Tuesday, May 17, 2011

വി എസ് ഇറങ്ങുമ്പോള്‍ അഥവാ ചാണ്ടി കയറുമ്പോള്‍


ജനാധിപത്യത്തിന്റെ ശക്തി വിളിച്ചറിയിച്ചുകൊണ്ട് ഒരു തിരഞ്ഞെടുപ്പ് കൂടി കടന്നു പോയി.
മൃഗീയ ഭൂരിപക്ഷത്തില്‍ കേരളം ഭരിക്കുന്നത്‌ സ്വപ്നം കണ്ട കോണ്‍ഗ്രസ്സിന്റെയും, യു ഡി എഫിന്റെയും മോഹങ്ങള്‍ക്ക് കനത്ത ആഘാതമേല്‍പ്പിച്ചു കൊണ്ടാണ് വോട്ട് എണ്ണല്‍ പൂര്‍ത്തിയായത് .

യു ഡി എഫ് കഷ്ടിച്ച് കടന്നുകൂടിയെങ്കിലും, എത്ര കാലം ഈ ഭരണകൂടത്തിനു മുന്നോട്ട് പോകാന്‍ കഴിയും എന്നത് വലിയ ചോദ്യം തന്നെ ആണ്.

ഫലം പുറത്തു വന്നപ്പോള്‍ യു ഡി എഫിനെക്കാള്‍ ഞെട്ടിയത് എല്‍ ഡി എഫ് ആയിരുന്നു. നാലര വര്‍ഷം കോപ്രായങ്ങള്‍ കാട്ടി കൂട്ടിയിട്ടും, ലാവലിന്നു വാദിക്കാന്‍ ഖജനാവിലെ ലക്ഷങ്ങള്‍ പാഴാക്കിയിട്ടും, മൂന്നാറിലെ പൂച്ചകളെ എലികള്‍ ആക്കി മാറ്റിയിട്ടും, വിശപ്പടക്കാന്‍ മുട്ടയും പാലും കോഴിയും കഴിക്കൂ എന്ന് ദിവാകരന്‍ മന്ത്രി ആഹ്വാനം നടത്തിയിട്ടും,  മഹാനായ രണ്ടാം മുണ്ടശ്ശേരിയുടെ പരിഷ്ക്കാരങ്ങള്‍ വിദ്യാഭ്യാസ മേഖലയില്‍ അഴിഞ്ഞാട്ടം നടത്തിയിട്ടും, ഭാഷാ പണ്ഡിതന്‍ സുധാകരന്റെ  നാവ് അസഭ്യ വര്‍ഷങ്ങള്‍ നടത്തിയിട്ടും, വി ഐ പി മറക്കുള്ളില്‍ തന്നെ ഒള്ളിഞ്ഞിരുന്നിട്ടും, ശാരിയും കിളിരൂരും എല്ലാം വിസ്മൃതിയുടെ അഗാധതയിലേക്ക്  നീങ്ങിയിട്ടും, S കത്തികൊണ്ട് ആഭ്യന്തരന്‍ അഭ്യാസങ്ങള്‍ കാട്ടിയിട്ടും, ജനങ്ങള്‍ പ്രതീക്ഷയോടെ കനിഞ്ഞു നല്‍കിയ ഭരണം ഭൂട്ടാന്‍ ഡാറ്റ ലോട്ടറി ആയി ഉപയോഗിക്കാന്‍ മന്ത്രിമാരും, ഭരണകൂട നിയന്ത്രകരും ശ്രമിച്ചിട്ടും, ആരോഗ്യം കൊണ്ട് അമ്മാനമാടിയ ശ്രീമതി വീട്ടിലിരിക്കുന്ന മരുമകള്‍ക്ക് സര്‍ക്കാര്‍ പണം എങ്ങിനെ വാങ്ങിച്ചു കൊടുക്കാം എന്ന് തെളിയിച്ചിട്ടും തങ്ങള്‍ക്ക് 68 മണ്ഡലങ്ങള്‍ ലഭിച്ചു എന്നറിഞ്ഞപ്പോള്‍ ശരിക്കും ആശ്ച്ചര്യപ്പെട്ടത്‌ എല്‍ ഡി എഫ് തന്നെ ആയിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിലും പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ജനങ്ങള്‍ എല്‍ ഡി എഫിന് തിരിച്ചടി കൊടുത്തതോടെ യു ഡി എഫിന്റെ ആത്മവിശ്വാസം അമിതാവേശത്തിലേക്കും അഹങ്കാരത്തിലേക്കും കടന്നു. ഞങ്ങള്‍ക്ക് മാത്രമേ ഇനി സംസ്ഥാനം ഭരിക്കാന്‍ കഴിയൂ / അര്‍ഹതയുള്ളൂ എന്ന പകല്‍ക്കിനാവില്‍ അവര്‍ മുഴുകി. ഏതു കുറ്റിച്ചൂലിനെ തങ്ങള്‍ നിര്‍ത്തിയാലും അവരെ ജയിപ്പിക്കാനുള്ള ബാധ്യത ജനങ്ങള്‍ക്ക്‌ ഉണ്ട് എന്ന നിലയില്‍ വരെ അവര്‍ ചിന്തിച്ചു. ജനങ്ങളുടെ ഇടയില്‍ സ്വാധീനമില്ലാത്ത പലരും രാഹുലുമായുള്ള സ്വാധീനം ഉപയോഗിച്ച് ഡല്‍ഹിയില്‍ നിന്നും നേരെ വോട്ടിംഗ് മെഷീനിലെക്ക് ഊര്‍ന്നിറങ്ങി. അതോടെ കാലു വാരലുകളും സജീവമായി.
സീറ്റ്‌ കിട്ടാത്തവര്‍, കിട്ടിയവരെ മുന്നില്‍ നിന്നും പിന്നില്‍ നിന്നും കുത്തി.

