Saturday, June 18, 2011

Dr. സക്കീനയുടെ ചികിത്സാ വിധികള്‍ അഥവാ തട്ടിപ്പുകള്‍


ഇതൊരു യഥാര്‍ത്ഥ സംഭവമാണ്. എന്നാല്‍ ഇതിലെ വ്യക്തികളുടെ പേരുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. പേരുകളില്‍ മാറ്റം വരുത്താന്‍ മറ്റൊന്നുമല്ല കാരണം, കയ്യും കാലും ഒടിഞ്ഞ് ആശുപത്രിയില്‍ കിടക്കേണ്ടി വരുന്നത് എന്നെ സംബന്ധിച്ചിടത്തോളം  മഹാബോറ് ആയ പരിപാടി ആയതുകൊണ്ടാണ്‌ പേരുകളില്‍ മാറ്റം വരുത്തുന്നത്.

സക്കീന എന്ന് ഇതിലെ മുഖ്യ വ്യക്തിയെ വിളിക്കാം. സക്കീനയുടെ സ്വന്തം ഭാഷയില്‍ പറഞ്ഞാല്‍ "ഡോക്ടര്‍ സക്കീന". നല്ല രീതിയില്‍ ജീവിക്കുന്ന സക്കീനമാര്‍ പേര് ദുരുപയോഗപ്പെടുത്തിയതിനു എന്നോട് സദയം ക്ഷമിക്കുമല്ലോ.

സക്കീനയുടെ പ്രധാന പരിപാടി മലബാറില്‍ മൂലക്കുരു ചികിത്സയാണ്. മലബാറില്‍ എന്ന് പറഞ്ഞാല്‍ പ്രത്യേകിച്ച് കോഴിക്കോടും, മലപ്പുറവും. ബി എ എം എസ് ആണ് തന്റെ വിദ്യാഭ്യാസ യോഗ്യത എന്ന് സ്വയം പ്രഖ്യാപിച്ചാണ് സക്കീന രോഗികളെ ആകര്‍ഷിക്കുന്നത്. 'മൂലക്കുരുവിന് നിത്യശാന്തി ആയുര്‍വേദത്തിലൂടെ നല്‍കാം' എന്നതാണ് ആപ്ത വാക്യം. ചെലവ് പതിനായിരം രൂപ മുതല്‍ പതിനയ്യായിരം വരെ. ഇത് സാധാരണക്കാരന് പുണ്യ പ്രവര്‍ത്തിയുടെ ഭാഗമായി നല്‍കുന്ന സൗജന്യ നിരക്ക് (സക്കീനയുടെ ഭാഷയില്‍ ലാഭം എടുക്കാതെയുള്ള ചെലവ്). പണക്കാര്‍ക്ക് നിരക്ക് വീണ്ടും ഉയരും, രോഗി വരുന്ന കാറിന്റെ വിലക്ക് ആനുപാതികമായി.

ആയുര്‍വേദത്തില്‍ മൂലക്കുരു (അര്‍ശ്ശസ്) വിനെ മഹാരോഗങ്ങളുടെ പട്ടികയില്‍ ആണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതായത് ഭക്ഷണം നിയന്ത്രിക്കുകയും, പഥ്യം പാലിക്കുകയും,  മരുന്നുകള്‍ കൃത്യമായി കഴിക്കുകയും ചെയ്‌താല്‍ വലിയ ശല്യം ഇല്ലാതെ മുന്നോട്ട് പോകാം. പൂര്‍ണ്ണ ശമനം എന്ന അവസ്ഥ ഉണ്ടാകാനുള്ള സാധ്യത വളരെ വിരളമാണെന്ന് ചുരുക്കം (ആരംഭ ദശയില്‍ ചിലപ്പോള്‍ പൂര്‍ണ്ണ ശമനവും ലഭിക്കാറുണ്ട്. പക്ഷേ അപൂര്‍വമായി മാത്രം).

ഞാന്‍ വിസിറ്റിംഗ് ഫിസിഷ്യന്‍ ആയി ജോലി ചെയ്തിരുന്ന ഒരു ആയുര്‍വേദ ആശുപത്രിയില്‍ സക്കീനയും വിസിറ്റിംഗ് ഫിസിഷ്യന്‍ ആയി എത്തുന്നതോടെയാണ് ഈ പോസ്റ്റിന് ആധാരമായ സംഭവങ്ങള്‍ ആരംഭിക്കുന്നത്.

'പിന്നാമ്പുറ വാതിലിന്റെ' രോഗം എല്ലാവര്‍ക്കും ഒരു തലവേദനയാണല്ലോ. മുതലാളിമാര്‍ ആണെങ്കില്‍ ഈ രോഗ കാര്യത്തില്‍ മുന്നിലുമാണ്. അങ്ങിനെ ചികിത്സക്ക് ആളുകള്‍ വരാന്‍ തുടങ്ങി. സക്കീന ആദ്യം തന്നെ ഒരു കണ്ടീഷന്‍ ആശുപത്രി മുതലാളിയുമായി ഉണ്ടാക്കിയിരുന്നു - അവള്‍ ചികിത്സ നടത്തുമ്പോള്‍ മറ്റാരേയും ആ മുറിയിലേക്ക് പ്രവേശിപ്പിക്കില്ല, ഒരു സഹായിയെ പോലും. മുറിയില്‍ രോഗിയും സക്കീനയും മാത്രം. തന്റേത് ഒരു പ്രത്യേക ചികിത്സാ രീതി ആയതുകൊണ്ട് രഹസ്യം പുറത്ത് പോകാതിരിക്കാനാണ്‌ ഈ വ്യവസ്ഥ എന്നും സക്കീന ആശുപത്രി മുതലാളിയോട് പറഞ്ഞു. 'വേദനയില്ലാത്ത സര്‍ജറി' എന്നാണ് സക്കീന ആ ചികിത്സാ രീതിയെ വിശേഷിപ്പിച്ചിരുന്നത്. ആസ്ത്രേലിയയില്‍ നിന്നും ഇറക്കുമതി ചെയ്ത 'ഒരു സാധനം' ആണ് ഇതിനായി ഉപയോഗിക്കുന്നതെന്നും, അതിന്റെ വിലയാണ് പതിനായിരം എന്നും അവള്‍ പറഞ്ഞു. അവര്‍ ആ ആശുപത്രിയില്‍ വെച്ച് ഒരു രോഗിക്ക് ചികിത്സ നടത്തിയാല്‍ അല്ലെങ്കില്‍ ആശുപത്രിയുടെ കെയറോഫില്‍ ഒരു രോഗി എത്തിയാല്‍ ആശുപത്രി മുതലാളിക്ക് സക്കീന രണ്ടായിരം രൂപ നല്‍കും.
ബാക്കി സക്കീനയും എടുക്കും. ചികിത്സക്ക് ശേഷം തുടര്‍ച്ചയായി കഴിക്കാന്‍ ഒരു സിറപ്പും രോഗിക്ക് നല്‍കും. ആയുര്‍വേദ ലേബല്‍ ഉള്ള, ഞാന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത, കേട്ടിട്ടില്ലാത്ത, 200 ml ന് 600 രൂപ വിലയുള്ള ഒരു സിറപ്പ്. ഒപ്പം രോഗിക്ക് ഒരു ഉപദേശവും, "ദിവസവും അര മണിക്കൂര്‍ ഉപ്പിട്ട ചുടുവെള്ളത്തില്‍ പിന്‍ഭാഗ വാതില്‍ തുറന്ന് മുക്കി വെക്കണം".

ഈ ചികിത്സാവിധിയെ പറ്റി അറിയാന്‍ എനിക്കും താല്പര്യമായി. ഞാന്‍ കയ്യിലുള്ള ആയുര്‍വേദ കിത്താബുകളെല്ലാം പരതിയെങ്കിലും, ഇത്തരത്തില്‍ ഉള്ള ചികത്സാ വിധികളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നെ ആസ്ത്രേലിയന്‍ ഉല്‍പ്പന്നത്തെ കുറിച്ചറിയാന്‍ ഗൂഗിള്‍ അമ്മച്ചിയുടെ സഹായം തേടിയെങ്കിലും അമ്മച്ചിയും കൈമലര്‍ത്തി പരാജയം സമ്മതിച്ചു. ഇങ്ങിനെ ആയുര്‍വേദത്തില്‍  എനിക്കറിയാത്ത, അല്ലെങ്കില്‍ എനിക്ക് പഠിക്കാന്‍ കഴിയാതെ പോയ ഒരു കാര്യം മറ്റൊരാള്‍ വിറ്റ് കാശാക്കുന്നത്‌ കണ്ടപ്പോള്‍ എനിക്കുണ്ടായ അസൂയ ഞാന്‍ ഉള്ളിലൊതുക്കി കഴിഞ്ഞു.

സക്കീനയുടെ ചികിത്സക്ക് വിധേയമായ പല രോഗികളുമായും ഞാന്‍ സംസാരിച്ചു. അവര്‍ പറഞ്ഞു "ചികിത്സ നടത്തുമ്പോള്‍ വേദനയൊന്നും ഇല്ല. എന്തൊക്കെയോ അവിടെ ചെയ്യുന്ന പോലെ തോന്നും. അതിനു ശേഷം ടോയിലെറ്റില്‍ പോകാന്‍ പറയും. അപ്പോള്‍ ധാരാളം ചോര കട്ട കട്ടയായി പോകുന്നത് കാണാം. എന്നാല്‍ ഒട്ടും തന്നെ വേദനയില്ല."

"ഇഞ്ചെക്ഷന്‍ എടുക്കാറുണ്ടോ?" ഞാന്‍ അവരോട് ചോദിച്ചു.

"ഇല്ല. ഒരു സൂചി കുത്തുന്ന വേദനപോലും ഇല്ല. എന്നോട് കണ്ണടച്ച് കമഴ്ന്നു കിടക്കാന്‍ പറഞ്ഞു. ഞാന്‍ അങ്ങിനെ കിടന്നു. വേറെ ഒന്നും എനിക്കറിയില്ല." രോഗി പറഞ്ഞു.

"ചികിത്സക്കായി ഏകദേശം എത്ര സമയം എടുക്കും?" ഞാന്‍ അന്യേഷിച്ചു.


"ഏകദേശം അര മണിക്കൂര്‍." രോഗി പറഞ്ഞു.

"രോഗത്തിന് എങ്ങിനെയുണ്ട്? ആശ്വാസം ഉണ്ടോ?"  ഞാന്‍ ചോദിച്ചു.

"കുറവുണ്ട്. ഒരു സിറപ്പ് തുടര്‍ച്ചയായി കഴിക്കാന്‍ പറഞ്ഞിട്ടുണ്ട്. അത് കഴിക്കുമ്പോള്‍ കുഴപ്പമൊന്നും ഇല്ല. ഒരു ദിവസം മരുന്ന് മുടങ്ങിയപ്പോള്‍ കുറച്ച് ബുദ്ധിമുട്ട് തോന്നിയിരുന്നു." രോഗി വിശദീകരിച്ചു.

ലോക്കല്‍ അനസ്തേഷ്യയുടെ പോലും സഹായമില്ലാതെ, വേദനാരഹിതമായി നടത്തുന്ന സര്‍ജറി എന്നില്‍ അത്ഭുതമുളവാക്കി.

അങ്ങിനെ എന്നെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് ദിവസങ്ങള്‍ കടന്നു പോയി. ഒരു ചെറുപ്പക്കാരന്‍ ചികിത്സക്കായി എത്തി. അവനെ തല്‍കാലം ഫിറോസ്‌ എന്ന് വിളിക്കാം.

ചികിത്സ കഴിഞ്ഞ് അടുത്ത ദിവസം ഫിറോസ്‌ ആശുപത്രിയില്‍ വന്ന് ബഹളം വെച്ചു.

 "എനിക്കവര്‍ ചികിത്സയൊന്നും നടത്തിയിട്ടില്ല. എന്റെ കയ്യില്‍ നിന്നും വാങ്ങിയ പതിനാലായിരം രൂപ തിരിച്ചു നല്‍കണം." ഫിറോസ്‌ ആവശ്യപ്പെട്ടു.

അവന്‍ വന്ന ദിവസം ഞാനോ, സക്കീനയോ അവിടെ ഉണ്ടായിരുന്നില്ല.

ആശുപത്രി മുതലാളി അവനോട് അടുത്ത ദിവസം വരാന്‍ പറഞ്ഞു.

അങ്ങിനെ അടുത്ത ദിവസം ഞാന്‍ ഉള്ള സമയത്ത് ഫിറോസ്‌ വന്നു. തന്റെ മുന്‍ നിലപാട് ആവര്‍ത്തിച്ചു.

"അവര്‍ ചികിത്സയൊന്നും ചെയ്തിട്ടില്ലെന്ന് നിനക്കെങ്ങിനെ മനസ്സിലായി?" ഞാന്‍ ഫിറോസിനോട്‌ ചോദിച്ചു.

ഫിറോസ്‌ : "ഞാന്‍ ഒരു അലോപ്പതി ആശുപത്രിയില്‍ പരിശോധന നടത്തിയ ശേഷമാണ് ഇവിടേക്ക് വന്നത്. ഇവിടത്തെ ചികിത്സക്ക് ശേഷം വീണ്ടും ആ ഡോക്ടറെ പോയി കണ്ടു. അദ്ദേഹം പറഞ്ഞു ഒന്നും ചെയ്തിട്ടില്ലാ എന്ന്."

അവന്റെ വാക്കുകള്‍ കേട്ടപ്പോള്‍ ഞാന്‍ മനസാ അവനെ അഭിനന്ദിച്ചു.


സക്കീന ചികിത്സ നടത്തിയ ഒരു രോഗിയുടെ പോലും പിന്‍ഭാഗം പരിശോധിക്കാനുള്ള സാമാന്യ ബുദ്ധി എന്റെ മണ്ടയില്‍ കത്തിയില്ലല്ലോ.

"നിങ്ങള്‍ സക്കീന ഉള്ള സമയത്ത് വന്ന് അവരോട് കാര്യം പറയൂ. അവരുടെ ചികിത്സയെ കുറിച്ചുള്ള വിശദീകരണം അവരാണ് നല്‍കേണ്ടത്." ഞാന്‍ ഫിറോസിനോട്‌ പറഞ്ഞു.

അങ്ങിനെ അവന്‍ സക്കീനയുള്ള സമയത്ത് വന്ന് പണം തിരികെ ചോദിച്ചു. ഉമ്മയുടെ സ്വര്‍ണ്ണം പണയം വെച്ചാണത്രേ ചികിത്സാ ചെലവ് അവന്‍ സംഘടിപ്പിച്ചത്. ചികിത്സ ഒന്നും നടത്താത്ത സാഹചര്യത്തില്‍ പണം മടക്കിക്കിട്ടിയേ തീരൂ എന്നാ നിലപാടില്‍ ഫിറോസ്‌ ഉറച്ചു നിന്നു. എന്നാല്‍ സക്കീന പണം മടക്കികൊടുക്കില്ല എന്ന നിലപാടാണ് സ്വീകരിച്ചത്. ആസ്ത്രേലിയന്‍ ഉല്പന്നം കൊണ്ടുവരാന്‍ ഉള്ള ചിലവുകളെ പറ്റി അവള്‍ വിശദീകരിച്ചു. എങ്കിലും ഫിറോസ്‌ തന്റെ നിലപാടില്‍നിന്നും പിന്മാറിയില്ല. ആശുപത്രി മുതലാളിയും പണം തിരികെ കൊടുത്ത് പ്രശ്നം ഒതുക്കാന്‍ സക്കീനയോട് ആവശ്യപ്പെട്ടെങ്കിലും അവള്‍ അതിനു വഴങ്ങിയില്ല. 

