Saturday, July 23, 2011

ആദ്യ പ്രണയം


മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ നിന്നും പുറത്ത് വരുമ്പോഴേ ഞാന്‍ ഒരു തീരുമാനം എടുത്തിരുന്നു.
'നല്ല പക്വത വന്ന ശേഷം മാത്രമേ പ്രണയിക്കൂ' എന്ന ഉറച്ച തീരുമാനം.

അതുകൊണ്ടാണല്ലോ  ജനിച്ച് മിനിട്ടുകള്‍ പിന്നിടുന്നതിനു മുന്‍പ്‌ തന്നെ സുന്ദരിയായ നഴ്സ് തന്ന ചുംബനത്തില്‍ ഞാന്‍ വീഴാതിരുന്നത്.
വേറെ  ആരെങ്കിലും ആയിരുന്നെങ്കില്‍ അതില്‍ തന്നെ വീണിരുന്നേനേ...

അങ്ങനെ ജീവിതത്തിലെ ദിനങ്ങള്‍ ഓരോന്നായി പിന്നിടുമ്പോള്‍ പല ഭാഗത്തുനിന്നും പ്രലോഭനങ്ങള്‍ ഉണ്ടായി.മിഠായിയുടേയും കളിപ്പാട്ടങ്ങളുടെയും ബേക്കറിയുടേയും എല്ലാം രൂപത്തില്‍ സുന്ദരികള്‍ എന്നെ പ്രലോഭിപ്പിക്കാന്‍ ശ്രമിച്ചു.
അതില്‍ ഒന്നിലും ഞാന്‍ വീണില്ല.
എന്റെ തീരുമാനത്തില്‍ നിന്നും വ്യതിചലിക്കാതെ ഞാന്‍ ഉറച്ചു നിന്നു.
പക്വതയാവാതെ പ്രണയിക്കില്ല എന്ന മഹത്തായ തീരുമാനത്തില്‍....

സൂര്യന്‍ ഒരുപാട് ഉദിക്കുകയും, അസ്തമിക്കുകയും ചെയ്തു.
വീട്ടിലെ കലണ്ടര്‍ പല തവണ മാറ്റി.

അങ്ങനെ ഒരു ദിവസം എനിക്ക് തന്നെ തോന്നി.
"പക്വത വന്നിരിക്കുന്നു... ഇനി ഒന്ന് പ്രണയിക്കാം...."

'പ്രണയിക്കാം' എന്ന തീരുമാനം എടുത്തപ്പോഴാണ് എന്റെ മുന്നില്‍ വലിയൊരു ചോദ്യം ഉടലെടുത്തത്.

"ആരെ പ്രണയിക്കും ???"

പണ്ടൊക്കെ പല അപേക്ഷകളും ഇങ്ങോട്ട് കിട്ടിയിരുന്നു.
ഇപ്പോള്‍ ആരും അടുക്കുന്നില്ല.
ആരെങ്കിലും എന്നെ നോട്ടമിടുന്നുണ്ടോ എന്ന് പല പ്രാവശ്യം ഞാന്‍ നിരീക്ഷിച്ചു.

ഇല്ല...
പെണ്‍ വര്‍ഗത്തില്‍ പെട്ട ഒന്നും എന്നെ നോക്കുന്നില്ല...
ഒരു പിടക്കോഴി പോലും...
അയല്‍വാസിയുടെ പശു പോലും എന്നെ കാണുമ്പോള്‍ പുച്ഛത്തോടെ നോക്കുന്നു.
'ഏതാ ഈ കോന്തന്‍' എന്ന മട്ടില്‍.

അപ്പോഴാണ്‌ നഷ്ട്ടപ്പെട്ട അവസരങ്ങളെ കുറിച്ചോര്‍ത്ത്‌ ഞാന്‍ വ്യസനിച്ചത്.
ആദ്യത്തെ നഴ്സ് മുതല്‍....
കളിപ്പാട്ടങ്ങളുമായി വന്ന സുന്ദരികള്‍ ഉള്‍പ്പെടെ, എല്ലാവരും എന്റെ മനസ്സിലൂടെ മിന്നി മറഞ്ഞു.

ആരെയെങ്കിലും അന്നു തന്നെ വളച്ചിട്ടിരുന്നെങ്കില്‍ ഇപ്പോള്‍ കഷ്ട്ടപ്പെടേണ്ട അവസ്ഥ ഉണ്ടാകുമായിരുന്നില്ലല്ലോ.

എന്തായാലും പ്രണയിക്കാന്‍ തീരുമാനിച്ചു.
ഇനി അത് നടത്തിയിട്ട് തന്നെ കാര്യം.
എനിക്കും വിട്ടുകൊടുക്കാനുള്ള മനസ്സ് ഉണ്ടായിരുന്നില്ല.

അടുത്ത ദിവസം മുതല്‍ ഞാന്‍ ക്ലാസ്സിലെ ഒന്നാം നിര സുന്ദരിമാരുടെ മുഖത്തേക്ക്‌ പ്രണയാഭ്യര്‍ത്ഥന നടത്തുന്ന കണ്ണുകളോടെ നോക്കി.
"എന്നെ ഒന്ന് ലൈന്‍ അടിക്കൂ... പ്ലീസ്‌..." എന്ന യാചന എന്റെ കണ്ണുകളില്‍ നിറഞ്ഞു നിന്നു.
ഇല്ല...
ആരും നോക്കുന്നില്ല...
പിന്നെ രണ്ടാം നിര സുന്ദരിമാരില്‍ ആയി ശ്രദ്ധ.
അവരും എന്നില്‍ ഒരു താല്പര്യവും കാണിച്ചില്ല.
അതുപോലെ മൂന്ന്, നാല് ഗ്രേഡ് സുന്ദരിമാരും എന്നെ അവഗണിച്ചു.
ഒടുവില്‍ അവസാന ഗ്രേഡില്‍പ്പെട്ട സുന്ദരിമാരില്‍ നോട്ടമിട്ടു.
അവര്‍ അല്പം പ്രതികരിച്ചു.
അവര്‍ എന്നെ നോക്കാന്‍ തുടങ്ങി.
ഇടക്ക് ചിരിക്കാനും.
അവരുടെ ചിരി കണ്ടതോടെ എനിക്ക് പ്രണയത്തോടുള്ള സകല മൂഡും പോയി.
ഭയാനകമായിരുന്നു അവരുടെ ചിരി.
ജീവിതകാലം മുഴുവന്‍ ആ ചിരി സഹിക്കാനുള്ള സഹനശക്തി ഇല്ലാത്തതുകൊണ്ട് ഞാന്‍ അവരില്‍ നിന്നും പിന്മാറി.
അവസാന ഗ്രേഡില്‍പ്പെട്ടവരെ ഇനി ഒരിക്കലും വളക്കാന്‍ നോക്കില്ല എന്ന ഉഗ്ര ശപഥവും എടുത്തു.

ഒരിക്കല്‍ക്കൂടി രണ്ടാം നിര സുന്ദരിമാരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ഞാന്‍ ശ്രമിച്ചു.
ആ വിഭാഗത്തില്‍പ്പെട്ട ഓരോ സുന്ദരിക്കും വേണ്ടി രണ്ടു ദിവസം വീതം മാറ്റിവെക്കാന്‍ ഞാന്‍ തീരുമാനിച്ചു.
ഒരു സുന്ദരി പ്രതികരിക്കുന്നുണ്ടോ എന്ന് രണ്ടു ദിവസം നോക്കും.
ഉണ്ടെങ്കില്‍ അവരെ പിടികൂടാം.
ഇല്ലെങ്കില്‍ അടുത്ത സുന്ദരിയിലേക്ക്...

ഞാന്‍ ആ രീതി തുടര്‍ന്നു.
എട്ടു പത്ത് ദിവസങ്ങള്‍ കടന്നു പോയി.
ഒരു സുന്ദരി എന്നെ നോക്കി ചിരിക്കുന്നതായി എനിക്ക് തോന്നി.
ഞാന്‍ വീണ്ടും നോക്കി.
സ്വപ്നമാണോ ????
അല്ല.
അവള്‍ എന്നെ തന്നെയാണ് നോക്കുന്നത്....
ഞാന്‍ ജേതാവായിരിക്കുന്നു.
ഞാന്‍ ചിരിക്കുമ്പോള്‍ അവളും ചിരിക്കും...
എനിക്ക് ഡാറ്റാന്‍ ഭൂട്ടാ ലോട്ടറി അടിച്ച സന്തോഷം...

ക്ലാസുകള്‍ നടക്കുമ്പോള്‍ ഞാന്‍ അവളുടെ കണ്ണുകളിലേക്ക് നോക്കിയിരുന്നു....
അവള്‍ എന്റെയും...

