Wednesday, July 13, 2011

വീ എസ്സേ, താങ്കളും


കേരളത്തിലെ ഏറ്റവും പ്രശസ്തരായ നല്ല നടപ്പുക്കാരില്‍ ഒരാളായിരുന്നല്ലോ വി എസ്.
അനീതിക്കെതിരെയും, കുറ്റകൃത്യങ്ങള്‍ക്കെതിരെയും ഉള്ള പോരാട്ടത്തില്‍ വി എസ് അണിഞ്ഞിരുന്നത് കപട മുഖം മൂടി ആണെന്ന സത്യം ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നു.

ലാവലിന്‍, ഐസ്ക്രീം, കിളിരൂര്‍ തുടങ്ങിയ കേസുകള്‍ പ്രധാന ആയുധമാക്കി എതിരാളികളെ തകര്‍ത്ത്‌, ആടി ഇളകിയാണെങ്കിലും മുഖ്യമന്ത്രി കസേരയില്‍ അഞ്ചു വര്‍ഷം ഇരുന്ന ശേഷം, കാര്യമായൊന്നും നടപ്പിലാക്കാതെ പുറത്ത് വന്നപ്പോള്‍ 'പിണറായിയുടെ മൂക്കുകയറില്‍ ഒതുങ്ങി പോയതുകൊണ്ടാണ് വി എസിന് ഒന്നും ചെയ്യാന്‍ കഴിയാതെ പോയത് ' എന്ന വിലയിരുത്തലാണ് പോതുവേയുണ്ടായത്.
എന്നാല്‍ വി എസിന്റെ പഴയ പടക്കുതിര കെ.എം. ഷാജഹാന്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്ന കാര്യങ്ങള്‍ കൂടി ചേര്‍ത്തു വായിക്കുമ്പോള്‍, കരുണാകരനെക്കാള്‍ വലിയ പുത്രവല്‍സകനാണ്  വി എസ് എന്ന സത്യം മറ നീക്കി പുറത്തുവരുന്നു.

അന്യന്റെ മക്കളെ എസ് എഫ്  ഐ എന്ന ലഹരി കുത്തിവെച്ച്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തച്ചുതകര്‍ക്കാനും, നടുറോഡില്‍ അടിയുണ്ടാക്കാനും, പോലീസിന്റെ തല്ലുക്കൊള്ളാനും നിയോഗിക്കുമ്പോള്‍, സ്വന്തം മക്കളെ അമേരിക്കയിലേയും ലണ്ടനിലേയും വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ലക്ഷങ്ങള്‍ ചിലവാക്കി പഠിപ്പിക്കുന്ന പിണറായിയെ പോലുള്ളവരുടെ കപട തൊഴിലാളി വര്‍ഗ്ഗ സ്നേഹം എന്നോ പ്രബുദ്ധ കേരളം തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ അന്നൊന്നും വീ എസ്സിനെ ആരും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ആദര്‍ശവാനായ അച്ചുമാമന്‍ ആദര്‍ശ - സത്യസന്ധ വിരുദ്ധമായി ഒന്നും ചെയ്യില്ലെന്ന് മലയാളികള്‍ തെറ്റിധരിച്ചു. അതുകൊണ്ടാണല്ലോ വി എസ്സിന് സീറ്റ്‌ നല്‍കാനും, മുഖ്യമന്ത്രി ആക്കാനും വേണ്ടി കഴുതകളാക്കപ്പെട്ട പൊതുജനം തെരുവുകളില്‍ ഇറങ്ങിയത്‌.
കരുണാകരന്റെ പുത്രവാല്‍സല്യം തുറന്ന പുസ്തകമായിരുന്നെങ്കില്‍, അച്ചുതാനന്ദന്‍ കണ്ണടച്ച് പാല്‍ കട്ടുകുടിക്കുന്ന രീതിയാണ് പിന്തുടര്‍ന്നത്. മറ്റാരെയും കാണാതെ അല്ലെങ്കില്‍ മറ്റാരുടെയും ശ്രദ്ധയില്‍പ്പെടാതെ തന്റെ മകനെ ഉയരങ്ങളില്‍ എത്തിക്കാനാണ് വിഎസ് ശ്രമിച്ചത്.

മലപ്പുറത്തെ മക്കള്‍ കോപ്പി അടിച്ച് മിടുക്കരാകുന്നത് കണ്ടെത്തിയ വി എസ്, സ്വന്തം മകനായ അരുണ്‍ കുമാറിന്  അനര്‍ഹമായതെല്ലാം നേടിക്കൊടുക്കാന്‍ കൂട്ട് നിന്നിരിക്കുന്നു. സ്വന്തം മകനെ എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി ഒന്നര ലക്ഷം രൂപ പ്രതിമാസ ശമ്പളത്തില്‍ ആണ് ഐ ടി സി അക്കാദമി എന്ന സ്ഥാപനത്തിന്റെ ഡയറക്ടറും, മെമ്പര്‍ സെക്രട്ടറിയുമായി നിയമിച്ചിരിക്കുന്നത്. സ്ഥാപനം രൂപീകരിക്കുന്നതിന് മുന്‍പ്‌ തന്നെ ഡയറക്ടറെ നിയമിച്ചിരിക്കുന്നു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഡയറക്ടര്‍ക്ക് വേണ്ടി സ്ഥാപനം ഉണ്ടാക്കിയിരിക്കുന്നു !!!
മാത്രമല്ല  ഈ മകന്റെ ഭാര്യക്ക് ഓണ്‍ ലൈന്‍ ലോട്ടറി നടത്തിയിരുന്ന ഒരു സ്ഥാപനത്തില്‍ പങ്കാളിത്തവും ഉണ്ടായിരുന്നു എന്ന് ഷാജഹാന്‍ വെളിപ്പെടുത്തുമ്പോള്‍, ഓണ്‍ലൈന്‍ ലോട്ടറി മാഫിയക്ക് എതിരെ പോരാടിയ വി എസ്സിന്റെ കപട മുഖം കൂടിയാണ് അഴിഞ്ഞു വീഴുന്നത്.
സ്വന്തം വീട്ടുക്കാരിയെ നന്നാക്കാന്‍ കഴിയാത്ത വി എസ്സിന് എങ്ങിനെയാണ് ഒരു നാട് നന്നാക്കാന്‍ കഴിയുക?

"ഐ എച്ച് ആര്‍ ഡി പ്രതിമാസം 35000 രൂപക്ക്‌ വാടകക്കെടുത്ത് നല്‍കിയ ഇന്നോവയില്‍ ആയിരുന്നു അരുണ്‍കുമാറിന്റെ യാത്രകള്‍" എന്നും ഷാജഹാന്‍ പറയുമ്പോള്‍ ആശ്ചര്യത്തോടെ മാത്രമേ നമുക്കത് ഉള്‍കൊള്ളാന്‍ കഴിയൂ.

മൂന്നാറിലെ തന്റെ സ്വപ്ന പദ്ധതിയായ "ജെ സി ബി ആട്ടക്കലാശ മഹാമഹം" നിശ്ചലമാക്കപ്പെട്ടപ്പോള്‍ പോലും പ്രകടിപ്പിക്കാത്ത ചടുലതയാണ് മകന്റെ വളര്‍ച്ചക്കായി വീ എസ് പ്രകടിപ്പിച്ചിരിക്കുന്നത്. ഇനി ഷാജഹാന്‍ ഉന്നയിച്ച ഈ ആരോപണങ്ങള്‍ ഒന്നും ശരിയല്ലെങ്കില്‍ എന്തിനാണ് ഒരു മാനനഷ്ട കേസ്‌ ഫയല്‍ ചെയ്യാന്‍ വിഎസ് മടിക്കുന്നത്?. കേസും കോടതിയും വി എസ്സിന് പുത്തരിയല്ലലോ. പ്രത്യേകിച്ചും സുപ്രീം കോടതി വക്കീലന്മാര്‍ വരെ ഫീസ്‌ പോലും വാങ്ങിക്കാതെ സഖാവിനായി വാദിക്കാന്‍  കൂടെയുള്ളപ്പോള്‍ !!!

മകന്റെ കൂടുതല്‍ വീര സാഹസിക കൃത്യങ്ങള്‍ പുറത്ത് വരാനിരിക്കുന്നതേയുള്ളൂ....

'വിഗ്രഹം ചുമക്കുന്ന കഴുത' എന്ന് സ്വന്തം പാര്‍ട്ടിക്കാരുടെ വായയാല്‍ കേള്‍ക്കേണ്ടി വന്ന അച്ചുമാമന്‍ എല്ലാ കാര്യത്തിലും താന്‍ കഴുതയല്ല എന്നും തെളിയിച്ചിരിക്കുന്നു.