ഒടുവില്‍ ഫിറോസ്‌ പോലീസില്‍ പരാതി നല്‍കി.

അങ്ങിനെ ഒരു ദിവസം എസ് ഐ എന്നെ ഫോണില്‍ വിളിച്ചു.
മേല്‍ പറഞ്ഞ ആശുപത്രിയില്‍ ഞാന്‍ ജോലി ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചു.

"ഉണ്ട്" ഞാന്‍ പറഞ്ഞു.
എസ് ഐ : "നിങ്ങള്‍ ആണോ ആ ചികിത്സ നടത്തിയത്?"
ഞാന്‍ : "ഞാനല്ല. ഫിറോസ്‌ എന്റെ പേരില്‍ ആണോ പരാതി തന്നിട്ടുള്ളത്?"
എസ് ഐ : "അല്ല. അവന്‍ സക്കീനയുടെ പേരിലാണ് പരാതി നല്‍കിയിട്ടുള്ളത്. പക്ഷെ സക്കീന മരുന്ന് എഴുതി കൊടുത്തിരിക്കുന്നത് നിങ്ങളുടെ പേരില്‍ ഉള്ള പ്രിസ്ക്രിപ്ഷന്‍ പാഡില്‍ ആണ്."

അതുകേട്ട് ഞാന്‍ ശരിക്കും ഞെട്ടി. "പടച്ചോനേ, എനിക്കിട്ടും പണി കിട്ടിയോ?"

"എന്റെ പ്രിസ്ക്രിപ്ഷന്‍ പാട് ഞാന്‍ കൈവശം വെച്ച് കൊണ്ടു നടക്കുന്നതല്ല. അത് ആശുപത്രിക്കാര്‍ അടിപ്പിച്ചു  നല്‍കിയതാണ്. ഞാന്‍ അവിടെ ഇരിക്കുമ്പോള്‍ അതില്‍ എഴുതും. അവിടെത്തന്നെ വെച്ച് പോരും. മറ്റാരെങ്കിലും അത് എടുക്കുന്നുണ്ടോ എന്ന് എനിക്ക് നോക്കാന്‍ കഴിയില്ല. നിങ്ങള്‍ക്ക് അതിലെ കയ്യെഴുത്തും ഒപ്പും എല്ലാം നോക്കിയാല്‍ അക്കാര്യം വെരിഫൈ ചെയ്യാമല്ലോ. ഞാന്‍ എഴുതിയ മറ്റു പ്രിസ്ക്രിപ്ഷനുകളുടെ കോപ്പി അവിടെ ഉണ്ടാകും." ഞാന്‍ എന്റെ ഭാഗം വ്യക്തമാക്കി.

എസ് ഐ : "നിങ്ങള്‍ എവിടെയാ പഠിച്ചത്?"

ഞാന്‍ : "കോയമ്പത്തൂരില്‍"

എസ് ഐ : "നിങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഒന്ന് കാണേണ്ടി വരും"

ഞാന്‍ : "എപ്പോള്‍ വേണമെങ്കിലും കൊണ്ടുവരാം"

എസ് ഐ : "സക്കീന ശരിക്കും ഡോക്ടര്‍ ആണോ?"

ഞാന്‍ : "എനിക്കറിയില്ല. ആണെന്ന് അവര്‍ പറയുന്നു. അവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഒന്നും ഞാന്‍ കണ്ടിട്ടില്ല."

എസ് ഐ : "നിങ്ങളുടെ പാഡില്‍ അവള്‍ തന്നെയാണ് എഴുതിയിരിക്കുന്നത്. അത് ഫിറോസും പറഞ്ഞു. പക്ഷേ അവളുടെ എഴുത്ത് കണ്ടാല്‍ വിദ്യാഭ്യാസം ഉള്ള ഒരാള്‍ എഴുതിയത് പോലെ ഇല്ല. അവളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഞാന്‍ കാണിച്ചു തന്നാല്‍ അത് ഒറിജിനല്‍ ആണോ എന്ന് താങ്കള്‍ക്ക് പറയാന്‍ കഴിയുമോ?"

ഞാന്‍ : "തീര്‍ച്ചയായും"

അങ്ങിനെ പോലീസ് മുഖാന്തിരം അവളുടെ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി എന്റെ കയ്യിലെത്തി.

ആറ് മാസം കൊണ്ട് ഡോക്ടര്‍ ആവുന്ന കോഴ്സിന്റെ സര്‍ട്ടിഫിക്കറ്റ്. സര്‍ട്ടിഫിക്കറ്റ് കണ്ടാല്‍ ഒറിജിനലിനേക്കാള്‍ പത്തിരട്ടി മികച്ചത്. ബംഗാളില്‍ ഉള്ള ഒരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ പേരില്‍.

ഞാന്‍ തറപ്പിച്ചു പറഞ്ഞു "ഇത് ഒറിജിനല്‍ അല്ല. വ്യാജ സര്‍ട്ടിഫിക്കറ്റ് ആണ്. ആറ് മാസം കൊണ്ട് ആയുര്‍വേദ ഡോക്ടര്‍ ആക്കുന്ന കോഴ്സ് ഇന്ത്യയില്‍ ഇല്ല. കൂടുതല്‍ വിശദാംശങ്ങള്‍ വേണമെങ്കില്‍ എ എം എ ഐ (ആയുര്‍വേദ മെഡിക്കല്‍ അസ്സോസിയേഷന്‍ ഓഫ് ഇന്ത്യ) യുടെ ജില്ലാ സെക്രട്ടറിയുടെ നമ്പര്‍ തരാം. ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടനയില്‍ അവള്‍ അംഗമാണോ എന്നും അറിയാമല്ലോ"

അങ്ങിനെ പോലീസ് അവളെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി.

കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം എസ് ഐ എന്നെ വീണ്ടും ഫോണില്‍ വിളിച്ചു.

"ബീറ്റ് റൂട്ട് മൂലക്കുരു ചികിത്സയില്‍ ഉപയോഗിക്കുന്നുണ്ടോ?" അദ്ദേഹം ചോദിച്ചു.

ഞാന്‍ : "ഞാന്‍ മനസ്സിലാക്കിയടത്തോളം ഇല്ല. പിന്നെ പൊതുവേ പച്ചക്കറികള്‍ കഴിക്കാന്‍ പ്രോത്സാഹിപ്പിക്കാറുണ്ട്."

എസ് ഐ : "അവള്‍ വ്യാജ ഡോക്ടര്‍ ആണ്. പൂര്‍വാശ്രമത്തില്‍ അവള്‍ തുന്നല്‍ക്കാരി (ടൈലര്‍) ആയിരുന്നു. പിന്നീട് ആയുര്‍വേദത്തിലേക്ക് തിരിഞ്ഞു. എസ് എസ് എല്‍ സി പോലും പാസ് ആയിട്ടില്ല. അവള്‍ക്കെതിരെ അറസ്റ്റ് വാറന്റ് ഇട്ടിട്ടുണ്ട്. അവള്‍ ആദ്യം മൂലക്കുരു പ്രദേശത്ത് കുറച്ച് കൈ ക്രിയകള്‍ നടത്തും. ഗ്ലൌസ് ഇട്ട് വിരല്‍ പിന്‍ഭാഗ വാതിലിലൂടെ ഒന്ന് അകത്ത് കയറ്റും. താന്‍ എന്തൊക്കേയോ ചെയ്യുന്നുണ്ട് എന്ന് രോഗിയെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടി. കുറച്ച് സമയം അങ്ങിനെ കളഞ്ഞ ശേഷം അവള്‍ ബാഗില്‍ വെച്ച് കൊണ്ടുവന്ന ബീറ്റ് റൂട്ട് ജ്യൂസ് അടിച്ചത് കൊണ്ട് എനിമ (വസ്തി) കൊടുക്കും. ശേഷം ടോയിലെറ്റില്‍ പോകാന്‍ പറയും. ബീറ്റ് റൂട്ട് ജ്യൂസ് വയറ്റില്‍ നിന്നും പോകുന്നത് കാണുമ്പോള്‍ ചോരയാണ് അതെന്ന് രോഗി തെറ്റിധരിക്കും. പിന്നീട് കൊടുക്കുന്ന സിറപ്പില്‍  വേദനക്കും ശോധനക്കും ഉള്ള ഇംഗ്ലീഷ് മരുന്നുകള്‍ പൊടിച്ച് ചേര്‍ത്താണ് നല്‍കുന്നത്. അതുകൊണ്ട് രോഗിക്ക് വേദനാ രഹിതമായ സുഖശോധന ലഭിക്കും. അപ്പോള്‍ രോഗി ഹാപ്പി. ഇതാണ് അവളുടെ ചികിത്സാ രീതി." എസ് ഐ തന്റെ കണ്ടെത്തല്‍ വിശദീകരിച്ചു.


"അപ്പോള്‍ അവള്‍ കുടുങ്ങും അല്ലേ?" ഒരു വ്യാജ ഡോക്ടറെ സമൂഹത്തിനു മുന്നില്‍ തുറന്ന് കാണിക്കപ്പെടുമല്ലോ എന്ന സന്തോഷത്തോടെ ഞാന്‍ ചോദിച്ചു.

എസ് ഐ : "പ്രയാസമാണ്. അവള്‍ക്ക് ഉന്നതങ്ങളില്‍ നല്ല ബന്ധം ഉണ്ട്. ഡി വൈ എസ് പി എല്ലാം ഈ കേസ്സിന്റെ കാര്യത്തില്‍ ഇടപെടുന്നുണ്ട്. അവള്‍ക്ക് "പല പല" സൈഡ് ബിസിനെസ്സും ഉണ്ടെന്നാണ് അറിയുന്നത്. മാത്രമല്ല ഇപ്പോള്‍ അവള്‍ ഫിറോസിനെതിരെ ഒരു പരാതി നല്‍കിയിട്ടുണ്ട്."

ഞാന്‍ : "ഫിറോസിനെതിരെ പരാതിയോ?"

എസ് ഐ : "അതെ. അവള്‍ ചികിത്സ നടത്തുമ്പോള്‍ അവന്‍ അവളെ കയറി പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നും, ആ പീഡന ശ്രമം വിജയിക്കാത്തതില്‍ ഉള്ള പ്രതികാരമായാണ് അവന്‍ പരാതി നല്‍കിയത് എന്നും അവള്‍ പറയുന്നു."

ഞാന്‍ : "അവള്‍ ഈ വിഷയം അന്ന് പറഞ്ഞില്ലല്ലോ. പീഡിപ്പിക്കാന്‍ നോക്കിയാല്‍ അവള്‍ അപ്പോള്‍ തന്നെ ബഹളം വെക്കേണ്ടതല്ലേ? "

എസ് ഐ : "ഈ ചോദ്യം ഞാന്‍ ചോദിച്ചു. പാവം പയ്യനല്ലേ, അവന്റെ ഭാവി കളയേണ്ടാ എന്ന് കരുതിയാണത്രേ അന്ന് പറയാതിരുന്നത്. ഇപ്പോള്‍ അവന്‍ പോലീസില്‍ പോയപ്പോള്‍ അവളും ആ കാര്യം പുറത്ത് വിട്ടതാണത്രേ."

"അത് അവളുടെ നമ്പര്‍ ആണ്" ഞാന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

എസ് ഐ : "അതെ. മാത്രമല്ല, പീഡന കേസ് പിന്‍വലിക്കണമെങ്കില്‍ മാന നഷ്ട പരിഹാരമായി 5 ലക്ഷം രൂപ നല്‍കണം എന്നും അവള്‍ ആവശ്യപ്പെട്ടിട്ടുണ്ട്."

ഞാന്‍ : "എന്നിട്ടിപ്പോള്‍ എന്താ കേസിന്റെ സ്ഥിതി?"

എസ് ഐ : "അവനും അറസ്റ്റ് വാറന്റ് കൊടുക്കുകയാണ്. പാസ്പോര്‍ട്ട് സ്റ്റേഷനില്‍ ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് മിക്കവാറും ഇനി അവനു എതിരാവും. അതിനുള്ള ഇടപെടലുകള്‍ നടക്കുന്നുണ്ട്. എന്റെ കയ്യില്‍ നിന്നും കേസ് പോകാനും സാധ്യതയുണ്ട്." നിസ്സഹായനായ ആ പോലീസുകാരന്‍ നിരാശയോടെ പറഞ്ഞു.

ഇപ്പോള്‍ അവനും ജാമ്യത്തില്‍ ആണ്. കേസ് തുടര്‍ന്നുകൊണ്ടിരിക്കുന്നു.

വ്യാജ ഡോക്ടര്‍ ആണെന്നറിഞ്ഞിട്ടും സക്കീനയെ തൊടാന്‍ പോലീസിന് കഴിഞ്ഞില്ല. അവള്‍ ഇപ്പോഴും മൂലക്കുരു ചികത്സ നടത്തി പണമുണ്ടാക്കി കൊണ്ടിരിക്കുന്നു. ഒരു വ്യാജ ഡോക്ടറെ തിരിച്ചറിയാന്‍ കഴിഞ്ഞവന്‍ പീഡന കേസില്‍ പ്രതിയുമായി.

നോക്കണേ നമ്മുടെ ഭ്രാന്താലയത്തിലെ ഓരോരോ കളികള്‍.

അബസ്വരം :
കണ്ടറിയാത്തവന്‍ കൊണ്ടറിയും !!!


സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട കൂടുതല്‍  പോസ്റ്റുകള്‍ക്ക് ഇവിടെ ക്ലിക്കുക

103 comments:

 1. സൂപ്പര്‍....സ്ത്രീകള്‍ക്ക് നിയമത്തിനു മുന്നില്‍ കൂടുതല്‍ പരിഗണന കിട്ടുന്നു എന്നാ കാരണം ചില മേഖലകളില്‍ അവര്‍ മുതലെടുപ്പ്‌ നടത്തുന്നു

  ReplyDelete
 2. ithpole ethra sakeenamaar....purampokinte karyamaayathkondu ini thattippu manassilayaaum manakedorth mindathavaraa kooduthalum

  ReplyDelete
 3. നന്നായി...
  ഹോമിയോപ്പതി മേഖലയിലാണ് വ്യാജന്മാര്‍ കൂടുതല്‍. നിയമം ഉണ്ടായാലും ഇല്ലെങ്കിലും ആളുകള്‍ ഈ തട്ടിപ്പുകലെല്ലാം കണ്ടാലും കൊണ്ടാലും പഠിക്കാതെ ക്യൂ നില്‍ക്കുന്നിടത്തോളം കാലം സക്കീനമാരും ഫാതിമാമാരും (കള്ളപ്പെരല്ല, രണ്ടതാണിയില്‍ "പ്രാക്ടീസ് ചെയ്യുന്ന വ്യാജ ഹോമിയോ ചികിത്സകയാണ്) തന്നെ കേമികള്‍... നമ്മളൊക്കെ വെറും ഏഴാം കൂലികള്‍.
  എനിക്കും ഇത് പോലുള്ള കുറെ അനുഭവങ്ങള്‍ ഉണ്ട്. വഴിയെ പോസ്റ്റാം.

  ReplyDelete
 4. സെക്കീന കൊള്ളാല്ലൊ. കുറച്ചു കഴിഞ്ഞാൽ പാവപ്പെട്ട​‍ൂരുവനു ഡോകടറാകാൻ കഴിയാത്ത അവസ്ഥവരും. ആഗ്രഹം തീർക്കാൻ അപ്പോൾ ചിലർ സ്വയം ചികിൽസ തുടങ്ങും. ഒരു മനസ്സമാധാനത്തിനു.:) അവളെ പാവപ്പെട്ട സെക്കീന എന്നു വിളിക്കാം. ഈ സെക്കീനയെ മൂരാച്ചിയെന്നും...

