Thursday, June 09, 2011

പോക്കര്‍ക്കും കിട്ടീ ലൈസന്‍സ്


പാത്തുമ്മയെ കെട്ടു കെട്ടിച്ച് നാട്ടിലേക്കയച്ചപ്പോള്‍ പോക്കരുടെ മനസ്സില്‍ പുതിയൊരു പൂതി ഉണര്‍ന്നു.
'ഒരു കാറ് ബാങ്ങിയാലോ? ദുബായീലെ വെലസ് ഒന്നുകൂടി കൂട്ടണം. പാത്തുമ്മയെ പറ്റിച്ച് നാട്ടിലേക്ക് അയച്ചു വിട്ട സന്തോഷം ശരിക്കും ആസ്വദിക്കണം.'

പോക്കര്‍ തന്റെ ആഗ്രഹം ചങ്ങായി മൊയ്തീനോട്‌ പറഞ്ഞു.

മൊയ്തീനെ ഓര്‍മയില്ലേ? പണ്ട് പാത്തുമ്മയുടെ മുന്നില്‍ പോലീസായി വേഷം കെട്ടിയ അതേ മൊയ്തീന്‍.

"അതിനനക്ക് വണ്ടി ഓടിക്കാന്‍ അറിയോ?" മൊയ്തീന്‍ പോക്കരോട് ചോദിച്ചു.

പോക്കര്‍ : "ഞമ്മള് നന്നായി ഓടിക്കും. പണ്ട് നാട്ടിലൊക്കെ ഞമ്മള് നന്നായി ബണ്ടി ഓടിച്ചിരുന്നു. ഞമ്മടെ പെരേല് ഒരു ബണ്ടിയും ഉണ്ടായിരുന്നു." 

മൊയ്തീന്‍ : "നിന്റെ വീട്ടില് വണ്ടിയുള്ള വിവരം ഇജ്ജ് എന്താ ഇന്നോട് പറയാഞ്ഞത്?"

പോക്കര്‍ : "ഇപ്പോളില്ല. കൊറച്ച് മുമ്പ് വിറ്റു. നോക്കാനൊക്കെ നല്ല പാടാ."

മൊയ്തീന്‍ : "എന്തായിരുന്നു വണ്ടി? ജീപ്പോ കാറോ?"

പോക്കര്‍ : "ജീപ്പും കാറും ഒന്ന്വല്ല. കാള ബണ്ട്യായിരുന്നു."

ഇത് കേട്ടപ്പോള്‍ മൊയ്തീന്‍ ഞെട്ടി.

"എടാ പോക്കരേ, കാള വണ്ടി ഓടിക്കുന്ന പോലെയാണോ കാറോടിക്കുന്നത്‌?" മൊയ്തീന്‍ ചോദിച്ചു.

പോക്കര്‍ : "ന്തായാലും രണ്ടും ബണ്ട്യല്ലേ?"

മൊയ്തീന്‍ : "അന്റെ ഒരു കാര്യം. ഇജ്ജ് ആദ്യം വണ്ടി ഓടിക്കാന്‍ പഠിക്ക്. ന്നിട്ട് ലൈസന്‍സ് എടുക്ക്. അതിന് ശേഷം കാറ് വാങ്ങുന്ന കാര്യം നോക്കാ."

എന്തെങ്കിലും ഒന്ന് ആഗ്രഹിച്ചാല്‍ അതില്‍നിന്നും പിന്മാറുന്ന സ്വഭാവം പോക്കരിനുണ്ടായിരുന്നില്ല. പാത്തുമ്മയെ നാട്ടിലേക്ക് അയക്കാന്‍ കാണിച്ച ശുഷ്ക്കാന്തി നമ്മള്‍ കണ്ടതല്ലേ.

പോക്കര്‍ ഒരു ഡ്രൈവിംഗ് സ്കൂളില്‍ ചേര്‍ന്നു.
ക്ലച്ച് ചവിട്ടാന്‍ പറഞ്ഞാല്‍ പോക്കര്‍ ഗിയര്‍ മാറ്റും.
ഗിയറ് മാറ്റാന്‍ പറഞ്ഞാല്‍ ഹോണ്‍ അടിക്കും.

അങ്ങിനെ ആ ഡ്രൈവിംഗ് സ്കൂളിലെ ഗുരു പോക്കരോട് പറഞ്ഞു.
"നാട്ടില് എന്നെ കാത്തിരിക്കുന്ന കുടുംബം ഉണ്ട്. നിങ്ങള്‍ വേറെ ഡ്രൈവിംഗ് സ്കൂളില്‍ പോയിക്കോളൂ. എന്നെ ഇനി ഉപദ്രവിക്കരുത്. ഇതൊരു കല്പനയല്ല. വിനീതമായി താന്ന്, വീണ്, കേണ് കൊണ്ടുള്ള ദയനീയാപേക്ഷയാണ്."