സ്വന്തം മകന്റെ കാര്യം വരുമ്പോള്‍  തലയെടുപ്പുള്ള സിംഹം ആണെങ്കിലും, കിളിരൂര്‍, ശാരി, വി ഐ പി പോലുള്ള വിഷയങ്ങളില്‍ കഴുതയായി അഭിനയിച്ച് കാലം കഴിക്കാനും തനിക്കറിയാം എന്ന് തെളിയിച്ച, ഒരു കാലത്ത് നല്ലൊരു നേതാവായി ഞാന്‍ കരുതിയിരുന്ന, മറ്റാര് തെറ്റ് ചെയ്താലും അവരുടെ രാജിക്കായി മുറവിളി കൂട്ടിയിരുന്ന, അച്ചുതാനന്ദന്‍ സഖാവേ ...."നാണവും മാനവും ഉണ്ടെങ്കില്‍ പൊതു ഖജനാവില്‍ നിന്നും ലക്ഷങ്ങള്‍ ചിലവാക്കി പരിപാലിക്കുന്ന പ്രതിപക്ഷ നേതാവിന്റെ കസേരയില്‍ നിന്നും ഇറങ്ങൂ..."

03.10.2011 ലെ പത്രവാര്‍ത്ത....
മകന്‍ വി.എ.അരുണ്‍ കുമാറിന് എതിരെയുള്ള ആരോപണങ്ങള്‍ അന്യേഷിക്കാന്‍ നടപടി എടുത്ത മുന്‍ മുഖ്യമന്ത്രി വി.എസ്.അച്ചുതാനന്ദന്‍ തനിക്കും തന്റെ ഓഫീസിനും എതിരെയുള്ള ആരോപണങ്ങള്‍ അന്യേഷണ പരിധിയില്‍നിന്ന് ബോധപൂര്‍വം ഒഴിവാക്കി എന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. വിജിലെന്‍സ്‌ അന്യേഷണത്തിന് എതിരെ അരുണ്‍ കുമാര്‍ നല്‍കിയ ഹര്‍ജികള്‍ തള്ളിയ ജസ്റ്റിസ്‌ ആന്റണി ഡൊമനിക്കാണ് ഉത്തരവില്‍ ഇക്കാര്യം വ്യക്തമാക്കിയത്‌.

14.12.2011 ലെ പത്രവാര്‍ത്ത....
വി. എ. അരുണ്‍ കുമാറിന്റെ പി എച്ച് ഡി റെജിസ്ട്രേഷന്‍ കേരള സര്‍വകലാശാല റദ്ദാക്കി. ഉപസമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് ആണ്  റെജിസ്ട്രേഷന്‍ റദ്ദാക്കിയത്. സിന്‍ഡിക്കേറ്റിലെ ഇടതുപക്ഷ അംഗങ്ങള്‍ തീരുമാനത്തെ എതിര്‍ത്തില്ല.

റെജിസ്ട്രേഷന് രണ്ടു മാനദണ്ഡങ്ങള്‍ ആണ് ഉള്ളത്. ഒന്നുകില്‍ ഇതിനായുള്ള പരീക്ഷ ജയിക്കണം. അല്ലെങ്കില്‍ ഏഴു വര്‍ഷത്തെ അധ്യാപന പരിചയം. അരുണ്‍ കുമാറിന് ഐ എച്ച് ആര്‍ ഡി യില്‍ ഒരു വര്‍ഷത്തെ അധ്യാപന പരിചയം പോലും ഇല്ലെന്നും, യോഗ്യതാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ്  റെജിസ്ട്രേഷന്‍ എന്നും ഡോ.ആര്‍.എസ്.ശ്രീകല, ഡോ.ജോളി സക്കറിയ, ഡോ.എല്‍.വിവേകാനന്ദന്‍, ഡോ.പി.ഒ. വര്‍ഗീസ്‌ എന്നിവരുള്‍പ്പെട്ട ഉപസമിതി കണ്ടെത്തിയിരുന്നു.


സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട കൂടുതല്‍  പോസ്റ്റുകള്‍ക്ക് ഇവിടെ ക്ലിക്കുക

42 comments:

 1. കാക്കയ്ക്കും തന്‍ കുഞ്ഞു പോന്കുഞ്ഞു തന്നെ അല്ലെ ഭായീ...നന്നായി ഈ കൊട്ട് ആശംസകള്‍

  ReplyDelete
 2. കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകട്ടെ

  ReplyDelete
 3. കളിച്ചു കളിച്ചു VS നോടാ കളി അല്ലെ? സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട:-)

  ReplyDelete
 4. ദുബായിക്കാരന്‍ പറഞ്ഞത് ശരിയാണ്....ആരെക്കുറിച്ചും നമുക്ക് ധൈര്യമായി വിമര്‍ശിക്കാം...പക്ഷെ ഈ അച്ചുമാമയെ വിമര്‍ശിക്കാന്‍ പാടില്ല. .വിമര്ഷിക്കുന്നവന്‍ വിവരം അറിയും...ഞാനും ഒന്നും വിമര്‍ശിച്ചതാ....അയാള്‍ നമ്മുടെ കുടുംബം കുളം തോണ്ടും....അയാള്‍ ഒരു ഹൃദയം ഉള്ള മനുഷ്യന്‍ അല്ല....അനുഭവം ഗുരു.....

  ReplyDelete
 5. വിമർശിക്കാൻ ആർക്കും അവകാശമുണ്ട്. ആ വിമർശനത്തിലും മാന്യമായ ഭാഷ ഉപയോഗിക്കാമായിരുന്നു.
  ‘വീ എസ്സേ.....നീയും‘ പോസ്റ്റിന് താങ്കൾ കൊടുത്ത തലക്കെട്ടാണിത്. സുമാർ എൺപത് വസ്സിൽ കൂടുതലുള്ള ഒരു മനുഷ്യനെ ഈ വിധത്തിൽ ‘അഭിസംബോധന’ ചെയ്യുന്നത് മാന്യമായ രീതിയായി തോന്നുന്നില്ല.

  ReplyDelete
 6. അബ്സര്‍, വി. എസ്സിന്റെ പുത്രവാല്‍സല്യത്തിനെപ്പറ്റി തെരഞ്ഞെടുപ്പിന് മുന്നേ തന്നെ ഞാന്‍ ഫേസ് ബുക്കില്‍ നോട്ടുകള്‍ എഴുതിയിട്ടുണ്ട്. താങ്കള്‍ പറഞ്ഞത് വളരെ ശരിയാണ്. ഇതുമാത്രമല്ല. മൂന്നാം ക്ളാസ്സില്‍ എം. സി. എ പാസായത് മുതല്‍ ഇന്നുവരെ വളഞ്ഞ വഴികളില്‍ക്കൂടി സ്ഥാനമാനങ്ങള്‍ നേടിയ അരുണ്‍കുമാറിനെക്കുറിച്ചും അയാളെ കണ്ണടച്ച് രഹസ്യമായി പിന്താങ്ങിക്കൊണ്ടിരുന്ന പുത്രസ്നേഹിയായ വി. എസ്സിനെക്കുറിച്ചും ഇനിയും ഏറെ കേള്‍ക്കാനിരിക്കുന്നു.

  ReplyDelete
 7. ഇനിയും അങ്ങേക്ക് മനസ്സിലവാതത്തില്‍ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് ശരിയല്ല ----v s എന്ന നേതാവ് എന്താണെന്നു എല്ലാ ഇടതു പക്ഷ രാഷ്ട്രീയക്കാരും കഴിഞ്ഞ 10 വര്‍ഷം കൊണ്ട് മനസ്സിലാക്കിയിട്ടുണ്ട് -----അദ്ധേഹത്തിന്റെ സ്വന്തം പ്രവര്‍ത്തനത്തില്‍ നിന്ന് ---അന്നെല്ലാം അദ്ധേഹത്തെ കൊണ്ട് വേണ്ടാത്ത ഉപദേശം നല്‍കി ചെയ്യിപ്പിക്കാന്‍ ശ്രമിച്ച രാഷ്ട്രീയ കേരളത്തിലെ യഥാര്‍ത്ഥ കൂട്ടിക്കൊടുപ്പു സംസ്കാരത്തിന്റെ ഉപന്ജതാവായ """" ഷാജഹാന്‍ എന്ന നപുംസകം " ചര്‍ദിചത ഉപന്സ്യസിക്കാന്‍ താങ്കളെ പോലെ ഒരാള്‍ ശ്രമിച്ചത് തന്നെ ഏറ്റവും വലിയ വിവര ദോഷം എന്നു മാത്രമേ പറയാനുള്ളൂ -------മധ്യ ഉപജപകതിന്റെ ജര സന്ധതിയായ ഷാജഹാനും ---മാധ്യമ സംരായതിന്റെ ഉപന്ജതവായി v s എന്ന നേതാവും കുറെ കാലം ഇല്ലാത്ത ആരോപണങ്ങളുമായി തകര്‍ക്കാന്‍ ശ്രമിച്ചത് എല്ലാവരും എന്നെ പോലെ ഉള്ള എല്ലാവരും മനസ്സിലാക്കിയിട്ടുണ്ട് --അന്നെല്ലാം മാധ്യമ വിമര്‍ശനം ക്രൂരവും നീചവും എന്നു പുലമ്പി നടന്നവര്‍ - ഇന്ന് തിരിച്ചു കുത്ത് കിട്ടാന്‍ തുടങ്ങിയപ്പോള്‍ അസ്വസ്തരാവുന്നു -------എന്ത് ചെയ്യും ഉപ്പു തിന്നവര്‍ വെള്ളം കുടിക്കട്ടെ -----പക്ഷെ ഷാജഹാന്‍ എന്നാല്‍ പക്കാ ഉപജപകം അത് മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ നിങ്ങള്‍ക്ക്‌ നന്ന് ----

  ReplyDelete
 8. @nassar,
  ഷാജഹാന്റെ പുലമ്പല്‍ മാത്രമല്ല,വിവരാവകാശ നിയമപ്രകാരം പുറത്തുവന്ന രേഖകളും വി എസ്സിന് എതിരാണ്. ഉപ്പ് തിന്നത് വി എസ്സ് ആയാലും വെള്ളം കുടിക്കണം എന്നേ എനിക്ക് പറയാനുള്ളൂ...

