Monday, May 23, 2011

സ്വയം നഗ്നനായി മുനീര്‍


സ്വന്തം വ്യക്തിത്വത്തെ നഷ്ടപ്പെടുത്തി മുനീര്‍, താങ്കള്‍ ഒരു മന്ത്രിപദം നേടിയിരിക്കുന്നു.
സ്വന്തം വ്യക്തിത്വത്തെക്കാള്‍ വലിയതല്ല മന്ത്രി കസേര എന്നത് തിരിച്ചറിയാന്‍ കഴിയാതെ പോയത് മഹാനായ സി എച്ചിന്റെ പുത്രന്റെ വിവരദോഷമായോ, അധികാരത്തോടുള്ള ആക്രാന്തം ആയോ ആണ് വിലയിരുത്തപ്പെടേണ്ടത്. എങ്കിലും ഭൂരിപക്ഷം പേരും മുനീര്‍, താങ്കള്‍ക്ക് വിവരദോഷം ഉണ്ടെന്നു അംഗീകരിച്ചു തരില്ല. അതുകൊണ്ടുതന്നെ അധികാരത്തോടുള്ള അഭിനിവേശമാണ് താങ്കളെ ഇന്ത്യാവിഷന്റെ ചെയര്‍മാന്‍ കസേരയില്‍ നിന്നിറങ്ങി മന്ത്രികസേരയിലെക്ക് കയറാന്‍ പ്രേരിപ്പിച്ചത് എന്ന സത്യം ജനങ്ങള്‍ തിരിച്ചറിയുന്നു.

കോഴിക്കോട്ടുനിന്നും ആടി ഇളകിയ നൂല്‍ പാലത്തിലൂടെ കഷ്ടിച്ച് രക്ഷപ്പെട്ടു നിയമസഭയില്‍ ഒരു ഇരിപ്പിടം സംഘടിപ്പിച്ചപ്പോള്‍ തന്നെ മാധ്യമങ്ങളിലെ ചര്‍ച്ചാവിഷയമായിരുന്നു താങ്കള്‍ മന്ത്രി ആകുമോ ഇല്ലയോ എന്നത്.

കരുണാകരന്‍ കഴിഞ്ഞാല്‍ കേരളത്തിലെ രാഷ്ട്രീയ ചാണക്യന്‍ എന്നറിയപ്പെടുന്ന കുഞ്ഞാലിക്കുട്ടിക്ക് തന്റെ പാര്‍ട്ടിയിലെ ശത്രുവിനെ ഒതുക്കാന്‍ അധികം സമയം വേണ്ടി വന്നില്ല. അഥവാ താങ്കള്‍ സ്വയം ആയുധം വെച്ച് കീഴടങ്ങി. ഒരു ഘട്ടത്തില്‍ 'പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെച്ചാലും ഇന്ത്യാ വിഷന്‍ വിടില്ല' എന്ന് താങ്കള്‍ നിലപാട് എടുത്തപ്പോള്‍ അതില്‍ ഞങ്ങള്‍ ഒരു ധീരനായ പോരാളിയെ കണ്ടു. ഇപ്പോള്‍ മന്ത്രിപദം കൈപിടിയിലൊതുക്കാന്‍ താങ്കള്‍ അതെല്ലാം കളഞ്ഞു കുളിച്ചിരിക്കുന്നു.

മന്ത്രിയായ മുനീറിനെക്കാള്‍ ശക്തന്‍ മന്ത്രിയല്ലാത്ത മുനീര്‍ ആണെന്ന സത്യം തിരിച്ചറിയാന്‍ താങ്കള്‍ക്കു എന്തുകൊണ്ട് കഴിയാതെ പോയി?

താങ്കള്‍ അധികാരമോഹി മാത്രമാണെന്ന് കേരള ജനതയുടെ മുന്നില്‍ തുറന്നു കാട്ടുന്നതില്‍ കുഞ്ഞാലിക്കുട്ടി വിജയിച്ചിരിക്കുന്നു എന്ന വസ്തുത താങ്കള്‍ തിരിച്ചറിയുന്നുണ്ടോ?

മാത്രമല്ല പഞ്ചായത്തില്‍ താങ്കളെ ഒതുക്കുകയും ചെയ്തു.
കഴിഞ്ഞ തവണ കൈകാര്യം ചെയ്ത പി ഡബ്ല്യു ഡി എങ്കിലും നേടിയെടുക്കാന്‍ കഴിയാതെ താങ്കള്‍ എന്തിനാണ് മലയാളിയുടെ മുന്നില്‍ സ്വയം നഗ്നനായത്?

സാമൂഹ്യ ക്ഷേമത്തിന് പ്രവര്‍ത്തിക്കാനും ഇടപെടാനും ഒരു മന്ത്രിയേക്കാള്‍ കൂടുതല്‍ കഴിയുക ഒരു ചാനല്‍ മുതലാളിക്ക് ആണ് എന്ന തിരിച്ചറിവ് താങ്കള്‍ക്ക് ഇല്ലാതെ പോയത് ലജ്ജാകരവും പരിതാപകരവും അല്ലേ?

ചാനല്‍ ചര്‍ച്ചകളില്‍ പഞ്ചായത്ത് ഭരണത്തിന്റെയും സാമൂഹ്യ ക്ഷേമത്തിന്റെയും മാഹാത്മ്യത്തെ പറ്റി വിശദീകരിക്കാന്‍ ശ്രമിച്ചു വിയര്‍പ്പൊഴുക്കുന്ന താങ്കളെ കാണുമ്പോള്‍ സഹതാപം തോന്നുന്നു. 

താങ്കള്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ മുഖ്യമന്ത്രിസ്ഥാനത്തെക്കാള്‍ വലിയ വകുപ്പ് ആണോ താങ്കള്‍ക്ക് ലഭിച്ചത് എന്ന് ചിലപ്പോള്‍ സംശയിച്ചുപോകുന്നു. 

കുറ്റം പറയരുതല്ലോ, കുഞ്ഞാലിക്കുട്ടിയും താങ്കളുടെ വകുപ്പിന്റെ മേന്മകളെ പറ്റി വാതോരാതെ പുകഴ്ത്തി സംസാരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഓരോ പുകഴ്ത്തലുകളും താങ്കളുടെ വ്യക്തിത്വത്തിന്റെ ശവപ്പെട്ടിയിലേക്കുള്ള ആണികള്‍ ആയി എനിക്ക് അനുഭവപ്പെടുന്നു.

സ്വയം അപഹാസ്യനായിക്കൊണ്ട് ഇത്തരത്തില്‍ ഒരു മന്ത്രിസ്ഥാനം ഏറ്റെടുത്ത താങ്കളെ 'അധികാരക്കൊതിയന്‍' എന്ന് പൊതുജനം വിശേഷിപ്പിച്ചാല്‍ താങ്കള്‍ക്കതിനെ പ്രതിരോധിക്കാന്‍ കഴിയുമോ എന്ന് സ്വയം വിലയിരുത്തുക.

താങ്കളുടെ അധികാരക്കൊതി തുറന്നു കാട്ടുന്നതില്‍ പാര്‍ട്ടിയിലെ താങ്കളുടെ എതിരാളിയായ കുഞ്ഞാലിക്കുട്ടി വിജയിച്ചിരിക്കുന്നു എന്ന സത്യമെങ്കിലും താങ്കള്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന ആഗ്രഹത്തോടെ...........

സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട കൂടുതല്‍  പോസ്റ്റുകള്‍ക്ക് ഇവിടെ ക്ലിക്കുക

44 comments:

 1. ചെയർമാൻ സ്ഥാനം ഉപേക്ഷിക്കാതെയിരുന്നാൽ മന്ദ്രി സ്ഥാനം കിട്ടില്ല... മന്ദ്രി ആയില്ലെങ്കിൽ അതെല്ലേ മുനീറിനെ സംബന്ധിചെടുത്തോളം കൂടുതൽ നാണക്കേട്..?

  ReplyDelete
 2. കുഞ്ഞാപ്പ ഗോള്‍ അടിച്ചുകൊണ്ടേ ഇരിക്കും, മുനീറിന് ഒന്നും ചെയ്യാനില്ല , വി എസ് കുഞ്ഞപ്പക്കിട്ടു എന്ത് പണിയും എന്ന് മാത്രമേ നോക്കനുല്ല്
  സത്യത്തില്‍ UDF 72 ഒതുങ്ങാന്‍ കാരണം കുഞ്ഞാപ്പയുടെ വീരചരിതങ്ങള്‍ വി എസ് പടിനടന്നത് കൊനട്നു , മലപ്പുറത്തെ വിടൂ , അവിടെ ഒരു കോണി ചരിവച്ചാല്‍ പോലും ജയിക്കും. UDF ന്റെ ശവപെട്ട്യില്‍ ആണി അടിച്ച കുഞ്ഞപ്പ യാണ് ഇപ്പോള്‍ UDF ലെ ഊമ്മെന്‍ ച്ണ്ടിയെക്കള്‍ സ്ഥാനം. വീരോധഭാസം തന്നെ വിഭോ

  ReplyDelete
 3. ചെയര്‍മാന്‍ സ്ഥാനം നേരത്തെ വിവാദം ഉണ്ടായപ്പോള്‍ തന്നെ ഉപേക്ഷിക്കാമായിരുന്നല്ലോ...
  അല്ലെങ്കില്‍ എം എല്‍ എ ആയപ്പോഴെന്കിലും അത് ചെയ്യാമായിരുന്നില്ലേ?
  മന്ത്രി സ്ഥാനം കിട്ടാന്‍ മറ്റു മാര്‍ഗങ്ങള്‍ ഒന്നും ഇല്ല എന്ന അവസ്ഥ ഉണ്ടായപ്പോള്‍ മാത്രം അല്ലെ ഇന്ത്യാവിഷന്‍ ഉപേക്ഷിക്കാന്‍ മുനീര്‍ തയ്യാറായത്‌???

  ReplyDelete
 4. ലീഗില്‍ ആദര്‍ശ നേതാക്കന്‍ മാര്‍ രണ്ടു പേരായിരുന്നു ഒന്ന് ഇ ടി ഒന്ന് മുനീര്‍
  അതില്‍ നിന്ന് മുനീറിന്റെ പേര് വെട്ടാം

  ReplyDelete
 5. ഒരു ആലങ്കാരിക സ്ഥാനം മാത്രമാണു ചാനൽ ചെയർമാൻ എന്നത് എന്നാണു മുനീർ സാഹിബ് ഇതു വരെ പറഞ്ഞിരുന്നത്... അത് അങ്ങിനെ തന്നെ ആയിരിക്കട്ടെ എന്നു ആഗ്രഹിക്കുന്നു...

  പക്ഷെ ഇവിടെ കേരളത്തെ മുഴുവൻ ഭരിക്കാനുള്ള അവസരം ആ ആലങ്കാരിക സ്ഥാനംതടസ്സപ്പെടുത്തുന്നു എങ്കിൽ (രണ്ടും ഒരു നടയ്ക്ക് പോവില്ല എന്നതു കൊണ്ട്) ആ അലങ്കാരം തൽക്കാലത്തേക്ക് ത്യജിക്കാൻ മഹാ മനസ്കത കാണിച്ചതിനെ അവമതിക്കരുത്... വകൂപ്പ് ഏതായാലും മന്ത്രി മന്ത്രി തന്നെ.. ആ 'പവർ' ചാനൽ ചെയർമാൻ കസേരക്കില്ല എന്നത് ആർക്കാണറിഞ്ഞുകൂടാത്തത്.. പിന്നെ കൂടിപ്പോയാൽ 5 വർഷം അല്ലേ മന്ത്രി സ്ഥാനം.. അതു കഴിഞ്ഞാലും ഇന്ത്യാവിഷനും, മുനീർ സാഹിബും..... സാമൂഹിക സാംസ്കാരിക പ്രശ്നങ്ങളും ഒക്കെ ഇവിടെ തന്നെ കാണുമല്ലോ...

  മുൻപും ഇങ്ങനെ തന്നെ ആയിരുന്നു എന്നും (കഴിഞ്ഞ യു ഡി എഫ് ഭരണ കാലത്ത്) നമുക്കറിയാമല്ലോ... ഇതത്ര മ്മിണി ബല്യ എടങ്ങേറല്ല കോയാ...

  ReplyDelete
 6. ലീഗില്‍ ഇത്തിരി സ്നേഹം ഉണ്ടായിരുന്ന നേതാവായിരുന്നു മുനീര്‍.എല്ലാം കളഞ്ഞു കുളിച്ചു.

  ReplyDelete
 7. ഇന്ന് ലീഗ് യോഗം കഴിഞ്ഞ ശേഷം കുഞ്ഞാപ്പ പത്രക്കാരോട് പച്ചക്കള്ളം അടിച്ചുവിടുമ്പോള്‍ പിന്നില്‍ ഒന്നും മിണ്ടാതെ നിന്ന ഇ.ടി.യുടെ മുഖഭാവം കണ്ടു സങ്കടം വന്നുപോയി.

  ReplyDelete
 8. ചക്കര കുടത്തില്‍ കയിട്ടു വാരാന്‍ ആഗ്രഹം തോനിയാല്‍ മുനീറിനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ

  ReplyDelete
 9. സത്യം...പരമമായ സത്യം...സഹതാപം തോന്നി....

  ReplyDelete
 10. കുഞ്ഞാപ്പ മേധാവിത്യം അരങ്ങുവാഴുന്ന ലീഗില്‍ മുനീറിനെ മന്ത്രിയാക്കിയത് തന്നെ മഹാത്ഭുതം.

  ReplyDelete
 11. മുനീറിനെ പോലുള്ള ഒരാളാണു മന്ത്രി സ്ഥാനത്തേക്കു ഏറ്റവും അർഹൻ (മുസ്ലീം ലീഗിൽ നിന്ന്) തന്നെയുമല്ല, കുഞ്ഞാലിക്കുട്ടിയുടെ ഏകാധിപത്യ പ്രവണതയും, മുനീറിനെ ഒതുക്കാനുള്ള ഒരു ശ്രമമായിരുന്നു മുനീറിനു മന്ത്രി സ്ഥാനം നൽകരുതെന്ന കുഞ്ഞാലിക്കുട്ടിയുടെ പൂതിയും, അതിനെ തകിടം മറിച്ച് കൊണ്ട് മുനീർ ഇന്ത്യാ വിഷൻ ചാനലിൻറെ ചെയർമാൻ സ്ഥാനമൊഴിഞതും അദ്ദേഹം ചെയ്ത ഏറ്റവും നല്ല തീരുമാനമായിരുന്നു. കുഞ്ഞാലിക്കുട്ടി അധികാരമുപയോഗിച്ച് മുനീറിനെതിരെ മോശം കളികൾ കളിക്കുമെന്ന് കണ്ട മുനീർ അധികാരം തനിക്കും ഉണ്ടെങ്കിൽ എതിരാളിക്ക് തന്നെ ഒന്നും ചെയ്യാൻ കഴിയില്ലെന്ന തിരിച്ചറിവാണു മുനീറിനെ മന്ത്രിയാകാൻ പ്രേരിപ്പിച്ചതെന്നാണെൻറെ പക്ഷം. അദ്ദേഹത്തിൻറെ തീരുമാനം ശരിയുമായിരുന്നെന്ന് കാലം തെളിയിക്കും.

