Wednesday, September 07, 2011

RSS നെ സല്‍സ്വഭാവം പഠിപ്പിക്കേണ്ടത് NDF ആണോ ?


ഒരു വര്‍ഷം മുന്‍പ്‌ ഫൈസ് ബുക്കില്‍ ഒരു നോട്ട് ആയി മംഗ്ലീഷില്‍ ഇട്ട പോസ്റ്റ്‌ ആണ് ഇത്. മംഗ്ലീഷ് പോസ്റ്റ്‌ വായിക്കാനുള്ള പ്രയാസത്തെ പറ്റി പലരും പരാതി പറഞ്ഞിരുന്നു. ഈ വിഷയം ഇന്നും പ്രസക്തമായി നിലനില്‍ക്കുന്നതുകൊണ്ട് വായിക്കാനുള്ള സൗകര്യത്തിനായി മലയാളത്തിലാക്കി ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു. ഫൈസ് ബുക്കില്‍ ഇട്ട മംഗ്ലീഷ് പോസ്റ്റും കമന്റുകളും ഇവിടെ ക്ലിക്കിയാല്‍ വായിക്കാം.

ഇനി പോസ്റ്റിലേക്ക്....

ഫേസ് ബുക്കിലെ ഒരു സുഹൃത്തിന്റെ സ്റ്റാറ്റസില്‍ ഒരു സഹോദരി നടത്തിയ ചില പരാമര്‍ശങ്ങള്‍ ആണ് ഈ നോട്ട് എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. ഇത് എഴുതണമോ വേണ്ടയോ എന്ന സംശയം എന്റെ മനസ്സിനെ കുറച്ചു സമയം അലട്ടിയിരുന്നു. ഒടുവില്‍, കാഴ്ച്ചപ്പാടുകള്‍ മൂടി വെക്കാനുള്ളതല്ല മറിച്ച് അന്തരീക്ഷത്തില്‍ പാറിപറക്കാനുള്ളതാണ് എന്ന തിരിച്ചറിവോടെയാണ് ഞാന്‍ ഇത് എഴുതുന്നത്.

സഹോദരിയുടെ പരാമര്‍ശങ്ങളില്‍ അവര്‍ എന്തിനൊക്കെയോ ഭയപ്പെടുന്നപോലെ തോന്നി. മുസ്ലിംങ്ങളെ ആരൊക്കെയോ ആക്രമിക്കാന്‍ വരുന്നു എന്നും, അവര്‍ക്കെതിരെ നമ്മള്‍ പ്രതിരോധം തീര്‍ക്കാന്‍ തയ്യാറാവണം തുടങ്ങിയത് പോലെയുള്ള പരാമര്‍ശങ്ങള്‍. പലപ്പോഴും കാര്യങ്ങള്‍ പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ കഴിയാത്തതുകൊണ്ടോ, വിവരമുള്ളവര്‍ എന്ന് നാം ധരിക്കുന്ന നേതാക്കന്‍മാര്‍ അവരുടെ മുതലെടുപ്പിനു വേണ്ടി നാം അറിയാതെ നമ്മെ കരുവാക്കുമ്പോഴോ ആണ് ഇത്തരത്തില്‍ ഉള്ള മിഥ്യാധാരണകള്‍ നമ്മുടെ മനസ്സില്‍ രൂപം കൊള്ളുന്നത്.

ഭഗവത്‌ ഗീത മുഴുവനും വായിക്കുകയോ പഠിക്കുകയോ ചെയ്യാതെ ഹിന്ദുമതത്തെ വിമര്‍ശിക്കുന്ന മുസ്ലിംങ്ങളും, വിശുദ്ധ ഖുര്‍ആന്‍ വായിക്കാതെയും പഠിക്കാതെയും മനസ്സിലാക്കാതെയും അതിനെ വിമര്‍ശിക്കുന്ന മറ്റു മത വിശ്വാസികളും സമൂഹത്തിന് ബാധ്യതയാണ്.

സമീപകാലത്ത് ഉണ്ടായ ഒരു സംഭവം തന്നെ ഉദാഹരണം ആയി എടുക്കാം...
"ഇസ്ലാമില്‍ വിശ്വസിക്കാത്ത എല്ലാവരെയും വധിക്കണം എന്ന് ഖുര്‍ആനില്‍ ഉണ്ടെന്നും, അതിനാല്‍ ഖുര്‍ആന്‍ നിരോധിക്കണം" എന്നും ബി ജെ പി നേതാവ് അരുണ്‍ ഷൂറി പറഞ്ഞ സംഭവം.
ഈ പ്രസ്താവന വന്നതോടെ പല മുസ്ലിം സംഘടനകളും ഇളകി.
അവര്‍ ഷൂറിയുടെ രക്തത്തിനു വേണ്ടി കൊതിച്ചു...
അരുണ്‍ ഷൂറിക്ക് എതിരെയുള്ള പ്രസ്താവനകള്‍ ഒഴുകി....

പക്ഷെ ഇവിടെ എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്‌ ?

'ഭഗവത്‌ ഗീതയില്‍ ഹിന്ദുക്കള്‍ അല്ലാത്തവരെ വധിക്കണം' എന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍, അരുണ്‍ ഷൂറി പറഞ്ഞ പോലെ ഭഗവത്‌ ഗീത നിരോധിക്കണം എന്ന് മുസ്ലിങ്ങളും മറ്റു മത നേതാക്കന്മാരും ആവശ്യപ്പെടുമായിരുന്നില്ലേ ???

ഖുര്‍ആനില്‍ സൂറത്ത്‌ തൌബയില്‍ അരുണ്‍ ഷൂറി പറഞ്ഞത് പോലെ "അവിശ്വാസികളെ വധിക്കണം" എന്ന് പറഞ്ഞിട്ടുണ്ട്.

ആ വാചകം തന്നെയാണ് ഇന്ന് പല മുസ്ലിം സംഘടനകളും തങ്ങളുടെ അനുയായികളില്‍ വിഷമായി കുത്തി ഇറക്കുന്നതും, മറ്റു മതക്കാരെ ആക്രമിക്കാനും കൊല്ലാനും ഉള്ള ലൈസന്‍സ് ആയി ഉപയോഗിക്കുന്നതും.

ഇനി ഖുര്‍ആനിലെ ആ വാചകം നമുക്ക്‌ പൂര്‍ണ്ണമായി നോക്കാം.

വിശുദ്ധ ഖുര്‍ആനിലെ തൌബ എന്ന അദ്ധ്യായത്തില്‍ നിന്നും....

"അതുകൊണ്ട് യുദ്ധം നിഷിദ്ധമായ മാസങ്ങള്‍ പിന്നിട്ടാല്‍ പിന്നെ ബഹുദൈവ വിശ്വാസികളെ എവിടെ കണ്ടാലും വധിച്ചു കൊള്ളുക.
അവരെ ബന്ധനസ്ഥരാക്കുക, ഉപരോധിക്കുക.
എല്ലാ മര്‍മ്മ സ്ഥാനങ്ങളിലും അവര്‍ക്കെതിരെ പതിയിരിക്കുകയും ചെയ്യുക.
ഇനി അവര്‍ പശ്ചാത്തപിക്കുകയും മുറ പ്രകാരം നമസ്ക്കാരം അനുഷ്ഠിക്കുകയും സക്കാത്ത് നല്‍കുകയും ചെയ്യുന്നു എങ്കില്‍ അവരെ വിട്ടേക്കുക.
അള്ളാഹു ഏറെ മാപ്പ് അരുളുന്നവനും ദയാപരനും അല്ലോ.
ബഹുദൈവ വിശ്വാസികളില്‍ ഒരുവന്‍ താങ്കളോട് അഭയം തേടി വന്നാല്‍ ദൈവീക വചനം കേള്‍ക്കുന്നതിന് താങ്കള്‍ അവന് അഭയം നല്‍കേണ്ടതാകുന്നു.
പിന്നീട് അവനെ തന്റെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചു കൊടുക്കുക.
അവര്‍ അറിവില്ലാത്ത ജനം ആയതിനാല്‍ ആണ് ഈ വിധം പ്രവര്‍ത്തിക്കേണ്ടത്."

ഇതാണ് ഇസ്ലാം വിരോധികള്‍ ഇസ്ലാമിന് എതിരായും, മുസ്ലിം തീവ്രവാദികള്‍ തങ്ങള്‍ക്ക് അനുകൂലമായും ഉപയോഗിക്കുന്ന ഒരു പരാമര്‍ശം.

ഇത്രയും മാത്രം വായിച്ചാല്‍ ഏതൊരാള്‍ക്കും ഇസ്ലാമിനെ കുറിച്ച് സംശയങ്ങള്‍ ഉടലെടുക്കും.

എന്നാല്‍ ഈ വാക്യം ഇറങ്ങുവാനുള്ള സാഹചര്യം കൂടി നാം പരിശോധിക്കേണ്ടതുണ്ട്.

അത് ഇപ്രകാരമാണ്....
"പ്രവാചകനുമായി കരാറില്‍ ഏര്‍പ്പെട്ട ബഹുദൈവ വിശ്വാസികള്‍ കരാര്‍ ലംഘിച്ചാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ ആയിട്ടാണ് മേല്‍ പറഞ്ഞ വാക്യങ്ങള്‍ അവതരിച്ചിട്ടുള്ളത്."

ഈ വിശദീകരണം കൂടി വായിക്കാതെ പോയതോ, അല്ലെങ്കില്‍ രാഷ്ട്രീയ മുതലെടുപ്പിനായി അവഗണിച്ചതോ ആണ് അരുണ്‍ ഷൂറിമാര്‍ക്ക്‌ സംഭവിച്ചത്.

ഈ വിശദീകരണത്തില്‍ നിന്നും എന്താണ് നാം മനസ്സിലാക്കേണ്ടത് ?

നബിയുടെ കാലത്ത് അവിശ്വാസികളുമായി ഇസ്ലാമിക ഭരണകൂടം ഉണ്ടാക്കിയ കരാര്‍ ലംഘിക്കുന്ന അവിശ്വാസികളെ വധിക്കണം എന്നാണ് പറഞ്ഞിട്ടുള്ളത്‌.
അല്ലാതെ ഏതൊരു കാലഘട്ടത്തിലായാലും, ഏതൊരു രാജ്യത്തായാലും അവിശ്വാസികളെ വധിക്കണം എന്ന് ഇസ്ലാമിലോ ഖുര്‍ആനിലോ പറഞ്ഞിട്ടില്ല.

ഖുര്‍ആന്‍ ഈ വിധത്തില്‍ പഠിച്ചിരുന്നെങ്കില്‍ അരുണ്‍ ഷൂറി മുന്‍പ്‌ പറഞ്ഞതു പോലെയുള്ള പ്രസ്താവനകള്‍ നടത്തുമായിരുന്നോ ?

ഇത്തരത്തില്‍ ഇത് വിശദീകരിച്ചു അരുണ്‍ ഷൂറിക്ക് മനസ്സിലാക്കി കൊടുക്കുന്നതിനു പകരം ആയുധം എടുക്കണം എന്ന തരത്തില്‍ അല്ലേ ചില മുസ്ലിം സംഘടനകള്‍ പെരുമാറിയത്‌ ?
അപ്പോള്‍ ആരാണ് യഥാര്‍ത്ഥ കുറ്റക്കാര്‍ ?
മതമോ അതോ മതം കൈകാര്യം ചെയ്യുന്നവരോ ????

ഇനി എനിക്കുണ്ടായ ഒരു അനുഭവം പറയാം....
കോയമ്പത്തൂര്‍ ബോംബ്‌ സ്ഫോടനങ്ങള്‍ ഓളം ഉയര്‍ത്തി നില്‍ക്കുന്ന സമയത്താണ് ഞാന്‍ കോയമ്പത്തൂരില്‍ എത്തുന്നത്.
ഒരു സാധാരണ മുസ്ലിം കാണുന്നത് പോലെ ആര്‍ എസ്സ് എസ്സുകാരെ ഭീകര ജീവികളായി മനസ്സില്‍ കുടിയിരുത്തിയിരുന്ന സമയം.
എന്റെ ബാച്ചില്‍ ഒരു സജീവ ആര്‍ എസ്സ് എസ്സ് പ്രവര്‍ത്തകന്‍ ഉണ്ടായിരുന്നു...
"അവനോട് കൂട്ട് കൂടരുത്" എന്ന ചില നിര്‍ദേശങ്ങളും ഉപദേശങ്ങളും എനിക്ക് ചിലരില്‍ നിന്നും രഹസ്യമായി കിട്ടി..
ആദ്യം അകന്നു നിന്നെങ്കിലും ഞാന്‍ അറിയാതെ അവന്റെ സുഹൃത്ത്‌ വലയത്തില്‍പ്പെട്ടു.

അങ്ങിനെ ഒരു ദിവസം ടൌണില്‍ ആര്‍ എസ്സ് എസ്സിന്റെ മീറ്റിംഗ് ഉണ്ടെന്നും അതില്‍ പങ്കെടുക്കാന്‍ പോവുകയാണെന്നും അവന്‍ എന്നോട് പറഞ്ഞു.
എന്നെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് അവന്‍ എന്നെയും ക്ഷണിച്ചു.

"സിംഹത്തിന്റെ ഗുഹയിലേക്ക് കയറി ചെല്ലുകയോ ?" ഞാന്‍ ആദ്യം വിസമ്മതിച്ചെങ്കിലും അവന്റെ നിര്‍ബന്ധത്തോടൊപ്പം എന്റെ ജിഞ്യാസയും ആകാംക്ഷയും വളര്‍ന്നപ്പോള്‍ ഞാനും അവനോടൊപ്പം പോകാന്‍ തീരുമാനിച്ചു.

ടൌണിലെ ഒരു വലിയ ഓഡിറ്റോറിയത്തില്‍ ആയിരുന്നു ചടങ്ങ്.
അവിടെ എത്തിയപ്പോള്‍ ഞാന്‍ വീണ്ടും അത്ഭുദപ്പെട്ടു.

കാമ്പസ്സില്‍ പുറത്തേക്ക്‌ ആര്‍ എസ്സ് എസ്സ് പ്രവര്‍ത്തകര്‍ ആയി അറിയപ്പെടാത്ത ചില വിദ്യാര്‍ത്ഥികള്‍ കാക്കി ട്രൌസറും വെള്ള ഷര്‍ട്ടും കറുത്ത തൊപ്പിയും ഇട്ട് കൈ കൂപ്പി സ്വീകരിക്കുന്നു.

മുസ്ലിം ആയ എന്നെ കണ്ടപ്പോള്‍ അവര്‍ക്കും അത്ഭുദം.
ഞാന്‍ ഒന്നും സംഭവിക്കാത്ത പോലെ എന്റെ സുഹൃത്തിനെ പിന്തുടര്‍ന്നു.
ഏകദേശം 400 പേര്‍ അവിടെ ഉണ്ടായിരുന്നു.
മീറ്റിംഗ് തുടങ്ങി.
പലരും പ്രസംഗിച്ചു.
അതില്‍ ഒന്നും വലിയ ഒരു തീവ്രത എനിക്ക് തോന്നിയില്ല.
ഹിന്ദു സമുദായം ഒന്നിച്ചു നില്‍ക്കേണ്ടതിന്റേയും മറ്റും ആവശ്യകതകള്‍ നേതാക്കന്‍മാര്‍ വിശദീകരിച്ചു.

എന്നാല്‍ അവസാനം പ്രസംഗിച്ച ആള്‍വളരെ തീവ്രമായ പല പ്രസ്താവനകളും നടത്തി.
അവ ഇവിടെ എഴുതാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

എങ്കിലും അയാള്‍ പറഞ്ഞ ഒരു കാര്യം പറയാം.
"786 എന്ന് എഴുതിവെച്ച കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങരുത്‌. ഹിന്ദുവിന്റെ കടകളില്‍ നിന്ന് മാത്രം സാധനങ്ങള്‍ വാങ്ങുക"
(തമിഴ് നാട്ടില്‍ മുസ്ലിങ്ങളുടെ കടകളില്‍ 786 എന്ന് എഴുതിവെക്കുന്ന പതിവുണ്ട്.)

മീറ്റിംഗ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ സുഹൃത്ത്‌ എന്നോട് ചോദിച്ചു "അവസാനത്തെ ആള്‍ കുറച്ച് ഓവര്‍ ആക്കി അല്ലേ?"
ഞാന്‍ 'അതെ' എന്ന രീതിയില്‍ തലയാട്ടി.

ഒരു ആര്‍ എസ്സ് എസ്സ് പ്രവര്‍ത്തകന് പോലും തന്റെ നേതാവിന്റെ പ്രസംഗം ഓവര്‍ ആയി എന്ന തോന്നല്‍ ഉളവായത് നന്നായെന്ന് എനിക്ക് തോന്നി.

അതിനു ശേഷം ആ മീറ്റിങ്ങില്‍ പങ്കെടുത്ത സുഹൃത്തുക്കളില്‍ ആരെങ്കിലും മുസ്ലിങ്ങളുടെ കടകളില്‍ നിന്നും വിട്ടു നില്‍ക്കുന്നുണ്ടോ എന്ന് ഞാന്‍ ശ്രദ്ധിച്ചു.
അതിന്റെ ഫലം ആശ്വാസം നല്‍കുന്നതായിരുന്നു.

അവര്‍ വീണ്ടും പതിവുപോലെ മുസ്ലിങ്ങളുടെ കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങി.
നേതാവിന്റെ വാക്കുകള്‍ പാഴ്വാക്കുകളായി.

ആര്‍ എസ്സ് എസ്സ് എന്ന സംഘടനയോട് ആഭിമുഖ്യം ഉണ്ടെങ്കിലും നേതാവിന്റെ തീവ്രമായനിലപാടുകളോട് അവര്‍ക്ക്‌ യോജിപ്പുണ്ടായിരുന്നില്ല.

തീവ്രവാദം  ഉണ്ടാക്കാന്‍ എല്ലാ മതങ്ങളിലേയും ഒരു ന്യൂനപക്ഷം മാത്രമാണ് ശ്രമിക്കുന്നത്.
ഭൂരിപക്ഷം പേരും സമാധാന പ്രിയരും തങ്ങളുടെ കുടുംബത്തിന്റെ ഭക്ഷണ ചിലവിനു പോലും ബുദ്ധിമുട്ടുന്നവരും ആണ്.

ആര്‍ എസ്സ് എസ്സ് തീവ്രവാദത്തെ അടിച്ചൊതുക്കുക എന്നത് എന്‍ ഡി എഫിന്റെ ചുമതലയല്ല.
അതുപോലെ തിരിച്ചും.
ആര്‍ എസ്സ് എസ്സിനെ നേരിടാന്‍ ഏറ്റവും അര്‍ഹതയുള്ളവര്‍ ഹിന്ദു സഹോദരന്മാരാണ്.
അതുപോലെ എന്‍ ഡി എഫിനെ നേരിടേണ്ടത് മുസ്ലിങ്ങളും.

"പ്രതിരോധം അപരാധമല്ല" എന്ന മുദ്രാവാക്യം ശരിയാണ്.
എന്നാല്‍ ജനാധിപത്യ രാഷ്ട്രത്തില്‍ ആയുധങ്ങള്‍ കൊണ്ടും കായിക ബലം കൊണ്ടും ആകരുത് പ്രതിരോധം തീര്‍ക്കേണ്ടത്.
നിയമങ്ങള്‍ കൊണ്ടും കോടതികള്‍ കൊണ്ടും സ്നേഹം കൊണ്ടും ആയിരിക്കണം ആ പ്രതിരോധം.

അന്യ മതത്തില്‍ പെട്ട ഒരാള്‍ നമ്മെ അപമാനിച്ചാല്‍ പോലും ഒരിക്കലും ആയുധം എടുക്കരുത്.
വികാരത്തിന് അടിമപ്പെടാതെ, വിവേകം കൊണ്ട് മറ്റുള്ള മതക്കാരുടെ തെറ്റിധാരണകള്‍ മാറ്റാനാണ് നാം ശ്രമിക്കേണ്ടത്‌.

ഇന്ത്യ ഒരു ജനാധിപത്യ രാജ്യം ആണ്.
ഇവിടത്തെ ഭരണകൂട നിയമങ്ങളെയും കോടതികളെയും അനുസരിക്കുക എന്നതും ഇസ്ലാം വിശ്വാസത്തിന്റെ ഭാഗം ആണ്.

ഇസ്ലാമിക രാഷ്ട്രങ്ങളില്‍ പോലും പൊതുജനങ്ങളോ സംഘടനകളോ അല്ല തലവെട്ടല്‍, കൈവെട്ടല്‍ തുടങ്ങിയ ശിക്ഷകള്‍ നടപ്പാക്കുന്നത്. അത് ഭരണ കൂടങ്ങള്‍ ആണ് ചെയ്യുന്നത്.
ശിക്ഷയും, അതുപോലെയുള്ള മറ്റു കാര്യങ്ങളും തീരുമാനിക്കേണ്ടത്‌ മത സംഘടനകള്‍ അല്ല, മറിച്ച് ഭരണകൂടങ്ങളും സര്‍ക്കാരുകളും ആണ്.

നേതാക്കന്‍മാര്‍  രഹസ്യമായോ പരസ്യമായോ എന്തെങ്കിലും പ്രസ്താവനകള്‍ ഇറക്കുമ്പോഴേക്കും വികാരത്തിന് അടിമപ്പെട്ട് അതിനു പിന്നാലെ പോകാതെ രണ്ടു വട്ടം ചിന്തിച്ച് വിവേകം കൊണ്ട് തീരുമാനം എടുക്കാനുള്ള ബാധ്യത ഓരോ പൌരനും ഉണ്ട്.
കപട  ജനാധിപത്യ മുഖം അണിയാന്‍ ശ്രമിക്കുന്ന തീവ്രവാദി സംഘടനകളെ അവന്ജ്യയോടെ തള്ളി കളയുക.

പകരത്തിനു പകരം ചോദിക്കാന്‍ നിന്നാല്‍ അനന്തമില്ലാത്ത ചോരപ്പുഴയും അശാന്തിയും ആയിരിക്കും നമ്മുടെ സമൂഹത്തില്‍ ഉണ്ടാവുക എന്ന സത്യം ആര്‍ എസ്സ് എസ്സ്, എന്‍ ഡി എഫ് പോലുള്ള സംഘടനകള്‍ തിരിച്ചറിയുക.

ആര്‍ എസ്സ് എസ്സ് ഇല്ലെങ്കില്‍ ഹിന്ദു മതവും, എന്‍ ഡി എഫ് ഇല്ലെങ്കില്‍ ഇസ്ലാം മതവും നിലനില്‍ക്കില്ല എന്ന് കരുതുന്നത് ശുദ്ധ മണ്ടത്തരം അല്ലേ ???

ഒരു മനുഷ്യന്റെ സാമൂഹിക ഉത്തരവാദിത്വം എന്ന് പറയുന്നത് മറ്റുള്ള മതങ്ങളെ അധിക്ഷേപിക്കല്‍ അല്ല.സമൂഹത്തില്‍ ശാന്തിയും സമാധാനവും നിലനില്‍ക്കാന്‍ വേണ്ടിയുള്ള പ്രയത്നമാണ് ഉണ്ടാകേണ്ടത്.

'ആദ്യം നാം എത്രത്തോളം നന്ന്' എന്ന് നമ്മോട്‌ തന്നെ ചോദിക്കുക. എന്നിട്ട് സ്വന്തം തെറ്റുകള്‍ തിരുത്തുക. പിന്നീട് നമ്മുടെ വീട്ടുകാരെയും കുടുംബത്തെയും നന്നാക്കുക. ഇതൊന്നും ചെയ്യാതെ മറ്റുള്ള സമുദായങ്ങളിലെ കുറ്റവും കുറവും കണ്ടുപിടിക്കാന്‍ നമുക്കെന്താവകാശമാണ് ഉള്ളത് ??

സ്വയം നന്നാവാതെ ഇസ്ലാമിനെതിരെ ഒരു സ്വരം ഉയരുമ്പോഴേക്കും ആയുധം എടുത്ത് പുറപ്പെടാന്‍ ഏത് കിത്താബാണ് പറയുന്നത് ??

നമ്മുടെ നാട്ടില്‍ ഇപ്പോള്‍ അല്ലാഹുവിന്റെ പള്ളികള്‍ ഉണ്ടോ ???
എപി യുടെയും, ഇകെ യുടെയും, മടവൂരിന്റെയും, മുജാഹിദിന്റേയും, ജമാഅത്തിന്റെയും, തബ്ലീഗിന്റെയും, ജീലാനിയുടെയും ഒക്കെ പള്ളികള്‍ അല്ലേ ഉള്ളൂ ???
സ്വന്തം സമുദായത്തില്‍ തന്നെ ഐക്യം സൃഷ്ടിക്കാന്‍ കഴിയാത്തവര്‍ക്ക്‌ എന്തില്‍നിന്നാണ് വിമോചനം നേടേണ്ടത് ???
വിവിധ ഗ്രൂപ്പുകള്‍ ആയി അടിക്കുന്ന ഇത്തരക്കാരല്ലേ ഇസ്ലാമിനെ ഏറ്റവും കൂടുതല്‍ അപമാനിക്കുന്നത് ?????

കലാപം ഉണ്ടാക്കി അംഗവൈകല്യം വരുത്തുന്നതും, ആത്മഹത്യവരിക്കുന്നതും എങ്ങിനെയാണ് സമര്‍പ്പണവും രക്തസാക്ഷിത്വവും ആയി കാണാന്‍ കഴിയുക ???

നാം അറിയാതെ നമ്മില്‍ തീവ്രവാദത്തിന്റെ വിത്തുകള്‍ മുളപ്പിക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയുക...
പകരം സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പ്രതീകമായി മാറാന്‍ ശ്രമിക്കുക...

ഭൂമിയില്‍ ആവശ്യത്തിന് ശുദ്ധ ജലവും, ശുദ്ധവായുവും, സമാധാനവും ഉണ്ടാകട്ടെ എന്ന പ്രാര്‍ഥനയോടെ.....

ഈ വിഷയവുമായി ബന്ധപ്പെട്ട മറ്റൊരു പോസ്റ്റ്‌ ഇവിടെ ക്ലിക്കിയാല്‍ വായിക്കാം

(ഈ പോസ്റ്റിന്റെ കമന്റുകളും വായിക്കാന്‍ മറക്കരുതേ)

സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ക്ക് ഇവിടെ ക്ലിക്കുക


172 comments:

 1. നല്ല പോസ്റ്റ്‌ .. ഇത്തരം വിഷയങ്ങള്‍ കയ്കാര്യം ചെയ്തതിനു താങ്ക്സ്

  ReplyDelete
 2. Did you consciously chose the word Abaswaram, otherwise it should be Apaswaram...
  Maitreya

  Your post is nice and will help others to understand the positions in Koran. I appreciate this very much.

  Love
  Maitreya

  ReplyDelete
 3. The swara of absar, that is abaswara...:)
  Thank you dear...

  ReplyDelete
 4. നല്ല പോസ്റ്റ്‌ ,ആശംസകള്‍.

  ReplyDelete
 5. വളരെ പ്രസക്തവും കാര്യാ ഗൌരവവും കാലിക പ്രാധാന്യവുമുള പോസ്റ്റ്
  അല്പ്പഞാനികള്‍ അപകട കാരികള്‍ തന്നെ ആണ് സംശയ ലെസമന്യേ
  ഡോക്ടറുടെ ഈ ശ്രമത്തിനു ഒരായിരം ആശംസകള്‍
  ഇനിയും ഇതുപോലെ വിക്ഞാന പ്രദ വും മാനവ നന്മ യും ഉള്ള വരികള്‍ നിര്‍മിക്കാന്‍ കഴിയട്ടെ എന്ന പ്രാര്‍ഥനയോടെ
  മതേതര തീവ്ര വാദി കൊമ്പന്‍

  ReplyDelete
 6. Absar ... great...Have heard you before ..same as now ..excellent ...