  ReplyDelete
 9. @moideen angadimugar,
  തലക്കെട്ടാണ് പ്രശ്നം എങ്കില്‍ അതില്‍ മാറ്റം വരുത്തുന്നു.. വരുത്തി.

  ReplyDelete
  Replies
  1. nannayi, vimarsanathil cheriyoru manshika vasam undayirunnu,

   Delete
 10. സുഹ്രുത്തെ,,, വി.എസ്സ് കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അതു അന്വേഷിച്ച് കണ്ടെത്തട്ടെ,,, അരോപണങ്ങള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലൊ,,, ഉമ്മന്‍‌ചാണ്ടി സര്‍ക്കാര്‍ അന്വേഷണം പെട്ടെന്നു പൂര്‍ത്തിയാക്കട്ടെ,,, അതുവരെ നമുക്കു കാത്തിരിക്കാം,,, അതുകഴിഞ്ഞിട്ടുപോരെ പ്രതിപക്ഷകസേരയില്‍ നിന്നിറങ്ങല്‍,,, പിന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നേതാക്കളുടെ മക്കള്‍ രാഷ്ട്രീയത്തില്‍ അപ്പന്മാരെപോലെ സജീവമല്ലാത്തതിനുകാരണം മറ്റൊന്നുമല്ല,,, നാട്ടാരുടെകാര്യത്തിനു നടക്കുന്ന അപ്പന്മാരെപോലെ മക്കളെയാക്കാന്‍ ഒരമ്മക്കും ഇഷ്ടമുണ്ടാകില്ല,,, ആ അപ്പന്മരെയൊന്നും വീട്ടിലെ കാര്യത്തിനു കിട്ടാറില്ല,,,(വീട്ടുകാര്യം കഴിഞ്ഞിട്ടു നാട്ടുകാരുടെ കാര്യത്തിനിറങ്ങാന്‍ കഴിയില്ലയെന്നതൊരു നഗ്നസത്യവുമാണ്).അനുഭവം ഗുരു,,,, അതുകൊണ്ട് കുറച്ചുകൂടി കഴിഞ്ഞിട്ടു മതിയായിരുന്നു ഇത്തരമൊരു പോസ്റ്റ്,,,അദ്ദേഹം കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ഞാനും താങ്കളുടെ കൂടെയുണ്ടാകും,, പക്ഷെ നാളെ അദ്ദേഹം കുറ്റമൊന്നും ചെയ്തിട്ടില്ല എന്നന്വേഷണത്തില്‍ തെളിഞ്ഞാല്‍ ഈ പോസ്റ്റിനൊരു ഖേദപ്രകടനം നടത്തുമെന്നു പ്രതീക്ഷിക്കുന്നു,,,,,,,,

  ReplyDelete
 11. തലക്കെട്ടില്‍ മാറ്റം വരുത്തിയത് നന്നായി .എത്രയായാലും നമ്മില്‍ മൂത്തവരല്ലേ ?വിശിഷ്യാ വൃദ്ധനും-സര്‍വോപരി കേരളം ഭരിച്ച മുഖ്യമന്ത്രിയും.എനിക്കൊന്നേ പറയാനുള്ളൂ.ഈ 'കുളിമുറി'യില്‍ 'നഗ്ന'രല്ലാത്തവര്‍ ആരുണ്ട്‌ ?രാജാവ് നഗ്നനാണെന്ന് വിളിച്ചുപറയുവാന്‍ കഴിയുക തന്നെയാണ് വിവേകം .ആ വിളിച്ചു പറച്ചിലില്‍ ഈ പോസ്റ്റും ഉള്‍പെടുമെന്നു തന്നെയാണ് എന്റെ അഭിപ്രായവും .നന്ദി അന്‍സാര്‍ .

  ReplyDelete
 12. @Musthu Kuttippuram ,
  മറ്റുള്ളവര്‍ കുറ്റം ചെയ്യുമ്പോള്‍ 'അന്വേഷണം പൂര്‍ത്തിയായിട്ടു മതി രാജിവെക്കല്‍' എന്ന നിലപാട്‌ വി എസ്സ് സ്വീകരിക്കാരുണ്ടോ? ഒരാള്‍ക്ക്‌ നേരെ ആരോപണം വരുമ്പോള്‍ അയാളുടെ രാജിയാണ് വി എസ്സ് ആദ്യം ആവശ്യപ്പെടുന്നത്? അപ്പോള്‍ വി എസ്സിന് എന്താ രാജി വെച്ചു കൂടെ? തന്റെ നിരപരാധിത്വം തെളിയിക്കപ്പെട്ടാല്‍ തിരിച്ചു വരാമല്ലോ... തനിക്കൊരു നിയമം മറ്റുള്ളവര്‍ക്ക് മറ്റൊന്ന് എന്ന നിലപാട്‌ ആണോ വി എസ്സിന് ഉള്ളത്?

  "തല്ലു കൊള്ളാന്‍ ചെണ്ട ... പണം വാങ്ങാന്‍ മാരാര്" എന്നതാവും പാര്‍ട്ടി ലൈന്‍ അല്ലേ ????
  പാവപെട്ടവന്റെ മക്കള്‍ കൊള്ളുന്ന അടിയുടെ ഗുണം അധികാരം നേടി കോടിയേരിയും പിണറായിയെ പോലും ഉള്ളവര്‍ നേടി എടുക്കുന്നു.

  പിന്നെ ഇതെല്ലാം വാസ്തവ വിരുദ്ധമാണെന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടാല്‍ തീര്‍ച്ചയായും ഖേദ പ്രകടനം പ്രതീക്ഷിക്കാം. മറിച്ചായാലോ????????

  ReplyDelete
 13. സുഹ്രുത്തെ,,, ഇതിനേക്കാള്‍ ഗുരുതര ആരോപണങ്ങളായിരുന്നില്ലെ ഇലക്ഷനുമുന്‍പും അദ്ദേഹത്തിനെതിരെ വന്നത്,,, എന്നിട്ടും റെക്കോര്ഡ് ഭൂരിപക്ഷത്തില്‍ അദ്ദേഹം ജയിച്ചില്ലെ,,,? ജനങ്ങള്‍ നല്‍കിയ അംഗീകാരമല്ലെ അതു,,, അദ്ദേഹത്തിനെതിരെയുള്ള കുറ്റം തെളിഞ്ഞാല്‍ മാത്രം അദ്ദേഹം താങ്കള്‍ പറഞ്ഞപോലെയുള്ള കാര്യങ്ങള്‍ ചെയ്താല്‍ മതിയെന്നാണ് ഇവിടുത്തെ ഭൂരിപക്ഷം പേരും ആഗ്രഹിക്കുന്നത്,,,പ്രത്യേകിച്ച് അദ്ദേഹം ആരോപണങ്ങള്‍ നിഷേധിച്ച സ്ഥിതിക്ക്,,,അദ്ദേഹത്തെ ഇഷ്ടപെടുന്ന ജനലക്ഷങ്ങളെത്രയാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതല്ലെ,,, സോണിയാമ്മയും,രാഹുല്‍ജിയും പങ്കെടുത്തപരിപാടികളില്‍ കാണാത്ത ജനകൂട്ടത്തെ അദ്ദേഹം പങ്കെടുത്ത പരിപാടിയില്‍ നാം കണ്ടതല്ലെ,,,

  പിന്നെ കൊടിയേരിയും പിണറായിയും ഒരു സുപഭാതത്തില്‍ നേതാവായവരൊന്നുമല്ല സുഹ്രുത്തെ,,, പാവപ്പെട്ടവരുടെഒരുപാട് അവകാശങ്ങള്‍ക്കു വേണ്ടി പോരാടി അതു നേടിയെടുത്ത് ഉയര്‍ന്നു വന്നവരാണ്,,,, അല്ലാതെ മറ്റുപാര്‍ട്ടികളില്‍ കാണുന്നതു പോലെ മുകളില്‍ നിന്നുള്ള ഉത്തരവുമൂലമോ, ഇന്‍റെര്‍‌വ്യൂ മുഖാന്തരമോ ഉയര്‍ന്നു വന്നവരല്ല,,,, പ്രവര്‍ത്തനമികവുകൊണ്ട് ആര്‍ക്കും ഉയര്‍ന്നുവരാന്‍ പറ്റുന്ന പാര്‍ട്ടിയാണ് ഇടതുപക്ഷ പാര്‍ട്ടികള്‍,,, അതില്‍ പാവപെട്ടവനെന്നോ പണക്കാരനെന്നോ ഭേദമില്ല,,, പ്രവര്‍ത്തിച്ചില്ലെങ്കില്‍ എത്ര പണക്കാരനായാലും ഉയര്‍ന്നു വരികയില്ല,,, പിന്നെ പിണറായി എന്തു നേടിയെന്നാണ് താങ്കള്‍ ഉദ്ദേഷിച്ചത്,,, അധികാരത്തിനു വേണ്ടി ഒരിക്കലും അവകാശവാദങ്ങള്‍ ഉന്നയിക്കാത്ത ഒരാളാണദ്ദേഹം,,, പറ്റുമെങ്കില്‍ അദ്ദേഹത്തെ വ്യക്തിപരമായി പഠിക്കാന്‍ ശ്രമിക്കുക,,,, അണികളുടെ അഭിപ്രായങ്ങള്‍ മാനിച്ച് ക്രിത്യമായി സമ്മേളനങ്ങള്‍ നടത്തി ഭാരവാഹികളെ തീരുമാനിക്കുന്ന മറ്റോരു പാര്‍ട്ടിയെ കാണിച്ചു തരാന്‍ പറ്റുമോ,,,?