  ReplyDelete
 5. കള്ളന്മാരും കൊള്ളക്കാരും അരങ്ങു വാഴുന്ന കേരളം...
  ചിലര്‍ "ഡെയിലി നമ്മളെ ഓരോ ആപ്പിള്‍ കഴിപ്പിച്ചും പറ്റിക്കുന്നു " . ഇനി എന്തൊക്കെ കാണാന്‍ ഇരിക്കുന്നു.എന്തൊക്കെ കണ്ടാലും നമ്മള്‍ മലയാളികള്‍ പഠിക്കില്ലല്ലോ? വീണ്ടും തട്ടിപ്പുകാര്‍ക്ക് തല വച്ച് കൊടുക്കും.സെക്കീന ഒറ്റപെട്ട സംഭവമല്ല. എല്ലാ നാട്ടിലും കാണും ഇത്തരക്കാര്‍. മൂലക്കുരു ചികില്‍സാലയം പെട്ടികടകള്‍ പോലെ മുളച്ചു പൊന്തുന്നു. ഭൂരിഭാഗവും തട്ടിപ്പാണ്.

  ReplyDelete
 6. തട്ടിപ്പുകള്‍ കേരളത്തിന്റെ ഒഴിയാ ബാധയാണ്...നാം പെട്ട് കൊടുക്കാന്‍ മത്സരിക്കുമ്പോള്‍ തട്ടിപ്പുകാര്‍ക്ക് മറ്റു മാര്‍ഗ്ഗങ്ങള്‍ എന്തിനു...?

  ReplyDelete
 7. നോക്കണേ നമ്മുടെ ഭ്രാന്താലയത്തിലെ ഓരോരോ കളികള്‍.......

  ReplyDelete
 8. അമ്പടാ കള്ളീ..സക്കീന ആള് കൊള്ളാമല്ലോ... അവളുടെ വിദ്യാഭ്യാസ യോഗ്യതയും മുന്‍പരിചയവും ഒന്നും നോക്കാതെ ചികിത്സ നടത്താന്‍ സ്വകര്യം ചെയ്തു കൊടുത്ത ഹോസ്പിടല്‍ മുതലാളിയെ ആദ്യം പിടിച്ചു ജയിലില്‍ ഇടണം..എന്നിട്ട് അവള്‍ക്കും കൊടുക്കണം ഇതേപോലെ ഒരു ചികിസ്ത്സ ..പക്ഷെ ബീറ്റ് റൂട്ട് വച്ചല്ല . അവളുടെ പിന്‍ഭാഗ വാതിലില്‍ നല്ല ചുട്ടു പഴുത്ത ഇരുമ്പു ദണ്ട് വച്ചൊരു ചികിത്സേം നടത്തണം എന്നാലെ ഇവളൊക്കെ പടിക്കുള്ളൂ..

  ReplyDelete
 9. ഒരു നല്ല ലേഖനം. എന്നാലും ഇതിനെതിരെ പ്രതികരിക്കാന്‍ ആര്‍ക്കും കഴിയുന്നില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ആണ് വിഷമം. ഒരു പക്ഷേ ഇതായിരിക്കാം ജനാധിപത്യ വ്യവസ്ഥയുടെ കഴിവുകേട് അല്ലെ???

  ReplyDelete
 10. പ്രിയ അബ്സര്‍, ഇന്നത്തെ വ്യാജ ചികിത്സ രംഗത്തെ കുറിച്ചുള്ള വിവരങ്ങളെ പറ്റിയുള്ള ഒരു തുറന്ന ഓര്‍മ്മപ്പെടുത്തല്‍ തന്നെയായിരുന്നു താങ്കളുടെ DR .....നര്‍മത്തില്‍ പൊതിഞ്ഞു ആ വ്യാജനെ താങ്കളുടെ ശൈലിയില്‍ വളരെയേറെ തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു ,ഇതില്‍ ബാലിയാടായിപോയെങ്കിലും ഞങ്ങള്‍ക്ക് ഒരു നല്ല കഥ ലഭിച്ചല്ലോ .....ആശംസകള്‍ അബ്സര്‍

  ReplyDelete
 11. ഇത്തരം കേസുകള്‍ ജനാധിപത്യ വ്യവസ്ഥയുടെ പോരായ്മകളെ തുറന്നു കാട്ടുന്നതാണ്. ജനാധിപത്യ വ്യവസ്തയുടെ പോരായ്മകളെക്കാള്‍ അത് കൈകാര്യം ചെയ്യുന്നവരെ തിരഞ്ഞെടുക്കുമ്പോള്‍ ജനങ്ങള്‍ നടത്തുന്ന തെറ്റുകള്‍ ആണ് ഇത്തരക്കാരുടെ ഊര്‍ജം.
  ജനാധിപത്യ ശുദ്ധീകരിക്കാനുള്ള സമയം എന്നോ അതിക്രമിച്ചിരിക്കുന്നു.

  ReplyDelete
 12. പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍ എന്നല്ലേ... എന്നാലും പാവം ഫിറോസിന്റെ കാര്യം ഓര്‍ക്കുമ്പോഴാണ്...ഒരു തുന്നല്‍ക്കാരിയായ സക്കീനാന്റെ ധൈര്യം!! ഈ പോസ്റ്റ്‌ വളരെ നന്നായി അബ്സാര്‍...

  ReplyDelete
 13. ഡോക്ടര്‍മാര്‍ അല്ലാത്തവര്‍ ആശുപത്രി നടത്തുമ്പോള്‍ ഇത്തരം വ്യാജന്മാര്‍ക്ക്‌ ഉടമസ്ഥരെ പറ്റിക്കാന്‍ എളുപ്പമാണ്. പലപ്പോഴും ഉടമസ്ഥരെ പറ്റിച്ചാണ് ഇത്തരക്കാര്‍ അകത്ത് കടക്കുന്നത്. ഇവര്‍ കാണിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ പലപ്പോഴും ഒറിജിനലിനെ വെല്ലുന്നതായിരിക്കും. ഉടമസ്ഥര്‍ അതില്‍ വീഴുന്നു. ഡോക്ടര്‍മാരെ ആശുപത്രിയില്‍ ജോലിക്കെടുക്കുന്നതിനു മുന്‍പ്‌ അവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ കൊണ്ട് വെരിഫൈ ചെയ്യിക്കുന്ന നിയമം കൊണ്ടുവന്നാല്‍ ഇത്തരക്കാരെ ഒരു പരിധിവരെയെങ്കിലും കുടുക്കാന്‍ കഴിയും.

  ReplyDelete
 14. @ Peter,
  ഇത് കഥയല്ല. നടന്ന സംഭവം ആണ്.

  ReplyDelete
 15. ഡോക്റ്റർ സാറേ നല്ലൊരു പോസ്റ്റ്.അഭിനന്ദനങ്ങൾ.പിന്നെ തിരൂർക്കാരൻ ഡോക്റ്ററോട്.. ഞാനും തിരൂർ തന്നെയാണു.മെഡിക്കൽ കോളേജിൽ പഠിച്ച ഹോമിയോക്കാരേക്കാൾ നന്നായി ചികിത്സിക്കാനറിയുന്ന ആളുകളെ എനിക്കറിയാം..എന്റെ മൂന്നു മക്കളേയും ഞാൻ തന്നെയാണു ചികിത്സിക്കാറുള്ളത്.സംശയം വല്ലതും തോന്നിയാൽ മാത്രം.സുഹ്ര് ത്തുക്കളായ ഹോമിയോ ഡൊക്റ്റേഴ്സിനോട് ബന്ധപ്പെടും.ഇംഗ്ലീഷിലും മലയാളത്തിലും നല്ല ഒരു പാട് രഫറൻസ് പുസ്തകങ്ങൾ ലഭ്യമാണു.വളരെ ഡിവോട്ടടായ താല്പര്യമുള്ള ആളൂകൾക്കു പഠിക്കാവുന്ന ഒന്നാണു ഹോമിയോ എന്നു ഞാൻ മനസ്സിലാക്കുന്നു.സർട്ടിഫിക്കറ്റിനേക്കാൾ വേണ്ടത് നിരീക്ഷണശേഷിയാണ്.ഏതായാലും കൈവിട്ട കളീകൾക്കൊന്നും ഞമ്മളില്ലേ...

  ReplyDelete
 16. വളരെ നല്ലത്. ഇത്തരം ആളുകളെ നമുക്ക്‌ ഒന്നും ചെയ്യാന്‍ പട്ടില്ലായിരിക്കാം. പക്ഷെ ഇതിങ്ങനെ വെളിച്ചത്തു കൊണ്ടുവരുന്നത് പലരുടെയും കണ്ണ് തുറപ്പിക്കുകയെങ്കിലും ചെയ്യുമല്ലോ.

  ReplyDelete
 17. സക്കീന ആളുകളെ പറ്റിച്ചതിലല്ല ആ പാവം ഫിറോസിനെ കുടുക്കിയതിലാണ് സങ്കടം.....

  ReplyDelete
 18. ഫിറോസുമാര്‍ക്ക് ധാര്‍മ്മിക പിന്തുണ കൊടുക്കുകയാണ് ശരിക്കും പൊതുജനങ്ങള്‍ ചെയ്യേണ്ടിയിരുന്നത്, പക്ഷെ ആര്‍ക്കും സമയമില്ല.
  ഉന്നത സ്വാധീനങ്ങള്‍ക്ക് മുന്‍പില്‍ നിസ്സഹായരായ നിയമം വെറും നോക്കുകുത്തികളാകുന്നു!

  സാമൂഹ്യ പ്രസക്തിയുള്ള വിഷയം സരസമായി വിവരിച്ചു അബ്സാര്‍ അഭിനന്ദനങ്ങള്‍.

  ReplyDelete
 19. prasakthiyulla post........ aashamsakal......

  ReplyDelete
 20. വഞ്ചന ഇന്നൊരു പുത്തിരിയല്ലാ, തട്ടിപ് ഒരു പ്രശനവുമല്ലാ
  നമ്മുടെ നാട്ടില്‍ രോഗികള്‍ കൂടുതലാണ് അതു കൊണ്ട് ഈ ഫീല്‍ഡില്‍ പിടിച്ചു തട്ടിപ്പ് നടത്താന്‍ എളുപ്പമാണ്
  സൂക്ഷിക്കുക
  താങ്കളുടെ ഈ അനിഭവം തുറന്ന് പറഞ്ഞത് വളരെ ഇചിതമായി, മനസ്സിലാക്കുക

  ReplyDelete
 21. നമ്മുടെ നാട്ടിലെ കാര്യം വളരെ കഷ്ടം തന്നെ.

  ReplyDelete
 22. അബ്ദുൽ കെബീർ
  കഷ്ടം എന്ന് മാത്രമേ താന്കള്‍ പറഞ്ഞതിനോട് പ്രതികരിക്കാനുള്ളൂ... കഴിവ് എന്നതിനൊപ്പം കഴിവുകേട് കൂടി മനസ്സിലാക്കിയവനായിരിക്കണം നല്ല ഡോക്ടര്‍. കുറെ രോഗങ്ങളുടെ പേരും അതിനുള്ള മരുന്നുകളും ലക്ഷനങ്ങല്‍ക്കനുസരിച്ചു പ്രതിപാദിക്കുന്ന ബുക്ക് വായിച്ചാല്‍ താങ്കള്‍ക്കു ചികിത്സിക്കാം, പനിക്ക് പാരസെറ്റമോള്‍ കൊടുക്കുന്നത് പോലെ. പക്ഷെ മനുഷ്യശരീരതെയോ രോഗങ്ങലെയോ പറ്റി ഒരു ചുക്കും അറിയാതിരുന്നാല്‍ എപ്പോള്‍ പണി കിട്ടി എന്ന് ചോദിച്ചാല്‍ മതി. താങ്കളുടെ മക്കളുടെ കാര്യത്തില്‍ എനിക്ക് ഉത്ക്കന്ട തോന്നുന്നു. താങ്കളുടെ ഉപദേശികലായ ഡോക്ടര്‍ സുഹൃത്തുക്കളുടെ കാര്യത്തിലും. അവരും താങ്കളെ പോലെ പുസ്തകം മെഡിക്കല്‍ കോളേജ്‌ ആക്കിയവര്‍ ആയിരിക്കും.
  കുറച്ചു ശ്രദ്ധിച്ചാല്‍ നമുക്ക് പല കാര്യങ്ങളും സ്വന്തം ചെയ്യാന്‍ പറ്റും എന്ന് തോന്നും. പക്ഷെ അതിന്റെ സാങ്കേതിക വശങ്ങള്‍ പൂര്‍ണമായി മനസ്സിലാക്കാതെ ചെയ്‌താല്‍ അബദ്ധമായിരിക്കും ഫലം.
  മക്കളെ പഠിപ്പിക്കാനുള്ള വിവരം ഉണ്ടെന്നു കരുതി ആരെങ്കിലും സ്കൂളില്‍ അയക്കാതിരിക്കാരുണ്ടോ? വണ്ടി ഓടിക്കാന്‍ സ്വയം പഠിച്ചിട്ടുണ്ടെന്ന് കരുതി ലൈസെന്‍സ് എടുക്കാതെ ഓടിച്ചാല്‍ പോലീസ്‌ പിടിക്കും...

  ReplyDelete
 23. Dr.RK പറഞ്ഞതിനോട് പൂര്‍ണമായും യോജിക്കുന്നു.

  രോഗങ്ങളുടെ പേരും അതിനുള്ള മരുന്നുകളുടെ വിവരണങ്ങളും അടങ്ങിയ ധാരാളം ബുക്കുകള്‍ ഇന്ന് ലഭ്യമാണ്. അവയില്‍ മിക്കതും സാമാന്യമായ അറിവിന്‌ വേണ്ടി മാത്രം ഉള്ളതാണ്. ബാക്കിയുള്ളവ ഡോക്ടര്‍മാരുടെ അറിവിന്‌ വേണ്ടി ഉള്ളതും. മെഡിക്കല്‍ കൊളെജുകളില്‍ ആദ്യം തന്നെ രോഗവും ചികിത്സയും അല്ല പഠിപ്പിക്കുന്നത്‌. സ്കൂളില്‍ ഒന്നാം ക്ലാസില്‍ ആദ്യം തറ, പറ എന്ന് പഠിക്കുന്ന പോലെയാണ് മെഡിക്കല്‍ വിദ്യാഭ്യാസവും തുടങ്ങുന്നത്.അനാട്ടമി യും ഫിസിയോലജിയും എല്ലാം പഠിച്ച് കഴിഞ്ഞ ശേഷം, രണ്ടാം വര്ഷം അവസാനത്തിലാണ് ക്ലിനിക്കല്‍ വിഷയങ്ങളിലേക്ക് ഇറങ്ങുന്നത്. പിന്നെ പല തരം രോഗികളെ കണ്ടും അവര്‍ക്ക് മരുന്നുകള്‍ കൊടുക്കുമ്പോള്‍ ഉണ്ടാകുന്ന മാറ്റങ്ങളെ കുറിച്ചും എല്ലാം പഠിച്ചാണ് തിയറി, പ്രാക്ടിക്കല്‍, വൈവ കടമ്പകള്‍ കടന്നു ഒരാള്‍ ഡോക്ടര്‍ ആയി പുറത്തിറങ്ങുന്നത്.