സെറിലാക്ക് കമ്പനിയിലേക്ക് നമ്മുടെ അഡ്രെസ്സ് എഴുതി പോസ്റ്റ്‌ കാര്‍ഡ്‌ അയച്ചാല്‍, മനോഹരമായ ചിത്രങ്ങള്‍ അടങ്ങിയ ഒരു കാറ്റലോഗ് തിരിച്ചയച്ചു തരുന്ന ഒരു പരിപാടി അന്നുണ്ടായിരുന്നു.

ഞാന്‍ അവളുടെ അഡ്രസ്സില്‍ സെറിലാക്ക് കമ്പനിയിലേക്ക്  കാര്‍ഡുകള്‍ വിട്ടു.
എന്റെ പ്രണയോപഹാരങ്ങള്‍ കാറ്റലോഗിന്റെ രൂപത്തില്‍ അവളെ തേടിയെത്തി.
താന്‍ ആവശ്യപ്പെടാതെ കാറ്റലോഗ് അവളുടെ പേരില്‍ വന്നത് കണ്ട് അവള്‍ അത്ഭുതപ്പെട്ടു.

എന്റെ കണ്ണുകള്‍ അവളോട്‌ പറഞ്ഞു....
"ഞാനാണ് അത് അയച്ചത്....
നിനക്ക് വേണ്ടി....
എല്ലാം നിനക്ക് വേണ്ടി....
നിനക്ക് വേണ്ടി മാത്രം....."

അവള്‍ എന്നെ നാണത്തോടെ നോക്കി...

ഞാന്‍ ക്ലാസ്സിലേക്ക് പോകുന്നത്തിന്റെ ഉദ്ദേശ്യം 'അവളെ കാണുക' എന്നതില്‍ മാത്രം ഒതുങ്ങി.
ക്ലാസ്സിലെ മറ്റാരെയും ഞാന്‍ കണ്ടില്ല.
അവളും ഞാനും മാത്രം....
ഞങ്ങള്‍ പരസ്പരം സംസാരിച്ചിരുന്നില്ല....
രണ്ടുപേരും ആദ്യമായിട്ടല്ലേ ലൈലയും മജ്നുവും ആകുന്നത്....
ഞങ്ങളുടെ വിവര കൈമാറ്റം കണ്ണുകളിലൂടെ ആയിരുന്നു....
3G യേക്കാള്‍ വേഗത്തില്‍ ഞങ്ങളുടെ സന്ദേശങ്ങള്‍ വായുവിലൂടെ കുതിച്ചു....
അവളുടെ കണ്ണുകള്‍ അത് പിടിച്ചെടുത്തു....
അവളുടെ തലച്ചോറില്‍ വെച്ചു ഡീ കോഡ്‌ ചെയ്തു അത് അവളുടെ ഹൃദയത്തിലേക്ക് പ്രവേശിച്ചു....
തിരിച്ച് അവളുടെ കണ്ണുകളിലൂടെ എനിക്കുള്ള സിഗ്നലുകളും തിരിച്ച് ഒഴുകി....

പെട്ടന്നാണ്  എന്റെ പിന്‍ഭാഗത്തെ മാംസളമായ വാതിലിന്ന് സമീപം ചൂരലടി വീണത്‌.
ഞാന്‍ ഞെട്ടി തരിച്ചു....
സിഗ്നലുകള്‍ കട്ടായി....
പിന്‍ഭാഗം വേദനിക്കുന്നു....

ഞാന്‍ ദയനീയമായി മാഷെ നോക്കി.
"ഒരു ല സാ ഗു കണ്ടുപിടിക്കാനുള്ള ചോദ്യം തന്നിട്ട് എത്ര നേരമായി ?? നീ എവിടെ നോക്കിയാ ഇരിക്കുന്നത് ?? " കണക്ക്‌ മാഷുടെ ശബ്ദം എന്റെ കര്‍ണ്ണപുടത്തില്‍ ആഞ്ഞടിച്ചു.

"ഇന്ന് സ്കൂള്‍ പൂട്ടും. അടുത്ത ആഴ്ച പരീക്ഷയാ... അഞ്ചാം ക്ലാസിലേക്ക്‌ എത്തണമെങ്കില്‍ നന്നായി പഠിച്ചോ...അല്ലെങ്കില്‍ അടുത്ത കൊല്ലവും എല്‍ പി സ്കൂളില്‍ തന്നെ ഇരിക്കാം..." കണക്ക് മാഷ്‌ കാര്യം വ്യക്തമായി പറഞ്ഞു.

എന്റെ കണ്ണുകള്‍ നിറഞ്ഞു.
ഒരു കൈക്കൊണ്ട് വേദനയുള്ള ഭാഗം തടവി.
കൂട്ടുക്കാര്‍ ചിരിക്കുന്നു.
കൂട്ടുക്കാര്‍ എന്ന് വിളിക്കാന്‍ കഴിയില്ലല്ലോ...
തന്റെ ദു:ഖത്തില്‍ സന്തോഷിക്കുന്നവര്‍ കൂട്ടുക്കാരല്ലല്ലോ...
അതുകൊണ്ട് ആ വാചകം ഇങ്ങിനെ തിരുത്താം...
സഹപാഠികള്‍ ചിരിക്കുന്നു...
എനിക്ക് അടി കിട്ടിയ സന്തോഷത്തിലാണവര്‍...

പക്ഷേ എന്നെ വേദനിപ്പിച്ചത് അടിയോ, സഹപാഠികളുടെ ചിരിയോ ഒന്നും ആയിരുന്നില്ല...
അവളുടെ ചിരിയായിരുന്നു.
എനിക്ക് കിട്ടിയ അടി അവളും ആസ്വദിക്കുന്നു.
അവളെ നോക്കിയിട്ടാണല്ലോ എനിക്ക് അടി കിട്ടിയത്.
അവള്‍ എന്നിട്ട് മറുപക്ഷത്ത്‌ നിന്ന് ചിരിക്കുന്നു.

ആ പ്രണയം ഞാന്‍ അവിടെ അവസാനിപ്പിച്ചു.
കാമുകന്‍ അപമാനിതനാകുമ്പോള്‍ ആസ്വദിക്കുന്നവളാണോ കാമുകി ???

"ഒരിക്കലും അല്ല" എന്ന ഉത്തരം ആയിരുന്നു എന്റെ മനസ്സ് എനിക്ക് വീണ്ടും വീണ്ടും നല്‍കിയത്.

കാമുകന്റെ പതനത്തില്‍ ആഹ്ലാദിക്കുന്നവളെ കാമുകിയായി എനിക്ക് വേണ്ടാ...

അങ്ങിനെ നാലാം ക്ലാസിലെ അവസാന ദിനത്തോടെ എന്റെ ആദ്യ പ്രണയത്തിന് - പക്വത എത്തിയ ശേഷമുള്ള ആദ്യ പ്രണയത്തിന് അന്ത്യം കുറിച്ചു.

അന്ന് വൈകുന്നേരം വീട്ടിലേക്ക്‌ പോകുമ്പോള്‍ ഞാനൊരു പ്രതിജ്ഞ എടുത്തു.
"അഞ്ചാം ക്ലാസ്‌ തുടങ്ങിയാല്‍ ഉടനെ മറ്റൊരുവളെ ലൈനടിച്ച് വളച്ച് അവളുമായി ഇവളുടെ മുന്നിലൂടെ നടക്കും ..."

ആ പ്രതിജ്ഞ മനസ്സില്‍ വീണ്ടും വീണ്ടും ഉറപ്പിച്ചു കൊണ്ട് ഞാന്‍ വീട്ടിലേക്ക്‌ നടന്നു ....
ചൂരല്‍ അടി വീണ ഭൂപ്രദേശം തടവി കൊണ്ട്......

ഈ പോസ്റ്റ്‌ മോഷ്ടിക്കരുതെന്ന് ബൂലോക കള്ളന്മാരെ ഓര്‍മ്മപ്പെടുത്തുന്നു.

എന്റെ കൂടുതല്‍ കത്തികള്‍ വായിക്കാനായി ഇവിടെ ക്ലിക്കുക

 

138 comments:

 1. പ്രണയം തുടരട്ടെ,,,,പരാജയങ്ങൾ വിജയത്തിന്റെ തുടക്കം മാത്രമാണ്,,,,


  കൊള്ളാം

  ReplyDelete
 2. ബൂലോകത്ത് പ്രചരിക്കുന്ന കഥകളിലും
  കവിതകളിലും കൂടുതലും പ്രണയം മാത്രം
  അബ്സാര്‍ താങ്കളെപ്പോലെ ഉള്ളവര്‍ ഒന്ന്
  മാറ്റി ചവിട്ടികൂടെ

  ReplyDelete
 3. പ്രണയം എന്ന വികാരം ഇല്ലാതെ ലോകത്തിന് നിലനില്പ്പുണ്ടാകുമോ ???
  മനസ്സില്‍ തോന്നിയവ കുറിച്ചിടുന്നു.... പ്രണയമായാലും രാഷ്ട്രീയമായാലും... അത്രമാത്രം...:)

  ReplyDelete
 4. first impression is the best and final ---loving wishes !!

