Wednesday, September 28, 2011

നിലവറകളിലെ നിധി - ഒരു നിര്‍ദ്ദേശം


പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും കണ്ടെടുത്ത സ്വത്ത്‌ എന്ത് ചെയ്യണം എന്ന ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണല്ലോ...
പലരും പല തരത്തിലുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചുകൊണ്ടിരിക്കുന്നു.


രണ്ടു നിര്‍ദേശങ്ങള്‍ ആണല്ലോ ഇന്ന് നമ്മുടെ സമൂഹത്തില്‍ ഈ വിഷയവുമായി ബന്ധപ്പെട്ടു ഏറ്റവും ശക്തമായി നില നില്‍ക്കുന്നത്.

1. നിധി മറ്റു കാര്യങ്ങള്‍ക്കൊന്നും ഉപയോഗപ്പെടുത്താതെ, ഇന്നത്തെ രീതിയില്‍ നിലവറകളില്‍ തുടര്‍ന്നും സംരക്ഷിക്കുക.

2. ക്ഷേത്രത്തിലെ നിധി പൊതു സ്വത്തായി കണക്കാക്കുകയും, കേരളത്തിന്റെ വികസനത്തിനും മറ്റുമായി ഉപയോഗപ്പെടുത്തുകയും ചെയ്യുക.

ഇതില്‍ ഒന്നാമത്തെ നിര്‍ദേശത്തോട് ഭൂരിപക്ഷം പേര്‍ക്കും യോജിപ്പുണ്ടാകാം. എന്നാല്‍ ഇതുമൂലം സമൂഹത്തിനു ഗുണം ഒന്നും ഉണ്ടാകുന്നില്ല. മാത്രമല്ല, സുരക്ഷാ പ്രശ്നങ്ങള്‍ ഒഴിവാക്കാനായി കോടിക്കണക്കിനു രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ചിലവഴിക്കേണ്ടാതായും വരും.

രണ്ടാമത്തെ നിര്‍ദേശത്തോട് ചില ഹിന്ദു സംഘടനകള്‍ വിയോജിപ്പ്‌ പ്രകടിപ്പിച്ചു കഴിഞ്ഞു. ആ വിയോജിപ്പ്‌ കണക്കിലെടുക്കാതെ മുന്നോട്ട് പോയാല്‍ സംസ്ഥാനത്തിന്റെ സമാധാനം നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്താനുള്ള സാധ്യത വളരെ കൂടുതല്‍ ആണ്. സമാധാനം ആണല്ലോ സമൂഹത്തിന്റെ നിലനില്‍പ്പിന് ഏറ്റവും അടിസ്ഥാനമായ ഘടകം.

ഈ സാഹചര്യത്തില്‍ ഞാന്‍ എന്റെ നിര്‍ദേശം മുന്നോട്ട് വെക്കട്ടെ....

ക്ഷേത്രത്തില്‍ നിന്നും കണ്ടെടുത്ത സ്വത്ത്‌ സംസ്ഥാനത്ത്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളും, മറ്റു വ്യവസായ സ്ഥാപനങ്ങളും തുടങ്ങാനായി ഉപയോഗിക്കുക. അത് ഉപയോഗിക്കുമ്പോള്‍ താഴെ കൊടുത്ത നിര്‍ദേശങ്ങള്‍ പാലിക്കുക.

1. ഈ പണം ഉപയോഗിച്ച് ഏതൊരു സ്ഥാപനം തുടങ്ങുമ്പോഴും, ആ സ്ഥാപനം തുടങ്ങാന്‍ ആവശ്യമായ ചിലവിന്റെ 50% ക്ഷേത്രത്തില്‍ നിന്നും ലഭിച്ച സ്വത്തില്‍ നിന്നും എടുക്കുക. ബാക്കി ആവശ്യമായ 50% സര്‍ക്കാര്‍ ഖജനാവില്‍ നിന്നും എടുക്കുക.

2. ഈ സ്ഥാപങ്ങളുടെ നിയന്ത്രണത്തിനായി ഒരു പ്രത്യേക വകുപ്പോ, ഭരണ സംവിധാനമോ രൂപീകരിക്കുക. ഈ സംവിധാനത്തില്‍ 50% ക്ഷേത്രവുമായി ബന്ധപ്പെട്ടവരും (രാജകുടുംബ പ്രതിനിധികള്‍ ഉള്‍പ്പെടെ), ബാക്കി 50% സര്‍ക്കാര്‍ പ്രതിനിധികളെയും ഉള്‍പ്പെടുത്തുക.