വീണ്ടും ഐസ്ക്രീം  പാത്രം തുറന്ന് വിഗ്രഹം ചുമക്കുന്ന കഴുതയാവാന്‍ വി എസ് ഒരിക്കല്‍ കൂടി ശ്രമിച്ചു. സഹായവുമായി പുണ്യ പുരുഷന്‍ റഹൂഫ് ആകാശത്തുനിന്നും അവതരിച്ചു. ഒരുപാട് മുദ്രപത്രങ്ങള്‍ തെളിവുകളായി രൂപാന്തരം പ്രാപിച്ചു. ഒപ്പം കുറെ വീഡിയോ ചിത്രങ്ങളും. ആ ചൂടില്‍ ഐസ് ക്രീം വീണ്ടും ഉരുകാന്‍ തുടങ്ങി. ഇടമലയാര്‍ കൂടി രംഗം കീഴടക്കിയതോടെ ബക്കറ്റിലും തിരയിളകാന്‍ തുടങ്ങി.

യു ഡി എഫിനെ അടിക്കാനുള്ള വടികള്‍ യു ഡി എഫുക്കാര്‍ തന്നെ ചെത്തി മിനുക്കി ഹെലിക്കോപ്പ്റ്റെറിന്റെയും അഴിമതിയുടെയും രൂപത്തില്‍ വി എസ് ന്റെ കയ്യില്‍ വെച്ച് കൊടുത്തു. സ്വന്തം ടീമില്‍ ഉള്ളവരെ തന്നെ അടിച്ചും വെട്ടിനിരത്തിയും പ്രാഗത്ഭ്യം തെളിയിച്ച വി എസിന് എതിര്‍ചേരിയില്‍ നില്‍ക്കുന്നവരെ കൈകാര്യം ചെയ്യേണ്ടത് എങ്ങിനെയാണെന്ന് പറഞ്ഞു കൊടുക്കേണ്ടതില്ലല്ലോ. അതോടെ ബക്കറ്റിലെ വെള്ളത്തില്‍ നിന്നും വിഗ്രഹം ചുമന്നെടുത്ത കഴുത ഒരു തിരഞ്ഞെടുപ്പ് കാലത്തുകൂടി വീരപുരുഷനായി.