  ReplyDelete
 5. എന്തായാലും നാലാം ക്ലാസ്സ് വരെ പ്രേമിക്കാതിരുന്ന നിന്റെ കണ്ട്രോള് അപാരം തന്നെ....

  സമ്മതിച്ചു..... :)

  ReplyDelete
 6. ഹൊ വല്ലാത്തൊരു പ്രണയം

  ReplyDelete
 7. "പ്രണയം എന്ന വികാരം ഇല്ലാതെ ലോകത്തിന് നിലനില്പ്പുണ്ടാകുമോ ???"
  അതെ .. പ്രണയം സാഹിത്യത്തില്‍ ഒഴിച്ച് കൂടാന്‍ പറ്റാത്ത ഒരു വികാരവും ആണ്. അപ്പോള്‍ പ്രണയത്തെ പറ്റി എഴുതുന്നതിലെന്തു തെറ്റ് !

  ReplyDelete
 8. ഹ ഹ ഹ ദൈവമേ പക്വത എത്തി എന്ന് പറഞ്ഞപ്പോ ഞാന്‍ വിചാരിച്ചു പ്രായപൂര്‍ത്തി ഒക്കെ ആയ സമയതാനെനു. നാലാം ക്ലാസ്സ്‌ എന്നാ ആ കൈമാക്സ്‌ കലക്കി

  ReplyDelete
 9. "ഒരിക്കലും അല്ല" എന്ന ഉത്തരം ആയിരുന്നു എന്റെ മനസ്സ് എനിക്ക് വീണ്ടും വീണ്ടും നല്‍കിയത് ....

  കാമുകന്റെ പതനത്തില്‍ ആഹ്ലാദിക്കുന്നവളെ കാമുകിയായി എനിക്ക് വേണ്ടാ

  ReplyDelete
 10. ഉള്ളത് പറയാലോ ഡോക്ടറുടെ മുഖത്തേക്ക് ആ കുട്ടി നോക്കിയിരുന്നത് പ്രണയം കൊണ്ടാവില്ല ഏതോ ഒരത്ഭുത ജീവിയെ കണ്ട സന്തോഷത്തിലാവും
  അതാ അവള്‍ അടി കിട്ടിയപ്പോള്‍ ചിരിച്ചത്

  ചിരിക്ക് വക നല്‍കിയ പോസ്റ്റ് അഭിനന്ദനങ്ങള്‍

  ReplyDelete
 11. ഈ പോസ്റ്റ്‌ മോഷ്ടിക്കരുതെന്ന് ബൂലോക കള്ളന്മാരോട് അഭ്യര്‍ത്തിക്കുന്നു ....oru bloggerude kashtapaadukal

  ReplyDelete
 12. മൂസാക്കാ...
  അങ്ങിനെയും ഒരു സാധ്യത ഉണ്ടായിരുന്നു അല്ലേ...
  അക്കാര്യം അന്ന് എന്റെ മണ്ടയില്‍ കത്തിയില്ല....

  ReplyDelete
 13. ആളു കൊള്ളാമല്ലോ..!?
  ഇപ്പൊ കെട്ടിയത്‌ അടി കണ്ടു ചിരിച്ചവളെയോന്നുമല്ലല്ലോ..!

  ഈ പോസ്റ്റ് കണ്ടിട്ട് എന്തോ എനിക്ക് തോന്നുന്നു,,ഇതും മോഷ്ടിക്കുമെന്ന്..

  എന്തായാലും രസകരമായി എഴുതിയിരിക്കുന്നു.ആശംസകള്‍.

  ReplyDelete
 14. "അതുകൊണ്ടാണല്ലോ ജനിച്ച് മിനിട്ടുകള്‍ പിന്നിടുന്നതിനു മുന്‍പ്‌ തന്നെ സുന്ദരിയായ നഴ്സ് തന്ന ചുംബനത്തില്‍ ഞാന്‍ വീഴാതിരുന്നത്..."

  ഇതാണ് മച്ചൂ കലക്കിയത്..
  'ബെസ്റ്റ് ഓഫ് 2011 വാക്യം '

  ReplyDelete
 15. ഞാനിവിടെ ഒരു കമന്റിട്ടതും കള്ളന്‍ കൊണ്ടോയോ..
  എന്തായാലും രസകരമായി എഴുതിയിരിക്കുന്നു.ആശംസകള്‍.

  ReplyDelete
 16. അബ്സാര്‍ജി കലക്കി ..എനിക്ക് കുറെ ഓര്‍ത്തു ചിരിക്കാനും കൂടാതെ ഫോണിലൂടെ എന്‍റെ പ്രിയതമയുമായി വായിച്ചു കൊടുത്തു കൊണ്ട് കൂടി ചിരിക്കാനും അവസരം ഉണ്ടാക്കിയ താങ്ങള്‍ക്ക്‌ ഒരുപാട് നന്ദി !!!

  ReplyDelete
 17. @~ex-pravasini*
  അവളുമായുള്ള എല്ലാ ഇടപ്പാടും അന്നത്തതോടെ നിര്‍ത്തി.....
  ഒരിക്കല്‍ ചതിച്ചവളെ പിന്നെ ഒരിക്കലും വിശ്വസിക്കരുത് എന്നെല്ലേ "ലൈനടി മഹാശാസ്ത്രം" എന്ന ആധികാരിക ഗ്രന്ഥത്തില്‍ പറയുന്നത്...

  ReplyDelete
 18. @yiam
  @കെ.എം. റഷീദ്
  @nassar
  @Naushu
  @ഷാജു അത്താണിക്കല്‍
  @തൃശൂര്‍കാരന്‍.....
  @mad|മാഡ്
  @sadique
  @കൊമ്പന്‍
  @കാന്താരി
  @~ex-pravasini*
  @വാല്യക്കാരന്‍..
  @abdulla

  ഒരായിരം നന്ദി...:)

  ReplyDelete
 19. ഇതിനു അടി തന്നെ കിട്ടണം എന്ന് ഞാന്‍ പറയുന്നില്ല,ട്ടോ..?
  എഴുത്തിനു ആശംസകള്‍ .ഇനിയും എഴുതുക -എഴുത്തിനെ പ്രണയിച്ചു കൊണ്ട് ...!അക്ഷരത്തിന്‍റെ സൗന്ദര്യവും സൗരഭ്യവും അക്ഷയമാണ്.

  ReplyDelete
 20. അന്ന് വൈകുന്നേരം വീട്ടിലേക്ക്‌ പോകുമ്പോള്‍ ഞാനൊരു പ്രതിന്ജ്യ എടുത്തു ....
  "അഞ്ചാം ക്ലാസ്‌ തുടങ്ങിയാല്‍ ഉടനെ മറ്റൊരുവളെ ലൈനടിച്ച് വളച്ച് അവളുമായി ഇവളുടെ മുന്നിലൂടെ നടക്കും ..."

  അതെ അതാണ്‌ പ്രശ്നമായത് അബ്സര്ഭായി
  പ്രതിജ്ഞ
  എന്ന് തിരുത്തിയെക്കൂ . ചൂരലുമായി ചിലര്‍
  ബൂലോഗത്തേക്ക് ഇറങ്ങിയിട്ടുണ്ട്
  അവരുടെ കണ്ണില്‍ പെടേണ്ട
  മച്യൂരിട്ടി പ്രാന്തന്‍ സാറേ
  :)

  ReplyDelete
 21. ടൈപ്പ്‌ ചെയ്തപ്പോള്‍ ശരിയായില്ല...
  ഇപ്പോള്‍ ശരിയാക്കാം...
  അക്ഷരതെറ്റ് ശ്രദ്ധയില്‍പ്പെടുത്തിയതിനു നന്ദി...

  ReplyDelete
 22. അബ്സാര്‍ഭായ്
  ഈ ഹോസ്പിറ്റലിലെ നേഴ്സുമാര്‍ ച്ചുംബികുന്നത് ലൈനകാനാണെന്ന്ഇപ്പോള്‍ മനസ്സിലായി
  എന്തായാലും നന്നായിട്ടുണ്ട്
  ഇനിയും പ്രദീക്ഷികുന്നു

  ReplyDelete
 23. അബ്സര്‍, എന്നിട്ട് അബ്സറിന്റെ ജ്വാജല്യപ്രണയ വല്ലരി തളിരിട്ടോ? അറിയാന്‍ താല്‍പ്പര്യമുണ്ട്. :-)

  ReplyDelete
 24. adipoli header.
  wish you all d best.
  വായിക്കാന്‍ നല്ല രസം ഉണ്ട്. താങ്കളുടെ ഫോണ്‍ നമ്പര്‍ അയക്കാമോ.
  prakashettan@gmail.com

  ReplyDelete
 25. “ആ പ്രതിജ്ഞ മനസ്സില്‍ വീണ്ടും വീണ്ടും ഉറപ്പിച്ചു കൊണ്ട് ഞാന്‍ വീട്ടിലേക്ക്‌ നടന്നു ....
  ചൂരല്‍ അടി വീണ ഭൂപ്രദേശം തടവി കൊണ്ട്......“

  വളരെ നന്നായിട്ടുണ്ട്. ആ ഭൂപ്രദേശത്ത് വീണ്ടും വല്ലതും കിട്ടിയോ

  :)

  ReplyDelete
 26. പിന്‍വാതിലിനു അടി കിട്ടിയ പക്വതവന്ന പ്രണയം പരാജയ പ്പെട്ടത്തില്‍ ദുഃഖ മുണ്ട് ഉണ്ണീ ......ഇനിയും ശ്രമിക്കുക

  ReplyDelete
 27. thangalude ee blog load akan kooduthal time edukkunnu.....

