Thursday, September 15, 2011

തൂക്കുമരങ്ങള്‍ അകലുമ്പോള്‍


രാജീവ് ഗാന്ധിയുടെ ഘാതകരുടെ വധശിക്ഷ വിവാദം ഉണ്ടാക്കി കൊണ്ടിരിക്കുന്ന സമയമാണല്ലോ ഇത്. പ്രതികളുടെ വധശിക്ഷ ഒഴിവാക്കണം എന്ന് ചില രാഷ്ട്രീയ സംഘടനകളും, സാമൂഹ്യപ്രവര്‍ത്തകരും വാദിക്കുന്നു. രാഷ്ട്രീയ സംഘടനകള്‍ വാദിക്കുന്നതിന്റെ 'നാനാര്‍ത്ഥങ്ങള്‍' നമുക്ക്‌ അധികം ചിന്തിക്കാതെ തന്നെ മനസ്സിലാക്കാന്‍ കഴിയും. പക്ഷെ 'മനുഷ്യസ്നേഹികള്‍' എന്നും 'സാമൂഹ്യ പ്രവര്‍ത്തകര്‍' എന്നും അറിയപ്പെടുന്നവര്‍ വധശിക്ഷക്ക്‌ എതിരെ നില്‍ക്കുമ്പോള്‍ ആശ്ചര്യത്തോടെ മാത്രമേ അതിനെ നോക്കിക്കാണാന്‍ കഴിയൂ.

"മനുഷ്യസ്നേഹം ഉണ്ടാകേണ്ടത് കൊലപാതകികളോടല്ല, മറിച്ച് അകാരണമായി കൊല്ലപ്പെട്ടവരോട്  ആണ് " എന്ന തിരിച്ചറിവാണ്  ഇത്തരം മനുഷ്യസ്നേഹികള്‍ക്ക് ആദ്യം ഉണ്ടാകേണ്ടത്.

രാജീവ്‌ ഗാന്ധി വധക്കേസിലെ നിയമ നടപടികള്‍ നീണ്ടു പോയതാണ് ശിക്ഷ ഒഴിവാക്കാനുള്ള ന്യായങ്ങളില്‍ ഒന്നായി ഇക്കൂട്ടര്‍ ചൂണ്ടിക്കാണിക്കുന്നത്. 'ഇത്രയും കാലം മാനസിക പീഡനം അനുഭവിച്ച് ജയിലില്‍ കിടന്നത് കൊണ്ട് അവരെ വധശിക്ഷയില്‍ നിന്നും ഒഴിവാക്കണം' എന്നും ഇക്കൂട്ടര്‍ വാദിക്കുന്നു. പക്ഷെ രാജീവ്‌ ഗാന്ധിയോടൊപ്പം കൊല്ലപ്പെട്ട 45 മനുഷ്യരുടെ കുടുംബങ്ങള്‍ക്ക്‌ ഈ നീണ്ട ഇരുപത്‌ വര്‍ഷം ഉണ്ടായ മാനസിക സംഘര്‍ഷവും, നീതി തേടിയുള്ള അലച്ചിലുകളും ഈ കപട മനുഷ്യസ്നേഹികള്‍ കണ്ടില്ലെന്ന് നടിക്കുന്നു. ഇത്തരം തൊണ്ടി ന്യായങ്ങള്‍ പറഞ്ഞ് ഈ പ്രതികളുടെ വധശിക്ഷ ഒഴിവാക്കുകയാണെങ്കില്‍, കൊല്ലപ്പെട്ടവരുടെ ബന്ധുക്കളോട് ചെയ്യുന്ന ഏറ്റവും വലിയ അനീതിയാവും അത്. നിയമവ്യവസ്ഥയില്‍ ഇപ്പോള്‍ ഉള്ള (ഒരുപാട് വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിട്ടുണ്ടല്ലോ) വിശ്വാസം പോലും നഷടപ്പെടാന്‍ മാത്രമേ അത് ഉപകരിക്കൂ.

സ്ത്രീത്വത്തിന്റെയും, മാതൃത്വത്തിന്റെയും പേരില്‍ സോണിയ ഗാന്ധി നല്‍കിയ മാപ്പിനെ തുടര്‍ന്ന് നളിനിയുടെ വധശിക്ഷ ഒഴിവാക്കിയ നടപടി പോലും തെറ്റാണ് എന്നാണ് എന്റെ അഭിപ്രായം. നളിനിയും കൂട്ടരും നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് രാജീവ് ഗാന്ധി മാത്രം ആയിരുന്നില്ലല്ലോ. അപ്പോള്‍ സോണിയയുടെ മാത്രം മാപ്പിന്റെ പേരില്‍ നളിനിയെ വധശിക്ഷയില്‍ നിന്ന്  ഒഴിവാക്കിയത്‌ ഒരു വലിയ നിയമലംഘനമായി / അനീതിയായി വേണം വിലയിരുത്തപ്പെടേണ്ടത് .
രാജീവിനോടൊപ്പം വധിക്കപ്പെട്ടവരുടെ ബന്ധുക്കളുടെ കൂടി പൂര്‍ണ്ണസമ്മതം ഉണ്ടായിരുന്നെങ്കില്‍ മാത്രമേ ഈ മാപ്പ് നല്‍കലിന് വല്ല ന്യായീകരണവും ഉണ്ടാവുമായിരുന്നുള്ളൂ. ഈ തീരുമാനം രാഷ്ട്രീയപരമായി സോണിയക്ക് ഒരുപാട് ഗുണങ്ങള്‍ ഉണ്ടാക്കി കൊടുത്തിട്ടുണ്ടാകും.എന്നാല്‍ മറ്റു കുടുംബങ്ങളുടെ അവസ്ഥയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?
"സോണിയയുടെ മാത്രം അഭിപ്രായമോ തീരുമാനമോ ഇക്കാര്യത്തില്‍ പോരാ" എന്ന നിലപാട്‌ എന്തുകൊണ്ടാണ് കോടതികള്‍ സ്വീകരിക്കാതിരുന്നത്?

വധശിക്ഷയെ  പ്രാകൃതമായ ശിക്ഷാ രീതിയായി പലരും വിലയിരുത്തുന്നു. എന്നാല്‍ പ്രാകൃതമായ ചെയ്തികള്‍ക്ക് പ്രാകൃതമായ ശിക്ഷാരീതി തന്നെയല്ലേ വേണ്ടത്?

"വധശിക്ഷ ഉണ്ടായിട്ടും കുറ്റകൃത്യങ്ങളില്‍ വല്ല കുറവും ഉണ്ടോ?" എന്നാണ് ചിലര്‍ ചോദിക്കുന്നത്. ഇക്കൂട്ടരോട് ഒരു മറു ചോദ്യം ആണ് ചോദിക്കാനുള്ളത്...
"വധശിക്ഷ ഒഴിവാക്കി എന്നതിന്റെ പേരില്‍ കുറ്റകൃത്യങ്ങള്‍ ഒരിക്കലും കൂടില്ല എന്ന് പറയാന്‍ നിങ്ങള്‍ക്കാകുമോ???"

വധശിക്ഷ  എന്ന പരമമായ ശിക്ഷ ഇന്ത്യന്‍ നിയമ വ്യവസ്ഥയില്‍ നിന്നും എടുത്തു കളഞ്ഞാല്‍ അത് കൊലപാതകികള്‍ക്ക് നല്‍കുന്ന ഒരു പ്രോല്‍സാഹനം ആയി മാറും എന്ന് ഉറപ്പാണ്.

എല്ലാ കൊലപാതകികളെയും തൂക്കിലേറ്റുന്നതല്ല നമ്മുടെ നിയമ വ്യവസ്ഥ.
'അപൂര്‍വങ്ങളില്‍ അപൂര്‍വമായ' കേസുകള്‍ക്ക്‌ മാത്രമേ വധശിക്ഷ ലഭിക്കാറുള്ളൂ. അതും നിയമത്തിന്റെ എല്ലാ പഴുതുകളും മറികടന്ന് സുപ്രീം കോടതി വധശിക്ഷ ശരിവെക്കുകയും, തുടര്‍ന്ന് രാഷ്ട്രപതി ദയാഹരജി തള്ളുകയും ചെയ്‌താല്‍ മാത്രമേ ഒരു പ്രതി വധശിക്ഷക്ക്‌ വിധേയനാവുകയുള്ളൂ എന്ന കാര്യം നമുക്കെല്ലാവര്‍ക്കും അറിയുന്നതാണ്.

ഇന്ത്യയിലെ വധശിക്ഷയുടെ ചരിത്രം എടുത്തു പരിശോധിച്ചാല്‍, 1975 നും  1991 നും ഇടയില്‍ 40 പേരാണ് കഴുമരത്തില്‍ എത്തിയത്. 1995 ല്‍ ഓട്ടോ ശങ്കറും, 2004 ല്‍ ദനന്ജ്യയി ചാറ്റര്‍ജിയും കഴുമരത്തില്‍ ജീവന്‍ അവസാനിപ്പിക്കാന്‍ വിധിക്കപ്പെട്ടു. ഇതില്‍ നിന്നും തന്നെ വളരെ സാധാരണമായി ഇന്ത്യയില്‍ നടക്കുന്ന ഒരു ശിക്ഷാ രീതിയല്ല വധശിക്ഷ എന്ന് നമുക്ക്‌ മനസ്സിലാക്കാം.
ഒരു കൊലപാതകി കുറ്റക്കാരന്‍ ആണെന്ന് 100 % തെളിഞ്ഞ ഇത്തരം അവസ്ഥകളില്‍ എങ്കിലും വധശിക്ഷ നടപ്പാക്കുന്നതില്‍ എന്താണ് തെറ്റ് ???
ഈ കാലയളവില്‍ ഒരു നിരപരാധി പോലും നമ്മുടെ രാജ്യത്ത്‌ വധശിക്ഷക്ക്‌ വിധേയനാക്കപ്പെട്ടില്ല എന്നതും നാം മനസ്സിലാക്കേണ്ടതാണ് (ഇനി വല്ല നിരപരാധിയും വധശിക്ഷക്ക്‌ വിധേയമായിട്ടുണ്ടെങ്കില്‍ അത് വായനക്കാരോട്‌ ചൂണ്ടി കാണിക്കുവാന്‍ അഭ്യര്‍ഥിക്കുന്നു.)