ഗോളി പോലും ഇല്ലാത്ത  തുറന്ന വലയില്‍ ഗോളടിക്കാന്‍ കിട്ടിയ സുവര്‍ണ്ണാവസരങ്ങള്‍ എല്ലാം വി എസ് പഴാക്കിയിരുന്നല്ലോ. "ക്യാപ്റ്റന്‍ ആകണമെങ്കില്‍ ഗോള്‍ അടിക്കാന്‍ പാടില്ല" എന്ന പിണറായിക്കാരന്‍ കോച്ചിന്റെ ഉപദേശം അക്ഷരംപ്രതി അദ്ദേഹം അനുസരിച്ചു. "ടീം തോറ്റാലും കുഴപ്പം ഇല്ല, ക്യാപ്റ്റന്‍ ആയാല്‍ മതി" എന്ന് തീരുമാനിച്ച് നാലര വര്‍ഷം നിന്ന, പോളിറ്റ് ബ്യൂറോയില്‍ പോലും ഇരിക്കാന്‍ യോഗ്യനല്ല എന്നു തെളിയിച്ച  വി എസ് "ക്യാപ്റ്റന്‍ സ്ഥാനം പോയാലും കുഴപ്പം ഇല്ല, ഗോള്‍ അടിക്കുന്നതാണ് പ്രധാനം" എന്ന തീരുമാനം എടുത്തിരുന്നെങ്കില്‍ ജനഹൃദയങ്ങളിലെ ആണത്തമുള്ള മാതൃകാ പുരുഷന്‍ ആകുമായിരുന്നില്ലേ? 

ലോക്സഭാ തിരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ വി എസ് പൊട്ടിച്ചിരിച്ചതും നിയമസഭാ തിരഞ്ഞെടുപ്പില്‍ നല്ല പ്രകടനം കാഴ്ചവെച്ചപ്പോള്‍ പിണറായിക്ക് ചിരിക്കാന്‍ കഴിയാതെ പോയതും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ തത്വശാസ്ത്രത്തിന്റെയും മൂല്യങ്ങളുടെയും അപചയത്തിന്റെ ഉത്തമ ഉദാഹരണം ആയി നമുക്ക് വിലയിരുത്തികൂടെ?

ഇനി ചാണ്ടി യുഗം ആണ്.
ചിലപ്പോള്‍ ദിവസങ്ങള്‍ക്കുള്ളില്‍ നിശ്ചലമാകാനും അതല്ലെങ്കില്‍ 5 വര്‍ഷം വരെ തട്ടിമുട്ടി പോകാനും സാധ്യതയുള്ള ഒരു പുഷ് പുള്‍ ട്രെയിന്‍. പലരും പിന്നില്‍ നിന്നും തള്ളുകയും, മുന്നില്‍ നിന്നും വലിക്കുകയും ചെയ്‌താല്‍ മാത്രം ചലിക്കുന്ന ഒരു വണ്ടി. എപ്പോള്‍ വേണമെങ്കിലും നിശ്ചലമാവാം.

ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ പഞ്ചായത്ത് റോഡിലൂടെ ബൈക്ക് സവാരി നടത്തിയതുകൊണ്ടോ, പാവപ്പെട്ടവന്റെ കുടിലില്‍ അന്തിയുറങ്ങിയതു കൊണ്ടോ, തട്ടുകടയില്‍ കയറി പരിപ്പ് വടയും, കട്ടനും കഴിച്ച് 1000 രൂപ കൊടുത്തതുകൊണ്ടോ കഴിയില്ല എന്ന സത്യം ഇതുവരെ തിരിച്ചറിയാന്‍ കഴിയാത്ത രാഹുലിനോട് സഹതാപം മാത്രമേയുള്ളൂ.

കള്ളന്മാരുടെ കയ്യില്‍ താക്കോല്‍ കൊടുക്കുന്ന പരിപാടി ആണല്ലോ പെട്രോള്‍ വില നിശ്ചയാധികാരം എണ്ണ കമ്പനികള്‍ക്ക് നല്‍കുക വഴി കോണ്‍ഗ്രസ്‌ ചെയ്തത്. പുതിയ സര്‍ക്കാരിനെ തിരഞ്ഞെടുത്തതിനു സമ്മാനമായി പെട്രോള്‍ വില ഉയര്‍ത്തി കമ്പനികള്‍ ആചാരവെടി മുഴക്കുകയും ചെയ്തു. 