  ReplyDelete
 7. നമ്മളീ നാട്ടിലേ അല്ലാ!!

  ReplyDelete
 8. valare nannayirikkunnu.ente manass poleyulla mattoru manassu koodi undennu ariyumpol vallatha oru aahladham thonnunnu.Abi I love u da

  ReplyDelete
 9. അബ്സര്‍, താങ്കള്‍ക്ക് ഒരായിരം സല്യൂട്ട്. വിശ്വാസത്തെയും വിശ്വാസികളെയും ചൂഷണം ചെയ്തുജീവിക്കുന്ന രക്തദാഹികള്‍ ഹിന്ദു സമുദായത്തിലോ മുസ്ലീം സമുദായത്തിലോ മാത്രമല്ല, കൃസ്ത്യന്‍ സമൂഹത്തിലുമുണ്ട്. ഇന്നുള്ള പാതിരിമാരില്‍ 99% പറയുന്നത് ബൈബിളിനെയും ക്രിസ്തുവിന്റെ വാക്കുകളെയും വളച്ചൊടിച്ച വ്യാഖ്യാനങ്ങളാണ്. ചിന്തിക്കുന്ന യുവജനതയ്ക്ക് ചെയ്യാന്‍ കഴിയുന്ന ഒരു കാര്യം ഈ കൃമികീടങ്ങളുടെ ജല്‍പ്പനങ്ങളെ അതര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുക എന്നതാണ്. പക്ഷെ, ദുഃഖസത്യം അതല്ല. ഇന്ന് വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരാണ് അവര്‍ക്ക് അടിമകളാകുന്നത്.

  ReplyDelete
 10. ഇനിയും ഇത്തരം പോസ്റ്റുകളുമായി വരിക!!

  ReplyDelete
 11. Dear Absar...വളരെ കാലികപ്രസക്തിയുള്ള പോസ്റ്റ്.ഒരൊറ്റ മാതാവിന്‍റെയും പിതാവിന്റെയും സന്തതികകളും ,അതുകൊണ്ടുതന്നെ സഹോദരരുമാണ് മാനുഷ്യകം.ഇതുമനസ്സിലാക്കാതെ ചില പിശാചുക്കള്‍ നമ്മളില്‍ കുറേ പേരെ തട്ടിയെടുത്തു അവരെ നമ്മുടെ തന്നെ ശത്രുക്കളാക്കിഎന്നതാണ് ലോകത്തിന്‍റെ സമാധാനം കെടുത്താന്‍ കാരണമാക്കിയത്.ഇസ്‌ലാം മനുഷ്യസമൂഹത്തിന്‍റെ വഴി വിളക്കാണ്.അത് എല്ലാ മനുഷ്യരെയും ബോധ്യപ്പെടുത്താനേ നമുക്കു ബാധ്യതയുള്ളൂ...അതാണ്‌ പ്രവാചക പാരമ്പര്യം.
  പിന്നെ പള്ളികള്‍...ഒരിക്കല്‍ ഞാന്‍ കുറിച്ചു വെച്ചു :
  എനിക്കൊരു പള്ളി
  നിനക്കൊരു പള്ളി
  നമുക്കു മാത്രം
  പള്ളികളില്ലാതായി!!
  ഈ നല്ല പോസ്റ്റിനു അഭിനന്ദനങ്ങള്‍ !ഇനിയും എഴുതുക .ഭാവുകങ്ങള്‍ !!

  ReplyDelete
 12. അബ്സാര്‍ ഭായ് ..ഇത് കേരളത്തിലെ ജനങ്ങളുടെ മനസ്സ് വായിച്ച പോസ്റ്റ്‌ ആണ് എന്നതാണ് സത്യം ...
  ഞാനും എന്‍ ഡി എഫ് എന്ന സംഘടനയോട് ചായവു കാണിച്ച ഒരു കാലമുണ്ട് ...
  അന്ന് ബോദ്ധ്യപ്പെട്ട പല സത്യങ്ങളും ഇപ്പോള്‍ പറയുന്നില്ല ...
  എങ്കിലും ഒരു കാര്യം ഉറപ്പ്, മത വിശ്വാസികള്‍ തമ്മിലടിക്കണമെന്നു ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നവരും അതിനായി ഒളിഞ്ഞും തെളിഞ്ഞും
  (കൂടുതലായും ഒളിഞ്ഞുള്ള പണികളാണ് കാണുന്നത് )നടത്തുന്ന രണ്ടു കൂട്ടരാണ് ആര്‍ എസ് എസ്സും ,എന്‍ ഡി എഫും .

  സമുദായ സ്നേഹമാണ് രണ്ടു കൂട്ടരും പറയുന്ന ന്യായം ...
  തമ്മില്‍ കൊല്ലിക്കാനും പക വളര്‍ത്തുവാനും ശ്രമിക്കുന്നതാണോ സമുദായ സ്നേഹം ..?
  ഇവര്‍ക്കൊരു നിലപാടെ ഉള്ളൂ ..ബുഷ്‌ പറഞ്ഞ നിലപാട് .ഒന്നുകില്‍ അമേരിക്കയുടെ പക്ഷത് അല്ലെങ്കില്‍ ശത്രു പക്ഷത് ...


  അനുഭവത്തില്‍ നിന്നും മനസ്സിലാക്കുന്ന ഒരു വിരോധാഭാസം ഇവരില്‍ തന്നെയും ഒരു നൂന പക്ഷത്തിനെ ഈ തീവ്ര നിലപാടുകള്‍ ഉള്ളൂ എന്നതാണ് ...എന്റെ കൂടെ ഒരു ബെഞ്ചില്‍ ഇരുന്നു പഠിച്ച എന്റെ അടുത്ത സുഹൃത്തുക്കളില്‍ പലരും ആര്‍ എസ് എസ്സും എന്‍ ഡി എഫ്ഫുമോക്കെയാണ് ..പലരും പരസ്പരം അടുത്ത സുഹ്രുതുക്കലുമാനു ...ഒരുമിച്ചു ചായ കുടിച്ചു തോളില്‍ കയ്യിട്ടു നടക്കുന്നവര്‍ ..!!!!!!

  ReplyDelete
 13. നല്ല പോസ്റ്റ്... സമൂഹത്തെ തമ്മിലടിപ്പിക്കാന്‍ നടക്കുന്ന ഇത്തരം ആളുകളെ സമൂഹത്തിനു മുന്നില്‍ തുറന്നു കാണിക്കാനും മതങ്ങളുടെ യഥാര്‍ത്ഥ അന്തസത്ത തെറ്റി ധരിപ്പിക്കാതെ പറഞ്ഞു കൊടുക്കാനുമുള്ള ബാധ്യത ഓരോ മനുഷ്യനുമുണ്ട് ....ഇത്തരം ഇരുട്ടിന്റെ ശക്തികള്‍ക്കെതിരെ ഇനിയും ഒരുമിച്ചു നമുക്ക്‌ നില്‍കാം നമ്മുടെ നാടിനു വേണ്ടി നാടിന്റെ സമാധാനത്തിന് വേണ്ടി ..ആശംസകള്‍ ...

  http://salamc.blogspot.com/2011/08/blog-post_29.html

  ReplyDelete
 14. നമ്മുടെ ഭാരതം കാത്തുസൂക്ഷിക്കുന്ന മതേതരത്ത്വം ഇനിയും ഉയരങ്ങള്‍ താണ്ടാനിടയാകട്ടെ..
  ആത്മാര്‍ത്ഥതക്ക് ആശംസകള്‍..

  ReplyDelete
 15. വിശ്വാസം മനുഷ്യന്‍റേത്... വിശ്വാസി ദൈവസന്നിധിയില്‍ .... ധര്‍മ്മവും വിജയവും എവിടെയാണോ അവിടയാണു വിജയം... അതാരിലാണോ അവനാണു വിജയി.... നല്ല പോസ്റ്റ്.... കാര്യമാത്രപ്രസക്തിയുള്ള വിഷയം.... അവസരോചിതം.... സ്നേഹാശംസകള്‍ .....

  ReplyDelete
 16. ഇത് ഞാന്‍ പിറന്ന മണ്ണാണ്. എനിക്കെന്‍റെ നാടിനെ സ്നേഹിക്കണം; കടമകള്‍ നിര്‍വഹിക്കണം. അതിനിവിടെ നേരും നെറിയും വാഴണം. അവകാശങ്ങള്‍ ലഭ്യമാവണം. എന്നാല്‍, അന്യായങ്ങള്‍ കണ്ടിട്ടും തല താഴ്ത്തി, കണ്ണ് പൂട്ടി ദേശഭക്തിഗാനം പാടാന്‍ മാത്രം ആരുമെന്നെ നിര്‍ബന്ധിക്കരുത്

  ReplyDelete
 17. @sadique,

  നാടിനെ സ്നേഹിക്കാനും കടമകള്‍ നിര്‍വഹിക്കാനും നേരും നെറിയും വാഴാനും അവകാശങ്ങള്‍ ലഭ്യമാവാനും NDF ന്റെയോ RSS ന്റെയോ ബാനെര്‍ ആവശ്യമില്ല.പൌരന്‍ എന്ന ബാനെര്‍ മതി.

  അന്യായങ്ങള്‍ക്കെതിരെ പോരാടാന്‍ ഒരിക്കലും അന്യായത്തിന്റെ വഴി സ്വീകരിക്കരുത്.
  ലക്‌ഷ്യം മാത്രമല്ല, മാര്‍ഗവും നന്നായിരിക്കണം.

  ദേശഭക്തിഗാനം പാടുമ്പോഴെങ്കിലും "നാം ഒന്ന്" എന്ന വികാരം ഉണ്ടാവുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ദേശഭക്തി ഗാനം പാടിക്കൊണ്ടേ ഇരിക്കണം.

  ദേശഭക്തി ഗാനം പാടുമ്പോള്‍ പോലും "നാം ഒന്ന്" എന്ന വികാരം ഉണ്ടാവുന്നില്ലെങ്കില്‍ അത്തരക്കാരുടെ മനസ്സിന് കാര്യമായ എന്തോ പ്രശ്നം ഉണ്ടെന്ന വസ്തുത തിരിച്ചറിയുകയും അതിനു "ചികിത്സ" ലഭ്യമാക്കുകയും വേണം. എങ്കിലേ ഇവിടെ സമാധാനത്തോടെ ജീവിക്കാന്‍ കഴിയൂ...

  ReplyDelete
 18. പ്രിയപ്പെട്ട അബ്സര്‍, ധീരവും മാനവികവുമായ ഈ വിളിച്ചു പറയലിന് എന്റെ അഭിവാദ്യങ്ങള്‍. എന്റെ ചില ചിന്തകള്‍ പങ്കുവച്ചു കൊള്ളട്ടെ. 1 ." ഭഗവത്‌ ഗീത മുഴുവനും വായിക്കുകയോ പഠിക്കുകയോ ചെയ്യാതെ ഹിന്ദുമതത്തെ വിമര്ശിഭക്കുന്ന മുസ്ലിംങ്ങളും, വിശുദ്ധ ഖുര്ആീന്‍ വായിക്കാതെയും മനസ്സിലാക്കാതെയും അതിനെ വിമര്ശിയക്കുന്ന മറ്റു മത വിശ്വാസികളും സമൂഹത്തിന് ബാധ്യതയാണ്. " ഖുറാന്‍ ഇസ്ലാം മതത്തിന്റെ മൌലിക ഗ്രന്ഥമാണ്. ഗീത ഹിന്ദുവിന്റെ മൌലിക ഗ്രന്ഥമല്ല. ഹിന്ദു മതം എന്നൊരു മതമില്ല.തങ്ങളുടെ കൂടെയല്ലാത്ത അപരര്‍ എന്ന അര്ത്ഥമത്തില്‍ അങ്ങനെ ആദ്യം പറഞ്ഞത് മത പ്രചാരണത്തിന് വന്ന ക്രിസ്ത്യാനികളാണ്. പിന്നെ പറഞ്ഞത് മതം പ്രചരിപ്പിക്കാന്‍ വന്ന മുസ്ലിംങ്ങളാണ്. അതിനുശേഷം പറഞ്ഞത്, സെമിറ്റിക് മതങ്ങളെപ്പോലെ ബ്രാഹ്മണ മതത്തെ വിപുലമാക്കി ഹൈന്ദവ സംസ്കാരത്തെ മലിനമാക്കാനുള്ള അജണ്ടയുമായി അവതരിച്ച ആര്‍.എസ്.എസ്സുകാരാണ്. അതിനാല്‍ മുകളില്‍ പറഞ്ഞ വാചകം കൊണ്ട് ഗുണം മതേതരവാദികള്ക്കണല്ല ഇപ്പറഞ്ഞ മൂന്നു കൂട്ടര്ക്കാ്ണെന്നു മനസ്സിലായില്ലേ. മൌലികമായി ഭാരതീയന് മതമില്ല. ഞാനും അബ്സറും ഭാരതസംസ്കാരത്തിന്റെ മഹത്തായ കണ്ണികളാണ്. വീട്ടുകാര്‍ പരമ്പരാഗതമായി ചുവന്നുവന്ന പാപഭാരം നമ്മുടെ തലയിലേക്ക് വച്ച് തന്നതുകൊണ്ടു ഓരോ പേര് വീണു. അത്രമാത്രം. ഹിന്ദു, മതമല്ല. ഇസ്ലാമിന് മുമ്പേ അറബികള്‍ ബഹുസ്വരതയുടെ കേദേരഭൂമിയായ ഈ മണ്ണിനെ ആദരവോടെ വിളിക്കാന്‍ തിരഞ്ഞെടുത്ത പേരാണ്. പിന്നീട് സെമിറ്റിക് മതങ്ങള്‍ അടര്ത്തി യെടുത്തു മാട്ടിണ്ടിരുന്നതിന്റെ ബാക്കി മനുഷ്യരുടെ പേരായി അവശേഷിക്കുകയായിരുന്നു ഈ നാമം. ബ്രിട്ടീഷുകാര്‍ അത് ഔദ്യോഗികമായി ഉറപ്പിച്ചു. ബഹുസ്വരതയാണ് നമ്മുടെ മതം . ബ്രാഹ്മണര്‍ പോലും അംഗീകരിച്ച, ഒന്നല്ല , ആറു ദര്ശ നങ്ങള്‍ ആണ് നമുക്കുള്ളത്. അതില്‍ ബഹുഭൂരിപക്ഷവും പ്രപഞ്ചത്തിനു ഒരു സൃഷ്ട്ടാവ് വേണമെന്ന് നിര്ബ ന്ധം പിടിക്കാത്തവയാണ്. ആറില്‍ പെടാതെ നില്ക്കുുന്ന ബുദ്ധ ജൈന ചാര്വാനക ദര്ശ.നങ്ങള്‍ വേറെയും. ഇവ തമ്മിലുള്ള നിരന്തര സംവാദമാണ് ഭാരതീയ സംസ്കാരത്തിന്റെ വികാസം. അതിനിടയില്‍ ഗീതയെന്ന സംക്ഷിപ്ത ഗ്രന്ഥത്തിന് പ്രാമുഖ്യം കൊടുക്കുന്നത് മേല്പ്പ റഞ്ഞ മൂന്നു കൂട്ടരാണ് .

  "പ്രവാചകനുമായി കരാറില്‍ ഏര്പ്പെ്ട്ട ബഹുദൈവ വിശ്വാസികള്‍ കരാര്‍ ലംഘിച്ചാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ ആയിട്ടാണ് മേല്‍ പറഞ്ഞ വാക്യങ്ങള്‍ അവതരിച്ചിട്ടുള്ളത്." ഏതു കരാര്‍ ആണ് അബ്സര്‍ അത്? വിശദമാക്കാമോ? ഞാന്‍ വായിച്ച ഖുറാനില്‍ കരാര്‍ ഇതാണ്. അധ്യായം 9 : 1 തുടങ്ങി അങ്ങോട്ട്‌ വായിക്കുക. നികൃഷ്ടാരായ ബഹുദൈവ വിശ്വസികളെക്കുരിച്ചാണ് പറയുന്നത്. "ഇനി അവര്‍ പശ്ചാത്തപിക്കുകയും മുറ പ്രകാരം നമസ്ക്കാരം അനുഷ്ഠിക്കുകയും സക്കാത്ത് നല്കുനകയും ചെയ്യുന്നു എങ്കില്‍ അവരെ വിട്ടേക്കുക.അള്ളാഹു ഏറെ മാപ്പ് അരുളുന്നവനും ദയാപരനും അല്ലോ... " അതായതു ഇസ്ലാം ആയാല്‍. ബഹുദൈവ വിശ്വാസത്തിന്റെ മണ്ണായ, 80 കോടിയിലേറെ വരുന്ന ആ വിശ്വാസികളെ നിന്ദ്യരായി അബ്സര്‍ കാണില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. ഖുറാന്‍ അതുണ്ടായ മണ്ണിന്റെയും കാലത്തിന്റെയുമാണ്. സത്യം സത്യമായി പറയുക. വ്യാഖ്യാനങ്ങള്‍ കൊണ്ട് എത്ര നാള്‍ മൂടിവയ്ക്കുവാന്‍? ഒരു ഭാരതീയ മുസ്ലിമിന് ഈ ആയത് അംഗീകരിക്കാനൊക്കുമോ ? ഖുരാനിലെയും ഗീതയിലെയും നന്മകള്‍ അല്ലെ നമുക്ക് ആവശ്യം? ചാതുര്വെര്ണ്യം് താന്‍ ഒറ്റയ്ക്കിരുന്നു കുഴച്ചു ഉണ്ടാക്കിയതാണെന്ന് കൃഷ്ണന്‍ ഗീതയില്‍ പറയുന്നു. അതുവരുമ്പോള്‍ ഈ പറയുന്ന അരുണ്‍ ഷൂരി അവിടെക്കിടന്ന് ഉരുളും. കാലെടുത്തു ചെവിയില്‍ വയ്ക്കും. വേണ്ടിവന്നാല്‍ അപ്പിയിടും. കാരണം അതിയാന് പച്ചരി കിട്ടുന്ന വടക്കേ പുറതോടുള്ള കൂറാണ്.
  മതങ്ങളില്‍ നന്മകള്‍ ഉണ്ട്. ഒപ്പം കാലത്തിനും ആര്ത്തി ക്കുമൊപ്പം ജീര്ണംതകളുമുണ്ട്. ജീര്ണതതയില്‍ മുറുകെപ്പിടിച്ച്‌ അന്യമത ഹത്യയില്‍ ആനന്ദം കണ്ടെത്തുകയാണ് എന്‍.ഡി.എഫും ആര്‍.എസ്.എസ്സും. അവരെ എതിര്ക്കുാമ്പോള്‍ നമുക്ക് നമ്മുടെ ആയുധമാകണം ഉണ്ടാകേണ്ടത്. ചരിത്രം മൃതമായിരിക്കുന്നു. അതിനെ നഗ്നമാക്കുക. അതിന്റെ നാനക്കെടുകള്ക്ക് മുണ്ടുപ്പിക്കേണ്ട ബാധ്യത നമുക്കില്ല.അതിനെ നാം ദയാരഹിതമായി postmortum ചെയ്യുക. വരും തലമുറകള്ക്കു വേണ്ടി...

  ReplyDelete
  Replies
  1. sathyam thurannu paranjathinu aasamsakal, matham yetho aayikkotte manasamadanathode jeevichaal mathi....
   santhosh sukumar , trivandrum

   Delete
 19. നാടിനെ സ്നേഹിക്കാനും കടമകള്‍ നിര്‍വഹിക്കാനും നേരും നെറിയും വാഴാനും അവകാശങ്ങള്‍ ലഭ്യമാവാനും NDF ന്റെയോ RSS ന്റെയോ ബാനെര്‍ ആവശ്യമില്ല.പൌരന്‍ എന്ന ബാനെര്‍ മതി.ഞാനും അത് തന്നെയാണ് ഉദ്ദേശിച്ചത്

  ReplyDelete
 20. നല്ല ചിന്തകള്‍. സന്തോഷം.

  ReplyDelete
 21. i read your post..very nice and i see that most of the things you said is true..pakshe njan onnu chodichotte..
  ningal paranjallo muslingal nammude naadinte niyamam anusarikanamennu..pakshe hindukalude koottu ningalkku indian civil laws poornamayum badakam allallo?..ningalkku shariya laws alle..njangalkku civil lawsum..nammal ellarum indiakaar..ennalum vere laws?? appo religionu alle ningalkku munthukkam..?? thettundenkil thiruthanam..njangade marriagum okke purely by law aanu..even for divorse njangalkku courtil ponam with lawyers..pakshe ningalkku palli alle court?..
  pinne njangalude ambalangalil ninnu oro divasavum codikal aanu varumanam..orotta roopa polum ambalathinu illa..ellam governmentilekanu..njangal indirectly haj committikku paisa kodukunnu..ningade pallikalil ninnu kittunna sambhavanakal waqf boardilekku pokunnu..palli puthuki paniyanum,paavapetta muslim sahodarangalkku chelavinu kodukanum ,madarasa nadathanum ningalkku aarudeyum kaalu pidikenda,pakshe njangalkko?..oru ambalam puthikki paniyanamenkil devaswom manthriyude kaalu pidikanam..ethro ambalangal nashichu pokunnu..codikal divasa varumanam governmentinu undakunnenkilum!!..
  pinne..njangade ambalangalil hindukal maathramalla..muslingalum christiansum joli cheyyunnu..njangal ethirthalum government kaiyidunnu..ningade palliyil oru hinduvinu joli kodukumo??illa..
  enikku dharalam muslim frnds undu..infact ente best frnds..
  pakshe adichamarthapetta orupadu kaaryangal undu njangade mathathinu..oru secular rajyamaya india..ennittum oru aradhanalayathinte varumanam enthina governmentinu..angane aanenkil palliyudeyum varumanam governmentinu ponamallo..minority aanelum majority aanelum indiakaaranu ore laws aayirikanam..
  appo rss poleyulla sangadanakal venam..allenkil veendum adi vanngikum njangal..
  onnum manasil vekan alla njan parayunne..ithanu sathyam ..jai hind :)

  ReplyDelete
 22. @ജയശ്രീകുമാര്‍,

  ഗീതയെങ്കിലും വായിക്കാത്തവരോട് ദര്‍ശനങ്ങളെയും വേദങ്ങളെയും ഒക്കെ പറ്റി പറഞ്ഞിട്ട് കാര്യം ഉണ്ടോ?

  ഗീത ഹിന്ദുത്വത്തിന്റെ മൌലിക ഗ്രന്ഥം അല്ല എന്ന് വേണമെങ്കില്‍ പറയാം.അതിനെ ഞാന്‍ എതിര്‍ക്കുന്നില്ല.എന്നാല്‍ ഹിന്ദുക്കള്‍ പുണ്യമുള്ളതായി കണക്കാക്കുന്ന ഗ്രന്ഥങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് ഗീത എന്നതില്‍ തര്‍ക്കം ഇല്ലല്ലോ.മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം വിശുദ്ധ ഖുര്‍ആനെ പിന്‍പറ്റുന്നതോടൊപ്പം തന്നെ പിന്‍പറ്റേണ്ടതാണ് പ്രവാചകചര്യയും ഹദീസുകളും.ഇവയെല്ലാം എണ്ണി എണ്ണി പറയുന്നതിന് പകരം രണ്ടു മതങ്ങളിലെയും പ്രധാനപ്പെട്ട രണ്ടു ഗ്രന്ഥങ്ങള്‍ ചൂണ്ടിക്കാട്ടി എന്നുമാത്രം. ഈ പോസ്റ്റിലൂടെ ഹിന്ദുമതത്തെയോ ഇസ്ലാം മതത്തെയോ കുറിച്ചുള്ള വിശദമായ ചര്‍ച്ചയോ പഠനമോ അല്ല ഉദേശിച്ചത്‌.മറിച്ച്, മതത്തെ ഉപയോഗപ്പെടുത്തി ചില സാമൂഹ്യ ദ്രോഹികള്‍ എന്‍ ഡി എഫിന്റെയും ആര്‍ എസ്സ് എസ്സിന്റെയും കുപ്പായമണിഞ്ഞ് നടത്തുന്ന സാമൂഹിക പ്രശ്നങ്ങളെ കുറിച്ച് പറയാന്‍ ആണ് ശ്രമിച്ചിട്ടുള്ളത്‌ എന്ന കാര്യം താന്കള്‍ തിരിച്ചറിയുമെന്ന് വിശ്വസിക്കുന്നു.

  ഭാരതീയനു മതമില്ല എന്ന് താന്കള്‍ പറയുന്നു.പക്ഷെ ദൈവം ഇല്ല എന്ന് പറയുന്നില്ലല്ലോ.പുരാതന ഭാരതീയര്‍ എല്ലാം യുക്തിവാദികള്‍ ആണെന്നും പറയാന്‍ കഴിയില്ല. പൌരാണിക ഭാരതീയന്റെ ദൈവ സങ്കല്‍പ്പങ്ങള്‍ ഉള്കൊള്ളിച്ചുകൊണ്ടുള്ള വിശ്വാസ രീതിയാണ് ഹിന്ദുത്വം എന്ന് പറയാം.ആ ഹിന്ദുത്വത്തിലും ദൈവം ഉണ്ട് എന്ന സങ്കല്‍പ്പം ഉള്ളതുകൊണ്ട് ഹിന്ദുത്വത്തെ ഹിന്ദു മതം എന്ന് വിളിക്കുന്നതുകൊണ്ട് തെറ്റുണ്ടോ? പൌരാണിക ഭാരതീയന് ദൈവ സങ്കല്‍പ്പം ഉണ്ടായിരുന്നില്ലെന്കില്‍ പിന്നെ എന്തുകൊണ്ടാണ് ഹിന്ദുത്വത്തിന്റെ പേരില്‍ ആരാധനാലയങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്?
  ക്ഷേത്രങ്ങളും പൂജകളും പ്രാര്‍ത്ഥനകളും മറ്റും നിലനിന്നു പോന്നത്? യുക്തിവാദികളെ പോലെ ആരാധനയും ദൈവവും പൂജയും ഇല്ലാത്തവര്‍ അല്ലല്ലോ ഹിന്ദുത്വ വിശ്വാസികള്‍. പിന്നെ ഹിന്ദുത്വത്തില്‍ വിശ്വസിക്കുന്ന ഒരാളെ ഹിന്ദു എന്നോ, ഹിന്ദുമത വിശ്വാസി എന്നോ വിളിക്കുന്നത്‌ കൊണ്ടോ വിളിക്കാതിരിക്കുന്നത് കൊണ്ടോ, ഇസ്ലാമില്‍ വിശ്വസിക്കുന്ന വ്യക്തിയെ മുസ്ലിം എന്നോ ഇസ്ലാം മത വിശ്വാസി എന്നോ വിളിക്കുന്നത്‌ കൊണ്ടോ വിളിക്കാതിരിക്കുന്നത് കൊണ്ടോ ഇവിടെ തീവ്രവാദം ഉണ്ടാവുകയോ ഉണ്ടാവാതിരിക്കുകയോ ചെയ്യില്ല.കാരണം പേരില്‍ അല്ല കാര്യം,പ്രവര്‍ത്തിയില്‍ ആണ്.