പോക്കര്‍ അവിടെനിന്നും പടിയിറങ്ങി.
മറ്റൊരു ഡ്രൈവിംഗ് സ്കൂളില്‍ പോയി.
അവിടെയും മുന്‍ അനുഭവങ്ങള്‍ ആവര്‍ത്തിച്ചു.

അങ്ങിനെ ദുബായീലെ എട്ട് ഡ്രൈവിംഗ് സ്കൂളുകളില്‍ കയറി ഇറങ്ങിയപ്പോള്‍ പോക്കര്‍ രണ്ട് കാര്യങ്ങള്‍ പഠിച്ചു.

1 . ക്ലച്ച്, ഗിയറ്, ബ്രൈക്ക്, ഹോണ്, ആക്ക്സിലറേറ്റര്‍ എന്നിവ തിരിച്ചറിഞ്ഞു.
2 . കാളവണ്ടിയാണ് കാറിനേക്കാള്‍ ഓടിക്കാന്‍ സുഖം എന്ന കാര്യവും.

പോക്കര്‍ ഇടക്കിടെ ലൈസന്‍സ് ടെസ്റ്റിന് ഹാജരായി.
ഓരോ തവണയും വൃത്തിയായി പൊട്ടി.

ഒടുവില്‍ മൊയ്തീന്‍ ഒരു വഴി കണ്ടുപിടിച്ചു.

"നമുക്ക് ലൈസന്‍സ് കൊടുക്കുന്ന ആളെ സ്വാധീനിക്കാം." മൊയ്തീന്‍ പറഞ്ഞു.

പോക്കര്‍ : "കൈക്കൂലി കൊടുക്ക്വേ?"

മൊയ്തീന്‍ : "കൈക്കൂലി കൊണ്ട് ചെന്നാല്‍ അന്നേ പിടിച്ചു അകത്താക്കും. നമുക്ക് കുബേര്‍ കുഞ്ച് വാങ്ങിക്കാം."

പോക്കര്‍ : "അതെന്താ സാധനം?"

മൊയ്തീന്‍ : "ഇജ്ജ് ടീവീല് പരസ്യം കണ്ടിട്ടില്ലേ? അത് ധരിച്ചാല്‍ എല്ലാ പ്രശ്നവും തീരും. ഉദ്ദേശിച്ച എല്ലാ  കാര്യവും നടക്കും. അതൊന്നു വാങ്ങി അരയില്‍ കെട്ടി നോക്ക്."

പോക്കര്‍ : "അങ്ങിനെ എല്ലാ പ്രശ്നോം തീരുന്ന സാധനമാണെങ്കില്‍ ഉണ്ടാക്കിയോന്‍ തന്നെ അത് കെട്ടിയാല്‍ പോരേ? എന്നിട്ട് ആ സാധനം ചെലവാകണമേ എന്ന്  ഉദ്ദേസിക്കുക. അപ്പൊ അത് ചെലവാവൂലേ?  എന്തിനാ ടീവീല് പരസ്യം ഇട്ട് ആ കായി കൂടി കളയുന്നത്?"

പോക്കരുടെ ആ ചോദ്യത്തിന് മറുപടി നല്‍കാന്‍ മൊയ്തീനു കഴിഞ്ഞില്ല.

പക്ഷെ അന്ന് രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ പോക്കരുടെ മനസ്സ് ഒന്നിളകി.

"കുബേര്‍ കുഞ്ച് ഒന്ന് വാങ്ങി അരേ കെട്ട്യാലോ ? ഒന്നും ഇല്ലാതെ ഇത്രയും പരസ്യം ഇടാന്‍ കജ്ജ്വോ?"

അങ്ങിനെ മൊയ്തീന്‍ പോലും അറിയാതെ പോക്കര്‍ കുബേര്‍ കുഞ്ചിന് ഓര്‍ഡര്‍ നല്‍കി. 

ഒപ്പം ഒരു വലംപിരി ശംഖും പോക്കര്‍ ഓര്‍ഡര്‍ ചെയ്തു.

"പവറ് ഒട്ടും കൊറയണ്ട. എല്ലാ ദോഷൂം തീരട്ടെ." പോക്കര്‍ വിചാരിച്ചു.

കുബേര്‍ കുഞ്ച് അരയില്‍ കെട്ടി, ശംഖ് കഴുത്തില്‍ ധരിച്ച് പോക്കര്‍ അടുത്ത ദിവസം തന്നെ ലൈസന്‍സ് ടെസ്റ്റിനു ഹാജരായി. അന്നത്തെ ടെസ്റ്റ്‌ കഴിഞ്ഞപ്പോള്‍ വണ്ടിയുടെ ചില്ല് പൊട്ടിയിരുന്നു. ഒപ്പം വണ്ടി ഉയര്‍ത്താനുള്ള ക്രെയിനിന്റെ വാടകയും പോക്കര്‍ തന്നെ അടക്കേണ്ടി വന്നു.