രാജീവ്‌  ഗാന്ധി വധക്കേസില്‍ വ്യക്തമായ തെളിവുകള്‍ ഉണ്ടായിട്ടും, നിയമ നടപടികള്‍ ഇത്രയും കാലം നീണ്ടു പോയതിനെയും സംശയത്തോടെ കാണേണ്ടതുണ്ട്. 'പ്രതികളെ തൂക്കുമരത്തില്‍ നിന്നും സംരക്ഷിക്കാന്‍ ചില രാഷ്ട്രീയക്കാരും, നിയമന്ജ്യരും കളിച്ച ഒരു കളിയാണ് ഇതെന്ന് ' സാധാരണക്കാരന്‍ ചിന്തിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയുമോ?

കൊലപാതകികള്‍ക്ക് വേണ്ടി ഓശാന പാടുന്നവരുടെ പ്രസ്താവനകള്‍ കാണുമ്പോള്‍ ലജ്ജ തോന്നുന്നു. ഈ ഓശാന പാടുന്നവരുടെ മക്കളെയോ, പ്രിയപ്പെട്ടവരെയോ കൊന്ന് തള്ളിയാല്‍ മാപ്പ് കൊടുക്കാന്‍ അവര്‍ തയ്യാറാകുമോ?

ഒരു നിയമത്തിനും കുറ്റകൃത്യങ്ങളെ പൂര്‍ണ്ണമായി ഒഴിവാക്കാന്‍ കഴിയില്ല എന്നത് വാസ്തവമാണ്. എന്നാല്‍ ശിക്ഷ കടുത്തതാകുമ്പോള്‍ കുറ്റകൃത്യങ്ങള്‍ കുറയും എന്നതില്‍ ഒരു സംശയവും ഇല്ല.

"നിയമത്തിന്റെ പഴുതുകള്‍ കണ്ടുപിടിച്ച് രക്ഷിക്കാന്‍ കഴിവുള്ള വക്കീലന്മാര്‍ ഉണ്ടെങ്കില്‍ പിന്നെ എന്തിനാണ് നിയമം" എന്നാണ് ചിലര്‍ ചോദിക്കുന്നത്. വക്കീലന്മാരുടെ ഇടപെടലുകള്‍ കൊണ്ട് ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നത് സത്യമാണ്. എന്നാല്‍ എല്ലാ അവസരത്തിലും വക്കീലന്മാരെക്കൊണ്ട് നിയമങ്ങള്‍ മറികടക്കാന്‍ കഴിയും എന്നുണ്ടെങ്കില്‍, ഒരു പ്രതിപോലും തൂക്കുമരത്തില്‍ എത്തുമായിരുന്നില്ലല്ലോ.

ഇത്രയും വസ്തുതകള്‍ നിലനില്‍ക്കുമ്പോള്‍ പിന്നെ എന്തിനാണ് വധശിക്ഷക്ക്‌ എതിരെ കപട മനുഷ്യസ്നേഹികള്‍ മുറവിളി കൂട്ടുന്നത് ???

അബസ്വരം :
പുകഞ്ഞ കൊള്ളി പുറത്ത്‌ !!!


സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ക്ക് ഇവിടെ ക്ലിക്കുക64 comments:

 1. ഈ ലേഖനത്തിലെ ആശയത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു.മനുഷ്യസ്നേഹം ഉണ്ടാകേണ്ടത് കൊലപാതകികളോടല്ല, മറിച്ച് അകാരണമായി കൊല്ലപ്പെട്ടവരോട് ആണ് "..

  ReplyDelete
 2. വധശിക്ഷയെ പ്രാകൃതമായ ശിക്ഷാ രീതിയായി പലരും വിലയിരുത്തുന്നു. എന്നാല്‍ പ്രാകൃതമായ ചെയ്തികള്‍ക്ക് പ്രാകൃതമായ ശിക്ഷാരീതി തന്നെയല്ലേ വേണ്ടത്?

  നല്ല നിരീക്ഷണം...അനാവശ്യ വിവാദമുയര്‍ത്തുന്നവര്‍ സാമൂഹ്യക്രമത്തിലെ സന്തുലിത തത്വങ്ങള്‍ അറിയാന്‍ ശ്രമിക്കാത്തവരാണ്‌......

  ReplyDelete
 3. അബ്സാര്‍ ഭായ് , നന്നായിട്ട് പറഞ്ഞു ....
  ഇതിന്റെ കൂടെ ചേര്‍ത്ത് വായിക്കേണ്ടേ മറ്റൊന്ന് കൂടെ ഉണ്ട് .. അജ്മല്‍ കസബ് നാലാളെ വെടി വെച്ച് കൊല്ലുന്നത് കണ്ടിട്ടും (എന്റെ അറിവ് വെച്ച് ) പിന്നെയും അവനെ പോലെയുള്ള ആളുകളെ ഭക്ഷണം കൊടുത്ത് ഊട്ടെണ്ട ആവശ്യം നമ്മള്‍ക്കുണ്ടോ ? ഇല്ല , .. ആ നിമിഷം തൂക്കില്‍ ഇടണ്ടേ ?കഴിഞ്ഞ വാരം ഡല്‍ഹിയില്‍ പൊട്ടിയത് ഒരു ത്രീവ്രവാദിയെ തൂക്കാന്‍ പോകുന്നത് തടയാന്‍ ആണെന്ന് മാധ്യമങ്ങള്‍... അവനും പൊട്ടിച്ചു ഒന്ന്, അവന്റെ പേരിലും പൊട്ടിച്ചു ഒന്ന് .. തെറ്റ് ചെയ്തു എന്ന് തെളിഞ്ഞിട്ടുണ്ടെങ്കില്‍ അവനെ മാധ്യമങ്ങള്‍ക്ക് വാര്‍ത്ത കൊടുക്കാതെ, നാലാള്‍ അറിയാതെ തൂകി കൊല്ലണം... ഇനി അവന്റെ പേരില്‍ ഒന്നും പൊട്ടരുത്‌ [എന്തെ , അങ്ങനെ തന്നെ അല്ലെ (കട : ഇമ്തി )]

  ReplyDelete
 4. വധം എന്നത് ഒരു ശിക്ഷയാണോ അതോ ഒരു രക്ഷപെടുത്തല്‍ ആണോയെന്ന് നമ്മുക്ക് എങ്ങനെ തീര്‍ച്ചപ്പെടുത്താനാവും.ഈ കുറ്റവാളികള്‍ ചെയ്യതകുറ്റത്തിന് വധശിക്ഷയോടെ യഥാര്‍ത്ഥ ശിക്ഷ ലഭിക്കുകയാണോ ചെയ്യുന്നത്?.വധം എന്നത് ഒരു ശിക്ഷയാണെന്ന് ഞാന്‍ കരുതുന്നില്ല,ശിക്ഷക്ക് മറ്റനവധി മാര്‍ഗ്ഗങ്ങളില്ലെ.അനന്തമായ ജെയില്‍ ജീവിതം തന്നെ ഒരു ശിക്ഷയല്ലെ.മരണത്തിലൂടെ ഇതില്ലും വലുതായി മറ്റെന്തു ശിക്ഷയാണ് ലഭിക്കുന്നത്. ശിക്ഷിക്കാനായി ഇനിയ്യും മറ്റനവധി മാര്‍ഗ്ഗങ്ങള്‍ നമ്മുക്ക് കണ്ടെത്താവുന്നതെയുള്ളു.മരണത്തിന് ശേഷം ഇനിയെന്താണെന്ന് കണ്ടെത്തും വരെയെങ്കില്ലും അതല്ലെ നല്ലത് .
  ഞാന്‍ ഈ പറഞ്ഞതു കൊണ്ട് വധശിക്ഷ മുകളില്‍ പറഞ്ഞ കുറ്റവാളികല്‍ക്ക് നല്‍കരുതെന്ന് പറയുന്നവരെ പിന്‍താങ്ങുകയല്ല പകരം അവരുടെ അവസരവാദപരമായ നിലപാടിനെ തികഞ്ഞ അവജ്ഞയോടെ തന്നെ പുച്ഛിക്കുകയ്യും ചെയ്യുകയാണ് .രാഷ്ടീയക്കാരും മറ്റും അവരുടെ താത്ക്കാലിക ലാഭത്തിനായി കാണിക്കുന്ന വിക്രിയകളെ അവഗണിക്കുക തന്നെ വേണം.....

  ReplyDelete
 5. രാജ്യത്തിന്റെ തന്നെ അഖണ്ഡതയെ ഹനിക്കുന്ന ഇത്തരം കേസുകൾ അതിവേഗ കോടതിമുഖേന തീർപ്പ് കൽപ്പിച്ച് പരമാവധി ശിക്ഷ വിധിക്കേണ്ടതാണ്..
  നിരീക്ഷണങ്ങളോട് യോജിക്കുന്നു..!!

  ReplyDelete
 6. യൂനുസ്‌ ഭായിയുടെ അഭിപ്രായത്തോട്‌ പൂര്‍ണമായും യോജിക്കുന്നു.