ഇനി ഈ സര്‍ക്കാരില്‍നിന്നും എന്ത് പ്രതീക്ഷിക്കണം?
ഒന്നും പ്രതീക്ഷിക്കേണ്ട എന്നതാണ് വാസ്തവം.

കേരളത്തില്‍ അധികാരത്തില്‍ വരണം എന്ന് ജനങ്ങള്‍ ഏറെ കൊതിച്ച / പ്രതീക്ഷ അര്‍പ്പിച്ച സര്‍ക്കാര്‍ എന്ന ബഹുമതി കഴിഞ്ഞ തവണത്തെ വി എസ് സര്‍ക്കാരിനുള്ളതാണ്. പ്രതീക്ഷയുടെ ഭാരം കൂടിയതുകൊണ്ട് തന്നെ ആ സര്‍ക്കാരിന്റെ ചെയ്തികളിലെ നിരാശയും കനത്തതായിരുന്നു.

വി എസ് അധികാരത്തില്‍ എത്താനുള്ള ഊര്‍ജ്ജവും തരംഗവും സൃഷ്ടിച്ചത് ഐസ്ക്രീം, മൂന്നാര്‍, ശാരി തുടങ്ങിയ വിഷയങ്ങള്‍ ആയിരുന്നല്ലോ.
ഐസ്ക്രീമിന്റെ പേരില്‍ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടെങ്കിലും കുഞ്ഞാലിക്കുട്ടിയെ ഒരു ദിവസമെങ്കിലും തടവറയില്‍ വെക്കാനോ, കുറ്റക്കാരന്‍ ആണെന്ന് തെളിയിക്കാനോ വി എസിനെക്കൊണ്ട് കഴിഞ്ഞില്ല. അത് വി എസിന്റെ വലിയ പരാജയം തന്നെയാണ്.
കുഞ്ഞാലിക്കുട്ടി കുറ്റക്കാരന്‍ ആണെങ്കില്‍ അദ്ദേഹത്തെ ശിക്ഷിക്കാന്‍ കഴിയാതെ പോയതും, നിരപരാധി ആണെങ്കില്‍ വെറുതെ അദ്ദേഹത്തിനെ വേട്ടയാടിയതിനും വി എസ് പൊതു ജനത്തോട് മാപ്പ് പറയാനുള്ള മാന്യതയെങ്കിലും പ്രകടിപ്പിക്കണം. മൂന്നാര്‍ പോലുള്ള വിഷയങ്ങളുടെ അവസ്ഥയും മറ്റൊന്നല്ല.

പുതിയ ഭരണകര്‍ത്താക്കളും സ്വന്തം താല്പര്യങ്ങള്‍ക്കനുസരിച്ചു ഭരണ ചക്രം തിരിക്കും.
പൊതുജനം എന്നും കഴുതകളായി തന്നെ തുടരും. വി എസ്  - പിണറായി യുദ്ധത്തേക്കാള്‍ മികച്ചൊരു പോരാട്ടം ചാണ്ടി - ചെന്നിത്തല കൂട്ടുകെട്ടില്‍ നിന്നും പ്രതീക്ഷിക്കാം. മാധ്യമങ്ങള്‍ക്ക് വാര്‍ത്തയുടെ ചാകരക്കാലം ആയിരിക്കും തുടര്‍ന്നുള്ള ദിവസങ്ങള്‍.

എന്‍ഡോസള്‍ഫാന് എതിരെ നടത്തിയ പോരാട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് ബ്ലോഗുകളിലെയും ഫൈസ് ബുക്കിലെയും കൂട്ടായ്മകളാണ്. അതുപോലെ തന്നെ പെട്രോള്‍ വില നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനും, സംശയത്തിന്റെ മുനയില്‍ നില്‍ക്കുന്നവര്‍ ജനപ്രതിനിധികള്‍ ആകുന്നതിനെതിരെയും, ഭരണത്തിലെ അപാകതകള്‍ രാഷ്ട്രീയ പക്ഷം ചേരാതെ ജനപക്ഷത്ത് നിന്ന്  തുറന്നു കാട്ടി, അതില്‍ തിരുത്തലുകള്‍ കൊണ്ടുവരുകയും ചെയ്യാന്‍  ഓണ്‍ലൈന്‍ കൂട്ടായ്മകള്‍ക്ക് കഴിഞ്ഞാല്‍ നമുക്ക് പുതിയൊരു ലോകം കെട്ടിപ്പടുക്കാന്‍ കഴിയും.

സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ക്ക് ഇവിടെ ക്ലിക്കുക
 

15 comments:

 1. appo enda paranju varunne LDF bharichalum UDf bharichalum janam kashtapedum ennano?? Bharikkunnavarkkum avarum aayi bhandam ullakkum nalla kaalam..ethayalum..njangade mandalathil ninnum helicopter MLA ye 5000 vote nde bhooripaksham koduthu janam manthri sabhayilek paranju vittitund..jayichal nammade mandalathinu oru manthriya..kuranjathu oru aabhyantharam enkilum kittum enna paavam UDF pravarthakar swapnam kandath..ennit de ippo MLA pareva manthri aakanda KPCC president aayal mathiyennu..ini athum oru drama aano? "politRicks??!! nirbhandichal manthri aakam ennulla line..aavo kandariyaam..ellam paavam janangalde thale vara...

  ReplyDelete
 2. Janagalkk budhimuttu illaathe bharicha ethenkilum bharanakoodam nammude nattil unddyittundo?

  Angine undaayirunnenkil oru bharana thudarcha undaakumaayirunnilley?

  Helikoptar MLA mukhanaavaan kazhiyaathathu kondalle manthri sthaanam nirasichath.
  Saadhaa maash aavaan thaalparyam illa, aavunnekil head master aayaal mathi enna nilapaad.

  Ethaayaalum adutha anju varshatheekk ethuvare edathu kaalil undaayirunna manth eni namukk valathu kaalil chumakkaam.

  ReplyDelete
 3. യുഡിഎഫ് മന്ത്രിസഭയിലെ ചില ഘടകകക്ഷി നേതാക്കള്‍ സത്യപ്രതിജ്ഞചെയ്യുന്നത് പെണ്‍വാണിഭം, അനധികൃത സ്വത്തുസമ്പാദനം, അഴിമതി തുടങ്ങിയ കേസുകളും ആരോപണങ്ങളും പേറി. മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി, കേരള കോണ്‍ഗ്രസ് (ജെ) നേതാവ് ടി എം ജേക്കബ് എന്ന...ിവര്‍ വിജിലന്‍സ് അന്വേഷണത്തിന്റെയും കോടതിനടപടികളുടെയും ഊരാക്കുടുക്കിലാണ്.
  ഒന്നു രണ്ട് വർഷങ്ങൾക്കകം ഒരു ഇടക്കാല തെരഞ്ഞെടുപ്പ് പ്രതീക്ഷിക്കാം.

  ReplyDelete
 4. ചിലരുടെയെല്ലാം വേവലാതികൾ കണ്ടാൽ ഇപ്പൊ കഴിഞ്ഞത് പുണ്യവാളന്മാരുടെ മന്ത്രിസഭയാണെന്ന് തോന്നിപ്പോകും.

  ReplyDelete
 5. അബ്സാര്‍,
  നന്നായി പറഞ്ഞിരിക്കുന്നു.

  ReplyDelete
 6. "Ningalilil Ninnu PRATHeekshichathum VENGARAYIL ninnu JAyichathum:"

  ReplyDelete
 7. മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്ക് വനിതാ ക്ഷേമ വകുപ്പും, സാമൂഹികക്ഷേമ വകുപ്പും..!!!

  ReplyDelete
 8. നാലുപേര്‍ "മൂത്രമൊഴിക്കാന്‍ " പോയാല്‍ താഴെ പോകുന്ന മന്ത്രി സഭ ............
  ഉമ്മന്‍ചാണ്ടി മുതുകാടിന്റെ ശിഷ്യന്‍ ആകണം.വി എസ് ഇറങ്ങി ചാണ്ടി കയറുമ്പോള്‍ മിമിക്രിക്കാര്‍ക്കും ചാനലുകാര്‍ക്കും മാത്രമേ ഗുണമുണ്ടാകാന്‍ വഴിയുള്ളൂ.

  ReplyDelete
 9. ഇവിടെ ആരാണ് നല്ല രാഷ്ട്രീയക്കാരുള്ളത്....എല്ലാ പാര്‍ട്ടിയും പാര്‍ട്ടിക്കാരും കണക്കാ....