3. ഈ സ്ഥാപനത്തില്‍ 50% (ജോലിക്കാര്യത്തിലും, വിദ്യാഭ്യാസ സ്ഥാപനം ആണെങ്കില്‍ കുട്ടികളെ പ്രവേശിപ്പിക്കുന്നതിലും) ഹിന്ദുക്കള്‍ക്കായി സംവരണം ചെയ്യുക. ഈ വിഭാഗത്തില്‍ യോഗ്യതയുള്ളവരെ പ്രവേശന പരീക്ഷമൂലം തിരഞ്ഞെടുക്കുക (റെക്കമെന്റെഷന്‍ പാടില്ല).
ബാക്കി 50% പേരെ പൊതു വിഭാഗത്തില്‍ നിന്നും യോഗ്യതാപരീക്ഷ വഴി തിരഞ്ഞെടുക്കുക.

4. മേല്‍ പറഞ്ഞ സ്ഥാപങ്ങളില്‍ നിന്നും ഉണ്ടാകുന്ന ലാഭനഷ്ടങ്ങള്‍ ക്ഷേത്രവും, സര്‍ക്കാരും തുല്യമായി പങ്കിട്ടെടുക്കുക.

ഇത്തരത്തിലുള്ള സ്ഥാപങ്ങള്‍ തുടങ്ങാന്‍ കഴിഞ്ഞാല്‍ പ്രത്യക്ഷമായോ, പരോക്ഷമായോ ധാരാളം പേര്‍ക്ക് വിദ്യാഭ്യാസവും, തൊഴില്‍ അവസരങ്ങളും ലഭിക്കും. ഒരു വിഭാഗത്തിന്റെ പണം എല്ലാവരും ഉപയോഗിച്ചു എന്ന പരാതിയും ഉണ്ടാവില്ല. അതേ സമയം അത് നമ്മുടെ നാടിന്റെ പുരോഗതിക്ക്‌ വഴി വെക്കുകയും ചെയ്യും.

പണമോ, ധനമോ ഒരിടത്ത് കൂട്ടി വെച്ചിരുന്നത് കൊണ്ട് ഒരു പ്രയോജനവും ഇല്ല. അത് സമൂഹത്തില്‍ സഞ്ചരിച്ചു കൊണ്ടിരുന്നാല്‍ ഒരുപാട് പട്ടിണിപാവങ്ങളുടെ പട്ടിണി മാറ്റാനും, തൊഴിലില്ലായ്മക്ക് പരിഹാരം കാണാനും  കഴിഞ്ഞേക്കും.

ഇത്  എന്റെ ഒരു എളിയ നിര്‍ദ്ദേശമാണ്....
ഈ  അഭിപ്രായങ്ങളോട് യോജിപ്പും വിയോജിപ്പും ഉള്ള വായനക്കാര്‍ ഉണ്ടാകും...
നിങ്ങള്‍ക്ക്‌ പുതിയ ആശയങ്ങളും ഉണ്ടാകും....
അവ പങ്കുവെക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു....

അബസ്വരം :
ഏട്ടിലെ പശു പുല്ല് തിന്നില്ല.
30 comments:

 1. അതെ, ഇത് ഞാനും ചിന്തിച്ച കാര്യമായിരുന്നു.

  ReplyDelete
 2. ഇതിലെ ക്ഷേത്രപരമായ വസ്തുക്കള്‍ ക്ഷേത്രത്തില്‍ സൂക്ഷിക്കുകയും ചരിത്രപരമായ വസ്തുക്കള്‍ ഒരു മ്യൂസിയത്തില്‍ കാഴ്ചക്കാര്‍ക്കുവേണ്ടി വെച്ച് ലാഭമുണ്ടാക്കുകയും അസംസ്ക്‌റ്ത ലോഹങ്ങള്‍ വില്‍ക്കുകയും ആവാം. എന്നുമാത്രമല്ല അതിലെ രാജകുടുംബത്തിന് വളരെ പ്രാധാന്യം നല്‍കുകയും വേണം.