  ReplyDelete
 23. @ജയശ്രീകുമാര്‍,

  വീട്ടുക്കാര്‍ ചുമന്ന് കൊണ്ടുവന്ന പാപഭാരം തലയിലേക്ക്‌ എടുത്തുവെക്കപ്പെട്ടതായി താങ്കള്‍ക്ക് അനുഭവപ്പെടുന്നുണ്ടെങ്കിലും, എനിക്ക് അങ്ങിനെ തോന്നിയിട്ടില്ല.ഞാന്‍ ഒരു പാപ ഭാരം പേറുകയാണെന്ന തോന്നല്‍ എനിക്കില്ല.പിന്നെ, പാപഭാരം എപ്പോള്‍ വേണമെങ്കിലും ഇറക്കിവെക്കാനും,പേര് മാറ്റാനും ഉള്ള സ്വാതന്ത്രം ഇന്ത്യാ രാജ്യത്ത് ഉണ്ടല്ലോ. ആ സൗകര്യം പ്രയോജനപ്പെടുത്തവുന്നതല്ലേ?

  ലോകത്തിനു സൃഷ്ടാവ് വേണമോ വേണ്ടയോ എന്നത് ഓരോരുത്തരും അവരുടെ വിശ്വാസങ്ങള്‍ക്ക്‌ അനുസരിച്ച് വിശ്വസിക്കട്ടെ. ദര്‍ശനഗളില്‍ വിശ്വസിക്കുന്നവര്‍ അതിനനുസരിച്ച് ജീവിക്കട്ടെ. അതോടൊപ്പം ദര്‍ശനങ്ങളില്‍ നിര്‍ബന്ധം പിടിച്ചിട്ടില്ല എന്നത് കൊണ്ട് മാത്രം, ലോകത്തിനു സ്രഷ്ടാവ് ഉണ്ട് എന്ന് വിശ്വസിക്കുന്നവരില്‍ കുറ്റം കണ്ടെത്താന്‍ കഴിയില്ലല്ലോ? ബ്രാഹ്മണര്‍ അംഗീകരിക്കുന്ന ഗ്രന്ഥങ്ങളില്‍ ബ്രാഹ്മണര്‍ക്കും, മുസ്ലിങ്ങള്‍ അംഗീകരിക്കുന്ന ഗ്രന്ഥങ്ങളില്‍ മുസ്ലിങ്ങള്‍ക്കും വിശ്വസിക്കാന്‍ ഉള്ള സ്വാതന്ത്രം ഇന്ത്യയില്‍ ഉള്ളയിടത്തോളം കാലം അതിനെ പറ്റിയുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കുന്നതല്ലേ ബുദ്ധി????

  പിന്നെ കരാറിന്റെ കാര്യം, വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ട്.ഇന്ത്യ -യു എസ് ആണവകരാര്‍ പോലെ ആ കരാറിന് ഒരു പ്രത്യേക പേര് നല്‍കിയതായി കണ്ടിട്ടില്ല.അല്ലെങ്കിലും പെരിനെക്കാള്‍ കാര്യം കരാര്‍ ഉണ്ടായിരുന്നു എന്നും,അത് ലംഘിക്കുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങള്‍ ആയിരുന്നു അതെന്നും ഉള്ള വിഷധീകരനത്ത്തില്‍ നിന്നും തന്നെ സാമാന്യ ബുദ്ധിയും, തുറന്ന മനസ്സോടെ ചിന്തിക്കാന്‍ കഴിയുകയും ചെയ്യുന്നവര്‍ക്ക്‌ കാര്യങ്ങള്‍ മനസ്സിലാക്കാം. അല്ലാത്തവര്‍ക്ക് എത്രയധികം വിശദീകരിച്ചു കൊടുത്താലും കാര്യങ്ങള്‍ മനസ്സിലാവില്ല.എന്‍ ഡി എഫ്, ആര്‍ എസ്സ് എസ്സ് കാരെ പോലെ.....

  ഒരു പ്രതിയെ അയാള്‍ക്ക്‌ നിയമം അറിയില്ല എന്ന കാരണം കൊണ്ട് ഇന്ത്യയിലെ കോടതികള്‍ പോലും വെറുതെ വിടാറില്ലല്ലോ.

  അതുപോലെ ഒരു കരാര്‍ ഉണ്ടാക്കുകയും, ആ കരാര്‍ ലംഘിച്ചാല്‍ ഉണ്ടാകുന്ന പരിണിത ഫലങ്ങളെ കുറിച്ച് മുന്നറിയിപ്പ്‌ നല്‍കുകയും ചെയ്ത ശേഷവും, കരാര്‍ ലംഘനം നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ എന്ത് തെറ്റാണ് ചൂണ്ടിക്കാണിക്കാന്‍ കഴിയുക? രാജ്യങ്ങള്‍ തമ്മില്‍ ഇപ്പോഴും ഇത്തരം കരാര്‍ ലംഘനത്തിന്റെ പേരില്‍ തന്നെയല്ലേ അതിര്‍ത്തി തര്‍ക്കങ്ങളും യുദ്ധങ്ങളും നടക്കുന്നത്?

  ലംഘിക്കാനായി മാത്രം ഒരു കരാര്‍ ഇസ്ലാമിക ഭരണകൂടവുമായി അന്നത്തെ അവിശ്വാസികള്‍ എന്ന് സൂചിപ്പിക്കപ്പെട്ടവര്‍ ഉണ്ടാക്കെണ്ടതില്ലല്ലോ . ഈ കരാറിന് അവിശ്വാസികള്‍ കൂടി സമ്മതം നല്‍കിയിരുന്നത് കൊണ്ടല്ലേ അത് ഒരു കരാര്‍ ആയി മാറിയത്‌? അല്ലെങ്കില്‍ കരാര്‍ എന്നതിന് പകരം നബിയുടെ ആന്ജ്യ എന്നോ, താക്കീത്‌ എന്നോ പറഞ്ഞാല്‍ പോരായിരുന്നോ?

  കരാര്‍ ആര് തമ്മില്‍ ഉണ്ടാക്കിയാലും അത് പിന്തുടരാന്‍ ഇരു കൂട്ടരും ബാധ്യസ്ഥരാണ്.അത് ലംഘിക്കുന്ന പക്ഷം അതിന്റെ ഭവിഷ്യത്തുകള്‍ കൂടി നേരിടാന്‍ കരാര്‍ ലംഘകര്‍ തയ്യാറാകേണ്ടി വരും എന്നത് സാമാന്യ നിയമം ആണ്... നമ്മുടെ നിയമ വ്യവസ്ഥയില്‍ പോലും.അല്ലേ ????

  ReplyDelete
 24. @ജയശ്രീകുമാര്‍,

  പിന്നെ ഖുര്‍ആന്‍ വായിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം പ്രവാചകചര്യയും, ഹദീസുകളും ഖുറാനോടൊപ്പം കണക്കിലെടുക്കണം എന്നതാണ്. ഖുര്‍ആന്‍ന്റെ ഭാഷാ തര്‍ജുമ്മ കൊണ്ട് മാത്രം ഖുറാന്‍ പഠനം പൂര്‍ത്തിയാവില്ല.അത് കൊണ്ട് തന്നെയാണ് "വിശുദ്ധ ഖുര്‍ആന്‍ വായിക്കാതെയും പഠിക്കാതെയും മനസ്സിലാക്കാതെയും " എന്ന് ഞാന്‍ പോസ്റ്റില്‍ പറഞ്ഞിട്ടുള്ളത്‌. വായിക്കുന്നതും, പഠിക്കുന്നതും രണ്ടും രണ്ടാണല്ലോ...

  ഖുറാനിലെ ഒരു വാചകത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ എല്ലാ വചനങ്ങളിലും പ്രവാചകചര്യകളിലും ശ്രദ്ധ കേന്ദ്രീകരിച്ചു മനസ്സിലാക്കിയിരുന്നെങ്കില്‍ 80 കോടി അവിശ്വാസികളെ അബ്സാര്‍ മാത്രമല്ല, ഇസ്ലാമിനെ ശരിക്കും മനസ്സിലാക്കിയ ആരും നിന്ദ്യരായി കാണില്ല എന്ന് താങ്കള്‍ക്ക് ബോധ്യപ്പെടുമായിരുന്നു.

  ഖുര്‍ആന്‍ അത് ഉണ്ടായ കാലത്തിനു മാത്രം ഉള്ളതല്ല, ലോകാവസാനംവരേയ്ക്കും ഉള്ളതാണ് എന്നാണ് ഇസ്ലാമില്‍ വിശ്വസിക്കുന്നവര്‍ വിശ്വസിക്കുന്നത്.ശരിക്ക് തുറന്ന മനസ്സോടെ പഠിച്ചാല്‍ ഭാരതീയനോ, ഭാരതീയ മുസ്ലിമിനോ അംഗീകരിക്കാന്‍ കഴിയാത്ത ഒരു ആയത്തും ഖുര്‍ആനില്‍ കണ്ടെത്താന്‍ കഴിയില്ല. ഇവിടത്തെ വിഷയം തീവ്രവാദം ആയതുകൊണ്ടും, വിശദമായ ഖുര്‍ആന്‍ പഠന ക്ലാസ്സിന് ആവശ്യമായത്ര പാണ്ഡിത്യം എനിക്കില്ലാത്തതുകൊണ്ടും ആ വിഷയത്തിലേക്ക് കൂടുതല്‍ കടക്കാന്‍ ഞാന്‍ താല്പര്യപ്പെടുന്നില്ല.

  നന്മകള്‍ എവിടെ നിന്നായാലും അത് നമുക്ക്‌ ആവശ്യമാണ്‌. മറ്റൊരുത്തന് തിന്മയായി മാറാത്ത എല്ലാ നന്മകളും സ്വാഗതം ചെയ്യപ്പെടണം എന്നതാണ് എന്റെ അഭിപ്രായം. "ആ നന്മ പറഞ്ഞിട്ടുള്ളത്‌ ഗീതയില്‍ ആണല്ലോ, അല്ലെങ്കില്‍ ബൈബിളില്‍ ആണല്ലോ അതുകൊണ്ട് ഞാന്‍ അതിനെ അംഗീകരിക്കില്ല" എന്ന് പറയാന്‍ സാമാന്യ ബുദ്ധിയും, സാമാന്യ വിവരവും, സാമാന്യ വിവേകവും ഉള്ള ഒരു മനുഷ്യനും കഴിയില്ല.

  ജീര്‍ണതകള്‍ മതങ്ങളില്‍ അല്ല, മറിച്ച് മതം വ്യവസായമായും, മുതലെടുപ്പായും ആക്കി മാറ്റി കൈകാര്യം ചെയ്യുന്ന വ്യക്തികള്‍ക്ക് ആണ് എന്ന തിരിച്ചറിവ് ഉണ്ടാകാന്‍ ഉള്ള ഒരു എളിയ ശ്രമം എന്ന നിലയില്‍ ആണ് ഞാന്‍ ഈ പോസ്റ്റ്‌ ഇട്ടത് എന്നെങ്കിലും തിരിച്ചറിയുക.

  താങ്കളുടെ അഭിപ്രായങ്ങള്‍ തുറന്നു പങ്കുവെച്ചതിനു ഒരായിരം നന്ദി....

  ReplyDelete
 25. @National_Hangman,

  ഇന്ത്യ ഒരു മതേതര രാഷ്ട്രം ആണ്. മതേതരം എന്ന വാക്കുകൊണ്ട് ഉദേശിക്കുന്നത് എല്ലാ മതക്കാര്‍ക്കും ഒരേ സിവില്‍ കോഡ് പിന്തുടരണം എന്ന് അല്ല. ഓരോരുത്തര്‍ക്കും തങ്ങളുടെ മതത്തിന്റെ ആചാരങ്ങളും അനുഷ്ടാനങ്ങളും അനുസരിച്ച് ജീവിക്കാന്‍ ഉള്ള സ്വാതന്ത്രം ഉണ്ട് എന്നതാണ് മതേതരത്വം എന്ന വാക്കിന്റെ അര്‍ഥം എന്ന് ആദ്യം മനസ്സിലാക്കുക.

  അമ്പലത്തിന്റെ വരുമാനം കൈകാര്യം ചെയ്യുന്നതില്‍ പരാതി ഉണ്ടെങ്കില്‍ അതില്‍ കോടതിയുടെയോ ഭരണകൂടത്തിന്റെയോ ശ്രദ്ധയില്‍പ്പെടുത്തി വേണ്ട കാര്യങ്ങള്‍ ചെയ്യുക എന്നേ ആ വിഷയത്തെ കുറിച്ച് എനിക്ക് പറയാനുള്ളൂ.മദ്രസ ചിലവുകള്‍ നടത്താന്‍ ബുദ്ധിമുട്ട് ഉള്ളതും ഇല്ലാത്തതുമായ ഒരുപാട് മദ്രസകള്‍ ഉണ്ട് എന്നതാണ് വാസ്തവം. പാവങ്ങളെ സഹായിക്കുന്നതില്‍ ഇസ്ലാമില്‍ വലിയ പങ്ക് വഹിക്കുന്നത് "സക്കാത്ത്‌" എന്ന സിസ്റ്റം ആണെന്നു മനസ്സിലാക്കുക.

  പല പള്ളികമ്മറ്റികളും വിശ്വാസികളില്‍ നിന്നും പിരിവ് നടത്തി തന്നെയാണ് നില നിന്ന് പോകുന്നത് എന്നതാണ് സത്യം.

  അമ്പലങ്ങളില്‍ മറ്റു വിശ്വാസികള്‍ ജോലി ചെയ്യുനതിനെ കുറിച്ചും പറയാന്‍ ഞാന്‍ ആളല്ല. അത് ഭരണകൂടങ്ങളുടെ മുന്‍പില്‍ ആണ് അവതരിപ്പിക്കേണ്ടത്.അമ്പലത്തില്‍ ഹിന്ദുവും, പള്ളിയില്‍ മുസ്ലിമും തന്നെ ജോലി ചെയ്യുന്നതാണ് നല്ലത് എന്നതാണ് എന്റെ അഭിപ്രായം. ഓരോ മതക്കാര്‍ക്കും തങ്ങളുടേതായ രീതികള്‍ ഉള്ളത് കൊണ്ട് അതാവും നന്നാവുക എന്ന് എനിക്ക് തോന്നുന്നു.

  നിങ്ങള്‍ ഹിന്ദുത്വം ഒരു മതമാണെന്ന് സമ്മതിക്കുന്നു. മുകളില്‍ഒരു സുഹൃത്ത്‌ എഴുതി "ഹിന്ദു മതം എന്നൊരു മതമില്ല" എന്ന് മുകളിലെ കമന്റുകള്‍ വായിച്ചാല്‍ കാണാം. ഇതില്‍ ആര് പറഞ്ഞതാണ് യഥാര്‍ത്ഥത്തില്‍ വാസ്തവം???

  ഇവിടെ എല്ലാ മതവിഭാഗങ്ങങ്ങളും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അടിച്ചമര്‍ത്തല്‍ നേരിടുന്നുണ്ട്.ഞാന്‍ മനസ്സിലാക്കിയടത്തോളം ഒരുവിഭാഗം മാത്രമാണ് ഇന്ത്യയില്‍ അടിച്ചമര്‍ത്തലിന് വിധേയമാക്കാത്തത് .അക്കൂട്ടരാണ് "രാഷ്ട്രീയക്കാര്‍".

  ആരാധാനലയത്തിലെ ജോലിക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നത് സര്‍ക്കാര്‍ അല്ലെങ്കില്‍, വരുമാനത്തില്‍ ഇടപെടാനും സര്‍ക്കാരിന് അധികാരം ഇല്ല എന്നതാണ് എന്റെ അഭിപ്രായം.
  ഒരു പാലം ഇട്ടാല്‍ അങ്ങോട്ടും, ഇങ്ങോട്ടും സഞ്ചാരം ഉണ്ടാകണം.

  ആര്‍ എസ്സ് എസ്സ് പോലുള്ള സംഖടനകള്‍ ഉള്ളടത്തോളംകാലം അടികള്‍ വര്‍ദ്ധിക്കുകയെ ഉള്ളൂ എന്ന വാസ്തവം തിരിച്ചറിയുക. വടി കൊടുത്ത് അടിവാങ്ങുമ്പോള്‍ (ആര്‍ എസ്സ് എസ്സ് ആയാലും എന്‍ ഡി എഫ് ആയാലും) അതില്‍ ഒരുപാട് നിരപരാധികള്‍ ബാലിയാവുന്നുണ്ട് , കുടുംബങ്ങള്‍ അനാഥമാവുന്നുണ്ട്, സമാധാനം നശിക്കുനുണ്ട് എന്ന സത്യങ്ങള്‍ തിരിച്ചറിയുക.

  "നിങ്ങള്‍, ഞങ്ങള്‍" പ്രയോഗം കൂടുമ്പോഴാണ് വിഭാഗീയതയുടെ വിഷ വിത്തുകള്‍ മുളക്കുക. അല്ലാതെ ഒരു മുസ്ലിം തന്റെ മതാചാരപ്രകാരം കോടതികളില്‍ പോകാതെ വിവാഹ മോചനം നേടുമ്പോള്‍ അല്ല എന്നെങ്കിലും തിരിച്ചറിയുമല്ലോ !!!!

  ReplyDelete
 26. " ബഹുദൈവ വിശ്വാസികളെ എവിടെ കണ്ടാലും വധിച്ചു കൊള്ളുക" എന്ന വിശുദ്ധ ഖുര്‍ആനിലെ വചനങ്ങള്‍ കുടുതല്‍ വിശദീകരണം ആവിശ്യമുണ്ടെന്നു തോന്നുന്നു.....

  അമേരിക്കയും വിയറ്റ്നാമും തമ്മിലുള്ള യുദ്ധം നടന്ന സമയം അമേരിക്കന്‍ പ്രസിഡന്റ് അല്ലെങ്കില്‍ ആര്‍മി ജനറല്‍ അമേരിക്കന്‍ പട്ടാളതോട് "വിയറ്റ്നാമീസ്നെ കണ്ടെടുത്ത് വച്ച് വധിക്കുക" എന്ന് പ്രക്യാപിച്ചു എന്ന് സങ്കല്‍പികുക. ഇന്ന് ആ വാക്യങ്ങള്‍ സന്ദര്‍ഭങ്ങളില്‍ നിന്ന് അടര്‍ത്തിയെടുത്ത് "വിയറ്റ്നാമീസ്നെ കണ്ടെടുത്ത് വച്ച് വധിക്കുക" എന്നത് അമേരിക്കന്‍ നയമാണെന്ന് ആരെങ്കിലും വിശദീകരിച്ചാല്‍ അതിനു വല്ല യുക്തിയും ഉണ്ടോ?

  വിശുദ്ധ ഖുറാന്‍ വചനങ്ങള്‍ 23 വര്‍ഷങ്ങള്‍ കിടയില്‍ വിവിധ സന്ദര്‍ഭങ്ങളില്‍ ആയി അവതരിപിക്കപെട്ടതാണ്....അതിലെ വരികള്‍ സന്ദര്‍ഭങ്ങളില്‍ നിന്ന് അടര്‍ത്തി എടുത്ത് അവതരിപികുക്ക ഒരുപക്ഷെ അതിനെ ദുര്‍വ്യാഖ്യാനം ചെയ്യുന്നതിന് തുല്യമായിരിക്കും...ബി.ജെ.പി നേതാവ് അരുണ്‍ ഷൂറി 'മനസ്സിലാകിയത്' പോലെ മുസ്ലിം സമൂഹം ആ വചനങ്ങള്‍ മനസ്സിലാക്കിയിരുന്നെങ്കില്‍ അദേഹത്തിന്റെ മുന്‍പില്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആയുധധാരികളായ മുസ്ലിങ്ങളുടെ ഒരു നീണ്ട ക്യു തന്നെ ഉണ്ടാകുമായിരുന്നു. അത്തരം ഒരു സാഹചര്യം ഇല്ലാത്തത് കൊണ്ടുതന്നെ മുസ്ലിം സമൂഹം ആ വചനങ്ങള്‍ എങ്ങനെ ഗ്രഹിച്ചു എന്ന് ഉള്‍കൊള്ളാന്‍ പ്രയാസമുണ്ടാവില്ല.

  ആ വചനത്തിന്‍റെ അവതരണ പശ്ചാത്തലം ഒന്ന് പരിശോധിക്കാം ...

  ഹിജ്ര ആറാം വര്‍ഷം പ്രവാചകന്‍ മക്കയിലെ ബഹുദൈവാരാധകരായ ആളുകളുമായി ഉണ്ടാക്കിയ കരാര്‍ അവര്‍ തന്നെ ലങ്കികുന്നു ..(Treaty of Hudaybiyyah, available on net)

  ഹിജ്ര എട്ടാം വര്‍ഷത്തിലെ മക്കാവിജയത്തിനു ശേഷവും(മക്ക പ്രവ്ചാകന്റെ അധീനതയില്‍ ആയ ശേഷം) പ്രാന്തപ്രദേശങ്ങളിലെ അമുസ്ലിംകള്‍ പ്രവാചകനെയും അനുയായികളെയും ആക്രമിക്കാന്‍ തക്കം പാര്‍ത്തിരുന്നു...

  പ്രവാചകനും അനുയായികളും മദീന വിട്ട് പുറത്തുപോയ സന്ദര്‍ഭം (തബൂക്ക് യുദ്ധവേള) അവര്‍ മദീനയെ ആക്രമിക്കാന്‍ ശ്രമിച്ചു.കരാറുകള്‍ എല്ലാം ലങ്കികുകയും ചെയ്തു.

  അത്തരമൊരു സാഹചര്യത്തിലെ യുദ്ധപ്രക്യാപനമായിരുന്നു സുറ തൌബയിലെ വചനങ്ങള്‍. സന്ധി ലങ്കിച്ചവര്‍ക്ക് പോലും അത് തിരുത്താന്‍ നാല് മാസത്തെ സമയം നല്‍കി.സന്ധി ലങ്കികാതവര്‍ക്ക്‌ ഇത് ബാധകമായിരുന്നില്ല ..(Quran 9:4, 9:7 ,9:12-13); Quoting one ayath 9:4

  "എന്നാല്‍ ബഹുദൈവവിശ്വാസികളുടെ കൂട്ടത്തില്‍ നിന്ന്‌ നിങ്ങള്‍ കരാറില്‍ ഏര്‍പെടുകയും, എന്നിട്ട്‌ നിങ്ങളോട്‌ (അത്‌ പാലിക്കുന്നതില്‍) യാതൊരു ന്യൂനതയും വരുത്താതിരിക്കുകയും, നിങ്ങള്‍ക്കെതിരില്‍ ആര്‍ക്കും സഹായം നല്‍കാതിരിക്കുകയും ചെയ്തവര്‍ ഇതില്‍ നിന്ന്‌ ഒഴിവാണ്‌. അപ്പോള്‍ അവരോടുള്ള കരാര്‍ അവരുടെ കാലാവധിവരെ നിങ്ങള്‍ നിറവേറ്റുക. തീര്‍ച്ചയായും അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു"(Holy Quran 9:4)

  അവധി കഴിഞ്ഞാലും അഭയം തേടി വരുന്നവരെ സംരക്ഷികാനും അവര്‍ക്ക്‌ പഠിക്കാനുള സാഹചര്യം ഒരുക്കാനും ഖുറാന്‍ നിര്‍ദേശിച്ചു.(Holy Quran 9:6)

  ഇങ്ങോട്ട് യുദ്ധം ചെയ്തവരോട് മാത്രം യുദ്ധം ചെയ്യുക എന്നാ ഖുറാന്‍ വചനവും ചേര്‍ത്ത് വായികെണ്ടതുണ്ട്..(Holy Quran 60:8-9)

  "മതകാര്യത്തില്‍ നിങ്ങളോട്‌ യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന്‌ നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക്‌ നന്‍മ ചെയ്യുന്നതും നിങ്ങളവരോട്‌ നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട്‌ നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു".(Holy Quran 60:8)

  കരാര്‍ പാലികാത്തവന്‍ എന്നില്‍ പെട്ടവനല്ല എന്ന് മുസ്ലിം സമൂഹത്തെ തന്നെ ശക്തമായി പഠിപ്പിച്ച പ്രവാചകന്‍ , ശത്രുപക്ഷം കരാര്‍ ലങ്കനം നടത്തിയപ്പോള്‍ അവര്‍ക്ക്‌ തിരുത്താന്‍ നാല് മാസത്തെ അവധി നല്‍കുകയും അനിവാര്യ ഘട്ടത്തില്‍ അവസാന ഉപാധിയായി യുദ്ധത്തെ സ്വീകരിക്കുകയും ചെയ്തു എന്നുള്ളത് ഇസ്ലാം ഭീകരവാദത്തെ പ്രോത്സാഹിപിക്കുന്നു എന്ന വാദത്തിന്റെ പൊള്ളത്തരം എടുത്തു കാണിക്കുന്നു ...

  ReplyDelete
 27. >>ആര്‍ എസ്സ് എസ്സിനെ നേരിടാന്‍ ഏറ്റവും അര്‍ഹതയുള്ളവര്‍ ഹിന്ദു സഹോദരന്മാരാണ് ....
  അതുപോലെ എന്‍ ഡി എഫിനെ നേരിടേണ്ടത് മുസ്ലിങ്ങളും <<

  തീര്‍ച്ചയായും.. മുസ്‌ലിം പണ്ഡിതര് അത് നിര്‍‌വഹിക്കുന്നു. എല്ലാവരിലും ആ സന്ദേശമെത്തണം..

  എന്‍.ഡി.എഫ് അകവും പുറവും

  തീവ്രവാദം

  (പ്രചാരകനു നന്ദി )


  പോസ്റ്റിലെ ഒരു കാര്യം (പള്ളികള്‍ ) വിയോജിപ്പ് അറിയിക്കട്ടെ. അത് വിഷയം മാറിപ്പൊകുമെന്ന ഭയന്ന് അതിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല.


  ദീന്‍ (മതം) അറിയാത്തവര് ദീന്‍ പറന്ന്ജു തുടങ്ങിയതാണ്‌ കുഴപ്പങ്ങള്‍ക്ക് കാരണം

  ReplyDelete
 28. @MRmails,

  കൂടുതല്‍ വ്യക്തമായ വിശദീകരണം നല്‍കി, കൂടുതല്‍ കാര്യങ്ങള്‍ അറിയാനും മനസ്സിലാക്കാനും സഹായിച്ചതിന് ഒരായിരം നന്ദി.

  ReplyDelete
 29. @ ബഷീര്‍ പി.ബി.വെള്ളറക്കാട്‌,

  ഉപയോഗപ്രദമായ ലിങ്കുകള്‍ നല്‍കിയതിനും വിയോജിപ്പ് ഉള്ള ഭാഗം തുറന്ന് പറഞ്ഞതിനും വളരെയധികം നന്ദി.....

  ReplyDelete
 30. മനസ്സ് തൊട്ട ഈ പോസ്റ്റിന്‌ ആയിരം അഭിനന്ദനങ്ങൾ. എന്റെ കാഴ്ചപ്പാടിതാണ്‌

  ദൈവത്തെ സംരക്ഷിക്കേണ്ടത് മനുഷ്യന്റെ കടമ അല്ല എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.എന്റെ ദൈവത്തെ രക്ഷിക്കാൻ ഞാൻ വാൾ എടുക്കേണ്ടി വരുമ്പോൾ ദൈവം ദുർബലനും അശക്തനുമാകുന്നു. എന്റെ സംരക്ഷണയിലുള്ള അശക്തനായ ദൈവത്തെ ഞാൻ എങ്ങനെ ആശ്രയിക്കും ?