  ReplyDelete
 12. അബ്സാര്‍ ഭായ്,
  കാര്യങ്ങളെ ഒന്ന് പോസിടീവ് ആയി കണ്ടു നോക്കൂ...
  ഒന്ന്) എല്ലാവരും പറയുന്നത് പോലെ ശ്രീ മുനീര്‍ ആദര്‍ശവാനായ നേതാവാണ്‌ . കഴിവുള്ള മന്ത്രി എന്ന് കേരള ജനത അംഗീകരിച്ചതാണ് ..
  സ്വയം തിരിച്ചറിഞ്ഞ ഗുണങ്ങളെ, ജന നന്മക്കു വേണ്ടു ഉപയോഗിക്കാതെ ഒളിച്ചോടുന്നതാണ് കുറ്റകരം. വലിയ നന്മകള്‍ ലക്‌ഷ്യം വെക്കുന്ന ഒരാള്‍ക്ക്‌, ചെറിയ തിന്മകളോട് രാജിയാവേണ്ടി വരുമ്പോള്‍, അതിനെയും കുറ്റപ്പെടുത്താന്‍ മാത്രം നമ്മുടെയൊക്കെ നന്മമാപിനിയില്‍ റീഡിംഗ് എത്രയാണ്.....?
  രണ്ടു) സ്വന്തം നേതാവിനെതിരെ ഉള്ള വാര്‍ത്ത പോലും സ്വന്തം ചാനലില്‍ വരുന്നതിനെ മാധ്യമ സ്വാതന്ത്ര്യത്തിന്റെ പേരില്‍ അദ്ദേഹം തടഞ്ഞില്ല.
  മൂന്നു) ഇങ്ങിനെ ഒക്കെ ആയിട്ടും മറ്റൊരു പാര്‍ട്ടിയിലും മറ്റൊരാള്‍ക്കും ലഭിക്കാത്ത പരിഗണന അദ്ദേഹത്തിനു എം എല്‍ എ സ്ഥാനത്തിലും മന്ത്രി സ്ഥാനത്തിലും ലഭിച്ചു.
  നാല്) അദ്ദേഹത്തെ പോലെ കഴിവുള്ള ഒരാളെ മന്ത്രി സ്ഥാനത്തു കൊണ്ട് വരണമെന്നും അതിനു മറ്റൊരു പദവിയും തടസമാവരുതെന്നും അദ്ദേഹത്തിന്‍റെ പാര്‍ടിയുടെ തീരുമാനം ജനങ്ങള്‍ക്കാണ് ഗുണകരമാകുക.
  അഞ്ചു) ലഭിച്ച വകുപ്പുകള്‍ ഏറെ പ്രാധാന്യമുള്ളതാണ് എന്ന് അദ്ദേഹം തന്നെ പറയുമ്പോള്‍ (കേരളത്തിലെ അടിസ്ഥാന വര്‍ഗ്ഗങ്ങളുടെ മുഖ്യ പ്രശ്നങ്ങള്‍ ഒക്കെ പഞ്ചായത്തുമായി ബന്ധപ്പെട്ടു കിടക്കുന്നു) ആ വകുപ്പില്‍ ജനോപകാര പ്രദമായ നടപടികള്‍ സ്വീകരിക്കുന്നതിനു അദ്ദേഹത്തെ സഹായിക്കുകയാണ് നമ്മുടെ ബാധ്യത.
  ആറു) കോഴിക്കോട് നിന്ന് നൂല്‍ പാലത്തിലൂടെ അല്ല അദ്ദേഹം വിജയിച്ചത്, മറിച്ചു കഴിഞ്ഞ തവണ ഇടതു മുന്നണി വന്‍ ഭൂരിപക്ഷത്തോടെ ജയിച്ച ഒരു സീറ്റ് അദ്ദേഹം തിരിച്ചു പിടികുകയായിരുന്നു..അതായത് നക്ഷത്ര തിളക്കമുള്ള വിജയം..

  ക്ഷീരമുള്ളിടത്തു ക്ഷീരം തന്നെ കാണാന്‍ ടെലെസ്കൊപിന്റെ ആവശ്യമില്ല... നന്മ ഉണ്ടാകണം എന്ന ആഗ്രഹം മാത്രം മതിയാകും...

  നന്മകള്‍ നേരുന്നൂ സാബ്...

  ReplyDelete
 13. അനുകൂലവും പ്രതികൂലവും ആയ അഭിപ്രായങ്ങളെയും കാഴ്ച്ചപാടുകളെയും സ്വാഗതം ചെയ്യുന്നു....

  ReplyDelete
 14. മുനീര്‍ മാത്രമല്ല, മുസ്ലീം ലീഗും, തങ്ങളും എല്ലാം ഇന്ന് കുഞ്ഞാലിക്കുട്ടിയുടെ അധീനതയില്‍ ആണ്. ഇപ്പോള്‍ കിട്ടിയ "വകുപ്പില്ലാ വകുപ്പിനെക്കാള്‍" മുനീറിന് നല്ലത് ഇന്ത്യാവിഷന്റെ ആ പഴയ ചെയര്‍മാന്‍ സ്ഥാനം തന്നെയായിരുന്നു. ഐസ്ക്രീം കേസില്‍ കുഞ്ഞാപ്പയുടെ മുഖം തുറന്നുകാട്ടിയതിന് പ്രത്യുപകാരം ആയി "പൊതു മരാമത്ത്‌' വിജിലന്‍സ്‌ കേസുകളിലൂടെ കുഞ്ഞാപ്പ തന്നെ കുടുക്കുമോ എന്നും മുനീര്‍ സംശയിച്ചിരിക്കണം. അതാവും മാനം പോയാലും ക്യാബിനറ്റില്‍ കയറിപ്പറ്റാന്‍ ശ്രമിച്ചത്..!!!