  ReplyDelete
 28. ലോഡിംഗ് പ്രശനം ഒന്ന് നോക്കട്ടെ... ഗാഡ്ജെറ്റുകള്‍ കുറക്കേണ്ടി വരും...

  ReplyDelete
 29. കിട്ടി കിട്ടി തഴമ്പിച്ച പ്രദേശം അല്ലേ അത് ബിനീഷ്‌ ബായ്...:)

  ReplyDelete
 30. ഈ പ്രണയം ഏറെയിഷ്ടപ്പെട്ടു... :)))

  ReplyDelete
 31. പഠിക്കുന്നത് നാലാം ക്ലാസ്സിലാണെന്നു പറയുന്നിടത്ത് മാത്രം ഒരു tintu മോന്‍ touch വന്നു.. ബാക്കി ഭാഗങ്ങളില്‍ കാണിച്ച standard അവിടെ കണ്ടില്ല.. ആയൊരു ഒറ്റക്കാര്യം ഒഴിച്ചു ബാക്കി മുഴുവന്‍ എഴുത്തും സൂപ്പര്‍..

  ReplyDelete
 32. അന്‍സാര്‍ ഭായ്,
  അഭിപ്രായം തുറന്നു പറഞ്ഞ് പോരായ്മ ചൂണ്ടി കാണിച്ചതിന്‌ വളരെയധികം നന്ദി....:)

  ReplyDelete
 33. ഇത് ഇനിയും നീട്ടി വലിച് എഴുതാനുള്ള സ്കോപ് ഉണ്ടല്ലേ ?? ഉപയോഗപ്പെടുതുമല്ലോ???

  ReplyDelete
 34. @ sociologist,
  ആദ്യം അത്തരത്തില്‍ ഉള്ള ഒരു ഉദ്ധേശം എനിക്ക് ഉണ്ടായിരുന്നില്ല. പക്ഷേ അങ്ങിനെ ഉള്ള ഒരു സാധ്യത ചൂണ്ടിക്കാട്ടിയതിന് താങ്കളോട് നന്ദി രേഖപ്പെടുത്തുന്നു. നിങ്ങള്‍ പറഞ്ഞ കാര്യത്തിനായി തീര്‍ച്ചയായും ശ്രമിക്കുന്നതാണ്...:)

  ReplyDelete
 35. ആദ്യ പ്രണയത്തിന്റെ നൊമ്പരം ...ഇപ്പോഴും പിന്നില്‍ ഒരു വേദനയായി ...
  കലക്കീട്ടുണ്ട് ..

  ReplyDelete
 36. ഹഹഹ
  നല്ല പോസ്റ്റ്
  >>പെട്ടന്നാണ് എന്റെ പിന്‍ഭാഗത്തെ മാംസളമായ വാതിലിന്ന് സമീപം ചൂരലടി വീണത്‌...
  ഞാന്‍ ഞെട്ടി തരിച്ചു....
  സിഗ്നലുകള്‍ കട്ടായി....
  പിന്‍ഭാഗം വേദനിക്കുന്നു....<<

  നിഷ്കളങ്ക എഴുത്ത്.. :)
  വായനയില്‍ നല്ല സന്തോഷം :)

  ReplyDelete
 37. പ്രണയത്തില്‍ ഒരു ബോയ്‌ സര്‍വീസ്. രസകരമായി.

  ReplyDelete
 38. :)

  പക്വതയെത്തിയ പ്രായത്തിലെ പ്രണയം പ്രളയസ്മരണയാണല്ലോ.. :))

  ReplyDelete
 39. ഹ ഹ ഹ നല്ല സൊയമ്പന്‍ പോസ്റ്റ്‌ മാഷേ.... ഇഷ്ട്ടായി.

  ReplyDelete
 40. നാലാം ക്ലാസുവരെ പിടിച്ചുനിന്നല്ലോ! , സമ്മതിച്ചു..

  ReplyDelete
 41. കൊള്ളാം കേട്ടോ..ഇങ്ങനെ ഒക്കെയാ ആദ്യ പ്രണയങ്ങള്‍ പോളിയുന്ന്നത്!

  ReplyDelete
 42. ആദ്യ പ്രണയത്തിന്റെ നൊമ്പരം.
  രസകരമായി എഴുതിയിരിക്കുന്നു.
  ആശംസകള്‍.

  ReplyDelete
 43. അബ്സാര്‍, എഴുത്ത് കൊള്ളാം. അവസാനമുള്ള അഭ്യര്‍ത്ഥനയിലെ അക്ഷര തെറ്റ് കൂടെ തിരുത്തിയെക്കൂ....

  പ്രണയത്തിനു കണ്ണും മൂക്കും, കാതും ഒന്നുമില്ല എന്നായിരുന്നു ഇതുവരെ ഉള്ള അറിവ്. എന്നാല്‍ അതിനു പ്രായവും കൂടെ ഇല്ലെന്നു ഈ പോസ്റ്റ്‌ തെളിയിച്ചു.
  ആശംസകള്‍.

  ReplyDelete
 44. നാലാം ക്ലാസ് വരെ പിടിച്ചുനിന്നല്ലൊ... അതുമതി!

  ReplyDelete
 45. pranayathinte yaadhaarthyamaanathu......ennum ormikkaan choraladeeeeeeeeee.......ini yenkilum aaathmarthmaayi snehikkathirikkuka :)

  ReplyDelete
 46. ആ സെരിലാക് ബുദ്ധി കലക്കി.

  ReplyDelete
 47. അടി കിട്ടിയ വെപ്രാളത്തില്‍ തിരിഞ്ഞു ചാടാതിരുന്നത് നന്നായി. അല്ലേല്‍ ഭൂപ്രദേശത്ത് മാത്രമല്ല ഭൂമിയുടെ അച്ചുതണ്ടിലും കിട്ടിയേനെ അടി.

  നല്ല പോസ്റ്റ്‌. ഇഷ്ടപ്പെട്ടു..........

  ReplyDelete
 48. കൂതറ ഹാഷിം ആണ് എന്നെ ഈ പ്രണയ തീരത്തു എത്തിച്ചത്..നാലാം ക്ലാസിലേ പക്വത വന്ന സ്ഥിതിക്ക് ഇപ്പോഴത്തെ സ്ഥിതി ഗംഭീരം ആയിരിക്കുമല്ലോ..അതെപ്പറ്റി ഇനിയും എഴുതൂ...ആശംസകള്‍..

  ReplyDelete
 49. ഹാഷിം ആണ് എന്നെയും എത്തിച്ചത്..
  കൊള്ളാമല്ലോ.ആശംസകള്‍..

  ReplyDelete
 50. ല സ ഘു വിന്റെ ഒരു കാര്യം :)


  ഇപ്പോൾ ഈ അസുഖത്തിനൊക്കെ സമാധാനം ആയല്ലോ അല്ലേ !!

  ReplyDelete
 51. തുറന്ന അഭിപ്റായം പറയാമോ എന്നറിയില്ല..എങ്കിലും..
  വായനക്ക് ബോറടി ഉണ്ടായിരുന്നില്ല..
  ഒരു കഥ എന്ന നിലയില്‍ കൊള്ളാം ട്ടൊ..പക്ഷെ..നറ്മ്മം..!!ചിരി വരാത്തത് എഴുത്തിന്റെ കുഴപ്പമാവില്ല്ലാട്ടൊ..എനിക്ക് നര്‍മ്മബോധം കുറഞ്ഞത് കൊണ്ടാവാം...തുടരുക...ഇനിയും വരാം..

  ReplyDelete
 52. @mohammedkutty irimbiliyam,
  @റശീദ് പുന്നശ്ശേരി
  @mansoorali
  @സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു
  @ജെ പി വെട്ടിയാട്ടില്‍
  @ബിനീഷ് സിദ്ധൻ അലപ്പുഴ
  @പാറക്കണ്ടി
  @Niya Mol
  @വേദാത്മിക [ പ്രിയദര്‍ശിനി ]
  @MUHAMMED ANSAR KUZHIENGAL
  @sociologist
  @christeena joseph(Kitty)
  @the man to walk with
  @കൂതറHashimܓ
  @keraladasanunni
  @നിശാസുരഭി
  @ആളവന്‍താന്‍
  @സിദ്ധീക്ക..
  @Villagemaan
  @Ashraf Ambalathu
  @Sulfi Manalvayal
  @അലി
  @മയില്‍പീലി
  @കുമാരന്‍ | kumaran
  @ഹാഷിക്ക്
  @SHANAVAS
  @ലീല എം ചന്ദ്രന്‍..
  @ബഷീര്‍ പി.ബി.വെള്ളറക്കാട്‌
  @അനശ്വര

  ഒരായിരം നന്ദി....:)

  ReplyDelete
 53. കൂടുതല്‍ പേരിലേക്ക് ഈ പോസ്റ്റ്‌ എത്തിക്കാന്‍ ശ്രമിച്ച കൂതറHashimܓ നോട്‌ പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു....