  ഇതെല്ലാം സത്യമാണെന്നു സംശയാതീതമായി തെളിഞാല്‍ ഞാന്‍ താങ്കളുടെ കൂടെയുണ്ടാകും എന്നു മുന്‍‌കമന്‍റില്‍ ഞാന്‍ സൂചിപ്പിച്ചിരുന്നല്ലൊ,,,

  കുറ്റം തെളിയുന്നതിനു മുന്‍പു തന്നെ താങ്കള്‍ എഴുതിയാതെല്ലാം ശരിയാണെന്ന മട്ടില്‍ കമന്‍റുകള്‍ക്കുള്ള അഭിപ്രായ പ്രകടനങ്ങള്‍ കാണുമ്പോള്‍,,,, അദ്ദേഹം കുറ്റം ചെയ്തിട്ടില്ലായെന്നു തെളിഞ്ഞാല്‍ താങ്കളുടെയൊരു ചെറിയ ഖേദപ്രകടനം മതിയാകുമോ എന്നോരു സംശയം,,,,,,

  ReplyDelete
 14. വി എസ് എന്നല്ല കേരള രാഷ്ട്രീയത്തില്‍ എല്ലാവരും ഇങ്ങനെ തന്നെ

  ReplyDelete
 15. @Musthu Kuttippuram,

  1. റെക്കോര്‍ഡ്‌ ഭൂരിപക്ഷത്തില്‍ ജയിച്ചാല്‍ ഒരാള്‍ നേരിടുന്ന ആരോപണങ്ങളില്‍ നിന്നെല്ലാം അദേഹത്തിന് മോചനം ലഭിക്കുമോ? എങ്കില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ നിന്നും കുഞ്ഞാലിക്കുട്ടി ജയിച്ചപ്പോള്‍, ആ മണ്ഡലത്തിലെ സ്ത്രീകളെ അടക്കം വിമര്‍ശിച്ച പോസ്റ്റുകള്‍ ആയിരുന്നു ഇടതുപക്ഷ അനുഭാവികള്‍ ഫൈസ് ബുക്കില്‍ ഇട്ടിരുന്നത്? മാത്രമല്ല വി എസ് കുഞ്ഞാലിക്കുട്ടിയെ മന്ത്രി ആക്കരുത് എന്ന് വരെ പറഞ്ഞു. "റെക്കോര്‍ഡ്‌ ഭൂരിപക്ഷത്തില്‍ ജയിച്ചത്‌ കൊണ്ട് കുഞ്ഞാലികുട്ടി കുറ്റക്കാരന്‍ അല്ല" എന്ന നിലപാട്‌ എന്തുകൊണ്ടാണ് ഇടതു പക്ഷവും വീ എസ്സും സ്വീകരിക്കാതിരുന്നത്? ഇലക്ഷനില്‍ നല്ല ഭൂരിപക്ഷം കൊണ്ട് വിജയിച്ചു എന്നതിനാല്‍ ഒരാള്‍ കുറ്റ വിമുക്തനാണ് എന്ന് പറയാന്‍ കഴിയില്ല.

  2. "കുറ്റം തെളിഞ്ഞാല്‍ മാത്രം രാജി മതി" എന്ന നിലപാട് ഒരിക്കലും ശരിയല്ല.വി എസ്സ് മറ്റുള്ളവര്‍ക്ക് നേരെ ആക്രമണം നടത്തുമ്പോള്‍ ഒരിക്കലും ഈ രീതിയല്ല പിന്തുടര്‍ന്നിട്ടുല്ലത്. സ്വതന്ത്രമായി ചിന്തിക്കുന്നവര്‍ ഒരിക്കലും അങ്ങിനെ ആഗ്രഹിക്കുന്നും ഇല്ല. തങ്ങളുടെ ഭരണ കര്‍ത്താക്കള്‍ ആരോപണ വിധേയര്‍ ആയവര്‍ ആകരുത് എന്നേ നാടിന്റെ നന്മ ആഗ്രഹിക്കുന്നവര്‍ക്ക് ചിന്തിക്കാന്‍ കഴിയൂ. "തന്റെ പാര്‍ട്ടിക്കാരന്‍ ചെയ്ത കുറ്റം തെളിഞ്ഞാല്‍ മാത്രം രാജി വെച്ചാല്‍ മതി എന്നും, മറ്റു പാര്‍ട്ടിക്കാരന്‍ ആണെങ്കില്‍ ആരോപണം വരുമ്പോള്‍ തന്നെ രാജി വെക്കണം" എന്നും ഓരോ പാര്‍ട്ടി വിശ്വാസികളും കരുതുന്നു. ഇതാണ് ആരോപണക്കാര്‍ അധികാരത്തില്‍ തുടരാന്‍ ഇടയാക്കുന്നത്.

  3. ആരോപണങ്ങള്‍ നിഷേധിക്കാത്ത എത്ര കുറ്റവാളികള്‍ ഉണ്ട് ഈ ഭൂമിയില്‍? അജ്മല്‍ കസബ്‌ മുതല്‍ സുരേഷ് കല്‍മാഡി അടക്കം രാജ വരെ ആരെങ്കിലും താന്‍ ചെയ്ത കുറ്റം അന്ഗീകരിച്ചിട്ടുണ്ടോ? കുറ്റാരോപണം നിഷേധിച്ചാല്‍ അത് തെറ്റ് ചെയ്തിട്ടില്ല എന്ന സര്‍ട്ടിഫിക്കറ്റ്‌ ആയി അംഗീകരിക്കാന്‍ കഴിയുമോ?

  4. ജനലക്ഷങ്ങള്‍ ഇഷട്ടപ്പെട്ടത്‌ കൊണ്ട് മാത്രം ഒരാള്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ എല്ലാം ശരിയാണ് എന്ന് പറയാന്‍ പറ്റുമോ? ലാദനെയും ബാല്‍ താക്കറെയും ഇഷ്ട്ടപ്പെടുന്ന ലക്ഷങ്ങള്‍ ഭൂമിയില്‍ ഇല്ലേ? അതുകൊണ്ട് അവര്‍ ചെയ്യുന്നതെല്ലാം ശരിയാണെന്ന് പറയാന്‍ കഴിയുമോ? അത് പോലെ തന്നെയാണ് ജനക്കൂട്ടത്തിന്റെ കാര്യവും. രാഷ്ട്രീയ പാര്‍ട്ടികള്‍ മീറ്റിങ്ങുകള്‍ക്ക് ആളെ കൂട്ടാന്‍ പണവും ഭക്ഷണവും എല്ലാം സ്പോണ്സര്‍ ചെയ്യുന്നത് പരസ്യമായ രഹസ്യമാണല്ലോ. വല്ല സിനിമാനടിയും വന്നാല്‍ ഒരുപക്ഷേ സോണിയയും വീ എസ്സും വന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ വന്നേക്കാം. അത് കൊണ്ട് ആളെ കാണാനുള്ള ജനത്തിരക്ക്‌ അയാളുടെ നല്ല ഗുണം ആയി വ്യാഖ്യാനിക്കാന്‍ കഴിയുമോ?