പോക്കര്‍ അപ്പോള്‍ തന്നെ കുബേറും, ശംഖും എടുത്ത് അറബികടലിന്റെ അടിത്തട്ടിലേക്ക് നിക്ഷേപിച്ചു.
നഷ്ടപ്പെട്ട ആയിരങ്ങളെ കുറിച്ചോര്‍ത്ത് കണ്ണുകള്‍ നനയിച്ചു.

ഇനി ഒരിക്കലും ലൈസന്‍സ് ടെസ്റ്റിന്  പോകില്ല എന്ന് പ്രഖ്യാപിച്ചു.

പോക്കരുടെ ആത്മ വിശ്വാസം തകര്‍ന്ന് തരിപ്പണമായി പോയത്രേ.

ഈ സമയം നമ്മുടെ പാത്തുമ്മ നാട്ടിലിരുന്ന് തന്റെ ഗ്രൂപ്പിലൂടെ ആത്മവിശ്വാസം സൗജന്യമായി നല്‍കുകയായിരുന്നു.

പാത്തുമ്മ നല്‍കിയ ആത്മവിശ്വാസത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് പല സ്ത്രീകളും തങ്ങളുടെ കെട്ടിയവന്റെ നേരേ ചിരവയും അമ്മികുട്ടിയും എടുത്തെറിഞ്ഞു.
അതുകണ്ട് പാത്തുമ്മ പൊട്ടി പൊട്ടി ചിരിച്ചു.
മറ്റുള്ളവരെ ചിരിക്കാന്‍ പ്രേരിപ്പിച്ചു.

മൊയ്തീന്‍ പാത്തുമ്മയുടെ ഗ്രൂപ്പ് കണ്ടിരുന്നു.

മൊയ്തീന്‍ പോക്കരോട് പറഞ്ഞു " അന്റെ കെട്ടിയോള് ആത്മവിശ്വാസം വിതരണം ചെയ്യുന്നുണ്ടല്ലോ. അത് കുറച്ചെടുത്ത് കഴിച്ചുകൂടെ?"

'എങ്ങിനെയെങ്കിലും ലൈസെന്‍സ് വാങ്ങിയേ തീരൂ' എന്ന അത്യാഗ്രഹം ഉണ്ടായിരുന്ന പോക്കര്‍ പാത്തുമ്മയുടെ ഗ്രൂപ്പില്‍ നിന്നും ആത്മവിശ്വാസം ഇടയ്ക്കിടെ സേവിച്ചു.

അധികം വൈകാതെ തന്നെ പോക്കര്‍ ആത്മവിശ്വാസത്തിന്റെ നിറകുടമായി മാറി.

എന്തിനെയും നേരിടാനുള്ള ധൈര്യം പോക്കരിന് ലഭിച്ചു.

ആത്മവിശ്വാസം നിറഞ്ഞ് കവിഞ്ഞപ്പോള്‍ പോക്കര്‍ ഒരിക്കല്‍ കൂടി ലൈസന്‍സ് ടെസ്റ്റിന്  ഹാജരാവാന്‍ തീരുമാനിച്ചു.

അങ്ങിനെ ടെസ്റ്റിന്റെ ആ ദിനം വന്നെത്തി.

അന്ന് പുതിയൊരു ഓഫീസര്‍ ആയിരുന്നു ടെസ്റ്റ്‌ നടത്താന്‍ ഉണ്ടായിരുന്നത്.

അദ്ദേഹം പോക്കരുടെ രേഖകള്‍ പരിശോധിച്ചു.

പോക്കര്‍ ഒരുപാട് തവണ തോറ്റത് കണ്ടപ്പോള്‍ സഹൃദയനായ ആ ഓഫീസര്‍ക്ക് സഹതാപം തോന്നി.

കുറച്ച് മലയാളം അറിയുന്ന അറബി ആയിരുന്നു ആ ഓഫീസര്‍.

"മസ് മുക്ക?" (എന്താ പേര്?) ഓഫിസര്‍ അറബിയില്‍ പോക്കരോട് ചോദിച്ചു.

പോക്കര്‍ അറബിയുടെ കാര്യത്തില്‍ പിന്നിലായിരുന്നു.

എങ്കിലും പാത്തുമ്മയുടെ ഗ്രൂപ്പിനെ സ്മരിച്ച് കൊണ്ട് ആത്മവിശ്വാസത്തോടെ പോക്കര്‍ മറുപടി പറഞ്ഞു "മുക്കണ്ട ആവശ്യം ഒന്നും ഇല്ല. ദിവസവും രണ്ടു നേരം ചറപറാന്ന് പോകും. അഥവാ വയറിന് സ്തംഭനം തോന്നിയാല്‍ ഒരു ചെറുപയം തിന്നും. അപ്പൊതന്നെ ശരിയാവും."