  മാര്‍ക്കറ്റില്‍ ലഭ്യമായ ഒറ്റമൂലി പുസ്തകങ്ങള്‍ വായിച്ചു ചികിത്സിച്ചാല്‍ മതിയെങ്കില്‍ പിന്നെ എന്തിനാണ് നമ്മുടെ നാട്ടില്‍ മെഡിക്കല്‍ കോളജുകള്‍ ഉണ്ടാക്കുന്നത്‌ ??
  അഞ്ചര വര്ഷം മെഡിക്കല്‍ കോളേജില്‍ കയറി ഇറങ്ങേണ്ട വല്ല കാര്യവും ഉണ്ടോ?

  മെഡിക്കല്‍ കോളേജില്‍ പഠിച്ചവരെക്കാള്‍ നന്നായി ചികിത്സിക്കുന്ന, പെട്ടന്ന് രോഗ ശമനം നല്‍കുന്ന വ്യാജന്മാര്‍ ഹോമിയോയിലും ആയുര്‍വേദത്തിലും ഉണ്ടാകാം.പക്ഷെ അവര്‍ കൊടുക്കുന്നത് പലപ്പോഴും ഇംഗ്ലീഷ്‌ മരുന്നുകള്‍ ലേഹ്യത്തിലും അരിഷ്ടത്തിലും കലര്‍ത്തി നല്‍കി കൊണ്ടാണ്. ഹോമിയോ വ്യാജന്മാര്‍ അല്ലോപ്പതി മരുന്നുകള്‍ ലേബല്‍ നീക്കിയ ശേഷം കൊടുക്കുന്നു. അപ്പോള്‍ രോഗത്തിനു പെട്ടന്ന് താല്‍കാലിക ശമനം ലഭിക്കുകയും മറ്റു രോഗങ്ങള്‍ ശരീരത്തില്‍ ഉടലെടുക്കുകയും ചെയ്യുന്നു. പുതിയ രോഗം ഉണ്ടാകുമ്പോള്‍ അതിനെ മറ്റൊരു രോഗമായാണ് രോഗികള്‍ കാണുന്നത്. മുന്‍പ്‌ കഴിച്ച മരുന്നിന്റെ പാര്‍ശ്വഫലം ആണ് ഇതെന്ന് രോഗികള്‍ ഒരിക്കലും മനസ്സിലാക്കുന്നില്ല. വ്യാജന്‍ അപ്പോള്‍ കാണുന്ന രോഗത്തിനുള്ള ചികിത്സ അവിടെ തുടങ്ങുന്നു. രോഗി എന്നും രോഗിയായി ആ വ്യാജന്റെ വിഷം ബഹുമാനപൂര്‍വം അകത്താക്കുന്നു.

  ഇനി തിരൂരിലെ തന്നെ ഒരു വ്യാജന്റെ കാര്യം പറയാം - മജീദ്‌ ഗുരുക്കളുടെ. ആയുര്‍വേദ വ്യാജ ചികിത്സയില്‍ അദ്ദേഹം പ്രശ്സ്തനാണല്ലോ. അയാള്‍ തൈലം വില്‍ക്കാന്‍ ബസ്‌സ്റ്റാന്റിലും റോഡ്‌ അരികിലും അഭ്യാസം കാട്ടി നടന്ന വ്യക്തിയായിരുന്നു. അങ്ങിനെ സാവധാനം അയാളും ഭരണകൂടങ്ങളുടെ പിടിപ്പുകേട് കൊണ്ടും പൊതുജനങ്ങളുടെ അറിവില്ലായ്മ കൊണ്ടും ഡോക്ടര്‍ ആയി മാറി. കുറച്ചു മാസങ്ങള്‍ക്ക്‌ മുന്‍പ്‌ ഒരു രോഗിയുടെ പരാതിയെ തുടര്‍ന്ന് അയാളുടെ ക്ലിനിക്ക്‌ പോലീസ് റൈഡ് ചെയ്തു. അന്ന് അവിടെ നിന്നും കണ്ടെത്തിയത് തടി വെക്കാനുള്ള ലെഹ്യങ്ങളില്‍ കലര്‍ത്തിയ കാലാവധി കഴിഞ്ഞ ഇന്ഗ്ലിഷ് മരുന്നുകള്‍ ആണ്.
  അയാളെ പോലീസ് അറസ്റ്റ് ചെയ്യാനുള്ള വാറന്റ് ഇട്ടപ്പോള്‍ ഗുരുക്കള്‍ മുങ്ങി. ഒപ്പം പത്രത്തില്‍ ഒരു പരസ്യവും "അപൂര്‍വ പച്ച മരുന്നുകള്‍ തേടി മജീദ്‌ ഗുരുക്കള്‍ ബംഗാളിലേക്ക്".
  പിന്നെ മുന്ക്കൂര്‍ ജാമ്യം എല്ലാം നേടിയാണ് അയാള്‍ വീണ്ടും തിരൂരില്‍ തിരിച്ചെത്തിയത്. തിരിച്ചെത്തിയ ഉടനെ അയാള്‍ക്ക് പൗരാവലിയുടെ ഒരു സ്വീകരണം. സ്വന്തം കാശ് ഉപയോഗിച്ചാണ് അയാള്‍ ആ ചടങ്ങ് നടത്തിയത് എന്ന് പറയേണ്ടതില്ലല്ലോ. ആ സ്വീകരണത്തില്‍ കള്ള ഗുരുക്കളെ പൊന്നാട അണിയിച്ചത് മറ്റാരുമായിരുന്നില്ല... സാംസ്കാരിക കേരളത്തിന്റെ മൊത്ത വ്യാപാരി സുകുമാര്‍ അഴീക്കോട്‌.!!!
  ഒന്നുമില്ലാതെ സുകുമാര്‍ അഴീക്കോട്‌ അയാള്‍ക്ക് പൊന്നാട അണിയിക്കുമോ എന്ന് സാധാരണക്കാരന്‍ ചിന്തിക്കുന്നു. കാശ് കിട്ടിയാല്‍ സുകുമാര്‍ അഴീക്കോട്‌ മജീദിനെ അല്ല, ഗര്‍ഭസ്ഥ ശിശുവിനെ വരെ പുകഴ്ത്തി സംസാരിക്കും എന്നത് അദ്ധേഹത്തെ ശ്രദ്ധിക്കുന്നവര്‍ക്ക് അറിയാവുന്നതാണല്ലോ.

  സ്വന്തം ആരോഗ്യം വ്യാജന്മാരുടെ മുന്നില്‍ അടിയറ വെക്കുന്നതിനു മുന്‍പ്‌ രണ്ടുവട്ടം ചിന്തിക്കുക.
  ആര്‍ ക്കെ ഡോക്ടര്‍ പറഞ്ഞ പോലെ "മക്കളെ പഠിപ്പിക്കാനുള്ള വിവരം ഉണ്ടെന്നു കരുതി ആരെങ്കിലും സ്കൂളില്‍ അയക്കാതിരിക്കാരുണ്ടോ?"
  പത്താം ക്ലാസ്സിലെ എല്ലാ പാഠഭാഗങ്ങളും പഠിച്ച ഒരു കുട്ടിക്ക്‌ പനി പിടിച്ചു പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ല എന്ന് കരുതുക. ആ കുട്ടിയെ പനിയുടെ ഒഴിവു കഴിവുകള്‍ പറഞ്ഞ് പരീക്ഷ എഴുതാതെ പ്ലസ്‌ ടു വിനു ചേര്‍ക്കുമോ ??????

  ReplyDelete
 24. ഈശ്വരാ... ഇത് വെറുതെ വിടാമോ ? ആ "ഡോക്ടര്‍ സക്കീന" യ്ക്കെതിരെ ഒന്നും ചെയ്യാന്‍ ആവില്ലേ ! ആ പാവം പയ്യനെ
  കള്ളക്കേസില്‍ കുടുക്കിയത് സമ്മതിച്ചു കൊടുക്കാന്‍ ആവുമോ !! സ്ത്രീകള്‍ക്ക് കിട്ടുന്ന നിയമാനുകൂല്യം ദുരുപയോഗം ചെയ്യാനും
  ഇങ്ങനെ കുറെ ജന്മങ്ങള്‍ ഉണ്ടാവും! ഈ പോസ്റ്റ്‌ ബ്ലോഗില്‍ ഒതുങ്ങിപ്പോവരുതെന്നു ആഗ്രഹിക്കുന്നു... അതിനു എന്താണ് ചെയ്യാനാവുക ?

  ReplyDelete
 25. ഈശ്വരാ!!! ഇത് സത്യമോ? അവളെ പൊക്കാന്‍ നമ്മുടെ ചാണ്ടി സാറിനും പറ്റില്ലേ?

  ReplyDelete
 26. ഇതുപോലുള്ള എണ്ണമറ്റ സക്കീനമാർ നമ്മുടെ കൊച്ചു കേരളത്തിൽ വിലസുന്നുണ്ട്. കലികാലം അല്ലാതെന്ത് പറയാൻ..

  ReplyDelete
 27. ഇത്തരക്കാര്‍ തെളിവുകള്‍ അവശേഷിപ്പിക്കാതെയാണ് കാര്യങ്ങള്‍ നടത്തുക. ഈ സംഭവത്തില്‍ സക്കീന എഴുതികൊടുത്തത് എന്റെ പേരില്‍ ഉള്ള പ്രിസ്ക്രിപ്ഷന്‍ പാഡില്‍ ആണ്. പലപ്പോഴും ഇത്തരക്കാരുടെ പ്രിസ്ക്രിപഷനുകള്‍ വെള്ള കടലാസില്‍ ആയിരിക്കും. ഊരും, പേരും ഒന്നും ഉണ്ടാവില്ല എന്ന് ചുരുക്കം. അതുപോലെ തന്നെ അവര്‍ വാങ്ങുന്ന പണത്തിന് രശീതിയോ മറ്റു രേഖകളോ ഉണ്ടാവില്ല. അപ്പോള്‍ കേസ്‌ കോടതിയില്‍ എത്തുമ്പോള്‍ സ്വാഭാവികമായും പരാജയപ്പെടുന്നു. ഇത്തരം കേസുകള്‍ അനന്തമായി നീണ്ടു പോവുകയും ചെയ്യുന്നു. എല്ലാ രേഖകളും ഉള്ള കേസുകള്‍ പോലും നമ്മുടെ കോടതികളില്‍ നിന്നും വേണ്ടത്ര തെളിവില്ല എന്നും മറ്റും പറഞ്ഞു തള്ളി പോകുന്നത് സ്ഥിരം കാഴ്ച ആണല്ലോ.

  പിന്നെ ഇത്തരക്കാര്‍ക്ക് എതിരെ നിരവധി കേസുകള്‍ ആയുര്‍വേദ ഡോക്ടര്‍മാരുടെയും, ഹോമിയോ ഡോക്ടര്‍മാരുടെയും സംഘടനകള്‍ കോടതികളില്‍ നല്‍കിയിട്ടുണ്ട്. പാരമ്പര്യ ചികിത്സ എന്ന പേരില്‍ നടത്തുന്ന ഇത്തരം ചികിത്സകള്‍ നിര്‍ത്തലാക്കാന്‍ വേണ്ടി സുപ്രീം കോടതിയില്‍ ഇപ്പോള്‍ കേസ്‌ നടന്നു കൊണ്ടിരിക്കുകയാണ്.

  കേരളത്തില്‍ ഏകദേശം പതിനായിരത്തോളം ആയുര്‍വേദ യോഗ്യത നേടിയ ഡോക്ടര്‍മാര്‍ ആണ് ഉള്ളത്. എ എം എ ഐ നടത്തിയ ഒരു കണക്കെടുപ്പില്‍ അമ്പതിനായിരത്തില്‍ അധികം വ്യാജന്മാര്‍ ഉണ്ട്. രാഷ്ട്രീയക്കാര്‍ അവരെ പിണക്കാത്തതും ഈ വോട്ട് ബാങ്ക് മുന്നില്‍ കണ്ടിട്ടാണ്. ഒരു തവണ കേസ്‌ കോടതിയില്‍ എത്തിയപ്പോള്‍ സര്‍ക്കാര്‍ വാദിച്ചത് 'പാരമ്പര്യ വൈദ്യന്‍മാരുടെ തൊഴില്‍ ചെയ്യാനുള്ള അവകാശം നിഷേധിക്കരുത്' എന്നാണ്. ഈ വാചകം ആണ് പാരമ്പര്യക്കാര്‍ മറ്റുള്ളവരുടെ അനുകമ്പ പിടിച്ചുപറ്റാന്‍ വേണ്ടി ഉപയോഗിക്കുന്നത്.
  എന്നാല്‍ പഴയ വൈദ്യകുടുംബങ്ങളിലെ പുതിയ തലമുറയില്‍ പെട്ട ഭൂരിപക്ഷം പേരും ഇന്ന് അംഗീകൃത യോഗ്യതയുള്ള ആയുര്‍വേദ ഡോക്ടര്‍മാര്‍ ആണ് എന്നതാണ് വസ്തുത. പഠിച്ച് ആയുര്‍വേദ കോളേജില്‍ പ്രവേശനം നേടാന്‍ കഴിയാത്ത, പത്താം ക്ലാസ്‌ പോലും പാസ്‌ ആകാത്തവരാണ് പാരമ്പര്യ ലേബലില്‍ ഇന്ന് ഡോക്ടര്‍ പട്ടം ചമയുന്നത്.

  വീടുകളില്‍ കയറി മോഷ്ടിക്കുന്ന ഒരു കള്ളന്റെ മകന്‍ മോഷണം നടത്തിയാല്‍ അത് പാരമ്പര്യമാണ്, അവന്റെ കുലത്തൊഴില്‍ ആണ്, അവന് കഞ്ഞി കുടിക്കാന്‍ മറ്റു മാര്‍ഗമൊന്നും ഇല്ല എന്ന് പറഞ്ഞ് നമ്മുടെ കോടതികളും പോലീസും അവനെ വെറുതെ വിടുമോ??
  ഈ നയമാണ് ഭരണകൂടങ്ങള്‍ ചെയ്യുന്നത്.


  പല വ്യാജന്മാരും മരുന്ന് എഴുതികൊടുക്കുന്ന രീതിയും രസകരമാണ്. എല്ലാ മരുന്നുകളുടെയും കുപ്പികള്‍ അവരുടെ പരിശോധന മുറിയില്‍ വെച്ചിട്ടുണ്ടാകും. ആ കുപ്പികളുടെ മുകളില്‍ ഏതു രോഗത്തിനാണ് ആ മരുന്ന് ഉപയോഗിക്കുന്നത് എന്നും എഴുതിയിട്ടുണ്ടാകും. എന്നിട്ട് രോഗി വന്ന് രോഗവിവരം പറയുമ്പോള്‍ കുപ്പികള്‍ പരതി ബന്ധപ്പെട്ട മരുന്ന് കണ്ടു പിടിക്കും. എന്നിട്ട് ആ കുപ്പിയുടെ ലേബല്‍ നോക്കി സ്പെല്ലിംഗ് തെറ്റാതെ എഴുതി കൊടുക്കും. കുട്ടികള്‍ സ്കൂളില്‍ കോപ്പി എഴുതുന്ന പോലെ. മരുന്നിന്റെ പേര് പോലും ഓര്‍ത്തിരിക്കാനുള്ള വിവരമോ ബുദ്ധിയോ അവര്‍ക്കുണ്ടാവില്ല എന്ന് ചുരുക്കം. ഇത് തമാശയായി പറഞ്ഞതല്ല. ഇത്തരത്തില്‍ മരുന്ന് എഴുതി കൊടുക്കുന്ന ഒരു വ്യാജ മുസ്ല്യാരെ എനിക്ക് നേരിട്ടറിയാം.