  ReplyDelete
 3. സംഗതി ചിവരിച്ചപോലെ എളുപ്പമല്ല.

  നിര്‍ദേശം നല്ലത് തന്നെ.

  ReplyDelete
 4. സംഗതി കൊള്ളാം.. നടക്കണ്ടെ..

  ReplyDelete
 5. ഒന്ന് ശ്രമിച്ച് നോക്കുകയെങ്കിലും ചെയ്തു കൂടേ....

  ReplyDelete
 6. @anu anakkara,
  സ്വാഗതാര്‍ഹമായ അഭിപ്രായങ്ങള്‍....

  ReplyDelete
 7. നിര്‍ദേശം നല്ലത് തന്നെ.

  ReplyDelete
 8. അതിന് ഇപ്പോഴും ഇതിന്റെ ശെരിക്കും മൂല്യം എത്രയാണ് എന്ന് പറഞ്ഞിടില്ലാ, മാദ്യമങ്ങള്‍ വെറുതെ പാട്ട്പാടി എന്നല്ലാതെ ഒന്നും ആയിടില്ലലോ...
  വരട്ടെ നമുക്ക് നോക്കാം

  ReplyDelete
 9. നിര്‍ദ്ദേശത്തോട് നൂറു ശതമാനം യോജിക്കുന്നു ,,,, പക്ഷെ പൂച്ചക്ക് ആര് മണികെട്ടും എന്നതാണ് പ്രശ്നം ,,,, വോട്ട് ബാങ്കുകളില്‍ കണ്ണും നട്ടിരിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇത്തരം വിഷയങ്ങളില്‍ കൈ വെക്കും എന്ന് തോന്നുന്നില്ല .....

  ReplyDelete
 10. അഭിപ്രായങ്ങള്‍ എപ്പോഴും അഭിപ്രായങ്ങളായി അവശേഷിക്കുന്നു. മതസ്ഥാപനങ്ങളെ സംബന്ധിച്ചുള്ള എന്തെങ്കില്ലുംകാര്യം ഇച്ഛാശക്തിയോടെ ചെയ്യാ‍നുള്ള ധൈര്യം കേരളത്തിലെ രാഷ്ടീയപര്‍ട്ടികള്‍ക്കുണ്ടോ...
  മതസ്ഥാപനങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളിലെ നിയമന കാര്യങ്ങള്‍ നമ്മുക്കറിവുള്ളതല്ലെ...

  ReplyDelete
 11. എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നങ്ങള്‍ !

  ReplyDelete
 12. @റഫീക്ക്‌ :ന്റെ പഹയാ ..ഞാന്‍ പറയാന്‍ വിചാരിച്ച കമന്റു നീ പറഞ്ഞല്ലോ ?

  ReplyDelete
 13. ഏതായാലും വിശ്വാസികളുടെ വിശ്വാസത്തെ ആദരിച്ചേ പറ്റൂ.വിശ്വാസികള്‍ നിധി കാക്കും ഭൂതങ്ങളാവാതെ സമൂഹത്തിന്‍റെ ധാര്‍മിക ബാധ്യതകള്‍ നിര്‍വഹിക്കുന്നതും നീതിയാണ്.സര്‍ക്കാരിന് ഇതൊരു ഭാരിച്ച ബാധ്യതയുമാകുമ്പോള്‍ പ്രത്യേകിച്ചും.

  ReplyDelete
 14. @റഫീക്ക് പൊന്നാനി,

  1800 കളില്‍ മനുഷ്യന്‍ ചന്ദ്രനില്‍ പോകുന്നതിനോ, മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ്‌ തുടങ്ങിയ സാങ്കേതിക വിദ്യകള്‍ക്കോ 1% പോലും സാദ്ധ്യത ഉണ്ടായിരുന്നില്ലല്ലോ. അന്നത്തെ നടക്കാത്ത മനോഹരമായ പല സ്വപ്നങ്ങളും ഇന്ന് നടന്നു. അത്രയധികം പ്രയാസമുള്ള ഒരു കാര്യമായി ഈ വിഷയത്തെ വിലയിരുത്താന്‍ കഴിയുമോ?