  ReplyDelete
 31. യഥാര്‍ത്ഥത്തില്‍ ഇരുട്ട് മുറിയിലേക്കുള്ള വെളിച്ചമാണ് ഈ പോസ്റ്റ്‌. പരസ്പരം സ്നേഹിക്കുവാന്‍ ആണ് എല്ലാ മതങ്ങളും പഠിപ്പിക്കുന്നത് എന്ന് എല്ലാവരും മറക്കുന്നു ......... ഇത് ഒരു നല്ല തുടക്കമാകട്ടെ........... താങ്കള്‍ക്കു എന്‍റെ ഒരായിരം അഭിവാദ്യങ്ങള്‍

  ReplyDelete
 32. എന്റെ നാട്ടില്‍ ആര്‍.എസ് .എസ്സും. ബി .ജെ.പി.യും, അത് പോലെ എന്‍.ഡി.എഫ് ,സംഘടനകളൊന്നും വേര് പിടി ക്കാ റില്ല.അവിടെ ആകെയുള്ളത്, ഹിന്ദുക്കളും, മുസ്ലീംങ്ങളും മാത്രം. അവിടെ ഏക ദൈവം, ബഹു ദൈവം എന്നൊന്നും ആരും മുറ വിളി കൂട്ടാറും ഇല്ല .മുസ്ലീം പള്ളികളില്‍ കയറി ഹൈന്ദവര്‍ പ്രാ ര്‍ഥിക്കാ റുണ്ട്.മുസ്ലിം യുവാക്കള്‍ അമ്പല മുറ്റത്ത് ഹിന്ദു സുഹൃത്തു ക്കളുമായി സംസാരിച്ചിരിക്കുന്നത് ഞാന്‍ പലപ്പോഴും കണ്ടി ട്ടു ണ്ട്.ഇന്നുവരെ ഡിസംബര്‍ ആറു ഞങ്ങള്‍ ആഘോഷിച്ചിട്ടില്ല. അതാണ്‌ ഞങ്ങളുടെ ഐശ്വര്യം. മത മൈത്രിയുടെ നാടായ എരുമേലി യെ ക്കുറിച്ചാണ് പറഞ്ഞത്.
  ഈ ബ്ലോഗ്‌ ഒന്ന് കാണുക .
  http://vayanakkootam.blogspot.com/2011/05/blog-post_15.html - ഇതാണ് എരുമേലി.ഇസ്ലാമില്‍ യഥാര്‍ത്ഥ വിപ്ലവം ഉണ്ടാകണ്ടത് താഴെ തട്ടില്‍ നിന്നാണ്. എന്ന് പറ ഞ്ഞാല്‍ മത പാഠ ശാലകളില്‍ നിന്നും,സ്കൂളുകളില്‍നിന്നുമാണ്.മത പാഠങ്ങള്‍ ക്കൊപ്പം അവരെ വിശ്വ മാനവികതയെ ക്കുറിച്ച് കൂടി പഠിപ്പിക്കണം .മറ്റു മതങ്ങളും സ്നേഹമാണ് ഉദ്ബോധനംചെയ്യുന്ന തെന്ന് പഠിപ്പിക്കണം .ഈ ലേഖനത്തിനു മറുപടി എഴുതാതെ പോന്നത് ശരിയല്ല എന്ന് തോന്നിയതുകൊണ്ട് മാത്രം എഴുതി. എല്ലാവരും നല്ലത് ചിന്തിക്കാന്‍ പ്രാര്‍ഥിക്കാം

  ReplyDelete
  Replies
  1. thank you....
   ethu pole oru naadundallo , athu katti thanna thankalkkum, evide chilathu kurikkan avasaram thanna Absar num arayiram nanni....
   Santhosh Sukumar , thampanoor , Trivandrum 695001

   Delete
 33. നല്ല വിലയിരുത്തല്‍ ,,,,,,,,,,,കാര്യങ്ങള്‍ തുറന്നു കാണികുന്നതില്‍ താങ്കള്‍ വിജയിച്ചിരിക്കുന്നു ,,,,,,,,,,,
  ആശസകള്‍

  ReplyDelete
 34. " ആര്‍ എസ്സ് എസ്സിനെ നേരിടാന്‍ ഏറ്റവും അര്‍ഹതയുള്ളവര്‍ ഹിന്ദു സഹോദരന്മാരാണ് ....
  അതുപോലെ എന്‍ ഡി എഫിനെ നേരിടേണ്ടത് മുസ്ലിങ്ങളും.... "
  ഈ വിചാരം എല്ലാ സഹോദരങ്ങള്‍ക്കും ഉണ്ടായാല്‍ നമ്മടെ രാജ്യം നന്നാകും

  ReplyDelete
 35. നാം അറിയാതെ നമ്മില്‍ തീവ്രവാദത്തിന്റെ വിത്തുകള്‍ മുളപ്പിക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയുക...
  പകരം സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പ്രതീകമായി മാറാന്‍ ശ്രമിക്കുക...

  ReplyDelete
 36. എല്ലാവരും ഒരേ പ്രാപഞ്ചിക ഉറവിടത്തില്‍ നിന്നും വന്നിട്ടുള്ളവരും ഒരു കാലയളവിനു ശേഷം ഒരേ ഇടത്തിലേക്ക് തന്നെ മടങ്ങുന്നവരുമാനെന്നുള്ളത് തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ ആരും ശത്രുക്കള്‍ ആകില്ല

  ReplyDelete
 37. othry nanni und ikka ee postitathinu... ente abhiprayathil adisthana vidhyabyasam ullavar orykalum jateeyudeyum mathangaludeyum peru paranj vazakinu vararila.. arivilathavare manapoorvam ayudam akukayanu palapozum ivde nadakar..
  iyede oru schoolil onapookalam idunat tettanu paraj oru scholil onakhosam vilakiyirunu... valarnu varuna namude ee kurunukalde mansil jatiyudeyum mathathinteyum chinta nirakan sramikunavar namude idayil thanne und..
  avare anu shiksikandath..
  namude kutykalk nalla vidyabyasam kodkua yaunu adyam vendath.. jathymatha chintakal ilate elareyum oru pole kanuna oru lokam analo namuk vendath,
  thnx 4 the post

  ReplyDelete
 38. മുറി വൈദ്യന്‍ ആളെ കൊല്ലും , മുറിയന്‍ മൊല്ല മതത്തെയും ...ഒരാള്‍ക്ക് സ്വന്തം സമുതായതെയും മതത്തെയും തള്ളിപ്പറഞ്ഞു 'മതേതര ' വാതിയകാന്‍ എളുപ്പം..എന്നാല്‍ കാര്യങ്ങളെ വസ്തുതാപരമായി സമീപിക്കുക ക്ഷ പിടിപ്പതു പണിയുള്ള കാര്യമാണ്...

  ReplyDelete
 39. @punnodi Rahman,

  'മതേതര വാദിയാവാന്‍ സ്വന്തം മതത്തെയും,സമുദായത്തെയും തള്ളി പറയണം' എന്ന് കരുതുന്നതാണ് ഏറ്റവും വലിയ മണ്ടത്തരം.
  'മറ്റു മതക്കാരെ വെറുത്താല്‍ മാത്രമേ അത് സ്വന്തം മതത്തോടുള്ള സ്നേഹം ആയി മാറൂ' എന്നാണ് ഇക്കൂട്ടര്‍ ധരിചിട്ടുള്ളത്.ഇത് തെറ്റിധാരണ മാത്രമാണ്.ഈ തെറ്റിധാരണ തന്നെയാണ് പ്രശ്നങ്ങളുടെ അടിസ്ഥാനം.

  ReplyDelete
  Replies
  1. The best reply!.. the best statement.

   Delete
  2. reasonable answer to a narrow minded brother !

   Delete
 40. പോസ്റ്റ്‌ വളരെ ഇഷ്ടപ്പെട്ടു. ഈ സന്ദേശം എല്ലാവരിലും എത്തട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ചില രഹസ്യ അജണ്ടകള്‍ക്കായി (രാഷ്ട്രീയലാഭവും സാമ്പത്തികലാഭവും) ചിലര്‍ പടച്ചുവിടുന്ന ആശയങ്ങളില്‍ കുറെ പാവങ്ങള്‍ വിശ്വസിച്ചു പോകുന്നതായാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇത്തരം ആശയങ്ങള്‍ പ്രച്ചരിപ്പിക്കപെടുന്നതില്‍ നാമോരോരുത്തരും ജാഗ്രത പാലിക്കെണ്ടിയിരിക്കുന്നു.

  ReplyDelete
 41. ഒടുവില്‍, കാഴ്ച്ചപ്പാടുകള്‍ മൂടി വെക്കാനുള്ളതല്ല മറിച്ച് അന്തരീക്ഷത്തില്‍ പാറിപറക്കാനുള്ളതാണ് എന്ന തിരിച്ചറിവോടെയാണ് ഞാന്‍ ഇത് എഴുതുന്നത്........................................... ഈ ഒരു തിരിച്ചറിവ്‌ ഇല്ലാത്തതാണ് എന്ന് നാം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം.ചില സാമൂഹിക പ്രശ്നങ്ങളെ കുറിച്ച് എഴുതാന്‍ പേന എടുത്തപ്പോള്‍ പലപ്പോഴും ഞാനും ഈ തിരിച്ചറിവില്ലാതെ പേന മൂടി വെച്ചിട്ടുണ്ട്.
  നല്ല പോസ്റ്റ്‌ എല്ലാ ഭാവുകങ്ങളും.

  ReplyDelete
 42. 21-22) മനുഷ്യരേ,21 നിങ്ങളുടെയും നിങ്ങള്‍ക്കുമുമ്പ്‌ കഴിഞ്ഞുപോയ സകലരുടെയും സ്രഷ്ടാവായ റബിണ്റ്റെ അടിമത്തം അംഗീകരിക്കുവിന്‍. അതുവഴി നിങ്ങള്‍ ക്കു മോചനം പ്രതീക്ഷിക്കാം 22. നിങ്ങള്‍ക്കായി ഭൂമിയുടെ മെത്ത വിരിക്കുകയും ആകാശത്തിണ്റ്റെ മേലാപ്പു നിര്‍മികുകയും മുകളില്‍നിന്നും ജലം വര്‍ഷികുകയും അങ്ങനെ നാനാതരം കാര്‍ഷികോല്‍പങ്ങള്‍ ഉല്‍പാദിപ്പിച്ചുകൊണ്ട്‌ നിങ്ങള്‍ ക്കു വിഭവങ്ങളൊരുക്കിത്തരികയും ചെയ്തത്‌ അവനാണല്ലോ. അതെല്ലാം അറിഞ്ഞിരിക്കെ നിങ്ങള്‍ മറ്റുള്ള്വരെ അള്ളാഹുവിനു തുല്യരാക്കാതിരികുക23.

  21 വിശുദ്ധ ഖുറാെന്‍റ പ്രബോധനം മനുഷ്യസമുദായത്തിന്‌ പൊതുവായുള്ളതാണ്‌. എന്നാല്‍ ആ പ്രബോധനം പ്രയോജനപ്പെടുതും പ്രയോജനപ്പെടാതിരിക്കുന്നതും ജനങ്ങുടെ സന്നദ്ധതയേയും തദനുസാരമായി അല്ലാഹുവിണ്റ്റെ ഉതവിയേയും ആശ്രയിച്ചാണിരിക്കുന്നത്‌. അതിനാല്‍ ആദ്യമായി മനുഷ്യരെ വേര്‍തിരിച്ചുകൊണ്ട്‌, ഏതുതരം ആളുകളാണ്‌ ഈ ദിവ്യഗ്രന്ഥത്തിെന്‍റ മാര്‍ഗദര്‍ശനം പ്രയോജനപ്പെടുകയ്ം ഏത്‌ തരക്കാര്‍ക്ക്‌ അത്‌ പ്രയോജനപ്പെടുകയില്ലെന്നും വ്യക്തമായി. അനന്തരം, ഏതൊനിെന്‍റ പ്രബോധനത്തിനുവേണ്ടിയാണോ വിശുദ്ധ ഖുറാന്‍ അവതീര്‍ണമായിരിക്കുന്നത്‌ ആ മൌലിക യാഥാര്‍ഥ്യം ഇപ്പോള്‍ മുഴുവന്‍ മനുഷ്യ സമുദായത്തിെന്‍റയും മുമ്പില്‍ സമര്‍പ്പിക്കുകയാണ്‌.

  22. അതായത്‌, ഇഹലോകത്ത്‌ തൊയ ചിന്താഗതികളില്‍ നിന്നും തെറ്റായ പ്രവര്‍ത്തന രീതികളില്‍നിന്നും; പരലോകത്ത്‌ അല്ലാഹുവിെന്‍റ ശിക്ഷയില്‍നിന്നും ഉള്ള്‌ മുക്തി.

  23 അതായത്‌, ഈ പ്രവര്‍ത്തനങ്ങളെല്ലാം അല്ലാഹുവിേന്‍റത്‌ മാത്രമാണെ്‌ നിങ്ങള്‍ ഗ്രഹിച്ചിരിക്കുകയും സമ്മതിച്ചുപറയുകയും ചെയ്യുന്നുവെന്നിരിക്കെ, നിങ്ങളുടെ അടിമത്തം തീര്‍ച്ചയായും അവന്ന്‌ മാത്രമായിരികേണ്ടതാണ്‌. നിങ്ങള്‍ അടിമവൃത്തി ചെയ്യുവാന്‍ അവകാശപ്പെട്ട്വ്വരായി അവനൊഴിച്ച്‌ മറ്റാരുണ്ടാവാനാണ്‌? 'മറ്റുള്ളവരെ അള്ളാഹുവിനു തുല്യരാക്കൂക' എതിെന്‍റ വിവക്ഷ, ഇബാദത്തിെന്‍റയും അടിമവൃത്തിയുടെയും ഏതെങ്കിലുമൊരിനത്തില്‍ മറ്റാരെയെങ്കിലും അള്ളാഹുവോട്‌ സമമാക്കുകയാണ്‌. അള്ളാഹുവിനു മാത്രം അര്‍പ്പികേണ്ടതായ ഇബാദത്ത്‌ എന്താണ്‍ അതിെന്‍റ ഇനങ്ങള്‍ ഏതെല്ലാമാണെന്നും, ഖുറാന്‍ ശക്തിയായി നിരോധിച്ചിട്ടുള്ള ശിര്‍ക്ക്‌ എന്നാല്‍ എന്താണെന്നും, മുന്നോട്ടുനീങ്ങുമ്പോള്‍ ഖുറാനില്‍ നിന്നുതന്നെ നമുക്ക്‌ വിശദമായി മനസിലാവുന്നതാണ്‌.

  മേലുദ്ധരിച്ച ഖുറാന്‍ വചനങ്ങളില്‍ മനുഷ്യ സമൂഹത്തെ ഒന്നടങ്കം ആണു സംബോധന ചെയ്യുന്നത്‌. അതിന്നാല്‍ അത്‌ പഠിക്കുനവര്‍ക്ക്‌ അതില്‍ മാര്‍ഗധര്‍ഷനം ഉണ്ട്‌. അബ്സാര്‍ എഴുതിയ കാര്യ്ങ്ങള്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. ഒന്നാമതായി എല്ലാമതസ്തരും അവരുടെ ഗ്രന്ധങ്ങള്‍ പഠിക്കുകയും അത്‌ പോലെ മറ്റു മത ഗ്രന്ധങ്ങള്‍ താരതമ്യ പഠനം നടത്തുകയും ചെയ്താല്‍ തീവ്രവാദത്തിന്നു പരിഹാരം ആകും

  ReplyDelete
 43. നല്ല പോസ്റ്റ്‌ അബ്സർ.
  ഒറ്റപ്പെട്ട 'കുഴിത്തുരുമ്പ്‌' പ്രവൃത്തികൾ കണ്ടും കേട്ടും ആയുധമെടുത്താൽ എവിടെ ചെന്നവസാനിക്കും ?.

  ഇതെക്കുറിച്ച്‌ ഒരു വീഡിയോ യൂടുബിൽ കണ്ടിരുന്നു. ഒന്നു കണ്ടു നോക്കു.
  http://www.youtube.com/watch?v=HrJIgpwzwHU

  ReplyDelete
 44. ബുദ്ധിമുട്ടുള്ള ഒരു subject ആണ് നിങ്ങള്‍ തിരഞ്ഞെടുത്തത് എന്നിരുന്നാലും അതില്‍ മാന്യത പുലര്‍ത്താന്‍ നിങ്ങളെ കൊണ്ട് സാദിച്ചിട്ടുണ്ട് ................ഒരായിരം അഭിനന്ദനങ്ങള്‍ .......

  ReplyDelete
 45. നമ്മുടെ നാട്ടില്‍ ദിനവും കൂടി വരുന്ന സംഘര്‍ഷങ്ങള്‍ക്ക് ചൂട്ടു പിടിക്കുന്നവര്‍ വിവേകത്തിന്റെ ഈ സ്വരം കേട്ടിരുന്നെങ്കില്‍ ...

  ReplyDelete
 46. ആര്‍ എസ്സ് എസ്സിനെ നേരിടാന്‍ ഏറ്റവും അര്‍ഹതയുള്ളവര്‍ ഹിന്ദു സഹോദരന്മാരാണ് ....
  അതുപോലെ എന്‍ ഡി എഫിനെ നേരിടേണ്ടത് മുസ്ലിങ്ങളും....

  Absar, Orayiram abhinandanagal. Jazakallahu Khairan.

  ReplyDelete
 47. Kollam....sahodhara.............engane thane avatte nammude varum thalamura chindhikendathu.......

  ReplyDelete
 48. "ചാതുര്വെര്ണ്യം്" എന്ന്‍ വച്ചാ എന്താ?????

  ReplyDelete
 49. രണ്ടു തരത്തില്‍ ആണ് ചാതുര്‍വര്‍ണ്യത്തിനു വിശദീകരണങ്ങള്‍ കണ്ടിട്ടുള്ളത്.

  1. വിവിധ തൊഴിലുകള്‍ പ്രധാനമായ നാല് വിഭാഗങ്ങളായി വിഭജനത്തിനു പാത്രങ്ങളായി. ഇതാണ് ചാതുര്‍വര്‍ണ്യം. സവര്‍ണരും അവര്‍ണരുമെന്ന വേര്‍തിരിവുണ്ടാകുന്നതും ഇതില്‍നിന്നാണ്. താരതമ്യേന വെളുത്ത നിറമുള്ള ആര്യന്‍മാര്‍ മാത്രമാണ് വര്‍ണ വ്യവസ്ഥയില്‍ ഉള്‍പ്പെട്ടിരുന്നത്. പൂജാദി കാര്യങ്ങള്‍ക്കും പൗരോഹിത്യത്തിനും ബ്രാഹ്മണര്‍, രാജ്യഭരണത്തിനും യുദ്ധത്തിനും ക്ഷത്രിയര്‍, വ്യാപരത്തിനും വാണിജ്യത്തിനും വൈശ്യര്‍, ദാസ്യവൃത്തികള്‍ക്ക് ശൂദ്രര്‍ എന്നിങ്ങനെയായിരുന്നു ചാതുര്‍വര്‍ണ്യ വ്യവസ്ഥ.

  ReplyDelete
 50. 2. മറ്റൊരു വിശദീകരണം....

  ചാതുര്‍വര്‍ണ്യം എന്നാല്‍ നാല് ജാതി എന്നല്ല ഭൂമിയില്‍ വസിക്കുന്ന നാല് തരം ഗുണങ്ങളോട് കൂടിയ ജന വിഭാഗങ്ങള്‍ ആണ്

  1) സത്വഗുണം

  സത്യം,സഹിഷ്ണുത,സമഭാവന, നിഷ്കാമ ഭക്തി,അഹിംസ എന്നീ ഗുണങ്ങളോട് കൂടിയതും യമ നിയമങ്ങള്‍ അനുസരിച്ച് പ്രകൃതിയോട് ചേര്‍ന്ന് ജീവിക്കുന്ന ഏതൊരു മനുഷ്യനും സത്വഗുണശാലി ആണ് .. അവന്‍ ആണ് ബ്രാഹ്മണന്‍ .. പരബ്രാഹ്മണന്‍ ആയ ഭഗവാന് തൊട്ടു താഴെ ആണ് ഇവര്ക്ക് സ്ഥാനം. അതിനാലാണ് വേദകാലം മുതല്‍ ക്ഷേത്രങ്ങളില്‍ പൂജകന്മാരായി ബ്രാഹ്മണന്‍മാരെ അവരോധിക്കപ്പെടുന്ന ആചാരം നിലനിന്നത്.

  2) സത്വഗുണം + രജോഗുണം

  ചില സത്വ ഗുണങ്ങളും ക്ഷമ , ധീരത, ബുദ്ധി , ഭരണശേഷി ,മുന്‍കോപം , എടുത്തുചാട്ടം എന്ന രജോഗുണങ്ങളും ചേര്‍ന്നവര്‍ ആണ് ക്ഷത്രിയര്‍ .. ഏതൊരു നല്ല ഭരണകര്‍ത്താവും ജാതി വര്‍ണ്ണ മത ഭേദമെന്യേ ക്ഷത്രിയന്‍ ആണ്

  3) രജോഗുണം + തമോഗുണം

  ചില രജോഗുണങ്ങളും വ്യാപാര പാടവവും , പണത്തിനോടുള്ള അത്യാര്‍ത്തിയും , അസൂയ , കുശുമ്പ് എന്നിവയും ധനം മാത്രം മനസ്സില്‍ കണ്ടുകൊണ്ടുള്ള ജീവിതരീതിയും ആചരിക്കുന്ന ഏത് വ്യക്തിയും ജാതി മത ഭേതമെന്യേ വൈശ്യന്‍ ആണ്

  4) തമോഗുണം

  അസത്യ ഗുണങ്ങള്‍ അടങ്ങിയവര്‍ ആണ് ശൂദ്രന്‍മാര്‍ , സഹജീവികളെ ഹിംസിക്കുക , മോഷണം, എപ്പോഴും കളവു പറയുക , പ്രകൃതിക്ക്‌ ഹാനികരമായ പ്രവൃത്തികള്‍ ചെയ്യുക. എന്നിങ്ങനെ സാമൂഹിക ജീവിതത്തില്‍ ഉള്ള ദുഷ്പ്രവൃത്തികള്‍ ചെയ്യുന്നവര്‍ എല്ലാം ജാതി മത ഭേത മേന്യേ ശൂദ്രന്മാര്‍ ആണ് അവരെ തൊട്ടാല്‍ എന്നല്ല തീണ്ടിയാല്‍ പോലും കുളിക്കണം , അവരെ ആരാധനാലയങ്ങളില്‍ പ്രവേശിപ്പിക്കരുത് എന്ന് പോയിട്ട് അതിന്‍റെ അടുത്ത് കൂടിയുള്ള പാതകളില്‍ പോലും പ്രവേശിപ്പിക്കരുത് എന്നല്ലാം പറയപ്പെടുന്നു.

  ഇതാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്.
  ഇതില്‍ തെറ്റുണ്ടെങ്കില്‍ കൂടുതല്‍ അറിയുന്നവരോട് തിരുത്താന്‍ അഭ്യര്‍ത്ഥിക്കുന്നു...

  ReplyDelete
 51. September 09, Friday,2011
  ഓണാശംസകള്‍.
  പ്രിയ അബ്സര്‍,
  യോജിപ്പും വിയോജിപ്പും മതപരമാണ്‌. സൗഹൃദം മാനവികവും. മതപരമായി നമുക്ക് (മനുഷ്യര്‍ക്ക്‌) യോജിക്കാന്‍ കഴിയില്ല എന്ന് മനസ്സിലായല്ലോ. പക്ഷെ മനുഷ്യത്വപരമായി ഒക്കും. അതുകൊണ്ടാണ് ഇന്നത്തെ കാലത്ത് മതത്തെക്കാള്‍ വലുതാണ്‌ മാനവികത എന്ന് പറയുന്നത്. അതുകൊണ്ടാണ് "ഒരു പാപ ഭാരം പേറുകയാണെന്ന തോന്നല്‍ എനിക്കില്ല" എന്ന് താങ്കള്‍ പറയുന്നതും ഞാന്‍ അങ്ങനെ പറയാത്തതും.
  ഈ ബ്ലോഗിന്റെ ലക്ഷ്യത്തെ ഞാന്‍ സര്‍വാത്മനാ സ്വാഗതംചെയ്യുന്നു. RSS - NDF ഇരട്ടകള്‍ ഇല്ലാതാകണം. അതിനു പക്ഷെ അതേ ഭീകരന്മാരുടെ ആയുധങ്ങള്‍ തിരിച്ചുപയോഗിച്ചാല്‍ ഫലവത്താകില്ലെന്നു ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു. എന്നാല്‍, അബ്സര്‍ ഉന്നം വയ്ക്കുന്ന ലക്ഷ്യത്തില്‍നിന്നുള്ള വ്യതിചലനമാണ് എന്റെ ഇടപെടല്‍ എന്നു മനസ്സിലാക്കികൊണ്ട്‌ ഞാന്‍ പിന്മാറുന്നു: ചില വിശദീകരണങ്ങളോടെ.
  ൧. "ഗീത ഹിന്ദുത്വത്തിന്റെ മൌലിക ഗ്രന്ഥം അല്ല എന്ന് വേണമെങ്കില്‍ പറയാം". വേണമെങ്കില്‍ അല്ല. അല്ല. "മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം വിശുദ്ധ ഖുര്‍ആനെ പിന്‍പറ്റുന്നതോടൊപ്പം തന്നെ പിന്‍പറ്റേണ്ടതാണ് പ്രവാചകചര്യയും ഹദീസുകളും." ഞാനും ഇത് തന്നെ പറഞ്ഞത്. ഒന്നാമത്തെ പോസ്ടില്‍നിന്നു കൂട്ടുതലായി ഒന്നും പറയാനില്ല. സെമിറ്റിക് മതങ്ങളോട് താരതമ്മ്യം ചെയ്യാന്‍ വേണ്ടി പ്രതിയോഗികളും പിന്നെ സെമിറ്റിക് ഭയമുള്ള ഹൈന്ദവ വാദികളും കൂടി രൂപീകരിച്ചെടുത്ത അപരത്വം മാത്രമാണ് ഹിന്ദുമതം. അങ്ങനെയൊരു മതസങ്കല്‍പ്പം ഭാരതീയ പാരമ്പര്യമല്ല.
  "ഭാരതീയനു മതമില്ല എന്ന് താന്കള്‍ പറയുന്നു.പക്ഷെ ദൈവം ഇല്ല എന്ന് പറയുന്നില്ലല്ലോ.പുരാതന ഭാരതീയര്‍ എല്ലാം യുക്തിവാദികള്‍ ആണെന്നും പറയാന്‍ കഴിയില്ല. .ആ ഹിന്ദുത്വത്തിലും ദൈവം ഉണ്ട് എന്ന സങ്കല്‍പ്പം ഉള്ളതുകൊണ്ട് ഹിന്ദുത്വത്തെ ഹിന്ദു മതം എന്ന് വിളിക്കുന്നതുകൊണ്ട് തെറ്റുണ്ടോ? പൌരാണിക ഭാരതീയന് ദൈവ സങ്കല്‍പ്പം ഉണ്ടായിരുന്നില്ലെന്കില്‍ പിന്നെ എന്തുകൊണ്ടാണ് ഹിന്ദുത്വത്തിന്റെ പേരില്‍ ആരാധനാലയങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്?" ദൈവവും മതവും സയാമീസ് ഇരട്ടകളാണെന്നു ചിന്തിക്കുന്നത് താങ്കളുടെ മതപരമായ വിശ്വാസം. അത് പക്ഷേ നാസ്തിക ആസ്തിക ദര്‍ശനങ്ങള്‍ യഥേഷ്ടം തിരഞ്ഞെടുക്കുവാന്‍ അവകാശമുള്ള ഹിന്ദു (ഭാരതീയന്‍) ആ പരിമിതിയുടെ തടവുകാരനല്ല.ഞാന്‍ യുക്തിവാദികള്‍ എന്നു പ്രയോഗിച്ചില്ല. യുക്തിവാദിയെ ദര്‍ശനപരിസരത്തുനിന്നു മാറ്റിനിര്‍ത്തേണ്ട കാര്യം ഇല്ല. അയാള്‍ക്കുമുണ്ട് നമ്മുടെ ബഹുസ്വരതയില്‍ സ്ഥാനം. " പൌരാണിക ഭാരതീയന്റെ ദൈവ സങ്കല്‍പ്പങ്ങള്‍ ഉള്കൊള്ളിച്ചുകൊണ്ടുള്ള വിശ്വാസ രീതിയാണ് ഹിന്ദുത്വം എന്ന് പറയാം." പറയരുത്. കാരണം ഹിന്ദുത്വം എന്നത് അടുത്തകാലത്ത്‌ സംഘപരിവാര്‍ അവരുടെ രാഷ്ട്രീയ താല്പര്യങ്ങള്‍ക്കനുസരിച്ചു ഉണ്ടാക്കിയെടുത്ത ഒരു അജണ്ട മാത്രമാണ്. ഇതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് താങ്കള്‍ അറിയാതെയാണെങ്കിലും RSS പറയുന്ന ഹിന്ദുമതത്തെക്കുറിച്ചാണ് പറയുന്നതെന്ന്. "ഹിന്ദുത്വത്തില്‍ വിശ്വസിക്കുന്ന ഒരാളെ ഹിന്ദു എന്നോ, ഹിന്ദുമത വിശ്വാസി എന്നോ വിളിക്കുന്നത്‌ കൊണ്ടോ വിളിക്കാതിരിക്കുന്നത് കൊണ്ടോ, ഇസ്ലാമില്‍ വിശ്വസിക്കുന്ന വ്യക്തിയെ മുസ്ലിം എന്നോ ഇസ്ലാം മത വിശ്വാസി എന്നോ വിളിക്കുന്നത്‌ കൊണ്ടോ വിളിക്കാതിരിക്കുന്നത് കൊണ്ടോ ഇവിടെ തീവ്രവാദം ഉണ്ടാവുകയോ ഉണ്ടാവാതിരിക്കുകയോ ചെയ്യില്ല." ചെയ്യും എന്നു ഞാന്‍ വിശ്വസിക്കുന്നു. ഹിന്ദു = ഇസ്ലാം എന്നു പറഞ്ഞു വയ്ക്കുന്നത് സ്ഥാപിത താല്പര്യക്കാര്‍ക്ക് നല്ലതിനാകാം. സത്യത്തില്‍ ഇസ്ലാമിലുള്ളതെല്ലാം ഹിന്ദുവിലില്ല. ഹിന്ദുവിലുള്ളതെല്ലാം ഇസ്ലാമിലില്ല.രണ്ടിലും ഇന്ന് നമുക്ക് ആവശ്യമുള്ള നന്മകളും ആവശ്യമില്ലാത്ത തിന്മകളും ഉണ്ട്. അത് തിരിച്ചറിയുകയും വിളിച്ചു പറയുകയും ചെയ്യാത്ത മതേതര ചര്‍ച്ചകള്‍ RSS - NDF ഇരട്ടകൾക്ക് മാത്രം സഹായകരം. എല്ലാ മതങ്ങളും ഒന്നല്ല. ഓരോ കാലത്ത് ഓരോ ദേശത്ത് ഓരോ താല്‍പര്യങ്ങള്‍ക്കുവേണ്ടി രൂപം കൊണ്ടവയാണ്.