  ReplyDelete
 54. @Sulfi Manalvayal
  അക്ഷര തെറ്റ് ശ്രദ്ധയില്‍ പെടുത്തിയതിനു നന്ദി.. തിരുത്താം...

  ReplyDelete
 55. @ഹാഷിക്ക് ,
  ഹ ഹ... അച്ചുതണ്ട് കമന്റ് കലക്കി....
  അതില്‍ അടി വീണിരുന്നെങ്കില്‍... പടച്ചോനേ ഓര്‍ക്കാന്‍ പോലും വയ്യാ...:)

  ReplyDelete
 56. @ബഷീര്‍ പി.ബി.വെള്ളറക്കാട്‌ ,
  ഇപ്പോളും അസുഖത്തിനു സമാധാനം ആയില്ലെങ്കില്‍ കെട്ടിയോളുടെ വീട്ടുകാര് സൌജന്യമായി ചികിത്സിക്കും...:)

  ReplyDelete
 57. @അനശ്വര ,
  തീര്‍ച്ചയായും... തുറന്ന അഭിപ്രായം തന്നെയാണ് വേണ്ടത്‌...
  അതിനെ സ്വാഗതം ചെയ്യുന്നു....
  ഇനിയും വരണം....
  മനസ്സില്‍ തോന്നിയ അഭിപ്രായം മൂടി വെക്കാതെ പ്രകടിപ്പിക്കണം...

  ReplyDelete
 58. നന്നായിട്ടുണ്ട്... വേണ്ടും വരാം ... സസ്നേഹം

  ReplyDelete
 59. നന്നായിട്ടുണ്ട്

  ReplyDelete
 60. സംഗതി നര്‍മമായിരിന്നെങ്കിലും നായകന്‍ അനുഭവിച്ച മാനസിക സമ്മര്‍ദ്ദം എനിക്ക്‌ മനസിലാകുന്നു (അതുന്റെ സുഖം അനുഭവിച്ചവര്‍ക്കെ അറിയുള്ളൂ ). നന്നായിട്ടുണ്ട്‌ . വീണ്ടും എഴുതുക , ആശംസകള്‍ :)

  ReplyDelete
 61. ഹാഷിം വഴികാട്ടിയതാണ്.
  നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ.

  ReplyDelete
 62. നന്നായിട്ടുണ്ട് ...ഉദ്ദേശം ആണ് ഉദ്ധേശം അല്ല ..ഇത് തിരുത്തൂ ..ഇല്ലെങ്കില്‍ ഇനിയും അടികിട്ടും :)

  ReplyDelete
 63. അടിക്കല്ലേ രമേശേട്ടാ...
  തെറ്റ് തിരുത്താം....:)

  ReplyDelete
 64. .........വായനക്ക് 'രസമുള്ള' പോസ്റ്റ്‌ .....

  ReplyDelete
 65. ഒഴുക്കോടെ വായിച്ചു. നല്ല എഴുത്തു. ചിരിപ്പിച്ചു.

  ആശംസകള്‍..

  ReplyDelete
 66. HI ABSAR BHAI NANNAYITTUND
  INIYUM NALLA PRANAYA LEKHANANGAL PRATHEEKSHIKKUNNU

  ReplyDelete
 67. ആദ്യമേ പറയട്ടെ... ഞാനൊരു ‘തിരുത്തല്‍‌വാദി’യാണ്. :)

  കഥ വായിക്കുന്നതിനിടെ ചില തിരുത്തലുകള്‍ നിര്‍ദേശിക്കാമെന്ന് തോന്നി. മറ്റു വല്ലവരും പറഞ്ഞിട്ടുണ്ടെങ്കില്‍ വീണ്ടും പറയേണ്ടല്ലോ എന്നു കരുതിയാണ് കമന്റുകള്‍ നോക്കിയത്. അപ്പോള്‍ ദാ കിടക്കുന്നു... ‘ഉദ്ദേശം ആണ് ഉദ്ധേശം അല്ല. ഇത് തിരുത്തൂ..’ (രമേശ് അരൂര്‍) എന്നാല്‍പ്പിന്നെ ആദ്യം ഈ ‘തിരുത്തി’നെത്തന്നെ തിരുത്താമെന്നു വെച്ചു. ‘ഉദ്ദേശം’ എന്നുവെച്ചാല്‍ ‘ഏകദേശം’ എന്നര്‍ഥം. കഥാസന്ദര്‍ഭത്തില്‍ സൂചന അതല്ല. കഥാനായകന്‍ ക്ലാസ്സില്‍ പോകുന്നതിന്റെ ‘ലക്‍ഷ്യ’ത്തെയാണല്ലോ സൂചിപ്പിക്കുന്നത്? അതിന് ‘ഉദ്ദേശം’ എന്നല്ല, ‘ഉദ്ദേശ്യം’ എന്നാണ് വേണ്ടത്.

  കഥയില്‍ ഒന്നുരണ്ടു തിരുത്തുകള്‍ മാത്രം നിര്‍ദേശിക്കട്ടെ:

  ‘ഒരു ല സ ഘു കണ്ടുപിടിക്കാനുള്ള...’ 'ല സ ഘു' അല്ല, ‘ല സാ ഗു’ (‘ലഘുതമ സാധാരണ ഗുണിതം’ - Least Common Multiple) ആണ്.

  അങ്ങിനെ ഒരു ദിവസം..., ‘... വാക്യം ഇങ്ങിനെ തിരുത്താം...’

  ‘ഇങ്ങിനെ’ അല്ല, ‘ഇങ്ങനെ’ ആണ് ശരി. ‘ങനം’ എന്നതിന് ‘പ്രകാരം’ അഥവാ ‘വിധം’ എന്നര്‍ഥം. അതില്‍ നിന്നാണ് ‘ഇങ്ങനെ’ (ഇപ്രകാരം), ‘അങ്ങനെ’ (അപ്രകാരം), ‘എങ്ങനെ’ (എപ്രകാരം) എന്നീ വാക്കുകള്‍ ഉണ്ടായത്.

  ഏതായാലും എഴുത്ത് കൊള്ളാം. അന്‍സാര്‍ പറഞ്ഞതു പോലെ ആ ‘ടിന്റുമോന്‍ ടച്ച്‘ അല്പം മാറ്റാമായിരുന്നു.
  (എന്റെ ‘ആദ്യ പ്രണയ കഥ’യുടെ പരസ്യം ഇവിടെ പതിക്കുന്നില്ല. :) )

  ReplyDelete
  Replies
  1. ദൈവമെ, കടുവയെ പിടിച്ച കിടുവയോ? മിന്നല്‍”പിണറായി”. ഞാനെന്തായാലും പിണറായി ബ്ലോഗില്‍ വരുന്നുണ്ട്. ഡോക്ടറോട് രണ്ട് പറഞ്ഞിട്ടാവട്ടെ.

   Delete
  2. 'ദൈവമെ, കടുവയെ പിടിച്ച കിടുവയോ?'

   കടുവയും കിടുവയുമൊക്കെ അവിടെ കിടക്കട്ടെ, ‘ദൈവ’ത്തെ വിളിക്കുന്നത് ‘ദൈവമേ’ എന്നുതന്നെ വേണം സാര്‍...!!

   Delete
  3. ഹഹ...
   ഏതായാലും അഴീക്കോട്‌ മാഷിന്റെ ഒഴിവിലേക്ക്‌ ഒരാളെ കിട്ടി ...:)

   Delete
 68. @വിജി പിണറായി

  തിരുത്തല്‍ വാദികളെയാണ് ഈ ബ്ലോഗിന് ഏറ്റവും കൂടുതല്‍ ആവശ്യം..:)

  തെറ്റുകള്‍ ചൂണ്ടിക്കാട്ടിയത്തിനു നന്ദി.

  മലയാളം ഗ്രാമറിനേക്കാള്‍ കൂടുതല്‍ സംസാര ഭാഷ ഉപയോഗിക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തിയതു കൊണ്ടാവാം താങ്കള്‍ ചൂണ്ടി കാണിച്ച തെറ്റുകള്‍ കടന്നു കൂടിയത്...(എന്റെ വിവരം ഇല്ലായ്മ ആണെന്ന് സമ്മതിക്കാന്‍ എന്തോ ഒരു മടി...:))

  ഇനി ഈ കമന്റുകളിലും തെറ്റുകള്‍ കടന്നു കൂടിയിട്ടുണ്ടാവുമോ ദൈവമേ !!!!