  5. പിണറായിയും കോടിയേരിയും ഒരു സുപ്രഭാതത്തില്‍ നേതാക്കന്‍മാര്‍ ആയവരല്ല എന്ന് സമ്മതിക്കുന്നു. പക്ഷെ ഇവരുടെ പൂര്‍വകാല സാമ്പത്തിക ആസ്തിയും ഇപ്പോഴത്തെ സാമ്പത്തിക ആസ്തിയും തമ്മില്‍ താരതമ്യം ചെയ്തിട്ടുണ്ടോ? പാവപ്പെട്ടവരുടെ അവകാശങ്ങള്‍ക്ക്‌ വേണ്ടി പോരാടുമ്പോള്‍ ഒരാള്‍ എങ്ങിനെ പണക്കാരന്‍ ആകും? പിണറായിയുടെ വീടിന്റെ ചിത്ര വിവാദം ഉണ്ടായപ്പോള്‍ "ഇതാണ് എന്റെ വീട്" എന്ന് പറഞ്ഞു ശരിക്കുള്ള വീടിന്റെ ചിത്രം എന്തുകൊണ്ട് പുറത്ത് വിടാന്‍ അദ്ദേഹം തയ്യാറായില്ല.
  ഒരു കാലത്ത് തൊഴിലവസരങ്ങള്‍ കുറയാന്‍ കമ്പ്യൂട്ടറുകള്‍ കാരണമാകും എന്ന് പ്രഖ്യാപിച്ച പാര്‍ട്ടി എന്തുകൊണ്ടാണ് ആയിരക്കണക്കിന് കമ്പ്യൂട്ടറുകള്‍ നിരത്തിവെച്ച് ചാനെല്‍ സംപ്രേക്ഷണം തുടങ്ങിയതും, എം എല്‍ എ മാര്‍ക്ക്‌ കമ്പ്യൂട്ടറുകള്‍ വിതരണം ചെയ്തതും? തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടി എങ്ങിനെയാണ് കോടികള്‍ ആസ്തിയുള്ള പാര്‍ട്ടി ആയി മാറിയത് എന്നും ചിന്തിക്കേണ്ടതല്ലേ?

  6. പാര്‍ട്ടിയില്‍ ഉയര്‍ന്നു വരാന്‍ കഴിവുമാത്രം മതി എന്നതിനോട് എനിക്ക് യോജിപ്പില്ല. അത്തരത്തില്‍ മാത്രം നേതാക്കന്മാരെ സൃഷ്ട്ടിക്കുന്ന ഒരു മഹത്തായ പാര്‍ട്ടിയും ഇന്നിവിടെ ഇല്ല.

  7. ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതില്‍ "വെട്ടി നിരത്തല്‍" എന്ന ഒരു ചടങ്ങ് ഉള്ളതായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

  8. കുറ്റം ചെയ്തിട്ടില്ല എന്ന് തെളിഞ്ഞാല്‍ ഞാന്‍ എന്ത് ചെയ്യണം എന്നാണ് പിന്നെ താങ്കള്‍ക്ക് നിര്‍ദേശിക്കാനുള്ളത് ??

  ReplyDelete
 16. അരുണ്‍കുമാറിന്റെ കേസ് അന്വേഷണം നടക്കട്ടെ. വല്ലതും തെളിഞ്ഞാല്‍ ഉമ്മന്‍ ചാണ്ടി സാര്‍ പറഞ്ഞതുപോലെ നിയമം അതിന്റെ വഴിക്കു വച്ച് പുള്ളിയെ കണ്ടോളും.

  ReplyDelete
 17. സുഹ്രുത്തെ,,, കുഞ്ഞാലികുട്ടിക്കു മലപ്പുറത്തുമാത്രമേ ഭൂരിപക്ഷം കൂട്ടാന്‍ സാധിക്കുകയുള്ളു അതെന്തുകൊണ്ടാണെന്നു എല്ലാവര്‍ക്കും അറിയാം,, പ്രധാനമായും നല്ലൊരു എതിര്‍സ്ഥാനാര്‍ത്തിയില്ലാത്തതുകാരണം ഭൂരിപക്ഷം ഇടതുപക്ഷ അനുഭാവികളും വോട്ട് ചെയ്യാന്‍ പോകാറില്ല,,, വെറും 60% മാത്രമാണവിടെ പോള്‍ ചെയ്തത്,, പഴയ കുറ്റിപ്പുറം ആവര്‍ത്തിക്കുമൊ എന്ന പേടിമൂലമാണ് കോട്ടക്കലില്‍ കുഞ്ഞാലികുട്ടി മല്‍സരിക്കാഞ്ഞത്,,അതുമായി .വി.എസിനെ താരതമ്യം ചെയ്യരുതു,,കുഞ്ഞാലികുട്ടിയെ വ്യക്തിപരമായി കുറ്റിപ്പുറത്തുകാര്‍ക്കു നന്നായി അറിയാം,

  എന്തുകൊണ്ട് വി.എസിനെതിരായ നടപടിക്കു ഉമ്മഞ്ചാണ്ടി സര്‍ക്കാറിന്‍റെ 'അതിവേഗം'
  തീരെയില്ലാത്തത്,, ? ആരോപണങ്ങള്‍ ഉന്നയിച്ച് ജനങ്ങളുടെ മുന്‍പില്‍ അവഹേളനാക്കുക,,,അതുമാത്രമാണ് നടക്കുന്നത്.

  അരോപണങ്ങള്‍ നിഷേധിച്ചാല്‍ കുറ്റവിമുക്ത്നാകുമെന്നു ഞാന്‍ കരുതുന്നില്ല,,,,അന്വേഷണം പെട്ടെന്നു പൂര്‍ത്തയാക്കാന്‍ സര്‍ക്കാര്‍ ഒന്നുകൂടി ഉല്‍സാഹിക്കണം,ലോട്ടറി കേസുപോലെയാകരുത്,,, ലോട്ടറികീസില്‍ അന്വേഷാം നടന്നാല്‍ ആരാണ് കുടുങ്ങുകയെന്നു എല്ലാവര്‍ക്കും അറിയാം,,,

  പിണറായിയുടെയും,കൊടിയേരിയുടേയും ആസ്തി എല്ലാ ഇലക്ഷനിലും പ്രഖ്യാപിക്കുന്നതാണ്,,കോടികളുടെ ആസ്തിയുള്ള ഒരു കമ്മ്യൂണിസ്റ്റ് ജനപ്രധിനിതിയും ഇന്ത്യ്യിലില്ല,,, കൊടിയേരിയുടെയും പിണറായിയുടെയും മക്കള്‍ പതിനായിരങ്ങള്‍ സാലറി വാങ്ങുന്നവരാണ് സ്വോഭാവികമായും അവരുടെ ജീവിതനിലവാരം പഴയതു പോലെയാകില്ല,,, പിന്നെ പിണറായിയുടെ വീടാണെന്നപേരില്‍ ഒരു ഈമെയില്‍ വന്നപ്പോള്‍ അദ്ദേഹം സ്വന്തം വീടിന്‍റെ പടം പ്രസിദ്ധീകരിക്കണമായിരുന്നെന്ന താങ്കളൂടെ അഭിപ്രായം വെറും ബാലിശമാണ്,, അദ്ദേഹത്തിന്‍റെ വീട് അങ്ങു ഭൂഗര്‍ഭ അറകളിലൊന്നുമല്ല,,,കണ്ണൂരാണ്, ആര്‍ക്കും പോയികാണാം,,,കുട്ടികള്‍ എന്തെങ്കിലും പോഴത്തരം പറഞ്ഞാല്‍ നമ്മള്‍ മുതിര്‍ന്നവര്‍ തര്‍ക്കിക്കാറില്ലല്ലൊ,,കാരണം ആരെങ്കിലും കണ്ടാല്‍ നമ്മുടെ വിലയല്ലെ പോകുക,,

  കമ്പ്യൂട്ടറിനെതിരെ സമരം ചെയ്തത്,,, ഒരുസുപ്രഭാതത്തില്‍ കമ്പ്യൂട്ടര്‍‌വല്‍ക്കരണത്തിന്‍റെ ഭാഗമായി തൊഴിലാളികളെ പിരിച്ചു വിടുമെന്ന ഘട്ടം വന്നപ്പോള്‍ തൊഴിലാളികള്‍ അവരുടെ ആശങ്ക തൊഴിലാളി പാര്ട്ടികളുമായി പങ്കുവച്ചപ്പോള്‍ സ്വോഭാവികമായും പാര്‍ട്ടിക്കു അതിനെതിരെ സമരം ചെയ്യേണ്ടിവന്നു,,, അതു കമ്പ്യൂട്ടറിനെ അടിച്ചാക്ഷേപിച്ചുള്ള സമരമായി മുദ്രകുത്തപെട്ടു,,,
  ഇടതുപക്ഷപാര്ട്ടി 100% ശരിയാണെന്നൊന്നും ഞാന്‍ വാദിക്കുന്നില്ല,,, പക്ഷെ കുറച്ചെങ്കിലും സാമൂഹ്യബദ്ധതയുള്ള മറ്റൊരുപാര്‍ട്ടി ഇന്ത്യയിലില്ലെന്നാണു ഞാന്‍ പറഞ്ഞത്,, അല്ലാത്തൊരു പാര്‍ട്ടി താങ്കള്‍ക്കു കാണിച്ചുതരാന്‍ കഴിയുമോ,,?
  നിശ്പക്ഷമായി പറയണം,,,,
  ഇനി വി.എസ് കുറ്റം ചെയ്തിട്ടില്ല എന്നു തെളിഞ്ഞാല്‍ ഖേദപ്രകടനവും ഇതുപോലെ ഗംഭീരമാക്കിയാല്‍ മതി...

  ReplyDelete
 18. വായിച്ചു വളരെ നന്നായി അവതരിപ്പിച്ചു.അഭിനന്ദനങ്ങൾ. ഒന്നു നോക്കുക
  http://ponmalakkaran.blogspot.com/2011/07/blog-post_18.html
  ഒരു പൊസ്റ്റ് മോഷണം.