  ReplyDelete
 52. "ഖുര്‍ആന്‍ അത് ഉണ്ടായ കാലത്തിനു മാത്രം ഉള്ളതല്ല, ലോകാവസാനംവരേയ്ക്കും ഉള്ളതാണ് എന്നാണ് ഇസ്ലാമില്‍ വിശ്വസിക്കുന്നവര്‍ വിശ്വസിക്കുന്നത്." ഈ വിശ്വാസം അബ്സരിനെപ്പോലെ ഒന്നാമതായി ഒരു മാനവികവാദിയും രണ്ടാമതായി ഒരു മതവിശ്വസിയുമായ ഒരാളുടെ കയ്യില്‍ സുരക്ഷിതമാണെന്ന് എനിക്കുറപ്പുണ്ട്. പക്ഷേ, ഇതേ വിശ്വാസം തന്നെയാണ് ബിന്‍ലാദേനെയും സൃഷ്ട്ടിക്കുന്നത്‌. അങ്ങനെയും ഇങ്ങനെയും വായിക്കാവുന്ന ആയത്തുകള്‍ ആണ് നിങ്ങള്‍ രണ്ടുപേരുടെയും കയ്യില്‍. " ശരിക്ക് തുറന്ന മനസ്സോടെ പഠിച്ചാല്‍ ഭാരതീയനോ, ഭാരതീയ മുസ്ലിമിനോ അംഗീകരിക്കാന്‍ കഴിയാത്ത ഒരു ആയത്തും ഖുര്‍ആനില്‍ കണ്ടെത്താന്‍ കഴിയില്ല." എന്നു അബ്സര്‍ പറയുമ്പോള്‍ ലാദന്‍ അങ്ങനെ പറയത്തുമില്ല. "ജീര്‍ണതകള്‍ മതങ്ങളില്‍ അല്ല, മറിച്ച് മതം വ്യവസായമായും, മുതലെടുപ്പായും ആക്കി മാറ്റി കൈകാര്യം ചെയ്യുന്ന വ്യക്തികള്‍ക്ക് ആണ്" . ക്ഷമിക്കണം. ഈ ജീര്‍ണതകള്‍ മതത്തിനുമുണ്ട്. ഹിന്ദു വിശ്വാസങ്ങളിലായാലും, ഇസ്ലാമിലായാലും.

  പിന്നെ കരാറിന്റെ കാര്യം. കരാറിനെക്കുറിച്ച് അബ്സര്‍ പറയുന്നു. "ഇന്ത്യ -യു എസ് ആണവകരാര്‍ പോലെ ആ കരാറിന് ഒരു പ്രത്യേക പേര് നല്‍കിയതായി കണ്ടിട്ടില്ല.അല്ലെങ്കിലും പെരിനെക്കാള്‍ കാര്യം കരാര്‍ ഉണ്ടായിരുന്നു എന്നും,അത് ലംഘിക്കുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങള്‍ ആയിരുന്നു അതെന്നും ഉള്ള വിഷധീകരനത്ത്തില്‍ നിന്നും തന്നെ സാമാന്യ ബുദ്ധിയും, തുറന്ന മനസ്സോടെ ചിന്തിക്കാന്‍ കഴിയുകയും ചെയ്യുന്നവര്‍ക്ക്‌ കാര്യങ്ങള്‍ മനസ്സിലാക്കാം. മറ്റൊരാള്‍ പറയുന്നു. "അമേരിക്കയും വിയറ്റ്നാമും തമ്മിലുള്ള യുദ്ധം നടന്ന സമയം അമേരിക്കന്‍ പ്രസിഡന്റ് അല്ലെങ്കില്‍ ആര്‍മി ജനറല്‍ അമേരിക്കന്‍ പട്ടാളതോട് "വിയറ്റ്നാമീസ്നെ കണ്ടെടുത്ത് വച്ച് വധിക്കുക" എന്ന് പ്രക്യാപിച്ചു എന്ന് സങ്കല്‍പികുക. ഇന്ന് ആ വാക്യങ്ങള്‍ സന്ദര്‍ഭങ്ങളില്‍ നിന്ന് അടര്‍ത്തിയെടുത്ത് "വിയറ്റ്നാമീസ്നെ കണ്ടെടുത്ത് വച്ച് വധിക്കുക" എന്നത് അമേരിക്കന്‍ നയമാണെന്ന് ആരെങ്കിലും വിശദീകരിച്ചാല്‍ അതിനു വല്ല യുക്തിയും ഉണ്ടോ?" ഇപ്പോള്‍ കാര്യങ്ങള്‍ എളുപ്പമായി. ഇതില്‍ പറയുന്ന അമേരിക്ക എന്ന ആശയത്തോട് നമ്മളിളിപ്പോള്‍ വലിയ ശത്രുതയിലാണല്ലോ. എന്തെന്ന് വച്ചാല്‍ ദുര്‍ബലരോട് ഏകപക്ഷീയമായ കരാറുകള്‍ നിര്‍ബന്ധിച്ചു ഒപ്പിടീക്കുക. പിന്നെ അതിന്റെ പേരില്‍ ഒന്നുകില്‍ സ്വന്തം കാല്ക്കീഴിലേക്ക് കൊണ്ടുവരിക. അല്ലെങ്കില്‍ ഉന്മൂല നാശം വരുത്തുക. അന്നും ഇന്നും ഇത്തരം അമേരിക്കകളെ അംഗീകരിക്കാന്‍ കഴിയാതിരിക്കുകയാണ് മനുഷ്യത്വം എന്നു ഞാന്‍ കരുതുന്നു. "കരാര്‍ ആര് തമ്മില്‍ ഉണ്ടാക്കിയാലും അത് പിന്തുടരാന്‍ ഇരു കൂട്ടരും ബാധ്യസ്ഥരാണ്.അത് ലംഘിക്കുന്ന പക്ഷം അതിന്റെ ഭവിഷ്യത്തുകള്‍ കൂടി നേരിടാന്‍ കരാര്‍ ലംഘകര്‍ തയ്യാറാകേണ്ടി വരും എന്നത് സാമാന്യ നിയമം ആണ്... നമ്മുടെ നിയമ വ്യവസ്ഥയില്‍ പോലും.അല്ലേ ????" പ്രിയപ്പെട്ട അബ്സര്‍, നിങ്ങളിപ്പോള്‍ അമേരിക്കയെ ന്യായീകരിക്കുകയാണ്.
  RSS നോട് ആഭിമുഖ്യം പ്രഖ്യാപിക്കുന്ന National_Hangman എന്ന സുഹൃത്തിനോട്‌ സംസാരിക്കുമ്പോള്‍ കാണുന്ന യുക്തിവാദം സ്വന്തം മതത്തിന്റെ കാര്യത്തില്‍ ഉണ്ടാകുന്നില്ല എന്ന കാര്യത്തില്‍ ഖേദമുണ്ട്. "ആരാധാനലയത്തിലെ ജോലിക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നത് സര്‍ക്കാര്‍ അല്ലെങ്കില്‍, വരുമാനത്തില്‍ ഇടപെടാനും സര്‍ക്കാരിന് അധികാരം ഇല്ല എന്നതാണ് എന്റെ അഭിപ്രായം.

  ReplyDelete
 53. ഒരു പാലം ഇട്ടാല്‍ അങ്ങോട്ടും, ഇങ്ങോട്ടും സഞ്ചാരം ഉണ്ടാകണം.", ""നിങ്ങള്‍, ഞങ്ങള്‍" പ്രയോഗം കൂടുമ്പോഴാണ് വിഭാഗീയതയുടെ വിഷ വിത്തുകള്‍ മുളക്കുക. അല്ലാതെ ഒരു മുസ്ലിം തന്റെ ങള്‍ മതാചാരപ്രകാരം കോടതികളില്‍ പോകാതെ വിവാഹ മോചനം നേടുമ്പോള്‍ അല്ല എന്നെങ്കിലും തിരിച്ചറിയുമല്ലോ !!!!" എന്നീ രണ്ടു അഭിപ്രായങ്ങള്‍ ഉദാഹരണം. അതേ സമയം ഹിന്ദുവിനെക്കുരിച്ചുള്ള അദ്ദേഹത്തിന്റെ നിഗമനങ്ങളോട് താങ്കള്‍ക്ക് വിയോജിപ്പുമില്ല.
  മതേതരത്വത്തിന്റെ വഴി ഇതല്ലെന്നാണ് എന്റെ ഉറച്ച വിശ്വാസം.
  അതേ സമയം "ഇസ്ലാമില്‍ യഥാര്‍ത്ഥ വിപ്ലവം ഉണ്ടാകണ്ടത് താഴെ തട്ടില്‍ നിന്നാണ്. എന്ന് പറ ഞ്ഞാല്‍ മത പാഠ ശാലകളില്‍ നിന്നും,സ്കൂളുകളില്‍നിന്നുമാണ്.മത പാഠങ്ങള്‍ ക്കൊപ്പം അവരെ വിശ്വ മാനവികതയെ ക്കുറിച്ച് കൂടി പഠിപ്പിക്കണം .മറ്റു മതങ്ങളും സ്നേഹമാണ് ഉദ്ബോധനംചെയ്യുന്ന തെന്ന് പഠിപ്പിക്കണം (Kattil Abdul Nissar )" എന്നു പറഞ്ഞ അബ്ദുല്‍ നിസ്സാറില്‍ സാഹോദര്യത്തിന്റെ ശബ്ദം ഞാന്‍ കേള്‍ക്കുന്നു. ഇന്നത്തെ കാലത്ത് നമ്മുടെ മതം വിശ്വമാനവികതയാണ്. സലാം അബ്ദുല്‍ നിസ്സാര്‍.

  ReplyDelete
 54. @ജയശ്രീകുമാര്‍,

  വൈകിയാണെങ്കിലും ഓണാശംസകള്‍.

  1. മതപരമായി നമ്മുക്ക് (മനുഷ്യര്‍ക്ക്‌) വിയോജിപ്പുകള്‍ ഉണ്ടാകാം. പക്ഷെ ആ വിയോജിപ്പുകള്‍ ഒരിക്കലും ശത്രുതയിലേക്ക്‌ നീങ്ങേണ്ട ആവശ്യം ഇല്ലല്ലോ. മനുഷ്യസ്നേഹം എന്നത് മതത്തെക്കാള്‍ വലുതോ ചെറുതോ എന്ന താരതമ്യത്തിന് പ്രസക്തി ഇല്ല എന്നതാണ് എന്റെ അഭിപ്രായം. രണ്ടും ഒരു പോലെ പ്രസക്തമാണ്. മാത്രമല്ല ഒരു മതവും മനുഷ്യസ്നേഹത്തിന് എതിരായി നിലകൊള്ളുന്നില്ല എന്നതും വാസ്തവമാണല്ലോ. RSS - NDF ഭീകരന്മാര്‍ ഇല്ലാതാവണം എന്നതില്‍ ഒരു സംശയവും ഇല്ല.

  2. "ഞാന്‍ ഉന്നം വെക്കുന്ന ലക്ഷ്യത്തില്‍ നിന്നുള്ള വ്യതിചലനമാണ് താങ്കളുടെ ഇടപെടല്‍" എന്ന് താന്കള്‍ വിശ്വസിക്കുന്നു. ഞാന്‍ ഉന്നം വെക്കുന്ന ലക്‌ഷ്യം എന്തായിട്ടാണ് താന്കള്‍ കാണുന്നത് എന്ന് ഒന്ന് വ്യക്തമാക്കാമോ??

  3. ഗീതയുടെ കാര്യത്തില്‍ എന്റെ "ഹിന്ദുക്കള്‍ പുണ്യമുള്ളതായി കണക്കാക്കുന്ന ഗ്രന്ഥങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് ഗീത എന്നതില്‍ തര്‍ക്കം ഇല്ലല്ലോ" എന്ന വാചകത്തെ കുറിച്ച് താന്കള്‍ എന്ത് പറയുന്നു???

  4. ഇന്ത്യയില്‍ ഏതു വിശ്വാസപ്രമാണവും യഥേഷ്ടം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്രം ഓരോരുത്തര്‍ക്കും ഉണ്ടല്ലോ.അതുകൊണ്ട് ഒരു ഭാരതീയനും ഒരു പരിമിധിയുടെയും(മത,വിശ്വാസ കാര്യങ്ങളില്‍) തടവുകാരനല്ല.

  5. യുക്തിവാദികള്‍ക്കും അവരുടെതായ സ്വാതന്ത്രം ഉണ്ട്. അവരുടെ വിശ്വസിക്കാനുള്ള സ്വാതന്ത്രത്തെ ഞാന്‍ ചോദ്യം ചെയ്തിട്ടില്ല.

  ReplyDelete
 55. 6. ഹിന്ദുത്വം ഒരു മതമാണ്‌ എന്ന് താന്കള്‍ വിശ്വസിക്കാതിരിക്കുന്നതിനെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. പക്ഷെ ബഹുഭൂരിപക്ഷം ഹിന്ദുത്വ വിശ്വാസികളും ഹിന്ദുത്വത്തെ മതം ആയി തന്നെയാണ് കാണുന്നത് എന്നതും ഒരു യാഥാര്‍ത്യമല്ലേ??? എന്നാല്‍ ഭൂരിപക്ഷം ഹിന്ദുത്വ വിശ്വാസികളും RSS ക്കാര്‍ ആണെന്ന് പറയാന്‍ കഴിയുമോ ? അപ്പോള്‍ RSS ല്‍ വിശ്വസിക്കാത്ത / പിന്തുണയ്ക്കാത്ത ഒരുപാട് ഹിന്ദു മത വിശ്വാസികള്‍ ഉണ്ട് എന്ന് പറഞ്ഞാല്‍ അതില്‍ തെറ്റുണ്ടോ??

  7. ഹിന്ദുത്വത്തില്‍ വിശ്വസിക്കുന്ന ഒരാളെ ഹിന്ദു എന്നോ, ഹിന്ദുമത വിശ്വാസി എന്നോ വിളിക്കുന്നത്‌ കൊണ്ടോ വിളിക്കാതിരിക്കുന്നത് കൊണ്ടോ, ഇസ്ലാമില്‍ വിശ്വസിക്കുന്ന വ്യക്തിയെ മുസ്ലിം എന്നോ ഇസ്ലാം മത വിശ്വാസി എന്നോ വിളിക്കുന്നത്‌ കൊണ്ടോ വിളിക്കാതിരിക്കുന്നത് കൊണ്ടോ ഇവിടെ തീവ്രവാദം ഉണ്ടാവുകയോ ഉണ്ടാവാതിരിക്കുകയോ ചെയ്യില്ല.കാരണം പേരില്‍ അല്ല കാര്യം,പ്രവര്‍ത്തിയില്‍ ആണ് - ഇത് തന്നെയാണ് എന്റെ വിശ്വാസം.

  8. "ദൈവവും, മതവും സയാമീസ്‌ ഇരട്ടകള്‍ അല്ല എന്ന് വിശ്വസിക്കുന്ന ഒരു ഹിന്ദുത്വ വിശ്വാസി ആണ് താന്കള്‍" എന്ന് പറഞ്ഞാല്‍ അതില്‍ തെറ്റ് ഉണ്ടാകില്ല എന്ന് തോന്നുന്നു. അതുപോലെ "RSS ല്‍ വിശ്വസിക്കാത്ത, ദൈവവും മതവും സയാമീസ്‌ ഇരട്ടകള്‍ ആണെന്ന് വിശ്വസിക്കുന്ന ഹിന്ദു മത വിശ്വാസികളും ഇന്ത്യയില്‍ ധാരാളം ഉണ്ട്" എന്ന് പറഞ്ഞാല്‍ അതില്‍ തെറ്റുണ്ടോ?

  9. ഹിന്ദു = ഇസ്ലാം എന്ന് പറഞ്ഞു വെക്കുന്നതില്‍ ഒരു വസ്തുതയും ഇല്ല. കാരണം രണ്ടും രണ്ടാണല്ലോ.

  10. ഇസ്ലാമില്‍ തിന്മകള്‍ ഉണ്ടെന്ന് ഞാന്‍ ഒരിക്കലും വിശ്വസിക്കുന്നില്ല. ഇനി അങ്ങിനെയുള്ള തിന്മകള്‍ ഉണ്ടെങ്കില്‍ അത് വസ്തുതാപരമായി, വ്യക്തമായി ചൂണ്ടിക്കാട്ടാന്‍ താങ്കളോട് അഭ്യര്‍ത്തിക്കുന്നു.

  ReplyDelete
 56. 11. "മതങ്ങളിലെ പോരായ്മകള്‍ / കുറ്റങ്ങള്‍ വിളിച്ച് പറഞ്ഞാല്‍ മാത്രമേ മതെതര ചര്‍ച്ചകള്‍ പൂര്‍ണമാവൂ" എന്ന് വിശ്വസിക്കുന്നത് ശുദ്ധ മണ്ടത്തരം ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്‌. 'മതേതര വാദിയാവാന്‍ സ്വന്തം മതത്തെയും,സമുദായത്തെയും തള്ളി പറയണം' എന്ന് കരുതുന്നതാണ് ഏറ്റവും വലിയ മണ്ടത്തരം.'മറ്റു മതക്കാരെ വെറുത്താല്‍ മാത്രമേ അത് സ്വന്തം മതത്തോടുള്ള സ്നേഹം ആയി മാറൂ' എന്നാണ് ഇക്കൂട്ടര്‍ ധരിചിട്ടുള്ളത്.ഇത് തെറ്റിധാരണ മാത്രമാണ്.ഈ തെറ്റിധാരണ തന്നെയാണ് പ്രശ്നങ്ങളുടെ അടിസ്ഥാനം.

  സ്വന്തം മതത്തെ സ്നേഹിക്കുന്നതോടൊപ്പം, മറ്റു മതങ്ങളോട് വെറുപ്പ്‌ വച്ച് പുലര്‍ത്താതെ, അന്യമത വിശ്വാസികളോട് സ്നേഹത്തോടെ പെരുമാറിയാല്‍ അതും മതേതരത്തിന്റെ ഗണത്തില്‍ പെടും എന്ന് ഞാന്‍ വിശ്വസിക്കുന്നു. സമാധാന പ്രിയരായ ഭൂരിപക്ഷം വ്യത്യസ്ത ആശയ, മതവിശ്വാസികളും ഈ പാത തന്നെയാണ് പിന്തുടരുന്നത്. "മതം ഇല്ലാതായാലെ മതേതരം ഉണ്ടാകൂ എന്നതല്ല വസ്തുത. എല്ലാ മതവിശ്വാസികളും തമ്മില്‍ സഹകരിച്ചു ജീവിക്കുന്നതാണ് മതേതരത്വം."

  12. ചില മതങ്ങള്‍ ഓരോ കാലത്തിന് വേണ്ടി രൂപം കൊണ്ടിട്ടുണ്ടാകാം. എന്നാല്‍ എല്ലാ മതങ്ങളും അങ്ങിനെയല്ല.

  13. "ഞാന്‍ ഒന്നാമതായി മാനവിക വാദിയും രണ്ടാമതായി മതവിശ്വാസിയും ആണ്" എന്ന് താന്കള്‍ പറഞ്ഞത്‌ തെറ്റാണ്. ഞാന്‍ ഒന്നാമതായി മത വിശ്വാസി തന്നെയാണ്. ഞാന്‍ വിശ്വസിക്കുന്ന മതമാണ് എന്നെ മാനവികവാദി ആകണം എന്ന് പഠിപ്പിച്ചിട്ടുള്ളത്‌. അതുകൊണ്ട് "മതത്തിന്റെ നിര്‍ദേശം ഉള്‍ക്കൊണ്ട് മാനവികവാദി കൂടി ആയ മനുഷ്യന്‍" എന്ന് പറയുന്നതാവും കൂടുതല്‍ ഉചിതം.

  ReplyDelete
 57. 14. അതെ.. ബിന്‍ലാദനെ പോലുള്ളവര്‍ എങ്ങിനെ മതത്തിനെ അവരുടെ കാര്യത്തിനായി ഉപയോഗിക്കുന്നു എന്നും, അതിന്റെ വസ്തുതകളും മെയിന്‍ പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട് . അത് വിശദീകരിക്കാന്‍ വേണ്ടിത്തന്നെയാണ് എന്റെ ഈ പോസ്റ്റും. അതാണ്‌ ഞാന്‍ നേരത്തെ പറഞ്ഞത് മതം അല്ല, മതം കൈകാര്യം ചെയ്യുന്നവരാണ് കുറ്റക്കാര്‍ എന്ന്. ഞാന്‍ ഇക്കാര്യം നേരത്തെ പറഞ്ഞിട്ടും താങ്കള്‍ക്ക് അക്കാര്യം ബോധ്യപ്പെടുന്നില്ലെങ്കില്‍ എനിക്കൊന്നും ചെയ്യാന്‍ കഴിയില്ല. പറയുന്നത് വ്യക്തമായി മനസ്സിലാക്കാത്തത് കൊണ്ടുതന്നെയാണ് ലാദനെ പോലുള്ളവര്‍ യാഥാര്‍ത്യത്തില്‍ നിന്നും അകന്ന് നില്‍ക്കുന്നത്. വളച്ചൊടിക്കാത്ത ഇസ്ലാം മതത്തില്‍ ജീര്‍ണതകള്‍ ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. നേരത്തെ പറഞ്ഞ പോലെ ജീര്‍ണതകള്‍ ഉണ്ടെകില്‍ അത് എവിടെയാണ്, എന്തിലാണ് എന്ന് വ്യക്തമായി ചൂണ്ടിക്കാണിക്കുവാന്‍ ഞാന്‍ അഭ്യര്‍ത്തിക്കുന്നു. വിഷയം മാറി പോകുന്നുണ്ടോ????

  15. "കരാര്‍ ഉണ്ടാക്കിയാല്‍ അത് പാലിക്കണം" എന്ന് പറയുന്നതില്‍ എവിടെയാണ് അമേരിക്കയെ ന്യായീകരിക്കുന്നത്? ഒന്ന് വിശദമാക്കാമോ??ഇത് അമേരിക്കയുടെ മാത്രം നിയമമാണോ? നമ്മുടെ നാട്ടില്‍ വ്യക്തികള്‍ തമ്മില്‍ എഴുതുന്ന കരാറുകള്‍ പോലും ഈ വിധത്തില്‍ അല്ലേ ????

  16. ദുര്‍ബലര്‍ ആയത് കൊണ്ടാണോ നബിയുടെ കാലത്തെ അവിശ്വാസികള്‍ നബിയെയും, അനുയായികളെയും ആക്രമിക്കാന്‍ ശ്രമിച്ചത്??? ദുര്‍ബലര്‍ ആണ് എന്ന് ബോധ്യമുള്ളവര്‍ തങ്ങളെക്കാള്‍ ശക്തിയുള്ള വരുമായി അങ്ങോട്ട് ചെന്ന് ഏറ്റുമുട്ടാന്‍ ശ്രമിക്കുമോ??

  MRmails ന്റെ കമന്റിന്റെ ആദ്യഭാഗം താന്കള്‍ ശ്രദ്ധയോടെ വായിച്ചു എന്ന് മനസ്സിലായി.എന്നാല്‍ തുടര്‍ന്നുള്ള ഭാഗം താങ്കള്‍ അവഗണിക്കുകയോ കണ്ടില്ലെന്നു നടിക്കുകയോ ചെയ്തു? അത് ശരിക്ക് വായിച്ചിരുന്നെങ്കില്‍, മനസ്സിലാക്കിയിരുന്നെങ്കില്‍ താങ്കള്‍ ഇതേ കരാര്‍ വിഷയത്തില്‍ കിടന്ന് കറങ്ങില്ലായിരുന്നു. ശരിയല്ലേ??