  ശ്രദ്ധയോടെ വായിക്കുന്നവനേ തെറ്റുകള്‍ കണ്ടെത്താന്‍ കഴിയൂ... കണ്ടെത്തിയാലും അത് തുറന്നു പറയുന്നവര്‍ അപൂര്‍വം മാത്രം. ഈ രണ്ടു കാര്യങ്ങളിലും മാതൃക കാണിച്ച താങ്കളോട് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു....

  ReplyDelete
 69. ‘ല സാ ഗു’ മാത്രം തിരുത്തി അല്ലേ? :) ബാക്കിയൊക്കെ അങ്ങനെ തന്നെ കിടക്കട്ടെ... വെറുതെ അങ്ങ് സമ്മതിച്ചുകൊടുത്താലെങ്ങനെയാ അല്ലേ? ;)

  വായിച്ചു കഴിഞ്ഞ് മനസ്സില്‍ ഒരു ‘രണ്ടാം വായന‘ നടത്തിയപ്പോള്‍ ഒരു സംശയം... ‘പെട്ടന്നാണ് എന്റെ പിന്‍ഭാഗത്തെ മാംസളമായ വാതിലിന്ന് സമീപം ചൂരലടി വീണത്‌...’ ബെഞ്ചില്‍ ഇരിക്കുമ്പോള്‍ ഇതെങ്ങനെ സംഭവിക്കും? ആ ‘ഭൂപ്രദേശത്ത്’ അടി വീഴണമെങ്കില്‍ ആള്‍ നില്‍ക്കുകയായിരിക്കണമല്ലോ... അതെങ്ങനെ? ക്ലാസ്സില്‍ നിന്നുകൊണ്ടായിരുന്നോ ‘ആശയ വിനിമയം’?

  പിന്നെ, എന്റെ ‘ആദ്യപ്രണയകഥ’ ഇവിടെ ഉണ്ട്. സമയമുള്ളപ്പോള്‍ നോക്കൂ.

  ReplyDelete
 70. അത് മാത്രമല്ല മറ്റു ചിലതും തിരുത്തിയിട്ടുണ്ട്. ശ്രദ്ധിച്ചാല്‍ മനസ്സിലാകും...

  പിന്നെ ചൂരല്‍അടി സ്ഥാനത്തെ കുറിച്ചുള്ള താങ്കളുടെ സംശയം തെറ്റാണ്. കാരണം വീതി കുറഞ്ഞ ബെഞ്ചില്‍ പ്രത്യേക സ്റ്റൈലില്‍ ഇരിക്കുമ്പോള്‍ പ്രസ്തുത ഭൂപ്രദേശം അടി വാങ്ങാന്‍ പാകത്തിലായിരിക്കും. വാതിലിനു സമീപം നിസ്സംശയം ചൂരലിന് എത്താം. നേരിട്ടുവരുകയാണെങ്കില്‍ ഡെമോ നടത്തി സംശയം ദൂരീകരിച്ചു തരുന്നതാണ്...:)

  ReplyDelete
 71. ‘അത് മാത്രമല്ല മറ്റു ചിലതും തിരുത്തിയിട്ടുണ്ട്.’

  പ്രധാനപ്പെട്ട ചിലത് (‘അങ്ങനെ‘, ‘ഉദ്ദേശ്യം’ തുടങ്ങിയവ) തിരുത്താതെ കിടക്കുന്നതു കണ്ട് വെറുതെ ചോദിച്ചെന്നേയുള്ളൂ.

  ‘വീതി കുറഞ്ഞ ബെഞ്ചില്‍ പ്രത്യേക സ്റ്റൈലില്‍ ഇരിക്കുമ്പോള്‍...’ അത് ഏതു ‘സ്റ്റൈല്‍’ എന്ന് മനസ്സിലായില്ല. ഏതായാലും ‘ഡെമോ’ വേണ്ട, ‘റിയല്‍’ ആ‍യിത്തന്നെ (‘റിയാലിറ്റി ഷോ’ ആയില്ലെന്നേയുള്ളൂ!) ആ ഭൂപ്രദേശത്ത് പലരില്‍ നിന്നായി ആവശ്യത്തിലേറെ വാങ്ങിക്കൂട്ടിയത് ‘ബാലന്‍സ് ഷീറ്റി‘ല്‍ ഇപ്പോഴും കിടപ്പുണ്ട്. :)

  ReplyDelete
 72. സംശയമില്ല വൈദ്യരെ കത്തി തന്നെ...:):):):)

  ReplyDelete
 73. @വിജി പിണറായി,

  "അങ്ങനെ" എന്നത് തിരുത്തിയിരുന്നു... താങ്കളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാവില്ല. "ഉദ്ദേശ്യം" തിരുത്തുവാന്‍ വിട്ടു പോയതാണ്. ഇപ്പോള്‍ തിരുത്തുന്നു....

  പിന്നെ സ്റ്റൈല്‍ അത് വാക്കുകള്‍ക്കൊണ്ട് വര്‍ണിക്കാന്‍ മാത്രം ഉള്ള ഭാഷാപാണ്ഡിത്യം എനിക്കില്ല... പ്രാക്ടിക്കല്‍ ക്ലാസ്സേ നടക്കൂ...:)

  ReplyDelete
 74. @ Absar, ആ പറഞ്ഞ ഇരിപ്പ് എങ്ങനെ സാധ്യമാകും എന്ന് സംശയം തോന്നിയതു കൊണ്ട് ചോദിച്ചെന്നേയുള്ളൂ. 'പ്രാക്ടിക്കല്‍ ക്ലാസ്’കുറേ ‘അറ്റന്‍ഡ്’ ചെയ്തതാ, അഞ്ചാം ക്ലാസ് മുതല്‍ പതിനൊന്നു കൊല്ലം. :)

  ReplyDelete
 75. eatta sathyam...
  enikkum anfamamundaya pole ulla onnu pole

  ReplyDelete
 76. കേട്ടതുവച്ചു നോക്കിയാല്‍, ഇവനൊരു പണി കൊടുക്കണം എന്ന് കരുതിക്കൂട്ടി അവള്‍ ഒപ്പിച്ചതുപോലുണ്ട്. അവളുടെ അടുത്ത കൂട്ടുകാരി പലവട്ടം പിന്നാലെ നടന്നിട്ട് മൈന്‍ഡ്‌ ചെയ്യാതെ പോയതിനു പ്രതികാരം ചെയ്തതാവാം. രസകരമായി എഴുതി. നേഴ്സ്, ഭൂപ്രദേശം....പ്രയോഗങ്ങള്‍ നന്നായി.

  ReplyDelete
 77. hahaha.... chiri....veendum chiri............. atramatram ente marupadi..... ente chiriyil ellam undu...........

  ReplyDelete
 78. അബസറിന്റെ ഭാഷ ഉപയോഗം കുറച്ചു വ്യത്യസ്ത ഉളവാകുന്നു വെങ്കിലും സ്രഷ്ടി വളരെ നന്നായിട്ടുണ്ട്. തിരുത്തലുകള്‍ ഇവിടെ ചില ആവശ്യമുണ്ടായിരുന്നില്ല ഉദാ അങ്ങിനെ,ഉദ്ദേശ്യം കാരണം അബസറിന്റെ ശൈലിക്കത് ചേര്‍ന്ന്‍ വന്നിരുന്നു. ഏതായാലും നര്‍മത്തില്‍ ചാലിച്ച ആദ്യ പ്രണയം ആസ്വദിച്ചു വായിക്കാന്‍ സാധിച്ചു അഭിനന്ദനങ്ങള്‍......

  ReplyDelete
 79. ചിരിച്ചു..അയ്യോ താങ്കള്‍ എന്‍റെ കൂട്ടുക്കാരന്‍ അല്ലലോ.. ആണെങ്കില്‍ ചിരിക്കാന്‍ പാടില്ലലോ അതാ...

  ReplyDelete
 80. baakki pranayam koodi ezhuthooo.enthayalum valare nannayirikkunnu...

  ReplyDelete
 81. @വഴിയോരകാഴ്ചകള്‍....
  @അനുരാഗ്
  @SUJITH
  @Echmukutty
  @രമേശ്‌ അരൂര്‍
  @subanvengara-സുബാന്‍വേങ്ങര
  @പഥികന്‍
  @m s ezhuvanthala
  @MyDreams
  @ANSAR ALI
  @Aadhi
  @Mandoos
  @sijin
  @shafi
  @ഏകലവ്യ
  @sangeetha - വഴിയെ നോക്കാം...:)

  പോസ്റ്റ്‌ വായിക്കാനും, അഭിപ്രായം പങ്കുവെക്കാനും സമയം കണ്ടെത്തിയതിന് ഒരായിരം നന്ദി...