  ReplyDelete
 15. എന്തോ ഒരു കയ്യബദ്ധം മുനീരിനു നേരത്തേ പറ്റിയിട്ടുണ്ട്. കുഞ്ഞാലികുട്ടി ഒരുക്കിയ കെണിയിൽ വീണതുമാകാം. അത് വെച്ച് കുഞ്ഞാലിക്കുട്ടി ബ്ലാക്ക്മെയിൽ ചെയ്യുന്നുണ്ടാകണം.അതു കൊണ്ടാകാം തന്റെ ശവത്തിലൂടെ അല്ലാതെ ആർക്കും കുഞ്ഞാലികുട്ടിയേ തൊടാൻ സാധിക്കയില്ല എന്ന് നേരത്തേ പറഞ്ഞത്. ശിഹാബ് തങ്ങളെയും ഈ വിധം ചെൽ‌പ്പടിയിൽ ഒതുക്കിയല്ലേ കുഞ്ഞാലികുട്ടി വലിയ ആളായത്. റഊഫിനെ എന്തോ ഒരു വലിയ കെട്ട് കൊടുത്ത് ഒതുക്കികളഞ്ഞെന്ന് തോന്നുന്നു. നോട്ട് കെട്ടോ അതോ ബോംബ് കേട്ടോ അതോ രണ്ടും കൂടിയോ എന്നറിയില്ല. കോടതി കുഞ്ഞാലികുട്ടിയേ വെറുതേ വിട്ടാലും മാധ്യമ വിചാരണയിൽ ഇതു പോലെ തെളിഞ്ഞ ഒരു കേസ് വേറെ ഇല്ല. വാദികളുടെ മൊഴി ചാനലുകളിൽ വന്നു കഴിഞ്ഞതാണ്.ഇടനിലക്കാൻ തെറ്റ് ഏറ്റ് പറഞ്ഞു, തെളിവു നൽകി.കൈകൂലി വാങ്ങി വിധി പറയുന്ന ജഡ്ജിമാരുടെ പേരു വരേ തെളിഞ്ഞു. എന്നിട്ടും തങ്ങളുടെ വാക്ക് വിശ്വസിച്ച് കുഞ്ഞാലികുട്ടിക്ക് പിറകിൽ അണി നിരക്കുന്ന ഒരു വിവരം കെട്ട സമുദായത്തിന്റെ നേതൃ സ്ഥാനത്തു നിന്നും രാജി വെക്കാനാവാത്ത മുനീർ മുസ്ലീം ലീഗ് അംഗമായിരിക്കുന്ന കാലമത്രയും രണ്ടും കെട്ടവൻ തന്നെയാണ്

  ReplyDelete
 16. yaachupattam പറഞ്ഞ വാക്കുകള്‍ തന്നെയാണ് എനിക്കും പറയാനുള്ളത് .... ലീഗില്‍ എനിക്ക് ബഹുമാനമുള്ള ഒരു വ്യക്തി ആയിരുന്നു ... ആ വില കളഞ്ഞു കുളിച്ചു .... നന്നായി ഭരിച്ചു ആ വില തിരിച്ചു പിടിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു

  ReplyDelete
 17. @ noushad സ്വന്തം നേതാവിനെ ഒതുക്കാനുളള ഒരു മാറ്ഗമായിരുന്നു മുനീറിന് സ്വന്തം ചാനല് എന്നും പറഞ്ഞു കൂടെ .

  ReplyDelete
 18. ശരിയാണ്. മുനീർ നല്ല വ്യക്തിത്വത്തിന്റെ ഉടമയാണ്. അദ്ദേഹം നല്ല ഭരണത്തിലൂടെ ജനങ്ങളുടെ വിശ്വാസവും ആദരവും പിടിച്ചു പറ്റട്ടെ. പിന്നെ കുഞ്ഞാപ്പാന്റെ കാര്യം അത് വി.എസ്. നോക്കും. അച്ചുമാമ കളി എത്ര കണ്ടതാ മക്കളെ അങ്ങേരാണ് തേരാളിയെങ്കിൽ കോൺഗ്രസ് വട്ടത്തിലിരുന്ന് കളിക്കുവേ ഉള്ളൂ...

  ReplyDelete
 19. താങ്കളുടെ അധികാരക്കൊതി തുറന്നു കാട്ടുന്നതില്‍ പാര്‍ട്ടിയിലെ താങ്കളുടെ എതിരാളിയായ കുഞ്ഞാലിക്കുട്ടി വിജയിച്ചിരിക്കുന്നു


  :-)

  ReplyDelete
 20. 5 വര്‍ഷം മന്ത്രിസ്ഥാനം കഴിഞ്ഞു പിന്നീട് വീണ്ടും ചാനെല്‍ ചെയര്‍മാന്‍ ആവാന്‍ പറ്റും.

  അതാണ് ശരിക്കുള്ള ബിസിനസ്‌ രാഷ്ട്രീയം .

  ReplyDelete
 21. അബ്ഷറെ, മന്ത്രിസ്ഥാനം ഏറ്റെടുക്കാന്‍ വേണ്ടി മുനീര്‍ ഇന്ത്യാ വിഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചത് എങ്ങിനെയാണ് തെറ്റാവുക. ഇന്ത്യ വിഷനില്‍ എന്ത് സംപ്രേക്ഷണം ചെയ്യണം എന്ത് ചെയ്യരുത് എന്നൊക്കെ തീരുമാനിക്കലല്ലോ ചെയര്‍മാന്റെ പണി. ചെയര്‍മാന്‍ ആയിരുന്ന കാലത്ത് എഡിറ്റോറിയല്‍ ബോര്‍ഡിനു ആവശ്യമായ സ്വാതന്ത്ര്യം അനുവതിച്ചിരുന്നോ ഇല്ലയോ എന്നല്ലേ നോക്കേണ്ടത്. അതിനു മുനീറിന് ഡിസ്റ്റിങ്ങ്ഷന്‍ കൊടുക്കാന്‍ താങ്കള്‍ തയ്യാറില്ലെങ്കില്‍ ഫസ്റ്റ് ക്ലാസെങ്കിലും കൊടുക്കാനാവും. മന്ത്രിയാവാനായി ചെയര്‍മാന്‍ സ്ഥാനം ത്യജിച്ചതു തീര്‍ച്ചയായും തെറ്റല്ല; രണ്ടു വഞ്ചിയില്‍ കാലിട്ടുകൊണ്ട് വിരുദ്ധ താല്‍പ്പര്യങ്ങളെ ഒരേ സമയം സംരക്ഷിക്കാന്‍ ഒരാള്‍ക്കും കഴിയില്ല. പക്ഷെ, മുസ്ലിം ലീഗിന് വീതം വെച്ചുകിട്ടിയ വകുപ്പുകളില്‍ അപ്രധാനമായ ഒന്ന് കഷ്ണം വെച്ച് അതില്‍ ഒരു ചെറിയ കഷണം നീട്ടിപ്പിടിച്ച് 'നീ ഇതിനുള്ളതെ ഉള്ളൂ' എന്ന തരത്തിലുള്ള കുഞ്ഞാപ്പയുടെ ഭിക്ഷ സ്വീകരിച്ചു മന്ത്രി പദത്തില്‍ തൂങ്ങിക്കിടക്കുന്നത് മുനീറിന്റെ വ്യക്തിത്വത്തിന് മാത്രമല്ല അദ്ദേഹത്തിന്‍റെ പിതാവിന്റെ വ്യക്തിത്വത്തെ കൂടി അപമാനിക്കുന്ന പതകമായിപ്പോയി. അതിനു പൊതു ജനം മാത്രമല്ല ചരിത്രവും അദ്ദേഹത്തിനു മാപ്പ് കൊടുക്കില്ല.

