിക്കുന്നത്????
  പിള്ള അറിഞ്ഞുകൊണ്ട് (പുറത്ത്‌ പറയരുത് എന്ന് ഫോണില്‍ പയുന്നുണ്ടല്ലോ) നിയമം ലംഘിക്കാന്‍ മടിക്കാത്ത വ്യക്തിയാണ് എന്ന് മനസ്സിലാക്കുകയല്ലേ വേണ്ടത്‌???

  പിള്ള ചെയ്ത കുറ്റം പുറത്ത് കൊണ്ട് വരാന്‍ "ഈ മാന്യനായ റിപ്പോര്‍ട്ടര്‍ പിള്ളയെ കാച്ച് ചെയ്യുന്നതിനോടൊപ്പം ഇതേ കുറ്റം ചെയ്യുന്ന മറ്റാരെയെങ്കിലും കയ്യോടെ പിടിച്ച് “ഇതാ നിയമ ലംഘനങ്ങളുടെ ഘോഷയാത്ര” എന്നോ അതോ “ആന മുതല്‍ അണ്ണാന്‍ വരെ“ എന്നോ മറ്റോ നാമകരണം ചെയ്ത് വെച്ച് കാച്ചിയാല്‍ അത് നിസ്വാര്‍ത്ഥമായ, നീതിപൂര്‍വമായ,പത്രപ്രവര്‍ത്തനം എന്ന് പറയാമായിരുന്നു." എന്ന താങ്കളുടെ നിലപാട് ബാലിശമാണ്.യുക്തി രഹിതമാണ്.

  പിള്ള ചെയ്യുന്ന തെറ്റിനെതിരെ തെളിവ് ലഭിക്കുമ്പോള്‍ അത് പുറത്ത് വിടുക. സി പി എം ചെയ്യുന്ന തെറ്റിനെതിരെ തെളിവ് ലഭിക്കുമ്പോള്‍ അതും പുറത്ത് വിടുക. സത്യങ്ങള്‍ ഒരിക്കലും ഉപ്പ് കൂട്ടി വിഴുങ്ങേണ്ട ആവശ്യം ഇല്ലല്ലോ.

  ഏതൊരു ചാനലും തങ്ങളുടെ പ്രചാരണത്തിനായി ശ്രമിക്കും.അതെന്താ തെറ്റാണോ?? പ്രചരണം നടത്താത്ത ഏതെങ്കിലും ചാനല്‍ ഉണ്ടോ??? പക്ഷേ അതിനായി അവര്‍ ഉപയോഗിക്കുന്ന വാര്‍ത്തകള്‍ സത്യസന്ധമാണോ എന്ന് മാത്രം നോക്കിയാല്‍ പോരെ?

  മൈക്ക്‌ കാണുമ്പോള്‍ "വായില്‍ തോന്നുന്നത്‌ കോതക്ക്‌ പാട്ട്" എന്ന രീതിയില്‍ ആവേശം കയറി സംസാരിക്കുന്നവര്‍, തങ്ങള്‍ അങ്ങിനെ സംസാരിച്ചതിന്റെ ഗുണ-ദോഷ ഫലങ്ങളും, പ്രത്യാഘാതങ്ങളും നേരിടാന്‍ തയ്യാറാകേണ്ടി വരും. അല്ലാതെ അത്തരക്കാരുടെ വാക്കുകള്‍ പ്രശ്നം ആകുമ്പോള്‍ "അന്ന് ആവേശത്തില്‍ പറഞ്ഞതല്ലേ" എന്ന നിലപാട്‌ സ്വീകരിക്കുന്നവര്‍ ജനങ്ങളുടെ മുന്നില്‍ അപഹാസ്യരാവാനും തയ്യാറാകേണ്ടി വരും.

  ReplyDelete
 60. കുറ്റം ചെയ്തവര്‍ ദേവേന്ദ്രന്‍ അയച്ച മുത്തുപട്ടര്‍ ആണെങ്കിലും ശിക്ഷിക്കപ്പെടണം..ഇടതന്‍ ആയാലും വലതന്‍ ആയാലും. പക്ഷെ നിര്‍ഭാഗ്യവശാല്‍ കോണ്‍ഗ്രസില്‍ കുറ്റം ചെയ്യുന്നവര്‍ക്കാണ് മുന്‍ഗണന എന്ന് തോന്നുന്നു. കണ്ടില്ലേ നമ്മുടെ പെണ്‍വാണിഭം കുഞ്ഞാലി സാഹിബ് വിലസുന്നത്.