  സങ്കല്പ്പങ്ങള്‍ പറഞ്ഞപോലെ അനന്തമായ ജയില്‍ ശിക്ഷയിലെക്ക് പ്രതിയെ നയിക്കുമ്പോള്‍ സര്‍ക്കാരിന്റെ പണം ആണ് അവനു ഭക്ഷണം നല്കാനായും,മറ്റു സുരക്ഷകള്‍ നല്കാനായും ഉപയോഗിക്കേണ്ടിവരുന്നത്. സര്‍ക്കാര്‍ പണം എന്നുവെച്ചാല്‍ നാട്ടുകാരുടെ പണം.ആ പ്രതിയാല്‍ കൊല്ലപ്പെട്ട വ്യക്തിയുടെ ഉറ്റവരുടെ പണം കൂടി അതില്‍ ഉള്‍പ്പെടുന്നു. അപ്പോള്‍, ഒരു തരത്തില്‍ ചിന്തിച്ചാല്‍ കൊല്ലപ്പെട്ട വ്യക്തിയുടെ ബന്ധുക്കളുടെ നികുതി പണം പോലും ആ കൊലപാതകിയെ തീറ്റി പോറ്റുന്നതിനായി ചിലവഴിക്കേണ്ടി വരുന്നു. അനേകം നിരപരാധികള്‍ പട്ടിണി കിടക്കുന്ന നമ്മുടെ രാജ്യമാണ് നമ്മുടേതെന്നും ഓര്‍ക്കുക....

  ReplyDelete
 7. “രാജീവ് ഗാന്ധിയോടൊപ്പം മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ അഭിപ്രായം എന്ന വിഷയം” നല്ല നിരീക്ഷണം. യോജിക്കാതിരിക്കാനാവുന്നില്ല. കാര്യകാരണ സഹിതം വിശദീകരിച്ചിരിക്കുന്നു.

  ReplyDelete
 8. പാലക്കാട്ടുള്ള ഒരു ഉയര്‍ന്ന പോലീസുദ്ദ്യോഗസ്ഥന്‍റെ വീട്ടിലെ കുടുംബിനി കൊല്ലപ്പെട്ടപ്പോള്‍ ആ പോലീസുദ്ദ്യോഗസ്ഥന്‍ പ്രതിയെ പോലീസിനെകൊണ്ടു കൊല്ലിക്കാന്‍ കാരണം നീതിന്യായ വ്യവസ്ഥിതിയുടെ ഇത്തരം കെടുകാര്യസ്ഥതയാണോ എന്നു ഞാന്‍ ചിലപ്പോള്‍ ചിന്തിക്കാറുണ്ട് എന്‍റെ ഡോക്ടര്‍ അബ്സര്‍ സാറെ........

  ReplyDelete
 9. താങ്കളുടെ നിരീക്ഷണങ്ങള്‍ എന്തായാലും കൊലക്ക് പകരം കൊല എന്നതിനോട് യോജിക്കാന്‍ ഞാനില്ല ,അങ്ങനെയൊരാളെ കൊല ചെയ്യാന്‍ വിധിക്കുന്നവനെയും അത് നടപ്പിലാക്കുന്നവനെയും ആര് തൂക്കിലിടും?

  ReplyDelete
 10. രാജീവ് ഗാന്ധി എന്ന ഒരു രാഷ്ട്ര നായകനെ നിഷ്ക്കരുണം വധിച്ചവര്‍ക്കെതിരെ ശിക്ഷ നടപ്പാക്കാന്‍ ഇത്രയും കാലം താമസിപ്പിച്ചത് തന്നെ ഇന്ത്യക്ക്‌ നാണക്കേട് !! ഗള്‍ഫ്‌ നാടുകളില്‍ ഉള്ള കര്‍ശനമായ നിയമങ്ങളുടെ പകുതിയെങ്കിലും നമ്മുടെ നാട്ടില്‍ നടപ്പിലാക്കിയെന്കില്‍ എന്ന് ചിലപ്പോഴൊക്കെ ആലോചിച്ചു പോകാറുണ്ട് !!
  ---------------------------------
  ആശംസകള്‍ ,, എന്റെ ബ്ലോഗിലും ഒന്ന് എത്തി ,,,,,,

  ReplyDelete
 11. ജെയില്‍ എന്നാല്‍ കുറ്റവാളികളെ ശിക്ഷിക്കാനുള്ള സ്ഥലമാണല്ലോ...അതിനാല്‍ തന്നെ വധശിക്ഷ ലഭിക്കേണ്ട ചുരുക്കം ചിലരെ കൂടി താമസിപ്പിക്കുന്നതിനാല്‍ വരുന്നതിനാല്‍ വലിയ ബാദ്ധ്യതയാണെന്നുള്ളത് ശരിയല്ല.കൂടാതെ അവര്‍ക്ക് ചെലവിനാവശ്യമായതിനെങ്കില്ലും പണിയെടുപ്പിക്കുന്നുമുണ്ട്.തുച്ഛമായ കൂലിയെ നല്‍ക്കുന്നുമുള്ളു.

  ReplyDelete
 12. സത്യം സത്യമെന്നു തെളിയണം .നീതി നീതിയായും .അത് ആരുടെ കാര്യത്തിലായാലും.വലിയവനെന്നോ ചെറിയവനെന്നോ ഭേദമില്ലാതെ .ഇവിടെ രക്ഷപ്പെടാന്‍ വലിയവന്റെ മുന്നിലേറേ തുറന്ന വഴികള്‍ .അവനു ജയിലറകളും 'മണിയറ'കള്‍ !ആയിരം അപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത് എന്നാണല്ലോ.അനീതിയും ,അഴിമതികളും ,അസമത്വങ്ങളും,അന്യായങ്ങളും അധികാരികളില്‍ നിന്നും ,നീതിപാലകരില്‍ നിന്നും തന്നെ ഉണ്ടാകുമ്പോള്‍ നീതിയുടെ ലോകം എത്ര അകലെ !നീതിക്ക് ഒരു കണ്ണ് .അനീതിക്ക് പല കണ്ണുകളെന്നും തിരിച്ചറിയാം...

  ReplyDelete
 13. പ്രാകൃതമായ ചെയ്തികൾക്ക് പ്രാകൃതമായ ശിക്ഷ ഭാരതസംസ്കാരമല്ല. വധശിക്ഷ ഇന്ത്യൻ ശിക്ഷാനിയമത്തിൽ നിന്നെടുത്തു കളയണമെന്നും അതിനു പകരം യഥാർത്ഥജീവാര്യന്തം കൊണ്ടുവരണെമെന്നുമാണ് (ജീവിതകാലം മുഴുവൻ പരോളില്ലതെ) എന്റെ അഭിപ്രായം.

  പക്ഷേ അതിനു തടസ്സമായി നിൽക്കുന്നത് ഭീകരപ്രവർത്തനം നടത്തി ജയിൽ‌പ്പുള്ളികൾക്ക് വിലപറയുന്നവരാണ്.

  ReplyDelete
 14. @സിയാഫ് അബ്ദുള്‍ഖാദര്‍,

  നിയമം നടപ്പാക്കുന്നത് ഒരിക്കലും കുറ്റകൃത്യമായി കണക്കാക്കപ്പെടില്ല.
  അതുകൊണ്ട് തന്നെ ആരാച്ചാരെയും ജഡ്ജിയെയും ആര് തൂക്കിലിടും എന്ന ചോദ്യത്തിന് പ്രസക്തിയില്ല!!!

  ReplyDelete
 15. @സിയാഫ് അബ്ദുള്‍ഖാദര്‍,
  @സങ്കല്‍പ്പങ്ങള്‍,
  @പഥികൻ,

  നിങ്ങളുടെ അഭിപ്രായത്തോട് വിയോജിപ്പ്‌ ഉണ്ടെങ്കിലും,ആ കാഴ്ചപ്പാടുകളെ സ്വാഗതം ചെയ്യുന്നു...

  "വിതച്ചത് കൊയ്യണം" എന്ന് തന്നെയാണ് എന്റെ അഭിപ്രായം.

  "വധശിക്ഷ ഒഴിവാക്കി എന്നതിന്റെ പേരില്‍ കുറ്റകൃത്യങ്ങള്‍ ഒരിക്കലും കൂടില്ല എന്ന് പറയാന്‍ കഴിയുമോ???"

  ReplyDelete
 16. 'മനുഷ്യ സ്നേഹികളുടെ' ഇടയില്‍ നിന്നും കേട്ട വേറിട്ട ശബ്ദങ്ങളില്‍ ഒന്ന്. ഇരുപത് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ പലരെയും മറവി രോഗം ബാധിച്ചു എന്ന് തോന്നുന്നു. നിരപരാധികളുടെ ജീവനും അവരുടെ ബന്ധുക്കളുടെ പ്രതീക്ഷകളും ഒരുപോലെ തല്ലിക്കെടുത്തുന്നവര്‍ക്ക് വേണ്ടി എന്തിനിങ്ങനെ വാദിക്കുന്നു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ദിവസങ്ങള്‍ നീണ്ട തയ്യാറെടുപ്പുകള്‍ക്ക് ശേഷം പദ്ധതി നടപ്പാക്കുന്നവര്‍ ഒരു തരത്തിലുള്ള ദയയും അര്‍ഹിക്കുന്നില്ല.

  ReplyDelete
 17. നേനക്കുട്ടി അഭിപ്രായം ഒന്നും പറഞ്ഞില്ലല്ലോ....:(

  ReplyDelete
 18. രാജീവ് വധക്കേസിലെ പ്രതി പേരറിവാളന്റെ “എന്റെ യൗവനം കവര്‍ന്ന ലോകനീതിയെ ഞാന്‍ സംശയിക്കുന്നു“ മാധ്യമം വാരികയുടെ 708 ലക്കത്തില്‍ വന്നിട്ടുണ്ട്. അബ്സര്‍ അതു കൂടി വായിക്കൂ പ്ലീസ്

  ReplyDelete
 19. അത് ഞാന്‍ വായിച്ചിട്ടില്ല... മാധ്യമം കിട്ടുമോ എന്ന് നോക്കട്ടെ... കിട്ടിയാല്‍ തീര്‍ച്ചയായും വായിക്കും...