  ReplyDelete
 22. മന്ത്രി ആയിരുന്നപ്പോള്‍ വിജിലന്‍സ്‌ കേസ്‌ , ചാനല്‍ ചെയര്‍മാന്‍ - ചെക്ക് കേസ്‌ ( ഇതൊന്നും പോരാഞ്ഞിട്ട് സ്വന്തം പാര്‍ട്ടി സെക്രെടരി ആയിരുന്നു പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമം -- എന്തോ പന്തി കേട് തോന്നുന്നു ) ഇവിടെ മുനീറിനെ മഹാനായ നേതാവ്‌ എന്നൊക്കെ പുകഴ്ത്തുന്നത് കണ്ടപ്പോള്‍ തോന്നിയതാണ്. (ദുര്‍ബലനായ മന്ത്രിയും ദുര്‍ബലനായ ചെയര്‍മാനും -

  ReplyDelete
 23. അഷ്‌റഫ്‌ ബായ്,
  ഇന്ത്യ വിഷനില്‍ എന്ത് സംപ്രേക്ഷണം ചെയ്യണം എന്ന് തീരുമാനിക്കുന്നത് മുനീര്‍ അല്ലെങ്കിലും ഇത്രയും വിവാദ വിഷയങ്ങള്‍ ഉണ്ടാകുമ്പോള്‍ അദ്ദേഹം അറിഞ്ഞിട്ടില്ല അല്ലെങ്കില്‍ അദ്ദേഹത്തിന്റെ മൌനാനുവാദം ഇല്ല എന്ന് പറയുന്നത് ബാലിശമാണ്. മാത്രമല്ല മുസ്ലിം ലീഗിന്റെ സെക്രട്ടറി സ്ഥാനം വഹിക്കുന്ന മുനീര്‍, ആ പാര്‍ടിക്ക് ഏറ്റവും കൂടുതല്‍ ആഘാതം ഉണ്ടാക്കാവുന്ന ഒരു വാര്‍ത്ത തന്റെ ചാനെലില്‍ കൊടുക്കുമ്പോള്‍ തന്നെ അയാള്‍ രണ്ടു തോണിയിലും ഒരേ സമയം കാലിടുകയല്ലേ ചെയ്യുന്നത്?
  "രണ്ടു വഞ്ചിയില്‍ കാലിട്ടുകൊണ്ട് വിരുദ്ധ താല്‍പ്പര്യങ്ങളെ ഒരേ സമയം സംരക്ഷിക്കാന്‍ ഒരാള്‍ക്കും കഴിയില്ല." എന്ന് നിങ്ങള്‍ പറയുന്നു.യഥാര്‍ത്ഥത്തില്‍ മുനീര്‍ ഇതുവരെ ചെയ്തുകൊണ്ടിരുന്നത് അത് തന്നെ അല്ലെ????!!!!
  മുനീറിന് സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം നടത്തണം എന്നുണ്ടെങ്കില്‍ ലീഗിലെ സ്ഥാനഗല്‍ രാജിവെച്ചു ഇന്ത്യാ വിഷന്നുമായി നടന്നാല്‍ പോരായിരുന്നോ?
  പാര്‍ടിക്ക് വേണ്ടി ഇന്ത്യാ വിഷന്‍ വിടാത്ത മുനീര്‍ ഒരു അധികാരത്തിന്റെ അപ്രധാന കഷ്ണം സ്വീകരിക്കാന്‍ ഇന്ത്യാ വിഷന്റെ കസേരയില്‍ നിന്ന് ഇറങ്ങി "ഞാന്‍ ഇതിനെ ഉള്ളൂ" എന്ന് സ്വയം പ്രഖ്യാപിക്കുകയല്ലേ ചെയ്തിരിക്കുന്നത്????

  ReplyDelete
 24. absar bai add me as ur friend on fb

  ReplyDelete
 25. @ Hashim,
  Plz send me a Fb frnd reqst...

  ReplyDelete
 26. മുനീറിനേയും കുഞ്ഞാപ്പയേയും കുറിചു നിങ്ങള്‍ എന്ത് വേണേലും പറഞ്ഞോ......പക്ഷെ ഇതിനിടയില്‍ ആ അച്ചുമാമനെ നിങ്ങള്‍ എന്ത് കണ്ടിട്ടാ സ്റ്റാര്‍ ആക്കുന്നത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല.ശാരിയുടെയും കുഞ്ഞാപ്പയുടെയും കാര്യം പറഞ്ഞു അധികാരത്തില്‍ അച്ചുമാമ എത്തിയപ്പോള്‍ നാടിനു വേണ്ടി വല്ലതും നല്ലത് ചെയ്യുമെന്ന് പ്രതീക്ഷിച്ചു. പക്ഷെ പുള്ളിക്ക് ഇപ്പോള്‍ കുഞ്ഞാപ്പയുടെ കാര്യത്തില്‍ മാത്രമേ താല്പര്യമുള്ളൂ. ശാരിയുടെയോ p. ശഷിയുടെയോ കാര്യം ചോദിച്ചാല്‍ അപ്പൊ കുഞ്ഞാപ്പയുടെ കാര്യം എടുത്തിടും. ചക്ക എന്ന് ചോദിച്ചാല്‍ മാങ്ങ എന്നായിരിക്കും ഉത്തരം. അധികാരത്തില്‍ എതും മുന്പ് അച്ഛനുറങ്ങാത്ത വീട് എന്നാ ഫിലിം കണ്ടിട്ട് മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്‍പില്‍ കണ്ണീരൊഴുക്കിയ അച്ചുമാമയുടെ സങ്കടം എല്ലാം ഇപ്പൊ പോയോ.ഇപ്പൊ ശാരിയുടെ മാതപിതാകളെ കാണുമ്പം മൂപ്പര്‍ക്ക് അലര്‍ജിയാണ്.അവര്‍ക്ക് എന്ത് നീതിയാണ് അച്ചുമാമ നല്‍കിയത്. സ്വന്തം മകന്റെ തെറ്റുകള്‍ മറച്ചു വച്ച് കൊണ്ട് മറ്റു അഴിമതിക്കാരെ ജയിലിലടക്കും എന്ന് പറഞ്ഞു നടക്കുന്നതില്‍ എന്ത് അര്‍ത്ഥമാനുള്ളത്.സ്മാര്‍ട്ട് സിറ്റി യെ എതിര്‍ത്ത അച്ചുമാമ അഞ്ചു വര്‍ഷം ആ പ്രൊജക്റ്റ്‌ വയ്കിച്ചു. ഇന്ന് ആ പദ്ധതിയില്‍ ഒരുപാട് മാറ്റം വരുതിയെന്ന്‍ അവകാശപെടുന്നു.സ്മാര്‍ട്ട്‌ സിറ്റി നില്‍ക്കുന്ന ഭൂമി വില്‍ക്കാന്‍ പാടില്ല എന്ന് മാത്രമാണ് മാറ്റം വരുത്തിയത് പക്ഷെ കമ്പനിക് ഇപോ ആ ഭൂമി പണയം വെക്കാനുള്ള അവകാശമുണ്ട്. പിന്നെ എന്തിനു വേണ്ടിയായിരുന്നു നമ്മുടെ യുവാക്കളുടെ ഭാവി കളഞ്ഞുള്ള നാടകം .ഇന്ന് നമ്മുടെ യുവാക്കള്‍ ജോലിക്ക് വേണ്ടി ബംഗ്ലൂര്‍ പോകേണ്ട അവസ്ഥയാണ്. കമ്മ്യുണിസ ത്തിന്റെ പേരും പറഞ്ഞു വികസനത്തിനു തുരങ്കം വെക്കുന്ന സഖാകന്മാര്‍ ഒന്നോര്‍ക്കുക കമ്മ്യൂണിസം കൊണ്ട് ഒരു നാടും ഇന്നേ വരെ രക്ഷപെട്ടിട്ടില്ല.ബംഗാളിലെ സ്ഥിതി ഇപ്പൊ ഓര്‍ക്കുന്നത് നല്ലതാണ്.തൊഴിലാളികളുടെ നന്മ്ക്കെന്നും പറഞ്ഞു അവിടത്തെ വികസന പരിപാടികളെ അട്ടിമറിച്ചു .അവസാനം അവിടെ തൊഴില്‍ കിട്ടാതെ വന്നപോ അവിടെയുള്ള യുവാക്കള്‍ കേരളത്തിലോട്ടു വരാന്‍ തുടങ്ങി. ഇപ്പൊ ലോക്കല്‍ ട്രെയിനില്‍ പോകുന്പോള്‍ കുളിക്കാത്ത മുടിയുമായി ബംഗാളി യുവാക്കളെ കാണാം.പിന്നെ ആകെ രക്ഷപെട്ടത്‌ ചൈനയാണ് . അവിടത്തെ ജനങ്ങള്‍ നമ്മളെ പോലെ അല്ല നന്നായി അധ്വാനിക്കും .അവിടെ ഹര്‍ത്താലിനും അവര്‍ ജോലിയെടുക്കും. ഉതാഹരണത്തിന് ഒരു ചെരിപ്പ് കന്പനിയില്‍ ഹര്‍ത്താല്‍ ഉണ്ടാകുമ്പം അവര്‍ ഒരു കാലിന്റെ ചെരിപ്പ് മാത്രം ഉണ്ടാക്കും. അപ്പോള്‍ കമ്പനിക്ക് അത് വില്‍ക്കാന്‍ കഴിയില്ല .അത് കൊണ്ട് ഹര്‍ത്താല്‍ അവസാനിപ്പികുന്പം കമ്പനിക്കും സമയ നഷ്ടമില്ല. പക്ഷെ നമ്മുടെ നാട്ടില്‍ ജോലി ചെയ്യാന്‍ ഭയങ്കര മടിയാണ് .ജോലി ചെയ്താല്‍ കയികൂലിയും ജോലി ചെയ്തില്ലെങ്കില്‍ നോക്ക് കൂലിയും നല്‍കേണ്ട അവസ്ഥ. തൊഴിലാലി സങ്കടനകളും യുണിയനുകളും നമ്മുടെ നാടിനെ എങ്ങോട്ടാണ് എത്തിച്ചത്.

