Wednesday, August 31, 2011

പുതിയ കുരങ്ങനും പഴയ തൊപ്പിയും


ഈ കഥയുടെ ആദ്യഭാഗം നിങ്ങള്‍ കേട്ടിട്ടുള്ളതാണ്.

കാലങ്ങള്‍ കഴിഞ്ഞു പോയി.
രാമു രോഗശയ്യയിലായി.
തൊപ്പി കച്ചവടം എന്ന കുലത്തൊഴില്‍ രാമു മകന്‍ ബാലുവിനെ ഏല്‍പ്പിച്ചു.

മരണ ശയ്യയില്‍ വെച്ച് രാമു ബാലുവിനോട് പറഞ്ഞു.
"മോനേ ബാലൂ... നീ വനത്തിനരികിലൂടെ തൊപ്പികളുമായി നടന്നു പോകുമ്പോള്‍ അവിടെ കുരങ്ങന്മാര്‍ ഉണ്ടാകും. അവ നിന്റെ തൊപ്പി തട്ടിയെടുത്താല്‍, നിന്റെ തലയില്‍ വെക്കുന്ന തൊപ്പി എടുത്ത് കുരങ്ങനെ എറിയുക. അപ്പോള്‍ കുരങ്ങന്‍ തട്ടി എടുത്ത തൊപ്പിസഞ്ചി കൊണ്ട് തിരിച്ചെറിയും."

അധികം വൈകാതെ രാമു ഇഹലോകത്തുനിന്നും വിടവാങ്ങി.

ബാലു തൊപ്പി കച്ചവടം ആരംഭിച്ചു.

ഒരു ദിവസം ബാലു തൊപ്പികളുമായി വനത്തിനരികിലൂടെ നടന്നു പോകുമ്പോള്‍ ഒരു കുരങ്ങന്‍ ബാലുവിന്റെ സഞ്ചി തട്ടിയെടുത്ത് മരത്തില്‍ കയറി.

ബാലുവിന്റെ മനസ്സിലേക്ക് തന്റെ പിതാവിന്റെ ഉപദേശം കടന്നു വന്നു.
ബാലു തന്റെ തലയില്‍ ഉള്ള തൊപ്പി എടുത്ത് കുരങ്ങന് നേരെ എറിഞ്ഞു.
കുരങ്ങന്‍ ആ തൊപ്പി പിടിച്ചെടുത്തു.

എന്നാല്‍ കുരങ്ങന്‍ സഞ്ചി കൊണ്ട് ബാലുവിനു നേരെ എറിഞ്ഞില്ല.

എന്തുചെയ്യണമെന്നറിയാതെ ബാലു അന്തം വിട്ടു നില്‍ക്കുമ്പോള്‍ കുരങ്ങന്‍ പറഞ്ഞു.
"എന്റെ അച്ഛനും മരണ കിടക്കയില്‍വെച്ച് എന്നെ ഉപദേശിച്ചിരുന്നു. ഇനി ഒരിക്കലും ആ തെറ്റ് നമ്മുടെ തറവാട്ടുകാര്‍ ആവര്‍ത്തിക്കരുത് എന്ന് അച്ഛന്‍ എന്നെ ഉപദേശിച്ചു. അതുകൊണ്ട് ഞാന്‍ തൊപ്പിസഞ്ചി തിരിച്ചെറിയും എന്ന് വിചാരിച്ച് കാത്തു നില്‍ക്കേണ്ട പൊട്ടാ....."


ഈ പോസ്റ്റ്‌ മോഷ്ടിക്കരുതെന്ന് ബൂലോക കള്ളന്മാരെ ഓര്‍മ്മപ്പെടുത്തുന്നു 

എന്റെ കൂടുതല്‍ കത്തികള്‍ വായിക്കാനായി ഇവിടെ ക്ലിക്കുക


20 comments:

 1. ഇന്ന് രാവിലെ ഒരു സുഹൃത്ത്‌ പറഞ്ഞ കഥയാണിത്. കേട്ടപ്പോള്‍ പോസ്റ്റണം എന്ന് തോന്നി....

  ReplyDelete
 2. ഹ ഹ ഈദ്‌ സമ്മാനം കൊള്ളാം.. കലക്കി..

  ReplyDelete
 3. കുരങ്ങിന് വരെ വിവരം വെച്ചിട്ടും എന്താ അബ്സാര്‍ നു മാത്രം അതില്ലാതെ പോയത്
  സംഗതി രസമായി

  ReplyDelete
 4. കൊള്ളാമല്ലോ സംഗതി...
  തിരിച്ചടിയാ അല്ലെ...

  ReplyDelete
 5. അപ്പോ, ഇനി പഴഞ്ചൊല്ലും മറ്റും കേട്ട് ചാടി പുറപ്പെടുമ്പോള്‍ ശ്രദ്ധിക്കണം അല്ലെ?
  പറഞ്ഞുകേട്ടതായാലും പങ്കുവച്ചതിനും, രസകരമായി അവതരിപ്പിച്ചതിനും നന്ദി.