ഓഫീസര്‍ അതുകേട്ട് പൊട്ടി പൊട്ടി ചിരിച്ചു .

ഓഫീസര്‍ : "നിങ്ങള്‍ ടെസ്റ്റിന് കയറിയാല്‍ ഇനിയും തോല്‍ക്കും. നിങ്ങളോട് എനിക്ക് സഹതാപം ഉണ്ട്. അതുകൊണ്ട് ഞാന്‍ ലൈസന്‍സ് തരാം. നിങ്ങള്‍ ടെസ്റ്റിന് കയറേണ്ട. പക്ഷെ ഒരു കാര്യം.നിങ്ങള്‍ വണ്ടി ഓടിക്കുമ്പോള്‍ പതുക്കേയെ ഒടിക്കാവൂ.."

പോക്കര്‍ ആ നിബന്ധനയ്ക്ക് സമ്മതിച്ചു.

ആ ഓഫീസറുടെ ദയയാല്‍ പോക്കര്‍ ലൈസന്‍സ് സ്വന്തമാക്കി.

സന്തോഷത്തോടെ മൊയ്തീന്റെ അടുത്തെത്തി.

"എങ്ങിനെ സംഘടിപ്പിച്ചു?" മൊയ്തീന്‍ ചോദിച്ചു

"അത് നിസ്സാര കാര്യമാണ് . അതായത് മുക്കി മുക്കി കാര്യം സാധിക്കുന്നവര്‍ക്ക് മാത്രമേ ലൈസന്‍സ് ടെസ്റ്റ്‌ ഉള്ളൂ. വണ്ടി ഓടിക്കുമ്പോള്‍ മുക്കാന്‍ തോന്നിയാല്‍ എടങ്ങറാവൂലേ. ഞാന്‍ പറഞ്ഞു ഇക്ക് മുക്കണ്ട ആവശ്യം ഇല്ലാന്ന്. അപ്പൊ ടെസ്റ്റ്‌ ഇല്ലാതെ തന്നെ ലൈസന്‍സ് തന്നു. പോക്കരാരാ മോന്‍ !!!"  മൊയ്തീന്‍ അന്തം വിട്ട് നില്‍ക്കുമ്പോള്‍ പാത്തുമ്മയുടെ ഗ്രൂപ്പിനോടുള്ള നന്ദിയും ബഹുമാനവും മനസ്സില്‍ സ്മരിച്ചുകൊണ്ട് പോക്കര്‍ പറഞ്ഞു.


എന്റെ കൂടുതല്‍ കത്തികള്‍ വായിക്കാനായി ഇവിടെ ക്ലിക്കുക


46 comments:

 1. ഇവിടെ ദുബായില്‍ ആകെ 5 ഡ്രൈവിങ്ങ്സ്കൂളുകളെ ഉള്ളൂ (തെളിവുകള്‍ താഴെ) അവയില്‍ മുഴുവന്‍ പൈസയും കൊടുത്ത് ലൈസന്‍സ് കിട്ടാതിരിക്കുമ്പോളാ ഇതു കണ്ടത് . പിന്നെ ഏതാ ബാക്കി 3 ഡ്രൈവിങ്ങ്സ്കൂളുകള്‍ ? ഇനിയും കിട്ടാത്ത ആ ഡിഗ്രിക്കും വേണ്ടി അടുത്ത ടെസ്റ്റിന് വേണ്ടി ബില്‍ ഹസ്സ ഡ്രൈവിങ്ങ്സ്കൂളില്‍ അടുത്ത പേയ്മെന്‍റിന് കാത്തിരിക്കുകയാ? ഇനി ആ ഓഫീസറെ കണ്ടാല്‍ ഈ നമ്പറില്‍ വിളിക്കുക. 00971502475500.


  Driving licences can be obtained by adult UAE citizens/residents after training from an authorized driving school in Dubai. If you are 18-21 year of age, you can apply for a probationary licence.

  Criteria
  If you have never driven before or have a driving licence that is not on the approved list of 36 countries then you must undergo training.

  Documents Required
  Passport (original & copy) with residence stamp, No-Objection Certificate from employer & 8 photos.

  Authorized Driving Schools
  Al Ahli Driving School-04-3411500 (10 branches)
  Belhasa Driving School - 04-3243535 (18 branches)
  Dubai Driving Center- 04-3455855 (13 branches)
  Emirates Driving Institute-04-2631100 (53 branches/mall counters)
  Galadari Driving School-04-2676166 (14 branches)

  http://www.dubai.ae/en.portal?topic,drivlicense,1,&_nfpb=true&_pageLabel=home

  ReplyDelete
 2. പടച്ചോനേ.... ഇങ്ങള് കാത്തോളിന്‍....!!! വേറെ ഒന്നും ഞമ്മക്ക് പറയാനില്ലപ്പാ.....!! നന്ദി...നമോവാകം...