  ReplyDelete
 82. നന്നായിട്ടുണ്ട്...ആദ്യ പ്രണയ അടി....തിരിച്ചടി...അങ്ങനെ എത്ര അടി വാങ്ങിച്ചു?...:)

  ReplyDelete
 83. Really enjoyed!

  ReplyDelete
 84. തകര്‍ത്തു മച്ചൂ

  ReplyDelete
 85. ഈ പോസ്റ്റ് ‘മോഷ്ടിക്കപ്പെട്ടി’ട്ടുണ്ട്...

  ( ഇവിടെയും <a href="http://kingnithin.blogspot.com/2011/07/funny-luv-stry.html“>ഇവിടെ</a>യും ഇതിന്റെ പകര്‍പ്പുകള്‍ കാണാം. )

  ReplyDelete
 86. ശ്രദ്ധയില്‍ പെടുത്തിയതിന് നന്ദി വിജീ...

  ReplyDelete
 87. <3 kidilam... njan onnu copy adichu ente cmntyl postikote ?

  ReplyDelete
  Replies
  1. Thanks

   പോസ്റ്റ്‌ കോപ്പി ചെയ്യരുതേ....

   ബ്ലോഗ്‌ പോസ്റ്റുകളുടെ കോപ്പി പേസ്റ്റിംഗ് പ്രോല്‍സാഹിപ്പിക്കാന്‍ കഴിയില്ല.
   അത് ബ്ലോഗ്ഗര്‍മാരുടെ കഞ്ഞിയില്‍ പാറ്റയെ ഇടുന്ന പരിപാടിയാണ് ..

   ലിങ്ക് ഷെയര്‍ ചെയ്തോള്ളൂ...
   എന്നാല്‍ തന്നെ വായിക്കേണ്ടവര്‍ക്ക് വായിക്കാമല്ലോ...

   Delete
 88. who cares about the dustbin? i should not have logged in face book. the word "bare" is most suitable for the story "pranayam dukhamanunnee linallo sukhapradam."

  ReplyDelete
 89. ചിരിപ്പിച്ച പോസ്റ്റ്‌.ആശംസകള്‍

  ReplyDelete
 90. ഹ ഹ ഹ ..... മനോഹരമായ പ്രണയ പ്രയത്നം ....... പക്ഷെ നാലാം ക്ലാസ്സില്‍ പഠിക്കുന്ന പയ്യനോട് 'ല.സാ.ഗു.' കണ്ടുപിടിക്കാന്‍ പറഞ്ഞ കണക്കു സാറിനെ ഒന്ന് കണ്ടാല്‍ കൊള്ളാരുന്നു ..:)))

  ReplyDelete
 91. ഹല്ല അബ്സറിക്കാ ആ പിൻഭാഗത്തെ മാംസളമായ വാതിലേതാ ന്ന് പറഞ്ഞ് തരുമോ ? ഹാ ഹാ ഹാ .
  ജനിച്ച് മിനുട്ടുകൾ പിന്നിടും മുൻപേ ആ സുന്ദരി നഴ്സിന്റെ ചുംബനത്തിൽ ഇക്ക വീഴാതിരുന്നത് 'പ്രതിജ്ഞ' കൊണ്ടൊന്നുമല്ല. എണീറ്റ് നിൽക്കാനുള്ള പ്രജ്ഞ ആയിട്ട് വേണ്ടേ പ്രതിജ്ഞ പാലിക്കാൻ.! നല്ല രസമുള്ള ചിരിപ്പിച്ച് പോസ്റ്റ്. ആശംസകൾ ഇക്കാ.

  ReplyDelete
 92. സംഗതി കലക്കി
  അങ്ങനെ എത്ര പ്രണയങ്ങള്‍ വരാന്‍ ഇരിക്കുന്നു
  പക്ഷെ കഴിഞ്ഞ പോസ്റ്റിന്റെ അത്രയ്ക്കങ്ങട് വന്നില്ല
  ഇഷ്ടപ്പെട്ടു..
  എന്താ ഇങ്ങടെ പോസ്റ്റ്‌ മാത്രം മോഷ്ട്ടിക്കുന്നത് എന്റെ പോസ്റ്റ്‌ ഒന്നും ആരും മോഷ്ടിക്കുന്നില്ലല്ലോ

  ReplyDelete
 93. ആദ്യ പ്രണയം എന്നത് ഏറ്റവും വലിയ ആനന്ദമാണ്
  അതിന്‍റെ ഫലം വിജയമോ പരാജയമോ ആവട്ടെ.................
  ഇനിയും പകത എത്താത്ത ഒരുപാട് പേര്‍ ഈ ലോകതുണ്ടായിരിക്കാം
  അവര്‍ക്ക് താങ്കളുടെ ഈ പ്രണയത്തിന്‍റെ തുടക്കം ഒരു ചുണ്ട് പലക
  ആയിരിക്കാം ..................................
  നല്ല വരികള്‍......രസകരമയ മുഹൂര്‍ത്തങ്ങള്‍..........
  തീര്‍ച്ചയായും..........അഭിനന്തനര്‍ഹം തന്നെ...............
  ഭാവുകങ്ങള്‍ ............................

  ReplyDelete
 94. ഇപ്പൊള്‍ പിള്ളേര്‍ക്ക് എല്‍ കെ ജി യിലെ പക്വതയാ. ഇത്രേം പ്രായമായിട്ടും അവളോടൊരു വാക്ക് ചോദിക്കാതെ പ്രേമിക്കാന്‍ പോയിരിക്കുന്നു.:)

  കുട്ടികളുടെ നിഷ്കളങ്കതയോടെ എഴുതി, അധികപ്പറ്റ് ഒട്ടും ഇല്ലാതെ. മനോഹരം

  (നാലാം ക്ലാസ്സില്‍ ല സ ഗു കണ്ടുപിടിക്കാന്‍ പറഞ്ഞ മാഷിനെ പറഞ്ഞാല്‍ മതിയല്ലോ ..:) )

  ReplyDelete
 95. ഇപ്പോഴാണ് ഇതുവഴി വന്നത്
  വന്നതു വെറുതെയായില്ല
  ചിരിക്കാന്‍ വകയുള്ള നല്ല ഒരു പോസ്റ്റ് വായിക്കാന്‍ പറ്റി
  അഭിനന്ദനങ്ങള്‍ അബ്സര്‍ ഭായ് :)

  ReplyDelete
 96. ഞാന്‍ ഈ വഴി പുതിയതാണ് ...തുറന്ന അഭിപ്രായം പിന്നീട് ആവാം ..ആശംസകള്‍ നേരുന്നു..

  ReplyDelete
 97. ഞാന്‍ ഈ വഴി പുതിയതാണ് ഒന്ന് വന്നു പരിജയ പെടെട്ടെ എന്നിട്ടാവാം അഭിപ്രായാഹ്ങ്ങള്‍ ..ആശംസകള്‍ നേരുന്നു...

  ReplyDelete
 98. ഡോക്ടറെ, സത്യം പറഞ്ഞാല്‍ ഭാര്യ നാട്ടില്‍ പോയിരിക്കയാ. എന്താ കാരണമെന്നൊന്നും പറഞ്ഞില്ല. രണ്ടു ദിവസം മുമ്പ് ആള് ഫ്ലൈറ്റ് കയറി പോയി.

  ഇന്ന് ഫേസ് ബുക്കില്‍ നോക്കിയപ്പോളല്ലേ കാര്യം മനസ്സിലായത്:

  ഈ പോസ്റ്റ്‌ വായിക്കാതെ പോയവന്റെ കാമുകി മറ്റൊരുത്തനോടൊപ്പം ഒളിച്ചോടി...
  ഈ പോസ്റ്റ്‌ ലൈക്കാത്തവന്റെ കാമുകി കാമുകനെ ഉപേക്ഷിച്ചു.
  ഈ പോസ്റ്റ്‌ വായിച്ചു കമന്റ് ഇട്ടവന് വര്‍ഷങ്ങളായി വളക്കാന്‍ നോക്കിയിരുന്ന സുന്ദരിയെ വളഞ്ഞു കിട്ടി...
  ഈ പോസ്റ്റ്‌ ഷയര്‍ ചെയ്തവന്റെ കൂടെ മറ്റൊരാളുടെ സുന്ദരിയായ കാമുകി ഒളിച്ചോടി...
  ഇനി എന്ത് വേണമെന്ന് നിങ്ങള്‍ തന്നെ തീരുമാനിച്ചോളൂ!!!!