  17. National_Hangman നു ഞാന്‍ നല്‍കിയ മറുപടിയും, താങ്കള്‍ക്ക് നല്‍കിയ മറുപടിയും അവരവരുടെ കമന്റുകള്‍ക്ക്‌ അനുസരിച്ചിട്ടുള്ളതാണ്. ചോദ്യത്തിനു അനുസരിച്ചല്ലേ മറുപടി പറയുക. മറ്റു മതത്തിലെ ആചാരങ്ങളില്‍ എനിക്ക് അഭിപ്രായം പറയാനുള്ള അത്ര വിവരമോ യോഗ്യതയോ എനിക്ക് ഇല്ല. അക്കാര്യം നേരത്തെ ഞാന്‍ സൂചിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാണ് എന്റേതായ അഭിപ്രായം ഞാന്‍ പറഞ്ഞത്. ഇസ്ലാം മതത്തിലെ നിയമങ്ങള്‍ അനുസരിച്ച് മറ്റൊരു മതത്തിലെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നടക്കണം എന്ന് എനിക്ക് പറയാന്‍ കഴിയില്ലല്ലോ.

  ReplyDelete
 58. 18. മതത്തിന്റെ കാര്യത്തില്‍ യുക്തിവാദത്തിനു പ്രസക്തിയില്ല. മതം, അത് ഒരു വിശ്വാസം ആണ്. മതത്തിന്റെ ചില കാര്യങ്ങള്‍ നമുക്ക്‌ യുക്തി തോന്നാം. എന്നാല്‍ എല്ലാ മത കാര്യങ്ങളിലും യുക്തി കണ്ടെത്താന്‍ കഴിഞ്ഞു കൊള്ളണം എന്നില്ല. അപ്പോള്‍ മതത്തെ കുറിച്ച് പറയുമ്പോള്‍ എല്ലാപ്പോഴും യുക്തിയും ഉണ്ടാകണം എന്ന് പറയുന്നതില്‍ എന്ത് യുക്തിയാണ് ഉള്ളത് ???

  19. ഒരു വ്യക്തിയുടെ ചില വാക്കുകളില്‍ എനിക്ക് വിയോജിപ്പ്‌ ഉണ്ട് എന്ന് കരുതി, അയാളുടെ എല്ലാവാക്കുകളിലും ഞാന്‍ വിയോജിപ്പ്‌ കണ്ടെത്തണം എന്നില്ലല്ലോ. യോജിപ്പായാലും, വിയോജിപ്പായാലും എന്റെ അഭിപ്രായം തുറന്നു പറയുന്നു.

  20. മതെതരത്ത്വം എന്നാല്‍ മതത്തെ തള്ളി പറയലും, മതത്തിന്റെ പോരായ്മകളോ കുറ്റങ്ങളോ കണ്ടെത്തലും അല്ല എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. മതം അല്ല, മതം കൈകാര്യം ചെയ്യുന്നവര്‍ ആണ് തിരിത്തലുകള്‍ക്ക് വിധേയമാകേണ്ടത്. വിശ്വമാനവികതയെ കുറിച്ചും കുട്ടികളെ പഠിപ്പിക്കണം.ഒരു മതവും പരസ്പര കലഹത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. മതം ഒരിക്കലും വിശ്വമാനവികതക്ക് എതിരല്ല. അതുകൊണ്ട് തന്നെ മതത്തെ കുത്തിപുറത്ത് ചാടിച്ചു കൊണ്ടുള്ള വിശ്വമാനവികതെയെക്കാള്‍, മതതോടൊപ്പം തോളൊരുമ്മി നില്‍ക്കുന്ന വിശ്വമാനവികതയാണ് സമാധാനത്തിനു ആവശ്യം. മറ്റൊരു മതത്തില്‍ അടിയുറച്ച് വിശ്വസിക്കുന്നവനെ പോലും സഹോദരനായി കാണാന്‍ ഉള്ള വിശ്വമാനവികത മാത്രമേ നിലനില്‍ക്കുകയും, പൂര്‍ണ വിജയം നല്‍കുകയും ചെയ്യൂ....

  ReplyDelete
 59. സുഹൃത്ത് ചിന്തിക്കുന്നത് പോലെയാണ് 95% ഇന്തിയക്കാരും ചിന്തിക്കുന്നത്.രാഷ്ട്രീയക്കാരാണ് മതത്തെ രാഷ്ട്രീയവുമായി കൂട്ടി കുഴച്ച് അധികാരത്തിന് വേണ്ടി വര്‍ഗീയതയെ ഉപയോഗിക്കുന്നത്.അവര്‍ തന്നെയാണ് മതേതരത്തെ പറ്റി വാചാലരാവുന്നതും.എല്ലാ നദികളും കടലില്‍ ചേരും.എല്ലാ മതങ്ങളും ദൈവത്തെ തേടും.എന്റെ മതം മാത്രം ശരി മറ്റേതൊക്കെ തെറ്റ് എന്ന ചിന്താഗതി എന്നു മാറുന്നുവൊ അന്ന് വര്‍ഗീയതയും ഇല്ലാതാവും.ഞാന്‍ മനസ്സിലാക്കിയ ആര്‍ എസ് എസ് മത തീവ്രവാദികളല്ല, രാഷ്ട്ര (ദേശീയ)തീവ്രവാദികളാണ്.എന്‍ ഡി എഫ് നേകുറിച്ച് ആകെയുള്ള അറിവ് പത്രങ്ങളില്‍ കൂടിയാണ്.അത് മിക്കവാറും കൈവെട്ടും കൊലപാതകവുമൊക്കെയാണ്.അവര്‍കു മറ്റ് വല്ല ആദര്‍ശവുമുണ്ടോ എന്നറിയില്ല.പക്ഷേ ഇതിലും വലിയ പുള്ളികള്‍ നമ്മുടെ മതേതര പാര്‍ടികളിലുണ്ട്.ബാബ്റി മസ്ജിദ് തകര്‍ത്ത സംഭവം (നരസിംഹ റാവു),സിക്കുകാരുടെ കൂട്ടക്കൊല (രാജീവ് ഗാന്ധി )തുര്‍ക് മാന്‍ ഗൈറ്റ്
  (സന്‍ജയ് ഗാന്ധി )മാറാട് ആയുധ പുരയാക്കിയ പള്ളിയില്‍ തന്നെ നിസ്കരിക്കണമെന്ന വാശി
  (ഈ. അഹമ്മെദ് )ഇവരൊന്നും എന്‍ ഡി എഫും ആര്‍ എസ് എസ്സുമല്ല.ഇവരുടെയൊക്കെ മനസ്സിലെ
  കളങ്കങ്ങള്‍ മാറ്റാന്‍ താങ്കളെ പോലുള്ള എഴുത്തുകാര്‍കു കഴിയട്ടെ.നന്മകള്‍ നേരുന്നു.

  ReplyDelete
 60. തീവ്ര മത വിശ്വാസം ആപത്താണ്‍~...ദൈവ വിശ്വാസം പോരേ നമുക്ക്?

  ReplyDelete
 61. "തീവ്രത" ഏതു വിഷയത്തിലും ആപത്താണ് എന്ന കാര്യത്തില്‍ സംശയം ഇല്ല...

  ReplyDelete
 62. @മഖ്‌ബൂല്‍ മാറഞ്ചേരി
  @Sreedev.S
  @Maitreya
  @mad|മാഡ്-അക്ഷരക്കോളനി.കോം
  @LISHOTHOMAS
  @ansari
  @കൊമ്പന്‍
  @Shakthi
  @dilsha
  @നിശാസുരഭി
  @ashrafkhan panchola
  @Adarsh
  @സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു
  @mohammedkutty irimbiliyam
  @Noushad Vadakkel
  @സലാം ചെമ്മാട്
  @sreejesh kolachery
  @സങ്കല്‍പ്പങ്ങള്‍
  @അസിന്‍
  @sadique
  @Jefu Jailaf
  @ജയശ്രീകുമാര്‍
  @REJI
  @National_Hangman
  @MRmails
  @ബഷീര്‍ പി.ബി.വെള്ളറക്കാട്‌
  @പഥികൻ
  @Vijeesh Kuttamassery
  @Kattil Abdul Nissar
  @ബഷീര്‍ ജീലാനി
  @ശ്രീ പതാരം
  @Muneerinny- ഇരുമ്പുഴി
  @Basheer Pookkottur | ബഷീര്‍ പൂക്കോട്ടൂര്‍
  @pouran
  @SREEJITH .K.S
  @punnodi Rahman
  @ഞാനാരാ മോന്‍!
  @mohammadaliek
  @ഇപ്പോള്‍ വായനക്കാരന്‍
  @Basheer
  @samad
  @Sabu M H
  @Nishad Cholakkattuthody
  @സിയാഫ് അബ്ദുള്‍ഖാദര്‍
  @Nazer Tirur
  @dileep kunjaai
  @Abdulla Jasim Ibrahim
  @humanbeing(body and soul)
  @തൂവലാൻ

  പ്രതികരണങ്ങള്‍ പങ്കുവെച്ചതിന് വളരെയധികം നന്ദി...

  കൂടുതല്‍ പ്രതികരണങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട്....

  ReplyDelete
 63. ജയശ്രീകുമാര്‍ ....സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റി അവതരിപിക്കുന്നത്തിന്റെ ഒരു theoretical explanation മാത്രമേ ഞാന്‍ നടത്തിയുള്ളൂ ..പ്രത്യക്ഷത്തില്‍ തന്നെ എന്‍റെ കമന്റില്‍ നിന്ന് അടര്‍ത്തി മാറ്റി അവതരിപ്പിച്ചു താങ്കള്‍ വായനക്കാര്‍ക്ക്‌ ഒരു practical example തന്നെ കാണിച്ച്‌ കൊടുത്തു...അത് കൊണ്ട് തന്നെ അടര്‍ത്തിമാറ്റി അവതരിപിക്കുന്നതിനെ കുറിച് കൂടുതല്‍ വിശദീകരണം ആവിശ്യമില്ലന്നു തോനുന്നു.....
  <<>>
  സുഹൃത്തേ അമേരിക്കയും വിയറ്റ്നാമുമെല്ലാം മറുപടിയിലെ ഉദാഹരണങ്ങള്‍ മാത്രം, ചരിത്രത്തിലെ അറിയപെടുന്ന ഒരു യുധസന്ധര്ഭം വിവരിച്ചുവെന്ന് മാത്രം ...അതിന്റെ പേരില്‍ അമേരിക്കന്‍ നയത്തെ ഇസ്ലാമുമായി കൂടികെട്ടെണ്ടതില്ല....

  കരാര്‍ താങ്കള്‍ക്ക് ഇനിയും വ്യക്തമായില്ല എന്ന് തോനുന്നു ...താങ്കള്‍ക്ക് പറയുന്നു ഏകപക്ഷീയമായ കാരാര്‍ ഉണ്ടാക്കി സാഹചര്യം മുതലെടുക്കാന്‍ ശ്രമിക്കുന്നു എന്ന്...അതെ കരാര്‍ തികച്ചും ഏകപക്ഷീയം തന്നെയായിരുന്നു...പ്രവാചകന്റെ താല്പര്യങ്ങളോടല്ല മറിച്ച് മറുപക്ഷത്തിന്റെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി തികച്ചും ഏകപക്ഷീയമായ ഒരു കരാര്‍ ആയിരുന്നു അത് ...

  സമാധാന സ്ഥാപനതിനായി, ശത്രുപക്ഷത്തിന്‍റെ ഒരു ഏകപക്ഷീയമായ സന്ധിയില്‍ (ഹുദൈബിയാ സന്ധി) ഒപ്പിടുകയായിരുന്നു മുഹമ്മദ്‌ എന്ന പ്രവാചകന്‍ ചെയ്തത്..കരാറിന്റെ ചില വ്യവസ്ഥകള്‍ പരിശോധിക്കാം ...
  a. ഈ വര്‍ഷം പ്രവാചകന്‍ ഉംറ നിര്‍വഹിക്കാതെ മടങ്ങിപ്പോകണം. എന്നാല്‍ അടുത്തവര്‍ഷം മുസ്ലിംകള്‍ക്ക് മക്കയില്‍ മൂന്നു ദിവസം താമസിക്കാം. ( മദീനയില്‍ നിന്ന് ആ വര്‍ഷം കഅബ സന്ദര്‍ശിക്കാന്‍ വന്ന മുസ്ല്ലിങ്ങളെ അവര്‍ തടയുകയായിരുന്നു ,തിരിച്ചുപോവാന്‍ ആവിശ്യപെടുകയും ചെയ്തു ..)

  b. പത്തു വര്‍ഷത്തേക്ക് ഇരുകക്ഷികളും തമ്മില്‍ യുദ്ധം പാടില്ല. ജനങ്ങള്‍ നിര്‍ഭയരായിരിക്കട്ടെ.

  c.ക്വുറൈശികളില്‍നിന്ന് ആരെങ്കിലും മുഹമ്മദിന്റെ പക്ഷത്തേക്ക് ഒളിച്ചോടിയാല്‍ അവനെ തിരിച്ചയക്കേണ്ടതും മറിച്ച് മുഹമ്മദിന്റെ പക്ഷത്തുനിന്ന് ഒളിച്ചോടി ക്വുറൈശീ പക്ഷത്ത് എത്തുന്നവരെ തിരിച്ചയക്കേണ്ടതില്ലതാനും.(ഏകപക്ഷീയതയുടെ മൂര്‍ത്തിഭാവം)

  ReplyDelete
 64. മറുപക്ഷത്തിന്റെ ഏകപക്ഷീയമായ വ്യവസ്ഥകള്‍ക്ക്‌ മുന്നില്‍ മുഹമ്മദ്‌ വഴങ്ങുകയായിരുന്നു;സമാധാനം സ്ഥാപിക്കാന്‍ വേണ്ടി മാത്രം....
  കരാര്‍ എഴുതുമ്പോള്‍ ഉണ്ടായ സംഭവങ്ങളും സമാധാന ശ്രമങ്ങള്‍ക്ക്‌ എത്ര വിലകല്പിച്ചിരുന്നു എന്ന് മനസ്സിലാകാം ...

  പ്രവാചക അനുയായിയായ അലിയെ വിളിച്ച് കരാര്‍ രേഖപ്പെടുത്താനായി ആവശ്യപ്പെട്ടു. തുടര്‍ന്ന് പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ തിരുനാമത്തില്‍ എന്ന് പ്രവാചകന്‍ ചൊല്ലിക്കൊടുത്തപ്പോള്‍ മറുപക്ഷത്തുനിന്ന് സുഹൈല്‍ പറഞ്ഞു: 'അല്ലാഹുവാണേ, ഈ പരമകാരുണികന്‍ ഞങ്ങള്‍ക്ക് അറിയില്ലല്ലോ. അല്ലാഹുവിന്റെ നാമത്തില്‍ എന്നെഴുതുക, അതുമതി.' പ്രവാചകന്‍ അലി(റ)യോട് അങ്ങനെ എഴുതാന്‍ കല്പിച്ചു.
  ((ഭാരതീയ വിശ്വാസത്തിലെ പരബ്രഹ്മം എന്ന പോലെ ഉപരിയായ ഒരു ദൈവത്തില്‍ (അറബിയില്‍ അല്ലാഹു) അവര്‍ വിശ്വസിച്ചിരുന്നു ; എങ്കിലും മധ്യവര്‍ത്തികളും വിഗ്രഹങ്ങളും ഇല്ലാതെ നേരിട്ട് അടുക്കാന്‍ അനുവദിക്കുന്ന 'പരമകാരുണികന്‍' എന്ന സങ്കല്‍പതോടായിരുന്നു അവര്‍ക്ക്‌ വെറുപ്പ്‌)) ; പിന്നീട് അല്ലാഹുവിന്റെ ദൂതന്‍ മുഹമ്മദില്‍നിന്നുള്ള സന്ധി എന്ന് ചൊല്ലിക്കൊടുത്തപ്പോള്‍ സുഹൈല്‍ വീണ്ടും ഇടപെട്ടു. താങ്കള്‍ അല്ലാഹുവിന്റെ ദൂതനാണെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നുവെങ്കില്‍ ഞങ്ങള്‍ താങ്കളുമായി യുദ്ധം ചെയ്യുകയോ കഅബയില്‍നിന്ന് തടയുകയോ ചെയ്യില്ലല്ലോ, അതിനാല്‍ അബ്ദുല്ലയുടെ പുത്രന്‍ മുഹമ്മദ് എന്നുമാത്രമെഴുതുക.' നബി(സ) പ്രതികരിച്ചു: 'നിങ്ങള്‍ അംഗീകരിച്ചില്ലെങ്കിലും ഞാന്‍ അല്ലാഹുവിന്റെ ദൂതന്‍തന്നെയാണ്. തീര്‍ച്ച.' തുടര്‍ന്ന് അദ്ദേഹം അബ്ദുല്ലയുടെ പുത്രന്‍ മുഹമ്മദ് എന്ന് എഴുതാനും ദൈവദൂതന്‍ എന്നത് മായ്ക്കാനും കല്പിച്ചു. പക്ഷെ, അത് മായ്ക്കാന്‍ അലി കൂട്ടാക്കിയില്ല. തുടര്‍ന്ന് അദ്ദേഹംതന്നെ അതു മായിച്ചു. ഇതോടെ കരാര്‍ പൂര്‍ത്തിയായി.

  സന്ധിവ്യവസ്ഥ എഴുതിത്തീരുംമുമ്പേ സുഹൈലിന്റെ പുത്രന്‍ അബൂജന്‍ദല്‍(ഇസ്ലാം സ്വീകരിച്ച വ്യക്തി) ചങ്ങലയും പൊട്ടിച്ച് മുസ്ലിം പക്ഷത്തേക്ക് കടന്നുവന്നു. ഉടനെത്തന്നെ സുഹൈല്‍ പറഞ്ഞു: 'ഇതാ, ഇവനെ തിരിച്ചുതരണമെന്നാണ് ഞാന്‍ ആദ്യമായി നിന്നോട് ആവശ്യപ്പെടുന്നത്.' നബി(സ) പറഞ്ഞു: 'നാം ഇതുവരേയും സന്ധി എഴുതിത്തീര്‍ന്നില്ലല്ലോ.' അപ്പോള്‍ സുഹൈല്‍ പറഞ്ഞു: 'എങ്കില്‍ അല്ലാഹുവാണേ ഒരിക്കലും നിന്നോട് ഞാന്‍ ഒരു കരാറും പാലിക്കുകയില്ല.' നബി(സ) പറഞ്ഞു. 'അവനെ വിട്ടുതരിക.' 'ഇല്ല, വിട്ടുതരില്ല' സുഹൈല്‍ മറുപടി പറഞ്ഞു: എന്നിട്ട് അബൂജന്‍ദലിന്റെ മുഖത്തടിച്ച് അവനെ പിടിച്ചുവലിച്ച് തിരിച്ചുകൊണ്ടുപോയി. അപ്പോള്‍ അബൂജന്‍ദല്‍ ഉച്ചത്തില്‍ ആര്‍ത്തുവിളിച്ചുകൊണ്ടിരുന്നു: മുസ്ലിം സമൂഹമേ! എന്റെ മതത്തില്‍ ഇനിയും പരീക്ഷിക്കപ്പെടാനായി എന്നെ നിങ്ങള്‍ മുശ്രിക്കുകളിലേക്ക് തന്നെ തിരിച്ചയക്കുകയാണോ? ദൈവദൂതന്‍ അദ്ദേഹത്തെ സമാശ്വസിപ്പിച്ചു: 'അബൂജന്‍ദല്‍!' ക്ഷമിക്കുക, അല്പംകൂടി കാത്തിരിക്കുക. നിനക്കും നിന്നെപ്പോലെയുള്ള മര്‍ദിതര്‍ക്കും അല്ലാഹു ഒരു പോംവഴിയുണ്ടാക്കിത്തരും. ഇവരുമായി ഞങ്ങള്‍ ഒരു കരാറിലേര്‍പ്പെട്ടിരിക്കുന്നു. പരസ്പരം വഞ്ചിക്കുകയില്ലെന്ന് അല്ലാഹുവിന്റെ പേരില്‍ ഞങ്ങള്‍ കരാര്‍ ചെയ്തുകഴിഞ്ഞു.....

  ഇതിനുമപ്പുറം ഒരു വിശദീകരണം എനിക്ക് സാധ്യമല്ല ...താങ്കള്‍ക്ക് മനസിലാക്കാന്‍ സാധിക്കുമെങ്കില്‍ ശ്രമിക്കുക ...

  ReplyDelete
 65. വളരെ നന്നായി എഴുതി..പോസിറ്റീവായിട്ടു തന്നെ..അഭിനന്ദനങ്ങള്‍

  ReplyDelete
 66. രാഷ്ട്രീയക്കാരാണ് മതത്തെ രാഷ്ട്രീയവുമായി കൂട്ടി കുഴച്ച് അധികാരത്തിന് വേണ്ടി വര്‍ഗീയതയെ ഉപയോഗിക്കുന്നത്.അവര്‍ തന്നെയാണ് മതേതരത്തെ പറ്റി വാചാലരാവുന്നതും.എല്ലാ നദികളും കടലില്‍ ചേരും.എല്ലാ മതങ്ങളും ദൈവത്തെ തേടും.എന്റെ മതം മാത്രം ശരി മറ്റേതൊക്കെ തെറ്റ് എന്ന ചിന്താഗതി എന്നു മാറുന്നുവൊ അന്ന് വര്‍ഗീയതയും ഇല്ലാതാവും.

  ReplyDelete
 67. പിള്ളക്ക് പിള്ളയുടെ മതം മദനിക്ക് മദനിയുടെ മതം , എനിക്ക് എന്റെ മതം

  ReplyDelete
 68. അവസാനം വരെ യാതൊരു മുഷിപ്പും ഇല്ലാതെ വായിക്കാന്‍ കഴിഞ്ഞു, അല്പജ്ഞാനികള്‍ അപകടം വരുത്തുമെന്ന മുന്നറിയിപ്പും, വിശാലമാനസ്സോടെയുള്ള ചിന്തയും കാഴ്ചപ്പാടും, വളരെ നന്നായി .......
  ശരിക്കും ഈ ഒരു വിശാല മനസ്സാണ് നമുക്ക് വേണ്ടത്, പരസ്പര സഹകരണത്തിന്റെയും സ്നേത്തിന്റെയും പ്രാധാന്യം വിളിച്ചറിയിക്കുന്ന വേറെയും ഒരു പാട് വചനങ്ങള്‍ ഉണ്ട് , ദീര്‍ഗിച്ചു പോകുമെന്ന പേടി കൊണ്ടായിരിക്കാം അബ്സര്‍ ചുരുക്കിയത്, എന്തായാലും നന്നായി എഴുതി, ഇനി ഉള്‍ കൊള്ളേടത്, വളചോടിചു കാര്യങ്ങള്‍ അവതരിപ്പിക്കുന്നവരാണ് , അവര്‍ക്ക് കാര്യങ്ങള്‍ നാം നോക്കിക്കാനുംപോലെ കാണാന്‍ കഴിയട്ടെ,
  ഇത്തരം ഒരു ചിന്ത പങ്കുവെച്ചതിന് നന്ദി ....

  ReplyDelete
 69. തികച്ചും അബദ്ധ ധാരണകളില്‍ എഴുതപ്പെട്ട ലേഖനം , ലേഖകന്റെ ഇക്കാര്യത്തിലെ അറിവ് തികച്ചും ബാലിശമാണ് എന്ന് ഞാന്‍ പറയും .RSS എന്താനെന്നതിനെ പറ്റി കൃത്യമായ ധാരണ ലഭിക്കാന്‍ താഴെയുള്ള ലിങ്കിലുള്ള ലേഖനം വായിക്കുക
  http://www.snehasamvadam.com/coverstory.asp?id=60

  ReplyDelete
 70. @ shabeeb,

  ഈ ലേഖനത്തില്‍ അബദ്ധധാരണകള്‍ മൂലം എഴുതിയ വാചകങ്ങള്‍ ചൂണ്ടിക്കാണിക്കുക.

  "ലേഖകന്റെ ഇക്കാര്യത്തിലെ അറിവ് തികച്ചും ബാലിശമാണ്" എന്ന് പറയാനുള്ള സ്വാതന്ത്രം നിങ്ങള്‍ക്കുണ്ട്. അതോടൊപ്പം തന്നെ ബാലിശമായി എഴുതിയ ഭാഗങ്ങള്‍ ചൂണ്ടിക്കാണിക്കാനുള്ള ബാധ്യതയും താങ്കള്‍ക്കുണ്ട്.
  ആ ബാധ്യത താങ്കള്‍ നിറവേറ്റുമല്ലോ...

  താങ്കള്‍ നല്‍കിയ ലിങ്ക് വായിച്ചു.
  ആര്‍ എസ്സ് എസ്സിന്റെ ഭീകരതയെ കുറിച്ചാണ് ആ പോസ്റ്റില്‍ പ്രധാനമായും പറഞ്ഞിട്ടുള്ളത്. അതില്‍ സത്യവും ഉണ്ട്. എന്നാല്‍ അതുപോലെ തന്നെ എന്‍ ഡി എഫ് നടത്തിയ ആക്രമണങ്ങളെ കുറിച്ചുള്ള പോസ്റ്റുകളും ബൂലോകത്ത് തിരഞ്ഞാല്‍ കിട്ടും.

  "ഈ രണ്ടു കൂട്ടരും ചെയ്യുന്നത് തെറ്റ് തന്നെയാണ്" എന്നാണ് ഞാന്‍ ഈ പോസ്റ്റിലൂടെ പറഞ്ഞിട്ടുള്ളത് എന്ന കാര്യമെങ്കിലും തിരിച്ചറിയുമല്ലോ??

  RSS നടത്തുന്ന ആക്രമണങ്ങള്‍ ഒരിക്കലും NDF ന് ആയുധം എടുക്കാനുള്ള ലൈസന്‍സ്‌ ആയി മാറില്ലല്ലോ????

  ReplyDelete
  Replies
  1. താങ്കളുടെ പോസ്റ്റില്‍നിന്ന് മനസ്സിലായി മതത്തില്‍ താങ്കള്‍ക്കുള്ള വിവരം.പിന്നെ ഒരു പോസ്റ്റ് ചെയ്യുമ്പോള്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വ്യക്തമായി പഠിക്കേണ്ടതുണ്ട്.അറിവ് നേടാന്‍ ശ്രമിക്കുമല്ലോ ?

   Delete
  2. ഈ പോസ്റ്റില്‍ ഞാന്‍ പറഞ്ഞതില്‍ വിവരക്കേട് ആയി താങ്കള്‍ക്ക് തോന്നിയതും, അതുമായി ബന്ധപ്പെട്ടു താങ്കള്‍ക്ക് കൂടുതലായി ഉള്ളതുമായ വിവരം ഇവിടെ പങ്കുവെച്ച് എനിക്ക് അറിവ് നല്‍കാന്‍ താങ്കളോട് വിനീതമായി അഭ്യര്‍ത്തിക്കുന്നു.