  ReplyDelete
 20. പാലക്കാട്ടുള്ള ഒരു ഉയര്‍ന്ന പോലീസുദ്ദ്യോഗസ്ഥന്‍റെ വീട്ടിലെ കുടുംബിനി കൊല്ലപ്പെട്ടപ്പോള്‍ ആ പോലീസുദ്ദ്യോഗസ്ഥന്‍ പ്രതിയെ പോലീസിനെകൊണ്ടു കൊല്ലിക്കാന്‍ കാരണം നീതിന്യായ വ്യവസ്ഥിതിയുടെ ഇത്തരം കെടുകാര്യസ്ഥതയാണോ എന്നു ഞാന്‍ ചിലപ്പോള്‍ ചിന്തിക്കാറുണ്ട് എന്‍റെ ഡോക്ടര്‍ അബ്സര്‍ സാറെ........

  ReplyDelete
 21. http://uneditedwritings.blogspot.com/2011/09/blog-post.html

  ReplyDelete
 22. എന്തിനു ഇത്രക്കാലം നീട്ടികൊണ്ടുപോയി...ദയാഹര്‍ജി പരിഗണിക്കാന്‍ രാഷ്‌ട്രപതി എടുത്തത്‌ 20 വര്ഷം
  രാജ്യത്തിന്റെ തന്നെ സുരക്ഷയെ ഹനിക്കുന്ന ഇത്തരം കേസുകൾ അതിവേഗ കോടതിമുഖേന തീർപ്പ് കൽപ്പിച്ച് പരമാവധി ശിക്ഷ വിധിക്കേണ്ടതാണ്..
  നിരീക്ഷണങ്ങളോട് യോജിക്കുന്നു..!!

  ReplyDelete
 23. ഞാന്‍ താങ്കളോടൊപ്പം, ചിലപ്പോള്‍ നാളെ ഇവര്‍ ജീവ പര്യന്തം ഒഴിവാക്കാന്‍ നിരാഹാരം കിടക്കും
  എല്ലാം രാഷ്ട്രീയം
  ആശംസകള്‍

  ReplyDelete
 24. തൂക്കി കൊല്ലുക എന്നതിനോട് എനിക്ക് യോജിപ്പില്ല ആരും ആരെയും കൊല്ലുന്നത് നല്ലതാണെന്ന് എനിക്ക് വിശ്വാസമില്ല

  ReplyDelete
 25. anu anakkara നല്‍കിയ ലിങ്കില്‍ നിന്നും "എന്‍റെ യൌവനം കവര്‍ന്ന ലോക നീതിയെ ഞാന്‍ സംശയിക്കുന്നു" വായിക്കാന്‍ കഴിഞ്ഞു... ലിങ്ക് നല്‍കിയതിനു അനുവിനോട് നന്ദി രേഖപ്പെടുത്തുന്നു....

  ആ പോസ്റ്റില്‍ വന്ന, എനിക്ക് യോജിപ്പ് തോന്നിയ ചില കമന്റുകള്‍ ഇവിടെ കോപ്പി ചെയ്തിടുന്നു...

  1. ആ പോസ്റ്റില്‍ കമന്റ് ഇട്ട simplan ന്റെ വാക്കുകളോട് ഞാനും യോജിക്കുന്നു.
  simplan said
  "ചുരുക്കത്തില്‍, ഇന്ത്യയിലെ സ്പെഷ്യല്‍-ജില്ല-ഹൈകോര്‍ട്ട്-സുപ്രീംകോര്‍ട്ടുകളില്‍ ഇരിക്കുന്നവര്‍ ഒന്നുകില്‍ മണ്ടന്മാര്‍ അല്ലെങ്ങില്‍ അഴിമതിക്കാര്‍ ആണെന്നാണ് നിങ്ങള്‍ പറയുന്നതല്ലേ. ഒരു നിരപരാധി പോലും ശിക്ഷിക്കപെടതിരിക്കാനായി ആയിരം കുറ്റവാളികളെ വെറുതെ വിടുന്ന ഇന്ത്യന്‍ നിയമ സംവിധാനം നിങ്ങളുടെ കാര്യത്തില്‍ മാത്രം 'സൌദി/ചൈന കോടതി' ആയി മാറി? തികച്ചും ആശ്ച്ചര്യജനകം!!!"

  2. Sharaf Salim പറഞ്ഞ പോലെ ഈ പോസ്റ്റിലെ വാചകങ്ങള്‍ ഒരു വക്കീലിന്റെ വാചകങ്ങളായി തോന്നുന്നു.

  3. അനന്തമജ്ഞാതനവര്‍ണനീയന്‍ പറഞ്ഞു "പേരരിവാളന്‍ പറയുന്നതനുസരിച്ച് അയാളും മറ്റു പ്രതികളും ആരും തെറ്റുകാരല്ല.
  പിന്നെ ആരാണ് ആ പാതകം ചെയ്തത് ?
  എല്ലാ പ്രതികള്‍ക്കും അവരുടെതായ ന്യായങ്ങള്‍ പറയാനുണ്ടാകും.
  നിരവധി കോടതികള്‍ അതും തെളിവുകളും എല്ലാം പരിശോദിച്ചാണ് ഈ വിധി പറഞ്ഞിട്ടുള്ളത്.
  പൊതു സമൂഹം മൊത്തം പറയുന്നതും വിശ്വസിക്കുന്നതും തെറ്റും ഈ കുറ്റവാളി പറയുന്നത് മാത്രം ശരിയും എന്ന് പറയുന്ന ഇത്തരം 'മനുഷ്യാവകാശ കൊണ്ടാടലുകള്‍' ആണ് ഇന്ത്യയില്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്ന സ്ഫോടനങ്ങള്‍ക്കും തീവ്രവാദത്തിനും പ്രധാന കാരണം.
  കുറ്റവാളികളെ ശക്തമായി ശിക്ഷിക്കുക തന്നെ വേണം." ഈ വാക്കുകളെയും കണക്കിലെടുക്കേണ്ടി വരുന്നു.

  4. പഥികന്‍ പറഞ്ഞു "പലപല പുനപരിശോധനകളിലൂടെ 26 പേരുടെ വധശിക്ഷയിൽ 22 പേരുടെ വധ ശിക്ഷ ഒഴിവാക്കപ്പെട്ടു. (വധശിക്ഷ ഒഴിവാക്കിയെന്നതിനർത്ഥം നിരപരാധികളായി വിധിചു എന്നല്ലല്ലോ?).

  എന്നിട്ടും ചിലർക്കെതിരെയുള്ള വധശിക്ഷ നിലനില്ക്കുന്നു എൻകിൽ ശക്തമായ തെളിവു നിലനില്ക്കുന്നു എന്നല്ലേ കരുതേണ്ടതു?.

  ഒരു നിരപരാധിയും ശിക്ഷിക്കപ്പെടാതിരിക്കാൻ പ്രാർത്ഥിക്കാം."

  5. സരസന്‍ പറഞ്ഞ വാക്കുകള്‍ "എഴുത്ത് വളരെ നാടകീയമായാണു. കൊള്ളാം. രാജീവ് വധം അന്വേഷിച്ചവര്‍ ചുമ്മാ വഴിയില്‍ കണ്ടവരെ പിടിച്ചു എന്ന മട്ടിലാണു പോക്ക്.
  ലോകത്റ്റിന്റെ മുന്നില്‍ ഹിറ്റ്ലറെയും സ്റ്റാലിനെയും സദ്ദാമിനെയും പുണ്യപൂജ്യരാക്കാന്‍ തക്ക വിധം എഴുത്തിനു ശക്തിയുണ്ട്. സത്യം ബഹുദൂരം മാറി നിന്നു ചിരിക്കുന്നു.
  പേരറിവാളനെ അവ്ന്റെ പേരിനെ ഉപയോഗിക്കപ്പെടുന്നു...ക്രുത്യമായ ലക്ഷ്യങ്ങളോടെ..."

  മുകളില്‍ പറഞ്ഞവരുടെ അഭിപ്രായങ്ങളോട് ഞാന്‍ യോജിക്കുന്നു....

  ReplyDelete
 26. എനിക്ക് തോന്നിയ മറ്റു കാര്യങ്ങള്‍...

  1. "എനിക്കൊപ്പം വധശിക്ഷ വിധിക്കപ്പെട്ടവരും അത് അര്‍ഹിക്കുന്നില്ലെന്ന് ബോധ്യപ്പെടുത്താനാണ്."എന്ന് പേരറിവാളന്‍ പറയുമ്പോള്‍, അതില്‍ മറ്റു പ്രതികളെയും വെള്ളപൂശാനുള്ള ശ്രമം മനസ്സിലാക്കാന്‍ കഴിയുന്നു...

  2. ആയിരക്കണക്കിന് നിരപരാധികളെ കൊന്നൊടുക്കിയ ബുഷിനും, ലാദനും അവരുടെതായ രീതിയില്‍ ന്യായങ്ങള്‍ കണ്ടെത്താന്‍ കഴിയും. അവരുടെ വാക്കുകള്‍ മാത്രം കേള്‍ക്കുമ്പോള്‍, 'അവര്‍ പറയുന്നതെല്ലാം ശരിയാണല്ലോ' എന്ന തോന്നല്‍ ഉണ്ടാകും. പക്ഷെ അവരുടെ വാക്കുകളെ നമുക്ക്‌ വിശ്വസിക്കാന്‍ കഴിയുമോ?

  3. പോലീസ്‌ ഇത്രയും കള്ളതെളിവുകള്‍ ഉണ്ടാക്കിയാണ് പെരളിവാളനെ തൂക്കില്‍ കയറ്റുന്നതെങ്കില്‍, വധശിക്ഷ ഒഴിവാക്കപ്പെട്ട 22 പേര്‍ക്ക് എതിരെയും കള്ളതെളിവുകള്‍ ഉണ്ടാക്കി എന്തുകൊണ്ട് തൂക്ക് കയര്‍ വാങ്ങി കൊടുത്തില്ല എന്ന സംശയം നിലനില്‍ക്കുന്നില്ലേ..???
  ഇത്രയും ചെയ്ത അന്യേഷണ ഉധ്യോഗസ്ഥര്‍ക്ക് അതിനും കഴിയുമായിരുന്നില്ലേ???

  അപ്പോള്‍ സംശയത്തിന്റെ കണിക പോലും ഇല്ലാതെ, തൂക്കുമരം അര്‍ഹിക്കുന്നവരാണ് ഇവര്‍ മൂന്ന് പേരും എന്നല്ലേ മനസ്സിലാക്കേണ്ടത് ???