  കഴുത്തറുക്കുന്നതിനു ഒരു പരിധി വെക്കുമോ? അപേക്ഷയാണ്.... :)

  ReplyDelete
 3. @ anu,
  കഥയില്‍ ചോദ്യമില്ല..:)

  ReplyDelete
 4. അറക്കപെടുന്ന വ്യക്തിയുടെ സമ്മതത്തോടെ മാത്രമേ ഞാന്‍ കഴുത്തറക്കാരുള്ളൂ ഇത്താ...

  ReplyDelete
 5. @anu,
  ബ്രാഞ്ചു കളുടെ എണ്ണം കൂട്ടിയാലും എട്ട് കടക്കില്ലേ???:)

  ReplyDelete
 6. ‌@എന്നാല്‍ സോറി എട്ട് ബ്രാഞ്ചുകളില്‍ പോയിട്ടായിരിക്കും പോക്കര്‍ക്കും ലൈസന്‍സ് കിട്ടിയത്. രഹസ്യായി ചോയിച്ചോട്ടെ ഏത് സ്കൂള്‍ ? ഏതു ബ്രാഞ്ച് ? ഏത് ഓഫീസര്‍ ? (ഈ കമന്‍റ് പോസ്റ്റ് ചെയ്യരുത്. എന്‍റെ കഞ്ഞികുടി മുട്ടിക്കരുത്. എനിക്കും ഉണ്ടൊരു കെട്ട്യോള്‍ . അവള്‍ ലൈസന്‍സ് കിട്ടാന്‍ നോമ്പും നോറ്റിരിക്കുകയാ.... ) ലൈസന്‍സ് കിട്ട്യാലേ ഈ ലുഫായീക്ക് കൊണ്ട്വരൂ എന്ന് വാക്കും പ‌റഞ്ഞൂ.

  ReplyDelete
 7. "അങ്ങിനെ എല്ലാ പ്രശ്നവും തീരുന്ന സാധനം ആണെങ്കില്‍ ഉണ്ടാക്കിയോന്‍ തന്നെ അത് ധരിച്ചാല്‍ പോരേ? എന്നിട്ട് ആ സാധനം ചെലവാകണമേ എന്ന് ഉദ്ദേശിക്കുക. അപ്പൊ അത് ചെലവാവൂലേ? എന്തിനാ ടീവീല് പരസ്യം ഇട്ട് ആ കായി കൂടി കളയുന്നത്?">>>>>>അത് കൊള്ളാം

  ReplyDelete
 8. അക്കരക്കാഴ്ചകള്‍....

  ReplyDelete
 9. പോക്കര്‍ അപ്പോള്‍ തന്നെ കുബേറും, ശംഖും എടുത്ത് അറബികടലിന്റെ അടിത്തട്ടിലേക്ക് നിക്ഷേപിച്ചു.

  ഹി..ഹി.. അത് കേരളത്തിലുള്ള ബാക്കിയുള്ളവർ കൂടി വായിച്ചിരുന്നെങ്കിൽ....

  ReplyDelete
 10. പാത്തുമ്മ കൂടെ ഇല്ലാത്തത് കൊണ്ടാവും പോക്കറിന് ഒരു ഉശാറില്ലല്ലോ അബ്സാറെ......:(

  ReplyDelete
 11. appo licence kittananulla matram ithaa alle?

  ReplyDelete
 12. @Jazimkutty,
  ശരിയാണ്. പാത്തുമ്മയുടെ അഭാവം നന്നായി പ്രതിഫലിക്കുന്നുണ്ട്....

  ReplyDelete
 13. കൊള്ളാം... ഞാൻ ലൈസൻസ് എടുത്ത കഥ ഇവിടെ http://kaarnorscorner.blogspot.com/2010/10/blog-post_31.html

  ReplyDelete
 14. ജോര്‍.
  ആ വാക്ക് മാത്ര മതി

  ReplyDelete
 15. അടിപൊളി സ്വന്തം ഗ്രൂപ്പുള്ള പാത്തുവിനെയും പോക്കരെയും എനിക്ക് മനസിലായി ആരാണത് എന്ന് ജഗ ജഗാ

  ReplyDelete
 16. നന്നായിട്ടുണ്ട് അബ്സര്‍ ............... വീണ്ടും അടുത്തതിനു വേണ്ടി കാത്തിരിക്കാം ...