   Delete
  3. താങ്കളുടെ ലേഖനത്തില്‍ ആര്‍.എസ്സ്.എസ്സ്. എന്നത് സദുദ്ദേശത്തോടെ സ്ഥാപിതമായ ഒരു സംഘടനയായിട്ടാണ് മുഴച്ചു നില്‍ക്കുന്നത്. കോയമ്പത്തൂരില്‍ താങ്കള്‍ പങ്കെടുത്ത മീറ്റിങ്ങിനെ താങ്കള്‍ വിശദീകരിക്കുമ്പോള്‍ അത് ശരിക്കും പുറത്തു ചാടുന്നുണ്ട്. ആര്‍.എസ്.എസ്. അത്ര വലിയ ഭീകര സംഘടന അല്ലെന്നും എന്നാല്‍ എന്‍.ഡി.എഫു. ഒരു ഭയങ്കര തീവ്രവാദ സംഘടന ആണെന്നുമാണ് താങ്കള്‍ വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നത്. ആര്‍.എസ്.എസ്. നെ കുറിച്ചും എന്‍.ഡി.എഫ. നെ കുറിച്ചും താങ്കള്‍ മനസ്സിലാക്കിയിട്ടുള്ളത് പത്ര-മാധ്യമങ്ങളില്‍ കൂടി മാത്രമാണെന്ന് വ്യക്തമാണ്. ഇസ്ലാമിനെയും ഹിന്ദു സംസ്കാരത്തെയും ഖുര്‍ആന്‍-ഗീത വഴി മനസ്സിലാക്കണം എന്ന് ഉപദേശിക്കുന്ന താങ്കള്‍ ഈ രണ്ടു സംഘടനകളെയും അവരുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ വിവരിക്കുന്ന, അവരുടെ താത്വികാചാര്യന്മാര്‍ എഴുതിയ ഗ്രന്ഥങ്ങള്‍ വഴി മനസ്സിലാക്കേണ്ടതാണ്. ആര്‍.എസ്.എസ്. എന്ന സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ പെട്ടതാണ് ഇസ്ലാമിക-കമ്യൂണിസ്റ്റ്‌ ആശയങ്ങള്‍ ഇന്ത്യയില്‍ വ്യാപിക്കാതിരിക്കാന്‍ വേണ്ടതെല്ലാം ചെയ്യുക എന്നത്. ആര്‍.എസ്.എസ്. എന്നാ സംഘടനയുടെ പേരില്‍ ഔദ്യോഗികമായി വിതരണം ചെയ്യപ്പെടുന്ന ലഘുലേഖകളെങ്കിലും വായിച്ചിരുന്നെങ്കില്‍ താങ്കള്‍ ഇങ്ങനെ പറയുമായിരുന്നില്ല. എന്‍.ഡി.എഫ. എന്നാ സംഘടന ഒരിക്കല്‍ പോലും ഇത്തരം കാര്യങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടില്ല എന്നാണ് എന്‍റെ അറിവ്. (അങ്ങനെ വല്ലതും ഉണ്ടെങ്കില്‍ ദയവായി ഒന്ന് കാണിക്കുക.) എന്‍.ഡി.എഫ. കാരുടെ പ്രസംഗങ്ങള്‍ ഞാന്‍ കുറെ കേട്ടിട്ടുണ്ട്. അവരുടെ പ്രസിദ്ധീകരണങ്ങളും വായിച്ചിട്ടുണ്ട്. അതിലൊന്നും ഹിന്ദുക്കളെ വെറുക്കാനോ ആക്രമിക്കാനോ പറയുന്നില്ല എന്ന് മാത്രമല്ല, അവരെ സ്നേഹിക്കേണ്ടതിന്റെ ആവശ്യകത ഉണര്‍ത്തുകയാണ് ചെയ്തിട്ടുള്ളത്. ഒരു മതത്തെയും വെറുക്കണം എന്ന രീതിയില്‍ അവര്‍ ഇതുവരെ ഒരിടത്തും പറഞ്ഞതായി എന്‍റെ ശ്രദ്ധയില്‍ കണ്ടിട്ടില്ല. എന്‍.ഡി.എഫ. എന്നത് ആര്‍.എസ്സ.എസ്സ്. നു ബദല്‍ എന്നാ രീതിയില്‍ രൂപീകൃതമായ സംഘടന ആണെന്നാണ്‌ എന്‍.ഡി.എഫ്ഫു കാര്‍ എന്നോട് പറഞ്ഞിട്ടുള്ളത്.

   ആര്‍.എസ്സ്.എസ്സ്. എന്നാ സംഘടനയും ആശയത്തെയും അല്ലാതെ, ഹിന്ദുക്കളെയോ, ഭാരതീയ സംസ്ക്കാരത്തെയോ വെറുക്കാനോ, ആക്രമിക്കാനോ എന്‍.ഡി.എഫു എവിടെയെങ്കിലും പറഞ്ഞതായി തെളിയിക്കാന്‍ പറ്റുമെങ്കില്‍ ദയവു ചെയ്തു അത് ചെയ്യണം. ഇസ്ലാമിനെയും മുസ്ലിംകളെയും നിഷ്കാസനം ചെയ്യാനും, മുസ്ലിം സ്ത്രീകളുടെ വയറ്റില്‍ ഹിന്ദു സന്താനങ്ങളെ ഉല്‍പാദിപ്പിക്കാനും, അങ്ങനെ ഭാരതീയ സംസ്കാരത്തിന് 'മഹത്തായ' സംഭാവനകള്‍ അര്‍പ്പിക്കാനും പ്രഘോഷണം നടത്തുന്ന ഇഷ്ടം പോലെ തെളിവുകള്‍ നല്‍കാന്‍ എനിക്ക് കഴിയും.

   Delete
  4. താങ്കളുടെ ആ വാദം മുന്‍പ്‌ മറ്റു പലരും ഉന്നയിച്ചിട്ടുള്ളതും മുന്‍ കമന്റുകളില്‍ അതിനു വ്യക്തമായി തന്നെ മറുപടി പറഞ്ഞിട്ടുള്ളതും ആണ്. അത് കൊണ്ട് മുന്‍ കമന്റുകള്‍ ശ്രദ്ധയോടെ ഒന്ന് കൂടി വായിക്കുക.
   എന്താണ് എഴുതിയിട്ടുള്ളത് / പറഞ്ഞിട്ടുള്ളത്‌ എന്ന് വ്യക്തമായി മനസ്സിലാക്കാതെ പ്രതികരിക്കുന്നത് തന്നെയാണ് വര്‍ഗീയ സംഘടനകളുടെ ഏറ്റവും വലിയ പ്രശ്നം.

   താങ്കളുടെ വാക്കുകളില്‍ എന്‍ ഡി എഫിനെ ന്യായീകരിക്കാന്‍ ഉള്ള വാക്കുകള്‍ വ്യക്തമാണ്.

   ഞാന്‍ പോസ്റ്റില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട് - എന്‍ ഡി എഫിനെ എതിര്‍ക്കേണ്ടത് മുസ്ലിംങ്ങളും, ആര്‍ എസ് എസ്സിനെ എതിര്‍ക്കേണ്ടത് ഹിന്ദു സഹോദരന്‍മാരും ആണ് എന്ന്. അതുകൊണ്ട് തന്നെ മുസ്ലിം ആയ ഞാന്‍ എതിര്‍ക്കേണ്ടത് എന്‍ ഡി എഫിനെ യാണ്.
   കാര്യങ്ങള്‍ മനസ്സിലായിട്ടുണ്ടാകും എന്ന് കരുതുന്നു.

   "എന്‍.ഡി.എഫ. എന്നത് ആര്‍.എസ്സ.എസ്സ്. നു ബദല്‍ എന്നാ രീതിയില്‍ രൂപീകൃതമായ സംഘടന ആണെന്നാണ്‌ എന്‍.ഡി.എഫ്ഫു കാര്‍ എന്നോട് പറഞ്ഞിട്ടുള്ളത്." എന്ന് നിങ്ങള്‍ തന്നെ പറയുമ്പോള്‍ ഈ പോസ്റ്റിന്റെ പ്രസക്തി വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത് എന്ന കാര്യം ഓര്‍ക്കുക.

   എന്‍ ഡി എഫ് കൈ വെട്ടിക്കൊണ്ടു സ്നേഹിച്ചത് ഒന്നും മറക്കാതിരിക്കുക.

   Delete
 71. Dear Absar,

  Nice post...
  It is for the first time I am spending this much time read blog.... Such kind of discussions are needed for a healthy secular society to live on.

  Cheers buddy......

  ReplyDelete
 72. കാലിക പ്രാധാന്യമുള്ള പോസ്റ്റായി തോന്നി.. ആശംസകൾ അബ്സാർ

  ReplyDelete
 73. 'മതേതര വാദിയാവാന്‍ സ്വന്തം മതത്തെയും,സമുദായത്തെയും തള്ളി പറയണം' എന്ന് കരുതുന്നതാണ് ഏറ്റവും വലിയ മണ്ടത്തരം.
  'മറ്റു മതക്കാരെ വെറുത്താല്‍ മാത്രമേ അത് സ്വന്തം മതത്തോടുള്ള സ്നേഹം ആയി മാറൂ' എന്നാണ് ഇക്കൂട്ടര്‍ ധരിചിട്ടുള്ളത്.ഇത് തെറ്റിധാരണ മാത്രമാണ്.ഈ തെറ്റിധാരണ തന്നെയാണ് പ്രശ്നങ്ങളുടെ അടിസ്ഥാനം.
  നന്ദി .... കാലിക പ്രസക്തമായ്‌ ഈ ലേഖനം പ്രസിദ്ധീകരിച്ചതിന്

  ReplyDelete
 74. ആര്‍ എസ്‌ എസ്സും എന്‍ ഡി എഫും എന്ത് ആശയമാണ് സഹോദരങ്ങളേ അവരുടെ വഴിയിലേയ്ക്കു കൊണ്ടുവരുവാന്‍ ഉപയോഗിക്കുനത്.

  ഹിന്ദുവിനെ അകര്ഷികാന്‍ ഇതാണ് കൂടുതലായും ആര്‍ എസ്‌ എസ്സ കാര്‍ ഉപയോഗിക്കുനത് കേരളത്തില്‍ എങ്കിലും ( ഒരു ഹിന്ധുവയത് കൊണ്ട് മനസിലാകാന്‍ കഴിഞ്ഞത്)

  1 ക്ഷേത്രങ്ങളിലെ വരുമാനം രാജ്യത്തിന്‌ എന്നാല്‍ മറ്റു മത വിഭാകങ്ങളുടെയ് അവര്കവര്ക് തോണിയ രീതിയില്‍ ( സകാത്ത്, അനാദ്ദര്‍ക്ക്)

  2 ഹജ്ജിനു പോകാന്‍ ഡിസ്കൌണ്ട്. ശബരിമലയില്‍ നിലയ്കള്‍ മുതല്‍ പമ്പ വരെ 17 രൂപ

  ഏതൊരു ഹിന്ദുവിനും ഈ ആവശ്യം ശരിയാണെന്ന് തോന്നും എന്നാല്‍ നമ്മള്‍ പ്രതികരികെണ്ടാന്ത് അന്യ മതസ്തരോടല്ല മറിച്ച് വോട്ടു ബാങ്കുകള്‍ക്ക് വേണ്ടി നിലനില്കുന്ന നമ്മളെ മാറി മാറി ഭരിയ്കുന്നവരോടന്നു

  ReplyDelete
 75. RSS anubhavi anu...ennalum voyikunu.....

  ReplyDelete
 76. ഈ പോസ്റ്റ്‌ വളരെ പ്രസക്തമാണ്
  ആവശ്യവുമാണ്
  ആശംസകള്‍ നേരുന്നു.

  ReplyDelete
 77. 1. അപ്പോള്‍ RSS നല്ല ഒരു സംഘടന ആണെന്നാണോ താങ്കള്‍ പറഞ്ഞു വരുന്നത്?

  2. താങ്കളുടെ ബ്ലോഗ്‌ വായിച്ചപ്പോള്‍ എനിക്കും ഒരു സന്ഘി ആവാന്‍ കൊതി തോന്നുന്നു.

  3. നാനൂറു ആര്‍ എസ് എസ്സുകാരില്‍ അവസാനം പ്രസംഗിച്ച ഒരാള്‍ മാത്രം കുറച്ചു മോശം. ഇന്ത്യയില്‍ ഇന്ന് നിലവിലുള്ള ഏതു ഇസ്ലാമിക സംഘടനയെക്കാളും കൂടുതല്‍ ശതമാനം നല്ലവര്‍ ആര്‍ എസ് എസ്സില്‍ തന്നെ. മോഹിപ്പിക്കുന്നു...
  1/400 = 0.25% wow!!

  ReplyDelete
 78. @Jane Na,

  1. "RSS നല്ല സംഘടന ആണ്" എന്ന് ഞാന്‍ എവിടെയാണ് പറഞ്ഞിട്ടുള്ളത്?
  "ആര്‍ എസ്സ് എസ്സിനെ നേരിടാന്‍ ഏറ്റവും അര്‍ഹതയുള്ളവര്‍ ഹിന്ദു സഹോദരന്മാരാണ് ...." എന്ന് പറയുന്നതില്‍ നിന്നും തന്നെ RSS നാട്ടില്‍ ഉണ്ടാകേണ്ട ഒരു സംഘടനയാണോ അല്ലയോ എന്ന കാര്യം വ്യക്തമല്ലേ??

  2. താങ്കള്‍ എന്ത് ആകണം / ആകരുത് എന്ന് തീരുമാനിക്കേണ്ടത് താങ്കള്‍ തന്നെയാണ്. അതിനുള്ള സ്വാതന്ത്രം താങ്കള്‍ക്കുണ്ട്.

  3. നാനൂറ് പേര്‍ പ്രസംഗിച്ചു എന്ന് എവിടെയാണ് പറഞ്ഞിട്ടുള്ളത്?

  "ഏകദേശം 400 പേര്‍ അവിടെ ഉണ്ടായിരുന്നു...
  മീറ്റിംഗ് തുടങ്ങി...
  പലരും പ്രസംഗിച്ചു..."
  എന്നാണു പറഞ്ഞിട്ടുള്ളത്. താങ്കള്‍ കാര്യം പൂര്‍ണ്ണമായി മനസ്സിലാക്കാതെയാണ് കണക്ക് കാട്ടി പ്രതികരിച്ചിട്ടുള്ളത് എന്ന കാര്യം മനസ്സിലായല്ലോ.താങ്കള്‍ നല്‍കിയ കണക്കിലെ പൊള്ളത്തരം ബോധ്യപ്പെട്ടിട്ടുണ്ടാകും എന്ന് കരുതുന്നു.

  ഇത് തന്നെയാണ് RSS, NDF പോലുള്ളവര്‍ക്ക് പറ്റുന്നത്. എഴുതാപ്പുറം വായിക്കുക. വസ്തുതകള്‍ മനസ്സിലാക്കാതിരിക്കുക.

  ReplyDelete
 79. Shakkeer BilavinakathSunday, November 20, 2011

  അപ്പോള്‍ ആര്‍ എസ് എസും അതിലെ പ്രവര്‍ത്തകരും നിഷ്കലന്കര്‍ ആണ്. ചിലര്‍ മാത്രമാണ് മോശം. അല്ലെ? അതല്ലേ നമ്മള്‍ മനസ്സിലാക്കേണ്ടത്‌?

  ReplyDelete
 80. @Shakkeer Bilavinakath,

  RSS ല്‍ മാത്രമല്ല NDF ലും നല്ലവരും ചീത്തവരും ഉണ്ട്.


  Noushad Vadakkel ന്റെ കമന്റില്‍ നിന്നും...

  "എങ്കിലും ഒരു കാര്യം ഉറപ്പ്, മത വിശ്വാസികള്‍ തമ്മിലടിക്കണമെന്നു ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നവരും അതിനായി ഒളിഞ്ഞും തെളിഞ്ഞും
  (കൂടുതലായും ഒളിഞ്ഞുള്ള പണികളാണ് കാണുന്നത് )നടത്തുന്ന രണ്ടു കൂട്ടരാണ് ആര്‍ എസ് എസ്സും ,എന്‍ ഡി എഫും .

  സമുദായ സ്നേഹമാണ് രണ്ടു കൂട്ടരും പറയുന്ന ന്യായം ...
  തമ്മില്‍ കൊല്ലിക്കാനും പക വളര്‍ത്തുവാനും ശ്രമിക്കുന്നതാണോ സമുദായ സ്നേഹം ..?

  അനുഭവത്തില്‍ നിന്നും മനസ്സിലാക്കുന്ന ഒരു വിരോധാഭാസം ഇവരില്‍ തന്നെയും ഒരു നൂന പക്ഷത്തിനെ ഈ തീവ്ര നിലപാടുകള്‍ ഉള്ളൂ എന്നതാണ് ...എന്റെ കൂടെ ഒരു ബെഞ്ചില്‍ ഇരുന്നു പഠിച്ച എന്റെ അടുത്ത സുഹൃത്തുക്കളില്‍ പലരും ആര്‍ എസ് എസ്സും എന്‍ ഡി എഫ്ഫുമോക്കെയാണ് ..പലരും പരസ്പരം അടുത്ത സുഹ്രുതുക്കലുമാനു ...ഒരുമിച്ചു ചായ കുടിച്ചു തോളില്‍ കയ്യിട്ടു നടക്കുന്നവര്‍ ..!!!!!!

  ഇത് തന്നെയാണ് എന്റെ അഭിപ്രായവും.

  ReplyDelete
 81. പോസ്റ്റ്‌ മുഴുവനും വായിച്ചു . പല കാര്യങ്ങളിലും യോജിക്കുന്നു . അവയില്‍ ചിലവ :
  **തീവ്രവാദം ഉണ്ടാക്കാന്‍ എല്ലാ മതങ്ങളിലേയും ഒരു ന്യൂനപക്ഷം മാത്രമാണ് ശ്രമിക്കുന്നത്...
  ഭൂരിപക്ഷം പേരും സമാധാന പ്രിയരും തങ്ങളുടെ കുടുംബത്തിന്റെ ഭക്ഷണ ചിലവിനു പോലും ബുദ്ധിമുട്ടുന്നവരും ആണ്.
  **ആര്‍ എസ്സ് എസ്സിനെ നേരിടാന്‍ ഏറ്റവും അര്‍ഹതയുള്ളവര്‍ ഹിന്ദു സഹോദരന്മാരാണ് ....
  അതുപോലെ എന്‍ ഡി എഫിനെ നേരിടേണ്ടത് മുസ്ലിങ്ങളും....
  **ഇസ്ലാമിക രാഷ്ട്രങ്ങളില്‍ പോലും പൊതുജനങ്ങളോ സംഘടനകളോ അല്ല തലവെട്ടല്‍, കൈവെട്ടല്‍ തുടങ്ങിയ ശിക്ഷകള്‍ നടപ്പാക്കുന്നത്. അത് ഭരണ കൂടങ്ങള്‍ ആണ് ചെയ്യുന്നത്.
  ശിക്ഷയും, അതുപോലെയുള്ള മറ്റു കാര്യങ്ങളും തീരുമാനിക്കേണ്ടത്‌ മത സംഘടനകള്‍ അല്ല, മറിച്ച് ഭരണകൂടങ്ങളും സര്‍ക്കാരുകളും ആണ്.
  **കപട ജനാധിപത്യ മുഖം അണിയാന്‍ ശ്രമിക്കുന്ന തീവ്രവാദി സംഘടനകളെ അവന്ജ്യയോടെ തള്ളി കളയുക ..

  ‎"പ്രവാചകനുമായി കരാറില്‍ ഏര്‍പ്പെട്ട ബഹുദൈവ വിശ്വാസികള്‍ കരാര്‍ ലംഘിച്ചാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ ആയിട്ടാണ് മേല്‍ പറഞ്ഞ വാക്യങ്ങള്‍ അവതരിച്ചിട്ടുള്ളത്."
  ********************
  രണ്ടു സംശയങ്ങള്‍ :
  ** ഒരാള്‍ കരാര്‍ ലംഘിച്ചാല്‍ അയാളെ കൊല്ലാമോ?
  ** കരാര്‍ ലംഘിക്കുന്നത് ഏക ദൈവ വിശ്വാസി ആണെങ്കില്‍ കൊല്ലേണ്ടതില്ല എന്നാണോ ?

  ReplyDelete
 82. @Ko Yamu,

  1. കരാര്‍ ലംഘിച്ചാല്‍, അതിന്റെ അനന്തരഫലങ്ങള്‍ അനുഭവിക്കാന്‍ അത് ലംഘിക്കുന്നവര്‍ തയ്യാറാകേണ്ടതാണ്. ഇന്നത്തെ നിയമ വ്യവസ്ഥയില്‍ പോലും അങ്ങിനെയല്ലേ.

  മുകളില്‍ വന്ന കമന്റുകള്‍ കൂടി വായിക്കുക.
  അതില്‍ നിന്നും കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകും.
  ഒരു കമന്റിന്റെ അല്പഭാഗം ഇവിടെ കോപ്പി ചെയ്തിടുന്നു.

  "അത്തരമൊരു സാഹചര്യത്തിലെ യുദ്ധപ്രക്യാപനമായിരുന്നു സുറ തൌബയിലെ വചനങ്ങള്‍. സന്ധി ലങ്കിച്ചവര്‍ക്ക് പോലും അത് തിരുത്താന്‍ നാല് മാസത്തെ സമയം നല്‍കി.സന്ധി ലങ്കികാതവര്‍ക്ക്‌ ഇത് ബാധകമായിരുന്നില്ല ..(Quran 9:4, 9:7 ,9:12-13); Quoting one ayath 9:4

  "എന്നാല്‍ ബഹുദൈവവിശ്വാസികളുടെ കൂട്ടത്തില്‍ നിന്ന്‌ നിങ്ങള്‍ കരാറില്‍ ഏര്‍പെടുകയും, എന്നിട്ട്‌ നിങ്ങളോട്‌ (അത്‌ പാലിക്കുന്നതില്‍) യാതൊരു ന്യൂനതയും വരുത്താതിരിക്കുകയും, നിങ്ങള്‍ക്കെതിരില്‍ ആര്‍ക്കും സഹായം നല്‍കാതിരിക്കുകയും ചെയ്തവര്‍ ഇതില്‍ നിന്ന്‌ ഒഴിവാണ്‌. അപ്പോള്‍ അവരോടുള്ള കരാര്‍ അവരുടെ കാലാവധിവരെ നിങ്ങള്‍ നിറവേറ്റുക. തീര്‍ച്ചയായും അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു"(Holy Quran 9:4)

  അവധി കഴിഞ്ഞാലും അഭയം തേടി വരുന്നവരെ സംരക്ഷികാനും അവര്‍ക്ക്‌ പഠിക്കാനുള സാഹചര്യം ഒരുക്കാനും ഖുറാന്‍ നിര്‍ദേശിച്ചു.(Holy Quran 9:6)

  ഇങ്ങോട്ട് യുദ്ധം ചെയ്തവരോട് മാത്രം യുദ്ധം ചെയ്യുക എന്നാ ഖുറാന്‍ വചനവും ചേര്‍ത്ത് വായികെണ്ടതുണ്ട്..(Holy Quran 60:8-9)


  2. "കരാര്‍ ലംഘിക്കുന്നത് ഏക ദൈവ വിശ്വാസി ആണെങ്കില്‍ കൊല്ലേണ്ടതില്ല" എന്ന് എവിടെയാണ് പറഞ്ഞിട്ടുള്ളത്‌.

  മുന്‍ കമന്റിലെ ഒരു ഭാഗം...

  "കരാര്‍ പാലികാത്തവന്‍ എന്നില്‍ പെട്ടവനല്ല എന്ന് മുസ്ലിം സമൂഹത്തെ തന്നെ ശക്തമായി പഠിപ്പിച്ച പ്രവാചകന്‍ , ശത്രുപക്ഷം കരാര്‍ ലങ്കനം നടത്തിയപ്പോള്‍ അവര്‍ക്ക്‌ തിരുത്താന്‍ നാല് മാസത്തെ അവധി നല്‍കുകയും അനിവാര്യ ഘട്ടത്തില്‍ അവസാന ഉപാധിയായി യുദ്ധത്തെ സ്വീകരിക്കുകയും ചെയ്തു എന്നുള്ളത് ഇസ്ലാം ഭീകരവാദത്തെ പ്രോത്സാഹിപിക്കുന്നു എന്ന വാദത്തിന്റെ പൊള്ളത്തരം എടുത്തു കാണിക്കുന്നു ... "

  കാര്യങ്ങള്‍ വ്യക്തമായിട്ടുണ്ടാകും എന്ന് കരുതുന്നു.

  ReplyDelete
 83. Shakkeer BilavinakathSunday, November 20, 2011

  താങ്കളുടെ നിലപാട് വ്യക്തമാണ് Absar Mohamed. താങ്കള്‍ മതത്തിന്റെ പേരിലുള്ള തീവ്രതയെ അത് ഹിന്ദുവായാലും മുസ്ലിമായാലും എതിര്‍ക്കുന്നു. നല്ല നിലപാട് തന്നെ. എന്നാല്‍ ആര്‍ എസ് എസ് എന്നാല്‍ ഹിന്ദു തീവ്രവാദം മാത്രമാണ് എന്ന വാദം തെറ്റാണ്. അത് ഫാഷിസ്റ്റ്‌ സ്വഭാവം ഉള്ള സംഘടനയാണ് എന്നാണ് വിവരം ഉള്ളവര്‍ പറഞ്ഞു കേട്ടിട്ടുള്ളത്. അവര്‍ കൂടുതല്‍ അപകടകാരികള്‍ തന്നെയാണ്. ഇന്ത്യയില്‍ ഏറ്റവും ഭീഷണി ഫാഷിസം തന്നെയാണ്.

  മുസ്ലിങ്ങളില്‍ ചിലരില്‍ വളര്‍ന്നു വന്ന പ്രതികരണ വര്‍ഗ്ഗീയതയെ വലുതാക്കി കാണിക്കുക എന്നിട്ട് ആര്‍ എസ് എസിനെ അതുമായി തുലനം ചെയ്തു ചെറുതാക്കുക എന്ന പാതകം അങ്ങ് ചെയ്തതായി ബോധ്യപ്പെട്ടു. അത് നീതിയായി തോന്നിയില്ല.

  ReplyDelete
 84. @Shakkeer Bilavinakath,

  ആരെയും വലുതാക്കി കാണിക്കേണ്ടതിന്റെയോ ചെറുതാക്കി കാണിക്കേണ്ടതിന്റെയോ ആവശ്യകത എനിക്കില്ല. RSS വര്‍ഗീയത എത്രത്തോളം അപകടകാരിയാണോ. അതുപോലെത്തന്നെ അപകടകാടിയാണ് NDF ഉം.

  എന്റെ വിവരം വെച്ച് ഇതില്‍ ഒന്നിനേക്കാള്‍ ഗുണമേന്മ മറ്റൊന്നില്‍ കാണുന്നില്ല.

  "മുസ്ലിങ്ങളില്‍ ചിലരില്‍ വളര്‍ന്നു വന്ന പ്രതികരണ വര്‍ഗ്ഗീയതയെ വലുതാക്കി കാണിക്കുക" എന്ന് താങ്കള്‍ പറയുന്നതില്‍ തന്നെ ആരെയാണ് താങ്കള്‍ ചെറുതാക്കാന്‍ ശ്രമിക്കുന്നത്‌ എന്നത് വ്യക്തമാണ്.

  ReplyDelete
 85. Shakkeer BilavinakathSunday, November 20, 2011

  മുസ്ലിം വര്‍ഗ്ഗീയതയെ അനുകൂലിക്കുന്ന ആളല്ല ഞാനും. എന്നാല്‍ അതും ആര്‍ എസ് എസ് ഫാഷിസവും തമ്മില്‍ സമീകരിക്കുമ്പോള്‍ ആര്‍ എസ് എസ് ഭീകരതയെ ചെരുതാക്കുകയാണ് താന്കള്‍ എന്നാണു എന്റെ അഭിപ്രായം

  രണ്ടും രണ്ടാണ്. രണ്ടും എതിര്‍ക്കപ്പെടണം. പക്ഷെ രണ്ടു സമീകരിച്ചു ചിത്രീകരിക്കരുത്.

  ReplyDelete
 86. @Shakkeer Bilavinakath,

  ഒന്ന് ഇസ്ലാമിന്റെ പെരിലുള്ളതും, മറ്റൊന്ന് ഭാരതമാതയുടെ പേരിലുള്ളതാവുകയും ചെയ്യുമ്പോള്‍ രണ്ടും രണ്ടാണ്.