  പിന്നെ ഒരുവ്യാജന്‍ എഴുതി കൊടുത്ത ലിസ്റ്റിലെ കഷായ മരുന്നകളുടെ പേര് താഴെകൊടുക്കുന്നു....
  ദശമൂലം,വലിയ പഞ്ചമൂലം, ചെറിയ പഞ്ചമൂലം, ഓരില, മൂവില, ഞെരിഞ്ഞില്‍ എന്നിവ കഷായം വെച്ച് രണ്ടു നേരം കുടിക്കുക.

  ഈ ലിസ്റ്റ് പൊട്ടിച്ചിരിയോടെ എനിക്ക് കാണിച്ചു തന്നത് ഒരു ആയുര്‍വേദ കൊത്തുമരുന്ന് കടക്കാരന്‍ ആണ്. ഈ ലിസ്റ്റ് വായിച്ചപ്പോള്‍ നിങ്ങള്‍ക്ക്‌ വല്ല അസ്വാഭാവികതയും തോന്നിയോ? ഉണ്ടാകാന്‍ സാധ്യതയില്ല. നിങ്ങള്‍ക്ക്‌ കാര്യം മനസ്സിലായില്ലെങ്കില്‍ താഴെ പറയുന്നവ ശ്രദ്ധയോടെ വായിക്കുക.

  വലിയ പഞ്ചമൂലം എന്ന ഗണത്തിലെ മരുന്നുകള്‍ ഇവയാണ് - കൂവളം, കുമിഴ്, മുഞ്ഞ, പാതിരി, പലകപ്പയ്യാനി.

  ചെറിയ പഞ്ചമൂലം - ചെറുവഴുതിന, വന്‍വഴുതിന, ഓരില, മൂവില, ഞെരിഞ്ഞില്‍.

  വലിയ പഞ്ചമൂലവും, ചെറിയ പഞ്ചമൂലവും ഒന്നിച്ച് ചേര്‍ന്നതിനെയാണ് ദശമൂലം എന്ന് പറയുക.

  അപ്പോള്‍ എവിടെക്കെയോ കേട്ട മരുന്നുകള്‍ വെച്ച് കീറുകയാണ് ഇഷ്ടന്‍ ചെയ്തിരിക്കുന്നത്. ദശമൂലത്തെ കുറിച്ചോ പഞ്ചമൂലത്തെ കുറിച്ചോ പോലും അറിവില്ലാത്ത പാരമ്പര്യ വൈദ്യന്‍ ...

  ഈ വിഷയം കൂടുതല്‍ പേരിലേക്ക് എത്തിക്കാനായി സുഹൃത്തുക്കളുമായും മറ്റും ഷെയര്‍ ചെയ്യാന്‍ അഭ്യര്‍ത്തിക്കുന്നു.

  ReplyDelete
  Replies
  1. വളരെ നന്ദി ഇങ്ങനെ ഒന്ന് പ്രസിദ്ദീകരിച്ചതിനു.....പക്ഷെ സമൂഹത്തില്‍ നിന്നും ഇതിനു പൂര്‍ണമായും തുടച്ചു മാറ്റാന്‍ കഴിയാത്തിടത്തോളം കാലം വ്യാജന്മാരുടെ എണ്ണം കൂടുതലകുകയെ ഉള്ളൂ ...ബി എ എം എസ്...ഡിഗ്രീ ഉള്ളവര്‍ പോലും അതിന്റെ പെരില്‍ തട്ടിപ്പുകള്‍ നടത്തുന്നുണ്ട് ...ആറു മാസത്തെയും മൂന്നു മാസത്തെയും ഉഴിച്ചില്‍ കോഴ്സുകള്‍ നടത്തി ലാഭമുണ്ടാക്കാന്‍ ശ്രമിക്കുന്ന ഡോക്ടര്‍ മുതലാളിമാര്‍ പതിനായിരങ്ങള്‍ വരും ഇന്ന് ഇന്ത്യയില്‍ ....ഇല്ലെന്നു സമര്‍ഥിക്കാന്‍ ആര്‍ക്കുമാവില്ല.ഞാന്‍ പതിമ്മൂന്നു വര്‍ഷമായി കേരളത്തിനകതും പുറത്തുമുള്ള വിവിധ ആശുപത്രികളില്‍ ജോലി ചെയ്യാന്‍ തുടങ്ങിയിട് ...തികഞ്ഞ ആത്മ വിശ്വാസം ഉണ്ടെങ്കില്‍ പോലും ഡോക്ടറുടെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു രോഗിക്ക് ചികിത്സ ചെയ്യാന്‍ ഇപ്പോഴും കഴിയില്ല ...മാത്രമല്ല ചെയ്യാന്‍ പാടില്ല....പക്ഷെ ഇതെല്ലം കാറ്റില്‍ പറത്തി മസ്സാജ് എന്ന പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ പുറത്തു കൊണ്ട് വരാനോ നിയന്ത്രിക്കാനോ ആരും തയ്യാറാവുന്നില്ല എന്നതാണ് സത്യം ...ഏറ്റവും മികച്ച ആയുര്‍വേദ ചികിത്സ ചെയ്യുന്ന എത്ര ആശുപത്രികള്‍ ഇന്ന് കേരളത്തില്‍ ഉണ്ടെന്നു ആര്‍കും പറയാന്‍ കഴിയാത്ത സാഹചര്യം ആണ് ഉള്ളത്.വ്യാജന്മാരുടെ തട്ടിപ്പുകളില്‍ ശരിക്കുള്ള പാരമ്പര്യ ചിക്ത്സകരുടെ പേരിന്നു കളങ്കം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.ആയുര്‍വേദത്തിന് പുരാതന ചികിത്സകരുടെ സംഭാവന മറക്കാന്‍ കഴിയില്ല ..അവരുടെ പരിശ്രമങ്ങളുടെയും കണ്ടുപിടുതങ്ങളുടെയും ഫലമായുള്ള ചിക്ത്സകളും മരുന്നുകളും മാത്രമേ ഇന്നും ആയുര്‍വേദ ചികിത്സകളില്‍ പ്രകടമായുള്ളൂ..ബാക്കിയെല്ലാം കച്ചവട ലാഖവത്തോടെയുള്ള വ മാത്രം.....ആയിരം രൂപയെങ്കിലും പോക്കെറ്റില്‍ ഇല്ലാത്തവന് ആയുര്‍വേദം നിഷിദ്ധമാണെന്നുള്ള സമീപനം മാറ്റിയില്ലെങ്ങില്‍,,ശരിയായ അറിവ് പകര്‍ന്നു കൊടുക്കാന്‍ കഴിഞ്ഞില്ലങ്ങില്‍ ..ശരിയായ ആയുര്‍വേദ മരുന്നുകള്‍ വിപണിയില്‍ കൊണ്ട് വന്നില്ലെങ്ങില്‍ വരും തലമുറയെ കാത്തിരിക്കുന്നത് ഒരു വലിയ ദുരന്തം തന്നെയായിരിക്കും ...ആയുര്‍വേദത്തിന്റെ മാഹാത്മ്യം അറിയാത്ത ശരിയായ ആയുര്‍വേദതിനെ പോലും വിശ്വസിക്കാത്ത ഒരു തലമുരയായിരിക്കും ഇനി ഉണ്ടാകുക....

   Delete
  2. അതെ ഇത്തരക്കാര്‍ ആയുര്‍വേദത്തിനു നല്‍കുക ചീത്തപ്പേര് മാത്രമായിരിക്കും.

   Delete
 28. പീഡിപ്പിക്ക പ്പെടുന്ന സ്ത്രീക്ക് നല്‍കിയ നിയമ പരിരക്ഷ വര്‍ധിച്ച തോതില്‍ ഇന്ന് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്.
  എന്ത് പ്രതിവിധിയെന്നു നിയമ ലോകം കണ്ടെത്തെണ്ടതുണ്ട്.നല്ല ലേഘനം.ആശംസകള്‍.

  ReplyDelete
 29. നിയമ വ്യവസ്ഥയുടെ അപചയം .... ഈ വിവരം മാധ്യമങ്ങള്‍ വഴി പുറത്തു വിട്ടാല്‍ സക്കീനയുടെ കാര്യം നാട്ടുകാര്‍ ഏറ്റെടുക്കും എന്ന് കരുതുന്നു .... അവള്‍ മൂലക്കുരു ചികില്‍സിച്ചു വിട്ട കുറെ ആളുകള്‍ കാണുമല്ലോ നാട്ടില്‍ ... നിയമം ഇത്തരക്കാരെ കുടുക്കുമെന്നു പ്രതീക്ഷിക്കുകയെ വേണ്ട ...

  നല്ല എഴുത്ത് ...

  ReplyDelete
 30. എന്നാലും എന്റെ സക്കീനാ...

  ReplyDelete
 31. എന്റെ ഈശ്വര..ഇതിനെതിരെ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലേ.

  ReplyDelete
 32. Dr. Absar Mohamed,
  ഇത്രയും details അറിയാവുന്നതുകൊണ്ട്‌ , താങ്കള്‍ക്ക് ഈ വിവരം സുകുമാര്‍ അഴീക്കോടിനെ ഒന്ന് അറിയിച്ചുകൂടെ? എന്താണ് അദ്ദേഹത്തിന് പറയാനുള്ളത് എന്ന് നമുക്കൊന്ന് അറിഞ്ഞിരിക്കാമല്ലോ ...

  ReplyDelete
 33. സുകുമാര്‍ അഴീക്കോടിനെ ഈ വിവരം അറിയിച്ചാല്‍ മാത്രം ഗുണം ഉണ്ടാകില്ല.പ്രതികരിക്കണമെങ്കില്‍ ഒപ്പം 'ഗാന്ധിയെയും' കൊടുക്കേണ്ടി വരും.

  പിന്നെ ഞാന്‍ വ്യക്തിപരമായി അറിയുന്ന വ്യക്തിയല്ല സുകുമാര്‍ അഴീക്കോട്‌. നിങ്ങള്‍ക്കാര്‍ക്കെങ്കിലും പരിചയമുണ്ടെങ്കില്‍ ഞാന്‍ വരാം.

  പിന്നെ ഈ വിവരങ്ങള്‍ ഒന്നും രഹസ്യമല്ല. ലെഹ്യങ്ങളില്‍ ഇംഗ്ലീഷ് മരുന്ന് ചേര്‍ക്കുന്നത് പോലീസ്‌ ആണ് കണ്ടു പിടിച്ചത്. പക്ഷെ പിന്നെ എല്ലാം ഒതുക്കുന്നു. രാഷ്ട്രീയക്കാരും റിസര്‍വ്‌ ബാങ്ക് പുറത്തിറക്കുന്ന ഗാന്ധിതലയുള്ള കടലാസു കഷ്ണങ്ങളും ചേര്‍ന്ന്.

  ReplyDelete
 34. അയ്യോ...പാവം ആ രോഗി,കാശും പോയി കേസും ആയി.

  ReplyDelete
 35. ഇതൊക്കെ വെറും സാമ്പിള്‍ മാത്രമല്ലേ ഇതിലും വലുത് കിടക്കുന്നു
  :)

  ReplyDelete
 36. വേലി തന്നെ വിളവു തിന്നുന്ന കാലം ... ഈ സക്കീനത്ത ചിലപ്പോള്‍ ബ്രീട്ട്രൂറ്റ്‌ ബീവി ആയിരിക്കും..കറാമത്തുള്ള ആളാകും. ... അത് കൊണ്ട് ജാഗ്രതൈ...

  ReplyDelete
 37. എന്നാലും എന്‍റെ അബ്‍സാറേ......സക്കീന ഒപ്പിച്ച പണിയേ..... ഇനി ആര്‍ക്കെങ്കിലും വിൿസ് ഗുളിക ആടലോടകത്തില്‍ അരച്ചുകൊടുത്തിരിക്കുന്നോ ആവോ?............. ഈയിടെയായി(കുറേകാലങ്ങളായി) താങ്കളിപ്പറഞ്ഞ രോഗത്തിന്‍റെ പോസ്റ്ററ്‍ കാരണം ഒരു പരിപാടിയുടെയും പോസ്റ്റര്‍ ഒട്ടിക്കാന്‍ വയ്യ. ഒന്നിടവിട്ട ദിവസങ്ങളില്‍ ആ ചികിത്സകരുടെ പോസ്റ്റര്‍ നമ്മുടെ പോസ്റ്ററിനെ മറച്ചിരിക്കും. ഈ രോഗത്തിന്റെ പേരും പോസ്റ്ററും കാണാതെ ഒരു യാത്രക്കാരും ഉണ്ടാകില്ല. മതിലും ബാനറും ബസ്‍സ്റ്റോപ്പും നല്ല ഡിസൈനിംഗില്‍ അവര്‍ ഒട്ടിച്ചു മറച്ചിരിക്കും. അപ്പോള്‍ ഈ രോഗത്തിനു ചികിത്സയും പൂര്‍ണ്ണമായും മാറ്റാം എന്ന ഈ പോസ്റ്ററിന്‍റെ സത്യാവസ്തയും എന്താണ്?

  ReplyDelete
 38. വളരെ പ്രയോജനകരമായപോസ്റ്റ്..നന്ദി...

  ReplyDelete
 39. @Anu,
  ഈ രോഗം എന്നല്ല,ഏതു രോഗവും പൂര്‍ണമായി മാറ്റാം എന്ന രീതിയില്‍ വാഗ്ദാനം നടത്തുന്നതിനോട് എനിക്ക് യോജിപ്പില്ല. നമുക്ക്‌ നോക്കാം, ഭേദം കിട്ടും തുടങ്ങിയ വാക്കുകള്‍ ആണ് രോഗിയുടെ മുന്നില്‍ ഞാന്‍ സാധാരണയായി ഉപയോഗിക്കാറുള്ളത്.
  കാരണം പൂര്‍ണശമനം വാഗ്ദാനം ചെയാന്‍ മാത്രം കഴിവുള്ളവരല്ല മനുഷ്യന്മാര്‍.

  പിന്നെ ഈ പറഞ്ഞ രോഗത്തിനു പൂര്‍ണ ശാന്തി മറ്റു രോഗങ്ങളെ അപേക്ഷിച്ചു പ്രയാസമാണ്. ഭക്ഷണനിയന്ത്രണം വേണം.
  ചിരുവില്വാധി കഷായം സാധാരണ ഗതിയില്‍ ഗുണം ചെയ്യാറുണ്ട്. മല്‍സ്യ മാംസങ്ങള്‍, എരിവ്, പുളി എന്നിവ കുറച്ച് നാരുള്ള ഭക്ഷണങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുക. നാടന്‍ മോരു വളരെ ഗുണകരമാണ്.
  രോഗിയുടെ വിശദാംശങ്ങള്‍ക്ക് അനുസരിച്ചാണ് കൂടുതല്‍ വ്യക്തമായ മരുന്നുകള്‍ പറയാന്‍ കഴിയുക.

  ReplyDelete
 40. ബ്ലോഗില്‍ ആയുര്‍വേദക്കാരനെ കണ്ടതില്‍ സന്തോഷം... ബ്ലോഗില്‍ പാരമ്പര്യക്കാര്‍ക്കൊക്കെ നല്ല ഡിമാന്‍റാ... ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യുന്നുണ്ടേ... ബ്ലൊഗ് ഫോളോ ചെയ്യുന്നുമുണ്ട്.