  ReplyDelete
 27. അബ്ഷര്‍ ഭായ്, ഞാന്‍ വീണ്ടും താങ്കളോട് വിയോജിക്കുന്നു. നികേഷ് കുമാറിന്റെ ഇന്ത്യാവിഷനിലെ അവസാന നാളുകളിലൊന്നില്‍ അദ്ദേഹവുമായുള്ള അഭിമുഖ സംഭാഷണം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്നു. അവിടെ ജോലിക്കായി വിളിക്കുമ്പോള്‍ നികേഷിന്റെ പ്രധാന ആവശ്യം എഡിറ്റോറിയല്‍ ബോര്‍ഡിന്റെ സ്വാതന്ത്ര്യമായിരുന്നു. അത് പൂര്‍ണമായും കിട്ടിയിട്ടുണ്ടെന്ന് അദ്ദേഹം ആ അഭിമുഖത്തിലൂടെ സാക്ഷ്യപ്പെടുത്തുകയും ചെയ്തിരുന്നു. ഒരു സ്വതന്ത്ര ചാനല്‍ എന്ന നിലക്ക് തന്നെയാണ് ഇന്ത്യാവിഷന്‍ തുടങ്ങിയത്. കുറെ മുസ്ലിം ലീഗുകാര്‍ ഷെയര്‍ എടുത്തതും ആ അടിസ്ഥാനത്തിലായിരുന്നു. ആ 'സ്വതന്ത്ര ചാനല്‍ ‍' എന്ന പദവിക്ക് കോട്ടം തട്ടാവുന്ന എന്തെങ്കിലും ചെയ്യാന്‍ മുനീര്‍ ശ്രമിച്ചിരുന്നെങ്കില്‍ അതാവുമായിരുന്നു തെറ്റ്.

  മുലീം ലീഗിന് ആഘാതം ഉണ്ടാക്കാവുന്ന എന്ത് വാര്‍ത്തയാണ് ആ ചാനലില്‍ കൊടുത്തതെന്ന് താങ്കള്‍ വ്യക്തമാക്കിയിട്ടില്ല. റജീന/കുഞ്ഞാലിക്കുട്ടി പ്രശ്നമാണ് ഉദ്ദേശിച്ചതെങ്കില്‍ അതിനോടും വിയോജിക്കാനെ പറ്റൂ. മുസ്ലിംലീഗ് എന്നാല്‍ കുഞ്ഞാലിക്കുട്ടി എന്നല്ല അര്‍ത്ഥമെങ്കില്‍ അത് കുഞ്ഞാലിക്കുട്ടി എന്ന ഒരു വ്യക്തിയുടെ മാത്രം പ്രശ്നമാണ്. പാര്‍ട്ടിയുടെയുംകൂടി പ്രശ്നമാണെന്ന് കുഞ്ഞാലിക്കുട്ടിക്കോ മുസ്ലിംലീഗ് എന്ന പാര്‍ട്ടിക്കോ തോന്നിയെങ്കില്‍ അതിനു പ്രതിവിധി കാണേണ്ടിയിരുന്നത് കുഞ്ഞാലിക്കുട്ടിയും പാര്‍ട്ടിയും ആണ്. അല്ലാതെ ഇന്ത്യാവിഷനല്ല. അധികാരത്തിന്റെ ഒരു കഷ്ണം സ്വീകരിക്കാന്‍ ഇന്ത്യാവിഷന്റെ കസേരയില്‍ നിന്നിറങ്ങിയത് തെറ്റായിപ്പോയി എന്ന നിരീക്ഷണത്തോട് തീര്‍ത്തും വിയോജിക്കുന്നു. കുഞ്ഞാപ്പയുടെ ഭിക്ഷ സ്വീകരിച്ചു മന്ത്രിവേഷം കെട്ടിയതാണ്‌ "ഞാന്‍ ഇതിനെ ഉള്ളൂ" എന്ന പ്രഖ്യാപനം.

  ReplyDelete
 28. അഷ്‌റഫ്‌ ബായ്,
  രഹൂഫിന്റെ പുതിയ വെളിപ്പെടുത്തല്‍ വന്നപ്പോള്‍ തന്നെ ഇന്ത്യാ വിഷന്‍ വിടാന്‍ മുനീരിനോട് പാര്‍ട്ടി ആവശ്യപെട്ടിരുന്നല്ലോ.എന്നാല്‍ "വെന്നമെന്കില്‍ പാര്‍ട്ടി സ്ഥാനം വിടാം, ഇന്ത്യാ വിഷന്‍ വിടാന്‍ കഴിയില്ല എന്ന നിലപാട് ആണ് അദ്ദേഹം സ്വീകരിച്ചത്." (മേല്‍ പറഞ്ഞത് വിവിധ മാധ്യമങ്ങളില്‍ നിന്നും ഞാന്‍ വായിച്ചതാണ്). ആ മുനീര്‍ ഒരു മന്ത്രി സ്ഥാനം തനിക്ക്‌ നേരെ വന്നപോഴും "ഇന്ത്യാ വിഷന്‍ വിട്ടിട്ടുള്ള മന്ത്രിസ്ഥാനം എനിക്ക് വേണ്ടാ" എന്ന നിലപാട്‌ സ്വീകരിചിരുന്നെകില്‍ അതിനെ ആണത്തം ആയി വിശേഷിപ്പിക്കാമായിരുന്നു.എന്നാല്‍ ആ അവസരത്തില്‍ 'നാണവും മാനവും' പോയാലും പ്രശനമില്ല മന്ത്രിസ്ഥാനം മതി എന്ന നിലപാട്‌ സ്വീകരിച്ചു മുനീര്‍ സ്വയം അപഹാസ്യനായി എന്ന് വിലയിരുത്തിയാല്‍ അതിനെ എങ്ങിനെ നിഷേധിക്കാന്‍ കഴിയും???