  4. നിയമ വ്യവസ്ഥയുടെ മുന്നില്‍ പരാജയപ്പെട്ടപ്പോള്‍, പൊതുജനങ്ങളുടെ നല്ല മനസ്സിനെയും, ചില ന്യായാധിപന്‍മാരുടെയും പോലീസുകാരുടെയും ദുഷ് പേരിനെയും ചൂഷണം ചെയ്ത് തൂക്കുമരത്തില്‍ നിന്നും രക്ഷപ്പെടാന്‍ വക്കീലിന്റെ ഒത്താശയോടെ പ്രതികള്‍ നടത്തിയ അവസാന ശ്രമം ആയി പേരറിവാളന്റെ വാക്കുകളെ ഞാന്‍ കാണുന്നു.

  ReplyDelete
 27. രാജീവ് ഗാന്ധി വധക്കേസ്സിൽ ശിക്ഷിക്കപ്പെട്ട് ഇരുപത് കൊല്ലമായി ജയിലിൽ കഴിഞ്ഞവരെ അവസാനം രാഷ്ടപതിയുടെ ദയാ ഹർജ്ജിയും തള്ളപ്പെട്ട് ഇപ്പോൾ വധ ശിക്ഷക്ക് വിധിക്കപ്പെട്ടതിൽ അന്യായമായാണു തോന്നുന്നത്, തീർച്ചയായും അവർ കുറ്റം ചെയ്തെന്ന് ആ കാലത്തെ തെളിഞ്ഞതാണു, എന്നിട്ടുമെന്തേ അവരെ വധശിക്ഷക്ക് അന്ന് വിധേയമാക്കിയില്ല, അവിടെ തെറ്റ് സംഭവിച്ചത് നമ്മുടെ നിയമ വ്യവസ്ഥക്കല്ലേ? അത്തരം ചുവപ്പ് നാടകൾ /അലസത നീതി പീഠത്തിൽ നിന്നോ, ഭരണകൂടത്തിൽ നിന്നോ വരാൻ പാടില്ലായിരുന്നു. ക്രൂരമായി വധിക്കപ്പെട്ട അനേകം പേരിൽ ഒരു വ്യക്തിമാത്രം അല്ലേ രാജീവ് ഗാന്ധിയും, അദ്ദേഹത്തിൻറേ ജീവനും മറ്റുള്ളവരുടെ ജീവനും എന്ത് വ്യത്യാസമാണുള്ളത്. അവരെ 1991 ല് തന്നെ വധശിക്ഷ നൽകേണ്ടതായിരുന്നെന്നാണു ഞാൻ പറയുന്നതു..

  ReplyDelete
 28. ഒരു നിയമത്തിനും കുറ്റകൃത്യങ്ങളെ പൂര്‍ണ്ണമായി ഒഴിവാക്കാന്‍ കഴിയില്ല എന്നത് വാസ്തവമാണ്. എന്നാല്‍ ശിക്ഷ കടുത്തതാകുമ്പോള്‍ കുറ്റകൃത്യങ്ങള്‍ കുറയും എന്നതില്‍ ഒരു സംശയം ഇല്ലാതില്ല

  ReplyDelete
 29. one of the perfect writings I have read in recently..

  "മനുഷ്യസ്നേഹം ഉണ്ടാകേണ്ടത് കൊലപാതകികളോടല്ല, മറിച്ച് അകാരണമായി കൊല്ലപ്പെട്ടവരോട് ആണ് " എന്ന തിരിച്ചറിവാണ് ഇത്തരം മനുഷ്യസ്നേഹികള്‍ക്ക് ആദ്യം ഉണ്ടാകേണ്ടത്"

  "സ്ത്രീത്വത്തിന്റെയും, മാതൃത്വത്തിന്റെയും പേരില്‍ സോണിയ ഗാന്ധി നല്‍കിയ മാപ്പിനെ തുടര്‍ന്ന് നളിനിയുടെ വധശിക്ഷ ഒഴിവാക്കിയ നടപടി പോലും തെറ്റാണ് എന്നാണ് എന്റെ അഭിപ്രായം. നളിനിയും കൂട്ടരും നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് രാജീവ് ഗാന്ധി മാത്രം ആയിരുന്നില്ലല്ലോ. അപ്പോള്‍ സോണിയയുടെ മാത്രം മാപ്പിന്റെ പേരില്‍ നളിനിയെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കിയത്‌ ഒരു വലിയ നിയമലംഘനമായി / അനീതിയായി വേണം വിലയിരുത്തപ്പെടേണ്ടത് "

  "മനുഷ്യസ്നേഹം ഉണ്ടാകേണ്ടത് കൊലപാതകികളോടല്ല, മറിച്ച് അകാരണമായി കൊല്ലപ്പെട്ടവരോട് ആണ് " എന്ന തിരിച്ചറിവാണ് ഇത്തരം മനുഷ്യസ്നേഹികള്‍ക്ക് ആദ്യം ഉണ്ടാകേണ്ടത്"

  മുകളില്‍ പറഞ്ഞ കാര്യങ്ങളോട്, 101 ശതമാനം യോജിക്കുന്നു..

  ReplyDelete
 30. അഭിപ്രായങ്ങള്‍ പങ്കുവെച്ചവരോടെല്ലാം നന്ദി രേഖപ്പെടുത്തുന്നു....
  കൂടുതല്‍ പ്രതികരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്....
  സ്നേഹത്തോടെ.....

  ReplyDelete
 31. അബ്സര്‍ , എനിക്കു ഈ കാര്യത്തില്‍ വ്യ്ത്യ്സ്തമായ അഭിപ്രായം ആണ് ഉള്ളത്.വധശിക്ഷ
  എന്നത് കാപ്പിറ്റല്‍ പണിഷ്മെന്‍റ് ആണെന്ന് തോന്നാം.പക്ഷേ യഥാര്ത്ഥ ശിക്ഷ ജീവിതകാലം മുഴുവന്‍
  ഏകാന്ത തടവിന് വിധിക്കുകയാണ്.നമുക്ക് ഒരാള്‍ക് ജീവന്‍ കൊടുക്കാന്‍ കഴിയാത്ത കാലത്തോളം
  അത് എടുക്കാനും അവകാശമില്ല.ചുരുങ്ങിയത് തടവില്‍ കിടക്കുന്ന കാലത്ത് ചെയ്ത തെറ്റിന്
  പശ്ചാത്താപം തോന്നാനും സാധ്യതയുണ്ട്.വധശിക്ഷ ഒരു ശിക്ഷയെ അല്ല.ഒരു ദിവസം എത്ര പേര്‍
  അപകടങ്ങളിലും,അസുഖങ്ങളാലും മരിക്കുന്നു.അത് മാത്രമല്ല,ഇത്തരക്കാര്‍കു ഒരു തരത്തിലുള്ള
  രക്തസാക്ഷി പരിവേഷവും നാം അറിഞ്ഞു നല്കാന്‍ പാടില്ല.

  ReplyDelete
 32. ഇനി തീവ്രവാദിയായ അജ്മൽ കസമിന്റെ കാര്യത്തിലും ഇങ്ങനെയൊക്കെയേ സംഭവിക്കാൻ തരമുള്ളു. 

  നല്ല പോസ്റ്റ്.  പ്രത്യേകിച്ചും വരികളേപ്പോലെ തന്നെ ആഴമുള്ള ചിത്രമാണ് മുകളിലത്തേത്.... 
  ഗംഭീരം! 

  ReplyDelete
 33. വധശിക്ഷ മനുഷ്യത്വ രഹിതമല്ലേ. ഈ പോസ്റ്റില്‍ പറയുന്ന കാര്യങ്ങള്‍ ശരിയാനെങ്കില്‍ അതും നീതി നിഷേധമല്ലേ
  http://uneditedwritings.blogspot.com/2011/09/blog-post.html

  ReplyDelete
 34. @കൊളാഷ് ,

  മനുഷ്യത്വരഹിതമായ കാര്യം ആണല്ലോ കൊലപാതകം.
  മനുഷ്യത്വരഹിതമായ കാര്യം ചെയ്യുന്നവര്‍ക്ക്‌ മനുഷ്യത്വ പരിഗണന നല്‍കണം എന്ന് പറയാന്‍ കഴിയുമോ???

  "മനുഷ്യസ്നേഹം ഉണ്ടാകേണ്ടത് കൊലപാതകികളോടല്ല, മറിച്ച് അകാരണമായി കൊല്ലപ്പെട്ടവരോട് ആണ് "

  നിങ്ങള്‍ നല്‍കിയ ലിങ്കില്‍ ഉള്ള പോസ്റ്റിനെ കുറിച്ചുള്ള മറുപടി മുന്‍ കമന്റുകളില്‍ ഉണ്ട്. വായിക്കുമല്ലോ....

  ReplyDelete
 35. ഒരു വിദേശ മലയാളീ ആയ എന്റെ അഭിപ്രായത്തില്‍ ഒട്ടും ചങ്കൂറ്റവും നട്ടെല്ലും ഇല്ലാത്തവരുടെ നാടാണ് ഇന്ത്യ..................................

  ഇന്ത്യയില്‍ അതിക്രമിച്ചു കയറി ഭീകര പ്രവര്ത്ത.നത്തിലൂടെ മുന്‍ പ്രധാന മന്ത്രിയായ രാജീവ്‌ ഗാന്ധിയെയും കുറെ യേറെ നിരപരാധികളായ ജനത്തെയും കൊന്നൊടുക്കിയ പാണ്ടി പുലികളെ തൂക്കി കൊല്ലാന്‍ ഇരുപതു
  വര്ഷം ആയിട്ടും ഇന്ത്യയില്‍ ഉള്ള കൊഞ്ഞാണന്‍ മാര്ക്ക് സാധിച്ചിട്ടില്ല.....................!!!