  പാരമ്പര്യം എന്ന കള്ള നാണയത്തെ തടയാന്‍ നാളിതുവരെ ആയുര്‍വേദ ഹോമിയൊ ചികിത്സകരും സംഘടനകളും നടത്തിയ ശ്രമങ്ങളെ പ്രധിരോധിക്കുന്ന നടപടികളാണ് അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.

  ReplyDelete
 41. നന്ദി ജിഷ്ണു...
  അധികാരി വര്‍ഗത്തിനു വോട്ടില്‍ മാത്രമാണല്ലോ കണ്ണ്...

  ReplyDelete
 42. ഇതാണ് ഞാന്‍ പെണ്ണൊ രുംബട്ടാല്‍ എന്ന് പറഞ്ഞത് പെണ്ണായാല്‍ എന്ത് ചെയ്യാം ചോദിക്കാനും പറയാനും പറ്റില്ല

  ReplyDelete
 43. താങ്കള്‍ പറഞ്ഞത് സത്യമാണ് മൂസാക്കാ....

  ReplyDelete
 44. ഇങ്ങനെയുള്ള എത്രയോ സക്കീനന്മാര്‍ സക്കീനികള്‍ വൈദ്യ ലോകത്ത് വിലസുന്നു..എത്രയോ കേസുകള്‍ നമ്മള്‍ ചാനലില്‍ കൂടിയും പത്രങ്ങളില്‍ കൂടിയും കേള്‍ക്കുന്നു.. പോലീസ് പിടിച്ചു എന്ന്‌ മാത്രമേ അറിവ് പൊതു ജനത്തിന് മാധ്യമങ്ങള്‍ വഴി അറിയാന്‍ കഴിയുന്നോള്ളൂ.. പിന്നെ അവര്‍ക്ക് ശിക്ഷ കിട്ടിയോ ഇല്ലയോ എന്ന്‌ ഒരു വിവരവും അറിയാന്‍ കഴിയുന്നില്ല. അവരുടെ സ്വാധീനം ഉപയോഗിച്ച് എല്ലാം തേച്ചു മാച്ചു കളഞ്ഞു വീണ്ടും കള്ളപ്പേരില്‍ വിലസുന്നു.. നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ എന്തും ആവാമല്ലോ പിശാചുകള്‍ക്ക്...ആര് ചോദിക്കാനാ..ചോദിച്ചാല്‍ വാദി പ്രതി ആവും ഫിറോസിനെ പോലെ...

  www.ettavattam.blogspot.com

  ReplyDelete
 45. ആരോഗ്യരംഗത്താണ് കൂടുതല്‍ സക്കീന മാരുള്ളത്
  ഏറ്റവും അധികം ചൂഷണം നടക്കുന്നതും ഈ രംഗത്താണ്
  അബ്സാര്‍ പറ്റുമെങ്കില്‍ ഏതെങ്കിലും പത്രക്കര്‍ക്കോ
  ചാനല്‍ കാര്‍ക്കോ ഈ തട്ടിപ്പ് പറഞ്ഞ് കൊടുക്കണം
  ന്യൂസ് ഇല്ലാതെ ഇരുട്ടില്‍ തപ്പുമ്പോള്‍ അവര്‍ അത്
  കാച്ചികൊള്ളും

  ReplyDelete
 46. അതിനെ പറ്റിയും ഒരു സംഭവം ഉണ്ടായി. ഇത് ഞാന്‍ കേട്ടറിഞ്ഞതാണ്. സത്യമാണോ എന്നറിയില്ല. സക്കീനയെ കുറിച്ച് ഒരാള്‍ ഒരു പത്ര ഓഫീസിലേക്ക്‌ വിളിച്ചു പറഞ്ഞത്രേ.. പത്രക്കാരന്‍ സക്കീനയുടെ അടുത്തെത്തി.വിവരങ്ങള്‍ അന്യേഷിച്ചു. എന്നാല്‍ സക്കീന കുറച്ചു പരസ്യങ്ങള്‍ക്കുള്ള ഓര്‍ഡര്‍ നല്‍കിയപ്പോള്‍ പത്രക്കാരന്‍ നയം മാറ്റി. സക്കീനക്ക് എതിരെയുള്ള വാര്‍ത്ത പ്രതീക്ഷിച്ചു പത്രം തുറന്നു നോക്കിയ പരാതിക്കാരന്‍ കണ്ടത് സക്കീനയുടെ പരസ്യവുമായി ഇറങ്ങിയ പത്രമാണ് !!!!!

  ReplyDelete
 47. ഇങ്ങിനെ എത്രയെത്ര വ്യാജന്മാരും വ്യാജികളും സമൂഹത്തില്‍ വിലസുന്നു.. വമ്പന്മാരുടെ ഒത്താശയോടെ. അവര്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ തുനിയുന്നവര്‍ സമൂഹത്തിനു മുന്നില്‍ ഒറ്റപ്പെടുകയും ചെയ്യുന്നു. ഇവരെ ഒറ്റപ്പെടുത്തി തുറുങ്കിലടക്കാന്‍ സമൂഹം ഒറ്റക്കെട്ടായി ഇറങ്ങേണ്ടതുണ്ട്...

  ReplyDelete
 48. ഭീകരം തന്നെ സാക്ഷര കേരളത്തിന്റെ അവസ്ഥ. ഞാന്‍ അതൊന്നും അല്ല ആലോചിക്കുന്നത്. ഈ ആറുമാസം കോര്‍സ്‌ കഴിഞ്ഞിറങ്ങിയ എത്രയെത്ര ഡോക്ടര്‍മാര്‍ ഈ ഇന്ത്യ മഹാ രാജ്യത് വിലസുന്നുണ്ടാകും..??ഒരു രാജ്യത്തിന്റെ മുഴുവന്‍ ആരോഗ്യത്തെ തുരംഗം വയ്ക്കുന്ന ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആണ് ആദ്യം കൊള്ളി വെക്കേണ്ടത് !!

  ReplyDelete
 49. ഇവിടെ ഫിറോസ്‌ നിരപരാധി ആണ് എന്ന് താങ്കള്‍ക്കു അറിയാം ,അപ്പോള്‍ താങ്കള്‍ക്കു അയാളെ സഹായിക്കാന്‍ എന്ത് ചെയ്യാന്‍ കഴിയും ? താങ്കള്‍ എന്ത് ചെയ്തു .,വളരെ സ്വാധീനം ഉണ്ട് എന്ന് പറയപ്പെടുന്ന ഈ സ്ത്രീയുടെ പിഒടിയില്‍ നിന്ന് യാലെ രക്ഷിക്കാന്‍ ഒരു പ്രതിരോധ നിര സ്ര്ഷ്ട്ടിക്കാന്‍ താങ്കള്‍ക്കു കഴിഞ്ഞുവോ ? നാളെ സംഘടിപ്പിക്കാന്‍ താങ്കള്‍ക്ക് ആകുകയില്ലേ ?

  ReplyDelete
 50. @Umerguru umer,

  എനിക്കറിയാവുന്ന എല്ലാ വിവരങ്ങളും ഞാന്‍ പോലീസുമായി പങ്കു വെച്ചു.അവര്‍ക്കും ഒരു പരിധിവരെ കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടുണ്ട്.എന്നാല്‍ സ്ത്രീപീഡന വകുപ്പാണ് സക്കീന ഉപയോഗിക്കുന്നത് എന്നതിനാല്‍ അവള്‍ക്ക് കൂടുതല്‍ നിയമസംരക്ഷണം ലഭിക്കുന്നു. സ്ത്രീപീഡന കേസില്‍ പ്രതിയായ ഒരാള്‍ക്ക്‌ വേണ്ടി വാദിക്കാന്‍ പൊതുജനങ്ങള്‍ക്കും താല്പര്യം ഇല്ല. സക്കീനക്ക് എതിരെ എടുത്തുകാണിക്കാന്‍ തക്ക തെളിവുകള്‍ ഒന്നും ഇല്ലല്ലോ. അത് ഇല്ലാതെ നോക്കാന്‍ എപ്പോഴും അവര്‍ ശ്രദ്ധിക്കുകയും ചെയ്യും.

  സക്കീനയുടെ ഉന്നത ബന്ധങ്ങളെ കുറിച്ച് വ്യക്തമായ ധാരണയുള്ളവര്‍ അവള്‍ക്കെതിരേ സംസാരിച്ച് വഴിയിലൂടെ പോകുന്ന പാമ്പിനെ എടുത്ത്‌ തലയില്‍ വെക്കാന്‍ തയ്യാറാവുമോ??

  മറ്റ് എന്ത് കാര്യത്തിനും പ്രധിരോധനിര സൃഷ്ടിക്കാന്‍ പൊതുജനത്തെ കിട്ടി എന്ന് വരും. എന്നാല്‍ ഒരു പീഡനകേസിലെ പ്രതി എന്ന് സംശയിക്കുന്ന ആളെ പിന്താങ്ങാന്‍ ആര്‍ക്കും താല്പര്യം ഇല്ല.

  ReplyDelete
 51. എന്തൊക്കെയാ നമ്മുടെ നാട്ടില്‍ നടക്കുന്നത് സത്യത്തില്‍ ഇതാണോ നരകം

  ReplyDelete
 52. സാമൂഹ്യ പ്രതിബദ്ധതയുള്ള പോസ്റ്റ്‌. ഒരു പാട് പേര്‍ക്ക് ഗൈഡ്‌ ആയിരിക്കുമിത്. എത്ര കണ്ടാലും അറിഞ്ഞാലും കൊണ്ടാലും നമ്മുടെ ആളുകള്‍ പഠിക്കില്ല. വളരെ പെട്ടെന്ന് എവെയെര്‍നെസ് ഉണ്ടാക്കാന്‍ കേരളത്തില്‍ സംവിധാനമുണ്ട്. എന്നിട്ടും, വല്ല കുറുക്കുവഴികളും തെളിഞ്ഞു കാണുമ്പോള്‍ ഉടനെ അടുത്തവരോട് പോലും ആലോചിക്കാതെ, അവര്‍ അറിഞ്ഞാല്‍ മുടക്കും എന്നറിയാമെന്നത് കൊണ്ട് അതിനുള്ള മാര്‍ഗങ്ങലെല്ലാം അടച്ച് തട്ടിപ്പിന് കഴുത്ത്‌ നീട്ടികൊടുക്കുന്നു. ഹ്യൂമന്‍ അനാട്ടമിയെക്കുറിച്ച് പൂജ്യം വിവരമുള്ള പത്താം ക്ലാസ്സ്‌കാരന്‍ "ഡോക്ടര്‍" ഒരു ഒരൊറ്റ്മൂലിയുണ്ട് എന്ന് പറയുമ്പോഴേക്ക്, താന്‍ ഔലിയയാണ്, സ്വാമിയാണ് കീമിയാണ് എന്നൊക്കെ പറഞ്ഞു നാവെടുക്കുമ്പോഴെക്ക് അവരുടെ ആശ്രമം മനോരോഗികളെക്കൊണ്ട് നിറയുന്ന അവസ്ഥ സാക്ഷര കേരളത്തിനെ മാനംകെടുത്തുന്നു. ജോല്‍സ്യന്മാരും ഔലിയാക്കളും രായ്ക്കുരാമാനം പണക്കാരാകുന്നു പിന്നീട് പോലിസ്‌ പിടിയിലാകുന്നു. ആത്മവിശ്വാസമില്ലായ്മയാണിതിന് കാരണം.

  ReplyDelete
 53. ഇത് ഒരു ഒടുക്കത്തെ ചികിത്സ ആയി പോയല്ലോ
  സ്നേഹപൂര്‍വ്വം
  പഞ്ചാരക്കുട്ടന്‍

  ReplyDelete
 54. ഡോക്ടറെ ... രണ്ടു മൂന്ന് തവണ ഞാന്‍ ഇവിടെ വന്നിട്ടുണ്ട് . ഈ പോസ്റ്റ്‌ എവിടെ വെച്ചിരിക്കയായിരുന്നു . ഇന്ന് ഗ്രൂപ്പില്‍ നിന്നാണ് കിട്ടിയത് . അനുഭവം പറഞോപ്പിച്ച രീതി. ചിലയിടത്ത് ചിരിച്ചു പരിപ്പിളകി . സക്കീന ചികിത്സ നടത്തിയ ഒരു രോഗിയുടെ പോലും പിന്‍ഭാഗം പരിശോധിക്കാനുള്ള സാമാന്യ ബുദ്ധി എന്റെ മണ്ടയില്‍ കത്തിയില്ലല്ലോ. എങ്ങിനെ ചിരിക്കാതിരിക്കും . ഹ,,, ഹാ,,,, ഹൂ

  ReplyDelete
 55. പോസ്റ്റ്‌ ഇവിടെ ഉണ്ടായിരുന്നു... ശ്രദ്ധയില്‍പ്പെടാതെ പോയതാവും...:)

  ReplyDelete
 56. ഫേസ് ബുക്കിൽ ഇന്നാൺ പോസ്റ്റ് കണ്ടത്. ഈ സ്ത്രീക്ക് അത്ര വലിയ സ്വാധീനമൊന്നും ഉണ്ടാകാൻ സാധ്യത ഇല്ല. കൂടുതലും പറഞ് പൊലിപ്പിച്ചതായിരിക്കാനെ വഴിയുള്ളൂ. ഏതെങ്കിലും ചോട്ടാ നേതാവിനെ അറിയുമായിരിക്കും, അതും ശതമാനം കൊടുത്തിട്ടുള്ള ഇടപാട് ആയിരിക്കും. സ്ത്രീ പീഡന കേസ് നിലനിൽക്കാൻ സാധ്യത തീരെ കുറവാണു. പക്ഷെ പാവം ഫിറോസിന്റെ ഗതി. രണ്ട് മാസം ഇപ്പോൾ കഴിഞു. ഇപ്പോഴ്ത്തെ ഈ കേസിന്റെ അവസ്ത എന്താണു ?

  ReplyDelete
 57. അവരുടെ സ്വാധീനം പറഞ്ഞ് പോളിപ്പിക്കല്‍ മാത്രമല്ല. അവരുടെ സ്വാധീനത്തെ കുറച്ചു അവര്‍ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ ഞാന്‍ പുറത്ത് നിന്നും കേട്ടിട്ടുണ്ട്. പോലീസുകാരെന്റെ വാക്കുകളും അതിനോട് യോജിക്കുന്ന തരത്തില്‍ ഉള്ളതായിരുന്നു. ഞാന്‍ കേട്ടത് എല്ലാം "ശരിയാണെങ്കില്‍" കേരളം ധാരാളം ചര്‍ച്ച ചെയ്ത, ഇപ്പോഴും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ഒരു കേസിലെ അകന്ന കണ്ണിയാണ് ഇവര്‍.

  എനിക്ക് ഒടുവില്‍ ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് ഫിറോസ്‌ ഇപ്പോള്‍ ജാമ്യത്തിലാണ്... അന്വേഷണം നടക്കുന്നു എന്ന അവസ്ഥ...

  ReplyDelete
 58. absare ith copy cheyyan pattunillalo ...

  ReplyDelete
  Replies
  1. ബ്ലോഗ്‌ പോസ്റ്റുകള്‍ പലരും കോപ്പി ചെയ്തു കൊണ്ട് പോയി ഗ്രൂപ്പുകളില്‍ പോസ്റ്റിയതിനാല്‍ കോപ്പി പ്രോട്ടെക്റ്റ്‌ ചെയ്തതാണ്.
   ബ്ലോഗ്‌ പോസ്റ്റുകള്‍ കോപ്പി ചെയ്തു കൊണ്ടുപോകുന്നത് ബ്ലോഗ്ഗെര്‍മാരുടെ കഞ്ഞിയില്‍ പാറ്റ ഇടുന്ന പരിപാടിയാണ്...
   ലിങ്ക് ഷെയര്‍ ചെയ്യുക...
   ബ്ലോഗ്‌ പോസ്റ്റുകള്‍ കോപ്പി ചെയ്യാതിരിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു....