  ReplyDelete
 29. ജോസഫ്‌ ബായ്...
  അച്ചുമാമനെ ഒരിക്കലും സ്റ്റാര്‍ ആക്കാന്‍ കഴിയില്ല. താങ്കളുടെ നിലപാടുകളോട് യോജിക്കുന്നു.
  അദ്ദേഹത്തിന്റെ കഴിവുകള്‍ മറ്റുള്ളവരുടെ കുറ്റം കണ്ടെത്തുന്നതില്‍ മാത്രമാണ്.

  താഴെ കൊടുത്ത ലിങ്ക് പിന്തുടരാന്‍ അഭ്യര്‍ത്തിക്കുന്നു....
  വി എസ് ഇറങ്ങുമ്പോള്‍ അഥവാ ചാണ്ടി കയറുമ്പോള്‍ .....

  ReplyDelete
 30. അബ്ഷര്‍ ഭായ്, റഊഫിന്റെ വെളിപ്പെടുത്തല്‍ വന്നപ്പോള്‍ ഇന്ത്യാ വിഷന്‍ വിടാന്‍ പാര്‍ട്ടി മുനീറിനോട് ആവശ്യപ്പെട്ടിരുന്നു എന്നത് പുതിയ അറിവാണ്. (ഒരുപക്ഷെ എനിക്ക് മാത്രമാവാം പുതിയ അറിവ്) 'ഇപ്പോഴുള്ള കുറ്റപ്പെടുത്തലുകള്‍ ഒഴിവാക്കാന്‍ ഇന്ത്യാ വിഷന്‍ വിട്ടുകൂടെ' എന്ന തരത്തില്‍ മാധ്യമ പ്രതിനിധികള്‍ അദ്ദേഹത്തോട് ചോദിച്ചിരുന്നു. താന്‍ ഏറ്റെടുത്തിരിക്കുന്ന കുറെ ദവ്ത്ത്യങ്ങള്‍ കാരണം പെട്ടെന്ന് അങ്ങിനെ ഇറങ്ങിപ്പോകാന്‍ കഴിയില്ല എന്നാണ് അദ്ദേഹം അന്ന് പറഞ്ഞിരുന്നത്. ആവശ്യമായ ക്രമീകരണങ്ങളും പരിഹാരങ്ങളും ചെയ്തു തീര്‍ത്തിട്ടാണ് ഇറങ്ങിപ്പോകുന്നതെന്ന് അദ്ദേഹം ഇപ്പോള്‍ വിശദീകരിക്കുന്നുണ്ട്. (ആ വാക്കുകള്‍ അവിശ്വസിക്കാന്‍ കാരണമൊന്നും കാണുന്നില്ല) അയ്യഞ്ചു കൊല്ലം വീതം യു ഡി എഫും എല്‍ ഡി എഫും മാറി മാറി ഭരിക്കുക എന്നതാണല്ലോ കേരളത്തിലെ കഴിഞ്ഞ കുറെ കാലത്തെ അനുഭവം. ആ ആവസ്ഥ തുടരുമെന്ന് തന്നെയായിരുന്നു സൂചനകള്‍ എല്ലാം. യു ഡി എഫ് അധികാരത്തിലെത്തിയാല്‍ മുനീര്‍ മന്ത്രിയാവില്ല എന്ന് വിശ്വസിക്കാനും കാരണങ്ങളില്ലായിരുന്നു. അന്നങ്ങിനെ പറയുമ്പോളും താന്‍ മന്ത്രിയാവുന്ന ദിവസം അധികം ദൂരെയല്ലെന്നു മുനീറിന് മുന്‍കൂട്ടി കാണാവുന്ന അവസ്ഥ നിലവിലുണ്ടായിരുന്നു എന്ന് ചുരുക്കം.

  ReplyDelete
 31. വിശ്വാസം, അതെല്ലേ എല്ലാം....:)

  ReplyDelete
 32. suhurthukkalley muneerinu manthri aavanem ennu aagrahamullathu shari thanney.. namukku muneeriney polulla oru manthri avashya malley..
  adhikara moha millaathavar aaranullathu..
  enthenkilum janangalku chayyanam ennulla agrahathodu koodi thanneyaanu muneer manthristhanthotu ethiyittullathu....
  kearalam kandathil vechetavum valiya podu maramathu manthriyaayirunnu mk muneer athu sahodaranmaar marakkarthu...athu poletahnneyaavum ee vakuppum kaykaryam cheyyuka ennu nchaan urachu viswasikkunnu

  ReplyDelete
 33. priya suhrthine....ningalude sangadanyuide Badha shathrukkalaayirunna Muneer sahibinou ippo sahathaapam thonnunnathil athiyaaya santhosham..muneerinodulla snehamo kunjalikkuttiyodulla virodhamo..enthaayalum udhesha shudhi valare vyaktham...ithilum valiya group kaliyum mattum nadakkunna CPMnte poraymakale edutu kaattan oru ulsaahavum thangale polullavarku kaanunnilla...sahikkunnilla alle IUML athikaarathilethiyathum manthri sthaanagnal alanmkarikkunnathum..

  ReplyDelete
 34. @ Sajjad,
  എന്റെ സംഘടന എതായാണ് താന്കള്‍ കണക്കാക്കുന്നത്?
  ഞാന്‍ ഇന്ന സംഘടനയില്‍ പെട്ട ആള്‍ ആണെന്ന് ഞാന്‍ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ?
  എന്ത് ഉദ്ദേശ ശുദ്ധിയാണ് താങ്കള്‍ക്ക് വ്യക്തമായത് എന്ന് വ്യക്തമാക്കിതന്നാല്‍ വളരെ ഉപകാരപ്രദമായിരുന്നു.
  സി പി എം ന്റെ ഗ്രൂപ്പ്‌ കളിയെ പറ്റി എഴുതിയാല്‍ മാത്രമേ താങ്കള്‍ക്ക് ഈ പോസ്റ്റിലെ വസ്തുതയെ കാണാന്‍ കഴിയൂ?
  ലീഗ് അല്ല ആര് ഭരിച്ചാലും കുഴപ്പമില്ല. നന്നായി ഭരിക്കുന്നിടത്തോളം കാലം.ലീഗ് ഒരുപാട് തവണ അലങ്കാരങ്ങള്‍ നടത്തിയിട്ടുണ്ടല്ലോ?ആദ്യത്തെ അത്ഭുതം ഒന്നും അല്ലല്ലോ ഇത്.

  സുഹ്രത്തേ പാര്‍ട്ടിയുടെ ചട്ട കൂടില്‍ ഒതുങ്ങി നിന്ന് ചിന്തിക്കുന്ന താങ്കളെ പോലുള്ളവര്‍ക്ക്, നിങ്ങളുടെ പാര്‍ട്ടിയുടെ കുറ്റങ്ങള്‍ പറയുന്നവരെല്ലാം ശത്രുക്കളായി തോന്നും.
  സ്വന്തം മനസാക്ഷിയെ ആര്‍ക്കും പണയം വെക്കാതെ ചിന്തിക്കൂ....