  ReplyDelete
 10. ഉമ്മന്‍ചാണ്ടി മന്ത്രിസഭയ്ക്ക് എല്ലവിത ആശംസകളും നേരാം,കാലാവധി പൂര്‍ത്തിയാക്കും എന്നുമാത്രമല്ല വികസന മാതൃക ശ്രിട്ടിക്കും എന്നും പ്രതീക്ഷിക്കാം .

  ReplyDelete
 11. അബ്സര്‍ ഭായ് ......ഞാന്‍ താങ്കളോട് പൂര്‍ണമായും യോജിക്കുന്നു.ഇവിടെ ആര് ഭരിച്ചാലും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല.ഒരുപാടു പ്രതീക്ഷകളുമായി ഇടതിനെയും വലതിനെയും മാറി മാറി നമ്മള്‍ വിജയിപ്പിക്കാന്‍ തുടങ്ങിയിട്ട് ഒരുപാട് നാളായി .രാഷ്ട്രീയക്കാരാണ് നമ്മുടെ രാജ്യത്തെ ഈ അവസ്ഥയില്‍ എത്തിച്ചത്. democracy കാരണം നമുക്ക് ഒരുപാടു freedom ലഭിച്ചിട്ടുണ്ട് . അത് കൊണ്ട് നമുക്ക് ഇവിടെ എന്ത് വേണമെങ്കിലും ചെയ്യാം "പെണ്‍കുട്ടികളെ ട്രെയിനിലോ ബസിലോ റോഡിലോ വച്ച് വേണമെങ്കിലും നശിപ്പിക്കാം" . 'രാഷ്ട്രീയത്തിന്റെ പേരും പറഞ്ഞു ആരെയും നടുറോഡില്‍ വെട്ടി കൊല്ലാം'. കുറെ പണമോ രാഷ്ട്രീയ സ്വാധീനമോ ഉണ്ടെങ്കില്‍ ആരും നമ്മെ ഇതിന്റെ പേരില്‍ ചോദ്യം ചെയ്യില്ല. അതുപോലെ സാധാരണക്കാര്‍ക്കും ലഭിച്ചിട്ടുണ്ട് ഒരുപാടു freedom എവിടെ വേണമെങ്കിലും ചപ്പു ചവറുകള്‍ നിക്ഷേപിക്കാം. സ്വന്തം നാടാണെങ്കില്‍ വാഹനം പോകുന്ന നടുറോഡിലൂടെയും നടക്കാം, പാ വിരിച്ചു കിടക്കാം.ആര് ചോദ്യം ചെയ്യാന്‍? രാജയെയും കനിമൊഴിയും പോലുള്ള ആളുകള്‍ കട്ടുമുടിച്ച പണമുണ്ടആയിരുന്നെങ്കില്‍ നമ്മള്‍ ചെറിയ ക്ലാസ്സില്‍ പഠിച്ച പോലെ "India is a developing country" എന്ന് നമ്മുടെ അനിയന്മാരും അനിയത്തിമാരും പഠിക്കേണ്ടി വരില്ലായിരുന്നു.ശാരിയെന്ന പെണ്‍കുട്ടിയുടെ പേരും പറഞ്ഞുകൊണ്ട് അധികാരത്തില്‍ വന്ന ഇമേജ് രാഷ്ട്രീയക്കാരുടെ പിതാവായ അച്ചുതാനന്തന്‍ ആ പെണ്‍കുട്ടിയുടെ parentsinu എന്ത് നീതിയാണ് നല്‍കിയത്.എന്നിട്ടും പാര്‍ട്ടികള്‍ മാറ്റി മാറ്റി നമ്മള്‍ രണ്ടു പാര്‍ട്ടിക്കആരെയും വിജയിപ്പിച്ചു കൊണ്ടിരുന്നു എന്നിട്ടും എന്ത് മാറ്റമാണ് ഇവിടെ ഉണ്ടായത്. ശരിക്കും നമ്മള്‍ മാറ്റേണ്ടത് പാര്‍ടിയെയല്ല നമ്മുടെ ചിന്തഗതിയെയാണ് .ശാരിക്കും സൌമ്യക്കും സംഭവിച്ചത് നമ്മുടെ കുടുംബത്തിലുള്ള പെണ്‍കുട്ടിക്ക് ആയിരുന്നെങ്കില്‍ നാം ഇവരോട് പ്രതികരിക്കില്ലായിരുന്നോ? സൌമ്യ എന്ന പെണ്‍കുട്ടിയെ മ്ര്‍ഗീയമായി കൊലപ്പെടുത്തിയ ഗോവിന്ദ് ചാമി എന്ന മ്രഗത്തെ രക്ഷിക്കാന്‍ അഞ്ചു ക്രിമിനല്‍ വക്കീലമാര്‍ തയ്യാറാകുന്നു എന്നറിഞ്ഞപ്പോള്‍ നമ്മുടെ രാജ്യത്തെ ആളുകളുടെ മനോഭാവം ഓര്‍ത്ത് പുച്ഛം തോന്നി പോയി.ജനാധിപത്യം വിജയിക്കണമെങ്കില്‍ ആദ്യം ജനങ്ങള്‍ നന്നാകണം.കാവ്യ മാധവന്‍ ലൈനില്‍ നില്‍ക്കാതെ വോട്ട് ചെയ്യാന്‍ വന്നപ്പോള്‍ എതിര്‍ക്കാന്‍ കാണിച്ച ആവേശം രാഷ്ട്രീയക്കാരും ഉധ്യോഗസ്ഥരും അഴിമതി കാണിക്കുമ്പോള്‍ തടയാന്‍ കാണുന്നില്ല.ഇതിനെല്ലാം കാരണം നമ്മള്‍ യുവാക്കളാണ്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ടിയെ മനസ്സില്‍ പൂജിച്ചു നടക്കും. പിന്നെ ആ പാര്‍ട്ടിയിലെ നേതാക്കള്‍ എന്ത് ചെയ്താലും നമ്മള്‍ യുവാക്കള്‍ അവരെ സപ്പോര്‍ട്ട് ചെയ്യും.പാര്‍ടിയെക്കാളും നമ്മുടെ രാജ്യത്തെ സ്നേഹിച്ചിരുന്നെങ്കില്‍ നമ്മുടെ രാജ്യം എന്നെ രക്ഷപെട്ടെനെ......