  പാകിസ്താനില്‍ നിന്നും കടല്‍ വഴി അതിക്രമിച്ചു കയറി മുംബെയില്‍ മിടുക്കരായ പോലീസ് ഉദ്യോഗസ്ഥന്‍ മാരെയും നൂറുകണക്കിന് സാധാരണ ജനത്തെയും കൊന്നൊടുക്കിയ പാകിസ്താന്‍ ഭീകരനെയും അജ്മല്‍ കസബിനെയും തീറ്റി കൊടുത്തു രാജകീയമായി കൊണ്ട് നടക്കുന്നു............!!!

  പാര്ലയമെന്റില്‍ കയറി ബോംബു പൊട്ടിച്ചു ആളെ കൊന്ന മാന്യ വ്യക്തിയെയും തൂക്കി കൊല്ലാന്‍ ഇന്ത്യാ സര്ക്കാ്രിന്റെ മുട്ട് വിറക്കുന്നു................ കഷ്ടം എന്നാല്ലാതെ എന്ത് പറയാന്‍..............................!!


  ഇന്ത്യയിലുള്ള കൊഞ്ഞാണന്മാര്‍ പരസ്യമായീ വധ ശിക്ഷ നടപ്പാക്കുന്ന ഇറാനെയും, ചൈനയെയും, സൗദി യെയും കണ്ടു പഠിക്കുക.............................!!

  ലോകരക്ഷകനായീ അഭിനയിക്കുന്ന അമേരിക്കയിലും വധശിക്ഷ നടപ്പാക്കുന്നതില്‍ ഒരു മടിയും ഇല്ല ........... വിറയലും ഇല്ല................................!!

  അമേരിക്കയിലെ ജയിലുകളില്‍ ലീതല്‍ ഇന്ജെ്ക്ഷന്‍ (Sodium thiopental + Pancuronium bromide + Potassium chloride) കുത്തി വച്ച് ക്രിമിനലുകളായ സായിപ്പിനെയും, കരംബനെയും കാലപുരിക്ക് അയക്കുന്ന പണി കൂടുതലും മലയാളീകളാണ് ചെയ്യുന്നത്........ കാരണം നല്ല ഡോളര്‍ വരുമാനം തന്നെ..................

  അമേരിക്കയില്‍ 2011 ഇല്‍ മാത്രം കുത്തി വയ്പ്പിന്റെ സുഖം അറിഞ്ഞ ആളുകളെ പറ്റി അറിയണമെങ്കില്‍ താഴെ കാണുന്ന ലിങ്ക് കാണുക..........
  http://www.deathpenaltyinfo.org/execution-list-2011

  ReplyDelete
 36. അജ്മല്‍ കസബിനു ജയിലില്‍ ബിരിയാണിയും കരാട്ടായ് പ്രാക്ടിസും നല്‍കുന്ന ടീം അല്ലെ ? അപ്പോള്‍ ഇതല്ല ഇതിനപ്പുറം നടക്കാന്‍ ഇരിക്കുന്നതെ ഉള്ളു

  ReplyDelete
 37. ഒരു വ്യക്തിയെ കൊല്ലാന്‍ ആര്‍ക്കും അധികാരമില്ല..
  സറെറ്റിനും ഇല്ല..
  മറ്റു വ്യക്തികള്‍ക്കും ഇല്ല..
  ശിക്ഷ ആവാം ..
  എന്നാല്‍ വധ ശിക്ഷ..തെറ്റാണ്..
  സദ്ദാം ഹുസൈനെ കൊന്നതിനു അമേരിക്കക്ക് നീതീകരണം കാണും..
  ജൂതരെ കൊന്നതിനു നാസികള്‍ക്ക് ന്യായീകരണം കാണും
  എന്നാല്‍ വധ ശിക്ഷക്ക് വിധിക്കുന്നവനും കൊലപതകിയുയും തമ്മില്‍ എന്താണ് വ്യത്യാസം...
  കൊടും കുറ്റവാളികളെ ജയിലില്‍ അടക്കട്ടെ

  ReplyDelete
  Replies
  1. പ്രതികരിക്കാന്‍ വൈകിയതില്‍ ക്ഷമിക്കുമല്ലോ. ഇന്ന് കണ്ട ഒരു വാര്‍ത്ത‍യാണ് ഇവിടെ പ്രതികരിക്കാന്‍ പ്രചോദനമായത്. വാര്‍ത്ത‍ ഇങ്ങനെ:
   ജയിലിലേക്ക് മടങ്ങാന്‍ വീണ്ടും കൊലനടത്തിയ അറുപതുകാരന് ജീവപര്യന്തം:
   ന്യൂഡല്‍ഹി:കൊലക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ ലഭിച്ച അറുപതുകാരന്‍ സമൂഹത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് ജയിലിലേക്ക് മടങ്ങുന്നതാണ് നല്ലതെന്ന് കരുതി രണ്ടാമതൊരു കൊലപാതകം കൂടി നടത്തി. പടിഞ്ഞാറന്‍ ഡല്‍ഹി സ്വദേശിയായ സതീഷ്‌കുമാറാണ് ഈ ക്രൂരകൃത്യം നടത്തിയത്. എന്നാല്‍ മൃഗീയമായ കുറ്റകൃത്യമാണ് ഇയാളുടേതെന്നഭിപ്പായപ്പെട്ട ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതി സതീഷ്‌കുമാറിന് വീണ്ടും ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.
   മുഴുവന്‍ വാര്‍ത്ത‍ ഇവിടെ വായിക്കാം: http://www.mathrubhumi.com/story.php?id=279347
   ശിക്ഷ ആവാം എന്ന അഭിപ്രായത്തോട് യോജിക്കുന്നു. പക്ഷെ ഇങ്ങനെയുള്ളതാണോ താങ്കള്‍ ഉദ്ദേശിക്കുന്നത്. ഇതില്‍ നിന്നും സമൂഹത്തിനു കിട്ടുന്ന സന്ദേശം എന്താണ്? സമൂഹത്തില്‍ ജീവിക്കുന്നതിനേക്കാള്‍ നല്ലതാണു ജയില്‍ ശിക്ഷ എന്നതോ?
   ഇനി ഈ ചിത്രം ഒന്ന് കാണൂ..
   http://www.thattakam.com/wp-content/uploads/2011/11/govindachami.jpg
   ഗോവിന്ദചാമിയുടെ before and after... ഇതില്‍ നിന്നും താങ്കള്‍ക്ക് എന്തെങ്കിലും സൂചന കിട്ടുന്നുണ്ടോ? തന്റെ സ്വന്തം സമ്പാദ്യം കൊണ്ട് ജീവിച്ചിരുന്ന കാലത്തെ ചാമിയും ജയില്‍ വാസകാലത്തെ ചാമിയും തമ്മിലുള്ള ആ വ്യത്യാസം.
   ഇന്ത്യ... മമ്മൂക്ക പറഞ്ഞപോലെ... കോടിക്കണക്കിനു പട്ടിണിപ്പാവങ്ങളുടെ ഇന്ത്യ. അവരെല്ലാം ഇനി ഒരു കൊലപാതകം നടത്തി ജയിലില്‍ സുഖവാസം അനുഷ്ടിക്കാം എന്ന് കരുതിയാല്‍ അത് ആരുടെ തെറ്റാണ്?
   എന്റെ അഭിപ്രായത്തില്‍ വധശിക്ഷ വേണം എന്ന് മാത്രമല്ല അത് എത്രയും നേരത്തെ നടപ്പിലാക്കണം എന്നു കൂടിയാണ്. ജയിലുകള്‍ കുറ്റം ചെയ്യുന്നവര്‍ക്കുള്ള സുഖവാസ കേന്ദ്രങ്ങള്‍ ആവരുത്. ജയില്‍ ശിക്ഷ ഒരു പ്രഹസനവും ആകരുത്.

   വാല്‍കഷ്ണം: വധശിക്ഷക്ക് വിധിക്കുന്നവനും കൊലപാതകിക്കും തമ്മിലുള്ള വ്യത്യാസം-നികുതി അടക്കുന്നതും കട്ടെടുക്കുന്നതും തമ്മിലുള്ള വ്യത്യാസം :-)

   Delete
 38. induvinte abipraayathod nchaan yojikkunnilla, kaaranam kuttavaalikal thammaaditharam cheyunnadin ath prolsaahanamaavum, mattonn jayilil atra valiya sikshayonnumilla .
  kurachukoodi kadutha niyamam kondvannaale kuttakrityangalkk aruthi varukayullooooo.

  ReplyDelete
 39. അബ്സാരിന്റെ അഭിപ്രായത്തോട് യോജിപ്പാണ്.
  കുറ്റവാളിയാണ് എന്ന് നൂറു ശതമാനം ഉറപ്പു വരുത്തുന്ന പക്ഷം കാലതാമസം കൂടാതെ വിധി നടപ്പാക്കണം. മറ്റുള്ളവര്‍ അത് വച്ച് മുതലെടുക്കാന്‍ അവസരം കൊടുക്കരുത്. അഫസല്‍ ഗുരു, അജ്മല്‍ കസബ്‌ ഒക്കെ ഇന്നും ചോദ്യചിഹനമായി അവശേഷിക്കുന്നു.
  (അമേരിക്ക ലാദനോട് ചെയ്തത് ഓര്‍ക്കുന്നത് നന്ന്)

  ReplyDelete
 40. ദൈവം നല്‍കിയ ജീവനെ മറ്റൊരാള്‍ ഹനിച്ചെങ്കില്‍ , അത് ചെയ്തയാളെയും ഹനിക്കണം എന്നത് എനിക്ക് യോജിക്കാനാകുന്നില്ല. പക്ഷെ, അതെ സമയം, അയാള്‍ ശിക്ഷ അനുഭവിക്കുകയും വേണം. അതു മരണ ശിക്ഷയിലൂടെ പെട്ടെന്ന് തീരുന്ന ഒന്നായിരിക്കരുത്.