  മതത്തിന്റെയും, വിശ്വാസത്തിന്റെയും പേരില്‍ അക്രമങ്ങളും, കലാപങ്ങളും സൃഷ്ടിച്ച് മനുഷ്യനെ ആക്രമിക്കുകയും വധിക്കുകയും ചെയ്യുമ്പോള്‍ ചെയ്യുമ്പോള്‍ രണ്ടും സമവും ആണ്.

  ReplyDelete
 87. സര്‍ ഒരു ചോദ്യം എന്താണ് തീവ്രവാദം

  ReplyDelete
 88. @നേര്‍ വഴി,

  താങ്കളുടെ ബ്ലോഗിലെ "ബോംബെ മാര്‍ച്ച്‌ 12 ഒരു വൈകിപോയ അവലോകനം" എന്ന പോസ്റ്റിലെ ചില വരികള്‍ ഇവിടെ കോപ്പി ചെയ്ത് ഇടുന്നു.

  "ഷാജഹാന്‍ എന്ന കഥാപാത്രം തീവ്രതികളുടെ കെണിയില്‍ അകപെടുന്ന കാഴ്ച,...
  ഒരു ചോദ്യം പോലീസിനോട് എന്റെ വക, ഏതെന്കിലും തീവ്രവാദികള്‍ അവരുടെ കോണ്ടാക്ട്സ് തങ്ങളുടെ പേഴ്സില്‍ സൂക്ഷികുമെനു തോന്നുണ്ടോ ?
  ഞാന്‍ ഒരികല്‍ കൂടി പറയെട്ടെ സര്‍ അവര്‍ മുസ്ലിം സമൂഹമാണ് പക്ഷെ അവര്‍ തീവ്രവാദികള്‍ അല്ല."

  ഇത്രയും എഴുതിയ താങ്കള്‍ക്ക് തീവ്രവാദം എന്താണ് എന്ന് ഇതുവരെ മനസ്സിലായിട്ടില്ലെങ്കില്‍, എന്റെ കുറച്ച് വരികള്‍ കൊണ്ടോ, പാരഗ്രാഫുകള്‍ കൊണ്ടോ അത് താങ്കള്‍ക്ക് മനസ്സിലാക്കി തരാന്‍ കഴിയും എന്ന വിശ്വാസം എനിക്കില്ല !!!

  ReplyDelete
 89. എനിക്ക് നിങ്ങലുട ബ്ലോഗ്‌ അഡ്രസ്‌ കിട്ടിയത് റൈറ്റ് തിന്കെര്സ് ഗ്രൂപ്പ്‌ ഇല നിന്നാണ്, ഗള്‍ഫ്‌ പണതിന്റെയ് കുത്തോഴുക്കുല ഇക്കാലത്ത് ഇത്രയെങ്കിലും പറയാന്‍ ധീരത കാണിച്ച, ഇങ്ങിനെ ചിന്ടികുന്ന നിങ്ങളെ അഭിനന്നികുന്നു. നിങ്ങള്‍ പറഞ്ന്നപോലേ ഖുറാനില്‍ അവിശുഅസ്സികലെയ് കൊല്ലാന്‍ പറയുന്നത് 1400 വര്ഷം മുന്പത്തെ സാഹചരയാതില്ലയിരുന്നു എന്ന് പക്ഷേ ഇത് നിങ്ങള്‍ പറഞ്ഞാല്‍ പോര ഇസ്ലാം വേള്‍ഡ് തന്നേയ് പറയണം ഈ വരികള്‍ ഇപ്പോള്‍ അവശിം ഇല്ലാത്തതും അതിനാല്‍ ഈ വരികള്‍ ഇല്ലാത്ത ഖുര്‍ആന്‍ ഇറക്കാന്‍ തയാറാവണം അങ്ങിനെ ചെയ്താല്‍ എത്ര മനുഷ്യ ജീവിതങ്ങള്‍ രക്ഷിക്കാന്‍ കഴിയും, എത്ര സമധാനതോടെയ് ജീവിക്കാന്‍ കഴിയും

  ReplyDelete
 90. @Babu,

  ഖുര്‍ആന്‍ ദൈവീക വചനങ്ങളാണ്. അതില്‍ ഒഴിവാക്കലുകളോ കൂട്ടിച്ചേര്‍ക്കലുകളോ ചെയ്യാന്‍ പാടില്ല. "ഖുര്‍ആനിലെ പ്രശ്നം ഉണ്ടാക്കുന്നു" എന്ന് ചിലര്‍ക്ക് തോന്നുന്ന വരികള്‍ അടര്‍ത്തി എടുത്ത്‌ ഉപയോഗിക്കുമ്പോള്‍ ആണ് തെറ്റിധാരണകള്‍ ഉണ്ടാകുന്നത്. അത് പരിഹരിക്കാന്‍ ചെയ്യേണ്ടത്‌ ഒഴിവാക്കലുകള്‍ നടത്തുകയല്ല, മറിച്ച് ഖുര്‍ആന്‍ പൂര്‍ണ്ണമായി മനസ്സിലാക്കുകയാണ്.
  അപ്പോള്‍ സമാധാനത്തിന് ഒരു പ്രശ്നവും ഉണ്ടാവില്ല.

  ReplyDelete
 91. പോസ്റ്റിനു വേണ്ടി പോസ്റ്റ്‌ ഉണ്ടാക്കരുത്

  ReplyDelete
 92. പോസ്റ്റിനു വേണ്ടിയുള്ള പോസ്റ്റ്‌ അല്ല...
  പറയാനുള്ളത് പറയാന്‍ വേണ്ടിയുള്ള പോസ്റ്റ്‌ ആണ്...

  ReplyDelete
 93. പറയാനുള്ളത് പറയാനുള്ള അവകാശം പൌരന് അവകാശപെട്ടത്‌ തന്നെയാണ്..
  അപ്പോഴും രാജ്യത്ത് കലാപം നടത്തി നാടിനെ അര്ക്ഷിതാവസ്തയിലെയ്ക് തള്ളി വിട്ടു കൊണ്ടിരിക്കുന്ന ആര്‍ എസ് എസിനെ വെള്ള പൂശാനുള്ള ശ്രമം വരികള്‍ക്കിടയില്‍ വരുന്നുണ്ട് അബ്സര്‍......

  ReplyDelete
 94. വരികളില്‍ പറഞ്ഞത് ശ്രദ്ധിക്കാതെയും ഉള്‍ക്കൊള്ളാതെയും, വരികള്‍ക്കിടയില്‍ പറയാത്തത് വായിച്ചെടുക്കാന്‍ ശ്രമിക്കുമ്പോള്‍ തന്നെയാണ് പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്.

  ആര്‍ എസ്സ് എസ്സ് നെ വെള്ള പൂശിയുട്ടുള്ള വരികള്‍ ഉണ്ടെങ്കില്‍ ചൂണ്ടി കാണിക്കുക. ഒരു കഷ്ണം മാത്രം അടര്‍ത്തിയെടുത്ത്‌ അരുണ്‍ ഷൂറിമാര്‍ ചെയ്ത പോലെ ചെയ്യാതിരിക്കുക.

  ReplyDelete
 95. ee postinu abhiprayam ezhuthukayilla enna abhiprayam nhan matti.
  അഷ്കര് ‍തൊളിക്കോട്ne poleyullavar ithrayum lalithamaya oru post polum avide ninnum ivide ninnum okke vyakhyanikkunnathu kanimbol koraneyum itharakkar enganeyellam vyakhyanichirikkum ennorkkumbol pediyakunnu. Ashkar mathramalla commentiya palarum athe line-il aanu ennathanu theerthum nirasajanakamaya karyam. "ഖുര്‍ആനിലെ പ്രശ്നം ഉണ്ടാക്കുന്നു" എന്ന് ചിലര്‍ക്ക് തോന്നുന്ന വരികള്‍ അടര്‍ത്തി എടുത്ത്‌ ഉപയോഗിക്കുമ്പോള്‍ ആണ് തെറ്റിധാരണകള്‍ ഉണ്ടാകുന്നത്. അത് പരിഹരിക്കാന്‍ ചെയ്യേണ്ടത്‌ ഒഴിവാക്കലുകള്‍ നടത്തുകയല്ല, മറിച്ച് ഖുര്‍ആന്‍ പൂര്‍ണ്ണമായി മനസ്സിലാക്കുകയാണ്.
  (itharakkare engane koran poornamayum massilakkikkum?? padachone katholane....)

  ReplyDelete
 96. thagal rss vella pooshan sramikkunnu ennath oru vasthuthyanu babary maschid thagarthath kevalam oru nethavalla gujarath kalabam nadathyathum oru nethavalla mahathma g ye vadhicha godsekku mahathma g yumai vekthi vairakkyam undayirunnilla rss ajandha yanu ethellam athyam nigal rss nte bheegaratheye manasilakkanam ennittu mathi rss neyum ndf neyu tharathmiyam cheyyunnath................

  ReplyDelete
 97. mr absar nigal rss nte recroot agante ano

  ReplyDelete
 98. "RSS നല്ല സംഘടന ആണ്" എന്ന് ഞാന്‍ എവിടെയാണ് പറഞ്ഞിട്ടുള്ളത്?

  ആര്‍ എസ്സ് എസ്സ് നെ വെള്ള പൂശിയുട്ടുള്ള വരികള്‍ ഉണ്ടെങ്കില്‍ ചൂണ്ടി കാണിക്കുക. ഒരു കഷ്ണം മാത്രം അടര്‍ത്തിയെടുത്ത്‌ അരുണ്‍ ഷൂറിമാര്‍ ചെയ്ത പോലെ ചെയ്യാതിരിക്കുക.

  ആര്‍ എസ്സ് എസ്സ്സും, എന്‍ ഡി എഫും ഭീകരത സൃഷ്ടിക്കുന്നുണ്ട് എന്നാണ് പറഞ്ഞിട്ടുള്ളത് എന്ന് ഇത്രയും വായിച്ചിട്ടും മനസ്സിലായില്ലെങ്കില്‍ താങ്കളുടെ മനസ്സില്‍ വെളിച്ചം കയറിയിട്ടില്ലെന്ന് വ്യക്തം.

  ആര്‍ എസ്സ് എസ്സിന്റെയും, എന്‍ ഡി എഫിന്റെയും ഭീകരതയെ ഞാന്‍ മാത്രമല്ല, രാജ്യം മുഴുവനും മനസ്സിലാക്കിയിട്ടുള്ളതാണ്.

  ഞാന്‍ ആര്‍ എസ്സ് എസ്സിന്റെ റിക്രൂട്ടിംഗ് ഏജന്റ് ആണെന്ന് ഏതു വാചകം വായിച്ചപ്പോഴാണ് തോന്നിയത് എന്ന് വ്യക്തമാക്കാമോ????

  ReplyDelete
 99. mr nigal rss ne kurichu parachu arum thevrath prasagichittilla oral ozike atra theevra ullathai enikku thonnunnilla ennokke nigalkku thonnunnilayirikkum pakshe gujrathum ,babary maschid onnum onnum indian muslimgal marannittilla

  ReplyDelete
 100. വിഡ്ഢിത്തരം പുലംമ്പാതെ...
  ഞാന്‍ പങ്കെടുത്ത മീറ്റിങ്ങിനെ കുറിച്ചാണ് ഞാന്‍ പറഞ്ഞിട്ടുള്ളത്.എനിക്ക് നേരിട്ട് ഉണ്ടായ അനുഭവം.

  ലോകത്ത് നടക്കുന്ന എല്ലാ ആര്‍ എസ് എസ് മീറ്റിങ്ങുകളും അങ്ങിനെയാണ് എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടോ??

  ആദ്യം എന്താണ് എഴുതിയത് എന്ന് കണ്ണ് തുറന്ന് വായിച്ചു മനസ്സിലാക്കുക.

  ReplyDelete
 101. ഗുജറാത്ത് കലാപവും, അധ്യാപകന്റെ കൈ വെട്ടിയതും ഒന്നും ആരും ആരും മറന്നിട്ടില്ല. മറക്കുകയും ഇല്ല.

  ReplyDelete
 102. Avsihwasikal ... kaalu pidikkano ..?
  aaraanu avishwasi..?
  Islam aanu sheri ennu aaraanu pranjathu ...avaravarkku avar viswassikkunna matham aanu sheri... appol ..athu islam anuvadikkunnilla mattu mathangale angeekarikkunnilla..mattullavarkku jeevikkanamenkil islam umaayittu sandi cheyyanam...
  enthinaanu ..ingane..?
  visham kuthi vekkunnathiu ...ningal ningalkku ishtamullathu pole jeevichu ... njangal ambalangalilo evideynenkilum poyi bahudaivangaleyo...aareyenkilum aaradhichotte...avide vannu bomb pottichaal daivam swargathil ethikkumenkil ..aa daivathi lviswasichittenthina..

  100 nyayam kaanumennariyaam... enkilum lokam nashikkanulla .. oru vishamaanu ivide padarnnu kondirikkunnathu///

  ReplyDelete
 103. അവിശ്വാസികള്‍ കാല് പിടിക്കണം എന്ന് എവിടെയാണ് പറഞ്ഞിട്ടുള്ളത്???

  അവര്‍ക്കവര്‍ക്ക് അവര്‍ വിശ്വസിക്കുന്ന മതം തന്നെയാണ് അവരുടെ കാഴ്ചപ്പാടില്‍ ശരി. അത് അല്ല എന്ന് ഈ പോസ്റ്റില്‍ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ?

  ഒരു മതത്തെ മറ്റൊരു മതം പൂര്‍ണ്ണമായി അംഗീകരിക്കാത്തത് കൊണ്ടാണല്ലോ ഇവിടെ ഇത്രയും മതങ്ങള്‍ ഉണ്ടായത്. അത് ഇസ്ലാമിന്റെ മാത്രം കാര്യം അല്ല. ഒരു മതവും ലോകത്ത് മറ്റൊരു മതത്തെ പൂര്‍ണ്ണമായി അംഗീകരിക്കുന്നില്ല. ഹിന്ദു മതം ആയാലും, ക്രിസ്ത്യന്‍ മതം ആയാലും, ഇസ്ലാം ആയാലും ഇനി മറ്റ് ഏതു മതം ആയാലും. അങ്ങിനെ അംഗീകരിക്കുന്നുണ്ട് എങ്കില്‍ അത്തരത്തില്‍ പരസ്‌പരം അംഗീകരിക്കുന്ന മതങ്ങള്‍ ലയിച്ച് ഒന്നാകുമായിരുന്നല്ലോ !!!!

  ഇസ്ലാമുമായി എന്ത് കൊണ്ട് അന്നത്തെ കാലത്ത് ഒരു സന്ധി വേണ്ടി വന്നു എന്നതിനെ കുറിച്ച് മുന്‍ കമന്റുകളില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അത് മനസ്സിലാക്കാതെ കാര്യങ്ങളെ വളച്ചൊടിക്കാതിരിക്കുക.

  വിഷം കുത്തി വെക്കുക എന്നത് കൊണ്ട് വര്‍ഗീയ വിഷം ആണ് ഉദ്ദേശിച്ചിട്ടുള്ളത്. അത് താങ്കള്‍ക്ക് മനസ്സിലായിട്ടും എന്തിനാണ് വളച്ചൊടിക്കുന്നത്???

  അമ്പലങ്ങളിലോ മറ്റു ബഹുദൈവ വിശ്വാസങ്ങളിലോ അങ്ങിനെ എന്തില്‍ വേണമെങ്കിലും വിശ്വസിക്കാം. അമ്പലങ്ങളില്‍ / ബഹു ദൈവങ്ങളില്‍ വിശ്വസിക്കുന്നവര്‍ പള്ളികള്‍ തകര്‍ക്കാന്‍ പോകരുത്. അതുപോലെ പള്ളികളില്‍ വിശ്വസിക്കുന്നവര്‍ അമ്പലങ്ങള്‍ തകര്‍ക്കാനും പോകരുത്. ഈ കാര്യമാണ് ഞാന്‍ ഈ പോസ്റ്റിലൂടെ പറഞ്ഞിട്ടുള്ളത് എന്ന് ഇത്ര വായിച്ചിട്ടും താങ്കള്‍ക്ക് മനസ്സിലായില്ലേ???

  ബോംബ്‌ പൊട്ടിച്ചാല്‍ സ്വര്‍ഗ്ഗത്തില്‍ എത്തിക്കുന്ന ദൈവം ഉണ്ടെന്ന് ആരാണ് പറഞ്ഞത്‌??? ഈ പോസ്റ്റില്‍ അങ്ങിനെ പറഞ്ഞിട്ടുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കുക.

  നൂറ് ന്യായത്തിന്റെ കാര്യം ആവശ്യമില്ല. നിലവാരം ഉള്ള ഒറ്റ ന്യായം മതി. ആര്‍ എസ് എസ്സിനെയും, എന്‍ ഡി എഫിനെ യും പോലെയുള്ള തീവ്രവാദ സംഘടനകള്‍ അവരുടെ മുതലെടുപ്പിനും നേട്ടത്തിനും വേണ്ടി രാജ്യത്തെ നശിപ്പിക്കാന്‍ വേണ്ടി ശ്രമിച്ചു കൊണ്ടിരിക്കുന്നു എന്നതാണ് വസ്തുത.

  വിഷം തന്നെയാണ് ഇവിടെ പടര്‍ന്നു കൊണ്ടിരിക്കുന്നത്. ആര്‍ എസ് എസ്സും , എന്‍ ഡി എഫ്ഫ്‌ ഉം എല്ലാം വര്‍ഗീയ വിഷം ഇവിടെ പടര്‍ത്തിക്കൊണ്ടിരിക്കുന്നു.

  ReplyDelete
 104. mr absar nigalude hed line kandal thanne arijukoode nigal arku vendy vadikunnu ennu rss ne maryada padippikkunnath ndf ano ennu ee vakkil ninnum oru pakka rss karane anu nan nigalil kanunnath rss ndf theevra vadikal ennu parnachal athoru sadaranakkarante soram anu pakshe rss ne mariyatha padippikkunnath ndf ano enna mattar theere shari alla pinne nigal parancha kaivettu samoohathil undaya chila otta petta akramagal nigal musligalude mell matram ketti vakkaruth jayakrsnan mashe vettiya arum theevra vadikal alla alle musligal thettu cheithal athu theevra vadam mattulla var cheithal athu akramam ethano mathetharatham .............

  ReplyDelete
 105. RSS നെ സല്‍സ്വഭാവം പഠിപ്പിക്കേണ്ടത് NDF ആണോ ?
  ഇത് ചോദ്യം ആണ്. അല്ലാതെ പഠിപ്പിക്കണം എന്നോ, പഠിപ്പിക്കരുത് എന്നോ പറഞ്ഞിട്ടില്ല.

  പിന്നെ ഞാന്‍ പോസ്റ്റില്‍ പറഞ്ഞ ഒരു വാചകം."ആര്‍ എസ്സ് എസ്സിനെ നേരിടാന്‍ ഏറ്റവും അര്‍ഹതയുള്ളവര്‍ ഹിന്ദു സഹോദരന്മാരാണ് ....
  അതുപോലെ എന്‍ ഡി എഫിനെ നേരിടേണ്ടത് മുസ്ലിങ്ങളും...."

  അപ്പോള്‍ മുസ്ലിം ആയ ഞാന്‍ ആദ്യം എതിര്‍ക്കേണ്ടത് സ്വന്തം സമുദായത്തില്‍ ഉള്ള തീവ്രവാദികളെയാണ്.
  കാര്യം മനസ്സിലായല്ലോ....

  കൈവെട്ട് ഒറ്റപ്പെട്ട ആക്രമം ആയി വിലയിരുത്തുകയാണെങ്കില്‍ അതുപോലെ ഗുജറാത്തും മറ്റും ആര്‍ എസ് എസ്സുകാര്‍ ഒറ്റപ്പെട്ട സംഭവം ആയി നിസ്സാരവല്‍ക്കരില്ലേ?? തെറ്റ്‌ ചെയ്യാന്‍ ഉള്ള ത്രാണി ഉണ്ടായാല്‍ മതിയോ??? അത് ഏറ്റെടുക്കാനുള്ള തന്റേടവും കാണിക്കണ്ടേ???

  ആക്രമണങ്ങള്‍ എന്തിന്റെ പേരിലായാലും, ആര് ചെയ്യുന്നതായാലും അതിനെ അംഗീകരിക്കാന്‍ കഴിയില്ല - മതം ആയാലും രാഷ്ട്രീയം ആയാലും.

  ReplyDelete
  Replies
  1. ആര് എസ് എസ് കാര് വളരെ നല്ലവരണെന്നു വരുത്തിത്തീര്‍ക്കാനുള്ള ചെറിയ ഒരു ശ്രമം ബഹുമാനപെട്ട അബ്സര്‍ സാബ്‌ നടത്തിയിരിക്കുന്നു അല്ലെങ്കില്‍ നിങ്ങള് ആളുകളുടെ കയ്യടിനെടാന്‍ യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചു വെച്ചിരിക്കുന്നു ഓരോ ദിവസവും പത്രങ്ങളില്‍ വരുന്ന ആര് എസ് എസിന്റെ വര്‍ഗ്ഗീയ രാജ്യവിരുദ്ധ വിദ്ധ്വംസക പ്രവര്‍ത്തനങ്ങള്‍കു ഒരു കണക്കുമില്ല... സ്വതന്ത്രനന്തര ഇന്ത്യയില്‍ സമാധാനം തകര്‍ക്കുന്നത് ആര് എസ് എസ് ആണ് 1948 ല്‍ അവര്‍ നമ്മുടെ രാഷ്ട്രപിതാവിനെ വധിച്ചു അതിനു ശേഷം ഗുജറാത്ത് അടക്കം നൂറുകണക്കിന് കലബങ്ങളിലൂടെ ആയിരങ്ങളെ കൊന്നൊടുക്കി ബാബരിമസ്ജിദ് അടക്കം അനേകം ആരാധനാലയങ്ങള്‍ തകര്‍ത്തു... അജ്മീര്‍,മലേഗാവ്മ,സംജോധ എക്സ്പ്രസ്സ്‌,മക്കമസ്ജിദ് അടക്കം 16 ഓളം സ്ഫോടനങ്ങള്‍ ആര് എസ് എസ് ഇന്ത്യയില്‍ നടത്തിയതായാണ് അഭ്യന്ദര മന്ത്രാലയ റിപ്പോര്‍ട്ട് കര്‍ണാടകയി സര്‍ക്കാര്‍ കാര്യാലയത്തില്‍ പാകിസ്ഥാന്‍ പതാക കെട്ടി കലാബതിനു ശ്രമിച്ചതും ആര് എസ് എസ്,താനൂര്‍ ശ്രീകൃഷ്ണ ജയന്തി ഗോഷയത്രക്ക് നേരെ പൈപ്പ് ബോംബ്‌ എറിയാന്‍ ശ്രമിച്ചതും ആര് എസ് എസ്,ചാവക്കാട് അമ്പലത്തിന്റെ ഷെഡ്‌ പൊളിച്ചു കലാബതിനു ശ്രമിച്ചതും ആര് എസ് എസ് എന്നിട്ടും നിങ്ങളെ പോലൊരാള്‍ ഒന്നും കണ്ടില്ല കേട്ടില്ല!!! ലജ്ജാകരം ഇനി നിങ്ങള്‍ പറയുന്ന എന്‍ ഡി അഫ് എന്ത് കുറ്റം ചെയ്തൂന്നാ പറയുന്നത്? നിങ്ങള്‍ക് പരിശോധിക്കാം വിവരാവകാശ പ്രകാരം നിങ്ങള്‍ക് ലഭിക്കുന്ന റിപ്പോര്‍ട്ടില്‍ ഒരു കേസില്‍ പോലും എന്‍ ഡി എഫ് കാരന്‍ ശിക്ഷിക്കപെട്ടതായി കാണാന്‍ കഴിയില്ല...

   Delete
  2. ആര്‍ എസ്സ് എസ്സിനെ ന്യായീകരിച്ച വാക്കുകള്‍ ചൂണ്ടി കാണിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.
   കയ്യടി നേടിയത് കൊണ്ടുള്ള ഗുണങ്ങള്‍ ഒന്ന് പറഞ്ഞു തരാന്‍ അഭ്യര്‍ത്ഥിക്കുന്നു.

   ആര്‍ എസ്സ് പല അക്രമ പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട് എന്നതില്‍ ഒരു സംശയവും ഇല്ല.
   പക്ഷെ ആ ആക്രമണങ്ങളെ നേരിടേണ്ടത് പ്രത്യാക്രമണം കൊണ്ട് അല്ല എന്നാണ് ഞാന്‍ പറഞ്ഞിട്ടുള്ളത്‌.

   അത് ഞാന്‍ പോസ്റ്റില്‍ വ്യക്തമാക്കിയിട്ടും നിങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയാണോ????
   മുന്‍ കമന്റുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്നും നിങ്ങള്‍ വായിച്ചില്ലേ ???

   എന്‍ ഡി എഫ്‌ ചെയ്ത കുറ്റം എന്താണ് എന്ന് നിങ്ങള്‍ തന്നെ വിലയിരുത്തുക....
   ആര്‍ എസ്സ് എസ്സ് നടത്തിയ ആക്രമണങ്ങള്‍ മനസ്സിലാക്കിയ നിങ്ങള്‍ എന്തുകൊണ്ടാണ് കൈവെട്ട് പോലുള്ള കാര്യങ്ങള്‍ മനസ്സിലാക്കാതെ പോയത് എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.

   പിടിക്കപ്പെടുമ്പോള്‍ "അവന്‍ ഞമ്മില്‍ പെട്ടവനല്ല" എന്ന് നുണ പറയുന്നതാണ് ഏറ്റവും ലജ്ജാകരം !!!

   Delete
 106. നല്ല പോസ്റ്റ്‌ ..സത്യം സത്യമായി പറഞ്ഞിരിക്കുന്നു ...ആശംസകള്‍ ..
  അവസാനമായി കമന്റ്‌ ചെയ്ത അനോണികളോട് :
  അദ്ദേഹം എഴുതിയ നല്ല കാര്യങ്ങള്‍ ഒന്നും കാണാതെ
  കുറ്റം മാത്രം പറയുന്ന നിങളെ എന്താണ് വിളിക്കേണ്ടത് .??

  ReplyDelete
 107. ആര്‍ എസ്സ് എസ്സിനെ നേരിടാന്‍ ഏറ്റവും അര്‍ഹതയുള്ളവര്‍ ഹിന്ദു സഹോദരന്മാരാണ് ....
  അതുപോലെ എന്‍ ഡി എഫിനെ നേരിടേണ്ടത് മുസ്ലിങ്ങളും....
  Anyway RSS don't have any strong roots in kerala. Last 60 years they have not won any MLA seat also.Majority of malayali hindus are not considering RSS as their organisation and not even 5 % of muslim brothers are also NOT believing in NDF.
  I think my kerala is best place of communal harmony.
  Being a hindu i have a lot of muslim friends who is believing that Organisations like Al quida & Countries like USA is trying to make communal problems/ riots in India.
  These Organisations have only political & Financial goals. They don't belive in any faith or religion. ITS A PURE BUSINESS FOR THEM.

  ReplyDelete
 108. വളരെ ശരിയാണ് ..പച്ച പരമാര്‍ത്ഥം....ജനങ്ങള്‍ എല്ലാം ഇങ്ങനെ ചിന്തിച്ചിരുന്നെങ്കില്‍ നമ്മുടെ നാട് സ്വര്‍ഗമയേനെ...

  ReplyDelete