  താങ്കളുടെ ഒരു പോസ്റ്റും ഇയാൾ ഇന്നലെ അടിച്ചു മാറ്റി പൊസ്റ്റ് ചെയ്തിട്ടുണ്ട്. http://eantelokam.blogspot.com/2011/07/blog-post_8879.html
  ഇയ്യാളുടെ എല്ലാ പോസ്റ്റുകളും ഇത്തരത്തിലുള്ളതാണെന്നു തോന്നുന്നു

  ReplyDelete
 19. @ponmalakkaran | പൊന്മളക്കാരന്‍,
  പോസ്റ്റ്‌ മോഷണം ശ്രദ്ധയില്‍ പെടുത്തിയതിനു വളയധികം നന്ദി...
  മറ്റൊരു കള്ളനെ കണ്ടത്താന്‍ സഹായിച്ചല്ലോ...
  thanks

  ReplyDelete
 20. @Musthu Kuttippuram,

  9. മലപ്പുറത്ത്‌ എന്തുകൊണ്ടാണോ ഭൂരിപക്ഷം കിട്ടുന്നത്, അതേ കാരണങ്ങള്‍ കൊണ്ട് തന്നെയാണ് മലമ്പുഴയില്‍ വി എസ്സിനും ഭൂരിപക്ഷം കിട്ടുന്നതും. മലപ്പുറത്ത്‌ വി എസ്സിനോ, മലമ്പുഴയില്‍ കുഞ്ഞാലികുട്ടിക്കോ വിജയിക്കുക സാധ്യമല്ല. പിന്നെ കുഞ്ഞാളികുട്ടിക്ക് എതിരെ നല്ലൊരു സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ സി പി എമിന് കഴിഞ്ഞില്ലെങ്കില്‍ ആത് ആരുടെ കൊള്ളരുതായ്മയാണ്? ഭൂരിപക്ഷം ഇടതുപക്ഷ അനുഭാവികളും വോട്ട് ചെയാന്‍ പോകുന്നില്ലങ്കില്‍ അത് ആ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ലജ്ജാകരമല്ലേ? കാരണം വി എസ്സിനെ പോലുള്ളവര്‍ ഏറ്റവും കൂടുതല്‍ ആക്ഷേപിച്ച കുഞ്ഞാലിക്കുട്ടിക്ക് എതിരെ വോട്ട് ചെയ്യാന്‍ ഇടതുപക്ഷ അനുഭാവികള്‍ തയ്യാറാവുന്നില്ലെങ്കില്‍ അത് ആരുടെ പിടിപ്പുകേടാണ് എന്ന് സ്വയം വിലയിരുത്തുക.

  10. വി എസ്സ് മാരാരിക്കുളത്ത് നിന്നും എന്തുകൊണ്ട് മലമ്പുഴയിലേക്ക്‌ മാറിയോ അതേ കാരണങ്ങള്‍ തന്നെയാണ് കുഞ്ഞാളികുട്ടിയെ കുറ്റിപ്പുറത്ത് നിന്നും മാറാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാവുക. തോല്‍ക്കുമ്പോള്‍ മണ്ഡലം മാറാനുള്ള അവകാശം വി എസ്സിന് മാത്രം ഉള്ളതാണോ???

  11. കുറ്റിപ്പുറത്ത്‌കാര്‍ക്ക്‌ കുഞ്ഞാലിക്കുട്ടിയെ എങ്ങിനെ അറിയാമോ, അതേ പോലെ തന്നെ വളാഞ്ചേരിക്കാരനായ എനിക്കും അറിയാം.രണ്ടു സ്ഥലങ്ങളും തമ്മില്‍ 10 km താഴെ അല്ലേ അകലം ഉള്ളൂ... അത് പോലെ തന്നെ വി എസ്സിനെ മാരാരികുളത്തുകാര്‍ക്കും നന്നായി അറിയാം.....

  12. കുഞ്ഞാളികുട്ടിക്കും, കിളിരൂര്‍, വി ഐ പി വിഷയങ്ങളിലും വീ എസ്സ് സ്വീകരിച്ച വേഗതയെക്കാള്‍ ഉമ്മന്ചാണ്ടിയില്‍ നിന്നും പ്രതീക്ഷിക്കുന്നുന്ടെങ്കില്‍ അത് അമിത പ്രതീക്ഷ മാത്രമല്ലേ???

  13. ആരോപണങ്ങള്‍ ഉന്നയിച്ചു ജനങ്ങളുടെ മുന്നില്‍ അവഹെളിതന്‍ ആക്കുന്നത്തില്‍ ഏറ്റവും പ്രഗല്ബന്‍ വീ എസ്സ് അല്ലേ? അതും വീ എസ്സിന്റെ മാത്രം കുത്തകയാണോ?

  14. ലോട്ടറി കേസ്സില്‍ ആരാണ് കുടുങ്ങുക എന്ന് ശരിക്കും അറിയാവുന്നത് കൊണ്ടാണോ വീ എസ്സ് ആ കേസില്‍ ശരിക്കും അന്വേഷണം നടത്താതിരുന്നത്?

  15. പിണറായിയുടെയും കോടിയേരിയുടെയും പഴയ സാമ്പത്തിക സ്ഥിതിയും ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയും താരതമ്യം ചെയ്തിട്ടുണ്ടോ എന്നാണു ഞാന്‍ ചോദിച്ചത്. താങ്കള്‍ക്ക് അതിന്റെ വിശദാംശങ്ങള്‍ അറിയുമെങ്കില്‍ പോസ്റ്റ്‌ ചെയ്യുക.

  16. കോടിയേരിയുടെയും പിണറായിയുടെയും മക്കള്‍ പതിനായിരങ്ങള്‍ ശമ്പളം വാങ്ങുന്ന ജോലികള്‍ നേടി എടുത്തതില്‍ അവരുടെ പിതാക്കളുടെ രാഷ്ട്രീയ സ്വാധീനം ഒരിക്കലും ഉപയോഗിച്ചിട്ടില്ല എന്ന് സത്യസന്ധമായി പറയാന്‍ പറ്റുമോ?

  17. കോടികളുടെ ആസ്തിയുള്ള ധാരാളം കമ്മ്യുണിസ്റ്റ്‌കാര്‍ ഇന്ത്യയില്‍ ഉണ്ടെന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിനു മുന്‍പ്‌ വാര്‍ത്തകളില്‍ ഉണ്ടായിരുന്നു. അവരുടെ പേരുകള്‍ ഓര്‍ക്കുന്നില്ല. എങ്കിലും അവരുടെ പേരുകള്‍ കണ്ടെത്തി പറയാന്‍ ഞാന്‍ ശ്രമിക്കാം.

  18. പിന്നെ കമ്മുനിസ്റ്റ്‌ പാര്‍ട്ടി കോടികളുടെ ആസ്തി ഉള്ള പാര്‍ട്ടി ആയി മാറിയത് എങ്ങിനെയാണ് എന്നതിനെ കുറിച്ചും താന്കള്‍ ഒന്നും പറയുന്നില്ല.

  19. ഇന്റര്‍നെറ്റില്‍ ഫോട്ടോ വിവാദം ഉണ്ടായപ്പോള്‍ അതിന്റെ വിശധീകരണവും ഇന്റെര്‍നെറ്റിലൂടെയാണ് നല്‍കേണ്ടത്. ഇന്റര്‍നെറ്റ്‌ നെറ്റ് വിവാദം തിരിച്ചറിയാന്‍ എല്ലാവരും കണ്ണൂരിലേക്ക് തീര്‍ഥയാത്ര നടത്തണം എന്ന് പറയുന്നതല്ലേ ഏറ്റവും ബാലിശവും യുക്തിരഹിതവും???

  20. ബാലിശമായി ആ വിവാദത്തെ കണ്ടത് കൊണ്ടാണോ ബാലിശം വിട്ടുമാറി പക്വത എത്തിയ പിണറായി അത് പരാതിയായി പോലീസില്‍ കൊടുത്ത്‌ കേസ്‌ ആക്കിയത്? അപ്പോള്‍ ആരാണ് യഥാര്‍ത്ത ബാലിശക്കാരന്‍????

  21. കമ്പ്യൂട്ടറിനെതിരെ സമരം ചെയ്യേണ്ടി വന്നത് ദീര്‍ഘ വീക്ഷണത്തിന്റെ അഭാവം ആയിരുന്നു എന്ന് ഇപ്പോലെങ്കിലും അന്ഗീകരിക്കുന്നുണ്ടോ?

  22. 60% എങ്കിലും ശരിയായ ഒരു പാര്ട്ടി പോലും ഇവിടെ ഇല്ല.

  23. മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയെക്കാളും 0.0000000000000000000001% പോലും അധികം സാമൂഹ്യ പ്രതിബദ്ധത ഇടതു പാര്‍ട്ടികള്‍ക്ക് ഇല്ല എന്നതാണ് സത്യം.

  24. ഞാന്‍ മുന്‍പ്‌ നല്‍കിയ 2, 4, 7 എന്നീ കമന്റുകള്‍ക്ക്‌ താന്കള്‍ വ്യക്തമായ മറുപടി നല്‍കിയിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍ പെടുത്തുന്നു.