  ചിന്തനീയവും ചര്‍ച്ചാ പ്രാധാന്യവും അര്‍ഹിക്കുന്ന ഒരു വിഷയം പോസ്ടിയത്തിനു അഭിനന്ദനങ്ങള്‍ അബ്സര്‍ ഭായ്..

  ReplyDelete
 41. മരണശിക്ഷ വളരെ കടുപ്പത്തിൽ നടപ്പാക്കുന്ന രാജ്യങ്ങളിൽ ഒന്നുംതന്നെ കുറ്റകൃത്യങ്ങൾ ഇല്ലാ എന്ന് തോന്നും ഈ മരണശിക്ഷയെ പറ്റിയുള്ള പല പല വാദങ്ങളും വായിച്ചാൽ.! എല്ലാവർക്കും കൊലക്ക് പകരം കൊല എന്ന ആശയമേ പിടിക്കുന്നുള്ളൂ. സത്യത്തിൽ നാം ഈ കുറ്റകൃത്യങ്ങൾക്ക് വധശിക്ഷ എന്നതിൽ നിന്ന് മാറി മറ്റെന്തെങ്കിലും രീതിയിൽ ശിക്ഷ നടപ്പാക്കാൻ ഉള്ള ഒരു മാറിയ രീതിയെ പറ്റി ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു. കാരണം എല്ലാ തരം വലിയ ശിക്ഷാ വിധികളും നമ്മൾ നടപ്പിലാക്കിക്കഴിഞ്ഞു. പക്ഷെ എന്നിട്ടും വല്ല കുറവുമുണ്ടോ നമ്മുടെ നാട്ടിലെ കുറ്റകൃത്യങ്ങൾക്ക് ? ഇല്ല അതുകൊണ്ടാണ് പറയുന്നത്, നമ്മൾ മറ്റെന്തേലും ശിക്ഷാരീതികളെ കുറിച്ച് ഗൗരവമായി ച്ന്തിക്കേണ്ടിയിരിക്കുന്നു. അതെന്ത്,എങ്ങനെ എന്നൊന്നും എനിക്കിപ്പോൾ വിശദീകരിക്കാൻ കഴിയുന്നില്ല. പക്ഷെ വൈകാതെ ചിന്തിക്കേണ്ടിയിരിക്കുന്നു. ആശംസകൾ.

  ReplyDelete
 42. വധ ശിക്ഷ അര്‍ഹിക്കുന്നെങ്കില്‍ അത് നടപ്പിലാക്കുക തന്നെ വേണം ....
  ഈ ലേഖനത്തോടു പൂര്‍ണ്ണമായും യോജിക്കുന്നു

  ReplyDelete
 43. Anvar MadathilTuesday, May 29, 2012

  എന്തിനും ഏതിനും രാഷ്ട്രീയം മാത്രം നോക്കുന്ന ഇന്നത്തെ കാലത്ത് രാജീവ് ഗാന്ധിയോടൊപ്പം ആ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട കുടുംബങ്ങളുടെ സങ്കടങ്ങള്‍ കാണാന്‍ കണ്ണുകള്‍ ഇല്ലേ , എല്ലാത്തിനും മാപ്പ് നല്കാന്‍ മദാമ്മ ഗാന്ധിക്ക് ഇന്ത്യ തീറെഴുതിയോ , ഇന്ത്യയില്‍ നടത്തിയ സ്ഫോടനങ്ങള്ക്ക് ഒരു കാലത്തും എന്തിന്റെ പേരിലായാലും മാപ്പ് നാല്‍കാനേ പാടില്ല. തൂക്കിയല്ല കൊല്ലേണ്ടത് അരിഞ്ഞരിഞ്ഞു കൊല്ലേണം ഈ പിശാചുക്കളെ

  ReplyDelete
  Replies
  1. Ranjithkumarcv KandangaliTuesday, May 29, 2012

   ആ കൊലപാതകം കഴിഞ്ഞിട്ട് വര്‍ഷങ്ങള്‍ ആയി ഇനി ഇപ്പോള്‍ ആ കൊലപാതകി കളെ കൊല്ലുന്നതില്‍ ആര്‍ക്കു എന്ത് കാര്യം അവര്‍ക്കും ഇല്ലേ ഒരു കുടുംബം ഇവരെ കൊന്നത് കൊണ്ട ആര്‍ക്കാ ലാഭം ഇത്രയും കാലം പിഇനെ എന്തിനു അവരെ തടവില്‍ വെച്ച്

   Delete
  2. Anvar MadathilTuesday, May 29, 2012

   ഒരു കൊലപാതകവും അതിന്റെ കേസും നൂലാ മാലകളും കാലത്തിന്റെ ചുവപ്പ് നാടയില്‍ കുടുങ്ങി എന്നത് കൊണ്ട് കൊലപാതകങ്ങള്‍ കൊലപാതകങ്ങള്‍ അല്ലാതാവുന്നീല്ല, കൊലപാതകി കൊലപാതകിയും അവര്‍ മാപ്പര്‍ഹിക്കുന്നില്ല ഒരു കാലത്തും. ഇനി കുറച്ചു നാള്‍ കഴിഞ്ഞാല്‍ അഫ്സല്‍ ഗുരുവിനെയും അജ്മല്‍ കസബിനെയും ഇത് പോലെ വെറുതെ വിടാന്‍ പറയില്ല എന്നാര് കണ്ടു

   വേറൊരു രാജ്യത്ത് വന്നു നടത്തുന്ന ഏതക്രമങ്ങളും ആ രാജ്യത്തോട് ചെയ്യുന്ന യുദ്ധമായിട്ടു തന്നെ കരുതണം . രാജ്യ സ്നേഹം കഴിഞ്ഞു മതി മറ്റെന്തും. ചോറിവിടെയും കൂറവിടെയുമായി കഴിയുന്ന ചില എംബോക്കി തമിഴ് രാഷ്ട്രീയക്കാരന്റെ വീടു വായത്തത്തിന്റെ മുന്നില്‍ വാ പൊളിച്ചിരിക്കേണ്ടി വരുന്നതിന്റെ മാനക്കേട് ഒരു ഇന്ത്യക്കാരനും ഒരിക്കലും ഉണ്ടായിക്കൂട

   Delete
  3. Ranjithkumarcv KandangaliTuesday, May 29, 2012

   ഇതൊന്നും ചുവപ്പ് നാടയില്‍ കുടുങ്ങാതെ നിക്ക്കാന്‍ വഴിയുണ്ട് ഷൂട്ട്‌ അറ്റ്‌ സൈറ്റ് . എന്തിനു കസബിനെ കോടികള്‍ കൊണ്ട് തീറ്റി പോറ്റുന്നു ആര്‍ക്കു വേണ്ടി ഇന്ത്യന്‍ ജനങ്ങളുടെ നികുതി പണം അല്ലെ അവനു വേണ്ടി ഇന്ത്യ ഗവണ്മെന്റ് ഒഴുക്കുന്നത് പവപെട്ടവന്റെ നെഞ്ചത്തു കയറാന്‍ മാത്രം നിയമം ഒരയിയരം നിയമങ്ങളും ചട്ടങ്ങളും

   Delete
 44. ബ്ലോഗിലെ പോസ്റ്റ്‌ വായിച്ചു കമന്റിടാതെ പോകുന്നവരെ തേടിപ്പിടിച്ച് വധശിക്ഷക്ക് വിധേയമാക്കണം സാര്‍ !
  അത്തരം കഷ്മലന്മാരെ ipc 2200, 3300, 4400, 5500 പ്രകാരം മുണ്ടിട്ടുമുറുക്കി തോണ്ടക്കുഴി തകര്‍ത്താലും മതി!

  ReplyDelete
  Replies
  1. വധശിക്ഷക്ക് വിധിക്കപ്പെട്ടവര്‍ക്ക് ഒരു ഓപ്ഷന്‍ നല്‍കുക...
   ഒന്നുകില്‍ വധശിക്ഷ, അല്ലെങ്കില്‍ ബൂലോകത്തിലെ എല്ലാ ബ്ലോഗുകളിലും കയറി "പുറം ചൊറിയാന്‍" ആവശ്യപ്പെടുക.

   ഇങ്ങിനെ ഒരു ഓപ്ഷന്‍ വന്നാല്‍ പ്രതി ഏതാവും തിരഞ്ഞെടുക്കുക ???

   Delete
  2. മറുപടി അടിച്ചാല്‍ വധശിക്ഷയില്‍ നിന്നും ഇളവ് ലഭിക്കുമോ സര്‍?

   Delete
 45. സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ എന്ങ്ങനെ ഉണ്ടാവുന്നു എന്നും അത്തരം പ്രവര്‍ത്തികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതും സങ്കീര്‍ണമായ ഒരു വിഷയമാണ്. പരിഷ്കൃത സമൂഹത്തിലെ ജനങ്ങള്‍ കുറ്റകൃത്യത്തിന്റെ സാമൂഹ്യമായ ഉറവിടങ്ങളെക്കുറിച്ച് ബോധാവാന്മാരായിരിക്കണം. വിക്ടര്‍ യൂഗോ യുടെ പാവങ്ങള്‍ എന്ന നോവല്‍ എങ്ങിനെയാണ് കുറ്റവാളികള്‍ സമൂഹത്തില്‍ ഉണ്ടാവുന്നത് എന്ന് വരച്ചുകാനിക്കുന്നു. ശിക്ഷാവിധികളും ജയിലുകളും അവരില്‍ നിന്നും സമൂഹത്തെ സംരക്ഷിക്കാനും അവരെ മാറ്റിതീര്‍ക്കാനും ഉദ്ദേശിച്ചുള്ളതായിരിക്കണം. വധശിക്ഷ അപ്രസക്തമാവുന്നത് അതിനാലാണ്.

  http://www.manoramanews.com/cgi-bin/MMOnline.dll/portal/ep/mmtvContentView.do?contentId=12243895&programId=0&tabId=14&contentType=EDITORIAL&BV_ID=@@@

  സുപ്രീം കോടതിയില്‍ ജട്ജിമാരായിരുന്നവര്‍ എന്തുകൊണ്ട് ഇത് പറയുന്നു എന് ആലോചിച്ചുനോക്കൂ.. .. .