  ReplyDelete
 17. “മസ് മുക്ക” എന്ന അബ്സാറിൻറെ അറബ് വാക്ക് കേട്ട് ഞാൻ ഞെട്ടി... ഹെൻറെ റബ്ബേ... ഇരുപത്തേഴു വർഷം ഈ മണലാരണ്യത്തിൽ കിടന്നടിച്ചിട്ട് ഒരു അറബിയും പറഞ്ഞ് കേൾക്കാത്ത വാക്ക് കേൾപ്പിച്ചതിനു .. നന്ദി... എന്തായാലും പോക്കർക്ക് ലൈസൻസ് കിട്ടിയതു കൊണ്ട് ഇനി മുതൽ ഞാൻ പുറത്തിറങ്ങേണ്ടെന്ന് തീരുമാനിച്ചു, എൻറെ വീട് കാട്ടിലേതെങ്കിലും മരത്തിലേക്ക് മാറ്റാനും... തുടരുക അബ്സാർ.... കൂടുതൽ കത്തികൾ ഇറക്കിക്കൊണ്ട്...

  ReplyDelete
 18. ഈ പാത്തുമ്മ താതാനെ ഒന്ന് പരിചയപ്പെടണമല്ലോ... ഈ താത്തയാണോ ഞമ്മക്കൊന്നും പറയാനില്ലേ എന്ന് പറഞ്ഞത്.. ഇങ്ങള് എന്തിനാ എന്നോട് ചൂടാവുന്നെ .. അങ്ങിനെ ചൂടായാല്‍ ഒരു പ്രയോഗം പറഞ്ഞു തന്നിട്ടുണ്ട് ഈ മുറി വൈദ്യന്‍.. മസ്മുക്കി....... എന്ന് ചോദിക്കും അത് കൊണ്ട് സൂക്ഷിച്ചു കളിച്ചോളീം....( തമാശയാണേ !!!!!!!!)

  ReplyDelete
 19. ഈ പോസ്ടിന്റിന്റെ ത്രെഡ് നല്‍കിയത് പാത്തുമ്മ തന്നെ ആണ്.
  അതില്‍ ഞാന്‍ കുറച്ചു ഇടപെടലുകള്‍ നടത്തി എന്ന് മാത്രം.

  "മസ്മുക്ക" എന്നത് മദ്രസാ കാലത്തെ ഓര്‍മയില്‍ നിന്നും എടുത്ത് എഴുതിയതാണ്. അത് സാധാരണ ഉപയോഗിക്കുന്ന പ്രയോഗം ആണോ എന്ന് എനിക്കറിയില്ല.അറബിയില്‍ ഞാന്‍ വളരെ പിറകിലാണ്. ആ പ്രയോഗത്തില്‍ തെറ്റുണ്ടെങ്കില്‍ ചൂണ്ടികാണിക്കുമല്ലോ.

  പാത്തുമ്മത്താത്ത ഇവിടെയുള്ള പലരുടെയും സുഹൃത്ത് ആണ്.
  ഞാനായിട്ട് പാത്തുമ്മയെ ഒറ്റികൊടുക്കുന്നില്ല. കണ്ടു പിടിക്കാന്‍ ശ്രമിക്കുക.
  "പാത്തുമ്മ താത്താ... മറ്റുള്ളവരുടെ മുന്നില്‍ ഞാനാണ് പാത്തുമ്മ എന്ന് വിളിച്ചു പറയൂ.... ഹ ഹ "

  ReplyDelete
  Replies
  1. masmukka ennu vechal ninte name enthaanennanu means (What is your name?)... Thats al

   Delete
 20. കുട്ടി ജനിച്ചിട്ട് കാലങ്ങള്‍ കഴിഞ്ഞിട്ടും പേരിടുന്നതിപ്പോഴാണോ??
  നല്ല പേര്..
  അപസ്വരങ്ങള്‍..
  apaswarangal എന്നല്ലേ??

  ReplyDelete
 21. കുട്ടിയുടെ സ്വഭാവം നോക്കിയിട്ട് പേരിടാം എന്നു കരുതി..:)

  "അപസ്വരങ്ങള്‍" എന്നല്ല."അബസ്വരങ്ങള്‍" എന്നാണ്. 'അബ്സാരിന്റെ സ്വരങ്ങള്‍' എന്ന് ഉദ്ദേശിച്ച് ഇട്ടതാണ്.വ്യാകരണ സംബന്ധമായി തെറ്റുകള്‍ ഉണ്ടോ എന്ന് അറിയില്ല.ഒരു വറൈറ്റി ആകട്ടെ എന്ന് കരുതി. ഇനി സുകുമാര്‍ അഴീകൊടിനെ പോലുള്ള മലയാളി പണ്ഡിറ്റുകള്‍ ഈ പേരിനിട്ട് പണിയുമോ എന്നറിയില്ല.
  മനാസ് എന്ന സുഹൃത്താണ് ഈ പേര് നല്‍കിയത്.