  25. "പ്രത്യേകിച്ച് അദ്ദേഹം ആരോപണങ്ങള്‍ നിഷേധിച്ച സ്ഥിതിക്ക്" എന്ന് നിങ്ങള്‍ മുന്‍പ്‌ പറഞ്ഞു.
  "അരോപണങ്ങള്‍ നിഷേധിച്ചാല്‍ കുറ്റവിമുക്ത്നാകുമെന്നു ഞാന്‍ കരുതുന്നില്ല"- എന്ന് നിങ്ങള്‍ ഇപ്പോള്‍ പറയുന്നു.

  ഈ രണ്ടു കമന്റുകളും പൊരുത്തപ്പെടുന്നുണ്ടോ?
  ഇതാണോ വൈരുദ്ധ്യാത്മക ഭൌതിക വാദം എന്ന സാധനം.

  26. കിളിരൂര്‍, ശാരി, മൂന്നാര്‍ വിഷയങ്ങളില്‍ വീ എസ്സ് പ്രകടിപ്പിച്ച ഗംഭീരത ആവശ്യമായി വന്നാല്‍ എന്റെ ഖേദ പ്രകടനത്തിലും പ്രതീക്ഷിക്കാം...

  ReplyDelete
 21. എന്തായാലും അന്വഷണം നടക്കട്ടെ കുറ്റം വി എസ ചെയ്താലും ശിക്ഷിക്ക പ്പെടണം . അതില്‍ കുഞ്ഞാലി കുട്ടിയെന്നോ വി എസ എന്നോ പിണറായി എന്നോ വിത്യാസം ഉണ്ടാവാന്‍ പാടില്ല . പല നിലക്കും ആത്മാര്‍ഥമായ ഇടപെടലുകള്‍ കൊണ്ട് കേരള സമൂഹത്തില്‍ നിറഞ്ഞു നിന്ന ഒരു വ്യക്തിത്വം തന്നെയാണ് വി എസ ഇപ്പോള്‍ ഉയര്‍ന്നു വന്ന ആരോപണം വെറും ആരോപണമാണോ വല്ല കഴംബുമുണ്ടോ എന്ന് അറിഞ്ഞിട്ടു മതി കുറ്റപ്പെടുത്തല്‍ എന്നാണു എനിക്ക് ഈ വിഷയത്തില്‍ തോന്നുന്നത് ...

  ReplyDelete
 22. ഈഴവ സമുദായം ഇല്ലാത്ത ഒരു മണ്ഡലത്തില്‍ വി എസ്സിന് മത്സരിച്ചു ജയിക്കാന്‍ കഴിയുമോ?
  കന്യാകുമാരി എക്സ്പ്രസ്സ്‌ എന്ന സിനിമ ഒന്ന് കണ്ടു നോക്കൂ....പല കാര്യങ്ങളും വി എസ്സിനെയും മകനെയും പോലെ തോന്നും....

  ReplyDelete
 23. @Musthu Kuttippuram,

  താങ്കള്‍ ഒരു കമ്യുണിസ്റ്റ് ആണ് എന്ന് താങ്കളുടെ മറുപടി കൊണ്ട് മനസിലായി. ഇതേ കാര്യത്തില്‍ ഒരു കോണ്‍ഗ്രസ് കാരനോ ഒരു മുസ്ലിം ലീഗുകാരനോ അഭിപ്രായം പറഞ്ഞാല്‍ ഇതിനു നേര്‍ വിപരീതം ആയിരിക്കും. ഓരോരുത്തരും സ്വന്തം ഭാഗം ന്യായീകരിച്ചുകൊണ്ടല്ലേ പറയൂ.

  ReplyDelete
 24. 03.10.2011 ലെ പത്രവാര്‍ത്ത....

  മകന്‍ വി.എ.അരുണ്‍ കുമാറിന് എതിരെയുള്ള ആരോപണങ്ങള്‍ അന്യേഷിക്കാന്‍ നടപടി എടുത്ത മുന്‍ മുഖ്യമന്ത്രി വി.എസ്.അച്ചുതാനന്ദന്‍ തനിക്കും തന്റെ ഓഫീസിനും എതിരെയുള്ള ആരോപണങ്ങള്‍ അന്യേഷണ പരിധിയില്‍നിന്ന് ബോധപൂര്‍വം ഒഴിവാക്കി എന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. വിജിലെന്‍സ്‌ അന്യേഷണത്തിന് എതിരെ അരുണ്‍ കുമാര്‍ നല്‍കിയ ഹര്‍ജികള്‍ തള്ളിയ ജസ്റ്റിസ്‌ ആന്റണി ഡൊമനിക്കാണ് ഉത്തരവില്‍ ഇക്കാര്യം വ്യക്തമാക്കിയത്‌.

  ReplyDelete
 25. വിമര്‍ശനം നന്നായി അവതരിപ്പിച്ചു,
  വീ എസ് മുഖമൂടി വച്ച കാട്ടു കള്ളന്‍ തന്നെ, കേരളത്തില്‍ പ്രതികാര രാഷ്ട്രീയം നടപ്പിലാക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന അച്ചു,

  ReplyDelete
 26. അധികാരം പോയപോ കാട്ടികൂടുന്ന കിറുക്ക്

  ReplyDelete
 27. നന്നായിരിക്കുന്നു....നല്ല അവതരണം......വീ എസ് ന്റെ മുഖം മൂടി അഴിഞ്ഞു വീഴണം....ഇനിയെന്ത് വീഴാന്‍ അല്ലെ....?

  ReplyDelete
 28. ശതകോടികൾ കക്കുന്ന രാഷ്ട്രീയക്കാർ അരങ്ങു വാഴുമ്പോൾ അച്യുതാനന്ദന്റെ പുത്രസ്നേഹത്തെ ഇത്രയ്ക്കു പർവ്വതീകരിക്കണോ? 70 വർഷത്തെ രാഷ്ട്രീയപ്രവർത്തനങ്ങൾക്കിടയിൽ ഇങ്ങനെ ചില കളങ്കങ്ങൾ ഇല്ലായിരുന്നെങ്കിൽ അദ്ദേഹത്തെ എന്നേ രൂപക്കൂട്ടിൽ കയറ്റിയേനെ. കളങ്കരഹിതമായ രാഷ്ട്രീയത്തിനുവേണ്ടി വാദിക്കാമെങ്കിലും ഇന്നത്തെ ചുറ്റുപാടിൽ ഒരു നിഷ്കളങ്കനെ രാഷ്ട്രീയത്തിൽ ചൂണ്ടിക്കാണിക്കാമോ? നിലവിലുള്ള രാഷ്ട്രീയ വ്യവഥിതിയിൽ അച്യുതാനന്ദനെയോ ഉമ്മഞ്ചാണ്ടിയെയോ തെരഞ്ഞെടുക്കേണ്ടിവന്നാൽ താങ്കൾ ആരെ തെരഞ്ഞെടുക്കും?
  ഇടതുപക്ഷം വലതിനേക്കാൾ ഒട്ടും മെച്ചമല്ലെന്നു പറയുന്നതിനോടും ഒരു നിഷ്പക്ഷ രാഷ്ട്രീയ നിരീക്ഷകൻ എന്ന നിലയിൽ യോജിക്കാൻ കഴിയുന്നില്ല. ഇടതുപക്ഷം പിന്തുണ പിൻവലിച്ച ശേഷം യുപിഏ സർക്കാർ നടപ്പാക്കിയ നയങ്ങൾ എത്രമാത്രം ജനവിരുദ്ധമാണെന്നു ശ്രദ്ധിച്ചിട്ടുണ്ടോ?
  നല്ല നിലവാരം പുലർത്തുന്ന താങ്കളുടെ പോസ്റ്റുകളിലെ ഒരാശയത്തോടു വിയോജിക്ക്ക്കേണ്ടിവന്നതിൽ ഖേദിക്കുന്നു.

  ReplyDelete
  Replies
  1. @ nassar,
   thangal parayunna karyangal onnum thanne oru karyamathra prasakthamayathalla ninghal oru muradicha cpm karanayittanu samsarikkunnthu, oru karyam prathyekam manassilakkuka keralathile jananghal orikkalum kazhuthakalakilla, karanam ninghale polullavarude jalpananghal onnum ivide vilappokilla, MR Absar unnayicha karyanghal ellam thanne valare sathyasandhavum samoohathinnu arivullathum akunnu, sakavu VS malsarichittulla chila malsaranghalilum tholkkukayum jayikkukayum undayittundu pakshe {CPM}partiyile savarna medhavitham adhehathe vallathe krooshichirunnu, koodathe pavanghalude party ennu swayam visheshippikkunna ee party ethrayadhikam kodikalude sothu enghine undayi? keralathil ithrayathikam channelukal enghineyundayi? oru pakshe ninghal athinnu pakaram parayum janakkeya pankalitham ennu, suhruthe sathyasandhamayi paranjal ninghale poleyulla ethra jananghalanu ee pankalithathil ulladu? evideyokkeyo udhayam kondu eppol indiayil keralathil vilkkanudheshikkunna ee dhathedutha partiyude karyam ozhichu vere enthenkilum samsarikkoo, westbengalil ekadesham 35 varsham bharikkukayum, orupakshe indiayil ithrayadhikam kuthakakal ulla oru state vere illa athupolethanne avide ee parayunna CPM karu nedikkoduthathakatte kodum pattiniyum dharidhrareyum ithanoo ninghalude CPM? kkoduthal parayathirikkuvan anuvadhikkuka,pavanghalaya manushyare kuruthikoduthu avide ninnum mutheledukkan shrmikkunna oru vrithiketta partiyanu CPM. iniyum nirthikkude pavam sakakkale? ninghalodokke sahadhapame ullo.