  ReplyDelete
 12. "പാര്‍ടിയെക്കാളും നമ്മുടെ രാജ്യത്തെ സ്നേഹിച്ചിരുന്നെങ്കില്‍ നമ്മുടെ രാജ്യം എന്നെ രക്ഷപെട്ടെനെ...... " ഒരു വലിയ സത്യം.

  ReplyDelete
 13. സൌമ്യ എന്ന പെണ്‍കുട്ടിയെ മ്ര്‍ഗീയമായി കൊലപ്പെടുത്തിയ ഗോവിന്ദ് ചാമി എന്ന മ്രഗത്തെ രക്ഷിക്കാന്‍ അഞ്ചു ക്രിമിനല്‍ വക്കീലമാര്‍ തയ്യാറാകുന്നു എന്നറിഞ്ഞപ്പോള്‍ നമ്മുടെ രാജ്യത്തെ ആളുകളുടെ മനോഭാവം ഓര്‍ത്ത് പുച്ഛം തോന്നി പോയി. മറ്റൊരു വലിയ സത്യം.

  ReplyDelete
 14. Ivide Janadhipathyathil Janangal aanu aaru bharikkanam enn theerumanikkunnath....Pakshe Janangal enth theerumanikkanam ennath Raashtreeya partikalanu theerumanikkunnath....
  Pakshe oru kaaryathil namukk abhimanikkaam...Because We are keralites... Keralam Indiayilennalla Lokathil thanne Purogamicha sthalangalil onnanu...[UN REPORT SAYS KERALA ACHIEVED ALMOST ALL DEVOLOPMENTS NEED TO BECOME A DEVELOPED STATE]
  Ividuthe Janangalanu raashtreeya partikale ithrayenkilum nilakk niruthiyath...

  ReplyDelete
 15. കൊള്ളാം...പറഞ്ഞ പോലെ തന്നെ കാണുന്നുണ്ടല്ലോ
  ഇപ്പൊ എല്ലാം....

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....