   Delete
 59. അതീവ ഗുരുതരമായ ഒരു കുറ്റം ചെയ്തവള്‍ വിലസി നടക്കുകയും വന്ചിക്കപ്പെട്ടവാന്‍ അകത്തും ,ഇതെന്തു ഉലകം ,,ഏതായാലും ഇത്തരം സക്കീനമാരെ തുറന്നുകാട്ടുകയും മാതൃകാ പരമായി ശിക്ഷിക്കുകയും വേണം

  ReplyDelete
 60. മജീദ്‌ ഗുരുക്കള്‍ തനി വ്യാജനാണ്. എനിക്ക് അനുഭവമുണ്ട്.

  ReplyDelete
 61. അല്ഭുതം തോന്നുന്നു ഇത്തരം കാര്യങ്ങള്‍ നടക്കുന്നുണ്ട് എന്ന് കേള്‍ക്കുമ്പോള്‍

  വിദ്യാഭ്യാസം കൊണ്ടും മലയാളികള്‍ നന്നായിട്ടില്ല എന്നുള്ളത് ഓര്‍ക്കുമ്പോള്‍ സങ്കടം തോന്നുന്നു

  സത്യത്തില്‍ മൂലക്കുരു ആയുര്‍വേദ വിധി പ്രകാരം മാറ്റാന്‍ കഴിയുന്ന രോഗം ആണോ ഡോക്ടര്‍ ???

  ReplyDelete
  Replies
  1. അത് ഓരോന്നിന്റെയും ടൈപ്പ്‌ അനുസരിച്ച് ഇരിക്കും. തുടക്കത്തില്‍ ആണെങ്കില്‍ പൂര്‍ണ്ണ ആശ്വാസം ലഭിക്കും. പഴകിയതാണെങ്കില്‍ മരുന്നിനോടൊപ്പം ഭക്ഷണം തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ നിയന്ത്രണ വിധേയം ആക്കാം. ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ മൂലക്കുരുവിനെ മഹാരോഗങ്ങളുടെ പട്ടികയില്‍ ആണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

   Delete
 62. എന്തൊക്കെയാ ഇന്റീശ്വരാ ഇവിടെ നമ്മുടെ നാട്ടിൽ അല്ല ദൈവത്തിന്റെ സ്വന്തം നാട്ടിൽ നടക്കുന്നേ ? ഡോക്ടറാവാൻ അവർക്ക് ചെലവ് ആ കോട്ടിന്റേയും പുസ്തകങ്ങളുടേയും ഉപകരണങ്ങളുടേയും മാത്രം. ഇതെന്തൊരു നരകം. ഇങ്ങനെയുള്ള ഡോക്ടേഴ്സ് എന്നിട്ട് പിടിക്കപ്പെടുന്നുണ്ടോ ? അവസാനം സക്കീനയുടെ സ്ഥിതി കണ്ടില്ലേ ? ഇതാണവസ്ഥ. എങ്ങനെ നമ്മുടെ നാട് രക്ഷപ്പെടും,അബ്സറിക്കാ.? നല്ല എഴുത്ത് ആശംസകൾ.

  ReplyDelete
 63. ശരിക്കും ഞെട്ടല്‍ ഉണ്ടാകുന്ന ഒരു വിഷയം ,
  പൈല്‍സ് ചികിത്സ ഏറ്റവും തട്ടിപ്പ് നടക്കുന്ന മേഖലയാണ് എന്നാണ് എന്റെ വിശ്വാസം
  കേരളത്തിന്ടെ മുക്ക് മൂലകളില്‍ ,ഇത്തരം "മൂലകുരു " സേവന കേന്ദ്രങ്ങള്‍ ഇഷ്ടം പോലെ കാണാം
  വേണ്ടപെട്ടവര്‍ കണ്ണുകള്‍ തുറക്കുമോ?

  ReplyDelete
 64. സരസമായ ഭാഷയിലൂടെ വലിയൊരു കാര്യമാണ് ഡോക്ടറിവിടെ ചെയ്തത്. ഇത്തരം വ്യാജ ഭിഷഗ്വരന്മാര് വലിയൊരു സാമൂഹ്യ വിപത്താണ്.

  ReplyDelete
 65. നന്നായി എഴുതി.
  പക്ഷെ ഇവിടെ ഒരു കമന്‍റും ഇട്ടു നിസ്സഹായനായി ഇരിക്കാനേ കഴിയുന്നള്ളല്ലോ എന്നോര്‍ക്കുമ്പോള്‍ ...!!!

  ReplyDelete
 66. എന്റെ ദൈവമേ..!

  ReplyDelete
 67. nalla anubhava kurippu ithu polathe orupaadu sakkeenamaar iniyum undakum

  ReplyDelete
 68. ഇതു പണ്ട് എവിടെയോ വായിച്ചിട്ട് ഉണ്ട് അല്ലോ
  ഡോക്ടര്‍ ഏ

  ReplyDelete
  Replies
  1. ഇത് ഒരു വര്‍ഷം മുന്‍പ്‌ ഇട്ട പോസ്റ്റ്‌ ആണ്.
   ഇത് അടിച്ചുമാറ്റി വെളിപാട് എന്നൊരു ബ്ലോഗിലും മറ്റു സ്ഥലങ്ങളിലും ഒരുത്തന്‍ പോസ്റ്റ്‌ ചെയ്തിരുന്നു.
   അതിനെ കുറിച്ച് ഒരു പോസ്റ്റ്‌ ഇട്ടിരുന്നു...

   "ബൂലോക കള്ളന്‍മാര്‍" എന്ന പേരില്‍. ഇവിടെ ക്ലിക്കി അത് വായിച്ചാല്‍ കാര്യങ്ങള്‍ മനസ്സിലാവും....:)

   Delete
 69. എത്ര കണ്ടാലും കൊണ്ടാലും നമ്മള്‍ പലതും പടിക്കില്ല വീണ്ടും വീണ്ടും തല വെച്ചു കൊടുക്കും, ഒരു കള്ള നാണയത്തെ എങ്കിലും തുറന്നു കാട്ടാന്‍ ഈ പോസ്റ്റ് ഉപകരിച്ചു എന്നതില്‍ താങ്കള്‍ക്ക് അഭിമാനിക്കാം .

  ReplyDelete
 70. കഷ്ടം തന്നെ മലയാളീ ,കഷ്ടം തന്നെ!!!!!!!!!!!!

  ReplyDelete
 71. Ratheesh ChedambathSaturday, June 02, 2012

  എത്ര അറിഞ്ഞാലും പറഞ്ഞാലും നമ്മള്‍ പഠിക്കുന്നില്ല എന്നതിനു പുതിയൊരു സാക്ഷ്യ പത്രം കൂടി

  ReplyDelete
 72. If this is a real story the author should be ready to reveal the real identity of the concerned persons. Today you got so many supporters and its now your tern to get out of the fear and reveal the true Identity of sakkena. At least other people can escape from that Vyaja doctor. If you are not taking that responsibility as a citizen of this country your story remains as a baseless and people may consider your arguments as fabricated and suspect your intentions.

  ReplyDelete
  Replies
  1. സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താതെ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി വരുന്ന നിങ്ങളെ പോലുള്ളവര്‍ക്ക് അങ്ങിനെ എന്തും പറയാം...:)

   എനിക്ക് അറിയാവുന്ന കാര്യങ്ങള്‍ ഞാന്‍ ഇതുമായി ബന്ധപ്പെട്ടവരോട്‌ പറഞ്ഞിട്ടുണ്ട്. താങ്കള്‍ക്ക് ആളെ അറിയണം എന്നുണ്ടെങ്കില്‍ നേരിട്ട് വന്നാല്‍ പറഞ്ഞു തരാം.ഈ തട്ടിപ്പ് ഈ ഒരു വ്യക്തിയില്‍ മാത്രം ഒത്തുങ്ങി നില്‍ക്കുന്നതും അല്ല. ഇത്തരത്തില്‍ ഉള്ള ഒരു വേദിയിലൂടെ ഞാന്‍ അവരുടെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല.ഓടുന്ന ട്രെയിനിനു മുന്നില്‍ കൊണ്ടു പോയി എന്റെ തല വെച്ച് കൊടുക്കാന്‍ ഞാന്‍ തയ്യാറല്ല എന്ന് ചുരുക്കം.

   പിന്നെ ഇത് ഒരു കെട്ടുകഥയായി തോന്നുന്നവര്‍ക്ക് അങ്ങിനെയും കണക്കാക്കാം. അത് എന്റെ വിഷയം അല്ല. വിശ്വസിക്കാന്‍ തയ്യാറുള്ളവര്‍ മാത്രം വിശ്വസിച്ചാല്‍ മതി.എല്ലാവരും ഇത് വിശ്വസിക്കണം എന്ന് എനിക്ക് ഒരു നിര്‍ബന്ധവും ഇല്ല !!!

   Delete
 73. ആസ്ത്രേലിയയില്‍ നിന്ന് കൊണ്ടുവരുന്ന ബീറ്റ് റൂട്ട് കൊണ്ട് ഒരു പുതിയ ചികിത്സാരീതി കണ്ടുപിടിച്ച ഡോ. സക്കീനയെ അഭിനന്ദിക്കയല്ലേ വേണ്ടത്. പാവം ഫിറോസ് ഇപ്പോ കേസും കൂട്ടവുമായി നടക്കുകയായിരിക്കും എന്ന് കരുതുന്നു. ഒരു പത്തുപതിനഞ്ച് വര്‍ഷങ്ങളായതേയുള്ളു ഇങ്ങിനെ റോഡരികിലും മരങ്ങളിലും ഭിത്തികളിലുമെല്ലാം “മൂലക്കുരു ചികിത്സ”യെപ്പറ്റിയുള്ള ബില്‍ബോര്‍ഡുകള്‍. അത്രയ്ക്ക് വര്‍ദ്ധിച്ചിട്ടുണ്ടോ ഈ രോഗം. അങ്ങിനെയെങ്കില്‍ രോഗം വര്‍ദ്ധിക്കാനുള്ള പ്രത്യേകകാരണങ്ങളെന്തെങ്കിലും ഉണ്ടായിട്ടുണ്ടാവുമല്ലോ. നമ്മുടെ ഭക്ഷണരീതികളും, പാരമ്പര്യത്തില്‍ നിന്ന് മാറിയുള്ള ഭക്ഷണപദാര്‍ത്ഥങ്ങളുമൊക്കെ രോഗകാരണമാകുന്നുണ്ടോ? ചിലപ്പോള്‍ എനിക്ക് തോന്നാറുണ്ട് ഏതൊരു ജനതയുടെയും മുന്നേറ്റത്തിന് ഒരു തടയിടണമെങ്കില്‍ അവരെ രോഗികളാക്കിമാറ്റിയാല്‍ മതിയെന്ന്. പണ്ട് വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞല്ലോ: ചൊറിയുണ്ടാക്കുന്ന പൊടി കൊണ്ടൊരായുധമുണ്ടാക്കിയാല്‍ മതി പിന്നെ പട്ടാളക്കാര്‍ക്ക് ചൊറിയാനെ നേരമുണ്ടാവു, അങ്ങിനെ യുദ്ധങ്ങളില്ലാതെയാക്കാമെന്ന്. അതുപോലെ ഒരു ചിക്കന്‍ ഗുനിയാ വന്നതില്‍ പിന്നെ എത്രപേരുടെ അദ്ധ്വാനശേഷിയാണ് ഇല്ലാതായത്. ഇതിന്റെ പിന്നിലൊക്കെ ഏതെങ്കിലും മനുഷ്യരോ ഏജന്‍സികളോ കാണുമോ. രാസായുധം പോലെ ഒരു രോഗായുധം ആരെങ്കിലും മറഞ്ഞിരുന്ന് നമുക്കെതിരേ പ്രയോഗിക്കുന്നുണ്ടാവുമോ? എത്ര കാന്‍സര്‍ രോഗികള്‍, എത്ര വൃക്കരോഗികള്‍. എന്നും പത്രത്തില്‍ കാണാം: കുഴഞ്ഞുവീണു മരിച്ചു. പ്രായം ഒരു ഫാക്ടര്‍ അല്ല, ലിംഗം ഒരു ഫാക്ടര്‍ അല്ല. സാമ്പത്തികനില ഒരു ഫാക്ടര്‍ അല്ല. കുഴഞ്ഞുവീണു മരിച്ചു. അത്ര തന്നെ. സംസ്കാരമില്ലാത്ത നമ്മുടെ മാലിന്യസംസ്കരണം ഒരു കാരണമാവാം അല്ലേ? പ്രകൃതിനശീകരണം, ശുദ്ധജലത്തിന്റെ മലിനീകരണം ഇതൊക്കെ കാരണമാകാം അല്ലേ? എന്തായാലും ചികിത്സിച്ച് കുടുംബം മുടിയുന്ന അനേകര്‍ നമ്മുടെ ചിറ്റിലും വര്‍ദ്ധിച്ചുവരുന്നു എന്നതൊരു പച്ചപ്പരമാര്‍ത്ഥം.

  ReplyDelete
  Replies
  1. മൂലക്കുരു ഇന്ന് ഒരു പ്രാധാന പ്രശ്നം തന്നെയാണ്. ജീവിത രീതിയും, ഭക്ഷണ ശീലങ്ങളും ഈ രോഗത്തിനു വലിയൊരു കാരണം ആകുന്നുണ്ട്.

   പല രോഗങ്ങളുടെയും പിന്നില്‍ ഭക്ഷണങ്ങളില്‍ ഉപയോഗിക്കുന്ന കീടനാശിനികളും, മരുന്നുകളുടെ അനിയന്ത്രിതമായ ഉപയോഗവും തന്നെയാണ്. ചെറിയ ഒരു പനി വന്നാല്‍ പോലും ആന്റി ബയോട്ടിക്കുകളും, സ്റ്റീറോയ്ഡുകളും അമൃത്‌ പോലെ നമ്മള്‍ ഉപയോഗിക്കുന്നു.

   നിങ്ങള്‍ പറഞ്ഞ പോലെ "രോഗായുധം" ആക്കി ഉപയോകിക്കാനുള്ള സാധ്യതയും ഒരിക്കലും തള്ളിക്കളയാന്‍ കഴിയില്ല. എച്ച് ഐ വി വൈറസിനെ പറ്റി ഈ ആരോപണം നിലനിന്നിരുന്നു....

   മരുന്ന് കൊടുത്തു മനുഷ്യനെ എന്നന്നേക്കും മരുന്നിന്റെ അടിമയാക്കി മാറ്റാന്‍ മരുന്ന് കമ്പനികള്‍ ശ്രമിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്....

   Delete
 74. Very nice Absar...u should have done smething else other than publishing it in your Blog..Coz still 'Sakeena' is still looting us..