  എന്തായാലും വായിച്ചു. ഇനി പ്രതിക്രിയ ചെയ്ത് എന്നെ രക്ഷിക്കൂ

  ReplyDelete
  Replies
  1. ഹഹ...
   പ്രതിക്രിയ പോസ്റ്റായി രണ്ടാം പ്രണയം വരും.......:)

   Delete
  2. എനിക്കിതിലൊന്നും വിശ്വാസമില്ല. ഞാന്‍ വായിച്ചിട്ടും ഇല്ല, ലൈക്കിയിട്ടും ഇല്ല, കമന്റും അടിക്കുന്നില്ല. വെറുതെ ഒന്ന് ഷെയര്‍ ചെയ്തിട്ടുണ്ടേ. എന്തെങ്കിലും നടക്കുമോന്നു അറിയണമല്ലോ :D

   Delete
 99. ശോ...... ഇത് നേരത്തെ അറിഞ്ഞിരുന്നേല്‍ പ്രേമിക്കാന്‍ ഇത്രേം കാലതാമസം വരുത്തില്ലായിരുന്നു ..... എത്ര വര്‍ഷങ്ങളാ വെറുതെ നടന്നു കളഞ്ഞത്..... മോശമായിപ്പോയി .... ഇനി പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ ??? :) ഇത്ര പെട്ടെന്ന് പക്വത വരും അല്ലെ... :P അബ്സര്‍ സാര്‍ ഏതായാലും ആദ്യ പ്രണയം കലക്കി.... നല്ല പക്വത ഉള്ള പ്രണയം തന്നെ

  ReplyDelete
 100. അബ്സര്‍ ഭായ് ,താങ്കളുടെ ആദ്യ പ്രണയം വായിക്കാന്‍ കുറച്ചു വൈകി ,അതിനു ഒരുപാട് കാരണവും ഉണ്ട് .ഈ വൈകിയ വേളയില്‍ നൂറു കണക്കിന് കമെന്റ്കളുടെ ഇടയില്‍ എന്റേത് അധിക പറ്റാവും എന്നറിയാം .
  എന്‍റെ ഗൂഗിള്‍ ക്രോമോ കംപ്ലിന്റ്റ് ആയിരുന്നു ,ഇന്നലെയാണ് ശരിയാക്കിയത് .ആദ്യ പ്രണയം തീര്‍ച്ചയായും സാങ്കല്പിക മാകില്ല .എന്നാലും
  നാലാം ക്ലാസ്സില്‍ നിന്നു തന്നെ പ്രേമം തുടങ്ങിയ നിങ്ങള്‍ ഒരു കില്ലാടി തന്നെ .ആശംസകള്‍ .

  ReplyDelete
  Replies
  1. ഒരു കമന്റും അധികപ്പറ്റല്ല... പ്രോല്സാഹനങ്ങള്‍ ആണ്...
   പിന്തുണകള്‍ക്ക് നന്ദി..............

   Delete
 101. ഇത്ര ചെറുപ്പത്തിലെ പ്രണയമോ ??? ഡോക്ടറിന്റെ ഹോര്‍മോണ്‍ വളര്‍ച്ച ഇച്ചിരി കൂടുതല്‍ അന്നെന്നു തോന്നുന്നു:) എന്തായാലും സംഭവം ഇഷ്ടപ്പെട്ടു. നല്ല അവതരണ ശൈലി ................ആശംസകള്‍ !!!!!!

  ReplyDelete
 102. അഞ്ചാം ക്ലാസില്‍ മധുരപ്രതികാരത്തിനു അവസരം കിട്ടിയോ എന്നാണു എനിക്കറിയേണ്ടത്! ഡോക്റെരുടെ ഈ അവതരണശൈലി..,കൊതിപ്പിക്കുന്നു..:)

  ReplyDelete
 103. ന്നിട്ട്... ബാക്കി പറ.......!!!!

  ReplyDelete
 104. നല്ല കഥ വായിക്കാന്‍ ഞാന്‍ വളരെയേറെ വൈകി എന്ന് തോന്നുന്നു , അവതരണത്തില്‍ നല്ല മികവു പുലര്‍ത്തി . " ആദ്യ പ്രണയം " ആയതു കൊണ്ട് തന്നെ ബാക്കി പ്രണയ കഥകള്‍ക്കായ് കാത്തിരിക്കുന്നു , അഭിനന്ദനങ്ങള്‍

  ReplyDelete
 105. പ്രണയത്തിന് ഗ്രേഡ് വെച്ചത്, വംശീയതക്ക് തുല്യമായി. അവസാന ഗ്രേഡിലെ സുന്ദരികളിലും പ്രണയമുണ്ടെന്ന തിരിച്ചറിവാണ് യഥാര്‍ഥ പ്രണയിതാവിനുണ്ടാവേണ്ടത്. പുറം സൌന്ദര്യം കൊണ്ട് ഒരു പെണ്ണിനെ ഇഷ്ടപ്പെടുന്നത് നല്ല ചായം തേച്ച ഒരു വീട് കണ്ട് മോഹിക്കുന്നത് പോലെയാണെന്ന് ആരോ പറഞ്ഞിട്ടുണ്ട്. അകത്ത് കയറി നോക്കിയാലല്ലേ അത് ഭാര്‍ഗവി നിലയമാണോ എന്ന് അറിയുക? അതുകൊണ്ട് പുറം കാഴ്ചയിലെ അഴകളവുകള്‍ കൊണ്ട് പ്രണയത്തെ അളക്കാന്‍ നില്‍ക്കരുത്.

  ReplyDelete
  Replies
  1. സത്യമാണ് നിങ്ങള്‍ പറഞ്ഞത്‌............

   Delete
 106. VIRUS രൂപത്തില്‍ താങ്കളെ കടന്നാക്രമിച്ച കണക്കുമാഷേ ഒന്ന് കയ്യില്‍ കിട്ടിയിരുന്നെങ്കില്‍.....!!!

  ReplyDelete
 107. ente karthaavey.......... enthokke kelkanam hi hi :)

  ReplyDelete
 108. as you said, Once my GI teacher asked Me, Sangeeth what is 'love' according to you??
  I replied "Love is the motivating factor behind me to be present in class every day"

  ReplyDelete
 109. once my GI teacher asked me, Sangeeth, what is love according to you?
  I said love is a motivating factor behind me to be present in class everyday...
  Line adikkan mathram classil poya divasangal..

  ReplyDelete
 110. ha ha ..kollam alu vicharicha pole yallello.....gud wrk...

  ReplyDelete
 111. ഇത് നുമ്മ വായിച്ചതാണല്ലോ ലാക്കിട്ടറേ..... പ്രണയം പ്രണയേന ശാന്തി കൃഷ്ണ എന്നാണല്ലോ അതോണ്ട് ഒന്നൂടെ വായിച്ച് കയ്യൊപ്പ് വെച്ചേക്കണ്

  ReplyDelete
 112. ശ്ശോ പക്വത എത്താന്‍ നാലാം ക്ലാസ് ആകേണ്ടി വന്നു ല്ലേ ...:)

  ReplyDelete
 113. ഈ പോസ്റ്റു മുന്‍പ് ഞാന്‍ ഫെസ്ബൂകില്‍ കണ്ടിരുന്നു.. ഏതോ ബൂലോക കള്ളന്‍ അടിച്ചു മാറ്റി ഇട്ടതായിരുന്നു അത്... യഥാര്‍ത്ഥ ലേഖകനെ തിരിച്ചറിഞ്ഞിരിക്കുന്നു... അനുഭവങ്ങളില്‍ നിന്ന് കഥയെഴുതിയ മ്മ്ട ബഷീറിന്റെ കഥകള്‍ പോലെയുണ്ട് തങ്ങളുടെ രചനകള്‍...... ....നന്നായിരിക്കുന്നു.. ആശംസകള്‍..

  ReplyDelete
 114. സംഗതി കൊള്ളാം.. ഒപ്പം ഒരു സംശയം

  പലയിടത്തും കാണുന്ന വാക്കാണ്‌ കൂട്ടുക്കാര്‍ .. കൂട്ടുകാര്‍ അല്ലെ ശരി ?? അതോ എനിക്ക് തെറ്റിയതോ ??

  ReplyDelete
 115. സംഗതി കലക്കീണ്ട്.. പക്ഷെ ഒരു സംശയം. കൂട്ടുക്കാര്‍ ആണോ കൂട്ടുകാര്‍ ആണോ ശരി ?

  ReplyDelete
  Replies
  1. രണ്ടും കണ്ടിട്ടുണ്ട്. മലയാളം എക്സ്പെര്‍ട്ട്സ് ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നു. ഞാനും ഒന്ന് തപ്പി നോക്കട്ടെ,

   Delete
 116. രണ്ടാം ക്ലാസില്‍ വച്ച് രഹ്മത്ത് ടീച്ചറെ കെട്ടണം എന്ന് പറഞ്ഞെനു അമ്മ തന്ന അടീടെ ചൂട് ഇപ്പഴും മാറിയിട്ടില്ല .. ആശംസകള്‍

  ReplyDelete
 117. 'കാമുകന്‍ അപമാനിതനാകുമ്പോള്‍ ആസ്വദിക്കുന്നവളാണോ കാമുകി....' Super.

  ReplyDelete
 118. ഞാനിത് നേരത്തെ വായിച്ചിരുന്നു. പക്ഷെ എന്നെ ഇവിടെ കാണുന്നില്ല, നര്‍മ്മത്തില്‍ മുങ്ങിയ പ്രണയ കഥ.

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....