  ReplyDelete
 35. blog kalilum veno muslim leaguenu ethiraayulla etharam kannu kadi????

  ReplyDelete
 36. വിമര്‍ശനങ്ങളെ കണ്ണ് കടിയായി തള്ളികളയുക എന്നത് എല്ലാ പാര്‍ട്ടികളും സ്വീകരിക്കുന്ന എളുപ്പവഴിയാണ്. അതുകൊണ്ടാണ് ഇന്നത്തെ രാഷ്ട്രീയപാര്‍ട്ടികള്‍ നിലവാരത്തിന്റെ കാര്യത്തില്‍ പുരോഗതി പ്രകടിപ്പികാതെ ചളിക്കുണ്ടുകളില്‍ അകപ്പെട്ടു പോകുന്നത്. തന്റെ നേതാക്കാന്മാര്‍ എന്ത് തെറ്റ് ചെയ്താലും അതിനെ ന്യായീകരിക്കാന്‍ ശ്രമിക്കുന്ന അണികള്‍ ഉണ്ടാവുന്നിടത്തോളം കാലം ഈ ദുരവസ്ഥ തുടരും.

  സുഹ്രത്തേ പാര്‍ട്ടിയുടെ ചട്ട കൂടില്‍ ഒതുങ്ങി നിന്ന് ചിന്തിക്കുന്ന താങ്കളെ പോലുള്ളവര്‍ക്ക്, നിങ്ങളുടെ പാര്‍ട്ടിയുടെ കുറ്റങ്ങള്‍ പറയുന്നവരെല്ലാം ശത്രുക്കളായി തോന്നും.
  സ്വന്തം മനസാക്ഷിയെ ആര്‍ക്കും പണയം വെക്കാതെ ചിന്തിക്കൂ....
  June 23, 2011 12:32 PM

  ReplyDelete
 37. അബ്ഷറെ, താങ്കള്‍ പറയുന്നത് ശെരിയാണ്. പാര്‍ട്ടി നേതാക്കളുടെ എല്ലാ കൊള്ളരുതായ്‌മകളെയും, അവര്‍ പറയുന്നത് കേട്ട് അതേന്യായീകരണവുമായി നടക്കുന്ന അണികളാണ് ഓരോ പാര്‍ടിയുടെയും ശാപം. കഴിഞ്ഞ ദിവസം മന്ത്രി അബ്ദുറബ്ബിന്റെ മകന് ജുബിലീ മിഷന്‍ മെഡിക്കല്‍ കോളേജില്‍ PG സീറ്റ് തരപ്പെടുത്തിയ വിഷയം ഒരു മുസ്ലിം ലീഗ്കാരനോട് സംസാരിക്കേണ്ടി വന്നു. അയാളുടെ കണ്ണില്‍ മന്ത്രി അടൂര്‍ പ്രകാശിന്റെ മകള്‍ക്ക് PG സീറ്റും DYFI സംസ്ഥാന ട്രഷറര്‍ വി വി രമേശിന്റെ മകള്‍ക്ക് MBBS സീറ്റും ഒപ്പിച്ചത് തെറ്റുതന്നെയാണ്. പക്ഷെ അബ്ദുറബ്ബിന്റെ മകന്റെ സീറ്റിന്റെ കാര്യത്തില്‍ ഒരനീതിയും നടന്നിട്ടില്ല. അത് തന്നെയല്ലേ അബ്ദുറബ്ബും പറഞ്ഞിരുന്നത്? ഇങ്ങിനെ തന്നെയാണ് നമ്മുടെ നാട്ടിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥിതി.

  ReplyDelete
 38. ഇങ്ങിനെ തന്നെയാണ് നമ്മുടെ നാട്ടിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥിതി.

  ReplyDelete
 39. i agree with you ഇങ്ങിനെ തന്നെയാണ് നമ്മുടെ നാട്ടിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥിതി.

  ReplyDelete
 40. നൂറു ശതമാനം യോജിക്കുന്നു അബ്‌സാര്‍.. ഇന്ത്യാവിഷന്റെ എഡിറ്റോറിയല്‍ ബോര്‍ഡില്‍ ഇടപെടില്ലെന്നു പറഞ്ഞ പഴയ മുനീറില്‍ നിന്ന്‌ മാധ്യമങ്ങള്‍ ചിലരെ (കുഞ്ഞാലിക്കുട്ടിയെ) വേട്ടയാടുന്നത്‌ ശരിയല്ലെന്ന പ്രസ്‌താവന നടത്താന്‍ പാകത്തില്‍ അദ്ദേഹം നടത്തിയ കൂടുമാറ്റം(മെയ്‌ വഴക്കം) ലജ്ജിപ്പിക്കുന്നതായി തോന്നി. തീവ്രവാദസംഘടനകളെ കുഞ്ഞാലിക്കുട്ടി സഹായിക്കുന്നതായി നേരത്തെ പുറത്തുവന്ന വിക്കിലീക്‌സ്‌ വെളിപ്പെടുത്തലിലും അദ്ദേഹം പത്രോസിനെപ്പോലെ മൂന്നാം വട്ടവും ജനത്തെ തള്ളിപ്പറഞ്ഞു കുഞ്ഞാപ്പയ്‌ക്ക്‌ പിന്തുണ പ്രഖ്യാപിച്ചു.. ലീഗ്‌ എന്ന രാഷ്ട്രീയപാര്‍ട്ടിയെ എനിക്ക്‌ അന്നും ഇന്നും എന്നും പുച്ഛമാണ്‌.. പക്ഷെ ഇന്നലെ വരെ അതിനതീതമായി മുനീറെന്ന മനുഷ്യനെ ഇഷ്ടപ്പെട്ടിരുന്നു സ്‌നേഹിച്ചിരുന്നു.. പക്ഷെ അധികാരത്തിന്റെ അപ്പക്കഷ്‌ണത്തിനു വേണ്ടി അദ്ദേഹം നിര്‍ലജ്ജം ആദര്‍ശം ബലികഴിച്ചിരിക്കുന്നു. സി എച്ചിന്റെ ആത്മാവേ ഇദ്ദേഹത്തോട്‌ പൊറുക്കണമേ

  ReplyDelete
 41. അച്ചടക്കമുള്ള ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയ്ക്കാണ് മുനീര്‍ എന്നും പ്രവര്‍ത്തിച്ചിട്ടുള്ളത് എന്ന് തോനുന്നു ,
  പാര്‍ട്ടി പറഞ്ഞു അനുസരിച്ചു അത്ര മാത്രം ..ഇതല്ലേ സത്യം !

  ReplyDelete
 42. അങ്ങിനെയാണെങ്കില്‍ ഐസ് ക്രീം - ഇന്ത്യാവിഷന്‍ പ്രശ്നം വന്നപ്പോള്‍ തന്നെ മുനീരിനോട് ചാനലിലെ സ്ഥാനം ഒഴിയാന്‍ ആവശ്യപ്പെട്ടിരുന്നല്ലോ...
  അന്ന് അത് ചെയ്യാതെ അധികാരത്തിന്റെ അപ്പക്കഷ്‌ണം കിട്ടിയപ്പോള്‍......

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....