  ReplyDelete
 46. പൂര്‍ണമായും യോജിക്കുന്നു. അതെ സമയം, ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ടതും ഇന്ത്യയുടെ ചുമതലയാണ്.

  ReplyDelete
 47. manusian daivathe anusarikaathathanu ella prashnangalkum kaaranam.

  ReplyDelete
 48. dr പറഞ്ഞ വസ്തുതകള്‍ ഒക്കെ ശെരി തന്നെയാണ് എങ്കിലും എന്ത് കൊണ്ടോ മനപൂര്‍വമായ് നല്‍കുന്ന ഒരാളുടെ മരണം ഉള്‍കൊള്ളാന്‍ എനിക്ക് കഴിയുനില്ല...എന്റെ ഇടുങ്ങിയ ചിന്താ ഗതികള്‍ ആകാം അതിനു കാരണം.ലേഖനം നന്നായിട്ടുണ്ട്..അഭിനന്ദനങ്ങള്‍ ...

  ReplyDelete
 49. അബ്സാര്‍ പറഞ്ഞ ലേഖനതോടു ഞാന്‍ യോജിക്കുന്നു ..ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാതി പോലും ശിക്ഷിക്കരുത് എന്ന്.പ്രവീണ്‍ പറഞ്ഞതി അഭിപ്രായത്തിനും ഞാന്‍ ശെരിവെക്കുന്നു

  ReplyDelete
 50. പക്ഷെ ആരെയൊക്കെയോ ഭയന്ന് രഹസ്യമായി തൂക്കിക്കൊന്നത് നട്ടെല്ലില്ലാത്ത പണിയായിപ്പോയി..... രാജ്യത്ത് അതിക്രമിച്ചു കയറി പോലീസുദ്യോഗസ്ഥരെ അടക്കം നൂറു കണക്കിനു നിരപരാധികളെ കൊന്നൊടുക്കിയ കസബിനെ രഹസ്യമായി തൂക്കിക്കൊന്ന് മറവു ചെയ്തതിനു ശേഷം പുറം ലോകമറിയാനിടയാക്കിയതിലൂടെ ഭീരുത്വമാണ് പ്രകടമാകുന്നത്.

  ReplyDelete
 51. ശിക്ഷ കഴിഞ്ഞു വരുന്ന പല കുറ്റവാളികളും പിന്നീടു അതിനേക്കാള്‍ വലിയ കുറ്റകൃത്യം നടത്തി പിടികിട്ടാപുള്ളികള്‍ ആകുന്നു.ചുരുക്കം ചിലര്‍ നേര്‍വഴിക്കു വരുന്നവരും.കൊലപാതകം ചെയ്യുന്നവരെ ശിക്ഷ നല്‍കി വീണ്ടും വളര്‍ത്തുന്ന പ്രവണതയോടു യോജിക്കാന്‍ കഴിയുന്നില്ല.ഒരു സമയം അനേകം ജീവനെടുത്തു രാജ്യത്തിനു ഭീതി പടര്‍ത്തിയ കുറ്റവാളിയെ മാപ്പു കൊടുത്തു വളര്‍ത്തിയാല്‍ ലോകത്തിനെ തന്നെ ഞെട്ടിപ്പിക്കുന്ന വന്‍ ഭീകരന്‍മാരില്‍ ഒരാളായി മാറി ഒരു ദിവസം ഞെട്ടി വിറക്കുന്ന ലോകത്തില്‍ , ഇപ്പോള്‍ അനുകമ്പ പറയുന്ന പലരും മനസ്സു പോലും അറിയാതെ പറഞ്ഞു പോകും ഇവനെയൊക്കെ അന്നേ തൂക്കി കൊല്ലണമായിരുന്നുവെന്നു.മാനവരാശിക്കു നാശം വിതക്കുന്നതു ഭൂമിയില്‍ വെക്കുന്നതു അപകടമാണു.യാതൊരു ദയക്കും അവകാശമില്ലാത്ത കുറ്റം ചെയ്തവരോടു അനുകമ്പ ആവശ്യമില്ല.

  കൊലപാതികളുടെ നിരയിലേക്കു വിര്‍ല്‍ത്തുമ്പു അനക്കിയ അഅബ്സര്‍ ഭായിക്കു അഭിനന്ദനങ്ങള്‍.........

  ReplyDelete
 52. കഴിഞ്ഞ ദിവസം മരിച്ച എന്‍റെ ഒരു ബന്ധു മരിക്കുന്നതിനു നാലു ദിവസം മുന്‍പ് പറഞ്ഞു " എന്‍റെ അമ്മ അല്ലെ ആ ഇരുന്ന് എന്നെ അവിടേക്ക് വരാന്‍ വിളിക്കുന്നത്‌, കുട്ടികള്‍ സന്തോഷത്തോടെ കളിക്കുന്നുണ്ടല്ലോ" ഇവരുടെ അമ്മ മരണപ്പെട്ടിട്ട് മുപ്പതിലതികം വര്‍ഷമായി, കളിക്കാനായി കുട്ടികള്‍ ആരും അപ്പോള്‍ അവിടെയില്ല - അതിനര്‍ത്ഥം മരണ ശേഷം ഉള്ള സംഗതികള്‍ അവര്‍ മുന്‍കൂട്ടി കാണ്ടിരുന്നു, അത് കാണാന്‍ നമ്മുടെ ശാസ്ത്രം വളര്‍ന്നിട്ടുമില്ല അതിനാല്‍ മരണശിക്ഷ വിധിച്ചു നടപ്പിലാക്കുന്ന നമ്മള്‍ വിഡ്ഢികള്‍ ആകില്ലേ ? അതിലും നല്ലത് സമൂഹത്തെ നശിപ്പിക്കുന്നവരെ സ്വാഭാവിക മരണം വരെ പ്രത്യേക തടവറകളില്‍ പൂട്ടുന്നതതല്ലേ ഇനിയും അവര്‍ നല്ല രീതിയില്‍ ജീവിക്കുന്ന സമൂഹത്തെ ഉപദ്രവിക്കാതിരിക്കാന്‍ നല്ലത് ?

  ReplyDelete
 53. കഴിഞ്ഞ ദിവസം മരിച്ച എന്‍റെ ഒരു ബന്ധു മരിക്കുന്നതിനു നാലു ദിവസം മുന്‍പ് പറഞ്ഞു " എന്‍റെ അമ്മ അല്ലെ ആ ഇരുന്ന് എന്നെ അവിടേക്ക് വരാന്‍ വിളിക്കുന്നത്‌, കുട്ടികള്‍ സന്തോഷത്തോടെ കളിക്കുന്നുണ്ടല്ലോ" ഇവരുടെ അമ്മ മരണപ്പെട്ടിട്ട് മുപ്പതിലതികം വര്‍ഷമായി, കളിക്കാനായി കുട്ടികള്‍ ആരും അപ്പോള്‍ അവിടെയില്ല - അതിനര്‍ത്ഥം മരണ ശേഷം ഉള്ള സംഗതികള്‍ അവര്‍ മുന്‍കൂട്ടി കാണ്ടിരുന്നു, അത് കാണാന്‍ നമ്മുടെ ശാസ്ത്രം വളര്‍ന്നിട്ടുമില്ല അതിനാല്‍ മരണശിക്ഷ വിധിച്ചു നടപ്പിലാക്കുന്ന നമ്മള്‍ വിഡ്ഢികള്‍ ആകില്ലേ ? അതിലും നല്ലത് സമൂഹത്തെ നശിപ്പിക്കുന്നവരെ സ്വാഭാവിക മരണം വരെ പ്രത്യേക തടവറകളില്‍ പൂട്ടുന്നതതല്ലേ ഇനിയും അവര്‍ നല്ല രീതിയില്‍ ജീവിക്കുന്ന സമൂഹത്തെ ഉപദ്രവിക്കാതിരിക്കാന്‍ നല്ലത് ?

  ReplyDelete
  Replies
  1. ഒരിക്കലും യോജിക്കുന്നില്ല. ജീവിക്കാന്‍ അവകാശം ഇല്ലാത്തവരുടെ ജീവന്‍ എടുക്കുക തന്നെ വേണം. ബാക്കി ത്യവവും അവരും കൂടിയാവട്ടെ .

   Delete
 54. "വധശിഷ വേണോ വേണ്ടയോ...??" ഒരിക്കലും ഒരു തീരുമാനത്തിൽ എത്താതെ
  അവസാനിക്കുന്ന ഒരു തർക്കം ആണത്..

  പക്ഷെ ഒരു രാജ്യത്തിൻറെ പ്രധാനമന്ത്രിയെ വധിക്കുക കടുത്ത ശിഷ കിട്ടേണ്ട കുറ്റം തന്നെയാണ്.
  LTTE എന്ന തീവ്രവാദപ്രസ്ഥാനം ( ഞാൻ അങ്ങനെ കാണുന്നു... ) ചെയ്തത് അങ്ങെയറ്റം നിക്രിഷ്ട്ടമായ
  കാര്യമാണ്... അവർ എന്റെ നാടിനോട് ചെയ്തത് പൊറുക്കാൻ ആവാത്ത തെറ്റാണു!!!
  ഈ രക്ഷപെടൽ(അതോ രക്ഷപെടുത്തലൊ (?)) തികച്ചും നിര്ഭാഗ്യകരം!!!

  "ആയിരം കുറ്റവാളികൾ (പുല്ലുപോലേ) രക്ഷപെടും.... ഒരുപാട് പാവം നിരപരാധികൾ ശിഷിക്കപെടും!!!" ഇപ്പൊ അങ്ങനാ ഡോക്ടറെ...

  ReplyDelete
 55. ഒരു ചെറിയ കാര്യം പറയാൻ ഉണ്ട്,
  രാജിവ്ഗാന്ധിയോടൊപ്പം മരിച്ചതു 14 പേരാണ്... രാജിവ് അടക്കം 15 പേർ.

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....