  ചില പ്രശ്നങ്ങള്‍ നേരിട്ടേക്കാം. പക്ഷെ ശുഭപ്രതീക്ഷയോടെ മുന്നോട്ട് പോയാല്‍ ഇച്ചാശക്തി ഉള്ള ഭരണകൂടങ്ങള്‍ക്ക്‌ ഇലക്കും മുള്ളിനും കേടില്ലാത്ത വിധത്തില്‍ നടപ്പാക്കാന്‍ കഴിയുന്ന ഒന്ന് തന്നെയാണ് ഇതെന്നാണ് എന്റെ അഭിപ്രായം.

  ReplyDelete
 15. നടക്കില്ല ഈ നല്ല നിറ്ദ്ദേശങ്ങള്. ഈ നിധി കാക്കും... നിധിയെ.പ്കഷെ, നിധിയുടെ യഥാർത്ത അർഥം ഉപകാരപ്പേടൂമ്മ്പോളാണ്. ഇത് വിശ്വാസത്തിന്റെ കാര്യമാണ്.

  ReplyDelete
 16. ആദ്യം ഭരണ കൂടവും ക്ഷേത്രവുമായി ബന്ധപ്പെടവരും എങ്ങിനെ തന്റെ കീശയിലേക്ക് ഇവയെ എത്തിക്കാം എന്നാകും നോക്കുക ആ കാര്യത്തിലെങ്കിലും അവര്‍ യോജിക്കുമായിരിക്കും ബാക്കിയെല്ലാം താങ്കളുടെ നല്ല മനസ്സില്‍ തോന്നിയ നടക്കാത്ത ആഗ്രഹങ്ങള്‍... താങ്കള്‍ കേരളത്തില്‍ തന്നെയല്ലായിരുന്നോ ഇത്രയും നാള്‍.. ഹല്ലാ സംശം കൊണ്ട് ചോദിച്ചതാ..

  ReplyDelete
 17. ഹഹ.. കുറച്ചുകാലം തമിഴ്‌നാട്ടില്‍ ആയിരുന്നു...
  അതിന്റെ ഹാങ്ങ് ഓവര്‍ പോയിട്ടില്ല...:)

  ReplyDelete
 18. നിര്‍ദേശം നല്ലത് തന്നെ....അപ്പൊ അതാണ്‌ കാര്യം കേരളത്തില്‍ ഇല്ലാണ്ട് പോയത് കൊണ്ടാണ് അല്ലെ

  ReplyDelete
 19. അബ്സറെ..വേഗം കൂടും കുടുക്കേം എടുത്തു സ്ഥലം വിട്ടോ ...അവരാരും കേള്‍ക്കേണ്ട ..:)
  അല്ലെങ്കില്‍ സ്വാമി കുക്കുടാനന്ദ എന്ന് പേര് മാറ്റിക്കോ :)

  ReplyDelete
 20. (1800 കളില്‍ മനുഷ്യന്‍ ചന്ദ്രനില്‍ പോകുന്നതിനോ, മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ്‌ തുടങ്ങിയ സാങ്കേതിക വിദ്യകള്‍ക്കോ 1% പോലും സാദ്ധ്യത ഉണ്ടായിരുന്നില്ലല്ലോ. അന്നത്തെ നടക്കാത്ത മനോഹരമായ പല സ്വപ്നങ്ങളും ഇന്ന് നടന്നു. അത്രയധികം പ്രയാസമുള്ള ഒരു കാര്യമായി ഈ വിഷയത്തെ വിലയിരുത്താന്‍ കഴിയുമോ?)


  ഈ പറഞ്ഞതിനൊക്കെ തികച്ചും സാങ്കേതികമായ പ്രതിസന്ധികള്‍ മാത്രമേ നേരിടേണ്ടതുണ്ടായിരുന്നുള്ളൂ
  ഇവിടെ അതല്ലല്ലോ ,
  ഹിന്ദുമത വിശ്വാസം,രാജകുടുംബം ,പിണറായിയും വീയെസ്സും അടങ്ങുന്ന കമ്മ്യുനിസ്ടുകാര്‍,കുമ്മനവും മറ്റും ചേര്‍ന്ന സംഘകുടുംബം, ഒരു വോട്ടിന്‍റെ ബലത്തില്‍ ഭരിക്കുന്ന ഉമ്മന്‍ ചാണ്ടി ആന്‍ഡ്‌ പാര്‍ടി,
  എല്ലാം കണ്ടും കേട്ടുമിരിക്കുന്ന പൊതുജനം,
  മീഡിയ എല്ലാം കൂടെ എളുപ്പമല്ലാ.(ആര്‍ക്കറിയാം കേരളത്തിലുള്ള ലോഡ്ജുകളില്‍ ഈ നിധിയും ലക്ഷ്യമിട്ട് എത്ര ഇന്റര്‍നാഷനല്‍ കള്ളന്‍മാര്‍ താമസിക്കുന്നുണ്ടെന്ന്)