  ReplyDelete
 61. തിയറികള്‍ ആഴത്തില്‍ കീറി മുറിച്ചു പരിശോധിച്ചാല്‍ ചിലപ്പോള്‍ ഇത് മീഡിയ എത്തിക്സിനു വിരുദ്ധമാണെന്ന് സ്ഥാപിക്കാന്‍ സാധിച്ചേക്കും .പക്ഷെ ചെറിയ ഒരു തെറ്റ് വലിയ ഒരു തെറ്റിനെ പുറത്തു കണ്ട് വന്നു എന്ന് വിശ്വസിക്കാനായിരിക്കും കൂടുതല്‍ പേര്‍ക്കും താല്പര്യം. വേറൊരു കാര്യം ഏത് എതിസിനും അപ്പുറം സാമാന്യ 'പുത്തി' അല്ലെങ്കില്‍ 'ഭോധം' എന്നൊന്നുണ്ട് അത് മറക്കണ്ടാ

  ReplyDelete
 62. നല്ല പോസ്റ്റ്‌. നല്ല മറുപടികള്‍

  ReplyDelete
 63. ബഷീര്‍ക്കാക്ക് പിള്ളയുടെ മകന്‍ എന്തെങ്കിലും കൈമടക്ക് കൊടുത്തോ എന്നാ എനിക്ക് സംശയം ഞാന്‍ നേരില്‍ കണ്ടിട്ടില്ല... കാണാത്ത കാര്യം പറയരുതല്ലോ????

  ReplyDelete
 64. ഫോണ്‍ കാള്‍ exclusive റിപ്പോര്‍ട്ടര്‍ കണ്ടപ്പോള്‍ തന്നെ തോന്നിയിരുന്നു റിപ്പോര്‍ട്ടര്‍ ഓവര്‍ സ്മാര്‍ട്ട്‌ ആവുന്നു എന്ന് , അതുപോലെ തന്നെ പല exclusive കളും , ഇന്ത്യ വിഷന്‍ വിട്ടതില്‍ പിന്നെ നികേഷ് കുമാര്‍ വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ പാടുപെടുന്നു എന്ന് തോന്നിപോകുന്നു, റേറ്റിംഗ് കൂട്ടാന്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത് മാധ്യമ ധര്മാമാവില്ല

  ReplyDelete
 65. ഏതൊരു ചാനലും തങ്ങളുടെ പ്രചാരണത്തിനായി ശ്രമിക്കും.അതെന്താ തെറ്റാണോ?? പക്ഷേ അതിനായി അവര്‍ ഉപയോഗിക്കുന്ന വാര്‍ത്തകള്‍ സത്യസന്ധമാണോ എന്ന് മാത്രം നോക്കിയാല്‍ പോരെ?

  നികേഷ്‌ സൃഷ്‌ടിച്ച(!) വാര്‍ത്ത സത്യസന്ധമല്ലെങ്കില്‍ പിന്നെ എന്തിനാണ് പിള്ളയുടെ ശിക്ഷ നാല് ദിവസം കൂടി കൂട്ടിയത്‌???

  ReplyDelete
 66. പിള്ളയെ ഒന്ന് കുറ്റം പറഞ്ഞപ്പോൾ കണ്ടില്ലേ എല്ലാരും കൂടി വാളും പരിചയുമായി അക്രമിച്ചത്. ബഷീറിന്റെ ആ പൊസ്റ്റ് വായിച്ച അന്നു മുതലേ എനിക്കുള്ള സംശയങ്ങളായിരുന്നു അബ്സറിക്ക ചോദിച്ചത്. ഇത് ഒരു പോസ്റ്റാക്കേണ്ട ആവശ്യം ഉണ്ടായിരുന്നോ എന്ന് ചോദിച്ചാൽ ഉണ്ട് എന്നത് തന്നെയാണ് അതിന്റെ മറുപടി. കാരണം അത്രയേറെ വസ്തുനിഷ്ഠമായ കാര്യങ്ങളാണ് ഇക്ക വള്ളിക്കുന്നിനോട് ചോദിച്ചിരിക്കുന്നത്. കണ്ടില്ലേ അതിന് വെറും ഒറ്റ വരിയിൽ കമന്റ് ചെയ്ത് വള്ളിക്കുന്ന് ഓടിയൊളിച്ചത്. അത് കൊമ്പൻ പറഞ്ഞ പോലെ വള്ളിക്കുന്ന് ഈ നിഷ്പക്ഷ ഭാഗം പിടിച്ച് എഴുതുന്നത് ആർക്ക് വേണ്ടിയാണെന്ന് ചിന്തിച്ചാൽ മനസ്സിലാവും. എന്തായാലും ഇക്കയ്ക്ക് എന്റെ മനസ്സിൽ ഉയർന്ന ചോദ്യങ്ങൾ ചോദിച്ചതിന് ആശംസകൾ.

  ReplyDelete
 67. @ Noufal

  India visionil Adv. Jayashankar jaathi paranjathu pillaye kaliyakkananu. It is not real fact.Aakshepahasyam athinte vazhikku vittekkoo.

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....