   Delete
 29. @Nassar Ambazhekel,

  ഉള്ള കാര്യം മാത്രമാണ് പറഞ്ഞിട്ടുള്ളത്‌.പര്‍വതീകരണമായി തോന്നിയെങ്കില്‍ അത് വി എസ് ചെയ്ത സ്വജനപക്ഷപാതിത്വം കൊണ്ട് തന്നെയാണ്.

  ശതകോടികള്‍ മറ്റുള്ളവര്‍ കക്കുന്നത് ഉഷാറോടെ പുറത്ത് കൊണ്ടുവരുന്ന വി എസ് ഇത്തരത്തിലുള്ള പുത്രസ്നേഹം പ്രകടിപ്പിച്ചാല്‍ അതിനെ എങ്ങിനെയാണ് ന്യായീകരിക്കുക??
  നല്ല നടപ്പിന്റെ മുഖം മൂടി അണിഞ്ഞ് മറ്റുള്ളവരെ കുറ്റം പറയുന്നതിന് മുന്‍പ്‌ വിഎസ് ഒരു ആത്മപരിശോധന നടത്തേണ്ടതല്ലേ??

  നിഷ്പക്ഷ രാഷ്ട്രീയ നിരീക്ഷകൻ എന്ന നിലയിൽ വലതിനേക്കാള്‍ ഒട്ടും മേന്‍മ ഇടതില്‍ എനിക്ക് കാണാന്‍ കഴിയുന്നില്ല.

  ഉമ്മന്‍ ചാണ്ടിയെക്കാള്‍ ഒട്ടും സ്നേഹമോ, വിദ്വേഷമോ എനിക്ക് വി എസ്സിനോട് ഇല്ല. പക്ഷെ, പുറമേ അഴിമതിരഹിത വാചകമടി നടത്തുകയും,എന്നിട്ട് വീട്ടിലുള്ളവര്‍ക്ക് വേണ്ടി ആ വാചകങ്ങള്‍ വിഴുങ്ങുകയും ചെയ്ത വി എസ്സിന്റെ നിലപാടിനോട്‌ എനിക്ക് ഒട്ടും യോജിക്കാന്‍ കഴിയില്ല.

  ഇടതുപക്ഷം പിന്തുണച്ചു കൊണ്ടിരിക്കുമ്പോഴും യു പി എ പല ജനവിരുദ്ധ നയങ്ങളും നടപ്പിലാക്കിയിട്ടുണ്ട് എന്ന വസ്തുത താങ്കള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?

  താങ്കളുടെ നല്ല വാക്കുകള്‍ക്ക് നന്ദി....
  ഒപ്പം അഭിപ്രായം തുറന്നു പ്രകടിപ്പിച്ചതിനും ഒരായിരം നന്ദി...

  ഈ ലിങ്ക് കൂടി വായിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു....
  വി എസ് ഇറങ്ങുമ്പോള്‍ അഥവാ ചാണ്ടി കയറുമ്പോള്‍ .....

  ReplyDelete
 30. കോടിയേരിയുടെയും പിണറായിയുടെയും മക്കള്‍ പതിനായിരങ്ങള്‍ ശമ്പളം വാങ്ങുന്ന ജോലികള്‍ നേടി എടുത്തതില്‍ അവരുടെ പിതാക്കളുടെ രാഷ്ട്രീയ സ്വാധീനം ഒരിക്കലും ഉപയോഗിച്ചിട്ടില്ല എന്ന് സത്യസന്ധമായി പറയാന്‍ പറ്റുമോ?...

  എങ്ങനെ മറുപടി വരും.. പിണറായിയുടെ മകന്‍ ബര്‍മിഗാമില്‍ കാശ് കൊടുത്ത് പഠിക്കുന്നു.. എവിടന്ന് കിട്ടി പണം? രണ്ട് കൊല്ലം കുവൈറ്റില്‍ പണിതു പോലും :) മകള്‍ അമ്രുതയില്‍ പഠിച്ചതെങ്ങിനെയെന്ന് ബര്‍ലിന്‍ രണ്ട് ദിവസം മുന്‍പ് പറഞ്ഞിരുന്നു.... ഇപ്പോള്‍ മകള്‍ ഒറാകിളില്‍ ( ഒരു പാവം ഡാറ്റാബേസ് കമ്പനി) ജോലി നോക്കുന്നു... പെപ്സി കോളാ അമേരിക്കന്‍ കമ്പനികള്‍ക്കെതിരെ സമരം ചെയ്യുന്നത് ആരെ പറ്റിക്കാണാവോ?

  VS..തന്റെ മകനെ സ്വാശ്രയ കോളേജില്‍ എം.സി.എ പഠിപ്പിച്ചപ്പോള്‍ ഞാനടക്കം എസ്.എഫ്. ഐ കുട്ടിസഖാക്കള്‍ ഇതിനെതിരെ സമരം നടത്തി...


  കലികാലം അല്ലാതെന്തു പറയാന്‍!

  ReplyDelete
 31. വളരെ നല്ല പോസ്റ്റ്. വി എസിന്റെ മാത്രമല്ല എല്ലാ ആട്ടിന്‍ തോലിട്ട രാഷ്ട്രീയ ചെന്നായകളുടെയും തനിനിറം പുറത്തു കൊണ്ടുവരേണ്ടിയിരിക്കുന്നു.

  ഞങ്ങള്‍ ചെയ്യുന്നതെല്ലാം ശരി മറ്റുള്ളവര്‍ ചെയ്യുന്നത് തെറ്റ് എന്ന നിലപാട് വി യെസും കമ്മ്യൂനിസ്റ്റ് പാര്‍ട്ടിയും ഉപേക്ഷിച്ചില്ലെങ്കില്‍ അതു അവര്‍ക്കു തന്നെ പാരയാകും..

  ReplyDelete
 32. മുക്കുവന്‍ ...തന്റെ നിലവാരം താന്‍ തന്നെ പലപ്പോഴായി തെളിയിച്ചിട്ടുണ്ട് , .ഹോ ....ഒരു എച്ചപ്പയിക്കാരന്‍ വന്നിരിക്കുന്നു !

  ReplyDelete
 33. ഇത്തരത്തില്‍ ഉള്ള ഒരു മറുപടി അല്ലാതെ വസ്തുനിഷ്ഠമായ മറുപടി ഇടാന്‍ കഴിയില്ലേ ???

  ReplyDelete
 34. പ്രതികരണമായാലും പ്രക്ഷോഭമായാലും തന്റെ വ്യക്തിമഹാത്മ്യം ലബ്ധപ്രതിഷ്ഠമാകുന്ന മാധ്യമക്കാഴ്ചകളിലേക്കു മാത്രമേ അച്യുതാനന്ദന്‍ മിഴി തുറന്നിട്ടുള്ളൂ. നിയമസഭാംഗവും പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമെല്ലാമായി സര്ക്കാര്‍ ഖജനാവിലെ ലക്ഷങ്ങള്‍ യഥേഷ്ടം കൈപ്പറ്റി സസുഖം ജീവിക്കുന്ന അച്യുതാനന്ദന്‍ എന്ന പൊതുപ്രവര്ത്ത്കനെകൊണ്ട് കേരളം എന്ത് നേടി എന്നൊരു കണക്കെടുപ്പ്കൂടി പ്രസക്തമാകുന്നുണ്ട്.ആറു പതിറ്റാണ്ടുകൊണ്ട് ആര്ജിച്ചെടുത്ത കേരളത്തിന്റെ രാഷ്ട്രീയ പ്രബുദ്ധതയുടെ കഴുത്തില്‍ അരാഷ്ട്രീയ വാദത്തിന്റെ കൊലക്കയര്‍ മുറുക്കിയ ആരാച്ചാരായും അച്യുതാനന്ദനെന്ന കറുത്ത പാട് ചരിത്രത്തിലുണ്ടാവും.

  ReplyDelete
 35. മാക്രികള്‍ എന്നും പൊട്ടക്കിണറ്റില്‍ ആയിരിക്കും.
  ദേശാഭിമാനിയും കൈരളിയും മൂല "ധന" വും മാത്രമാണവരുടെ ലോകം

  ReplyDelete
 36. ALL ARE REQUESTED TO GO THROUGH THIS NEWS USING THIS LINK.

  http://www.marunadanmalayalee.com/mminnerpage.aspx?newsid=65505#.TxOlEfEyKQk.facebook

  ReplyDelete
 37. തെറ്റ് പറ്റി , തെറ്റ് പറ്റി സോറി

  ReplyDelete
 38. കാക്കയ്ക്ക് തന്‍കുഞ്ഞ് പൊന്‍കുഞ്ഞ്

  വീയെസിനും തന്‍കുഞ്ഞ് പൊന്‍കുഞ്ഞ്

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....