  ReplyDelete
 22. ഞാന്‍ ഗവ: കോളേജുകളില്‍ അറബി അധ്യാപകനായി ജോലി ചെയ്തിരുന്ന വ്യക്തിയാണ്. അവിടെയും ‘നിന്‍റെ പേരെന്താണ്?’എന്നതിന്ന് ‘മസ്‍മുക’എന്നാണ് പഠിപ്പിക്കുന്നത്. എന്നാല്‍ ഇവിടെ അറബ് രാജ്യങ്ങളില്‍ ‘ഷൂ’ എന്ന ഒരു അറബിക് ശബ്ദതാരാവലി (ഡിക്ഷണറി) യിലും കാണാത്ത വാക്ക് (വേര്‍ഡ്) ആണ് ഉപയോഗിക്കുന്നത്. ഉദാഹരണത്തിന് ‘ഷൂസ്‍മുക?’, ‘ഷൂ ഹാദാ’, ‘ഷൂ മുഷ്കില്‍’ അര്‍ത്ഥം യദാക്രമം: ‘നിന്‍റെ പേരെന്താണ്?’, ‘ഇത് എന്താകുന്നു’, ‘എന്താണ് പ്രശ്‍നം’. ‘ഷൂ’ എന്നത് ഒരു സംസാരഭാഷയില്‍ പെട്ടുപോയി. നമ്മുടെ സ്വന്തം "അബസ്വരങ്ങള്‍" പോലെ തന്നെ!!!.

  ReplyDelete
 23. anu,
  "മസ് മുക്ക"ക്ക് നല്ലൊരു വിശദീകരണം നല്‍കിയതിന് നന്ദി.
  പ്രയോഗം തെറ്റിയോ എന്ന സംശയത്തില്‍ ആയിരുന്നു ഞാന്‍...
  സമാധാനമായി....:)

  ReplyDelete
 24. അടിപൊളിയായിട്ടുണ്ട് അബ്സര്‍. ഏതായാലും ഇനി ദുബായിയില്‍ ചെന്നാല്‍ പോക്കര്‍ വണ്ടി ഓടിക്കുന്ന വഴിയില്‍ ഞാന്‍ നടക്കില്ല. അഥവാ നടന്നാലും അഡ്വാന്‍സായി മൂക്കില്‍ പഞ്ഞി വച്ച് നടക്കും.

  ReplyDelete
 25. http://www.facebook.com/photo.php?fbid=10150423626547332&set=a.470170547331.258420.788867331&type=3&theater

  ReplyDelete
  Replies
  1. കട്ടു തിന്നുന്നവന്മാർ കാരണം ഒരു ലിങ്കും കാണാൻ പറ്റാത്ത അവസ്ഥയായി

   Delete
  2. കട്ടു തിന്നുന്നവന്മാർ കാരണം ഒരു ലിങ്കും കാണാൻ പറ്റാത്ത അവസ്ഥയായി

   Delete
 26. ഹ ഹ... അഭിനന്ദനങ്ങള്‍ അനു....
  ലിങ്ക് കണ്ടപ്പോ ആദ്യം ഒന്നും മനസ്സിലായില്ല....
  അത് കലക്കി.... ഇനി പോക്കരെ പോലെ ഒരു പറ പറ...

  ReplyDelete
 27. http://gulfnews.com/news/gulf/uae/crime/driving-examiner-gets-six-months-in-jail-for-taking-bribes-1.954503

  ReplyDelete
 28. കുബേർ കുഞ്ച് കെട്ടി കുജ്ജ് ചാട്യേ കഥ ജോറായി ഇക്കാ. ഓന് കുബേറും വേണ്ട കുജ്ജും വേണ്ട, ആ തെജ്ജാലിനെ ങ്ങ്ട് കിട്ട്യാ മതീ ന്നായി അല്ലേ ? അതാണ്. ആത്മവിശ്വാസം ഉണ്ടാക്കുന്ന പാത്തുമ്മാന്റെ അടുത്ത് പോയാ ആര്ക്കും അത് കിട്ട്വോ ? ന്നാ ഒന്ന് പോയി നോക്കാർന്നൂ. ഞാൻ ടൂ വീലർ ലൈസൻസ് എടുക്കാൻ പോയത് ഇതു പോലുള്ള ഒരു സംഭവാ. 28 തവണ പ്രാക്ടീസ് ചെയ്തു, ഒരു തവണയും ഞാൻ ഒറ്റ കമ്പികളെ അവിടെ നിർത്തിയില്ല. എല്ലാരും പറഞ്ഞു പോയീ,മ്മക്ക് ഒരു വരവ് കൂടി വരാ ന്ന്. ടെസ്റ്റിന്റെ ആൾ വന്ന് 8 ഇടാൻ പറഞ്ഞു, ഞാനങ്ങ്ട് ഇട്ടു. അത് എട്ടായീ ന്ന് ഒരാള് വന്ന് കയ്യിൽ പിടിച്ച് ന്നെ നിർത്ത്യപ്പളേ ക്ക് മനസ്സിലായുള്ളൂ,ഞാങ്ങനെ ഓടിക്കൊണ്ടിരിക്ക്വാണേയ്.! ഹ ഹ ഹ ജോറായി ഇക്കാ. ആശംസകൾ.