  ReplyDelete
 6. കാലം മാറി..., കുരങ്ങനും മാറി.

  ReplyDelete
 7. പഴങ്കഥകളെല്ലാം മാറി മറിയുകയാണ്.D.P.E.P-സ്കൂളുകളില്‍ വന്നപ്പോള്‍ ആമയും മുയലും തമ്മിലുള്ള കഥയില്‍ ഉറങ്ങുന്നില്ല മുയല്‍.അങ്ങിനെ ആമ തോല്‍ക്കുന്നു.മുന്തിരികിട്ടാന്‍ കുരങ്ങന്മാര്‍ ഒന്നിന്‍റെ തോളില്‍ മറ്റൊന്ന് കയറി 'പുളിക്കാത്ത' മുന്തിരി നേടുന്നു.
  കാലം മാറി വരികയാണ് അല്ലേ....

  ReplyDelete
 8. കൊള്ളാം ബോസേ..
  പിന്നേയ്...
  എല്ലാവരും പഴയ കഥ മാറ്റി പുതിയതും കൊണ്ടിറങ്ങുകയാണല്ലോ ..ഇങ്ങനെ പോയാല്‍..

  ReplyDelete
 9. പഴയ സിനിമ അടക്കം പുതുക്കി ഇറക്കുന്നു....
  പിന്നെയാ ഞമ്മള്‍ പാവം ബ്ലോഗന്മാര്‍....
  നാടോടുമ്പോള്‍ നടുവേ ഓടുക...:)

  ReplyDelete
 10. ഞാനിവിടെ എത്താന്‍ വയ്കിയല്ലോ ..
  ലേറ്റ് ആയി വന്നാലും ലേടസ്റ്റ്‌ ആയി വരണം എന്നല്ലേ ...

  സംഗതി ഒക്കെ കലക്കീട്ടോ ...

  ReplyDelete
 11. കൊള്ളാം, എല്ലാം മാറുകയാണല്ലോ....ഒരു മാറ്റം ആര്‍ക്കാണ് ഇഷ്ട്ടമല്ലാത്തത്

  ReplyDelete
 12. ഹഹഹഹ... കുരങ്ങനാരാ മോന്‍! നമ്മളെക്കാള്‍ മുന്നേ അവന്‍ സഞ്ചരിച്ചു.

  ReplyDelete
 13. ENIKKUM ITHEE PARAYAANULLOOOO... 'BAAPPAANTE PAARAMBARYAM' KAATHOLANEEE MONEEEEEE............

  ReplyDelete
 14. ആരൊക്കെയോ പറഞ്ഞ കഥ പോലെ തോന്നി.

  ReplyDelete
 15. എനിക്ക് നിങ്ങളുടെ ചിന്തകള്‍ ഇഷ്ടമായി .....
  പുതിയ തൊപ്പി കച്ചവടക്കാരന് .... പുതിയ വിദ്യകള്‍ പഠിച്ചേ മതിയാകൂ ....
  അല്ലെങ്കില്‍ , തൊപ്പി യും പോകും പൊട്ടനെന്നു വിളിയും കേള്‍ക്കും

  ReplyDelete
 16. ഞാനിത് മുന്‍പേ ഒരു പ്രസിദ്ധനായ രസികന്‍ കഥ എഴുത്തുകാരന്‍റെ പ്രസംഗത്തില്‍ കേട്ടു..അത് കൊണ്ട് ആദ്യം കേട്ട പുതുമ തോന്നിയില്ല.. എന്തായാലും പോസ്ടിയത് നന്നായി..

  ReplyDelete
 17. @mad|മാഡ്-അക്ഷരക്കോളനി.കോം
  @കൊമ്പന്‍ - മൂസാക്കയെ പോലുള്ളവരല്ലേ കൂട്ട്..:)
  @sankalpangal
  @- സോണി -
  @kazhchakkaran
  @mohammedkutty irimbiliyam - അതെ ഇക്കാ...
  @Varun Aroli
  @വാല്യക്കാരന്‍..
  @മഖ്‌ബൂല്‍ മാറഞ്ചേരി
  @sadique
  @ashrafkhan panchola - എനിക്കും
  @സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു
  @SHAHANA - ശരി പെങ്ങളേ...
  @ശ്രീ പതാരം - എന്നോട് എന്റെ ഒരു സുഹൃത്ത്‌ പറഞ്ഞതാ...
  @റാഫി മണ്ണൂര്‍
  @ഏകലവ്യ - കേള്‍ക്കാനുള്ള സാധ്യതയുണ്ട്...

  അഭിപ്രായങ്ങള്‍ പങ്കുവെച്ചതിന് നന്ദി... നന്ദി....നന്ദി...

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....