  ReplyDelete
 21. അത്രയും വലിയ സാങ്കേതിക പ്രശ്നങ്ങള്‍ മറികടന്ന മനുഷ്യന് "വേണമെങ്കില്‍" ഈ പ്രശ്നങ്ങള്‍ എല്ലാം മറികടക്കാം...

  ReplyDelete
 22. നിര്‍ദേശം നല്ലത് തന്നെ....ഈ സ്വൊത്തെടുത് ചിലവാക്കീട്ടു വേണും കേരളത്തില്‍ ഇപ്പോഴുള്ള മനസമാദാനം കിടത്താന്‍,
  ഇത്രയും വലിയ സമ്പത്ത് വെറുതെ വെക്കുന്നതും ദോഷമാണ്....കാത്തിരുന്നു കാണാം

  ReplyDelete
 23. nalla nirdesham...oru padu pallikalum parisodhichu swathu kandeduthu athum thaankal paranja karyathinu upayogikkam...pinne pandu ivide vannu oro aalkar(afghanistanil ninnum) kollayadichathum okke kandu pidikunnathine kurichu valla abhiprayavum undo?

  ReplyDelete
 24. പൊതുസ്വത്ത്‌ കൊള്ളയടിച്ചത് ആരായാലും അത് കണ്ടുപിടിച്ചു പൊതുജനത്തിന് വേണ്ടി ഉപയോഗിക്കേണ്ടതാണ്....

  ഇപ്പോള്‍ രാഷ്ട്രീയക്കാര്‍ കൊള്ളയടിച്ചത്‌ തന്നെ കണ്ടുപിടിക്കാന്‍ കഴിയുന്നില്ല, അപ്പോള്‍ പണ്ട് ഇവിടെനിന്നും കൊള്ളയടിക്കപ്പെട്ടത് കണ്ടുപിടിക്കാന്‍ / കണ്ടെത്താന്‍ കഴിയുമോ എന്ന സംശയം നിലനില്‍ക്കുന്നു....

  ReplyDelete
 25. ഒരഭിപ്രായം ഈ സ്വര്‍ണ്ണം മുഴുവന്‍ ഇന്ത്യന്‍ ട്രഷറിയിലേക്ക്‌ എടുത്താല്‍ രൂപയുടെ മൂല്യം കൂടും. പക്ഷെ ഒരു കുഴപ്പം രാജാവിന്‍റെ പണം കക്കാന്‍ അപ്പോഴേക്കും രാജമാര്‍ ഓടിയെത്തും

  ReplyDelete
 26. kshethrathinte swathu angane thanne nilkatte..athu kaiyittu vaaran aarum sramikkaruthu..governmentinum athil avaksam illa..

  ReplyDelete
 27. അതിന്റെ യാതൊരാവശ്യവും ഇല്ല !

  ഇവിടെ വികസനം നടത്താന്‍ ആവശ്യമായ പണം വേറെ ഉണ്ടല്ലോ..രാഷ്ട്രീയക്കാര്‍ കക്കാന്‍ വരാതിരുന്നാല്‍ ഇവിടെ എന്തെല്ലാം നടന്നേനെ !

  ReplyDelete
 28. എനിക്ക് ഈ നിര്‌ദ്ദേശത്തോട് എതിര്‌പ്പുന്‌ഡ്....അംബലം വിശ്വാസികളുടേതാണ്, അതു വിശ്വാസികളുടേതായി തന്നെ ഇരിക്കണം, മറ്റെല്ലാ മത സ്താപനങ്ങളും പോലെ തന്നെ.

  എന്താ ഞാന് പറഞ്ഞതില് എന്തെങ്കിലും തെറ്റുണ്ടോ

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....