  ReplyDelete
 29. ഒരു വര്‍ഷത്തിനു ശേഷം പോക്കാര്‍ക്ക് എങ്ങനെ ?മുക്കാതെ ഓടിക്കാമോ ?

  ReplyDelete
 30. Best 'haasya' bloggenulla samsthana award absaarinu kittatte ennu aashamsikkunnu..

  ReplyDelete
  Replies
  1. അത്രക്ക് വേണോ ??
   :)

   Delete
 31. കഥ ഉഗ്രനായി. ഇവിടെ പൈസ കൊടുത്തു (പേരിനു ക്ലാസ്സിനും ടെസ്റ്റിനുമെല്ലാം പോയി) മുക്കാതെ തന്നെ എനിക്കൊരു ലൈസെന്‍സ് കിട്ടി, ചേട്ടന്റെ കൈയീന്നൊരു സെക്കന്റ്‌ ഹാന്‍ഡ്‌ കാറും. ഇപ്പോള്‍ ഓടിക്കാന്‍ പഠിച്ചോന്ടിരിക്കുകയാ. ഒരു ചൊല്ലുവിളിയും ഇല്ലാന്നേ. ഇടത്തോട്ടു പറഞ്ഞാല്‍ വലത്തോട്ട് പോകും.

  എല്ലാവരുടെയും ശ്രദ്ധക്ക്, ചെന്നൈയില്‍ TN-22 AC 2347 എന്ന നമ്പര്‍ ഉള്ള ഒരു വെളുത്ത മാരുതി 800 കാര്‍ കണ്ടാല്‍ ഉടന്‍ തടി തപ്പുക. അതോടിക്കുന്നത്‌ മിക്കവാറും ഞാനായിരിക്കും. ഇനി പറഞ്ഞില്ലാന്നു വേണ്ട.

  ReplyDelete
 32. പോക്കറിന് ലൈസന്‍സ് കിട്ടിയ സ്ഥിതിക്ക് വണ്ടി ഓടിച്ചു തുടങ്ങിക്കാണും അല്ലെ, അപ്പൊ പുതിയ കുറെ പോസ്ടുകള്‍ക്കുള്ള വക ഉണ്ടായിക്കാണും അല്ലെ!! ഹഹ... :-)

  ReplyDelete
 33. അപ്പോള്‍ ദുബായിലെ ആള്‍ക്കാര്‍ ഇങ്ങനെയാണല്ലേ ലൈസന്‍സ് എടുക്കുന്നത്.. ഈ യു എ ഇ ക്കാരുടെ വണ്ടി മസ്കറ്റിലെ റോഡില്‍ കണ്ടാല്‍ ഞാന്‍ കണവനോട് പറയാറുണ്ട് ഒരു അകലം പാലിക്കണേയെന്ന്. കാരണം എല്ലാ റോഡ് റൂളും ശരിക്കും പാലിക്കുന്നവരാണേ ഇവര്‍ (ഏത്.... മനസ്സിലായില്ലേ...)

  ReplyDelete
 34. namichuuuu ketto.......:)tension varumbo igottu poran teerumanichu njan....thx..

  ReplyDelete
 35. ഇനി ദുബായിലെ റോഡുകളില്‍ സൂക്ഷിക്കണമല്ലോ.... പടച്ചോനെ കാത്തോളണെ...

  ReplyDelete
 36. അപ്പൊ തന്നെ ഇച്ച് ആപ്പീസര്‍ ലെയ്സെന്‍സ് തന്നു ല്ലേ , നന്നായി എഴുതിയിട്ടുണ്ട്

  ReplyDelete
 37. ഹ ഹ ഹാഹ് ...സംഭവം കലക്കി എനിക്കിഷ്ടായി...ഡോക്ടര്‍ പക്ഷെ ഈ ദുബായിലത്തെ കാര്യങ്ങള്‍ എങ്ങിനെ അറിഞ്ഞു ...കഥയുടെ ഇടയിലെ സംഭാഷണങ്ങള്‍ നര്‍മം നന്നായി പുലര്‍ത്തി. ഇടയില്‍ വന്ന പാത്തുമ്മയുടെ ഗ്രൂപ്പും മറ്റു വിശേഷങ്ങളും എന്തോ ഈ കഥയില്‍ അനിവാര്യമായ ഒന്നായി തോന്നിയില്ല. എന്തായാലും ബാക്കിയൊക്കെ എനിക്കിഷ്ടായി ... പതിവിലേ നാട്ടിന്‍ പുറം പശ്ചാത്തലം വിട്ടു ദുബായിലേക്ക് കഥ മാറ്റി നട്ടത് ഒരു പുതുമയായി ..

  അഭിനന്ദനങ്ങള്‍ ...വീണ്ടും വരാം

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....