  ReplyDelete
 75. ഏതോ ഒരു വ്യാജ ആയുര്‍വേദ വൈദ്യന്‍ എന്തോ മരുന്ന് നല്‍കിയതിനെ തുടര്‍ന്ന് ലിവര്‍ മാറ്റി വക്കേണ്ടി വന്ന ഒരാളുടെ കഥ ഗുരുവായൂര്‍ ശ്രീ കൃഷ്ണ കോളേജിലെ പ്രിന്‍സിപ്പല്‍ പറയാറുണ്ട്. പൂര്‍വ വിദ്യാര്‍ഥികളുടെ സഹായത്തോടെയാണ് അത് നടത്തിയത്. ലിവറില്‍ കറുത്തീയം (ലെഡ്) അടിഞ്ഞുകൂടി പ്രവര്‍ത്തന രഹിതമാകുകയാണത്രേ ഉണ്ടായത്. ഇങ്ങനെയുള്ള മാരക ലോഹങ്ങള്‍ ഏതെങ്കിലും ആയുര്‍വേദ മരുന്നുകളില്‍ കാണപ്പെടുമോ?

  ReplyDelete
  Replies
  1. വിഷാംശമുള്ള പല ലോഹങ്ങളും, സസ്യങ്ങളും ആയുര്‍വേദത്തില്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ അവ മരുന്നായി ഉപയോഗിക്കുന്നതിന് മുന്‍പ്‌ ചില ശുദ്ധിക്രമങ്ങള്‍ നടത്തേണ്ടതുണ്ട്. അത്തരം മരുന്നുകളുടെ ഡോസിലും കൃത്യതയും, കണിശതയും പുലര്‍ത്തേണ്ടതുണ്ട്. അവയുടെ ശുദ്ധിക്രമങ്ങള്‍ ശരിയാവാതെ വരികയോ, ഡോസ് നിയന്ത്രണങ്ങളും പഥ്യങ്ങളും ശ്രദ്ധിക്കാതെ ഇരിക്കുകയോ ചെയ്‌താല്‍ തീര്‍ച്ചയായും പണി കിട്ടും. കിഡ്നി മാത്രമല്ല, കാറ്റ് വരെ പോയേക്കാം...:)
   ആയുര്‍വേദ മരുന്നുകള്‍ തോന്നിയ പോലെ എങ്ങിനെ ഉപയോഗിച്ചാലും ദോഷങ്ങള്‍ ഉണ്ടാവില്ല എന്ന് കരുതുന്നത് തെറ്റാണ്. മരുന്ന് എപ്പോഴും സൂക്ഷിച്ചു ഉപയോഗിക്കേണ്ട ഒന്നാണ്. അലോപ്പതി മരുന്നുകള്‍ എത്ര സൂക്ഷിച്ചു ഉപയോഗിച്ചാലും പണി കിട്ടും. എന്നാല്‍ കൃത്യമായ രീതിയില്‍ ഉപയോഗിച്ചാല്‍ ആയുര്‍വേദ മരുന്നുകള്‍ ഒരു ദോഷവും ഉണ്ടാക്കില്ല എന്നതാണ് വാസ്തവം...

   Delete
 76. ഇതില്‍ പറഞ്ഞ കാര്യങ്ങള്‍ താങ്കള്‍ക്ക് പൂര്‍ണ്ണ ബോധ്യമുള്ളതാകയാല്‍ മുകളില്‍ പറഞ്ഞ് നിങ്ങളുടെ അസോസിയേഷന്‍ മുഖേനെ ഇതിനെ മുന്നോട്ട് കൊണ്ട് പോകാനാവില്ലേ..? ഒന്നുമില്ലെങ്കില്‍ ഒരു പത്രസമ്മേളനം നടത്തി പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനെങ്കിലും.. ഇതില്‍ ഉള്‍പ്പെട്ട പോലീസുകാരുടെ പേരു വിവരങ്ങള്‍ കൂടി പുറത്ത് കൊണ്ട് വരാനായാല്‍ ഈ കാര്യത്തില്‍ തീരുമാനമുണ്ടാവും എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്.. ഒരു ജനക്ഷേമം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് അതെങ്കില്‍ അത് നിങ്ങളുടെ ബാധ്യതയുമാണ്..

  ReplyDelete
  Replies
  1. ഇത്തരത്തില്‍ ഉള്ള ഒരുപാട് കേസുകളില്‍ അസോസിയേഷന്‍ ഇടപെടുന്നുണ്ട്. പലതും കോടതിയില്‍ ഉണ്ട്. ഇത്തരം കേസുകളില്‍ ഒരു പരിധി വിട്ടാല്‍ വ്യാജന്മാര്‍ ഇരയായവരെ സ്വാധീനിച്ചു കേസ് ഒതുക്കുകയാണ് പതിവ്‌. വ്യാജ വൈദ്യന്മാരുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഒരു കേസ്‌ സുപ്രീം കോടതിയില്‍ നടക്കുകയാണ്.

   പിന്നെ ഒരു വ്യക്തിക്ക് എതിരെ മാത്രമായി പത്ര സമ്മേളനം നടത്തുമ്പോള്‍ അയാള്‍ക്ക് എതിരെ രേഖാപരമായ തെളിവുകള്‍ ആവശ്യമാണ്. എന്നാല്‍ ഇത്തരത്തില്‍ ഉള്ള ഒന്നും അവര്‍ നല്‍കിയിട്ടില്ല എന്നതാണ് വാസ്തവം. മരുന്നിനു ബില്ലോ മറ്റോ ഇല്ല. എഴുതാന്‍ ഉപയോഗിച്ചത്‌ എന്റെ പേരില്‍ ഉള്ള പ്രിസ്ക്രിപ്ഷന്‍ പാഡും. അപ്പോള്‍ നമ്മള്‍ പത്ര സമ്മേളനത്തില്‍ പറയുന്ന കാര്യങ്ങള്‍ വെറും ആരോപണങ്ങള്‍ മാത്രമായി നിലനില്‍ക്കും.

   ഇത്തരത്തില്‍ ഉള്ളവര്‍ക്ക്‌ എതിരെ പൊതുവായി പല പ്രചാരണങ്ങളും സംഘടന നടത്തുന്നുണ്ട്. പക്ഷെ പാരമ്പര്യ വൈദ്യന്‍ എന്ന പേരില്‍ വ്യാജ വൈദ്യന്മാര്‍ ആയി മാറിയവരെ പൂര്‍ണ്ണമായി നിരോധിച്ചു കൊണ്ടുള്ള ഒരു കോടതി വിധി ഇല്ലാതെ ഇക്കാര്യത്തില്‍ ഫലപ്രദമായി ഒന്നും ചെയ്യാന്‍ കഴിയില്ല എന്നതാണ് വാസ്തവം. അതുമായി ബന്ധപ്പെട്ട കേസ്‌ ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ ഉണ്ട്. അതാണ്‌ ഇനിയുള്ള പ്രതീക്ഷ.

   Delete
 77. ഞാന്‍ ഒരു കഴുതയായി പോയല്ലോ......................

  ReplyDelete
 78. ഇത്തരം കള്ള നാണയങ്ങളെ സമൂഹത്തിനു മുമ്പില്‍ തുറന്നു കാട്ടണം !! സക്കീന എന്ന സാങ്കല്‍പ്പിക പേരില്‍ അല്ല യഥാര്‍ത്ഥ പേരില്‍ തന്നെ എഴുതാമായിരുന്നു ഇപ്പോള്‍ അവര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ വിലാസവും ,കുറച്ചു പേരെങ്കിലും ഈ തട്ടിപ്പില്‍ നിന്നും രക്ഷപ്പെടട്ടെ ..!!

  ReplyDelete
 79. നമ്മുടെ നാടിന്റെ ശെരിക്കുള്ള അവസ്ഥയാണിത് . മനുഷ്യന്റെ ജീവനോ ആരോഗ്യത്തിണോ യാതൊരു വിലയും കല്പിക്കാത്ത രാഷ്ട്രീയ ഭരണ വര്‍ഗം എന്ത് തെമ്മടിതത്തിനും കൂട്ടുനില്‍ക്കുന്നു

  ReplyDelete
 80. പക്ഷെ, പാരമ്പര്യ ചികിത്സാ രീതി പിന്തുടരുന്ന , അതായത് പാരമ്പര്യമായി ആയൂര്‍വേദ ചികിത്സാരീതി പഠിച്ചു , ആ ചികിത്സാരീതി തുടര്‍ന്ന് വരുന്ന, നല്ല രീതിയില്‍ രോഗികളെ പരിരക്ഷിക്കുന്ന പാരമ്പര്യ വൈദ്യന്മാര്‍ ഇപ്പോഴും ഉണ്ടല്ലോ..അവരുടെ ചികിത്സാ രീതിയില്‍ എത്രയോ രോഗികള്‍ സന്തുഷ്ടരാണ് ...അങ്ങനെയുള്ളവര്‍ക്ക് സര്‍ക്കാര്‍ "ബി ക്ലാസ്സ്‌ റെജിസ്ട്രേഷന്‍, നല്‍കി വന്നിരുന്നു ഇടയ്ക്കു.....ഇപ്പോളത്തെ കാര്യം എനിക്കറിയില്ല....കൂടാതെ, അര്‍ശസ്സിനു, (piles), "sitz bath", അഥവാ, "ഉപ്പിട്ട ചൂട് വെള്ളത്തില്‍ പിന്‍വാതില്‍ തുറന്നു വെക്കുന്ന രീതി", ആധുനിക വൈദ്യ ശാസ്ത്രത്തിലും പറയുന്നുണ്ട്..അത് കൊണ്ട് വേദനയും, നീരും കുറയും എന്നാണു ശാസ്ത്രം.....അത് പറഞ്ഞതില്‍ ഡോക്ടര്‍ സകീന തെറ്റുകാരി ആണെന്ന് തോന്നുന്നില്ല താനും.. .......എല്ലാ ഭാവുകങ്ങളോടെ,

  ReplyDelete
  Replies
  1. അവള്‍ക്ക് യാതൊരു വിധ സര്‍ക്കാര്‍ രെജിസ്ട്രേഷനും ഇല്ല.

   മാത്രമല്ല ഉപ്പിട്ട വെള്ളത്തില്‍ ഇരിക്കാന്‍ പതിനായിരങ്ങള്‍ ഫീസ്‌ ആയി വാങ്ങണ്ട കാര്യവും ഉണ്ടോ?

   പാരമ്പര്യ വൈദ്യന്മാര്‍ നടത്തുന്ന തട്ടിപ്പുകളുടെ ഒരു നീണ്ട ലിസ്റ്റ് തന്നെയുണ്ട്. മഞ്ഞപിത്തത്തിനു പഴത്തിനുള്ളില്‍ ഇംഗ്ലീഷ് മരുന്ന് പൊടിച്ചു വെച്ച് ദിവ്യൗഷധമായി കൊടുക്കുന്നത് എല്ലാം അതിലെ ചെറിയ ഉദാഹരണങ്ങള്‍ മാത്രം !!

   Delete
 81. ഈടിനെടിരെ ശബ്ടിച്ചില്ലങ്ങില്‍ താങ്ങളും ഒരു സാമൂഹിക തിന്മക്കു കൂട്ടുനില്കുന്നാട് പോലെയാകും.ഇവളുടെ യദാര്‍ത്ഥ പേരും വിവരവും ഒരു ശക്തമായ ചാനലിനു നല്‍കി കള്ളി പോലിചില്ലങ്ങില്‍ താങ്ങള്‍ തീര്‍ച്ചയായും തീരാ ദുഃഖത്തില്‍ പെടും,ഇന്നെത്ത സാഹചര്ര്യ്ത്തില്‍ എടങ്ങിലും മീഡിയ യെ അറിയിക്കൂ,,ഇതു തുറന്നഴുതിയ താങ്ങളെ അഭിനടികാടിരിക്കാന്‍ കഴിയുന്നില്ല പ്രേതെകിച്ചു താങ്ങള്‍ ഒരു ഡോക്ടര്‍ ആയട് കൊണ്ട്

  ReplyDelete
  Replies
  1. ഇതിനു മുന്പ് അവളെ കുറിച്ച് ഒരു പത്രത്തിനു മറ്റൊരാള്‍ പരാതി കൊടുത്തപ്പോള്‍ അവര്‍ക്ക് പരസ്യം നല്‍കി പത്രക്കാരെ കയ്യില്‍ എടുത്തു എന്നാണു അറിയാന്‍ കഴിഞ്ഞത്. ചാനലുകളുമായി ബന്ധം ഉള്ളവര്‍ വന്നാല്‍ എനിക്ക് നല്‍കാന്‍ കഴിയുന്ന വിവരങ്ങള്‍ എല്ലാം നല്‍കാന്‍ ഞാന്‍ തയ്യാറാണ്.

   Delete
 82. വൈദ്യരെ ഇത് നടന്നത് തന്നെയാണോ?

  ReplyDelete
  Replies
  1. രാമായണം മുഴുവന്‍ വായിച്ചിട്ട് ... :)

   Delete
 83. വ്യാജന്മാരുടെ ലോകം ...
  ആരെ വിശ്വസിക്കും ..ആരും പുറകിലല്ല ചതിയില്‍
  രോഗികള്‍ക്ക് വേണ്ടി പ്രാര്‍ത്തിക്കുന്ന മരുന്ന് കമ്പനികളും ഡോക്റ്റര്‍മാരും ..
  ഒന്ന് കൊണ്ട് ആശ്വസിക്കാം ..സക്കീനയെ പോലൊരു തുന്നല്കാരി മരുന്നിനു ഉപയോഗിച്ചത് ബീറ്റ് റൂട്ട് ആണല്ലോ ..അതെങ്ങാന്‍ വല്ല വിഷാംശമുള്ള മരുന്നായിരുന്നെങ്കിലോ ...
  താങ്കളുടെ ബ്ലോഗിലൂടെ യെന്കിലുമുള്ള ഈ അവസ്തക്കെതിരെയുള്ള അക്ഷര പ്രതിരോധം പ്രശംസനീയമാണ്
  എന്നാല്‍ പാരമ്പര്യ വൈദ്യന്മാരില്‍ എല്ലാവരും വിവരദോഷികള്‍ അല്ല ...അവരുടെ മക്കള്‍ ആയുര്‍വേദ കോളേജില്‍ പഠിച്ചു ബിരുധമെടുക്കുന്നുവെങ്കില്‍ അത് പൊതു ജനങ്ങള്‍ക്ക്‌ ബോധ്യപ്പെടുത്താന്‍ കൂടി വേണ്ടിയാവും ..
  പലയിടത്തുനിന്നും ഒഴിവാക്കപ്പെട്ടു ഇനി രക്ഷയില്ല എന്ന് സര്ട്ടീഫിക്കട്ടു കിട്ടിയ ക്രിട്ടിക്കല്‍ ഡിസ്ചാര്‍ജ് ചെയിത രോഗികളെ വീണ്ടു പഴയ അവസ്ഥയിലേക്ക് കൊണ്ട് വന്ന ആയുര്‍വേദ വൈദ്യന്മാരുടെ നാട് കൂടിയാണ് നമ്മുടെ കൊച്ചു കേരളം
  എന്നിരുന്നാലും നാട്ടിലെ വ്യാജന്മാര്‍ നല്ലവര്‍ക്കും കൂടി ചീത്തപേര്‍ ഉണ്ടാക്കുന്നു എന്നതില്‍ തര്‍ക്കമില്ല ..
  നല്ലൊരു ലേഘനം കാണാന്‍ വൈകിയതില്‍ വിഷമിക്കുന്നു '

  ReplyDelete
 84. നമ്മള്‍ ആരെ വിശ്വസിക്കേണം .സത്യംഅറിഞ്ഞിട്ടും മിണ്ടാതെ നില്‍ക്കുന്ന ഉത്തരവാത പെട്ട പോലീസിനെ.

  ReplyDelete
 85. കൊള്ളാല്ലോ സക്കീനത്ത...!

  ReplyDelete
 86. കൊള്ളാലോ സക്കീനത്ത..!

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....